Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / പൊതുവായ ആരോഗ്യവും അറിവുകളും - 2
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

പൊതുവായ ആരോഗ്യവും അറിവുകളും - 2

കൂടുതല്‍ വിവരങ്ങള്‍

പല്ലിനു വേദന നിസാരമാക്കരുത്

നമ്മുടെ ശരീരത്തിലെ പല അവയവങ്ങളും പരസ്പരം ബന്ധപ്പെട്ടിരിയ്ക്കുന്നു. ഇതില്‍ പല്ലുകളും പെടും. നമ്മുടെ ഓരോ പല്ലുകളും ഓരോ അവയവവുമായി ബന്ധപ്പെട്ടിരിയ്ക്കുന്നുവെന്നാണ് പറയുന്നത്. ഇവയുടെ വേരുകളോടുന്നത് ഇത്തരം അവയവങ്ങളിലേയ്ക്കാണ്. ഇതുകൊണ്ടുതന്നെ പല്ലുവേദന ചിലപ്പോള്‍ പല്ലു സംബന്ധമായ പ്രശ്നം കൊണ്ടു മാത്രമാകില്ല, ഈ അവയവങ്ങള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ കൊണ്ടുമാകാം.

ഇവയെക്കുറിച്ചു കൂടുതലറിയൂ,

താഴെയും മുകളിലുമായുള്ള ഇന്‍സിസര്‍ അഥവാ ഉളിപ്പല്ലിലുണ്ടാകുന്ന വേദന ക്രോണിക് ഫൈലോനെഫ്രൈറ്റിസ്, സിസ്റ്റൈറ്റിസ്, ഓട്ടിസിസ് എന്നിവ കൊണ്ടാകാം. ടോണ്‍സിലൈറ്റിസ്, അരക്കെട്ടിന് പ്രശ്നങ്ങള്‍ എന്നിവ കാരണവുമാകാം.

നാലും അഞ്ചു പല്ലിലുണ്ടാകുന്ന വേദന ന്യൂമോണി, കോളിറ്റൈറ്റിസ്, അലര്‍ജി എന്നിവ കാരണവുമാകാം.

ആറ്, ഏഴ് പല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്നങ്ങള്‍ ക്രോണിക് ഗ്യാസ്ട്രൈറ്റിസ്, ഗ്യാസ്ട്രിക് അള്‍സര്‍, ഡ്യുയോഡെന്റല്‍ അള്‍സര്‍, അനീമിയ, പാന്‍ക്രിയാറ്റൈറ്റിസ് സൂചനകളാകാം.

ആറാമത്തെ മുകള്‍ഭാഗത്തെ പല്ലിലെങ്കില്‍ സൈനസൈറ്റിസ് ടോണ്‍സിലൈറ്റിസ്, തൈറോയ്ഡ് ട്യൂമര്‍, സ്പ്ലീന്‍, ഓവറി പ്രശ്നങ്ങള്‍ എന്നിവ കാരണമാകാം. താഴെയാണു വേദനയെങ്കില്‍ രക്തക്കുഴലുകളിലെ പ്രശ്നങ്ങളും ആര്‍ട്ടീരിയോക്ലീറോസിസ് അഥവാ ധമനികള്‍ തടസപ്പെടുന്നതുമാകാം കാരണം.

താഴെ ഭാഗത്തുള്ള ഏഴാമത്തെ പല്ല് വെയിനുകള്‍, ലംഗ്സ് എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാലോ കുടലിലെ വ്രണങ്ങളാലോ ഉണ്ടാകാം.

വിസ്ഡം ടീത്തിനുണ്ടാകുന്ന വേദന നിസാരമായി തള്ളിക്കളയാനാകില്ല. ഇത് ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ കാരണമാകാം.

ഇതുപോലെ പല്ലില്‍ മഞ്ഞ നിറത്തിലെ ടര്‍ടാര്‍ എന്ന വസ്തു ദന്തസംരക്ഷണത്തിലെ പോരായ്മ മാത്രമാണെന്നു കരുതരുത്, ഇതിനു കാരണം ഗ്യാസ്ട്രിക് അള്‍സര്‍, എന്‍ഡോക്രൈന്‍ എന്നിവിടങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളുമാണ്.

ഹോമിയോ ചികിത്സയിലൂടെ ആസ്ത്മ ഭേദപ്പെടുത്താം

ശ്വാസക്കുഴലുകള്‍ ചുരുങ്ങി നീര്‍ക്കെട്ടുണ്ടാവുകയും, വായു പ്രവാഹം തടസപ്പെടുകയും ചെയ്യുന്നതിനെയാണ് ആസ്ത്മ എന്നുപറയുന്നത്. ശ്വാസനാളത്തിലുണ്ടാകുന്ന ചുരുങ്ങല്‍ ശ്വാസകോശങ്ങളില്‍ തടസ്സമുണ്ടാക്കുന്നു. നീര്‍വീക്കവും ശ്വാസനാളിയിലെ നേര്‍ത്ത കോശങ്ങള്‍ പെട്ടെന്ന് സങ്കോചിക്കുന്നതുമാണ് ഇതിനുകാരണം.ശ്വാസനാളത്തിലുണ്ടാകുന്ന അലര്‍ജിയാണ്  പ്രധാന കാരണം.  നമ്മുടെ രാജ്യത്തെ 30-40 ശതമാനത്തിനിടയിലുള്ള ആളുകള്‍ ജന്മനാ അലര്‍ജി വരാന്‍ സാധ്യതയുള്ള അറ്റോപിക് വിഭാഗത്തില്‍ പെടും.
ഇവരില്‍ ചിലര്‍ക്ക് കണ്ണിലുള്ള അലര്‍ജിയാണ് പ്രശ്‌നം. ചിലര്‍ക്ക് സൈനസൈറ്റിസ് ആണെങ്കില്‍ മറ്റു ചിലര്‍ക്ക് തൊലിപ്പുറത്തുള്ള അലര്‍ജിയും  പ്രശ്‌നമാകുന്നു. ശ്വാസകോശസംബന്ധമായ അലര്‍ജി രോഗമാണ് കൂടുതല്‍ കാണുന്നത്.
അലര്‍ജിക്കാസ്പദമായ ഘടകവസ്തുക്കള്‍ എന്തെല്ലാം എന്നു കണ്ടെത്തുകയാണ് ആദ്യപടി. ഇതില്‍ ഏറ്റവും പ്രധാനം പൊടിയാണ്. ജന്തുക്കള്‍, പ്രാണികള്‍, വിസര്‍ജ്യവസ്തുക്കള്‍, രോമങ്ങള്‍ എന്നിവയൊക്കെ അലര്‍ജിക്ക് കാരണമാകാം. വീട്ടിനുള്ളിലെയും പരിസരത്തെയും ഫംഗസ്, ജോലി സ്ഥലത്തെ  ഘടകങ്ങള്‍ എന്നിവയും പ്രശ്‌നമുണ്ടാക്കും.  കൂടാതെ മരുന്നും, ആഹാരവുംവരെ അലര്‍ജിക്കു കാരണമായേക്കാം.

ശ്വാസതടസ്സം, തുടര്‍ച്ചയായിടുള്ള ചുമ, അമിതമായ കഫം, നെഞ്ചില്‍ ഭാരവും മറ്റു ശാരീരിക അസ്വസ്ഥതകളുമൊക്കെ ഈ രോഗത്തിന്‍റെ ലക്ഷണങ്ങളാണ്. മിക്കവരിലും ശ്വാസകോശത്തില്‍ നിന്ന് ഒരു വിസിലിംഗ് ശബ്ദം കേള്‍ക്കാറുണ്ട്. ഇത്തരം വ്യക്തികള്‍ എത്രയും പെട്ടെന്ന് ശ്വാസകോശ നീര്‍വീക്കം, ശ്വാസനാളി ചുരുക്കം, ശ്വാസതടസ്സം എന്നിവ മനസ്സിലാക്കാന്‍ സഹായിക്കുന്ന പരിശോധനകള്‍ക്ക് വിധേയരാകണം.
ഭക്ഷണത്തോടുള്ള അലര്‍ജിയും ചില ഭക്ഷണങ്ങള്‍ ശരീരത്തില്‍ പിടിക്കാത്തതും ആസ്ത്മയ്ക്ക് കാരണമാകാം. രോഗികള്‍ ആഹാരശീലങ്ങളില്‍ ചിട്ടകള്‍ പാലിക്കണം.  പാല്‍, മുട്ട, ഗോതമ്പ് , കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീന്‍സ് മുതലായ ഭക്ഷണങ്ങളാണ് സാധാരണ അലര്‍ജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത്. പഴങ്ങള്‍ ഉള്‍പ്പെടുത്തിയ ഭക്ഷണരീതി കുട്ടികളുടെ ശ്വാസകോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മത്സ്യത്തില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പാണ് ആസ്ത്മ സാധ്യത കുറയ്ക്കുന്നത്.

ആന്‍റിഓക്‌സിഡന്‍റ് വിറ്റാമിനുകളായ വിറ്റാമിന്‍ സിയും, ഇയും ആസ്ത്മ രോഗികള്‍ക്ക് നല്ലതാണ്.  ആസ്ത്മ രോഗികള്‍ ഓറഞ്ച്, നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങള്‍ കഴിക്കരുത്. തൈര് ഒഴിവാക്കണം. മോര് വളരെ ഉത്തമമാണ്.  ധാരാളം പച്ചക്കറിയും പഴവര്‍ഗ്ഗങ്ങളും കഴിക്കണം.

ആസ്ത്മയുണ്ടാകുവാനുള്ള സാധ്യത ഒരു വ്യക്തിയുടെ ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നു. ആസ്ത്മയുള്ള കുട്ടികളും വലിയവരും ഹോമിയോ മരുന്നു കഴിക്കുകയാണെങ്കില്‍ രോഗപ്രതിരോധശേഷി ലഭിക്കുകയും രോഗത്തെ തടയുകയും ചെയ്യാം.  പത്തുവര്‍ഷവും ഇരുപതു വര്‍ഷവും പഴക്കമുള്ള രോഗങ്ങള്‍ ഹോമിയോ ചികിത്സയിലൂടെ സുഖം പ്രാപിക്കുന്നു. സൈഡ് ഇഫക്ട് ഇല്ലാത്ത ഹോമിയോ ചികിത്സയിലൂടെ ആസ്ത്മ പൂര്‍ണ്ണമായി ഭേദപ്പെടുത്താം

സൌന്ദര്യവും ആരോഗ്യവും നിലനിര്‍ത്താന്‍ പപ്പായ

നാട്ടിന്‍പുറങ്ങളില്‍ സുലഭമായി ലഭിക്കുന്ന പപ്പായ അത്ര നിസാരക്കാരനൊന്നുമല്ല. സ്ഥിരമായി പപ്പായ കഴിക്കുന്നത് സൗന്ദര്യം നിലനിര്‍ത്തുന്നതിനോടൊപ്പം ത്വക്ക് രോഗങ്ങള്‍ മുതല്‍ കാന്‍സറിനെ വരെ ചെറുക്കാന്‍ സഹായിക്കുന്നുമെന്നാണ് പറയുന്നത്. ശരീരത്തിന് ആവശ്യമായ ഒട്ടേറെ രാസഘടകങ്ങളുടെ ഉറവിടമാണ് പപ്പായ, മാത്രമല്ല യൗവനം നിലനിര്‍ത്താനും പപ്പായ സഹായിക്കുന്നു.

ധാതുക്കളും പ്രോട്ടീനുകളും ധാരാളം അടങ്ങിയ പപ്പായയില്‍ വിറ്റാമിന്‍ എയും വിറ്റാമിന്‍ സിയും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ കരോട്ടിന്‍, ബീറ്റാ കരോട്ടിന്‍ എന്നീ ഘടകങ്ങള്‍ അടങ്ങിയിട്ടുളളതിനാല്‍ കാന്‍സറിനെ ചെറുക്കാനും പപ്പായ സഹായകരമാകും.പപ്പായയില്‍ അടങ്ങിയിരിക്കുന്ന വിവിധ എന്‍സൈമുകള്‍ ദഹനവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളെ പ്രതിരോധിക്കാനും വിശപ്പുണ്ടാകാനുംസഹായകരമാകും.

പപ്പായയുടെ കറ ത്വക്ക്രോഗങ്ങള്‍ക്ക് നല്ലൊരു ഔഷധം കൂടിയാണ്. ശരീരത്തില്‍ അമിതമായി അടങ്ങിയിരിക്കുന്ന പിത്തത്തെ ശമിപ്പിക്കാന്‍ സ്ഥിരമായി പഴുത്ത പപ്പായ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരഭാരം കൃത്യമായി നിയന്ത്രിക്കാനും സഹായിക്കും. ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പപ്പായ ശീലമാക്കുന്നതിലൂടെ സാധിക്കുന്നു. പപ്പായ മാത്രമല്ല. അതിന്‍റെ ഇലകള്‍ ആവിയില്‍ നന്നായി വേവിച്ച് മഞ്ഞപ്പിത്തത്തിനും മൂത്രാശയരോഗങ്ങള്‍ക്കും ഔഷധമായും ഉപയോഗിക്കാറുണ്ട്.പ്രമേഹമുളളവര്‍ക്കും മിതമായ തോതില്‍ ഉപയോഗിക്കാവുന്ന പഴമാണ് പപ്പായ.

പച്ച ആപ്പിളിന്‍റെ ആരോഗ്യ ഗുണങ്ങള്‍

ആപ്പിള്‍  ആരോഗ്യത്തിന് മികച്ചതാണ്. ദിവസവും ഒരു ആപ്പിള്‍ കഴിക്കുന്നത് ഡോക്ടറെ ഒഴിവാക്കുമെന്നാണ് പഴഞ്ചൊല്ല്. ആപ്പിള്‍  തന്നെ പലനിറങ്ങളില്‍ ലഭിക്കും. ചുവപ്പും ഇതിന്‍റെ  തന്നെ വര്‍ണവൈവിധ്യമുള്ളവയും പിന്നെ പ്ച്ച ആപ്പിളും. ഇതില് തന്നെ വില കൂടുമെങ്കിലും പച്ച ആപ്പിളിന് ഗുണവും കൂടും. പ്രത്യേകിച്ചു രാവിലെ വെറും വയറ്റില്‍ കഴിച്ചാല്‍.

പച്ച ആപ്പിളില്‍ ഫ്ളവനോയ്ഡുകളും വൈറ്റമിന് സി യും ധാരാളമുണ്ട്. സയനിഡിന്‍, എപ്പി ക്യാച്ചിന്‍ എന്നീ ഫ്ളവനോയ്ഡുകള്‍  ആന്‍റി ഓക്സിഡന്‍റുകളായി പ്രവര്‍ത്തിച്ച് കോശങ്ങള്‍ക്കു നാശം വരുത്തുന്നതു തടയും. ക്യാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ തടയും. പ്രത്യേകിച്ചു വെറും വയറ്റില്‍ രാവിലെ തന്നെ കഴിക്കുമ്പോള്‍. രാവിലെ ഇതു കഴിക്കുമ്പോള്‍ വിശപ്പു കുറയും. അപചയ പ്രക്രിയ ശക്തിപ്പെടും. ഇതിലെ പോഷകങ്ങള് ശരീരതതിനാവശ്യമായ പോഷകങ്ങള്‍ നല്കും.

പ്രമേഹമുള്ളവര്‍ക്കും  പ്രമേഹസാധ്യതയുള്ളവര്‍ക്കും പറ്റിയ സ്വാഭാവിക മരുന്നാണിത്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് നിയന്ത്രിച്ചു നിര്‍ത്തും. ഇതിലെ സോലൂബില്‍ ഫൈബര്‍ രക്തം മധുരം വലിച്ചെടുക്കുന്ന പ്രക്രിയ പതുക്കെയാക്കും. രാവിലെ വെറും വയറ്റില്‍ പച്ച ആപ്പിള്‍ കഴിക്കുന്നവര്‍ക്ക്  പ്രമേഹ സാധ്യത 30 ശതമാനം കുറവാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. പച്ച ആപ്പിള്‍ നാരുകളാല്‍  സമൃദ്ധം ഇതുകൊണ്ടുതന്നെ ദഹനം നന്നാക്കാനും മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ അകറ്റാനും സാധിക്കും.

ഒരു ദിവസം നമ്മുടെ ശരീരത്തിന് 28 ഗ്രാം നാരുകള്‍ ആവശ്യമുണ്ട്. ഒരു പച്ച ആപ്പിളില്‍ 5 ശതമാനം നാരുകള്‍ അടങ്ങിയിട്ടുണ്ട്. ദഹനേന്ദ്രിയത്തിന്‍റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണെന്നര്‍ത്ഥം  ഇതിലെ പൊട്ടാസ്യം മറ്റ് ആപ്പിളുകളേക്കാള്‍ കൂടുതലാണ്. ഇതുകൊണ്ടു തന്നെ ഹൃദയാരോഗ്യത്തിന് ഇതേറെ ഗുണകരവുമാണ്. പൊട്ടാസ്യം ശരീരത്തില്‍ ഇലക്ട്രോളൈറ്റ് ആയി പ്രവര്‍ത്തിക്കുന്നു. ഇത് ഹൃദയമിടിപ്പിന്‍റെ താളം കൃത്യമായി നിലനിര്‍ത്താന്‍  സഹായിക്കും ഇതുവഴി പച്ച ആപ്പിളും ഹൃദയത്തിന്‍റെ മിടിപ്പിനെ സഹായിക്കുന്നു.

പല്ലിന്‍റെ  ആരോഗ്യത്തിന് പച്ച ആപ്പിള്‍ ഏറെ നല്ലതാണ്. ഇത് വായില് ഉമിനീരു കൂടുതലുണ്ടാവാന്‍ സഹായിക്കുന്നു. ഉമിനീര് പല്ലിന്‍റെയും വായുടെയും ആരോഗ്യത്തിന് മികച്ചതാണ്. വായ്നാറ്റമകറ്റാനും ഇത് ഏറെ ഗുണകരം.

കുഞ്ഞുങ്ങളുടെ കാതുകുത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കുട്ടിയുടെ കാതുകുത്തൽ എത്ര നേരത്തേ ചെയ്യാമോ അത്ര നല്ലത്. 4-8 മാസത്തില്‍ കാത് കുത്തുകയാണെങ്കില്‍ കുട്ടികള്‍ക്ക് അത് വലിയ പ്രയാസമുണ്ടാക്കില്ല. മാത്രമല്ല, അപകടം കൂടാതെ എളുപ്പത്തില്‍ കാത് കുത്താനുമാവും.കാത് കുത്തുന്നത് വഴി ചര്‍മത്തില്‍ ഉണ്ടാകുന്ന മുറിവ് നവജാതശിശുക്കളില്‍ വേഗത്തില്‍ സുഖപ്പെടുകയും ചെയ്യും.

കുട്ടിക്ക് രണ്ട് ടെറ്റനസ് കുത്തിവെപ്പുകള്‍ ലഭിക്കേണ്ടതുകൊണ്ട് കുറഞ്ഞത് നാല് മാസം വരെ കാത് കുത്താന്‍ കാത്തിരിക്കുക.

കാതില്‍ കുത്തേണ്ട ഭാഗവും രൂപവുമൊക്കെ ആദ്യം അടയാളപ്പെടുത്തിയശേഷം പൂര്‍ണ തൃപ്തിയുണ്ടെങ്കില്‍ മാത്രമേ കാത് തുളക്കാവൂ.

സ്വര്‍ണം, ടൈറ്റാനിയം, നിക്കല്‍ അടങ്ങാത്ത സ്റ്റെയിന്‍ലെസ് സ്റ്റീല്‍ എന്നിവയാല്‍ നിര്‍മിക്കപ്പെട്ട കമ്മലുകളാണ് കൂടുതല്‍ സുരക്ഷിതം.

കാത് കുത്തിയശേഷമുള്ള ഒരാഴ്ച മുറിവുള്ള ഭാഗം ആല്‍ക്കഹോള്‍ അടങ്ങിയ പഞ്ഞികൊണ്ട് വൃത്തിയാക്കി ആന്‍റിബയോട്ടിക് ക്രീം പുരട്ടണം.

തുടക്കത്തിലിട്ട കമ്മല്‍ കുറഞ്ഞത് രണ്ടുമാസമെങ്കിലും ഉപയോഗിക്കണം. കാരണം കാത് കുത്തിയ ഭാഗത്തെ ചര്‍മം സുഖപ്പെടുമ്പോള്‍ ചുരുങ്ങാനിടയുണ്ട്.

തണ്ടിന് കനമുള്ളതിനാല്‍ മൊട്ടുപോലുള്ളതോ വളയം പോലുള്ളതോ ആയ കമ്മലുകളാണ് ദ്വാരം ചുരുങ്ങാതിരിക്കാനും അടയാതിരിക്കാനും നല്ലത്.

കാത് കുത്തി രണ്ട് ദിവസത്തിനുശേഷവും നീര്, ചുവപ്പ്, വേദന, പഴുപ്പ് എന്നിവ കണ്ടാല്‍ ത്വക്ക് രോഗ വിദഗ്ധനെ സമീപിക്കുക.

പല്ലുവേദന ഒഴിവാക്കാം

മുഖസൗന്ദര്യത്തിന്‍റെ അടിസ്ഥാനമായ പുഞ്ചിരിക്ക് ദന്തക്ഷയമില്ലാത്ത, മനോഹരമായ പല്ലുകള്‍ കൂടിയേ തീരൂ. പല്ലില്‍ ഒട്ടിപ്പിടിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ അമിതോപയോഗം , ശരിയായ ദന്തശുചിത്വമില്ലായ്മ ഇവയാണ് ദന്തക്ഷയത്തിന്‍റെ പ്രധാന കാരണങ്ങള്‍.

ദന്തക്ഷയത്തിന്‍റെ കാരണങ്ങള്‍: : പല്ലിന്‍റെ പ്രധാന ഭാഗങ്ങളാണ് ഇനാമല്‍ (പല്ലിന്‍റെ കട്ടിയുള്ള ആവരണം) ഡെന്‍റല്‍ ( ഇനാമലിന്‍റെ ഉള്ളിലായി കാണുന്ന ഭാഗം), പള്‍പ്പ് (പല്ലിന്‍റെ ജീവനുള്ള ഭാഗം), ആദ്യഘട്ടത്തില്‍ ദന്തക്ഷയം മിക്കവാറും ഇനാമലിലെയും ഡെന്‍റിലിലെയും കോശങ്ങളെ ബാധിക്കുകയും ഈ സമയത്ത് നേരിയ പുളിപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. പ്രത്യേകിച്ച്‌ തണുത്ത ഭക്ഷണം കഴിക്കുമ്പോ ള്‍ കാലക്രമേണ അത് പള്‍പ്പിലെത്തുകയും വേദന ഉളവാക്കുകയും ചെയ്യും. ആഹാരശകലങ്ങള്‍ പല്ലില്‍ പറ്റിയിരുന്നാല്‍ അതും വായിലുള്ള ബാക്ടീരയയുമായി ചേര്‍ന്ന് അമ്ലങ്ങളുണ്ടാകുന്നു. ഈ അമ്ലങ്ങള്‍ ഉമീനീരിനാല്‍ കഴുകപ്പെടുന്നില്ലെങ്കില്‍ ഇനാമലുമായി സന്പര്‍ക്കത്തിലാകുകയും ഗുരുതരമായ ദന്തക്ഷയത്തിന് കാരണമാകുകയും ചെയ്യും.

ചികിത്സാവിധികള്‍

1. പല്ലടയ്ക്കല്‍: വേദനയില്ലാതെ പല്ലിനു ചെറിയ പോട് മാത്രമാണുള്ളതെങ്കില്‍ പല്ലിന്‍റെ കേടുവന്നഭാഗം ഡ്രില്‍ ചെയ്ത് വൃത്തിയാക്കുകയാണ് ആദ്യത്തെ പ്രക്രിയ. സില്‍വര്‍ അമാല്‍ഗം, പല്ലിന്‍റെ നിറമുള്ള കോംപസിറ്റ് എന്നിവ സാധാരണ പല്ലടയ്ക്കുന്നതിന് ഉപയോഗിക്കുന്നു.

പല്ലിന്‍റെ കേട് ഇനാമലില്‍നിന്നു ഡെന്‍റനിലേക്ക് ബാധിക്കുമ്പോള്‍ പുളിപ്പുണ്ടാകാറുണ്ട്. പുളിപ്പുള്ള സാമാന്യം വലിപ്പമുള്ള പല്ലിന്‍റെ കേടിന് ഒരു ബേസ്മെന്‍റ് കൂടി കൊടുക്കാറുണ്ട്.

തേഞ്ഞ പല്ലുകള്‍ കാരണമുള്ള പുളിപ്പ് ഒഴിവാക്കുന്നതിന് ഫ്ളുറൈഡ് പൊട്ടാസ്യം നൈട്രേറ്റ്, സ്ട്രോണ്‍ഷ്യംക്ലോറൈഡ് ഇവ അടങ്ങിയ ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കുന്നത് നല്ലതാണ്.

മോണയോട് ചേര്‍ന്നുള്ള പല്ലിന്‍റെ തേയ്മാനം ഗ്ലാസ് ഐണോമര്‍ പദാര്‍ത്ഥം ഉപയോഗിച്ച്‌ അടയ്ക്കാന്‍ സാധിക്കും. വലിയ കേട് പള്‍പ്പിനെ ബാധിച്ചിട്ടുണ്ടോയെന്ന് ഉറപ്പ് വരുത്താനായി ആദ്യം താല്‍ക്കാലികമായി ഒരു സിമന്‍റ് വച്ച്‌ അടയ്ക്കും. പള്‍പ്പിനെ ബാധിച്ചിട്ടില്ലെങ്കില്‍ വേദനയില്ലെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞ് സ്ഥിരമായി പല്ലടയ്ക്കാം.കേട് പള്‍പ്പ് വരെ എത്തിയാല്‍ വേദന അനുഭവപ്പെടുകയും എക്സറേ എടുത്ത് ബോധ്യപ്പെടുകയും ചെയ്താല്‍ റൂട്ട് കനാല്‍ തെറാപ്പി അഥവാ വേരടയ്ക്കല്‍ ചികിത്സ ചെയ്യണം.

റൂട്ട് കനാല്‍ തെറാപ്പി ലോക്കല്‍ അനസ്തേഷ്യ നല്‍കി പള്‍പ്പ് കാവിറ്റി തുറന്ന് അതിനുള്ളിലെ മൃതമായ പള്‍പ്പിന്‍റെ ഭാഗം നീക്കം ചെയ്ത്, പിന്നീട് പല്ല് അടയ്ക്കുന്ന വസ്തു ഉപയോഗിച്ച്‌ ഈ കാവിറ്റി അടയ്ക്കുന്നു. റൂട്ട് കനാല്‍ ചെയ്ത പല്ലുകള്‍ ശാസ്ത്രീയമായി തയാറാക്കി അതിന്‍റെ മുകളില്‍ ക്രൗണ്‍ ഇടേണ്ടതാണ്. അല്ലെങ്കില്‍ കാലക്രമേണ പല്ല് പൊടിഞ്ഞു പോകാന്‍ സാധ്യതയുണ്ട്. വേദനയുള്ള പല്ല് ആര്‍.സി.ടി ചെയ്തിട്ടും നിവൃത്തിയില്ലാതെ വരുന്ന അ്വസ്ഥയില്‍ പറിച്ചു കളയുകയല്ലാതെ വേറെ മാര്‍ഗമില്ല.

റൂട്ട് കനാല്‍ ചികിത്സ: പല്ലിനകത്തെ ഞരമ്പുകളും അനുബന്ധ രക്തക്കുഴലുകളും പരിഹരിക്കാനാകാത്ത വിധം കേടുബാധിക്കുന്ന അവസരങ്ങളിലാണ് റൂട്ട് കനാല്‍ ചികിത്സ ചെയ്യുന്നത്. ദന്തക്ഷയം പല്ലിന്‍റെ പള്‍പ്പിനെ ബാധിച്ച്‌ അണുബാധയുണ്ടാകുമ്പോള്‍, പല്ലിനുണ്ടാകുന്ന ആഘാതം, പൊട്ടിയ പല്ലുകള്‍ എന്നിവയാണ് റൂട്ട് കനാല്‍ ചെയ്യാനുള്ള സാഹചര്യങ്ങള്‍.

പല്ലിനുള്ളിലെ രോഗം ബാധിച്ച ഞരമ്പുകളും രക്തക്കുഴലുകളും മാറ്റി ആ ഭാഗം വൃത്തിയാക്കി അണുബാധ വിമുക്തമാക്കി ഒരുതരം നിഷ്ക്രിയ പദാര്‍ത്ഥമുപയോഗിച്ച്‌ റൂട്ട് കനാല്‍ അടച്ച്‌ സംരക്ഷിക്കുന്ന റൂട്ട് കനാല്‍ ചികിയ്സയ്ക്ക് ശേഷം പല്ലിനെ സംരക്ഷിക്കുന്നതിനു വേണ്ടി ക്യാപ് കൂടി ഇടേണ്ടതുണ്ട്. ഒരു തവണ മുതല്‍ മൂന്ന് നാല് തവണ വരെ റൂട്ട് കനാല്‍ ചികിത്സ നീണ്ടുവെന്നു വരാം.

പാല്‍പല്ലുകള്‍ കൊഴിഞ്ഞുപോകേണ്ട സമയം ആയില്ലെങ്കില്‍ നിര്‍ജീവമായ നാഡീകോശങ്ങള്‍ റൂട്ട് കനാലില്‍നിന്നും നീക്കം ചെയ്തതിനു ശേഷം അണുവിമുക്തമാക്കി ദ്രവീകരണശേഷിയുള്ള സിങ്ക് ഓക്സയിഡ് യൂജിനോള്‍ പോലുള്ള പദാര്‍ത്ഥം ഉപയോഗിച്ച്‌ അടച്ച്‌ സംരക്ഷിക്കാന്‍ സാധിക്കും.

പാല്‍പല്ലുകള്‍ കൊഴിഞ്ഞ് തല്‍സ്ഥാനത്ത് സ്ഥിരം പല്ലുകള്‍ മുളച്ചു വരുന്ന സമയംവരെ റൂട്ട് കനാല്‍ ചികിത്സയ്ക്ക് വിധേയമാക്കിയ പല്ലുകള്‍ വായില്‍ സ്ഥിരം പല്ലുകള്‍ക്കും സ്ഥലക്രമീകരണമുണ്ടാക്കും. മാത്രമല്ല പാല്‍പല്ലുകളെ നേരിയ രീതിയില്‍ പൊടിച്ചു വരാന്‍ സഹായിക്കുകയും ചെയ്യുന്നു.

ബുദ്ധിപ്പലും വേദനകളും: അവസാനത്തെ അണപ്പല്ലുകളായ ബുദ്ധിപ്പല്ലുകളെ (വിസ്ഡം ടൂത്ത്) ദന്തക്ഷയം ബാധിച്ചാല്‍ ഈ പല്ലിന് അടുത്തുള്ള അവയവങ്ങളെയും വേദന ബാധിക്കാനിടയാകും. റെഫേര്‍ഡ് പെയിന്‍ എന്നാണ് ഈ വേദന അറിയപ്പെടുന്നത്. പല്ലുവേദനയോടൊപ്പം അസഹ്യമായ ചെവിവേദന, തലവേദന, കണ്ണുവേദന, വെള്ളമിറക്കുമ്പോള്‍ തൊണ്ടയില്‍ വേദന എന്നിവയുണ്ടാകാം. സൈനസൈറ്റിസ്, ടോണ്‍സിലൈറ്റിസ് എന്നിവയും ഇതിന്‍റെ ഭാഗമായുണ്ടാകാം. ഇത്തരം വേദനകള്‍ വരുമ്പോള്‍ ദന്തഡോ ക്ടറെ സമീപിച്ച്‌ പല്ലിന്‍റെ പ്രശ്നങ്ങള്‍ പരിഹരിക്കണം

പ്രമേഹം തടയാന്‍ പരിപ്പും പയറും കഴിക്കാം

പ്രമേഹം തടയാണോ? ഭക്ഷണത്തിൽ പതിവായി പയർവർഗങ്ങളും പരിപ്പും ഉൾ‌പ്പെടുത്തിയാൽ മതി. ദിവസവും ബീൻസ് പയർ, വെള്ളക്കടല തുടങ്ങിയ എല്ലാത്തരം പയർവർഗങ്ങളും കഴിക്കുന്നത് പ്രമേഹസാധ്യത 35 ശതമാനം കുറയ്ക്കുന്നു എന്നു പഠനം. ദിവസവും 28–75 ഗ്രാം പയറുവർഗങ്ങൾ കഴിച്ചവർക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 35 ശതമാനം കുറഞ്ഞതായി ജേണല്‍ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. ജീവകം ബി ധാരാളം അടങ്ങിയ  പയറുവര്‍ഗങ്ങളിൽ കാൽസ്യം, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ വിവിധതരം ധാതുക്കളും അടങ്ങിയിട്ടുണ്ട്. നാരുകളും അടങ്ങിയ ഇവ ഗ്ലൈസെമിക് ഇൻഡക്സ് കുറഞ്ഞ ഭക്ഷണങ്ങളിൽപ്പെടുന്നു. അതായത് പയറുവർഗങ്ങൾ കഴിച്ച ശേഷവും രക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് സാവധാനത്തിലെ കൂടുകയുള്ളൂ ഐവിർജിലി സ്പെയിനിലെ ടറാഗോനയിലെ റോവിറ സർവകലാശാലാ ഗവേഷകൻ നടത്തിയ ഈ പഠനം, ഹൃദയസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുള്ളവരിൽ ടൈപ്പ് 2 പ്രമേഹവും വിവിധയിനം പയർവർഗങ്ങളുടെ ഉപയോഗവും തമ്മിലുള്ള ബന്ധം വിശകലനം ചെയ്തു. ഹൃദയസംബന്ധമായ രോഗത്തിന് സാധ്യത കൂടുതലുള്ള എന്നാൽ ടൈപ്പ് 2 പ്രമേഹം ബാധിക്കാത്ത 3349 പേരിലാണ് പഠനം നടത്തിയത്. പയറുവർഗങ്ങള്‍ക്കു പകരം മാംസ്യവും(protein) അന്നജവും (carbohydrate) ധാരാളം അടങ്ങിയ മറ്റ് ഭക്ഷണങ്ങളും രോഗസാധ്യതയും തമ്മിലുള്ള ബന്ധവും വിശകലനം ചെയ്തു.

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ അതായത് ദിവസം 12.75 ഗ്രാം വീതം കഴിച്ചവരെ അപേക്ഷിച്ച് ആഴ്ചയിൽ മൂന്നോ നാലോ തവണ അതായത് ദിവസം 28.75 ഗ്രാം വീതം പയറുവർഗങ്ങൾ കഴിച്ചവര്‍ക്ക് ടൈപ്പ് 2 പ്രമേഹ സാധ്യത 35 ശതമാനം കുറവാണെന്നു കണ്ടു. വിവിധതരം പയറുവർഗങ്ങളുടെ ഉപവിഭാഗമായ പരിപ്പുകൾ പ്രത്യേകിച്ച് ചുവന്ന പരിപ്പ് (Masoor dal) ഉപയോഗിക്കുന്നത് ടൈപ്പ് 2 പ്രമേഹം കുറയ്ക്കും എന്നു തെളിഞ്ഞു. ആഴ്ചയില്‍ ഒരു തവണയെങ്കിലും പരിപ്പു വർങ്ങൾ ഉപയോഗിച്ചവര്‍ക്ക് കുറച്ചു മാത്രം പരിപ്പു കഴിച്ചവരെക്കാൾ രോഗംവരാനുള്ള സാധ്യത 33 ശതമാനം കുറവാണെന്ന് നാലുവർഷത്തിനു ശേഷമുള്ള തുടർ പഠനത്തില്‍ തെളിഞ്ഞു. പയറുവർഗങ്ങളുടെ പോഷകഗുണങ്ങളെ പറ്റി ജനങ്ങളെ ബോധവാന്മാരാക്കാൻ യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ, 2016 അന്താരാഷ്ട്ര പയർ വർഷമായി ആചരിച്ചിരുന്നു. ഉഴുന്നുപരിപ്പ്, തുവരപ്പരിപ്പ്, കടലപ്പരിപ്പ്, ചെറുപരിപ്പ്, വൻപയർ, ചെറുപയർ, പച്ചപ്പട്ടാണി , മസൂർദാൽ, അമരപ്പയർ തുടങ്ങി എല്ലാ പരിപ്പ്, പയർവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കണം. ദിവസവും മാംസ്യവ അന്നജവും ധാരാളം അടങ്ങിയ ഭക്ഷണങ്ങളായ, മുട്ട, റൊട്ടി, ചോറ്, ഉരുളക്കിഴങ്ങ് പുഴുങ്ങിയത് ഇവയ്ക്കു പകരം പരിപ്പും പയറും കഴിക്കുന്നത്. ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കുന്നതായി ഈ പഠനത്തിലൂടെ തെളിഞ്ഞു

ചര്‍മത്തിന്‍റെ ആരോഗ്യവും സൌന്ദര്യവും നിലനിര്‍ത്താന്‍ ചില എണ്ണകളിതാ..

ക്ഷീണമകറ്റാന്‍  തല തണുക്കെ എണ്ണ തേച്ചൊന്നു കുളിച്ചാല്‍മതിയെന്നു മുത്തശ്ശിമാര് പറയാറില്ലേ ? ഫ്രഷാകാന്‍ മാത്രമല്ല സൌന്ദര്യം കാത്തുസൂക്ഷിക്കാനും ചര്‍മത്തിന്‍റെ ആരോഗ്യം നിലനിര്‍ത്താനും എണ്ണ വളരെ നല്ലതാണ്. മനസും ശരീരവും സൌന്ദര്യത്തോടെ തിളങ്ങാന്‍ അറിഞ്ഞിരിക്കേണ്ട ചില എണ്ണകളിതാ...

ബദാം എണ്ണ: വിറ്റാമിന്‍ ഇ, പൊട്ടാസ്യം, സിങ്ക് എന്നിവയടങ്ങിയ ബദാം എണ്ണ സൌന്ദര്യ സംരക്ഷണത്തില്‍ ഒന്നാം സ്ഥാനത്താണ്. ചര്‍മത്തിന്‍റെ വരള്ച്ച, കരിവാളിപ്പ്, മൃതകോശങ്ങള്‍, കണ്ണിനു ചുറ്റുമുള്ള കറുപ്പു നിറം എന്നിവയെ അകറ്റാന്‍ ബദാം എണ്ണകൊണ്ട് നിത്യവും അരമണിക്കൂര്‍ മസാജ് ചെയ്താല്‍ മതി. ഒപ്പം പാദ സംരക്ഷണത്തിനും മേക്കപ്പ് റിമൂവറായും ഈ എണ്ണ ഉപയോഗിക്കാം.

ഒലിവ് ഓയില്‍ : കരുത്തുറ്റ, തിളക്കമുള്ള തലമുടി സ്വന്തമാക്കാന്‍ ഒലിവ് ഓയില്‍ കൊണ്ടൊരു ഹെയര്‍മസാജ് ചെയ്തോളൂ. ഒലിവ് ഓയില്‍ അല്പം എടുത്ത്, ചെറുതായി ചൂടാക്കി വിരലിന്‍റെ അഗ്രങ്ങള്‍ ഉപയോഗിച്ച് തലയില്‍ തേച്ചു പിടിപ്പിച്ച് 15 മിനിറ്റ് കഴിഞ്ഞ് കുളിക്കുക. ആഴ്ചയിലൊരിക്കല്‍ ഇങ്ങനെ ചെയ്യാം.

ജാസ്മിന്‍ ഓയില്‍:: ജോലിയിലെ പ്രഷറും ടെന്‍ഷനും മാറ്റിവെച്ച് അല്പം സമാധാനവും ശാന്തിയുമാണു ലക്ഷ്യമെങ്കില്‍ മുല്ലപ്പൂ എണ്ണ കൊണ്ടുള്ള മസാജിങ് തിരഞ്ഞെടുക്കാം. മുല്ലപ്പൂവിന്‍റെ മണം ഇഷ്ടമുള്ളവര്‍ക്ക് ഈ മസാജിങ് ഏറെ ആസ്വാദ്യമായിരിക്കും. മാസത്തില്‍ ഒരിക്കല്‍  ഇത് ചെയ്യാം.

ലാവന്‍ഡര്‍ ഓയില്‍: പ്രായഭേദമന്യേ എല്ലാവര്‍ക്കും  ഉപയോഗിക്കാന്‍  കഴിയുന്നതാണ് ലാവന്‍ഡര്‍ ഓയില്‍. . മറ്റ് ഏത് എണ്ണകള്‍ക്കൊപ്പവും കൂട്ടിയോജിപ്പിച്ച് മസാജിങ് ചെയ്യാമെന്നതാണ് ലാവന്‍ഡര്‍ ഓയിലിന്‍റെ പ്രത്യേകത. മാനസികമായും ശാരീരികമായും ഫ്രഷ്നസ് ആഗ്രഹിക്കുന്നവര്‍ ലാവന്‍ഡര്‍ ഓയില്‍ കൊണ്ടുള്ള ബോഡി മസാജിങ് തിരഞ്ഞെടുക്കാം.

റോസ് ഓയില്‍: കുളിക്കുന്ന വെള്ളത്തില്‍ രണ്ടു തുള്ളി റോസ് ഓയില്‍ ചേര്‍ത്താല്‍ ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാം. തൊലിപ്പുറത്തുണ്ടാകുന്ന അലര്‍ജി, കുരുക്കള്‍, നിറവ്യത്യാസം, മുഖക്കുരു എന്നിവയെല്ലാം റോസ് ഓയില്‍‍ മസാജിങ്ങിലൂടെ തടയാം. മുഖം മസാജ് ചെയ്യുമ്പോള് താഴെ നിന്നും മുകളിലേക്കു വൃത്താകൃതിയില്‍ വേണം മസാജ് ചെയ്യാന്‍ . മുഖക്കുരു കൂടുതലുള്ള ചര്‍മത്തില്‍ ദീര്‍ഘനേര മസാജുകള്‍ വേണ്ട.

കുന്തിരിക്കം എണ്ണ:

മുഖത്തെ ചുളിവുകള്‍ നോക്കി ഇനി വിഷമിക്കേണ്ട. മുഖത്തെ ചുളിവുകള്‍, കറുത്ത പാടുകള്‍, കരി മംഗല്യം തുടങ്ങിയ പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ തടയാന്‍ കുന്തിരിക്കം എണ്ണ ഉപയോഗിച്ച് ആഴ്ചയിലൊരിക്കല്‍ മസാജ് ചെയ്താല്‍ മതി.

മല്ലിയെണ്ണ: പ്രകൃതി ദത്ത രീതിയില്‍ തയാറാക്കുന്ന സുഗന്ധപൂരിതമായ ഈ എണ്ണ മനസ്സിനും ശരീരത്തിനും ഉന്മേഷവും ഉണര്‍വുംപകരും. ശരീരഭാരം കുറയ്ക്കാനും മല്ലിയെണ്ണ ഉപയോഗിച്ചുള്ള മസാജിങ്ങിന് കഴിയും.

സിട്രസ് ഓയില്‍ : ചെറുനാരങ്ങയുടെ നീരും ഓറഞ്ച് നീരും കൂട്ടിയോജിപ്പിച്ചുണ്ടാക്കുന്ന സിട്രസ് ഓയില്‍ മുഖത്ത് പുരട്ടുന്നത് ചര്‍മത്തിന്‍റെ നിറം വര്‍ധിപ്പിക്കും, ഫ്രഷ്നസ്സും നല്കും. ഈ എണ്ണ ഉപയോഗിച്ചു മസാജ് ചെയ്തുകഴിഞ്ഞയുടനെ അധികം വെയില്‍ കൊള്ളരുത്.

പല്ലില്ലെങ്കിലും കുഞ്ഞിന് നല്‍കാം ഈ ഭക്ഷണങ്ങള്‍

കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ എന്നും അമ്മമാര്‍ക്ക് ആധിയാണ്. എന്തൊക്കെ ഭക്ഷണം കൊടുക്കാം എന്തൊക്കെ ഭക്ഷണം കൊടുക്കരുത് എന്നീ കാര്യങ്ങള്‍ പല അമ്മമാര്‍ക്കും അറിയില്ല. പല്ല് മുളച്ചു കഴിഞ്ഞാല്‍ പിന്നെ ഭക്ഷണകാര്യത്തില്‍ അല്‍പം അശ്വാസം ലഭിയ്ക്കുമെങ്കിലും പലപ്പോഴും പല്ല് മുളയ്ക്കുന്നതിനു മുന്‍പ് എന്തൊക്കെ ഭക്ഷണം കൊടുക്കാം എന്ന് പലര്‍ക്കും അറിയില്ല. പല്ല് മുളയ്ക്കുന്നതിനു മുന്‍പ് കുട്ടികള്‍ക്ക് കൊടുക്കാന്‍ പറ്റുന്ന ചില ഭക്ഷണങ്ങളുണ്ട്. ഇവ ആരോഗ്യത്തിന് യാതൊരു വിധത്തിലുള്ള ദോഷവും ഉണ്ടാക്കില്ലെന്നതാണ് പ്രധാന കാര്യം, എന്തൊക്കെ ഭക്ഷണങ്ങള്‍ ഇത്തരത്തില്‍ കുട്ടികള്‍ക്ക് കൊടുക്കാം എന്ന് നോക്കാം.

മധുരക്കിഴങ്ങിനോടൊപ്പം ആപ്പിള്‍:: മധുരക്കിഴങ്ങിനോടൊപ്പം ആപ്പിള്‍ കൂടി വേവിച്ച് കുട്ടികള്‍ക്ക് കൊടുക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. ഇത് പല്ലില്ലെങ്കിലും കുട്ടികള്‍ക്ക് യാതൊരു വിധത്തിലുള്ള പ്രശ്‌നവും ഉണ്ടാക്കില്ലെന്നതാണ് സത്യം.

പഴവും ആവക്കാഡോയും: പഴം ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണ് എന്നത് നമുക്കെല്ലാം അറിയാം. കുട്ടികളില്‍ മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ പരിഹരിയ്ക്കാന്‍ മുന്നിലാണ് പഴം. പഴത്തിനോടൊപ്പം ആവക്കാഡോയും കുട്ടികള്‍ക്ക് നല്‍കാം. 

റോസ്റ്റ് ചിക്കന്‍ ആപ്പിള്‍ : നോണ്‍വെജ് കഴിയ്ക്കാന്‍ ചില കുട്ടികള്‍ താല്‍പ്പര്യം കാണിക്കാറുണ്ട്. അതുകൊണ്ട് തന്നെ റോസ്റ്റ് ചെയ്ത് ചിക്കനും ആപ്പിളും മിക്‌സ് ചെയ്ത് കൊടുക്കാം

മധുരക്കിഴങ്ങ് ഫ്രൈ : മധുരക്കിഴങ്ങ് ഫ്രൈ കൊടുക്കുന്നതും നല്ലതാണ്. പലപ്പോഴും മധുരക്കിഴങ്ങിലുള്ള വിറ്റാമിന്‍ കുട്ടികളുടെ വളര്‍ച്ചയെ വളരെയധികം സ്വാധീനിയ്ക്കുന്നു.

ഗ്രീന്‍പീസ് സബര്‍ജല്ലി: സബര്‍ജില്ലി കുട്ടികള്‍ക്ക് മാത്രമല്ല മുതിര്‍ന്നവര്‍ക്കും വളരെയധികം ഇഷ്ടപ്പെടുന്ന ഒന്നാണ്. സബര്‍ജല്ലിയോടൊപ്പം ഗ്രീന്‍പീസ് കൂടി മിക്‌സ് ചെയ്ത് കുട്ടികള്‍ക്ക് കൊടുക്കാം.
കാരറ്റും ആപ്പിളും: കാരറ്റും ആപ്പിളും എല്ലാം കുട്ടികള്‍ക്ക് ധാരാളം കൊടുക്കാവുന്നതാണ്. കാരറ്റ് വേവിച്ചുടച്ച് ആപ്പിളിനോടൊപ്പം മിക്‌സ് ചെയ്ത് കൊടുക്കാം.
പഴവും ചെറിയും: പഴത്തിനോടൊപ്പം ചെറിയും കൂടി ചേരുമ്പോള്‍ ഇതിന്‍റെ ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിക്കുകയേ ഉള്ളൂ. പഴവും ചെറിയും കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഒന്നാണ്.
തക്കാളി: ചില കുട്ടികള്‍ക്ക് തക്കാളി ഇഷ്ടമാവില്ല. എന്നാല്‍ ചിലര്‍ക്കാകട്ടെ തക്കാളി വളരെ ഇഷ്ടമായിരിക്കും. അതുകൊണ്ട് തന്നെ കുട്ടികളുടെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കുന്നവരാണെങ്കില്‍ തക്കാളി കൊടുക്കേണ്ടത് അത്യാവശ്യം തന്നെയാണ്.

രക്തക്കുറവ് പരിഹരിക്കാന്‍ സൂപ്പര്‍ഫുഡ്‌

രക്തക്കുറവ് കൊണ്ട് ശരീരത്തില്‍ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാവും. തലചുറ്റല്‍ വന്നാല്‍ ഉടന്‍ തന്നെ ഡോക്ടറെ കണ്ട് ഗുളിക വിഴുങ്ങുന്നവര്‍ക്ക് പ്രത്യേകം ഉപകാരപ്പെടുന്നതാണ് ഇനി പറയുന്ന കാര്യങ്ങള്‍. കാരണം രക്തക്കുറവ് പരിഹരിയ്ക്കാന്‍ മരുന്ന് കഴിയ്ക്കുന്നതിനേക്കാള്‍ ഗുണം ചെയ്യുന്ന ഭക്ഷണങ്ങള്‍ ഉണ്ട്. ഏതൊക്കെയാണ് രക്തക്കുറവ് പരിഹരിയ്ക്കുന്ന ഭക്ഷണങ്ങള്‍ എന്ന് നോക്കാം. സ്ഥിരമായി ഇത്തരം ഭക്ഷണങ്ങള്‍ കഴിച്ചാല്‍ യാതൊരു വിധത്തിലുള്ള മരുന്നും രക്തക്കുറവ് പരിഹരിയ്ക്കാനായി കഴിക്കേണ്ട ആവശ്യമില്ല.

മാതള നാരങ്ങ: മാതള നാരങ്ങയാണ് പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിനുള്ള പ്രധാന ഭക്ഷണം. ധാരാളം അയേണ്‍ കണ്ടന്‍റ് ഉള്ളതാണ് മാതള നാരങ്ങ. ഇത് രക്തക്കുറവ് പരിഹരിയ്ക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പാല്‍: ഉയര്‍ന്ന അളവില്‍ കാല്‍സ്യം അടങ്ങിയ ഒന്നാണ് പാല്‍. ഇതിലെ കാല്‍സ്യത്തിന്‍റെ അളവ് രക്തക്കുറവ് പരിഹരിയ്ക്കുന്നുണ്ട്. മാത്രമല്ല മുറിവോ മറ്റോ ഉണ്ടായാല്‍ രക്തം കട്ട പിടിയ്ക്കുന്നതിനും പാല്‍ സ്ഥിരമായി കുടിയ്ക്കുന്നത് സഹായിക്കുന്നു.
പപ്പായ : പപ്പായയാണ് രക്തത്തിലെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്ന മറ്റൊരു പഴം. ഇത് രക്തത്തിന്‍റെ  ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും പപ്പായ കഴിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

കാരറ്റ്: കാരറ്റാണ് മറ്റൊന്ന്. ഇതിലെ വിറ്റാമിന്‍ എ പ്ലേറ്റ്‌ലറ്റിന്‍റെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. ദിവസവും രണ്ടോ മൂന്നോ ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിയ്ക്കുന്നത് നല്ലതാണ്.

വീറ്റ് ഗ്രാസ്‌:വീറ്റ് ഗ്രാസ്‌ കൊണ്ട് രക്തത്തിലെ പ്ലേറ്റലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നു. ദിവസവും ഒരു ഗ്ലാസ്സ് വീറ്റഗ്രാസ് കഴിയ്ക്കുന്നത് നല്ലതാണ്.

വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം:വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം ധാരാളം കഴിയ്ക്കുന്നത് നല്ലതാണ്. 10 ദിവസം കൊണ്ട് തന്നെ പ്ലേറ്റ്‌ലറ്റ് കൗണ്ട് വര്‍ദ്ധിപ്പിക്കുന്നതിന് വിറ്റാമിന്‍ കെ അടങ്ങിയ ഭക്ഷണം സഹായിക്കുന്നു

മത്തങ്ങ: പഴമല്ലെങ്കിലും പച്ചക്കറികളില്‍ ഏറ്റവും ആരോഗ്യകരമായ ഒന്നാണ് മത്തങ്ങ. മത്തങ്ങ രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച ഇല്ലാതാക്കുന്നു.

കിവി :കിവിയുടെ ആരോഗ്യ ഗുണങ്ങള്‍ നമുക്കെല്ലാവര്‍ക്കും വളരെയധികം അറിയാവുന്ന ഒന്നാണ്. ഇത് രക്തത്തിലെ ഹിമോഗ്ലോബിന്‍റെ അളവില്‍ കാര്യമായ മാറ്റം വരുത്തുന്നു.

ബീറ്റ്‌റൂട്ട്: ബീറ്ററൂട്ട് ധാരാളം കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെയധികം നല്ലതാണ്. ഇത് രക്തത്തിലെ പ്ലേറ്റ്‌ലറ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നു. അതിലുപരി രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

പേരയ്ക്കയുടെ പോഷകഗുണങ്ങള്‍

പേ​ര​യ്ക്ക​യി​ല​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ സി, ​ഇ​രു​മ്പ് എ​ന്നി​വ വൈ​റ​സ് അ​ണു​ബാ​ധ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്‍കുന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​ശ​രീ​ര​ത്തി​ൽ അ​മി​ത​മാ​യി എത്തുന്ന കാ​ൽ​സ്യം ആ​ഗി​ര​ണം ചെ​യ്യു​ന്ന​തി​നു സ​ഹാ​യ​കം. അ​തി​നാ​ൽ വൃ​ക്ക​യി​ൽ ക​ല്ലു​ണ്ടാ​കു​ന്ന​തി​നു​ള​ള സാ​ധ്യ​ത കു​റ​യു​ന്നു. 

പേ​ര​യ്ക്ക​യി​ൽ ഏ​ത്ത​പ്പ​ഴ​ത്തി​ൽ ഉ​ള​ള​തി​നു തു​ല്യ​മാ​യ അ​ള​വി​ൽ പൊട്ടാ​സ്യം അ​ട​ങ്ങി​യി​രി​ക്കു​ന്നു. ശ​രീ​ര​ത്തി​ലെ ര​ക്ത​സ​മ്മർ​ദം നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നു സ​ഹാ​യ​കം. ഉ​യ​ർ​ന്ന ര​ക്ത​സമ്മർ​ദം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. 
പേ​ര​യ്ക്ക​യി​ൽ വി​റ്റാ​മി​ൻ എ ​സ​മൃ​ദ്ധ​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. വി​റ്റാ​മി​ൻ എ ​ക​ണ്ണു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
പേ​ര​യ്ക്ക​യി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന വി​റ്റാ​മി​ൻ ഇ ​യു​ടെ ആ​ന്‍റി ഓ​ക്സി​ഡ​ന്‍റ് ഗു​ണം ച​ർ​മത്തിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ ഫോ​ളേ​റ്റു​ക​ൾ സ്ത്രീ​ക​ളു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത മെ​ച്ച​പ്പെ​ടു​ത്തു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ ബി9 ​ഗ​ർ​ഭി​ണി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നു ഗു​ണ​പ്ര​ദം. 
ഹോ​ർ​മോ​ണു​ക​ളു​ടെ ഉ​ത്പാ​ദ​നം, പ്ര​വ​ർ​ത്ത​നം എ​ന്നി​വ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് പേ​ര​യ്ക്ക​യി​ലെ കോ​പ്പ​ർ സ​ഹാ​യി​ക്കു​ന്നു. അ​തി​നാ​ൽ തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ങ്ങ​ൾ​ക്കും സ​ഹാ​യ​കം. പേ​ര​യ്ക്ക​യി​ലെ മാം​ഗ​നീ​സ് ഞ​ര​മ്പുക​ൾ​ക്കും പേ​ശി​ക​ൾ​ക്കും അ​യ​വു ന​ല്കു​ന്നു. സ്ട്ര​സ് കു​റ​യ്ക്കു​ന്നു. പേ​ര​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ ബി 3, ​ബി 6 എ​ന്നി​വ ത​ല​ച്ചോ​റി​ലേ​ക്കു​ള​ള ര​ക്ത​സ​ഞ്ചാ​രം കൂട്ടുന്നു; ത​ല​ച്ചോ​റിന്‍റെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.

അഴകിനും ആരോഗ്യത്തിനും അയഡിൻ

വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും അ​വ​ശ്യ​പോ​ഷ​ക​മാ​ണ് അ​യ​ഡി​ൻ. ശ​രീ​ര​ത്തി​ൽ 60 ശ​ത​മാ​നം അ​യ​ഡി​നും സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​തു തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യി​ലാ​ണ്. ശ​രീ​ര​ത്തിന്‍റെ പോ​ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ നി​യ​ന്ത്രി​ക്കു​ന്നു. കാ​ൽ​സ്യം, സി​ലി​ക്ക​ണ്‍ എ​ന്നീ ധാ​തു​ക്ക​ളു​ടെ വി​നി​യോ​ഗ​ത്തി​ൽ സ​ഹാ​യി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

അ​യ​ഡിന്‍റെ കു​റ​വു​ണ്ടാ​യാ​ൽ: ഗോ​യി​റ്റ​ർ, ഡി​പ്ര​ഷ​ൻ, നി​രാ​ശ, മാ​ന​സി​ക​ക്ഷീ​ണം അ​സാ​ധാ​ര​ണ​മാ​യി ഉ​ണ്ടാ​കു​ന്ന തൂ​ക്ക​വ​ർ​ധ​ന, മ​ല​ബ​ന്ധ​വും ക്ഷീ​ണ​വും, ത്വ​ക്ക് പ​രു​ക്ക​നാ​വു​ക, ക്രട്ടിനി​സം, പ്ര​ത്യു​ത്പാ​ദ​ന ക്ഷ​മ​ത​യി​ലു​ണ്ടാ​കു​ന്ന കു​റ​വ്
അ​യ​ഡിന്‍റെ ഉ​റ​വി​ട​ങ്ങ​ൾ: ക​ട​ൽ​മ​ത്സ്യ​ങ്ങ​ൾ, സോ​യാ​ബീ​ൻ, ചീ​ര, വെ​ളു​ത്തു​ള​ളി, അ​യ​ല, മ​ത്തി, ചെമ്മീൻ, പ​ര​വ മ​ത്സ്യം, സാ​ൽ​മ​ണ്‍, അ​യ​ഡി​ൻ ചേ​ർ​ത്ത ക​റി​യു​പ്പ്
അ​യ​ഡി​ൻ ആ​രോ​ഗ്യ​ത്തി​നു ന​ല്കു​ന്ന​ത്
 1. തൈ​റോ​യ്ഡ് ഗ്ര​ന്ഥി​യു​ടെ പ്ര​വ​ർ​ത്ത​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്നു. തൈ​റോ​യ്ഡ് ഗ്ര​ന്ഥി ഉ​ത്പാ​ദി​പ്പി​ക്കു​ന്ന തൈ​റോ​ക്സി​ൻ ഹോ​ർ​മോ​ണ്‍ ഹൃ​ദ​യ​മി​ടി​പ്പ്, ര​ക്ത​സ​ർ​ദം, ശ​രീ​ര​ഭാ​രം, ശ​രീ​ര​താ​പം എ​ന്നി​വ​യെ സ്വാ​ധീ​നി​ക്കു​ന്നു.
 2. ത്വ​ക്ക്, പ​ല്ല്, ത​ല​മു​ടി എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും തി​ള​ക്ക​ത്തി​നും സ​ഹാ​യ​കം. മു​ടി​യു​ടെ വ​ള​ർ​ച്ച​യ്ക്കും മു​ടി​കൊ​ഴി​ച്ചി​ൽ ത​ട​യു​ന്ന​തി​നും ഗു​ണ​പ്ര​ദം.
 3. പ്ര​ത്യു​ത്പാ​ദ​ന​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​നും വ​ള​ർ​ച്ച​യ്ക്കും ഗു​ണ​പ്ര​ദം.
 4. ഫൈ​ബ്രോ സി​സ്റ്റി​ക് രോ​ഗ​ത്തി​ൽ നി​ന്ന് ആ​ശ്വാ​സം പ​ക​രു​ന്നു.
 5. ശ​രീ​ര​കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യ്ക്കു സ​ഹാ​യ​കം.
 6. കാ​ൻ​സ​റി​നെ പ്ര​തി​രോ​ധി​ക്കു​ന്നു.
 7. വി​ഷ​സ്വ​ഭാ​വ​മു​ള​ള രാ​സ​പ​ദാ​ർ​ഥ​ങ്ങ​ളെ ശ​രീ​ര​ത്തി​ൽ നി​ന്നു നീ​ക്കം ചെ​യ്യു​ന്ന​തി​നു സ​ഹാ​യി​ക്കു​ന്നു.
 8. രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി വ​ർ​ധി​പ്പി​ക്കു​ന്നു.
 9. വ​യ​റി​നു​ള​ളി​ൽ വ​ള​രു​ന്ന​തും ശ​രീ​ര​ത്തി​നു ദോ​ഷ​ക​ര​വു​മാ​യ ബാ​ക്ടീ​രി​യു​ടെ വ​ർ​ധ​ന ത​ട​യു​ന്നു

ആരോഗ്യത്തിനും സൌന്ദര്യത്തിനും ദിവസവും ചീര ശീലമാക്കൂ

ചീര സൗന്ദര്യസംരക്ഷണത്തില്‍ എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ് എന്നത് പലപ്പോഴും നമുക്കറിയില്ല. ആരോഗ്യസംരക്ഷണത്തില്‍ മുന്നിലാണ് ചീര. എന്നാല്‍ ഏറെ പോഷകഗുണങ്ങള്‍ അടങ്ങിയത് കൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്‍റെ കാര്യത്തില്‍ ചീര നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല.

അതുകൊണ്ട് തന്നെ ചീര ഭക്ഷണത്തില്‍ സ്ഥിരമാക്കിയാല്‍ നിരവധി സൗന്ദര്യഗുണങ്ങള്‍ ഉണ്ട്. മുടി വളര്‍ച്ചയും കഷണ്ടിയും വരെ നിങ്ങളെ പ്രതിസന്ധിയിലാക്കുന്ന പല പ്രശ്‌നങ്ങള്‍ക്കും ചീര പരിഹാരം നല്‍കുന്നു.

സ്ഥിരമായി ചീര കഴിച്ചു നോക്കൂ, ഒരു മാസത്തിനുള്ളില്‍ നിങ്ങള്‍ക്ക് തന്നെമാറ്റം കണ്ടെത്താന്‍ കഴിയും. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാല്‍സ്യംതുടങ്ങി നിരവധി ഘടകങ്ങള്‍ ഇതിലുണ്ട്. ഇത് മുടി വളര്‍ച്ചയെ വളരെയധികം സഹായിക്കുന്നു. മാത്രമല്ല കറുത്ത മുടിയിഴകള ലഭിയ്ക്കുന്നതിന്മുടിവേരുകളില്‍ ഓക്‌സിജന്‍ എത്തിയ്ക്കാനും ചീര സഹായിക്കുന്നു.

ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിയ്ക്കാനുള്ള ഏറ്റവും മികച്ച ഉറവിടങ്ങളില്‍ഒന്നാണ് ചീര. ചീരയില്‍ ധാരാളം വിറ്റാമിന്‍ എ അടങ്ങിയിട്ടുണ്ട്. ഇത്കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുന്നു. അതിലൂടെ ചര്‍മ്മത്തിന് തിളക്കവും നിറവും വര്‍ദ്ധിയ്ക്കുന്നു.

മുഖക്കുരുവും കറുത്ത പാടുകളും ഇല്ലാതാക്കാനും മുഖത്തെ നിറവും മൃദുത്വവുംവര്‍ദ്ധിപ്പിക്കാനും ചീര സ്ഥിരമായി കഴിയ്ക്കുന്നത് സഹായകമാകുന്നു.

പ്രായാധിക്യം ആദ്യം ചുളിവുകള്‍ വീഴ്ത്തുന്നത് മുഖത്താണ്. എന്നാല്‍ ആന്‍റി ഓക്‌സിഡന്‍റുകളാല്‍ സമ്പുഷ്ടമായ ചീര ശരീരത്തിലെ ഇത്തരം പ്രശ്‌നങ്ങളെ ഇല്ലാതാക്കുകയും പ്രായാധിക്യം മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളേയും ഒഴിവാക്കുകയും ചെയ്യുന്നു.

അള്‍ട്രാവയലറ്റ് രശ്മികളില്‍ നിന്നും ഉണ്ടാവുന്ന പ്രശ്‌നങ്ങളെ ഫലപ്രദമായി നേരിടാന്‍ ചീരയ്ക്ക് കഴിയും. ചീരയിലെ ആന്‍റി ഓക്‌സിഡന്‍റുകള്‍ പ്രകൃതി ദത്ത സണ്‍സ്‌ക്രീനായി പ്രവര്‍ത്തിയ്ക്കും.

മുഖത്തും ചര്‍മ്മത്തിലും ഉണ്ടാകുന്ന കറുത്ത കുത്തുകള്‍ക്ക് പരിഹാരം കാണാനുംചീര ധാരാളം കഴിയ്ക്കുന്നത് സഹായകമാകും. ചീരയില്‍ അടങ്ങിയിട്ടുള്ള ഔഷധഘടകം ദഹനേന്ദ്രിയത്തില്‍ നിന്നും രക്തത്തില്‍ നിന്നുമുള്ള വിഷാംശങ്ങളെ ഇല്ലാതാക്കി മുഖത്തെ കറുത്ത കുത്തുകളില്‍ നിന്നും അലര്‍ജികളില്‍ നിന്നുംസഹായിക്കും.

മുടി കൊഴിച്ചിലിനെ ഇല്ലാതാക്കാനും ചീര സഹായിക്കുന്നു. ചീരയില്‍ മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടിയ്ക്ക് തിളക്കം നല്‍കാന്‍ സഹായിക്കുന്ന നിരവധി ഘടകങ്ങളുണ്ട്.

സുഖമായുറങ്ങാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളിതാ

എല്ലാ രാത്രിയിലും സുഖമായി ഉറങ്ങണമെന്ന ചിന്തയുള്ളവര്‍ കുറവല്ല. എന്നാല്‍ പലപ്പോഴും മാനസിക സമ്മര്‍ദ്ദവും മറ്റ് പല വിധത്തിലുള്ള സ്‌ട്രെസും കാരണം ഇതിന് സാധിയ്ക്കാറില്ല എന്നതാണ് സത്യം. ഇന്നത്തെ തിരക്ക് പിടിച്ച കാലഘട്ടത്തില്‍ സമാധാനപരമായ ഉറക്കം പലപ്പോഴും പല വിധത്തിലാണ് പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നത്.

എന്നാല്‍ നല്ല ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങള്‍ ഉണ്ട്. ഈ ഭക്ഷണങ്ങള്‍ തീര്‍ച്ചയായും ഉറക്കം നല്‍കാനും മാനസിക പിരിമുറുക്കങ്ങളില്‍ നിന്ന് സംരക്ഷിക്കാനും കാരണമാകുന്ന ആ ഭക്ഷണങ്ങള്‍ ഏതൊക്കെയാണ് എന്ന് നോക്കാം.

നല്ല സുഖകരമായ ഉറക്കത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചൂട് പാല്‍. പാലിന് തലച്ചോറില്‍ ശാന്തത നല്‍കാനുള്ള സെറോടോണിന്‍ ഉത്പ്പാദിപ്പിക്കാനുള്ള കഴിവുണ്ട്. അതുകൊണ്ട് എന്നും ഉറങ്ങാന്‍ പോകുന്നതിനു മുന്‍പ് ഒരു ഗ്ലാസ് ചെറു ചൂടുപാല്‍ കുടിയ്ക്കാം.

ചെറി കഴിയ്ക്കുന്നതും ഉറക്കം ലഭിയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ഉറക്കക്കുറവ് പരിഹരിയ്ക്കാനും ശരീരത്തിന് ഉന്‍മേഷം ലഭിയ്ക്കാനും ചെറി കഴിയ്ക്കുന്നത് സഹായിക്കുന്നു.

വാഴപ്പഴം കഴിയ്ക്കുന്നതും ഉറക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് മസിലുകള്‍ക്ക് ആശ്വാസം നല്‍കുന്നതിനും ഉറക്കത്തിനും സഹായിക്കുന്നു.

മധുരക്കിഴങ്ങാണ് മറ്റൊരു ഭക്ഷണം. ഇതില്‍ അടങ്ങിയിരിക്കുന്ന കാര്‍ബോ ഹൈഡ്രേറ്റാണ് നല്ല ഉറക്കം നല്‍കാന്‍ സഹായിക്കുന്നത്.

ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചെറുചന വിത്ത്. ഇത് മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങളെ കുറച്ച് നല്ല ഉറക്കം നല്‍കുന്നു.

ബദാം ആരോഗ്യ ദായകമാണ്. ഉറങ്ങുന്നതിനു മുന്‍പ് ഒരു പിടി ബദാം കഴിയ്ക്കുന്നത് ശീലമാക്കുക. ഇത് ഉറക്കം നല്‍കാന്‍ സഹായിക്കുന്നു.

തേന്‍ കുറയ്ക്കുന്നത് തടി കുറയ്ക്കും എന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ തേന്‍ നല്ല ഉറക്കം ലഭിയ്ക്കാനും ഉത്തമമാണ്. ഇത് മാനസിക പിരിമുറുക്കം കുറച്ച് നല്ല ഉറക്കത്തിന് സഹായിക്കുന്നു.

വായിലെ അര്‍ബുദം തടയാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ചുണ്ടുകള്‍, കവിള്‍, ഉമിനീര്‍ ഗ്രന്ഥികള്‍, അണ്ണാക്ക്‌ ,ചെറുനാക്ക്‌,മോണകള്‍, തൊണ്ട,നാക്ക്‌, നാക്കിന്‌ താഴെയുള്ള ഭാഗം എന്നിവയെല്ലാം ഉള്‍പ്പെടുന്നതാണ്‌ വായ. ഇതിലേത്‌ ഭാഗത്ത്‌ അര്‍ബുദം വന്നാലും വായ്‌ അര്‍ബുദം എന്നാണ്‌ അറിയപ്പെടുന്നത്‌. ഈ ഭാഗങ്ങളില്‍ ശരീര കോശങ്ങള്‍ അസാധാരണമായ രീതിയില്‍ വളരുന്നതാണ്‌ ഇതിന്‌ കാരണം. ദിവസം കളയും ചീത്ത ശീലങ്ങള്‍ പ്രായത്തിനനുസരിച്ച്‌ വായിലെ അര്‍ബുദം ഉണ്ടാകുന്നതിനുള്ള സാധ്യതയും ഉയരുന്നതായി കാന്‍സര്‍ ഏജന്‍സി പറയുന്നു. ഇതിന്‌ പുറമെ മറ്റ്‌ നിരവധി കാരണങ്ങളും വായില്‍ അര്‍ബുദം ഉണ്ടാകുന്നതിനുള്ള സാധ്യത ഉയര്‍ത്തുന്നുണ്ട്‌. ഇത്തരം കാര്യങ്ങള്‍ അകറ്റി നിര്‍ത്തുന്നത്‌ അപകട സാധ്യത കുറയ്‌ക്കാന്‍ സഹായിക്കും.

പുകയിലയുടെ ഉപയോഗം: പുകയിലയുടെ ഉപയോഗം സിഗരറ്റ്‌, ചുരുട്ട്‌, പൈപ്പ്‌ തുടങ്ങി ഏത്‌ തരം പുകയില ഉത്‌പന്നങ്ങളുടെ ഉപയോഗവും വായില്‍ അര്‍ബുദം ഉണ്ടാകുന്നതിന്‌ കാരണമാകും. എത്ര സിഗരറ്റ്‌ വലിക്കുന്നുവോ അതിനുസൃതമായി വായില്‍ അര്‍ബുദം വരാനുള്ള സാധ്യതയും ഉയരും. പുകയിലയുടെ ഉപയോഗം കുറച്ചു കൊണ്ട്‌ അപകട സാധ്യതയും കുറയ്‌ക്കാം.

മദ്യത്തിന്‍റെ  ഉപയോഗം: മദ്യത്തിന്‍റെ ഉപയോഗവും വായില്‍ അര്‍ബുദം വരാനുള്ള സാധ്യത ഉയര്‍ത്തും. ദിവസം എത്ര മദ്യം ഉപയോഗിക്കുന്നു എന്നതിനുസരിച്ച്‌ അപകടസാധ്യതയും കൂടും. മദ്യപിക്കാത്തവരേക്കാള്‍ ദിവസവും മദ്യപിക്കുന്നവരില്‍ അര്‍ബുദം വരാനുള്ള സാധ്യത മൂന്നിരട്ടി കൂടുതലാണ്‌.

സൂര്യപ്രകാശം: സൂര്യപ്രകാശം ഏറെ ഏല്‍ക്കുന്നത്‌ ചര്‍മാര്‍ബുദം പോലെ തന്നെ വായിലെ അര്‍ബുദത്തിന്‍റെയും സാധ്യത ഉയര്‍ത്തും പ്രത്യേകിച്ച്‌ ചുണ്ടില്‍ അര്‍ബുദം വരാനുള്ള സാധ്യത കൂട്ടും. സൂര്യപ്രകാശം അധികം ഏല്‍ക്കുന്നത്‌ ഒഴിവാക്കുക. സൂര്യപ്രകാശം ഏല്‍ക്കേണ്ടി വരികയാണെങ്കില്‍ സണ്‍സ്‌ക്രീന്‍ ചുണ്ടിലും ഉപയോഗിക്കുക.

വായുടെ ആരോഗ്യം നിലനിര്‍ത്തുക: ആരോഗ്യമുള്ള വായ്‌ക്ക്‌ അര്‍ബുദ സാധ്യതയെ ചെറുത്ത്‌ നിര്‍ത്താനുള്ള ശേഷിയുണ്ടാകും.പല്ലുകളും നാവും എന്നും വൃത്തിയാക്കുക.

വ്യായാമം: സ്ഥിരമായുള്ള വ്യായാമം രോഗ പ്രതിരോധ ശേഷി ഉയര്‍ത്തുകയും അര്‍ബുദത്തെ പ്രതിരോധിക്കാനുള്ള ശേഷി നല്‍കുകയും ചെയ്യും

ആരോഗ്യദായകമായ ഭക്ഷണം: ബീന്‍സ്‌, കാബേജ്‌, കോളിഫ്‌ളവര്‍ പോലുള്ള പച്ചക്കറികള്‍, ഇലക്കറികള്‍, ഗ്രീന്‍ ടീ, തക്കാളി, ചണവിത്ത്‌ തുടങ്ങിയവ അര്‍ബുദത്തെ പ്രതിരോധിക്കാന്‍ ശേഷിയുള്ളവയാണ്‌ . ഇവ ദിവസവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

ചീരയില കൊണ്ട് കൃത്രിമ ധമനികള്‍

പോഷകസമ്പന്നമാണ് ചീര. വൈറ്റമിനുകളും, മഗ്‌നീഷ്യം, സിങ്ക്, ഫോസ്ഫറസ് തുടങ്ങിയ പോഷകങ്ങളും നിറഞ്ഞിരിക്കുന്ന ഇലക്കറിയാണ് ചീര. പുതിയ ഗവേഷണവിവരങ്ങള്‍ അനുസരിച്ച് മനുഷ്യന് ദീര്‍ഘായുസ്സ് നല്‍കാന്‍ ചീരയ്ക്ക് മറ്റു കഴിവുകളുമുണ്ട്. കൃത്രിമ ധമനികള്‍ ഉണ്ടാക്കാന്‍ ചീര നല്ലതാണെന്നാണ് അവര്‍ പറയുന്നത്.

ചീരയിലകളെ സെല്ലുലോസ് ഉപയോഗിച്ച് റ്റിയൂബുകള്‍ ആക്കി മാറ്റി രക്തധമനികളുടെ പതിപ്പ് സൃഷ്ടിച്ച് അതിലൂടെ പോഷകങ്ങള്‍ എത്തിക്കാമെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. സസ്യകോശങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞാന്‍ ലഭിക്കുന്നത് ഒന്നാന്തരം പ്രകൃതിദത്തമായ റ്റിയൂബുകള്‍ തന്നെ. രോഗങ്ങള്‍ക്കും ഗുരുതരമായ മുറിവുകള്‍ക്കും ചികിത്സ തേടിയെത്തുന്നവരില്‍ കൃത്രിമകോശങ്ങളോ എല്ലുകളോ വളര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്ന പ്രധാനപ്രശ്‌നം ഓക്‌സിജന്‍, പോഷകങ്ങള്‍, മോളിക്യൂളുകള്‍ എന്നിവ ഹൃദയധമനികളിലൂടെയും ഞരമ്പുകളിലൂടെയും എങ്ങിനെ സൂക്ഷ്മമായ രീതീയില്‍ കടത്തി വിടുമെന്നതാണ്.

ചീരയിലയിലെ ഞരമ്പുകള്‍ മനുഷ്യഹൃദയത്തിലെ ധമനികളും ഞരമ്പുകളും പോലെയാണ്. അതില്‍ നിന്നും സസ്യകോശങ്ങള്‍ നീക്കം ചെയ്തു കഴിഞ്ഞാല്‍ ബാക്കിയാകുന്നത് നമുക്ക് ആവശ്യമുള്ള ഘടനയിലുള്ള രക്തവാഹിനിക്കുഴലുകളാണ്, ഗവേഷണത്തില്‍ പങ്കെടുക്കുന്ന ശാസ്ത്രജ്ഞനായ ജോഷ്വാ റോബര്‍ട്ട് ഗെര്‍ഷ്‌ലാക്ക് പറയുന്നു.

ചീരയിലയുടെ ധമനീഘടനയിലൂടെ മനുഷ്യന്‍റെ രക്തകോശങ്ങള്‍ക്ക് സമാനമായ ദ്രവങ്ങളും സൂക്ഷ്മവസ്തുക്കളും കടത്തി വിട്ടു നോക്കിയപ്പോള്‍ കൃത്രിമഹൃദയപേശികള്‍ ഉണ്ടാക്കുന്നതിന് ചീരയില ഉപയോഗിക്കാമെന്നതിനുള്ള കൂടുതല്‍ ഉറപ്പുള്ള ഫലങ്ങള്‍ ലഭിച്ചു. സമീപഭാവിയില്‍ തന്നെ കൃത്രിമമായ അവയവങ്ങളും ശരീരഭാഗങ്ങളും ഇങ്ങനെ നിര്‍മ്മിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഒന്നുമുതല്‍ അഞ്ചുവരെയുള്ള പ്രായം ഏറെ കരുതലോടെ

ഒന്നുമുതല്‍ അഞ്ചുവയസ്സു വരെയുള്ള പ്രായം എന്തിനോടും ആശ്ചര്യവും കൗതുകവും തോന്നുന്ന ഘട്ടമാണ്. കുഞ്ഞുങ്ങള്‍ സ്വന്തം ഇഷ്ടങ്ങള്‍ ചെയ്തുതുടങ്ങുന്ന പ്രായം. ഇതു പലമേഖലകളിലും അമ്മമാര്‍ക്ക് തലവേദനയും ഉണ്ടാക്കാറുണ്ട്. അതുവരെ അമ്മമാരെ ആശ്രയിച്ചുകൊണ്ടിരുന്ന കുഞ്ഞുങ്ങള്‍ എല്ലാം തനിയെ ചെയ്തു തുടങ്ങുന്ന ഒരു സമയമാണിത്.
കുഞ്ഞുങ്ങളുടെ വളര്‍ച്ചയുടെ ഘട്ടങ്ങളെക്കുറിച്ച് ഡോക്ടറോടോ മറ്റോ ചോദിച്ച് മനസ്സിലാക്കുന്നതിലൂടെ മാതാപിതാക്കള്‍ക്ക് കുട്ടികളുടെ ശാരീരിക, മാനസിക വളര്‍ച്ചയിലെ വ്യതിയാനങ്ങള്‍ ഒരുപോലെ മനസ്സിലാക്കാന്‍ സാധിക്കും. അതിനായി അസുഖങ്ങള്‍ ഇല്ലെങ്കില്‍ പോലും ആറ് മാസത്തില്‍ ഒരിക്കല്‍ ഡോക്ടറെ കാണുന്നത് നല്ലതാണ്. 
അതുപോലെത്തന്നെ മറ്റൊരു സുപ്രധാന കാര്യമാണ് വാക്‌സിനുകള്‍ അഥവാ പ്രതിരോധ കുത്തിവയ്പുകള്‍ കഴിയുന്നതും നിശ്ചിതസമയത്ത് തന്നെ എടുക്കുക എന്നത്. അല്ലാത്ത പക്ഷം നിങ്ങള്‍ക്ക് ഡോക്ടറോട് അഭിപ്രായം തേടാം.

ഭക്ഷണ രീതി

മുതിര്‍ന്നവരെ കുഴക്കുന്ന മറ്റൊരു പ്രശ്‌നമാണ് കുട്ടികളുടെ ഭക്ഷണരീതി. ചില കുഞ്ഞുങ്ങള്‍ അമിതവണ്ണക്കാരാകാം, മറ്റുചിലര്‍ നേരെ വിപരീതക്കാരും. ഇതു രണ്ടും പ്രശ്‌നമാണ്. കുട്ടികള്‍ എന്താണ് കഴിക്കുന്നത് എന്നതിനൊപ്പം കഴിക്കുന്നതിന്‍റെ അളവും സമയവും പ്രധാനമാണ്. ഒരു വയസ്സ് കഴിഞ്ഞ കുഞ്ഞുങ്ങള്‍ക്ക് വീട്ടിലെ മുതിര്‍ന്ന ആളുകള്‍ കഴിക്കുന്നത് എല്ലാം കൊടുക്കാവുന്നതാണ്. ഒന്നോ രണ്ടോ ഉരുള കഴിച്ചു നിറുത്തുന്ന കുട്ടികള്‍ക്ക് ഇടക്കിടെ എന്തെങ്കിലും കഴിക്കാന്‍ കൊടുക്കണം. അതുപോലെ എല്ലാ ദിവസവും ഒരേ ഭക്ഷണം കൊടുക്കാതിരിക്കാനും ശ്രദ്ധിക്കണം. 
കുഞ്ഞുങ്ങളെ ടി.വിക്ക് മുന്നില്‍ തനിയെ വിട്ട് ഭക്ഷണം കഴിപ്പിക്കുന്നത് ഒഴിവാക്കണം. അങ്ങിനെ ചെയ്യുമ്പോള്‍ അവരറിയാതെ തന്നെ അധികമായി ഭക്ഷണം കഴിക്കുകയും അമിതവണ്ണം ഉണ്ടാകുകയും ചെയ്യും. തൂക്കമില്ലായ്മയും അമിതവണ്ണവും പല അസുഖങ്ങളുടെയും ലക്ഷണമാണ്. അതുകൊണ്ട് അത്തരം കാര്യങ്ങള്‍ ഇല്ലെന്ന് ഉറപ്പുവരുത്തണം.

കുഞ്ഞുങ്ങളിലെ ദേഷ്യവും വാശിയും

കുഞ്ഞുങ്ങളില്‍ കാണുന്ന അമിത ദേഷ്യവും വാശിപിടിച്ചുള്ള കരച്ചിലുമാണ് മറ്റൊരു പ്രശ്‌നം. വാശിപിടിക്കുമ്പോള്‍ അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുത്താല്‍ പിന്നീടും അതുപോലെ ചെയ്യാന്‍ കുഞ്ഞുങ്ങളെ പ്രേരിപ്പിക്കും. അതുകൊണ്ട് അതും ഒഴിവാക്കണം. മാതാപിതാക്കളുടെ സ്വഭാവവും പെരുമാറ്റ രീതിയും ഒരളവുവരെ കുഞ്ഞുങ്ങളെയും സ്വാധീനിക്കും. അതുകൊണ്ട് കുഞ്ഞുങ്ങളെ നല്ലത് പഠിപ്പിച്ചും പറഞ്ഞും മനസിലാക്കേണ്ടത് മുതിര്‍ന്നവരുടെ കടമായാണ്. അതുപോലെത്തന്നെ കുഞ്ഞുങ്ങളുടെ മുമ്പില്‍വച്ച് മാതാപിതാക്കളുടെ ആരോഗ്യപരമല്ലാത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്യരുത്.

ഡ്രസ്സുകളും കളിപ്പാട്ടങ്ങളും

കുഞ്ഞുങ്ങളുടെ ഉടുപ്പും കളിപ്പാട്ടങ്ങളും തിരഞ്ഞെടുക്കുമ്പോഴും ഏറെ ശ്രദ്ധ വേണം. ഇറുക്കമില്ലാത്തതും ശരീരത്തില്‍ വേദനയുണ്ടാകുന്ന വസ്തുക്കള്‍ ഇല്ലാത്തതും എളുപ്പം അഴിച്ചുമാറ്റാന്‍ കഴിയുന്നതുമായ ഉടുപ്പുകളാണ് അനുയോജ്യം. അതുപോലെ ലോഹവസ്തുക്കളില്ലാത്ത കളര്‍ ഇളകുന്നതോ അല്ലെങ്കില്‍ മൂര്‍ച്ചയുള്ള വശങ്ങളോടുകൂടിയതോ ആയ കളിപ്പാട്ടങ്ങള്‍ തിരഞ്ഞെടുക്കാതിരിക്കുക.
എല്ലാം മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു ചെയ്യാതെ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങള്‍ അറിഞ്ഞു പെരുമാറുന്നത് പലപ്പോഴും മാതാപിതാക്കളുടെ ടെന്‍ഷന്‍ കുറയ്ക്കാന്‍ സഹായകമാകും.

ദന്ത സംരക്ഷണമാണ് മറ്റൊരു പ്രധാന കാര്യം. പാല്‍പല്ല് വളരുന്നതു മുതല്‍ അവയെ ശ്രദ്ധിക്കേണ്ടതും സംരക്ഷിക്കേണ്ടതുമാണ്. ടോയ്‌ലെറ്റ് ട്രെയിനിങ് അഥവാ പോട്ടി ട്രെയ്‌നിങ് ഒന്നര-രണ്ട് വയസു മുതല്‍ തുടങ്ങാവുന്നതാണ്. മൊബൈല്‍, വീഡിയോ ഗെയിം എന്നിവ ഉപയോഗിക്കുന്നതില്‍ നിന്നും കുഞ്ഞുകുട്ടികളെ വിലക്കേണ്ടത് അത്യാവശ്യമാണ്. സമൂഹവുമായി നന്നായി ഇടപഴകാന്‍ അനുവദിക്കണം. അന്തര്‍മുഖരായി വളരുന്നത് ഒഴിവാക്കാന്‍ ഇത് അവരെ സഹായിക്കും.

കരളിനെ സംരക്ഷിക്കാന്‍ പപ്പായക്കുരു

ഔഷധഗുണത്തിന്‍റെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത പപ്പായ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇതു കൂടാതെ കരളിന്‍റെ സംരക്ഷകനായും പപ്പായയെ ഉപയോഗിക്കാം. ലിവര്‍ സിറോസിസിനെ സുഖപ്പെടുത്തുന്ന ഒരു അത്ഭുത ഔഷധമാണ് പപ്പായയുടെ കുരു.

പ്രോട്ടീനാല്‍ സമ്പന്നമായ പപ്പായക്കുരു ലിവറിലെ കൊഴുപ്പ് കളഞ്ഞ് കരള്‍ കോശങ്ങളെ പുനരുജീവിപ്പിക്കാന്‍ സഹായിക്കുന്നു. ഇതു കൂടാതെ ദഹനപ്രക്രിയയ്ക്ക് ഉത്തമമാണ് പപ്പായക്കുരു. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാനും പപ്പായക്കുരുവിന് കഴിയും. അതിനാല്‍ തന്നെ ദിവസവും പപ്പായക്കുരു ശീലമാക്കുന്നത് ആരോഗ്യം വര്‍ധിപ്പിക്കുമെന്നതില്‍ സംശയമില്ല.

 • പപ്പായ പച്ചയായും പഴമായും കഴിക്കാന്‍ ആര്‍ക്കും ഇഷ്ടക്കുറവൊന്നും ഉണ്ടാവില്ല. എന്നാല്‍, ഇതേ പപ്പായയുടെ കുരു അതേപോലെ കഴിക്കാന്‍ പറഞ്ഞാല്‍ ആരും ഒന്നു മടി കാണിക്കും. കാരണം അതിന്‍റെ ചവര്‍പ്പുതന്നെ. ഇതു മറികടക്കാന്‍ ശാസ്ത്രീയമായി ചില രീതികള്‍ ഉപയോഗിക്കാം.
 • പഴുത്ത പപ്പായയുടെ കുരു ഉണക്കി പൊടിച്ച് സൂക്ഷിക്കാം. ദിവസവും ഇതില്‍ നിന്നും ഒരു ടീസ്പൂണ്‍ പൊടിയെടുത്ത് ചെറു ചൂടുവെള്ളത്തില്‍ ചേര്‍ത്ത്് കുറച്ച് നാരങ്ങ നീരും ചേര്‍ത്ത് രാവിലെ ഭക്ഷണത്തിനു മുന്‍പ് കഴിക്കുന്നതാണ് ഉത്തമം.
 • പപ്പായക്കുരുവിന്‍റെ  ചവര്‍പ്പകറ്റാന്‍ തേന്‍ ഉപയോഗിക്കുന്നതും ഗുണകരമാണ്. ഒരു ചെറിയ പപ്പായയുടെ കുരുവിലേക്ക് ഒരു വലിയ സ്പൂണ്‍ തേന്‍ ഒഴിച്ച് കഴിക്കാവുന്നതാണ്.
 • മറ്റൊരു വഴി പപ്പായക്കുരുവിനെ സാലഡിന്‍റെ  കൂടെ കഴിക്കുക എന്നത്. പഴുത്തപപ്പായ, ഉള്ളി, നാരങ്ങ നീര്, ഒലീവ് ഓയില്‍, കുരുമുളക് പൊടി, തേന്‍, ഉപ്പ് എന്നിവയടങ്ങിയ മിശ്രിതത്തില്‍ പപ്പായക്കുരു ചേര്‍ത്ത് കഴിക്കാവുന്നതാണ്.
 • വണ്ണം കുറയ്ക്കാനും രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും കണ്ണുകളുടെ സംരക്ഷണത്തിനും മുടിവളര്‍ച്ചയ്ക്കുമെല്ലാം സഹായിക്കുന്ന പപ്പായ ഒരു അത്ഭുത ഔഷധമാണെന്ന് തെളിയിച്ചു കഴിഞ്ഞു. പപ്പായ മാത്രമല്ല കരളിനെ സംരക്ഷിക്കുന്ന പപ്പായക്കുരുവും നിത്യജീവിതത്തിന്റെ ഭാഗമാക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്.

ശരീരഭാരം കുറയ്ക്കാന്‍ ഈ ജ്യൂസുകള്‍ കഴിക്കാം

ശരീരഭാരംനിയന്ത്രിക്കാനായി ജ്യൂസ് ഉപയോഗിക്കുന്നത് ഒരു പുതിയ ആശയമല്ല. എന്നാല്‍ ഈഒമ്പത് തരം ജ്യൂസുകള്‍ ഡയറ്റില്‍ ഉള്‍പെടുത്തുന്നത് തീര്‍ച്ചയായും ശരീരഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്നവരെ സഹായിക്കും. ശരീരത്തിനാവശ്യമായ മിനറല്‍സും വിറ്റാമിനും ഫൈബറും ലഭിക്കാനും ജ്യൂസ് ഉപയോഗിക്കുന്നത്നല്ലതാണ്.

ക്യാരറ്റ് ജ്യൂസ്: ക്യരറ്റില്‍ കലോറി കുറവായതുകൊണ്ട് ക്യാരറ്റ് ജ്യൂസ് പതിവാക്കുന്നത് ശരീരഭാരം കുറയ്ക്കുന്നതിന് സഹായകമാണ്. ശരീരത്തിലെ വിഷാംശം കളയാന്‍ ക്യാരറ്റ് ജ്യൂസിനൊപ്പം ആപ്പിളും, ഓറഞ്ചും, ഇഞ്ചിയും ചേര്‍ക്കുന്നത് നല്ലതാണ്.

പാവയ്ക്ക ജ്യൂസ്: ഷുഗര്‍ മാത്രമല്ല കലോറി കുറയ്ക്കാനും പാവയ്ക്ക ജ്യൂസ് സഹായിക്കും. 100 ഗ്രാം പാവയ്ക്കയില്‍ 17 ഗ്രാം കലോറി മാത്രമേ ഉള്ളു.

വെള്ളരി ജ്യൂസ്: വെള്ളരി ജ്യൂസില്‍ അല്‍പം നാരങ്ങ നീര് ചേര്‍ത്ത് കഴിക്കുന്നത് കൊഴുപ്പ് കരിച്ചു കളയാന്‍ സഹായകമാണ്.

നെല്ലിക്ക ജ്യൂസ്: നെല്ലിക്ക ജ്യൂസ് കഴിച്ച് ഒരു ദിവസം തുടങ്ങുന്നത് ആരോഗ്യത്തിന് ഉത്തമമാണ്. മെറ്റബോളിസം വര്‍ദ്ധിപ്പിക്കാന്‍ നെല്ലിക്ക സഹായിക്കും. വെറും വയറ്റില്‍ നെല്ലിക്ക ജ്യൂസ് കഴിക്കുന്നതാണ് നല്ലത്. നെല്ലിക്ക ജ്യൂസില്‍ ഒരു തുള്ളി തേന്‍ ചേര്‍ത്തു കഴിച്ചാല്‍ ആരോഗ്യത്തിന് നല്ലതാണ്.

മാതളനാരങ്ങ ജ്യൂസ്: ചര്‍മ്മ സംരക്ഷണത്തിനും മാതള നാരങ്ങ ജ്യൂസ് ഉപയോഗിക്കാവുന്നതാണ്. ഇതിലടങ്ങിയിട്ടുള്ള ഒരൂ പ്രത്യേക തരം ആസിഡ് കൊഴുപ്പ് കരിച്ചുകളയാന്‍ നല്ലതാണ്. വിശപ്പകറ്റാനും മാതള നാരങ്ങ ജ്യൂസ് സഹായിക്കും.

ക്യാബേജ് ജ്യൂസ്: ദഹനം എളുപ്പത്തിലാക്കാന്‍ ക്യാബേജ് ജ്യൂസ് സഹായിക്കും. ധാരാളം ഫൈബര്‍ ക്യാബേജില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ക്യാബേജ് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്.

തണ്ണി മത്തന്‍ ജ്യൂസ്: 100 ഗ്രാം തണ്ണിമത്തനില്‍ 30 ഗ്രാം കലോറി മാത്രമേ ഉള്ളു. അതുകൊണ്ട് തന്നെ തണ്ണിമത്തന്‍ ജ്യൂസ് ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തമമാണ്.

ഓറഞ്ച് ജ്യൂസ്: ഓറഞ്ച് ജ്യസ് ആരോഗ്യത്തിന് ഉത്തമമാണ്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന സോഫ്റ്റ് ഡ്രിങ്ക്‌സിന് പകരമായും ഓറഞ്ച് ജ്യൂസ് ഉപയോഗിക്കാം. ഓറഞ്ചില്‍ ധാരാളം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്‌.

കൈതച്ചക്ക ജ്യൂസ്: കൈതച്ചക്ക് ജ്യൂസ് ദഹനത്തിന് സഹായകമാണ്.

കശുമാങ്ങയുടെ പോഷകഗുണങ്ങള്‍

പോഷകസമൃദ്ധമാണ് ഔഷധഗുണങ്ങളടങ്ങിയ കശുമാങ്ങ. ദിവസേന ഓരോ കശുമാമ്പഴം കഴിച്ചാല്‍ പനി, ജലദോഷം മുതലായവ ഒരു പരിധിവരെ അകറ്റിനിര്‍ത്താം. ഇതിന്‍റെ പഴസമ്പത്ത് രോഗങ്ങള്‍ക്ക് നല്ല ഔഷധമാണ്. ഒരു കശുമാങ്ങയ്ക്ക് പകരം വയ്ക്കാന്‍ അഞ്ച് ഓറഞ്ചുകളെങ്കിലും വേണമെന്ന് കേട്ടാല്‍ മനസിലാവും ഈ പഴത്തിന്‍റെ മഹിമ. കശുഅണ്ടി മാത്രം ഇറുത്തെടുക്കുന്നവര്‍ ഇതുകേട്ടാല്‍ ആശ്ചര്യപെടുമെന്നുറപ്പ്. പോഷകമൂല്യങ്ങളുള്ള കൂട്ടത്തില്‍ ഇത്രയേറെ അവഗണിക്കപെടുന്ന മറ്റൊരു പഴം ഇല്ലെന്നതാണ് ഏറെ സങ്കടകരമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മാംസ്യം(0.8 ശതമാനം) കൊഴുപ്പ് (0.2 ശതമാനം) അന്നജം (12.6 ശതമാനം) കാല്‍സ്യം (0.2 ശതമാനം) ഫോസ്ഫറസ് (19 ശതമാനം) ഇരുമ്പ് (0.4 ശതമാനം) ജീവകം ബി 1(0.2 ശതമാനം) ജീവകം ബി 2 (0.2 ശതമാനം) നിയാസിന്‍ (0.5 ശതമാനം) എന്നിവ കശുമാങ്ങയില്‍ അടങ്ങിയിരിക്കുന്നു. 
കശുഅണ്ടി പരിപ്പാകട്ടെ ഊര്‍ജത്തിന്‍റെ മികച്ച ഉറവിടമാണ്. രുചിയിലും ഗുണത്തിലും ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന അതിവിശിഷ്ടമായ ഒരു ഉല്‍പ്പന്നമാണ്. കശുവണ്ടിയില്‍ അപൂരിത കൊഴുപ്പായ ഒലിക്ക് ആസിഡ് ഏകദേശം 75 ശതമാനം വരെ അടങ്ങിയിരിക്കുന്നു. അതിനാല്‍ കശുവണ്ടി പരിപ്പ് ശരീരത്തെ ഹൃദയസംബന്ധമായ രോഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു.

കശുവണ്ടിയിലെ പോഷകങ്ങള്‍
25ഗ്രാം (ഏകദേശം 14-15 എണ്ണം) ഊര്‍ജം (149 കലോറി) പ്രോട്ടീന്‍ (5.3ഗ്രാം) അന്നജം (5.5 ഗ്രാം) കൊഴുപ്പ് (11.7 ഗ്രാം) കാത്സ്യം (12.5 മി.ഗ്രാം) ഫോസ്ഫറസ് (112.5 മി,ഗ്രാം) ഇരുമ്പ് (1.45 മി.ഗ്രാം).

ചിട്ടയായ ജീവിതശൈലിയിലൂടെ മൈഗ്രെയ്ന്‍ അകറ്റാം

മനുശ്യശരീരത്തിലെ സംഘര്‍ഷത്തിന്‍റെഫലമായി തലച്ചോറിലെ വ്യതിയാനങ്ങള്‍ രക്തക്കുഴലുകളിലുണ്ടാകുന്ന സങ്കോചവികാസമാണ് മൈഗ്രെയിന്‍റെ കാരണം എന്നാണ് പൊതുവെ അംഗീകരിക്കപ്പെട്ടിട്ടുള്ളത്

മൈഗ്രെയ്‌നിന്‍റെ യഥാര്‍ഥ കാരണം ഇന്നും അവ്യക്തമാണ്. ഇടക്ക് മാനസിക പിരിമുറക്കം മൂലമുള്ള തലവേദനയാണോ അതോ സൈനസ് തലവേദനയാണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമനുഭവപ്പെടാറുണ്ട്. പലരിലും പല സാഹചര്യങ്ങളും ഘടകങ്ങളുമാണ് മൈഗ്രെയ്‌നിന് കാരണമാകുന്നത്. പാരമ്പര്യമായും മൈഗ്രെയ്ന്‍ ഉണ്ടാകാറുണ്ട്.

കാരണങ്ങള്‍

 • അലര്‍ജി, അലര്‍ജിയോടുള്ള പ്രതികരണം
 • ശോഭയേറിയ വെളിച്ചം, ഉച്ചത്തിലുള്ള ശബ്ദം, മങ്ങിയും തെളിഞ്ഞും കത്തുന്ന വെളിച്ചം, പുക,
 • ഊഷ്മാവിലുണ്ടാകുന്ന വ്യതിയാനം, സുഗന്ധലേപനങ്ങള്‍, ദുര്‍ഗന്ധം
 • മാനസിക പിരിമുറുക്കങ്ങള്‍,  ആകാംക്ഷ, വിഷാദം
 • പതിവു സമയം തെറ്റിയ ഉറക്കം,  ഇടക്കിടക്ക് ഉറങ്ങല്‍
 • ക്ഷീണം, വ്യായാമം
 • പുകവലി, പുക ശ്വസിക്കല്‍
 • ക്രമം തെറ്റി ഭക്ഷണം കഴിക്കുക, വ്രതം
 • ശരീരത്തിലെ ജലാംശം കുറയല്‍, ആല്‍ക്കഹോള്‍
 • ആര്‍ത്തവ സമയത്തെ ഹോര്‍മോണ്‍ ഉത്തേജനം, ജനനനിയന്ത്രണ ഗുളികകളുടെ ഉപയോഗം
 • ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്‍റ്തെറാപ്പി,  ഉറക്ക ഗുളികകളുടെ ഉപയോഗം
 • ചോക്‌ളേറ്റ്, നട്‌സ്, പീനട്ട് ബട്ടര്‍, പഴം, ഉള്ളി, ക്ഷീരോല്‍പ്പന്നങ്ങള്‍ എന്നിവയുടെ അമിതോപയോഗം

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

 • ചിട്ടയായ ജീവിത ശൈലി കാത്തു സൂക്ഷിക്കുന്നതിലൂടെ ഒരു പരിധി വരെ മൈഗ്രെയ്ന്‍ വരാതെ നോക്കാം
 • ഭക്ഷണ ശീലം കൃത്യമായി പാലിക്കുക
 • ചിട്ടയായ ഉറക്കം(ഏഴോ എട്ടോ മണിക്കൂര്‍ കൃത്യമായി ഉറങ്ങണം)
 • യാത്രയിലെ പുസ്തക വായന ഒഴിവാക്കുക
 • ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോള്‍ എതിര്‍ ദിശയില്‍ ഇരിക്കരുത്
 • പുകവലി, മദ്യപാനം തുടങ്ങിയ ദുശ്ശീലങ്ങള്‍ പൂര്‍ണമായും ഒഴിവാക്കുക
 • മണിക്കൂറുകളോളം ടി.വി കാണുന്നത് ഒഴിവാക്കുക
 • ഫാസ്റ്റ് ഫുഡ് കഴിയുന്നതും ഒഴിവാക്കുക
 • കൂടുതലായി വെയിലേല്‍ക്കാതിരിക്കുക

കൊളസ്ട്രോൾ നിയന്ത്രിക്കാനും അമിതഭാരം കുറയ്ക്കാനും വെണ്ടയ്ക്ക

വെ​ണ്ട​യ്ക്ക​യി​ൽ നാ​രു​ക​ൾ ധാ​രാ​ളം. വി​റ്റാ​മി​നു​ക​ളാ​യ എ,​ബി,സി,​ഇ,കെ, ​ധാ​തു​ക്ക​ളാ​യ കാ​ൽ​സ്യം, ഇ​രു​ന്പ്, മ​ഗ്നീ​ഷ്യം, പൊട്ടാ​സ്യം, സി​ങ്ക് എ​ന്നി​വ​യും.. ഇ​ത്ര​യ​ധി​കം പോ​ഷ​ക​ങ്ങ​ളു​ള​ള വെ​ണ്ട​യെ ഒ​രു ചെ​ടി എ​ന്നെ​ങ്കി​ലും പ​രി​ഗ​ണി​ച്ച് നമ്മുടെ വീട്ടുമുറ്റത്തും ചെ​ടി​ച്ചട്ടി​യി​ലു​മൊ​ക്കെ വ​ള​ർ​ത്തി​യാ​ൽ ഇ​ഷ്ടം​പോ​ലെ വെ​ണ്ട​യ്ക്ക...ശു​ദ്ധ​മാ​യ വെ​ണ്ട​യ്ക്ക അ​ടു​ക്ക​ള​യി​ലെ​ത്തും. ക​ലോ​റി കു​റ​ഞ്ഞ പ​ച്ച​ക്ക​റി. സാ​ച്ചു​റേ​റ്റ​ഡ് ഫാ​റ്റും കൊ​ള​സ്ട്രോ​ളു​മി​ല്ല. കൊ​ള​സ്ട്രോ​ൾ നി​യ​ന്ത്ര​ണ​ത്തി​നും അ​മി​ത​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

വെ​ണ്ട​യ്ക്ക​യി​ലു​ള​ള Mucilaginous നാ​രു​ക​ൾ ആ​മാ​ശ​യ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. അ​ത് അ​ന്ന​നാ​ള​ത്തി​നു​ള​ളിൽ സു​ര​ക്ഷി​ത ആ​വ​ര​ണം തീ​ർ​ത്ത് ആ​മാ​ശ​യ അ​ൾ​സ​റി​ൽ നി​ന്നു സം​ര​ക്ഷി​ക്കു​ന്നു. ദ​ഹ​ന​ത്തി​നു ശേ​ഷം ​കു​ട​ലി​ലൂ​ടെ​യു​ള​ള ആഹാരത്തിന്‍റെ ച​ല​നം സു​ഗ​മ​മാ​ക്കു​ന്നു. ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്നു.​ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ല​യി​ക്കാ​ത്ത ത​രം നാ​രു​ക​ൾ ദ​ഹ​നേ​ന്ദ്രി​യ വ്യ​വ​സ്ഥ​യെ പ്ര​ത്യേ​കി​ച്ച് അ​ന്ന​നാ​ളം മാ​ലി​ന്യ​വി​മു​ക്ത​മാ​ക്കു​ന്നു. ഇ​തു കു​ട​ലി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക പ​തി​വാ​യി ക​ഴി​ക്കു​ന്ന​ത് മ​ല​ബ​ന്ധം, ഗ്യാ​സ് തു​ട​ങ്ങി​യ​വ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. കു​ട​ലി​ലു​ള​ള മി​ത്ര ബാ​ക്ടീ​രി​യ​ത്തിന്‍റെ എ​ണ്ണം കൂട്ടുന്ന​തി​നും വെ​ണ്ട​യ്ക്ക സ​ഹാ​യ​കം. കൂ​ടാ​തെ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​ന്ന അ​മി​ത​കൊ​ഴു​പ്പ് ഇ​ല്ലാ​താ​ക്കു​ന്ന​തി​നും നാ​രു​ക​ൾ സ​ഹാ​യ​കം. വെ​ണ്ട​യ്ക്ക​യി​ലു​ള​ള നാ​രു​ക​ൾ ചെ​റു​കു​ട​ലി​ലെ പ​ഞ്ച​സാ​ര​യു​ടെ ആ​ഗി​ര​ണം വൈ​കി​പ്പി​ക്കു​ന്ന​തി​ലൂ​ടെ ര​ക്ത​ത്തി​ലെ ഗ്ലൂ​ക്കോ​സിന്‍റെ തോ​ത് നി​യ​ന്ത്രി​ത​മാ​ക്കു​ന്നു. കൂ​ടാ​തെ അ​തി​ലു​ള​ള eugenol പ്ര​മേ​ഹ​ത്തി​നെ​തി​രേ പോ​രാ​ടു​ന്നു.

വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ​യും ഫ്ളേ​വ​നോ​യ്ഡ് ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ളാ​യ ബീ​റ്റാ ക​രോട്ടി​ൻ, സാ​ന്ത​യി​ൻ, ല്യൂട്ടി​ൻ എ​ന്നി​വ​യും ക​ണ്ണു​ക​ൾ​ക്കു പ്രി​യ​ങ്ക​രം. ച​ർ​മം, മ്യൂ​ക​സ് സ്ത​രം എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​നും വി​റ്റാ​മി​ൻ എ ​അ​വ​ശ്യം. ശ​രീ​ര​കോ​ശ​ങ്ങ​ളി​ൽ ഊർ​ജം നി​ർ​മി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി നി​ര​വ​ധി മാ​ലി​ന്യ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു. ഇ​വ​യാ​ണ് ഫ്രീ​റാ​ഡി​ക്ക​ലു​ക​ൾ. ഇ​വ കോ​ശ​ങ്ങ​ളി​ൽ അ​ടി​ഞ്ഞു​കൂ​ടു​ക​യാ​ണു പ​തി​വ്. ഫ​ലം കോ​ശ​ങ്ങ​ളു​ടെ നാ​ശം. കാ​ഴ്ച അ​നു​ഭ​വ​പ്പെ​ടു​ത്തു​ന്ന ക​ണ്ണു​ക​ളി​ലെ കോ​ശ​ങ്ങ​ളെ​യും ഫ്രീ​റാ​ഡി​ക്ക​ലു​ക​ൾ വെ​റു​തേ വി​ടി​ല്ല. ശു​ദ്ധ​മാ​യ വെ​ണ്ട​യ്ക്ക പ​തി​വാ​യി ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ൽ കാ​ഴ്ച​ശ​ക്തി മെ​ച്ച​മാ​യി നി​ല​നി​ർ​ത്താം. മാ​കു​ലാ​ർ ഡീ​ജ​ന​റേ​ഷ​ൻ, തി​മി​രം തു​ട​ങ്ങി​യ നേ​ത്ര​രോ​ഗ​ങ്ങ​ളെ അ​ക​റ്റി​നി​ർ​ത്തു​ന്ന​തി​നും സ​ഹാ​യ​കം. പ​ക്ഷേ, കീ​ട​നാ​ശി​നി​ക​ളി​ൽ കു​ളി​ച്ചു​നി​ൽ​ക്കു​ന്ന വെ​ണ്ട​യ്ക്ക​യി​ൽ ഫ്രീ​റാ​ഡി​ക്ക​ലു​ക​ളു​ണ്ട്. അ​തി​നാ​ൽ വെ​ണ്ട നട്ടാ​ൽ ര​ണ്ടാ​ണു കാ​ര്യം. കീ​ശ കാ​ലി​യാ​കു​ന്ന​തു ത​ട​യാം, പി​ന്നെ കീ​ട​നാ​ശി​നി​ക​ളി​ല്ലാ​ത്ത വെ​ണ്ട​യ്ക്ക ക​ഴി​ക്കാം. കു​ടും​ബ​ത്തിന്‍റെ പൊ​തു​വാ​യ ആ​രോ​ഗ്യ​ത്തി​നു വെ​ണ്ട​യ്ക്ക ഗു​ണ​ക​രം.

വെ​ണ്ട​യ്ക്ക​യി​ലെ വി​റ്റാ​മി​ൻ സി ​രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി​ക്ക് മു​ത​ൽ​ക്കൂട്ടു തന്നെ. രോ​ഗാ​ണു​ക്ക​ളോ​ടും അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളോ​ടും പോ​രാ​ടു​ന്ന​തി​നു കൂ​ടു​ത​ൽ വെ​ളു​ത്ത ര​ക്താ​ണു​ക്ക​ളെ സൃ​ഷ്ടി​ക്കാ​ൻ വി​റ്റാ​മി​ൻ സി ​പ്രേ​ര​ണ​ചെ​ലു​ത്തു​ന്നു. ജ​ല​ദോ​ഷം, ചു​മ തു​ട​ങ്ങി​യ​വ​യ്ക്കെ​തി​രേ പോ​രാ​ടു​ന്നു. ശ്വ​സ​ന​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും ആ​സ്ത്മ​യി​ൽ നി​ന്ന് ആ​ശ്വാ​സം നേ​ടു​ന്ന​തി​ന് വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ളും വി​റ്റാ​മി​ൻ സി​യും സ​ഹാ​യ​കം.

ര​ക്ത​സമ്മ​ർ​ദം കു​റ​യ്ക്കു​ന്ന​തി​നും ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും വെ​ണ്ട​യ്ക്ക​യി​ലു​ള്ള പൊട്ടാ​സ്യം സ​ഹാ​യ​കം. ര​ക്തം കട്ട​പി​ടി​ക്കു​ന്ന​തി​നും ആ​ർട്ടീരി​യോ സ്ളീ​റോ​സി​സി​നു​മു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന​ത​രം നാ​രു​ക​ൾ ര​ക്ത​ത്തി​ലെ സെ​റം കൊ​ള​സ്ട്രോ​ൾ നി​ല കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. അ​തു വി​വി​ധ​ത​രം ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ​ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. 

വെ​ണ്ട​യ്ക്ക​യി​ൽ സോ​ഡി​യം കു​റ​വ്, പൊട്ടാ​സ്യം ഇ​ഷ്ടം​പോ​ലെ. ശ​രീ​ര​ത്തി​ലെ സോ​ഡി​യ​ത്തിന്‍റെ തോ​ത് സം​തു​ല​നം ചെ​യ്തു നി​ർ​ത്തു​ന്ന​തി​ൽ പൊട്ടാ​സ്യ​ത്തി​നു പ​ങ്കു​ണ്ട്. 
വെ​ണ്ട​യ്ക്ക​യി​ലു​ള​ള വി​റ്റാ​മി​ൻ എ ​എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ന്‍റ് ച​ർ​മാ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. ചു​ളി​വു​ക​ൾ നീ​ക്കു​ന്നു. പാ​ടു​ക​ളും കു​രു​ക്ക​ളും കു​റ​യ്ക്കു​ന്നു. ച​ർ​മ​കോ​ശ​ങ്ങ​ൾ​ക്കു കേ​ടു​പാ​ടു വ​രു​ത്തു​ന്ന ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ വെ​ണ്ട​യ്ക്ക​യി​ലു​ള​ള ആ​ന്‍റിഓ​ക്സി​ഡ​ന്‍റുക​ൾ നി​ർ​വീ​ര്യ​മാ​ക്കു​ന്നു. 

സ്ത്രീ​ക​ളു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നും വെ​ണ്ട​യ്ക്ക ഗു​ണ​ക​രം. പ്ര​ത്യേ​കി​ച്ചു ഗ​ർ​ഭി​ണി​ക​ളു​ടെ. ഭ്രൂ​ണാ​വ​സ്ഥ​യി​ൽ ത​ല​ച്ചോ​റിന്‍റെ വി​കാ​സ​ത്തി​നു ഫോ​ളി​ക്കാ​സി​ഡ് അ​വ​ശ്യം. വെ​ണ്ട​യ്ക്ക​യി​ൽ ഫോ​ളേ​റ്റു​ക​ൾ ധാ​രാ​ളം. ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ന്യൂ​റ​ൽ ട്യൂ​ബി​നെ ത​ക​രാ​റി​ൽ നി​ന്നു ര​ക്ഷി​ക്കു​ന്ന​തി​നും ഫോ​ളേ​റ്റു​ക​ൾ അ​വ​ശ്യം. 4 മുതൽ 12 വരെ ആ​ഴ്ച​ക​ളി​ലെ ഗ​ർ​ഭ​കാ​ല​ത്താ​ണ് ഫോ​ളി​ക്കാ​സി​ഡ് വേ​ണ്ടി​വ​രു​ന്ന​ത്. വെ​ണ്ട​യ്ക്ക​യി​ലു​ള​ള ഇ​രു​മ്പുംഫോ​ളേ​റ്റും ഹീ​മോ​ഗ്ലോ​ബിന്‍റെ നി​ർ​മാ​ണം ത്വ​രി​ത​പ്പെ​ടു​ത്തു​ന്നു. ഗ​ർ​ഭ​കാ​ല​ത്തെ വി​ള​ർ​ച്ച ത​ട​യു​ന്ന​തി​നും അ​തു സ​ഹാ​യ​കം. അ​തി​നാ​ൽ ഗ​ർ​ഭി​ണി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ വെ​ണ്ട​യ്ക്ക പ​തി​വാ​യി ഉ​ൾ​പ്പെ​ടു​ത്ത​ണം.

ഓറൽ കാൻസർ തടയാം

മ​നു​ഷ്യ​ശാ​ശിയെ അ​ല​ട്ടു​ന്ന മാ​ര​ക​മാ​യ രോ​ഗ​മാ​ണ് അ​ർ​ബു​ദം. ഇ​ന്ത്യ​യി​ലെ പു​രു​ഷന്മാരി​ൽ ഏ​റ്റ​വും അ​ധി​കം ക​ണ്ടു​വ​രു​ന്ന​ത് ത​ല​യി​ലെ​യും ക​ഴു​ത്തി​ലെ​യും കാ​ൻ​സ​റാ​ണ്. ത​ല​യി​ലെ കാ​ൻ​സ​റി​ന് ഏ​റ്റ​വു​മ​ധി​കം ക​ണ്ടു​വ​രു​ന്ന​ത് വാ​യി​ലെ കാ​ൻ​സ​ർ ആ​ണ്. വാ​യി​ലെ കാ​ൻ​സ​ർ നാ​ക്ക്, ക​വി​ൾ, മേ​ൽ​ത്താ​ടി, കീ​ഴ്ത്താ​ടി, വാ​യ​യു​ടെ അ​ടി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ഉ​ത്ഭ​വി​ക്കു​ന്നു. ഇ​വി​ടെ ഏ​തെ​ങ്കി​ലും ഒ​രു ഭാ​ഗ​ത്ത് കാ​ൻ​സ​ർ വ​ന്നാ​ൽ വാ​യി​ലെ മ​റ്റു​ഭാ​ഗ​ങ്ങ​ളി​ലും സ​മീ​പ​ത്തു​ള്ള ദ​ശ​ക​ളി​ലും കാ​ൻ​സ​ർ വ​രാ​ൻ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.
അ​പ​ക​ട ​ഘ​ടകങ്ങൾ
വാ​യി​ലെ കോ​ശ​ങ്ങ​ൾ​ക്ക് ഏ​ൽ​ക്കു​ന്ന ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള നി​ര​ന്ത​ര​മാ​യ അസ്വസ്ഥതകൾ ആ​ണ് അ​ർ​ബു​ദ​ത്തി​നു മു​ഖ്യ​കാ​ര​ണം.
 1. പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വു​മാ​ണ് പ്ര​ധാ​ന കാ​ര​ണം.
 2. മ​ദ്യ​പാ​നം
 3. ക്ഷ​ത​ങ്ങ​ൾ - കൂ​ർ​ത്ത പ​ല്ലു​ക​ളി​ൽ നി​ന്നോ വ​പ്പു​പ​ല്ലു​ക​ളി​ൽ​നിന്നോ നി​ര​ന്ത​രം ഉ​ണ്ടാ​കു​ന്ന ക്ഷ​ത​ങ്ങ​ൾ.
 4. പോ​ഷ​ക​ക്കു​റ​വ്.
കാ​ൻ​സ​ർ ത​ട​യാ​നു​ള്ള പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ന്ന​ത്. അ​താ​യ​ത് മേ​ൽ​പ്പറ​ഞ്ഞ അ​പ​ക​ട​ഘ​ട്ട​ങ്ങ​ൾ പാ​ടെ ഒ​ഴി​വാ​ക്കു​ക എ​ന്ന​ത്. വാ​യി​ലെ കാ​ൻ​സ​റി​നു മു​ന്നോ​ടി​യാ​യി ചി​ല​രി​ൽ വെ​ളു​ത്ത​തും ചു​വ​ന്ന​തു​മാ​യ പാ​ടു​ക​ൾ വാ​യി​ലും ക​വി​ളി​ലും പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. 

ഇ​ത് ഒ​രു ദ​ന്ത​രോ​ഗ വി​ദ​ഗ്ധ​നു ക​ണ്ടു​പി​ടി​ക്കാ​ൻ സാ​ധി​ക്കും. അ​തു​കൊ​ണ്ടു​ത​ന്നെ ആ​റു​മാ​സ​ത്തി​ൽ ഒ​രി​ക്ക​ൽ നി​ർ​ബ​ന്ധ​മാ​യും ഡെ​ന്‍റ​ൽ ചെ​ക്ക​പ്പു​ക​ൾ ന​ട​ത്തു​ക. ഇ​തു​വ​ഴി ഓ​റ​ൽ കാ​ൻ​സ​ർ ത​ട​യാ​നും സാ​ധി​ക്കും. 

ഉ​ദാ​ഹ​ര​ണ​ത്തി​നു മു​റി​വേ​ൽ​പ്പി​ക്കു​ന്ന കൂ​ർ​ത്ത പ​ല്ലു​ക​ൾ മി​നു​സ​പ്പെ​ടു​ത്താ​നും നി​ര​ന്ത​രം ക്ഷ​ത​മേ​ൽ​പ്പി​ക്കു​ന്ന സ്ഥാ​നം തെ​റ്റി​യ പ​ല്ലു​ക​ളും വാ​യ്പ്പ​ല്ലു​ക​ളും ശ​രി​യാ​ക്കാ​നും പു​ക​വ​ലി പോ​ലു​ള്ള ദു​ശ്ശീ​ല​ങ്ങ​ളു​ള്ള വ്യ​ക്തി​ക​ളി​ൽ ഹാ​ബി​റ്റ് സെ​സ്സേ​ഷ​ൻ പ്രോ​ഗ്രാ​മു​ക​ൾ​ക്ക് തു​ട​ക്ക​മി​ടാ​നും സാ​ധി​ക്കും. ഭ​ക്ഷ​ണ​ത്തി​ൽ പ​ച്ച​ക്ക​റി​ക​ളും ഇ​ല​ക്ക​റി​ക​ളും നി​ത്യ​വും ഉ​ൾ​പ്പെ​ടു​ത്ത​ണ്ട​താ​വ​ശ്യ​മാ​ണ്.

ആപ്പിളിന്‍റെ പോഷകഗുണങ്ങള്‍

വളരെ പണ്ടുതന്നെ ആപ്പിളിന്‍റെ ഗുണവും മഹത്വവും ഘോഷിക്കപ്പെട്ടിരുന്നു. ദിവസവും ഒരാപ്പിള്‍ കഴിച്ച് ഡോക്ടറെ ഒഴിവാക്കിനിര്‍ത്തു എന്നൊരു പഴമൊഴി ഇംഗ്ലീഷിലുണ്ട്. ആപ്പിള്‍ ലോകമാകെ ജ്യൂസായും, പഴമായും, സാലഡിലും ഉപയോഗിക്കുന്നു.  പഴത്തിന്‍റെ സൗന്ദര്യവും മാധൂര്യവും മൃദുത്വവും ഇതിന്‍റെ ജനപ്രീതിക്കും കാരണമാണ്. കേടുകൂടാതെ കൂടുതല്‍ കാലം ഇരിക്കുമെന്നതും ആപ്പിളിന്‍റെ മേന്‍മയാണ്. ഉളളിലെ കുരു ഒഴികെ ബാക്കിയെല്ലാം ഭക്ഷ്യയോഗ്യം.

ഔഷധഗുണങ്ങള്‍

 • മസ്തിഷ്‌കത്തെ ബാധിക്കുന്ന പല രോഗങ്ങള്‍ക്കും ആപ്പിള്‍ ഔഷധമാണ്. മസ്തിഷ്‌കകോശങ്ങളെ ഊര്‍ജസ്വലമാക്കാനാവശ്യമായ ഘടകങ്ങള്‍ ആപ്പിളിലുണ്ട്. അത് കൊണ്ടുതന്നെ ഓര്‍മ്മക്കുറവ്, ക്ഷീണം, മാനസികാസ്വാസ്ഥ്യങ്ങള്‍, മനസ്സിന് ഏകാഗ്രതയില്ലായ്മ എന്നിവയെ നീക്കി മനസ്സിനും ശരീരത്തിനും ഉണര്‍വു നല്‍കാന്‍ ഇതിനുകഴിയുന്നു.
 • മസ്തിഷ്‌കത്തിനുണ്ടാകുന്ന മാന്ദ്യം അകറ്റാന്‍ ഒരു സ്പൂണ്‍ തേനും ഒരു ആപ്പിളും ദിവസവും അത്താഴത്തിനുശേഷം കഴിച്ചാല്‍ മതി.
 • പനി, അതിസാരം, മലബന്ധം എന്നീ രോഗങ്ങള്‍ക്ക് ആപ്പിള്‍ ഉത്തമ ഔഷധമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. പനിയുളളവര്‍ ആപ്പിള്‍ കഴിച്ചാല്‍ പനിയും അതുമൂലമുണ്ടാകുന്ന ക്ഷീണവും മാറിക്കിട്ടും.
 • ശരിയായ ദഹനവും ശോധനയുമുണ്ടാകാന്‍ ആപ്പിള്‍ നല്ലതാണ്. ദഹനത്തെ സഹായിക്കുന്ന പെപ്‌സിന്‍ എന്ന ദ്രാവകം ഉല്‍പാദിപ്പിക്കാനുളള കഴിവ് ആപ്പിളിനുണ്ട്.
 • ആപ്പിളില്‍ അടങ്ങിയിട്ടുളള ലവണ – അമ്ലാംശങ്ങള്‍, കരളിന്‍റെ പ്രവര്‍ത്തനത്തില്‍ വരുന്ന തകരാറുകള്‍ പരിഹരിക്കും. കരളിനെ ഉത്തേജിപ്പിക്കാനുളള പ്രത്യേക കഴിവും ആപ്പിളിനുണ്ട്. ദന്തക്ഷയം, മോണവീക്കം, വായനാറ്റം എന്നിവയ്ക്ക് ലളിതമായ ഒരു ചികിത്സ: ഭക്ഷണത്തിനുശേഷം ഒരു ആപ്പിള്‍ കടിച്ചു തിന്നുക എന്നതാണ്.
 • തലച്ചോറിന് ഉണര്‍വും ഹൃദയത്തിന് കരുത്തും ലഭിക്കാന്‍ ആപ്പിള്‍ കഷണങ്ങളാക്കി നുറുക്കി ഒരു പരന്ന പാത്രത്തിലാക്കിയ ശേഷം നല്ലവണ്ണം ചന്ദ്രപ്രകാശം തട്ടുന്ന സ്ഥലത്തുവയ്ക്കുക. അതിരാവിലെ ഭക്ഷിക്കുക. ഇങ്ങനെ തുടര്‍ച്ചയായി ചെയ്താല്‍ ഫലം ലഭിക്കുമെന്നാണ് വൈദ്യശാസ്ത്രം പറയുന്നത്.
 • ഒഴിഞ്ഞ വയറില്‍ ആപ്പിള്‍ കഴിക്കുന്നത് ദഹനക്കേടിനു കാരണമായേക്കും. വേഗത്തില്‍ ചീഞ്ഞുപോകാതിരിക്കുന്നതിനുവേണ്ടി ആപ്പിളിന് വിവിധതരം രാസപദാര്‍ത്ഥങ്ങള്‍ തളിക്കുന്നുണ്ട്. അതുകൊണ്ട് ആപ്പിള്‍ നല്ലതുപോലെ കഴുകി വൃത്തിയാക്കിയതിനു ശേഷം മാത്രമെ കഴിക്കാവൂ.

പോഷകമൂല്യങ്ങള്‍

100 ഗ്രാം ആപ്പിളില്‍ അടങ്ങിയ പോഷകങ്ങള്‍
ജലാംശം – 85% പ്രോട്ടീന്‍ – 0.2 ഗ്രാം
കൊഴുപ്പ് – 0.5 ഗ്രാം ധാതുക്കള്‍ – 0.3 ഗ്രാം
നാരുകള്‍ – 1% ഊര്‍ജം – 59 കലോറി
കാര്‍ബോഹൈഡ്രേറ്റ് – 13.7 ഗ്രാം

കരള്‍ കാക്കും ഭക്ഷണങ്ങള്‍

കാരറ്റ്, ബീറ്റ്റൂട്ട് എന്നിവയിലടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിനും ഫ്ലെവനോയിഡുകളും കരളിന്‍റെ പ്രവര്‍ത്തനത്തെ സുഗമമാക്കാന്‍ സഹായിക്കുന്നവയാണ്. ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. തക്കാളി വേവിക്കാതെ കഴിക്കുന്നതാണ് കരളിന് നല്ലത്. ഇവയിലടങ്ങിയിട്ടുള്ള ഗ്ലൂട്ടാതയോണ്‍ കരളിലെ വിഷാംശം നീക്കും. കാരറ്റിലും ഗ്ലൂട്ടാതയോണ്‍ ധാരാളമായുണ്ട്. കരളിലെ വിഷാംശം നീക്കാന്‍  സഹായിക്കുന്ന ആന്‍റി ഓക്സിഡന്‍റുകള്‍ കമ്പിളി നാരങ്ങയില്‍ ഉണ്ട്. ഇത്തരം പുളിയുള്ള പഴങ്ങളിലടങ്ങിയ വൈറ്റമിന്‍ സിയും കരളിനെ ശുദ്ധിയാക്കാന്‍ സഹായിക്കും. ഓറഞ്ചും നാരങ്ങയുമൊക്കെ ഭക്ഷണത്തിന്‍റെ ഭാഗമാക്കിക്കോളൂ. കരളിനെ ശുചിയാക്കുന്ന എന്‍സൈമുകളെ ഉത്തേജിപ്പിക്കുന്ന അലിസിന്‍, സെലിനിയം എന്ന സംയുക്തങ്ങള്‍ വെളുത്തുള്ളിയിലുണ്ട്. ആഴ്ചയില്‍ രണ്ടു തവണ ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഇലക്കറികള്‍  കരളിന്‍റെ ആരോഗ്യം കാക്കും. അമിത കൊളസ്ട്രോള്‍, പ്രമേഹം, പൊണ്ണത്തടി എന്നിവ കരള്‍ രോഗമുണ്ടാക്കാന്‍ കാരണമാകാം എന്നതിനാല്‍ മാംസം, എണ്ണയില്‍  വറുത്തതും പൊരിച്ചതുമായവ. ബേക്കറി പലഹാരങ്ങള്‍ ,  മധുരപാനീയങ്ങള്‍ എന്നിവ കുറയ്ക്കുക. കൊഴുപ്പ് കൂട്ടാതെ ശരീരത്തിനു വേണ്ട കാലറിയും പ്രോട്ടീനും നല്കുന്ന പച്ചക്കറികള്‍പ്രത്യേകിച്ചും ഇലക്കറികള്‍  പയറു വര്‍ഗങ്ങള്‍ എന്നിവ അടങ്ങിയ ഭക്ഷണക്രമം സ്വീകരിക്കുക.

കുട്ടികളിലെ ദന്ത വൈകല്യം ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കു​ട്ടി​ക​ളി​ൽ പാ​ൽ​പ്പല്ലു​ക​ൾ പോ​യി സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന പ്രാ​യം ആ​റി​നും പ​തി​മൂ​ന്നി​നും ഇ​ട​യി​ലാ​ണ്. ഈ ​സ​മ​യ​ത്താ​ണ് താ​ടി​യെ​ല്ലു​ക​ളു​ടെ​യും അ​നു​ബ​ന്ധ​മാ​യ വ​ള​ർ​ച്ച ഉ​ണ്ടാ​വു​ന്ന​ത്. ഓ​രോ സ്ഥി​ര ദ​ന്ത​ത്തി​നും മോ​ണ​യി​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച ഒ​രു സ്ഥാ​ന​മു​ണ്ട്. എ​ന്നാ​ൽ, പ​ല​പ്പോ​ഴും വാ​യി​ലെ​ത​ന്നെ ചി​ല കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​ഴി​തെ​റ്റി വ​രു​വാ​ൻ കാ​ര​ണ​മാ​കു​ന്നു. ഉ​ദാ: പാ​ൽ പ​ല്ലു​ക​ൾ നേ​ര​ത്തെ എ​ടു​ത്തു​ക​ള​യു​ക. അ​വ സ​മ​യ​മാ​യി​ട്ടും കൊ​ഴി​ഞ്ഞു​പോ​വാ​തി​രി​ക്കു​ക, കൈ ​കു​ടി​ക്കു​ക, ന​ഖം കു​ടി​ക്കു​ക, പേ​ന, പെ​ൻ​സി​ൽ മു​ത​ലാ​യ​വ കു​ടി​ക്കു​ക, വാ​യ് തു​റ​ന്ന് ഉ​റ​ങ്ങു​ക തു​ട​ങ്ങി​യ തെ​റ്റാ​യ ശീ​ല​ങ്ങ​ൾ തുട​രു​ക, പ​ല്ലി​നും മോ​ണ​യി​ലും ഉ​ണ്ടാ​കു​ന്ന ക്ഷ​ത​ങ്ങ​ൾ ,ദ​ന്ത​ക്ഷ​യം , ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ൾ ഇ​വ​യെ​ല്ലാം സ്ഥി​ര​ദ​ന്ത​ങ്ങ​ളു​ടെ സ്ഥാ​നം മാ​റി​പ്പോ​കു​വാ​ൻ കാ​ര​ണ​മാ​കു​ന്നു. ഇ​വ​യെ​ല്ലാം ഒ​ഴി​വാ​ക്കാ​ൻ കൃ​ത്യ​മാ​യ ദ​ന്ത​പ​രി​ശോ​ധ​ന​യും ബോ​ധ​വ​ത്ക്ക​ര​ണ​വും ത​ന്നെ​യാ​ണ് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്. ഇ​ത് ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ത​ന്നെ തു​ട​ങ്ങേണ്ട ഒ​ന്നാ​ണ്. ഇ​തു​വ​ഴി ഗ​ർ​ഭാ​വ​സ്ഥ​യി​ൽ ഒ​ഴി​വാ​ക്കേ​ണ്ട മ​രു​ന്നു​ക​ളേ​ക്കു​റി​ച്ചും പു​ക​വ​ലി, മ​ദ്യ​പാ​നം തു​ട​ങ്ങി​യ ​ത​ട​യി​ടേ​ണ്ട ദു​ശ്ശീ​ല​ങ്ങ​ളെ​ക്കു​റി​ച്ചും കൂ​ടാ​തെ പാ​ൽ​പ​ല്ലു​ക​ളു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചും മാ​താ​പി​താ​ക്ക​ളെ ബോ​ധ​വ​ത്ക്ക​രി​ക്കാ​ൻ സാ​ധി​ക്കും.
പാ​ൽ​പ്പല്ലു​ക​ൾ പ​ല കാ​ര​ണ​ങ്ങ​ളാ​ൽ നേ​ര​ത്തെ എ​ടു​ത്തു​ക​ള​യേ​ണ്ടി​വ​ന്നാ​ൽ സ്ഥി​ര​ദ​ന്ത​ങ്ങ​ൾ​ക്ക് മു​ള​ച്ചു​വ​രാ​നു​ള്ള സ്ഥ​ലം ഒ​രു ദ​ന്ത​ഡോ​ക്ട​റു​ടെ സ​ഹാ​യ​ത്തോ​ടെ സ്പേ​സ് മാ​നി​പ​സ് വ​ച്ചു സം​ര​ക്ഷി​ക്കേ​ണ്ട​താ​ണ്. ഇ​ത് പ​ല്ലു​ക​ൾ നി​ര​തെ​റ്റാ​തി​രി​ക്കാ​ൻ സ​ഹാ​യി​ക്കു​ന്നു.
ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ മൃ​ദു​വാ​യ ഭ​ക്ഷ​ണം അ​ധി​ക​മാ​യി ക​ഴി​ക്കു​ന്ന​തി​നാ​ൽ പ​ല്ലു​ക​ളു​ടെ വേ​രു​ക​ൾ ദ്ര​വി​ക്കാ​തെ എ​ളു​പ്പ​ത്തി​ൽ പ​റി​ഞ്ഞു​പോ​വാ​തി​രി​ക്കു​ന്നു. അ​തു​കൊ​ണ്ട് ക​ട്ടി​യു​ള്ള ആ​ഹാ​ര​ങ്ങ​ളും പ​ഴ​ങ്ങ​ളും ക​ഴി​ക്കു​വാ​ൻ ശീ​ലി​പ്പി​ക്കു​ക അ​തി​നോ​ടൊ​പ്പം കൃ​ത്യ​മാ​യ ദ​ന്ത​പ​രി​ശോ​ധ​ന ന​ട​ത്തി കൃ​ത്യ​സ​മ​യ​ത്ത് പാ​ൽ​പ്പ​ല്ലു​ക​ൾ പ​റി​ച്ചു​ക​ള​യു​ക.

ചി​ല​രി​ൽ പ​ല്ലു​ക​ൾ എ​ണ്ണ​ത്തി​ൽ അ​ധി​ക​മാ​യി കാ​ണ​പ്പെ​ടു​ന്നു. മ​റ്റു പ​ല്ലു​ക​ളു​ടെ വ​ര​വി​നെ ത​ട​സ​പ്പെ​ടു​ത്തു​ന്ന ഇ​ത്ത​രം സൂ​പ്പ​ർ ന്യൂ​മ​റി പ​ല്ലു​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് എ​ടു​ത്തു​ക​ള​യാൻ ശ്ര​ദ്ധി​ക്കു​ക. ശ​രി​യാ​യ സ​മ​യ​ത്തി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യും മു​ള​ച്ചു​വ​രാൻ ക​ഴി​യാ​ത്ത ഇം​പാ​ക്റ്റ​ഡ് പ​ല്ലു​ക​ളും കൃ​ത്യ​സ​മ​യ​ത്ത് എ​ടു​ത്തു​ക​ള​യു​വാ​ൻ ശ്ര​ദ്ധി​ക്കു​ക. ഇ​ത്ത​ര​ത്തി​ലു​ള്ള പ​ല്ലു​ക​ൾ അ​ടു​ത്തു​ള്ള പ​ല്ലു​ക​ൾ​ക്കും അ​സ്ഥി​ക്കും തേ​യ്മാ​നും സം​ഭ​വി​പ്പി​ക്കു​ക​യും മോ​ണ​യി​ൽ നീ​ർ​ക്കെ​ട്ട് ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യു​ന്നു. 17-21 വ​യ​സി​നു​ള്ളി​ൽ മു​ള​ച്ചു​വ​രു​ന്ന വി​സ്ഡം ടീ​ത്ത് വ​രാ​തി​രി​ക്കു​ക​യാ​ണെ​ങ്കി​ൽ ഒ​രു ദ​ന്ത​ഡോ​ക്ട​റെ ക​ണ്ട് എ​ക്സ് ​റേ എ​ടു​ത്ത് പ​രി​ശോ​ധി​ച്ച​തി​നു​ശേ​ഷം എ​ടു​ത്തു​ക​ള​യു​ക. വി​സ്ഡം ടീ​ത്ത് മു​ള​ച്ചു​വ​രു​ന്ന സ​മ​യ​ത്ത് മു​ൻ​പി​ലു​ള്ള പ​ല്ലു​ക​ളെ ഞെ​രു​ക്കി മു​ൻ​നി​ര പ​ല്ലു​ക​ൾ പൊ​ങ്ങു​ക​യും നി​ര​തെ​റ്റു​ക​യു​മാ​ണെ​ങ്കി​ൽ വി​സ്ഡം ടീ​ത്ത് എ​ടു​ത്തു​ക​ള​യേ​ണ്ട കാ​ര്യ​മി​ല്ല.
ഇ​ങ്ങ​നെ പ​ല​കാ​ര​ണ​ങ്ങ​ളാ​ൽ സ്ഥാ​നം മാ​റി​പ്പോ​കു​ന്ന പ​ല്ലു​ക​ളെ അ​തി​ന്‍റെ കാ​ര​ണം ക​ണ്ടു​പി​ടി​ച്ച​ശേ​ഷം ശ​രി​യാ​യ ദി​ശ​യി​ലേ​ക്കു കൊ​ണ്ടു​വ​രിക​യും അ​തി​നോ​ടൊ​പ്പം ത​ന്നെ താ​ടി​യെ​ല്ലു​ക​ളു​ടെ വ​ലി​പ്പ​ക്കൂ​ടു​ത​ലോ കു​റ​വോ ആ​യ വൈ​ക​ല്യ​ങ്ങ​ളെ വ​ള​രു​ന്ന പ്രാ​യ​ത്തി​ൽ ക​ണ്ടു​പി​ടി​ച്ച് ത​ട​യു​ക. ഇ​തി​ന് ഉ​ചി​ത​മാ​യ കാ​ല​ഘ​ട്ടം 7-12 വ​യ​സി​നും ഇ​ട​യി​ലാ​ണ്. ഇ​ത്ത​ര​ത്തി​ലു​ള്ള ചി​കി​ത്സാ രീ​തി​ക​ളെ ഇ​ന്‍റി​കോ​പ്റ്റീ​വ് ഓ​ർത്തോ​പീ​ഡി​ക്സ് എ​ന്ന് പ​റ​യു​ന്നു. ഇ​വ താ​ര​ത​മ്യേ​ന ചെ​ല​വ് കു​റ​ഞ്ഞ​തും ല​ളി​ത​വു​മാ​യ ചി​കി​ത്സാ​രീ​തി​ക​ളാ​ണ്.

ഒ​രുപ​ക്ഷേ, ഇ​തു​പോ​ലു​ള്ള വൈ​ക​ല്യ​ങ്ങ​ൾ പൂ​ർ​ണ​മാ​യി ശ​രി​യാ​യി​ല്ലെ​ങ്കി​ലും പി​ന്നീ​ടു​ള്ള ചി​കി​ത്സ​യ്ക്ക് അ​താ​യ​ത് പ്രാ​യ​പൂ​ർ​ത്തി​യാ​യ​തി​ന് ശേ​ഷ​മു​ള്ള (14 വ​യ​സി​നു​ശേ​ഷം) ദ​ന്ത ക്ര​മീ​ക​ര​ണ ചി​കി​ത്സ എ​ളു​പ്പ​മാ​ക്കാ​ൻ ഇ​ത് സ​ഹാ​യി​ക്കു​ന്നു.

മു​ഖ​വൈ​ക​ല്യ​ങ്ങ​ളെ അ​തി​ന്‍റെ ആ​രം​ഭ​ത്തി​ൽ​ത​ന്നെ ത​ട​ഞ്ഞ് താ​ടി​യെ​ല്ലു​ക​ളെ ശ​രി​യാ​യ വ​ള​ർ​ച്ച​യി​ലേ​ക്കു കൊ​ണ്ടു​വ​രാ​ൻ ഫ്ങ്ഷ​ണ​ൽ അ​പ്ല​യ​ൻ​സും ഓ​ർ​ത്തോ​പീഡി​ക്ക് അ​പ്ല​യ​ൻ​സും ഉ​പ​യോ​ഗി​ക്കാം.

ഉ​ന്തി​വ​രു​ന്ന മേ​ൽ​ത്താ​ടി​യു​ടെ​യും കീ​ഴ്ത്താ​ടി​യു​ടെ​യും വ​ള​ർ​ച്ച നി​യ​ന്ത്രി​ക്കാൻ നീഡ്ഗ്ലോ, ​ഫേ​സ് മാ​സ്ക്, ചി​ൻ​ക​പ്പ് എ​ന്നീ ഉ​പ​ക​ര​ണ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാം. താ​ടി​യെ​ല്ലു​ക​ളു​ടെ വ​ള​ർ​ച്ച​ക്കു​റ​വ് നി​യ​ന്ത്രി​ക്കാ​ൻ തി​ൻ ബ്ലോ​ക്ക്, അ​ക്ടി​വേ​റ്റേ​ഴ്സ് പോ​ലു​ള്ള ഫ​ങ്ഷ​ണ​ൽ അ​പ്ല​യ​ൻ​സു​ക​ൾ ഉ​പ​യോ​ഗി​ക്കാം. ഈ ​വൈ​ക​ല്യ​ങ്ങ​ൾ വ​ള​രു​ന്ന പ്രാ​യ​ത്തി​ൽ ഭേ​ദ​മാ​ക്കി​യി​ല്ലെ​ങ്കി​ൽ ശാ​സ്ത്ര​ക്രി​യ മൂ​ലം മാ​ത്ര​മേ പ​രി​ഹരി​ക്കാ​ൻ സാ​ധി​ക്കൂ. ഭാ​വി​യി​ൽ പ​ല്ലു​ക​ൾ സ്ഥാ​നം തെ​റ്റി ഇ​ടു​ങ്ങി​വ​രാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രി​ൽ ഇ​ത് മു​ൻ​കൂ​ട്ടി തി​രി​ച്ച​റി​ഞ്ഞ് സീ​രി​യ​ർ എ​ക്സ്ട്രാ​ക്ഷ​ൻ എ​ന്ന പ്ര​ക്രി​യ​വ​ഴി ചി​ല പാ​ൽ​പ​ല്ലു​ക​ൾ നേ​ര​ത്തെ എ​ടു​ത്തു​ക​ള​ഞ്ഞ് പ​രി​ഹ​രിക്കാം.

ക്രോ​സ്ബൈ​റ്റ് പോ​ലു​ള്ള അ​പാ​ക​ത​ക​ൾ എ​ൻ​പാ​ഷ​ൻ അ​പ്ല​യ​ൻ​സ് ഉ​പ​യോ​ഗി​ച്ച് പ​രി​ഹ​രി​ക്കാ​വു​ന്ന​താ​ണ്. മേ​ൽ​പ​റ​ഞ്ഞ പ്ര​തി​രോ​ധ ചി​കി​ത്സാ രീ​തി​ക​ൾ എ​ല്ലാം ത​ന്നെ വ​ള​രു​ന്ന പ്രാ​യ​ത്തി​ൽ ചെ​യ്യേ​ണ്ട​താ​ണ്.

എ​ന്നാ​ൽ, പ​ല​പ്പോ​ഴും മാ​താ​പി​താ​ക്ക​ളു​ടെ​യും ചി​ല ചി​കി​ത്സ​ക​രു​ടെ​യും അ​റി​വി​ല്ലാ​യ്മ മൂ​ലം ഇ​തേ​പോ​ലു​ള്ള വൈ​ക​ല്യ​ങ്ങ​ൾ ആ​രം​ഭ​ത്തി​ൽ ത​ന്നെ ചി​കി​ത്സി​ക്കാ​തെ പോ​കു​ന്നു. അ​തു​കൊ​ണ്ട് വ​ള​രു​ന്ന കു​ട്ടി​ക​ളാ​ൽ എ​ന്തെ​ങ്കി​ലും ദ​ന്ത​വൈ​ക​ല്യ​മോ മു​ഖ​വൈ​ക​ല്യ​മോ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ ഉ​ട​ൻ ഈ ​ചി​കി​ത്സ​യാ​ണ് വൈ​ദ​ഗ്ധ്യം നേ​ടി​യ​വ​രു​ടെ ഉ​പ​ദേ​ശം തേ​ടു​ക

മുന്തിരിയുടെ ഔഷധഗുണങ്ങള്‍

വെറുമൊരു പഴമെന്നതിനപ്പുറം മനുഷ്യന്‍റെ കാല്‍പ്പനികതയേയും സൗന്ദര്യാസ്വാദനക്ഷമതയുടെയും ചില്ലകളിലേക്ക് പടര്‍ന്നു കയറിയ ചെടിയാണ് മുന്തിരി. മുന്തിരിയുടെ ജന്‍മദേശം അര്‍മീനിയ ആണെന്ന് വിശ്വസിക്കപ്പെടുന്നു. പശ്ചിമേഷ്യയിലും യൂറോപ്പിലും ഇത് വ്യാപകമായി കൃഷി ചെയ്തുവരുന്നു. ലോകമാകെയുള്ള ക്രിസ്തീയ ദേവാലയങ്ങളിലെ ആരാധനാക്രമത്തില്‍ മുന്തിരിവീഞ്ഞ് ഒരു പ്രധാന ഘടകമാണ്.

കേരളത്തില്‍ മുന്തിരി കൃഷിചെയ്യുന്നില്ലെങ്കിലും സുലഭമായി ലഭിക്കുന്നുണ്ട്.  പ്രധാനമായും മൂന്നു തരത്തിലുള്ള മുന്തിരിയാണ് കേരളത്തില്‍ ലഭ്യമാകുന്നത്. കറുപ്പ് അഥവാ വയലറ്റ്, പച്ച, കുരു ഇല്ലാത്ത പച്ച എന്നിവയാണവ.

ഔഷധഗുണങ്ങള്‍

പലവിധ രക്തരോഗങ്ങള്‍ക്കും മറ്റു അസുഖങ്ങള്‍ക്കും മുന്തിരി ഫലപ്രദമായ ഒരു ഔഷധമാണ്.

 • സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവസംബന്ധമായ തകരാറുകള്‍ യുവതികളില്‍ കണ്ടുവരുന്ന ഹിസ്റ്റീരിയ എന്നിവയ്ക്ക് ഈ പഴം ഔഷധമായി ഉപയോഗിക്കാറുണ്ട്.
 • രക്തക്കുറവുമൂലമുള്ള വിളര്‍ച്ചയ്ക്ക് മുന്തിരി അത്യുത്തമമാണ്. ദഹനപ്രക്രിയയെ വളരെയധികം സഹായിക്കുന്ന ഈ പഴം അഗ്നിമാന്ദ്യം ഉള്ളവര്‍ക്ക് ഒഴിച്ചുകൂടാനാവാത്തതാണ്.
 • ശരിയായ ശോധനയില്ലാതെ, ആഹാരത്തോടു വിരക്തി തോന്നുന്നവര്‍ നിത്യവും മുന്തിരി കഴിച്ചു നോക്കൂ… ഫലം ഉറപ്പാണ്.
 • തലവേദന, ചെന്നിക്കുത്ത്, ഹൃദയപേശികള്‍ക്കുണ്ടാകുന്ന വേദന, നെഞ്ചിടിപ്പ് എന്നിവക്ക് മുന്തിരിനീര് ആശ്വാസം നല്‍കും.
 • രക്തപിത്തത്തിന് ഉണങ്ങിയ മുന്തിരി കുരുവും ഞെട്ടുംകളഞ്ഞ് കഷായം വച്ച് പഞ്ചസാര ചേര്‍ത്ത് കുടിച്ചാല്‍ മതി, രോഗം ശമിക്കും, കടുക്ക, തേന്‍, മുന്തിരി എന്നിവ ചേര്‍ത്ത് കഴിച്ചാല്‍ അമ്ലപിത്തം മാറിക്കിട്ടും.
 • മുന്തിരി, കരിഞ്ചീരകം, നെല്‍പ്പൊരി എന്നിവ കഷായം വച്ച് ഏലത്തരി മേമ്പൊടി ചേര്‍ത്തു കഴിച്ചാല്‍ വിക്ക് കുറയുമെന്ന് ആയുര്‍വേദാചാര്യന്മാര്‍ പറയുന്നു.
 • മുന്തിരി, അമൃത്, കുമിള്‍ വേര്, ബ്രഹ്മി, നറുനീണ്ടിക്കിഴങ്ങ് എന്നിവ കഷായം വച്ച് ശര്‍ക്കര മേമ്പൊടിയായി ചേര്‍ത്ത് കഴിച്ചാല്‍ വാതപ്പനിക്ക് ആശ്വാസം ലഭിക്കും.
 • മൂക്കില്‍ നിന്നുള്ള രക്തപ്രവാഹം ശമിക്കാന്‍ മുന്തിരി നീരുകൊണ്ട് നസ്യം ചെയ്താല്‍ മതി.
 • ആയൂര്‍വ്വേദത്തില്‍ ഇത് ഫലവര്‍ഗ്ഗത്തില്‍പ്പെടുന്നു. ശരീര പുഷ്ടിയും ഉന്‍മേഷവും ഇത് പ്രദാനം ചെയ്യുന്നു. മുന്തിരി മൂത്രദോഷവും തണ്ണീര്‍ദാഹവും ശമിപ്പിക്കും. ആയൂര്‍വ്വേദ വിധികളില്‍ പ്രധാനമായും ഉപയോഗിക്കുന്നത് ഉണക്കമുന്തിരിയാണ്.
 • ആസ്തമക്ക് നിത്യവും മുന്തിരിച്ചാര്‍ കുടിക്കുന്നത് ഉത്തമമാണ്.
 • ഉണക്കമുന്തിരിയും മുന്തിരിച്ചാറും മഞ്ഞപിത്തത്തിനെതിരായ ഔഷധമാണ്.
 • വിരേചനത്തിനും ആന്തരരോഗങ്ങള്‍ക്കുമെതിരെ ഭക്ഷണപാനീയമായി മുന്തിരി ഉപയോഗിക്കാം.

കാന്‍സറിന് പരിഹാരമായി വാട്ടര്‍ തെറാപ്പി

നമ്മള്‍ എല്ലാവരെയും ഭയപ്പെടുത്തുന്ന ക്യാന്‍സറിന് ഇപ്പോള്‍ ഇതാ തണുത്ത പരിഹാരം കണ്ടെത്തിയിരിക്കുന്നു. കാന്‍സറിനുള്ള പ്രതിവിധികളും പലതുണ്ട്. ഇതിലൊന്നാണ് വാട്ടര്‍ തെറാപ്പി.  വാട്ടര്‍ തെറാപ്പി ലോകമൊട്ടാകെ അംഗീകരിച്ചിരിയ്ക്കുന്ന,  ക്യാന്‍സറിനുള്ള ഒരു പ്രതിവിധി തന്നെയാണ്.

വാട്ടര്‍ തെറാപ്പി

രാവിലെ (പല്ലുതേക്കുന്നതിനും മുമ്പ് ) ഒന്നര ലിറ്റര്‍ , അതായത് 5-6 ഗ്ലാസ്സ് വെള്ളംകുടിക്കുക.വെള്ളം കുടിക്കുന്നതിന് ഒരു മണിക്കൂര്‍ മുമ്പും  ശേഷവും പാനിയങ്ങളോ, ഖരാഹാരങ്ങളോ കഴിക്കരുത് എന്നതാണ്. കൂടാതെ തലേന്ന് രാത്രിയില്‍മദ്യവും കഴിക്കരുത്.ആവശ്യമെങ്കില്‍ തിളപ്പിച്ച്‌ അരിച്ച വെള്ളം ഉപയോഗിക്കാം.ഒന്നര ലിറ്റര്‍ വെള്ളം ഒരുമിച്ച്‌ കുടിക്കാന്‍ തുടക്കത്തില്‍  പ്രയാസമായി തോന്നാമെങ്കിലും ക്രമേണ അത് എളുപ്പംസാധിക്കും. തുടക്കത്തില്‍ ആദ്യം നാല് ഗ്ലാസ്സ് വെള്ളം കുടിച്ച്‌ ഏതാനും മിനുട്ടുകള്‍ക്കുള്ളില്‍ ബാക്കി രണ്ട് ഗ്ലാസ്സ് വെള്ളവും കുടിക്കുക.

വാട്ടര്‍ തെറാപ്പി മറ്റു രോഗങ്ങള്‍ക്ക് പരിഹാരം

അനീമിയ, റൂമാറ്റിസം, പരാലിസിസ്, അമിതവണ്ണം, സന്ധിവാതം, സൈനസൈറ്റിസ്, വര്‍ദ്ധിച്ചനെഞ്ചിടിപ്പ്, ബോധക്ഷയം, ചുമ, ലുക്കീമിയ, ബ്രോങ്കൈറ്റിസ്, മെനിഞ്ചൈറ്റിസ്, അസിഡിറ്റി, വയറുകടി, ആന്ത്രവീക്കം, ഗര്‍ഭാശയ ക്യാന്‍സര്‍, ഗുദഭ്രംശം, നേത്രരോഗങ്ങള്‍, ക്രമം തെറ്റിയ ആര്‍ത്തവം, തലവേദന തുടങ്ങി പലരോഗങ്ങള്‍ക്കും വാട്ടര്‍ തെറാപ്പി പരിഹാരം നല്കും.വാട്ടര്‍തെറാപ്പി വിയര്‍പ്പും മൂത്രവും വഴി ശരീരത്തില്‍ നിന്ന് വിഷാംശം നീക്കം ചെയ്യുന്നു.തിളക്കവും ആരോഗ്യവുമുള്ള ചര്‍മ്മം ലഭ്യമാക്കുന്നു. ശരീരോഷ്മാവ്നിയന്ത്രിക്കുന്നു.ശരീരത്തില്‍ നിന്ന് മാലിന്യങ്ങള്‍ പുറന്തള്ളുന്നു.

എങ്ങനെ ഉപയോഗിക്കാം

രാവിലെഎഴുന്നേറ്റ് പല്ല് തേക്കുന്നതിന് മുമ്പ് 4-6 ഗ്ലാസ്സ് വെള്ളം കുടിച്ച ശേഷം പല്ല് തേച്ച്‌ വായ വൃത്തിയാക്കുക. തുടര്‍ന്ന്  45  മിനുട്ട്  സമയത്തേക്ക് ഒന്നും കഴിക്കുകയോ കുടിക്കുകയോ ചെയ്യരുത്. പ്രഭാത ഭക്ഷണത്തിന് ശേഷം സാധാരണപോലെ ഉച്ചഭക്ഷണവും, അത്താഴവും കഴിക്കാം. എന്നാല്‍  ഇവയ്ക്ക് ശേഷം രണ്ട്മണിക്കൂര്‍ നേരത്തേക്ക് ഒന്നും കഴിക്കുകയോ കുടിക്കുകയോചെയ്യരുത്.പ്രായമായവരും, രോഗികളുമായ, നാല് ഗ്ലാസ്സ് വെള്ളം ഒരുമിച്ച്‌ കുടിക്കാന്‍ സാധിക്കാത്തവര്‍ക്ക് അല്പം അളവില്‍ തുടങ്ങി ക്രമേണ ദിവസം 4 ഗ്ലാസ്സ് എന്ന അളവിലേക്ക് എത്തിച്ചേരുക. ഇത് വഴി രോഗങ്ങളകറ്റി ആരോഗ്യകരമായജീവിതം സാധ്യമാക്കാം.

സെല്‍ഫിയുഗത്തിലെ സ്മാര്‍ട്ട് രോഗങ്ങള്‍

ഇത് സെല്‍ഫിയുഗം . സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കാത്തവരുടെയും വാട്ട്സ്‌ആപ്പ് ഉപയോഗിക്കാത്ത വരായുമുള്ളവരുടെയും  എണ്ണം വളരെ കുറവ് . ഏതൊരു വസ്തുവും അമിതമായി ഉപയോഗിക്കുമ്പോള്‍ അതിന്‍റെ പ്രായോഗിക ഫലം ലഭിക്കുന്നത് സര്‍വ്വ സാധാരണം . അത് ചിലപ്പോള്‍ നല്ലതാകും അല്ലെങ്കില്‍ ദോഷമാകാം .

എന്തായാലും സ്മാര്‍ട്ഫോണ്‍ ഉപയോഗം ചില ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നത് .സെല്‍ഫി എല്‍ബോ, വാട്ട്സ്‌ആപ്പ് നെക്ക് എന്നീ രണ്ടു പുതിയ അസുഖങ്ങളാണ് രംഗപ്രവേശം ചെയ്തിരിക്കുന്നത് .തുടര്‍ച്ചയായി സെല്‍ഫി എടുക്കുമ്പോള്‍ കൈമുട്ടിനുണ്ടാകുന്ന വേദനയും, വാട്ട്സ്‌ആപ്പ് ഉള്‍പ്പടെ നോക്കാനായി ഫോണ്‍ ഉപയോഗിക്കുമ്ബോള്‍, കഴുത്തിനുണ്ടാകുന്ന വേദനയുമാണ് ഈ പുതിയ അസുഖങ്ങള്‍ക്ക് കാരണം.

സെല്‍ഫി എടുക്കാനും സ്മാര്‍ട്ട്ഫോണ്‍ തുടര്‍ച്ചയായി ഉപയോഗിക്കുകയും ചെയ്യുമ്പോള്‍ കൈമുട്ടിലെയും കഴുത്തിലെയും പേശികള്‍ക്കും നാഢികള്‍ക്കും ഉണ്ടാകുന്ന ക്ഷതവും സമ്മര്‍ദ്ദവും മൂലമാണ് ഈ അസുഖങ്ങള്‍ ഉണ്ടാകുന്നത് .

തുടര്‍ച്ചയായുള്ള സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം ഒഴിവാക്കണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം .

ദിവസേന ഒരു സ്ട്രോബറി കഴിച്ചാൽ സ്തനാര്‍ബുദത്തെ അകറ്റാം

ആരോഗ്യമുള്ള ശരീരമുണ്ടായിരിക്കുക എന്നത് തന്നെയാണ് സന്തോഷം നിറഞ്ഞ ജീനിതത്തിന്‍റെ ഏറ്റവും വലിയ രഹസ്യം. കാരണം, ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസ്സ് ഉണ്ടാകുകയുള്ളൂ. ആരോഗ്യമുള്ള മനസ്സ് ഉണ്ടെങ്കിൽ ജീവിതം സന്തോഷപ്രദമാകാൻ വേറെ ഒന്നും വേണ്ട.

ആരോഗ്യകാര്യത്തിൽ പലപ്പോഴും പിന്നിൽ നിൽക്കുന്നത് സ്ത്രീകളാണ്. പലതരം തിരക്കുകളാൽ ആരോഗ്യം ശ്രദ്ധിക്കാൻ കഴിയാതെ വരുന്നതാണ് ഇതിനുള്ള കാരണം. എന്നാൽ, രോഗം വരാതെ നോക്കുന്നതാണ് ഇതിനേക്കാൾ നല്ലത്. പുതിയകാലത്ത് സ്ത്രീകളെ ഏറ്റവും അലട്ടുന്ന ഒരു രോഗമാണ് സ്തനാർബുദം. എന്നാൽ, ദിവസം ഒരു സ്ട്രോബറി വെച്ച് കഴിച്ചാൽ സ്തനാർബുദത്തെ അകറ്റിനിർത്താൻ കഴിയുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

മറ്റു പഴവർഗ്ഗങ്ങൾക്കും പച്ചക്കറികൾക്കും ഒപ്പം 15 ശതമാനം സ്ട്രോബറി കൂടി ദിവസേന കഴിക്കുന്നത് സ്തനാർബുദം വരാനുള്ള സാധ്യത തടയുമെന്നാണ് പറയുന്നത്. കാർബോളിക് അമ്ലം ധാരാളം അടങ്ങിയിട്ടുള്ള പഴവർഗമാണ് സ്ട്രോബറി. അതുകൊണ്ടു തന്നെ സ്തനാർബുദത്തെ തടയാൻ ഇതിന് കഴിയുമെന്ന് ഇറ്റലിയിലെ മാർക് പോളിടെക്നിക് സർവ്വകലാശാലയിലെ ഗവേഷകർ പറയുന്നു.

ഫോളിക്കാസിഡ് അടങ്ങിയ ഭക്ഷണം ശീലമാക്കാം

വി​റ്റാ​മി​ൻബി9 ​ആ​ണു ഫോ​ളി​ക്കാ​സി​ഡ്. ജ​ല​ത്തി​ൽ ല​യി​ക്കു​ന്ന ത​രം വി​റ്റാ​മി​നാ​ണ് ഫോ​ളി​ക്കാ​സി​ഡ് അ​ഥ​വാ ഫോ​ളേ​റ്റ്. വി​ള​ർ​ച്ച, ഓ​ർ​മ​ക്കു​റ​വ്, ത​ല​ച്ചോ​റിന്‍റെ​യും ഞ​ര​മ്പുക​ളു​ടെ​യും വ​ള​ർ​ച്ചമു​ര​ടി​ക്ക​ൽ, ക്ഷീ​ണം, ച​ർ​മ​ത്തി​ലു​ണ്ടാ​കു​ന്ന വി​ള​ള​ൽ, നാ​ക്കി​ലു​ണ്ടാ​കു​ന്ന വ്ര​ണം തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ ഫോ​ളി​ക്കാ​സി​ഡിന്‍റെ കു​റ​വു​മൂ​ല​വും ഉ​ണ്ടാ​കാം.ജ​ന​ന​വൈ​ക​ല്യ​ങ്ങ​ൾ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ഓ​സ്റ്റി​യോ​പൊ​റോ​സി​സ്, ആ​മാ​ശ​യ കാ​ൻ​സ​ർ, വ​ന്ധ്യ​ത എ​ന്നി​വ​യും ഫോ​ളി​ക്കാ​സി​ഡിന്‍റെ കു​റ​വുമൂ​ലം ഉ​ണ്ടാ​കാ​മെ​ന്നു വി​ദ​ഗ്ധ​ർ.

ര​ക്ത​ത്തി​ലു​ള​ളഹോ​മോ​സി​സ്റ്റൈ​ൻ എ​ന്ന അ​മി​നോ​ ആ​സി​ഡിന്‍റെ തോ​തു കു​റ​ച്ച്ഹൃ​ദ​യ​രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ഹൃ​ദ​യാ​ഘാ​തം, മ​സ്തി​ഷ്കാ​ഘാ​തംഎ​ന്നി​വ​യി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ല്കു​ന്നു.

കു​ട​ൽ, സ്ത​നംഎ​ന്നി​വ​യി​ലെ അ​ർ​ബു​ദ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. വ​ള​ർ​ച്ച​യ്ക്കും പ്ര​ത്യു​ത്പാ​ദ​ന​ ധ​ർ​മ​ങ്ങ​ൾ​ക്കും അ​വ​ശ്യ​പോ​ഷ​കം.പ്ര​സ​വ​സം​ബ​ന്ധ​മാ​യ പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്നു.ഗ​ർ​ഭ​സ്ഥ​ശി​ശു​വിന്‍റെ ത​ല​ച്ചോ​റി​നും ന​ട്ടെല്ലി​നും വൈ​ക​ല്യ​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നു ഗു​ണ​പ്ര​ദം. ഗ​ർ​ഭ​കാലത്തിന്‍റെ ആ​ദ്യ​ആ​ഴ്ച​ക​ളി​ൽ അ​വ​ശ്യ​പോ​ഷ​കം.

പേ​ശി​ക​ളു​ടെ വ​ള​ർ​ച്ച​യ്ക്കും വി​കാ​സ​ത്തി​നും സ​ഹാ​യ​കം. ചു​വ​ന്നര​ക്താ​ണു​ക്ക​ളു​ടെ നി​ർ​മാ​ണ​ത്തി​നു സ​ഹാ​യി​ക്കു​ന്നു. കോ​ശ​ങ്ങ​ളി​ലെ ഡി​എ​ൻ​എ​യു​ടെ നി​ർ​മാ​ണ​ത്തി​ൽ മ​റ്റ് എ​ൻ​സൈ​മു​ക​ൾ​ക്കൊ​പ്പംപ്ര​വ​ർ​ത്തി​ക്കു​ന്നു. ഹീ​മോ​ഗ്ലോ​ബിന്‍റെ നി​ർ​മാ​ണ​ത്തി​ൽ പ്ര​ധാ​നപ​ങ്കു വ​ഹി​ക്കു​ന്നു. ഉ​ത്ക​ണ്ഠ, വി​ഷാ​ദ​രോ​ഗം തു​ട​ങ്ങി​യ മാ​ന​സി​ക​പ്ര​ശ്ന​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം.

ശ​താ​വ​രി, മ​ധു​ര​നാ​ര​ങ്ങ, സ്ട്രോ​ബ​റി, ബീ​റ്റ്റൂട്ട്, കൂ​ണ്‍, ബീ​ൻ​സ്, പ​യ​ർ, കോ​ളി​ഫ്ള​വ​ർ, ഓ​റ​ഞ്ച്, നാ​ര​ങ്ങ, ത​ക്കാ​ളി, ഏ​ത്ത​പ്പ​ഴം, ചീ​ര പോ​ലെ ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള​ള ഇ​ല​ക്ക​റി​ക​ൾ, പാ​ലു​ത്പ​ന്ന​ങ്ങ​ൾ, വെ​ണ്ണ, കാ​ര​റ്റ് തു​ട​ങ്ങി​യ​വ​യി​ൽഫോ​ളി​ക്ക്ആ​സി​ഡ് ധാ​രാ​ളം ഉണ്ട്

കണിക്കൊന്നയ്ക്കുമുണ്ട് ഔഷധ ഗുണങ്ങള്‍

ജനുവരി ഫെബ്രുവരി മാസങ്ങളില്‍ ഇലകള്‍ പൊഴിയുകയും മാര്‍ച്ച് ആരംഭത്തോടുകൂടി നയനമനോഹരമായ സ്വര്‍ണപ്പൂങ്കുലകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന വൃക്ഷമാണ് കണിക്കൊന്ന.ആയുര്‍വേദ ശാസ്ത്രപ്രകാരം കണിക്കൊന്ന ത്വഗ്രോഗങ്ങളെ നിവാരണം ചെയ്യുന്ന ഒരുത്തമ ഔഷധമാണ്. സുഖവിരേചനാര്‍ഥം പ്രയോഗിക്കാവുന്ന ഈ ഔഷധം ശരീരത്തില്‍ രക്തശുദ്ധിയുണ്ടാക്കും. വേര്, മരപ്പട്ട, ഇലകള്‍, പൂക്കള്‍, ഫലമജ്ജ എന്നീ ഭാഗങ്ങള്‍ ഔഷധയോഗ്യമാണ്.

ആന്ത്രക്വിനോണ്‍ ഘടകങ്ങള്‍ അടങ്ങിയിട്ടുള്ള കണിക്കൊന്നവേര് വിരേചനത്തെയുണ്ടാക്കുന്നതും ജ്വരം, ചുട്ടുനീറ്റല്‍ എന്നിവയെ ശമിപ്പിക്കുന്നതുമാകുന്നു. മരപ്പട്ട ഉദരകൃമികളെ നശിപ്പിക്കും. ഇതുകൂടാതെ മരപ്പട്ട ജ്വരഹരവും മൂത്രവര്‍ധകവും പ്രമേഹം ശമിപ്പിക്കുന്നതുമാകുന്നു. ഇലകള്‍ ത്വഗ്രോഗങ്ങളെ ശമിപ്പിക്കും. വ്രണങ്ങളെ ഉണക്കും. മലബന്ധം, ജ്വരം തുടങ്ങിയവ അകറ്റാനും ഇലകള്‍ ഫലപ്രദമാണ്. കണിക്കൊന്നയുടെ പുഷ്പങ്ങള്‍ ചുമ, ശ്വാസതടസ്സം, ചുടിച്ചില്‍, ചൊറിച്ചില്‍ എന്നിവയകറ്റും. സ്‌നിഗ്ധാംശത്തോടുകൂടിയ ഫലങ്ങള്‍ മൂത്രവര്‍ധകവും വേദനാശമനവും ജ്വരഹരവും നേത്രഹിതവുമാണ്. വിവിധ വാതരോഗങ്ങള്‍ ദൂരീകരിക്കാന്‍ ഫലമജ്ജ സഹായകമാകും.

കണിക്കൊന്നയുടെ ചില ഔഷധപ്രയോഗങ്ങള്‍

കണിക്കൊന്ന വേര്, മരപ്പട്ട എന്നിവയുടെ കഷായം 50-100 മി.ലി. വീതം രാവിലെയും വൈകിട്ടും കഴിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ശമിക്കും.കണിക്കൊന്നപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് വ്രണങ്ങള്‍ കഴുകുന്നത് അവ ശുദ്ധമാകുന്നതിനും ഉണങ്ങുന്നതിനും സഹായകമാകും.

വാതരോഗങ്ങളില്‍ മരപ്പട്ടയും ഇലകളും എള്ളെണ്ണയും ചേര്‍ത്തരച്ച് പുറമെ പുരട്ടുന്നത് ഏറെ ഫലം നല്‍കും.ഇലകളുടെ ലേപനം പുഴുക്കടിക്ക് വളരെ ഉത്തമമാണ്.ഇലകളരച്ച് കണ്ണിന്‍റെ ഇമകളില്‍ പുരട്ടിയാലും വെച്ചുകെട്ടിയാലും കണ്ണിനുണ്ടാകുന്ന ചുവപ്പ്, എരിച്ചില്‍ എന്നിവ അടങ്ങും.

5-10 ഗ്രാം പൂക്കളരച്ച് കഴിക്കുന്നത് ത്വക്ക്  രോഗനാശകമാണ്. ശരീരത്തില്‍ അത്യധികമായ ചുടിച്ചില്‍ അനുഭവപ്പെടുന്ന അവസരങ്ങളിലും ഇത് ഗുണം ചെയ്യും.പൂക്കള്‍ കഷായംവെച്ച് സേവിച്ചാല്‍ ഉദരസംബന്ധമായ അസ്വസ്ഥതകള്‍ അകറ്റാം.കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധത്തില്‍ ഫലമജ്ജ കുരുകളഞ്ഞ് 5-10 ഗ്രാം വരെ പാലില്‍ കാച്ചി നല്‍കാവുന്നതാണ്.

ആരോഗ്യം നിലനിര്‍ത്താന്‍ ബീറ്റ്‌റൂട്ട് ജ്യൂസ് പതിവാക്കാം

ആരോഗ്യം വര്‍ധിപ്പിക്കാന്‍ പലവിധ വ്യായാമ മുറകള്‍ ചെയ്യുന്നവരാണ് അധികവും. ഇത്തരം വ്യായാമ മുറകള്‍ തലച്ചോറിന്‍റെ  പ്രവര്‍ത്തനത്തിന് കരുത്ത് പകരും. എന്നാല്‍ വ്യായാമം ചെയ്യുന്നതിന് മുമ്പ് ഒരു ഗ്ലാസ് ബീറ്റ്‌റൂട്ട് ജ്യൂസ് കുടിച്ചാല്‍ സംഗതി ഉഷാറാണെന്ന് ഗവേഷകര്‍ പറയുന്നു. തലച്ചോറിന്‍റെ  പ്രവര്‍ത്തനങ്ങളെ കൂടുതല്‍ ഉദ്ദീപിപ്പിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കണ്ടെത്തല്‍.

ബിറ്റ്‌റൂട്ട് ജ്യൂസ് കുടിച്ച ശേഷം വ്യായാമം ചെയ്യുന്നവരില്‍ കൂടുതല്‍ ഉണര്‍വ് പ്രകടമായതായി ഗവേഷകര്‍ പറയുന്നു. പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, വിറ്റാമിനുകള്‍ എ, ബി 6, സി, ഫോളിക് ആസിഡ്, കാര്‍ബോ ഹൈഡ്രേറ്റ്, പ്രോട്ടീന്‍, ആന്‍റിഓക്‌സിഡന്‍റുകള്‍, ലയിക്കുന്ന നാരുകള്‍ തുടങ്ങിയവ ബീറ്റ്‌റൂട്ടില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. രക്തപ്രവാഹം മെച്ചപ്പെടുത്താനും രക്തസമ്മര്‍ദം കുറയ്ക്കാനും ഇവ സഹായിക്കും.

ബീറ്റ്‌റൂട്ട് രക്തസമ്മര്‍ദം കുറച്ച് വ്യായാമശേഷി വര്‍ദ്ധിപ്പിക്കുക്കും. ബീറ്റ്‌റൂട്ടിലെ ഉയര്‍ന്ന നൈട്രേറ്റാണ് ഈ ഗുണം നല്‍കുന്നത്. ഉപഭോഗം ചെയ്യുമ്പോള്‍ നൈട്രേറ്റ് ഓക്‌സൈഡായി പരിവര്‍ത്തനം ചെയ്യപ്പെടുകയാണ് ചെയ്യുന്നത്. പ്രായമായവരില്‍ ഓര്‍മശക്തി നിലനിര്‍ത്താനും ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഉത്തമമാണ്.

കടപ്പാട് :www.infomagic.com

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ