Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം..

മഞ്ഞപിത്തം എന്നാല്‍ കണ്ണുകളുടെയും,ചര്‍മത്തിന്റെയും സ്വാഭാവിക നിറം മാറി മഞ്ഞയാകുന്ന അവസ്ഥയാണ്. ഇതിനു കാരണം രക്തത്തിലെ ബില്ലിറൂബിന്‍ എന്ന പ്രത്യേക പിഗ്മെന്‍റ് കൂടുന്നതാണ്. നവജാത ശിശുക്കളില്‍ ഇത് കൂടുതലായി കണ്ടുവരുന്നു.

നവജാത ശിശുക്കളിലെ മഞ്ഞപിത്തം എങ്ങനെ തടയാം

ഗര്‍ഭാവസ്ഥയുടെ ആദ്യ ദിവസങ്ങളില്‍ , അമ്മയുടെ കരള്‍ ഭ്രൂണത്തിന്റെ രക്തത്തില്‍ നിന്നും ബിലിറൂബിന്‍ എന്ന വര്‍ണ്ണവസ്തുവിനെ ഫില്‍റ്റര്‍ ചെയ്യുന്നു. ജനനശേഷം, ഈ പ്രക്രിയ ശിശുവിന്റെ കരള്‍ ഏറ്റെടുക്കുന്നു.

നവജാത ശിശുവിലെ മഞ്ഞപ്പിത്തം തടയാന്‍ നമുക്ക് എന്തു ചെയ്യാനാകും?

നവജാത ശിശുവിലെ മഞ്ഞപിത്തം നമുക്ക് തടയാന്‍ സാധ്യമാണ്.ശരിയായ രീതിയിലുള്ള ഗര്‍ഭകാല പരിചരണവും,വൈദ്യ സഹായവും ഉണ്ടെങ്കില്‍ ഇത് തടയാന്‍ എളുപ്പമാണ്.

കുഞ്ഞിന്റെ സമയമാകാതെ ഉള്ള ജനനം കഴിവതും ഒഴിവാക്കാന്‍ ശ്രമിക്കുക ഗര്‍ഭകാലത്ത് സ്വയം ശ്രദ്ധിച്ച്‌,നന്നായി വിശ്രമിക്കുക,ക്ഷീണം തോന്നാതിരിക്കാന്‍ ശ്രദ്ധിക്കുക. പഴങ്ങള്‍ കഴിക്കുകയും,വെള്ളം നന്നായി കുടിക്കുകയും ചെയ്യുക.

കുഞ്ഞിന്റെ അമ്മയുടെ രക്തവും അച്ഛന്റെ രക്തത്തിലെ Rh ഫാക്ടറും പരിശോധിക്കുക.ചുവന്ന രക്താണുക്കളുടെ മുകളില്‍ ഉള്ള ഒരു എന്‍സൈം ആണ് Rh ഫാക്ടര്‍.അമ്മ Rh നെഗറ്റിവും,പിതാവ് Rh പോസിറ്റീവും ആണെങ്കില്‍, അമ്മക്ക് Rh പോസിറ്റീവ് കുഞ്ഞിന് സാധ്യതയുണ്ട്. ഇങ്ങനെയാകുമ്ബോള്‍ കുഞ്ഞിലെ Rh ഫാക്ടറിനോട് യുദ്ധം ചെയ്യാന്‍ അമ്മയുടെ ആന്റിബോഡികള്‍ സാധ്യമാണ്. .നവജാത ശിശുവിലെ മഞ്ഞപിത്തം എന്ന രോഗാവസ്ഥ തടയുന്നതിനായി അമ്മയ്ക്ക് Rh ഇമ്മ്യൂണോഗ്ലോബുലിന്‍ ന് ചികിത്സ നല്‍കണം.

ജനിച്ച ഉടനെ മുലയൂട്ടുക

ജനനത്തിന് ശേഷം ആദ്യത്തെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ മുലയൂട്ടല്‍ ആരംഭിക്കുക, കൃത്യമായ ഇടവേളകളില്‍ ഇതുതുടരണം.

ഇത് കുഞ്ഞില്‍ ഉണ്ടായേക്കാവുന്ന നിര്‍ജലീകരണം തടയും. അതിലൂടെ മഞ്ഞപ്പിത്തവും.മാത്രമല്ല മുലപ്പാല്‍ ഉണ്ടാകാനും ഇത് ഉത്തമമാണ്.

നവജാത ശിശുക്കളിലെ മഞ്ഞപിത്തം വെയില്‍ കൊള്ളിച്ചാല്‍ മഞ്ഞപ്പിത്തം മാറുകയില്ല.

നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം തടയുന്നതിനോ അതുമായി ബന്ധപ്പെട്ട ഒരു ചികിത്സയ്‌ക്കോ സൂര്യ പ്രകാശത്തിനു യാതൊരു പങ്കുമില്ല.

നവജാത ശിശുവിന് മഞ്ഞപിത്തം ബാധിച്ചാല്‍

നവജാത ശിശുവിന് മഞ്ഞപിത്തം ബാധിച്ചാല്‍ പരിഭ്രാന്തരാക്കരുത്. ഇത് സ്വാഭാവികമെന്നു കരുതുക. എന്നിരുന്നാലും നിങ്ങളുടെ കുഞ്ഞിനെ ശിശു രോഗ വിദക്തനെ കൊണ്ട് പരിശോധിപ്പിക്കുക. കൃത്യമായി ചികില്‍സിക്കുക. രോഗം പൂര്‍ണമായും മാറി എന്ന് ഉറപ്പു വരുത്തുക. മരുന്നും നിര്‍ദ്ദേശങ്ങളും പാലിക്കുക.കൃത്യമായി നിര്‍ദ്ദേശങ്ങള്‍ പാലിച്ചാല്‍ ശിശുവിന്റെ ചര്‍മ്മത്തില്‍ നിങ്ങള്‍ക്കു തന്നെ മാറ്റം കാണാന്‍ സാധിക്കും. ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിന് സ്വാഭാവിക നിറം തിരിച്ചു ലഭിക്കുന്നതാണ്. എന്തെങ്കിലും കാരണവശാല്‍ , ചര്‍മത്തില്‍ നിറ വ്യത്യാസമോ, പനിയോ കുഞ്ഞിന് അനുഭവപ്പെട്ടാല്‍ , സ്വയം ചികിത്സ നടത്താതിരിക്കുക. എത്രയും പെട്ടന്ന് ഡോക്ടറെ സമീപിക്കുക.

നവജാത ശിശുക്കളില്‍ മഞ്ഞപിത്തം വരാനുള്ള കാരണങ്ങള്‍

മാസം തികയാതെ ജനിച്ച കുഞ്ഞുങ്ങള്‍ (37 ആഴ്ചകള്‍ക്കു മുമ്ബ് ജനിച്ച ശിശുക്കള്‍)

ശരിയായ രീതിയില്‍ മുലപ്പാല്‍ ലഭിക്കാത്ത കുഞ്ഞുങ്ങള്‍ (അമ്മയ്ക്ക് മുലപ്പാല്‍ നല്കാന്‍ സാധികാത്ത അവസ്ഥയോ അമ്മയ്ക്ക് മുലപ്പാല്‍ ഇല്ലാതെ വരുകയോ ചെയ്യുന്ന അവസ്ഥ),കുഞ്ഞുങ്ങളുടെ രക്തവും അമ്മയുടെ രക്തവുമായി പൊരുത്തപ്പെടാത്ത അവസ്ഥ

മറ്റു കാരണങ്ങള്‍

ജനനസമയത്ത് സംഭവിക്കുന്ന ആന്തരിക അവയവങ്ങളിലെ രക്തസ്രാവം

കരള്‍ പ്രശ്നങ്ങള്‍

അണുബാധ

എന്‍സൈമുകളുടെ കുറവ്

കുഞ്ഞിന്റെ ചുവന്ന രക്താണുക്കളുടെ കുറവ്

നവജാത ശിശുക്കളിലെ മഞ്ഞപിത്തം ചികില്‍സിക്കുന്നത് എങ്ങനെ?

ജനിച്ചു കഴിഞ്ഞു ശിശുവിന്റെ കരള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മിതമായ മഞ്ഞപിത്തം ആണെങ്കില്‍ തനിയെ ഭേദമാകും .കൃത്യമായ ഇടവേളകളില്‍ 10 മുതല്‍ പന്ത്രണ്ടു തവണ കുഞ്ഞിന് മുലയൂട്ടിയാല്‍ കുഞ്ഞിന്റെ ശരീരത്തിലെ ബിലിറൂബിന്‍ കടന്നുപോകാന്‍ അത് സഹായിക്കും.

എന്നാല്‍ രോഗം അധികമാണെങ്കില്‍ മറ്റ് ചികിത്സകള്‍ ആവശ്യമായി വരും. നിങ്ങളുടെ ശിശുവിന്റെ ശരീരത്തിലെ ബിലിറൂബിന്‍ അംശത്തെ തള്ളി കളയാന്‍ വെളിച്ചമുപയോഗിച്ചു ചെയ്യുന്ന ചികിത്സാരീതിയാണ് ഫോട്ടോതെറാപ്പി.

ഫോട്ടോതെറാപ്പി ചെയ്യുമ്ബോള്‍ , നിങ്ങളുടെ കുഞ്ഞിനെ ഒരു ഡയപ്പറും പ്രത്യേക പരിരക്ഷയുള്ള കണ്ണടകളും മാത്രം ധരിപ്പിച്ചു നീല സ്പെക്‌ട്രത്തിന്റെ വെളിച്ചത്തിനു താഴെ ഒരു പ്രത്യേക കിടക്കയില്‍ കിടത്തും,. ഒരു ഫൈബര്‍-ഒപ്റ്റിക് പുതപ്പ് നിങ്ങളുടെ ശിശുവിന് നല്‍കുന്നതാണ്.

ഇതിലും ഗുരുതരമായ അവസ്ഥയിലാണ് നിങ്ങളുടെ കുഞ്ഞെങ്കില്‍, ട്രാന്‍സ്ഫ്യൂഷന്‍ എന്ന ചികിത്സയാണു സ്വീകരിക്കേണ്ടി വരുക. രക്തബാങ്കില്‍ നിന്ന് കുഞ്ഞിന് ചെറിയ അളവിലുള്ള രക്തം സ്വീകരിക്കേണ്ടതായി വരുന്നു.

ഇത്തരത്തില്‍ രക്തം സ്വീകരിക്കുമ്ബോള്‍ ചുവന്ന രക്താണുക്കളുടെ എണ്ണം കൂടുകയും ബിലിറൂബിന്റെ അളവ് കുറയുകയും ചെയുന്നു.

കടപ്പാട്:boldsky

3.2
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top