പച്ചപപ്പായക്ക് ധാരാളം ആരോഗ്യ ഗുണങ്ങള്‍ ഉണ്ട്. പച്ചയും പഴുത്തതും ആയി പലരും പപ്പായ പലവിധത്തില്‍ ഉപയോഗിക്കാറുണ്ട്. ആരോഗ്യത്തിന് പ്രതിസന്ധി ഉണ്ടാക്കുന്ന പ്രതിസന്ധികളെ എല്ലാം ഇല്ലാതാക്കാന്‍ പച്ചപപ്പായ കഴിക്കുന്നതിലൂടെ സാധിക്കുന്നു. ആരോഗ്യപ്രശ്നങ്ങള്‍ വര്‍ദ്ധിക്കുമ്ബോള്‍ അത് പലപ്പോഴും ഉണ്ടാക്കുന്ന പ്രശ്നങ്ങള്‍ ചില്ലറയല്ല. വിറ്റാമിന്‍സി, വിറ്റാമിന്‍ എ, ഫൈബര്‍, പൊട്ടാസ്യം എന്നിവയെല്ലാം ധാരാളം പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. പച്ചപപ്പായ കറിവെക്കുന്നതിനും പഴുത്തത് കഴിക്കുന്നതിനും നല്ലതാണ്. എന്നാല്‍ എന്തൊക്കെയാണ് ഇതിന്റെ ആരോഗ്യ ഗുണങ്ങള്‍ എന്നത് കൃത്യമായി പലര്‍ക്കും അറിയില്ല.
ആരോഗ്യത്തിന്റെ കാര്യത്തില്‍ ഉണ്ടാക്കുന്ന പല പ്രതിസന്ധികള്‍ക്കും അല്പം പപ്പായയിലൂടെ നമുക്ക് പരിഹാരം കാണാവുന്നതാണ്. പച്ചപപ്പായയുടെ ഔഷധ ഗുണങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് സഹായിക്കുന്നത്. എന്നാല്‍ ഒരു കാരണവശാലും ഗര്‍ഭിണികള്‍ ഇത് കഴിക്കാന്‍ പാടുള്ളതല്ല. കാരണം ഗര്‍ഭാവസ്ഥയില്‍ പപ്പായ കഴിക്കുന്നത് അബോര്ഷന് കാരണമാകുന്നു. എന്നാല്‍ അല്ലാത്തവര്‍ക്ക് പപ്പായ ശീലമാക്കാം. എന്തൊക്കെയാണ് ആരോഗ്യത്തിന് പപ്പായ നല്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.
ദഹന പ്രശ്നങ്ങളെ പരിഹരിക്കുന്നു
ദഹന സംബന്ധമായ പ്രശ്നങ്ങള്‍ പല വിധത്തിലാണ് ആരോഗ്യത്തിന് വില്ലനാവുന്നത്. ഇത്തരം അവസ്ഥകളില്‍ ആരോഗ്യ സംബന്ധമായി വളരെയധികം അസ്വസ്ഥത ഉണ്ടാവുന്നു. എന്നാല്‍ ഇതിന് പരിഹാരം കാണുന്നതിനും ദഹന പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കുന്നതിനും സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പച്ചപപ്പായ കഴിക്കുന്നത്. ഇതില്‍ അല്പം ഉപ്പിട്ട് വേവിച്ച് കഴിക്കുന്നത് ദഹന സംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് വയറിന്റെ പല അസ്വസ്ഥതകള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
പ്രമേഹത്തിന് പരിഹാരം
ഇന്നത്തെ കാലത്ത് ഓരോ ദിവസം ചെല്ലുന്തോറും പ്രമേഹ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന അവസ്ഥയാണ്. അതുകൊണ്ട് തന്നെ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് പച്ചപപ്പായ. പച്ചപപ്പായയില്‍ ഉപ്പിട്ട് കഴിക്കുന്നത് പ്രമേഹത്തിന്റെ കാര്യത്തില്‍ ഏറ്റവും അധികം സഹായിക്കുന്നു. പപ്പായ ദിവസവും ഭക്ഷണത്തോടൊപ്പം ഉപ്പിട്ട് വേവിച്ച് കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് പ്രമേഹത്തിന്റെ കാര്യത്തില്‍ കൃത്യമായ കുറവ് വരുത്തുന്നതിന് മികച്ചതാണ്.
കരള്‍ ക്ലീന്‍ ചെയ്യാന്‍
കരള്‍ രോഗങ്ങള്‍ ഇന്നത്തെ കാലത്ത് എല്ലാവരുടേയും പേടി സ്വപ്നം തന്നെയാണ്. അതിനെ ഇല്ലാതാക്കുന്നതിന് ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് പച്ചപപ്പായ എന്ന കാര്യത്തില്‍ സംശയം വേണ്ട. അല്പം പച്ചപപ്പായ ഉപ്പിട്ട് വേവിച്ച് കഴിക്കുന്നതും കറി വെച്ച് കഴിക്കുന്നതും ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിനും കരളിലെ അഴുക്കിനെ ഇല്ലാതാക്കി കരള്‍ സ്മാര്‍ട്ടാക്കുന്നതിനും സഹായിക്കുന്നു. സ്മോക്കിംഗ് ഒരു ശീലമാക്കിയവര്‍ക്ക് ഏറ്റവും നല്ല പരിഹാരമാര്‍ഗ്ഗമാണ് പച്ചപപ്പായ എന്ന കാര്യത്തില്‍ സംശയം വേണ്ട.
കൊളസ്ട്രോള്‍ കുറക്കാന്‍
ഇന്ന് മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണ ശീലവും ആരോഗ്യ പ്രശ്നങ്ങളും എല്ലാമാണ് പലപ്പോഴും കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ പ്രധാന കാരണം. എന്നാല്‍ പലപ്പോഴും ഇതിന് പരിഹാരം കാണുന്നതിന് മരുന്ന് കഴിക്കുന്നവര്‍ക്ക് പച്ചപപ്പായ നല്കുന്ന ആശ്വാസം ചില്ലറയല്ല. ഇത് ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന ചീത്ത കൊളസ്ട്രോള്‍ കുറച്ച് നല്ല കൊളസ്ട്രോളിനെ വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. ധാരാളം ആന്റി ഓക്സിഡന്റ് പപ്പായയില്‍ അടങ്ങിയിട്ടുണ്ട്.
ആര്‍ത്രൈറ്റിസ് പരിഹാരം
പ്രായമായവരില്‍ മാത്രമല്ല ചെറുപ്പക്കാരിലും ആര്‍ത്രൈറ്റിസ് പോലുള്ള രോഗങ്ങള്‍ പിടിമുറുക്കുന്നുണ്ട്. അതുകൊണ്ട് തന്നെ കഴിക്കുന്ന പപ്പായയുടെ എണ്ണം നല്ലതു പോലെ അങ്ങോട്ട് വര്‍ദ്ധിപ്പിക്കൂ. എന്നാല്‍ മാത്രമേ ഇത് ആരോഗ്യത്തിന് സഹായിക്കുകയുള്ളൂ. ആര്‍ത്രൈറ്റിസ് ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സന്ധിവേദന പോലുള്ള പ്രതിസന്ധികള്‍ക്ക് ആശ്വാസം നല്‍കുന്നതിനും ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് പച്ചപപ്പായ.
വയറ്റിലെ ക്യാന്‍സര്‍
അപൂര്‍വ്വമായാണെങ്കിലും അല്പം ഭയത്തോടെ മാത്രം കാണേണ്ട ഒന്നാണ് വയറ്റിലെ ക്യാന്‍സര്‍. അതുകൊണ്ട് തന്നെ ഇത്തരം പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പച്ചപപ്പായ. പച്ചപപ്പായ കഴിക്കുന്നത് ഇത്തരം പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. ഇത് ശരീരത്തില്‍ നിന്നും ക്യാന്‍സര്‍ കോശങ്ങളെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകള്‍ക്കും പരിഹാരം കാണുന്നതിനും സഹായിക്കുന്നു പച്ചപപ്പായ.
ചര്‍മ പ്രശ്നങ്ങള്‍
ചര്‍മ പ്രശ്നങ്ങള്‍ കൊണ്ട് വലയുന്നവര്‍ നിരവധിയാണ്. ഇത്തരം പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് വേണ്ടി ഏറ്റവും അധികം സഹായിക്കുന്ന ഒന്നാണ് പച്ചപപ്പായ. ഇത് സോറിയാസിസ്, എക്സിമ പോലുള്ള രോഗങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പപ്പായ ജ്യൂസ് സ്ഥിരമായി കഴിക്കുന്നതും നല്ലതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും ഇത് സഹായിക്കുന്നുണ്ട്.
ആര്‍ത്തവ പ്രശ്നങ്ങള്‍
പല സ്ത്രീകളും ബുദ്ധിമുട്ടുന്ന ഒന്നാണ് ആര്‍ത്തവ സംബന്ധമായ പ്രശ്നങ്ങള്‍. അതിനെ പരിഹരിക്കുന്നതിന് സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് പച്ചപപ്പായ. കാരണം ഇതിലെ ചില എന്‍സൈമുകള്‍ ആര്‍ത്തവം കൃത്യമാക്കുകയും ആര്‍ത്തവ വേദന കുറക്കുകയും ചെയ്യുന്നു. ഇത് പല വിധത്തിലും ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ആര്‍ത്തവ രക്തം കൂടുതല്‍ പോവുന്നതിനും പരിഹാരം കാണുന്നതിന് സഹായിക്കുന്നു ഇത്.
ടോക്സിനെ പുറന്തള്ളുന്നു
ശരീരത്തിലെ ടോക്സിനെ പുറന്തള്ളുന്ന കാര്യത്തിലും ഏറ്റവും അധികം സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് പച്ചപപ്പായ. ഇത് ടോക്സിനെ ശരീരത്തില്‍ നിന്നും ഇല്ലാതാക്കുന്നു. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളില്‍ നിന്നും ശരീരത്തെ രക്ഷിച്ച് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നത് പപ്പായയുടെ ഉപയോഗത്തിലൂടെ കഴിയുന്നു. അതുകൊണ്ട് തന്നെ ഇത്തരം അവസ്ഥകളില്‍ ഏറ്റവും മികച്ച് നില്ക്കുന്ന ഒന്നാണ് പച്ചപപ്പായ.
ഹൃദയാഘാതത്തിനുള്ള സാധ്യത
നിശബ്ദ കൊലയാളിയാണ് പലപ്പോഴും ഹൃദയാഘാതം. അതിനെ പെട്ടെന്നൊന്നും പിടിയില്‍ നിര്‍ത്താന്‍ ആര്‍ക്കും കഴിയില്ല. എന്നാല്‍ പച്ചപപ്പായ കഴിക്കുന്നത് ഇത്തരം പ്രതിസന്ധികളില്‍ നിന്ന് നമ്മളെ സംരക്ഷിക്കുന്നു. പല വിധത്തില്‍ ആരോഗ്യത്തിന് വില്ലനാവുന്ന അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് തന്നെ ഹൃദയസംബന്ധമായ പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് പച്ചപപ്പായ കഴിക്കുന്നതിലൂടെ സാധിക്കുന്നു.