സന്ധിതേയ്മാനം (ഓസ്ററിയോ ആര്‍ൈത്രറ്റിസ്)പ്രായം കൂടുമ്പോള്‍ സന്ധികള്‍ക്കും തുരണാസ്ഥികള്ക്കും കശേരുക്കള്ക്കുമുണ്ടാകുന്ന തേയ്മാനമാണ് ഓസ്ററിയോ ആര്‍ൈത്രറ്റിസ്. 65 വയസിനുമേല്‍ പ്രായമുള്ളവരില്‍ പ്രത്യേകിച്ച് സ്ത്രീകളിലാണ് ഈ രോഗം കൂടുതല്‍ കാണുന്നത്. മുട്ടുകളെയാണ് ഏറ്റവുമധികം ബാധിക്കുക, ഇടുപ്പിനെയും വിര ലുകളിലെ സന്ധികളെയും കീഴടക്കാറുണ്ട്. കഠിനവേദന അ നുഭവപ്പെടും. ക്രമേണ ചുറ്റുപാടുകളിലേക്ക് വ്യാപിക്കും. സന്ധി കളുടെ മരവിപ്പാണ് മറ്റൊരു വൈഷമ്യം. മുട്ടുകള്‍ മടക്കാനും നിവര്‍ത്താനും കൈകാലുകള്‍ ചലിപ്പിക്കാനുംകഴിയാതെ വരും. ക്ഷതവും അമിതാദ്ധ്വാനവും മൂലം ചെറുപ്പക്കാരെയും ഈ രോഗം ബാധിക്കാം.
രോഗസാധ്യത കൂടിയവര്അമിതവണ്ണമുള്ളവര്-ശരീരഭാരം മൂലം സന്ധികള്‍ തകരാ റിലാവുന്നതാണ് കാരണം. സന്ധികളില്‍ ക്ഷതം ഏറ്റിട്ടു ള്ളവര്‍ - ക്ഷതം മൂലം സന്ധികളുടെ പ്രതലങ്ങള്‍ ക്രമരഹിത മാകുന്നത് രോഗകാരണമാകുന്നു. മുട്ട് മടങ്ങുന്ന ജോലികള്‍ ചെയ്യുന്നവര്‍-ഇവരുടെ മുട്ടിനെ ബാധിക്കുന്നു. ഭാരം ചുമക്കു ന്നവര്‍-ഇവരുടെ നടുവിനെയാണ് ബാധിക്കുക.
ആമവാതം (റുമാറ്റോയ്ഡ് ആര്‍ൈത്രറ്റിസ്)സന്ധിക്കുള്ളിലെ എല്ലുകളെ പൊതിയുന്ന ആവരണത്തിന് (സൈനോവ്യല്‍ മെംബ്രെയ്ന്‍) ഉണ്ടാവുന്ന നീര്‍ക്കെട്ടാണ് ആമവാതത്തിന്റെ മൂലകാരണം. സന്ധികളില്‍ ഒതുങ്ങി നില് ക്കാതെ ഹൃദയം, വൃക്ക, ശ്വാസകോശം, നേത്രപടലം എന്നീ അവയവങ്ങളെയും ഈ രോഗം ബാധിക്കാം. പുരുഷ ന്മാരേക്കാള്‍ സ്ത്രീകളെയാണ് ഈ രോഗം കൂടുതലായി പിടി കൂടുന്നത്. മിക്കപ്പോഴും പ്രസവാനന്തരവും ഈ രോഗമുണ്ടാ യേക്കാം. മൂന്നു വയസുമുതല്‍ ഈ രോഗം പിടിപെടാം. സാ ധാരണയില്‍ 20 മുതല്‍ 40 വയസ്സുവരെയുള്ളവരിലാണ് കണ്ടുവരുന്നത്.
രോഗലക്ഷണങ്ങള്സന്ധിസംബന്ധമായ ലക്ഷണങ്ങള്‍, സന്ധിയേതര ലക്ഷ ണങ്ങള്‍, ശാരീരികാസ്വാസ്ഥ്യങ്ങള്‍ എന്നിങ്ങനെ മൂന്നായി തിരിക്കാം. സന്ധിസംബന്ധമായ ലക്ഷണങ്ങള്‍-സന്ധിക ളിലെ വേദന, നീര്, സന്ധികള്‍ക്കുള്ളില്‍ അനുഭവപ്പെടുന്ന ചൂട്, പുറമെ കാണുന്ന ചുവപ്പ് തുടങ്ങിയവ. രോഗം വര്‍ധിച്ച അവസ്ഥയിലെ ലക്ഷണങ്ങള്‍-കൈവിരലുകള്‍ പുറത്തേക്കു വളയുക, മടക്കാനാവാതെ വരിക, തള്ളവിരലിനെ ബാധി ക്കുന്ന വൈകല്യങ്ങള്‍ എന്നിവ. സന്ധിയേതര ലക്ഷണ ങ്ങള്-കൈമുട്ടുകളിലുണ്ടാവുന്ന വേദനയില്ലാത്ത മുഴകള്‍
സന്ധികളെ ബാധിക്കുന്ന നീര്‍ക്കെട്ടാണ് സന്ധിവാതം (ആര്‍ൈത്രറ്റിസ്). സന്ധികളില്‍ വേദന, വീക്കം, മരവിപ്പ് അഥവാ സ്തംഭനം, ചലനവൈകല്യം എന്നിവയാണ് പൊതുവായ ലക്ഷണങ്ങള്‍. നൂറിലധികം സന്ധിവാതങ്ങളുണ്ട്. ഇവയില്‍ കൂടുതല്‍ ശ്രദ്ധ അര്‍ഹിക്കുന്നവയാണ് സന്ധിതേയ്മാനം (ഓസ്ററിയോ ആര്‍ൈത്രറ്റിസ്), ആമവാതം (റുമാറ്റോയ്ഡ് ആര്‍ൈത്രറ്റിസ്), രക്തവാതം (റുമാറ്റിക് ഫീവര്‍) എന്നിവ. കൂടാതെ ഗൗട്ട്, സീറോ നെഗറ്റീവ് ആര്‍ൈത്രറ്റിസ് എന്നിവയും കേരളത്തില്‍ കണ്ടുവരുന്നു.
പ്രധാനപ്പെട്ട ലക്ഷണമാണ്. ശാരീരികാസ്വാ സ്ഥ്യങ്ങള്-ക്ഷീണം, വിളര്‍ച്ച, വിശപ്പില്ലായ്മ, വിട്ടുവിട്ടുള്ള പനി, അതിരാവിലെയുള്ള സന്ധി കളുടെ പിടുത്തം. എന്നിവ.
രക്തവാതം (റുമാറ്റിക് ഫീവര്‍)സ്ട്രെപ്റ്റോകോക്കസ് എന്ന ബാക്ടീരിയയാണ് രക്തവാതത്തിന്റെ മൂലകാരണം. അഞ്ചുമുതല്‍ 15 വയസ്സുവരെ പ്രായമുള്ള കുട്ടികളിലാണ് രോഗം കൂടുതലായി കണ്ടുവരുന്നത്. നാല്പതു വയസുവരെയും പിടിപെടാം. പ്രധാനപ്പെട്ട സന്ധികളായ കാല്‍മുട്ട്, ഇടുപ്പ്, തോള് സ ന്ധി, കണൈങ്ക എന്നിവിടങ്ങളില്‍ നീര്‍ക്കെട്ടും കടുത്ത പനിയുമാണ് ലക്ഷണങ്ങള്‍.
രോഗം പകരാന്‍ സാധ്യത കൂടുതല്കുടുംബത്തില് ഒരാള്‍ക്ക് രക്തവാതമുണ്ടെ ങ്കില്‍ കുട്ടികള്‍ക്ക് രോഗം പകരാനുള്ള സാധ്യ ത കൂടുതലാണ്. ഒരു സന്ധിയില്‍ നിന്ന് മറ്റൊന്നിലേക്കു മാറുന്ന വേദന, കണങൈ്ക യുടെ താഴെ തൊലിക്കടിയില്‍ ചെറിയ മുഴ
കള്‍, തൊണ്ടവേദനയ്ക്കുശേഷം സന്ധിവേദന എന്നിവ ദൃശ്യമാകുന്നുവെങ്കില്‍ വിശദമായി പരിശോധിപ്പിക്കണം. കുട്ടികള്‍ നൃത്തം ചെയ്യു ന്നതുപോലെ കൈയും കാലും അനക്കുകയും മുഖംകൊണ്ട് ഗോഷ്ഠി കാണിക്കുകയും ചെയ്താ ല്‍ (Chorea) നിശ്ചയമായും ഡോക്ടറെ കാണിക്കണം.
സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ടഹൃദയത്തെയാണ് രക്തവാതം ഗുരുതരമായി ബാധിക്കുക. ഹൃദയത്തില്‍ നീരും ശ്വാസതട സവുമാണ് ലക്ഷണങ്ങള്‍. ഹൃദയവാല്‍വിനു ണ്ടാകുന്ന തകരാര്‍ മൂലം തലച്ചോറില്‍ രക്ത സ്രാവത്തിനു സാധ്യതയേറുന്നു.
ഗൗട്ട് യൂറിക് ആസിഡ് പരലുകള്‍ സന്ധികളുടെ വിടവുകളില്‍ അടിഞ്ഞുകൂടുന്നതാണ് ഗൗട്ടിനു കാരണം. സന്ധികള്‍ക്കുള്ളിലെ അസ്ഥിക്കുഴ കളെ സംരക്ഷിക്കുന്ന ആവരണത്തെ ഇതു താറുമാറാക്കുന്നു. സന്ധികളില്‍ ശക്തിയായ
വേദന, വേദനയുള്ള ഭാഗം ചുവന്ന് തുടുത്തിരി ക്കുക. ഒരു സന്ധിയില്‍ നിന്നു മാറുന്ന വേദന വേറൊരു സന്ധിയില്‍ പ്രത്യക്ഷപ്പെടുക തുട ങ്ങിയവയാണ് ലക്ഷണങ്ങള്‍. കാലിലെ പെരു വിരലിന്റെ തുടക്കത്തിലുള്ള അസ്ഥിക്കുഴയാണ് സാധാരണയായി ഗൗട്ടിന്റെ ആദ്യത്തെ ആക്രമണത്തിന് വിധേയമാകുക. പ്രായപൂര് ത്തിയായ പുരുഷന്മാരിലാണ് ഈ രോഗം കണ്ടുവരുന്നത്. സ്ത്രീകളില്‍ ആര്‍ത്തവ വിരാമ ത്തിനുശേഷം കാണപ്പെടാറുണ്ട്.
കാരണങ്ങള്മാംസ്യം കൂടുതലടങ്ങിയ ഭക്ഷണം. ശരീരമന ങ്ങാതെയുള്ള ജോലി. ജീവിതരീതിയിലെ മാറ്റ ങ്ങള്, വ്യായാമക്കുറവ്.
സീറോ നെഗറ്റീവ് ആര്ൈത്രറ്റിസ്നട്ടെല്ലിന്റെ കീഴ്ഭാഗത്തെ സന്ധികളെയും ഇടുപ്പ് സന്ധികളെയും കാലിലെ കണങ്കാല്, മുട്ട് തുടങ്ങിയ സന്ധികളെയും ബാധിക്കുന്ന സന്ധിവാതമാണ് ഈ വിഭാഗത്തില്‍ ഉള്
ക്കൊള്ളുന്നത് ആങ്കെലോസിങ്ങ് സ്പോണ്ടിലൈറ്റിസ്, റിയാ ക്ടീവ് ആര്‍ൈത്രറ്റിസ്, സോറിയാറ്റിക് ആര്‍ൈത്രറ്റിസ് തുടങ്ങിയവ ഇതില്‍ ഇതില്‍ ഉള്‍ക്കൊള്ളുന്നു
ആങ്കെലോസിങ്ങ് സ്പോണ്ടിലൈറ്റിസ്നാല്പ്പതു വയസ്സില്‍ താഴെയുള്ള പുരുഷരെ ബാധിക്കുന്ന രോഗ മാണിത്. ഒരേ കുടുംബത്തിലെ അംഗങ്ങള്‍ക്ക് രോഗ സാധ്യത കൂടുതലാണ്. രാവിലെ എഴുന്നേല്‍ക്കുമ്പോഴുള്ള ശക്തമായ നടുവേ ദനയാണ് തുടക്കത്തിലുണ്ടാവുക. നടുവള യാന്‍ ബുദ്ധിമുട്ടും അനുഭ വപ്പെടും. കണങ്കാല്, ഇടുപ്പ്, കാല് മുട്ടുകള്‍ എന്നിവിടങ്ങളിലെ സന്ധികളില്‍ വീക്കം ദൃശ്യമാകും. ചിലരില്‍ കണ്ണിനു വേദനയും ചുവന്ന നിറവും കാണും. രോഗം പഴകുമ്പോള്‍ ചിലര്‍ക്ക് ശ്വാസ തടസ്സം അനുഭവപ്പെടും. ഹൃദയത്തിന്റെ വാല്‍വുകളെയും അപൂര് വ്വമായെങ്കിലും ബാധിക്കും.
റിയാക്ടീവ് ആര്ൈത്രറ്റിസ്യുവാക്കളിലാണ് ഈ രോഗം പൊതുവെ കാണപ്പെടുന്നത്. ശരീര ത്തിലെ ഒന്നോ രണ്ടോ സന്ധികളില്‍ മാത്രം വേദനയും വീക്കവു മാണ് പ്രധാന ലക്ഷണം. രോഗം തുടങ്ങുന്നതിന് രണ്ടു മൂന്നു ആഴ്ച കള്‍ക്കുമുമ്പ് രോഗിക്ക് വയറിളക്കമോ മൂത്രത്തില്‍ അണുബാധയോ ഉണ്ടാകാം.
സോറിയാറ്റിക് ആര്ൈത്രറ്റിസ്സോറിയാസിസ് ബാധിച്ച ആളുകള്‍ക്ക് അതിനോടനുബന്ധിച്ച് വരുന്ന സന്ധിവീക്കമാണ് സോറിയാറ്റിക് ആര്‍ൈത്രറ്റിസ്. കൈ വിരലുകളുടെ സന്ധികളെയാണ് സാധാരണയായി ബാധിക്കുന്ന ത്. കൈവിരലുകള്‍, കണങ്കാല്, നട്ടെല്ല് എന്നിവയുടെ സന്ധിക ളെയും ബാധിക്കാം.
സന്ധിവാതം നിയന്ത്രിക്കാന്ഡോക്ടര് നിര്‍ദ്ദേശിച്ച മരുന്നുകള്‍ കൃത്യമായി ഉപയോഗിക്കുക. സന്ധികള്‍ അമിതായാസം ഉണ്ടാകാതെ ശ്രദ്ധിക്കുക. കുത്തിയിരി ക്കുന്നതും ചമ്രം പടിഞ്ഞിരിക്കുന്നതും ഒഴിവാക്കുക. തടിയും തൂക്കവും കുറയ്ക്കുക. മുട്ടുകുത്തി നില്‍ക്കരുത്. നാടന്‍ ക്ളോസെറ്റിനു പകരം യൂറോപ്യന്‍ ക്ളോസെറ്റ് ഉപയോഗിക്കുക. നിര്ദ്ദേശിക്കപ്പെട്ടിരിക്കു ന്ന വ്യായാമങ്ങള്‍ ചിട്ടയോടെ ചെയ്യുക. ആരോഗ്യദായകവും സമീ കൃതവുമായ ഭക്ഷണക്രമം ശീലമാക്കുക.
സമീകൃതമായ ഭക്ഷണക്രമം അവലംബിക്കണം.ആഹാരത്തില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും കൂടുതലായി ഉള്‍പ്പെ ടുത്തുക. കൊഴുപ്പും കോളസ്ട്രോളും ഉളവാക്കുന്ന ഭക്ഷണസാധന ങ്ങള് നിയന്ത്രിക്കുക. അനുയോജ്യമായ ശരീരഭാരം നിലനിര്‍ത്തു ക. മദ്യപാനം ഒഴിവാക്കുക. രോഗം വര്ദ്ധിപ്പിക്കുന്നതായ് അനുഭവ പ്പെടുന്ന ഭക്ഷണപദാര്‍ത്ഥങ്ങള്‍ തിരിച്ചറിഞ്ഞ് ഒഴിവാക്കുക.
വ്യായാമം അനിവാര്യംസന്ധിവാതത്തിന്റെ ചികിത്സയില്‍ വ്യായാമ ത്തിനു വലിയ പങ്കുണ്ട്. അനുയോജ്യമായ വ്യാ യാമക്രമം നിശ്ചയിക്കുന്നത് ഏതുതരം സന്ധി വാതമാണ് ബാധിച്ചിരിക്കുന്നത്, ഏതൊക്കെ സന്ധികളെ എത്രത്തോളം ഗുരുതരമായി ബാ ധിച്ചിരിക്കുന്നു എന്നീ കാര്യങ്ങള്‍ പരിഗണിച്ചു കൊണ്ടാവണം. ഡോക്ടറുടെ ഉപദേശം ഇക്കാര്യത്തില്‍ നിശ്ചയമായും സ്വീകരിക്കണം.
വ്യായാമത്തിന്റെ ഗുണങ്ങള്സന്ധികളിലെ വേദനയും മരവിപ്പും കുറയ്ക്കുന്നു. ചലനക്ഷമത വര്‍ധിപ്പിക്കുന്നു. മസിലുകളുടെ ശേഷി കൂട്ടുന്നു. സന്ധികളിലെ വീക്കം നിയന്ത്രി ക്കാന്‍ സഹായിക്കുന്നു. തളര്‍ച്ച കുറയ്ക്കുന്നു. ഉറക്കം മെച്ചപ്പെടുത്തുന്നു. അമിതഭാരം കുറയ്ക്കു ന്നു. എല്ലുകളെയും പേശികളെയും ബലമുള്ള തും ആരോഗ്യമുള്ളതുമാക്കി നിലനിര്‍ത്തുന്നു. നീരും ശക്തമായ വേദനയും ഉള്ളപ്പോള്‍ വ്യാ
യാമമല്ല വിശ്രമമാണ് ആവശ്യം. ലളിതമായ റിലാക്സേഷന് ടെക്നിക്കുകള്‍ സംഘര്‍ഷവും വേദനയും കുറയ്ക്കും.
ഒഴിവാക്കുകഎരിവ്, പുളി തുടങ്ങിയ രൂക്ഷത കൂടിയ ഭക്ഷ ണസാധനങ്ങള്, ഉറക്കമൊഴിക്കല്‍, അമിതാ യാസവും അമിതാധ്വാനവും, വേഗരോധം, മര്മ്മത്തിനുണ്ടാകുന്ന ക്ഷതങ്ങള്‍, വീഴ്ചകള്‍.
നിരാശ വേണ്ടസന്ധിവാതമുള്ളവര് വേദന നിറഞ്ഞ, സംഘ ര്ഷഭരിതമായ, ചലന വൈഷമ്യം അനുഭവ പ്പെടുന്ന ജീവിതമാണ് ഇനിയുള്ളതെന്ന് ഓര് ത്ത് നിരാശപ്പെടേണ്ടതില്ല. വേദന കുറയ്ക്കുന്ന, ചലനസ്വാതന്ത്ര്യം നല്കുന്ന, രോഗത്തിന്റെ പുരോഗതി കുറച്ചുകൊണ്ട് അസുഖത്തില്‍ നിന്നു മെല്ലെ വിടുതല്‍ പ്രദാനം ചെയ്യുന്ന നിര വധി ചികിത്സാരീതികള്‍ ഇന്നുണ്ട്. ഇതില്‍ ഏ>
തു ചികിത്സയാണ് അവലംബിക്കേണ്ടതെന്ന് ഡോക്ടറുമായി ചര്‍ച്ചചെയ്തു തീരുമാനിക്കുക.
ആയുര്‍വേദചികിത്സ അതീവ ഫലപ്രദംസന്ധിവാതം വരുവാനുള്ള കാരണങ്ങളെക്കു റിച്ചും ചികിത്സയെപ്പറ്റിയും ആയുര്‍വേദത്തില്‍ വ്യക്തമായി പറയുന്നുണ്ട്. അധികം പഴക്കമി ല്ലാത്തതും വാത, പിത്ത, കഫാദികളില് ഒരു ദോഷം മാത്രം കോപിച്ച് ഉണ്ടാകുന്നതുമായ സന്ധിവാതത്തെ ആയുര്‍വേദ ചികിത്സകൊ ണ്ട് പൂര്‍ണ്ണമായും മാറ്റുവാന്‍ കഴിയും. ത്രിദോഷ ങ്ങളില്‍ രണ്ടു ദോഷങ്ങള്‍ കോപിച്ച് ഉണ്ടാകു ന്ന രോഗാവസ്ഥയെ ചിട്ടയുള്ള ആയുര്‍വേദ ചികിത്സകൊണ്ട് ക്രമമായി മാറ്റുവാന്‍ കഴിയും. മൂന്നു ദോഷങ്ങളും കോപിച്ച് ഉണ്ടാകുന്നതും ഗുരുതരവുമായ സന്ധിവാതത്തിനുപോലും ആ യുര്‍വേദത്തില്‍ ചികിത്സയുണ്ട്. രക്തപരിശോ ധനപ്പോലുള്ള ആധുനികമാര്‍ഗങ്ങള്‍ ഉപയോഗപ്പെടുത്തിയുള്ള ചികിത്സയാണിത്.
മലിന ഭക്ഷണo മൂലമോ അലസത കൊണ്ട് വൈകി ഉണര്‍ന്നു ദിനചര്യചെയ്യുന്നവര്‍ക്കോ സോറിയാസിസ് വരാം മാനസിക പീഡനം കൊണ്ടും വെയില് എല്ക്കാത്ത ജോലിക്കാര്‍ക്കും സോറിയാസിസ് വരാം വനസ്പ്പതി എണ്ണകളുടെ ഉപയോഗം ത്വക് രോഗം ഉണ്ടാക്കുന്നു
ശരീരത്തില്‍ അടിഞ്ഞു കൂടുന്ന നല്ലൊരുഭാഗം അഴുക്കുകളെ ശരീരം വിയര്‍പ്പിലൂടെ പുറംതള്ളുന്നുണ്ട് . വിയര്‍പ്പു ഗ്രന്ഥികള്‍ അടഞ്ഞാല്‍ ത്വക്കിന്റെ പുനര്‍ നിര്‍മ്മാണം തടസ്സപ്പെടുന്നു. പുത്തന്‍ ശരീര നിര്‍മ്മിതിക്ക് പഴയ തൊലികള്‍ തടസ്സം നില്ക്കുന്നു സാഹചര്യമുണ്ടാകുന്നു . തടസ്സമായ തൊലിയെ പാമ്പിനെ പോലെ അപ്പാടെ ശരീരം പുറം തള്ളുന്നു ഈ അവസ്ഥയെ സോറിയാസിസ് എന്ന് പറയുന്നു.
. വിശദമാക്കാം
വിയര്‍പ്പ് പുറപ്പെടുവിക്കുന്ന ഗ്രന്ഥികളുടെ പ്രവര്‍ത്തനം നിന്നാല്‍ ത്വക്കില്‍ അഴുക്കുകള്‍ അടിഞ്ഞു കൂടും അധികമായാല്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നു.
മുഖക്കുരു ഉണ്ടാകാന്‍ കാരണം വിയര്‍പ്പ് പുറപ്പെടുവിക്കുന്ന സുഷിരങ്ങളില്‍ അഴുക്കു ള്‍ വന്നടിയുന്നത് കൊണ്ടാണല്ലോ.ത്വക്കില്‍ അടിയുന്ന അഴുക്കിനെയും ശരീരം കുരുക്കള്‍ നിര്‍മ്മിച്ച് ചല രൂപത്തില്‍ പുറത്തു കളയുന്നു.. വിയര്‍പ്പ് ഗ്രന്ഥികളുടെ സുഷിരങ്ങള്‍ അധികമായി അടഞ്ഞാല്‍ ഈ അവസ്ഥ ഭീകരമായ ത്വക് രോഗത്തെ ഉണ്ടാക്കുന്നു
മനുഷ്യ ശരീരത്തിലെ ത്വക്കില്‍ കോടിക്കണക്കിന് വിയര്‍പ്പു പൊടിയുന്ന സുഷിരങ്ങളുണ്ട്. അവയുടെ ധര്മ്മത്തിന് തടസ്സം വന്നാല്‍ ശരീരം പൊട്ടിയൊലിക്കും . ശരീരത്തിലെ അഴുക്കിനെ പ്രാണന് മരുന്നില്ലാതെ സ്വയം കളയുന്ന മാര്‍ഗ്ഗമാണ് സോറിയാസിസ് . സത്യത്തില്‍ ത്വക് രോഗങ്ങള്‍ ആത്മാവിനെ രക്ഷിക്കുകയാണ് ചെയ്യുന്നത് ചിക്കന്‍പോക്സ് വന്നാല്‍ കിഡ്നിയും കരളും ശുദ്ധമാകും .ചിക്കന്‍പോക്സ് വന്നാല്‍ ആ രോഗത്തിനെ നല്ല മനസോടെ സീകരിച്ച് ഇശ്വരന് നന്ദി അര്‍പ്പിക്കുക . പക്ഷേ സോറിയാസിസ് നീണ്ടു നില്ക്കുന്ന രോഗമായതിനാല്‍ അനുഗ്രഹമല്ല ആപത്ത് തന്നെയാണ് ഇത്തരം പ്രശ്നങ്ങളില്‍ അടിയന്തിരമായി രോഗിക്ക് രക്ത ശുദ്ധി വളരെ വേഗം കിട്ടണം അതിനു വേണ്ടി ജീവിത രീതിയും ഭക്ഷണ രീതിയും മാറ്റുക .
രക്ത ശുധിക്കുള്ള മരുന്നുകള്‍ സേവിക്കുക വിയര്‍ക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ സീകരിക്കുക ; അലോപ്പതി മരുന്നുകള്‍ തീര്‍ത്തും ഒഴിവാക്കുക .
ശരീരത്തിലെ അഴുക്കിനെ മലത്തിലൂടെയും മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും മറ്റും പുറത്താക്കാന്‍ നമുക്ക് സാധിക്കുന്നു ത്വക്കില്‍ അടിഞ്ഞു കൂടുന്ന അഴുക്കിനെ വിയര്‍പ്പിലൂടെ നിര്‍മ്മാജനം ചെയ്യുന്നു അധ്വാനിക്കുന്ന മനുഷ്യനില്‍ വിയര്‍പ്പ് ഗ്രന്ഥി നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നു കോടിക്കണക്കിന് വരുന്ന വിയര്‍പ്പു ഗ്രന്ഥികളിലെ സുഷിരങ്ങള്‍ അടഞ്ഞു പോയാല്‍ ശരീരത്തില്‍ കുരുക്കള്‍ വന്നു നിറയുന്നു അഴുക്കിനെ ഇല്ലാതാക്കാന്‍ ശരീരം കുരുക്കള്‍ ഉണ്ടാക്കി പുറത്തു കളയുന്നു എന്ന് പറയുന്നതാവും ശരി . ഈ കുരുക്കള്‍ പിന്നീട് ദുര്‍ഗെന്ധത്തോടെ പൊട്ടിയൊലിക്കുന്നു ഇത്തരം ലക്ഷണങ്ങളാണ് കൊടിയ ത്വക്ക് രോഗങ്ങളില്‍ കണ്ടുവരുന്നത് .
തൊലികള്‍ ഇളകി പോകുന്നത് രോഗമല്ല ;;;;അങ്ങിനെയെങ്കില്‍ ലോകത്തിലെ ഏറ്റവും വലിയ ത്വക് രോഗികള്‍ നമ്മുടെ പാമ്പുകള്‍ ആണല്ലോ ? തോലിയിളക്കി കളയുന്ന മരങ്ങളും രോഗികള്‍ ആകുന്നു ?
പ്രകൃതിയിലെ ഏറ്റവുംവലിയ സോറിയാസിസ് രോഗികളാണ് നമ്മുടെ
വൃക്ഷങ്ങള്‍ അവയ്ക്ക് വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ല . അതുകൊണ്ട് പാമ്പുകളെ പോലെ ഓരോ മൂന്നും ആറും മാസങ്ങളില്‍ തൊലികള്‍ പൊഴിക്കുന്നു . വൃക്ഷങ്ങള്‍ വിയര്‍ക്കുന്നില്ല വൃക്ഷങ്ങളില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കുന്നില്ല ആയതു കൊണ്ട് ത്വക്ക് രോഗികളെ പോലെ അനുകൂല സാഹചര്യങ്ങളില്‍ തൊലികള്‍ ഇളക്കിക്കളയുന്നു. മറ്റു വൃക്ഷങ്ങളെ അപേക്ഷിച്ച് അധികം തൊലി പൊഴിക്കാത്ത വൃക്ഷമാണ് പാലകള്‍./p>
ലോകത്തുള്ള ഏഴിലം പാലകള്‍ പരിശോധിക്കൂ. അവയുടെ ആദ്യ വളര്‍ച്ചയില്‍ നിരവധി വര്‍ഷം വരെ തൊലികള്‍ പോഴിക്കുന്നില്ല പാലയില്‍ വിയര്‍പ്പ് ഗ്രന്ഥികള്‍ സജീവമാണ് . ഒട്ടു മിക്ക മരത്തിലും ഇത്തിക്കണ്ണി വളര്‍ന്നേക്കാം പക്ഷേ ഏഴിലം പാലയില്‍ പ്രുകൃതി ഇത്തിക്കണ്ണിയെ വളരാന്‍ അനുവദിക്കുന്നില്ല വളര്‍ന്നാല്‍ പാലയുടെ ത്വക്കുകള്‍ അടയാന്‍ സാധ്യതയുണ്ട്
ആയതു കൊണ്ട് അവ മനുഷ്യനു സമാനമായി ഏറെക്കാലം പുത്തന്‍ ത്വക്കുകള്‍ പുനര്‍ നിര്‍മ്മിക്കുന്നു . പിന്നീട് പാലയും തൊലികള്‍ പോഴിക്കാറുണ്ട് . സോറിയാസിസ് രോഗത്തിന് ഇവയുടെ തൊലി കഷായം വെച്ച് കുടിക്കുന്നു
വിയര്‍പ്പ് ഗ്രന്ഥികള്‍ അടഞ്ഞു പോകുന്ന സാഹചര്യത്തിലും അതുപോലെ ശരീരത്തില്‍ കൂടുതല്‍ മലിന വസ്തുക്കള്‍ അടിഞ്ഞു കൂടുംബോളും കൈവിഷം കിടന്നാലും മനുഷ്യനില്‍ ത്വക് രോഗങ്ങള്‍ ഉണ്ടാകും.
ശരീരത്തില്‍ അനേക നാളുകള്‍ ദഹിക്കാതെകിടക്കുന്ന വസ്തുക്കള്‍ നിമിത്തം. വിഷങ്ങള്‍ ഉണ്ടാകുന്നു. അകത്തു കടക്കുന്ന മലിനങ്ങള്‍ രക്തത്തില്‍ കലരും.ഇത്തരം വിഷങ്ങളെ പ്രാണന് അല്‍പ്പാല്‍പ്പമായി വിയര്‍പ്പിലൂടെ പുറത്തു കളയും .ഈ വിഷങ്ങള്‍ അകത്തു കിടന്നാല്‍ രക്തം ദുഷിക്കും
ഈ വിഷങ്ങളെ നിരവീര്യമാക്കാനുള്ള മരുന്നോ ഭക്ഷണമോ ലഭിച്ചില്ലെങ്കില്‍ ത്വക്കിലെ പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുന്നു . വളരെ പെട്ടന്ന് ത്വക്ക് രോഗങ്ങള്‍ പ്രത്യക്ഷപെടുന്നു . തലയില്‍ ത്വക്ക് പൊടിയല് എന്ന കടുത്ത താരന് ശല്യമുണ്ടാകുന്നു . മുടി കൊഴിച്ചില്‍ ഉണ്ടാകുന്നു ആദ്യം ഏറെ നാളുകള്‍ വയറു വേദന ഉണ്ടാകാം പിന്നീട് വിയര്‍പ്പ് ഗ്രന്ഥികളും നശിക്കുന്നു വിയര്‍പ്പ് കുറഞ്ഞ എല്ലാ മനുഷ്യരിലും ചൊറിച്ചില്‍ ഉണ്ടാകുന്നു ത്വക്കിലെ അഴുക്കിനെ പുറം തള്ളേണ്ട വിയര്‍പ്പ് സുഷിരങ്ങള്‍ അടഞ്ഞു പോയാല്‍ കടുത്ത സോറിയാസിസ് രോഗം മാറാതെ പിടിപെടും
ഏറെ നാള് നീണ്ടു നില്ക്കുന്ന സോറിയാസിസ് രോഗികള്‍ക്ക് ശംഖുപുഷ്പ്പത്തിന്‍ വേര് കൊടുത്തപ്പോള്‍ അസുഖം ഇല്ലാതായി.
കറ്റാര്‍ വാഴയും മുത്തിളും കറുകപ്പുല്ലും പിഴിഞ്ഞ് നീരില്‍ തേങ്ങാപ്പാല്‍ കൂടി ദിവസവും കൊടുത്തപ്പോള്‍ അസുഖം മാറിയ അനുഭവം ഉണ്ട്<>
നാഗങ്ങൾ ആയുസ്സ് കൂടുതലുള്ള ജീവി എന്ന് മുൻപേ തന്നെ എന്റെ സര്‍പ്പ ദോഷങ്ങളും പരിഹാരങ്ങളും<< എന്ന പുസ്തകത്തില്‍ സവിസ്തരം വിവരിച്ചിട്ടുണ്ടല്ലോ.
പാമ്പുകള്‍ക്ക് ശരീരത്തിനെ വിയര്‍പ്പിക്കാനുള്ള കഴിവില്ല . വിയര്‍പ്പ് ഇല്ലെന്നു പറയാം വിയര്‍പ്പു ഗ്രെന്ധികള്‍ ഇല്ലാത്തത് കാരണം സോറിയാസിസ് പോലുള്ള ഒരു രോഗം അവയെയും ബാധിക്കുന്നു. പാമ്പുകള്‍ക്കും വൃക്ഷങ്ങളെ പോലെ തന്നെ ഈ അവസ്ഥയെ മറികടക്കാനുള്ള കഴിവുണ്ട്. അവ സ്വയം തോലിയിളക്കി ക്കളയുന്നു. ഇതിനെയാണ് പടം പൊഴിക്കല്‍ എന്ന് പറയുന്നത്. മനുഷ്യനും ഈ കഴിവുണ്ട് . ഓരോ അന്പത്തിയാറു ദിവസം പിന്നിടുംബോളും നമ്മുടെയും ത്വക്കുകള്‍ പുനര്‍ നിര്‍മ്മിക്കപ്പെടും . വിയര്‍പ്പ് ഗ്രെന്ധികള്‍ ഉള്ളത് കൊണ്ട് ഈ ക്രീയ നാം അറിയുന്നില്ലെന്ന് മാത്രം . സ്വമേധയാ ഈ തൊലി മാറ്റുന്ന ക്രീയ നമ്മുടെ ശരീരത്തില്‍ നടന്നില്ലെങ്കില്‍ .പാമ്പിനെ പോലെ നമ്മുടെ ശരീരം തൊലികള്‍ ഇളക്കി കളയുന്നു .ഇതിനെയാണ് സോറിയാസിസ് എന്ന് പറയുന്നത് .
. ഈ പുനര്‍ നിര്‍മ്മാണ പ്രക്രീയ ശരീരത്തില്‍ നടന്നില്ലെങ്കില്‍ അതുമല്ലെങ്കില്‍ ഈ മാറ്റം നശിക്കുമ്പോള്‍ പാമ്പിന്റെ പടം പൊഴിക്കലെന്ന അവസ്ഥ നമ്മുടെ ശരീരത്തില്‍ നടക്കുന്നു . ശരീരം പഴയ ത്വക്കിനെ അപ്പാടെ ഇളക്കി പുറം തള്ളുന്നു. ഈ ക്രീയയില്‍ ദുഷിച്ച ഗന്ധം ഉണ്ടാകുന്നു. ശരീരത്തില്‍ അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ വിഷങ്ങള്‍ കെട്ടിനില്ക്കും വൈകാതെ മരണം ഉറപ്പിക്കാം എന്ന് വെച്ചാല്‍ . വിയര്‍പ്പിലൂടെ പോകാത്ത ശരീരത്തിലെ മലിന വസ്തുക്കളെല്ലാം തന്നെ ത്വക്കിലൂടെ ശരീരം പുറംതള്ളി നമ്മളെ മരണത്തില്‍ നിന്നും രക്ഷിക്കുന്നു എന്ന് കരുതിയാല്‍ മതി .
>പ്രകൃതിയിലെ മറ്റൊരു സോറിയാസിസ് രോഗിയാണ് നമ്മുടെ പാമ്പുകള്‍ അല്‍പ്പം പോലും വിയര്‍പ്പു ഗ്രന്ഥികള്‍ ഇല്ലാത്ത ജീവികള്‍ ആണ് പാമ്പുകള്‍ പാമ്പുകള്‍ക്ക്.അവയുടെ പഴകിയ ത്വക്കുകളൊന്നും സ്വമേധയ നീങ്ങില്ല. അവ അതെല്ലാം സ്വയം ഊരിക്കളയുന്നു ആ ജീവികള്‍ക്ക് ശരീരത്തിലെ ഉപയോഗം നശിച്ച തൊലികളെ സ്വയമേ ഇളക്കിക്കളയാനുള്ള കഴിവുണ്ട്. ഈശല്ക്കങ്ങള്‍ സ്വയമേ ഇളകി പോയില്ലെങ്കില്‍ അവയുടെ ശരീരം സോറിയാസിസ് രോഗികളെ പോലെ പൊട്ടിയൊലിക്കും .അല്ലെങ്കില്‍ കാല മെത്താതെ പാമ്പും മരിക്കും.
പാമ്പിന് പടം പോഴിക്കാനുള്ള ഔവ്ഷധം എങ്ങിനെ ലഭിക്കുന്നു എന്ന് നോക്കാം വെളുത്ത പാല് ചുരത്തുന്ന പാലകളിലും ചറമുള്ള ഒട്ടു മിക്ക വൃക്ഷങ്ങള്‍ക്കും ചെടികള്‍ക്കും ത്വക്ക് രോഗം മാറ്റാനുള്ള കഴിവുണ്ട് പാലയുടെ കറ ചൊറിച്ചില്‍ ഉണ്ടെങ്കില്‍ പുരട്ടി നോക്കുക നല്ല സുഖം ലഭിക്കും . ഇതറിയാവുന്ന പാമ്പുകള്‍ പാലയുടെ ചുവട്ടില്‍ വന്നു കിടക്കുന്നു സര്പ്പകാവില് പാല വെക്കാനുള്ള നിരവധി കാര്യങ്ങളില്‍ ഒന്ന് മാത്രമാണിത്.
ഇനി മറ്റൊന്ന് ചിതല് പുറ്റ് കുഴച്ചു ദേഹത്ത് തേച്ചാല്‍ ആറു മണിക്കൂര്‍ കൊണ്ട് രോഗ ശമനം ലഭിക്കുന്നു തുടര്‍ച്ചയായ ഉപയോഗം സോറിയാസിസ് ഇല്ലാതാക്കുന്നു. പടം പൊഴിക്കുന്ന പാമ്പുകള്‍ പുത്തന്‍ ത്വക്കിന്റെ സംര്ക്ഷണാര്‍ത്ഥം ചിതല് പുറ്റില്‍ കഴിയുന്നുണ്ട് മറ്റൊന്ന് ഇന്നു വരെ പാമ്പുകള്‍ ജീവിച്ച ഒരു ചിതല് പുറ്റില്‍ പോലും അവയുടെ പൊഴിച്ചിട്ട പടങ്ങള്‍ കണ്ടിട്ടില്ല. മറ്റൊന്ന് ചിതലിന്റെ ദേഹം വളരെ മിനുസമുള്ളതാണ്. ത്വക്കിന് മൃദുത്തം ലഭിക്കാനും നല്ലത് ചിതല് പുറ്റ് തന്നെ ശരണം
പാമ്പുകള്‍ ത്വക്ക് രോഗങ്ങള്‍ ഉള്ള ജീവികള്‍ ആണെന്ന് പറഞ്ഞാല്‍ പാമ്പ് ഗവേഷകര്‍ നെറ്റി ചുളിക്കും. ഇതിലെ വാസ്തവം തേടി പോകുക എന്നെ എനിക്ക് പറയാനുള്ളൂ. പക്ഷെ ഈ രോഗം അവയുടെ രക്ഷയ്ക്ക് ആണെന്ന് മാത്രം. അവയെ ഈ രോഗം ബാധിച്ചില്ലെങ്കില്‍ അവയ്ക്കും ത്വക് രോഗം വരും. വിയര്‍പ്പു ഗ്രന്ഥികള്‍ ഉള്ള ജീവികള്‍ക്ക് ത്വക്ക് സ്വയമേ ഇളകിപ്പോകും. പക്ഷേ പാമ്പിന്റെ മാംസത്തെ സുഷിരങ്ങള്‍ ഇല്ലാത്ത കടുത്ത തൊലികള്‍ കൊണ്ട് പൊതിഞ്ഞിരിക്കുന്നു അത് കൊണ്ടവ വിയര്‍ക്കില്ല അത് കൊണ്ട് വിയര്‍പ്പിലൂടെ പുതിയ തൊലിയുടെ നിര്‍മ്മാണ ക്രീയ അവയുടെ ശരീരത്തില്‍ നടക്കുന്നില്ല. അങ്ങിനെ ശരീരം നാശം സംഭവിക്കാം നമ്മുടെ ഇഴ ജന്തുവായ പാമ്പുകള്‍ പുഴുത്ത് ചാവാത്തതിന്റെ കാരണം അവയുടെ ത്വക്കില്‍ നടക്കുന്ന പരിണാമങ്ങള്‍ കൊണ്ട് മാത്രം,. പക്ഷേ പ്രകൃതി അവയ്ക്ക് അനുകൂലമായ സോറിയാസിസ് പോലൊരു സുകൃതം നല്കിയിരിക്കുന്നു ആയതു കൊണ്ട് അവയും ശല്ക്കങ്ങൾ ഇളക്കി കളയുന്നു
.
നിങ്ങൾ ആശുപത്രി കിടക്കയിലേക്ക് നോക്കൂ .അവിടെ ഗുരുതരമായ പരിക്കുകൾ സംഭവിച്ച ഒരാളെ ദീർഹ നാൾ അനങ്ങാതെ കിടക്കയിൽ കിടത്തി ചികല്സിക്കുന്നു . നാല്‍പ്പത് നാൾ രോഗി ഒരേ കിടപ്പ് കിടന്നാൽ അയാളുടെ കാലടിയിലെ തൊലി താനേ പൊളിയും അധികം വൈകാതെ ഉള്ളം കൈയ്യിലെ തൊലിയും അടർന്നു വീഴും . പിന്നീട് ദേഹത്ത് നിന്നും തൊലികള്‍ പൊഴിയുന്നു
എല്ലാ മനുഷ്യശരീരവും ദേഹത്തിലെ തൊലിയെ ഉതിർക്കുന്നുണ്ട്. നമ്മൾ അതറിയുന്നില്ലെന്ന്മാത്രം . കിടക്ക എന്നും വൃത്തി യാക്കുന്നത് കൊണ്ടും പാദത്തിലെ തൊലി പോലെ കഠിന മല്ലാത്തത് കൊണ്ടും. അതാരുമറിയുന്നില്ല എന്ന് മാത്രം
വൃക്ഷങ്ങളില്‍ തേക്ക് / ഈട്ടി / മുതലായവ ഓരോ വര്‍ഷവും കാതല്‍ സീകരിക്കുന്നു. അവയുടെ വാര്‍ഷിക വളര്‍ച്ചയില്‍ ചില മാറ്റങ്ങള്‍ വന്നുചേരുന്നു . പഴയ തൊലികള്‍ മാറ്റി പുത്തന്‍ തോലുകള്‍ സീകരിച്ചാണ് അവ മാറ്റത്തിനും വളര്‍ച്ചയ്ക്കും വിധേയമാകുന്നത്.. ഒട്ടു മിക്ക വൃക്ഷവും ആറു മാസം മുതല്‍ തോലുകള്‍ പൊഴിച്ചു കളയാന്‍ തുടങ്ങുന്നു . അതിനോട് കൂടി പുതിയവ സീകരിക്കുന്നു. പക്ഷേ വൃക്ഷങ്ങള്‍ക്ക് വിയര്‍പ്പ് ഗ്രന്ധിയില്ല അതാണ് അവയുടെ തോല് പോളിയലിന്റെ രഹസ്യo. ഏഴിലം പാല തോല് പൊഴിക്കാത്ത വൃക്ഷമാണെന്നോ അല്ലെങ്കില്‍ വളരെ ക്കാലം തോലുകള്‍ പൊഴിക്കാത്ത വിശേഷം ഉണ്ടെന്നോ കരുതണം . മറ്റൊരു അത്ഭുതം ഏഴിലം പാലയില്‍ കുളിര് കോരി നില്ക്കുന്ന മനുഷ്യ ശരീരത്തിന് തുല്യമായ ത്വക്കുണ്ട് .എന്ന് വെച്ചാല്‍ ഏഴിലം പാല വിയര്‍പ്പ് ഗ്രന്ഥികള്‍ ഉള്ള മരം ആകുന്നു അത് കൊണ്ട് അവയ്ക്ക് സോറിയാസിസ് ബാധിക്കുന്നില്ല അക്കാരണം കൊണ്ട് തന്നെ പാലയുടെ ഇലകള്‍ക്ക് ത്വക്കിനെ പരിപാലിക്കാന്‍ കഴിയും . പാലയുടെ ഇലകള്‍ ത്വക് രോഗത്തിന് പ്രധിവിധിയായി ഉപയോഗിക്കാന്‍ നമുക്ക് ഉപദേശം തന്ന മാമുനികളുടെ ആയുര്‍ ശാസ്ത്രത്തിനു മുന്നില്‍ നമുക്ക് തലകുനിക്കാം. തീപ്പാലയും / ഏഴിലം പാലയും ത്വക് രോഗം നിര്‍മ്മാജനം ചെയ്യുന്നു ഇവയുടെ ആയുര്‍ ശക്തിയെ കുറിച്ച് പിന്നീട് എഴുതാം.
.
വിയര്‍പ്പു ഗ്രന്ഥികള്‍ പ്രവര്‍ത്തിക്കാത്ത അവസ്ഥയില്‍ വന്നു ചേരുന്ന രോഗമാണ് സോറിയാസിസ് .
വിയര്‍ക്കലിനു ഭംഗം വന്നാല്‍ ത്വക് രോഗം വരുമെന്ന് സാരം .
മറ്റൊന്ന് പ്ലാവ് ഇലവ്(പഞ്ഞിക്കായ) മുരിങ്ങ എന്നിവയ്ക്ക് മഴക്കാലം വന്നാല്‍ തൊലി ഇളക്കാന്‍ സാധിക്കില്ല അവയ്ക്കും ത്വക്ക് രോഗം ബാധിച്ചു സ്രവങ്ങള്‍ പോഴിക്കാറുണ്ട്.
മഴക്കാലം മുരിങ്ങയില കഴിക്കരുത് എന്ന് പറയാന്‍ കാരണം അതിന്റെ ത്വക്കില്‍ നിറയുന്ന വിഷത്തെ പുറത്തു കളയാന്‍ സാധിക്കാത്തത് കൊണ്ടാണ്
വിയര്‍ക്കാൻ നല്ല പ്രേധിവിധി സൂര്യ സ്നാനമാണ് മൂന്ന് മാസം പുറത്തിറങ്ങാതെ ഒളിവില്‍ കഴിഞ്ഞ തോപ്പിൽ ഭാസിക്ക് സോറിയാസിസ് പിടിച്ചു ''ഒളിവിലെ ഓർമ്മകൾ'')
അത് കൊണ്ട് സൂര്യ സ്നാനവും അഗ്നിഹോത്രവും നല്ല ചികിത്സകള്‍ തന്നെ.
എരുക്ക് ഉമ്മം ദന്തപ്പാല ഓമക്കായുടെ ഇല എന്നിവകൊണ്ട് ആവി കൊള്ളുന്നത് അടഞ്ഞ ത്വക്ക് തുറക്കാന്‍ സഹായക മാകും
ഇനി ചില മരുന്നുകളെ കുറിച്ച് പറയാം .
ശരീരത്തില്‍ നല്ല ചൂട് കിട്ടിയാല്‍ വിയര്‍ക്കും അത് കൊണ്ട് / ചുക്ക് കുരുമുളക് / തിപ്പലി / ഏലക്ക / മല്ലി / ജീരകം / ജാതി പത്രി / ഇരട്ടി മധുരം / എന്നിവകൊണ്ടുള്ള പാനീയം ചായക്ക് പകരം ഉപയോഗിക്കുക .
ദെന്തപ്പാല എന്ന പാലയുടെ ഇല എണ്ണയിലിട്ട് സൂര്യ പാകം ചെയ്യാന്‍ പറയുന്നു ഇതു കൊണ്ട് വലിയ ഗുണമൊന്നും ഉണ്ടാകില്ലെന്ന് ഉറപ്പിച്ചു പറയുന്നു . കാരണം ദെന്തപ്പാലയില്‍ അഗ്നി കുറവാണ് ഈ എണ്ണ വിയര്‍പ്പു ഗ്രന്ഥികളെ തുറപ്പിക്കില്ല ഇവയിലെ തീപ്പാലയ്ക്കാണ് ശരീരത്തെ പോള്ളിപ്പിക്കാനുള്ള കഴിവുള്ളത് ഇതിന്റെ ഇല മുട്ടിയാല്‍ പോലും പൊള്ളുന്നു അപ്പോള്‍ തന്നെ പൊള്ളല്‍ എല്ക്കുമ്പോള് ഉണ്ടാകുന്ന പോലുള്ള കുമിളകള്‍ ഉണ്ടാകും തീപ്പാല കണ്ടാല്‍ തിരിച്ചറിയാനുള്ള കഴിവിന് വേണ്ടി ആ ഇല ഒന്ന് കൈ വെള്ളയില്‍ ഉരസിയാല്‍ മതി പൊള്ളല്‍ അനുഭവപ്പെടും . അത് കൊണ്ട് തീപ്പാല കൊണ്ടുള്ള എണ്ണ വിയര്‍പ്പു ഗ്രന്ഥികളെ തുറപ്പിക്കും.
പക്ഷേ ഈ എണ്ണയില്‍ തേന്‍ മെഴുകു ചേര്‍ത്താല്‍ ഗുണം കൂടുന്നതായി കണ്ടു വരുന്നു.
മറ്റൊന്ന് നറുനീണ്ടിയുടെ കിഴങ്ങ് കൊണ്ട് മാത്രം ജലം തിളപ്പിച്ച് കുടിച്ച് രോഗം ഇല്ലാതാക്കിയ സംഭവങ്ങള്‍ നിരവധിയുണ്ട് .രക്തത്തെ ഇത്രയേറെ ശുദ്ധിചെയ്യുന്ന മറ്റൊരു ഔവ്ഷധി വേറൊന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . അത് കൊണ്ട് സോറിയാസിസ് രോഗികളും ത്വക് രോഗികളും നറുനീണ്ടി കഷായം ഒരിക്കലും ഒഴിവാക്കരുത് .
ഇനി മറ്റൊന്ന് ശരീരത്തിലെ കൊടിയ മാലിന്യത്തെ ഇല്ലാതാക്കാന്‍ ഒരു മന്ധലം വരെ ശംഖു പുഷ്പ്പത്തിന് വേര് ഇരുപതു ഗ്രാം ചതച്ചു അഞ്ചു ഗ്ലാസ് വെള്ളത്തില്‍ കലക്കി തിളപ്പിച്ച് കുടിച്ചാല്‍ കാന്‍സര്‍ മുഴകളും ഗര്‍ഭാശയ മുഴകളും പൊട്ടി പൊയ്ക്കൊള്ളും അങ്ങിനെ ശരീരവിഷങ്ങള്‍ ഇല്ലാതാക്കാം .
മറ്റൊന്ന് മൂന്നു മാസം ത്രിഫല ചൂര്‍ണ്ണം രണ്ട് നേരം കഴിച്ച് ശോദന കൃത്യമാക്കുക സോറിയാസിസ് രോഗികള്‍ ഉദയത്തിനു മുന്‍പ് ദിനചര്യകള്‍ പൂര്‍ത്തിയാക്കുക .
രാവിലെ ഏഴു മണിക്ക് തേങ്ങാപ്പാലും കറുകപ്പുല്ല് നീരും കറ്റാര്‍ വാഴ നീരും ഒന്നിച്ചു കുടിക്കുക പുത്തന്‍ കോശങ്ങള്‍ ഉണ്ടാകാന്‍ ഇതാണ് നല്ല ടോണിക്ക് .
പയര്‍ വര്‍ഗ്ഗങ്ങളും പരിപ്പ് വര്‍ഗ്ഗങ്ങളും പ്രത്യേകിച്ച് ഉഴുന്ന് എന്നിവ ഒരിക്കലും കഴിക്കരുത് ഇടിലും ദോശയും നിരോധിച്ചാല്‍ ത്വക് രോഗം വരില്ല .
പക്ഷെ ചിതൽ പുറ്റില്‍ ജീവിച്ചാല്‍ പാമ്പുകളുടെ ശൽക്കങ്ങൾ ഒരുകാലത്തും ഇളകില്ല അപ്പൊ പാമ്പിനും മരണം സംഭവിക്കും (ചിതൽ പുറ്റു പുളിച്ച മോരില്‍ കലക്കി ലേപനം ചെയ്തു വെയില് കൊണ്ടാല്‍ നല്ല ഗുണം ചെയ്യും .
കുളിക്കാന്‍ ജഡാമാഞ്ചി ഉലുവ മാതളതൊണ്ട് മുതിര നറുനീണ്ടി ഇരട്ടിമധുരം കച്ചോലം മഞ്ഞള്‍ എന്നിവ കൊണ്ടുള്ള ചൂര്‍ണ്ണം സോപ്പിനായി ഉപയോഗിക്കാം.
>ഞാവല്‍പ്പഴങ്ങള്‍ ത്വക് രോഗത്തിന് ഉത്തമ മരുന്നാണ്
മറ്റൊന്ന് തവിട് തേങ്ങാപ്പാലില്‍ കുറുക്കി ഏലക്കയും മധുരത്തിന് ശര്‍ക്കരയും ചേര്‍ത്താല്‍ നല്ലൊരു പാനീയം ആയി നിറം കിട്ടാന്‍ ബീട്ട്രൂട്ട് beetroot ചേര്‍ത്ത് കുടിക്കാം.
മുത്തിളും ( കുടങ്ങള്‍ കുടവന്‍) കറുകനീരും ആഴ്ചയില്‍ രണ്ടു നാള് കുടിക്കാം.
ചേന . ചേനത്തണ്ട് ചേമ്പിന് താള് എന്നിവ ഒരു ദിനം കറിയാക്കുക
കൂവളം തുളസിയില നാല് ദിവസം അല്‍പ്പം വീതം കഴിക്കുക
പഴങ്ങളില്‍ സീതപ്പഴം ഉറുമാവ് ( ശീമ ചക്ക) ഓമയ്ക്ക (പപ്പായ) ആപ്പിള്‍ എന്നിവ കൂടുതല്‍ കഴിക്കുക .
>പുഴുക്കുത്ത് എല്ക്കാത്ത പഴം ആണ് മാതളം ഇതു ത്വക്ക് രോഗം മാറ്റുന്ന പഴങ്ങളില്‍ പെടുന്നു.
ഇനി നിലവില്‍ രോഗാവസ്ഥ മാറി കൊണ്ടിരിക്കുന്ന കുറച്ചു കാര്യങ്ങള്‍ അടുത്ത പോസ്റ്റില്‍ പറയാം സസ്നേഹം അനില്‍ വൈദിക്
പ്രവാചകന് പറഞ്ഞു: നിങ്ങളുടെ സുറുമകളില്‍ ഏറ്റവും ഉത്തമം അഞ്ജനമാണ്. അത് കണ്ണിന് തെളിച്ചം നല്‍കുകയും മുടി മുളപ്പിക്കുകയും ചെയ്യും (അബൂദാവൂദ്).
പ്രവാചകന് ഒരു സുറുമക്കുപ്പിയുണ്ടായിരുന്നു. അതില്‍നിന്ന് എല്ലാ രാത്രിയും ഓരോ കണ്ണിലും മൂന്നു പ്രാവശ്യം വീതം പ്രവാചകന് സുറുമയിടാറുണ്ടായിരുന്നു (തുര്‍മുദി)
കോഴിമുട്ട
========
കോഴിമുട്ട വളരെ ഉത്തമമുള്ള ഒന്നാണ്. അത് പകുതി വേവിച്ച് കഴിക്കുന്നതാണ് നല്ലതാണ്. മുട്ടയുടെ മഞ്ഞക്കരു മുഖത്ത് തേച്ചാല്‍ വെയില് കൊണ്ടുണ്ടായ അടയാളം ഇല്ലാതാവും. തീ പൊള്ളുന്നതിന് അത് പുരട്ടുന്നത് ഫലപ്രദമാണ്. അത് രക്തരോധം (ഭക്ഷണം തൊണ്ടയില്‍ കെട്ടുന്ന രോഗം), കണ്ണുവേദന, ഒച്ചടപ്പ്, രക്തം, തുപ്പല് എന്നിവക്ക് ഫലപ്രദമാണ്. പല പോഷകാംശങ്ങളും മുട്ടയില്‍ ഉള്‍കൊള്ളുന്നു. കാമവികാരം വര്‍ദ്ധിപ്പിക്കുന്നു (ഥിബ്ബുന്നബവിദഹബി).
പ്രവാചകന് പറഞ്ഞു: ഒരു പ്രവാചകന് ശക്തി ക്ഷയം സംഭവിച്ച് അല്ലാഹുവിനോട് ആവലാതിപ്പെട്ടപ്പോള്‍ അദ്ദേഹത്തോട് മുട്ട കഴിക്കാനാണ് കല്പിച്ചത് (ബൈഹഖി).
മൈലാഞ്ചി
=========
ഉമ്മു സലമ (റ) പറയുന്നു: നബി തിരുമേനിക്ക് മുറിവുണ്ടാവുകയോ മുള്ള് കുത്തുകയോ ചെയ്താല്‍ മൈലാഞ്ചി അരച്ചിടാറുണ്ടായിരുന്നു (തുര്‍മുദി, ഇബ്നു മാജ).
അനസ് (റ) വില്‍നിന്ന് നിവേദനം. പ്രവാചകന് പറഞ്ഞു: നിങ്ങള്‍ മൈലാഞ്ചി കൊണ്ട് ഛായം കൊടുക്കുക. അത് നിങ്ങളുടെ യുവത്വവും ഭംഗിയും കാമശക്തിയും വര്‍ധിപ്പിക്കുന്നതാണ് (അബൂനഈം).
നരച്ച താടിക്ക് മൈലാഞ്ചിയിടല്‍ സുന്നത്താണ്. എന്നാല്‍, കൈയിലും കാലിലും പുരുഷന് അതുപയോഗിക്കല്‍ നിഷിദ്ധവുമാണ്.
സുര്‍ക്ക
========
പ്രാവചകന് പറഞ്ഞു: സുര്‍ക്ക ഒരു നല്ല കൂട്ടാനാണ് (മുസ്ലിം).
സുര്‍ക്ക വയര്‍ കത്തിക്കാളുന്നത് ശമിപ്പിക്കും. വാതത്തിനും കഫത്തിനും നല്ലതല്ല. ഉണല് (ചെറിയ കുരു), ചൊറി, തീപൊള്ളല്, എന്നിവക്ക് ഫലപ്രദം. പനിനീര് എണ്ണയും വെള്ളവും ചേര്‍ത്തു ഉപയോഗിച്ചാല്‍ തലവേദനക്ക് ഫലം ചെയ്യും. വായില്‍ വെച്ചുകൊണ്ടിരുന്നാല്‍ പല്ലുവേദന ശമിക്കും. ദഹനത്തെ സഹായിക്കും.
ഈച്ച
=======
അബൂഹുറൈറയില്‍ നിന്നും നിവേദനം. പ്രവാചകന് പറഞ്ഞു: നിങ്ങളാരുടെയെങ്കിലൂം പാനീയത്തില്‍ ഈച്ച വീണാല്‍ അതിനെ മുക്കിയെടൂത്ത് കളയൂക. കാരണം അതിന്റെ ഒരു ചിറകില്‍ രോഗവും മറു ചിറകില്‍ രോഗശമനവുമാണ്. രോഗമുള്ള ചിറക് കുത്തിയാണ് അത് വീഴുന്നത്. അതിനാല്‍ അതിനെ മുഴുവനായി മുക്കുക (അബൂദാവൂദ്).
വെണ്ണ
======
ബുസ്റുബ്നു സലമിന്റെ രണ്ട് സന്താനങ്ങളില്‍ നിന്നു നിവേദനം. അവര്‍ പറഞ്ഞു: ഞങ്ങള്‍ പ്രവാചകര്‍ക്കു വെണ്ണയും കാരക്കയും നല്കി. ഇതു രണ്ടും അവിടന്നു ഇഷ്ടപ്പെട്ടിരുന്നു (അബൂദാവൂദ്).
ഉണക്കമുന്തിരി
============
തമീമുദ്ദാരി (റ) നിവേദനം ചെയ്യുന്നു. പ്രവാചകരുടെ അടുക്കലേക്കു ഉണക്കമുന്തിരി കൊണ്ടുവന്നപ്പോള്‍ അവിടന്നു പറഞ്ഞു: നിങ്ങള്‍ ഇത് തിന്നുക. വളരെ നല്ല ഭക്ഷണമാണ്. ക്ഷീണം തീര്‍ക്കുകയും ദേഷ്യം അടക്കി നിര്‍ത്തുകയും നാഡിക്ക് ബലം നല്‍കുകയും വായയുടെ ഗന്ധം നന്നാക്കുകയും ചെയ്യുന്നു (അബൂനഈം).
അലി (റ) പറഞ്ഞു: ചുകന്ന ഇരുപത്തിയൊന്ന് മുന്തിരി തിന്നുകൊണ്ടിരുന്നാല്‍ അവന്റെ ശരീരത്തില്‍ അനിഷ്ടമായ ഒന്നുമുണ്ടാവില്ല.
ഓര്മ വര്‍ദ്ധിക്കാനുദ്ദേശമുണ്ടെങ്കില്‍ ഉണക്കമുന്തിരി തിന്നുകൊണ്ടിരിക്കുക (ഇമാം സുഹ്രി).
മുന്തിരിയും പിസ്തയുടെ കുഴമ്പും മണിക്കുന്തിരിക്കവും കൂടി എല്ലാ ദിവസവും തിന്നുകൊണ്ടിരുന്നാല്‍ ബുദ്ധി ശക്തി വര്‍ദ്ധിക്കും.
നെയ്യ്
======
നബി പറഞ്ഞു: പശുവിന് പാല് രോഗം ശമിപ്പിക്കുന്നതും നെയ്യ് ഔഷധവുമാകുന്നു. പശുവിന് പാല് ഉപയോഗിക്കുക. പശു എല്ലാ സാധനങ്ങളും തിന്നുന്നതാണ്.
അലി (റ) പറയുന്നു: ജനങ്ങള്‍ രോഗശമനത്തിനായി ഉപയോഗിക്കുന്നതില്‍നിന്ന് ഏറ്റവും ഉത്തമം നെയ്യാകുന്നു (അബൂ നഈം).
സുന്നാമക്കി
==========
അസ്മാ (റ) വില്‍നിന്ന് നിവേദനം. പ്രവാചകന് എന്നോട്, നീ എന്താണ് ശോധനക്കു ഉപയോഗിക്കാറുള്ളതെന്ന് ചോദിച്ചപ്പോള്‍ കൈപ്പന്‍ പൂളയാണെന്ന് ഞാന്‍ മറുപടി നല്കി. അത് വലിയ ഉഷ്ണമുള്ളതാണല്ലോ എന്ന് അവിടുന്ന് പ്രതിവജിച്ചു. പിന്നീട് സുന്നാമക്കിയാണ് ഉപയോഗിച്ചത്. അതിനെക്കുറിച്ച് തിരുമേനി ഇപ്രകാരം പറഞ്ഞു: വല്ല ഔഷധവും മരണത്തെ തടുക്കുന്നതായി ഉണ്ടായിരുന്നുവെങ്കില്‍ അത് സുന്നാമക്കിയാകുമായിരുന്നു.
യവം
======
ആയിശ (റ) യില്‍ നിന്നു നിവേദനം. വീട്ടുകാര്‍ക്ക് പനിയുണ്ടായാല്‍ യവക്കഷായം കുടിക്കാന്‍ തിരുമേനി നിര്‍ദ്ദേശിക്കുമായിരുന്നു (ഇബ്നു മാജ).
അതിന്റെ കഷായം ചുമക്കും തൊണ്ടവേദനക്കും ഫലപ്രദമാണ്. മൂത്രം സ്രവിപ്പിക്കുകയും ആമാശയം ശുദ്ധിയാക്കുകയും ദാഹം ശമിപ്പിക്കുകയും ഉഷ്ണം കുറക്കുകയും ചെയ്യുന്നു.
പ്രവാച വൈദ്യം എന്ന ഈ മഹത്തായ പരിപാടിയിൽ ആദ്യമായി അവതരിപ്പിക്കുന്നത് പരിശുദ്ധ ഖുർആനിൽ പറയുന്ന സസ്യങ്ങളെ കുറിച്ചും അവയുടെ ഉപയോഗങ്ങളെ കുറിച്ചുമാണ്. ഒരു പാട് സസ്യങ്ങളെ കുറിച്ച് ഖുർആനിൽ പറയുന്നുണ്ട് ഖുർആൻപോലുള്ള പരിശുദ്ധ ഗ്രന്ഥങ്ങളിൽ ഒരു സസ്യത്തെ കുറിച്ച് വിവരിച്ചിട്ടുണ്ടെങ്കിൽ ആ സസ്യത്തിന്ന് സവിശേഷമായ കഴിവും മൂല്യവും ഉണ്ടായിരിക്കുമെന്ന് ഉറപ്പാണ് , മാത്രമല്ല ആ സസ്യങ്ങളെല്ലാം എന്നെന്നും നിലനിൽക്കുകയും പരിപാവനമായി കരുതപ്പെടുകയും ചെയ്യും. ഭൂമിയിൽ വളരുന്ന എല്ലാ സസ്യങ്ങൾക്കും പ്രാധാന്യമുണ്ട്. ഔഷധ സസ്യങ്ങളിലെ അത്ഭുതങ്ങളിൽ പലതും ഞാൻ അനുഭവച്ചറിയാൻ കാരണം എന്റെ മാതാപിതാക്കളും പരിശുദ്ധ ഖുർആനും ഭഗവത് ഗീതയും വേദങ്ങളും ഉപനിഷത്തുകളും ഭാരതീയ ശാസ്ത്ര സംഹിതകളും പാരമ്പര്യ നാട്ടുവൈദ്യവുമാണ്. "സൂക്ഷമത" പാലിക്കുക എന്ന ഖുർആൻ വാക്കിൽ നിന്നാണ്. ഞാൻ സസ്യങ്ങളെ സൂക്ഷമമായി നിരീക്ഷിക്കാൻ തുടങ്ങിയത് എനിക്ക് അത്ഭുതങ്ങൾ കാണാൻ കഴിഞ്ഞു. അത്തരം അനുഭവങ്ങളും അറിവുകളുമാണ് ലളിതമായ രീതിയിൽ ഇവിടെ അവതരിപ്പിക്കുന്നത്.
1, റൈഹാൻ (തുളസി )
* റൈഹാൻ സുഗന്ധമുള്ള സസ്യമാണ്. ഖുർആൻ പറയുന്നു - "വെക്കോലുള്ള ധാന്യവും സുഗന്ധ ചെടികളുമുണ്ട് " (അർറഹ് മാൻ സൂറത്ത് 12 ) .
* റൈഹാനെ (തളസി) ദൈവത്തിന്റെ സമ്മാനവും അനുഗ്രഹവുമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. (സൂറത്തുൽ വാഖിഅ 89 ) . "ഫ്ളോറ അറബിക"യിൽ റൈഹാൻ - ഓസിമം ബാസിലികം (തുളസി ) യാണെന്ന് നിജപ്പെടുത്തിയിട്ടുണ്ട്.
പരിശുദ്ധ ഖുർആൻ നമുക്ക് പരിചയപ്പെടുത്തിയ തുളസിയെ നാം പലതും പറഞ്ഞ് മാറ്റി നിർത്തിയിട്ടുണ്ട്. എന്നാൽ തുളസിയുടെ മഹത്വം മനസ്സിലായാൽ വീട്ടിൽ നട്ടുവളർത്തി പരിപാലിക്കാൻ നാം തയ്യാറാവും. സസ്യങ്ങളുടെ രാജാവായാണ് പേർഷ്യക്കാർ തുളസിയെ വിശേഷിപ്പിച്ചിരിക്കുന്നത് ( ശാഹ് സ്പരം ) , ഹൃദ്യഗന്ധമാണ് തുളസിക്കുള്ളത് അതിനാൽ *നസ്ബു* എന്നും - ഇറാനിൽ കിർമാൻ എന്ന പ്രദേശത്താണ് തുളസി ഏറ്റവും കൂടുതൽ ഉള്ളത്കൊണ്ട് * ഹബ് സ് കിർമാൻ * എന്നും പേരുണ്ട്. പവിത്രമായ ഒരു സസ്യത്തെ നാം അമൂല്യമായി കാണണം.
റൈഹാന്റെ ഉപയോഗങ്ങൾ.
1, അപസ്മാരം പൂർണ്ണമായും സുഖപ്പെടുത്താൻ തുളസിയുടെ ഉപയോഗം മൂലം സാധിക്കും. തുളസിയുടെ ഇല നീര് നാല് തുള്ളി വീതം രാവിലെ സൂര്യനുദിക്കും മുമ്പ് രണ്ട് മൂക്കി നകത്തും ഇറ്റിക്കുക - തുടർച്ചയായി 21 ദിവസം. കൂടാതെ ഇലയും പൂവും ഇടയ്ക്കിടെ മണക്കുകയും , ഒരു പിടി തുളസിയില 200 മില്ലി വെളിച്ചെണ്ണയിലിട്ട് തിളപ്പിച്ച് ജലാംശം മുഴുവനും വറ്റിച്ച് അരിച്ചെടുത്ത് രണ്ട് ദിവസത്തിന്ന് ശേഷം തലയിൽ തേച്ച് കുളിക്കുകയും ചെയ്താൽ അപസ്മാര രോഗം മാറും. പഴക്കമുണ്ടെങ്കിലും പഥ്യത്തോടു കൂടി ചെയ്താൽ ഫലം ഉറപ്പാണ്.
2 , ത്വക് രോഗങ്ങൾ മാറാൻ.
തുളസിയുടെ ഇല അഞ്ചെണ്ണം വീതം രാവിലെ വെറും വയറ്റിൽ കഴിക്കുകയും _ ഒരു പിടി തുളസിയിലയും ഒരു കഷണം പച്ചമഞ്ഞളും കൂടി വെള്ളം ചേർക്കാതെ അരച്ചിടുകയും ചെയ്താൽ സോറിയാസിസ് ഒഴികെ മറ്റ് ത്വക് രോഗങ്ങൾ മാറും.
, തിമിരം മാറാൻ .
തിമിരം തുടക്കത്തിലെ മാറാൻ ഏറ്റവും നല്ല ഒരു പ്രയോഗം - തുളസിയുടെ ഉണങ്ങിയ വിത്ത് പത്തെണ്ണം രോഗമുള്ള കണ്ണിനകത്ത് ഇടുക ശേഷം കണ്ണ് അടയ്ക്കുകയും തുറക്കുകയും ചെയ്യുക - ഇങ്ങനെ കുറച്ച് ദിവസം ചെയ്യുകയാണെങ്കിൽ തിമിരം തുടക്കത്തിലാണെങ്കിൽ പൂർണ്ണമായും സഖപ്പെടുത്താൻ കഴിയും.
4 , ലൈംഗീക ഉത്തേജനത്തിന്ന് തുളസിനീര് രണ്ട് തുള്ളി വീതം സ്ഥിരമായി രാത്രി കിടക്കാൻ നേരം കഴിക്കുക. അറബികൾ സുലൈമാനിയിൽ ( കട്ടൻചായ) തുളസിയിലയിട്ട് കഴിക്കാറുണ്ട്. നമ്മുടെ നാട്ടിലെ രാമ തുളസിയാണ് ഇങ്ങനെ ഉപയോഗിക്കേണ്ടത്.
5 , മുഖക്കുരു മാറാൻ തുളസിയോളം അനുയോജ്യമായ ഔഷധ സസ്യ മില്ലെന്നാണ് എന്റെ അനുഭവം. എത്ര പഴകിയ മുഖ കുരുവും തുളസി നീര് മുഖത്ത് സ്ഥിരമായി പുരട്ടിയാൽ മാറും
6 , ചെറിയ കുട്ടികൾക്കുണ്ടാവുന്ന കഫകെട്ട് മാറാൻ - അര ടീസ്പൂൺ തുളസിനീരും ഒരു ടീസ്പൂൺ ചെറുതേനും യോജിപ്പിച്ച് ഓരോ തുള്ളി വീതം ഇടയ്ക്കിടെ കൊടുക്കുക - കഫകെട്ട് മാറുകയും കുട്ടികൾക്ക് നല്ല ശോധനയുണ്ടാവുകയും ചെയ്യും.
7 , അന്തരീക്ഷ മലിനീകരണം തടയാൻ കഴിവുള്ള അത്ഭ്യത ഔഷധസസ്യം കൂടിയാണ് റൈഹാൻ.നമ്മുടെ പരിസരങ്ങളിൽ തുളസി നട്ടുപിടിപ്പിക്കുന്നത് നമുക്കും ഭാവിതലമുറകൾക്കും ഗുണം ചെയ്യും. ശ്വാസം മുട്ടുള്ളവർ തുളസിയുടെ മണമേൽക്കുന്നത് രോഗം ശമിക്കാൻ കാരണമാകും.
8 , ഭക്ഷണത്തോടൊപ്പം - സലാഡായും തുളസിയില ഉപയോഗിക്കാം , ദഹനം ശെരിയായി നടക്കും.
തുളസി, കൃഷ്ണ തുളസി, നെയ് തുളസി, രാമ തുളസി, അഗസ്ത്യ തുളസി, കർപൂര തുളസി, ശീത തുളസി, മധുര തുളസി, ചന്ദന തുളസി, വർണ്ണ തുളസി, വള്ളി തുളസി, കരിന്തുളസി - നാല് പതിലധികം തുളസികളെ എനിക്ക് അറിയാം .
എത്രയോ ഔഷധ പ്രയോങ്ങൾ തുളസി ഉപയോഗിച്ച് ചെയ്യാൻ കഴിയും. മിത്രങ്ങളെ റൈഹാൻ (തുളസി ) ദൈവത്തിന്റെ സമ്മാനവും അനുഗ്രഹവുമാണ് അത് നഷ്ടപ്പെടാതെ സൂക്ഷിക്കുക നാം.
മരുന്ന് പ്രയോഗിക്കും മുമ്പ് - വയറിളക്കുക, സസ്യാ ആഹാരം മാത്രം കഴിക്കുക , നാടൻ സാധനങ്ങൾ മാത്രം ഉപയോഗിച്ച് പല്ല് തേയ്കുക.
നിത്യവും രണ്ടുനേരവും കുളിച്ചില്ലെങ്കില്‍ നമുക്ക് തൃപ്തി വരില്ല (മലയാളികളുടെ കുളിപ്രിയം ഏറെ പ്രസിദ്ധമാണല്ലോ!). . എല്ലായിടത്തും ധാരാളം ശുദ്ധജലം ലഭിക്കുന്ന പുഴകളും കുളങ്ങളും കിണറുകളുമുള്ള നാടായതു കൊണ്ടാവാം മലയാളികള്‍ക്ക് കുളിയോട് ഇത്രയും പ്രിയമുണ്ടായത്. ചൂടും ആര്‍ദ്രതയും കൂടുതലുള്ള കാലാവസ്ഥയായതിനാല്‍ വേഗം വിയര്‍ക്കുന്നതിനാല്‍ കുളിച്ചില്ലെങ്കില്‍ ഒരസ്വസ്ഥത തോന്നാമെന്നതും കുളിപ്രിയം വര്‍ധിപ്പിച്ചിരിക്കാം.
എണ്ണതേച്ച് വിശാലമായി മുങ്ങിക്കുളിക്കുന്നത് പഴയ തലമുറയുടെ നിത്യജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു. അവരുടെ ആരോഗ്യരഹസ്യവും ഒരു പക്ഷേ ഈ കുളിയും അതിനുചേര്‍ന്ന ജീവിതശീലങ്ങളുമായിരുന്നിരിക്കാം. കുളി പോലെ തന്നെ പ്രധാനമായിരുന്നു എണ്ണ തേപ്പും. അതുകൊണ്ടു തന്നെയാണ് തേച്ചു കുളിക്കാനുള്ള പലതരം എണ്ണകള്‍ നാം കണ്ടെത്തിയതും.
ഇപ്പോള്‍ പക്ഷേ, കുളിയുടെ പ്രാധാന്യം അത്ര കുറഞ്ഞിട്ടില്ലെങ്കിലും എണ്ണ തേപ്പിന് മുമ്പുണ്ടായിരുന്ന ശ്രദ്ധ നാം നല്‍കുന്നില്ല. എണ്ണ തേച്ചില്ലെങ്കില്‍ ഒരു കുഴപ്പവുമില്ലെന്നും വര്‍ഷങ്ങളായി എണ്ണ തേയ്ക്കാറില്ലെന്നും പറയുന്നവര്‍ നിരവധിയുണ്ട്. എണ്ണ തേയ്ക്കാത്തതു കൊണ്ട് കുഴപ്പങ്ങളൊന്നുമുണ്ടാവാനിടയില്ല. എന്നാല്‍ എണ്ണ തേയ്ക്കുന്നതു കൊണ്ട് ഒട്ടേറെ പ്രയോജനങ്ങളുണ്ട് എന്നതാണ്് വസ്തുത.
**നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ബുദ്ധിക്ക് തിളക്കേമകും.
**പേശികള്‍ക്ക് ദൃഢതയും മിനുപ്പുമുണ്ടാക്കും.
**നിത്യവും രാവിലെ എണ്ണ തേച്ചുകുളിക്കുന്നത് ദഹനശക്തി വര്‍ധിപ്പിക്കും.
**ശരീരത്തിന് വളരെയധികം ഊര്‍ജവും പ്രസരിപ്പുമേകും.
ദേഹം പുകച്ചില്‍, വിയര്‍പ്പ്, ദാഹം തുടങ്ങിയവയെ **ആരോഗ്യകരമായി നിയന്ത്രിക്കും.
**സുഖസുഷുപ്തിക്ക് എണ്ണതേച്ചു കുളി വളരെ നല്ലതാണ്.
**കണ്ണുകള്‍ക്ക് കുളിര്‍മയും ആരോഗ്യവുമേകും.
**മുടികള്‍ക്ക് കരുത്തും മുടിവേരുകള്‍ക്ക് ബലവും നല്‍കും.
**അകാലനര, മുടികൊഴിച്ചില്‍ തുടങ്ങിയ അസ്വസ്ഥതകള്‍ **ഒഴിവാക്കാന്‍ എണ്ണ തേച്ചു കുളി നല്ലതാണ്.
**ശരീരചര്‍മത്തിന് മിനുസവും ആരോഗ്യവുമേകും.
**ചര്‍മരോഗങ്ങളില്‍ നിന്നൊക്കെ മുക്തിയേകാന്‍ എണ്ണതേച്ചു കുളി നല്ലതാണ്.
തേച്ചുകുളിക്കുന്നതിനുള്ള വിവിധ തരം എണ്ണകളെക്കുറിച്ചും അവയുടെ ഉപയോഗരീതികളെക്കുറിച്ചും ആയുര്‍വേദത്തില്‍ വിശദമായി പ്രതിപാദിക്കുന്നുണ്ട്. തലമറന്ന് എണ്ണ തേയ്ക്കരുതെന്ന് നാട്ടില്‍ ഒരു ചൊല്ലുണ്ടല്ലോ. ഓരോരുത്തരും അവരവരുടെ അവസ്ഥയ്ക്കും സാഹചര്യത്തിനും ഇണങ്ങുന്ന വിധത്തില്‍ത്തന്നെയേ ജീവിക്കാവൂ എന്നാണ് അതുകൊണ്ട് അര്‍ഥമാക്കുന്നത്. എണ്ണ തേയ്ക്കുന്ന കാര്യത്തിലും ഇത് ഏറെ പ്രധാനമാണ്.
?ഏത് എണ്ണ തേയ്ക്കണം
അവരവരുടെ ശരീരപ്രകൃതത്തിനും ആവശ്യങ്ങള്‍ക്കും ഇണങ്ങുന്ന എണ്ണകള്‍ തിരഞ്ഞെടുക്കുകയും ഉപയോഗക്രമം പാലിക്കുകയും വേണം. രോഗമില്ലാത്തവര്‍ക്കും ഉള്ളവര്‍ക്കും തേയ്ക്കാനായി വിവിധ തരം എണ്ണകളുണ്ട്.സാമാന്യമായി എള്ളെണ്ണ(തൈലം) എല്ലാവര്ക്കും തേയ്ക്കാവുന്നതാണ്. എള്ളില്‍ നിന്ന് എടുക്കുന്നത് എന്ന അര്‍ഥത്തിലാണ് എണ്ണ എന്ന വാക്കു തന്നെ ഉണ്ടായത്. തൈലവും അങ്ങനെ തന്നെ
എള്ള് അഥവാ തിലത്തില്‍ നിന്ന് എടുക്കുന്നത് തൈലം. പിന്നീട് എല്ലാ എണ്ണകള്‍ക്കും തൈലങ്ങള്‍ക്കുമുള്ള പൊതു പേരായി ആ വാക്കുകള്‍ മാറുകയായിരുന്നു. താരന്, സോറിയാസിസ് തുടങ്ങിയ ത്വഗ്രോഗങ്ങളുള്ളവര്‍ക്ക് വെളിച്ചെണ്ണയാണ് നല്ലത്.
തലയില്‍ തേയ്ക്കുന്നതിനും ദേഹത്തു തേയ്ക്കുന്നതിനുമൊക്കെ നിരവധി തരം എണ്ണകളുണ്ട്. ഏതാണ് പറ്റിയ എണ്ണ എന്ന് വൈദ്യസഹായത്തോടെ തിരഞ്ഞെടുക്കുന്നതാണ് നല്ലത്. കുളിക്കാനൊരുങ്ങുന്നതിനു മുമ്പ് തലയില്‍ എണ്ണ നന്നായി തേച്ചു പിടിപ്പിക്കണം. തലയില്‍ തേയ്ക്കുന്ന എണ്ണ ദേഹത്തും തേയ്ക്കാവുന്നതാണ്. അതുതന്നെ വേണം എന്നു നിര്‍ബന്ധമില്ല. പ്രത്യേക ഔഷധങ്ങള്‍ ചേര്‍ത്തു തയ്യാറാക്കുന്ന എണ്ണ തലയിലും സാധാരണ വെളിച്ചെണ്ണയോ എള്ളെണ്ണയോ ദേഹത്തും തേയ്ക്കുന്നതാണ് പൊതുവെ കാണാറുള്ള രീതി. അതുതന്നെയാണ് നല്ലതും.
ദേഹത്തു തേയ്ക്കാന്‍ പ്രത്യേകം എണ്ണകളോ കുഴമ്പുകളോ നിര്‍ദേശിച്ചിട്ടില്ലെങ്കില്‍ വെളിച്ചെണ്ണയോ എള്ളെണ്ണയോ തേയ്ക്കാം. കുളിക്കുന്നതിന് 15 മിനിറ്റെങ്കിലും മുമ്പ് എണ്ണ തേയ്ക്കണം. തലയോട്ടിയില്‍ എണ്ണ നന്നായി തേച്ചു പിടിപ്പിക്കണം.
ദേഹത്ത് എണ്ണ നന്നായി പിടിക്കും വിധം ശരീരമാകെ ഉഴിഞ്ഞ് എണ്ണ തേയ്ക്കുക. കുളിക്കാനായി എണ്ണ തേയ്ക്കുമ്പോള്‍ തലയിലെന്നതു പോലെ ചെവികളിലും കാല്‍പ്പാദത്തിലും പ്രത്യേകിച്ച് പാദത്തിനടിയിലും(ഉള്ളംകാല്) എണ്ണ നന്നായി തേച്ചു പിടിപ്പിക്കണമെന്ന് ആയുര്വേദാചാര്യന്മാര് നിഷ്കര്‍ഷയോടെ പറഞ്ഞിട്ടുണ്ട്.
?കുളി എങ്ങനെ
എണ്ണ തേച്ച് 15-30 മിനിറ്റിനകം കുളിക്കുന്നതാണ് നല്ലത്. പ്രത്യേകം പറഞ്ഞിട്ടുണ്ടെങ്കില്‍ മാത്രമേ അതിലധികം നേരം എണ്ണ തേച്ച് കുളിക്കാതെ നില്‍ക്കേണ്ടതുള്ളൂ. നന്നായി ചൂടാക്കി തണുപ്പിച്ച ഇളം ചൂടുവെള്ളത്തില്‍ കുളിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്.
തണുത്ത വെള്ളം നേരിട്ട് ശരീരത്തിലേക്ക് ഒഴിച്ചു കുളിക്കുന്നത് അത്ര ആരോഗ്യകരമല്ല. കാൽ (പാദങ്ങൾ), കണങ്കാൽ , കാൽമുട്ടുകൾ, തുടകൾ, ഉപസ്ഥം , ഉദരം. പുറം ചുമലുകൾ, ഉരസ്സ് (നെഞ്ച്), കഴുത്ത്, മുഖം, ശിരസ്സ് എന്നീ ക്രമത്തിൽ വേണം ശരീരം നനയ്ക്കാൻ. തലയിലും കണ്ണുകളിലും ഒരു കാരണവശാലും ചൂടുവെള്ളം ഒഴിക്കരുത്. നന്നായി തണുപ്പിച്ച വെള്ളം മാത്രമേ തലയിലൊഴിക്കാവൂ. ചൂടുവെള്ളത്തില്‍ പച്ചവെളളം ചേര്‍ത്ത് തണുപ്പിക്കുന്ന രീതി തികച്ചും അനാരോഗ്യകരമാണ്. നല്ല കായികശേഷിയുള്ളവര്‍ക്ക് മുങ്ങിക്കുളിയും നല്ലതു തന്നെ.
നേത്രരോഗങ്ങള്‍, കര്‍ണരോഗങ്ങള്‍, ചെവിപൊട്ടിയൊലിപ്പ്,പനി, ചുമ,കഫക്കെട്ട്്, ശ്വാസകോശരോഗങ്ങള്‍,അതിസാരം, മുഖം കോടിപ്പോകുന്ന അര്‍ദിതം എന്നരോഗം തുടങ്ങിയവ ഉള്ളപ്പോള്‍ തലനനച്ചു കുളിക്കുന്നത് നന്നല്ല. ഈ കാലത്ത് തലയില്‍ എണ്ണ തേയ്ക്കുന്നതും ഒഴിവാക്കണം. ഇത്തരം അസുഖങ്ങളുണ്ടാകാറുള്ളവര് വളരെയധികം സമയം നനഞ്ഞു നില്‍ക്കുന്നത് ഒഴിവാക്കണം. പെട്ടെന്നു കുളികഴിക്കണം.
രാവിലെ എഴുന്നേറ്റാല്‍ പ്രഭാതകൃത്യങ്ങള്‍ക്കൊപ്പം ആദ്യം തന്നെ കുളിയും കഴിക്കേണ്ടതാണ്. വെയിലുറച്ചതിനുശേഷമോ ഉച്ചയ്ക്കോ കുളിക്കരുത്. വൈകുന്നേരം വെയിലാറിയതിനുശേഷം കുളിക്കാം. സന്ധ്യ കഴിഞ്ഞതിനു ശേഷം തല നനച്ചു കുളിക്കരുത്. വിയര്‍ത്തിരിക്കുന്നവര്‍ അല്പനേരം വിശ്രമിച്ച് വിയര്‍പ്പ് അടങ്ങിയതിനു ശേഷം മാത്രമേ കുളിക്കാവൂ.
എപ്പോഴായാലും ഭക്ഷണശേഷം ഉടനെ കുളിക്കരുത്. ഉണ്ടിട്ടു കുളിക്കുന്നവരെ കണ്ടാല്‍ കുളിക്കണം എന്നാണ് പറയാറ്. ഭക്ഷണശേഷം കുളിക്കുന്നത് അത്രയ്ക്കു ചീത്ത കാര്യമാണെന്നര്‍ഥം. ഭക്ഷണം കഴിച്ച ശേഷം കുളിക്കുന്നത് പലതരത്തിലുള്ള ദഹനപ്രശ്നങ്ങളും അനുബന്ധരോഗങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുണ്ട്.
മനുഷ്യന് ആയുഷ്കാലം മുഴുവൻ ആരോഗ്യത്തോടുകൂടി ജീവിക്കുവാൻ വേണ്ട മാർഗ നിർദേശങ്ങൾ/p>
ഏറ്റവും പ്രധാനം ആരോഗ്യമുള്ള കുട്ടികൾ ഉണ്ടാവുക എന്നതാണ്. അതിനു ദമ്പതികൾ കുട്ടികൾ ഉണ്ടാവുന്നതിനു മുൻപ് നല്ലൊരു വൈദ്യനെ കണ്ട് മാതാപിതാക്കളിൽ നിന്ന് (ജന്മനാ ) ഏതെങ്കിലും തരത്തിൽ ഉള്ള രോഗ ഹേതുക്കൾ ഉണ്ടോ എന്നറിഞ്ഞു അവ ഭേദം ആക്കണ്ടതാണ്. ഇതു കണ്ടെത്താൻ മാർഗം ഇല്ല എന്ന് ആധുനികർ പറഞ്ഞതുകൊണ്ട് രോഗം ഇല്ലാതാവുന്നില്ല. ഇതു കണ്ടെത്തുവാൻ നമ്മുടെ നല്ല വൈദ്യന്മാർക്ക് കഴിയും. ജനിതകമായ പ്രശ്നങ്ങൾ തീർത്തതിനു ശേഷം ഗർഭിണിയായ സ്ത്രീക് പ്രകൃതി പരമായ വിഷമില്ലാത്ത പോഷകാഹാരങ്ങൾ കൊടുക്കുക. രാസ ഭക്ഷണങ്ങൾ, ഹോർമോണ്‍ മരുന്നുകൾ ഇവ ഉപയോഗിക്കാതിരിക്കുക. കാരണം അമ്മ ഉപയോഗിക്കുന്ന എല്ലാ മരുന്നുകളുടെയും ഭക്ഷണങ്ങളുടെയും പ്രതിഫലനം കുട്ടികളെയും ബാധിക്കും. ഉദാഹരണം ബ്രോയിലർ ചിക്കൻ
ഗർഭിണിയായി മൂന്നു മാസങ്ങൾക്ക് ശേഷം തഴുതാമ, കുറുന്തോട്ടി ഇവയിട്ടു തിളപ്പിച്ച വെള്ളം പ്രസവ കാലം വരെ എല്ലാ ദിവസവും കുടിക്കുക, ഇതുമൂലം സുഖപ്രസവത്തിനു സാധ്യത ഏറെയാണ്.
നിങ്ങളുടെ ശരീരം അമിതമായി ചൂടാവുന്നുണ്ടോ ? സൂക്ഷിക്കുക അത് നിങ്ങളുടെ ശരീരം തരുന്ന മുന്നറിയിപ്പാണ്. എങ്ങിനെ ഇതു പരിഹരിക്കാം ?
ഒരു വാഹനം നമ്മൾ ഉപയോഗിക്കുമ്പോൾ വാഹനത്തിന്റെ എഞ്ചിൻ ചൂട് ക്രമാതീതമായി വർദ്ധിച്ചാൽ ഡാഷ് ബോർഡിൽ അത് കാണിക്കുകയും എന്തോ തകരാർ ഉണ്ടെന്നു നമ്മുക്ക് മനസിലാവുകയും ചെയ്യും. എത്രയും പെട്ടെന്ന് അത് തീർത്തിട്ടെ നമ്മൾ യാത്ര തുടരുകയുള്ളൂ. അത് പോലെ തന്നെ മനുഷ്യ ശരീരത്തിലെ ചൂട് ഒരു ക്രമം വിട്ട് വർദ്ധിക്കുന്നത് നമ്മുടെ കിഡ്നി, ലിവർ ഇവയുടെ പ്രവർത്തനങ്ങൾക്ക് പ്രശ്നം ഉള്ളതുകൊണ്ടാണ്. അവ നമ്മൾ കണ്ടെത്തുന്നില്ല എന്നത് കൊണ്ട് നമ്മുക്ക് പ്രശ്നം ഇല്ല എന്ന് വിചാരിക്കരുത്.
ശരീരത്തിലെ ഈ അമിത ചൂട് പരിഹരിക്കാൻ ലളിതമായ ഒരു മാർഗം ചുവടെ ചേർക്കുന്നു.
മല്ലി (പൊടിയല്ല) - 10 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ കൂടുതലാണെങ്കിൽ 20 ഗ്രാം വരെയാകാം)
തഴുതാമ ഉണക്കിയത്- (എല്ലാപച്ച മരുന്ന് കടകളിലും കിട്ടും) - 5 ഗ്രാം ( ശരീരത്തിലെ ചൂട് വളരെ കൂടുതലാണെങ്കിൽ 10 ഗ്രാം വരെയാകാം)
വെള്ളം - 2.5 ലിറ്റർ.
മല്ലിയും, തഴുതാമയും കൂടി 2.5 ലിറ്റർ വെള്ളത്തിൽ തിളപ്പിക്കുക. അര ലിറ്റർ വെള്ളം പറ്റിച്ചു ബാക്കി വരുന്ന 2 ലിറ്റർ വെള്ളം വാങ്ങി വെച്ച് തണുപ്പിച്ചതിനു ശേഷം അതേ ദിവസ്സം പല പ്രാവശ്യം ആയി കുടിക്കുക. ഇത് കുറച്ചു ദിവസ്സങ്ങൾ ചെയ്യുക. നിങ്ങളുടെ ശരീരത്തിലെ മാലിന്യങ്ങൾ പോയി ശരീരത്തിലെ ക്രമാതീതമായ ചൂട് സാധാരണ നിലയിലേക്ക് വരുന്നത് നിങ്ങൾക്ക് തന്നെ മനസിലാകും. ഇത് മൂലം ഭാവിയിൽ പല രോഗങ്ങളിൽ നിന്നും രക്ഷ നേടാനും സാധിക്കും.
ഭക്ഷ്യവസ്തുക്കളിലെ മാരക വിഷങ്ങളിൽ നിന്നും അത്യാവശ്യ രക്ഷക്ക് താഴെ പറഞ്ഞ കാര്യങ്ങൾ എങ്കിലും ചെയ്യുക.
പയറ്, പരിപ്പ് വർഗങ്ങൾ, അരി ഉൾപ്പെടെ ഉള്ള ധാന്യങ്ങൾ ഇവ 50 ഡിഗ്രീഎങ്കിലും ചൂടുള്ള വെള്ളത്തിൽ മൂന്നു ആവർത്തി എങ്കിലും കഴുകി വീണ്ടും ചൂടു വെള്ളത്തിലേക്കിട്ടു വേവിക്കുക. തന്മൂലം ഇവയിൽ പുരട്ടിയിട്ടുള്ള മെഴുക്, പ്ലാസ്റ്റിക് മുതലായവ നല്ല പരിധി വരെ ഒഴിവായി കിട്ടും. തന്മൂലം ഒരു പരിധി വരെ ലിവർ, കിഡ്നി, ആമാശയം ഇവയെ ബാധിക്കുന്ന പല രോഗങ്ങളും ഒഴിവാക്കുവാൻ സാധിക്കും.
പച്ചകറികൾ എല്ലാം തന്നെ ഉപ്പും മഞ്ഞളും ചേർന്നുള്ള ലായനിയിൽ 2 മണിക്കൂർ മുക്കി വച്ചതിനു ശേഷം മാത്രം കഴുകി ഉപയോഗിക്കുക.
മുളക്, കുരുമുളക്, മല്ലി, മഞ്ഞൾ, ചുക്ക്, അരി, ഗോതമ്പ് മുതലായവയുടെ പൊടികൾ പാക്കറ്റിൽ ഉള്ളത് വാങ്ങാതെ സ്വന്തമായി നല്ലയിനം നോക്കി വാങ്ങി പൊടിച്ചു ഉപയോഗിക്കുക.
രാസ പദാർത്ഥങ്ങൾ അടങ്ങിയ ഭക്ഷണങ്ങളും , രാസ മരുന്നുകളും ഉപയോഗിക്കാതിരുന്നാൽ നിങ്ങൾക്ക് ആന്തരിക അവയവങ്ങൾക്ക് ഉണ്ടാകുന്ന പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം. തന്മൂലം കുടുംബവും രക്ഷപെടും.
സ്വന്തം ജീവനിലൂടെ ( ജന്മനാ ) എന്തു രോഗമാണ് ഉള്ളത് എന്ന് തിരിച്ചറിയാൻ കഴിവുള്ള വൈദ്യൻമാരുടെ സഹായത്താൽ ജൈവപരമായ ചികിത്സയിലൂടെ പരിപൂർണ രോഗ മുക്തിയും ആരോഗ്യവും നേടാവുന്നതാണ്. എന്തെന്നാൽ ഈശ്വരൻ ( പ്രകൃതി ) ആവശ്യമുള്ളതെല്ലാം ഭൂമിയിൽ തന്നിട്ടുണ്ട്. ഇവ ദേഹവും, ദേഹിയും, കാലവും, അർത്ഥവും അറിഞ്ഞു പ്രയോഗിക്കുക. എങ്കിൽ മോചനം ഉറപ്പ്
ആര്‍ത്തവസമയത്ത് സ്ത്രീകള്‍ക്കുണ്ടാകുന്ന വയറുവേദനയുടെ കാഠിന്യം പലരിലും പല തരമായിരിയ്ക്കും. വയറു വേദന മാത്രമല്ല, കൈകാല്‍ കഴപ്പും ശരീരവേദനയുമെല്ലാം പലര്‍ക്കുമുണ്ടാകും. ആര്‍ത്തവസമയത്തെ വയറുവേദന കുറയ്ക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളും, ആര്‍ത്തവസമയത്ത് ഒഴിവാക്കേണ്ട ചില ഭക്ഷണങ്ങളുമുണ്ട്. തുളസി, പുതിന തുടങ്ങിയ ചെടികള്‍ ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ നല്ലതാണ്. ഇവയിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കുകയോ ഇവ ഭക്ഷണസാധനങ്ങളില്‍ ചേര്‍ത്ത് കഴിയ്ക്കുകയോ ചെയ്യാം.ചൂടുവെള്ളം, ചൂടുപാല് എന്നിവ കുടിയ്ക്കുന്നത് വഴി ശരീരത്തിന് ആവശ്യമായ ജലം ലഭിയ്ക്കും. പാല് കുടിയ്ക്കുന്നത് വഴി ശരീരത്തിന് അയേണ്‍, കാല്‍സ്യം എന്നിവ ലഭിക്കുകയും ചെയ്യും.
ചൂടുപാലില് നെയ്യ് ചേര്‍ത്തു കഴിയ്ക്കുന്നതും ആര്‍ത്തവ അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ സഹായിക്കും.മസാലയായി ഉപയോഗിക്കുന്ന കറുവാപ്പട്ട ആര്‍ത്തവവേദനകള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ആയുര്‍വേദം മാത്രമല്ലാ, അലോപ്പതിയും കറുവാപ്പട്ടയുടെ ഈ ഗുണം അംഗീകരിച്ചിട്ടുമുണ്ട്. മാസമുറ സമയത്ത് കാപ്പി കുടിയ്ക്കുന്നത് വയറുവേദന കൂട്ടുകയാണ് ചെയ്യുക. കാപ്പിയിലെ കഫീന്‍ ശരീരത്തിലെ ജലാംശം കുറയ്ക്കും.ഡാര്‍ക് ചോക്ലേറ്റും വയറുവേദന കുറയ്ക്കും. ഇത് മസിലുകളെ റിലാക്സ് ചെയ്യാന്‍ സഹായിക്കും.എള്ള് മാസമുറ വേദന ഒഴിവാക്കാന്‍ നല്ലതാണ്. ഇതിലെ കാല്‍സ്യമാണ് ഈ ഗുണം നല്‍കുന്നത് പുളിയുള്ള ഭക്ഷണങ്ങളും ആര്‍ത്തവസമയത്ത് ഒഴിവാക്കുന്നതാണ് നല്ലത്. അച്ചാറുകള്‍, അധികം എരിവുള്ള ഭക്ഷണങ്ങള്‍ എന്നിവയും മാസമുറ സമയത്തു വേണ്ട.
കുരുമുളക്, ജാതിക്ക, കറുവാപ്പട്ട, ഏലയ്ക്ക തുടങ്ങിയവയെല്ലാം തന്നെ മാസമുറ സമയത്ത് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളാണ്. ഇവ വയറു വേദന കുറയ്ക്കാനും വിശപ്പുണ്ടാകാനും സഹായിക്കും. വിശപ്പു കുറവ് പലരെയും മാസമുറക്കാലത്ത് ബാധിയ്ക്കുന്ന ഒന്നാണ്. ആവശ്യത്തിനു ഭക്ഷണം കഴിയ്ക്കാതെ വരുന്നത് തളര്‍ച്ച കൂട്ടും.
ആര്‍ത്തവകാലത്തെ വയറ് വേദനയ്ക്ക് പ്രധാന കാരണം ഗര്‍ഭപാത്ര ഭിത്തിയിലെ ചര്‍മ്മം അടരുന്നതും അനുബന്ധമായി ഉണ്ടാകുന്ന പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് എന്ന ഹോര്‍മോണുകളുമാണ്. പ്രോസ്റ്റാഗ്ലാന്‍ഡിന്‍സും വേദനയും ഒരുമിച്ചാണ് ഉണ്ടാകുന്നത്. പ്രസവ സമയത്തെ വേദനയുടെ പ്രധാന കാരണവും പ്രോസ്റ്റാഗ്ലാന്‍ഡിന്‍സ് ആണ്. ഇതിന് പുറമെ ഗര്‍ഭപാത്രത്തില്‍ രക്തം ഇല്ലാതാകുന്നതോടെ പേശികള്‍ സങ്കോചിക്കുന്നതും മറ്റൊരു കാരണമാണ്. ആര്‍ത്തവകാലത്തെ വേദന കുറയ്ക്കാന്‍ വീട്ടിലെ പ്രതിവിധികള്‍,
പാല് രാവിലെ ഒരു ഗ്ലാസ്സ് പാല് കുടിക്കുന്നത് വേദന കുറയാന്‍ സഹായിക്കും. പാലിലെ കാത്സ്യം വേദനയില്‍ നിന്നും ആശ്വാസം നല്കാന് സാഹായിക്കും.
പപ്പായ ആര്‍ത്തവത്തിന് മുമ്പായി ഏറെ പപ്പായ കഴിക്കുക. പപ്പായയില്‍ അടങ്ങിയിട്ടുള്ള പപ്പൈന്‍ എന്ന എന്‍സൈം ആര്‍ത്തവകാലത്തെ വേദന കുറയ്ക്കാന്‍ ഫലപ്രദമാണ്. ആര്‍ത്തവ സമയത്തെ രക്തം ഒഴുക്ക് എളുപ്പത്തിലാക്കാന്‍ ഇത് സഹായിക്കും.
കാരറ്റ് കാരറ്റ് കണ്ണിന് മാത്രമല്ല നല്ലത് മറിച്ച് ആര്‍ത്തവ കാലത്തെ വയര്‍ വേദനയില്‍ നിന്നും ഇവ ആശ്വാസം നല്‍കും. ഈ സമയത്ത് ഒരു ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിക്കാന്‍ ഗൈനക്കോളജിസ്റ്റുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്. ആര്‍ത്തവ കാലത്തെ രക്തമൊഴുക്ക് ശരിയായ രീതിയില്‍ ആവാന്‍ ഇത് സഹായിക്കും.
കറ്റാര്‍ വാഴ എല്ലാ ശരീര വേദനകള്‍ക്കും കറ്റാര്‍ വാഴ പരിഹാരമാണ്, ആര്‍ത്തവകാലത്തെ വേദനയ്ക്കും ഇത് പരിഹാരം നല്‍കും. ഒരു സ്പൂണ്‍ തേനില്‍ കറ്റാര്‍ വാഴ നീര് ചേര്‍ത്ത് കഴിക്കുന്നത് ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കും.
കര്പ്പൂരവള്ളി വേദന സംഹാരി എന്ന നിലയില്‍ കര്‍പ്പൂര വള്ളി പ്രശസ്തമാണ്. ആര്‍ത്തവ സമയത്ത് വയറിന് ചുറ്റും കര്‍പ്പൂര തൈലം പുരട്ടുന്നത് വേദന കുറയ്ക്കാന്‍ സഹാിക്കും.
തുളസി ആര്‍ത്തവ കാലത്ത് തുളസി കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. ഇതിലടങ്ങിയിട്ടുള്ള കഫെയ്ക് ആസിഡ് നല്ലൊരു വേദന സംഹാരിയാണ്. സുഗന്ധവ്യജ്ഞനങ്ങള്‍ക്കൊപ്പമോ ഔഷധ ചായയിലോ ചേര്‍ത്ത് കഴിക്കുക.
ചൂടുവെള്ളത്തില്‍ കുളി വയറിനും ചുറ്റുമുള്ള ഭാഗത്തിനും കൂടുതല്‍ പ്രാധാന്യം നല്കി ചൂടുവെള്ളത്തില്‍ കുളിക്കുക. ഈ ഭാഗത്തെ രക്തയോട്ടം ക്രമീകരിക്കാനും വേദന കുറയ്ക്കാനും ഇത് സഹായിക്കും.
ഇഞ്ചി ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ ഇഞ്ചി സഹായിക്കും ക്രമരഹിതമായ ആര്‍ത്തവം ക്രമത്തിലാകാനും ഇഞ്ചി സഹായിക്കും. മികച്ച ഫലം ലഭിക്കുന്നതിന് ഇഞ്ചി ചായ രൂപത്തില്‍ കൂടിക്കുന്നതാണ് നല്ലത്.
നാരങ്ങ നാരങ്ങ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഴങ്ങള്‍ ശരീരത്തിലെ ഇരുമ്പിന്റെ അംശം ഉയര്‍ത്തുകയും ആര്‍ത്തവ കാലത്തെ വേദന കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. ഇത്തരം പഴങ്ങള്‍ കഴിക്കുകയോ അവയുടെ നീര് കുടിക്കുകയോ ചെയ്യുക.
പെരുംജീരകം ഗര്‍ഭപ്രാത്രത്തിലെ രക്തം ഇല്ലാതാകുമ്പോള്‍ അണ്ഡാശയത്തിലെ രക്തയോട്ടം ഉയര്‍ത്താന്‍ പെരുംജീരകം സഹായിക്കും.ഒരു ഗ്ലാസ്സ് വെള്ളത്തില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച് കുടിച്ചാല്‍ വേദനയ്ക്ക് ശമനം ലഭിക്കും.
വ്യായാമം സ്ഥിരമായി വ്യായാമം ചെയ്യുന്നതിന് ഏറെ പ്രാധാന്യമുണ്ട്. വേദന തോന്നി തുടങ്ങുമ്പോള്‍ പല സ്ത്രീകളും വ്യായാമം ഉപേക്ഷിക്കാറുണ്ട്. എന്നാല്‍, ഈ സമീപനം തീര്‍ത്തും തെറ്റാണ്. വ്യായാമം വസ്തി പ്രദേശത്തെ ഉള്‍പ്പടെ ശരീരത്തിലെ രക്തയോട്ടം ആയാസരഹിതമാക്കുകയും വേദന കുറയ്ക്കുകയും ചെയ്യും.
പോഷകങ്ങള്‍ സമീകൃത ആഹാരം കഴിക്കാത്തതിനെ തുടര്‍ന്ന് ശരീരത്തില്‍ പോഷകങ്ങളുടെ ആഭാവം ഉണ്ടാകുന്നതും ആര്‍ത്തവ കാലത്തെ വേദനയ്ക്ക് കാരണമാകാറുണ്ട്. വിറ്റാമിന്‍ ബി6 ധാരാളം അടങ്ങിയിട്ടുള്ള തവിടുള്ള അരി കഴിക്കുന്നത് വേദന കുറയ്ക്കാന്‍ സഹായിക്കും. മാംഗനീസ് ധാരാളം അടങ്ങിയിട്ടുള്ള വാള്‍നട്ട്, മത്തങ്ങ വിത്ത് എന്നിവ കഴിക്കുന്നതും വേദന കുറയ്ക്കാന്‍ സഹായിക്കും.
ജങ്ക്ഫുഡ് ആര്‍ത്തവ കാലത്ത് ഭക്ഷണകാര്യത്തില്‍ ശ്രദ്ധ വേണം. കൊഴുപ്പുള്ള ഭക്ഷണങ്ങളും പാസ്ത, ബര്‍ഗര്‍ പോലുലുള്ള ജങ്ക്ഫുഡുകളും പരമാവധി ഒഴിവാക്കുക. കൂടാതെ ശീതള പാനീയങ്ങളും മദ്യവും കുടിക്കുന്നത് ഒഴിവാക്കുക
ഏതുപ്രായക്കാരെയും അലട്ടുന്ന ആരോഗ്യപ്രശ്നമാണ് ഗ്യാസ്ട്രബിള്‍. ഇതുമൂലം പലവിധ ശാരീരിക മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാം. ഗ്യാസ്ട്രബിളിനു മുഖ്യകാരണം നമ്മുടെ ആഹാരരീതിതന്നെയാണ്. ശരിയായ ഭക്ഷണം ശരിയായ സമയം കഴിക്കുന്നതിലൂടെ ഗാസ്ട്രബിള്‍ മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ കുറയ്ക്കാനാവും.ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍1. നന്നായി ചവച്ചരച്ചു സമയമെടുത്തു ഭക്ഷണം കഴിക്കുക. കാരണം ദഹനപ്രക്രിയയുടെ 50 ശതമാനം വായിലുള്ള ഉമിനീര് രസവുമായി ചേര്‍ന്നാണു നടക്കുന്നത്. നന്നായി ചവയ്ക്കുമ്പോള്‍ മാത്രമേ ധാരാളം ഉമിനീര് ഭക്ഷണവുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയുള്ളൂ. ഇരുന്ന് ഭക്ഷണം കഴിക്കുക എന്നത് ഏറെ പ്രധാനമാണ്.2. ഭക്ഷണം കഴിക്കുന്നതിനിടയില്‍ വെള്ളം കുടിക്കരുത്. കഴിക്കുന്നതിനു മുമ്പു വെള്ളം കുടിക്കുക. കഴിച്ചതിനു ശേഷം കുറച്ചു വെള്ളം കുടിക്കുക. അരമണിക്കൂറിനു ശേഷം ധാരാളം വെള്ളം കുടിക്കുക. കഴിക്കുന്നതിനിടയില്‍ വെള്ളം കുടിച്ചാല്‍ ദഹനരസം നേര്‍ത്തു പോവുകയും ദഹനക്കേട് ഉണ്ടാവുകയും ചെയ്യും3. വയര്‍ നിറയെ ഭക്ഷണം കഴിക്കരുത്. ചെറിയ അളവില്‍ രണ്ടു മണിക്കൂര്‍ ഇടവിട്ട് കഴിക്കുക.4. എരിവ്, പുളി, അമിത ചൂട്, കട്ടിയാഹാരങ്ങള്‍, ഇറച്ചി, കൊഴുപ്പടങ്ങിയ ഭക്ഷണം, പാല്, പാലുല്പന്നങ്ങള് എന്നിവ കുറയ്ക്കുന്നതു പ്രശ്നങ്ങളുടെ തീവ്രത കുറയ്ക്കാന്‍ സഹായിക്കും.5. അമിതഗ്യാസുണ്ടാവുന്നതു നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നു തന്നെയാണ്. ഭക്ഷണം ശരിയായി ചവച്ചു കഴിക്കാതിരുന്നാലും വായ് തുറന്നുവച്ചു ഭക്ഷണം കഴിച്ചാലും സ്ട്രോ ഉപയോഗിച്ചു പാനീയങ്ങള്‍ പ്രത്യേകിച്ച് ഗ്യാസുള്ള പാനീയങ്ങള്‍ കുടിച്ചാലും ഗ്യാസ്ട്രബിള്‍ ഉണ്ടാവും.6. കടല, പയര്‍, പരിപ്പുവര്‍ഗങ്ങള്‍, ഇറച്ചി, പാലുത്പന്നങ്ങള്‍, പുളിയുള്ള പഴവര്‍ഗങ്ങള്‍, അച്ചാറുകള്‍ എന്നിവ ഗ്യാസ്ട്രബിള്‍ കൂട്ടുന്ന ഭക്ഷണസാധനങ്ങളാണ്.7. ഉണര്‍ന്നെണീറ്റാലുടന്‍ 2 ഗ്ലാസ് തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതു വളരെ നല്ലതാണ്. കാരണം രാത്രി മുഴുവന്‍ ഭക്ഷണം ദഹിച്ചുകഴിഞ്ഞ് ആമാശയത്തില്‍ ദഹനരസം തങ്ങിനില്ക്കുന്നതിനെ നേര്‍പ്പിക്കാന്‍ ഈ വെള്ളം സഹായിക്കുന്നു. കൂടാതെ വയറു വിശന്നിരിക്കാന്‍ അനുവദിക്കാതെ ഇടയ്ക്കിടയ്ക്ക് തിളപ്പിച്ചാറ്റിയ വെള്ളം ധാരാളം കുടിക്കുന്നതു നന്നായിരിക്കും. (വൃക്കരോഗികള്‍ വെള്ളം കുടിക്കുന്നതിന്റെ അളവ് ഡോക്ടറുടെ നിര്ദേശപ്രകാരമായിരിക്കണം).8. ഭക്ഷണം കഴിച്ച് ഉടന്‍ കിടക്കരുത്. കുനിഞ്ഞുനിന്നു ജോലി ചെയ്യരുത്. പകരം അര മണിക്കൂര്‍ നടക്കണം.9. ഉറങ്ങുമ്പോള്‍ തല നന്നായി പൊക്കിവച്ചു കിടക്കണം. ഇടതുവശം ചരിഞ്ഞുകിടന്നുറങ്ങുന്നതാണുത്തമം.10. യോജിച്ച ഭക്ഷണസാധനങ്ങള്‍: ഓട്സ്, നന്നായി പഴുത്ത ഏത്തപ്പഴം, കരിക്ക്, ഈന്തപ്പഴം, മാതളം, തേന്‍, ഇഞ്ചി, വെളുത്തുള്ളി, തക്കാളി (പുളിയുള്ള പഴവര്‍ഗങ്ങളായ പൈനാപ്പിള്‍, ഓറഞ്ച്, മാമ്പഴം, മുന്തിരിപ്പഴം, പ്ലംസ് എന്നിവ ഒഴിവാക്കേണ്ടതാണ്.)
ഔഷധങ്ങള്ഗന്ധര്വഹസ്താദി കഷായം, സുകുമാരംകഷായം, ഹിംഗുവചാദിചൂര്‍ണം, ധാന്വന്തരം ഗുളിക, വില്വാദിലേഹ്യം, ദശമൂലഹരിതകിലേഹ്യം തുടങ്ങിയ ഔഷധങ്ങള്‍ വിദഗ്ധ മേല്‍നോട്ടത്തില്‍ ഉപയോഗിക്കുന്നത് ഗ്യാസ്ട്രബിളിന് ഫലപ്രദമാണ്. പഥ്യം കൃത്യമായി പാലിക്കണം. വെളുത്തുള്ളി ചതച്ചിട്ട ചൂടുപാല് കുടിക്കുന്നത് ഗ്യാസിട്രമ്പിളിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കും. ദഹനത്തെ സഹായിക്കുന്ന യോഗാസനങ്ങളും വ്യായാമങ്ങളും ശീലിക്കുക. ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഇരിക്കുന്നത് കുടലുകളുടെയും ആമാശയത്തിന്റെയും ചലനത്തെ ദോഷകരമായി ബാധിക്കും. ഇത് ദഹനം തകരാറിലാക്കാം. അതിനാല്‍ ഓഫീസിലും മറ്റും തുടര്‍ച്ചയായി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ്് നടക്കുക.ഗ്യാസ് ട്രബിളിള്‍ അകറ്റാന്അയമോദകം ചേര്‍ത്തു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക.ജാതിക്ക അരച്ച് തേന്ചേര്ത്തു കഴിക്കുക. കറിവേപ്പില വെള്ളം തൊടാതെ അരച്ച് മോരില്‍ കഴിക്കുക. മുരിങ്ങയില തോരന്‍വച്ച് ദിവസേന കഴിക്കുക, വെളുത്തുള്ളി ചതച്ച് ഇഞ്ചിനീരില് കഴിക്കുക.ചുക്ക്, ഗ്രാമ്പു, ജീരകം, ഏലയ്ക്കാ ഇവ സമം പൊടിച്ച് മൂന്നുനേരം കഴിക്കുക. കായം, ശതകുപ്പ, കടുക്ക ഇവ പൊടിച്ച് തേന്‍ചേര്‍ത്ത് ആഹാരത്തിനു മുമ്പു കഴിക്കുക. ഒരുകഷണം ഇഞ്ചി ഏലയ്്ക്കാ വെളുത്തുള്ളി ഇവ ചേര്‍ത്ത് മൂന്നുനേരം കഴിക്കുക. വെളുത്തുള്ളി ചൂടുപാലില് രാത്രി കഴിക്കുക.
ഗ്യാസ്ട്രബിള്‍ ഉപദ്രവകാരിയല്ല. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ ഏറെയാണ്. ജീവിതശൈലിയില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ഗ്യാസ്ട്രബിള്‍ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ.
ജോലിത്തിരക്കുകള്‍ക്കിടയില്‍ കൃത്യസമയത്ത് ഭക്ഷണം കഴിക്കാന്‍ ശ്യാംമിന് കഴിയാറേയില്ല. വിശപ്പുണ്ടെങ്കിലും അത് കടിച്ചമര്ത്തിവയ്ക്കും. ഭക്ഷണം കഴിക്കാന്‍ സമയം കണ്ടെത്തുമ്പോഴേക്കും വയറ്റില്‍ അസ്വസ്ഥതകള്‍ തുടങ്ങിയിട്ടുണ്ടാവും. വയറു വീര്ക്കലിന്റെയും ചെറിയ ശബ്ദങ്ങളുടെയും രൂപത്തില്‍ ആ അസ്വസ്ഥതകള്‍ പുറമേ പ്രകടമാകുകയും ചെയ്യും.
ഉദരസംബന്ധമായ രോഗങ്ങള്‍ അലട്ടുന്നവരില്‍ ഭൂരിപക്ഷത്തിനും ഗ്യാസിന്റെ അസ്വസ്ഥതകളാണ്. അല്പം ആഹാരം കഴിച്ചാല്പോലും വയറ് വീര്‍ക്കുക, വയറിനുള്ളില്‍ പുറമേ കേള്‍ക്കത്തക്കവിധത്തില്‍ ശബ്ദം, നെഞ്ചില്‍ ഭാരം കയറ്റിവച്ചതുപോലുള്ള അസ്വസ്ഥത, നെഞ്ചെരിച്ചില്‍, പുളിച്ചുതികട്ടല്‍, ഓക്കാനം, വായില്‍ പുളിവെള്ളം തികട്ടിവരിക, തുടര്‍ച്ചയായ ഏമ്പക്കം എന്നിങ്ങനെ പോകുന്നു ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങള്‍. ചിലരില്‍ കടുത്ത മലബന്ധവും ഉണ്ടാകാറുണ്ട്.
ശല്യമാകുന്ന അസ്വസ്ഥതകള്‍
ഗ്യാസ്ട്രബിള്‍ ഉപദ്രവകാരിയല്ല. എന്നാല്‍ ശാരീരിക അസ്വസ്ഥതകള്‍ ഏറെയാണ്. ജീവിതശൈലിയില്‍ അല്പമൊന്നു ശ്രദ്ധിച്ചാല്‍ ഗ്യാസ്ട്രമ്പിള്‍ അകറ്റി നിര്‍ത്താവുന്നതേയുള്ളൂ. പ്രമേഹം, രക്തസമ്മര്‍ദ്ദം, ഹൃദ്രോഗം എന്നീ രോഗങ്ങളുള്ളവരുടെ അവസ്ഥകൂടി കണക്കിലെടുത്തു മാത്രമേ ഗ്യാസ്ട്രബിള്‍ പൂര്‍ണമായി ശമിപ്പിക്കാനുള്ള ഔഷധങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിയൂ.ആഹാരത്തില്‍ താല്പര്യക്കുറവ്, വയറിനുള്ളില്‍ ഉരുണ്ടുകയറ്റം, നെഞ്ചുരുക്കം, ഇടയ്ക്കിടെ ഏമ്പക്കം, തലവേദന, പിടലിവേദന, തലയുടെ പുറകില്‍ പെരുപ്പ്, മഞ്ഞനിറത്തിലുള്ള വെള്ളം ഛര്‍ദ്ദിക്കുക, മലശോധനയുടെ രീതിയില്‍ വ്യത്യാസം, കീഴ് വായു പോകുക എന്നീ ലക്ഷണങ്ങള്‍ ഗ്യാസ്ട്രബിളിന്റെ ലക്ഷണങ്ങളാണ്.സ്വയം ചികിത്സയിലൂടെ രോഗലക്ഷണങ്ങളെ മൂടിവയ്ക്കാന്‍ ശ്രമിക്കുന്നത് അള്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കു കാരണമാകുന്നു.
ഒഴിവാക്കേണ്ടത്
ജീവിതക്രമത്തിലെ അപഥ്യങ്ങളും ക്രമം തെറ്റിയ ആഹാരവിഹാരങ്ങളും ജീവിതശൈലിയും പാശ്പാത്യ ഭക്ഷണരീതിയും ഗ്യാസ്ട്രബിളിനുള്ള മുഖ്യ കാരണങ്ങളാണ്.ശരീരത്തിന് ഹിതമല്ലാത്ത ആഹാരപാനീയങ്ങള്‍, പാലും മീനുംപോലുള്ള വിരുദ്ധ ആഹാരങ്ങള്‍, ആഹാരം കഴിച്ചാലുടന്‍ പചനവ്യൂഹത്തെ മരവിപ്പിക്കുന്ന ഐസ്ക്രീം പോലുള്ള തണുത്ത ഭക്ഷണം കഴിക്കുക, ദുഷിച്ചതും പഴകിയതുമായ ആഹാരവസ്തുക്കള്‍, എണ്ണയില്‍ വറുത്തതും എരിവും പുളിയും അധികം ഉള്ളതുമായവ, കേടാകാതിരിക്കാനും പഴക്കം അറിയാതിരിക്കാനുമായി രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത ഭക്ഷണം ഇവയെല്ലാം ഗ്യാസ്ട്രബിളിന് വഴിവയ്ക്കും
ഗ്യാസ് ട്രബിളിനുള്ള മറ്റു കാരണങ്ങള്‍
>ഹാരം കഴിച്ച ഉടനുള്ള ഉറക്കം, വിശന്നാലും ആഹാരം കഴിക്കാതിരിക്കുക, ആഹാരകാര്യത്തിലുള്ള സമയനിഷ്ഠയില്ലായ്മ, ആഹാരം കഴിക്കുമ്പോള്‍ വെള്ളം കുടിക്കുക, കഴിച്ച ആഹാരം പൂര്‍ണമായി ദഹിക്കും മുമ്പ് വീണ്ടും ആഹാരം കഴിക്കുക,ഉരുളക്കിഴങ്ങ്, ചെറുപഴം, തുവരപ്പരിപ്പ്, എരിവ്, ഇവയുടെ അമിതഉപയോഗം. മദ്യപാനവും പുകവലിയും അമിതമാകുക.അമിത മനസംഘര്‍ഷങ്ങള്‍, ആധി, ഭയം, ഉത്കണ്ഠ എന്നിവ ഗ്യാസ്ട്രബിള്‍ ക്ഷണിച്ചുവരുത്തുന്നവയാണ്.മുകളില്‍ പറഞ്ഞ കാരണങ്ങളാല്‍ വാതാദിദോഷങ്ങള്‍ വര്‍ധിച്ച് പാചകാഗ്നിയെ കെടുത്തുന്നു. ഇതുമൂലം എത്ര ലഘുവായ ആഹാരം കഴിച്ചാലും ദഹിപ്പിക്കുവാനുള്ള കഴിവ് ഇല്ലാതാക്കുന്നു. ദഹിക്കാതെയുള്ള അവസ്ഥയില്‍ ആഹാരം ആമാശയത്തില്‍ കെട്ടിനിന്ന് പുളിച്ചു തികട്ടുന്നു. അതുവഴി കഴിക്കുന്ന ആഹാരത്തിന്റെ ദഹനവും ആഗീരണവും തകരാറിലാകും. എന്തു കഴിച്ചാലും ഭാഗികമായി മാത്രം ദഹിച്ച് കെട്ടിക്കിടന്ന് ദുഷിച്ച് അമ്ലസ്വഭാവത്താല് പുളിച്ചുതികട്ടലും മനംപുരട്ടലും മറ്റ് അസ്വസ്ഥതകളും ഉണ്ടാകുന്നു.
ദഹിക്കാതെ ദുഷിച്ച ഭക്ഷണവസ്തുക്കളില്‍ ബാക്ടീരിയയുടെ പ്രവര്‍ത്തന ഫലമായി വായു ഉണ്ടാകുന്നു. ഇത് ഏമ്പക്കരൂപത്തില്‍ പുറന്തള്ളപ്പെടും. ഈ വായുവിനെ ഫലപ്രദമായി പുറത്തുവിടാന്‍ ആമാശയത്തിന് കഴിഞ്ഞാല്‍ ഗ്യാസ്ട്രബിളിന്റെ ശല്യം ശമിക്കുന്നതാണ്. ദഹനശക്തി വര്‍ധിപ്പിക്കുന്ന മരുന്നുകളും പഥ്യാഹാരങ്ങളും ഇതിനൊപ്പം നല്കുന്നു.
ഗ്യാസ്ട്രബിള്‍ ഒഴിവാക്കാന്‍
സമയംതെറ്റി ഭക്ഷണം കഴിക്കുന്ന അല്ലെങ്കില്‍ കിഴങ്ങുവര്‍ഗങ്ങള്‍ കഴിക്കുന്ന എല്ലാവര്ക്കും ഗ്യാസ്ട്രമ്പിള്‍ ഉണ്ടാകുന്നില്ലല്ലോ. മിക്കവര്‍ക്കും ഇങ്ങനെ ഒരു സംശയം തോന്നാം. ഓരോരുത്തരുടെയും ശരീരപ്രകൃതിയിലുള്ള വ്യതിയാനമാണ് ഇതിനു കാരണം. നല്ല ദഹനശക്തിയുള്ളവരില് ഗ്യാസ്ട്രബിള്‍ ഉണ്ടാകില്ല.ഹിതവും മിതവുമായ ആഹാരം കൃത്യസമയത്തു നന്നായി ചവച്ചരച്ചു കഴിക്കണം.
തണുത്ത ഭക്ഷണപാനീയങ്ങളും എണ്ണയില്‍ വറുത്തതും മുളകും മസാലയും കൂടുതല്‍ ചേര്‍ത്തതുമായ ഭക്ഷ്യവസ്തുക്കള്‍ ഒഴിവാക്കുന്നതാണ് നല്ലത്. മനസ് സംഘര്‍ഷരഹിതവും സ്വസ്ഥവും പ്രസന്നവുമായിരിക്കാന് ശ്രദ്ധിക്കണം. ചായയും കാപ്പിയും ഒരു ദിവസം രണ്ടെണ്ണത്തില്‍ കൂടരുത്. പുകവലിയും മദ്യപാനവും പൂര്‍ണമായി ഉപേക്ഷിക്കുക. വെളുത്തുള്ളിയും കുരുമുളകും ചേര്‍ത്ത രസവും കറിവേപ്പിലയും മഞ്ഞളും ചേര്‍ത്തുകാച്ചിയ മോരും ധാരാളം ഉപയോഗിക്കാവുന്നതാണ്. മായം ചേര്‍ത്ത ഭക്ഷണപാനീയങ്ങള്‍ അജിനോമോട്ടോ ചേര്‍ത്ത ചൈനീസ് ഭക്ഷണങ്ങള്‍ ഇവ വര്‍ജിക്കണം.
ഔഷധങ്ങള്‍
ഗന്ധര്‍വഹസ്താദി കഷായം, സുകുമാരംകഷായം, ഹിംഗുവചാദിചൂര്‍ണം, ധാന്വന്തരം ഗുളിക, വില്വാദിലേഹ്യം, ദശമൂലഹരിതകിലേഹ്യം തുടങ്ങിയ ഔഷധങ്ങള്‍ വിദഗ്ധ മേല്‍നോട്ടത്തില്‍ ഉപയോഗിക്കുന്നത് ഗ്യാസ്ട്രബിളിന് ഫലപ്രദമാണ്. പഥ്യം കൃത്യമായി പാലിക്കണം. വെളുത്തുള്ളി ചതച്ചിട്ട ചൂടുപാല് കുടിക്കുന്നത് ഗ്യാസിട്രമ്പിളിന്റെ അസ്വസ്ഥതകള്‍ കുറയ്ക്കും. ദഹനത്തെ സഹായിക്കുന്ന യോഗാസനങ്ങളും വ്യായാമങ്ങളും ശീലിക്കുക. ഒരേ സ്ഥലത്ത് തുടര്‍ച്ചയായി ഇരിക്കുന്നത് കുടലുകളുടെയും ആമാശയത്തിന്റെയും ചലനത്തെ ദോഷകരമായി ബാധിക്കും. ഇത് ദഹനം തകരാറിലാക്കാം. അതിനാല്‍ ഓഫീസിലും മറ്റും തുടര്‍ച്ചയായി ഇരിക്കാതെ ഇടയ്ക്കിടെ എഴുന്നേറ്റ്് നടക്കുക.
ഗ്യാസ് ട്രബിളിള്‍ അകറ്റാന്‍
അയമോദകം ചേര്‍ത്തു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക.ജാതിക്ക അരച്ച് തേന്ചേര്ത്തു കഴിക്കുക. കറിവേപ്പില വെള്ളം തൊടാതെ അരച്ച് മോരില്‍ കഴിക്കുക. മുരിങ്ങയില തോരന്‍വച്ച് ദിവസേന കഴിക്കുക, വെളുത്തുള്ളി ചതച്ച് ഇഞ്ചിനീരില് കഴിക്കുക.ചുക്ക്, ഗ്രാമ്പു, ജീരകം, ഏലയ്ക്കാ ഇവ സമം പൊടിച്ച് മൂന്നുനേരം കഴിക്കുക. കായം, ശതകുപ്പ, കടുക്ക ഇവ പൊടിച്ച് തേന്‍ചേര്‍ത്ത് ആഹാരത്തിനു മുമ്പു കഴിക്കുക. ഒരുകഷണം ഇഞ്ചി ഏലയ്്ക്കാ വെളുത്തുള്ളി ഇവ ചേര്‍ത്ത് മൂന്നുനേരം കഴിക്കുക. വെളുത്തുള്ളി ചൂടുപാലില് രാത്രി കഴിക്കുക
നസ്യ ത്തെ പറ്റി കുറച്ചു പേരെങ്കിലും അറിയാന്‍ താല്‍പ്പര്യം കാണിച്ചത് കൊണ്ട് ഇന്ന് കുറച്ചു എഴുതാം. ഇവിടെ മഴ കാരണം ജോലികള്‍ നിര്‍ത്തിയിരിക്കുന്നത് കൊണ്ട് അല്പം സമയം കിട്ടി
പഞ്ച കര്‍മ്മ ചികിത്സയിലെ ഒരു കര്‍മ്മം ആണ് നസ്യം . നാട്ടില്‍ അവിടെയും ഇവിടെയും പഞ്ച കര്‍മ്മ ചികിത്സ ചെയ്യുമെന്ന് പറഞ്ഞു കാശ് പിടുങ്ങുന്നത് തിരിച്ചറിയാനുള്ള അറിവ് കൂടെ ആകട്ടെ ഈ വിവരണം ./p>
നസ്യം എന്നത് എന്ത്
>കഴുത്തിന് മുകളിലോട്ടുണ്ടാകാവുന്ന എല്ലാ വ്യാധികള്‍ക്കും നസ്യം ഏറക്കുറെ അത്യവശ്യം ആണ് . എന്നാല്‍ അധഃ കായത്തിലുള്ള പല രോഗങ്ങള്‍ക്കും ഇത് ഫലപ്രദം ആണ് .മോഹാലസ്യം ,സന്നി,പക്ഷവാതം ,അപതന്ത്രകം ,ബാഹ്യായാമം ,ആന്തരയാമം , അപബാഹുകം തുടങ്ങിയ മഹാ രോഗങ്ങള്‍ക്കും നസ്യം ഫലപ്രദമാണ്
നാസാ ഹി ശിരസ്സോ ദ്വാരം" എന്ന് വാഗഭടാചാര്യന് പറയുന്നത് മസ്തിഷ്കം ഇരിക്കുന്ന തലയോടിന്നുള്ളില് മരുന്നുകളുടെ വീര്യം ഏല്‍പ്പിക്കുന്നതിനു ഏറ്റവും സൌകര്യവും അടുപ്പവും ഉള്ള ദ്വാരം നാസാരന്ധ്രമാകുന്നു.
ശിരസ്സിലെ പല നെര്വുകളുടെയും അഗ്രങ്ങള്‍ മൂക്കിന്റെ അന്തര്‍ ഭാഗത്ത് വ്യാപിച്ചിട്ടുണ്ട് .അത് കൊണ്ട് അവിടെ ഏല്‍പ്പിക്കുന്ന ഔഷധ പ്രയോഗം ഈ തന്ത്രികള്‍ വഴിയായി നേരിട്ടോ മറ്റു വഴിയായോ സ്വശക്തിയെ ശിരസ്സ് മുഴുവനും അധഃ കായത്തിലെ ഏതാനും ഭാഗത്തും ഉതെജിപ്പിച്ചു ഉദ്ദിഷ്ട ഫലത്തെ ഉണ്ടാക്കി തീര്‍ക്കുന്നു.
നാസം ശ്വസന ന് നാഡിയുടെ പുറത്തേക്കുള്ള ബഹിര്‍ഗമന ദ്വാരമാക കൊണ്ട് ആ നാഡിയില്‍ ഉണ്ടാകുന്ന രോഗ ശമനത്തിനും നസ്യം ഉപകരിക്കുന്നു .
നസ്യം മൂന്നു വിധമായി ഭാഗിച്ചിരിക്കുന്നു
വിരേചനം ,ബ്രംഹണം,ശമനം ഇവയാണ് അത് തുടരും ::
വിരേചനം
ഇത് ശ്വാസ മാര്‍ഗ്ഗത്തിലും ഗള മാര്‍ഗ്ഗത്തിലും മറ്റുമുള്ള ദോഷത്തെ ശ്രവിപ്പിച്ചു ശിരസ്സിനും മറ്റും ലാഘവും ഉണ്ടാക്കി തീര്‍ക്കുന്നതുമാണ് .ഇത് കഫ സംബന്ധമായ തല വേദന ,ബുദ്ധി മാന്ദ്യം ,അഭി ഷ്യന്ദം ( മൂക്കില്‍ നിന്നും നീരോലിക്കുക) ഗ ള രോഗങ്ങള്‍ .ഊര്ധ്വന്ഗത്തെ ബാധിച്ചിരിക്കുന്ന നീര് ,മുണ്ടി വീക്കം ,കൃമി .മുഴ ,കുഷ്ഠം,അപസ്മാരം ,പീനസം ,മുതലായ അനവധി രോഗങ്ങളില്‍ പ്രയോഗിക്കും
ബ്രംഹണം
ഇത് നെര്വുകളെയും ഊര്ദ്ധ്വാന്ഗം സംബന്ധിച്ച മറ്റു പ്രധാനാംഗങ്ങളെയും പോഷിപ്പിക്കുന്നതാണ് . വാതാധികമായ തല വേദന, ഒരു ചെന്നിക്കുത്ത്,സൂര്യാവര്‍ത്തം,ഒച്ചയടപ്പ് ,വായ വരള്‍ച്ച ,മൂക്ക് വരള്‍ച്ച ,വാക്കിന്നിടര്ച്ച , അപബാഹുകം മുതലായ അസംഖ്യം രോഗങ്ങളില്‍ ഇതാണ് അധികം നല്ലത്
അടുത്തത് : ശമനം തുടരും
നസ്യം : ശമനം ഇത് അല്പം നീണ്ട വിവരണം
ഇത് ബ്രംഹണവും അല്ല കര്‍ശനവും അല്ല.
രോഗത്തെ ശമിപ്പിക്ക മാത്രം ചെയ്യും .കരിമങ്ങം,കാക്ക പുള്ളി ,തലമുടി മുറിയല്‍ പഴകിയ നേത്ര രോഗം ഇവക്കു അധികവും ഈ തരത്തെ ആണ് ഉപയോഗിക്കാറു .
ഇതില്‍ ഒന്നാമത്തെ തരം മരുന്നുകളിട്ടു കാച്ചിയ നെയ്യ്,എണ്ണ ,കല്ക്കം,കഷായം ചൂര്‍ണ്ണം ഇവകള്‍ കൊണ്ടും ചില മരുന്നുകളുടെ നീര് കൊണ്ടും തേന്‍,മദ്യം ,ഇന്തുപ്പ് ഇവകള്‍ കൊണ്ടും ആണ് അവസ്ഥ അനുസരിച്ച് ചെയ്യുന്നത്
രണ്ടാമത്തെ തരം മേല്പറഞ്ഞ മരുന്നുകളെ കൊണ്ടും ജാംഗല മാംസത്തിന്റെ രസം ,ആ വക രക്തം ,കുന്തിരിക്കം ഇവയെ കൊണ്ടും ചെയ്യപ്പെടുന്നു .
മൂന്നാമത്തെ തരം ഔചിത്യമനുസരിച്ചു മേല്പറഞ്ഞ മരുന്നുകളെ മാത്ര കുറച്ചും പാല് വെള്ളം മുതലായവയെ കൊണ്ടും ചെയ്യപ്പെടുന്നു
ദ്രവ്യ ഭേദത്താല്‍ നസ്യത്തിനു മര്‍ശം, പ്രതി മര്‍ശം എന്ന് പേരുണ്ട് . ഇവ തമ്മില്‍ ഉള്ള വ്യത്യാസം മാത്ര ഭേദം ആണ് . പ്രതി മര്ശത്തിനു രണ്ടു തുള്ളി മാത്രമേ മൂക്കില്‍ ഇറ്റിക്കൂ രോഗങ്ങളില്‍ അധികം ഉപയോഗിക്കുന്നത് മര്ശമാണ്.
കല്ക്കം,കഷായം ഇവയെക്കൊണ്ടു ചെയ്യുന്നതിന് അവപീഡം എന്നൊരു പേരുണ്ട് അവ തന്നെ തീക്ഷ്ണങ്ങള്‍ ആയിരുന്നാല്‍ മൂര്‍ദ്ധ രേചനം എന്ന് പറയും .വിരെചനമായ ചൂര്‍ണം കൊണ്ടാണ് ചെയ്യുന്നതെങ്കില്‍ ധ്മാനം എന്ന് പറയും .
നസ്യം ചെയ്യാന്‍ അനഭിമതര്‍ :
വെള്ളം ,മദ്യം,കൈവിഷം ,സ്നേഹം ഇവ സേവിച്ച ഉടനെയും സേവിപ്പാന്‍ ഭാവിക്കുമ്പോഴും ,വിഷ ദ്രവ്യങ്ങള്‍ അകത്തു പെട്ടവര്‍ക്കും നനച്ചു കുളിച്ച ഉടനെയോ തല നനക്കാന്‍ ഭാവിക്കുമ്പോഴോ,രക്ത മോക്ഷം ചെയ്തു പ്രകൃതി ഭോജനം നടത്തിയതിനു മുന്‍പോ ഇത് ചെയ്യാന്‍ പാടുള്ളതല്ല . പീനസത്തിന്റെ നവാവസ്ഥയിലും ഇത് ത്യെജിക്കണം.മല മൂത്രാദികള്ക്ക് മുട്ടിയിരിക്കുമ്പോഴോ,സൂതിക,പുതുതായി ശ്വാസമോ കാസമോ ആരംഭിചിട്ടുള്ളവ ര്‍ , വമന വിരേചനങ്ങള്‍ ചെയ്തവര്‍ ,വസ്തി ചെയ്യപ്പെട്ടവര്‍ ഇവര്‍ക്കൊക്കെ നസ്യം ചെയ്യുന്നത് വിഹിതമല്ല. വര്‍ഷ കാലത്ത് മഴക്കാറോ മൂടലോ ഉള്ളപ്പോഴും നസ്യം ഒഴിവാക്കണ്ടതാണ്.എന്നാല്‍ നസ്യം കൊണ്ട് മാത്രം ഭേദമാകുന്ന വല്ല കഠിന രോഗങ്ങളും പിടിപെട്ടിട്ടുണ്ടെങ്കില്‍ ഈ നിഷേധം വൈദ്യ ഹിതമനുസരിച്ച് അത്ര കാര്യമാക്കേണ്ടതില്ല എന്നും ഉണ്ട്.
നസ്യം : സമയം കാലം :::
നസ്യം തുടരുന്നു ::: സമയം
ദോഷം കാലംമുതലായവയുടെ വ്യത്യാസത്തില്‍ നസ്യം ചെയ്യണ്ട സമയത്തിനും ഭേദം ഉണ്ട്
കഫം വര്‍ദ്ധിച്ചിരിക്കുന്ന സന്ദര്‍ഭത്തില്‍ രാവിലെ പത്തു നാഴിക പുലരുന്നതിനു മുന്‍പ് നസ്യം ചെയ്യണം
പിത്തമാണെങ്കില് മദ്ധ്യാഹ്നത്തിലും വാതമാണെങ്കില് സായാഹ്നത്തില്‍ അല്ലെങ്കില്‍ രാത്രിയിലും ആണ് വേണ്ടത് .
അരോഗിയായവാന് രാവിലെ ചെയ്യണം
ശരത്കാലം ,വസന്തം ഇവയില്‍ രാവിലെയും ഹേമന്ത ശിശിരങ്ങളില്‍ മധ്യാഹ്നത്തില്‍ ചെയ്യുന്നത് ഉത്തമം ഗ്രീഷ്മ കാലത്ത് വൈകുന്നേരമേ ചെയ്യാവൂ .വര്‍ഷ കാലത്ത് വെയില് ഉള്ള സമയം നോക്കി ചെയ്യണം
ശിരസ്സില്‍ വാതം ,ബാധിചിരിക്കുക ,എക്കിട്ടു ,അപബാഹുകം ,മന്യാസ്തംഭം ,ഒച്ചയടപ്പ് മുതലായ ചില രോഗങ്ങളില്‍ ദിവസവും രാവിലെയും വൈകുന്നേരവും ചെയ്യണ്ടതാണ് .
ബാക്കി രോഗങ്ങളില്‍ ഒന്നരാടന്‍ ദിവസങ്ങളില്‍ ആയിട്ടാണ് നസ്യം ചെയ്യണ്ടത് .എന്ന് മാത്രമല്ല ഏഴു ദിവസത്തിലധികം ഒന്നിച്ചു ചെയ്യണ്ട ആവശ്യവും ഇല്ല
>അടുത്തത് : മാത്ര .......തുടരും
നസ്യം ചെയ്യണമെന്നു തീര്‍ച്ചപ്പെടുത്തി കഴിഞ്ഞാല്‍ രോഗിയുടെ ചുമലിനു മേല്പ്പോട്ടുള്ള ഭാഗം എല്ലാം വേണ്ട വിധം എണ്ണ പുരട്ടി വിയ്ര്പ്പിക്കണം .ഇതിനു ദോഷത്തെ അനുസരിച്ചുള്ള എണ്ണയാണ് പുരട്ടണ്ടത് . ക്ഷീരബല ,ധാന്വന്തരം മുതലായതു അല്ലെങ്കില്‍ ജീരകം ,ഇന്തുപ്പ് മുതലായവ ഇട്ടു മൂപ്പിച്ച ചൂടുള്ള എണ്ണ ഇതിനു പറ്റുന്നതാണ് . വിയര്പ്പിക്കുന്നതിനു ആവണക്കില മുതലായ വാത ഹര ദ്രവ്യങ്ങള്‍ ഇട്ടു തിളപ്പിച്ച വെള്ളമായാല്‍ മതിയാകുന്നതാണ് . മല മൂത്ര വിസര്‍ജ്ജനം കഴിഞ്ഞിരിക്കണം . ഒരു മുറിയില്‍ വെച്ച് വീണ്ടും മുഖം ഒന്ന് കൂടി വിയ്ര്പ്പിക്കുന്നത് അത്യാവശ്യമാകുന്നു .പിന്നെ കയ്യും കാലും നിവര്‍ത്ത് മലര്‍ന്നു കിടക്കണം .എന്നാല്‍ കാല് അല്പം പൊക്കിയും തല അല്പം താഴ്ത്തിയും വെക്കുന്നതാണ് അധികം സൌകര്യം .തലയിണ ചുമലിനു കീഴെ വെച്ച് തല അല്പം പുറകോട്ടു തൂങ്ങിക്കിടക്കുന്നത് ഈ ആവശ്യത്തിനു നന്ന് . കിടപ്പെല്ലാം ശരിയായി ക്കഴിഞ്ഞാല്‍ നസ്യതിനുള്ള മരുന്ന് അല്പം മാത്ര കൂട്ടി ഒരു ലോഹ പാത്രത്തില്‍ എടുത്തു ചൂട് വെള്ളത്തില്‍ വെച്ച് ചൂട് പിടിപ്പിക്കണം . ചെറിയ ചൂട് മതിയാകും . ഇതില്‍ നിന്നും ശരിയായ മാത്ര എടുത്തു മൂക്കില്‍ പകര്‍ന്നു ഊതി കേറ്റണം. വിരേചന ചൂര്‍ണം മാത്രം ഇങ്ങനെ ഊതി കേറ്റിയാല്‍ മതിയെന്നും പക്ഷം ഉണ്ട് . ദ്രവ സാധനങ്ങള്‍ മൂക്കില്‍ പകരുകയും രോഗി അത് ഊക്കില്‍ വലിച്ചു കേറ്റുകയും വേണം . മാത്ര മുഴുവന്‍ ഒന്നിച്ചു വേണമെന്ന് നിര്‍ബന്ധമില്ല. ഒരു മൂക്കില്‍ ഒഴിച്ചതിനു ശേഷം മറ്റേ മൂക്കില്‍ ഒഴിച്ച് മാറി മാറി രണ്ടു മൂക്കിലും മാത്ര പൂര്‍ണമാക്കണം .ഒരു മൂകില് ഊതുമ്പോള്‍ മറ്റേ മൂക്ക് അടച്ചു പിടിക്കുകയും വേണം . വൈദ്യന് ഊതി കേറ്റുന്നതും രോഗി മേലോട്ട് വലിച്ചെടുക്കുന്നതും ഒരുമിച്ചു ചെയ്യണ്ട പ്രവൃത്തിയാണ് . മാര്ദ്ധവമുള്ള മുഖമുള്ള കുഴലോ പ്ലാവിലയോ മറ്റു ചില ഇലകള്‍ കൊണ്ടും ദ്രവ്യം ഊതി കേറല് ചെയ്യാവുന്നതാണ്. പക്ഷെ ശരിയായ് കുഴല്‍ ഉണ്ടെങ്കില്‍ മാത്രമേ ഊതി ഔഷധം മൂക്കില്‍ കേറ്റുന്നതു പ്രയോജനം ചെയ്യൂ .ചൂര്ണാധികളെ കൊണ്ടുള്ള നസ്യവും ഊതി കേറ്റ്കയാണ് വേണ്ടത് . ദ്രവങ്ങള്‍ അല്ലാത്ത വസ്തു ചൂട് പിടിപ്പിക്കണമെന്ന് നിര്‍ബന്ധമില്ല, സ്തന്യ ക്ഷീരാദികളെ കൊണ്ട് ചെയ്യുമ്പോള്‍ അത് ശീതളമായിട്ടു ചെയ്യുക ആണ് പതിവ് .
നസ്യ വിവരണം : ക്രമം തുടരട്ടെ നസ്യം ചെയ്യുന്നത് എങ്ങനെ എന്ന് പറഞ്ഞു
നസ്യം ചെയ്തു കഴിഞ്ഞാല്‍ മൂക്കിനു ചുറ്റും കഴുത്തും ചുമല് ,കൈ കാലുകളുടെ അകവശം ഇവ കുറെ നേരത്തേക്ക് തിരുമ്മി ചൂട് പിടിപ്പിച്ചു കൊണ്ടിരിക്കണം .കാര്‍ക്കിച്ചു തുപ്പുവാന്‍ തോന്നിയാല്‍ സാവധാനം എഴുനേറ്റു തുപ്പുകയും ചെയ്യാം . തീക്ഷ്ണങ്ങളായ നസ്യങ്ങള്‍ ആയിരുന്നാല്‍ ചിലപ്പോള്‍ രോഗിക്കും തല കറക്കം ,മോഹാലസ്യം വന്നേക്കാം , ഇതിന്റെ പരിഹാരം തല നനക്കാതെ മുഖത്തു വെള്ളം തളിച്ചാല്‍ മതിയാകും . വിരേചന നസ്യം ചെയ്താല്‍ അതിന്റെ ഉപദ്രവങ്ങള്‍ ശമിചാലുടനെ തൈലം കൊണ്ട് കൂടെ നസ്യം ചെയ്യുന്നത് പല അവസരങ്ങളിലും ആവശ്യമായി തീരുന്നതാണ് . കഫം തുപ്പല് ഏതാണ്ട് അവസാനിച്ചു എന്ന് കണ്ടാല്‍ സ്വല്പനേരം കൂടെ മുഖ് ഉയര്‍ത്തി പ്രതീക്ഷിച്ചു ഇരുന്നതിനു ശേഷം രോഗാനുസരെണ തയാറാക്കിയ പുക വലിക്കുകയും ചൂട് വെള്ളം കൊണ്ട് കവിള് കൊണ്ട് തൊണ്ടയിലും വായിലും കെട്ടി നില്ക്കുന്ന കഫം എല്ലാം പോയി ശുദ്ധി വരുന്നതാണ്
നസ്യം ചെയ്തത് മതിയായോ ,ഏറിയോ ,കുറഞ്ഞോ എന്നറിയാനുള്ള ലക്ഷണങ്ങള്‍ ;;;;;തുടരും
നസ്യ വിവരണം :
സ്നേഹ ദ്രവ്യങ്ങള്‍ കൊണ്ടുള്ള നസ്യം ചെയ്തിട്ട് സ്നിഗ്ദത വന്നിട്ടുണ്ടെങ്കില്‍ കാണുന്ന ലക്ഷണങ്ങള്‍ :
ശ്വാസ്സോച്ച്വാസത്തിനു തടസ്സമില്ലാതിരിക്കുക ,കണ്ണിനു ചിമ്മുവാനും മിഴിക്കാനും മറ്റും അസ്വസ്ഥത ഇല്ലാതിരിക്കുക കണ്ണ്,മൂക്ക്, ചെവി , എന്നീ ഇന്ദ്രീയങ്ങള്‍ അവയുടെ പൂര്‍ണ്ണതയില്‍ ഇരിക്കുക ഇവയാണ് .
രൂക്ഷത അഥവാ സ്നിഗ്ദത മതിയാവതിരുന്നാല് കണ്ണുകള്‍ക്ക് സ്തബ്ദത, മൂക്കിലും വായിലും വരള്‍ച് ,ശിരസ്സില്‍ ഒന്നും ഇല്ലാത്തതു പോലെ തോന്നുക ഇവയാണ് .
സ്നിഗ്ദത അധികമായി പോയാല്‍
തലക്കു കനം ,ചൊറി , വായില്‍ വെള്ളം വരുക ,അരുചി ,പീനസം മുതലായ ഉപദ്രവങ്ങള്‍ ഉണ്ടാകുന്നതാണ് ലക്ഷണം. വിരേചന നസ്യം ചെയ്തു വേണ്ടത് പോലെ ആയാല്‍ കണ്ണിനു ലഘുത്വം ,വായക്കു സ്വസ്ഥത ,ഒച്ചക്കു ഗുണം ഇവയൊക്കെ ഉണ്ടാകും .
അത് വേണ്ട വിധം ആയിട്ടില്ലെങ്കില്‍ ഉള്ള രോഗം തന്നെ വര്‍ദ്ധിക്കും അധികമായി പോയാല്‍ പരവേശം , വായ വരള്‍ച്ച മുതലായ അസഹ്യതകള്‍ ഉണ്ടാകുകയും ചെയ്യും.
അനുഭവസ്ഥനായ ഒരു വൈദ്യന് ചെയ്തില്ലെങ്കില്‍ ഫലത്തിന് പകരം ദോഷം എന്ന് വായനക്കാര്‍ക്ക് മനസിലായി കാണും എന്ന് വിശ്വസിക്കുന്നു.
>അടുത്തത് പ്രതിമര്ശ്ശം നാളെ എഴുതാം.
നസ്യം : പ്രതിമര്‍ശം വിവരണം
ഇതിനു യാതൊരു വിധ നിബന്ധനകളും ഇല്ല .ഏതു കാലത്തും ഏവര്‍ക്കും ഉപയോഗിക്കാവുന്നതാണിത് .ക്ഷീണിച്ചവര് ബാലന്മാര് വൃദ്ധന്മാര് ,സുഖികള്‍ അകാലത്തില്‍ നരച്ചവര്‍ മുതലായവര്‍ക്ക് ഇത് ഗുണകരമാണ്. എന്നാല്‍ നിഷേധം ഇല്ലെന്നു പറയാന്‍ പാടില്ല . ദുഷ്ട പീനസ രോഗി ,മദ്യപാനി,ചെവിക്കു ശക്തി ക്ഷയം ഉള്ളവന് ,മൂര്ദ്ധാവിങ്കല് കൃമി ദോഷമുള്ളവന്,അധികം ദോഷങ്ങള്‍ ഇളകി വശായീട്ടുല്ലവര് ഇവര്‍ പ്രയോഗിച്ചാല്‍ ദോഷം ആണ് ഫലം . ചെറിയ മാത്രയില്‍ ആണ് പ്രതിമര്ശ്ശം ചെയ്യുന്നത് കൊണ്ട് ദോഷങ്ങളെ ഇളക്കി പുറത്തേക്ക് കളയുവാന്‍ ശക്തിയില്ലാതിരിക്കും എന്നുള്ളത് കൊണ്ടാണ് നിഷേധിച്ചിരിക്കുന്നത്
ഇങ്ങനെ നിഷേധിചിട്ടില്ലാത്തവര് രണ്ടു ബിന്ദു മാത്ര എടുത്തു അത്രയും മൂക്കില്‍ വലിക്കേണ്ടതുള്ളൂ. അല്ലാതെ വേറെ ചടങ്ങുകള്‍ ഒന്നുമില്ല.
രാത്രി ,പകല്‍ ,ഭക്ഷണം ,ചര്ദ്ധി ,പകലുറക്കം ,വഴി നടക്കുക ,അദ്ധ്വാനം,സ്ത്രീ സംഗമം ,അഭ്യംഗ സ്നാനം ,കവിള്‍കൊള്‍ക,മൂത്രം വീഴുതുക ,കണ്ണില്‍ മരുന്നെഴുതുക,മലശോധന ,പല്ല് തേപ്പു , ഉറക്കെ ചിരിക്കുക ഇതിന്റെ എല്ലാം അവസാനം ഇത് ചെയ്യണ്ടതാണ് . ആദ്യത്തെ അഞ്ച് സമയത്ത് ചെയ്യുന്നത് കൊണ്ട് സ്രോതോ ശുദ്ധിയും പിന്നെ പറഞ്ഞ മൂന്നെണ്ണം ചെയ്താല്‍ തളര്‍ച്ചക്ക് തല്കാല ശമനം ഒന്‍പതു മുതല്‍ ഉള്ള അഞ്ചെണ്ണം കണ്ണിനു ബലമുണ്ടാക്കുകയും പല്ല് തെപ്പിന്റെ അവസാനത്തില്‍ ചെയ്യുന്നത് ദന്തങ്ങള്‍ക്കു ദൃടതയുംചിരിക്കു ശേഷം ചെയ്യുന്നതായാല്‍ ചിരികൊണ്ട് ഇളകുന്ന വാതത്തിന്റെ ശമനവും ഫലം .
ഏഴു വയസ്സിനു മുന്‍പും എണ്‍പത് വയസ്സിനു ശേഷവും മറ്റു നസ്യങ്ങള്‍ ഒന്നും ചെയ്യാറില്ല . എന്നാല്‍ പ്രതി മര്‍ശത്തെ ജനനം മുതല്‍ മരണം വരെ ഏതു പ്രായത്തിലും ശീലിക്കുന്നതിനു വിരോധമില്ല . ക്രമമായി ശീലിക്കുന്ന പക്ഷം മര്‍ശ സാധ്യ്ങ്ങളായ മിക്ക രോഗങ്ങളും മാറി പോകുകയും ചെയ്യും . എന്നാല്‍ നിയമേനെ ശീലിക്കുമ്പോള്‍ എല്ലാ സ്നേഹങ്ങളും ഇതില്‍ ഉപയോഗിക്കാന്‍ പാടില്ല എന്ന് ആചാര്യ മതം .
സ്നേഹങ്ങളില്‍ വെച്ച് കഫ ശമന മയിട്ടുള്ള തൈലം ആകണം .ശിരസ്സ് കഫത്തിന്റെ പ്രധാന സ്ഥാനം ആയത് കൊണ്ട് പ്രധാനപ്പെട്ടത് ആണ് തൈലം ആകുന്നു. വാതാധിക രോഗത്തില്‍ അതതു രോഗത്തിന് തക്കതായ ക്ഷീര ബല ,ധാന്വന്തരം മുതലായ ആവര്‍ത്തിച്ച തൈലങ്ങളും ഈ വിധിപ്രകാരം ശീലിക്കുന്നത് കൊണ്ട് കാലം കൊണ്ട് ഉദ്ദിഷ്ട ഫലം സിദ്ധിക്കും . നിയമേന നസ്യം ശീലിക്കുന്നവര്‍ക്ക് താഴെ പറയുന്ന ഗുണങ്ങള്‍ ഋഷി വര്യന്മാര് സിദ്ധാന്തിചിരിക്കുന്നു .
ചുമല് ,കഴുത്തു ,മുഖം മുതലായ പ്രദേശങ്ങള്‍ നല്ല നിബിടതയും ഉയര്‍ന്ന രക്ത പ്രസാദത്തോട് കൂടിയും ഇരിക്കും .ത്വക്കിന് നല്ല മാര്‍ദ്ധവവും ഇന്ദ്രീയ്ങ്ങള്ക്ക് ദൃടതയും ഉണ്ടാകുന്നതിനു പുറമേ തലയിലെ രോമം ഒരിക്കലും നരക്കുന്ന്തല്ല.
നസ്യ വിവരണം ഇവിടെ പൂര്ത്തിആകുന്നു
കടപ്പാട് : കോട്ടക്കല്‍ ആര്യവൈദ്യശാല
നസ്യത്തിന്റെ അവസാന ഭാഗം ;ഉപയോഗിക്കുന്ന എണ്ണയുടെ യോഗം കൂടെ പറയാം ;
അണുതൈലം
ചന്ദനം,അകില് ,പച്ചില,മരമഞ്ഞള്‍ തൊലി ,ഇരട്ടി മധുരം ,കുറുന്തോട്ടി വേര് , പുണ്ടരീക കിഴങ്ങ് , ചിറ്റെലം,വിഴാലരി ,കൂവളം വേര് ,നീലതാമരാ ,ഇരുവേരി ,കടുക്ക ,കയിമുത്തങ്ങ ,നന്നാറി കിഴങ്ങ് ,ഓരില വേര് ,ദേവതാരം ,മൂവിലവേര് , അടപതിയന്‍ കിഴങ്ങ് ,ശതാവരി കിഴങ്ങ് ,അരേണുകം,വന്‍ വഴുതിന വേര് , ചെറു വഴുതിന വേര് ,മുല്ല വേര് , താമരയല്ലി ഇവ സമം എടുത്തു അതിന്റെ പത്തിരട്ടി ശുദ്ധമായ മഴ വെള്ളത്തില്‍ കഷായം വെച്ച് പത്തിലോന്നാക്കി അരിച്ചു അതിന്റെ പത്തിലൊന്ന് എണ്ണ ചേര്‍ത്തു പാകം ചെയ്യണം ഇപ്രകാരം പത്തു പ്രാവശ്യം കാച്ചി എടുക്കുമ്പോള്‍ എണ്ണക്ക് സമം ആട്ടിന്‍ പാല് ചെര്ക്കണ്ട്ത് ആണ് . ഇതാണ് നസ്യം ചെയ്യുവാനുള്ള അണുതൈല വിധി
ഈ തൈലത്തിന്റെ മാത്ര അരപലം (ഒരൌന്സ് ). തല എണ്ണ തേച്ചു വിയ്ര്പ്പിച്ചതിനു ശേഷം അരപല എണ്ണയില്‍ ശീല മുക്കി അത് കൊണ്ട് മൂന്നു പ്രാവശ്യം മൂക്കില്‍ ഒഴിക്കണം അങ്ങനെ മൂന്നു ദിവസം കൂടുമ്പോള്‍ ചെയ്യണം ഇത് ഏഴു പ്രാവശ്യം തുടര്‍ന്ന് ചെയ്യണം ഈ നസ്യം ശീലിക്കുമ്പോള്‍ കാറ്റും ചൂടും ഏല്ക്കാതെ പത്യാഹാരം കഴിച്ചു ബ്രഹ്മചാരിയായിരിക്കണം .ഇന്ദ്രീയങ്ങള്‍ക്ക് ബലം കിട്ടുന്നതും ത്രിദോ ഷത്തെ ശമിപ്പിക്കുന്നതുമായ ഈ തൈലം യഥാസമയത്ത് പ്രയോഗിക്കുന്നതായാല്‍ നസ്യം കൊണ്ട് മുന്‍പ് കിട്ടുമെന്ന് പറഞ്ഞ എല്ലാ ഗുണങ്ങളും കിട്ടുന്നതാണ്.
കടപ്പാട്-naatuvaidyam.blogspot.in