Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പിറ്റിറിയാസിസ് റോസ്യ
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പിറ്റിറിയാസിസ് റോസ്യ

ചര്‍മ്മത്തില്‍ ഓവല്‍ ആകൃതിയില്‍ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് പിറ്റിറിയാസിസ് റോസ്യ.

എന്താണ് പിറ്റിറിയാസിസ് റോസ്യ

ചര്‍മ്മത്തില്‍ ഓവല്‍ ആകൃതിയില്‍ അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്ന അവസ്ഥയാണ് പിറ്റിറിയാസിസ് റോസ്യ. ഉയര്‍ന്നു നില്‍ക്കുന്ന പൊറ്റകളായിട്ടാവും പാടുകള്‍ കാണപ്പെടുക. ഇത് താല്‍ക്കാലികമായുള്ള ഒരു ചര്‍മ്മപ്രശ്നമാണ്. 'ഹെറാള്‍ഡ് പാച്ച്‌' എന്നും അറിയപ്പെടുന്ന ഇവ നെഞ്ചിലും പുറത്തുമാണ് കാണപ്പെടാറുള്ളത്. പ്രധാനമായും, കുട്ടികളെയും യുവാക്കളെയുമാണ് ഇത് ബാധിക്കാറുള്ളത്.

കാരണങ്ങള്‍

ഇതിന്റെ കൃത്യമായ കാരണം കണ്ടെത്തിയിട്ടില്ല.

വൈറസുകളുടെയുംഫംഗസുകളുടെയും പ്രവര്‍ത്തനഫലമായാണ് ഇതുണ്ടാകുന്നതെന്ന് ചില തെളിവുകള്‍ സൂചിപ്പിക്കുന്നു.

ലക്ഷണങ്ങള്‍

നെഞ്ചില്‍ അല്ലെങ്കില്‍ പുറത്ത്, പൊറ്റ പോലെ ഉയര്‍ന്നു നില്‍ക്കുന്ന അടയാളമായാണ് ഇത് ആരംഭിക്കുന്നത്. ഇതിന് 2-8 സി.എം വരെ വലിപ്പമുണ്ടാകാം. ഏതാനും ദിവസം കഴിയുമ്ബോഴേക്കും ഇത് മറ്റു ഭാഗങ്ങളിലേക്ക് പടരുകയും പൊറ്റപിടിക്കുകയും ചെയ്യും.

പൊറ്റപിടിച്ചതും ഉയര്‍ന്നുനില്‍ക്കുന്നതുമായ നിരവധി അടയാളങ്ങള്‍ ഉണ്ടാകാം. വെളുത്ത ചര്‍മ്മമുള്ളവരില്‍, പിങ്ക് അല്ലെങ്കില്‍ ചുവന്ന നിറത്തിലുള്ള അടയാളങ്ങളും ഇരുണ്ട നിറമുള്ള ആളുകളില്‍ തവിട്ടു നിറത്തിലുള്ള അടയാളങ്ങളുമാവും കാണപ്പെടുക.

മിക്കപ്പോഴും ഈ അടയാളങ്ങള്‍ പൈന്‍ വൃക്ഷത്തിന്റെ രൂപത്തിലാവും ചര്‍മ്മത്തില്‍ കൂട്ടത്തോടെ കാണപ്പെടുക. സാധാരണയായി, 12 ആഴ്ചയ്ക്കുള്ളില്‍ അല്ലെങ്കില്‍ പരമാവധി അഞ്ച് മാസത്തിനുള്ളില്‍ ഇവ അപത്യക്ഷമാവും. വൈറസ് മൂലമുള്ളവ പിന്നീടെപ്പോഴെങ്കിലും ആവര്‍ത്തിക്കുകയും ചെയ്തേക്കാം. ഇവ മൂലം വടുക്കള്‍ ഉണ്ടാകില്ല. എന്നാല്‍, കടുത്ത ചൊറിച്ചിലിനു കാരണമാവും.

ചില ആളുകളില്‍, ഇത്തരം അടയാളങ്ങള്‍ പ്രത്യക്ഷപ്പെടുന്നതിനു മുമ്ബ് ഇനി പറയുന്ന ലക്ഷണങ്ങള്‍ ഉണ്ടാകാം;

  • ശരീരോഷ്മാവ് ഉയരുക
  • തലവേദന
  • ദഹനക്കേട്
  • വിശപ്പില്ലായ്മ
  • സന്ധിവേദന

രോഗനിര്‍ണയം

പിറ്റിറിയാസിസ് റോസ്യ ഡോക്ടര്‍ക്ക് ബുദ്ധിമുട്ടില്ലാതെ തിരിച്ചറിയാന്‍ സാധിക്കും. ഇനി പറയുന്ന പരിശോധനകളാണ് സാധാരണ നിര്‍ദേശിക്കാറുള്ളത്;

ഫംഗസ്ബാധ ഇല്ലെന്നു നിശ്ചയിക്കുന്നതിനുള്ള ലാബ് പരിശോധനചര്‍മ്മത്തിന്റെ ബയോപ്സി - രോഗബാധിത ചര്‍മ്മത്തിന്റ സാമ്ബിള്‍ ലാബില്‍ പരിശോധനയ്ക്ക് വിധേയമാക്കുന്നു.

ചികിത്സ

പൊതുവായ ടിപ്പുകള്‍ (General Tips):

സാധാരണ വെള്ളത്തില്‍, അക്വസ് ക്രീം അല്ലെങ്കില്‍ സോപ്പിനു പകരമുള്ള വസ്തുക്കള്‍ ഉപയോഗിച്ചുള്ള കുളി.

വരണ്ട ചര്‍മ്മത്തില്‍ മോയിസ്ചറൈസിംഗ് ക്രീം പുരട്ടല്‍.

സൂര്യപ്രകാശത്തില്‍ നിന്ന് സംരക്ഷണം നേടുന്നതിനുള്ള വഴികള്‍.

മരുന്ന് ( Medication) : ആന്റിഹിസ്റ്റമിനുകള്‍, കോര്‍ട്ടിക്കോസ്റ്റിറോയിഡുകള്‍, ആന്റിവൈറല്‍ മരുന്നുകള്‍ തുടങ്ങിയവ നിര്‍ദേശിച്ചേക്കാം.

ഫോട്ടോതെറാപ്പി ( Phototherapy ): ഭേദമാകാന്‍ താമസമുള്ളതും രൂക്ഷമായതുമായ കേസുകളില്‍ അള്‍ട്രാവയലറ്റ് രശ്മികള്‍ ഉപയോഗിച്ചുള്ള ചികിത്സ നിര്‍ദേശിക്കും.

പ്രതിരോധം

പിറ്റിറിയാസിസ് റോസ്യ പ്രതിരോധിക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ വ്യക്തമല്ല.

സങ്കീര്‍ണതകള്‍ (Complications)

ഇരുണ്ട നിറമുള്ള ചര്‍മ്മമുള്ളവരില്‍ തവിട്ടു നിറമുള്ള പാടുകള്‍ നിലനില്‍ക്കുന്നതിനും കടുത്ത ചൊറിച്ചില്‍ ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. ഗര്‍ഭത്തിന്റെ ആദ്യ ഘട്ടങ്ങളില്‍ പിറ്റിറിയാസിസ് റോസ്യ പിടിപെടുന്നത് ചില സ്ത്രീകളില്‍ മാസം തികയാതെയുള്ള പ്രസവം, ഗര്‍ഭമലസല്‍, മറ്റു പ്രീനേറ്റല്‍ പ്രശ്നങ്ങള്‍ എന്നിവയ്ക്ക് കാരണമായേക്കാം.

അടുത്ത നടപടികള്‍ (Next Steps)

നിങ്ങളുടെ ചര്‍മ്മത്തില്‍ മായാത്ത അടയാളം കാണുകയാണെങ്കില്‍, ഡോക്ടറുടെ സഹായം തേടുക.

2.53333333333
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top