Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

വിവിധ ആരോഗ്യ വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

അനാരോഗ്യം വെളിവാക്കുന്ന 10 സൂചനകള്‍

ശരീരത്തിലെ ഓരോ പ്രവര്‍ത്തനത്തിനും കാലുമായും കാല്‍ വിരലുകളുമായും നല്ല ബന്ധമാണ് ഉള്ളത്. കാലിലെ ഓരോ മാറ്റവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. കാരണം പലപ്പോഴും ആരോഗ്യത്തിനുണ്ടാകുന്ന ഗുരുതരമായ മാറ്റം ആദ്യം പ്രത്യക്ഷപ്പെടുന്നത് കാലിലാണ്. ഉറക്കം ഇല്ലെങ്കില്‍ കാര്യങ്ങള്‍ ഗുരുതരം. കാലിലെ വിരലുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങളില്‍ എന്തൊക്കെ ആരോഗ്യകരമായ രഹസ്യങ്ങളാണ് ഒളിച്ചിരിയ്ക്കുന്നത് എന്ന് നോക്കാം. അനാരോഗ്യം വെളിവാക്കുന്ന 10 സൂചനകള്‍ എന്തൊക്കെയെന്ന് നോക്കാം

ശരീരം വിളര്‍ച്ചയിലേക്ക് എന്നതിന്‍റെ പ്രധാന സൂചനയാണ് കാല്‍ വിരലിനു മുകളിലുള്ള രോമം കൊഴിയുന്നത്. ആണുങ്ങളിലാണ് പലപ്പോഴും ഇത്തരം സൂചനകള്‍ കാണുന്നത്. ശരീരത്തിനാവശ്യമായ രക്തം പമ്പ് ചെയ്യാന്‍ ശരീരത്തിന് കഴിയുന്നില്ല എന്നതാണ് ഇതിന്‍റെ സൂചന.

കാലിന് കോച്ചിവലിക്കല്‍ അനുഭവപ്പെടുന്നുണ്ടെങ്കില്‍ പോഷകങ്ങളുടെ അപര്യാപ്തതയാണ് ഇത് സൂചിപ്പിക്കുന്നത്. നിര്‍ജ്ജലീകരണം നടക്കാതെ ശരീരത്തെ സംരക്ഷിയ്ക്കുകയാണ് ആകെയുള്ള പോംവവഴി. മാത്രമല്ല പാലും പാലുല്‍പ്പന്നങ്ങളും പോഷകങ്ങളും അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിയ്ക്കുക.

കാല്‍ വിണ്ടു കീറുന്നത് പ്രമേഹത്തിന്‍റെ ലക്ഷണമാണ്. പ്രമേഹം ഉയര്‍ന്ന അളവിലെത്തുബോഴാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ കാലിലുണ്ടാവുന്നത്. അതുകൊണ്ട് തന്നെ എന്തെങ്കിലും മാറ്റം കാലില്‍ പ്രകടമായി കാണുമ്പോള്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിയ്ക്കുന്നതാണ് നല്ലത്.

പലര്‍ക്കും അനുഭവപ്പെടുന്ന ഒന്നാണ് കാലിലെ മരവിപ്പ്. തൈറോയ്ഡ് പ്രശ്നങ്ങള്‍ ഉള്ളപ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ കൂടുതലായി പലര്‍ക്കും അനുഭവപ്പെടുന്നത്. തൈറോയ്ഡ് കൂടാതെ ഡിപ്രഷന്‍, അമിതവണ്ണം, മുടി കൊഴിച്ചില്‍ എന്നിവയാണ് പ്രധാനമായും കാലില്‍ മരവിപ്പ് വന്നാല്‍ നമ്മളെ അപകടത്തിലാക്കുന്ന രോഗങ്ങള്‍.

പെട്ടെന്ന് നിങ്ങളുടെ വിരലുകള്‍ വലുതാവുകയോ വലിപ്പം കൂടുകയോ ചെയ്യുന്നുണ്ടെങ്കില്‍ അല്‍പം സൂക്ഷിക്കുന്നത് നല്ലതായിരിക്കും. കാരണം ഇത് ആര്‍ത്രൈറ്റിസിന്‍റോയോ അണുബാധയുടേയോ ലക്ഷണങ്ങളാവാം എന്ന കാര്യം സംശയമില്ല.

വിരലുകളില്‍ മരവിപ്പ് അനുഭവപ്പെടുന്നത് സ്ഥിരമാണെങ്കില്‍ അതിനെ വെറുതെയങ്ങ് തള്ളിക്കളയാന്‍ വരട്ടെ. കാരണം അമിത മദ്യപാനം ആദ്യം പ്രശ്നമുണ്ടാക്കുന്നത് കാലുകളിലാണ് എന്നതാണ് സത്യം. കീമോ തെറാപ്പി ഗുണകരമല്ലെങ്കിലും ഇതിന്‍റെ പാര്‍ശ്വഫലങ്ങളും എല്ലാം കാലില്‍ മരവിപ്പിലൂടെയാണ് തിരിച്ചറിയാന്‍ പെട്ടെന്ന് സാധിയ്ക്കുന്നത്.

കാല്‍വിരലുകളിലെ സന്ധികളില്‍ വേദന ഉണ്ടെങ്കില്‍ അതും അല്‍പം ശ്രദ്ധിക്കേണ്ടതാണ്. ഇത് സന്ധികളില്‍ അനാവശ്യ വളര്‍ച്ച ഉണ്ടാവുന്നു എന്നതിന്‍റെ  സൂചനയാണ്.

ഉപ്പൂറ്റി വേദനയും അങ്ങനെ നിസ്സാരമായി തള്ളിക്കളയേണ്ട ഒന്നല്ല. ഹീല്‍സുള്ള ചെരുപ്പിട്ടാല്‍ ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. എന്നാല്‍ മസിലിനെ ഇത് കാര്യമായി ബാധിയ്ക്കുന്നത് കൊണ്ടാണ് ഉപ്പൂറ്റി വേദനയ്ക്ക് ആശ്വാസം ലഭിയ്ക്കാത്തത്.

കാല്‍വിരലുകളില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടാലും അല്‍പം ശ്രദ്ധിക്കുക. കാരണം സോറിയാസിസ് പോലുള്ള ചര്‍മ്മ രോഗങ്ങളുടെ ഫലമായാണ് പലപ്പോഴും ഇത്തരം ചൊറിച്ചിലുകള്‍ ഉണ്ടാവുന്നത് തന്നെ.

കാല്‍വിരലില്‍ നഖത്തിന്‍റെ നിറവും നമ്മുടെ ആരോഗ്യത്തെ സംബന്ധിച്ച്‌ പ്രധാനമാണ്. കാരണം പ തരത്തിലുള്ള ഫംഗല്‍ ഇന്‍ഫെക്ഷനായിരിക്കും ഇതിന്‍റെയെല്ലാം പുറകില്‍. പ്രത്യേകിച്ച്‌ എല്ലായ്പോഴും നെയില്‍ പോളിഷ് ഇട്ട് നടക്കുന്നവര്‍ ആണ് സൂക്ഷിക്കേണ്ടത്.

കുറഞ്ഞ അളവിലുള്ള ആല്‍ക്കഹോളിന്‍റെ ഉപയോഗം പോലും അര്‍ബുദത്തിന് കാരണമാവുന്നു

ആല്‍ക്കഹോള്‍ ആരോഗ്യത്തിന് ഹാനികരമാണെന്നറിയാത്ത ആരും തന്നെ ഉണ്ടാവില്ല. എന്നാല്‍ അത് എത്രമാത്രം ജീവഹാനിക്ക് കാരണമാവുന്നു എന്നതിനെ കുറിച്ചുള്ള അജ്ഞതയാണ് ആല്‍ക്കഹോളിന്‍റെ ഉപയോഗം ഇത്ര മാത്രം ഉയരാന്‍ കാരണമെന്നുള്ളതാണ് സത്യം. പുതിയ പഠനങ്ങള്‍ പറയുന്നത് കുറഞ്ഞ അളവിലുള്ള ആല്‍ക്കഹോളിന്‍റെ ഉപയോഗം പോലും അര്‍ബുദ രോഗത്തിന് കാരണമാവുന്നു എന്നാണ്. ചികിത്സകള്‍ ലഭ്യമാണെങ്കിലും അര്‍ബുദം അഥവാ ക്യാന്‍സര്‍ ഇപ്പോഴും മരണഹേതു തന്നെയാണ്. തെറ്റായ ജീവിതശൈലിയിലൂടെയും തുടക്കത്തില്‍ തന്നെ കണ്ടെത്താനുള്ള സാധ്യത കുറവുമാണ് മികച്ച ചികിത്സക്ക് പോലും സമയം തരാതെ ക്യാന്‍സര്‍ ജീവന്‍ കവരാനുള്ള കാരണം. മികച്ച ചിക്തിസ സൗകര്യങ്ങള്‍ ലഭ്യമായ ഇക്കാലത്തെ സാഹചര്യത്തിലും ആല്‍ക്കഹോളിന്‍റെ ഉപയോഗം ക്യാന്‍സറിനു കാരണമാവുന്നുവെന്ന പഠനം ശ്രദ്ധിക്കേണ്ട ഒന്നു തന്നെയാണ്.

ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയിലെ പ്രിവന്‍റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ പ്രൊഫസര്‍ ജെന്നി കോര്‍ണര്‍ നടത്തിയ പഠനത്തിലാണ് ആറ് വിധത്തിലുള്ള ക്യാന്‍സറുകള്‍ക്ക് ആല്‍ക്കഹോള്‍ കാരണമാകുന്നതായി പഠനം. ക്യാന്‍സര്‍ രോഗാവസ്ഥക്ക് ആല്‍ക്കഹോളാണ് പ്രധാനകാരണമെന്ന് വ്യക്തമാക്കാന്‍ പുതിയ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്നും പഠനത്തില്‍ പറയുന്നു. തൊണ്ട, കരള്‍, വന്‍കുടല്‍, അന്നനാളം, സ്തനങ്ങള്‍, കണ്ഠനാളം എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കാണ് ആല്‍ക്കഹോള്‍ കാരണമാകുന്നത്. വളരെ കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ പോലും ക്യാന്‍സര്‍ ഭീഷണിയിലാണെന്നും പഠനത്തില്‍ പറയുന്നു.

ഏഴ് വിധത്തിലുള്ള കാന്‍സറുകള്‍ക്ക് മദ്യം നേരിട്ട് കാരണമാകുന്നുവെന്നും ശാസ്ത്ര മാസികയായ അഡിക്ഷനില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കോര്‍ണറിന്‍റെ ഈ ലേഖനത്തില്‍ പറയുന്നു. ത്വക്ക്, പ്രോസ്റ്റേറ്റ്, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന കാന്‍സറുകള്‍ക്കും ആല്‍ക്കഹോള്‍ കാരണമാകുന്നുണ്ട്. കഴിക്കുന്ന മദ്യത്തിന്‍റെ അളവനുസരിച്ച്‌ ക്യാന്‍സര്‍ ഭീഷണിയും വര്‍ദ്ധിക്കുന്നുവെന്നും കോര്‍ണറിന്‍റെ പഠനത്തില്‍ തെളിഞ്ഞു.

ടോണ്‍സിലോ ലിത്ത് : നല്‍കാം കരുതല്‍

തൊണ്ടയിലെ അസ്വസ്ഥത ടോണ്‍സിലൈറ്റിസ് തന്നെ എന്നാണു പലരും കരുതുന്നത്. എന്നാല്‍ ചിലരിലെങ്കിലും തൊണ്ടയില്‍ കുത്തിക്കൊള്ളുന്നതു പോലുള്ള അവസ്ഥയ്ക്കു ടോണ്‍സിലോ ലിത്താകാം കാരണം. ടോണ്‍സിലില്‍ കല്ലുകള്‍ അടിയുന്നതാവാം കാരണം. ടോണ്‍സിലോ ലിത്ത് എന്നാണീ അവസ്ഥയുടെ പേര്. എത്രത്തോളം അസ്വസ്ഥതയുണ്ടാക്കുന്നു എന്നതിന് അനുസരിച്ചാണ് ഈ രോഗം ചികിത്സിക്കേണ്ടത്. ചെറിയ തോതിലുള്ള അവസ്ഥ മാത്രമാണെങ്കില്‍ അത്ര പ്രശ്നമാക്കേണ്ടതില്ല.

അസ്വസ്ഥത  ഏറിയാല്‍ ചികിത്സ തേടാം

ടോണ്‍സിലിനകത്ത് ചെറിയ കല്ലുകള്‍ അടിയുന്ന അവസ്ഥയാണിത്. ഇങ്ങനെ കല്ലുകള്‍ അടിഞ്ഞിരിക്കുന്നതു കൊണ്ടു വായ്നാറ്റമുണ്ടാകും. പലരിലും തൊണ്ടയില്‍ എന്തോ തടയുന്നതു പോലെയുള്ള തോന്നല്‍ മാത്രമേ ഉണ്ടാകൂ. ചെറിയ കല്ലുകള്‍ വലിയ ലക്ഷണങ്ങളോ അസ്വസ്ഥതയോ ഉണ്ടാക്കാറില്ല. എന്നാല്‍ വലിയ കല്ലുകളാണെങ്കില്‍ കൂടുതല്‍ അസ്വസ്ഥതകള്‍ക്കു കാരണമാകും. വലിയ കല്ലുകള്‍ ടോണ്‍സിലിലെ അണുബാധയ്ക്കും തൊണ്ടവേദനയ്ക്കും കാരണമാകും. ഉമിനീരിറക്കാനുള്ള ബുദ്ധിമുട്ടും ചെവിവേദനയും ചിലരില്‍ കാണാറുണ്ട്. ടോണ്‍സിലിനകത്തുവരുന്ന അള്‍സര്‍ കാരണവും പ്രശ്നമുണ്ടാകും. കുട്ടുകളേക്കാള് മുതിര്‍ന്നവരിലാണ് ഈ അവസ്ഥ കൂടുതലായി കാണുന്നത്.

ടോണ്‍സിലൈറ്റിസ് ഒള്ള പലരിലും ടോണ്‍സില്‍ കല്ലുകള്‍ കാണാറുണ്ട്. ഇളംചൂടുള്ള ഉപ്പ് വെള്ളം ഗാര്‍ഗിള്‍ ചെയ്യുന്നതു ടോണ്‍സിലിലുള്ള അസ്വസ്ഥത ഒഴിവാക്കാന്‍ സഹായിക്കും. വലിയ കല്ലുകളാണ് അസ്വസ്ഥതയുണ്ടാക്കുന്നതെങ്കില്‍ ക്യുററ്റേജ് എന്ന ചികിത്സാരീതി വേണ്ടി വരും. ഒരു ഉപകരണം ഉപയോഗിച്ച് ടോണ്‍സിലില്‍ അടിഞ്ഞുകൂടിയ കല്ലുകള്‍ നീക്കം ചെയ്യുന്ന രീതിയാണിത്. ഇങ്ങനെ ചെയ്താലും വീണ്ടും കല്ലുകള്‍ അടിയാന്‍ സാധ്യതയുണ്ട്

സര്‍ജറിയിലൂടെ ടോണ്‍സില്‍ നീക്കം ചെയ്യുക മാത്രമാണു പൂര്‍ണമായുള്ള പരിഹാരത്തിനുള്ള വഴി. ഗുരുതരമായ പ്രശ്നം തോന്നുന്ന സാഹചര്യത്തില്‍ മാത്രമേ ഇത്തരം ശസ്ത്രക്രിയ നിര്‍ദേശിക്കാറുള്ളൂ. രോഗം സങ്കീര്‍ണ്ണമാകുകയാണെങ്കില്‍ ടോണ്‍സിലുകള്‍ നീക്കം ചെയ്യുന്നതാണ് നല്ലത്. വിദഗ്ധ പരിശോധനയ്ക്കു ശേഷമേ സര്‍ജറിയെക്കുറിച്ച് ചിന്തിക്കാവൂ. സര്‍ജറി ചെയ്തവര്‍ക്കു കുറച്ചു ദിവസം തുപ്പലിറക്കുന്നതിനും മറ്റും ബുദ്ധിമുട്ടുണ്ടാകും. തൊണ്ടിയില്‍ മുറിവുള്ളതുപോലെ അസ്വസ്ഥതയും തോന്നും. നാലോ അഞ്ചോ ദിവസങ്ങള്‍ക്കുള്ളില്‍ അസ്വസ്ഥതകള്‍ മാറിക്കൊള്ളും. ടോണ്‍സിലുകള്‍ ചെയ്തിരുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തൊണ്ടയിലെ മറ്റുചില കോശങ്ങള്‍ ഏറ്റെടുത്തു കൊള്ളും. അതു കൊണ്ടു ടോണ്‍സില്‍ നീക്കം ചെയ്തശേഷം ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ തകരാറുണ്ടാകുമോയെന്ന പേടി വേണ്ട.

തടയാം ടോണ്‍സിലൈറ്റിസ്

ഉമിനീരിറക്കുമ്പോള്‍ തൊണ്ടയിലുള്ള വേദന, തൊണ്ടയിലെ ചുവന്ന പാടുകള്‍, ഒപ്പം ചെറിയ പനി ഇവയാണു ടോണ്‍സിലൈറ്റിസിന്‍റെ  ലക്ഷണങ്ങള്‍.

 • ടോണ്‍സിലൈറ്റിസ് പകരുന്ന രോഗമാണ്. രോഗികളുടെ വായില്‍ നിന്നോ ഉള്ള സ്രവവുമായുള്ള സമ്പര്‍ക്കം രോഗം പകരാനിടയാക്കും അസുഖമുള്ളവര്‍ ഉപയോഗിച്ച പാത്രം, കപ്പ്, ഗ്ലാസുകള്‍, സോപ്പ് തുടങ്ങിയവയൊന്നും ഉപയോഗിക്കരുത്.
 • ആന്‍റിബയോട്ടിക് ഗുളിക കഴിക്കുകയാണു പ്രധാന ചികിത്സ. രണ്ടു മൂന്നു ദിവസത്തിനുള്ളില്‍ തൊണ്ടയിലെ വേദനയ്ക്കും അസ്വസ്ഥതകള്‍ക്കും ശമനമുണ്ടാകും എങ്കിലും ആന്‍റിബയോട്ടിക് മരുന്നിന്‍റെ കോഴ്സ് പൂര്‍ത്തിയാക്കണം.
 • ഒരുഗ്ലാസ് ഇളം ചൂടുവെള്ളത്തില്‍ അര ചെറിയ സ്പൂണ്‍ ഉപ്പ് കലക്കി കവിള്‍ കൊള്ളുന്നതും ഗാര്‍ഗിള്‍ ചെയ്യുന്നതും അണുബാധ കുറയ്ക്കാന്‍ സഹായിക്കും.

വൈറല്‍ പനി ലക്ഷണങ്ങളെ ചികിത്സിക്കണം

വൈറല്‍ പ്പനിയില്‍ വൈറസ് ശ്വാസകോശങ്ങളെ ബാധിക്കുന്നു. ശരീരത്തിന്‍റെ പ്രതിരോധശേഷി കുറയ്ക്കുകയും അതു വരുത്തുന്ന സങ്കീര്‍ണതകള്‍ മാരകമാവുകയും ചെയ്യാമെന്നതാണ് അപകടം.

 • ലക്ഷണങ്ങള്‍ - ആദ്യ രണ്ടു ദിവസം നല്ല ശരീരവേദനയും പനിയും ചെറിയൊരു തലചുറ്റലും തൊണ്ടവേദനയുമേ കാണൂ. മൂന്നു ദിവസം കഴിയുന്നതോടെ കഫത്തോടു കൂടിയ ചെറിയ ചുമ പ്രത്യക്ഷപ്പെടും. തുമ്മലും മൂക്കൊലിപ്പും ഇല്ലാതിരിക്കുകയോ ലഘുവായി മാത്രം കാണുകയോ ചെയ്യാം. 25 ശതമാനം രോഗങ്ങളില്‍ കടുത്ത ശ്വാസകോശ പ്രശ്നങ്ങളുണാകാം. പ്രത്യേകിച്ച് ആസ്മ, സിഒപിഡി രോഗങ്ങളില്‍ ശ്വാസം മുട്ട്, ചുമ എന്നിവ. ഉടനേ തന്നെ ഡോക്ടറെ കാണിക്കണം.
 • ചികിത്സ

വൈറല്‍ പനിക്ക് പ്രത്യേകമായി മരുന്നില്ല. ലക്ഷണങ്ങളെ ശമിപ്പിക്കാനുള്ള മരുന്നു നല്‍കുകയാണ് ചെയ്യാറ്. പാരസെറ്റമോള്‍, ആന്‍റിഹിസ്റ്റമിന്, വേദനസംഹാരികള്‍ എന്നിവയൊക്കെ ലക്ഷണങ്ങളനുസരിച്ച് നല്‍കും. കഫം അധികം ഇല്ലാത്ത ചുമ, വഴുവഴുപ്പില്ലാത്ത കട്ടികുറഞ്ഞ കഫം എന്നിവയ്ക്ക് ചുമ കുറയ്ക്കാനുള്ള  സിറപ്പുകള്‍ നല്‍കും. ചുക്കു കാപ്പി, കുരുമുളകു കാപ്പി, തുളസിക്കഷായം എന്നീ വീട്ടുമരുന്നുകളും ഇത്തരം ചുമ ശമിക്കാന്‍ നല്ലതാണ്.

കഫം കട്ടപിടിച്ചാല്‍ അവയെ അലിയിച്ചു പുറത്തു കളയാന്‍ എക്സ്പെക്റ്റന്‍റന്‍റ് വിഭാഗത്തിലുള്ള സിറപ്പുകളാണ് നല്കുക. ടോണ്‍സില്‍ പഴുത്ത് വീങ്ങി നില്ക്കുകയാണെങ്കിലോ കഫത്തിന് മഞ്ഞനിറം കണ്ടാലോ ബാക്ടീരിയ അണുബാധ സംശയിക്കണം. ഈ അവസരത്തില്‍ ആന്‍റിബയോട്ടിക്കുകള്‍ നിര്‍ദേശിക്കാറുണ്ട്. മൂന്നു ദിവസമായിട്ടും പനി മാറുന്നില്ലെങ്കിലോ ശരീരക്ഷീണവും ശ്വാസകോശ സംബന്ധിയായ വിഷമതകളും അനുഭവപ്പെട്ടാലോ അടിയന്തിരമായി വൈദ്യസഹായം തേടണം.

കോണ്‍ടാക്ട് ലെന്‍സുകള്‍ ഉപയോഗിക്കുമ്പോള്‍ അറിയേണ്ടകാര്യങ്ങള്‍

മനോഹരമായ കണ്ണുകള്‍ ആരാണ് കൊതിക്കാത്തത്? കണ്ണടകള്‍ ഈ മനോഹാരിതയ്ക്ക് ഒരു പരിധിവരെ മങ്ങലേല്‍പ്പിക്കുന്നു മാത്രമല്ല, കണ്ണട ഉപയോഗിക്കുമ്പോള്‍ പ്രായക്കൂടുതലും ഗൌരവവും തോന്നിക്കുകയും ചെയ്യും. ഇക്കാരണങ്ങളാല്‍ പലരും താല്‍പര്യക്കുറവോടെയാണ് കണ്ണടകള്‍ ഉപയോഗിക്കുന്നത്. കണ്ണടകള്‍ ഒഴിവാക്കാന്‍ ഒരു നല്ല മാര്‍ഗമാണ് കോണ്‍ടാക്ട് ലെന്‍സുകള്‍, പ്രത്യേകതരം വസ്തുക്കളാല്‍ നിര്‍മ്മിച്ച ഈ ലെന്‍സുകള്‍, മിക്കവാറും കാഴ്ച വൈകല്യങ്ങള്‍ ചികിത്സിക്കാന്‍ ഉതകുന്നതാണ് മാത്രമല്ല, നിരന്തരമായ കണ്ണട ഉപയോഗം കണ്ണിനു ചുറ്റും, മൂക്കിനിരുവശവും ഉണ്ടാകുന്ന പാടുകള്‍, കണ്ണട പൊട്ടി പോകുമ്പോള്‍ ഉണ്ടാകുന്ന അസൌകര്യങ്ങള്‍ എന്നിവ ഒഴിവാക്കാനും സാധിക്കും. ഇത്തരം കോണ്‍ടാക്ട് ലെന്‍സുകള്‍ കായിക വിനോദങ്ങളിലും മറ്റും ഏര്‍പ്പെടുന്നവര്‍ക്കും കണ്ണടയെക്കാള്‍ സൌകര്യപ്രദമായിരിക്കും. കൃഷ്ണമണിയുടെ മുകളില്‍ വയ്ക്കാവുന്ന തീരെ കനം കുറഞ്ഞ് പാടപോലെയുള്ള ലെന്‍സുകളാണ് കോണ്‍ടാക്ട് ലെന്‍സുകള്‍. തീരെകനംകുറഞ്ഞ് കൃഷ്ണമണിയുടെ മുകളിലുള്ള കണ്ണുനീര്‍പാളിയില്‍ ഇരിക്കുന്ന ഇവ, സാധാരണ ഗതിയില്‍ വ്യക്തിക്ക് സാരമായ അസ്വസ്ഥതകള്‍ ഒന്നും ഉണ്ടാക്കാറില്ല. മാത്രമല്ല, ഇവ വിസ്തീര്‍ണമായ കാഴ്ച നല്‍കുന്നതിനാല്‍, കൂടുതല്‍ കാഴ്ചവൈകല്യം ഉള്ള വ്യക്തികള്‍ക്ക് ഏറെ അഭികാമ്യവുമാണ്. ഇന്നത്തെ തിരക്കേറിയ ജീവിതചര്യയില്‍ പലരും കണ്ണടയെക്കാള്‍ കോണ്‍ടാക്ട് ലെന്‍സുകള്‍ തിരഞ്ഞെടുക്കുന്നു. പലതരം കോണ്‍ടാക്ട് ലെന്‍സുകള്‍ ലഭ്യമാണ്. സോഫ്ട്, ഹാര്‍ഡ്, സെമി സോഫ്ട്, ടോറിക്ക് എന്നിവ. ഡിസ്പോസിബിള്‍ കോണ്‍ടാക്ട് ലെന്‍സുകള്‍ നിശ്ചിത കാലയളവിനുശേഷം ഉപേക്ഷിക്കേണ്ടവയാണ്. കൃഷ്ണമണിക്ക് വ്യത്യസ്ത നിറങ്ങള്‍ കൊടുക്കാനായി കളേര്‍ഡ് കോസ്മറ്റിക് കോണ്‍ടാക്ട് ലെന്‍സുകളും ലഭ്യമാണ്.

സോഫ്ട് കോണ്‍ടാക്ട് ലെന്‍സുകള്‍

എളുപ്പം വളയാന്‍ സൌകര്യമുള്ള തരം വസ്തുക്കള്‍ ഉപയോഗിച്ചാണ് ഇത്തരം ലെന്‍സുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഇവ കൃഷ്ണമണിയില്‍ വളരെ സൌകര്യപ്രദമായി പറ്റിച്ചേര്‍ന്നിരിക്കുന്നതിനാല്‍ ഉപയോഗിക്കുന്നവര്‍ക്ക് വളരെ സുഖപ്രദമായിരിക്കും.ഹ്രസ്വദൃഷ്ടി, ദീര്‍ഘദൃഷ്ടി എന്നീ വൈകല്യങ്ങള്‍ക്ക് സോഫ്ട് ലെന്‍സുകള്‍ ഉപയോഗിക്കാം. സെമിസോഫ്ട്, ടോറിക് എന്നീ ലെന്‍സുകള്‍ അസ്റ്റിഗ് മാറ്റിസം എന്ന കാഴ്ച വൈകല്യം ചികിത്സിക്കാനാണ് ഉപയോഗിക്കുന്നത്.

സൂക്ഷിക്കേണ്ട കാര്യങ്ങള്‍

 • കോണ്‍ടാക്ട് ലെന്‍സുകള്‍ തൊടുന്ന്തിനു മുമ്പ് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണം. കൈയിലെ അഴുക്ക് കണ്ണിലേക്ക് പോയി അണുബാധ ഉണ്ടാകാതിരിക്കാനാണ് ഇത്.
 • എല്ലാദിവസവും ഉപയോഗശേഷം ലെന്‍സുകള്‍ കോണ്‍ടാക്ട് ലെന്‍സ് ലായനി ഉപയോഗിച്ച് വൃത്തിയാക്കുക. ഈ സമയം ഇതില്‍ പൊടിയോ അഴുക്കോ ഉണ്ടോ എന്നു പരിശോധിക്കേണ്ടതാണ്.
 • ലെന്‍സ് കണ്ണില്‍ വച്ചശേഷം കണ്ണില്‍ മരുന്നുകള്‍ ഉപയോഗിക്കരുത്.
 • ലെന്‍സ് ധരിച്ച് ഉറങ്ങരുത്.
 • വേദനയോ ചുമപ്പോ ഉണ്ടായാല്‍ ലെന്‍സ് ഉപയോഗിക്കരുത്
 • പച്ചവെള്ളം ഉപയോഗിച്ച് ഒരിക്കലും ലെന്‍സ് കഴുകരുത്.
 • ലെന്‍സ് ഇട്ടു വയ്ക്കാനായി ഉപയോഗിക്കുന്ന ചെപ്പ് വൃത്തിയാക്കി വയ്ക്കേണ്ടത് അത്യാവശ്യമാണ്.

ആരോഗ്യ സംരക്ഷണത്തിന് കറ്റാര്‍വാഴ

സൗന്ദര്യവര്‍ധനവിനും രോഗപ്രതിരോധത്തിനും ഒരുപോലെ പ്രയോജനപ്പെടുത്താവുന്ന സസ്യമാണ് കറ്റാര്‍വാഴ. സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍ക്ക് ലോകമെമ്പാടും പ്രിയമേറിയതോടെ കറ്റാര്‍വാഴയ്ക്കും അതിന്‍റെ വ്യാവസായിക വിപണനത്തിനും സാദ്ധ്യതയേറിയിരിക്കുകയാണ്.  മുഖസൗന്ദര്യം വര്‍ധിപ്പിക്കുന്നതിനുള്ള ക്രീം, ചര്‍മത്തിന്‍റെ സ്വാഭാവിക സൗന്ദര്യം കൂട്ടാനുള്ള സ്‌കിന്‍ ടോണിക്, സണ്‍സ്‌ക്രീന്‍, ലോഷന്‍ എന്നിവയുണ്ടാക്കാന്‍ കറ്റാര്‍വാഴയുടെ കുഴമ്പ് ഉപയോഗിക്കാറുണ്ട്.യൂറോപ്പില്‍ കറ്റാര്‍വാഴകുഴമ്പിന് നല്ല വിപണിയാണുള്ളത്. ഇത് തിരിച്ചറിഞ്ഞ് നമ്മുടെ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍, നാഗര്‍കോവില്‍, കന്യാകുമാരി എന്നിവിടങ്ങളില്‍ ഇത് വാണിജ്യഅടിസ്ഥാനത്തില്‍ കൃഷി ചെയ്യുന്നുണ്ട്. കേരളത്തിന്‍റെ കാലവസ്ഥയിലും കറ്റാര്‍വാഴ കൃഷി ചെയ്യാന്‍ ഉത്തമമാണ്. കേരളത്തിലെ ഈര്‍പ്പസാന്നിദ്ധ്യമുള്ള ഉഷ്ണമേഖല കാലാവസ്ഥയില്‍ കറ്റാര്‍വാഴ നന്നായി വളരും. മാംസളമായ ഇലകളാണ് ഇതിന്‍റെ സവിശേഷത. ഒന്നരയടി പൊക്കത്തില്‍ വളരുന്ന ചെടിയില്‍ 10 മുതല്‍ 20 വരെ കട്ടിയുള്ള പോളകളുണ്ടാകും. ഇതിന്‍റെ പോളകളിലുള്ള അലോയിന്‍ എന്ന വസ്തുവാണ് കറ്റാര്‍വാഴയ്ക്ക് സവിശേഷഗുണം നല്‍കുന്നത്.

ചെടിച്ചട്ടികളില്‍ പൊട്ടിവളരുന്ന കന്നുകള്‍ 45 സെന്റിമീറ്റര്‍ അകലത്തിലൊരുക്കുന്ന വാരങ്ങളില്‍ നടണം. തെങ്ങിന്‍തോപ്പിലും റബ്ബര്‍തോട്ടത്തിലും ഇടവിളയായി കറ്റാര്‍വാഴ വളര്‍ത്താവുന്നതാണ്. ചാണകമാണ് പ്രധാനവളമായി ഉപയോഗിക്കുന്നത്. ഇത് ഹെക്ടറിന് അഞ്ച് ടണ്‍ എന്നതോതില്‍ പ്രയോഗിക്കണം.  ആറ് മാസത്തിന് ശേഷം പോളകള്‍ ചെടിയുടെ അടിഭാഗത്തുനിന്ന് മുറിച്ചെടുക്കാം. ഒരു ചെടിയില്‍ നിന്ന് 10 കിലോഗ്രാം വരെ വിളവ് ലഭിക്കും. ഒരേക്കര്‍ സ്ഥലത്തുനിന്ന് പ്രതിവര്‍ഷം പത്തു ടണ്‍ വിളവ് ലഭിക്കും. വാതം, പിത്തം, കഫം എന്നിവയുടെ ശമനത്തിനും പ്രമേഹം, ശ്വാസകോശരോഗങ്ങള്‍, നേത്രരോഗങ്ങള്‍ എന്നിവയുടെ ചികിത്സയ്ക്കും കറ്റാര്‍വാഴ ഉപയോഗിക്കുന്നു.

സൂക്ഷിക്കുക വിരലുകളെ ബാധിക്കുന്ന ട്രിഗര്‍ ഫിങ്കര്‍ സാധാരണമാകുന്നു

മണിബന്ധത്തില്‍ വരുന്ന ഒരു രോഗമാണ് ട്രിഗര്‍ ഫിംഗര്‍. പതിവായി ട്രാഫിക് ബ്ലോക്കുകളിലൂടെ ബൈക്ക് യാത്ര ചെയ്യുന്നവരിലും അമിതമായ കീബോര്‍ഡ് ഉപയോഗിക്കുന്നവരിലും രോഗസാധ്യത കൂടുതലാണ്. ചെറുവിരല്‍ ഒഴികെ എല്ലാവിരലുകളെയും സാധാരണയായി ഈ അവസ്ഥ ബാധിക്കാറുണ്ട്. വിരലുകള്‍ മടക്കിയശേഷം തിരിച്ചു നിവര്‍ത്താനുള്ള ബുദ്ധിമുട്ടും വിരലുകള്‍ കോടിപ്പോകുന്ന അവസ്ഥയുമാണ് രോഗലക്ഷണങ്ങള്‍. വിരലിനെ പൊതിഞ്ഞുകാണുന്ന ആവരണത്തിനു നീര്‍ക്കെട്ട് വരുന്നതാണ് കാരണം. അതുപോലെ ചെറുവിരലിലും മോതിരവിരലിലും വേദനയോടെ പ്രത്യക്ഷപ്പെടുന്ന ഗയോണ്‍ കനാല്‍ സിന്‍ഡ്രോം(അള്‍നാര്‍ സിന്‍ഡ്രോം) എന്ന രോഗവും കാണാറുണ്ട്. മണിബന്ധത്തില്‍ വേദന, പുകച്ചില്‍, നീര്‍ക്കെട്ട് എന്നിവയ്ക്കൊപ്പം തള്ള വിരല്‍ അനക്കുമ്പോള്‍ ലക്ഷണങ്ങള്‍ വര്‍ധിക്കും. പതിവായി അലക്കുന്ന സ്ത്രീകളുടെ വിരലുകള്‍ക്കും മണിബന്ധത്തിനും ഉണ്ടാകുന്ന തുടര്‍ച്ചയായ സമ്മര്‍ദം ഡിക്വര്‍വെയ്ന്‍ സിന്‍ഡ്രോം എന്ന പ്രശ്നത്തിനു കാരണമാകുന്നു. രോഗസാഹചര്യം കുറയ്ക്കുന്നതും ചികിത്സയുമാണ് വേണ്ടത്.

വാര്‍ദ്ധക്ക്യരോഗങ്ങള്‍ക്ക് കര്‍ക്കടക ചികിത്സകള്‍ അത്യുത്തമം

കുട്ടികളുടെ ആരോഗ്യപരിപാലനം പോലെ ശ്രദ്ധിക്കേണ്ട ഒന്നാണ് വാര്‍ദ്ധക്യത്തിലെ ആരോഗ്യപരിപാലനവും. തിരക്കുകള്‍ കാരണം ആര്‍ക്കും വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ സാധിക്കുന്നില്ല എന്നതാണ് സത്യം. ജീവിത സായാഹ്നത്തിലേക്ക് എത്തിത്തുടങ്ങുമ്പോള്‍ ഒരുപിടി രോഗങ്ങളും കൂട്ടിനെത്താറാണ് പതിവ്. ഇങ്ങനെ എത്തുന്ന രോഗങ്ങളില്‍ കൂടുതല്‍ വിഷമിപ്പിക്കുന്നത് ശരീരവേദനകള്‍ തന്നെയാണ്. പ്രായം ഏറുന്നതിനനുസരിച്ച് ശരീരശാസ്ത്രപരമായ ഘടനകളിലും മാറ്റം വരാറുണ്ട്.

ഇങ്ങനെയുണ്ടാകുന്ന മാറ്റങ്ങള്‍ വാര്‍ദ്ധക്യത്തില്‍ എല്ലാ അവയവങ്ങളെയും ബാധിക്കുകയും തുടര്‍ന്ന് ജീവിത രീതികളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതമാകേണ്ടിയും വരാറുണ്ട്. ചിട്ടയായുള്ള വ്യായാമങ്ങളും ആഹാരരീതികളും ഉണ്ടെങ്കില്‍ ഒരു പരിധി വരെ ഇതിനെ തടയാം. വാര്‍ദ്ധക്യത്തോടു അടുക്കുമ്പോള്‍ത്തന്നെ ഏതെങ്കിലും തരത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്നത് വളരെ നല്ലതാണ്. മാനസിക പിരിമുറുക്കം ഇല്ലാത്ത ജോലികള്‍ ചെയ്യുന്നതാവും ഉചിതം. ശാരീരിക ആരോഗ്യം പോലെ തന്നെ മാനസിക ആരോഗ്യ പരിപാലനവും വളരെ അത്യാവശ്യമാകുന്ന കാലഘട്ടവും കൂടിയാണിത് എന്ന് ഓര്‍ക്കുക.

ഇനി സാധാരണയായി വാര്‍ദ്ധക്യത്തിലുണ്ടാവുന്ന ശാരീരിക മാറ്റങ്ങളെക്കുറിച്ച് ഒന്ന് നോക്കാം. ആദ്യമായി ചര്‍മ്മത്തിന് എണ്ണമയം കുറഞ്ഞ് വരണ്ട ചര്‍മ്മമാവും പ്രകടമാവുക. എല്ലുകളുടെ സാന്ദ്രത കുറയുന്നതോടൊപ്പം തന്നെ എല്ലുകള് പൊട്ടാനുള്ള സാദ്ധ്യതകളും വളരെയധികം കൂടുതലാണ്. പേശികളും ക്രമേണ ചുരുങ്ങാന് തുടങ്ങും. ഇതേത്തുടര്‍ന്ന് ചലന ശേഷിയിലും കാര്യമായ ബുദ്ധിമുട്ടുകള്‍ കണ്ടുതുടങ്ങും. മദ്ധ്യവയസിലുണ്ടാവുന്ന വീഴ്ചകളുടെയും ക്ഷതങ്ങളുടെയും ബുദ്ധിമുട്ടുകള്‍ വാര്‍ദ്ധക്യത്തിലാണ് പലരും തിരിച്ചറിയുന്നത്. വാര്‍ദ്ധക്യത്തില്‍ പേശികളുടെ ബലം കുറയുകയും കൊഴുപ്പ് അമിതമായി ശരീരത്തില്‍ അടിയുവാനും തുടങ്ങും. ഇത് ശരീരഭാരം ഉയര്‍ത്തുകയും തന്മൂലം പല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നു. വാര്‍ദ്ധക്യത്തിലെ പ്രധാന ആരോഗ്യപ്രശ്നങ്ങളില്‍ ഒന്നാണ് കാല്‍മുട്ടുവേദന.

ഇത് അനുഭവിക്കാത്തവര്‍ വളരെ വിരളമാണ്. ശരീരത്തിന്‍റെ അമിതഭാരവും ഇതിന്‍റെ പ്രധാനകാരണമാണ്. രോഗപ്രതിരോധശക്തി കുറയുന്നപ്രായവും ഇതുതന്നെ ആയതിനാലാണ് പ്രത്യേക ആരോഗ്യ പരിപാലനം ഇക്കൂട്ടര്‍ക്ക്`അത്യാവശ്യമായി വരുന്നത്. കാഴ്ചമങ്ങലും കേള്വിക്കുറവും ഓര്‍മ്മശക്തിക്കുറവും എല്ലാം തന്നെ ഇതേത്തുടര്‍ന്നുള്ളവ തന്നെയാണ്. ഇവയൊക്കെയാണ് ചിലരെ ശല്യപ്പെടുത്തുന്നതെങ്കില്‍ മറ്റുചിലരെ ശല്യപ്പെടുത്തുന്നത് ഉറക്കമില്ലായ്മയാണ്. ഇതു വലിയ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഇടയാക്കിയേക്കും. ഡയബറ്റിസും തൈറോയ്ഡും ഒക്കെത്തന്നെ വാര്‍ദ്ധക്യത്തിലെ വിരുന്നുകാരാണെങ്കിലും മിതമായ വേദനകള്‍ നല്‍കുന്ന സന്ധിവേദന തന്നെയാണ് കൂടുതല്‍ ഉപദ്രവകാരി. പ്രായമേറുന്നതിനനുസരിച്ച് സ്വാഭാവികമായ തേയ്മാനം മൂലം വേദന അനുഭവിക്കുന്നവര്‍ ഏറെയാണ്. എല്ലുകള്‍ക്കുണ്ടാകുന്ന തേയ്മാനമാണ് പ്രധാനപ്രശ്നം. സന്ധികളില്‍ കൂടുതലായി കണ്ടുവരുന്ന ഒന്നാണ് ആമവാതം. ഉറക്കമുണര്‍ന്നു കഴിയുമ്പോള്‍ കൈകാലുകളില്‍ ഉണ്ടാകുന്ന തരിപ്പ്, കഴപ്പ്, മരവിപ്പ് എന്നിവയൊക്കെ ദൈനംദിന ജീവിതത്തില്‍ വളരെയധികം ബുദ്ധിമുട്ടുകള്‍ ഉളവാക്കുന്നു. വാര്‍ദ്ധക്യ കാലത്ത് ആയുര്‍വേദ സിദ്ധ- മര്‍മ്മ ചികിത്സകള്‍ വളരെയധികം ഫലവത്തായിട്ടാണ് കണ്ടുവരുന്നത്.

സൂക്ഷിച്ചു നോക്കൂ കാഴ്ചയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ?

സൂക്ഷിച്ചു നോക്കൂ കാഴ്ചയ്ക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ? ഇല്ലെങ്കിലും ഒന്നും കൂടി നോക്കുന്നത് നല്ലതല്ലേ, കാരണം പലപ്പോഴും നമ്മള്‍ ഒറ്റ നോട്ടത്തില്‍ കാണാത്ത പലതും നമ്മുടെ കണ്ണ് കണ്ടു പിടിയ്ക്കും. അതുകൊണ്ടാണ് ഡോക്ടറെ കാണാന്‍ പോയാല്‍ ഡോക്ടര്‍ ഉടന്‍ തന്നെ കണ്ണ് പരിശോധിയ്ക്കുന്നത്. രോഗലക്ഷണങ്ങള്‍ പലപ്പോഴും എത്രയും പെട്ടെന്ന് പ്രകടമാകുന്നത് കണ്ണിലാണ്.

പുരുഷന്‍മാരെ മാത്രം ഭയപ്പെടുത്തും ക്യാന്‍സര്‍

കണ്ണിന്‍റെ ക്ഷീണവും കണ്ണിലെ നിറം മാറ്റവുമാണ് പലപ്പോഴും രോഗത്തെ നമുക്ക് പരിചയപ്പെടുത്തുന്നത് തന്നെ. പല രോഗങ്ങളും അവരുടെ വരവറിയിക്കുന്നത് കണ്ണിന് ക്ഷീണം നല്‍കിക്കൊണ്ടാണ്. അതിനെ അത്ര ഗൗരവത്തോടെ നമ്മള്‍ കാണുന്നില്ലെങ്കില്‍ അത് പിന്നീട് തരുന്ന പണി എട്ടിന്‍റെയാണ് എന്ന കാര്യത്തില്‍ ഒരു സംശയും നിങ്ങള്‍ക്ക് വേണ്ട.

കണ്ണ് മാത്രമല്ല പുരികം കൂടി അസുഖങ്ങളെ വെളിച്ചത്തു കൊണ്ട് വരാന്‍ സഹായിക്കുന്നുണ്ട്. പുരികം വളരെ കുറവാണെങ്കില്‍ തൈറോയ്ഡ് വരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് തന്നെ പറയാം.

ഏതെങ്കിലും വസ്തുവില്‍ നോക്കുമ്പോള്‍ വെളുത്ത കുത്തുകള്‍ പോലെ കാണുന്നുണ്ടോ? എങ്കില്‍ മൈഗ്രേയ്ന്‍ നിങ്ങളെ വിടാതെ പുറകേയുണ്ട് എന്നതിന്‍റെ സൂചനയാണ്.

ഇത് പലരിലും സാധാരണയായി കാണുന്നതാണ്. എന്നാല്‍ ആരും വേണ്ടത്ര പ്രാധാന്യം അതിന് നല്‍കാറില്ലെന്നു മാത്രം. കമ്പ്യൂട്ടര്‍ വിഷന്‍ സിന്‍ഡ്രോം എന്നാണ് ഇത് അറിയപ്പെടുന്നത്. കമ്പ്യൂട്ടര്‍ സ്ക്രീനില്‍ നോക്കുമ്പോള്‍ ആണ് ഈ പ്രശ്നം മിക്കവരും അഭിമുഖീകരിയ്ക്കുന്നത്.

കണ്‍പോളകള്‍ ഇടയ്ക്കിടയ്ക്ക് വീങ്ങുന്നത് ഉണ്ടാക്കുന്നത് ഹൈപ്പര്‍ തൈറോയ്ഡിസം എന്ന അവസ്ഥയെയാണ്.

കണ്ണിന്‍റെ വെള്ള നിറത്തില്‍ മഞ്ഞ നിറം കാണുന്നത് അല്‍പം ഗൗരവതരമായി ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ്. നിങ്ങളുടെ കരള്‍ പ്രവര്‍ത്തനരഹിതമാകാന്‍ പോകുന്നു എന്നതിന്‍റെ മുന്നോടിയാണ് ഈ ലക്ഷണം എന്ന് പറഞ്ഞാല്‍ ഞെട്ടേണ്ട ആവശ്യമില്ല. കാരണം അതാണ് സത്യം. എന്നാല്‍ മഞ്ഞപ്പിത്തവും ഇതിന്‍റെ തൊട്ടുപിറകേ ഉണ്ട് എന്നതാണ് സത്യം.

സാധാരണ പ്രമേഹ രോഗികള്‍ക്ക് അവരുടെ കാഴ്ചയെക്കുറിച്ച്‌ ചെറിയ പരാതി ഉണ്ടാവും. എന്നാല്‍ മധുരത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധ നല്‍കാതെ പിന്നീട് കാഴ്ചയെക്കുറിച്ച്‌ പരിതപിച്ചിട്ട് എന്താണ് കാര്യം. പ്രമേഹ രോഗികളിലാണ് ഇത്തരം കാഴ്ച വൈകല്യം ഉണ്ടാവുക എന്നത് കാര്യം.

ഏത് കാഴ്ചയും ഇരട്ടിയായി കാണുന്നുണ്ടോ? എങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. കാരണം പക്ഷാഘാതം നിങ്ങളുടെ തൊട്ടടുത്ത് എത്തിയിരിയ്ക്കുന്നു എന്നതാണ് സത്യം.

കാഴ്ച കുറയുന്നത് പ്രായമായവരില്‍ പ്രശ്നമുള്ള ഒന്നാണ്. എന്നാല്‍ ചെറുപ്പത്തിലേ കാഴ്ച കുറഞ്ഞാല്‍ അതിനെ അല്‍പം ഗൗരവമായി തന്നെ കാണണം. കാരണം മറ്റു പല കാഴ്ച വൈകല്യങ്ങളുമായിരിക്കാം എന്നത് തന്നെ കാരണം.

പുരുഷാരോഗ്യം വിലയിരുത്താം

ആരോഗ്യം പ്രധാനമാണ്, ആര്‍ക്കാണെങ്കിലും. പുരുഷന്‍റെയും സ്ത്രീയുടേയും ആരോഗ്യത്തെ വിലയിരുത്താന്‍ പൊതുവായ കാര്യങ്ങള്‍ പലതുണ്ടെങ്കിലും ചിലതെങ്കിലും വ്യത്യസ്തമാകും. പുരുഷാരോഗ്യം പല ഘടകങ്ങളെ ആശ്രയിച്ചിരിയ്ക്കും. ശരീരത്തിന്‍റെ എല്ലാ അവയവങ്ങളുടേയും പ്രവര്‍ത്തനത്തെ ആശ്രയിച്ചിരിയ്ക്കും. താഴെപ്പറയുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ, നിങ്ങളുടെ കാര്യത്തില്‍ ഇതെത്രത്തോളം ശരിയാണെന്നു നോക്കൂ, നിങ്ങളുടെ ആരോഗ്യത്തെക്കുറിച്ചു നിങ്ങള്‍ക്കു തന്നെ വിലയിരുത്താം.

ആരോഗ്യവാനായ പുരുഷന്‍റെ ലക്ഷണങ്ങളിതാ

വിശ്രമിയ്ക്കുന്ന സമയത്ത് നിങ്ങളുടെ ഹൃദയമിടിപ്പിന്‍റെ തോത് 70 ആണോ. ആരോഗ്യവാനായ പുരുഷന്‍റെ ഒരു ലക്ഷണമാണിത്.

നഖങ്ങള്‍ പിങ്കു നിറത്തില്‍, മിനുസമുള്ള, ഉറപ്പുള്ളതായിരിയ്ക്കണം. ഇത് ആരോഗ്യവാനായ പുരുഷന്‍റെ ലക്ഷണമാണ്.

മൂത്രനിറം ഇളംമഞ്ഞയോ തെളിഞ്ഞതോ ആണോ. ആരോഗ്യത്തിന്‍റെ മറ്റൊരു ലക്ഷണം. എന്നാല്‍ വെള്ളം കുടിയ്ക്കാത്തതും ഏറെ നേരം മൂത്രമൊഴിയ്ക്കാത്തതും ചില മരുന്നുകളുടെ ഉപയോഗവുമെല്ലാം മൂത്രനിറത്തില്‍ മാറ്റമുണ്ടാക്കാം.

20 പുഷ് അപ് എടുക്കാന്‍ സാധിയ്ക്കുന്നുണ്ടോ, ആരോഗ്യത്തിന്‍റെ മറ്റൊരു ലക്ഷണമാണിത്.

15 മിനിറ്റില്‍ നിറുത്താതെ ഒരു മൈല്‍ ഓടാന്‍ സാധിയ്ക്കുന്നുവെങ്കില്‍ നിങ്ങളുടെ ഫിറ്റ്നസ് ശരിയാണെന്നര്‍ത്ഥം. ഇതില്‍ കുറവെങ്കില്‍ അതിന്‍റേതായ പ്രശ്നവുമുണ്ടാകും.

ദിവസവും ഒരേ സമയത്തു ശോധന, അതും നല്ല ശോധന ആരോഗ്യകരമായ ദഹനേന്ദ്രിയത്തിന്‍റെയും ഇതുവഴി ആരോഗ്യകരമായ ശരീരത്തിന്‍റെയും ലക്ഷണമാണ്.

ആരോഗ്യകരമായ ശീലത്തിന്‍റെ ഭാഗമാണ് ദിവസവും ഒരേ സമയത്ത് അലാറമില്ലാതെ ഉണരാന്‍ കഴിയുന്നത്. ആരോഗ്യവാനായ പുരുഷന്‍റെ ലക്ഷണം കൂടിയാണ്.

ഉയരത്തിനനുസരിച്ച ശരീരഭാരം, ബോഡി മാസ് ഇഡക്സ് എന്നിവ ആരോഗ്യവാനായ പുരുഷന്‍റെ മറ്റൊരു ലക്ഷണം കൂടിയാണ്.

കാര്‍ഡിയോ വ്യായാമങ്ങള്‍ക്കു ശേഷം അഞ്ചു മിനിറ്റിനുള്ളില്‍ ഹൃദയമിടിപ്പ് സാധാരണ നിലയിലാകണം. ഇതും ആരോഗ്യവാനായ പുരുഷന്‍റെ ലക്ഷണം തന്നെയാണ്.

മിനുസമുള്ള, ആരോഗ്യകരമായ മുടി സൗന്ദര്യലക്ഷണം മാത്രമല്ല, ആരോഗ്യലക്ഷണം കൂടിയാണ്.

പിങ്ക് നിറമുള്ള ചൂടുള്ള നാവ് ആരോഗ്യത്തിന്‍റെ മറ്റൊരു ലക്ഷണമാണ്. ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി12, അയേണ്‍ എന്നിവ വേണ്ട രീതിയില്‍ ലഭിയ്ക്കുന്നുവെന്നര്‍ത്ഥം.

മണിക്കൂറുകള്‍ മതി ബ്ലാക്ക്ഹെഡ്സിനെ തുരത്താന്‍

മുഖത്തെ കറുത്ത പുള്ളികള്‍ പലപ്പോഴും സൗന്ദര്യത്തിന് തടസ്സം സൃഷ്ടിയ്ക്കുന്നതാണ്. മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഉണ്ടാക്കുന്ന സൗന്ദര്യപ്രശ്നങ്ങളും പെണ്‍കുട്ടികളില്‍ തലവേദന ഉണ്ടാക്കുന്നതില്‍ മുന്നില്‍ തന്നെയാണ്. ചര്‍മ്മത്തിലെ മൃതകോശങ്ങളാണ് പലപ്പോഴും ഇത്തരം കറുത്ത പുള്ളികള്‍ക്ക് കാരണം. മണിക്കൂറുകള്‍ മതി ബ്ലാക്ക്ഹെഡ്സിനെ തുരത്താന്‍. പലവിധത്തിലുള്ള ചര്‍മ്മപ്രശ്നങ്ങള്‍ ഉണ്ടാവും. ഇവയില്‍ പ്രധാനപ്പെട്ടതാണ് കറുത്ത പുള്ളികള്‍. ഇവയില്‍ ചിലതാകട്ടെ മുഖത്തും കഴുത്തിലും പടരുന്നതായിരിക്കും. ഇവയെ വേരോടെ പിഴുതു മാറ്റാന്‍ സഹായിക്കുന്ന ചില ഒറ്റമൂലികളുണ്ട്. ഇവ എന്തൊക്കെയെന്ന് നോക്കാം.

നാരങ്ങാ നീരില്‍ രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടി മിക്സ് ചെയ്ത് ഇത് മുഖത്ത് തേച്ച്‌ പിടിപ്പിക്കുക. 20 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത് മുഖത്തെ കറുത്ത കുത്തുകള്‍ക്ക് പരിഹാരം നല്‍കും.

തേനും നാരങ്ങാ നീരും നന്നായി മിക്സ് ചെയ്ത് അതില്‍ അല്‍പം ബദാം അരച്ചതും മിക്സ് ചെയ്ത് മുഖത്ത് കറുത്ത കുത്തുകള്‍ ഉള്ള ഭാഗത്ത് പുരട്ടുക. ഉണങ്ങിയതിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയുക.

കറ്റാര്‍വാഴ സൗന്ദര്യസംരക്ഷണത്തില്‍ എന്നും മുന്നില്‍ നില്‍ക്കുന്ന ഒന്നാണ്. കറ്റാര്‍ വാഴ നീര് കറുത്ത കുത്തുകള്‍ മാറ്റി ചര്‍മ്മത്തിന് നിറം നല്‍കുന്നു.

തേനും ഓട്സും നാരങ്ങ നീരും തുല്യമായ അളവില്‍ എടുത്ത് മിക്സ് ചെയ്ത് പുരട്ടുക. ഇത് 15 മിനിട്ടിനു ശേഷം കഴുകിക്കളയുക.

നല്ലതു പോലെ പഴുത്ത പപ്പായ മുഖത്തും കഴുത്തിലുമായി തേച്ചു പിടിപ്പിക്കുക. ഇത് കറുത്ത കുത്തുകളെ പ്രതിരോധിയ്ക്കുകയും മുഖത്തിന് തിളക്കം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. എന്നും കുളിച്ചതിനു ശേഷം ഇത് ചെയ്യുക.

ആവണക്കെണ്ണ ഉപയോഗിച്ചും മുഖത്തെ കറുത്ത കുത്തുകള്‍ മാറ്റാം. ആഴ്ചയില്‍ രണ്ട് തവണ മുഖത്ത് കറുത്ത കുത്തുകളുള്ള സ്ഥലത്ത് ആവണക്കെണ്ണ തേച്ചു പിടിപ്പിക്കുക. അല്‍പസമയം കഴിഞ്ഞ് ഇത് കഴുകിക്കളയുക.

പഞ്ചസാര സ്ക്രബ്ബ് ചെയ്യുന്നതും മുഖത്തെയും കഴുത്തിലേയും കറുത്ത കുത്തുകള്‍ മാറ്റാന്‍ സഹായിക്കുന്നു. ഇതിലെ ഗ്ലൈക്കോളിക് ആസിഡാണ് കറുത്ത കുത്തിന് പരിഹാരം നല്‍കുന്നത്.

ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങള്‍ സ്ത്രികളെ ക്യാന്‍സര്‍ രോഗികളാക്കുന്നു

ജീവിതശൈലിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം സ്ത്രി ക്യാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായി കണ്ടെത്തല്‍,ഇതില്‍ 46% സ്ത്രീ രോഗികളും അന്‍പതുവയസില്‍ താഴെയുള്ളവരാണ്.വൈകിയുള്ള വിവാഹം,പരപുരുക്ഷ ബന്ധം,വൈകിയുള്ള ഗര്‍ഭധാരണം,ഇവയെല്ലാ സ്ത്രികളിലെ ക്യാന്‍സര്‍ രോഗം വര്‍ധിപ്പിക്കുന്നതിന് കാരണമാകുന്നു .

ഇന്ത്യയില്‍ 2% സ്ത്രീ ക്യാന്‍സര്‍ രോഗികള്‍ 20 നും 30 തിനും ഇടയില്‍ പ്രായം ഉള്ളവരാണ്.30 തിനും 40 തിനും ഇടയില്‍ പ്രായമുള്ള 16% ക്യാന്‍സര്‍ രോഗികളും,40 തിനും 50 ഇടയില്‍ പ്രായമുള്ള 28% സ്ത്രീ ക്യാന്‍സര്‍ രോഗികള്‍ ഇന്ത്യയില്‍ ഉണ്ട്.

രോഗം മൂര്‍ച്ഛിച്ചതിനു ശേഷമാണ് സ്ത്രീകളില്‍ ഭൂരിഭാഗവും ചികിത്സതേടി എത്തുന്നത്,ഇത് മരണ നിരക്ക് കൂട്ടുന്നു .നാഷണല്‍ ഇന്‍സ്റ്റിട്യൂട്ട് ഓഫ് ക്യാന്‍സര്‍ പ്രീവെന്‍ഷന്‍ ആന്‍ഡ് റിസേര്‍ച്, NICPR ന്‍റെ അഭിപ്രായത്തില്‍ എല്ലാ എട്ടുമിനിറ്റിലും ഗര്‍ഭാശയ ക്യാന്‍സര്‍ മൂലം ഒരു സ്ത്രീ മരണമടയുന്നു. എല്ലാദിവസവും പുതിയതായി രണ്ടു സ്ത്രീകളില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ കണ്ടുപിടിക്കുമ്പോള്‍, ഒരു സ്ത്രീ എന്ന കണക്കില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ മൂലം മരണമടയുന്നു.2,500 പേരാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കാരണം മരണത്തിനിടയാകുന്നത്. യുവതികളില്‍ ബ്രെസ്റ്റ് ക്യാന്‍സര്‍ന്‍റെ നിരക്ക് ദിനം പ്രതി കൂടിവരുന്നതായിയാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.

അകത്താക്കുന്ന ഉപ്പിന്‍റെ അളവ് ദിവസം 5 ഗ്രാമില്‍ കൂടരുത്

നാം ദിവസവും അകത്താക്കുന്ന ഉപ്പിന്‍റെ അളവ് ഏറെ കുടുതലാണ്.15 മുതല്‍ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളില്‍ പലരുടെയും ശരീരത്തില്‍ എത്തുന്നത്.ബേക്കറി വിഭവങ്ങള്‍,അച്ചാറുകള്‍ ,വറുത്തതും പൊരിച്ചതുമായ ആഹാര പദാര്‍ത്ഥങ്ങള്‍ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയര്‍ന്ന അളവില്‍ ശരീരത്തില്‍ എത്തുന്നത്.സംസ്കരിച്ച ഭക്ഷണ സാധനങ്ങളില്‍ ഉപ്പിന്‍റെ അളവ് വളെരെ കൂടുതലാണ്.ചിപ്സ്,പപ്പടം,എന്നിവയില്‍ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിന് കിട്ടുന്നുണ്ട്.

ലോകാരോഗ്യ സംഘടന പറയുന്നത് പ്രകാരം ഒരു ടിസ്പുണ്‍ഉപ്പ് മാത്രമാണ് ഒരാള്‍ക്ക് ഒരു ദിവസം ആവശ്യമുള്ളത് .ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പ് മതി.2-3 വയസാകുമ്പോള്‍ രണ്ടു ഗ്രാം ഉപ്പ്,6-7 വയസാകുമ്പോള്‍ മൂന്ന് ഗ്രാം ഉപ്പ്,കൗമാരപ്രായം മുതല്‍ അഞ്ചു ഗ്രാം ഉപ്പ് എന്നാണ് കണക്ക്.നന്നായി വിയര്‍ത്തു ജോലി ചെയ്യുന്നവര്‍ക്ക് പോലും ദിവസം ആറു ഗ്രാം ഉപ്പില്‍ താഴെ മതി.രക്തസമ്മര്‍ദവും ഉപ്പുമായി ഏറെ ബന്ധമുണ്ട്. അമിതമായി ഉപ്പ് കഴിച്ചാല്‍ രക്തസമ്മര്‍ദം പെട്ടെന്ന് കുടും.ഉപ്പിന്‍റെ അളവ് കൂടിയാല്‍ ശരീരത്തില്‍ നിന്നു കാല്‍സ്യത്തിന്‍റെ അളവ് കുടുതലായി നഷ്ടപ്പെടും.

വിറ്റാമിന്‍ ഡി യുടെ അഭാവം വൃക്കരോഗത്തിലേക്കു നയിക്കും

പുതിയ പഠനങ്ങള്‍ പറയുന്നത് കുട്ടികളില്‍ വിറ്റാമിന്‍ ഡി യുടെ അഭാവം വൃക്കരോഗത്തിലേക്കു നയിക്കുമെന്നാണ് .കുട്ടികളില്‍ വിറ്റാമിന്‍ ഡി യുടെ അഭാവം കൂടുതലായി കണ്ടുവരുന്നു .അതുപോലെ തന്നെ ക്രോണിക് കിഡ്നി ഡിസീസ് (സി കെ ഡി)യുംവിറ്റാമിന്‍ ഡി ,സി .കെ .ഡി ,മറ്റു പല ഘടകങ്ങള്‍ എന്നിവ ചേര്‍ത്തു നടത്തിയ പഠനം പറയുന്നത് ഏകദേശം മൂന്നില്‍ രണ്ടു കുട്ടികളിലും വിറ്റാമിന്‍ ഡി യുടെ കുറവും നെഫ്രോണിനെ ബാധിക്കുന്ന ഗ്ലോമേറോപതി പോലുള്ള തകരാറും ഉള്ളതായി കാണപ്പെട്ടു എന്നാണ്. ആണിന് മസിലില്ലെങ്കില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ കുട്ടികളില്‍ വിറ്റാമിന്‍ ഡി യുടെ അഭാവം കൂടുതലായി കണ്ടുവരുന്നു .അതുപോലെ തന്നെ ക്രോണിക് കിഡ്നി ഡിസീസ് (സി കെ ഡി )യും .പുതിയ പഠനങ്ങള്‍ പറയുന്നത് കുട്ടികളില്‍ വിറ്റാമിന്‍ ഡി യുടെ അഭാവം വൃക്കരോഗത്തിലേക്കു നയിക്കുമെന്നാണ് .വിറ്റാമിന്‍ ഡി , ഡി ,സി .കെ .ഡി ,മറ്റു പല ഘടകങ്ങള്‍ എന്നിവ ചേര്‍ത്തു നടത്തിയ പഠനം പറയുന്നത് ഏകദേശം മൂന്നില്‍ രണ്ടു കുട്ടികളിലും വിറ്റാമിന്‍ ഡി യുടെ കുറവും നെഫ്രോണിനെ ബാധിക്കുന്ന ഗ്ലോമേറോപതി പോലുള്ള തകരാറും ഉള്ളതായി കാണപ്പെട്ടു എന്നാണ്.

വിറ്റാമിന്‍ ഡി യുടെ അളവ് ശീതകാലത്തു മറ്റു മാസങ്ങളേക്കാള്‍ കുറവായിരിക്കും .ജര്‍മനിയിലെ ഹേഡില്‍ബര്‍ഗ് യൂണിവേഴ്സിറ്റിയിലെ ആന്‍കെ ഡയോണ്‍ പറയുന്നത് കാലാവസ്ഥ വകഭേദങ്ങള്‍ വിറ്റാമിന്‍ ഡി യെ ബാധിക്കുന്നു .കൂടാതെ ഭക്ഷണങ്ങളും, രോഗങ്ങളും വിറ്റാമിന്‍ ഡി നിയന്ത്രിക്കുന്ന ജീനുകളെ ബാധിക്കുന്നു .വിറ്റാമിന്‍ ഡി യുടെ കുറവ് ഓസ്റ്റോംപൊറോസിസ് കാന്‍സര്‍ ,കാര്‍ഡിയോ വാസ്കുലാര്‍ രോഗങ്ങള്‍ ,ആട്ടോഇമ്യുണല്‍ ഡിസോഡര്‍ എന്നിവയുണ്ടാക്കുന്നു .വിറ്റാമിന്‍ ഡി സപ്ലിമെന്‍റ് കഴിക്കുന്ന വൃക്കരോഗമുള്ള കുട്ടികളെക്കാള്‍ രണ്ടു മടങ്ങു കൂടുതലാണ് സപ്ലിമെന്‍റ് കഴിക്കാത്ത കുട്ടികളുടെ അളവ് .കുട്ടികളിലെ വിറ്റാമിന്‍ ഡി യുടെ അഭാവവും , വൃക്കരോഗം തടയാനും ,സപ്ലിമെന്‍റേഷന്‍ പ്രാബല്യത്തില്‍ കൊണ്ടുവരാനുമുള്ള പല നിര്‍ദ്ദേശങ്ങളും നടപ്പിലാക്കിയിട്ടുണ്ട് .ഡയോണിന്‍റെ അഭിപ്രായത്തില്‍ 12 യൂറോപ്യന്‍ രാജ്യങ്ങളിലായി വൃക്കരോഗമുള്ള 500 കുട്ടികളെ അവര്‍ നിരീക്ഷിച്ചു .അതിന്‍റെ കണ്ടുപിടിത്തങ്ങള്‍ ക്ലിനിക്കല്‍ ജേണല്‍ ഓഫ് അമേരിക്കന്‍ സൊസൈറ്റി ഓഫ് നെഫ്രോളജി (സി ജെ എ എസ് എന്‍ ) പ്രസിദ്ധീകരിച്ചിട്ടുണ്ട് .

പ്രകൃതി ദത്തമായ രീതിയില്‍ പല്ലു വെളുപ്പിക്കാന്‍ ചില വിദ്യകള്‍

ദൂഷ്യവശങ്ങള്‍ ഇല്ലാതെ പ്രകൃതി ദത്തമായ രീതിയില്‍ പല്ലു വെളുപ്പിക്കാന്‍ ചില വിദ്യകളുണ്ട്.

മാവില കൊണ്ട് പല്ല് തേയ്ക്കുന്നത്,പോലുള്ള വിദ്യകള്‍ പഴമക്കാര്‍ പ്രയോഗികമാക്കി വന്നിരുന്നു. ആധുനിക തലമുറയ്ക്കു ഇത്തരം പൊടികൈകളെ അറിയണം എന്നില്ല. ദൂഷ്യവശങ്ങള്‍ ഇല്ലാതെ പ്രകൃതി ദത്തമായ രീതിയില്‍ പല്ലു വെളുപ്പിക്കാന്‍ ചില വിദ്യകളുണ്ട്.

ഉപ്പും ബേക്കിങ് സോഡയും ചേര്‍ത്ത് പല്ല് തേയ്ക്കുന്നത് പല്ലിനു സ്വാഭാവിക വെണ്മ നല്‍കുവാന്‍ സഹായിക്കുന്നു. ചെറുനാരങ്ങയും ഉപ്പും കലര്‍ത്തി പല്ല് വൃത്തിയാക്കുന്നത്തിനും നല്ല ഫലം ഉറപ്പാണ്. കൂടാതെ ഇതൊരു അണുനാശിനിയായും പ്രവര്‍ത്തിക്കുന്നതാണ്.

ഉമിക്കരിയോ കരിക്കട്ടയോ ഉപയോഗിച്ച്‌ പല്ല് തേക്കുന്നത് മഞ്ഞ നിറം മാറാന്‍ ഫലപ്രദമാണ്. ആര്യവേപ്പിന്‍റെ ഇല 15 മിനിറ്റ് നേരത്തോളം ചവയ്ക്കുന്നത് പല്ലുകളുടെ വെണ്മ കൂട്ടും. കൂടാതെ ഇത് വായ്നാറ്റം മാറ്റാനും ഫലപ്രദമാണ്. ക്യാരറ്റ് ജ്യൂസും ഉപ്പും ഉപയോഗിച്ച്‌ പല്ലുകള്‍ തേക്കുന്നത് ഗുണം ചെയ്യും.

മല്ലിയില ചവയ്ക്കുന്നത് പല്ലുകളിലെ മഞ്ഞനിറം അകറ്റുകയും വായ്ക്കുള്ളിലെ കീടാണുക്കളെ കൊന്നൊടുക്കുകയും ചെയ്യുന്നു.ചെറുനാരങ്ങയുടെ തൊലി ഉപയോഗിച്ച്‌ പല്ല് തേക്കുന്നത് കറകള്‍ അകറ്റി പല്ലുകള്‍ സുന്ദരമാക്കും. എന്നും രാവിലെ വെളിച്ചെണ്ണ പല്ലില്‍ തേക്കുന്നതും പല്ല് വെളുപ്പിക്കാന്‍ ഉപകരിക്കും.

മിനറല്‍സും മെഗ്നീഷ്യവും അടങ്ങിയ പഴത്തിന്‍റെ തൊലി മഞ്ഞപ്പല്ല് ഇല്ലാതാക്കി പല്ലിന് വെളുപ്പ് നിറം നല്കുന്നു.

ബ്രെഡ് ഉപയോഗിച്ചു പല്ല് പോളിഷ് ചെയ്യാനും മാര്‍ഗ്ഗമുണ്ട്. അതിനായി ബ്രെഡ് അടുപ്പില്‍ വച്ച്‌ ബ്രൗണ്‍ നിറമാകുന്നതു വരെ ചൂടാക്കുക. കരിയാതെ സൂക്ഷിക്കണം. ഇങ്ങനെ ലഭിക്കുന്ന ബ്രെഡിന്‍റെ ബ്രൗണ്‍ നിറമുള്ള ഭാഗം കൊണ്ടു ആദ്യം പല്ലില്‍ ഉരയ്ക്കുക. പിന്നീട് ബ്രെഡിന്‍റെ അകത്തുള്ള വെളുത്ത ഭാഗം കൊണ്ടും ഇങ്ങനെ ചെയ്യണം. തുടര്‍ന്ന്, ഈ ബ്രെഡ് കഷ്ണം അഞ്ചു മിനിറ്റു വായില്‍ തന്നെ വയ്ക്കണം. പതിനഞ്ചു മിനിറ്റു കഴിഞ്ഞ് സാധാരണ വെള്ളം കൊണ്ടു വായ കഴുകാം. ഇങ്ങനെ ചെയ്യുന്നത് പല്ല് പോളിഷ് ചെയ്യുന്ന ഗുണം നല്‍കുമെന്നതുകൊണ്ട് പല്ലിന്‍റെ മഞ്ഞ നിറം പാടെ മാറിക്കിട്ടും.

ജലദോഷം മാറാന്‍ ചില എളുപ്പവഴികൾ

 • ഒരുപിടി തുളസിയിലയും അഞ്ച്- ആറ് കുരുമുളകും കഴുകി ചതച്ച് 200 മില്ലി വെള്ളത്തില്‍ തിളപ്പിച്ച് 100 മില്ലി ആക്കി വറ്റിച്ച് തുളസിക്കഷായം തയ്യാറാക്കി ദിവസം പലവട്ടമായി കഴിക്കുക.
 • ഒരുപിടി തുളസിയിലയും അല്‍പം മഞ്ഞള്‍പൊടിയും വെള്ളത്തിലിട്ട് തിളപ്പിച്ച് ആവി പിടിക്കുക
 • അഞ്ചുഗ്രാം വീതം തുളസിയില, പനിക്കൂര്‍ക്കയില, പൂവാങ്കുറുന്നില, തളിര്‍വെറ്റില എന്നിവ ചതച്ച് നീരെടുത്ത് സമമായ അളവില്‍ തേന്‍ ചേര്‍ത്ത് ഒരു ചെറിയ സ്പൂണ്‍ വീതം പലപ്രാവശ്യം സേവിക്കുക. ജലദോഷം, മൂക്കൊലിപ്പ്, മൂക്കടപ്പ്, കഫശല്യം, ചുമ എന്നിവ ശമിക്കും.
 • രണ്ട് ഗ്രാം കരിഞ്ചീരകം തോര്‍ത്തുമുണ്ടിന്‍റെ തുണിയില്‍ ചെറിയ കിഴികെട്ടി അത് ഞെരടി മണപ്പിക്കുകയോ വരട്ടുമഞ്ഞള്‍ പുകച്ച് അതിന്‍റെ പുക മൂക്കിലേക്ക് വലിച്ചു കയറ്റുകയോ ചെയ്താല്‍ ജലദോഷം, മൂക്കടപ്പ്, മൂക്കൊലിപ്പ് ഇവ ശമിക്കും. ഇത് പലപ്രാവശ്യം ആവര്‍ത്തിക്കേണ്ടതാണ്.
 • തുളസിയുടെയും തുമ്പയുടെയും ഇലകളിടിച്ചു പിഴിഞ്ഞനീര് 25 മില്ലി വീതമെടുത്ത് അതില്‍ 10ഗ്രാം കുരുമുളകും10 മില്ലിതേനും ചേര്‍ത്തിളക്കി അല്‍പാല്‍പമായി സേവിച്ചുകൊണ്ടിരുന്നാല്‍ ജലദോഷപ്പനി കുറയും

ഫുഡ് അലര്‍ജി വരുന്ന വഴികള്‍

അലര്‍ജിയെന്നു കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്കോടിയെത്തുന്നത് മൂക്കടപ്പും തുമ്മലുമൊക്കെയാണ്. പൊടിപടലങ്ങളും പുകയും തണുപ്പുമൊക്കെ മൂക്കിലെ അലര്‍ജിയുടെ കാരണമാകാം. അതോടൊപ്പം ബാഹ്യവസ്തുക്കളോടുള്ള ചര്‍മത്തിന്‍റെ അലര്‍ജി ശരീരം ചൊറിഞ്ഞു തടിക്കാനും കാരണമായേക്കാം.

ഭക്ഷണഘടകങ്ങളോട് ചിലപ്പോള്‍ അലര്‍ജിയുണ്ടായെന്നു വരാം. ഭക്ഷണത്തിലെ പ്രോട്ടീനെതിരെ ശരീരം പ്രതികരിക്കുമ്പോഴാണു ഫുഡ് അലര്‍ജിയുണ്ടാകുന്നത്. ശരീരം ചെറിഞ്ഞു തടിക്കലും വയറ്റിലെ അസ്വസ്ഥകളും മുതല്‍ ആസ്മ പോലെയുള്ള ശ്വാസകോശ രോഗങ്ങള്‍ വരെ ഭക്ഷണ അലര്‍ജി മൂലമുണ്ടാകും.

എന്താണ് ഫുഡ് അലര്‍ജി ?

ചില പ്രത്യേക ഭക്ഷണത്തിലടങ്ങിയിരിക്കുന്ന പ്രോട്ടീന്‍ ഘടകങ്ങളെ ശരീരത്തിന് ദോഷകരമായ വസ്തുക്കളാണെന്ന് തെറ്റിധരിച്ച് ശരീരം പ്രതിപ്രവര്‍ത്തിക്കുമ്പോഴാണ് ഫുഡ് അലര്‍ജിയുണ്ടാകുന്നത്. ഭക്ഷണത്തിന് നിറവും മണവും രുചിയും കൂട്ടാനായി ഉപയോഗിക്കുന്ന രാസവസ്തുക്കളും ഭക്ഷണ അലര്‍ജിയുണ്ടാകാം. ഫുഡ് അലര്‍ജി രണ്ടുതരത്തിലുണ്ട്. ഭക്ഷണം കഴിച്ച് ഉടന്‍ തന്നെ അലര്‍ജിക്  റിയാക്ഷന്‍ ഉണ്ടാകുന്നതാണ് ആദ്യത്തേത്. അലര്‍ജിയുടെ ലക്ഷണങ്ങള്‍ സാവധാനം പ്രകടമാകുന്നതാണ് രണ്ടാമത്തേ വിഭാഗത്തില്‍പ്പെട്ടത്. ഏതു പ്രായത്തിലുള്ളവര്‍ക്കും എപ്പോള്‍ വേണമെങ്കിലും ഫുഡ് അലര്‍ജിയുണ്ടാകാം.

അലര്‍ജിയുണ്ടാക്കുന്ന ഭക്ഷണയിനങ്ങള്‍

കപ്പലണ്ടി, പാല്‍, മുട്ട, ഗോതമ്പ്, സോയാപയര്‍ തുടങ്ങിയവ ഫുഡ് അലര്‍ജി ഉണ്ടാക്കുന്നതില്‍ മുന്‍പന്തിയിലാണ്. മാട്ടിറച്ചി, പന്നിയിറച്ചി, കോഴിയിറച്ചി തുടങ്ങിയ മാംസയിനങ്ങളും തോടുള്ള മത്സ്യങ്ങളായ ഞണ്ട്, ചെമ്മീന്‍, കടുക്ക തുടങ്ങിയവയും അലര്‍ജിയുണ്ടാക്കാം. പശുവിന്‍ പാലിലുള്ള ആല്‍ഫ എസ് -1 കേസീന്‍, ലാക്ടോഗ്ലോബുലിന്‍ തുടങ്ങിയ ഘടകങ്ങളാണ് അലര്‍ജിക്കുകാരണമാകുന്നത്. എന്നാല്‍ ആട്ടിന്‍ പാലില്‍ ഈ ഘടകങ്ങള്‍ കുറവായതിനാല്‍ അലര്‍ജിക്കുള്ള സാധ്യത കുറവാണ്. ചുവന്നുള്ളി, വെളുത്തുള്ളി, കാബേജ്, കൂണ്‍, ഗ്രീന്‍പീസ്, ബീന്‍സ് തുടങ്ങിയവയും അപൂര്‍വമായി അലര്‍ജിക്കു കാരണമാകും.

നിറമുള്ള ഭക്ഷണം വേണ്ട

ഭക്ഷണത്തിന് നിറം നല്‍കാന്‍ ഉപയോഗിക്കുന്ന കൃത്രിമ നിറങ്ങള്‍ അലര്‍ജിയുണ്ടാക്കാം. ചുവന്ന നിറം പകരാന്‍ ഉപയോഗിക്കുന്ന എറിത്രോസിന്‍, കാര്‍മോയ്സിന്‍, മഞ്ഞ നിറത്തിന് ടാര്‍ടാസിന്‍, സണ്‍സെറ്റ് യെല്ലോ, പച്ചനിറത്തിന് ഫാസ്റ്റ് ഗ്രീന്‍, നീലയ്ക്ക് ബ്രില്ല്യന്‍റ് ബ്ലൂ തുടങ്ങിയവയൊക്കെ അനുവദനീയമായ നിറങ്ങളാണെങ്കിലും അലര്‍ജിക്കു കാരണമാകാം. ചൈനീസ് ഫുഡില്‍ അടങ്ങിയിരിക്കുന്ന അജിനോ മോട്ടോ (മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്) അലര്‍ജിയുണ്ടാക്കാം. അച്ചാറുകളും മറ്റും കേടുകൂടാതെയിരിക്കാനായി ചേര്‍ക്കുന്ന സോഡിയം ബെന്‍സോവേറ്റ് പോലെയുള്ള പ്രിസര്‍വേറ്റീവുകള്‍ ആസ്മയുണ്ടാക്കാനിടയുണ്ട്.

ചൊറിച്ചില്‍ മുതല്‍ വയറിളക്കം വരെ

ഫുഡ് അലര്‍ജിയുടെ ലക്ഷണങ്ങള്‍ കഴിക്കുന്ന ഭക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. ചുവന്ന മാംസത്തോട് അലര്‍ജിയുള്ളവര്‍ ബീഫ് കഴിച്ചാലുടന്‍ ശരീരം ചൊറിഞ്ഞു തടിക്കുന്നു. വായ്ക്കുള്ളിലും നാവിലുമൊക്കെ ചൊറിച്ചിലനുഭവപ്പെടാം.

ഫുഡ് അലര്‍ജി ഒഴിവാക്കാം

 • പച്ചക്കറികള്‍ വേവിച്ചു മാത്രം കഴിക്കുക
 • ഓറഞ്ച്, മുന്തിരിങ്ങ, നാരങ്ങ തുടങ്ങിയ സിട്രസ് ഫ്രൂട്ടുകള്‍ വേണ്ട.
 • തോടുള്ള മത്സ്യങ്ങള്‍ ഒഴിവാക്കുക.
 • കോള പോലെയുള്ള കാര്‍ബണേറ്റഡ് പാനീയങ്ങള്‍ ഉപയോഗിക്കരുത്.
 • കൃത്രിമ മധുരമടങ്ങിയ ഐസ്ക്രീം ഒഴിവാക്കുക. ചോക്ലേറ്റ്, കോണ്‍സിറപ്പ് എന്നിവ വേണ്ട.

കര്‍ക്കടകവും ആയുര്‍വേദവും അറിയേണ്ട കാര്യങ്ങള്‍

ഒരു വര്‍ഷത്തിനെ ആറ് ഋതുക്കളായി തിരിച്ചിട്ടുണ്ട്. അവയില്‍ ആദ്യത്തെ മൂന്ന് ഋതുക്കളായ ശിശിരം, വസന്തം, ഗ്രീഷ്മം എന്നിവ ശരീരബലത്തെകുറയ്ക്കുന്നവയാണ്. വേനല്‍ക്കാലം കഴിഞ്ഞാല്‍ അടുത്ത ആറ് മാസക്കാലം ശരീരത്തിന് ബലം വര്‍ദ്ധിച്ചുവരും. അങ്ങനെ ബലം വര്‍ദ്ധിക്കുവാന്‍ തുടങ്ങുന്ന കാലമാണ് കര്‍ക്കടക മാസമുള്‍പ്പെടുന്ന വര്‍ഷ ഋതു.

ഓരോ കാലാവസ്ഥയിലുമുണ്ടാകുന്ന വ്യത്യാസങ്ങള്‍ എല്ലാ ജീവജാലങ്ങളിലും അനുകൂലമായും പ്രതികൂലമായും വ്യത്യാസങ്ങള്‍ വരുത്തുന്നു. അതിനാല്‍ കാലാവസ്ഥയ്ക്കനുസരിച്ച്  ചര്യകളില്‍ മാറ്റം വരുത്തുകയോ രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുകയോ ചെയ്താല്‍ രോഗങ്ങളില്‍ നിന്നകന്നും ആരോഗ്യം സംരക്ഷിച്ചും ജീവിക്കാനാകും.

വേനല്‍ക്കാലത്തെ പ്രയാസങ്ങളെത്തുടര്‍ന്ന് മഴക്കാലത്തിന്‍റെ സവിശേഷതകള്‍ കൂടിയാകുമ്പോള്‍ ഏറ്റവും കൂടുതല്‍ രോഗങ്ങളെ ഉണ്ടാക്കുന്ന കാലമായി കര്‍ക്കടകമുള്‍പ്പെടുന്ന വര്‍ഷകാലം മാറുന്നു അതിനാല്‍ ആരോഗ്യ സംരക്ഷണത്തിന് പ്രത്യേകം ശ്രദ്ധിക്കണം. അല്ലെങ്കില്‍ വാതവും കഫവും വര്‍ദ്ധിച്ചുണ്ടാകുന്ന രോഗങ്ങള്‍ ബുദ്ധിമുട്ടിലാക്കും. ശ്രദ്ധയോടെയുള്ള ആഹാരവും ശീലങ്ങളും പഞ്ചകര്‍മ്മ ചികിത്സകളും ഉള്‍പ്പെടുത്തിയാല്‍ ശരീരബലം വര്‍ദ്ധിപ്പിക്കാന്‍ വളരെയെളുപ്പമാകും.

ശരീരത്തില്‍ തണുപ്പേല്‍ക്കാത്ത രീതിയിലുള്ള ശീലങ്ങളും ചൂടിനെ ഉണ്ടാക്കുന്നതും അഗ്നിദീപ്തിയെ വര്‍ദ്ധിപ്പിക്കുന്നതുമായ ഭക്ഷണങ്ങളും ഇതേ ലക്ഷ്യത്തോടെ ചെയ്യുന്ന പഞ്ചകര്‍മ്മചികിത്സകളും ജീവിതശൈലീരോഗങ്ങളെയും പകര്‍ച്ചവ്യാധികളെയും പ്രതിരോധിക്കാന്‍ പര്യാപ്തമാണ്.

തിരുമ്മല്‍, കിഴി തുടങ്ങി പലവിധ ചികിത്സകള്‍ക്ക് വിധേയരാകുന്നവര്‍ അതിനെ തുടര്‍ന്നുള്ള വമനം, വിരേചനം, നസ്യം, കഷായവസ്തി, സ്നേഹവസ്തി എന്നീ പഞ്ചശോധനകളില്‍ ഒന്നെങ്കിലും ചെയ്തില്ലെങ്കില്‍ ഗുണത്തേക്കാളേറെ ദോഷമുണ്ടാകുമെന്നും തിരിച്ചറിയുക. ഇതിലേതാണ് ഹിതമെന്ന് ഉപദേശിക്കാന്‍ ഒരു ആയുര്‍വേദ ഡോക്ടര്‍ക്ക് മാത്രമേ സാധിക്കൂ.

ശീലിക്കേണ്ടവ

 • ഒരുനേരത്തെ സാധാരണ ഭക്ഷണത്തിനു പകരം കര്‍ക്കടക കഞ്ഞി ഉപയോഗിക്കാം. 7, 14, 21 ദിവസങ്ങള്‍ വരെ ശീലിക്കാം. ഞവരയരിക്കൊപ്പം ചെറുപയറും ആശാളിയും കൂടാതെ പഞ്ചകോല ചൂര്‍ണമോ ദശപുഷ്പങ്ങളോ ചേര്‍ത്ത് കഞ്ഞി നിര്‍മിക്കാവുന്നതാണ്.
 • മാര്‍ക്കറ്റില്‍ റെഡിമെയ്ഡായി കിട്ടുന്നതും ഉപയോഗിക്കാം. കര്‍ക്കടക കഞ്ഞി സേവിക്കുന്ന ദിവസങ്ങളില്‍ നോണ്‍-വെജ് ഒഴിവാക്കുന്നതാണ് നല്ലത്.
 • കുമ്പളം, മത്തന്‍, വെള്ളരി, കോവല്‍, ചേന, ചേമ്പ്, തകര, തഴുതാമ, ചീര, ചൊറിയണം, പയര്‍ തുടങ്ങിയവയുടെ ഇലകള്‍ അരിഞ്ഞത് പല വിധത്തില്‍ തോരന്‍, കറി, കട് ലറ്റ്, സൂപ്പ്, ഓലന്‍, പച്ചടി, ചപ്പാത്തി, പീര, പായസം, പുലാവ് എന്നിവയുണ്ടാക്കി ഉപയോഗിക്കണം.
 • തുളസിയില, പനികൂര്‍ക്കയില, മല്ലി, ജീരകം, കരിപ്പട്ടി ഇവ ചേര്‍ത്ത ഔഷധക്കാപ്പി ഉപയോഗിക്കാം.
 • മാതളവും ചെറുപയറും നല്ലത്.
 • പഴകിയ ധാന്യങ്ങള്‍ പുതിയവയെക്കാള്‍ നല്ലത്.
 • അരിഷ്ടങ്ങള്‍ അഗ്നിദീപ്തിയെ ഉണ്ടാക്കും.
 • കുടിക്കാനും കുളിക്കാനും ചൂടുവെള്ളം ഉപയോഗിക്കണം.
 • ചുക്ക്, ജീരകം, അയമോദകം, തുളസിയില ഇവയിട്ട് തിളപ്പിച്ച വെള്ളം കുടിക്കണം.
 • പുളിയും ഉപ്പും ചൂടുള്ള ഭക്ഷണവും നല്ലത്.
 • തേന്‍ ഉപയോഗിക്കാം

ഒഴിവാക്കേണ്ടവ

 • മഴ നനയുന്നതും, തണുപ്പേല്‍ക്കുന്നതും, നനഞ്ഞ വസ്ത്രങ്ങള്‍ ഇട്ട് നടക്കുന്നതും ഈര്‍പ്പമുള്ളിടത്ത് നില്‍ക്കുന്നതും വെള്ളത്തിലുള്ള ജോലിയും ഒഴിവാക്കണം.
 • ഒഴുകുന്ന വെള്ളം (ആറ്, നദി) ഉപയോഗിക്കരുത്.
 • പകലുറക്കം നല്ലതല്ല.
 • വ്യായാമം കുറയ്ക്കണം.
 • മധുരമുള്ള ആഹാരവും തണുത്തവയും തണുപ്പിനെ ഉണ്ടാക്കുന്നവയും ഒഴിവാക്കണം.
 • ഫാന്‍, എ.സി, കൂളര്‍ തുടങ്ങിയവയുടെ ഉപയോഗം കുറയ്ക്കണം.
 • ഏതുവിധേനയും തണുപ്പേല്‍ക്കുന്നത് ഒഴിവാക്കണം.

നെല്ലിക്ക യൗവനം നിലനിർത്തും

ഭാരതീയ വൈദ്യശാസ്ത്രജ്ഞർ യൗവനം ദീർഘിപ്പിക്കാനുള്ള ഉപാധികളെ കുറിച്ചു അന്വേഷണം ഒട്ടും പിറകിലായിരുന്നില്ല.നെല്ലിക്കയായിരുന്നു യൗവനം നിലനിർത്തുവാനുള്ള പരമ ഔഷധമായി അവർ കണ്ടെത്തിയത്. ഭാരതീയ വൈദ്യശാസ്ത്രജ്ഞർ യൗവനം ദീർഘിപ്പിക്കാനുള്ള ഉപാധികളെ കുറിച്ചു അന്വേഷണം ഒട്ടും പിറകിലായിരുന്നില്ല.നെല്ലിക്കയായിരുന്നു യൗവനം നിലനിർത്തുവാനുള്ള പരമ ഔഷധമായി അവർ കണ്ടെത്തിയത്.എന്നാൽ,പുതു തലമുറയ്ക്ക് നെല്ലിക്കയുടെ ഔഷധ ഗുണങ്ങളെ കുറിച്ചു വേണ്ടത്ര അറിവ് ഇല്ല എന്നതാണ് വാസ്തവം.

 • ജൈവശരീരത്തിന്‍റെ ഘടനയെയും പ്രവർത്തനങ്ങളെയും അന്യൂനമായ രീതിയിൽ നിലനിർത്തുക എന്ന ധർമ്മമാണ് നെല്ലിക്ക നിർവഹിക്കുന്നത്.ഇതിന് അനുയോജ്യമായതാണ് നെല്ലിക്കയിലുള്ള വിവിധ രസങ്ങളുടെ സാന്നിധ്യം.നെല്ലിക്കയിൽ ചവർപ്പ്,കയ്പ്പ്,എരിവ്,പുളി,മധുരം എന്നി അഞ്ചു രസങ്ങളും ഉണ്ട്.ഈ രസമിശ്രിതം തന്നെയാണ് നെല്ലിക്കയുടെ ഗുണങ്ങൾക്ക് ആധാരവും. ഇന്ദ്രിയങ്ങളുടെ ബലം,ഓജസ്സ്,ശരീരത്തിന്‍റെയും മുടിയുടെയും സ്വാഭാവിക നിറം എന്നിവ തിരിച്ചു കൊണ്ടുവരാൻ നെല്ലിക്കയിൽ അടങ്ങിയിരിക്കുന്ന മധുര രസം ഏറെ സഹായകരമാണ്.ഇത് ശബ്ദസൗകുമാര്യവും ഉണ്ടാക്കും.അമ്ലരസം ജൈവരസായനിക പ്രവർത്തനങ്ങളെ കുറ്റമറ്റതാക്കി നിലനിർത്തുകയും രക്തക്കുഴലുകളിലും മറ്റും ഉണ്ടാക്കുന്ന തടസ്സങ്ങളെ നീക്കാനും നെല്ലിക്ക ഏറെ സഹായകരമാണ്.കയ്പ്പ് രസം വിഷാംശങ്ങളെ പുറന്തള്ളുന്നതും ഓർമയെ വർധിപ്പിക്കുന്നതുമാണ്.കൺഠശുദ്ധി വരുത്തുകയും ചെയുന്നു.എരിവ് രസം അമിത കൊഴുപ്പിനെ ശോഷിപ്പിച്ചു കളയുന്നതാണ്. ശരീരത്തിനകത്തുള്ള നൂലുകളെ ഇല്ലാതാക്കുകയും ചെയുന്നു.ഇത് ത്വക്കിനും ഏറെ ഗുണപ്രദം.നെല്ലിക്കയുടെ ഉപയോഗം മൂലം ശരീര പ്രക്രിയകളെ വേണ്ടരീതിയിൽ നിലനിർത്താനും വിഷാംശങ്ങൾ നിർവീര്യമാക്കാനും മാലിന്യങ്ങൾ പുറന്തള്ളാനും സഹായിക്കുന്നു.യൗവനം എന്നും കാത്തുസൂക്ഷിക്കാനും നെല്ലിക്ക ഏറെ ഉത്തമം.

ആരോഗ്യം സംരക്ഷിയ്ക്കുവാന്‍ ഇലക്കറികള്‍ ശീലമാക്കു

ആരോഗ്യരക്ഷയ്ക്ക് ഇലകള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക എന്നത് പഴമക്കാരുടെ ജീവിത ശൈലി തന്നെയായിരുന്നു. എന്നാല്‍ ഇന്ന് ഇലക്കറികള്‍ ആഹാരത്തില്‍ നിന്ന് അപ്രത്യക്ഷമായിരിക്കുന്നു. അതിന്‍റെ ഫലമാണ് പെരുകുന്ന ജീവിതശൈലി രോഗങ്ങള്‍. വല്ലപ്പോഴുമെങ്കിലും ഇലകളിലേക്ക് തിരിച്ചു പോയാല്‍ സുസ്ഥിരമായ ആര്യോഗ്യ ജീവിതം നേടിയെടുക്കാവുന്നതേയുള്ളു. അതിന് ഓരോ ഇലകളുടെയും പോഷകങ്ങളും പ്രത്യേകതകളും അറിഞ്ഞിരിക്കണം.

ആയുര്‍വേദത്തില്‍ ദശപുഷ്പങ്ങളെയും പത്തിലകളെയും കുറിച്ച് വിവരിക്കുന്നുണ്ട്. ആരോഗ്യ പ്രദാനം ചെയ്യുന്നവയാണ് ഇവ. ഈ പത്തിലകളെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍...

 • തഴുതാമയില

കേള്‍ക്കുമ്പോള്‍ തമാശ തോന്നുന്ന പേരാണെങ്കിലും കരുത്തനാണ് തഴുതാമ. രോഗത്തിന്‍റെ പിടിയില്‍ അമര്‍ന്ന മനുഷ്യ ശരീരത്തെ പുനര്‍നിര്‍മ്മിക്കാന്‍ തഴുതാമയില ഭക്ഷണമാക്കിയാല്‍ കഴിയുമെന്ന് ആയുര്‍വേദം പറയുന്നു. ആയുര്‍വേദത്തിലെ ഈ ഔഷധ സസ്യത്തെ പുനര്‍നവ എന്നാണ് പറയുന്നത്. ശരീരത്തിലെ കൊഴുപ്പും രക്തത്തിലെ കൊളസ്ട്രോളും നിയന്ത്രിക്കാന്‍ തഴുതാമയിലയ്ക്ക് കഴിയും. മഞ്ഞപ്പിത്തം, അസ്ഥിസ്രാവം, ആസ്മ, മഹോദരം എന്നിവ ശമിപ്പിക്കാന്‍ തഴുതാമയുടെ ഇല ഉത്തമമാണ്. രക്തക്കുറവ് പരിഹരിച്ച് വിളര്‍ച്ച അകറ്റാനും ശരീരത്തിലെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ ഈ ഇല ആഹാരത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും.

 • മത്തയില

ആയുര്‍വേദത്തിലെ പത്തിലകളില്‍ ഏറ്റവും പ്രധാനമാണ് മത്തയില. മത്തയുടെ തളിരില, പൂവ്, കായ്, തണ്ട് ഇവയെല്ലാം ഭക്ഷ്യയോഗ്യമാണ്. ജീവികം എ. സി എന്നിവയുടെ കലവറ കൂടിയാണ് മത്ത. ധാതുക്കള്‍ക്കൊണ്ട് സമ്പന്നമായ മത്തയില ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് ദഹനസംബന്ധമായ പ്രശ്നങ്ങളെ പരിഹരിക്കാന്‍ ഉത്തമമാണ്.

 • പയറില

പയര്‍വര്‍ഗങ്ങളില്‍ ഏറ്റവും ഉത്തമം ചെറുപയറാണ്. ഇതിന്‍റെ ഇലകൊണ്ടുള്ള ഇലക്കറി അത്യുത്തമം. ശരീരകാന്തിയും ദഹനശക്തിയും വര്‍ദ്ധിപ്പിക്കാന്‍ പയറിന്‍റെ ഇലയ്ക്ക് കഴിയും. കരള്‍ വീക്കം ശമിപ്പിക്കാന്‍ ഉത്തമമാണ്. മാസ്യം, ധാതുക്കള്‍, ജീവികം എ, സി എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്.

 • മുള്ളന്‍ചീര

ആയുര്‍വേദത്തിലെ പത്തിലകളില്‍ പ്രധാനമാണ് മുള്ളന്‍ചീരയും. മുള്ളന്‍ ചീരയുടെ ഇലകളും തണ്ടും ഭക്ഷ്യയോഗ്യമാണ്. മൂത്രാശയ രോഗങ്ങള്‍, ത്വക്ക് രോഗങ്ങള്‍ എന്നിവ അകറ്റുന്നു.

 • തകരയില

തകര ഇലയില്‍ എ മോഡിന്‍ എന്ന ഗ്ലൂക്കോസൈഡ് അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ചര്‍മ്മ രോഗങ്ങളെ പ്രതിരോധിക്കാന്‍ തകരയിലെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് വരുന്ന ചര്‍മ്മരോഗങ്ങള്‍ ഏറ്റവും സ്വാഭാവികമായ പ്രതിവിധിയാണ് തകരയില കറിവെച്ച് കഴിക്കുക എന്നത്.

 • കൊടകന്‍ ഇല

തലച്ചോറിലെ ഞരമ്പുകളെ ശക്തിപ്പെടുത്തി ബുദ്ധിശക്തിയും ഓര്‍മ്മശക്തിയും പ്രദാനം ചെയ്യാന്‍ കൊടകന്‍ ഇലയ്ക്ക് കഴിയും. ഹൃദയത്തിന് ശക്തി വര്‍ധിപ്പിക്കുന്ന കൊടകന്‍ സുഖനിദ്രയും പ്രധാനം ചെയ്യുന്നു. അപസ്മാരം, ബുദ്ധിക്കുറവ്, ആര്‍ത്തവ സംന്ധമായ രോഗങ്ങള്‍ എന്നിവയ്ക്കെല്ലാം പരിഹാരമാണ് കൊടകന്‍.

 • ഉപ്പൂഞ്ഞന്‍

ഈ ഇലയുടെ കറി ഉപയോഗിച്ചാല്‍ രക്തശുദ്ധി വരുത്തുന്നതാണ്. ശരീരത്തിലെ കഫം കുറയ്ക്കാനും സഹായിക്കും. ശരീരകാന്തിക്കും ഈ ഇലയുടെ ഉപയോഗം ഉത്തമം

 • കരിക്കാടി

തൊണ്ണൂറ് ശതമാനം ജലാംശം അടങ്ങിയ ഈ ഇലക്കറിയില്‍ മാംസ്യം, ധാതുക്കള്‍, ജീവകം എന്നിവ അടങ്ങിയിരിക്കുന്നു. ഒരു വ്യക്തിക്ക് രണ്ടു ദിവസത്തേക്കാവശ്യമായ ജീവകം എ, നൂറ് ഗ്രാം ഇലയില്‍ ഉണ്ട്.

 • കുമ്പള ഇല

ആയുര്‍വേദം കുമ്പള ഇലയെ കാസഹര ഔഷധമായി കണക്കാക്കുന്നു. വള്ളിച്ചെടികളുടെ ഇലകളില്‍ ഏറ്റവും ഉത്തമമാണിത്. കുമ്പള ഇല തോരനുണ്ടാക്കി മുടങ്ങാതെ കഴിച്ചാല്‍ ബുദ്ധിശക്തിയും ശരീരകാന്തിയും വര്‍ധിക്കും.

 • മണിതക്കാളി

ഉഷ്ണ വീര്യമുള്ള ഈ ഔഷധസസ്യം രണ്ടു തരത്തിലുണ്ട്. പഴുക്കുമ്പോള്‍ കായ്ക്ക് ചുവന്ന നിറമുള്ളതും കറുത്ത നിറമുള്ളതും. കറുത്ത നിറമുള്ള കായ ഉള്ള ചെടിയാണ് കൂടുതല്‍ ഗുണകരം. രക്തശുദ്ധിക്ക് സഹായിക്കുന്ന മണിതക്കാളിയില വേദനസംഹാരിയുമാണ്. മണിതക്കാളിയുടെ ഇലച്ചാറ് ശരീരത്തിനുള്ളിലെയും പുറത്തെയും മുറിവുകളെ ഉണക്കും. രക്തസ്രാവം അവസാനിപ്പിക്കും. വായ്പുണ്ണിനും വളരെ ഉത്തമമാണ്. ദഹനസംബന്ധമായ ഏത് പ്രശ്നത്തിനും ആയുര്‍വേദ പ്രതിവിധി കൂടിയാണ് ഈ ഔഷധച്ചെടി.

കണ്ണിന്‍റെ ആരോഗ്യത്തിന് ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം

കാഴ്ചയില്ലാത്ത ലോകത്തെപ്പറ്റി നമുക്ക് ആലോചിക്കാനേ കഴിയില്ല.എന്നാൽ നിരവധി പേരാണ് ദിവസംതോറും കാഴ്ചശക്തിയില്ലാത്തതിന്‍റെ പേരിൽ ബുദ്ധിമുട്ടുന്നത്.ഭക്ഷണം നമ്മുടെ ആരോഗ്യകാര്യത്തിൽ വഹിക്കുന്ന പങ്ക് ചെറുതല്ല.കണ്ണുകളുടെ ആരോഗ്യത്തിന് വൈറ്റമിൻ എ അടങ്ങിയ ഭക്ഷണം ആണ് ഏറെ ഉത്തമം.കണ്ണിന്‍റെ ആരോഗ്യം സംരക്ഷിക്കാൻ എന്തോക്കെ ഭക്ഷണം കഴിക്കണമെന്ന് നമുക്ക് നോക്കാം.

1.കാഴ്ച ശക്തി വർധിപ്പിക്കുന്നതിൽ മുൻനിരയിൽ നിൽക്കുന്ന പച്ചക്കറിയാണ് കാരറ്റ്.ഇതിൽ അടങ്ങിയിട്ടുള്ള കരോട്ടിൻ വിറ്റാമിൻ എ ധാരാളം ഉള്ളതാണ്.ഇത് കാഴ്ചശക്തി വർധിപ്പിക്കാൻ ഏറെ സഹായകമാണ്.

2.ഇലക്കറികളിൽ പോഷകഗുണങ്ങൾ ധാരാളം അടങ്ങിയിട്ടുള്ള ഒന്നാണ് ചീര.ഇത് കാഴ്ച സംബന്ധമായുണ്ടാകുന്ന പ്രശ്നങ്ങളെയെല്ലാം ഇല്ലാതാകുന്നു.

3.ബദാം,വാള്നട് തുടങ്ങി എല്ലാ നട്സിലും വിറ്റാമിൻ ഇയും സിങ്കും അടങ്ങിയിട്ടുണ്ട്.ഇത് കാഴ്ചയെ വർദ്ധിപ്പിക്കുന്നതിനൊപ്പം ആരോഗ്യവും നൽകുന്നു.

4.അവോക്കാഡോ കാഴ്ചശക്തി വർധിപ്പിക്കുന്ന മറ്റൊരു പഴമാണ്.ഇത് നിശാന്ധതയെ തടയാനും ഏറെ ഗുണപ്രദം.

5.മൽസ്യം കഴിക്കുന്നതും കാഴ്ച വർധിപ്പിക്കും.ട്യൂണ,സാൽമൺ തുടങ്ങിയവയിൽ ധാരാളം ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ളതിനാൽ ഇത് കണ്ണിന്‍റെ ആരോഗ്യവും കാഴ്ചശക്തിയും വർധിപ്പിക്കുന്നു.

6.വയസാവുന്നതിനാൽ കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങളെ മുട്ട കഴിക്കുന്നതിലൂടെ പ്രതിരോധിക്കാനാവും.കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഫലപ്രദമാണ് മുട്ട.

7.വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള ആന്‍റി ഓക്സിഡന്‍റാണ് കണ്ണിന്‍റെ ലെൻസിനെ സംരക്ഷിക്കുന്നത്.ഇത് കാഴ്ചശക്തിയും വർദ്ധിപ്പിക്കുന്നു.

അടുക്കളയിലെ ഫസ്റ്റ് എയ്ഡ് ബോക്സ്

ജീരകം

ആന്‍റി ഓക്സിഡന്‍റ് ഗുണമുള്ളതിനാൽ ജീരകം ആരോഗ്യ ജീവിതത്തിനു ഗുണപ്രദം.ജീരകം ഇട്ട് തിളപ്പിച്ച വെള്ളം നീർവീക്കം കുറയ്ക്കുന്നു.ഇരുമ്പ്, കാൽസ്യം,മാംഗനീസ്,പൊട്ടാസ്യം,സെറിനിയം,സിങ്ക് തുടങ്ങിയ പോഷകങ്ങൾ ജീരകത്തിലുണ്ട്.ദഹനക്കേട്,അതിസാരം ,അസിഡിറ്റി,വയറുവേദന,ജലദോഷം,ചുമ,പനി,തൊണ്ട പഴുപ്പ്  തുങ്ങിയവയുടെ ചികിത്സക്ക് ജീരകം ഗുണപ്രദമാണ്. ഗർഭിണികളുടെ ആരോഗ്യത്തിനു ജീരകം ഉത്തമമാണ് .സ്തനം,കുടൽ എന്നിവയിലെ കാൻസർ കോശങ്ങളുടെ വളർച്ച തടയുന്നതിനും ജീരകം ഫലപ്രദമാണ്.

തേൻ

അടുക്കളയിലെ പതിവ് പൊള്ളലിന് അല്പം തേൻ കരുതിയാൽ അതു മരുന്നാകും.ആന്‍റി സെപ്റ്റിക്കാണ് തേൻ,അതിനാൽ മുറിവുണക്കുകയും അണുബാധ ഫംഗസ്  തുടങ്ങിയവയെ ചെറുക്കുന്നു.ചുമ,തൊണ്ടയിലെ അണുബാധ ആമാശയ അൾസർ തുടങ്ങിയവയുടെ ചികിത്സക്ക് ഗുണപ്രദം.തേനിൽ കാർബോ ഹൈഡ്രേറ്റ് ധാരാളം ഉള്ളതിനാൽ പേശികൾക്ക് ഉണർവ് പ്രധാനം ചെയ്യുന്നു.

ഇഞ്ചി

വൈറസ് ,ബാക്ടീരിയ ,ഫംഗസ് തുടങ്ങിയ രോഗകാരികളെ തുരത്തുന്നതിനു ഇഞ്ചി സഹായകം.ആന്‍റി സെപ്റ്റിക് ആണ് ഇഞ്ചി.നീർവീക്കം തടയുന്നതിനായി ആന്‍റി ഇൻഫ്ളമേറ്ററിയുമാണ്.ആമാശയത്തിന്റെ ആരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കാൻ ഇഞ്ചി ഉപയോഗിക്കാം.ആമാശയ സ്തംഭനം,ദഹനക്കേട്,മനം പുരട്ടൽ എന്നിവയുടെ ചികിത്സക്ക് സഹായകം

നാരങ്ങാ

അടുക്കളയിൽ നാലു ചെറുനാരങ്ങാ എപ്പോഴും കരുതണം.ആന്‍റി ഓക്സിഡന്‍റുകൾ ഇവയിൽ  ധാരാളമാണ്.വയറിളക്കമുണ്ടായാൽ തേയില വെള്ളത്തിൽ നാരങ്ങാ നീര് ചേർത്ത് കഴിച്ചാൽ ഫലം ഉറപ്പ്.ചെറു ചൂട് വെള്ളത്തിൽ നാരങ്ങാ നീരും ഇഞ്ചി നീരും ഉപ്പും ചേർത്ത് കവിളിൽ കൊണ്ടാൽ തൊണ്ടയിലെ അസ്വസ്ഥതകൾക്ക് ശമനം ഉണ്ടാകും.

ആരോഗ്യ ഇൻഷുറൻസിൽ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

കുഞ്ഞക്ഷരങ്ങളിൽ പൊതിഞ്ഞു വച്ചിരിക്കുന്ന ന്യായങ്ങളും നിബന്ധനകളും മനസ്സിലാക്കാതെ, നികുതി ഇളവ് ലഭിക്കുമല്ലോ എന്നു ധരിച്ച് മെഡിക്കൽ പോളിസികൾ വാങ്ങുന്നതു ഗുണം ചെയ്യില്ല. അസുഖം വന്ന് ആശുപത്രിയിലായാൽ ചെലവുകൾക്കു പരിരക്ഷ ലഭിക്കുമെന്നും ക്ലെയിം സമർപ്പിക്കുമ്പോൾ മധ്യവർത്തികളായ ടിപിഎകളും മറ്റും ആശുപത്രി ബില്ലുകളിൽ വെട്ടി നിരത്താൻ മുതിരുകയില്ലെന്നും ഉറപ്പാക്കിയ ശേഷം പോളിസികൾ എടുക്കണം. മുട്ടുന്യായങ്ങൾ പറഞ്ഞ് ക്ലെയിം നിരസിക്കുന്നതിലും അനുവദിച്ചാൽത്തന്നെ ഭാഗികമായി വെട്ടിക്കുറയ്ക്കുന്നതിലും ഇൻഷുറൻസ് കമ്പനികളിൽ സ്വകാര്യമേഖലയെന്നോ, പൊതുമേഖലയെന്നോ വ്യത്യാസമില്ല. ആരോഗ്യ ഇൻഷുറൻസ് പോളിസികളെപ്പറ്റി സി.എസ്.രഞ്ജിത് എഴുതുന്നു.ചികിത്സാച്ചെലവുകൾക്കു പരിരക്ഷ

രോഗം മൂലമോ അപകടങ്ങൾ മൂലമോ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ചികിത്സ തേടേണ്ടിവരുന്ന സന്ദർഭങ്ങളിൽ മുറി വാടക, ഡോക്‌ടറുടെ ഫീസ് ഓപ്പറേഷൻ ചെലവുകൾ, നഴ്‌സിങ് ചെലവുകൾ, മരുന്നുകൾ, പരിശോധന ചെലവുകൾ എന്നിവയ്‌ക്കു വേണ്ടി വരുന്ന തുക ആശുപത്രികൾക്കു നേരിട്ടോ, പണം മുടക്കിയശേഷം പിന്നീടു മടക്കി നൽകുന്ന രീതിയിലോ ഇൻഷുറൻസ് കമ്പനി നൽകുന്ന പോളിസികളാണ് അടിസ്ഥാനപരമായി മെഡിക്കൽ പോളിസികൾ.

24 മണിക്കൂറെങ്കിലും ആശുപത്രിയിൽ കിടത്തി ചികിത്സിക്കേണ്ടി വരുന്ന സന്ദർഭങ്ങളിലാണു സാധാരണ ഗതിയിൽ പോളിസികളിൽ ആനുകൂല്യം ലഭിക്കുക. ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്യുന്നതിനു മുൻപും ഡിസ്‌ചാർജിനുശേഷവും അധികമായി വേണ്ടി വരുന്ന ചികിത്സാ ചെലവുകളും മിക്ക മെഡിക്കൽ പോളിസികളിലും അനുവദിച്ചു നൽകും. ചികിത്സ ചെലവുകൾക്കു പുറമെ ആശുപത്രിയിലെ അനുബന്ധ ചെലവുകൾക്കായി ഒരു നിശ്ചിത തുക കാഷ് അലവൻസായും പല പോളിസികളിലും ലഭിക്കും.

നിബന്ധനകൾക്കു വിധേയം

പോളിസി എടുത്ത ഉടൻ തന്നെ എല്ലാ അസുഖങ്ങൾക്കും പരിരക്ഷ ലഭിക്കുന്നില്ല. പോളിസി എടുത്ത രണ്ടു മുതൽ നാലു കൊല്ലം വരെ കാത്തിരുന്നാൽ മാത്രം പരിരക്ഷ ലഭിക്കുന്ന പല അസുഖങ്ങളുമുണ്ട്. പല്ല് സംബന്ധമായ ചികിത്സകൾ, പ്രസവ സംബന്ധമായ ചികിത്സകൾ, കണ്ണടയ്ക്കു വേണ്ടിവരുന്ന ചെലവുകൾ തുടങ്ങിയവ സാധാരണ ഗതിയിൽ പരിരക്ഷ ലഭിക്കാത്തവയാണ്. പരിരക്ഷ തുകയിൽ മുറി വാടക, നഴ്‌സിങ് ഫീസ്, തീവ്ര പരിചരണ ചെലവ് എന്നിങ്ങനെ പ്രത്യേകം പ്രത്യേകം പരിധികൾ ഉള്ളതിനാൽ അവയ്‌ക്ക് അനുസൃതമായി മാത്രമേ ക്ലെയിം അനുവദിക്കുകയുള്ളൂ. രാജ്യത്തെ പട്ടണങ്ങളെ പല മേഖലകളായി തിരിച്ച് പ്രിമീയം കണക്കാക്കുന്നതിനാൽ സാധാരണ സ്ഥലങ്ങളിൽ ചികിത്സ തേടുമ്പോഴും വൻ നഗരങ്ങളിൽ നിന്നു ചികിത്സ തേടുമ്പോഴും ലഭിക്കുന്ന ആനുകൂല്യങ്ങളിൽ വ്യത്യാസമുണ്ടാകും. ഇന്ത്യയ്‌ക്ക് അകത്തുള്ള ആശുപത്രികളിൽ ചികിത്സിക്കുമ്പോൾ മാത്രമേ സാധാരണ പോളിസികളിൽ പരിരക്ഷയ്‌ക്ക് അർഹതയുണ്ടാകൂ.

നിലവിലുള്ള അസുഖങ്ങൾ

നിലവിൽ അസുഖങ്ങൾ ഉണ്ടെങ്കിൽ ആ വിവരം വെളിപ്പെടുത്തിയശേഷം മാത്രമേ പുതുതായി മെഡിക്കൽ പോളിസികൾ വാങ്ങാൻ അനുവദിക്കുകയുള്ളൂ. പോളിസി വാങ്ങുന്നതിന് മുൻപ് അസുഖങ്ങളുടെ ലക്ഷണങ്ങൾ കാണുക, പരിശോധനകളിലൂടെ രോഗം സ്ഥിരീകരിക്കുക, ചികിത്സ സ്വീകരിക്കുക എന്നിങ്ങനെയുള്ള എല്ലാ അവസ്ഥകളും പോളിസി എടുക്കും മുൻപു വെളിപ്പെടുത്തേണ്ടതുണ്ട്. പോളിസി എടുത്തു പരമാവധി നാലു കൊല്ലത്തിനുശേഷം, ഇത്തരത്തിൽ നിലവിലുണ്ടായിരുന്ന അസുഖങ്ങൾക്കു കൂടി ചികിത്സ ആവശ്യമായി വരുമ്പോൾ പോളിസി ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നുണ്ട്. മുൻപുണ്ടായിരുന്ന അസുഖങ്ങളെക്കുറിച്ച് വെളിപ്പെടുത്താതെ പോളിസി എടുത്താൽ ക്ലെയിം ഉണ്ടാകുമ്പോൾ അവ നിരസിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

പോളിസികളിൽ കമ്പനി മാറ്റം

നിലവിലുള്ള ഇൻഷുറൻസ് കമ്പനിയിൽ നിന്നു മറ്റു കമ്പനികളിലേയ്‌ക്കു പോളിസികൾ മാറ്റുന്നതിന് ഇൻഷുറൻസ് പോർട്ടബിലിറ്റി എന്നറിയപ്പെടുന്നു. ഇൻഷുറൻസ് റെഗുലേറ്ററി ആന്‍റ് ഡവലപ്‌മെന്‍റ് അതോറിറ്റിയുടെ കണക്കുകൾ അനുസരിച്ച് ഇരുപത്താറോളം കമ്പനികൾ മെഡിക്കൽ പോളിസികൾ വിൽക്കുന്നതിനായി റജിസ്‌ട്രേഷൻ നേടിയിട്ടുണ്ട്. ഏത് ഇൻഷുറൻസ് കമ്പനിയോട് അന്വേഷിച്ചാലും അവരുടേതാണ് ഏറ്റവും കെട്ടുറപ്പുള്ള കമ്പനിയെന്നും അവരുടെ പോളിസികളെക്കാൾ മികച്ചവയില്ലെന്നും അവകാശവാദമുന്നയിക്കും. പോളിസി എടുത്തിട്ടുള്ളവരോട് ക്ലെയിം അനുഭവങ്ങൾ അന്വേഷിച്ചാൽ മിക്കവർക്കും പരാതികളാകും പറയുവാനുണ്ടാകുക. കമ്പനികൾ തമ്മിൽ മത്സര ബുദ്ധിയോടെ സേവനങ്ങൾ മെച്ചപ്പെടുത്തുമെന്ന ഉദ്ദേശ്യത്തോടെയാണ് ഇൻഷുറൻസ് നടപ്പാക്കിയത്. ഇൻഷുറൻസ് റെഗുലേറ്ററി ആന്‍റ് ഡെവലപ്‌മെന്‍റ് അതോറിറ്റിയുടെ വെബ്‌സൈറ്റിൽ മറ്റു കമ്പനികളിലേക്കു പോളിസികൾ മാറ്റാൻ അപേക്ഷിക്കാവുന്ന ഫോം ലഭ്യമാണ്.

നിലവിൽ പോളിസിയുള്ള കമ്പനി പോളിസി സംബന്ധമായ എല്ലാ വിവരങ്ങളും പോളിസി മാറ്റാൻ ഉദ്ദേശിക്കുന്ന കമ്പനിയ്‌ക്ക് ഏഴു ദിവസത്തിനുള്ളിൽ നൽകിയിരിക്കണമെന്നാണു നിയമം. നിലവിൽ ഗ്രൂപ്പ് ഇൻഷുറൻസിൽ അംഗമായിട്ടുള്ള വ്യക്തികൾക്ക് അതേ കമ്പനിയിൽ തന്നെ വ്യക്തിഗത പോളിസികൾ ആക്കി മാറ്റുന്നതിനും പോർട്ടബിലിറ്റി സൗകര്യം ഉപയോഗിക്കാം. ഒരു കമ്പനിയിൽ നിലവിലുള്ള പോളിസിയിൽ മെച്ചപ്പെട്ട സേവനം ലഭിക്കാതെ വരുമ്പോൾ മറ്റു കമ്പനികളിലേക്കു പോളിസികൾ മാറ്റാമെങ്കിലും ശ്രദ്ധിക്കേണ്ട പല സംഗതികളുമുണ്ട്.

 • നിലവിലുള്ള പോളിസികളിൽ നോ ക്ലെയിം ബോണസ് ഉൾപ്പെടെയുള്ള പരിരക്ഷത്തുക ലഭ്യമാക്കുന്ന രീതിയിലായിരിക്കണം പോളിസി മാറ്റുന്നത്.

 

 • നിലവിലുള്ള പോളിസി തീരുന്ന തീയതിയ്‌ക്ക് 45 ദിവസത്തിന് മുൻപ് പോളിസി മാറ്റാൻ ശ്രമിക്കുകയും നിലവിലുള്ള പോളിസി ലാപ്‌സ് ആകുന്നതിനുമുൻപു പുതിയ പോളിസി നിലവിൽ വരുന്ന രീതിയിൽ പോളിസി മാറ്റം പ്രാവർത്തികമാക്കണം
 • പോളിസി നൽകണോ വേണ്ടയോ എന്നുള്ള തീരുമാനമെടുക്കുന്നതിനു കമ്പനികൾക്ക് പൂർണ അധികാരമുണ്ട്. എന്നാൽ പോളിസി മാറ്റാനായി അപേക്ഷ നൽകി 15 ദിവസത്തിനുള്ളിൽ എതിർ അഭിപ്രായം അറിയിക്കാതിരുന്നാൽ പിന്നീടു പോളിസി നൽകുന്നതു നിരസിക്കാൻ കഴിയില്ല.

 • പുതിയ കമ്പനിയുടെ നിബന്ധനകളും പഴയ കമ്പനിയുടെ നിബന്ധനകളും താരതമ്യം ചെയ്‌ത ശേഷം പ്രയോജനകരമാണെങ്കിൽ മാത്രമേ പോളിസി മാറ്റാവൂ
 • കമ്പനിയുടെ ഏജന്‍റ്, ഉദ്യോഗസ്ഥർ എന്നിവരുമായുണ്ടാകുന്ന അഭിപ്രായ വ്യത്യാസം പോളിസികൾ മാറ്റാൻ കാരണമാക്കരുത്.
 • നിലവിലുള്ള പോളിസിയിൽ തുടർച്ചയായി പൂർത്തിയാക്കിയ വർഷങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ അസുഖങ്ങൾക്ക് കാത്തിരിപ്പ് കാലാവധി ഇല്ലാതെ ലഭിക്കുന്ന പരിരക്ഷ പുതിയ പോളിസികളിലും ലഭിക്കുമെന്ന് ഉറപ്പാക്കണം.
 • മറ്റു കമ്പനിയിലേക്കു പോളിസി മാറ്റാൻ അപേക്ഷിച്ചു എന്ന കാരണം പറഞ്ഞു നിലവിലുള്ള പോളിസി പുതുക്കി നൽകാതിരിക്കാൻ പഴയ കമ്പനിക്ക് അവകാശമില്ല.
 • വിവിധ ചികിത്സാ ചെലവിനങ്ങൾക്കു ലഭ്യമായ പരിധി, പോളിസി ഉടമ കൂടി വഹിക്കേണ്ടുന്ന ചെലവനുപാതം,പരിരക്ഷ ലഭിക്കാതിരിക്കുന്ന അസുഖങ്ങൾ എന്നിങ്ങനെ ഓരോ തരം പോളിസികളിലും വ്യവസ്ഥകൾ വ്യത്യാസമുണ്ടാകും.

അസുഖ വിവരങ്ങൾവെളിപ്പെടുത്തുക മൂലം സംഭവിക്കാവുന്ന കാര്യങ്ങൾ

 • നിലവിലുള്ള അസുഖങ്ങൾ ഒഴിവാക്കി പുതിയ പോളിസി നൽകും

 • അധിക പ്രീമിയം വാങ്ങി നിലവിലുള്ള അസുഖങ്ങൾക്കു കൂടി ബാധകമാക്കിക്കൊണ്ടു പോളിസി നൽകും.
 • നിലവിൽ അസുഖമുണ്ടെന്ന തിരിച്ചറിവോടെ സാധാരണ പോളിസി നൽകും
 • പോളിസി നിരസിക്കും

എന്തൊക്കെയായാലും നിലവിലുള്ള അസുഖങ്ങൾ വെളിപ്പെടുത്തുകയും അത് അംഗീകരിച്ച് ഇൻഷുറൻസ് കമ്പനി നൽകുകയും ചെയ്യുന്ന പോളിസികൾ കൊണ്ടുമാത്രമേ പ്രയോജനമുള്ളൂ. ക്ലെയിം ഉണ്ടാകുമ്പോൾ നേരത്തേ നിലനിന്നിരുന്ന അസുഖങ്ങൾ മൂലമാണോ എന്നു പരിശോധിക്കാൻ എല്ലാ ഇൻഷുറൻസ് കമ്പനികളിലും കുറ്റമറ്റ സംവിധാനങ്ങളുണ്ട്

പരിരക്ഷത്തുക തികയാതെ വന്നാൽ

നിലവിലുള്ള മെഡിക്കൽ പോളിസികളിൽ ക്ലെയിം ഉണ്ടാകുമ്പോൾ കാലാവധി ബാക്കി നിൽക്കെ പരിരക്ഷ തുക നാമമാത്രമായി കുറഞ്ഞാൽ ഇൻഷുറൻസ് ഇല്ലാത്ത അവസ്ഥ ഉണ്ടാകുന്നു. ഫാമിലി ഫ്‌ളോട്ടർ പോളിസികളിൽ ആദ്യമേ ഉണ്ടാകുന്ന ഉയർന്ന തുകയ്‌ക്കുള്ള ക്ലെയിം ബാക്കിയുള്ള അംഗങ്ങൾക്കു പര്യാപ്‌തമായ പരിരക്ഷ ഇല്ലാതെ വരുന്നു. ഇതിനൊരു പരിഹാരമായി അധിക പ്രിമീയം നൽകി റിസ്റ്റോറേഷൻ സൗകര്യം പ്രയോജനപ്പെടുത്താം. ഉപയോഗിച്ച തുകയ്‌ക്കു സമാനമായി പരിരക്ഷത്തുക പുനഃസ്ഥാപിച്ചുനൽകുകയാണ് റിസ്റ്റോറേഷൻ സൗകര്യത്തിൽ. അടിസ്ഥാന പോളിസിയിൽ ലഭ്യമായ പരിരക്ഷത്തുകയ്‌ക്ക് അധികമായി വർഷത്തിൽ ഉയർന്ന ഒരു ക്ലെയിമോ ഒന്നിലധികം ക്ലെയിമുകളോ ലഭിക്കത്തക്ക രീതിയിൽ ടോപ്അപ്, സൂപ്പർ ടോപ്അപ്, എന്നിങ്ങനെയുള്ള സേവനങ്ങളും ഇൻഷുറൻസ് കമ്പനികൾ ലഭ്യമാക്കി തുടങ്ങിയിട്ടുണ്ട്.

അസാധാരണ പരിരക്ഷകൾ

പരമ്പരാഗത മെഡിക്കൽ ഇൻഷുറൻസ് പോളിസികളിൽ ലഭ്യമല്ലാതിരുന്ന പല പരിരക്ഷകളും ഇന്നിപ്പോൾ ലഭ്യമാണ്. ഉയർന്ന പ്രിമീയം നൽകി അധികമായി വാങ്ങാവുന്ന ഇത്തരം ഇൻഷുറൻസ് സേവനങ്ങൾ പല സ്വകാര്യ കമ്പനികളും മെഡിക്കൽ പോളിസികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പ്രസവ സംബന്ധമായി അമ്മയ്‌ക്കും കുട്ടിയ്‌ക്കും വേണ്ടി വരുന്ന ചികിത്സാ ചെലവുകളും, വന്ധ്യതാ നിവാരണ ചികിത്സകൾ എന്നിവയ്‌ക്ക് പരിരക്ഷ.

വീട്ടിൽ കിടത്തി ചികിത്സിക്കുമ്പോൾ പരിരക്ഷ

ആശുപത്രികളിൽ മാത്രമല്ല പരിശോധനാ കേന്ദ്രങ്ങളിലും പണം നൽകാതെ ചികിത്സാ സൗകര്യം

അവയവ ദാനം സ്വീകരിക്കുന്നവർക്കും നൽകുന്നവർക്കും പരിരക്ഷ

ഒന്നിലധികം പോളിസികൾ തടസ്സമില്ല

ഒരേ വ്യക്തിയ്‌ക്ക് ഒന്നിലധികം മെഡിക്കൽ പോളിസികൾ എടുക്കുന്നതിന് നിയമ തടസ്സമില്ല. ഒന്നിലധികം പോളിസി ഉള്ളവർ ഒരു കമ്പനിയിൽ നിന്ന് മാത്രമായോ, ഒന്നിലധികം കമ്പനികളിൽ നിന്ന് ഇഷ്‌ടമുള്ള അനുപാതത്തിലോ ക്ലെയിം ആവശ്യപ്പെടാം. ചികിത്സാ ചെലവ് ഒരു ഒറ്റ പോളിസിയുടെ പരിരക്ഷ പരിധിയ്‌ക്കുള്ളിൽ വരുന്ന ഘട്ടങ്ങളിൽ ആ പോളിസിയിൽ നിന്ന് മാത്രമായി ക്ലെയിം വാങ്ങാം. ഒന്നിലധികം കമ്പനിയിൽ നിന്ന് ക്ലെയിം ചെയ്യാൻ  ഉദ്ദേശിക്കുമ്പോൾ എല്ലാ കമ്പനികൾക്കും അറിയിപ്പ് നൽകുകയും പ്രത്യേകം പ്രത്യേകം ക്ലെയിം ഫോറങ്ങളും ആശുപത്രി രേഖകളും സമർപ്പിക്കേണ്ടി വരും. ഒരു കമ്പനിയിൽ നിന്ന് ക്ലെയിം തുക ഭാഗികമായി വാങ്ങി സെറ്റിൽമെന്‍റ് സർട്ടിഫിക്കറ്റ് കൂടി സമർപ്പിച്ചാലേ മറ്റ് കമ്പനികൾ ബാക്കിയുള്ള ക്ലെയിം തുക നൽകുകയുള്ളൂ. പണം നൽകാതെയുള്ള ചികിത്സ സൗകര്യം ഏതെങ്കിലും ഒരു ഒറ്റ പോളിസിയിൽ നിന്നു മാത്രമേ ഉപയോഗിക്കാനാകൂ.

ക്ലെയിം ഉണ്ടാകുമ്പോൾ ശ്രദ്ധിക്കാൻ

ചികിത്സ തേടേണ്ടിവരുന്ന സന്ദർഭങ്ങളിൽ ഇൻഷുറൻസ് കമ്പനിക്ക് രേഖാമൂലം അറിയിപ്പ് നൽകണം.

അടിയന്തര ഘട്ടങ്ങളിൽ കമ്പനിയുടെ മുൻകൂർ അനുമതിക്കായി കാത്തു നിൽക്കാതെ ചികിത്സ തേടേണ്ടതും അടിയന്തര സ്വഭാവം കമ്പനിയെ ധരിപ്പിക്കേണ്ടതുമാണ്.

ചികിത്സ തേടാൻ സാവകാശം ലഭിക്കുന്ന സന്ദർഭങ്ങളിൽ സമാന ചികിത്സ രീതികൾക്ക് ഇൻഷുറൻസ് ഉള്ളവരിൽ നിന്ന് ഈടാക്കുന്ന ചെലവ് നിരക്കുകളിൽ സാധാരണ ഈടാക്കുന്ന നിരക്കുകൾ തമ്മിലും വ്യത്യാസമുണ്ടോ എന്നു നേരത്തേ അന്വേഷിക്കണം. മാത്രമല്ല സമാന ചികിത്സ രീതികൾക്കു ചികിത്സ തേടാൻ ഉദ്ദേശിക്കുന്ന ആശുപത്രി ഈടാക്കുന്ന നിരക്കുകൾ മറ്റ് ആശുപത്രികളുടേതിനു സമാനമാണോ എന്നും അന്വേഷിക്കുന്നതു നല്ലതാണ്.

മെഡിക്കൽ പോളിസി എടുത്തവരുടെ അവകാശങ്ങൾ

മെഡിക്കൽ പോളിസി എടുത്തവർക്ക് ഇൻഷുറൻസ് റഗുലേറ്ററി ആൻഡ് ഡവലപ്‌മെന്‍റ് അതോറിറ്റി ഓഫ് ഇന്ത്യ പല അവകാശങ്ങളും ഉറപ്പാക്കിയിട്ടുണ്ട്.

എല്ലാ രേഖകളും സഹിതം ക്ലെയിം സമർപ്പിക്കുമ്പോൾ പണം നൽകുന്നതിന് 30 ദിവസത്തിനു മുകളിൽ വീഴ്‌ച വന്നാൽ ഇൻഷുറൻസ് കമ്പനി പലിശ കൂടി നൽകണം

പോളിസി ആനുകൂല്യങ്ങളും പ്രധാനപ്പെട്ട നിബന്ധനകളും സംബന്ധിച്ച് ഒറ്റ പേജിൽ തയാറാക്കിയ രേഖ കൂടി പോളിസിയോടൊപ്പം നൽകേണ്ടതാണ്

വ്യക്തമായ കാരണങ്ങളില്ലാതെ ക്ലെയിം നിരസിക്കുക, ഭാഗികമായി അനുവദിക്കുക എന്നിങ്ങനെയുള്ള സന്ദർഭങ്ങളിൽ ഐആർഡിഎയുടെ വെബ്‌സൈറ്റിൽ നേരിട്ടോ ഇൻഷുറൻസ് ഓംബുഡ്‌സ്‌മാനോ പരാതി നൽകി പരിഹാരം തേടാം.

പോളിസി ഉള്ളവർക്കും ഇല്ലാത്തവർക്കും വ്യത്യസ്ത നിരക്കിൽ ആശുപത്രി ചാർജുകൾ ഈടാക്കുമ്പോഴും ഐആർഡിഎയ്‌ക്കു പരാതി നൽകാം

ക്ലെയിം സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കാൻ

പണം നൽകാതെ ചികിത്സിക്കാൻ സൗകര്യമുള്ളപ്പോൾ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് മുൻകൂർ അനുമതി വാങ്ങേണ്ടത് ആവശ്യമാണ്. ഡോക്‌ടർമാരുടെ സാക്ഷ്യപത്രം, പരിശോധനാ റിപ്പോർട്ടുകൾ, ബില്ലുകൾ എന്നിവ ആശുപത്രി അധികൃതർ നേരിട്ട് ഇൻഷുറൻസ് കമ്പനികൾക്കോ ക്ലെയിം കാര്യങ്ങൾ നടത്താനായി ഇൻഷുറൻസ് കമ്പനി ഏർപ്പെടുത്തിയ ഇടനിലക്കാരായ ടിപിഎകൾക്കോ സമർപ്പിച്ചു കൊള്ളും. പണം നൽകി ചികിത്സ നേടിയ ശേഷം ഇൻഷുറൻസ് ക്ലെയിം ചെയ്‌തെടുക്കുന്നവർക്ക് ആശുപത്രി രേഖകൾ എല്ലാം തന്നെ കമ്പനിക്കു നേരിട്ടു നൽകേണ്ടതുണ്ട്.

ഹൃദയാരോഗ്യത്തിന് എയ്‍റോബിക് വ്യായാമങ്ങള്‍

ബ്രിസ്ക് വാക്കിങ്ങ്, ഓട്ടം, ജോഗിങ്ങ്, നീന്തല്‍ പോലുള്ള എയ്‍റോബിക് വ്യായാമങ്ങള്‍ ഹൃദയത്തിലെ പ്രോട്ടീന്‍ ഗുണമേന്മ നിയന്ത്രണ സംവിധാനം പുനസ്ഥാപിക്കാന്‍ സഹായിക്കുമെന്ന് എലികളില്‍ നടത്തിയ ഒരു പഠനം കാണിക്കുന്നു. കാര്‍‌ഡിയോവാസ്കുലര്‍ രോഗങ്ങളുടെ അനന്തരഫലമാണ് ഹൃദയത്തിന്‍റെ തകരാറുകള്‍. ഈ രോഗങ്ങള്‍ മൂലമുള്ള ഹൃയത്തിന്‍റെ പ്രവര്‍ത്തനത്തിലെ കുറവ് ശ്വസനവൈഷമ്യം, വ്യായാമം ചെയ്യാന്‍ സാധിക്കാതെ വരുക, നേരത്തെയുള്ള മരണം എന്നിവയിലേക്ക് നയിക്കും. പല ഘടകങ്ങള്‍ കാരണമാകുന്ന ഒരു രോഗം എന്നതില്‍ നിന്ന് വ്യത്യസ്ഥമായി മൃഗങ്ങളിലും മനുഷ്യരിലും ഹദയത്തിന് തകരാറുണ്ടാക്കുന്നത് ചീത്ത പ്രോട്ടീനുകള്‍ ഹൃദയകോശങ്ങളില്‍ അടിഞ്ഞുകൂടുന്നത് കൊണ്ടാണെന്ന് പല പഠനങ്ങളും കാണിക്കുന്നു. പ്രോട്ടീനുകള്‍ ശരീരത്തിലെ കോശങ്ങളെ ആരോഗ്യത്തോടെ സംരക്ഷിക്കുന്നതിന് ആവശ്യമായ രാസ പ്രതികരണങ്ങള്‍ക്ക് ഉത്തരവാദിത്വപ്പെട്ട ജോലിക്കാരെപ്പോലെയാണ്.

അമിനോ ആസിഡുകളുടെ തുടര്‍പ്രവര്‍ത്തനം വഴിയാണ് പ്രോട്ടീനുകള്‍ നിര്‍മ്മിക്കപ്പെടുന്നത്. അവയാണ് പ്രോട്ടീനിന്‍റെ ആകൃതി നിര്‍ണ്ണയിക്കുന്നത്. അത് പ്രോട്ടീനുകളുടെ പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായകമാണ്. പരിണാമത്തിന്‍റെ അവസ്ഥയില്‍ നമ്മുടെ കോശങ്ങള്‍ ഒരു പ്രോട്ടീന്‍ ഗുണമേന്മാ നിയന്ത്രണ സംവിധാനം വികസിപ്പിക്കും. അത് തെറ്റായി കൂട്ടംചേരുന്ന പ്രോട്ടീനുകളെ നീക്കം ചെയ്യുകയോ അപചയിപ്പിക്കുകയോ ചെയ്യുന്നു. ഇത് നല്ല പ്രോട്ടീനുകള്‍ മാത്രം സംരക്ഷിക്കാന്‍ സഹായിക്കുന്നുവെന്ന് ബ്രസീലിലെ സാവോ പോളോ യൂണിവേഴ്സിറ്റിയിലെ ഗവേഷകനായ ലൂയിസ് എച്ച്.എം പറയുന്നു. പഠനവിധേയമാക്കിയ ഒരു എലിയുടെ ഹൃദയത്തിലെ തെറ്റായ പ്രോട്ടീന്‍ സംയോജനത്തിന് കാരണമായത് കാര്‍ഡിയാക് ഗുണമേന്മാ നിയന്ത്രണ സംവിധാനത്തിലുണ്ടായ വിള്ളല്‍ മൂലമാണെന്ന് കണ്ടെത്തുകയുണ്ടായി.ഫാര്‍മക്കോളജി തെറാപ്പികളൊന്നും പ്രോട്ടീന്‍ ഗുണമേന്മാ നിയന്ത്രണ സംവിധാനത്തെ ലക്ഷ്യം വെയ്ക്കുന്നവയല്ല. എയ്‍റോബിക് വ്യായാമങ്ങള്‍ കാര്‍ഡിയാക് ഗുണമേന്മാ നിയന്ത്രണ സംവിധാനം വീണ്ടെടുക്കാന്‍ ഫലപ്രദമാണെന്നും കണ്ടെത്തിയിട്ടുണ്ട്. അത് തെറ്റായ പ്രോട്ടീന്‍ സംയോജനവുമായി ബന്ധപ്പെട്ടതാണ്.

എയ്‍റോബിക് വ്യായാമങ്ങള്‍ ഹൃദയത്തിന് തകരാറുള്ള മൃഗങ്ങളിലും പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സഹായിച്ചുവെന്ന് ജേര്‍ണല്‍ ഓഫ് സെല്ലുലാര്‍ ആന്‍ഡ് മോണിക്യുലാര്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

കറിവേപ്പിലയുടെ ആരോഗ്യകരമായ ഗുണങ്ങൾ

ഭക്ഷണത്തിന് രുചിയും മണവും നൽകാൻ ഉപയോഗിക്കുന്ന കറിവേപ്പില ആരുംതന്നെ കഴിക്കാറില്ല.മുറ്റത്തെ മുല്ലയ്‌ക്ക് മണമില്ല എന്നു പറയുന്നത് പോലെയാണ് കറിവേപ്പിലയുടെ കാര്യവും.കറിവേപ്പിലയുടെ ഗുണങ്ങൾ ആർക്കും അറിയില്ല എന്നതാണ് വസ്തുത.

വളെരെയധികം ഗുണമേന്മ ഏറിയ ഒറ്റ മൂലിയാണ് കറിവേപ്പില.ഇത് അഴകിനും ആരോഗ്യത്തിനും വളരെ നല്ലതാണ്.കിഡ്നി പ്രേശ്നങ്ങൾ,കണ്ണ് രോഗങ്ങൾ,അകാലനര,ദഹന സംബന്ധമായ അസുഖങ്ങൾ,മുടികൊഴിച്ചിൽ,അസിഡിറ്റി,തുടങ്ങി എല്ലാ രോഗങ്ങൾക്കും ഉള്ള പ്രതിവിധിയാണ് കറിവേപ്പില.പച്ചയ്ക്ക് ചവച്ചു തിന്നുകയോ അല്ലെങ്കിൽ മോരിൽ അരച്ചു കുടിക്കുകയോ ചെയ്യാം.

ജീവകം എ ധാരാളം ഉള്ളതിനാലും ആരോഗ്യ ഗുണങ്ങൾ ഒരുപാട് ഉള്ളതിനാലും തന്നെ നാട്ടുവൈദ്യങ്ങളിലും ഒറ്റമൂലികകളിലും കറിവേപ്പില ഒരു മുഖ്യ സാന്നിധ്യമാണ്.നേത്ര രോഗങ്ങൾ,മുടികൊഴിച്ചിൽ,വയറു സംബന്ധമായ രോഗങ്ങൾ എന്നിവയ്‌ക്കെല്ലാം കറിവേപ്പില ഉത്തമമാണ്.ആഹാരങ്ങളിൽ നിന്നും പലരും എടുത്തുകളയാറുള്ള ഈ ഔഷധ ഇലയുടെ ഗുണങ്ങൾ ഇനിയെങ്കിലും നാം മനസിലാക്കേണ്ടതുണ്ട്.

മുഖക്കുരു മാറാന്‍ ക്ലിനിക്കല്‍ പീല്‍ ചികിത്സ

കൗമാരത്തിൽ ആൺകുട്ടികളിലും പെൺകുട്ടികളിലും കണ്ടുവരുന്ന പ്രശ്നമാണ് മുഖക്കുരു (Pimples). സാധാരണ മുപ്പതുവയസാകുമ്പോഴേക്ക് പലരിലും ഇത് അപ്രത്യക്ഷമാകാറുമുണ്ട്. എന്നാൽ ചിലരിൽ 30 വയസിനുശേഷവും മുഖക്കുരു ഉണ്ടാകുന്നുണ്ട്. മുഖക്കുരു സാധാരണയായി മുഖത്താണ് കാണുന്നതെങ്കിലും ചിലരിൽ നെഞ്ചിലും തോൾഭാഗത്തും പുറം ഭാഗത്തും ഉണ്ടാകാറുണ്ട്. തുടക്കത്തിൽത്തന്നെ ചികിൽസിച്ചില്ലെങ്കിൽ മുഖക്കുരു മൂലമുണ്ടാകുന്ന പാടുകളുംകുഴികളും (Scar) ജീവിതാവസാനം വരെ നിലനിൽക്കും. ചികിൽസിച്ചാൽത്തന്നെ സ്കാർ പൂർണമായും മാറാനുള്ള സാധ്യത അൻപത് ശതമാനം മാത്രമാണ്. ആന്‍റിബയോട്ടിക്കുകളും വൈറ്റമിൻ A ഡെറിവേറ്റിവ് പോലെ ഉള്ളിൽ കഴിക്കുന്ന മരുന്നുകളും ഉൾപ്പെടുന്ന പഴയ ചികിൽസകളെക്കാൾ ഫലപ്രദമായ ചികിൽസ ഇപ്പോൾ ആധുനിക വൈദ്യശാസ്ത്രത്തിൽ ലഭ്യമാണ്. ഇത്തരം ചികിൽസകളിൽ മരുന്നുകൾ കഴിക്കേണ്ടാത്തതിനാൽ പാർശ്വഫലങ്ങളെക്കുപേടിക്കേണ്ട. വിവിധ ഇനം ക്ലിനിക്കൽ പീൽ (Clinical Peel) ആണ് ചികിൽസയ്ക്ക് ഉപയോഗിക്കുന്നത്

ക്ലിനിക്കൽ പീൽ ( Clinical Peel )

പഴങ്ങളിൽനിന്നു വേർതിരിച്ച് എടുക്കുന്ന ഗ്ലൈക്കോളിക് പീൽ (glycolicpeel), തൈരിൽനിന്നു വേർതിരിച്ച് എടുക്കുന്ന ലാക്റ്റിക് പീൽ (Lactic peel), മരുന്നുകളിൽനിന്ന് ഉൽപാദിപ്പിക്കുന്ന സാലിസിലിക് പീൽ (Salicylic Peel) എന്നിവയാണ് പ്രധാനമായും മുഖക്കുരു ചികിൽസയ്ക്ക് ഉപയോഗിക്കുന്നത്. മുഖക്കുരുവിന്‍റെ സ്വഭാവം അനുസരിച്ചാണ് ഡോക്ടർമാർ ക്ലിനിക്കൽ പീൽ തിരഞ്ഞെടുക്കുന്നത്.30 മിനിറ്റുകൊണ്ട് ചെയ്യുന്ന ചികിൽസയാണ് ക്ലിനിക്കൽ പീൽ. മുഖത്ത് മരുന്നുപുരട്ടി ചെയ്യുന്ന, വേദന ഇല്ലാത്ത ഈ ചികിൽസയ്ക്ക് മുന്നൊരുക്കങ്ങളോ ചികിൽസയ്ക്കുശേഷം വിശ്രമമോ ആവശ്യമില്ല. ചികിൽസ കഴിഞ്ഞ് ഏതുതരം ജോലിയും ചെയ്യാം. സാധാരണ മുഖക്കുരുവിന് ഈ രീതിയിൽ ആറു മുതൽ പത്തു തവണ വരെ ചികിൽസ ആവശ്യമാണ്. ഒരു ക്ലിനിക്കല്‍പീൽ കഴിഞ്ഞാൽ 12 മുതൽ 14 ദിവസം വരെ കഴിഞ്ഞാണ് അടുത്തതു ചെയ്യുന്നത്. എന്നാൽ ചിലർക്ക് പൂർണമായി മാറാൻ രണ്ടു മാസത്തെ ഇടവേളകളിൽ ക്ലിനിക്കൽ പീൽ തുടരേണ്ടി വരും. ക്ലിനിക്കൽ പീൽ ചെയ്യുമ്പോൾ, മുഖക്കുരുമൂലം ഉണ്ടായ കറുത്ത പാടുകൾക്കും കുറവുണ്ടാകും . ക്ലിനിക്കൽ പീൽ ചെയ്യുന്ന സമയത്ത് കൊഴുപ്പടങ്ങിയ ഭക്ഷണം, മുട്ടയുടെ മഞ്ഞക്കരു തുടങ്ങിയവ ഒഴിവാക്കുന്നതാണ് നല്ലത്.

മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ 10 വഴികള്‍

മാനസികമായും ശാരീരികമായും നിത്യജീവിതത്തില്‍ നമ്മെ അലട്ടുന്ന കാര്യങ്ങള്‍ ഒരുപാടുണ്ട്. വീട്ടിലെ ഉത്തരവാദിത്തങ്ങള്‍, ഓഫീസിലെ ടെന്‍ഷന്‍ എന്നുവേണ്ട നിത്യജീവിതത്തില്‍ നമ്മെ അലട്ടുന്ന കാര്യങ്ങള്‍ക്ക് അവസാനമില്ല. നിരന്തരമുള്ള ഇത്തരം ടെന്‍ഷനില്‍ നിന്ന് മോചനം ആഗ്രഹിക്കാത്തവരുമില്ല. എന്നാല്‍ ഇത്തരം സമ്മര്‍ദങ്ങള്‍ മറികെടക്കാനും മാര്‍ഗ്ഗങ്ങള്‍ ഉണ്ട്.

യോഗ ശീലമാക്കാം

മനസ്സിനെ ശക്തിപ്പെടുത്താനുള്ള ഉത്തമ മാര്‍ഗ്ഗമാണ് യോഗ. സ്ഥിരമായി യോഗ ചെയ്യുന്നവരില്‍ പോസിറ്റീവ് ചിന്തകള്‍ കൂടുതലാണ്. എന്നും കുറച്ച് സമയം യോഗ ചെയ്താല്‍ അതിന്‍റെ ഉന്മേഷം ദിവസം മുഴുവന്‍ അനുഭവിക്കാം.

ഹോബി

നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമുള്ള എന്തെങ്കിലും പ്രവര്‍ത്തികള്‍ ഉണ്ടാകും. ഇത്തരത്തില്‍ നമുക്ക് സന്തോഷം നല്‍കുന്ന കാര്യങ്ങള്‍ കണ്ടെത്തി അത് ചെയ്യുകയാണ് വേണ്ടത്. എന്ത് കാര്യമായാലും നിങ്ങള്‍ക്കിഷ്ടപ്പെടുന്ന കാര്യം ചെയ്യാന്‍ എന്നും കഴിഞ്ഞില്ലങ്കിലും ആഴ്ചയില്‍ രണ്ടു ദിവസമെങ്കിലും ഇതിനായി സമയം കണ്ടെത്തുക.

നന്നായി നടക്കാം

സമ്മര്‍ദ്ദം തടയാനുള്ള ഏറ്റവും നല്ല മാര്‍ഗമാണ് നടത്തം. വ്യായാമത്തിലൂടെ ശരീരം എന്‍ട്രോഫിന്‍ പുറപ്പെടുവിക്കുകയും അത് ഉന്‍മേഷം പകരുകയും ചെയ്യും. എന്നും രാവിലെ ഒരു മണിക്കൂര്‍ എങ്കിലും നടക്കുന്നത് നല്ലതാണ്.

ആയാസത്തോടെ വീട്ടുജോലികള്‍

വീട്ടില്‍ ചെയ്യുന്ന ജോലികള്‍ മടുപ്പിക്കുന്നുണ്ടെങ്കില്‍ ആ ജോലികള്‍ വ്യത്യസ്തമായി ചെയ്യാന്‍ ശ്രമിക്കണം. അടുക്കള ജോലികള്‍ക്കിടയില്‍ പാട്ടുകേള്‍ക്കുകയോ പശ്ചാത്തലത്തില്‍ ഇഷ്ടമുള്ള ടി വി പരിപാടികള്‍ കാണുകയോ ചെയ്യുന്നത് സന്തോഷകരമായി ജോലി ചെയ്യാന്‍ സഹായിക്കും. ഇതുപോലെ വ്യത്യസ്ഥമായി ജോലികള്‍ ചെയ്താല്‍ സ്ഥിരം തോന്നുന്ന മടുപ്പും സമ്മര്‍ദ്ദവും ഇല്ലാതാക്കാം.

വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം

ഓമന വളര്‍ത്തു മൃഗങ്ങള്‍ അടുത്തുള്ളപ്പോള്‍ സന്തോഷം തോന്നാറില്ലെ. ഇങ്ങനെ വളര്‍ത്തു മൃഗങ്ങള്‍ക്കൊപ്പം സമയം ചെലവിടുന്നത് മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു. വളര്‍ത്തു മൃഗങ്ങള്‍ക്കൊടൊപ്പമിരിക്കുമ്പോള്‍ ശരീരത്തില്‍ സുഖദായക ഹോര്‍മോണുകള്‍ ഉണ്ടാകും. ഇത് രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു.

കോലാഹലങ്ങളില്‍ നിന്നും അകന്നുനില്‍ക്കാം

അലങ്കോലമായ മുറികളില്‍ സമയം ചെലവിടുന്നത് സമ്മര്‍ദ്ദം കൂട്ടുവാന്‍ കാരണമാകും. അതിനാല്‍ വൃത്തിയുള്ള മുറിയില്‍ ഇരിക്കാന്‍ ശ്രദ്ധിക്കുക.

സമ്മര്‍ദ്ദം കുറയ്ക്കാന്‍ സെക്‌സ്

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് സമ്മര്‍ദ്ദം കുറക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. സെക്‌സ് രക്ത സമ്മര്‍ദ്ദം കുറക്കുകയും പങ്കാളിയുമായുള്ള സൗഹൃദം ഊട്ടിയുറപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. കൂടാതെ സുഖകരമായ ഉറക്കവും ഇതിലൂടെ ലഭിക്കുന്നു.

ഉറക്കെ പാടാം

പാട്ടുപാടുന്നത് ടെന്‍ഷന്‍ കുറയ്ക്കാന്‍ നല്ലതാണ്. പാട്ടുപാടാന്‍ കഴിവുള്ളവര്‍ പോലും ചിലപ്പോള്‍ ജീവിതത്തിലെ തിരക്കുകള്‍ക്കിടയ്ക്ക് അതൊക്കെ മറക്കും എന്നാല്‍ പാടുന്നത് സമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ശാന്തമായി ശ്വസിക്കാം

നല്ല സുഗന്ധങ്ങള്‍ ചിലപ്പോള്‍ സമ്മര്‍ദ്ദം കുറയ്ക്കും. മുല്ലപ്പു, ലാവന്‍ഡര്‍ എന്നിവയുടെ മണം സ്ട്രസ് ഹോര്‍മോണായ കോര്‍ട്ടിസോളിന്‍റെ അളവ് കുറയ്ക്കുന്നു.

ജ്യൂസ് കുടിക്കാം

ഓറഞ്ച്, മുന്തിരി, സ്‌ട്രോബറി, എന്നിവയില്‍ വിറ്റാമിന്‍ സി അടങ്ങിയിരിക്കുന്നു. ഇതിന്‍റെ ജ്യൂസുകള്‍ സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായകമാണ്. ഓറഞ്ച് ജ്യൂസില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ സി സ്ട്രസ്സ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കുന്നതിനു സഹായിക്കുന്നു.

തൈറോയ്ഡ് രോഗങ്ങളും ഭക്ഷണവും

തൈറോയ്ഡ് രോഗങ്ങള്‍ കേരളത്തില്‍ കൂടിവരികയാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍. പ്രധാനമായും രണ്ടുതരത്തിലുള്ള തൈറോയ്ഡ് തകരാറുകളാണ് കണ്ടുവരുന്നത്. തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പ്പാദനം കുറയുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസം. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് എട്ടു മടങ്ങു വരെ ഈപ്രശ്നം കൂടുതലായി കാണപ്പെടുന്നത്. ഹാഷിമൊട്ടോസ് തൈറോയ്ഡൈറ്റിസ് എന്ന പ്രതിരോധ സംവിധാനത്തിലെ തകരാറു മൂലമുണ്ടാകുന്ന രോഗാവസ്ഥയാണ് ഹൈപ്പോതൈറോയ്ഡിസത്തിന്‍റെ മുഖ്യകാരണം. കൂടാതെ തൈറോയ്ഡ് ഗ്രന്ഥി നീക്കം ചെയ്യുക, റേഡിയേഷന്‍ ചികിത്സ എന്നിവയും തൈറോയ്ഡിന്‍റെ പ്രവര്‍ത്തന മാന്ദ്യമുണ്ടാക്കാം. ശരീരഭാരം കൂടുക, മുടികൊഴിച്ചില്‍, വരണ്ട ചര്‍മം, തണുപ്പ് സഹിക്കാനാവാത്ത അവസ്ഥ, ശരീര വേദന തുടങ്ങിയവയാണ് മുഖ്യ ലക്ഷണങ്ങള്‍.

തൈറോയ്ഡ് ഗ്രന്ഥി ആവശ്യമായതിലും അധികം ഹോര്‍മോണ്‍ ഉല്‍പ്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പര്‍ തൈറോയ്ഡിസം. ഗ്രേവ്സ് ഡിസീസ് എന്ന ഓട്ടോ ഇമ്യൂണ്‍ രോഗം ഒരു പ്രധാന കാരണമാണ്. കൂടാതെ ചില മരുന്നുകളുടെ അമിത ഉപയോഗവും അയഡിന്‍റെ ആധിക്യവും ഹൈപ്പര്‍ തൈറോയ്ഡിസമുണ്ടാക്കുന്നു. ശരീരം പെട്ടെന്നു ക്ഷീണിക്കുക, അമിത വിയര്‍പ്പ്, നെഞ്ചിടിപ്പ്, കൈവിറയല്‍, ചൂട് സഹിക്കാനാവാതെ വരിക, അമിത ഉത്കണ്ഠ, ദേഷ്യം എന്നിവയാണ് ലക്ഷണങ്ങള്‍.

എന്തൊക്കെ കഴിക്കാം

തൈറോയ്ഡ് ചികിത്സക്ക് മരുന്നുകളോടൊപ്പം ഭക്ഷണ നിയന്ത്രണത്തിനും പ്രാധാന്യമുണ്ട്. തൈറോയിഡ് ഹോര്‍മോണ്‍ ശരിയായ അളവില്‍ ഉല്‍പ്പാദിപ്പിക്കപ്പെടണമെങ്കില്‍ ഭക്ഷണത്തില്‍ അയഡിന്‍, കാത്സ്യം, നിയാസിന്‍, സിങ്ക്, ജീവകങ്ങളായ ബി 12, ബി 6, സി, ഇ തുടങ്ങിയവയൊക്കെ അടങ്ങിയിരിക്കണം. കടല്‍ വിഭവങ്ങളില്‍ അയഡിന്‍ സമൃദ്ധമായി അടങ്ങിയിട്ടുണ്ട്. കടല്‍ മത്സ്യങ്ങളും പച്ചക്കറികളും അയഡിന്‍റെ ഉത്തമ സ്രോതസ്സാണ്. തവിടു കളയാത്ത അരിയില്‍ തൈറോയ്ഡ് ഹോര്‍മോണ്‍ ഉല്‍പ്പാദനത്തിനാവശ്യമായ നിയാസിന്‍ ധാരാളമടങ്ങിയിട്ടുണ്ട്.

കഴിക്കാന്‍ പാടില്ലാത്തവ

തൈറോയ്ഡ് ഹോര്‍മോണിന്‍റെ ഉല്‍പാദനത്തിന് തടസ്സം നില്‍ക്കുന്ന ചില ഭക്ഷണ സാധനങ്ങളുണ്ട്. ഇവയെ ഗോയിട്രോജനുകള്‍ എന്നാണ് വിളിക്കുന്നത്. ഇവയിലടങ്ങിയിരിക്കുന്ന സയനോ ഗ്ലൈക്കോസൈഡുകളും തയോസയനേറ്റുമാണ് ഹോര്‍മോണ് ഉല്‍പാദനത്തെ തടയുന്നത്. കാബേജ്, കോളിഫ്ളവര്‍, കപ്പ, സോയാബീന്‍, ചീര, മധുരക്കിഴങ്ങ് തുടങ്ങിയവ തൈറോയ്ഡ് ഗ്രന്ഥി അയഡിന്‍ ഉപയോഗിച്ചുകൊണ്ട് ഹോര്‍മോണ്‍ ഉല്‍പ്പാദനം നടത്തുന്നതിനെ തടസ്സപ്പെടുത്തുന്നു. തൈറോയ്ഡ് പ്രശ്നമുള്ളവര്‍ ഇത്തരം ആഹാരസാധനങ്ങള്‍ കുറയ്ക്കുന്നതാണ് നല്ലത്.

തൈറോയ്ഡിന്‍റെ മരുന്ന് കഴിക്കുമ്പോള്‍ ശ്രദ്ധിക്കുക

 • ഭക്ഷണത്തിന് ഒന്നര മണിക്കൂര്‍ മുമ്പ് മരുന്നു കഴിക്കണം
 • ദിവസവും രാവിലെ ഒരേ സമയത്തു തന്നെ മരുന്നു കഴിക്കുക
 • ഗുളിക കഴിക്കാന്‍ തിളപ്പിച്ചാറിയ വെള്ളമാണ് നല്ലത്.
 • മരുന്നു കഴിച്ച് ഒരു മണിക്കൂറിനുള്ളില്‍ പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍ തുടങ്ങിയവ കഴിക്കരുത്.

ബുദ്ധി വളരാന്‍ എന്തൊക്കെ ഭക്ഷണം നല്‍കണം

മിടുക്കരായി വളരാന്‍ കുട്ടികള്‍ക്ക് അവര്‍ ഇഷ്ടപ്പെടുന്ന ഭക്ഷണം മാത്രം നല്‍കിയാല്‍ പോരാ, ഗുണമുള്ള ഭക്ഷണം തന്നെ നല്‍കണം. ശരീര വളര്‍ച്ചയ്ക്കൊപ്പം ബുദ്ധി വികാസത്തിനും ഊര്‍ജ്ജം പകരുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ ഇതാ.

മുഴുധാന്യങ്ങള്‍ : ഓര്‍മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഫോളേറ്റ് മുഴു ധാന്യങ്ങളില്‍ ധാരാളം ഉണ്ട്. ശ്രദ്ധയും ഏകാഗ്രതയും വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന വൈറ്റമിന്‍ ബി ഘടകങ്ങളാലും സമ്പുഷ്ടമാണിവ. തവിടോടുകൂടിയ അരിയും ഗോതമ്പും മുഴു ധാന്യങ്ങളില്‍ പെടുന്നവയാണ്. മള്‍ട്ടി ഗ്രെയിന്‍ ഭക്ഷണക്കൂട്ടുകള്‍ പായ്ക്കറ്റ് ആയി മാര്‍ക്കറ്റില്‍ വാങ്ങാന്‍ കിട്ടും. കുറുക്കു രൂപത്തിലും പലഹാരമായും കുട്ടിക്കു നല്‍കാം.

ഓട്സ്: തലച്ചോറിനുള്ള ഇന്ധനമാണ് ഓട്സ് എന്നു പറയാം. ധാരാളം നാരുകളടങ്ങിയിട്ടുള്ള ഈ ഭക്ഷണ പദാര്‍ഥം കുട്ടികളുടെ വയറു നിറയ്ക്കുക മാത്രമല്ല ഇവര്‍ക്കു വേണ്ട ഊര്‍ജ്ജവും നല്‍കുന്നു. വൈറ്റമിന്‍ ഇ, ബി എന്നിവ കൂടാതെ സിങ്കും അടങ്ങിയിട്ടുള്ള ഓട്സ് ബുദ്ധക്ഷമത വര്‍ദ്ധിപ്പിക്കുന്നു. ഓട്സ് കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് ഇഷ്ടപ്പെട്ട പഴങ്ങളും പാലും ചേര്‍ത്ത് രുചികരമായി വിളമ്പാം. ഓട്സും ബദാമും വറുത്ത് പൊടിച്ച് തേനും ഈന്തപ്പഴവും വെളിച്ചെണ്ണയും ചേര്‍ത്ത് മിക്സിയിലിട്ട് നന്നായി യോജിപ്പിച്ചതിനുശേഷം ഉരുളകളായി കുട്ടികള്‍ക്ക് നല്‍കാം. കൂടുതല്‍ രുചികരമാക്കാന്‍ തേങ്ങാപ്പീരയില്‍ ഉരുട്ടിയെടുക്കുകയും ആവാം.

മത്തി: ഇതില്‍ അടങ്ങിയിട്ടുള്ള ഒമേഗാ3 ഫാറ്റി ആസിഡുകള്‍ തലച്ചോറിന്‍റെ വളര്‍ച്ചയ്ക്കും പ്രവര്‍ത്തനങ്ങള്‍ക്കും ഗുണം ചെയ്യും. ഓര്‍മക്കുറവിനെ ചെറുക്കും. ചോറിനൊപ്പം മീന്‍ കഴിക്കാന്‍ മടിയുള്ള കുട്ടികള്‍ക്ക് കട് ലെറ്റ് ആയോ സൂപ്പായോ ചപ്പാത്തിയില്‍ പച്ചക്കറികള്‍ക്കൊപ്പം ഫില്ലിംഗ് ആയോ നല്‍കാം.

നിലക്കടല : രുചിയിലും ഗുണത്തിലും മുമ്പിലാണ് നിലക്കടല വിഭവങ്ങള്‍. നിലക്കടലയില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഇ നാഡികളെ സംരക്ഷിക്കും. തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിനാവശ്യമായ തയാമിനും നിലക്കടലയിലുണ്ട്.

മുട്ട :   കോളിന്‍ എന്ന വൈറ്റമിന്‍റെ കലവറയാണ് മുട്ട. ഓര്‍മശക്തി നിലനിറുത്തുന്ന കോശങ്ങളുടെ നിര്‍മാണത്തിന്  ഈ വൈറ്റമിന്‍ അത്യാവശ്യമാണ്.

സ്ട്രോബെറി: ആന്‍റി ഓക്സിഡന്‍റ് ധാരാളമായി അടങ്ങിയിട്ടുള്ള സ്ട്രോബെറി ചിന്ത, ഓര്‍മ ശക്തി, തിരിച്ചറിവ് തുടങ്ങിയ കഴിവുകളെ പരിപോഷിപ്പിക്കും.

ഞരമ്പിനെ ബാധിക്കുന്ന 10 വേദനകൾ

നാഡികൾക്ക് ഭാഗികമായോ പൂർണമായോ തകരാർ സംഭവിക്കുമ്പോഴാണ് ഞരമ്പുസംബന്ധമായ വേദന അനുഭവപ്പെടുന്നത്.

1 കാർപൽ ടണൽ സിൻഡ്രോം

കൈയിലെ വേദനയ്ക്കുളള ഏറ്റവും പ്രധാനപ്പെട്ട കാരണം ആണ് കാർപൽ ടണൽ സിൻഡ്രോം. മീഡിയൻ നേർവ് (Median nerve) എന്ന ഞരമ്പ് മണിബന്ധത്തിൽ ട്രാൻസ്‍വേഴ്സ് കാർപൽ ലിഗമെന്‍റിന്‍റെ (transverse carpel ligament) അടിയിൽ ഞെരിയുമ്പോൾ ആണിതു സംഭവിക്കുക. കൈയിൽ ഷോക്കും മരവിപ്പും അനുഭവപ്പെടുന്നു. ചിലപ്പോൾ കുറെ കഴിഞ്ഞാൽ കൈ ശോഷിച്ചുവരെ പോകാം. തളളവിരൽ, ചൂണ്ടുവിരൽ, നടുവിരൽ, മോതിരവിരലിന്‍റെ പകുതിയിൽ ആണ് സാധാരണ വേദന ഉണ്ടാകാറ്. ഉറക്കത്തിനിടയിൽ കൈയ്ക്ക് വേദനയും കഴപ്പും അനുഭവപ്പെടാം. തൈറോയിഡ് ഹോർമോൺ കുറവ്, ഗർഭിണി ആകുമ്പോൾ ഒക്കെ ഇത് ഉണ്ടാകാം. സൂഷ്മപരിശോധനയിലൂടെ നേർവ് കണ്ടക്ഷൻ സ്റ്റഡി വഴിയും (Nerve conduction study) ഇതു കണ്ടുപിടിക്കാം. ആദ്യഘട്ടത്തിൽ മണിബന്ധത്തിൽ സ്പ്ലിന്‍റ്ഇടുകയും വേദന കുറയ്ക്കുന്നതിനുളള മരുന്നുകൾ നൽകേണ്ടിയും വരും. നാഡീഞെരുക്കത്തിനു കാരണമാകുന്ന നീർക്കെട്ട് കുറയ്ക്കുന്ന സ്റ്റിറോയ്ഡ് കുത്തിവയ്പ്പും എടുക്കാം. ചികിത്സ ഫലിച്ചില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും.

2 പെരിഫറൽ ന്യൂറോപതി

ഇന്ന് വളരെയധികം കാണപ്പെടുന്ന ഒരു രോഗമാണ് പെരിഫറൽ ന്യൂറോപതി (Peripheral Neuropathy). ഈ രോഗാവസ്ഥയിൽ കൈയിലും കാലുകളിലും കഠിനമായ പുകച്ചിൽ/പെരുപ്പ്/ഷോക്ക് എന്നിവ അനുഭവപ്പെടുന്നു. കൂടാതെ മരവിപ്പും ഉണ്ടാകുന്നു. കാലിലാണു കൂടുതൽ ഉണ്ടാകുന്നത്. വളരെ പതുക്കെ വേദന കൂടിക്കൂടി വരും. കഴുത്തുവേദനയോ നടുവേദനയോ സാധാരണ ഉണ്ടാകാറില്ല. കഠിനമായ പ്രമേഹം, കീമോതെറാപ്പി, എച്ച്ഐവി, ചില മരുന്നുകൾ, വിറ്റമിൻ B12 കുറവ് മുതലായവ കാരണങ്ങളാലാണ് ഇതുണ്ടാകുന്നത്. കാരണം കണ്ടെത്തി ചികിത്സിക്കുന്നതാണ് ഏറ്റവും ഉത്തമം. വേദന കുറയ്ക്കാനുളള മരുന്നുകളുണ്ട്. വേദനയെ നിയന്ത്രിക്കാൻ ആന്‍റി ഡിപ്രസന്‍റ് മരുന്നുകളും സഹായിക്കാറുണ്ട്.

3. കൈയിലും കാലിലുമുളള വേദന

നട്ടെല്ലിലെ ഡിസ്ക് തെറ്റുമ്പോൾ അത് ആ നിരയിൽ ഉളള ഞരമ്പുകളെ പ്രകോപിപ്പിച്ചു കഠിന ഷോക്ക് പോലെ വേദന ഉണ്ടാകുന്നു. ഡിസ്കിന്‍റെ പ്രകോപനം കാരണം ഞരമ്പുകളിൽ രക്തയോട്ടം കുറയുന്നു. അതിനാൽ ഞരമ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നു. ഈ വേദന, ചുമയ്ക്കുമ്പോഴും മുമ്പിലേക്ക് കുനിയുമ്പോഴും ആണു കൂടുന്നത്. സൂക്ഷ്മമായ പരിശോധനയിലൂടെയും എം.ആർ.ഐ സ്കാനിങ്ങിലൂടെയും ഏതു ഞരമ്പാണെന്ന് അറിയാൻ കഴിയും. ഈ പ്രശ്നത്തിനു പരിഹാരമായി വിശ്രമം, ചില വ്യായാമങ്ങൾ, ചില പ്രത്യേക മരുന്നുകൾ എന്നിവ പ്രയോഗിക്കാവുന്നതാണ്. ചിലപ്പോൾ എപ്പിഡ്യൂറൽ സ്റ്റിറോയ്ഡ് ഇൻജക്ഷൻ താൽക്കാലികമായി വേദന കുറയ്ക്കും. ഈ വക ചികിത്സകൾ ഫലപ്രദമായില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും.

4 കാൽ മുറിച്ച ശേഷം ഫാന്‍റം ലിംബ്

ഫാന്‍റം ലിംബ് എന്ന രോഗാവസ്ഥ കാൽ മുറിച്ചു മാറ്റിയവർക്ക് അനുഭവപ്പെടുന്ന ഒരു അവസ്ഥയാണ്. ഇവർക്ക് കാൽ മുറിച്ചു മാറ്റിയശേഷം കാൽ ഉളളത് പോലെ അനുഭവപ്പെടും. ഇതോടൊപ്പം ഇല്ലാത്ത കാലിൽ കഠിനമായ വേദന, പുകച്ചിൽ എന്നിവയും അനുഭവപ്പെടാം. കാലുമുറിച്ച 90 ശതമാനം രോഗികളിലും ഇത് കാണപ്പെടാറുണ്ട്. പക്ഷെ കാലക്രമേണ വേദന കുറഞ്ഞു വരും. ഇതിനു മാനസികമായ ചില ചികിത്സാരീതികളും പ്രയോജനപ്പെട്ടേക്കാം. ടെൻസ്(TENS) എന്ന ഷോക്ക് ചികിത്സ ചെയ്യാറുണ്ട്. ഞരമ്പ് ബ്ലോക്ക് ചികിത്സയും ചിലപ്പോൾ ഗുണം ചെയ്യും.

5 റേഡിയേഷനു ശേഷം

കാൻസർ ചികിത്സയ്ക്ക് റേഡിയേഷൻ നൽകുമ്പോള്‍ ഞരമ്പുകൾ രക്തയോട്ടം നിലച്ചു പ്രവർത്തനശൂന്യം ആകാം. ഈ ഭാഗത്ത് വേദനയും മറ്റ് പ്രശ്നങ്ങളും അനുഭവപ്പെടാം. ഈ അവസ്ഥയെ റേഡിയേഷൻ ഇൻഡ്യൂസ്ഡ് ന്യൂറോപതിക് പെയ്ൻ എന്നു പറയുന്നു. സാധാരണ റേഡിയേഷൻ കഴിഞ്ഞിട്ടു വർഷങ്ങൾ കഴിഞ്ഞാണ് ഇതു സംഭവിക്കുക. കൈകാൽ ഞരമ്പുകളെയാണു കൂടുതൽ ബാധിക്കുക. സ്തനാർബുദത്തിന് റേഡിയേഷൻ ചികിത്സയ്ക്കു വിധേരായവരിലും ഇതു കൂടുതലായി കാണുന്നു. ഇക്കൂട്ടരിൽ സ്തനത്തിലും കക്ഷത്തിലും മറ്റും വേദന, മരവിപ്പ്, ഷോക്ക് പോലുളള വേദന എന്നിവ ഉണ്ടാകാം. ബലക്ഷയവും സംഭവിക്കാം. ഇതു ചികിത്സിച്ചു ഭേദമാക്കാൻ വളരെ പ്രയാസമാണ്. ഇതിന്‍റെ പ്രതിരോധത്തിനും ചികിത്സയ്ക്കുളള ഗവേഷണങ്ങൾ നടക്കുന്നുണ്ട്.

6 ട്രൈജെമിനൽ ന്യൂറാൾജിയ

ഞരമ്പു സംബന്ധമായ വേദനകളില്‍ ഏറ്റവും കഠിനമായ വേദനയാണ് ട്രൈജെമിനൽ ന്യൂറാൾജിയ (Trigeminal Neuralgia). കഠിനമായ വേദന കാരണം ചിലപ്പോൾ ആത്മഹത്യ വരെ ചിലർ ചെയ്തു പോകും. കാറ്റടിച്ചാൽ, തണുത്ത വെളളം കുടിക്കുമ്പോൾ ഭക്ഷണം കഴിക്കുമ്പോൾ ഒക്കെ ഈ വേദന ഉണ്ടാകാം. മുഖത്തിന്‍റെ ഒരു ഭാഗത്തു മാത്രമാണ് സാധാരണ ഇത് അനുഭവപ്പെടുന്നത്. ട്രൈജെമിനൽ ഞരമ്പ് ചില രക്തക്കുഴലുകൾ കാരണം ഞെരിയുമ്പോഴാണ് ഇത് സംഭവിക്കുക. ഇതു കാരണം മുഖത്തിന്‍റെ ഒരു ഭാഗത്തു കഠിനമായ ഷോക്ക് പോലത്തെ വേദന അനുഭവപ്പെടുന്നു. രോഗനിർണയം സൂക്ഷ്മപരിശോധനകളിലൂടെ മാത്രമെ സാധിക്കൂ. ചിലപ്പോൾ ട്രൈജെമിനല്‍ ഞരമ്പിനെ കുത്തിവെയ്പു വഴി ബ്ലോക്ക് ചെയ്യാം. ശസ്ത്രക്രിയ വഴി പ്രശ്നമുണ്ടാക്കുന്ന രക്തക്കുഴലിനെ നീക്കം ചെയ്യാം.

7 മദ്യപാന ന്യൂറോപതി

കഠിനമായ മദ്യപാനം കാരണം കൈകാൽ തരിപ്പും മരവിപ്പും വേദനയും ഉണ്ടാകുന്ന അവസ്ഥയാണ് മദ്യപാന ന്യൂറോപതി. ശരീരത്തിൽ മദ്യത്തിന്‍റെ സാന്നിധ്യമുണ്ടാകുന്നതു കാരണം ഞരമ്പുകളുടെ പ്രവർത്തനത്തിന് ആവശ്യമുളള ചില വിറ്റമിനുകൾ ശരീരത്തില്‍ കുറയുന്നു. അതിനാൽ ഞരമ്പുകളുടെ പ്രവർത്തനത്തിനു തകരാർ സംഭവിക്കുന്നു. ഈ രോഗത്തിന്‍റെ ചികിത്സയുടെ ആദ്യഭാഗം മദ്യപാനം അവസാനിപ്പിക്കുക എന്നതാണ്. ഇതു ഞരമ്പുകൾക്കു കൂടുതൽ കേടുപാടു സംഭവിക്കാതെ സഹായിക്കും. പിന്നെ ഞരമ്പുകള്‍ക്കും ആവശ്യമുളള വിറ്റമിനുകൾ നൽകാം. അതു സപ്ലിമെന്‍റു രൂപത്തിലാകാം. കൂടാതെ ഞരമ്പിന്‍റെ പ്രവർത്തനം പുനരാരംഭിക്കാനുളള മരുന്നുകളും ഉണ്ട്. പക്ഷേ, ചിലപ്പോൾ ഞരമ്പു പൂർണമായും എന്നന്നേക്കുമായി നശിച്ചുപോയേക്കാം.

8 പൊളളൽ പോലെ ഹെർപ്പെറ്റിക്

പോസ്റ്റ് ഹെർപ്പെറ്റിക് ന്യൂറാൾജിയ എന്ന പ്രശ്നത്തിൽ നെഞ്ചിലോ വയറിലോ പൊളളൽ പോലത്തെ വേദന അനുഭവപ്പെടുന്നു. ഹെർപ്പിസ് അണുബാധയ്ക്കു മൂന്നോ അതിലധികമോ മാസത്തിനു ശേഷമാണ് വേദന ഉണ്ടാകുന്നത്. അതികഠിനമായ വേദനയോടൊപ്പം ദേഹത്ത് കുമിളകളും പ്രത്യക്ഷപ്പെടും. ഹെർപിസ് വൈറസ് ഞരമ്പിനെ പ്രകോപിപ്പിക്കുമ്പോഴാണ് ഇതുപോലത്തെ പൊള്ളുന്ന വേദന അഥവാ ഷോക്ക് അടിക്കുന്നതുപോലെ അനുഭവപ്പെടുന്നത്. ഈ വൈറസിന് എതിരെയുളള ചികിത്സ ഉടൻ ആരംഭിക്കണം. വേദന കുറയ്ക്കാനുളള മരുന്നുകളും ഉപയോഗിക്കണം. മരുന്നുകൾ കഴിച്ചിട്ടും വേദന കുറയുന്നില്ലെങ്കില്‍ ഞരമ്പിനെ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ ഫലപ്രദമാകും.

9 മെറാൾജിയ പാരാസ്തെറ്റിക

തുടയുടെ പുറംഭാഗത്തു മരവിപ്പ് അഥവാ പുകച്ചിൽ അഥവാ ഷോക്ക് പോലുളള വേദന അനുഭവപ്പെടുന്ന രോഗാവസ്ഥയാണ് മെറാൾജിയ പാരാസ്തെറ്റിക. തുടയുടെ പുറംഭാഗത്തെ സംവേദനത്തിനു കാരണമായ ലാറ്ററൽ ഫിമോറൽ ക്യൂട്ടേനിയസ് നെർവ് (Lateral femoral cutaneous) എന്ന ഞരമ്പിനു കേടു സംഭവിക്കുമ്പോഴാണ് ഈ വേദന അനുഭവപ്പെടുക. അമിതവണ്ണം, ഗർഭം, വയറിൽ വെള്ളം കെട്ടുക(ascitis), വയറില്‍മുഴ, പരിക്ക് മുതലായ കാരണങ്ങളാണ് ഇതുണ്ടാക്കുന്നത്. കാരണം കണ്ടുപിടിച്ചു ചികിത്സിക്കുകയാണു പ്രധാനം. ചികിത്സയുടെ ഭാഗമായി ഞരമ്പിനെ മരവിപ്പിക്കാനുളള കുത്തിവയ്പ് ചെയ്യാം. കൂടാതെ വേദന കുറയ്ക്കാനുളള മരുന്നുകളും ഉണ്ട്. ഫിസിയതെറാപ്പിയും ഈ രോഗാവസ്ഥയ്ക്കു ഫലപ്രദമാണ്.

10 കഠിനമായ നടുവേദന

പ്രായസംബന്ധമായുളള കഠിനമായ തേയ്മാനം കാരണം സുഷുമ്നാനാഡിക്കും (Spinal cord) ഞരമ്പുകൾക്കും ഞെരുക്കം(compression) ഉണ്ടാകുന്നു. ഇതുമൂലം കഠിന നടുവേദന, പിൻഭാഗവേദന(Buttocks), കാലുവേദന കൂടാതെ മരവിപ്പും തരിപ്പും അനുഭവപ്പെടുന്നു. ഈ അവസ്ഥയാണ് ന്യൂറോജനിക് ക്ലോഡിക്കേഷൻ. ഇതിനെ സ്യൂഡോക്ലോഡിക്കേഷൻ എന്നും പറയുന്നു. ഈ രോഗാവസ്ഥയിൽ സാധാരണ നടക്കുമ്പോൾ വേദന കൂടുകയും വിശ്രമിക്കുമ്പോൾ വേദന കുറയുകയും ചെയ്യുന്നു. പലപ്പോഴും രണ്ടു കാലിലും ഒരേ പോലെ വേദന ഉണ്ടാകാം. ഇവർക്ക് പടികൾ കയറാനും ഭാരം വലിക്കാനുമെല്ലാം ബുദ്ധിമുട്ട് ഉണ്ടാകും. ചികിത്സയുടെ ഭാഗമായി വേദന കുറയ്ക്കാൻ മരുന്നുകളുണ്ട്. പക്ഷേ, മരുന്നുകൊണ്ട് ഫലം കണ്ടില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടി വന്നേക്കാം

ചര്‍മ്മ പ്രശ്‌നങ്ങളില്‍ പ്രധാനമായും വില്ലനാണ് മുഖക്കുരു

മുഖക്കുരു ഇന്നത്തെ കാലത്ത് ആണ്‍കുട്ടികളുടേയും പെണ്‍കുട്ടികളുടേയും സൗന്ദര്യസംരക്ഷണത്തിന് പ്രശ്‌നം സൃഷ്ടിക്കുന്ന ഒന്നാണ്. ചര്‍മ്മ പ്രശ്‌നങ്ങളില്‍ പ്രധാനമായും വില്ലനാണ് മുഖക്കുരു എന്ന കാര്യത്തില്‍ പ്രശ്‌നമില്ല. എന്നാല്‍ പലപ്പോഴും മുഖക്കുരു മാറിയാലും അതിന്‍റെ പാടും അതുകൊണ്ടുണ്ടാകുന്ന മറ്റു പ്രശ്‌നങ്ങള്‍ക്കും പരിഹാരം കണ്ടെത്തുന്നതില്‍ പലപ്പോഴും നമ്മളില്‍ പലരും പരാജയപ്പെട്ടരിക്കും. എന്നാല്‍ മുഖക്കുരുവിനെ പ്രതിരോധിയ്ക്കാനും മുഖക്കുരു പാട് മാറ്റാനും ചില  ഒറ്റമൂലികളുണ്ട്. പ്രകൃതിദത്തമായ വഴികളായതു കൊണ്ട് തന്നെ യാതൊരു വിധത്തിലുള്ള പ്രശ്‌നങ്ങളും പാര്‍ശ്വഫലങ്ങളും ഉണ്ടാവില്ലെന്നതു തന്നെയാണ് കാര്യം. 24 മണിക്കൂറു കൊണ്ട് മുഖക്കുരുവിനേയും മുഖക്കുരു പാടിനേയും ഇല്ലാതാക്കാം.

വെളുത്തുള്ളി പ്രയോഗം

മുഖക്കുരുവിന്‍റെ പാട് മാറ്റാനും മുഖക്കുരുവില്‍ നിന്നും രക്ഷ നേടാനും ആകെ വേണ്ടത് വെളുത്തുള്ളിയാണ്. വെളുത്തുള്ളിയിലുള്ള ചില എന്‍സൈമുകള്‍ മുഖക്കുരുവിനെ പ്രതിരോധിയ്ക്കുന്നു.


എങ്ങനെ തയ്യാറാക്കാം

അല്‍പം വെളുത്തുള്ളിയെടുത്ത് ചെറുതായി അരിഞ്ഞ് മുഖക്കുരു ഉള്ള ഭാഗത്ത് നല്ലതുപോലെ അമര്‍ത്തി തേച്ചു പിടിപ്പിക്കുക. 10 മിനിട്ട് ഇങ്ങനെ ചെയ്തതിനു ശേഷം മുഖം നല്ല തണുത്ത വെള്ളത്തില്‍ കഴുകുക. ദിവസവും അഞ്ച് പ്രാവശ്യം ഇത്തരത്തില്‍ ചെയ്യണം.

24 മണിക്കൂറിനുള്ളില്‍ ഫലം

ഇത്തരത്തില് ദിവസവും അഞ്ച് തവണ വീതം ചെയ്താല്‍ 24 മണിക്കൂറുകൊണ്ട് മുഖക്കുരുവും അതുപോലുള്ള ചര്‍മ്മ പ്രശ്‌നങ്ങളും ഇല്ലാതാവും എന്നത് നിസ്സംശയം പറയാം.

പ്രകൃതി ദത്ത ആന്‍റി ബയോട്ടിക്

പ്രകൃതി ദത്തമായ ആന്‍റി ബയോട്ടിക് ആണ് വെളുത്തുള്ളിയില്‍ ഉള്ളത്. അതുകൊണ്ട് തന്നെ മുഖക്കുരു മാത്രമല്ല പല ചര്‍മ്മ പ്രശ്‌നങ്ങളും പരിഹരിയ്ക്കാന്‍ വെളുത്തുള്ളിയ്ക്ക് കഴിയുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍

ചര്‍മ്മത്തിലെ ചൊറിച്ചില്‍ മാറ്റാനും വെളുത്തുള്ളിയെ കഴിഞ്ഞേ മറ്റു ചികിത്സയ്ക്ക സ്ഥാനമുള്ളൂ. ചൊറിച്ചിലുള്ള ഭാഗത്ത് അല്‍പം വെളുത്തുള്ളി പിഴിഞ്ഞ് നീരൊഴിച്ചാല്‍ മതി ഏത് തരത്തിലുള്ള ചൊറിച്ചിലും മാറും എന്നതാണ് സത്യം.

അരിമ്പാറയെ പ്രതിരോധിയ്ക്കാന്‍

അരിമ്പാറ ദിവസങ്ങള്‍ക്കുള്ളില് പ്രതിരോധിയ്ക്കാന്‍ വെളുത്തുള്ളി മതി. വെളുത്തുള്ളി ചതച്ച് അരിമ്പാറയ്ക്ക് മുകളില്‍ വെച്ച് പ്ലാസറ്റര്‍ ഇട്ടാല്‍ മതി. ഇത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അരിമ്പാറയെ വേരോടെ പിഴുതു മാറ്റും

സൂര്യാഘാതം മാറാന്‍

സൂര്യാഘാതം മൂലം പലരിലും ശരീരത്തില്‍ ചുവന്ന് തടിച്ച പാടുകള്‍ കാണും. ഇതിനെ ഇല്ലാതാക്കാനും വെളുത്തുള്ളിയ്ക്ക് കഴിയുന്നു

പ്രമേഹബാധിതരും നാനാവിധത്തിലുള്ള മാനസികപ്രശ്നങ്ങളും

പ്രമേഹബാധിതരില്‍ നാനാവിധത്തിലുള്ള മാനസികപ്രശ്നങ്ങളും മനോരോഗങ്ങളും സാധാരണമാണ്. പ്രമേഹത്തിന്‍െറ സങ്കീര്‍ണതകള്‍ ബാധിച്ചവരിലും ചികിത്സാര്‍ഥം നിരന്തരം കിടത്തിച്ചികിത്സ ആവശ്യംവരുന്നവരിലുമാണ് ഇവ കൂടുതലായി കാണപ്പെടുന്നത്. ഈ പ്രശ്നങ്ങള്‍ രോഗിക്ക് അവയുടെതായ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതിനൊപ്പം പ്രമേഹചികിത്സയുടെ ഫലപ്രാപ്തിയെയും പ്രതികൂലമായി ബാധിക്കാറുണ്ട്. മാനസികസമ്മര്‍ദം, വിഷാദരോഗം, അമിതമായ ഉത്കണ്ഠ, ലൈംഗികപ്രശ്നങ്ങള്‍, ഡയബറ്റിസ് ബേണ്‍ഒൗട്ട് തുടങ്ങിയവ പ്രമേഹബാധിതരില്‍ സാധാരണ കണ്ടുവരുന്ന മാനസിക അസ്വാസ്ഥ്യങ്ങളാണ്.

മാനസിക സമ്മര്‍ദം

രോഗം ആവശ്യപ്പെടുന്ന കടുത്ത ദിനചര്യകളും ഷുഗര്‍നിലയിലെ  ഏറ്റക്കുറച്ചിലുകളെക്കുറിച്ചുള്ള ആശങ്കകളുമൊക്കെ പ്രമേഹരോഗികളില്‍ കടുത്ത മാനസികസമ്മര്‍ദത്തിന് വഴിവെക്കാറുണ്ട്. ഈ മാനസികസമ്മര്‍ദം എപിനെഫ്രിന്‍, നോര്‍എപിനെഫ്രിന്‍, കോര്‍ട്ടിസോള്‍, ഗ്രോത്ത് ഹോര്‍മോണ്‍ തുടങ്ങിയവയുടെ അളവ് കൂടാനും അതുവഴി ഷുഗര്‍നില വഷളാവാനും കാരണമാവാറുമുണ്ട്.
പ്രമേഹത്തിന്‍െറ സങ്കീര്‍ണതകളുടെ ആവിര്‍ഭാവത്തെക്കുറിച്ചുള്ള ഉത്കണ്ഠകളും ജീവിതത്തിന്‍െറ നിയന്ത്രണം കൈവിട്ടുപോകുമോ എന്ന ഭയവും അസുഖവിവരം എല്ലാവരും അറിഞ്ഞാല്‍ എന്തു സംഭവിക്കുമെന്ന സംശയങ്ങളുമൊക്കെ പ്രമേഹരോഗികളില്‍ സാധാരണമാണ്. പക്ഷേ, ഒരു ന്യൂനപക്ഷം മാത്രമേ ഈ മാനസികസംഘര്‍ഷം തുറന്നു വെളിപ്പെടുത്താറുള്ളൂ. മിക്ക രോഗികളിലും പെരുമാറ്റത്തില്‍ വരുന്ന ചില മാറ്റങ്ങളായാണ് മാനസികസമ്മര്‍ദം  പ്രകടമാകാറുള്ളത്. ഷുഗര്‍നില പരിശോധിക്കുന്നത് കുറക്കുകയോ പൂര്‍ണമായും നിര്‍ത്തിവെക്കുകയോ ചെയ്യുക, ഇന്‍സുലിന്‍ എടുക്കാന്‍ നിരന്തരം വിട്ടുപോവുക, ആഹാരക്രമത്തില്‍ പഥ്യങ്ങള്‍ പാലിക്കുന്നത് അവസാനിപ്പിക്കുക, ഷുഗര്‍ കൂടുന്നതിന്‍െറയും കുറയുന്നതിന്‍െറയുമൊക്കെ സൂചനകളെ അവഗണിക്കാന്‍ തുടങ്ങുക, മദ്യപാനം, പുകവലി തുടങ്ങിയ ശീലങ്ങളിലേക്ക് തിരിയുക മുതലായവ മാനസികസമ്മര്‍ദത്തിന്‍െറ ലക്ഷണങ്ങളാകാം.
ചിട്ടയായ വ്യായാമം, നല്ല ആഹാരശീലങ്ങള്‍, റിലാക്സേഷന്‍ വിദ്യകളുടെയും ഉറക്കം കിട്ടാന്‍ സഹായിക്കുന്ന പൊടിക്കൈകളുടെയും ഉപയോഗം തുടങ്ങിയവ മാനസികസമ്മര്‍ദത്തെ അതിജീവിക്കാനുള്ള നല്ല മാര്‍ഗങ്ങളാണ്. പ്രമേഹത്തെയും അതിന്‍െറ സങ്കീര്‍ണതകളെയും കുറിച്ച് ശാസ്ത്രീയമായ അറിവുകള്‍ നേടുന്നത് അനാവശ്യ ആശങ്കകളെയും അതുവഴിയുണ്ടാകുന്ന മാനസികസമ്മര്‍ദത്തെയും പടിക്കുപുറത്തുനിര്‍ത്താന്‍ സഹായിക്കും.
കടുത്ത മാനസികസമ്മര്‍ദമനുഭവിക്കുന്ന വ്യക്തികള്‍ക്ക് പ്രമേഹം പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. തലച്ചോറിന് ഗ്ളൂക്കോസിനെ ശരിയായ രീതിയില്‍ ദഹിപ്പിക്കാന്‍പറ്റാതെ വരുന്നതും മാനസികസമ്മര്‍ദമുള്ളവരുടെ വ്യാപകമായ പുകവലി, വ്യായാമമില്ലായ്മ തുടങ്ങിയ ശീലങ്ങളുമൊക്കെയാണ് ഇതിലേക്കു നയിക്കുന്നത്.

വിഷാദരോഗം

പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെപോകാറുണ്ട്. പ്രമേഹം ഒരാള്‍ക്ക് വിഷാദരോഗം പിടിപെടാനുള്ള സാധ്യത ഇരട്ടിയാക്കുന്നുണ്ട്. ടൈപ്പ് 1 പ്രമേഹമുള്ളവരില്‍ പകുതിയോളം പേരെ വിഷാദരോഗമോ ഉത്ക്കണ്ഠരോഗങ്ങളോ ബാധിക്കുന്നുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. വിഷാദരോഗം കൂടുതലായും പിടികൂടുന്നത് സ്ത്രീകളെയാണ്.

നിര്‍ഭാഗ്യവശാല്‍ പലപ്പോഴും പ്രമേഹബാധിതരിലെ വിഷാദരോഗം തിരിച്ചറിയപ്പെടാതെ പോകാറുണ്ട്. വിഷാദരോഗത്തിന്‍റെ ലക്ഷണങ്ങളായ തളര്‍ച്ച, മെലിച്ചില്‍, ലൈംഗികകാര്യങ്ങളിലുള്ള വിരക്തി തുടങ്ങിയവ ഷുഗര്‍ കൂടുന്നതിന്‍റെ ലക്ഷണങ്ങളായും, അമിത ഉത്കണ്ഠയുടെ ബഹിര്‍സ്ഫുരണങ്ങളായ തലകറക്കം, അമിതവിയര്‍പ്പ് എന്നിവ ഷുഗര്‍ കുറയുന്നത്തിന്‍െറ സൂചനകളായും തെറ്റിദ്ധരിക്കപ്പെട്ടുപോകാറുണ്ട്. സ്ഥായിയായ നൈരാശ്യം, നിരന്തരമായ ദുഃഖചിന്തകള്‍ തുടങ്ങിയ വിഷാദരോഗ ലക്ഷണങ്ങളെ  പ്രമേഹത്തോടുള്ള ‘സ്വാഭാവിക’ പ്രതികരണങ്ങളായി അവഗണിച്ചുതള്ളുന്നതും സാധാരണമാണ്. പലവിധ ശാരീരികവൈഷമ്യങ്ങള്‍ വിട്ടുമാറാതെ നിലനില്‍ക്കുമ്പോഴും ദേഹപരിശോധനകളിലും രക്തപരിശോധനകളിലും കുഴപ്പങ്ങളൊന്നും കണ്ടുപിടിക്കാനാകാതിരിക്കുന്നത് വിഷാദരോഗത്തിന്‍റെ സൂചനയാവാം.
കൗണ്‍സലിങ്, സൈക്കോതെറപ്പി, ഒൗഷധചികിത്സ എന്നിവയുടെ ആവശ്യാനുസരണമുള്ള ഉപയോഗത്തിലൂടെ വിഷാദരോഗം മാറ്റിയെടുക്കുന്നത് രോഗികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താനും പ്രമേഹനിയന്ത്രണം കാര്യക്ഷമമാക്കാനും വളരെയധികം സഹായിക്കാറുണ്ട്.

മറ്റു ചില പ്രശ്നങ്ങള്‍

തലച്ചോറിലെ രക്തക്കുഴലുകളെയും നാഡീവ്യൂഹങ്ങളെയും ബാധിക്കുകവഴി പലപ്പോഴും പ്രമേഹം ഏകാഗ്രത, ഓര്‍മ, കാര്യങ്ങള്‍ പെട്ടെന്ന് തീരുമാനിച്ച് ചെയ്യാനുള്ള കഴിവ് എന്നിവയെ ദുര്‍ബലപ്പെടുത്താറുണ്ട്.
പ്രമേഹബാധിതരായ പുരുഷന്മാരില്‍ പകുതിയോളം പേര്‍ക്ക് ഉദ്ധാരണശേഷിക്കുറവ് കണ്ടുവരാറുണ്ട്. ഇതിന്‍െറ പ്രധാനകാരണം പ്രമേഹം നാഡികളിലും രക്തക്കുഴലുകളിലും സൃഷ്ടിക്കുന്ന പ്രശ്നങ്ങളാണെങ്കിലും അമിത ഉത്കണ്ഠ പോലുള്ള മാനസികപ്രശ്നങ്ങള്‍ക്കും ഇതിന്‍െറ ആവിര്‍ഭാവത്തില്‍ പങ്കുണ്ടാവാറുണ്ട്.
മാനസികരോഗങ്ങള്‍ക്കുള്ള ചില മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കുന്നവര്‍ക്ക് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണെന്ന് കണ്ടത്തെിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം രോഗികള്‍, പ്രത്യേകിച്ച് പതിറ്റാണ്ടുകളായി ഒരു സൈക്യാട്രിസ്റ്റിനെയും നേരില്‍കാണാതെ മരുന്നുകടകളില്‍നിന്ന് നേരിട്ട് ഗുളികകള്‍ വാങ്ങിക്കഴിച്ച് ജീവിക്കുന്നവര്‍, ഇടക്കിടെ മരുന്നെഴുതിയ ഡോക്ടറെ കാണേണ്ടതും നിര്‍ദേശിക്കപ്പെടുന്ന പരിശോധനകള്‍ക്ക് വിധേയരാവേണ്ടതുമാണ്.

സീറോസൈസ് നിങ്ങൾക്കും സ്വന്തമാക്കാം

പുരുഷന്മാർക്കിടയിൽ ‘സിക്‌സ് പാക്ക്’ മസിലുകൾ ഹിറ്റായതു പോലെ സ്‌ത്രീകൾക്കിടയിൽ ‘സീറോ സൈസ്’ ബോഡി ഷെയ്‌പ് ഒരു മോഹമായി വളരുകയാണോ? സംഭവം എന്തായാലും നഗരത്തിലെ സ്ത്രീജനങ്ങൾ ഇപ്പോൾ ഫിറ്റ്നസ് സെന്‍ററുകളിൽ സജീവമാണ്. ശരീരത്തിലെ ദുർമേദസിന്‍റെ അളവു പൂജ്യം ആക്കുകയെന്നതാണു ‘സീറോ സൈസ്’ കൊണ്ട് അർഥമാക്കുന്നത്. ‘സീറോ സൈസ്’ ആയില്ലെങ്കിലും തടി കുറയ്‌ക്കാനും ദുർമേദസ് കളയാനും ഇപ്പോൾ നഗരത്തിലെ സ്‌ത്രീകളിലും താൽപര്യം കൂടി. ഈ താൽപര്യം തന്നെയാണു സ്‌ത്രീകൾക്കു കൂടി പരിശീലിക്കാവുന്ന ഫിറ്റ്‌നസ് സെന്‍ററുകളും സ്‌ലിമ്മിങ് സെന്‍ററുകളും നഗരത്തിൽ വേരുറപ്പിക്കാൻ കാരണം.ദുർമേദസിനെ തടയുകതന്നെ ഏറ്റവും പ്രധാനം. ഇതിനു പുറമെ അസുഖങ്ങളെ പടിക്കപ്പുറത്തു നിർത്താം. നാലാളുകൾ കൂടുന്നിടത്തൊക്കെ ആത്മവിശ്വാസത്തോടെ തലയുയർത്തി നിൽക്കാം. ഇത്രയൊക്കെയുണ്ടെങ്കിൽ ‘കാശ് അൽപം മുടക്കിയാലെന്ത്’ എന്നു ചിന്തിക്കുന്നവരാണ് ഇപ്പോൾ സ്‌ത്രീകളും. ഒന്നും രണ്ടും മണിക്കൂർ വർക്ക് ഔട്ട് ചെയ്യാൻ സ്ത്രീകൾക്കു യാതൊരു മടിയുമില്ലെന്നു ഹെൽത്ത് ക്ലബ് നടത്തിപ്പുകാർ പറയുന്നു. ട്രെഡ്മില്ലിലും സൈക്കിളിലും വിയർപ്പൊഴുക്കുകയും വെയ്റ്റെടുക്കുകയും ചെയ്യുമ്പോൾ കാലറിക്കണക്കിന് ഊർജം കത്തുന്നു, തടി കുറയുന്നു, വയർ ഒതുങ്ങുന്നു. അഞ്ചും പത്തും അതിലേറെയും കിലോ ഭാരം കുറയുന്നു. വീട്ടമ്മമാരും ഉദ്യോഗസ്ഥകളുമെല്ലാം ഹെൽത്ത് ക്ലബുകളിലെത്തുന്നു. വീട്ടമ്മമാർ രാവിലെ പത്തു മുതൽ നാലുവരെയുള്ള സമയമാണു തിരഞ്ഞെടുക്കാറ്. ഉദ്യോഗസ്ഥകൾ അതിരാവിലെയോ വൈകിട്ടോ എത്തും. പഴയ ജിമ്മുകളിലെ വിയർപ്പും ചൂടും നിറഞ്ഞ അന്തരീക്ഷത്തിനു പകരം എസിയും ടിവിയും ഒക്കെ ഹെൽത്ത് ക്ലബ്ബുകളിലുണ്ട്.  മിക്കവയും ബ്യൂട്ടി പാർലറുകൾ പോലെ യൂണി സെക്സ് ആയി. സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം സമയം എന്നതിനു പകരം ആർക്കും ഏതു സമയത്തും വരാമെന്നായി.

തുടക്കത്തിൽതന്നെ മെഡിക്കൽ പരിശോധന നടത്തി കസ്റ്റമറിന്‍റ ആരോഗ്യം വിലയിരുത്താനും കൗൺസലിങ് നൽകാനും ഹെൽത്ത് ക്ലബ്ബുകളിൽ സംവിധാനമുണ്ട്. ശാരീരിക അളവുകൾ, ബോഡി കോംപോസിഷൻ അനാലിസിസ് (ശരീരത്തിലെ ജലം, കൊഴുപ്പ്, മസിൽ തുടങ്ങിയവയുടെ അളവ്), ബോഡിമാസ് ഇൻഡക്‌സ്, വെയ്സ്‌റ്റ് ഹിപ് റേഷ്യോ, ബോഡി സ്‌ട്രെങ്‌ത് ലെവൽസ് ഇവയൊക്കെ രേഖപ്പെടുത്തുകയും അതിനനുസരിച്ച് അനുയോജ്യമായ വ്യായാമം, ഭക്ഷണം എന്നിവ നിർദേശിക്കുകയുമാണ് ആദ്യം ചെയ്യുന്നത്. ശരീരഭാരം ഇത്ര കിലോ കുറയ്‌ക്കണം എന്നാവശ്യപ്പെട്ടു വരുന്നവരുമുണ്ടെന്നു കാക്കനാട് വാഴക്കാലയിലെ ബയോറിഥം അധികൃതർ പറയുന്നു.

വനിതാ ഇൻസ്ട്രക്ടർ

പഴയ കാലത്തു മസിൽ പെരുപ്പിച്ച പുരുഷൻമാർ മാത്രമായിരുന്ന ഇൻസ്ട്രക്ടർമാർ. ഇപ്പോൾ ഒട്ടേറെ പെൺകുട്ടികൾ ഈ രംഗത്തേക്കു കടന്നുവന്നു. പഴ്സനൽ ഇൻസ്ട്രക്ടർമാരായി (പി.ടി.) പെൺകുട്ടികളുമുണ്ട്. മാസം 3,000 രൂപ മുതൽ 5,000 രൂപവരെ വരെ പി.ടിക്കു ചെലവഴിക്കേണ്ടി വരും. ഹെൽത്ത് ക്ലബുകളിലെ ഫീസ് നിരക്കുകൾ സൗകര്യങ്ങൾക്കനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഒരു വർഷത്തേക്ക് ഒരുമിച്ചെടുത്താൽ  ഡിസ്ക്കൗണ്ട് ഉണ്ടാകും. വർഷത്തേക്ക് 12,000 രൂപ മുതൽ ഫീസ് തുടങ്ങുന്നു. മാസം തോറും 1,500–3,000 രൂപ വരെയുണ്ട്. നഗരത്തിലെ കണ്ണായ സ്ഥലത്ത് എസിയും മറ്റു സൗകര്യങ്ങളും ഉൾപ്പടെ ഹെൽത്ത് ക്ലബ് ആരംഭിച്ചു. ഫീസ് എത്രയായാലും ഹെൽത്ത് ക്ലബ്ബിൽ പോകുന്നതു സാധാരണ സംഭവമായി. വനിതാ ഇൻസ്ട്രക്ടർമാരുടെ വരവും ഈ മാറ്റങ്ങളുടെ ഭാഗമായിരുന്നു.

ഭക്ഷണത്തിൽ നോ കോംപ്രമൈസ്

മിക്കവരും ഭക്ഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ചെയ്യാത്തവരാണ്. നോ കോംപ്രമൈസ്! തീറ്റ കുറയ്ക്കുന്ന പ്രശ്നമില്ല, അല്ലാതെ തന്നെ തടി കുറയ്ക്കണം. ഇൻസ്ട്രക്ടർമാർ പൊതുവേ തടി കുറയ്ക്കാനുള്ള മാർഗങ്ങൾ പറഞ്ഞു കൊടുക്കും. തടി കുറയ്ക്കാൻ പട്ടിണി കിടക്കാൻ തയാറാവുന്നവരുണ്ട്. എന്തു വേണമെങ്കിലും ചെയ്യാം തടി കുറഞ്ഞാൽ മതിയെന്നു പറഞ്ഞു വരുന്നവരിൽ ഭൂരിഭാഗവും യുവതികളാണ്. പ്രസവശേഷം തടി കുറയ്ക്കണമെന്നു പറഞ്ഞെത്തുന്നവരുമുണ്ട്.

സ്ത്രീകളുടെ സ്വാതന്ത്ര്യ പ്രഖ്യാപനം

യാത്രയുടെ കാര്യത്തിൽ സ്ത്രീകൾക്കുണ്ടായ സ്വയം പര്യാപ്തതയാണു സൗകര്യമുള്ള സമയത്തു ഹെൽത്ത് ക്ലബ്ബിൽ പോകാനുള്ള അവസരമുണ്ടാക്കിയത്. കാർഡിയോ വ്യായാമ മുറകൾ ചെയ്താണു മിക്കവരും തുടക്കമിടുന്നത്. രോഗമില്ലാത്ത അവസ്‌ഥ മാത്രമല്ല ആരോഗ്യം. എത്ര പ്രായമായാലും ട്വന്‍റി 20എന്ന നിലയിൽ നിൽക്കണം കാര്യങ്ങൾ. പ്രായത്തെ ചെറുക്കുന്ന ഫിറ്റ്‌നസിനായി യോഗയും ജിമ്മും ഡയറ്റിങ്ങുമെല്ലാം ജീവിതശൈലിയുടെ ഭാഗമായി മാറുന്നു. ഏതു തരക്കാർക്കും പറ്റിയ തരത്തിലുള്ള വ്യായാമങ്ങൾ ഹെൽത്ത് ക്ലബ്ബുകളിലുണ്ട്.

തോളിലെ പേശികൾക്ക് മെഷീൻ ഷോൽഡർ പ്രസും സൈഡ് ലാറ്ററൽ പ്രസും പുറംഭാഗത്തെ പേശികൾക്ക് പുൾ അപ്പും ഹാമർറോയും തുടയിലെ പേശികൾക്ക് സ്‌കൗട്ട് മെഷീൻ എക്‌സർസൈസും ലെഗ് എസ്‌റ്റൻഷനും വാക്കിങ് ലഞ്ചസും ബൈസപ്‌സിന് ബാർബെൽ കേളും ഡംബൽകേളുമെല്ലാം മതിയെന്നു കൊച്ചുകുട്ടികൾക്കു പോലും അറിയാം. ഫിറ്റ്‌നസ് ട്രെയിനിങ്, ഫ്രീ എക്‌സർസൈസ്, ഫ്ലോർ എക്‌സർസൈസ്, വെയ്‌റ്റ് ട്രെയിനിങ് എന്നിവയാണു പ്രധാനമായും നൽകുന്നത്.

വെറും ഡാൻസല്ല സുംബ

മുമ്പു സുംബഡാൻസ് എന്നായിരുന്നെങ്കിൽ ഇപ്പോൾ സുംബ ഫിറ്റ്നസ് എന്നേ പറയൂ. പാട്ടിനൊപ്പം ഡാൻസ് ചെയ്ത് അതിലൂടെ കാലറി കത്തിക്കുകയാണു രീതി. അങ്ങനെയാകുമ്പോൾ ജിമ്മിലെ പോലെ ബോറടിക്കില്ല. തുടക്കത്തിൽ വനിതകളാണു സുംബ ഡാൻസ് പരിശീലിച്ചിരുന്നതെങ്കിൽ ഇപ്പോൾ പുരുഷൻമാരും എത്തുന്നു. ജിമ്മിൽ വ്യായാമം ചെയ്താൽ പരമാവധി 300–400 കാലറി കത്തുമ്പോൾ ഇവിടെ 6––ലേറെ കാലറി കത്തുമെന്ന് സുംബഡാൻസ് നടത്തുന്ന പാഷൻ സ്റ്റുഡിയോ അധികൃതർ പറയുന്നു. വേഗമേറിയതും കുറഞ്ഞതുമായ നൃത്തങ്ങളുണ്ടാകും. ഫാസ്റ്റ് നമ്പർ കേൾപ്പിച്ചു ചടുല നീക്കങ്ങൾ, പിന്നെ സ്ലോ നമ്പർ കേൾപ്പിച്ചു സാവധാനത്തിലുള്ള ഡാൻസ്. അങ്ങനെ ഹൃദയമിടിപ്പ് കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്നതിനാൽ കാലറി കൂടുതൽ കത്തും. നന്നായി വിയർക്കുകയും കാലിനും കൈയ്ക്കും വയറിനുമൊക്കെ വ്യായാമം നൽകുന്ന ചലനങ്ങളുണ്ട്. മാസം 2500–3000 രൂപ വരെയാണു ഫീസ്. നാലു മാസം സുംബ ഡാൻസ് ചെയ്ത് 10 കിലോ കുറച്ചവരുമുണ്ട്.

കടപ്പാട് : www.infomagic.com

3.04081632653
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ