অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

സമ്പൂര്‍ണ്ണ ആരോഗ്യം

സമ്പൂര്‍ണ്ണ ആരോഗ്യം

  1. പൈല്‍സ് | വെരിക്കോസ് | PILES | VERICOS
  2. കാഴ്ച കുറവ്
  3. കിഡ്നി സ്ടോന്‍
  4. മൂത്രാശ്‌മരി (കല്ല്‌ )അകറ്റാന്‍ ആയുര്‍വേദം
  5. അഭവ ചികിത്സകള്‍
  6. കാലാവസ്‌ഥയനുസരിച്ച്‌ ജീവിതശൈലി
  7. പുകവലിയില്‍നിന്നുണ്ടാകുന്നദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കാൻ കൈതച്ചക്ക.
  8. തടിയൊന്നു കുറക്കണോ
  9. വയറ്റിലെ കാന്‍സര്‍ 10 ലക്ഷണങ്ങള്‍ ..
  10. തുമ്മല്‍
  11. ആസ്ത്മയ്ക്ക് വീട്ടില്‍ തന്നെ മരുന്ന് കണ്ടെത്താം
  12. മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍
  13. ഹൃദ്രോഗം ചെറുക്കാന്‍ ഭക്ഷണക്രമീകരണം
  14. കുട്ടികള്‍ക്ക്‌ ഭക്ഷണം കൊടുക്കുമ്പോള്‍ അമ്മമാര്‍ ഓര്‍മിക്കാന്‍
  15. സൗന്ദര്യ സംരക്ഷണത്തിന് നാരങ്ങ
  16. മുടി വളര്‍ത്താം നാടന്‍ വഴികളിലൂടെ..
  17. മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ 30 വഴികള്‍

പൈല്‍സ് | വെരിക്കോസ് | PILES | VERICOS

സുന്നാമുക്കിയുടെ ഇല ഒരു പിടി, ഈന്തപ്പഴം അഞ്ച് – വൈകിട്ട് മുക്കാല്‍ ഗ്ലാസ്സ് വെള്ളത്തില്‍ ഇട്ടു വെയ്ക്കുക. പിറ്റേന്ന് രാവിലെ എടുത്ത് ഞെരുടിപ്പിഴിഞ്ഞ് അരിച്ചെടുത്ത് കഴിക്കുക. അഞ്ചു ദിവസം കഴിച്ചാല്‍ എല്ലാത്തരം പൈല്‍സും പോകും. വല്ലാതെ വയറിളകാന്‍ സാധ്യത ഉണ്ട്. കൂടുതല്‍ ഇളകിയാല്‍ കഞ്ഞിവെള്ളം ഉപ്പിട്ട് കുടിക്കുക. നിലമ്പരണ്ട അരച്ച് പാലില്‍ കഴിച്ചാല്‍ പൈല്‍സ്, വെരിക്കോസ് മറ്റ് അനുബന്ധരോഗങ്ങള്‍ ഇവയില്‍ നിന്ന് പൂര്‍ണ്ണമായ മോചനം കിട്ടുംകലംപൊട്ടി, കലദി, അതിരാണി, കദളി – ഇങ്ങനെ പല പേരുകളില്‍ അറിയപ്പെടുന്ന ഔഷധച്ചെടിയുടെ പൂവ് പറിച്ച് പഞ്ചസാരയോ തെങ്ങിന്‍ ചക്കരയോ ചേര്‍ത്ത് സിറപ്പ് ഉണ്ടാക്കി കഴിച്ചാല്‍ എത്ര മാരകമായ പൈല്‍സും, വേരിക്കൊസും സുഖപ്പെടും.

ആവശ്യത്തിന് കലംപൊട്ടിയുടെ പൂവ് പറിച്ചെടുത്ത് അനുയോജ്യമായ അളവില്‍ വെള്ളം എടുത്ത് രണ്ടും ചേര്‍ത്ത് ചൂടാക്കി കുറുക്കി പിഴിഞ്ഞ് അരിച്ചെടുത്ത് വേണ്ടത്ര പഞ്ചസാര ചേര്‍ത്ത് വറ്റിച്ച്, ആ സിറപ്പ് ദിവസവും രണ്ടു നേരം ഓരോ ടീസ്പൂണ്‍ കഴിച്ചാല്‍ എത്ര കൂടിയ പൈല്‍സും ദിവസങ്ങള്‍ക്കുള്ളില്‍ മാറിക്കിട്ടും. പ്രമേഹം ഉള്ളവര്‍ പഞ്ചസാരയ്ക്ക് പകരം തെങ്ങിന്‍ ചക്കര ഉപയോഗിക്കുക

കാഴ്ച കുറവ്

പലര്‍ക്കും കണ്ണിനു വേണ്ട പോഷക കുറവ് ഇല്ലായ്മ .അമിതമായ കമ്പൂട്ടര്‍ ഉപയോഗം ,കണ്ണില്‍ പ്രെഷര്‍ ഇങ്ങനെ ഉള്ള പ്രശ്നങ്ങളാല്‍ കാഴ്ച കുറവ് ഉണ്ടാകുന്നു . അതിനു ഒരു പരിഹാരം .

മരുന്നുകള്‍ :

കോവല്‍ ഇല -3 എണ്ണം (കൊവക്കയുടെ ഇല ആണേ )
ജീരകം - ഒരു നുള്ള്
ചുവന്നുള്ളി - ഒരെണ്ണം

ചെയ്യണ്ട വിധം :

കോവല്‍ ഇലയും ചുവന്നുള്ളിയും ജീരകവും ഒന്നിച്ചു മരുന്ന് അരക്കുന്ന ശുദ്ധമായ കല്ലില്‍ വെച്ച് അരച്ച് നല്ല ശുദ്ധമായ വെള്ള തുണിയില്‍ എടുത്തു കിഴി ആക്കി കണ്ണില്‍ 3 തുള്ളി മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്ക് ഒരു തുള്ളിയും വീതം രാവിലെ ഒഴിക്കുക . ഒഴിക്കുമ്പോള്‍ അല്പം പുകച്ചില്‍ തോന്നും .അത് ദ്രോഹം ഒന്നും ചെയ്യില്ല . മാസത്തില്‍ ഒരു പ്രാവശ്യം മാത്രം ചെയ്യുക .കാഴ്ച കുറവ് എന്നും പറഞ്ഞു ദിവസവും ചെയ്യണ്ട . ആറു മാസം വരെ ഇങ്ങനെ ചെയ്‌താല്‍ കണ്ണിന്റെ കാഴ്ച ശക്തി വര്‍ദ്ധിക്കും .കുട്ടികള്‍ക്ക് വെക്കുന്ന കണ്ണാടി വരെയും മാറ്റാം . ഇതോടൊപ്പം ഉദയ സൂര്യനെ നോക്കുന്നതും നല്ലത് .

കിഡ്നി സ്ടോന്‍

 

ഇവിടെ പറയുന്ന മരുന്ന് പലരും കണ്ടിട്ടുള്ള ഒരു ചെടിയെ അല്ല .സിദ്ധ വൈദ്യന്മാര്‍ക്ക് ഇതിനെ പറ്റി അറിയാം .പലയിടത്തും ഇതിന്റെ മലയാളം പേര് അന്വേഷിച്ചു എങ്കിലും കിട്ടിയില്ല .അറിയുന്നവര്‍ പറയുക . സിദ്ധ വൈദ്യം തമിഴില്‍ ആയതുകൊണ്ട് ഇതിന്റെ തമിഴ് പേരെ എനിക്ക് അറിയുള്ളൂ . ഇത് കറ്റാര്‍വാഴയുടെ വംശം എന്ന് മാത്രം അറിയാം .കൂടുതലും മലയോര പ്രദേശങ്ങളില്‍ ആണ് കാണുക . കുന്നുകളില്‍ മേയുന്ന ആടിനും ഇടയന്മാര്‍ക്കും ഇത് ദാഹ ശമനി ആണ് . ഇതിനു കിഡ്നി യെ ശുദ്ധമാക്കാനുള്ള കഴിവുണ്ട് .ഇടയ്ക്കു ഇത് കഴിക്കുന്നത്‌ കിഡ്നിയുടെ പ്രവര്‍ത്തനത്തെ സഹായിക്കും .കല്ലുകളെ പൊടിച്ചു കളയും. കണ്ടു കിട്ടിയാല്‍ വീട്ടില്‍ നട്ടു പിടിപ്പിക്കുക

മരുന്ന് :

കല്ലുടാന്‍ - ഒന്നോ രണ്ടോ ഇലയുടെ ഉള്ളിലെ കാമ്പ് . ഇത് തമിഴ് പേരാണ് .പടം കൂടെ കാണുക
ചെറൂള യുടെ പൂവ് - ഒരു കൈപിടി അളവു
കുരുമുളക് - 10 എണ്ണം
തേന്‍ : ആവശ്യത്തിനു

ഉണ്ടാക്കുന്ന വിധം :

കല്ലുടാന്‍ ഇലയുടെ അകത്തെ കാമ്പ് ചെറുതായി നറുക്കുക . ചെറൂള യുടെ പൂ
ഉരുവി എടുത്തു അതിന്റെ കൂടെ കുരുമുളക് പൊടിച്ചതും മുറിച്ചു വെച്ചിരിക്കുന്ന കാമ്പും തേനും ചേര്‍ത്തു ചവച്ചു തിന്നുക . ഏകദേശം നെല്ലിക്കയുടെ രുചി ആയിരിക്കും . ഇതിനു പുറമേ ഒരു ലിറ്റര്‍ വെള്ളം കുടിക്കുക . കല്ലുകള്‍ ഉള്ളവ ചെറുതായി പൊടിഞ്ഞു വരും . കൂടുതല്‍ വെള്ളം കുടിക്കുന്നത് നല്ലത് . ചെമ്പു പാത്രത്തില്‍ വെള്ളം വെച്ച് 24 മണിക്കൂര്‍ കഴിഞ്ഞു ഉള്ള വെള്ളം ഇതോടൊപ്പം കുടിക്കുന്നത് കൂടുതല്‍ പ്രയോജനം തരും . മൂത്ര കല്ലുള്ളവര്‍ ചെമ്പു പാത്രത്തിലെ വെള്ളം കുടിക്കുന്നത് കിഡ്നി ശുദ്ധം ആക്കും .
കുട്ടികള്‍ക്ക് ഇത് ചെറിയ അളവില്‍ കൊടുത്ത് കൂടെ വെള്ളവും കൊടുക്കണം

മൂത്രാശ്‌മരി (കല്ല്‌ )അകറ്റാന്‍ ആയുര്‍വേദം

മഹാരോഗം എന്നാണ്‌ ആയുര്‍വേദത്തില്‍ കിഡ്‌നി സ്‌റ്റോണിനെ പ്രതിപാദിക്കുന്നതെങ്കിലും ശ്രദ്ധയോടെയുള്ള ചികിത്സകൊണ്ട്‌ രോഗമുക്‌തി നേടാം.

വാതവ്യാധ്യാശ്‌മരീ ഷ്‌ട്മഹോദര ഭഗന്ദരാ- ആര്‍ശാംസിഗ്രഹണീത്യഷ്‌ടമഹാരോഗ സുദൃസ്‌തര'

ആയുര്‍വേദത്തില്‍ മൂത്രാശയ കല്ല്‌ അഥവാ മൂത്രാശ്‌മരിയെക്കുറിച്ച്‌ പ്രതിപാദിക്കുന്നത്‌ ഇങ്ങനെയാണ്‌. മഹാരോഗം എന്നാണ്‌ ആയുര്‍വേദത്തില്‍ മൂത്രാശ്‌മരിയെക്കുറിച്ച്‌ പറയുന്നതെങ്കിലുംശ്രദ്ധയോടെയുള്ള ചികിത്സകൊണ്ട്‌ രോഗമുക്‌തി നേടാം എന്നും സൂചിപ്പിക്കുന്നുണ്ട്‌. നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നും തുടങ്ങി അടിവയര്‍ വരെ വ്യാപിക്കുന്ന വേദന. അമര്‍ത്തി തടവിയാലോ, ചൂടു പിടിച്ചതു കൊണ്ടോ കുറയാത്ത വേദന. ചിലപ്പോള്‍ ശക്‌തമായ വേദനയ്‌ക്കൊപ്പം ഛര്‍ദി, നെഞ്ചിടിപ്പ്‌, രക്‌തസമ്മര്‍ദം തുടങ്ങിയവയും അനുഭവപ്പെടാം. ഇതിനൊക്കെ പുറമേ ഇടയ്‌ക്കിടെ മൂത്രം ഒഴിക്കാനുള്ള തോന്നലും, മൂത്രം ഒഴിക്കുമ്പോള്‍ വേദനയും, മൂത്രതടസവും. മൂത്രാശയക്കല്ല്‌ അഥവാ മൂത്രാശ്‌മരി എന്ന രോഗത്തിന്റെ ലക്ഷണങ്ങളാണ്‌ ഇതൊക്കെ. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഈ രോഗം കണ്ടുവരുന്നു. ആയിരത്തില്‍ ഒരാള്‍ക്ക്‌ വീതം രോഗം ഉണ്ടാകുന്നതായാണ്‌ പഠനങ്ങള്‍ തെളിയിക്കുന്നത്‌. കേരളത്തില്‍ പുരുഷന്മാരിലാണ്‌ ഈ രോഗം കൂടുതലായി കണ്ടുവരുന്നത്‌. ത്രിദോഷങ്ങളായ വാതം, പിത്തം, കഫം എന്നിവയില്‍ അതാതിന്റെ കോപകാരണങ്ങളാലോ മൂന്നും കൂടി ഒന്നിച്ച്‌ കോപിച്ചതു കൊണ്ടോ വിവിധ ലക്ഷണങ്ങളുള്ള അശ്‌മരികള്‍ മൂത്രാശയങ്ങളാല്‍ ബന്ധപ്പെട്ട്‌ ഉണ്ടാകുന്നുവെന്ന്‌ ആയുര്‍വേദം വിശദീകരിക്കുന്നു. ചിട്ടയായ സ്‌നേഹ, സ്വേദ, ഔഷധ ചികിത്സയിലൂടെ രോഗശമനം ഉറപ്പാക്കാം.

രോഗ കാരണങ്ങള്‍

കുടുംബപാരമ്പര്യം, ജന്മനാലുള്ള തകരാറുകള്‍, ജോലിചെയ്യുന്ന സാഹചര്യം, ആഹാരശീലങ്ങള്‍, വൃക്ക, വൃക്കനാളി, മൂത്രാശയം എന്നിവയിലെ രോഗബാധ തുടങ്ങി നിരവധി കാര്യങ്ങള്‍ മൂത്രാശ്‌മരിക്ക്‌ കാരണമാകാം. സമയത്ത്‌ മൂത്രവിസര്‍ജ്‌ജനം നടത്താതിരിക്കുക, കുറഞ്ഞ അളവില്‍ മാത്രം വെള്ളം കുടിക്കുക തുടങ്ങിയവയും മൂത്രാശ്‌മരിക്ക്‌ കാരണമാണ്‌. മൂത്രവേഗം തടയുന്ന സ്വഭാവമുള്ളവരില്‍ വൃക്കകള്‍, മൂത്രവസ്‌തി എന്നിവയില്‍ മൂത്രം കെട്ടിനിന്ന്‌ ഖരപദാര്‍ഥങ്ങള്‍ വളരെക്കാലം കൊണ്ട്‌ അടിഞ്ഞു കൂടി കല്ലുണ്ടാകുന്നു. കാത്സ്യം, ജീവകം ഡി ഇവ ധാരാളമടങ്ങിയ ഭഷ്യവസ്‌തുക്കള്‍, ക്ഷാരഗുണത്തോടു കൂടിയ ഔഷധങ്ങളുടെ ഉപയോഗം എന്നിവയും രോഗ കാരണമാണ്‌. മൂത്രത്തില്‍ ലയിച്ചു പോകാനാകാത്ത വിധം മൂത്രത്തിലെ പരലുകള്‍ക്ക്‌ സാന്ദ്രതയുണ്ടാകുമ്പോഴാണ്‌ അവ കല്ലുകളായി രൂപപ്പെടുന്നത്‌. ഇത്‌ ഫോസ്‌ഫേറ്റ്‌ ക്രിസ്‌റ്റല്‍, കാത്സ്യം ഓക്‌സ്ലേറ്റ്‌, അമോര്‍ഫ്‌സ് യൂറൈറ്റസ്‌ എന്നീ മൂന്നു തരത്തില്‍ കാണപ്പെടുന്നു. നമ്മുടെ നാട്ടിലെ രോഗികളില്‍ കൂടുതലായി കണ്ടുവരുന്നത്‌ കാത്സ്യം ഓക്‌സൈറ്റ്‌ കല്ലുകളാണ്‌. കുമ്മായ നിറത്തില്‍ കാണപ്പെടുന്ന ഇത്തരം കല്ലുകള്‍ രക്‌താണുക്കളുമായി കൂടികലര്‍ന്ന്‌ കാലക്രമേണ കറുത്ത നിറത്തിലാകും. പിന്നീട്‌ കാഠിന്യമുള്ള കല്ലുകളായി മാറുന്നു. ചെറു തരികളായിരിക്കുമ്പോള്‍ ഇവ മൂത്രത്തിലൂടെ പുറം തള്ളപ്പെടും. ചിലപ്പോള്‍ മൂത്രാശയസഞ്ചിക്കുള്ളില്‍ തന്നെ കല്ലുകള്‍ രൂപം കൊള്ളുന്നു, മറ്റു ചിലപ്പോള്‍ വൃക്കകളില്‍ ഉണ്ടാകുന്ന കല്ലുകള്‍ മൂത്രാശയത്തില്‍ എത്തിച്ചേരുന്നു.മൂത്രത്തില്‍ പഴുപ്പുണ്ടെങ്കില്‍ കല്ലുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്‌. കല്ലുണ്ടെങ്കില്‍ പഴുപ്പുണ്ടാവാനുള്ള സാധ്യതയും ഏറെയാണ്‌. കല്ലുകള്‍ ദീര്‍ഘകാലം മൂത്രസഞ്ചിക്കുള്ളില്‍ ഇരിക്കുന്നത്‌ മൂത്രാശയഭിത്തിക്ക്‌ കേടുപാടുകള്‍ സംഭവിക്കുന്നതിനും പിന്നീട്‌ അര്‍ബുദത്തിനും വഴിവയ്‌ക്കുന്നു.

രോഗലക്ഷണങ്ങള്‍

കല്ലിന്റെ വലിപ്പം, സ്‌ഥാനം, ചലനം, അനുബന്ധരോഗങ്ങള്‍ എന്നിവ അനുസരിച്ച്‌ രോഗലക്ഷണങ്ങളില്‍ വ്യത്യാസം ഉണ്ടാകുന്നതായി കാണപ്പെടുന്നു. കഠിനമായ മൂത്രാശ്‌മരി ബാധിച്ചിട്ടുണ്ടെങ്കില്‍ തന്നെ വളരെക്കാലം ഒരു ലക്ഷണവും കാണിച്ചില്ലെന്നും വരാം. ചെറിയ കല്ലുകള്‍ പോലും അസഹനീയമായ വേദന ഉണ്ടാക്കുന്നതായി കണ്ടിട്ടുണ്ട്‌. വൃക്കയിലോ, മൂത്രസഞ്ചിയിലോ ഉള്ള കല്ലുകള്‍ ഉണ്ടാക്കുന്നതിനേക്കാള്‍ ശക്‌തിയേറിയ വേദന വൃക്കനാളിയിലെ ചെറിയ കല്ലുകള്‍ മൂലം ഉണ്ടാകുന്നു. മൂത്രനാളിയില്‍ കല്ല്‌ പൂര്‍ണ്ണമായും തടഞ്ഞാല്‍ മൂത്രവിസര്‍ജ്‌ജന അളവ്‌ തീരെ കുറയും. ഗുരുതരമായ മൂത്രാശ്‌മരിയില്‍ രക്‌തം കലര്‍ന്ന മൂത്രം വിസര്‍ജ്‌ജിക്കും. വൃക്കകള്‍ക്ക്‌ പ്രവര്‍ത്തനമാന്ദ്യം, കല്ലിന്റെ മൂര്‍ച്ചയുള്ള ഭാഗങ്ങള്‍ തട്ടി അവയവങ്ങള്‍ക്ക്‌ മുറിവ്‌, കാന്‍സര്‍ തുടങ്ങിയവ ഉണ്ടാകാം. ചില സന്ദര്‍ഭങ്ങളില്‍ വൃക്കനാളിയിലുണ്ടാകുന്ന മുറിവുകള്‍ വൃക്കനാളിയുടെ ദ്രവീകരണത്തിനു പോലും കാരണമായി തീരാറുണ്ട്‌. സാധാരണ അവസ്‌ഥയില്‍ അറുപത്‌ ശതമാനം കല്ലുകളും തനിയേ മൂത്രത്തിലൂടെ പുറത്തേക്കു പോകുന്നു. ഒരിക്കല്‍ കല്ലുകള്‍ രൂപപ്പെട്ടാല്‍ അതു ചികിത്സിച്ചു മാറ്റിയാലും പിന്നീട്‌ രോഗം വരാനുള്ള സാധ്യത നിലനില്‌ക്കുന്നതിനാല്‍, ചികിത്സകന്റെ നിര്‍ദ്ദേശാനുസരണം ഭക്ഷണം നിയന്ത്രിച്ചും, ക്രമമായ ജീവിതനിഷ്‌ഠകള്‍ വച്ചു പുലര്‍ത്തിയും രോഗം തടഞ്ഞു നിര്‍ത്താന്‍ കഴിയും.

ചികിത്സ

ആയുര്‍വേദത്തില്‍ മൂത്രാശ്‌മരിക്ക്‌ ഇഞ്ചി ലേപനം ഫലപ്രദമായി കണ്ടുവരുന്നു. ഇഞ്ചി നന്നായി അരച്ച്‌ നട്ടെല്ലിന്റെ വശങ്ങളില്‍ നിന്നും അടിവയര്‍ വരെ ലേപനം ചെയ്‌ത് അരമണിക്കൂറിനുശേഷം ധാന്വന്തരം കുഴമ്പ്‌ ദേഹം മുഴുവന്‍ തടവുക. കുറച്ചു സമയം കഴിയുമ്പോള്‍ ശരീരം വിയര്‍ത്തു തുടങ്ങും. അപ്പോള്‍ ശരീരത്തിന്റെ അരഭാഗം മുഴുവന്‍ മുങ്ങുന്ന രീതിയില്‍, സഹിക്കാവുന്ന ചൂടുള്ള വെള്ളത്തില്‍ ഇറങ്ങിയിരിക്കുക. ദേഹം വിയര്‍ക്കുന്നതു വരെ ഇപ്രകാരം തുടരാം. ഈ ചികിത്സാരീതിയാണ്‌ അവഗാഹസ്വേദം എന്നറിയപ്പെടുന്നത്‌. ഇത്‌ ഒരാഴ്‌ച നിത്യവും ചെയ്യണം. ഒപ്പം വൈദ്യ നിര്‍ദ്ദേശാനുസരണം മരുന്നു സേവിക്കുക, അശ്‌മരി ശമിം. തീക്ഷ്‌ണോഷ്‌ണ ഭക്ഷണങ്ങള്‍ എന്നറിയപ്പെടുന്ന മസാല ചേര്‍ത്ത ആഹാര സാധനങ്ങള്‍, എരിവ്‌, പുളി എന്നിവ, ലഹരികള്‍, കോളകള്‍ ഇവ ഉപേക്ഷിക്കേണ്ടതാണ്‌. ചികിത്സാ സമയത്ത്‌ തീക്ഷ്‌്ണ സ്വഭാവമുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നതു ഒഴിവാക്കണമെന്ന്‌ ചികിത്സകന്‍ നിര്‍ദ്ദേശിക്കുന്നതിനു കാരണം, ഇത്തരം ആഹാരസാധനങ്ങള്‍ മൂലം അസിഡിറ്റി ഉണ്ടാകുകയും, മരുന്നുകള്‍ ഫലിക്കുന്നതിന്‌ കാലതാമസം നേരിടുകയും ചെയ്യും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ഓക്‌സലേറ്റുകളും, യൂറിക്കാസിഡുകളും ധാരാളമായി അടങ്ങിയിരിക്കുന്ന പാല്‍, ഐസ്‌ക്രീം, ചോക്കലേറ്റ്‌, ചുവന്ന ചീര, ചേന, കപ്പലണ്ടി, അണ്ടിപ്പരിപ്പ്‌, കാപ്പി, ചായ, കടല, സോഫ്‌റ്റ് ഡ്രിംഗ്‌സ്, കോളകള്‍, മദ്യം എന്നിവ ഉപേക്ഷിക്കണം. ചുവന്ന നിറമുള്ള മത്സ്യങ്ങള്‍, ചാള മത്സ്യം, പന്നിയിറച്ചി, കോഴിയിറച്ചി, കരള്‍, ടിന്ന്‌ ഫുഡ്‌ എന്നിവ തീര്‍ത്തും ഒഴിവാക്കണം. ദിവസവും മൂന്നു ലിറ്ററോളം വെള്ളം കുടിക്കുക. ഭക്ഷണത്തില്‍ ഉപ്പ്‌, മാംസാഹാരങ്ങള്‍,പാലുത്‌പന്നങ്ങള്‍ എന്നിവ കുറയ്‌ക്കുക. അമിതഭാരം നിയന്ത്രിക്കുക എന്നിവയിലൂടെ മൂത്രാശ്‌മരി തടഞ്ഞു നിര്‍ത്താം.ഉഷ്‌ണകാലത്ത്‌ വെള്ളം ധാരാളമായി കുടിക്കുക. വിയര്‍പ്പ്‌ കൂടുതല്‍ അനുഭവപ്പെടുമ്പോള്‍ നിര്‍ജ്‌ജലീകരണം സംഭവിക്കാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കുക.

അഭവ ചികിത്സകള്‍

1. തൊട്ടാവാടി സമൂലം കഷായം വച്ച്‌ ഞെരിഞ്ഞില്‍ പൊടിച്ചിട്ട്‌ തിളപ്പിച്ച്‌ അരിച്ചെടുത്തതിനുശേഷം കഴിക്കുകയും, തൊട്ടാവാടി സമൂലം ഇടിച്ചു പിഴിഞ്ഞ നീര്‌ 15 എം. എല്‍ വീതം ദിവസവും കഴിക്കുകയും ചെയ്‌താല്‍ അശ്‌മരിക്ക്‌ ആശ്വാസം കിട്ടും.2. തഴുതാമ സമൂലം ഇട്ടു തിളപ്പിച്ച വെള്ളം ധാരാളമായി കുടിക്കുക.3. മുരിങ്ങയുടെ തൊലി മൊരി കളഞ്ഞ്‌ ചതച്ച്‌ 60 ഗ്രാം എടുത്ത്‌ വെള്ളത്തില്‍ തിളപ്പിച്ച്‌ കഷായം വച്ച്‌ നാലിലൊന്നായി വറ്റിച്ച്‌ ചെറു ചൂടോടെ രാവിലേയും വൈകുന്നേരവും കുടിക്കുന്നത്‌ ഫലപ്രദം.4. മുരിങ്ങയുടെ വേര്‌ 60 ഗ്രാം എടുത്ത്‌ നാലിരട്ടി വെള്ളത്തില്‍ തിളപ്പിച്ച്‌ നാലിലൊന്നായി വറ്റിച്ച്‌ രാവിലേയും വൈകുന്നേരവും ചെറുചൂടോടെ കഴിക്കുക.5. ഞെരിഞ്ഞില്‍ ചതച്ച്‌ 60 ഗ്രാം എടുത്ത്‌ 1300 എം.എല്‍ കഷായം വയ്‌ച്ച് വറ്റിച്ച്‌ 300 എം.എല്‍ ആക്കി അതില്‍ അഞ്ചു ഗ്രാം ചവര്‍ക്കാരം ചേര്‍ത്ത്‌ കൊടുക്കുന്നത്‌ അശ്‌മരിക്ക്‌ നന്ന്‌.6. ഞെരിഞ്ഞില്‍ ചതച്ചിട്ട്‌ വെള്ളം തിളപ്പിച്ചതിനു ശേഷം തുണിയില്‍ അരിച്ചു മാത്രമേ വെള്ളം കുടിക്കാവൂ. കാരണം ഞെരിഞ്ഞിലില്‍ ചെറിയ മുള്ളുകള്‍ ധാരാളമായുണ്ട്‌.7. വാഴപ്പിണ്ടിനീര്‌ (പാളയംകോടന്‍ വാഴയുടെ) ഒരു ഗ്ലാസ്‌ കുടിക്കുക.8. ചെറൂളയിട്ട്‌ വെന്ത വെള്ളം കുടിക്കുക9. നീര്‍മാതളത്തൊലി കഷായത്തില്‍ അതു തന്നെ അരച്ചു കലക്കി കുടിക്കുക.10. ഒരു കഴഞ്ച്‌ ഇരട്ടി മധുരം പൊടിച്ച്‌ കാടിയില്‍ സേവിക്കുക.11. ചവര്‍ക്കാരം പൊടിച്ചു ഭസ്‌മം ചേര്‍ത്തു കഴിക്കുക.12. കരിനൊച്ചിവേര്‌, തിപ്പലി എന്നിവ സമം ഇളനീര്‍ വെള്ളത്തില്‍ അരച്ചു കലക്കി കഴിക്കുക.13. കല്ലുക്കി പച്ചില ഒരു നെല്ലിക്കാ വലിപ്പത്തില്‍ അരച്ചുരുട്ടി പശുവിന്‍പാലില്‍ വെറും വയറ്റില്‍ കഴിക്കുക.14. ബാര്‍ലി അരി ഇട്ടു തിളപ്പിച്ച വെള്ളം ധാരാളമായി കുടിക്കുന്നത്‌ നല്ലതാണ്‌.15. ബൃഹത്യാധിഗണം എന്നറിയപ്പെടുന്ന ഓരില, മൂന്നില, ചെറുവഴുതന, ചെറൂള എന്നിവ ഓരോന്നും 10 ഗ്രാം വീതവും, ഞെരിഞ്ഞില്‍ 20 ഗ്രാമും എടുത്ത്‌ തിളപ്പിച്ച്‌ പലവട്ടമായി ചെറു ചൂടോടെ കുടിക്കുക.16. ബൃഹത്യാധിഗണം തന്നെ പാല്‍ കഷായമാക്കിയും കുടിക്കാവുന്നതാണ്‌. ഒരു ലിറ്റര്‍ വെള്ളത്തില്‍ മുകളില്‍ പറഞ്ഞ ചേരുവകള്‍ ചേര്‍ത്ത്‌ തിളപ്പിച്ച്‌ ഒരു ഗ്ലാസ്‌ ആക്കി വറ്റിച്ച്‌ തുണിയില്‍ അരിച്ചെടുത്തതിനു ശേഷം, ഒരു ഗ്ലാസ്‌ പാല്‍ കൂടി ചേര്‍ത്ത്‌ പകുതിയാക്കി വറ്റിച്ച്‌ രാത്രി കിടക്കുന്നതിനു മുന്‍പ്‌ കുടിക്കുക. മൂത്രാശ്‌മരിക്ക്‌ ഫലപ്രദം.17. ചെറു ചൂടുവെള്ളം ധാരാളമായി കുടിക്കുക. ഇളനീര്‍ കുടിക്കുന്നതും നല്ലതാണ്‌.18. പരമ്പരാഗത ഔഷധയോഗങ്ങളായ ധാന്വന്തരം കഷായം വീരതരാധിഗണ കഷായം, ചന്ദ്രപ്രഭ ഗുളിക, ദശമൂല ഹരിതകി ലേഹ്യം എന്നിവ രോഗാവസ്‌ഥയുടെ വിവിധ ഘട്ടങ്ങളില്‍ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു. ചികിത്സകന്റെ നിര്‍ദ്ദേശാനുസരണം മാത്രമേ മരുന്നുകള്‍ സേവിക്കുവാന്‍ പാടുള്ളൂ.

നീര്‍മാതളം : നീര്‍മാതളത്തിന്റെ വേരിന്മേല്‍ തൊലി കഷായം വച്ച്‌ 25 എം എല്‍ രണ്ടു നേരം കഴിച്ചാല്‍ മൂത്രാശയക്കല്ല്‌ പൊടിഞ്ഞു പോം.

നെല്ലിക്ക : പച്ച നെല്ലിക്ക അരച്ച്‌ പൊക്കിളി ചുറ്റും പുരട്ടിയാല്‍ മൂത്രതടസ്സം മാറും.

കസ്‌തൂരിവെണ്ട: വിത്തും, ഇലയും, വേം കഷായം വച്ചു കഴിന്നത്‌ നന്ന്‌.

മുതിര : മുതിര മുളപ്പിച്ച്‌ കഴിന്നത്‌ വളരെ ഫലപ്രദമാണ്‌.

കാലാവസ്‌ഥയനുസരിച്ച്‌ ജീവിതശൈലി

ആയുര്‍വേദത്തില്‍ കാലാവസ്‌ഥയ്‌ക്ക് മുഖ്യസ്‌ഥാനമാണുള്ളത്‌. കാലാവസ്‌ഥയനുസരിച്ച്‌ ജീവിതശൈലിയിലും മാറ്റം വരുത്തണം. കിഡ്‌നി സ്‌റ്റോണ്‍ ഒഴിവാക്കുന്നതിനും ഇത്തരം ശീലങ്ങള്‍ പ്രയോജനപ്പെടും. ഓരോ ഋതുക്കള്‍ക്ക്‌ അനുസൃതമായി ശരീരത്തിന്‌ യോജിച്ച ഔഷധങ്ങള്‍ ചേര്‍ത്ത്‌ തിളപ്പിച്ച വെള്ളം കുടിക്കണമെന്നാണ്‌ ആയുര്‍വേദം പറയുന്നത്‌. കൊത്തമല്ലി, ചുക്ക്‌ എന്നീ രണ്ട്‌ ഔഷധങ്ങള്‍ പാനചൂര്‍ണങ്ങളായി ഉപയോഗിക്കണം. കൊത്തമല്ലി ഉഷ്‌ണകാലത്തും ചുക്ക്‌ ശീതകാലത്തും വെള്ളം തിളപ്പിക്കാന്‍ ഉപയോഗിക്കാം. കരിങ്ങാലിക്കാതലും പതിമുഖവുമെല്ലാം വിവിധ രോഗങ്ങള്‍ക്കുള്ള ഔഷധമായി ആയുര്‍വേദം പറയുന്നു. ശരീരത്തിന്‌ ആവശ്യമായ അളവില്‍ വെള്ളം കുടിക്കുക. ഉഷ്‌ണകാലത്ത്‌ ശരീരത്തിലെ ജലാംശം കുറയുമ്പോള്‍ കൂടുതല്‍ ജലാംശം അടങ്ങിയ വെള്ളരിക്ക, പടവലങ്ങ, തണ്ണിമത്തന്‍ തുടങ്ങിയവ ധാരാളമായി കഴിക്കാം. വെള്ളരിക്കയിലേയും മറ്റും മാംസളഭാഗം കഴിക്കുന്നത്‌ വൃക്കയില്‍ കല്ല്‌ രൂപപ്പെടുന്നത്‌ തടയും

മഴക്കാല ചര്യ

മഴക്കാല ജീവിതചര്യമഴക്കാലമെത്തി. പകര്‍ച്ചപ്പനി ഭീതിവിതച്ചു കടന്നുപോയ കഴിഞ്ഞകാലങ്ങളിലെ ദുരനുഭവങ്ങള്‍ ഇന്നും നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ ഉചിതമായ ചില തയ്യാറെടുപ്പുകളിലൂടെ മഴക്കാലത്തെ രോഗഭീതി ഒഴിഞ്ഞ കാലമാക്കാന്‍ നമുക്കാകും. ഇതിനു വേണ്ടതാകട്ടെ കൃത്യസമയത്തുള്ള ഋതുചര്യാപാലനമാണ്

ആയുര്‍വേദശാസ്ത്രപ്രകാരം ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി ഗണ്യമായി കുറഞ്ഞിരിക്കുന്ന കാലമാണ് മഴക്കാലം. ദഹനവ്യവസ്ഥയ്ക്കും മറ്റനുബന്ധ ശരീരവ്യവസ്ഥകള്‍ക്കും ഉണ്ടാകുന്ന വര്‍ഷകാലകൃതമായ മാറ്റങ്ങളാണ് രോഗസാധ്യതയെ വര്‍ധിപ്പിക്കുന്നത്. ഒപ്പം മലിനമാക്കപ്പെടുന്ന പരിസ്ഥിതിയും കുടിവെള്ളവും കൂടിച്ചേരുമ്പോള്‍ കേരളം 'കിടപ്പിലാകുന്നു'.

ശരീരത്തിന്റെ രോഗപ്രതിരോധ ശക്തി കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ ബാഹ്യകാരണങ്ങളായ രോഗാണുക്കളുമായുള്ള സമ്പര്‍ക്കം പലതരം സാംക്രമിക രോഗങ്ങള്‍ക്കും കാരണമാകുന്നു. കുട്ടികള്‍, പ്രായമായ വ്യക്തികള്‍, മറ്റസുഖങ്ങള്‍കൊണ്ട് ക്ഷീണിച്ചിരിക്കുന്നവര്‍ എന്നിവരിലാണ് മുകളില്‍പ്പറഞ്ഞ ഋതുചര്യാരോഗങ്ങള്‍ നാശംവിതയ്ക്കുന്നത്. വിവിധതരം പനികള്‍, ഛര്‍ദ്ദി, വയറിളക്കം, വാതസംബന്ധിയായ സന്ധിരോഗങ്ങള്‍ എന്നിവയാണ് മഴക്കാല രോഗങ്ങളില്‍ പ്രധാനപ്പെട്ടവ. വിഷലിപ്തമായിക്കൊണ്ടിരിക്കുന്ന പരിസ്ഥിതിയും ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന രോഗപ്രതിരോധ ശക്തിയുമാണ് പ്രധാന വില്ലന്മാര്‍. അതുകൊണ്ടുതന്നെ പ്രതിരോധത്തിലും പ്രതിവിധിയിലും മേല്‍പ്പറഞ്ഞ ഘടകങ്ങള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്.

മഴക്കാലം തുടങ്ങുന്നതിനു മുമ്പുതന്നെ രോഗം വരാതിരിക്കുവാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടത് ആവശ്യമാണ്. ഉചിതമായ ആയുര്‍വേദ ഔഷധങ്ങള്‍ സേവിച്ച് വയറിളക്കി ശുദ്ധിവരുത്തുക എന്നതാണ് ആദ്യപടി. ചയാപചയ പ്രക്രിയയുടെ ഫലമായി ശരീരത്തില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളെ ഇപ്രകാരമുള്ള ശരീരശോധനയിലൂടെ നിര്‍ഹരിച്ചശേഷം ലഘുവായതും ദഹിക്കുവാന്‍ എളുപ്പമുള്ളതുമായ ആഹാരമാണ് ഉപയോഗിക്കേണ്ടത്.

ഔഷധക്കഞ്ഞികള്‍ എല്ലാംതന്നെ സന്ദര്‍ഭാനുസരണം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രത്യേകതരം സൂപ്പുകള്‍ മാംസരസങ്ങള്‍ ഇവയെല്ലാംതന്നെ ഈ കാലഘട്ടത്തില്‍ വളരെ ഫലപ്രദമാണ്. മഴക്കാലത്ത് ദഹനവ്യവസ്ഥയെ കര്‍മക്ഷമമാക്കി നിലനിര്‍ത്തുവാന്‍വേണ്ടി പഞ്ചകോലചൂര്‍ണംപോലെയുള്ള ഔഷധങ്ങള്‍ ഇട്ടു സംസ്‌കരിച്ച ആഹാരം ഉപയോഗിക്കുന്നത് ഏറെ ഫലപ്രദമാണ്. ഇതിനോടൊപ്പംതന്നെ രോഗപ്രതിരോധ ശക്തിയെ വര്‍ധിപ്പിക്കുന്ന ഇന്ദുകാന്തഘൃതം, ബ്രാഹ്മരസായനം, ച്യവനപ്രാശം, ത്രിഫലാചൂര്‍ണം തുടങ്ങിയവയും നിശ്ചിതകാലം സേവിക്കേണ്ടതുണ്ട്.

ആഭ്യന്തരമായ മേല്‍പ്പറഞ്ഞ ഔഷധങ്ങള്‍ക്കൊപ്പം എണ്ണതേപ്പ്, വിയര്‍പ്പിക്കല്‍ തുടങ്ങിയവ അനുഷ്ഠിക്കുന്നത് വാതസംബന്ധമായ സന്ധിരോഗങ്ങളുടെ കാഠിന്യത്തെ കുറയ്ക്കുന്നു. ധാന്വന്തരം കുഴമ്പ്, ബലാതൈലം തുടങ്ങിയവയും ഉപയോഗിക്കാവുന്നതാണ് ആവണക്കില, പുളിയില, കരിനൊച്ചിയില, വാതംകൊല്ലിയില തുടങ്ങിയവ ഇട്ടു വെന്ത വെള്ളംകൊണ്ടുള്ള കുളിയും വാതരോഗങ്ങള്‍ക്ക് ഹിതകരമാണ്.

മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം തുടങ്ങിയ ഔഷധങ്ങള്‍ ഇട്ടു തിളപ്പിച്ച പാനീയമാണ് ഗുണകരം. വൈകുന്നേരങ്ങളില്‍ വീടും പരിസരവും അണുവിമുക്തമാക്കാനുതകുന്ന ആയുര്‍വേദ ഔഷധങ്ങള്‍കൊണ്ടു നിര്‍മിച്ച ധൂപനചൂര്‍ണങ്ങള്‍ പ്രയോഗിക്കുന്നതും നല്ലതാണ്. ജൈവ കൊതുകുനാശിനികള്‍ ഏറെ സുരക്ഷിതമാണ്. പുകയില കഷായത്തില്‍ വേപ്പെണ്ണയും കര്‍പ്പൂരവും ചേര്‍ത്ത് തയ്യാറാക്കുന്ന ഇത്തരം കൊതുകുനാശിനികള്‍ കൊതുകിന്റെ വംശവര്‍ധനയെ കാര്യക്ഷമമായി തടയുന്നു

ആയുർവേദം

രോഗങ്ങളില്ലാത്ത അവസ്ഥയെയാണ്‌ സാമാന്യേന ആരോഗ്യം എന്നതു കൊണ്ടുദ്ദേശിച്ചുപോന്നിരുന്നത്. എന്നാൽ 1948ലെ ലോക ഹെൽത്ത് അസംബ്ലിയുടെ നിർവചനപ്രകാരം രോഗ,വൈകല്യരാഹിത്യമുള്ള അവസ്ഥ മാത്രമല്ല, സമ്പൂർണ്ണ ശാരീരിക, മാനസിക, സാമൂഹ്യ സുസ്ഥിതി (well being) കൂടി ആണു ആരോഗ്യം.  ഈ നിർവചനമാണ്‌ ഇന്ന് പൊതുവേ സ്വീകാര്യമായുള്ളത്. ഈ നിർവചനത്തോട് ലോകാരോഗ്യസംഘടനയുടെ 1986ലെ ഒട്ടാവ ചാർട്ടർ ഫോർ ഹെൽത്ത് പ്രൊമോഷന്റെ നിർവചനം കൂടി കൂട്ടിവായിക്കാറുണ്ട് :ആരോഗ്യം സമ്പൂർണ്ണ ദൈനംദിന ജീവിതത്തിനുള്ള ഒരുപാധിയാണ്‌, നിലനില്പിനായി മാത്രമുള്ളതല്ല. ആരോഗ്യം എന്നത് ശാരീരികശേഷിയിലും സാമൂഹിക വ്യക്തിപരമായ ഉപാധികൾക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ള സാക്ഷാത്തായ ഒരു സംഗതിയുമാണ്‌.
പാരമ്പര്യവും പരിതസ്ഥിതിയുമാണ് ആരോഗ്യത്തിനു നിദാനമായ ഘടകങ്ങൾ. ഭൌതീക പരിതസ്ഥിതി, സാമൂഹ്യ പരിതസ്ഥിതി, ജൈവ പരിതസ്ഥിതി എന്ന് പരിതസ്ഥിതി ഘടകങ്ങളെ മൂന്നായി തിരിക്കാം . രോഗാവസ്ഥയ്ക്കുള്ള കാരണങ്ങൾ പലതാകാം. രോഗാണുക്കൾ, പരാദങ്ങൾ എന്നിവയുടെ ആക്രമണം , പോഷണക്കുറവ്, അതിപോഷണം, അമിതാഹാരം എന്നിവ കൂടാതെ ആഹാരത്തിൽ നിന്ന് ലഭിക്കുന്ന ചില ഘടകങ്ങൾ കൂടുതലായി ചയാപചയ പ്രക്രിയയിലൂടെ, അതിലുള്ള ക്രമക്കേട് മൂലമോ അളവ് കൂടുതലായതിനാലോ, വ്യയം ചെയ്യപ്പെടാതെയോ പുറംതള്ളപ്പെടാതെയോ ശരീരത്തിൽ അടിഞ്ഞുകൂടി രോഗാവസ്ഥ.ഉണ്ടാകാം. കൂടാതെ അത്യാവശ്യമായ ചില ഘടകങ്ങൾ ലഭിക്കാതെ ശാരീരിക പ്രക്രിയകൾ താളം തെറ്റുന്നതു മൂലമുള്ള രോഗാവസ്ഥയാകാം.വ്യായാമക്കുറവുകൊണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും സ്ഥിതിവിശേഷമാകാം. അമിതാദ്ധ്വാനം കൊണ്ടുണ്ടാകുന്ന മേൽപ്പറഞ്ഞതിലേതെങ്കിലും അവസ്ഥയാകാം. ശരീര കോശങ്ങളുടെ അപകർഷവും (degeneration), പ്രായ വർദ്ധനയും(aging) രോഗ കാരണങളാണു. കൂടാതെ പാരമ്പര്യ ഘടകങൾ. മേൽപ്പറഞ്ഞ ഏതെങ്കിലും അസന്തുലിതാവസ്ഥയ്ക്കുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതികരണമായുണ്ടാകുന്ന ചില ക്രമക്കേടുകളായാകാം പുറത്ത് കാണപ്പെടുന്നത്. രോഗാവസ്ഥയ്ക്കുള്ള ചികിത്സ തെറ്റായതു മൂലം രോഗാവസ്ഥ സൃഷ്ടിക്കപ്പെടാം. മരുന്നുകളുടെ കുറവു് കൊണ്ടും ആധിക്യം കൊണ്ടും രോഗാവസ്ഥ ഉണ്ടാകാം. അപകടങ്ങൾ കൊണ്ടുമാകാം രോഗാവസ്ഥ. ഇത്തരം ഘടകങ്ങളൊന്നുമില്ലാതിരിക്കുകയും ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങൾ ശരിയായി നടക്കുകയും വ്യക്തിക്ക് ശരീരിക, മാനസിക,സാമൂഹിക സുഖാവസ്ഥ അനുഭവപ്പെടുകയും ചെയ്യുന്ന അവസ്ഥയേയാണ് ആരോഗ്യം എന്ന് പറയുന്നത്.

പുകവലിയില്‍നിന്നുണ്ടാകുന്നദൂഷ്യഫലങ്ങള്‍ ഇല്ലാതാക്കാൻ കൈതച്ചക്ക.


പതിവായി കൈതച്ചക്ക കഴിച്ചാൽ പുകവലിയില്‍നിന്നുണ്ടാകുന്നദൂഷ്യഫലങ്ങള്‍ ഇല്ലാതാകും. പുകവലികൊണ്ട്‌ രക്‌തത്തില്‍ കുറയുന്ന വിറ്റാമിന്‍ സി കൈതച്ചക്ക കഴിക്കുന്നതിലൂടെ പരിഹരിക്കാം

പുകവലിക്കുന്നവര്‍ അതിനൊപ്പം കൈതച്ചക്ക കഴിച്ചാല്‍ രക്ഷപ്പെടാം എന്ന് ആശ്വസിക്കണ്ട. പുകവലി നിറുത്തിയാല്‍ അതിന്റെ ദൂഷ്യ വശങ്ങളില്‍ നിന്നും കരകയറാന്‍ കൈതച്ചക്ക സഹായിക്കും

കാണാന്‍ അത്ര സുന്ദരനല്ലെങ്കിലും രുചിക്കൊപ്പം ആരോഗ്യത്തിനും മികച്ചതാണു കൈതച്ചക്ക. കാത്സ്യം, പൊട്ടാസ്യം, നാരുകള്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ ബി1, വിറ്റാമിന്‍ ബി6, കോപ്പര്‍ തുടങ്ങിയവ ധാരളമായി കൈതച്ചക്കയില്‍ അടങ്ങിയിരിക്കുന്നു. പ്രകൃതിദത്തമായ പൊട്ടാസ്യവും ഇതിൽ ധാരാളമുണ്ട്. അരുചി, ക്ഷീണം ഇവയകറ്റാൻ കൈതച്ചക്കയോളം പോന്ന മറ്റൊന്നില്ല. വെയില്‍ കൊളളുന്നതുമൂലമുണ്ടാകുന്ന ക്ഷീണം അകറ്റാനും കൈതച്ചക്ക ഉത്തമം തന്നെ.
. മാത്രമല്ല ദഹനത്തിനു വളരെയേറെ സഹായകമാണ്‌ കൈതച്ചക്ക. കൈതച്ചക്കയില്‍ കാണപ്പെടുന്ന സള്‍ഫര്‍ അടങ്ങിയ പ്രോട്ടിയോളിക്‌ എന്‍സൈമുകളാണു ദഹനപ്രക്രിയയെ സഹായിക്കുന്നത്‌.

കൈതച്ചക്ക പതിവായി കഴിക്കുന്നത്‌ എല്ലിന്റെയും മോണയുടേയും ആരോഗ്യത്തിന്‌ ഉത്തമമാണ്‌. മാത്രമല്ല കാഴ്‌ച ശക്‌തി വര്‍ധിപ്പിക്കാനും പ്രായാധിക്യം മൂലമുള്ള കാഴ്‌ചക്കുറവിനെ ഒരു പരിധിവരെ പ്രതിരോധിക്കാനും കൈതച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കും.

തടിയൊന്നു കുറക്കണോ


തടികൂട്ടുന്ന പോലെ അല്ല തടി കുറക്കാന്‍ ...ഇത്തിരി സമയമെടുക്കും
തടി കൂട്ടാന്‍ ആളുകള്‍ ശ്രമിക്കുമ്പോള്‍ മനസ്സിലാക്കുക ..ആവശ്യത്തിനു തടിയും ആരോഗ്യവും ഉണ്ടങ്കില്‍ പിന്നെ അത് കൂട്ടാന്‍ ശ്രമിക്കരുത്
പല അനാരോഗ്യങ്ങള്‍ക്കും കാരണമാവും ഈ അമിതമായ തടി
ഇനി നമുക്കൊന്ന് തടി കുറക്കാന്‍ ശ്രമിച്ചാലോ ..!!
പ്രധാനമായും നമ്മുടെ ജീവിത രീതി ഇതില്‍ പ്രധാനമാണ്
നിയന്ത്രണമില്ലാത്ത ഭോജനം ..എണ്ണയില്‍ പൊരിച്ചതും അമിത മധുരവും പൊണ്ണ തടിയുണ്ടാക്കും ,നെയ്യ്,പാല്‍,മാംസം,മധുരം എന്നിവകള്‍ ചേരുന്ന ഭക്ഷണം സ്ഥിരമായി കഴിക്കുന്നവര്‍ക്കും അവരുടെ തടി വര്‍ദ്ധിക്കും
ആദ്യം വേണ്ടത് ഭക്ഷണ നിയന്ത്രണം തന്നെ ...കുറച്ചു കഴിക്കുക ..കഴിക്കുന്നത്‌ ഉമിനീരോട്‌ കൂടെ ചേര്‍ന്നിരിക്കാന്‍ ശ്രമിക്കുക .
അമിതമായ ഉറക്കം ഒഴിവാക്കുക ..അലസത ഒഴിവാക്കി കുറച്ചു അധ്വാനം ശരീരത്തിന് കൊടുക്കുക ..അല്ലെങ്കില്‍ എക്സര്‍സൈസ് ചെയ്യുക ..ഇനി നമുക്ക് ചികിത്സയിലേക്ക് കടക്കാം
1*** അതി രാവിലെ സൂര്യോദയത്തിനു മുന്നേ എഴുനേല്‍ക്കുക
പ്രഭാത കൃത്യങ്ങള്‍ക്ക് ശേഷം കുറച്ചു തേനും വെള്ളവും സമമായെടുത്തു കലക്കി ചേര്‍ത്ത് കഴിക്കല്‍ പതിവാക്കുക ..ക്രമേണ ശരീരം മെലിഞ്ഞു വരികയും ആരോഗ്യം വര്‍ദ്ധിക്കുകയും ചെയ്യും
2*** ഇനി ഒരു കോഴ്സ് ആണ് (നാല്പത്തി ഒന്ന് ദിവസം)..
തൃക്കടു(ചൂക്ക്കുരുമുളക് തിപ്പലി)
മുത്തങ്ങ ,ഏലത്തരി ,വിഴാലരി , മൂവില വേര് .ജീരകം , കായം ,തൂവര്‍ ശീലക്കാരം .
ത്രിഫല (കടുക്കനെല്ലിക്ക താന്നിക്ക) ,
ചെറുവഴതിന വേര് ,മഞ്ഞള്‍ ,കൊടുവേലികിഴങ്ങു , വെള്ലോട്ടുവഴുതിന വേര് ,മരമഞ്ഞള്‍ ,അടക്കാമണിയന്‍ വേര് ,പാടക്കിഴങ്ങ്‌ ,ഇവയെല്ലാം സമം എടുത്തു പൊടിച്ചെടുക്കുക .ആ അളവ് എത്രയോ അത്ര തന്നെ അളവ് മലര്‍ പൊടിയും ചേര്‍ത്തു അതില്‍ എണ്ണയും നെയ്യും തേനും കൂട്ടിച്ചേര്‍ത്തു നാല്പത്തി ഒന്ന് ദിവസം ചെറിയ അളവില്‍ കഴിക്കുക (ഒന്നോ രണ്ടോ ടീസ്പൂണ്‍ )
അമിത വണ്ണം ഉള്ളവര്‍ ക്രമേണ മെലിഞ്ഞു ശരീരം സൌന്ദര്യവും ആരോഗ്യവും ഉണ്ടായി വരും

വയറ്റിലെ കാന്‍സര്‍ 10 ലക്ഷണങ്ങള്‍ ..


സമയത്തു കണ്ടുപിടിച്ചാല്‍ പ്രതിവിധി കണ്ടെത്താവുന്നതും വൈകുന്തോറും രോഗം വഷളാവുകയും ചെയ്യുകയാണ് കാന്‍സര്‍ ജീവനെടുക്കാന്‍ കാരണമാകുന്നത്. പൊതുവില്‍ കണ്ടെത്താന്‍ വൈകുന്ന കാന്‍സരാണ് വയറിലുണ്ടാകുന്നത്. നെഞ്ചെരിച്ചിലും ഛര്ദ്ദിയും പതിവാണെങ്കില്‍ ഒരു ഡോക്ടറുടെ പരിശോധന നടത്തുന്നതാണ് ഉചിതമെന്നു വിദഗ്ധരും വിലയിരുത്തുന്നു. വയറിലെ കാന്സ്റിന്റെ പത്തു ലക്ഷണങ്ങള്‍ ഇതാണ് ..
1, നെഞ്ചെരിച്ചിലും ദഹനക്കുറവും
നെഞ്ചരിച്ചിലും അസിഡിറ്റിയും ഭക്ഷണശേഷം സാധാരണമായിരിക്കും. പക്ഷേ, ഇതു പതിവാണെങ്കില്‍ കാര്യം അപകടമാണെന്നാണ് ഡോക്ടര്മാരുടെ പക്ഷം. വയറിലെ ട്യൂമറിന്റെ ലക്ഷണമായിരിക്കാം ഭക്ഷണശേഷം പതിവായുള്ള നെഞ്ചെരിച്ചിലും ദഹനക്കുറവും അസിഡിറ്റിയുമെന്നാണ് ഡോക്ടര്മാര്‍ ചൂണ്ടിക്കാട്ടുന്നത്. ട്യൂമറില്നിന്നുള്ള സ്രവമാണ് ദഹനത്തെ തടസപ്പെടുത്തുന്നത്. ട്യൂമര്‍ വലുതായാല്‍ ചെറുകുടലില്‍ ഭക്ഷണത്തെ തടയും. അതുകൊണ്ട് നെഞ്ചെരിച്ചില്‍ പതിവായാല്‍ അന്റാസിഡ് കഴിച്ചു പ്രതിവിധി കണ്ടെത്തുന്നവര്‍ ജാഗരൂകരായിരിക്കണമെന്നാണ് ഡോക്ടര്മാര്‍ നിര്ദേിശിക്കുന്നത്.
2, ലഘുഭക്ഷണവും വയറുനിറയ്ക്കും
ലഘുഭക്ഷണവും ലളിതമായ ഭക്ഷണവും കഴിച്ചാലും വയറുനിറഞ്ഞതായും വിശപ്പു മാറിയതായും തോന്നുന്നതും അപകടത്തിന്റെ ലക്ഷണമാണെന്നു ഡോക്ടര്മാ്ര്‍ പറയുന്നു. കുറച്ചു ഭക്ഷണം കഴിച്ചാല്‍ വേണ്ടെന്നു തോന്നുന്നതും ഭക്ഷണത്തോട് വിരക്തി തോന്നുന്നതും ഇതു കാരണം കൊണ്ടുതന്നെ. ട്യൂമറിന്റെ വളര്ച്ച ഭക്ഷണം അന്നനാളത്തിലൂടെ കുടലിലെത്തുന്നതു തടയുന്നതും വയറു നിറഞ്ഞു എന്ന തോന്നലിനു കാരണമാകാം.
3,അകാരണമായ തൂക്കം കുറയല്‍
ഭക്ഷണം ആവശ്യത്തിനു കഴിക്കാന്‍ കഴിയാതെ വരികയും തൂക്കത്തില്‍ കാര്യമായ കുറവു വരികയും ചെയ്യുന്നത് വയറിലെ കാന്സഞറിന്റെ ലക്ഷണമാണ്. അസിഡിറ്റിയും കൂടെയുണ്ടെങ്കില്‍ ഒട്ടും അമാന്തിക്കാതെ ഒരു ഓങ്കോളജിസ്റ്റിന്റെ പരിശോധന അനിവാര്യമാണ്. ഇത്തരം ലക്ഷണങ്ങളുണ്ടെങ്കില്‍ സ്വയം ചികിത്സ ഒഴിവാക്കണം.
4,മൂക്കൊലിപ്പും ഛര്ദിയും
ഛര്ദി പതിവാകുകയും ഛര്ദിക്കുമ്പോള്‍ പാതി ദഹിച്ച ഭക്ഷണപദാര്ഥങ്ങള്‍ പുറത്തുവരികയും ചെയ്താലും അത് അപകടത്തിന്റെ സൂചനയാണ്. പതിവായി മൂക്കൊലിപ്പും ഒരു ലക്ഷണമാകാം. ഭക്ഷണം കഴിച്ചാല്‍ അതു മുകളിലേക്കു വരുന്നു എന്നു തോന്നിയാലും അതു ട്യൂമറിന്റെ ലക്ഷണമാകാം. ഭക്ഷണം ട്യൂമര്‍ മൂലം ചെറുകുടലിലെത്തുന്നതു തടയുന്നതാണ് ഇത്തരത്തില്‍ അസ്വസ്ഥതകളുണ്ടാകാന്‍ കാരണമെന്നാണ് ഡോക്ടര്മാകര്‍ ചൂണ്ടിക്കാട്ടുന്നത്.
5.അലസത തോന്നുക
ബ്ലഡ് കൗണ്ടിലെ കുറവും അതുമൂലമുള്ള അലസതയും ക്ഷീണവും വയറിലെ കാന്സമറിന്റെ ലക്ഷണമാകാം. തൂക്കം കുറയുന്നതും ക്ഷീണവും മറ്റേതെങ്കിലും ആരോഗ്യപ്രശ്‌നമാണെന്നു കരുതി അവയ്ക്കു മരുന്നു കഴിക്കുന്നത് അസുഖം രൂക്ഷമാക്കുകയേ ഉള്ളൂ. അതുകൊണ്ട് ഇത്തരം അസ്വസ്ഥതകളുണ്ടെങ്കില്‍ ഉടന്‍ സംശയനിവൃത്തിക്കായി ഒരു ഡോക്ടറെ കാണുക.
6,മലബന്ധവും നിറംമാറ്റവും
മലബന്ധം, വയറിളക്കം, മലം കറുത്ത നിറത്തില്‍ പോവുക തുടങ്ങിയവയും കാന്സറിന്റെ ലക്ഷണങ്ങളാണ്.
7,വിട്ടുവിട്ടുള്ള ചെറിയ പനി
ശരീരത്തിലെ അണുബാധയുടെ മുന്നറിയിപ്പാണ് വിട്ടുവിട്ടുണ്ടാകുന്ന പനി. വയറില്‍ ട്യൂമറും അതുവഴി അണുബാധയും ഉണ്ടാകുമ്പോള്‍ നേരിയതോതില്‍ വിട്ടുവിട്ടു പനിയുണ്ടാകാനുള്ള സാധ്യതയേറെയാണ്. ക്ഷീണവും പനിയും ഒപ്പം നെഞ്ചെരിച്ചിലും ഉണ്ടെങ്കില്‍ അതും വയറിലെ കാന്സയറിന്റെ ലക്ഷണമാകാം.
8,വയറുവേദന
അടിവയറു കനം വയ്ക്കുന്നതും വേദനയുണ്ടാകുന്നതും ട്യൂമറിന്റെ ലക്ഷണമാകാം. അടിവയറില്‍ അമര്ത്തി നോക്കിയാല്‍ തടിപ്പോ മുഴയോ തോന്നുകയാണെങ്കില്‍ അതു ഡോക്ടറോടു പറയുക.
9,മലത്തോടൊപ്പം രക്തം
മലത്തോടൊപ്പം രക്തം വരുന്നത് കാന്സ്റിന്റെ കൂടിയ തോതിലുള്ള ലക്ഷണമാണ്. ട്യൂമര്‍ വളര്ന്നു ഘട്ടത്തില്‍ മാത്രമേ ഈ ലക്ഷണമുണ്ടാകൂ. ട്യൂമര്‍ വളര്ന്ന് ആന്തരിക രക്തസ്രാവമുണ്ടാകുന്നതാണ് കാരണം. ട്യൂമര്‍ വളരുമ്പോള്‍ വയറിലെ ചെറിയ രക്തക്കുഴലുകള്‍ പൊട്ടാനും ചതയാനും ഉള്ള സാധ്യതയാണ് ഇതു കാണിക്കുന്നത്.
10, വിഴുങ്ങാന്‍ ബുദ്ധിമുട്ട്
ഭക്ഷണം കഴിക്കുന്നതിനും ഗുളികയോ മറ്റോ വിഴുങ്ങതിനോ ബുദ്ധിമുട്ടും രോഗം മൂര്ഛിറക്കുന്ന വേളയില്‍ അനുഭവപ്പെടാം. ഇത് രോഗത്തിന്റെ തുടക്കത്തില്‍ ഉണ്ടായെന്നു വരില്ല. ഈ ലക്ഷണങ്ങളും കൂടി തോന്നിയാല്‍ ഡോക്ടറെ കാണാന്‍ ഒട്ടും മടിക്കേണ്ട.

തുമ്മല്‍


നിരവധി പേര്‍ക്ക് ഉണ്ടാകുന്ന ഒരു പ്രശ്നം .തുമ്മലിന്റെ ശക്തിയില്‍ ചിലര്‍ക്ക് മല മൂത്രങ്ങള്‍ അറിയാതെ പോകും .ഇന്നത്തെ ഭക്ഷ്യ വസ്തുക്കള്‍ മോശം ആയത് കാരണം ശരീരത്തില്‍ ആവശ്യത്തിനുള്ള രക്തം ,ശരീര ബലം ഉണ്ടാകില്ല . തുമ്മല്‍ സ്ഥിരമായി ഉള്ളവര്‍ ആപ്പിള്‍ ,ബീറ്റ് റൂട്ട് ,കാരറ്റ് ജ്യൂസ് കുടിക്കണം . മോരോ തൈരോ കഴിക്കരുത് . പഞ്ഞി മെത്തയില്‍ കിടക്കണം .മുറിയില്‍ ശുദ്ധ വായൂ കേറണം , .സത്ത് കൂടുതല്‍ ഉള്ള ഭക്ഷണം കഴിക്കണം .തലയില്‍ തേക്കാന്‍ ശുദ്ധമായ വെളിച്ചെണ്ണ നല്ലത് , ഭക്ഷണത്തില്‍ നാടന്‍ പശുവിന്റെ നെയ്യ് ഉള്‍പെടുത്താം . പാരമ്പര്യ വൈദ്യം പറയുന്ന മരുന്ന് നോക്കാം .
മരുന്നുകള്‍ :
അകത്തിയുടെ ഇളം ഇല അരച്ച ചാര്‍ - ഒരു സ്പൂണ്‍
കുരുമുളക് -7 എണ്ണം
ജീരകം -ഒരു സ്പൂണ്‍
തേന്‍ - ആവശ്യത്തിനു
ചെയ്യണ്ട വിധം :
കുരുമുളക് പൊടിച്ചു , ജീരകം , ചതച്ചു അകത്തി ഇല ചാറില്‍ ചേര്‍ത്തു രാവിലെ കുടിക്കുക . തുടര്‍ന്ന് 3 ദിവസം കഴിക്കുക , വ്യത്യാസം വന്നാല്‍ മരുന്ന് ശരീരത്തില്‍ പിടിക്കുന്നു . അങ്ങനെ എങ്കില്‍ തുടര്‍ന്ന് 48 ദിവസം വരെ കഴിച്ചാല്‍ തുമ്മലിന്റെ പ്രശ്നമേ മാറും . മദ്യപാനി, പുക വലിക്കുന്നവര്‍ ഇത് ഉപയോഗിക്കരുത് .
(അകത്തി തൊലി, ഇല, പൂവ് , ഇളം കായ്കൾ എന്നിവ ഔഷധയോഗ്യഭാഗങ്ങളാണ്. ഇല പിഴിഞ്ഞ് അരിച്ചെടുത്ത് നസ്യം ചെയ്യുന്നത് കഫവും നീർക്കെട്ടും മാറാൻ സഹായകമാണ്. ഇത് തലവേദന, പീനസം, ചുമ, അപസ്മാരം എന്നീ രോഗങ്ങൾക്കും ശമനമുണ്ടാക്കും. അകത്തിയുടെ ഇല നെയ്യിൽ വറുത്ത് സേവിക്കുന്നത് നിശാന്ധത അകറ്റും. ജീവകം 'എ'യുടെ അഭാവം കൊണ്ടുണ്ടാകുന്ന എല്ലാ നേത്രരോഗങ്ങൾക്കും ഇത് പ്രയോജനകരമാണ്. അകത്തിപുഷ്പം അസ്ഥിസ്രാവം തുടങ്ങിയ രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധമാണ്. അകത്തിക്കുരു പാൽ ചേർത്തരച്ച് നീരും വേദനയുമുള്ള വ്രണങ്ങളിൽ ലേപനം ചെയ്താൽ വ്രണം പെട്ടെന്ന് ഉണങ്ങും. പിത്തഹരം. വായപ്പുൺ(കുടൽ‌പ്പൂൺ,ആകാരം),ഉഷ്ണ രോഗങ്ങൾ മാറുന്നത്തിന് ഉപയോഗിക്കുന്നു.)

ആസ്ത്മയ്ക്ക് വീട്ടില്‍ തന്നെ മരുന്ന് കണ്ടെത്താം


കുട്ടികളിലുണ്ടാകുന്ന രോഗങ്ങളില്‍ ഒരു പ്രധാനവില്ലനാണ് ആസ്ത്മ. 5.5 മില്യണിലധികം കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നത്.
ലോകത്താകെയുള്ള നിരവധി ശാസ്ത്രജ്ഞരും ഗവേഷകരും ആസ്ത്മയ്ക്ക് കൃത്യമായി ഒരു മരുന്ന് കണ്ടെത്താനുളള പരീക്ഷണങ്ങളില്‍ മുഴുകിയിരിക്കുകയാണ്. എന്നാല്‍ ആസ്ത്മയെ പ്രതിരോധിക്കാനായി സ്വന്തം അടുക്കളയില്‍ നിന്നും വീട്ടുപരിസരത്തു നിന്നും മരുന്നുകള്‍ കണ്ടെത്താവുന്നതാണ്.
1. രാവിലെ തേന്‍ കുടിക്കുന്നത് ആസ്ത്മയുടെ ആക്രമണത്തില്‍ നിന്നുള്ള വേദനകളെ ചെറുക്കാന്‍ സഹായിക്കും.
2. ഒരു ടീസ്പൂണ്‍ നിറയെ തേനും ചുക്ക് പൊടിച്ചതും കുരുമുളക് പൊടിച്ചതും ഒന്നിച്ച് ചേര്ത്ത്ണ കഴിക്കുന്നത് നല്ലതാണ്.
3. ചൂടുപാലില്‍ തുല്യഅളവില്‍ തേനും ഒലീവ് ഓയിലും ചേര്ത്ത്് കഴിക്കുക.
4. ഉണക്കിയ അത്തിപ്പഴം ശ്വസനപ്രക്രിയ ക്രമമാക്കാന്‍ സഹായിക്കും.
5. അരഗ്ലാസ് ഉലുവ തിളപ്പിച്ച് ജ്യൂസാക്കി ഇഞ്ചിനീരും ചേര്ത്ത് കഴിക്കുന്നത് ശ്വാസകോശത്തെ കഫരഹിതമാക്കും.
6. ഉണക്കമുന്തിരി വെള്ളത്തില്‍ കുതിര്ത്ത്ം തണുത്ത പാലില്‍ ചേര്ത്ത് കാലത്ത് വെറും വയറ്റില്‍ കഴിക്കുന്നത് നല്ലൊരു പ്രതിരോധമാര്ഗതമാണ്. ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാന്‍ മുന്തിരിക്ക് കഴിവുണ്ട്.
7. ആസ്ത്മ ബാധിച്ചാല്‍ കടുകെണ്ണ കൊണ്ട് മസാജ് ചെയ്യുന്നത് വളരെ നല്ലതാണ്.
8.ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്ത്ത് പലവട്ടമായി കഴിക്കാന്‍ കൊടുക്കുക.
9. കഫശല്യംകൊണ്ട് മൂക്കടഞ്ഞുപോയാല്‍ മുരിങ്ങയില നീരില്‍ ചുക്ക്, കുരുമുളക്, തിപ്പലി എന്നിവ പൊടിച്ച് ചേര്ത്ത് മൂര്ധാകവില്‍ കുഴമ്പിടുക. ചുക്ക്, ഇരട്ടിമധുരം, തിപ്പലി ഇവ പൊടിച്ച് തേനില്‍ ചാലിച്ച് കുറേശ്ശെയായി അലിയിച്ചിറക്കാന്‍ കൊടുക്കാം. പേരയില, തുളസിയില ഇവയിട്ട് തിളപ്പിച്ച വെള്ളം ആവി കൊള്ളിക്കുന്നതും നല്ലതാണ്

ആരോഗ്യപരമായ കാര്യങ്ങൾക്കുപയോഗിക്കുമ്പോൾ വൈദ്യനിർദേശപ്രകാരം മാത്രം ചെയ്യുക

മല്ലിയില

ദഹനം എളുപ്പമാക്കും.

ഗ്യാസ്ട്രബിളിനെ പ്രതിരോധിക്കും.
ഭക്ഷ്യ വിഷബാധ്യയ്ക്ക് കാരണമാകുന്ന സാല്‍മോണെല്ല ബാക്ടീരിയയെ പ്രതിരോധിക്കും.

ശരീരത്തിനുള്ളില്‍ എത്തിപ്പെട്ടുന്ന ലെഡ്, മെര്‍ക്കുറി ,ആഴ്സനിക് പോലുള്ള ഉപദ്രവകാരികളായ ലോഹങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കും.

ഇതിലടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ളമേറ്ററി ഘടകങ്ങള്‍
ആര്‍ത്രൈറ്റിസിന്റെ ലക്ഷണങ്ങളെ ശമിപ്പിക്കും.

ഛര്‍ദ്ദി ഇല്ലാതാക്കും നല്ല കൊളസ്ട്രോളിനെ ഉയര്‍ത്തുകയും ചീത്ത കൊസ്ളട്രോളിനെ കുറയ്ക്കുകയും ചെയ്യും

മഴക്കാലത്ത്‌ ആരോഗ്യസംരക്ഷണത്തിന്‌ നാട്ടറിവുകളില്‍ നിന്ന്‌ ഇതാ ഫലപ്രദമായ ഒറ്റമൂലികള്‍

ജലദോഷം
1. ചെറുനാരങ്ങാനീരില്‍ സമം തേന്‍ ചേര്‍ത്ത്‌ കഴിക്കുക. ഒരു വലിയ സ്‌പൂണ്‍ തേന്‍ ചെറുചൂടുള്ള ബാര്‍ലിവെള്ളത്തില്‍ ഒഴിച്ച്‌ കിടക്കാന്‍ നേരത്ത്‌ ദിവസവും കഴിച്ചാല്‍ സ്‌ഥിരമായുള്ള ജലദോഷം മാറും.
2. തുളസിയിലനീര്‌, ചുവന്നുള്ളിനീര്‌, ചെറുതേന്‍ ഇവ ചേര്‍ത്ത്‌ സേവിക്കുക.
3. തേനില്‍ ഏലക്കായ്‌ ചേര്‍ത്ത്‌ കഴിക്കുക.
4. തുളസിയില, ചുക്ക്‌, തിപ്പലി ഇവയെല്ലാംകൂടി ഇട്ട്‌ കഷായംവച്ച്‌ കൂടെക്കൂടെ കുടിക്കുക.
5. ചൂട്‌ പാലില്‍ ഒരു നുള്ള്‌ മഞ്ഞള്‍പ്പൊടിയും കുരുമുളകുപൊടിയും ചേര്‍ത്ത്‌ കുടിക്കുക.
6. യൂക്കാലി തൈലം വെള്ളത്തിലൊഴിച്ച്‌ ആവിപിടിച്ചാല്‍ മൂക്കടപ്പ്‌, പനി, ജലദോഷം, കഫക്കെട്ട്‌ എന്നിവ മാറാന്‍ സഹായിക്കും.
7. പലതവണ തുളസിക്കാപ്പി കുടിക്കുക.
8. തുണി മഞ്ഞളില്‍ തെറുത്ത്‌ തിരിപോലെയാക്കി കത്തിച്ചു ശ്വസിച്ചാല്‍ മൂക്കടപ്പ്‌ ഉടന്‍ മാറും.
9 മഞ്ഞള്‍ ചേര്‍ത്ത്‌ വെള്ളം തിളപ്പിച്ചു കുടിച്ചാല്‍ ജലദോഷം കുറയും.
10. കരിഞ്ചീരകം ഒരു നുള്ളെടുത്ത്‌ ഞെരടി മണപ്പിച്ചാല്‍ മൂക്കടപ്പിന്‌ ആശ്വാസം കിട്ടും.
ഛര്‍ദ്ദിയോടുകൂടിയ പനി
1. ഞാവല്‍ തളിര്‌, മാവിന്‍തളിര്‌, പേരാലിന്‍ മൊട്ട്‌, രാമച്ചം എന്നിവ കഷായംവച്ച്‌ തേന്‍ മേമ്പൊടി ചേര്‍ത്തു സേവിക്കുക

ഹൃദ്രോഗം ചെറുക്കാന്‍ ഭക്ഷണക്രമീകരണം

ആരോഗ്യകരമായ ഭക്ഷണക്രമീകരണത്തിലൂടെ മാത്രമേ ഹൃദയാരോഗ്യം ഉറപ്പുവരുത്താനാകൂ.
ഭക്ഷണക്രമീകരണത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്‌
കിട്ടുന്നതെന്തും വാരിവലിച്ചു കഴിച്ചിട്ട്‌ വ്യായാമം ചെയ്‌താല്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല എന്ന തെറ്റായ ധാരണ മലയാളികള്‍ക്കുണ്ട്‌. ഭക്ഷണം, ഭക്ഷണരീതി, ഭക്ഷണശൈലി ഇവയിലുണ്ടായ മാറ്റങ്ങള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചു തുടങ്ങി. ഭക്ഷണകാര്യത്തില്‍ വേണ്ടത്ര ശ്രദ്ധ കൊടുത്താല്‍ ഹൃദ്രോഹം തടയാന്‍ കഴിയുമെന്ന്‌ നാം പലപ്പോഴും മറന്നുപോകുന്നു. ശരീരത്തിലെ കോശങ്ങള്‍ക്ക്‌ ഓക്‌സിജനും പോഷകാംശങ്ങളും ആവശ്യമാണ്‌. കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നും കോശങ്ങള്‍ ഇത്‌ ശേഖരിക്കുന്നു. നേരിട്ടല്ലെന്നു മാത്രം. ദഹനശേഷമാണ്‌ ഭക്ഷണം രക്‌തത്തില്‍ അലിഞ്ഞുചേരുന്നത്‌. രക്‌തപ്രവാഹത്തിലൂടെ ശരീരത്തിന്റെ ഓരോ ഭാഗങ്ങളിലും ഇത്‌ എത്തുന്നു. ശരീരത്തിലെ ഏറ്റവും നിര്‍ണായകമായ ഈ പ്രവര്‍ത്തനം നടത്തുന്ന അവയവമാണ്‌ ഹൃദയം. അതുകൊണ്ട്‌ ആരോഗ്യകരമായ ജീവിതത്തിന്‌ ഹൃദയാരോഗ്യം ഏറെ പ്രാധാന്യം അര്‍ഹിക്കുന്നുണ്ട്‌.
ഭക്ഷണരീതി
വാഹനത്തിന്‌ എണ്ണയടിച്ചിട്ട്‌ അനക്കാതെ ഷെഡില്‍ കയറ്റിയിട്ടാല്‍ എന്താവും ഫലം? തുരുമ്പു പിടിച്ച്‌ നശിച്ചു പോകും. ഇതുപോലെയാണ്‌ കേരളീയരുടെ ഭക്ഷണരീതി. രാവിലെ വളരെ കുറച്ചും രാത്രി വയറു നിറച്ചും കഴിക്കുന്നു. മാനസികവും ശാരീരികവുമായ പ്രവര്‍ത്തനത്തിന്‌ ഊര്‍ജ്‌ജം ആവശ്യമാണ്‌. ഇത്‌ ഭക്ഷണത്തില്‍ നിന്നാണ്‌ ലഭിക്കുന്നത്‌. അതുകൊണ്ട്‌ പ്രഭാത ഭക്ഷണത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കണം. ഇതുകൊണ്ട്‌ രണ്ടു പ്രയോജനങ്ങളാണുള്ളത്‌. ഒന്ന്‌ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിന്‌ ആവശ്യമായ ഊര്‍ജ്‌ജം ലഭിക്കുന്നു. രണ്ട്‌ കഴിക്കുന്ന ഭക്ഷണം ദഹിക്കുന്നു.
രാത്രിയില്‍ അമിത ഭക്ഷണം കഴിക്കുന്നത്‌ മനുഷ്യശരീരത്തിന്റെ പ്രവര്‍ത്തനം താറുമാറാക്കും. പ്രത്യേകിച്ചും ഹൃദയത്തിന്റെ. കാരണം ഉറങ്ങുന്ന സമയത്ത്‌ ശരീരം പരിപൂര്‍ണ വിശ്രമത്തിലാണ്‌. കഴിക്കുന്ന ഭക്ഷണത്തിലെ കൊഴുപ്പ്‌ ശരീരത്തില്‍ അടിഞ്ഞുകൂടുകയും ചെയ്യുന്നു. ഇത്‌ ഹൃദ്രോഗത്തിനും കുടവയറിനും കാരണമാകുന്നു.
എണ്ണയുടെ ഉപയോഗം
സസ്യ എണ്ണകള്‍ സുരക്ഷിതമാണെന്ന ധാരണയില്‍ അത്‌ കൂടുതല്‍ ഉപയോഗിക്കുന്നവരുണ്ട്‌. എല്ലാത്തരം എണ്ണകളും ദോഷകരമാണ്‌. എന്നാല്‍ ഹൃദയത്തിന്റെ സുഹൃത്ത്‌ എന്നറിയപ്പെടുന്നത്‌ ഒലീവ്‌ ഓയിലാണ്‌. ഇതിന്റെ വിലയും മണവും രുചിയും നമ്മുടെ ശത്രുവാണെന്നു മാത്രം. എത്രമാത്രം എണ്ണയുടെ ഉപയോഗം കുറയ്‌ക്കുന്നുവോ അത്രയും നല്ലത്‌. ഭക്ഷണം പാകം ചെയ്യുമ്പോള്‍ എണ്ണ ഏറ്റവും കുറച്ച്‌ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക. എണ്ണകള്‍ മാറിമാറി ഉപയോഗിക്കുന്നതും നല്ലതാണ്‌. ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും തിളപ്പിച്ച്‌ ഉപയോഗിക്കാതിരിക്കാന്‍ വീട്ടമ്മമാര്‍ ശ്രദ്ധിക്കണം.
കഴിക്കാം മത്സ്യവും മുട്ടയും
ചിലയിനം മത്സ്യങ്ങളും മുട്ടയുടെ വെള്ളയും ഹൃദയത്തിന്‌ നല്ലതാണ്‌. എല്ലുകള്‍ക്ക്‌ ആവശ്യമായ കാല്‍സ്യം മുട്ടയുടെ വെള്ളയില്‍ നിന്നു ലഭിക്കുന്നു. മീനെണ്ണയിലുള്ള ഒമേഗാ-3 ഘടകമാണ്‌ ഹൃദയത്തിന്‌ ഗുണം ചെയ്യുന്നത്‌. എന്നാല്‍ മറ്റെണ്ണകളില്‍ മുക്കി വറുത്തെടുത്ത ഫിഷ്‌ഫ്രൈയും മറ്റും ഗുണത്തിനുപകരം ദോഷമേ ചെയ്യൂ. മീന്‍കറി വയ്‌ക്കുമ്പോള്‍ എണ്ണ കുറച്ചു ഉപയോഗിക്കുന്നതാണ്‌ ഉത്തമം. ചെറു മത്സ്യങ്ങള്‍, മത്തി, ചൂര, അയല എന്നിവ കൂടുതല്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. ചെമ്മീന്‍ പോലുള്ള മത്സ്യങ്ങള്‍ ഒഴിവാക്കുന്നതാണ്‌ ഉചിതം.
പഴങ്ങളും പച്ചക്കറികളും
ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും അര്‍ഹമായ സ്‌ ഥാനം നാം നല്‍കാറില്ല. കാരണം പുറത്തുനിന്നു ലഭിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും വിഷാംശം കൂടുതലാണ്‌. പ്രകൃതിയില്‍ നിന്നു ലഭിക്കുന്ന സസ്യാഹാരങ്ങളാണ്‌ ഹൃദയാരോഗ്യത്തിന്‌ നന്ന്‌. വീട്ടുമുറ്റത്തു ലഭിക്കുന്ന പപ്പായ, പേരയ്‌ക്ക തുടങ്ങിയ പഴങ്ങളും ചീര, മുരിങ്ങയില തുടങ്ങിയ ഇലക്കറികളും ധാരാളം കഴിക്കണം.
ഓരോ വീടുകളിലും അടുക്കളത്തോട്ടങ്ങള്‍ നിര്‍മ്മിക്കുന്നതും ഉചിതം. ഇതിലൂടെ വിഷമയമില്ലാത്ത ഭക്ഷണം കഴിക്കാം. പുറത്തുനിന്നു വാങ്ങുന്ന പഴങ്ങളും പച്ചക്കറികളും കുറഞ്ഞത്‌ ഒരു മണിക്കൂറെങ്കിലും ഉപ്പു വെള്ളത്തിലിട്ട്‌ വൃത്തിയായി കഴുകി ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം. നാരുള്ള ഭക്ഷണങ്ങളും ധാരാളം കഴിക്കണം. പഴങ്ങളിലും പച്ചക്കറികളിലും നിന്നു ലഭിക്കുന്ന വിറ്റാമിന്‍ ഇ, സി, എ, സെലീനിയം എന്നിവ ധമനികളില്‍ അതിറോസ്‌ക്ലിറോസിസ്‌ ഉണ്ടാവുന്ന പ്രക്രിയയെ തടഞ്ഞ്‌ ഹൃദയാഘാതത്തില്‍നിന്നും സംരക്ഷണം നല്‍കുന്നു.
എന്തു കഴിക്കണം
ഓരോരുത്തരും എന്തു കഴിക്കണമെന്നു തീരുമാനിക്കുന്നത്‌ അവനവന്‍ തന്നെയാണ്‌. ഇന്നതു വേണം ഇന്നതു വേണ്ട എന്നുവയ്‌ക്കേണ്ട കാര്യമില്ല. ഒരാള്‍ക്ക്‌ ആവശ്യമായ ഊര്‍ജ്‌ജവും ആരോഗ്യവും മനസിലാക്കി വേണം ഭക്ഷണക്രമം നിശ്‌ചയിക്കാന്‍. മലയാളികളുടെ ഇപ്പോഴത്തെ ഭക്ഷണക്രമത്തില്‍ കുറഞ്ഞത്‌ 4000 കലോറിയെങ്കിലും അടങ്ങിയിട്ടുണ്ട്‌. ഇത്‌ ഹൃദയാരോഗ്യത്തിനു ഭീഷണിയാണ്‌. ഭക്ഷണം കഴിക്കുമ്പോള്‍ വാരിവലിച്ചു കഴിക്കാതെ ആസ്വദിച്ചു കഴിക്കാന്‍ ശ്രദ്ധിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
1. കൃത്യമായ ഭക്ഷണക്രമം ഉണ്ടായിരിക്കണം.
2. പ്രാതല്‍ നന്നായി കഴിക്കുകയും അത്താഴം കുറച്ചു കഴിക്കാനും ശ്രദ്ധിക്കുക.
3. എണ്ണയുടെ ഉപയോഗം പരമാവധി കുറയ്‌ക്കുക.
4. ഒരിക്കല്‍ തിളപ്പിച്ച എണ്ണ വീണ്ടും ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
5. പഴങ്ങളും പച്ചക്കറികളും ഇലക്കറികളും ധാരാളം കഴിക്കുക.
6. 20 വയസിനു ശേഷം ഇടക്കിടെ കൊളസ്‌ട്രോള്‍ പരിശോധിക്കുക.
7. കൊഴുപ്പു കുറഞ്ഞതും എളുപ്പം ദഹിക്കുന്നതുമായ ആഹാരങ്ങള്‍ കഴിക്കുക.
8. ഫാസ്‌റ്റ് ഫുഡ്‌, എണ്ണയില്‍ വറുത്തതും പൊരിച്ചതുമായ ആഹാരങ്ങള്‍, ബേക്കറി പലഹാരങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക.
9. ചെറു മത്സ്യങ്ങള്‍, മത്തി, അയല, ചൂര തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം..

കുട്ടികള്‍ക്ക്‌ ഭക്ഷണം കൊടുക്കുമ്പോള്‍ അമ്മമാര്‍ ഓര്‍മിക്കാന്‍

കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ്‌ കഴിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്തുവാന്‍ അമ്മമാര്‍ക്ക്‌ കഴിയണം
കുട്ടികളുടെ ഭക്ഷണകാര്യത്തില്‍ അമ്മമാര്‍ പ്രത്യേകം ശ്രദ്ധപതിപ്പിക്കണം. ഭക്ഷണം തയാറാക്കുമ്പോഴും ഭക്ഷണവിഭവങ്ങള്‍ തെരഞ്ഞെടുക്കുമ്പോഴും ആ ശ്രദ്ധയും പരിഗണനയും ഉണ്ടാകണം. കുട്ടികള്‍ ശരിയായ ഭക്ഷണം ശരിയായ സമയത്താണ്‌ കഴിക്കുന്നത്‌ എന്ന്‌ ഉറപ്പുവരുത്തുവാന്‍ അമ്മമാര്‍ക്ക്‌ കഴിയണം.
1. ഭക്ഷണകാര്യത്തില്‍ റോള്‍മോഡല്‍ ആവുക. എല്ലാത്തരം ഭക്ഷണവും കഴിക്കുകയും അവ കഴിക്കാന്‍ കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്യുക.
2. ഭക്ഷണകാര്യത്തിലെ കുട്ടികളുടെ ദുര്‍വാശിക്കു ചെറുപ്പം മുതലേ കൂട്ടുനില്‍ക്കാതിരിക്കുക. (കുട്ടികളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ അവ ആരോഗ്യപരമാണെങ്കില്‍ പരിഗണിക്കുന്നതു നല്ലതാണ്‌).
3. കഴിവതും കുടുംബാംഗങ്ങള്‍ എല്ലാവരുംകൂടി ഒരുമിച്ചിരുന്ന്‌ ഭക്ഷണം കഴിക്കുക.
4. കുട്ടികളുടെ ഭക്ഷണം കഴിക്കാനുള്ള കപ്പാസിറ്റിയെക്കുറിച്ചു മാതാപിതാക്കള്‍ക്ക്‌ ഒരു ധാരണ ഉണ്ടായിരിക്കണം. അതില്‍ കൂടുതല്‍ ഭക്ഷണം അവരെക്കൊണ്ടു നിര്‍ബന്ധിച്ചു കഴിപ്പിക്കരുത്‌.
5. ഒരുപാടു ഭക്ഷണം ഒറ്റയടിക്കു കഴിച്ചെന്നു കരുതി അവര്‍ സ്‌പോര്‍ട്‌സ് താരങ്ങളൊന്നും ആവില്ലെന്നു മാത്രമല്ല ഇതു വിപരീത ഫലമാണു ചെയ്യുക എന്നും ഓര്‍മിക്കുക.
6. ഭക്ഷണം കഴിക്കാന്‍ മടികാണിക്കുന്ന കുട്ടിയെ ഒരിക്കലും തല്ലിയും ഭീഷണിപ്പെടുത്തിയും ഭക്ഷണം കഴിപ്പിക്കാന്‍ ശ്രമിക്കരുത്‌. അനുനയത്തിന്റെ ഭാഷയാണ്‌ എപ്പോഴും അഭികാമ്യം. ഭക്ഷണത്തോടുള്ള വിരക്‌തിയുടെ കാരണമാണ്‌ ആദ്യം കണ്ടുപിടിക്കേണ്ടത്‌.
7. കുട്ടികള്‍ക്കുവേണ്ടി തയാറാക്കുന്ന ഭക്ഷണം അളവിലും ഗുണത്തിലും വേണ്ടത്ര നിലവാരം പുലര്‍ത്തുന്നുണ്ടെന്ന്‌ ഉറപ്പു വരുത്തണം.
8. ഭക്ഷണത്തില്‍ എല്ലായ്‌പ്പോഴും വൈവിധ്യം വരുത്താന്‍ ശ്രദ്ധിക്കുക.
9. എന്നും കൃത്യസമയത്തു ഭക്ഷണം കൊടുക്കാന്‍ ശ്രമിക്കുക. അതുപോലെ ഭക്ഷണം ശരിയായി ചവച്ചരച്ചു കഴിക്കാനാവശ്യമായ സമയം ഉണ്ടെന്ന്‌ ഉറപ്പാക്കണം (പ്രത്യേകിച്ചും പ്രഭാത ഭക്ഷണത്തിന്റെ കാര്യത്തില്‍).
10. സ്‌കൂള്‍ ബസ്‌ വരുന്നതിനു തൊട്ടുമുമ്പു നിന്നും നടന്നും ഭക്ഷണം വെട്ടിവിഴുങ്ങുന്ന രീതി ഉപേക്ഷിക്കണം.
11. ഭക്ഷണം കൂടുതല്‍ ആസ്വാദ്യകരവും ആകര്‍ഷകവുമാക്കാന്‍ ശ്രദ്ധിക്കുക.
12. ചപ്പാത്തിയും മറ്റും ഉണ്ടാക്കുമ്പോള്‍ വ്യത്യസ്‌തമായ ആകൃതിയിലും അളവിലും ഉണ്ടാക്കി നോക്കുക. പുട്ടുണ്ടാക്കുമ്പോള്‍ തേങ്ങാ ചിരവിയിട്ടതിന്റെ കൂടെയോ പകരമോ കാരറ്റ്‌ കൊത്തിയരിഞ്ഞതോ ചീര കൊത്തിയരിഞ്ഞതോ ഒക്കെ ചേര്‍ക്കാവുന്നതാണ്‌. രുചിയും ഗുണവും വര്‍ണവൈവിധ്യവും ഒക്കെയുണ്ടാവും.
13. പഴങ്ങളിലെയും പച്ചക്കറികളിലെയും നിറങ്ങളിലെ വൈവിധ്യം ഉപയോഗപ്പെടുത്തുക.
14. പാലിന്റെ രുചിയോടും മണത്തോടും ചില കുട്ടികള്‍ക്കെങ്കിലും ഉള്ള മടുപ്പു മാറ്റാന്‍ മാര്‍ക്കറ്റില്‍ കിട്ടുന്ന കൊക്കോയും മാള്‍ട്ടുമൊക്കെ ചേര്‍ന്ന ഏതെങ്കിലും നല്ല ഹെല്‍ത്ത്‌ ഡ്രിങ്കിന്റെ പൊടി അല്‍പം ചേര്‍ത്തു മണവും രുചിയും മെച്ചപ്പെടുത്തുന്നതില്‍ തെറ്റില്ല.
15. പരസ്യങ്ങളുടെയും ഇത്തരം കമ്പനികളുടെ അവകാശവാദങ്ങളുടെയും സ്വാധീനവലയത്തില്‍പ്പെട്ട്‌ ഉയര്‍ന്ന വില കൊടുത്ത്‌ ഇവയൊന്നും വാങ്ങി കഴിക്കുന്നതുകൊണ്ടു നല്ല സമീകൃതാഹാരം കഴിക്കുന്നതില്‍ കൂടുതല്‍ മെച്ചമൊന്നും കിട്ടാനില്ലെന്നും മനസിലാക്കുക.

സൗന്ദര്യ സംരക്ഷണത്തിന് നാരങ്ങ

ഭക്ഷണങ്ങള്‍ക്ക് രുചി പകരാന്‍ മാത്രമല്ല ചര്‍മ്മത്തിനും തലമുടിക്കും ഏറെ ഗുണം ചെയ്യുന്നതാണ് നാരങ്ങ എന്ന് നിങ്ങള്‍ക്ക് അറിയാമോ? നാരങ്ങക്ക് ഒട്ടേറെ ഉപയോഗങ്ങളുണ്ട്. അവ ചര്‍മ്മത്തിനും, തലമുടിയ്ക്കും മാത്രമല്ല നഖത്തിന് പോലും ഗുണം ചെയ്യും.

1. മുഖത്ത് കറുത്ത പാടുകളുള്ളത് സൗന്ദര്യ സംരക്ഷണ വസ്തുക്കള്‍ ഉപയോഗിച്ചിട്ടും മാറുന്നില്ലേ? അവ നീക്കം ചെയ്യാന്‍ ഉത്തമമാണ് നാരങ്ങ നീര്. ഒന്നിടവിട്ട ദിവസങ്ങളില്‍ ഏതാനും തുള്ളി നാരങ്ങ നീരില്‍ കോട്ടണ്‍ മുക്കി മുഖത്ത് തേയ്ക്കുക.

2. ചര്‍മ്മം വരണ്ട് അടരുന്നുണ്ടോ? സാധാരണ മോയ്സ്ചറൈസര്‍ ഉപയോഗിക്കുന്നതിന് പകരം തേനും നാരങ്ങ നീരും ചേര്‍ത്തും ഒരു പേസ്റ്റ് തയ്യാറാക്കി മുഖത്തും, കൈകളിലും, കാലിലും തേയ്ക്കുക. പേസ്റ്റിന് കട്ടി കൂടുതലാണെങ്കില്‍ അല്പം വെള്ളം ഇതില്‍ ചേര്‍ക്കാം.

3. നാരങ്ങനീര് ഫ്രഷായ തേങ്ങ വെള്ളത്തില്‍ ചേര്‍ത്തും മോയ്സചറൈസര്‍ തയ്യാറാക്കാം. എല്ലാ ദിവസവും രാവിലെ ഇത് ഫേസ് വാഷായി ഉപയോഗിക്കുക.

4. കൈ കാല്‍ മുട്ടുകള്‍, കാല്‍വിരലുകളുടെ അഗ്രം എന്നിവിടങ്ങളില്‍ നാരങ്ങ മുറിച്ച് ഉരസുന്നത് ഇരുണ്ട പാടുകളെ അകറ്റും.

5. മഞ്ഞ നിറമുള്ളതും, വേഗത്തില്‍ പൊട്ടുന്നതുമായ നഖത്തിന്‍റെ പ്രശ്നമുണ്ടെങ്കില്‍ നാരങ്ങനീര് ഏതാനും തുള്ളി ആവണക്കെണ്ണ അല്ലെങ്കില്‍ ബദാം ഓയിലുമായി കലര്‍ത്തി നഖത്തില്‍ തേയ്ക്കുക. 20 മിനുട്ടിന് ശേഷം ചെറുചൂടുള്ള വെള്ളത്തില്‍ കഴുകി വൃത്തിയാക്കുക.

6. താരനും, വരണ്ടതും ചൊറിച്ചിലുള്ളതുമായ തലയോട്ടിയുമാണ് പ്രശ്നമെങ്കില്‍ തലയോട്ടിയില്‍ നാരങ്ങ നീര് തേച്ച് മുക്തി നേടാം. ആഴ്ചയില്‍ മൂന്ന് തവണ ഇത് ചെയ്യുന്നത് മികച്ച ഫലം നല്കും.

7. ചുണ്ടുകളിലെ മൃതകോശങ്ങള്‍ നീക്കം ചെയ്യാനും നാരങ്ങ നീര് ഉപയോഗിക്കാം. അല്പം പഞ്ചസാര ഇതില്‍ ചേര്‍ത്ത് ചുണ്ടുകളില്‍ ഉരയ്ക്കുക.

മുടി വളര്‍ത്താം നാടന്‍ വഴികളിലൂടെ..

മുടിയഴക് പെണ്ണിന് പകുതി സൗന്ദര്യം നല്‍കുമെന്ന് എല്ലാര്‍ക്കും അറിയാം. പനങ്കുല പോലെയുള്ള മുടി പണ്ട് നാട്ടിന്‍പുറങ്ങളിലെ സ്ത്രീ സൗന്ദര്യത്തിന്റെ പ്രതീകമായിരുന്നു. നല്ല മുടി എല്ലാവരുടെയും സ്വപ്‌നമാണെങ്കിലും പരിചരണത്തെക്കുറിച്ചോര്‍ക്കുമ്പോള്‍ മിക്കവരും പിന്‍വാങ്ങുകയാണ്. വെളുത്ത മുടി കറുപ്പിക്കാം... താരനും, മുടി കൊഴിച്ചിലും അകറ്റുന്നതിനും സമൃദ്ധമായി മുടി വളരുന്നതിനും ഒട്ടേറെ നാടന്‍ പൊടിക്കൈകളുണ്ടായിരുന്നു പഴയ തലമുറയ്ക്ക്. അല്പം ഒന്നു ശ്രമിച്ചാല്‍ നിങ്ങള്‍ക്കും അഴകേറുന്ന മുടി സ്വന്തമാക്കാം. മുടി വളര്‍ത്താം നാടന്‍ വഴികളിലൂടെ..1/6 അഴകേറും മുടിയിഴകള്‍ ഒരു കപ്പ് തേങ്ങാപ്പാല്‍ കുറുക്കി വറ്റിച്ച് പകുതിയാകുമ്പോള്‍ അതിലേക്ക് ആവണക്കെണ്ണ ഒരു സ്പൂണ്‍ ചേര്‍ക്കുക. ഇത് തലയില്‍ തേച്ച് രണ്ട് മണിക്കൂറിനുശേഷം കുളിക്കുക. മുടി കൊഴിച്ചില്‍ മാറുകയും മുടിക്ക് നിറം ലഭിക്കുകയും ചെയ്യുന്നു.

കറ്റാര്‍വാഴ, കയ്യോന്നി എന്നിവയുടെ നീര് ചെറുതായി ചൂടാക്കി വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിക്കുക. മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

നെല്ലിക്ക ചതച്ച് പാലില്‍ ഇട്ടുവെച്ച് ഒരു ദിവസം കഴിഞ്ഞ് തലയില്‍ പുരട്ടുക. ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ മുടി കൊഴിച്ചില്‍ മാറി മുടി നന്നായി വളരും.

തേങ്ങാപ്പാല്‍ തലയില്‍ തേച്ച് അരമണിക്കൂറിനുശേഷം കുളിക്കുകയാണെങ്കില്‍ താരന് പരിഹാരമാകും.

മൈലാഞ്ചിയില വെള്ളമൊഴിച്ച് അര മണിക്കൂര്‍ തിളപ്പിക്കുക. തണുക്കുമ്പോള്‍ ഇതിലേക്ക് ഒരു സ്പൂണ്‍ ആവണക്കെണ്ണ ചേര്‍ക്കാം. ഇത് തലയില്‍ പുരട്ടുന്നത് അകാലനര മാറി മുടിക്ക് നല്ല കറുപ്പ് നിറം ലഭി

മുടിയുടെ വളര്‍ച്ചയ്‌ക്ക്‌ 30 വഴികള്‍

വേനല്‍ക്കാലത്ത് ശരീരം മാത്രമല്ല, ശിരോചര്‍മവും ഇതേത്തുടര്‍ന്ന് മുടിയും വിയര്‍ക്കുന്നത് സാധാരണമാണ്. മുടി വിയര്‍ക്കുന്നത് മുടി കൊഴിച്ചിലുള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാവുകയും ചെയ്യും.
തലമുടി എന്നത് വ്യക്തിത്വത്തെയും സൗന്ദര്യത്തെയും സംബന്ധിക്കുന്നതാണ്. മുടി കേടാകുന്നതും, കൊഴിച്ചിലും, താരനും മിക്കവരുടെയും പ്രധാന പ്രശ്‌നമാണ്. പ്രായമാകുന്നതിനുമുന്‍പേ തല നരയ്ക്കുന്നു.
അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ജീവിതരീതി, ജോലിയിലെ സ്‌ട്രെസ് എന്നിവ തന്നെയാണ് മുടിയെ കേടാക്കുന്നത്. കെമിക്കല്‍ അടങ്ങിയ ചികിത്സ തിരഞ്ഞെടുക്കാതെ പ്രകൃതിദത്തമായ വഴികള്‍ തിരഞ്ഞെടുക്കാന്‍ നിങ്ങള്‍ തയ്യാറാകണം.

1. പണ്ട് മുതല്‍ മുത്തശ്ശിമാര്‍ മുടി വളര്‍ച്ചയ്ക്ക് ഉപയോഗിച്ചിരുന്നതാണ് ഉള്ളി ജ്യൂസ്. ഉള്ളി ജ്യൂസില്‍ ധാരാളം സള്‍ഫര്‍ അടങ്ങിയിട്ടുണ്ട്. ഇത് കൊളാജന്‍ ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതുമൂലം മുടി വളരുന്നു.

2. തലയോട് വൃത്തിയാക്കാന്‍ സഹായിക്കുന്നതാണ് ആപ്പിള്‍ വിനാഗിരി. ഇത് മുടിയിലെ പി.എച്ച് ബാലന്‍സ് ചെയ്യുന്നു. ആപ്പിള്‍ വിനാഗിരി ഉപയോഗിച്ച് മുടി കഴുകുന്നത് നല്ലതാണ്.

3. ഒരു മുട്ടയുടെ വെള്ള, ഒരു ടീസ്പൂണ്‍ ഓലിവ് ഓയില്‍, തേന്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് മുടിയില്‍ തേച്ച് 20 മിനിട്ട് വയ്ക്കുക.

3,പ്രോട്ടീന്‍ കൂടിയ തോതില്‍ അടങ്ങിയ മുട്ട മുടി വളരാന്‍ സഹായിക്കും. സള്‍ഫര്‍, സിങ്ക്, അയേണ്‍, സെലനിയം, ഫോസ്ഫറസ്, അയഡിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.

4. മുടിക്ക് നല്ല നിറം നല്‍കാന്‍ കഴിവുണ്ട് ഉലുവയ്ക്ക്. ഉലുവ പേസ്റ്റാക്കിയത് ഒരു ടീസ്പൂണ്‍, തേങ്ങാപ്പാല്‍ രണ്ട് ടീസ്പൂണ്‍ എന്നിവ ചേര്‍ത്ത മിശ്രിതം മുടിക്ക് തേക്കുക. 30 മിനിട്ട് കഴിഞ്ഞ് ഷാമ്പു ഉപയോഗിച്ച് കഴുകുക.

5. ഉരുളക്കിഴങ്ങ് ജ്യൂസാക്കി തലയോട്ടിലും മുടിയിലും തേച്ചു പിടിപ്പിക്കുക. 15 മിനിട്ട് വെച്ചശേഷം കഴുകാം.

6. പ്രകൃതിദത്തമായ ഒരു കണ്ടിഷണറാണ് ഹെന്ന പൗഡര്‍. മിക്കവരും ഇത് ഉപയോഗിക്കുന്നുണ്ട്. തിളക്കവും നല്ല നിറവും ഇത് നല്‍കും. മുടി വളരുകയും താരന്‍ മാറ്റുകയും ചെയ്യും.

7. നല്ല കട്ടിയുള്ള മുടിക്ക് വേണ്ടി ചുവന്ന മുളക് ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ ചുവന്നമുളക് പൊടിയില്‍ രണ്ട് ടീസ്പൂണ്‍ ഒലിവ് ഓയിലും ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് നിങ്ങളുടെ മുടിയില്‍ തേക്കുക.

8. പ്രോട്ടീന്‍ അടങ്ങിയ തേങ്ങാപ്പാല്‍ മുടിക്ക് നല്ലതാണ്. തേങ്ങാപ്പാല്‍ തലയോട്ടിയില്‍ പുരട്ടി നന്നായി മസാജ് ചെയ്യുക. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.

9. ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ ഗ്രീന്‍ ടീ മുടിയുടെ എല്ലാ പ്രശ്‌നങ്ങളും മാറ്റി തരും. മുടി കൊഴിച്ചില്‍ തടയും. ഗ്രീന്‍ ടീ ഉപയോഗിച്ച് മുടി നന്നായി മസാജ് ചെയ്യുക.

10. ഔഷധഗുണങ്ങളുള്ള നെല്ലിക്ക മുടി നന്നായി വളരാന്‍ സഹായിക്കും. രണ്ട് ടീസ്പൂണ്‍ നെല്ലിക്ക പൗഡറില്‍ രണ്ട് ടീസ്പൂണ്‍ ചെറുനാരങ്ങ നീര് ഒഴിക്കുക. ഇത് നിങ്ങളുടെ മുടിക്ക് തേക്കാം

11. 100 % പോഷകങ്ങള്‍ അടങ്ങിയതാണ് ജീരകം. ജീരകപ്പൊടിയില്‍ അല്‍പം ഒലിവ് ഓയില്‍ ചേര്‍ക്കുക. ഈ പേസ്റ്റ് രാത്രി കിടക്കുന്നതിനുമുന്‍പ് തേക്കാം. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

12. ഉണക്കിയ കുരുമുളക് ഒരു ആയുര്‍വ്വേദ പ്രതിവിധിയാണ്. രണ്ട് ടീസ്പൂണ്‍ കുരുമുളക് പൊടിയില്‍ ചെറുനാരങ്ങ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലയില്‍ പുരട്ടി കുളിക്കാം.

13. ചെമ്പരത്തിത്താളിയില്‍ അല്‍പം വെളിച്ചെണ്ണയും ചേര്‍ത്ത് മുടിയില്‍ തേക്കാം. നല്ല നിറം ലഭിക്കാനും മുടി തഴച്ചുവളരാനും ഇതുമതി.

14. വേവിച്ച വെളുത്തുള്ളി, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. ഇത് തലമുടിയില്‍ തേച്ചുപിടിക്കാം. ഒരാഴ്ച കൊണ്ട് മികച്ച ഫലം കാണാം.

15. ആന്റിയോക്‌സിഡന്റ്‌സ് അടങ്ങിയ വൈറ്റമിന്‍ ഇ ഓയില്‍ മുടിക്ക് തേക്കുന്നത് നല്ലതാണ്. രോഗാണുക്കളെ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കും. രാത്രി തലയില്‍ തേച്ച് കിടക്കുക. അടുത്ത ദിവസം രാവിലെ കഴുകാം.

16. റോസ്‌മേരി ഒരുതരം സുഗന്ധച്ചെടിയാണ്. ഇതുകൊണ്ടുണ്ടാക്കുന്ന ഓയില്‍ മുടിക്ക് നല്ലതാണ്. ഇത് തലയോട്ടിലെ രക്തപ്രവാഹത്തെയും കോശത്തെയും മെച്ചപ്പെടുത്തുന്നു.

17. മുടി കൊഴിച്ചില്‍ തടയാന്‍ ഉപയോഗിക്കുന്നതാണ്‌ കര്‍പ്പൂരത്തുളസിയുടെ എണ്ണ. ഇത്‌ തലയില്‍ പുരട്ടിക്കുളിച്ചാല്‍ മുടിക്ക്‌ സുഗന്ധവും അഴകും ലഭിക്കും.

18. ലാവന്‍ഡര്‍ ഓയിലിനെ ബ്യൂട്ടി ഓയില്‍ എന്നാണ്‌ വിളിക്കുന്നത്‌. ദീര്‍ഘകാലം മുടിയെ സംരക്ഷിച്ചു നിര്‍ത്താന്‍ ഇവയ്‌ക്ക് കഴിവുണ്ട്‌. ലാവന്‍ഡര്‍ ഓയില്‍, റോസ്‌മേരി ഓയില്‍, തൈമ്‌ ഓയില്‍, ജൊജൊബ ഓയില്‍ എന്നിവ ഒരേ അളവില്‍ എടുത്ത്‌ മുടിക്ക്‌ തേച്ചാല്‍ മുടി നന്നായി വളരും.

19. മോയിചറൈസിംഗ്‌ ആയി ഉപയോഗിക്കുന്നതാണ്‌ ജൊജൊബാ ഓയില്‍. മുടിയുടെ എല്ലാ കേടുപാടുകളും മാറ്റാനുള്ള കഴിവ്‌ ജൊജൊബാ ഓയിലിനുണ്ട്‌.

20. ഫാറ്റി ആസിഡ്‌ അടങ്ങിയ ചെറുചന വിത്ത്‌ എണ്ണ വരണ്ട തലയോടിനു മികച്ച മരുന്നാണ്‌. മികച്ച മോയ്‌ചറൈസിംഗ്‌ ഏജന്റാണിത്‌.

21. ഒലിവ്‌ ഓയില്‍ ഫേസ്‌ മാസ്‌ക്കായും, സ്‌ക്രബ്‌, ബോഡി ഓയില്‍, ഹെയര്‍ ടോണിക്‌, ഫേസ്‌ പാക്കായും ഉപയോഗിക്കാം.
22. പെട്ടെന്ന്‌ മുടി വളരാന്‍ സഹായിക്കുന്നതാണ്‌ ആവണക്കെണ്ണ. മുടിക്ക്‌ നല്ല ബലവും അഴകും നല്‍കാന്‍ ആവണക്കെണ്ണ സഹായിക്കും.

23. മുടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്ന പ്രോട്ടീനിനെ കെരാട്ടീന്‍ എന്ന്‌ വിളിക്കുന്നു. ഇതടങ്ങിയ ഭക്ഷണം വേണം ഡയറ്റില്‍ ഉള്‍പ്പെടുത്താന്‍. മുട്ട, ചിക്കന്‍, ടോഫു, സോയാബീന്‍, ബീന്‍സ്‌ എന്നിവയില്‍ ഇത്‌ അടങ്ങിയിട്ടുണ്ട്‌.

24. വൈറ്റമിന്‍ എ മുടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കും. മാങ്ങ, പപ്പായ, ഓറഞ്ച്‌, ക്യാരറ്റ്‌ തുടങ്ങിയ പഴങ്ങളില്‍ ധാരാളം വൈറ്റമിന്‍ എ അടങ്ങിയിട്ടുണ്ട്‌.

25. വൈറ്റമിന്‍ ബി മുടിയുടെ വളര്‍ച്ചയ്‌ക്ക് വേണം. രക്‌തത്തിലെ ഹീമോഗ്ലോബിന്റെ അളവ്‌ വര്‍ദ്ധിപ്പിക്കാന്‍ ഇത്‌ സഹായിക്കും. ഉരുളക്കിഴങ്ങ്‌, നേന്ത്രപ്പഴം, ചിക്കന്‍, ഓട്‌സ്, മത്സ്യം, ബീന്‍സ്‌ എന്നിവ കഴിക്കുക.

26. കൊളാജന്റെ ഉത്‌പാദനം മെച്ചപ്പെടുത്താന്‍ മുടിക്ക്‌ വൈറ്റമിന്‍ ആവശ്യമാണ്‌. സിട്രസ്‌ അടങ്ങിയ പഴങ്ങള്‍ ധാരാളം കഴിക്കുക. നെല്ലിക്ക, ഓറഞ്ച്‌, കിവി, പേരയ്‌ക്ക എന്നിവ കഴിക്കാം.

27. തലയോടിന്റെ ആരോഗ്യത്തിന്‌ വൈറ്റമിന്‍ ഇ ആവശ്യമാണ്‌. ഇത്‌ രക്‌തപ്രവാഹം കൂട്ടും. ധാന്യങ്ങള്‍, സണ്‍ഫല്‍ര്‍ ഓയില്‍, സൊയാബീന്‍ ഓയില്‍, ടോഫു എന്നിവയില്‍ ധാരാളം വൈറ്റമിന്‍ ഇ അടങ്ങിയിട്ടുണ്ട്‌.

28. അയേണ്‍ അടങ്ങിയ ഗ്രീന്‍ വെജിറ്റബിള്‍ മുടി വളര്‍ച്ചയ്‌ക്ക് സഹായിക്കും.

29. നനവ്‌ നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രകൃതിദത്ത ഉത്‌പന്നമാണ്‌ തേന്‍. തേന്‍ പുരട്ടി കഴുകുന്നത്‌ വരണ്ട പാറിപറന്ന മുടിയ്‌ക്ക് നനവ്‌ നല്‍കാന്‍ സഹായിക്കും. രണ്ട്‌ കപ്പ്‌ ചൂട്‌ വെള്ളത്തില്‍ 1 ടീസ്‌പൂണ്‍ തേന്‍ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

30. ഒരു കപ്പ്‌ പാല്‍ അല്ലെങ്കില്‍ തേങ്ങാപ്പാല്‍ എടുക്കുക. ഇതിലേക്ക്‌ 2-3 ടീസ്‌പൂണ്‍ കടലമാവ്‌ ചേര്‍ത്തിളക്കുക. കുഴമ്പ്‌ രൂപത്തിലാക്കി മുടിയില്‍ പുരട്ടുക. മുടിയുടെ അറ്റത്ത്‌ കൂടുതല്‍ തേയ്‌ക്കാന്‍ ശ്രദ്ധിക്കണം പതിനഞ്ച്‌ മിനുട്ടിന്‌ ശേഷം ഷാമ്പു തേച്ച്‌ കഴുകി കളയാം.

കടപ്പാട്-sanoop2016.blogspot.in

അവസാനം പരിഷ്കരിച്ചത് : 1/28/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate