പനി അനേകം രോഗങ്ങളുടെ ലക്ഷണമാവാം, പനി ഒരു രോഗലക്ഷണം മാത്രമാണ്. സ്വയം ചികിത്സ അപകടമാണ്.
പനിവന്നാല്‍ ഗുരുതരമായ ലക്ഷണങ്ങള്‍
- ഉയര്‍ന്ന താപനിലയും ജന്നിയും
- വായ, മൂക്ക്, മലദ്വാരം എന്നിവിടങ്ങളില്‍നിന്നു രക്തസ്രാവം
- കറുത്ത നിറത്തിലുള്ള മലം.
- ഛര്‍ദിലില്‍ രക്തമയം
- മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍
- മൂത്രത്തിന്റെ അളവുകുറയുക
- പനിയോടൊപ്പം ശ്വാസംമുട്ടല്‍
- പനിയും സുബോധമില്ലാത്ത സംസാരവും
- പനിയോടൊപ്പം നെഞ്ചുവേദന
- വലിയ ശബ്ദത്തോടെ ശക്തിയിലുള്ള ഛര്‍ദില്‍
- ഉയര്‍ന്ന താപനില, തൊണ്ടവേദന, *കഫമില്ലാത്ത ചുമ
- പനിക്കുശേഷം അതിയായ ക്ഷീണം
- പനി വന്ന കുഞ്ഞുങ്ങളിലെ മാന്ദ്യവും മയക്കവും
പനിവന്നാല്‍ ചെയ്യേണ്ടത്
- വിശ്രമമാണ് അവശ്യം വേണ്ടത്.ജലപാനം അത്യാവശ്യമാണ്. (ജീരക വെള്ളം, കഞ്ഞിവെള്ളം, കരിക്കിന്‍വെള്ളം എന്നിങ്ങനെ പല പ്രാവശ്യമായി അരഗ്ലാസ് വീതം ചുരുങ്ങിയത് 15 ഗ്ലാസ് വെള്ളം)
- ശരീരം തണുപ്പിക്കുക. സാധാരണ പച്ചവെള്ളം ഉപയോഗിച്ച് നെറ്റി, കൈകാലുകള്‍, ദേഹം എന്നിങ്ങനെ തുടയ്ക്കുക.
- പനിവരുന്പോള് കഴിവതും ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്നു ഉപയോഗിക്കരുത്.
- പനി മൂന്നുദിവസത്തിലേറെ നിന്നാല്‍ രക്തപരിശോധന നടത്തേണ്ടതാണ്. പനി വന്നാല്‍ അരുത്:
- വെള്ളവും ഭക്ഷണവും ഒഴിവാക്കരുത്
- ഐസ് ഉപയോഗിച്ച് നെറ്റിയും ശരീരവും തണുപ്പിക്കരുത്
- ശരീരം കന്പിളികൊണ്ട് പുതയ്ക്കരുത്.
- ശരീരവേദനയ്ക്ക് വേദനസംഹാരികള്‍ ഒന്നും ഉപയോഗിക്കരുത്
ആസ്പിരിന്‍, ബ്രൂഫന്‍, ഡൈക്ളോഫിനാക്, മെഫിനമിക് ആസിഡ് തുടങ്ങിയ മരുന്നുകള്‍ രക്തസ്രാവത്തിന് കാരണമാവാം
- കണ്ണിലെ മഞ്ഞനിറം സാധാരണ മഞ്ഞപ്പിത്തമാകണമെന്നില്ല. രോഗനിര്‍ണയം നടത്താതെ മറ്റു ചികിത്സകള്‍ (ഒറ്റമൂലി തുടങ്ങിയവ) ചെയ്യുന്നത് അപകടമാവാം.
എലിപ്പനി തടയാം
- കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ ഇറങ്ങിനടക്കുന്നത് ഒഴിവാക്കുക.
- മനുഷ്യവാസപ്രദേശങ്ങളില്‍ മാലിന്യങ്ങള്‍ കൂടിക്കിടക്കുന്നത് ഒഴിവാക്കുക. ഇത്തരം മാലിന്യക്കൂന്പാരങ്ങളിലാണ് എലികള്‍ പെറ്റുപെരുകുന്നത്്.
- വെളളം കെട്ടിനില്‍ക്കാനുള്ള സാഹചര്യം ഒഴിവാക്കുക.
- കുളങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കുക. ഇടയ്ക്കിടെ കുളത്തിലെ വെളളത്തിന്റെ ശുദ്ധി ഉറപ്പുവരുത്തുക. നീന്തല്‍ക്കുളങ്ങളില്‍ മാലിന്യം കലരാതിരിക്കാന്‍ കരുതല്‍ നടപടികള്‍ സ്വീകരിക്കുക.
- ജലസ്രോതസുകള്‍ വൃത്തിയായി സൂക്ഷിക്കുക. പൊട്ടാസ്യം പെര്മാംഗനേറ്റ്്, ബ്ലീച്ചിംഗ് പൗഡര്‍ എന്നിവ ഉപയോഗിച്ചു ജലം അണുവിമുക്തമാക്കുക.
- കുട്ടികള്‍ കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കളിക്കുന്നത് ഒഴിവാക്കുക
- കൃഷിയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്പോള്‍ കാലുറകളും കൈയുറകളും ധരിക്കുക. കൈകാലുകളില്‍ മുറിവുകളുണ്ടെങ്കില്‍ അത് ഉണങ്ങുന്നതുവരെ ചെളിവെളളത്തിലിറങ്ങരുത്.
- കൃഷിയിടങ്ങളില്‍ പണിയെടുക്കുന്നവര്‍ ചെറുകുളങ്ങളിലെ കെട്ടിക്കിടക്കുന്ന വെളളത്തില്‍ കൈയും മുഖവും കഴുകുന്നത് ഒഴിവാക്കുക.
- കുടിക്കാന്‍ തിളപ്പിച്ചാറിച്ച വെളളം മാത്രം ഉപയോഗിക്കുക. കിണറുകളിലും കുളങ്ങളിലും ക്ലോറിനേഷന് നടത്തുക.
- എലികള്‍ വളരുന്നതിനു സഹായകമായ സാഹചര്യം ഒഴിവാക്കുക.
- ഹോട്ടലുകള്‍, ബേക്കറികള്‍, ഭക്ഷ്യവസ്തുക്കള്‍ സൂക്ഷിക്കുന്ന ഗോഡൗണുകള്‍, കടകള്‍ എന്നിവിടങ്ങളില്എലികള് വിഹരിക്കുന്ന സാഹചര്യം ഒഴിവാക്കുക. ഭക്ഷ്യവസ്തുക്കള്‍ അടച്ചു സൂക്ഷിക്കുക
- കെട്ടിക്കിടക്കുന്ന വെളളത്തില്‍ ചവിട്ടാനിടയായാല്‍ അണുനാശിനി ചേര്‍ത്ത വെളളത്തില്‍ കാല് കഴുകുക.
- പുറത്തു സഞ്ചരിക്കുന്പോള്‍ ഉപയോഗിക്കുന്ന പാദരക്ഷകള്‍ വീടിനുളളില്‍ ഉപയോഗിക്കരുത്.
- കൈകാലുകളില്‍ മുറിവുകളുണ്ടായാല്‍ ബാന്‍ഡേജ് ചെയ്ത് സൂക്ഷിക്കുക.
കൊതുകുജന്യരോഗങ്ങള്‍
ഡെങ്കിപ്പനി, ഡെങ്കി ഹെമറാജിക് പനി, മലേറിയ, ജാപ്പനീസ് എന്‍സഫലൈറ്റീസ് എന്നിവ വരാതിരിക്കാന്‍ കൊതുകുകടി ഒഴിവാക്കുക. കൊതുകുകള്‍ വളരാതെ നോക്കുകയുമാണ് പ്രതിരോധ മാര്‍ഗം.
ജലജന്യരോഗങ്ങള്‍
എലിപ്പനി, ടൈഫോയിഡ്, കോളറ, വയറിളക്കം എന്നിവ..
- തിളപ്പിച്ചാറിയ വെള്ളം കുടിക്കുകയാണ് പ്രതിരോധമാര്‍ഗം. പരസ്പര സന്പര്‍ക്കം മൂലം എച്ച്1, എന്‍1 പനി പരസ്പര സന്പര്‍ക്കം മൂലമാണ് പകരുന്നത്.
- വ്യക്തിശുചിത്വം പ്രതിരോധം.
കടപ്പാട്:deepika