অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പല്ലിന്റെയും മോണയുടെയും സംരക്ഷണം

ആമുഖം

പല്ലിന്റെയും മോണകളുടെയും ആരോഗ്യം ഒരാളുടെ പൂര്‍ണആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പല്ലുകള്‍ക്കുണ്ടാക്കുന്ന ക്ഷയം മറ്റ് ചില അസുഖങ്ങളിലേക്കും വഴിവെക്കും. ദന്തസംരക്ഷണം കൃത്യമായി ചെയ്യുന്നതിന് ഏറെ ചെലവോ സമയമോ ആവശ്യമില്ല. കൃത്യമായ പല്ലുതേപ്പ്, മധുരം കുറയ്ക്കല്‍, ഫ്‌ളോസിങ് തുടങ്ങിയവ ദന്താരോഗ്യം ഉറപ്പുവരുത്തും. പുകവലി ഒഴിവാക്കല്‍, ധാരാളം വെള്ളം കുടിക്കുക, കേട് വരുമ്പോള്‍തന്നെയുള്ള വൈദ്യസഹായം തേടുക ഇവയും പ്രധാനമാണ്.

പല്ലുകളെക്കുറിച്ചുള്ള ചില വസ്തുതകള്‍

പല്ലുകള്‍ ധാതുനിര്‍മിതമാണ്. ഇവയെ സംരക്ഷിക്കുന്ന ഉറച്ച ആവരണമാണ് ഇനാമല്‍. പല്ലിനുമേല്‍ ആവരണം തീര്‍ത്ത ബാക്ടീരിയയാണ് പ്ലേക്ക്. പഞ്ചസാരയുടെ സാന്നിധ്യത്തില്‍ പ്ലേക്ക് ആസിഡ്  ഉത്പാദിപ്പിക്കുകയും ഇത് ഇനാമല്‍ നശിക്കാന്‍ ഇടവരുത്തുകയും ചെയ്യും. ഉമിനീര്‍ പല്ലിനെ സംരക്ഷിച്ച് കേടില്‍നിന്ന് രക്ഷിക്കുന്നു. അണുബാധയാണ് പല്ലുകള്‍ക്ക് കേടുവരാനുള്ള കാരണം.
പല്ലുതേക്കുമ്പോള്‍ ചോര വരുന്നത് മോണരോഗത്തിന്റെ ലക്ഷണമാണ്. പുകയില ഉപയോഗം മോണരോഗത്തിന് ഒരു പ്രധാന കാരണമാണ്. മധുരം കഴിച്ച് മൂന്നുമതല്‍ അഞ്ചുമിനിറ്റുകള്‍ക്കുള്ളില്‍ പല്ലുകളുടെ ധാതുക്കള്‍ക്ക് ക്ഷയമുണ്ടാകുന്ന രാസപ്രവര്‍ത്തനമുണ്ടാകും. ഊണിനുശേഷം മധുരമില്ലാത്തത് എന്തെങ്കിലും ചവയ്ക്കുന്നത് നല്ലതാണ്. പ്രമേഹമുള്ളവര്‍ക്ക് മോണരോഗത്തിന് കൂടുതല്‍ സാധ്യതയുണ്ട്. ജനിതകമായി കാരണങ്ങളും മോണദന്തരോഗങ്ങള്‍ പെട്ടെന്ന് പിടിപെടാന്‍ കാരണമാണ്.
നല്ല ഭക്ഷണശീലം
റൊട്ടി, നേന്ത്രപ്പഴം തുടങ്ങി പുളിക്കാവുന്ന അന്നജമടങ്ങിയ ഭക്ഷണങ്ങളും മധുരത്തിന് പുറമെ ദന്താരോഗ്യത്തിന് ഭീഷണിയാണ്. പഞ്ചസാരയും അന്നജവുമടങ്ങിയ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഓരോതവണ ഇവ ചവച്ചുകഴിഞ്ഞാലും പല്ലിലുണ്ടാകുന്ന അമ്ലത ഇല്ലാതാകാന്‍ ഒരു മണിക്കൂറെങ്കിലും കഴിയണം.
പഴസത്തുകളും കോളകളും ഒരുപോലെ ദന്താരോഗ്യത്തിന് ഭീഷണിയാണ്. ആപ്പിള്‍, പീര്‍, കാരറ്റ് തുടങ്ങിയവ തിന്നുമ്പോള്‍ ധാരാളമായി ഉമിനീര്‍ ഉത്പാദിപ്പിക്കും. ഇത് പല്ലുകള്‍ക്ക് ഗുണകരമാണ്.
പല്ലുതേപ്പ്
രണ്ടുമിനിറ്റെങ്കിലും സമയമെടുത്ത് പല്ല് തേയ്ക്കണം. മോണയില്‍ മുകളിലോട്ടും താഴോട്ടുമായും വൃത്തത്തിലും ബ്രഷ് ചലിപ്പിച്ചുവേണം തേയ്ക്കാന്‍. പല്ല് തേപ്പുകഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്.
മൂന്നുമാസത്തിലൊരിക്കലെങ്കിലും ബ്രഷ് മാറ്റണം. ബ്രഷ് കൊണ്ട് വൃത്തിയാകാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കാന്‍ ഫ്‌ളോസ് ഉപയോഗിക്കാം.

അനുബന്ധ രോഗങ്ങള്‍

പ്രത്യക്ഷത്തില്‍ നിസ്സാരമാണെന്ന് തോന്നാമെങ്കിലും ദന്തരോഗങ്ങള്‍ മറ്റുചില രോഗങ്ങളിലേക്ക് വഴിതുറക്കുമെന്ന് ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്ക്  സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ മോണരോഗം അല്‍ഷിമേഴ്‌സിന് കാരണമാകുമെന്ന് കണ്ടെത്തി.
അതുപോലെ പാന്‍ക്രിയാറ്റിക് കാന്‍സര്‍, ഹൃദ്രോഗം എന്നിവയുമായുമുള്ള ബന്ധവും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ദന്തരോഗത്താല്‍ പല്ല് നഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് കാരണം പോഷകാഹാരപ്രശ്‌നങ്ങളുണ്ടാകുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

പല്ലിന്റെയും മോണകളുടെയും ആരോഗ്യം ഒരാളുടെ പൂര്‍ണആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. പല്ലുകള്‍ക്കുണ്ടാക്കുന്ന ക്ഷയം മറ്റ് ചില അസുഖങ്ങളിലേക്കും വഴിവെക്കും. ദന്തസംരക്ഷണം കൃത്യമായി ചെയ്യുന്നതിന് ഏറെ ചെലവോ സമയമോ ആവശ്യമില്ല. കൃത്യമായ പല്ലുതേപ്പ്, മധുരം കുറയ്ക്കല്‍, ഫ്‌ളോസിങ് തുടങ്ങിയവ ദന്താരോഗ്യം ഉറപ്പുവരുത്തും. പുകവലി ഒഴിവാക്കല്‍, ധാരാളം വെള്ളം കുടിക്കുക, കേട് വരുമ്പോള്‍തന്നെയുള്ള വൈദ്യസഹായം തേടുക ഇവയും പ്രധാനമാണ്.പല്ലുകളെക്കുറിച്ചുള്ള ചില വസ്തുതകള്‍പല്ലുകള്‍ ധാതുനിര്‍മിതമാണ്. ഇവയെ സംരക്ഷിക്കുന്ന ഉറച്ച ആവരണമാണ് ഇനാമല്‍. പല്ലിനുമേല്‍ ആവരണം തീര്‍ത്ത ബാക്ടീരിയയാണ് പ്ലേക്ക്. പഞ്ചസാരയുടെ സാന്നിധ്യത്തില്‍ പ്ലേക്ക് ആസിഡ്  ഉത്പാദിപ്പിക്കുകയും ഇത് ഇനാമല്‍ നശിക്കാന്‍ ഇടവരുത്തുകയും ചെയ്യും. ഉമിനീര്‍ പല്ലിനെ സംരക്ഷിച്ച് കേടില്‍നിന്ന് രക്ഷിക്കുന്നു. അണുബാധയാണ് പല്ലുകള്‍ക്ക് കേടുവരാനുള്ള കാരണം.പല്ലുതേക്കുമ്പോള്‍ ചോര വരുന്നത് മോണരോഗത്തിന്റെ ലക്ഷണമാണ്. പുകയില ഉപയോഗം മോണരോഗത്തിന് ഒരു പ്രധാന കാരണമാണ്. മധുരം കഴിച്ച് മൂന്നുമതല്‍ അഞ്ചുമിനിറ്റുകള്‍ക്കുള്ളില്‍ പല്ലുകളുടെ ധാതുക്കള്‍ക്ക് ക്ഷയമുണ്ടാകുന്ന രാസപ്രവര്‍ത്തനമുണ്ടാകും. ഊണിനുശേഷം മധുരമില്ലാത്തത് എന്തെങ്കിലും ചവയ്ക്കുന്നത് നല്ലതാണ്. പ്രമേഹമുള്ളവര്‍ക്ക് മോണരോഗത്തിന് കൂടുതല്‍ സാധ്യതയുണ്ട്. ജനിതകമായി കാരണങ്ങളും മോണദന്തരോഗങ്ങള്‍ പെട്ടെന്ന് പിടിപെടാന്‍ കാരണമാണ്.നല്ല ഭക്ഷണശീലംറൊട്ടി, നേന്ത്രപ്പഴം തുടങ്ങി പുളിക്കാവുന്ന അന്നജമടങ്ങിയ ഭക്ഷണങ്ങളും മധുരത്തിന് പുറമെ ദന്താരോഗ്യത്തിന് ഭീഷണിയാണ്. പഞ്ചസാരയും അന്നജവുമടങ്ങിയ ഭക്ഷണം ഇടയ്ക്കിടെ കഴിക്കുന്നത് ഒഴിവാക്കണം. കാരണം ഓരോതവണ ഇവ ചവച്ചുകഴിഞ്ഞാലും പല്ലിലുണ്ടാകുന്ന അമ്ലത ഇല്ലാതാകാന്‍ ഒരു മണിക്കൂറെങ്കിലും കഴിയണം.പഴസത്തുകളും കോളകളും ഒരുപോലെ ദന്താരോഗ്യത്തിന് ഭീഷണിയാണ്. ആപ്പിള്‍, പീര്‍, കാരറ്റ് തുടങ്ങിയവ തിന്നുമ്പോള്‍ ധാരാളമായി ഉമിനീര്‍ ഉത്പാദിപ്പിക്കും. ഇത് പല്ലുകള്‍ക്ക് ഗുണകരമാണ്.പല്ലുതേപ്പ്രണ്ടുമിനിറ്റെങ്കിലും സമയമെടുത്ത് പല്ല് തേയ്ക്കണം. മോണയില്‍ മുകളിലോട്ടും താഴോട്ടുമായും വൃത്തത്തിലും ബ്രഷ് ചലിപ്പിച്ചുവേണം തേയ്ക്കാന്‍. പല്ല് തേപ്പുകഴിഞ്ഞ് 30 മിനിറ്റ് കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. മൂന്നുമാസത്തിലൊരിക്കലെങ്കിലും ബ്രഷ് മാറ്റണം. ബ്രഷ് കൊണ്ട് വൃത്തിയാകാത്ത ഭക്ഷണാവശിഷ്ടങ്ങള്‍ നീക്കാന്‍ ഫ്‌ളോസ് ഉപയോഗിക്കാം.അനുബന്ധ രോഗങ്ങള്‍പ്രത്യക്ഷത്തില്‍ നിസ്സാരമാണെന്ന് തോന്നാമെങ്കിലും ദന്തരോഗങ്ങള്‍ മറ്റുചില രോഗങ്ങളിലേക്ക് വഴിതുറക്കുമെന്ന് ഒട്ടേറെ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ന്യൂയോര്‍ക്ക്  സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ മോണരോഗം അല്‍ഷിമേഴ്‌സിന് കാരണമാകുമെന്ന് കണ്ടെത്തി.അതുപോലെ പാന്‍ക്രിയാറ്റിക് കാന്‍സര്‍, ഹൃദ്രോഗം എന്നിവയുമായുമുള്ള ബന്ധവും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്. ദന്തരോഗത്താല്‍ പല്ല് നഷ്ടപ്പെടുന്നവര്‍ക്ക് ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട് കാരണം പോഷകാഹാരപ്രശ്‌നങ്ങളുണ്ടാകുമെന്നതും ശ്രദ്ധിക്കേണ്ടതാണ്.

അവസാനം പരിഷ്കരിച്ചത് : 6/10/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate