অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൂടുതല്‍ ആരോഗ്യം

കൂടുതല്‍ ആരോഗ്യം

 1. പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം
 2. രക്തമുണ്ടാകാന്‍ ചീര
 3. കാടമുട്ടയുടെ ഗുണങ്ങള്‍
 4. പുകവലി മുഖേനയുള്ള ശ്വാസകോശരോഗങ്ങള്‍
 5. രക്തത്തിന്റെ കര്‍മ്മങ്ങള്‍ (Functions of Blood)
 6. താഴ്ന്ന രക്തസമ്മര്‍ദ്ദം (Hypo Tension)
 7. രക്തസമ്മര്‍ദ്ദം ( Hyper Tension )
 8. ഹൃദയസ്തംഭനം ( Heart Attack)
 9. ഹാര്‍ട്ട്‌ഫെയിലിയര്‍ ( Heart Failure)
 10. ഹൃദയവാല്‍വ് രോഗങ്ങള്‍ (Valvuluar Disease of the Heart)
 11. സന്ധിവാതഹൃദ്രോഗം ( Rheumatic Heart Disease )
 12. എന്‍ഡോകാര്‍ഡിയാറ്റിസ്‌ ( Endocardiatis)
 13. പെരികാര്‍ഡിയറ്റിസ് (Pericardiatis)
 14. ജന്മസിദ്ധമായ പൃദ്രോഗം ( Congenital Heart Disease )
 15. ഹൃദ്രോഗം ബാധിച്ചാലുള്ള പൊതുലക്ഷഷണങ്ങള്‍
 16. അതിസ്ഥൗല്യം (Obesity)
 17. ബെറിബെറി (Beri Beri)
 18. സ്‌കര്‍വി (Scurvy)
 19. കണ (Rickets)
 20. ശിശുപരിചരണം ആയുര്‍വേദത്തില്‍
 21. ബൈപോളാര്‍ ഡിസോഡര്‍ എന്നാല്‍ എന്താണ്?
 22. കഫദോഷങ്ങള്‍ക്ക് ആയുര്‍വേദം
 23. രോഗങ്ങള്‍ക്കുവേണം പ്രതിരോധം

പ്രമേഹത്തെ എങ്ങനെ നിയന്ത്രിക്കാം

പ്രമേഹത്തെ നിയന്ത്രിക്കുക എന്നു പറഞ്ഞാല്‍ രക്തത്തിലെ ഗ്ലൂക്കോസിനെ സാധാരണനിലയിലേക്ക് തിരികെ കൊണ്ടുവരുന്നതിനാണ്. പ്രമേഹത്തെ പൂര്‍ണ്ണമായി മാറ്റാന്‍ സാധിക്കുകയില്ല എന്നാണ് അറിയുന്നത്. പ്രമേഹം ബാധിച്ച ഒരാള്‍ക്ക് മറ്റുപല രോഗങ്ങളും വരാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് പ്രമേഹബാധിതനായ ഒരാള്‍ പ്രമേഹത്തെ എപ്പോഴും തന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ശ്രമിക്കണം അല്ലാത്തപക്ഷം അയാള്‍ സങ്കീര്‍ണ്ണമായ പല പ്രശ്‌നങ്ങളും നേരിടേണ്ടിവരും. പ്രമേഹത്തെ ന്ിയന്ത്രിക്കാന്‍ ആദ്യം വേണ്ടത് ഭക്ഷണനിയന്ത്രണമാണ്. ഭക്ഷണനിയന്ത്രണം എന്നുപറഞ്ഞാല്‍ പട്ടിണികിടക്കാനല്ല. കലോറി കുറഞ്ഞ ആഹാരസാധനങ്ങള്‍ കഴിക്കുക. സ്ഥിരമായി വ്യായാമം ചെയ്യണം. രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് മിക്കവാറും ടെസ്റ്റുചെയ്യണം. സ്വയം ഗ്ലൂക്കോസ് ടെസ്റ്റുചെയ്യുന്ന ഉപകരണം മെഡിക്കല്‍സ്റ്റോറില്‍നിന്നു വാങ്ങാവുന്നതാണ്. ഇന്‍സുലിന്‍ എടുക്കുന്നയാളാണെങ്കില്‍ കഴിക്കുന്ന ആഹാരത്തിന്റെ അളവ് കുറയ്ക്കണം. കഴിക്കേണ്ട ഭക്ഷണക്രമം ഡോക്ടറോടു ചോദിച്ചുമനസിലാക്കുന്നത് നല്ലത്ണ്. മുടങ്ങാതെ മരുന്ന് കഴിക്കണം. കൊഴുപ്പ് അടങ്ങിയ ഭക്ഷണം ഉപേക്ഷിക്കുക. ശരീരഭാരം കൂടുതലുള്ളവര്‍ക്ക് പ്രമേഹരോഗത്തിന്റെ ബുദ്ധിമുട്ട് മറ്റുള്ളവരുടേതിനേക്കാള്‍ കൂടുതലായിരിക്കും. അങ്ങനെയുള്ളവര്‍ വ്യയാമം ചെയ്തും ഭക്ഷണം നിയന്ത്രിച്ചും ശരീരഭാരം കുറയ്ക്കണം. പ്രമേഹരോഗി ഒരിക്കലും മടിപിടിച്ചിരിക്കാതെ കൂടുതല്‍ സമയം ആക്ടീവ് ആയിരിക്കണം. അതിനുവേണ്ടി കൃഷിയോ നടത്തം ആവശ്യമുള്ള മറ്റുജോലികളോ ചെയ്യുന്നത് നല്ലതാണ്. ഗ്ലൂക്കോസ് ലെവല്‍ ചെക്കുചെയ്യുമ്പോള്‍ അത് എഴുതി വയ്ക്കാന്‍ ശ്രദ്ധിക്കുക

രക്തമുണ്ടാകാന്‍ ചീര

ഇലക്കറി എന്ന് കേള്‍ക്കുമ്പോഴേ നമ്മുടെയെല്ലാം ആദ്യം ഓടിയെത്തുന്നത് ചീരയുടെ രൂപമാണ്. അത്രയ്ക്കു മലയാളികള്‍ക്കു പ്രിയങ്കരമാണ് ഈ ഇലച്ചെടി. രക്തം കൂടാന്‍ ചീര എന്ന ഒരു ചൊല്ലു തന്നെ പഴയ തലമുറയുടെ ഇടയിലുണ്ടായിരുന്നു. അമരാന്തേഷ്യ എന്ന വര്‍ഗ്ഗത്തില്‍ ഉള്‍പ്പെടുന്ന ചീര വിളര്‍ച്ച അകറ്റാനുളള പ്രധാന ആഹാരമാണെന്ന് ഗവേഷണങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ചുവന്ന ചീര, പൊന്നാങ്കണ്ണിച്ചീര,  വശളച്ചീര, സാമ്പാര്‍ച്ചീര, വേലിച്ചീര എന്നിങ്ങനെ വിവിധ നിറത്തിലായി പോഷകസംമ്പുഷ്ടാമായ ചീരയിനങ്ങള്‍ നമുക്ക് ലഭിക്കും്. ഇതെല്ലാം തന്നെ ഭക്ഷ്യയോഗ്യവും പോഷകസമ്പുഷ്ടവുമാണ്.

ഫോസ്ഫറസ്, മാംസ്യം, നാരുകള്‍, അന്നജം, കാത്സ്യം, കരോട്ടിന്‍, പൊട്ടാസ്യം എന്നിവകൊണ്ട് സമ്പന്നമാണ് ചീര. കൊഴുപ്പ് തീരെ കുറവ്. സ്ഥിരമായി കഴിക്കാം. ചന്തയില്‍നിന്ന് ലഭിക്കുന്ന ചീര രാസവളങ്ങള്‍ കാരണം മലിനപ്പെട്ടതായതുകൊണ്ട് ഒന്നോ രണ്ടോ മണിക്കൂര്‍ മഞ്ഞള്‍പ്പൊടിയും ഉപ്പും കലര്‍ത്തിയ വെള്ളത്തിലിട്ടു വച്ചിരുന്ന ശേഷം പാചകം ചെയ്യുന്നതാണ് നല്ലത്. കുറച്ചു് ചീര വീട്ടുവളപ്പില്‍ തന്നെ വളര്‍ത്തിയെടുക്കാവുന്നതാണ്. കീടനാശിനിയുടെ ഭീതിയില്ലാതെ കഴിക്കാം.

നാല് വിഭാഗം ചീരയിനങ്ങള്‍ കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചിട്ടുണ്ട്. അരുണ്‍ (ചുവപ്പ്), മോഹിനി (പച്ച), രേണുശ്രീ (പച്ച ഇലയും പര്‍പ്പിള്‍ തണ്ടും), കൃഷ്ണശ്രീ (ചുവന്ന ഇല). പിന്നെ കോ-1,2,3(പച്ച), കണ്ണാറ ലോക്കല്‍ (കടുംചുവപ്പ്) എന്നിവയും നല്ല ഇനങ്ങളാണ്.

സ്പിനാച്ച് എന്നതും അമരാന്തേഷ്യ വിഭാഗത്തിത്തില്‍ പെട്ട ഒരുതരം ചീരയാണ്. പേര്‍ഷ്യാണ് ഇതിന്റെ ജന്മദേശം എന്നു പറയുന്നു. ഒന്നാം ലോകമഹായുദ്ധസമയത്ത് രക്തസ്രാവം കാരണം കഷ്ടപ്പെട്ട ഫ്രഞ്ച് പട്ടാളക്കാര്‍ ശരീരത്തിന്റെബലം വീണ്ടെടുക്കാനായി സ്പിനച്ചിന്റെ നാരു ചേര്‍ത്ത വീഞ്ഞ് നല്‍കിയിരുന്നതായി ചരിത്രത്തില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ചുവപ്പും പച്ചയും നിറത്തിലുള്ള സ്പിനാച്ച് ലഭ്യമാണ്.

കാഴ്ചശക്തികൂട്ടുന്ന സെസാന്തിന്‍, വ്യൂട്ടന്‍ എന്നങ്ങനെയുള്ള കരോട്ടിനോയ്ഡുകള്‍ സ്പിനാച്ചില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. പ്രായമാകുന്നതുമൂലം് ഉണ്ടാകുന്ന ഡീജനറേഷന്‍ തടയാന്‍ സ്പിനാച്ച് സഹായിക്കും. വിറ്റമിന്‍ കെ ധാരാളമുള്ളതുകൊണ്ട് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. കാന്‍സറിനെ പ്രതിരോധിക്കാന്‍്, പ്രത്യേകിച്ച് പ്രോസ്‌റ്റേറ്റ് കാന്‍സറിനെ പ്രതിരോധിക്കാന്‍് സ്പിനാച്ച് ആഴ്ചയില്‍ ഒന്നു രണ്ടു തവണ കഴിക്കാം.

* ചീര പതിവായി ഉപയോഗിച്ചാല്‍ മലവിസര്‍ജനം സുഗമമാകും. കുടലിന്റെല്‍ പ്രശ്‌നങ്ങളും മാറും.
* രക്തം ശുദ്ധീകരിക്കാനും കരളിന്റെ ആരോഗ്യത്തിന്ും രക്തം ശുദ്ധീകരിക്കാനും ചീര സ്ഥിരമായി ആഹാരത്തില്‍ ഉള്‍പ്പെടുത്താം.
* മഞ്ഞപ്പിത്തത്തിന് ചുവന്ന ചീരയുടെ വേര് കഷായം വച്ചു കുടിക്കുക.
* ചീരയിലയുടെ നീര് 3 ഔണ്‍സ് ആട്ടിന്‍സൂപ്പില്‍ ചേര്‍ത്ത്ു കഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. പ്രസാവശേഷമുള്ള വിളര്‍ച്ചയെയും ക്ഷീണത്തെയും അകറ്റാം.

കാടമുട്ടയുടെ ഗുണങ്ങള്‍

കാടമുട്ടയില്‍ ധാരാളം വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിരിക്കുന്നു. വലിപ്പം കുറവാണെങ്കിലും കോഴിമുട്ടയിലുള്ളതിനെക്കാളും മൂന്നിരട്ടി പോഷകാംശം കാടമുട്ടയില്‍ അടങ്ങിയിരിക്കുന്നു. കാടമുട്ടയില്‍ 13 ശതമാനം പ്രോട്ടീന്‍ അടങ്ങിയിരിക്കുമ്പോള്‍ കോഴിമുട്ടയില്‍ 11 ശതമാനം മാത്രമാണുള്ളത്. കാടമുട്ടയില്‍ 140 ശതമാനം വിറ്റാമിന്‍ ബ1 ഉള്ളപ്പോള്‍ കോഴിമുട്ടയില്‍ അത് 50 ശതമാനം മാത്രമേയുള്ളൂ. കാടമുട്ടയില്‍ കോഴിമുട്ടയിലുള്ളതിനേക്കാള്‍ അഞ്ചിരട്ടി അയണും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. കോഴിമുട്ട പല അലര്‍ജി രോഗങ്ങള്‍ക്കും കാരണമാകുമ്പോള്‍ കാടമുട്ട അതിലടങ്ങിയിരിക്കുന്ന ഓവോമ്യൂക്കോയിഡ് പ്രോട്ടീന്‍ അലര്‍ജിരോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്നു.

കാടമുട്ടയുടെ സ്ഥിരമായ ഉപയോഗം പല രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നു. ദഹനേന്ദ്രിയങ്ങള്‍ക്കുള്ള തകരാറുകളും അള്‍സര്‍ പോലുള്ള അസുഖങ്ങളെയും പ്രതിരോധിക്കുന്നതിന് കാടമുട്ടയുടെ ഉപയോഗം സഹായിക്കുന്നു. രോഗപ്രതിരോധശേഷിയും തലച്ചോറിന്റെ ആരോഗ്യവും ഓര്‍മ്മശക്തിയും വര്‍ദ്ധിപ്പിക്കാന്‍ കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കും കൂടാതെ നാഡീവ്യൂഹത്തിന്റെ ആരോഗ്യത്തിനും കാടമുട്ട കഴിക്കന്നത് നല്ലതാണ്. കാടമുട്ട കഴിക്കുമ്പോള്‍ ഹീമോഗ്ലോബിന്റെ അളവ് കൂടുന്നതിനാല്‍ വിളര്‍ച്ച മാറുന്നു. ശരീരത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങളെയും അമിതമായുള്ള ലോഹാംശങ്ങളെയും പുറത്തുകളയുന്നതിന് കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കുന്നു. ചൈനാക്കാര്‍ ക്ഷയം, ആസ്ത്മ, പ്രമേഹം എന്നിങ്ങനെ പല രോഗങ്ങളുടെ ചികിത്സയ്ക്കായി കാടമുട്ട ഉപയോഗിച്ചിരുന്നു. വൃക്ക, കരള്‍, പിത്താശയം എന്നിവിടങ്ങളിലുണ്ടാകുന്ന കല്ലുകളെ നീക്കം ചെയ്യുന്നതിന് കാടമുട്ട നല്ലതാണ്. കാത്സ്യവും ഓക്്‌സലേറ്റും അടിഞ്ഞുകൂടുന്നതുകൊണ്ടാണ് കല്ലുണ്ടാകുന്നത്. വിറ്റാമിന്‍ സിയില്‍നിന്നാണ് ഓക്‌സലേറ്റ് ഉണ്ടാകുന്നത്. വിറ്റാമിന്‍ സിയില്‍നിന്നുണ്ടാകുന്ന ഓക്‌സലേറ്റ് കാത്സ്യവുമായി കൂടിച്ചേരുന്നു അക്കാരണത്താല്‍ അത്തരത്തിലുള്ള കാത്സ്യത്തെ ശരീരം സ്വീകരിക്കുകയില്ല. ഇതാണ് കല്ലായിട്ട് ഈ അവയവങ്ങളില്‍ അടിഞ്ഞുകൂടുന്നത്. കാടമുട്ടയിലുള്ള പൊട്ടാസ്യം കല്ലുണ്ടാകുന്നതിനെ ചെറുക്കുന്നു.

ചൈനാക്കാരും, ഈജിപ്റ്റുകാരും ലൈംഗികശേഷ വര്‍ദ്ധിപ്പിക്കുന്നതിനും കാടമുട്ട പണ്ടുമുതല്‍ക്കേ ഉപയോഗിച്ചിരുന്നു. 1960-ല്‍ ഡോക്ടര്‍ ജെ.സി. ട്രഫിയര്‍ ലൈംഗീകശേഷിവദ്ധിപ്പിക്കുന്നതിനും അലര്‍ജിരോഗങ്ങളെ ചെറുക്കുന്നതിനും കാടമുട്ട നിര്‍ദ്ദേശിച്ചിരുന്നു. അതിനുശേഷം കാടമുട്ടയുടെ ഔഷധ ഉപയോഗത്തെക്കുറിച്ച് വളരെയധികം പഠനങ്ങള്‍ നടന്നിട്ടുണ്ട്. പ്രായാധികത്താലും പോഷകാഹാരക്കുറവുകൊണ്ടും അലര്‍ജിമൂലവും ഉണ്ടാകുന്ന അസുഖങ്ങളെ ചെറുക്കുന്നതിന് കാടമുട്ടയുടെ ഉപയോഗം കൊണ്ടുസാധിക്കുമെന്ന് പഠനങ്ങളില്‍ നിന്നു മനസിലായിട്ടുണ്ട. കാടമുട്ടയില്‍ ആല്‍ക്കലൈന്‍ രൂപത്തിലുള്ള ഒരു ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് ആമാശയവീക്കത്തെ ചെറുക്കുന്നു. കാടമുട്ടയിലെ ആല്‍ക്കലൈന്‍ സ്വഭാവം ദഹനസ്രവങ്ങളിലെ അമിതമായ ആസിഡിനെ നിര്‍വീര്യമാക്കുന്നു.

കാടമുട്ടയില്‍ കാര്‍ബോഹൈഡ്രേറ്റ് കുറവും പ്രോട്ടീന്‍ കൂടുതലും ആണ്. ചീത്ത കൊളസ്‌ട്രോള്‍0 (LDL) കുറവും നല്ല കൊളര്‍സ്‌ട്രോള്‍ (HDL) കൂടുതലും ആണ്. അക്കാരണത്താല്‍ ഹൃദയാരോഗ്യത്തിന് കാടമുട്ട വളരെ നല്ലതാണ്. കാടമുട്ട രക്തസമ്മര്‍ദ്ദം കുറക്കുന്നതിന് സഹായിക്കുന്നു. ഫോളിക്ക് ആസിഡ്, വിറ്റാമിന്‍ 12, അയണ്‍, ഫോസ്ഫറസ്, പ്രോട്ടീന്‍ റീബോഫ്‌ലേവിന്‍, സെലിനിയം എന്നിവ കാടമുട്ടയില്‍ അടങ്ങിയിരിക്കുന്നു. ഹൃദയസംബന്ധമായ അസുഖങ്ങളെ നിയന്ത്രിക്കുന്നതിന് കാടമുട്ട നല്ലതാണ്. കാടമുട്ടയുടെ സ്ഥിരമായുള്ള ഉപയോഗം പല രോഗങ്ങളെയും അകറ്റുന്നു. കോശങ്ങളെ ഫ്രീറാഡിക്കലുകളില്‍ നിന്ന് സംരക്ഷിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സെലിനിയം എന്നിവ ഫ്രീറാഡിക്കലിനെ നിര്‍വീര്യമാക്കുന്നു. ക്യാന്‍സര്‍ രോഗികളില്‍ ക്യാന്‍സര്‍ കോശങ്ങള്‍ വളരുന്നത് തടയുന്നു.

പുകവലി മുഖേനയുള്ള ശ്വാസകോശരോഗങ്ങള്‍

 

മനുഷ്യശരീരത്തില്‍ ദോഷമുണ്ടാക്കുന്ന അനേകം ഘടകങ്ങള്‍ സിഗററ്റ്, ബീഡി എന്നിവയുടെ പുകയില്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പ്രധാനപ്പെട്ടവ ടാറിന്റെ ഘടകം, നിക്കോട്ടിന്‍, ബെന്‍സ് പയറീന്‍, പൊളോണിയം, സെലീനിയം, കാര്‍ബണ്‍ മോണോക്‌സൈഡ് മുതലായവയാണ്. 

പുകയിലയിലടങ്ങിയിരിക്കുന്ന നിക്കോട്ടിന്‍ രക്ത ധമനികളെ സങ്കോചിപ്പിക്കുന്നു. ഇത് രക്ത ചംക്രമണത്തെ മന്ദീഭവിപ്പിക്കുകയും തദ്വാര കോശങ്ങള്‍ക്ക് ആവശൂമായ ഓക്‌സിജനും, പോഷകാംശങ്ങളും ലഭിക്കാതെ വരികയും ചെയ്യുന്നു. ഇത് ഹൃദയസ്തംഭനം, ശ്വാസകോശാര്‍ബുദം, ദഹനേന്ദ്രീയ അവയവങ്ങളെ ബാധിക്കുന്ന അര്‍ബുദം എന്നിവയ്ക്ക് കാരണമാകുന്നു. നിക്കോട്ടിനെക്കാളും വലിയ അപകടകാരികളാണ് ടാറിന്റെ ഘടകം, ബെന്‍സ്, 
പയറീന്‍ തുടങ്ങിയ മറ്റു വസ്തുക്കള്‍.

രക്തത്തിന്റെ കര്‍മ്മങ്ങള്‍ (Functions of Blood)

 

ശ്വസിക്കുമ്പോള്‍് അകത്ത് പ്രവേശിക്കുന്ന ഓക്‌സിജനെ ശ്വാസകോശത്തില്‍ നിന്നും ശരിരത്തിലെ വിവിധകോശങ്ങളിലേക്കും അവിടെ നിന്ന് പുറത്തു പോകേണ്ട കാര്‍ബണ്‍ഡയോക്‌സൈഡ് ശ്വാസകോശത്തിലുമെത്തിക്കുന്നു.

ദഹിച്ച ആഹാരപദാര്‍ത്ഥങ്ങളെ വിവിധ ഭാഗങ്ങളിലെത്തിക്കുന്നു.

ശരീരത്തില്‍ നിന്ന് പുറത്തു കളയേണ്ട വിസര്‍ജ്യ വസ്തുക്കളെ യഥാസ്ഥാനത്തെത്തിക്കുന്നു.

വിവിധിഗ്രന്ഥികളില്‍ ഉല്‍പാദിപ്പിക്കുന്ന ഹോര്‍മോണുകളെ വഹിക്കുന്നു.

ശരിരോഷ്മാവ് നിയന്ത്രിക്കുന്നു.

രോഗാണു സംകമണം തടയുകയും ശരീരത്തെ പ്രതിരോധിക്കുകയും ചെയ്യുന്നതില്‍ രക്തത്തിലെ വെളുത്ത രക്താണുക്കള്‍ക്ക് പ്രധാന പങ്കുണ്ട്.

ശരീരത്തില്‍ ജലത്തിന്റെ അളവ് ക്രമീകരിക്കുന്നു.

ഇവക്കു പുറമെ പല കര്‍മ്മങ്ങളും രക്തത്താല്‍ നിര്‍വഹിക്കപ്പെടുന്നുണ്ട്.

താഴ്ന്ന രക്തസമ്മര്‍ദ്ദം (Hypo Tension)

കൂടുതല്‍ ആരോഗ്യം

ശരിയായ രക്തചംക്രമണം കൊണ്ടേ ശരീരാവയവങ്ങള്‍ക്കും പ്രധാന നിയന്ത്രണകേന്ദ്രങ്ങള്‍ക്കും ഓക്‌സിജനും മറ്റു പോഷകാംശങ്ങളും തുടര്‍ച്ചയായി ലഭ്യമാകൂ. പ്രായപൂര്‍ത്തിയഗയ ഒരാള്‍ക്ക് ഉണ്ടായിരിക്കേണ്ട രക്തസമ്മര്‍ദ്ദം 120/80 nmhg ആണ്. ഇതില്‍ 
നിന്നു കുറഞ്ഞാല്‍ രക്തചംക്രമണം മന്ദഗതിയിലാകുകയും തദ്വാര പല അവയവങ്ങള്‍ക്കും നിയന്ത്രണ കേന്ദ്രങ്ങള്‍ക്കും പ്രവര്‍ത്തനമാന്ദ്യത സംഭവിക്കുകയും ചെയ്യുന്നു. ഇത് ആരംഭത്തില്‍ തളര്‍ച്ചയില്‍ തുടങ്ങി, മരണത്തില്‍ വരെ ചെന്നെത്തിക്കുന്നു.

രക്തമര്‍ദ്ദം കുറയുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനകാരണങ്ങള്‍ ആഹാരകുറവ്, ശരീരത്തില്‍ ജലാംശത്തിന്റെയും ഉപ്പിന്റെയും കുറവുണ്ടാവുക, കാന്‍സര്‍, പ്രമേഹം, ഹൃദയ സ്തംഭനം, രക്തസ്രാവം എന്നിവയാണ്. ഇതിനു പുറമേ അത്യദ്ധ്വാനം, വാര്‍ദ്ധക്യം, രക്തസമ്മര്‍ദ്ദം കുറക്കുന്നതിനുളള ഔഷധങ്ങളുടെ അമിത ഉപയോഗം ഇവയുമൊക്കെ കാരണങ്ങളാകാം. 

കാരണം കണ്ടുപിടിച്ച് അതിനു പ്രതിവിധി ചെയ്യണം. കഞ്ഞിവെളളത്തില്‍ ധാരാളം ഉപ്പ് ചേര്‍ത്ത് കഴിക്കാം. കരിക്കിന്‍ വെളളം വളരെ ഫലപ്രദമായി ഉപയോഗിക്കാം.

രക്തസമ്മര്‍ദ്ദം ( Hyper Tension )

മനുഷ്യശരീരത്തിന്റെ വിവിധഭാഗങ്ങളില്‍ ആവശ്യാനുസരണം രക്തം എത്തിക്കുന്നത് ഹൃദയമാണ്. ഒരു പമ്പിന്റെ രീതിയിലുളള ഹൃദയത്തിന്റെ പ്രവര്‍ത്തനം മുലം രക്തം സമ്മര്‍ദ്ദത്തോടുകുടി ധമനികളിലേയ്ക്ക് പ്രവേശിക്കുന്നു. ഈ സമ്മര്‍ദ്ദത്തെയാണ് രക്തസമ്മര്‍ദ്ദം എന്നു പറയുന്നത്. 

ഹൃദയം ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നു. ഹൃദയം ചുരുങ്ങുമ്പോള്‍ രക്തം പുറത്തേയ്ക്ക് തളളുകയും തത്ഫലമായി രക്തം രക്തക്കുഴലുകളില്‍ കുടി പ്രവഹിക്കുകയും ചെയ്യുന്നു. പ്രസതുത രക്തം രക്തക്കുഴലിന്റെ ഭിത്തിയില്‍ ശക്തിയായി ഉണ്ടാക്കുന്ന മര്‍ദ്ദമാണ് രക്തസമ്മര്‍ദ്ദം. 

ഈ രക്തസമ്മര്‍ദ്ദം ഹൃദയം പമ്പുചെയ്യുന്ന രക്തത്തിന്റെ അളനേയും രക്തക്കുഴലുകളുടെ ഭിത്തിയില്‍ നിന്നു വരുന്ന രോധത്തെയും ആണ് പ്രധാനമായും ആശ്രയിച്ചിരിക്കുന്നത്. സിസ്റ്റോളിക് സമ്മര്‍ദ്ദം എന്നറിയപ്പെടുന്ന ഈ .്രപക്രിയ ഹൃദയസങ്കോചത്തിന്റെ  ഫലമായി രക്തധമനികളില്‍ അനുഭവപ്പെടുന്ന ശക്തിയാണ്.

സാധാരണ പ്രായപൂര്‍ത്തിയായവരില്‍ സിസ്റ്റോളിക സമ്മര്‍ദ്ദം 120 മുതല്‍ 150 വരെ ആയിരിക്കും.

ഹൂദയം വികസിക്കുമ്പോഴുളള മര്‍ദ്ദത്തിന് ഡയസ്റ്റോളിക് മര്‍ദ്ദം എന്നാണറിയപ്പെടുന്നത്. പ്രായപൂര്‍ത്തിയായ ഒരാള്‍ക്ക് ഡയസ്റ്റോളിക് സമ്മര്‍ദ്ദം 80 മുതല്‍ 90 വരെ ആയിരിക്കും. സാധാരണ രക്തസമ്മര്‍ദ്ദം സിസ്റ്റോളിക് -` ഡയസ്റ്റോളിക് 120/80 mmhg. അത് പ്രായത്തിനനുസരിച്ച് 150/90 mmhg വരെ കുടാം. പക്ഷെ അതില്‍ കൂടുതലാണെങ്കില്‍ ആ വ്യക്തി രക്താതിസമ്മര്‍ദ്ദരോഗിയാണ്. 

രക്തസമ്മര്‍ദ്ദം രണ്ടുതരത്തിലുണ്ട്. കാരണം കണ്ടുപിടിക്കാന്‍ സാധിക്കാത്ത പ്രൈമറിഹൈപ്പര്‍ ടെന്‍ഷന്‍, ചില ആന്തരവയവങ്ങളുടെ അസ്വാസ്ഥ്യം മൂലമുണ്ടാകുന്ന സെക്കന്ററി ഹൈപ്പര്‍ ടെന്‍ഷന്‍ എന്നിവയാണവ. ചില രക്തസമ്മര്‍ദ്ദരോഗികളുടെ രക്തധമനികള്‍ക്ക് കേടുവന്ന് അവയുടെ ഭിത്തികളുടെ കനം കുടുകയും ഉള്‍വ്യാസം കുറയുകയും ചെയ്യുന്നതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം കൂടുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമത കുറയുകയും ചെയ്യുന്നു. അമിതമായ രക്തസമ്മര്‍ദ്ദം മൂലം തലച്ചോറിലെ ധമനികള്‍ക്ക് കേടുവന്ന് അവ പൊട്ടുന്നു. മാലിഗ്നളന്റ് ഹൈപ്പര്‍ ടെന്‍ഷന്‍ എന്നറിയപ്പെടുന്ന ഈ അവസ്ഥ അതീവ ഗുരുതരമാണ്. 

ഉന്മേഷക്കുറവ്, ക്ഷീണം, ഉറക്കക്കുറവ്, തലയ്ക്ക് പിന്‍വശം വേദന, തലവേദന, തലചുറ്റല്‍, കാഴ്ചക്കുറവ് എന്നിവയാണ് ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങള്‍. 

കയറ്റം കയറുമ്പോള്‍് ശ്വാസം മുട്ടല്‍, ഹൃദയത്തിന്റെ വലിപ്പം വര്‍ദ്ധിക്കുക, കാലിന്റെ പാദങ്ങളില്‍ നീരു വരുക എന്നീ ഘട്ടങ്ങളില്‍ ഇത് എത്തിച്ചേരുന്നു.

തലച്ചോറില്‍ രക്തസ്രാവം, രക്തം കട്ടപിടിക്കുക എന്നിവയ്ക്ക് പുറമേ പക്ഷാഘാതം, ബുദ്ധിമാന്ദ്യം, മരണം എന്നിവയും രക്താതിസമ്മര്‍ദ്ദത്താല്‍ ഉളവാകുന്ന ദോഷഫലങ്ങളാണ്.

ചികിത്സ

സര്‍പ്പഗന്ധി ഗുളിക ജീരകകഷായത്തില്‍ കാലത്തും രാത്രിയും സേവിക്കുന്നത് രക്താതിസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലതാണ്. മലബന്ധവും, വായുക്ഷോഭവും നീര്‍വീക്കവും ഇല്ലാതാക്കാന്‍ കല്പദ്രുമകല്പം രാത്രി കിടക്കാന്‍ നേരത്ത് കഴിക്കണം. ശരീരത്തിലെ അമിതമായ ഉപ്പിന്റെ അംശം മുത്രത്തില്‍ കൂടി പുറത്തുപോകാനും ഈ ഔഷധം സഹായിക്കുന്നു. രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാറുളള കൊഴുപ്പിനേയും സന്ദര്‍ഭവശാല്‍ രക്തക്കുഴലുകളില്‍ കൂടി ഒഴുകിവരുന്ന രക്തക്കട്ടകളേയും അലിയിച്ചു കളയാനുളള ക്ഷാരപ്രയോഗങ്ങളും യുക്തിപുര്‍വ്വം ചെയ്യണം

അഞ്‌ജൈന പെക്ടോറിസ്‌ (Angina Pectoris)


ഹൃദയത്തിന് ശക്തിയായി പ്രവര്‍ത്തിക്കേണ്ടി വരുന്ന സാഹചര്യങ്ങളില്‍ നെഞ്ചിന്റെ നടുഭാഗത്ത് മാറെല്ലിനു പുറകില്‍ മുകള്‍ഭാഗത്തോ, കീഴ്ഭാഗത്തോ ഞെരിക്കുന്ന തരത്തിലുളള വേദന അനുഭവപ്പെടുന്ന ഒരു രോഗമാണിത്. പ്രസ്തുത വേദന ചിലപ്പോള്‍ തോള്‍, ഭുജങ്ങള്‍, കൈകള്‍, നെഞ്ചിന്റെ പിന്‍ഭാഗം എന്നിവിടങ്ങളിലേക്ക് വ്യാപിക്കുന്നു. ശാരീരികക്ലേശം മുലം ഉണ്ടാകുന്നതും ഏതാനും നിമിഷം നീണ്ടുനില്‍ക്കുന്നതുമാണ് ഈ വേദന. ഹൃദയത്തിന്റെ വിശ്രമാവസ്ഥയില്‍ ഈ വേദന പെട്ടെന്ന് അപ്രത്യക്ഷമാകുകയും ചെയ്യും. ആഹാരം കഴിച്ചാല്‍ ഉടനേയും തണുപ്പുകാലങ്ങളിലും ഈ വേദന കുടുതലായി ഉണ്ടാകും. അമിതമായി പുകവലിക്കുന്നവരിലും ഇപ്രകാരമുളള വേദന അടിക്കടി ഉണ്ടാകാറുണ്ട്. ഉത്കണഠ, കോപം, അതുപോലുളള മാനസിക പിരിമുറുക്കങ്ങള്‍ എന്നിവ ഈ രോഗത്തിന് തീ കൊളുത്തുന്നു. ഹൃദ്രോഗികള്‍ക്കുളളില്‍ കൊഴുപ്പോ, രക്തക്കട്ടയോ വന്നടിയുന്നതിന്റെ ഫലമായി ധമനികള്‍ ഇടുങ്ങിപ്പോവുകയും രക്തസഞ്ചാരം ഭാഗികമായോ പുര്‍ണ്ണമായോ തടസ്സപ്പെടുകയും ചെയ്യുന്നു. എങ്കിലും സ്വസ്ഥമായിരിക്കുന്ന അവസരത്തില്‍ ഹൃദയത്തിന്റെ മന്ദഗതിയിലുളള പ്രവര്‍ത്തനത്തിനാവശ്യമുളള രക്തം അല്പമായിട്ടെങ്കിലും ഹൃദയത്തിനു കിട്ടുന്നു. എന്നാല്‍ കടുത്ത പ്രവൃത്തി എടുക്കുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനത്തിന് കുടുതല്‍ രക്തം വേണം. ഇത്തരം രോഗബാധിതരില്‍ അത് കിട്ടാതെ വരികയും തുടര്‍ന്ന് ഹൃദയവേദന ആരംഭിക്കുകയും ചെയ്യുന്നു.

ഹൃദയസ്തംഭനം ( Heart Attack)


എല്ലാ പ്രായക്കാരേയും ഒരപോലെ ബാധിക്കാവുന്ന ഒരു രോഗമാണിതെങ്കിലും നാല്പതു വയസ്സു കഴിഞ്ഞവരിലാണ് ഈ രോഗം കുടുതലായും കാണപ്പെടുന്നത്. ഹൃദയപേശിളില്‍ രക്തം എത്തിച്ചു കൊടുക്കുന്ന രക്തധമനികളിലെ (കൊറോണറി ധമനി) രക്തപ്രവാഹത്തിനു തടസ്സം നേരിടുകയും തത്ഫലമായി ഹൃദയപേശികള്‍ക്ക് പോഷണവും പ്രാണവായുവും കിട്ടാതെ വരികയും തുടര്‍ന്ന് നിര്‍ജ്ജീവമായിത്തീരുകയും ചെയ്യുന്ന അവസ്ഥയാണിത്,ഹൃദയപേശികള്‍ക്ക് ശുദ്ധരക്തം നല്‍കുന്ന കൊറോണറി ധമനികളില്‍ കൊളസ്‌ട്രോള്‍ എന്ന കൊഴുപ്പു പദാര്‍ത്ഥം അടിയുന്നതിനാലോ, ധമനീഭിത്തി ഇടുങ്ങിപ്പോകുന്നതിനാലോ ആണ് ഹൂദയസ്തംഭനം സംദവിക്കുന്നത്. ശാരീരിക കാരണങ്ങള്‍ക്കു പുറമെ മാനസികമായ കാരണങ്ങളാലും ഹൂദയസതംഭനം ഉണ്ടാകാം.  വ്യക്തിത്വത്തിനേല്‍ക്കുന്ന മങ്ങലുകള്‍, സങ്കീര്‍ണ്ണങ്ങളായ പ്രശ്‌നങ്ങള്‍, വികാരം കടിച്ചമര്‍ത്തല്‍, മാനസിക സംഘട്ടനങ്ങള്‍ തുടങ്ങിയവ രക്തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ വര്‍ദ്ധിപ്പിക്കുന്നു. നാഡികള്‍, ഹോര്‍മോണുകള്‍ 
എന്നിവ വഴിയാണിതുണ്ടാവുക. ഇപ്രകാരം സംജാതമാകുന്ന കൊളസ്‌ട്രോള്‍ ഹൃദയപേശികള്‍ക്ക് ശുദ്ധരക്തം കൊണ്ടുവരുന്ന കൊറോണറി ധമനികളില്‍ ചെന്നെത്തുകയും അവ ധമനിയുടെ ഉള്‍വശങ്ങളില്‍ അടിഞ്ഞ് ധമനീഭിത്തിയുടെ വിസ്താരം കുറക്കുകയും രക്തത്തിന്റെ സുഗമമായ ഒഴുക്കിന് തടസ്സം സൃഷ്ടിക്കുകയും ചെയ്ത് ഹൃദയസ്തംഭനം ഉണ്ടാക്കുന്നു. ആഹാരരീതി, പുകവലി, വ്യഭിചാരം, അമിതവ്യായാമം, വ്യായാമമില്ലായ്മ തുടങ്ങിയവയും ഹൃദയസ്തംഭനത്തിന് കാരണമാകാറുണ്ട്.   


ലക്ഷണങ്ങള്‍

നെഞ്ചില്‍ പെട്ടെന്ന് വേദന ഉണ്ടാകുന്നു. ഇത്തരം വേദന നെഞ്ചിന്റെ മുന്‍ഭാഗത്തായിരിക്കും വ്യാപകമായി അനുഭവപ്പെടുന്നത്. അത് പ്രസരണസ്വഭാവമുളളതായിരിക്കും. രുഢവും നിരന്തരവുമായിരിക്കും. നെഞ്ച് ഞെരിഞ്ഞമരുന്നത് പോലെ തോന്നും. കഴുത്ത്, ഭുജങ്ങള്‍, ഇടതുകയ്യ് എന്നിവിടങ്ങളില്‍ വേദന കുടുതലായി അനുഭവപ്പെടും. ഉദരത്തില്‍ വായുവന്ന് നിറയും, ശ്വാസപ്നതംഭനം ഉണ്ടാകും. ഇതോടൊപ്പം അമിതമായ വിയര്‍പ്പ്, ഓക്കാനം, ഛര്‍ദ്ദി, നെഞ്ചിടിപ്പ്, ശ്വാസംമുട്ടല്‍, ബോധക്ഷയം ഇവ തുടങ്ങും. ഗുരുതരമായ രീതിയില്‍ രക്തസമ്മര്‍ദ്ദം താഴ്ന്ന് ശ്വാസവിമ്മിഷ്ടമുണ്ടായി മരണം സംഭവിക്കുന്നു. 


ചികിത്സ

യവക്ഷാരഭസ്മം വിദാര്യാദി കഷായത്തില്‍ ചേര്‍ത്ത് കൊടുക്കുക. ഹൃദ്രോഗത്തിനു നിര്‍ദ്ദേശിച്ചിട്ടുളള എല്ലാ ചികിത്സയും പഥ്യക്രമവും ഇവിടെ യോജിപ്പിക്കാം

ഹാര്‍ട്ട്‌ഫെയിലിയര്‍ ( Heart Failure)


രോഗങ്ങള്‍ മൂലമോ മറ്റു കാരണങ്ങളാലോ ഹൂദയത്തിന്റെ ശക്തി കുറയുവാനുളള സാദ്ധ്യത എറുമ്പോള്‍ ഹൃദയത്തിന്റെ പ്രവര്‍ത്തനം ശരിക്കും നടത്തുന്നതിന് ഹൃദയം പരാജയപ്പെടുന്ന അവസ്ഥയാണ് ഹാര്‍ട്ട്‌ഫെയിലിയര്‍. കഠിനാദ്ധ്വാനം നടത്തുമ്പോള്‍ അത് ഹൃദയത്തിനു ഭാരമായി ഭവിക്കുന്നു. നെഞ്ചുവേദന, ശ്വാസം മുട്ടല്‍, കാലുകളില്‍ നീര്, ക്ഷീണം, വിളര്‍ച്ച, നെഞ്ചിടിപ്പ്, തലവേദന, തലകറക്കം എന്നീ ലക്ഷണങ്ങള്‍ ഈ രോഗം ബാധിച്ചവരില്‍ സാധാരണ കണ്ടുവരുന്നു. 

ഹൃദയത്തിനുണ്ടാകുന്ന ക്ഷീണം രക്തചംക്രമണത്തിന്റെ വേഗത കുറയാനിടവരുത്തുന്നു. തന്മുലം രക്തം കാലുകളിലും ശ്വാസ കോശങ്ങളിലും കെട്ടിനില്‍ക്കുന്നു. ഇതു മൂലം വൃക്കകളിലേയ്ക്കുള്ള രക്തപ്രവാഹം കുറയുന്നു. തുടര്‍ന്ന് മൂത്രത്തിന്റെ ഉല്‍പാദനം കുറയുന്നു. ഇത് മറ്റു പല ഉപദ്രവങ്ങള്‍ക്കും കാരണമാകുന്നു. ശ്വാസകോശങ്ങളില്‍ ജലാംശം കെട്ടിനില്‍ക്കുന്നതിനാല്‍ ചുമ, ശ്വാസംമുട്ടല്‍, വലിവ് ഇവ ഉണ്ടാകുന്നു. വിശപ്പില്ലായ്മ, മലബന്ധം, മൂത്രത്തിത്തില്‍ ആല്‍ബുമിന്‍ പ്രത്യക്ഷപ്പെടുക, കരള്‍ വീക്കം തുടങ്ങിയ പല ലക്ഷണങ്ങളും കാണും.

ചികിത്സ

ശാരീരികവും, മാനസികവുമായ, വിശ്രമം, ഹൃദയത്തിന് പ്രചോദനം നല്‍കുന്ന അശങ്കുനാരിഷ്ടം വളരെ പ്രയോജനപ്പെടും. മുത്രംകുടുതല്‍ പോകുന്നതിനുളള ഔഷധം പുനര്‍ന്നവാസവം തുടര്‍ച്ചയായി രോഗശമനം വരുന്നതുവരെ നല്‍കണം. മലബന്ധം ഒഴിവാക്കി വായുക്ഷോഭം അകറ്റി വിശപ്പുണ്ടാകുന്നതിലേയ്ക്ക് അഭയാരിഷ്ടം ഉത്തമമാണ്. ലഘുവായതും കട്ടിയല്ലാത്തതുമായ ആഹാരങ്ങളും പൊടിയരിക്കഞ്ഞി (പാല്‍ ചേര്‍ത്തോ ചേര്‍ക്കാതെയോ) കഴിക്കാം. മാംസം, മുട്ട, ഗുരുത്വമുളള ആഹാരങ്ങള്‍ ഇവ ഒഴിവാക്കുന്നതാണ് നല്ല്ത്. കരിക്കിന്‍വെളളം, ബാര്‍ലി വെളളം, പഴച്ചാറുകള്‍, പ്രത്യേകിച്ചും മാതളപ്പഴച്ചാറ് എന്നിവയെല്ലാം ഉത്തമാഹാരങ്ങളാണ്. കറിയുപ്പിനുപകരം ഇന്തുപ്പ് ഉപയോഗിക്കുന്നത് നല്ലതാണ്. ഹൃദയധമനീ രോങ്ങേള്‍ക്കെല്ലാം ഇപ്പറഞ്ഞ ഔഷധങ്ങളും പഥ്യക്രമങ്ങളും അനുഷ്ഠിക്കാവുന്നതാണ്.

ഹൃദയവാല്‍വ് രോഗങ്ങള്‍ (Valvuluar Disease of the Heart)

വാതപ്പനി, സിഫിലിസ് എന്നിവയുടെ അനന്തരഫലങ്ങളായിട്ടാണ് വാല്‍വ് രോഗങ്ങള്‍ കണ്ടുവരുന്നത്. ഹൃദയം ശരിക്കും പ്രവര്‍ത്തിക്കണമെങ്കില്‍ വാല്‍വുകള്‍ പ്രവര്‍ത്തനക്ഷമതയുളളവയായിരിക്കണം. ഹൃദയത്തിന് നാല് വാല്‍വുകള്‍ ആണ് ഉളളത. ഹൂദയത്തിലേയ്ക്ക്് വരുന്നതും ഹൃദയം ശരീത്തിന്റെ നാനാഭാഗങ്ങളിലേക്ക്് എത്തിക്കുന്നതുമായ രക്തത്തിത്തിന്റ ഒഴൂക്ക് നിയന്ത്രിക്കുന്നത് ഈ വാല്‍വുകളാണ്. ഒന്നോ അതില്‍ കുടുതലോ വാല്‍വുകള്‍ക്ക് ഏപ്പോള്‍ വേണമെങ്കിലും രോഗബാധയുണ്ടാകാം. രോഗം ബാധിക്കുന്ന വാല്‍വുകളില്‍ സുഷിരം ഉണ്ടാവുകയും ക്രമേണ അവ ചുരുങ്ങിവികൃതമാവുകയും ചെയ്യുന്നു. ഇങ്ങ നെ ചുരുങ്ങിപ്പോകുന്നതുമൂലം അത് തല്‍സ്ഥാനത്തുകൂടിയുളള രക്തത്തിന്റെ മൂന്നോട്ടുളള പ്രവാഹത്തിന് തടസ്സമായിത്തീരുന്നു. മറിച്ച് രോഗബാധിതമായ വാല്‍വിന് ചോര്‍ച്ചയുണ്ടായി രക്തം പിറകോട്ട് ഒഴുകുകയും ചെയ്യും. അങ്ങനെ ഹൃദയത്തിന്റെ യാന്ത്രികശക്തി കുറയുന്നു. ചിലപ്പോള്‍ വാല്‍വിന് ചുരുക്കവും ചോര്‍ച്ചയും ഒരുമിച്ച് ഉണ്ടാകാം. അപ്പോള്‍ രക്തം പമ്പുചെയ്യാനുളള ശേഷി ഹൃദയത്തിന് ഇല്ലാതാവകുയും കൂടുതല്‍ ശക്തിയോടെ സാഹസികമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.
തന്‍മൂലം ഹൃദയം വളരെ വലുതാകുന്നു. അതേതുടര്‍ന്ന് രോഗിക്ക് ശ്വാസംമുട്ടല്‍, നെഞ്ചിടിപ്പ്, ചുമ, രക്തം തുപ്പല്‍, പാദങ്ങളില്‍ നീര് സംര്‍വ്വാംഗശോഭം മുതലായ രോഗലക്ഷണങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ഒരുവേള ഇത് മരണത്തിനു കാരണമായിത്തീരുകയും ചെയ്യും. വാല്‍വു രോഗങ്ങളെ മൈട്രല്‍സ്റ്റിനോസിസ്സ്, മൈട്രല്‍ റിഗര്‍ജിറ്റേഷന്‍, ട്രൈക്കസ്പിഡ്‌സ്‌റ്‌റിനോസിസ്, ടൈക്കസ്പിഡ് റിഗര്‍ജിറ്റേഷന്‍, പള്‍മൊണറി സ്റ്റിനോസിസ്, പള്‍മൊണറി റിഗര്‍ജിറ്റേഷന്‍ എന്നിങ്ങനെ 6 തരത്തില്‍ വേര്‍തിരിച്ചിരിക്കുന്നു. ഈ രോഗബാധിതരില്‍ ഹൃദയസ്തംഭനത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുവരുന്നു. ചികിത്സാവിധികളും ഹൃദയസ്തംഭനത്തിന്റെ തന്നെയാണ്. എന്നാല്‍ സ്ഥായിയായ ആശ്വാസത്തിന് ശസ്ത്രക്രിയ വേണ്ടിവരും.

സന്ധിവാതഹൃദ്രോഗം ( Rheumatic Heart Disease )

വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു ഹൃദ്രോഗമാണ് സന്ധിവാത ഹൃദ്രോഗം. സ്റ്റെപ്‌റ്റോകോക്കസ്. എന്ന അണുവിന്റെ് സംക്രമണ ഫലമായുണ്ടാകുന്ന തൊണ്ടവേദനയായിരിക്കും ഈ രോഗത്തിന്റെ ആരംഭം. അതേ തുടര്‍ന്ന് ഏതാനും നാളുകള്‍ക്കുളളില്‍ കൈമുട്ട്, കാല്‍മുട്ട്, മുതലായ വലിയ സന്ധികളില്‍ വീക്കവും, വേദനയും തുടര്‍ന്ന് വിറയാര്‍ന്ന വാതപ്പനിയും ഉണ്ടാക്കുന്നു. അതേ തുടര്‍ന്ന് ഹൃദയവാല്‍വുകള്‍ക്കും ഈ രോഗം വീക്കം ഉണ്ടാക്കുന്നു. ഇക്കാരണങ്ങള്‍ കൊണ്ട് ഈ രോഗത്തെ സന്ധിവാതഹൃദ്രോഗം എന്നു വിളിക്കുന്നു. സന്ധികളെ നക്കുകയും ഹൂദയത്തെ കടിക്കുകയും ചെയ്യുന്ന രോഗമാണിത്. സാധാരണയായി കുട്ടികളെയാണ് ഈ രോഗം ബാധിക്കുന്നതെങ്കിലും മുതിര്‍ന്നവരേയും ബാധിക്കാറുണ്ട്. ആരംഭത്തില്‍ തന്നെ കാര്യമായ പികിത്സ ചെയ്ത് ഭേദപ്പെടുത്തിയില്ലെങ്കില്‍ കാലക്രമേണ ഹൃദയവാല്‍വുകള്‍ക്കുണ്ടാകുന്ന വീക്കം സങ്കീര്‍ണ്ണമാവുകയും ഹൃദയത്തിന്റെ പ്രവര്‍ത്തനക്ഷമതയെ നശിപ്പിക്കുകയും ചെയ്യുന്നു. ഹൃദയവാല്‍വുകള്‍ക്കുണ്ടാകുന്ന തകരാറുകള്‍ ശസ്ത്രക്രിയയിലൂടെ പരിഹരിക്കാവുന്നതാണ്.

ചികിത്സ

രാസ്‌നാസവത്തിലോ, പാര്‍ത്ഥാരിഷ്ടത്തിലോ വെട്ടുമാറന്‍ ഗുളിക ചേര്‍ത്ത് സേവിക്കുക. മുവിലവേര് ചതച്ച് പാല്‍കഷായമാക്കി കുടിക്കാം. ഹൃസ്വപഞ്ചമുലം കഷായം, രാസ്‌നാദശമൂലാദി കഷായം രാസ്‌നേരണ്ഡാദികഷായം, വിദാര്യാദി കഷായം ഇവയൊക്കെ സാന്ദര്‍ഭികമായി നല്‍കാവുന്നതാണ്. 

പ്രഭാകരവടിക, ശങ്കരവടിക തുടങ്ങിയവ ഫലപ്രദമായി കണ്ടുവരുന്നു. ഇവ ഒറ്റയ്‌ക്കോ സംയുക്തമായ അനുപാതങ്ങളിലോ ചേര്‍ത്ത് നല്‍കുന്നത് വളരെ നല്ലതാണ്. ക്ഷീരബല ( ആവര്‍ത്തനം ) ധന്വന്തരം തൈലം (ആവര്‍ത്തനം) ഇവ സന്ദര്‍ഭാനുസരണം ഉളളില്‍ കഴിക്കാം. സന്ധികളിലും വേദനയുളള ശരീരഭാഗങ്ങളിലും കൊട്ടംചുക്കാദി തൈലമോ, ബലാതൈലമോപുറമെ പുരട്ടി ചുടു നല്‍കാവുന്നതാണ്. കൈഗോല ഗുല്‍ഗുലു, യോഗരാജ ഗുല്‍ഗുലു, അമൃതാ ഗുല്‍ഗുലു തുടങ്ങിയ ഗുളികകള്‍ സന്ദര്‍ഭാനുസരണം പാലിലോ മറ്റു യോജ്യമായ അനുപാനങ്ങളോടോ ചേര്‍ത്ത് ഉളളില്‍ കഴിക്കാം, ശൃംഗഭസ്മം, ശിലാജിത്ത് ഭസ്മം, പ്രവാള ഭസ്മം അത്യന്തം ഫലപ്രദം.

എന്‍ഡോകാര്‍ഡിയാറ്റിസ്‌ ( Endocardiatis)

ഹൃദയത്തിന്റെ ആന്തരിക സ്തരത്തെ ബാധിക്കുന്ന വീക്കമാണിത്. വാതപ്പനി, മറ്റു 
ബാക്ടീരിയകളുടെ ആക്രമണം മുതലായവയാണ് കാരണങ്ങള്‍. ഹൂദയവാല്‍വുകളേയും ഈ രോഗം ബാധിക്കാറുണ്ട് ശ്വാസംമുട്ടല്‍, പനി, ഹൃദയാതിസ്പന്ദനം (Tachy Cardia) )മുതലായവയാണ് പ്രധാന ലക്ഷണങ്ങള്‍.

പെരികാര്‍ഡിയറ്റിസ് (Pericardiatis)

മറ്റ് ഏതെങ്കിലും രോഗത്തിന്റെ ഉപദ്രവവ്യാധി എന്ന നിലയ്ക്ക് സംഭവിക്കുന്നതും ഒരു സ്വതന്ത്ര രോഗമായി കാണപ്പെടാത്തതുമായ പെരികാര്‍ഡിയറ്റിസ് ഹൂദയത്തിന്റെ ബാഹ്യസ്തരത്തെ ബാധിക്കുന്ന വീക്കമാണ്. സന്ധിവാത രോഗം ബാധിച്ചവര്‍ക്കാണ് വിശേഷിച്ചും ഇത് ഉണ്ടാകുന്നത്. ന്യുമോണിയ ക്ഷയം, പ്ലൂറസി മുതലായ ശ്വാസകോശരോഗ ബാധകള്‍, ഹൃദയാവരണകലയിലേക്ക് സംക്രമിച്ചാലും പെരികാര്‍ഡിയറ്റീസ് എന്ന രോഗത്തിന് വിധേയമാകാം.

ശക്തിയായ നെഞ്ചുവേദന, ശ്വാസതടസ്സം, വിളര്‍ച്ച എന്നിവയാണ് ഈ രോഗത്തിന്റെ മുഖ്യ ലക്ഷണങ്ങള്‍.

ജന്മസിദ്ധമായ പൃദ്രോഗം ( Congenital Heart Disease )

മനുഷ്യഹൃദയം നാല് അറകളുളളതൂം, ഗര്‍ഭാവസ്ഥയിലെ സങ്കീര്‍ണ്ണതകള്‍ക്കുശേഷം രുപംപ്രാപിക്കുന്നതുമാണ് ഹൃദയത്തിന്റെ വളര്‍ച്ച ഏതെങ്കിലും ലട്ടത്തില്‍ പുര്‍ണ്ണമാകാതിരിക്കുകയോ, വൈകൃതപ്പെടുകയോ ചെയ്താല്‍ തത്ഫലമായുണ്ടാകുന്ന കുഞ്ഞുങ്ങള്‍ ജന്മനാ തന്നെ ഹൃദ്രോഗമുളളവരായിരിക്കും. ഗര്‍ഭകാലത്ത് മാതാവിനുണ്ടാകുന്ന ആനമണ്ണന്‍ (ജര്‍മ്മന്‍ മീസില്‍സ്), ചിലതരം വൈറസ് രോഗങ്ങള്‍, പാരമ്പര്യഘടകങ്ങള്‍ മുതലായവയും മറ്റു കാരണങ്ങളാണ്. ഹൃദ്രോഗമുളള കുട്ടികള്‍ക്ക് ശ്വാസവിമ്മിഷ്ടം, ക്രമാതീതമായ ഞ്ചെിടിപ്പ് (പാല്‍പിറ്റേഷന്‍), കണങ്കാലില്‍ നീര്, വ്യക്തമായ നീലനിറം എന്നീ ലക്ഷണങ്ങള്‍ ഉണ്ടായിരിക്കും

ഹൃദ്രോഗം ബാധിച്ചാലുള്ള പൊതുലക്ഷഷണങ്ങള്‍

നെഞ്ചിന്റെ മദ്ധ്യഭാഗത്തായോ, നെഞ്ചിന്റെ മുകള്‍ഭാഗത്ത് കുറുകെയോ അനുഭവപ്പെടുന്ന പ്രസരണ സ്വഭാവമുളള വേദന രോഗിക്കുണ്ടാകും.

നെഞ്ചുവേദനയെത്തുടര്‍ന്ന് അത്യധികമായ വിയര്‍പ്പ് ഉണ്ടാകുന്നു. 
ശ്വാസവിമ്മിഷ്ടം - ആരംഭത്തില്‍ അത്യദ്ധ്വാനം മുലം അനുഭവപ്പെടും. ക്രമേണ ലഘുവായ അദ്ധ്വാനം പോലും ശ്വാസവിമ്മിഷ്ടത്തിന് ഇടയാക്കുന്നു. മാനസികമായ സമ്മര്‍ദ്ദങ്ങളാലും ഇപ്രകാരമുളള വിഷമതകള്‍ കാരണമാകുന്നു. 
നെഞ്ചിടിപ്പ് - സാധാരണ ഗതിയില്‍ കടുത്ത കായികാദ്ധ്വാനങ്ങളില്‍ ഏര്‍പ്പെടുമ്പോഴോ, ഭയം, ഉത്കണ്ഠ തുടങ്ങിയ വലിയ മാനസികവികാരങ്ങളുമ്പോഴോ മാത്രമേ ആരോഗ്യവാനായ ഒരാളിന് അസാധാരണ നെഞ്ചിടിപ്പ് ഉണ്ടാവ,ുകയുളളൂ എന്നാല്‍ ഹൃദ്രോഗം ബാധിച്ച ഒരാളില്‍് ഇതൊന്നും കൂടാതെ തന്നെ അമിതമായ നെഞ്ചിടിപ്പ് ഉണ്ടാകുന്നു.

തളര്‍ച്ച - ആരംഭത്തിലുണ്ടാകുന്ന ചെറുതായ തളര്‍ച്ച വര്‍ദ്ധിച്ചു വര്‍ദ്ധിച്ച് തളര്‍ച്ചയുടെ അലമാലകള്‍ തന്നെ ശരീരത്തിലുണ്ടാകുന്നു. 
നീര്‍വീക്കം - മിക്ക രോഗങ്ങള്‍ക്കും നീര്‍വീക്കം ഉണ്ടാകുന്നുണ്ടെങ്കിലും ഹൃദ്രോഗികള്‍ക്ക് പാദങ്ങളിലാണ് ആദ്യമായി നീര്‍വീക്കം കാണപ്പെടാറുള്ളത്. ക്രമേണ ശരീരമാസകലം നീര് വ്യാപിക്കാം.

മോഹാലസ്യം - പെട്ടെന്നുണ്ടാകുന്ന മോഹാലസ്യവും ഹൃദ്രോഗത്തിന്റെ ഒരു ലക്ഷണമാകാം. 

ത്വക് നീലീമ - കടുത്ത ഹൃദ്രോഗത്തില്‍ ഹൃദയത്തിന് പ്രവര്‍ത്തന വൈകല്യം ഉണ്ടാവുകയും തുടര്‍ന്ന് ശരീരത്തില്‍ പ്രാണവായുവിന്റെ അപര്യാപ്തത സംജാതമാകുകയും ചെയ്യുന്നു. ക്രമേണ ചുണ്ട്, വിരലുകളുടെ അഗ്രങ്ങള്‍ എന്നിവിടങ്ങള്‍ നീലിച്ചു പോകുന്നു.

ഹൃദ്രോഗങ്ങള്‍ പലതരത്തിലുണ്ട് - ഹൃദയാന്തര പടലങ്ങള്‍, ഹൃദയവാല്‍വുകള്‍, ഹൃദയപേശികള്‍, ഹൃദയാവരണം, ഹൃദയധമനികള്‍ മുതലായവയെ ബാധിക്കുണവയാണ് അവ.

അതിസ്ഥൗല്യം (Obesity)

 

പ്രായഭേദമന്യേ ഈ രോഗം കണ്ടൂവരാറുണ്ട്. മറ്റ് ജീവകാപര്യാപ്തരോഗങ്ങള്‍ എല്ലാം കുടി ചേര്‍ന്നാലും അതിസ്ഥൗല്യം സൃഷ്ടി ക്കുന്ന അനാരോഗ്യത്തിന് കിട നില്‍ക്കുകയില്ല. 

വസാകലകളിലെ. ആസിപ്പോസ് ടിഷ്യകളില്‍ ക്രമത്തിലധികം കൊഴുപ്പടിഞ്ഞുകുടുന്നതു കൊണ്ടാണ ഈ രോഗം ഉണ്ടാകുന്നത്. ഇത് പല അസ്വാസ്ഥ്യങ്ങള്‍ക്കും കാരണമാകുന്നുണ്ട്. 

അതിസ്ഥൗല്യം ബാധിച്ച രോഗികളുടെ അവയവലാവണ്യം നഷ്ടപ്പെടും. ആയുര്‍ദൈഘ്യം കുറയും ഇടുപ്പിലും, പൃഷടഭാഗത്തും വേദന, സന്ധിവേദന, സന്ധിശോഥം, പ്രമേഹം, രക്തസമ്മര്‍ദ്ദം, വന്ധ്യത തുടങ്ങിയവ ഈ രോഗത്തിന്റെ കുടപ്പിറപ്പുകളാണ് കുടാതെ ഭാരക്കൂടുതല്‍ കൊണ്ട് ഹൃദയത്തിന് നേരിടേണ്ടിവരുന്ന പ്രയത്‌നം ഹൃദ്രോഗത്തിന് വഴി തെളിച്ചേക്കാം.

അമിതാഹാരമാണ് അതിസ്ഥൗല്യത്തിന് മുഖ്യകാരണം. (ശരീരത്തിന്റെ തേയ്മാനം നികത്തുന്നതിനും, പുതിയ കലകള്‍ നിര്‍മ്മിച്ച് ശരീരം വളര്‍ച്ച പ്രാപിക്കുന്നതിനും ശരീരഭാഗങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനും ആവശ്യമായതില്‍ കവിഞ്ഞ് കഴിക്കുന്ന ആഹാരം അമിതമാണ്.) ആഹാരം തന്നെ വ്യായാമം കൊണ്ട് ദഹിക്കാത്തപക്ഷം അതും അമിതമായിത്തീരും. ഭക്ഷണം അല്പാല്പമായി കഴിക്കുന്നവരിലും അപൂര്‍വ്വമായി സ്ഥൗല്യം കാണാറുണ്ട് ദഹനത്തിനാവശ്യമായ അന്തസ്രാവങ്ങളുടെ ക്രമരഹിതമായ പ്രവര്‍ത്തനമാണ് അതിന് കാരണം. ഈ രോഗം പാരമ്പര്യമായും കണ്ടുവരുന്നു. 

അതിസ്ഥൗല്യം ആളിനെ നോക്കിയാല്‍ തന്നെ അറിയാവുന്നതാണ്. ഉയരവും, തൂക്കവും അളന്ന് അത് സ്ഥിരീകരിക്കുകയും ചെയ്യാം. അതിസ്ഥൗല്യം ഏതെങ്കിലും ഒരു പ്രത്യേക കാരണം കൊണ്ട് സംഭവിക്കുന്നതെന്ന് തീര്‍ച്ചപ്പെടുത്താന്‍ വിഷമമാകയാല്‍ ആഹാരം കുറയ്ക്കലും, വ്യായാമം വര്‍ദ്ധിപ്പിക്കലുമാണ് അതിന് പൊതുവായി നിര്‍ദ്ദേശിക്കാവുന്ന പ്രതിവിധി.

ചികിത്സ

കലപദ്രുമകല്പം സേവിച്ച് ബാര്‍ളിവെളളം കുടിക്കുക, ഇത് ദിവസം രണ്ടുപ്രാവശ്യം വീതം മാസങ്ങളോളം ആവര്‍ത്തിക്കുക

ബെറിബെറി (Beri Beri)

തയാമിന്‍ (B1) ജീവകത്തിന്റെ കുറവുമൂലം ഉണ്ടാകുന്ന ഒരു രോഗം. ശരിയായ ഹൃദയപ്രവര്‍ത്തനത്തിനും നാഡീവ്യൂഹത്തിന്റെയും കുടലിന്റേയും ധര്‍മ്മനിര്‍വ്വഹണത്തിനും ഇത് ഒഴിച്ചുകുടാനാവാത്ത ഘടകമാണ്. നാഡികളില്‍ വേദന, നാഡീശോഥം, നാഡികള്‍ക്ക് തളര്‍ച്ച, മാംസപേശികള്‍ ശോഷിക്കുക, ശരീരത്തില്‍ നീരുവരുക, ഹൃദ്രോഹം എന്നിവയെല്ലാം ഈ രോഗത്തിന്റെ പൊതുലക്ഷണങ്ങളാണ്. 

ചികിത്സ

ജീവകാസവം' കണ സംഹാരിഘൃതം, ഡാഡിമഘൃതം ഇവ ചെറിയ മാത്രയില്‍ ദിവസം രണ്ട് പ്രാവശ്യം വീതം മാസങ്ങളോളം സേവിക്കുക. ദശമൂലാരിഷ്ടം, അശ്വഗന്ധാരിഷ്ടം, ബലാരിഷ്ടം ഇവ കുറെശ്ശെ ദിവസം മുന്ന് പ്രാവശ്യം സേവിക്കുക. മുട്ടക്കുഴമ്പ്, ആട്ടിന്‍സുപ്പ് ഇവ ദഹനത്തിനനുസരിച്ച് നല്‍കാവുന്നതാണ്, അരിത്തവിടും കരിപ്പട്ടിയും ആയിട്ടുളള മിശ്രിതം പതിവായി കഴിക്കുകയും പാലും' പഴവര്‍ഗ്ഗങ്ങളും, പച്ചക്കറികളും. മുട്ടയും പതിവായി ആഹാരത്തോട് യോജിപ്പിച്ച് കഴിക്കുകയും ചെയ്താല്‍ ബെറിബെറി രോഗം മാറിക്കിട്ടും.

സ്‌കര്‍വി (Scurvy)

വകം സിയുടെ അഭാവം കൊണ്ടുണ്ടാകുന്ന ഒരു രോഗം. രക്തം പൊടിയുന്ന ചുവന്ന പാടുകള്‍ ശരീരത്തില്‍ അങ്ങിങ്ങായി പ്രത്യക്ഷപ്പെടുക, സന്ധികള്‍ക്കിടയില്‍, നഖങ്ങള്‍ക്കുളളില്‍, മോണയില്‍ നിന്നൊക്കെ രക്തം വരുക, ചെറിയ രക്തക്കുഴലുകളില്‍ നിന്ന് ധാരാളം രക്തം വാര്‍ന്നൊഴുകുക, ഇതൊക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. വിളര്‍ച്ച, അലസത, കൈ കാലുകള്‍ക്ക് വേദന തുടങ്ങിയവ ഈ രോഗികള്‍ക്ക് സ്ഥിരമായി അനുഭവപ്പെടും. 

പഴവര്‍ഗ്ഗങ്ങളും പാലും ധാരാളമായി ഉപയോഗിച്ചാല്‍ ഈ രോഗം വരാതിരിക്കാന്‍ സാദ്ധ്യതയുണ്ട്. മുന്തിരിങ്ങ, ഓറഞ്ച്, തക്കാളി, മാതളപ്പഴം, അന്നനാരച്ചക്ക (പൈനാപ്പിള്‍) ഇവയുടെ തനിചാര്‍ കുടിക്കുന്നതും പപ്പായ, ആപ്പിള്‍ ഇവ കഴിക്കുന്നതും നല്ലതാണ്.

ചികിത്സ

ധാത്ര്യാരിഷ്ടം, ജീവകാസവം, ദ്രാക്ഷാസവം, ഖര്‍ജുരാസവം തുടങ്ങിയ ആസവാരിഷ്ടങ്ങളും ആമലകരസായനം, ച്യവനപ്രാശരസായനം, കുശ്മാണ്ഡരസായനം  ശതാവരിഗുളം തുടങ്ങിയ ലേഹ്യങ്ങളും ഉത്തമൗഷധ 
ങ്ങളാണ്.

കണ (Rickets)

മുഖ്യമായും ജീവകം ഡി യുടെ അഭാവം കൊണ്ട് കുട്ടികളില്‍ കാണുന്ന ഒരു രോഗമാണ് കണ. കാത്സ്യം, ഫോസ്ഫറസ് എന്നിവയുടെ അഭാവത്തിലും ഈ രോഗം ഉണ്ടാകാറുണ്ട്.

നെഞ്ച് കുടുകെട്ടുക, കപാലാസ്ഥി സാധാരണയിലും വലുതായിരിക്കുക, പൃഷ്ടാസ്ഥി വികൃതമായിരിക്കുക, കാലിലെ എല്ലുകള്‍ വളഞ്ഞിരിക്കുക, വാരിയെല്ലുകളില്‍ മണിമണിയായുളള ചെറിയ മുഴകള്‍ കാണുക ഇതെല്ലാം കണ ബാധിച്ച കുട്ടികളില്‍ കാണാവുന്ന ലക്ഷണങ്ങളാണ്. ഉറക്കക്കുറവ്, മാംസ പേശികള്‍ക്ക് തുടര്‍്ച്ചയായ വേദന, നാഡീവികാരങ്ങള്‍, മൂത്രത്തില്‍ ഭാവകാംശം കുടുതല്‍ കാണുക ഇതെല്ലാം ഈ രോഗത്തിന്റെ പ്രാരംഭലക്ഷണങ്ങളാണ്. ഉദരസംബന്ധമായ അസ്വാസ്ഥ്യവും വയറിളക്കവും, ശ്വാസകോശ സംബന്ധമായ തകരാറുകളും അപുര്‍വ്വം ചില രോഗികളില്‍ കണ്ടുവരുന്നു.

ചികിത്സ

ജീവകാസവം, കണസംഹാരിഘൃതം, സ്ഥിരാവചാദിഘൃതം, വിദാര്യാദില.ൃതം, ഇതില്‍ ഏതെങ്കിലും യുക്തമായ ഒരു മരുന്ന് ചെറിയ അളവില്‍ രോഗം ഭേദമാകുന്നതുവരെ കൊടുക്കണം.

ശുദ്ധമായ എളെളണ്ണയോ, പിണ്ഡതൈലമോ, ലാക്ഷാദികുഴമ്പോ, വചാവയസ്യാദി തൈലമോ ശരീരത്തില്‍ പുരട്ടി ചുടുവെളളത്തില്‍ കുളിക്കുന്നത് നന്ന്. 

കൂവരക് പശുവിന്‍പാലില്‍ കാച്ചിക്കുറുക്കി പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നതും, പരുത്തിക്കുരു ആട്ടി അതിന്റെ പാല്‍പിഴിഞ്ഞെടുത്ത് പശുവിന്‍ പാലും പഞ്ചസാരയും ചേര്‍ത്ത് കാച്ചിക്കുറുക്കി കഴിക്കുന്നതും ശരീരം തടിക്കാന്‍ നല്ലതാണ്. മാത്രമല്ല കുടലുകളുടെ ചലനത്തിനും മലശോധനക്കും ഇവ ഉത്തമമത്രെ.

മുട്ടയും പാലും ഒരുമിച്ച് അടിച്ചുകടഞ്ഞ് കുടിക്കുന്നത് അത്യന്തം പുഷ്ടികരമാണ്. ഓറഞ്ചുനീരും മുട്ടയുടെ മഞ്ഞക്കരുവും കുടി കടഞ്ഞ് ഉപയോഗിക്കുന്നതും നല്ലതാണ്. ഉടനെ കറന്ന പാലില്‍ നെയ്യും, പഞ്ചസാരയും ചേര്‍ത്ത് കഴിക്കുന്നതും ഏറ്റവും പുഷ്ടികരമാണ്. കൊഴുപ്പുളള മൃഗങ്ങളുടെ മാംസം, കരള്‍, മത്സ്യം, മീനെണ്ണ, പച്ചക്കറികള്‍, പഴവര്‍ഗ്ഗങ്ങള്‍ ഇവയെല്ലാം മിതമായ രീതിയിലും കഴിക്കേണ്ടതാണ്. മാംസസൂപ്പും, മലക്കറിസൂപ്പും, ആഹാരത്തോടൊപ്പം പതിവായി കഴിക്കണം.

വൈകുന്നേരത്തെ വെയില്‍ ശരീരത്തില്‍ .ഏല്‍ക്കുന്നത് ജീവകം ഡി ധാരാളം ലഭിക്കാന്‍ ഇടയാക്കുന്നു.

കടപ്പാട്-thaiparambil.blogspot.in

ശിശുപരിചരണം ആയുര്‍വേദത്തില്‍

 

 

ബാലചികിത്സ സുവ്യക്തമായും ശാസ്ത്രീയമായും വിശദമായി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് 'ആയുര്‍വ്വേദം'. അനാദി കാലത്തു തന്നെ സൃഷ്ടിക്കപ്പെട്ട ഈ ശാസ്ത്രത്തില്‍ 'കൗമാരഭൃത്യം' എന്ന ഒരു ശാഖ തന്നെ ഇതിനായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

'ആത്മാ വൈ പുത്രനാമാസി സ ജീവ ശരദാം ശതം 
ശതായു ശതവര്‍ഷോസി ദീര്‍ഘമായുരാവാപ്നുഹി' 
( - അഷ്ടാംഗഹൃദയം) 
നീ എന്റെ ഓരോ അവയവത്തില്‍ നിന്നും ജനിക്കുന്നു. പുത്രനെന്ന പേരോടു കൂടിയ നീ ഞാന്‍ തന്നെയാകുന്നു. അങ്ങനെയുള്ള നീ നൂറുസംവത്സരം ജീവിക്കുക.

സകലവിധ പ്രാര്‍ഥനകള്‍ക്കും ഒടുവില്‍ ഒരു കുഞ്ഞ് പിറക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷം വാക്കുകളാല്‍ വിവരിക്കുന്നതിനും അപ്പുറത്താണ്. 'പ്രസവ' മെന്ന ആശങ്കാജനകമായ പ്രക്രിയ തരണം ചെയ്യുന്നതോടെ നവജാത ശിശു പരിപാലനത്തിലെ ആശങ്കകള്‍ ഉടലെടുക്കുകയായി.

കുഞ്ഞ് എപ്പോള്‍ പാല്‍ കുടിക്കാന്‍ തുടങ്ങും, എപ്പോള്‍ കഴുത്തുറയ്ക്കും, എപ്പോള്‍ കമഴ്ന്നു വീഴും, എപ്പോള്‍ നടക്കും, എപ്പോള്‍ സംസാരിക്കും തുടങ്ങിയ ഒരു നീണ്ട സംശയത്തിന്റെ നാളുകളായിരിക്കും.

കൂട്ടുകുടുംബ വ്യവസ്ഥയില്‍ നിന്നും അണു കുടുംബം ആയതിന്റെ വിഷമതകള്‍ ശരിക്കും അനുഭവിക്കുന്ന ദിനങ്ങളായിരിക്കും അവ. മുത്തശി പഴമയിലൂടെ പകര്‍ന്നു കിട്ടിയ അറിവും, സ്വന്തം അനുഭവപരിചയവും, ഓണ്‍ലൈ ന്‍ സെര്‍ച്ച് എഞ്ചിനുകളില്‍ നിന്നു കിട്ടിയ അറിവും ചേര്‍ന്നാണ് ഒരു ശരാശരി രക്ഷിതാവ് തന്റെ കുഞ്ഞിനെ വളര്‍ത്തി വലുതാക്കുന്നത്.

ആയുര്‍വേദം പറയുന്നു


ബാലചികിത്സ സുവ്യക്തമായും ശാസ്ത്രീയമായും വിശദമായി പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് 'ആയുര്‍വേദം'. അനാദി കാലത്തു തന്നെ സൃഷ്ടിക്കപ്പെട്ട ഈ ശാസ്ത്രത്തില്‍ 'കൗമാരഭൃത്യം' എന്ന ഒരു ശാഖ തന്നെ ഇതിനായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്.

പ്രാചീനശാസ്ത്രമെന്ന നിലയ്ക്ക് തള്ളിക്കളയാതെ ശാസ്ത്രീയമായി അപഗ്രഥിച്ചാല്‍ ഇന്നത്തെ കാലത്തുള്ള മിക്ക രോഗങ്ങള്‍ വരെ ആചാര്യന്‍മാര്‍ ഈ വേദശാസ്ത്രത്തില്‍ പ്രതിപാദിച്ചിരിക്കുന്നു എന്നു കാണാവുന്നതാണ്.

കാശ്യപസംഹിത, ചരകസംഹിത, സുശ്രുതസംഹിത, അഷ്ടാംഗഹൃദയം, അഷ്ടാംഗസംഗ്രഹം തുടങ്ങിയ അസംഖ്യം സംഹിതകളിലും ആരോഗ്യകല്‍പ്പദ്രുമം തുടങ്ങിയ വ്യാഖ്യാനങ്ങളിലും ബാല ചികിത്സ പ്രതിപാദ്യം ദര്‍ശിക്കാവുന്നതാണ്.

കുഞ്ഞിന്റെ വളര്‍ച്ചാ ഘട്ടങ്ങളും, അവയുടെ ഉപദ്രവങ്ങളും, ശ്രദ്ധിക്കേ കാര്യങ്ങളും, ചികിത്സയും, ശാസ്ത്രകര്‍മ്മവും മറ്റും ആയുര്‍വേദത്തില്‍ പ്രതിപാദിച്ചിരിക്കുന്നു.ആയുര്‍വേദശാസ്ത്രത്തില്‍ ബാലോപചാരങ്ങള്‍ ആരംഭിക്കുന്നത് രക്ഷിതാക്കളുടെ ശുക്ലാര്‍ത്തവ സംയോഗം മുതല്‍ തന്നെയാണ്.

ജനനം, പൊക്കിള്‍ക്കൊടി മുറിക്കല്‍, മുലപ്പാലിന്റെ മഹത്വം, മുലപ്പാല്‍ ദുഷിച്ചാല്‍ ചെയ്യേണ്ടവ, കുഞ്ഞിന് പല്ലുണ്ടാവുന്നത്, കാതുകുത്തല്‍, പേരിടല്‍ കര്‍മ്മം, മുലകുടി മാറുമ്പോള്‍ ശ്രദ്ധിക്കേണ്ടവ തുടങ്ങിയവയും കുഞ്ഞിനെ ബാധിക്കുന്ന പനി, അപസ്മാരം, കരപ്പന്‍, സംസാര വൈകല്യം, നടക്കാനുള്ള പ്രയാസം, വിളര്‍ച്ച, വളര്‍ച്ചക്കുറവ് തുടങ്ങിയ രോഗങ്ങളും ചികിത്സയും പ്രതിപാദിച്ചിരിക്കുന്നു.

കേരളത്തില്‍ ബാലചികിത്സക്ക് പ്രത്യേക പാരമ്പര്യവും, പ്രശസ്തിയും, വിശ്വാസ്യതയും പുരാതന കാലം മുതല്‍ക്കേ ഉണ്ട്. അനേകം വൈദ്യകുടുംബങ്ങള്‍ തന്നെ ബാലചികിത്സ മാത്രമായി ചികിത്സിക്കുന്നവരായി നമുക്ക് കാണാവുന്നതാണ്.

കുട്ടിയുടെ വളര്‍ച്ചാഘട്ടങ്ങള്‍ ഒരു വയസ്സ് വരെ


1. ആദ്യമേ തന്നെ കുട്ടിയുടെ കാഴ്ച്ചയും കേള്‍വിയും ഉറപ്പ് വരുത്തുക. 
2. സാധാണയായി കുഞ്ഞ് അമ്മയെ ശ്രദ്ധിക്കാനും ചിലപ്പോഴൊക്കെ ചിരിക്കാനും, ചില വസ്തുക്കളെ നിരീക്ഷിക്കാനും, ചില ശബ്ദങ്ങള്‍ ശ്രദ്ധിക്കാനും തുടങ്ങുന്നത് രണ്ടാം മാസത്തിലാണ്.

3. മൂന്നാം മാസത്തില്‍ കുഞ്ഞിന്റെ കഴുത്ത് ഉറയ്ക്കുവാന്‍ തുടങ്ങുന്നു. ഇതിന് അഞ്ചു മാസം വരെ സമയമെടുക്കാറുണ്ട്. കുഞ്ഞ് സ്വന്തം കൈയിന്റെ ചലനം ശ്രദ്ധിക്കുകയും, ചുവന്ന കളിപ്പാട്ടങ്ങള്‍ ശ്രദ്ധിക്കുവാന്‍ തുടുങ്ങുകയും; 'ആഹ്', 'കൂ' എന്നീ ശബ്ദങ്ങള്‍ ഉണ്ടാക്കുകയും ഇടയ്ക്ക് ഉറക്കെ ചിരിക്കുകയും ചെയ്യാന്‍ തുടങ്ങുന്നു. 
4. നാലാം മാസത്തില്‍ കമഴ്ന്നു കിടക്കാന്‍ ശ്രമിക്കുന്നു, കയ്യില്‍ കിട്ടുന്ന വസ്തു പിടിച്ച് വായിലിടാന്‍ തുടങ്ങുന്നു, കൈ രണ്ടും കൂട്ടിപ്പിടിക്കാന്‍ തുടങ്ങുന്നു, മുലപ്പാല്‍ കുടിക്കവെ സന്തോഷം കാണിക്കുന്നു.

5. അഞ്ചാം മാസം കമഴ്ന്നു കിടക്കുന്നു. 
6. ആറാം മാസം ചെറിയ സഹായത്തോടെ ഇരിക്കാന്‍ തുടങ്ങുന്നു, കൈ കുത്തി മുന്നോട്ടാഞ്ഞ് ഇരിക്കാന്‍ ശ്രമിക്കുന്നു, ഒരു കൈയില്‍ വസ്തുക്കള്‍ എടുത്ത് മറു കൈയ്യിലേക്ക് മാറ്റിപ്പിടിയ്ക്കാന്‍ തുടങ്ങുന്നു, കാല്‍ പിടിച്ച് വായില്‍ വയ്ക്കുന്നു, കണ്ണാടിയില്‍ നോക്കി കളിക്കുന്നു, 'ഗാഗദ, 'മാമ' തുടങ്ങിയ അക്ഷരങ്ങള്‍ പറയുന്നു.

7. എട്ടാം മാസത്തില്‍ സ്വയം ഇരിക്കാനാരംഭിക്കുന്നു, കമഴ്ന്നു കിടന്ന് 'നീന്താന്‍' തുടങ്ങുന്നു, ശബ്ദത്തിനനുസരിച്ച് നോക്കുവാന്‍ ആരംഭിക്കുന്നു,മറ്റൊരാളുടെ കൈ പിടിച്ച് 5, 6 അടി നടക്കുന്നു, മുട്ടുകുത്തി നടക്കാന്‍ ആരംഭിക്കുന്നു, കളിപ്പാട്ടങ്ങളും മറ്റും മറച്ചു വച്ചാല്‍ കത്തെുന്നു, പേരു വിളിച്ചാല്‍ ശ്രദ്ധിക്കുവാന്‍ ആരംഭിക്കുന്നു, സംസാരിക്കുന്നത് മനസിലാക്കാന്‍ തുടങ്ങുന്നു, ഒറ്റവാക്കുകള്‍ പറയാനാരംഭിക്കുന്നു.

8. ഒരു വയസില്‍ നില്‍ക്കാന്‍ സാധിക്കുന്നു, നടക്കാനാരംഭിക്കുന്നു.(15 മാസത്തില്‍ ശരിയായി നടക്കുന്നു.), കളിപ്പാട്ടങ്ങളും മറ്റു ചോദിച്ചാല്‍ തിരികെ തരുന്നു, കളിപ്പാട്ടങ്ങള്‍ വായില്‍ വയ്ക്കാതെ കളിക്കാനാരംഭിക്കുന്നു, കൈ ചൂണ്ടി കാര്യങ്ങള്‍ ആവശ്യപ്പെടാന്‍ തുടങ്ങുന്നു, 2 വാക്കുകള്‍ കൂട്ടി സംസാരിക്കാനാരംഭിക്കുന്നു.

ഇത്തരം അവസ്ഥകള്‍ ഓരോരുത്തര്‍ക്കും തമ്മില്‍ ചെറിയ വ്യത്യാസം കാണുമെങ്കിലും ഈ വളര്‍ച്ചാ ഘട്ടങ്ങള്‍ സമയാനുസൃതമായി പ്രാപിക്കുന്നില്ലെങ്കില്‍ ഉടന്‍ തന്നെ വിദഗ്ധ വൈദ്യോപദേശം തേടേണ്ടതും, ചികിത്സിക്കേണ്ടതുമാണ്.

കുഞ്ഞിന്റെ രണ്ട് കൈകാലുകളുടേയും ചലനങ്ങളും പിടുത്തവും, നോട്ടവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. 'സെറിബ്രല്‍ പാള്‍സി' പോലുള്ള മസ്തിഷ്‌കത്തെ ബാധിക്കുന്ന അസുഖങ്ങളും മറ്റും ഇപ്രകാരം കണ്ടെത്താവുന്നതാണ്. കുട്ടികള്‍ ഭയപ്പെടുന്ന തരത്തില്‍ അവരെ എടുക്കുകയോ, കുലുക്കുകയോ, ഉയര്‍ത്തി എടുക്കുകയോ ചെയ്യരുത്.

സെറിബ്രല്‍ പാള്‍സി


സെറിബ്രല്‍ പാള്‍സി എന്ന ശാരീരിക ചലനങ്ങള്‍ ചെയ്യാനാവാത്ത അവസ്ഥ ഉണ്ടാകുന്ന മസ്തിഷ്‌ക കോശങ്ങളെ ബാധിക്കുന്ന രോഗം. കുഞ്ഞിന്റെ ചലനങ്ങള്‍ കൃത്യമാണെന്ന് ഉറപ്പ് വരുത്തുകയാണിത് മുന്‍കൂട്ടി അറിയാനുള്ള വഴി.

മുന്‍ പറഞ്ഞ വളര്‍ച്ചാ ഘട്ടങ്ങള്‍ കൃത്യമായി പ്രാപിക്കുന്നില്ലെങ്കില്‍ ശ്രദ്ധിക്കുക. കുഞ്ഞിനു ചവയ്ക്കാനുള്ള പ്രയാസം, വായ കഴുകി തുപ്പാന്‍ കഴിയാതിരിക്കല്‍, വായില്‍ വെള്ളം പിടിച്ചു നിര്‍ത്താന്‍ കഴിയാതിരിക്കുക, ഭക്ഷണം കഴിക്കുമ്പോള്‍ തരിപ്പില്‍ പോവുക എന്നിവയും ശ്രദ്ധിക്കേണ്ടതാണ്.

ബുദ്ധിമാന്ദ്യം


ശരാശരി ബുദ്ധി കുറയുന്ന അവസ്ഥയാണിത്. കുഞ്ഞുങ്ങളിലെ പ്രതികരണ ശേഷി ശ്രദ്ധിച്ചാല്‍ ഒരളവുവരെ കണ്ടെത്താവുന്നതാണ്.

ഓട്ടിസം


ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം 88 കുട്ടികളില്‍ ഒരാള്‍ 'ഓട്ടിസം സ്‌പെക്ര്ടം ഡിസീസ്' ബാധിച്ചവരാണ്. കുഞ്ഞ് സംസാരിക്കാന്‍ താമസമെടുക്കുക, ഒറ്റയ്ക്കിരുന്നു കളിയ്്ക്കുക, വിളിച്ചാല്‍ വിളി കേള്‍ക്കായ്ക, അധികമായി കളിക്കുക, ശ്രദ്ധക്കുറവ്, വാശി ഇവയെല്ലാം ഓട്ടിസം ബാധയുടെ ലക്ഷണമായേക്കാം. പ്രായം കൂടുന്തോറും ഈ ലക്ഷണങ്ങള്‍ കൂടിവരുമ്പോഴാണ് ഇത് ശ്രദ്ധിക്കേത്.

മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍


അപസ്മാരം തൈറോയിഡ്, വിളര്‍ച്ച, വിശപ്പില്ലായ്മ, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, ന്യൂമോണിയ, ദഹന സംബന്ധമായ അസുഖങ്ങള്‍, കൃമിശല്യം, ഹെര്‍ണിയ തുടങ്ങിയവയ്ക്ക് ഗൃഹവൈദ്യം അല്ലാതെ വൈദ്യനിര്‍ദേശപ്രകൈരം നിര്‍ദേശിച്ചത്ര സമയം മരുന്നുകള്‍ സേവിക്കുക എന്നത് ഇത്തരം അവസ്ഥകള്‍ കുറയ്ക്കാനുള്ള ഒരു മാര്‍ഗമായേക്കാം.

സംസാരം, നടക്കാന്‍ ആരംഭിക്കല്‍ തുടങ്ങിയവ വൈകി തുടങ്ങുമ്പോള്‍ കുഞ്ഞിന്റെ പാരമ്പര്യം അങ്ങിനെയാണ് അച്ചന്‍/അമ്മ ചെറുപ്പത്തില്‍ വൈകിയാണ് സംസാരിച്ചത് എന്നു പറഞ്ഞു നില്‍ക്കാതെ വിദഗ്ദ വൈദ്യോപദേശം തേടുക.

ഗവണ്‍മെന്റ് തലത്തില്‍ ഇപ്പോള്‍ ഇത്തരം ചികിത്സക്കായി പുതിയ ആശുപത്രികള്‍ അലോപതിയിലും, ആയുര്‍വേദത്തിലും തുടങ്ങിയിട്ടുണ്ട് എന്നത് പ്രശംസനീയമാണ്.

പക്ഷേ, രോഗികളുടെ എണ്ണത്തിനനുസരിച്ച് ദീര്‍ഘകാല ചികിത്സകള്‍ പ്രാപ്യമാക്കുക ശ്രമകരവും, ചിലവേറിയതുമാണ്. അതിനാല്‍ തന്നെ ചികിത്സ ലഭിക്കുന്നതിനേക്കാള്‍ അവഗണന ലഭിക്കുന്നവരാണ് ഈ കുഞ്ഞുങ്ങളില്‍ അധിക പേരും എന്നു പറയാവുന്നതാണ്.

ബാലോപചാര കര്‍മ്മങ്ങള്‍


'ധാത്രേ്യാ വ്യാപന്നം വിവിധാമയോദയായ ബാലസ്യ പ്രകല്പതേ!!' 
(- അഷ്ടാംഗഹൃദയം)

മുലകുടി മാറുന്ന വരെ കുഞ്ഞിന്റെ അസുഖങ്ങള്‍ക്ക് പ്രധാനകാരണം സ്തന്യദുഷ്ടി തന്നെയാണ്. അതിനാല്‍ അമ്മയും കുഞ്ഞും ഒരുപോലെയണ് ചികിത്സപ്പെടേത് എന്ന് ആയൂര്‍വേദം അടിവരയിട്ടു പറയുന്നു.

ജനിച്ച ഉടനെ ബലാതൈലം പുരട്ടാനും മറ്റും ഉപദേശിക്കുന്നുങ്കെിലും ആധുനിക ജീവിതസാഹചര്യത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ പറ്റിയ ചില കര്‍മ്മങ്ങള്‍ നോക്കാം.

ഒന്നാം ദിവസം തന്നെ തേനും, നെയ്യും തങ്കം ചേര്‍ത്തരച്ച് നാവിന്‍ മേല്‍ തേയ്ക്കുക. ഒരു ഉരയ്ക്കലിന് കിട്ടുന്ന തങ്കം വിരലിന്‍ മേല്‍ എടുത്ത് കുട്ടിയുടെ നാവില്‍ പുരട്ടുക.

ഇപ്രകാരം വയമ്പും ചേര്‍ത്ത് ചെയ്യാവുന്നതാണ്. കുഞ്ഞിന്റെ ബുദ്ധിശക്തിക്കും മസ്തിഷ്‌ക വികാസത്തിനും ഇതുത്തമമാണ്. ഒരു വയസ്സു വരെ ഇതു തുടരാവുന്നാണ്.

അമ്മയുടെ സ്തന്യശുദ്ധിക്കായി പത്ഥ്യം ശ്രദ്ധിക്കുകയും വേണം. മുലപ്പാലിന്റെ ദുഷ്ടി മാറാന്‍ ഇവളത്തിന്‍ വേരോ, വയമ്പോ അരച്ച് സ്തനത്തില്‍ പുരട്ടി ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകി തുടച്ച് വൃത്തിയായ ശേഷം പാല്‍ കൊടുക്കുക.

1. കുഞ്ഞിനു മലബന്ധം വരുകയാണെങ്കില്‍ കടുക്കത്തോട് കുരു കളഞ്ഞത് മുന്‍ പറഞ്ഞ പോലെ സ്തനത്തില്‍ പുരട്ടി കഴുകി കളഞ്ഞ ശേഷം പാല്‍ കൊടുക്കുക. 
2. മലബന്ധത്തിന് 510 കറുത്ത മുന്തിരി വെള്ളത്തിലിട്ട് പിഴിഞ്ഞരച്ച് കുഞ്ഞിന് കൊടുക്കുക. അല്ലെങ്കില്‍ ബ്രഹ്മി ഇല വാട്ടിപ്പിഴിഞ്ഞ നീര് കൊടുക്കുക.

3. കുഞ്ഞിനു വയമ്പ് ഉരച്ച് വായില്‍ തേച്ച് കൊടുത്ത് സേവിക്കുക. 
4. സംസാരം വ്യക്തമാവാന്‍ രുദ്രാക്ഷം, വയമ്പ്, പവിഴം എന്നിവ തേച്ച് നാവിന്‍ മേല്‍ തേക്കുക.

5. ലാക്ഷാദി തൈലം, ചെമ്പരുത്യാദി തൈലം തുടങ്ങിയവ ദേഹത്ത് തേച്ച് നിത്യേന കുളിപ്പിക്കുക. 
6. രജന്യാദിചൂര്‍ണ്ണം കാല്‍ ടീസ്പണ്‍ തേനില്‍ ചാലിച്ച് നിത്യേന സേവിക്കുക.

7. കുഞ്ഞിന് മൂക്കടപ്പ്, ജലദോഷം ഇവ വരികയാണെങ്കില്‍ ആടലോടകത്തിന്‍ ഇലയിന്‍ മേല്‍ നല്ലജീരകം അരച്ച് തേച്ച ശേഷം ആവിയില്‍ ചൂടാക്കി പിഴിഞ്ഞ് നീരെടുത്ത സമം തേനും ചേര്‍ത്തു നിത്യേനെ ഒരു സ്പൂണ്‍ നല്‍കുക. 
8. അപസ്മാര നെയ്യ് ഉള്ളം കയ്യിലോ, കാലിലോ പുരട്ടുന്നതും വയമ്പു കുഞ്ഞിന്റെ ദേഹത്ത് ധരിക്കുന്നതും, നിത്യേന വയമ്പുരച്ചു നല്‍കന്നതും അപസ്മാരം ഒഴിവാക്കുന്നതുമാണ്.

9. കുഞ്ഞിന് പ്രാണികളോ മറ്റോ കടിച്ച് വീക്കം വന്നാല്‍ 'വില്വാദി ഗുളിക' തുളസി നീരും മഞ്ഞളും ചേര്‍ത്തരച്ചു പുരട്ടുക. കുറവു വന്നില്ലെങ്കില്‍ വൈദ്യ സഹായം തേടുക. 
10. കുഞ്ഞ് കരയുമ്പോള്‍ ചെവിയിലോ, വയറിലോ തട്ടിയാണ് കരയുന്നതെങ്കില്‍ അത് അവിടുത്തെ വേദനയാണെന്ന് മനസിലാക്കുക.

11. രാത്രിയില്‍ ഞെട്ടിയുണരുമ്പോള്‍ വേദനയോ, ശ്വാസതടസമോ, പ്രാണി കടിച്ചതോ ആണോ എന്ന് നോക്കുക. ആധൂനീക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുന്ന പല ബാലരോഗങ്ങള്‍ക്കും വ്യക്തമായ പരിഹാരം ആയുര്‍വ്വേദശാസ്ത്രത്തിലുണ്ട്.

ഡോ. സന്ദീപ് കിളിയന്‍കണ്ടി 
ചീഫ് കണ്‍സല്‍ട്ടന്റ് ആന്‍ഡ് സര്‍ജന്‍ 
ചാലിയം ആയൂര്‍വേദിക്‌സ്, കോഴിക്കോട്.

ബൈപോളാര്‍ ഡിസോഡര്‍ എന്നാല്‍ എന്താണ്?

ബൈപോളാര്‍ ഡിസോഡറിനു പ്രധാനമായും രണ്ടു തലങ്ങളാണുളളത്, ഉന്മാദവും വിഷാദവും. സ്വഭാവത്തിലെ ഈ രണ്ടു ധ്രുവങ്ങളും ഒരു വ്യക്തിയില്‍തന്നെ വ്യത്യസ്ത സമയങ്ങളില്‍ കാണപ്പെടുന്ന വൈകാരികവും അസാധാരണവുമായ മാനസികാവസ്ഥയാണ് ബൈപോളാര്‍ ഡിസോഡര്‍.

കഴിഞ്ഞ മാര്‍ച്ച് 15 നു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലൂടെയാണ് പ്രശസ്ത ബോളിവുഡ് സംഗീത സംവിധായകന്‍ യോ യോ ഹണി സിങ് എന്ന ഹിര്‍ദേഷ് സിങ് ലോകത്തിനു മുന്‍പില്‍ തന്റെ മാനസികാസ്വാസ്ഥ്യത്തെക്കുറിച്ച് വെളിപ്പെടുത്തിയത്.

ആരാധകരില്‍ നിന്നും രണ്ടു വര്‍ഷത്തോളം ഹണി സിങ് അകന്നു നിന്നു. ഈ കാലയളവില്‍ നിരവധി കുപ്രചരണങ്ങള്‍ അദ്ദേഹത്തിന് കേള്‍ക്കേണ്ടി വന്നു. എന്നാല്‍ പതിനെട്ടു മാസം നീണ്ടു നിന്ന ബൈപോളാര്‍ ഡിസോഡറിനെക്കുറിച്ച് ഹണി തുറന്നുപറഞ്ഞു.

ലഭ്യമായ കണക്കുകളുടെ അടിസ്ഥാനത്തില്‍ ബൈപോളാര്‍ ഡിസോഡര്‍ ബാധിക്കുന്നവരുടെ എണ്ണം രാജ്യത്ത് വര്‍ധിച്ചുവരുന്നുണ്ട്. 
ബൈപോളാര്‍ ഡിസോഡറിനു പ്രധാനമായും രണ്ടു തലങ്ങളാണുളളത്, ഉന്മാദവും വിഷാദവും.

സ്വഭാവത്തിലെ ഈ രണ്ടു ധ്രുവങ്ങളും ഒരു വ്യക്തിയില്‍തന്നെ വ്യത്യസ്ത സമയങ്ങളില്‍ കാണപ്പെടുന്ന വൈകാരികവും അസാധാരണവുമായ മാനസികാവസ്ഥയാണ് ബൈപോളാര്‍ ഡിസോഡര്‍. ഉന്മാദാവസ്ഥയിലേക്കോ വിഷാദാവസ്ഥയിലേക്കോ ഒരു വ്യക്തിക്കുണ്ടാകുന്ന മാനസിക ചലനമാണ് ബൈപോളാര്‍ ഡിസോഡര്‍.

ഉന്മാദാവസ്ഥ


മാനിക് എപ്പിസോഡ് എന്ന ഉന്മാദാവസ്ഥയിലുളള വ്യക്തികളില്‍ സന്തോഷത്തിന്റെയും സങ്കടത്തിന്റെയും തോത് കൂടുതലായിരിക്കും. ഇത്തരക്കാര്‍ സന്തോഷമുളള സാഹചര്യങ്ങളില്‍ അമിതമായി സന്തോഷിക്കുകയും എന്നാല്‍ സങ്കടമുണ്ടാകുമ്പോള്‍ അമിതമായി സങ്കടം പ്രകടിപ്പിക്കുകയും ചെയ്യും.

ഉന്മാദാവസ്ഥയുളള വ്യക്തികളുടെ മാനസികാവസ്ഥയില്‍ ഏതു നിമിഷവും ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാകാം. വളരെ സന്തോഷവാനായി കണ്ട വ്യക്തി വളരെ വേഗം ദേഷ്യഭാവം പ്രകടിപ്പിക്കാം. കാരണമൊന്നും കൂടാതെ അസാധാരണമായി സന്തോഷം പങ്കുവയ്ക്കുന്നത് ഇവരുടെ പതിവാണ്.

വിവിധതരം കഴിവുകളുള്ള വ്യക്തിയാണെന്നു സ്വയം പറഞ്ഞുനടക്കും. അസാധാരണമായ വ്യക്തിത്വവും കഴിവുമുണ്ടെന്നു ഇത്തരക്കാര്‍ സ്വയം കരുതുകയും അത് മറ്റുളളവരുടെ മുന്നില്‍ പ്രകടമാക്കാന്‍ ശ്രമിക്കുകയും ചെയ്യും.

അസാമാന്യമായ വാക് ചാതുര്യമാണ് ഇത്തരക്കാരുടെ മറ്റൊരു ലക്ഷണം. വളരെ സമയമെടുത്തു പറയേണ്ട കാര്യങ്ങള്‍ ചുരുങ്ങിയ നിമിഷങ്ങള്‍ക്കുളളില്‍ ഇവര്‍ പറഞ്ഞു തീര്‍ക്കും. വാക്കുകളും വാചകങ്ങളും വളരെ വേഗം കൈകാര്യം ചെയ്യാന്‍ ഇവര്‍ക്കു കഴിയും.

ആഗ്യം കാണിച്ചുളള സംസാരശൈലി, എന്തെങ്കിലും വിഷയത്തെക്കുറിച്ചുള്ള അമിത വര്‍ണന എന്നിവയെല്ലാം ഉന്മാദാവസ്ഥയുടെ ലക്ഷണങ്ങളില്‍പ്പെടുന്നു. ഉന്മാദാവസ്ഥയിലുള്ളവര്‍ക്ക് ഉറക്കം വളരെ കുറവായിരിക്കും. രണ്ടോ മൂന്നോ മണിക്കുര്‍ മാത്രമായിരിക്കും ഇവര്‍ വിശ്രമിക്കുക.

ഏതു കാര്യത്തിനും താന്‍ ശക്തനാണെന്ന ധാരണ ഇവരില്‍ അധികമായിരിക്കും. ലൈംഗിക താല്‍പര്യവും കൂടുതലായിരിക്കും. ഇത്തരത്തില്‍ പെരുമാറ്റത്തിലുണ്ടാകുന്ന വൈകാരിക പ്രശ്‌നങ്ങള്‍ ഒരുമിച്ചുണ്ടാകുന്ന അവസ്ഥയാണ് ഉന്മാദം അഥവാ മാനിയ.

വിഷാദാവസ്ഥ


ഉന്മാദാവസ്ഥയില്‍ ഒരു വ്യക്തി പെരുമാറുന്നതിന്റെ വിപരീത അവസ്ഥയാണ് വിഷാദാവസ്ഥ. ഉന്മാദാവസ്ഥയില്‍ അമിത ആഹ്‌ളാദവും സന്തോഷവും പ്രകടമാക്കുന്നുവെങ്കില്‍ വിഷാദാവസ്ഥയിലുളള വ്യക്തിയില്‍ എപ്പോഴും ദുഃഖഭാവമായിരിക്കും.

ദുഃഖാവസ്ഥയാണ് വിഷാദത്തിന്റെ പ്രധാന ലക്ഷണം. ഒരു കാര്യത്തിലും ഇത്തരക്കാര്‍ക്ക് സന്തോഷിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സന്തോഷമുളള സാഹചര്യത്തിലും ഇവര്‍ ദുഃഖിതരായിരിക്കും. പെട്ടെന്നുള്ള ശബ്ദങ്ങള്‍ പോലും ഇവര്‍ക്ക് ഉള്‍ക്കെള്ളാനാകില്ല.

അത്തരം ശബ്ദകോലാഹലങ്ങളില്‍ ഇവര്‍ വളരെ വേഗം ദേഷ്യം പ്രകടിപ്പിക്കുന്നു. സൈക്കോ മോട്ടോര്‍ ബിഹേവിയറലില്‍ മാറ്റങ്ങളും ഇവരില്‍ കണ്ടുവരുന്നു. അതായത് പെരുമാറ്റത്തിലുണ്ടാകുന്ന മിതത്വം. എല്ലാ കാര്യങ്ങളിലും ഉത്സാഹക്കുറവ് പ്രകടിപ്പിക്കും.

ഉത്തരവാദിത്വങ്ങളില്‍നിന്നും ഒഴിഞ്ഞുമാറുന്നു. ഏതുകാര്യത്തിലും ശ്രദ്ധക്കുറവായിരിക്കും. പറയുന്ന കാര്യങ്ങളിലും പ്രവര്‍ത്തിയിലും അശ്രദ്ധമായ പെരുമാറ്റമായിരിക്കും.

കാര്യങ്ങള്‍ ഓര്‍ത്തെടുക്കുവാനോ കേട്ടകാര്യങ്ങള്‍ ഓര്‍മ്മയില്‍ നിലനിര്‍ത്താനോ കഴിയാത്ത അവസ്ഥ, ആത്മഹത്യ പ്രവണത എന്നിവയും വിഷാദാവസ്ഥയിലുളളവര്‍ പ്രകടിപ്പിക്കുന്നു.

ഒറ്റയ്ക്കിരിക്കുമ്പോഴോ മറ്റു ജോലികളിലേര്‍പ്പെടാത്തപ്പോഴോ ഇത്തരക്കാര്‍ കാരണം കൂടാതെ കരയുക, ഒന്നും നിലനില്‍ക്കുന്നില്ലെന്ന തോന്നല്‍, അസാധാരണമായ രീതിയിലുളള ലൈഗിംക താല്‍പര്യക്കുറവ് ഇതെല്ലാം വിഷാദാവസ്ഥയിലുളള ഒരു വ്യക്തിയില്‍ പ്രകടമാണ്.

ഈ രണ്ടു മാനസികാവസ്ഥകള്‍ വൈകാരികമായി ഇടകലര്‍ന്നു കാണുന്ന മാനസികാസ്വാസ്ഥ്യമാണ് ബൈപോളാര്‍ ഡിസോഡര്‍.

സാഹചര്യവും കാരണവും


സമൂഹത്തില്‍ നിന്നും ഉണ്ടാകുന്ന മാനസിക പിരിമുറുക്കങ്ങളും ജനിതകപരമായ കാരണങ്ങളുമാണ് ഡിസോഡര്‍ ഉണ്ടാകാനുളള പൊതുവായ കാരണങ്ങള്‍.

വിവിധ മേഖലകളില്‍ നിന്നും വ്യക്തികള്‍ക്കുണ്ടാകുന്ന മാനസികമായ പ്രത്യാഘാതങ്ങള്‍ ഒരു വ്യക്തിയുടെ മാനസിക നിലയില്‍ ഉണ്ടാക്കുന്ന ചലന വ്യത്യാസങ്ങളാണ് മാനസികപ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത്.

മാനസിക പിരിമുറുക്കങ്ങള്‍ കൂടുമ്പോള്‍ മനസിന്റെ താളപ്പിഴകളും ആരംഭിക്കുന്നു. മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായാലും അത് തിരിച്ചറിഞ്ഞു കൃത്യസമയത്തു ഫലപ്രദമായ ചികിത്സ നല്‍കാന്‍ കഴിയാത്തതും മാനസിക പ്രശ്‌നങ്ങള്‍ വര്‍ധിക്കുന്നതിനു കാരണമാണ്.

ജനിതകപരമായി ഒരു വ്യക്തിയില്‍ ഉണ്ടാകുന്ന ഘടകങ്ങള്‍ വ്യക്തിയുടെ മാനസിക നിലയെ ബാധിച്ചേക്കാം. മസ്തിഷ്‌കത്തിലുണ്ടാകുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ വ്യക്തിയുടെ മാനസിക നിലയെ സ്വാധീനിക്കുന്നു.

സമൂഹം ചെയ്യേണ്ടത്


മറ്റേതൊരു വ്യക്തിക്കും നല്‍കുന്ന സ്‌നേഹവും പരിഗണനയും ബൈപോളാര്‍ ഡിസോഡറുളള വ്യക്തികള്‍ക്ക് നല്‍കണം. സമൂഹത്തില്‍ മറ്റു വ്യക്തികള്‍ക്ക് ലഭിക്കുന്ന മാന്യത ഇവരും പ്രതീക്ഷിക്കുന്നുണ്ട്.

അതുകൊണ്ടു തന്നെ സമൂഹത്തിന്റെ ഇടപെടലുകളില്‍ ഇക്കൂട്ടരെയും അംഗീകരിക്കാന്‍ തയ്യാറാകണം. വൈകാരികമായ ഏറ്റക്കുറച്ചിലു 
കള്‍ ഇവരില്‍ വളരെ പെട്ടെന്നു ഉണ്ടാകാന്‍ സാധ്യതയുണ്ട്.

അതുകൊണ്ടു തന്നെ അവരോടു കൂടുതല്‍ തര്‍ക്കിക്കാനോ കാര്യങ്ങള്‍ നിര്‍ബന്ധിച്ചു ചെയ്യിക്കാനോ ശ്രമിക്കരുത്. ഇത് അവരുടെ മാനസിക നിലയില്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. അവരില്‍ അരോചകമുണ്ടാക്കുന്ന സാഹചര്യങ്ങള്‍ സൃഷ്ടിക്കാതിരിക്കാനുളള ഉത്തരവാദിത്വം ഡിസോഡറുളള വ്യക്തിയുമായി ബന്ധമുള്ള ഓരോ വ്യക്തിക്കുമുണ്ട്.

വിഷാദ അവസ്ഥയിലുള്ള വ്യക്തികളില്‍ വിഷാദം കുറയ്ക്കാന്‍ വേണ്ടി എല്ലാ കാര്യങ്ങളിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കണം. നിത്യജീവിതത്തിലെ ഉത്തരവാദിത്വങ്ങള്‍ ചെയ്യാനുളള അവസരങ്ങള്‍ അവര്‍ക്കും നല്‍കണം.

ജീവിതത്തിലുളള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവരെ സഹായിക്കണം. നല്ല കേള്‍വിക്കാരാകാന്‍ ശ്രമിക്കണം. ഒപ്പം നല്ല സൗഹൃദങ്ങളും സുഹൃത്ത് ബന്ധങ്ങളും നല്‍കാന്‍ കഴിയണം.

വിവാഹം സാധ്യമോ


മാനസിക പിരിമുറുക്കങ്ങള്‍ കുറയ്ക്കാന്‍ കൗണ്‍സിലറെ കണ്ടാല്‍ പോലും പിന്നീട് അയാള്‍ കടുത്ത മാനസിക പ്രശ്‌നമുളള വ്യക്തിയായി മുദ്രകുത്തപ്പെടുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടു തന്നെ മാനസിക പ്രശ്‌നങ്ങള്‍ക്ക് ചികിത്സ നേടിയവര്‍ക്ക് വിവാഹം ഇന്നും ഒരു സ്വപ്നം മാത്രമാണ്.

എന്നാല്‍ സമൂഹത്തില്‍ വിവാഹം കഴിക്കുന്നവരാരും പരിപൂര്‍ണരല്ല. എല്ലാവര്‍ക്കുമുണ്ടാകും പൊരുത്തപ്പെടാന്‍ കഴിയാത്ത നിരവധി സാഹചര്യങ്ങള്‍. അതുകൊണ്ട് മാനസികാസ്വാസ്ഥ്യമുളളവര്‍ വിവാഹം കഴിക്കരുതെന്ന് പറയാനാവില്ല.

അഥവാ വിവാഹം കഴിച്ചാലും പങ്കാളിയോടു കാര്യങ്ങള്‍പൂര്‍ണമായും തുറന്നു പറഞ്ഞതിനു ശേഷം ഉഭയകക്ഷി സമ്മതത്തോടെയുളള ജീവിതത്തിനു തയ്യാറാകണം. പരസ്പര ധാരണയോടെയുളള ജീവിതം എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

സാധാരണ വ്യക്തികളെ പോലെ കരുതാനും സംരക്ഷിക്കാനും അംഗീകരിക്കാനും ശ്രമിച്ചാല്‍ വിവാഹജീവിതം ഇവര്‍ക്കും സാധ്യമാണ്. സമൂഹത്തിന്റെ കാഴ്ചപ്പാടുകളില്‍ മാറ്റമുണ്ടാകുകയാണ് വേണ്ടത്.

പാരമ്പര്യമായി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാമെന്ന ഭയമാണ് പലരെയും അലട്ടുന്നത്. ജനിതകപരമായി മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടാകാനുളള സാധ്യത പത്തു ശതമാനമാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നെങ്കിലും ഈ ഒരു കാരണത്താല്‍ ഇക്കൂട്ടര്‍ക്ക് വിവാഹ ജീവിതം നിഷേധിക്കാനാകില്ല.

ഫലപ്രദമായ ചികിത്സ


ബൈപോളാര്‍ ഡിസോഡറിനു രണ്ടു തലങ്ങളുളളതിനാല്‍ അതിനനുസരിച്ചുളള ചികിത്സ രീതികളാണ് നല്‍കുക. ഏതൊരു മാനസിക പ്രശ്‌നവും പോലെ ചികിത്സയിലൂടെ ഭേദമാക്കാവുന്നതാണ് ബൈപോളാര്‍ ഡിസോഡറും.

ഉന്മാദാവസ്ഥയിലുളള വ്യക്തികള്‍ക്കു മരുന്നുകള്‍ ഉപയോഗിച്ചുളള ചികിത്സാ രീതിയാണ് നല്‍കുക. എന്നാല്‍ വിഷാദത്തിനു കോഗ്നിറ്റീവ് ബിഹേവിയറല്‍ തെറാപ്പി എന്ന മനഃശാസ്ത്ര ചികിത്സയാണ് അഭികാമ്യം.

പ്രധാനമായും ഈ ചികിത്സ രീതികളാണെങ്കിലും സപ്പോര്‍ട്ടിവ് സൈക്കോതെറാപ്പിക്കും കൗണ്‍സിലിങിനും ഈ രണ്ടു ചികിത്സകളിലും പ്രധാന പങ്കുണ്ട്. ചിലരില്‍ വളരെ വേഗം ഭേദമാകവുന്ന മാനസിക പ്രശ്‌നമാണ് ബൈപോളാര്‍.

എന്നാല്‍ മറ്റു ചിലരില്‍ ഏറെ കാലത്തെ ചികിത്സകള്‍ വേണ്ടിവന്നേക്കാം. വ്യക്തികളെ അപേക്ഷിച്ചായിരിക്കും ചികിത്സയുടെ കാലയളവ്. മാനസികമായ ഏറ്റക്കുറച്ചിലുകള്‍ എല്ലാവരിലും ഉണ്ടാകും.

മനസിന്റെ താളപിഴകളുണ്ടാകുമ്പോള്‍ അതു തിരിച്ചറിഞ്ഞ് ഫലപ്രദമായ ചികിത്സ നല്‍കുകയെന്നതാണ് പ്രധാനം. ബൈപോളാര്‍ ഡിസോഡറും ഇത്തരത്തില്‍ ചികിത്സിച്ചു ഭേദമാക്കാവുന്ന മാനസിക പ്രശ്‌നങ്ങളില്‍ ഒന്നാണ്.

തയാറാക്കിയത്: 
നീതു സാറാ ഫിലിപ്പ്

കഫദോഷങ്ങള്‍ക്ക് ആയുര്‍വേദം

 

ആയുര്‍വേദത്തില്‍ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളാണ് രോഗാവസ്ഥയും ആരോഗ്യാവസ്ഥയും നിശ്ചയിക്കുന്നത്.

അതായത് സമാവസ്ഥയിലുള്ള ത്രിദോഷങ്ങള്‍ ശരീരത്തെ ആരോഗ്യപൂര്‍ണമായി നിലനിര്‍ത്തുന്നു. എന്നാല്‍ വികൃതാവസ്ഥയിലുള്ള ത്രിദോഷങ്ങള്‍ ശരീരത്തെ രോഗാതുരമാക്കുന്നു.

കുട്ടികളിലുണ്ടാകുന്ന കഫദോഷങ്ങള്‍ക്ക് കാരണങ്ങള്‍ പലതാണ്. ശൈശവത്തില്‍ തുടങ്ങി ഏറെ പഴക്കമുള്ള കഫദോഷങ്ങള്‍ വരെ ഇക്കൂട്ടത്തില്‍പ്പെടാം. എന്നാല്‍ ആയുര്‍വേദ വിധി പ്രകാരം ഇവയ്‌ക്കെല്ലാം പരിഹാരവും നിര്‍ദേശിക്കുന്നുണ്ട്.

ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ മൂലമുള്ള കഫദോഷങ്ങളും തിരിച്ചറിയേണ്ടതാണ്. ആയുര്‍വേദത്തില്‍ വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങളാണ് രോഗാവസ്ഥയും ആരോഗ്യാവസ്ഥയും നിശ്ചയിക്കുന്നത്. അതായത് സമാവസ്ഥയിലുള്ള ത്രിദോഷങ്ങള്‍ ശരീരത്തെ ആരോഗ്യപൂര്‍ണമായി നിലനിര്‍ത്തുന്നു. എന്നാല്‍ വികൃതാവസ്ഥയിലുള്ള ത്രിദോഷങ്ങള്‍ ശരീരത്തെ രോഗാതുരമാക്കുന്നു.

ദോഷങ്ങളുടെ സ്ഥാനം


ദോഷങ്ങള്‍ക്ക് ശരീരത്തില്‍ ചില പ്രത്യേക സ്ഥാനങ്ങളുണ്ട്. കഫദോഷത്തിന്റെ സ്ഥാനം ഉരസ് (നെഞ്ച്), തല, കഴുത്ത്, സന്ധികള്‍, ആമാശയത്തിന്റെ മുകള്‍ഭാഗം, മേദസ് (കൊഴുപ്പ്) എന്നിവയാണ്.

ഇതില്‍ പ്രധാന സ്ഥാനം ഉരോഭാഗമാണ്. അതുകൊണ്ട് തന്നെ ശ്വാസം, കാസം എന്നീ രോഗങ്ങള്‍ ഉരസിനെ ആശ്രയിച്ചാണ് ഉണ്ടാകുന്നത്.

ഋതുക്കള്‍ക്ക് ശരീരത്തിലെ വാത പിത്ത കഫ ദോഷങ്ങളെ നിയന്ത്രിക്കുന്നതില്‍ പങ്കുണ്ട്. വസന്തഋതു (ഫാല്‍ഗുനം, ചൈത്രം - ഫെബ്രുവരി പകുതി മുതല്‍ ഏപ്രില്‍ പകുതി വരെ) വിലാണ് കഫകോപം പ്രകടമാകുന്നത്.

ഈ സമയത്ത് കഫശമനമായ തിക്ത, കടു, കഷായരസങ്ങള്‍ എന്നിവ ഉപയോഗിക്കുന്നതാണ് ഉചിതം. വസന്തഋതുവില്‍ ദഹിക്കാന്‍ കൂടുതല്‍ സമയമെടുക്കുന്ന ആഹാരസാധനങ്ങള്‍, തണുത്ത ഭക്ഷണം, പകലുറക്കം, നെയ്യ്, എണ്ണ തുടങ്ങിയ സ്‌നിഗ്ദ പദാര്‍ഥങ്ങള്‍, അമ്ലമധുര രസ പ്രധാനമായ ഭക്ഷണങ്ങള്‍ എന്നിവ വര്‍ജ്ജിക്കേണ്ടതാണ്.

കഫത്തിന്റെ ശരിയായ സ്ഥിതിയിലുള്ള പ്രവര്‍ത്തനം ആരോഗ്യത്തെക്കുറിക്കുന്നു. ശരീരത്തിലെ എല്ലാ കലകളെയും ധരിക്കുന്നു. ശരീരത്തെയും മനസിനെയും ആയാസരഹിതമായി പ്രവര്‍ത്തിക്കുവാന്‍ സഹായിക്കുന്നു.

കുട്ടികള്‍ക്കുണ്ടാകുന്ന കഫദോഷങ്ങള്‍


ബാല്യാവസ്ഥയില്‍ തന്നെ കഫകോപം സംഭവിക്കാം. കുട്ടികളുടെ അടിസ്ഥാന പ്രകൃതി കഫപ്രകൃതമാണ്. മുലപ്പാലിന്റെ രൂപത്തില്‍ ആദ്യം ലഭിക്കുന്ന മധുരരസം ശരീര പ്രകൃതിക്ക് അനുകൂലമാണ്. രസാദിസപ്തധാതുക്കള്‍ക്കും മധുരരസം പുഷ്ടിയുണ്ടാക്കും.

ആയുസിനെ വര്‍ധിപ്പിക്കുന്നതും ജീവനീയവും സ്‌നിഗ്ധവുമാണിത്. വാതപ്പിത്തങ്ങളെ ശമിപ്പിക്കുകയും ചെയ്യും. എന്നാല്‍ മധുര രസത്തിന്റെ അതിയായ ഉപയോഗം അമിതവണ്ണം, ദഹനക്കുറവ്, പ്രമേഹം, ഗളഗണ്ഡം തുടങ്ങിയ രോഗങ്ങള്‍ക്ക് കാരണമായേക്കാം.

ഈ രോഗങ്ങളെല്ലാം തന്നെ കഫത്തിന്റെ ദുഷിതാവസ്ഥ കൊണ്ടാണ് ഉണ്ടാകുന്നത്. കൃത്രിമ ആഹാരപദാര്‍ഥങ്ങള്‍, ടിന്‍ ഫുഡ്, പശുവിന്‍ പാല്‍, പാലുല്‍പ്പന്നങ്ങള്‍, ചോക്ലേറ്റ്, ഐസ്‌ക്രീം, മധുരപാനീയങ്ങള്‍, എന്നിവ കുട്ടികളില്‍ കഫദുഷ്ടിയുണ്ടാക്കുന്നു.

സ്‌കൂള്‍ കുട്ടികളിലെ തെറ്റായ ഭക്ഷണരീതികള്‍, വേണ്ടത്ര വ്യായാമമില്ലായ്മ, ദീര്‍ഘനേരം ടിവി കാണുന്നത്, ദീര്‍ഘനേരത്തെ പഠനം, ഇടനേരങ്ങളിലെ സ്‌നാക്‌സ്, ജങ്ക്ഫുഡ്, ശരീരം വിയര്‍ക്കാതെയുള്ള ഇരിപ്പ് എന്നിവ കഫദുഷ്ടി ഉണ്ടാക്കുന്നു.

അമ്മയുടെ മുലപ്പാല്‍ കഫദുഷ്ടമായാല്‍ ഉപ്പുരസമുള്ളതും വഴുവഴുപ്പുള്ളതുമായിരിക്കും. മുലപ്പാല്‍ വെള്ളത്തിലൊഴിച്ചാല്‍ താഴ്ന്നുപോകുന്ന അവസ്ഥയായിരിക്കും. കുഞ്ഞിന് എപ്പോഴും ഉറക്കം, വായില്‍നിന്നും വെള്ളം ഒലിക്കല്‍, വയറു വീര്‍ക്കല്‍, വയറുവേദന, മുലപ്പാല്‍ കുടിച്ചാല്‍ ഉടന്‍ ഛര്‍ദിക്കുക, വിളറിയ കണ്ണുകള്‍ എന്നിവയും ഉണ്ടാകാം.

അനവസരങ്ങളിലും അമിത അളവിലും കുഞ്ഞുങ്ങള്‍ക്ക് മുലപ്പാലോ മറ്റ് ആഹാരങ്ങളോ നിര്‍ബന്ധിച്ച് നല്‍കുന്നത് കഫക്കെട്ട്, ഛര്‍ദ്ദി, അതിസാരം, ഗ്രഹണി തുടങ്ങിയ ദഹനസംബന്ധമായ രോഗങ്ങള്‍ക്ക് കാരണമായേക്കാം. 

മുലപ്പാലിനു പകരമായി നല്‍കുന്ന കൃത്രിമ പാല്‍പ്പൊടികളും ഭക്ഷ്യസാധനങ്ങളും ദഹനക്കേടിന് കാരണമാകും. ഇത്തരം ആഹാരസാധനങ്ങളില്‍ അധിക അളവില്‍ പ്രോട്ടീന്‍, അന്നജം, കൊഴുപ്പ്, ഉപ്പ്, കേടുവരാതിരിക്കാനുള്ള രാസപദാര്‍ത്ഥങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

കുഞ്ഞുങ്ങള്‍ക്ക് ദഹനശക്തിയും രോഗപ്രതിരോധശേഷിയും ഉണ്ടാകാനുള്ള നിരവധി പ്രയോഗങ്ങള്‍ ആയുര്‍വേദ സംഹിതകളില്‍ പരാമര്‍ശിക്കുന്നുണ്ട്. ആയുര്‍വേദ സിദ്ധാന്തപ്രകാരം വാതം, പിത്തം, കഫം എന്നിവയുടെ സമാവസ്ഥ ശരീരസന്തുലനത്തിന് അത്യന്താപേക്ഷിതമാണ്.

ബാലഗ്രഹണി


അമിത ഭക്ഷണം, അപഥ്യഭക്ഷണം, ദഹിക്കാന്‍ പ്രയാസമുള്ള ഭക്ഷണം, കൃമികള്‍ വര്‍ധിക്കുവാന്‍ ഇടയാക്കുന്ന സ്‌നിഗ്ധത ഒട്ടും ഇല്ലാത്ത രൂക്ഷതയേറിയ ഭക്ഷണരീതി, ദുഷിച്ച മുലപ്പാല്‍ കുടിക്കുക എന്നിവ ബാലഗ്രഹണിക്കുള്ള രോഗകാരണമാണ്.

മലശോധന


മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് സാധാരണ രീതിയില്‍ ദിനം പ്രതി നാല് തവണയെങ്കിലും മലശോധനയുണ്ടാകുന്നതാണ്. അമ്മയുടെ പാല്‍ ദുഷിച്ചതാണെങ്കില്‍ കുഞ്ഞിനു മലബന്ധം ഉണ്ടാകുന്നതാണ്. വയറുവീര്‍പ്പ്, വയറ്റില്‍ വേദന, മൂത്രതടസം എന്നിവയും ഉണ്ടാകാം.

ശ്വാസരോഗം


അഞ്ചു വിധത്തിലുള്ള ശ്വാസങ്ങളാണ് പ്രധാനമായും ആയുര്‍വേദ വിധിപ്രകാരം പറയുന്നത്. ക്ഷുദ്രശ്വാസം, തമകശ്വാസം, ഛിന്നശ്വാസം, മഹാശ്വാസം, ഊര്‍ദ്ധശ്വാസം എന്നിവയില്‍ തമകശ്വാസം (ആസ്ത്മ) ഇതില്‍ പ്രധാനപ്പെട്ട രോഗാവസ്ഥയാണ്്. കാസവൃദ്ധികൊണ്ട് ശ്വാസരോഗങ്ങള്‍ ഉണ്ടാകുന്നു. അതിസാരം, ഛര്‍ദി, വിഷം, പാണ്ഡ് രോഗം, ജ്വരം എന്നിവകൊണ്ടും പൊടി, പുക, തണുത്ത കാറ്റേല്‍ക്കുക, മര്‍മ്മസ്ഥാനങ്ങളില്‍ ആഘാതമേല്‍ക്കുക, തണുത്ത ഭക്ഷണം, പാനീയം എന്നിവ കഴിക്കുക തുടങ്ങിയവയാണ് ശ്വാസരോഗങ്ങള്‍ക്ക് കാരണം.

കഫദുഷ്ടി കാരണമുണ്ടാകുന്ന രോഗാവസ്ഥ


1. രസവഹസ്രോതോദുഷ്ടി കാരണം ശരീരത്തിന്റെ ഉപാപജയ നിരക്ക് (മെറ്റബോളിസം) കുറയുന്നു. 
2. അമിത വണ്ണം (അഡിപ്പോസ് ടിഷ്യൂ) ഉണ്ടാകുന്നു. 
3. കഫദോഷജ വികാരങ്ങളുണ്ടാകാം. 
4. ശ്വാസകോശരോഗങ്ങള്‍ 
5. അലര്‍ജി, കഫരോധം. 
6. വയറില്‍ ആമാവസ്ഥ (വിശപ്പില്ലായ്മ, ദഹനക്കുറവ്). 
7. കഫത്തിന്റെ ശരീരത്തിലെ സന്തുലിതാവസ്ഥ നഷ്ടപ്പെടുമ്പോള്‍ മടി, ക്ഷീണം എന്നിവ ഉണ്ടാകുന്നു. 
8. ചര്‍മ്മത്തിലെ എണ്ണമയം കൂടുതലാകുക. 
9. സൈനസൈറ്റിസ് 
10. തലയ്ക്ക് ഭാരം തോന്നുക. 
11. നീര് വരിക, വലിവ്, ഉറക്കക്കൂടുതല്‍. 
12. തമക ശ്വാസം (ആസ്ത്മ) എന്നിവ കഫദുഷ്ടി കാരണം ഉണ്ടാകുന്ന പ്രധാന രോഗാവസ്ഥകളാണ്.

ഭക്ഷണത്തില്‍ പാലിക്കേണ്ടത്


1. ഗര്‍ഭിണിയായിരിക്കുമ്പോള്‍ തന്നെ ആഹാരത്തില്‍ അതീവ ശ്രദ്ധപുലര്‍ത്തണം. ആഹാരത്തില്‍ പഴവര്‍ഗങ്ങളും പച്ചക്കറികളും ധാരാളമായി ഉള്‍പ്പെടുത്തണം. 
2. എണ്ണയില്‍ വറുത്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കണം. 
3. നാര് കൂടുതലടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുക. 
4. ലഘുവ്യായാമങ്ങള്‍ ചെയ്യുക.

കഫത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താന്‍


കഫത്തിന്റെ ശരിയായ പ്രവര്‍ത്തനം ശരീരഭാരം, വളര്‍ച്ച, സന്ധിബന്ധങ്ങള്‍, ശ്വാസകോശം എന്നിവയുടെ നിയന്ത്രണത്തിനും വിധേയമാകും.

ശരീരത്തിലെ സപ്ത ധാതുക്കള്‍, പോഷകരസം, രക്തം, മേദസ്, മാംസം, അസ്ഥി, മജ്ജ, ശുക്ലം എന്നിവയെല്ലാം കഫത്തില്‍നിന്നും ഉണ്ടാകുന്നു. കഫത്തിന്റെ ശരീരത്തിലെ സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് ആവശ്യമാണ്.

1. ശരിയായ വ്യായാമം, ഉദ്വര്‍ത്തനം( പൊടി ഉഴിച്ചില്‍, മസാജ് ), കഫശമന ഔഷധി എണ്ണ തേപ്പ് എന്നിവയിലൂടെ രക്തചംക്രമണം മെച്ചപ്പെടുത്തുക. 
2. പുതിയ പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍, പഴങ്ങള്‍ എന്നിവയാല്‍ തയ്യാറാക്കപ്പെട്ട ലഘുഭക്ഷണങ്ങള്‍ കഴിക്കുക. 
3. എണ്ണമയം കൂടുതലുള്ളതും തണുത്തതും മധുരം, ഉപ്പ്, പുളി എന്നീ രസങ്ങള്‍ അമിതമായി അടങ്ങിയതുമായ ഭക്ഷണം( തൈര്, തണുത്തപാനിയങ്ങള്‍) ഒഴിവാക്കണം. 
4. എരിവ്, കയ്പ്പ് കഷായ രസങ്ങളാണ് കഫത്തെ കുറയ്ക്കാന്‍ ഉത്തമം. 
5. തണുപ്പ് കാലത്ത് ചൂട് കാലാവസ്ഥയുള്ള സ്ഥലത്ത് താമസിക്കുക. തണുപ്പിനെ തടയുന്ന വസ്ത്രങ്ങള്‍ ധരിക്കുക. 
6. രാത്രി നേരത്തെ ഉറങ്ങുക. രാവിലെ നേരത്തെ എഴുന്നേല്‍ക്കുക. 
7. പുതിയ അനുഭവങ്ങള്‍, കാഴ്ച, സ്വരം, സുഗന്ധങ്ങള്‍ എന്നിവയിലൂടെയുള്ള ഉത്തേജനം. 
8. ഉരസ്, ശിരസ് എന്നിവ കഫസ്ഥാനങ്ങളും ശൈശവവും മധ്യകാലവും കഫകാലവുമാണ്. ശൈശവ ഘട്ടത്തില്‍ കഫസംബന്ധമായ രോഗങ്ങളായ നീര്‍വീഴ്ച, പനി, തൊണ്ടവേദന, ചുമ, മൂക്കൊലിപ്പ് തുടങ്ങിയവ കൂടുതലായി കാണാം. 
9. ശ്വാസകോശരോഗങ്ങള്‍ ഉള്ളവര്‍ കഫകോപം ഉണ്ടാക്കുന്ന ഭക്ഷണപാനീയങ്ങള്‍ ഒഴിവാക്കണം. 
10. തണുപ്പു കാലത്ത് കഫകോപവും ചൂടുകാലത്ത് കഫശമനവും ഉണ്ടാകുന്നു. വളരെ പഴക്കംചെന്ന കഫക്കെട്ടുള്ളവര്‍ക്ക് നൂലു പോലെ കട്ടിയുള്ള സ്രാവം മൂക്കില്‍നിന്നുണ്ടാകാം. തുമ്മല്‍, തലയ്ക്കു ഭാരം, കണ്ണിനടിയില്‍ വീര്‍പ്പ്, ചെവിയടപ്പ്, തലവേദന, ശ്വാസംമുട്ടല്‍, കിതപ്പ്, ശ്വാസം വലിക്കുമ്പോള്‍ ചൂളം വിളിപോലുള്ള ശബ്ദം എന്നിവ ലക്ഷണങ്ങളാണ്.

കഫശമന പ്രയോഗങ്ങള്‍


1. പനിക്കൂര്‍ക്കയില വാട്ടി പിഴിഞ്ഞ നീര്, തേന്‍ ചേര്‍ത്ത് കഴിക്കുന്നത് കുട്ടികളിലെ കഫക്കെട്ടിനു ഉത്തമപരിഹാരമാണ്. 
2. ചൂടുപാലില്‍ മഞ്ഞള്‍പ്പൊടി ചേര്‍ത്ത് കുടിക്കുന്നത് അലര്‍ജി, ഈസ്‌നോഫിലിയ എന്നിവയ്ക്ക് ഫലപ്രദമാണ്. 
3. ചെറിയ കുട്ടികളിലെ കഫം കൊണ്ടുള്ള മൂക്കടപ്പിനു കുറുന്തോട്ടിവേര്, മുത്തങ്ങക്കിഴങ്ങ് പുളിഞരമ്പ്, അരത്ത എന്നിവ ശീലപ്പൊടിയാക്കി മുലപ്പാലില്‍ കുഴച്ച് തുണിയില്‍ തേച്ച് മൂര്‍ദ്ധാവില്‍ വയ്ക്കുക. 
4. തുളസിയില നീര് തേന്‍ ചേര്‍ത്ത് കഴിക്കുക. 
5. ജലദോഷം, തൊണ്ടവേദന, എന്നിവയുണ്ടായാല്‍ തുളസിയിലയും കരുപ്പെട്ടിയും കുരുമുളകും ചേര്‍ത്ത് തുളസിക്കഷായം ഉണ്ടാക്കി കുടിക്കുക. 
6. ചുക്ക് കാപ്പി, തുളസിക്കാപ്പി എന്നിവ ഉത്തമം. 
7. ദീപനപാചന ഔഷധങ്ങള്‍ : അഷ്ടചൂര്‍ണം, പഞ്ചകോലചൂര്‍ണം, കാച്ചിയ മോര്്, ചുക്കുമല്ലി ഇട്ടു വെന്ത വെള്ളം എന്നിവ ഉപയോഗിക്കുന്നത് രോഗം അകറ്റും. 
8. തേനിന്റെ ഉപയോഗം, ചുക്ക്, കുരുമുളക്, തിപ്പലി, ഏലത്തരി, ഗ്രാമ്പൂ, മഞ്ഞള്‍ തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ കഫശമനമാണ്. 
9. മലര്‍, ബാര്‍ളി, ഉലുവ, മുതിര തുടങ്ങിയവ കഫനാശകങ്ങളാണ്. 
യോഗാസനം, ശ്വസനവ്യായാമങ്ങള്‍ തുടങ്ങി പ്രാണവായുവിന് ആനുലോമ്യം ഉണ്ടാക്കുന്ന ശീലങ്ങള്‍ ദിനചര്യയുടെ ഭാഗമാക്കുക.ഇന്നത്തെ സാഹചര്യത്തില്‍ യാത്രാസൗകര്യങ്ങള്‍, പഠനഭാരം വര്‍ധിച്ചതും മാനസികസമ്മര്‍ദവും ടെലിവിഷന്‍, കമ്പ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയുടെ സ്വാധീനവും കുട്ടികളില്‍ ശാരീരികവ്യായാമം കുറച്ചിട്ടുണ്ട്.

നടത്തം, സൈക്ലിങ്, നീന്തല്‍, ബാട്മിന്റണ്‍ എന്നിങ്ങനെ ശരീരം നന്നായി വിയര്‍ക്കത്തക്ക രീതിയില്‍ ദിവസവും അരമണിക്കൂര്‍ വ്യായാമങ്ങളില്‍ ഏര്‍പ്പെടുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുവാനും ദേഹം വിയര്‍ക്കുന്നതിനും അതിലൂടെ ശ്വാസകോശങ്ങളുടെ സങ്കോച വികാസ ക്ഷമത നന്നായി കൂടുന്നതിനും സഹായകമാകും. ദഹനശക്തി വര്‍ധിക്കുകയും ശ്വാസകോശങ്ങളില്‍ കഫം അടിഞ്ഞു കൂടാനുള്ള സാധ്യത ഒഴിവാക്കുകയും ചെയ്യാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍


1. ലഘുവായ സമീകൃതാഹാരം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 
2. വ്യായാമം ശീലമാക്കുക. 
3. കൃത്യമായ മലശോധന 
4. നല്ല ഉറക്കം 
5. മാനസിക സമ്മര്‍ദങ്ങള്‍ കുറയ്ക്കുക. 
6. അന്നജം കൂടുതലടങ്ങിയ ഭക്ഷണങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. 
7. അരിയരച്ചുള്ളതും ആവിയില്‍ പുഴുങ്ങിയ ആഹാരം( ഇഡ്ഡലി, ഇടിയപ്പം) എന്നിവ കഴിക്കുന്നത് കഫരോഗങ്ങള്‍ക്ക് ഉത്തമമാണ്. 
8. ഗോതമ്പ്, ബ്രെഡ് എന്നിവ ദിവസവും കഴിക്കുന്നത് കഫവര്‍ദ്ധന ഉണ്ടാക്കും. 
9. അവല്‍ വിളയിച്ചത്, ഉഴുന്ന് കഫ വര്‍ദകമാണ്.

തയ്യാറാക്കിയത്: 
നീതു സാറാ ഫിലിപ്പ്

രോഗങ്ങള്‍ക്കുവേണം പ്രതിരോധം

കടുത്ത തണുപ്പും മലിനമായ അന്തരീക്ഷവും രോഗങ്ങളുടെ കടന്നുവരവിന് ആക്കം ആക്കം കൂട്ടുന്നു. മഞ്ഞപ്പിത്തം, ഛര്‍ദി, വറളിക്കം, 
പനി തുടങ്ങിയ രോഗങ്ങളാണ് കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നത്.

കുട്ടിക്കാലം രോഗങ്ങളുടേതുകൂടിയാണ്. പലവിധ രോഗങ്ങള്‍ കുട്ടികളെ വിടാതെ പിടികൂടാം. എങ്കിലും ശ്രദ്ധയോടുകൂടിയ ജീവിതം രോഗങ്ങള്‍ക്ക് പ്രതിരോധം തീര്‍ക്കും. പ്രത്യേകിച്ച് മഴക്കാലത്താണ് കുട്ടികളില്‍ രോഗങ്ങള്‍ കൂടുതലായി കണ്ടുവരുന്നത്.

കടുത്ത തണുപ്പും മലിനമായ അന്തരീക്ഷവും രോഗങ്ങളുടെ കടന്നുവരവിന് ആക്കം ആക്കം കൂട്ടുന്നു. മഞ്ഞപ്പിത്തം, ഛര്‍ദി, വയറിളക്കം, പനി തുടങ്ങിയ രോഗങ്ങളാണ് കുട്ടികളില്‍ കൂടുതലായി കണ്ടുവരുന്നത്. എന്നാല്‍ യഥാസമയത്തുള്ള പരിശോധനയും ചികിത്സയും വഴി രോഗങ്ങള്‍ തടയാനാവും.

മഞ്ഞപ്പിത്തം.


നമ്മുടെ നാട്ടില്‍ സാധാരണയായി കണ്ടുവരുന്ന മഞ്ഞപിത്തത്തിന്റെ മുഖ്യകാരണം വൈറസ് രോഗാണു ബാധയാണ്. ഇവ കൂടുതലായും പകരുന്നത്ദുഷിച്ച ജലത്തിലൂടെയും ആഹാര പദാര്‍ഥങ്ങളിലൂടെയും തന്നെയാണ്.

മിക്ക മഞ്ഞപ്പിത്ത രോഗങ്ങളിലും ലളിതമായ ഭക്ഷണക്രമവും, പരിപൂര്‍ണ വിശ്രമവും രോഗിയ്ക്ക് വേഗത്തില്‍ സുഖപ്രാപ്തിയെ ലഭിക്കുന്നതിന് സഹായകമാകുന്നു.

മഞ്ഞപ്പിത്ത രോഗം ബാധിച്ചവര്‍ രോഗവിമുക്തിക്ക് ശേഷം കുറഞ്ഞത് ആറുമാസത്തേക്കെങ്കിലും വിശ്രമം എടുക്കുന്നത് രോഗം മൂലം ശരീരത്തിനുണ്ടാകുന്ന ക്ഷീണം മാറുന്നതിനും ആരോഗ്യം വീണ്ടെടുക്കുന്നതിനും സഹായകമാണ്.

രോഗത്തിന്റെ സങ്കീര്‍ണതകള്‍ ഒഴിവാക്കുന്നതിന് വിശ്രമത്തിന് നല്ല പങ്കു വഹിക്കാന്‍ സാധിക്കും. മഞ്ഞപ്പിത്തരോഗം ഉണ്ടായിരിക്കുമ്പോള്‍ കൊഴുപ്പ് അധികമായി അടങ്ങിയിരിക്കുന്ന ആഹാരം കഴിക്കാതിരിക്കുന്നതായിരിക്കും ഉത്തമം. പ്രത്യേകിച്ചും മത്സ്യം, മാംത്സം, മുട്ട എന്നിവ.

മഞ്ഞപ്പിത്തരോഗം കരളിന്റെ പ്രവര്‍ത്തനത്തെ മന്ദീഭവിപ്പിക്കും എന്നതിനാല്‍, കൊഴുപ്പിന്റെ ദഹനത്തെയും ആഗിരണത്തെയും ഇത് ബാധിക്കും. അതുകൊണ്ട് തന്നെ ദഹനക്കുറവ്, മനം പിരട്ടല്‍, ഛര്‍ദ്ദി, വയറിന് കമ്പനം മുതലായ അസ്വസ്ഥതകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

എന്നാല്‍ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍ എന്നിവ ഉപയോഗിക്കുന്നതുകൊണ്ട് ക്ഷീണം കുറയാനും രോഗിക്ക് എളുപ്പത്തില്‍ രോഗവിമുക്തി ഉണ്ടാകുവാനും സഹായകമാകും. കാരണം ഇവയില്‍ അടങ്ങിയിരിക്കുന്ന അന്നജം ഈ പ്രവര്‍ത്തനങ്ങളെ യെല്ലാം ത്വരിതപ്പെടുത്തുന്നവയാണ്.

ഛര്‍ദ്ദി, വയറിളക്കം


ഈ രണ്ട് രോഗങ്ങളും മലിനജലത്തില്‍ നിന്നും മലിനമായതും പഴകിയതുമായ ആഹാരസാധനങ്ങളില്‍ നിന്നും ഉണ്ടാകുന്നവയാണ്. ഇവയെ പ്രതിരോധിക്കുന്നതിനായി നല്ലതുപോലെ തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതിനും ആഹാരം വൃത്തിയായ അന്തരീക്ഷത്തില്‍ പാകം ചെയ്യുന്നതിലും ശ്രദ്ധിക്കേണ്ടതാണ് .

ആഹാരസാധനങ്ങളും വെള്ളവും വൃത്തിയായി അടച്ചു സൂക്ഷിക്കേണ്ടതാണ് . ആഹാര പദാര്‍ഥങ്ങളും കുടിക്കുന്നവെള്ളവും ചൂടോടുകൂടി തന്നെ കഴിവതും ഉപയോഗിക്കണം. തൊലികളയാതെ ഉപയോഗിക്കുന്ന പഴങ്ങളും, ഫലവര്‍ഗങ്ങളും നല്ലതുപോലെ തിളപ്പിച്ച വെള്ളത്തില്‍ കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക.

വര്‍ഷകാലാരംഭത്തില്‍ പെരുകുന്ന ക്ഷുദ്രജീവികളുടെ വര്‍ധനവിനെ തടയുന്നതിനായി പ്രത്രേക ശ്രദ്ധവേണം. മാലിന്യങ്ങള്‍ തുറസായ സ്ഥലത്തും പൊതുസ്ഥലങ്ങളിലും നിക്ഷേപിക്കാതിരിക്കുക. പരിസര ശുചിത്വം, സാനിട്ടറികക്കൂസുകളുടെ ഉപയോഗം, വ്യക്തി ശുചിത്വം മുതലായവ മാര്‍ഗങ്ങള്‍ പിന്‍തുടരുക.

കൊതുക് ഈച്ച മുതലായവക്ഷുദ്ര ജീവികള്‍ വീടിന്റെയുള്ളില്‍ കടക്കാതിരിക്കുന്നതിനായി ഔഷധ ദ്രവ്യങ്ങള്‍ ഉപയോഗിച്ചുള്ള പുക വീടിന്റെ ഉള്ളിലും പരിസരങ്ങളിലും ദിവസത്തില്‍ ഒരുപ്രാവശ്യം എങ്കിലും ഉപയോഗിക്കുക.

ഛര്‍ദ്ദിയും വയറിളക്കരോഗവും മൂലം ശരീരത്തില്‍ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടാന്‍ സാധ്യാതയുള്ളതിനാല്‍ അവയെ പരിഹരിക്കുന്നതിനായി ജലാംശം കൂടുതല്‍ അടങ്ങിയ ആഹാരങ്ങളും പാനീയങ്ങളും ഉപയോഗിണ്ടേതാണ്.

കഞ്ഞിവെള്ളം ഉപ്പുചേര്‍ത്തത്, കരിക്കിന്‍ വെള്ളം, മാതളപ്പഴത്തിന്റെ ചാറ്, മലരിട്ടുവെന്ത വെള്ളം, ഏലക്കായ പൊടിച്ചുചേര്‍ത്ത കട്ടന്‍ ചായ മുതലായവ ഉത്തമമാണ്.

ഇവയില്‍ കട്ടന്‍ ചായ, ഉപ്പിട്ട കഞ്ഞി വെള്ളം, മാതളപ്പഴത്തിന്റെ നീര് എന്നിവയ്ക്ക് വയറിളക്കത്തെ തടഞ്ഞു നിര്‍ത്താനുള്ള കഴിവും മലരിട്ടുവെന്ത വെള്ളം ഏലക്കായ പൊടിച്ചുചേര്‍ത്ത കരിക്കിന്‍ വെള്ളം ഇവയ്ക്ക് ഛര്‍ദ്ദി കുറയ്ക്കാനുമുള്ള കഴിവുമുണ്ട്.

ഛര്‍ദ്ദി, വയറിളക്കം എന്നീ രോഗാവസ്ഥകളില്‍ എത്രയും വേത്തില്‍ തന്നെ ഉചിതമായ ഔഷധങ്ങളും മേല്‍പ്പറഞ്ഞ തരത്തിലുള്ള പാനീയ സേവകളും പ്രാധാന്യം അര്‍ഹിക്കുന്നു.

പകര്‍ച്ചപ്പനി പ്രതിരോധിക്കാം


പനി പല രോഗങ്ങളുടെയും ലക്ഷണങ്ങളാകയാല്‍ ഒരിക്കലും സ്വയം ചികിത്സക്ക് മുതിരരുത്. മറ്റുള്ളവര്‍ ഇതേ പോലെ പനി വന്നപ്പോള്‍ ഉപയോഗിച്ച മരുന്നുകള്‍ ഒരിക്കലും കുട്ടികളില്‍ പരീക്ഷിക്കരുത്.

പനി തുടക്കത്തില്‍ തന്നെ ഒരു ഡോക്ടറുടെ ഉപദേശം തേടുക. പനി ഏതു തരം തന്നെ ആയാലും പരിപൂര്‍ണവിശ്രമവും ധാരാളം വെള്ളം കുടിക്കുന്നതും ശീലമാക്കുക.

രോഗബാധിതരില്‍ നിന്നും കൊതുകു വഴി വോഗം മറ്റുള്ളവരിലേക്ക്പകരാതെയിരിക്കുന്നതിനായി പനി ബാധിതര്‍ പകലും, രാത്രിയും കൊതുകുവല നിര്‍ബന്ധമായും ഉപയോഗിക്കുക.

ശരീരത്തില്‍ കടന്ന് കൂടിയിരിക്കുന്ന രോഗവാഹികളായ വൈറസിനെ പുറന്തള്ളുന്നതിനായി ദഹന വ്യൂഹം വരെ ശക്തിയായി പരിശ്രമിക്കുന്ന അവസ്ഥയില്‍ ദഹിക്കാല്‍ പ്രയാസമുള്ളവയും കട്ടിയുള്ളതുമായ ആഹാരങ്ങള്‍ കുട്ടികള്‍ക്ക് നല്‍കരുത്.

വൈറസിനെ ശരീരത്തില്‍ നിന്നും പുറന്തള്ളാനുള്ള ശരീരത്തിന്റെ പ്രവര്‍ത്തനഫലമായിയുണ്ടാകുന്ന പനിയെ ഒരിക്കലും ശക്തമായ ഔഷധ സേവ കൊണ്ട് പെട്ടെന്ന് പിടിച്ചു നിര്‍ത്തരുത്. പനി ശക്തമാകാതെ സൂക്ഷിക്കുകമാത്രമാണ് വേണ്ടത്.

ശരീരതാപനില ക്രമത്തിലധികം വര്‍ധിക്കുമ്പോള്‍ ശരീരകോശങ്ങളില്‍ നിന്നും നാം അറിയാതെ തന്നെ ധാരാളം ജലാംശം നഷ്ടപ്പെട്ടുകൊണ്ടിരിക്കും. ശരീര കോശങ്ങളില്‍ നിന്നും ജലനഷ്ടം സംഭവിക്കുക മൂലം ദഹനപ്രക്രീയയെ അത് സാരമായി ബാധിക്കും.

ഭക്ഷണത്തില്‍ ശ്രദ്ധിക്കാന്‍


പൊതുവേ ദഹിക്കാന്‍ പ്രയാസമുള്ളവയും മത്സ്യ മാംത്സാദികളും, വറുത്തും പൊരിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

പച്ചക്കറി വര്‍ഗത്തില്‍പ്പെട്ട പാവയ്ക്ക, നെല്ലിക്ക, ഇലവര്‍ഗങ്ങളായ മുരിങ്ങയില, തഴുതാമ, ചീര മുതലായ എളുപ്പം ദഹിക്കുന്നവയും അതിലുപരി ഇവയിലെ പ്രധാനഘടകങ്ങളായ വിറ്റാമിന്‍ സി, അയണ്‍ എന്നിവ ശരീരത്തിലെ രോഗപ്രതിരോധ സംവിധാനത്തിന് അനുകൂലമായവയാണ്.

ഇവ കറികളായോ, അല്ലെങ്കില്‍ ചതച്ചിട്ട് തിളപ്പിച്ച വെള്ളത്തില്‍ നവരയരി, പൊടിയരി എന്നിവയില്‍ ഏതെങ്കലും ചേര്‍ത്ത് കഞ്ഞിയാക്കിയതും. കുരുമുളകുപൊടിയും, ചുക്ക് പൊടിയും ചേര്‍ത്ത് അത് പനി തുടങ്ങിയ രോഗാവസ്ഥകളില്‍ പറ്റിയ ഔഷധമായും, ആഹാരമായും ഉപയോഗിക്കാം.

വെള്ളം കുടിക്കുന്നതിനായി ഔഷധ ദ്രവ്യങ്ങള്‍ ചേര്‍ത്ത് തിളപ്പിച്ച വെളളം തിരഞ്ഞെടുക്കുന്നതായിരിക്കും ഉചിതം. തുളസി, മുത്തങ്ങാ, പര്‍പ്പടകപ്പുല്ല്, ചുക്ക്, ഞെരിഞ്ഞില്‍, തഴുതാമ എന്നിവ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ശരീരത്തില്‍ അധികമായി ഉണ്ടാകുന്ന ചൂടിനെ കുറയ്ക്കുന്നതിനും നീര് കുറ 
യ്ക്കുന്നതിനും ഉത്തമമായ ഒരു പാനീയമാണ് . തഴുതാമ, മുരിങ്ങയില എന്നിവ ചതച്ചിട്ട് വെള്ളം കുടിക്കുന്നത് നീര് കുറക്കുന്നതിനും ഉത്തമമാണ്.

പകര്‍ച്ചപ്പനിയിലും തുടര്‍ന്നുണ്ടാകുന്ന ശരീര അസ്വാസ്ഥ്യങ്ങള്‍ക്കും ആയുര്‍വേദ ചകിത്സയിലെ പ്രധാനമായ കഷായം, അരിഷ്ടം മുതലായ അതീവ ഫലത്തെ പ്രദാനം ചെയ്യുന്നവയാണ്. ഇവയെല്ലാം രോഗിയുടെ ശരീരപ്രകൃതിക്കനുസരിച്ചും വൈദ്യ നിര്‍ദ്ദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ.

കടപ്പാട് -മംഗളം .കോം

 © 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate