অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

പതിവായി പാല്‍ കുടിക്കുന്നതിന്റെ ഗുണങ്ങള്‍..

പതിവായി പാല്‍ കുടിക്കുന്നതിന്റെ ഗുണങ്ങള്‍..

പാല്‍ പതിവായി കുടിക്കേണ്ടത് കുട്ടികള്‍ മാത്രമാണ് എന്നാണ് പൊതുവെയുള്ള ധാരണ. ഇതു തിരുത്താന്‍ സമയമായി. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പാല്‍ ഒരു പോലെ ഗുണം ചെയ്‌യും.ദിവസവും ഓരോ ഗ്ലാസ് പാല്‍ കുടിക്കുന്നത് ഓര്‍മശക്തി വര്‍ദ്ധിപ്പിക്കുമത്രേ. കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നതുമൂലം ആവശ്യമായ പോഷണങ്ങള്‍ ലഭിക്കുക മാത്രമല്ല, നമ്മുടെ മാനസിക നിലയ്ക്കും തലചേ്ചാറിന്‍െറ പ്രവര്‍ത്തനത്തിനും അത് ഗുണം ചെയ്‌യുമെന്ന് വിദഗ്ധര്‍.പാലും പാലുല്പ്പന്നങ്ങളും ധാരാളമായി കഴിക്കുന്ന മുതിര്‍ന്നവര്‍, പാലു കുടിക്കാത്തവരെക്കാള്‍ ഓര്‍മശക്തിയിലും തലചേ്ചാറിന്‍െറ പ്രവര്‍ത്തന പരീക്ഷകളിലും മികച്ചു നിന്നു. പാലു കുടിക്കുന്നവര്‍ പരീക്ഷകളില്‍ തോല്ക്കാനുള്ള സാധ്യത അഞ്ചിരട്ടി കുറവാണെന്നു കണ്ടു.23 നും 98 നും ഇടയില്‍ പ്രായമുള്ള സ്ത്രീപുരുഷന്മാരെ തുടര്‍ച്ചയായി വിവിധ മസ്തിഷ്ക പരീക്ഷകള്‍ക്കു വിധയേമാക്കി.ദൃശ്യപരീക്ഷകള്‍, ഓര്‍മശക്തി പരീക്ഷകള്‍, വാചാ പരീക്ഷകള്‍ എന്നിവ നടത്തി. ഇതോടൊപ്പം ഇവരുടെ പാലുപയോഗിക്കുന്ന ശീലങ്ങളും രേഖപ്പെടുത്തി.പ്രായഭേദമെന്യെ നടത്തിയ എട്ട് വ്യത്യസ്ത പരീക്ഷണങ്ങളിലും മാനസിക ശേഷി പ്രകടനങ്ങളിലും, ദിവസം ഒരു ഗ്ലാസ് പാല്‍ എങ്കിലും കുടിക്കുന്നവര്‍ക്ക് നേട്ടമുണ്ടായതായി കണ്ടു.എട്ടു പരീക്ഷകളിലും കൂടുതല്‍ സ്‌കോര്‍ നേടിയവര്‍, പാലും പാലുല്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരാണെന്നു തെളിഞ്ഞു.ഹൃദയാരോഗ്യം, ഭക്ഷണം. ജീവിതശൈലി മുതലായ തലച്ചോറിന്‍റെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ഘടകങ്ങളെ നിയന്ത്രിച്ചിട്ടും ഗുണഫലങ്ങള്‍ തുടര്‍ന്നും കാണപ്പെട്ടു.പാലുകുടിക്കുന്നവര്‍ പൊതുവെ ആരോഗ്യ ഭക്ഷണം ശീലമാക്കിയവരാണെങ്കിലും പാലു കുടിക്കുന്നതു തലചേ്ചാറിന്‍െറ ആരോഗ്യത്തിനു ഗുണം ചെയ്‌യും എന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.എല്ലുകളുടെയും ഹൃദയത്തിന്‍െറയും ആരോഗ്യത്തിന് പാല്‍ നല്ലതാണെന്ന് എല്ലാവര്‍ക്കും അറിയാം. പ്രായം കൂടുന്തോറും മാനസികനിലയിലുണ്ടാകുന്ന തകര്‍ച്ചയെ തടയാനും പാല്‍ സഹായിക്കുന്നു എന്നത് പുതിയ അറിവാണ്.ഈ രംഗത്ത് കൂടുതല്‍ ഗവേഷണങ്ങള്‍ ആവശ്യമാണെങ്കിലും പാലിലടങ്ങിയ പോഷണങ്ങള്‍ തലചേ്ചാറിന്‍െറ പ്രവര്‍ത്തനത്തെ നേരിട്ടു ബാധിക്കുന്നു എന്ന് ഗവേഷകര്‍. ജീവിത ശൈലിയില്‍ മാറ്റം വരുത്തിക്കൊണ്ട് നാഢീമനോവൈകല്യങ്ങളെ കുറയ്ക്കുകയോ തടയുകയോ ചെയ്‌യാന്‍ വളരെ എളുപ്പത്തില്‍ വ്യക്തികള്‍ക്ക് സാധിക്കുന്ന കാര്യം കൂടിയാണിത്.മടി കാട്ടാതെ മുതിര്‍ന്നവര്‍ക്കും പാടനീക്കിയ കൊഴുപ്പു കുറഞ്ഞ പാല്‍ കുടിക്കുന്നത് ശീലമാക്കാം.ഇന്‍റര്‍നാഷണല്‍ ഡയറി ജേണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കടപ്പാട്:aarogyavaarthakal


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate