অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യദായകമായ കാര്യങ്ങള്‍

ആരോഗ്യദായകമായ കാര്യങ്ങള്‍

ഇരിപ്പ്' നീണ്ടാല്‍ ദോഷം.

ദിവസം മുഴുവന്‍ ഇരുന്ന് ജോലിചെയ്യുന്നവര്‍ക്ക് വിവിധരോഗങ്ങള്‍ പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് 'സയന്‍സ് ഡെയിലി' റിപ്പോര്‍ട്ട് ചെയ്യുന്നു. നിഷ്‌ക്രിയമായ മാംസപേശികളുമായി മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നവരില്‍ പ്രമേഹം, ഹൃദ്രോഗം, പൊണ്ണത്തടി എന്നീ രോഗാവസ്ഥകള്‍ക്കുള്ള സാധ്യത വളരെ അധികമാണെന്നാണ് കൊളംബിയയില്‍ മിസൗറി സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

'കൊഴുപ്പ് ഉരുക്കിക്കളയാന്‍ കഴിവുള്ള ദീപനരസങ്ങള്‍ (എന്‍സൈമുകള്‍) അടങ്ങിയ മാംസപേശികളിലെ രക്തക്കുഴലുകള്‍, ഏതാനും മണിക്കൂര്‍ ഇരുന്ന് ജോലിചെയ്യുമ്പോള്‍ തന്നെ അടഞ്ഞുപോകുന്നു. എന്നാല്‍ ഇത്തരക്കാര്‍ ഇടയ്ക്ക് എഴുന്നേല്‍ക്കുകയും കുറച്ചു നേരം നടക്കുകയും ചെയ്താല്‍ ഈ ദീപനരസങ്ങള്‍ വീണ്ടും പ്രവര്‍ത്തനക്ഷമമാകും'-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കിയ പ്രൊഫ. മാര്‍ക്ക് ഹാമില്‍ട്ടന്‍ പറയുന്നു. 

കൂടുതല്‍ സമയം ഇരുന്ന് ജോലിചെയ്യുന്നവരില്‍, ഏറ്റവും അനുകൂലമായ തോതില്‍പ്പോലും ഉപാപചയ പ്രവര്‍ത്തനങ്ങള്‍ നടക്കാനുള്ള സാധ്യതയും വിരളമാണ്. ഇത്തരക്കാരില്‍ രോഗഹേതുകമായ ഘടകങ്ങളുടെ പ്രവര്‍ത്തനം ത്വരപ്പെടുകയും ചെയ്യുന്നു. ഓഫീസില്‍ ഇരുന്ന് ജോലി ചെയ്യുന്നവര്‍, കമ്പ്യൂട്ടര്‍ സ്ഥാപനങ്ങളിലെ ജോലിക്കാര്‍, മണിക്കൂറുകളോളം ടെലിവിഷനു മുന്നിലിരിക്കുന്നവര്‍, പുസ്തകപ്പുഴുക്കള്‍ തുടങ്ങി വ്യായാമം താരതമ്യേന കുറഞ്ഞ ഒരുകൂട്ടം ആളുകളില്‍ നടത്തിയ പഠനമാണ് ശ്രദ്ധേയമായ ഈ നിരീക്ഷണത്തിലെത്താന്‍ സഹായിച്ചത്

പഴങ്ങള്‍ ആരോഗ്യദായകം .

ആരോഗ്യദായകമായ വിഭവങ്ങളുടെ കലവറയാണ്‌ പഴങ്ങള്‍. രോഗപ്രതിരോധ ശക്തിക്കാവശ്യമായ നിരവധി ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിരിക്കുന്നു. 
പൈനാപ്പിള്‍ 
ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുന്നതിന്‌ പൈനാപ്പിള്‍ സഹായിക്കുന്നു. വൃക്ക സംബന്ധമായ രോഗങ്ങള്‍ക്കും ഇത്‌ നല്ലൊരു ഔഷധമാണ്‌. 
ചെറുനാരങ്ങ
മധുരമുള്ള നാരങ്ങാവെള്ളത്തില്‍ അല്‍പം ഉപ്പുകൂടി ചേര്‍ത്തു കഴിച്ചാല്‍ ക്ഷീണം പമ്പകടക്കും എന്നുള്ള വസ്തുത നമുക്ക്‌ അറിവുള്ളതാണ്‌. അതു മാത്രമല്ല അഴകും ആരോഗ്യവും പ്രദാനം ചെയ്യാന്‍ ചെറുനാരങ്ങയ്ക്കുള്ള കഴിവ്‌ ഒന്നു വേറെ തന്നെയാണ്‌. വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ ദഹനക്കേട്‌, മലബന്ധം, ചര്‍മരോഗങ്ങള്‍ എന്നിവയ്ക്കും ഉത്തമമാണ്‌. 
നെല്ലിക്ക 
ആയുര്‍വേദത്തില്‍ നെല്ലിക്കയ്ക്ക്‌ പ്രഥമസ്ഥാനമാണുള്ളത്‌. ഇരുപത്‌ ഓറഞ്ചില്‍ നിന്നും കിട്ടുന്ന വിറ്റമിന്‍ സി ഒരൊറ്റ നെല്ലിക്കയില്‍ നിന്നും ലഭിക്കുന്നു. ദിവസേന ഒരു നെല്ലിക്ക ശീലമാക്കുന്നത്‌ ആരോഗ്യത്തിനും ഓജസിനും നല്ലതാണ്‌. ശ്വാസകോശസംബന്ധമായ അസുഖങ്ങള്‍ക്കും നെല്ലിക്ക ഫലപ്രദമാണ്‌. 
മാമ്പഴം 
നമുക്ക്‌ സംഋദ്ധമായി ലഭിക്കുന്ന ഒരു ഫലമാണ്‌ മാമ്പഴം. എണ്ണിയാല്‍ ഒടുങ്ങാത്ത പോഷകഗുണങ്ങള്‍ കൊണ്ട്‌ സംഋദ്ധമാണ്‌ ഈ പഴം. പ്രോട്ടീന്‍, അന്നജം, ധാതുക്കള്‍, ലവണങ്ങള്‍, കൊഴുപ്പ്‌, വിറ്റാമിന്‍ എ, സി എന്നിവ അവയില്‍ ചിലതു മാത്രം. ഒരു ഗാസ്‌ മാമ്പഴച്ചാറില്‍ അര ഗാസ്‌ പാലും ഒരു സ്പൂണ്‍ തേനും ചേര്‍ത്ത്‌ ദിവസേന സേവിക്കുക. ഒരു മാസക്കാലം ഇത്‌ ആവര്‍ത്തിച്ചാല്‍ ശരീരത്തിന്‌ തൂക്കവും ബലവും കൈവരും. 
തക്കാളി 
വിറ്റാമിന്‍ എ, ബി, സി, ഇരുമ്പ്‌, കാത്സ്യം, ഫോസ്ഫറസ്‌, പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയെല്ലാം തക്കാളിയില്‍ അടങ്ങിയിരിക്കുന്നു. രക്ത ശുദ്ധീകരണത്തിന്‌ തക്കാളിയോളം പോന്ന മറ്റൊരു ഫലമില്ല. മോണയുടെയും, പല്ലുകളുടെയും, അസ്ഥികളുടെയും ആരോഗ്യത്തിനും, ഹൃദയം, തലച്ചോറ്‌, ഞരമ്പുകള്‍ എന്നിവയുടെ ശരിയായ പ്രവര്‍ത്തനത്തിനും തക്കാളി അത്യുത്തമമാണ്‌.

കംപ്യൂട്ടര്‍ രോഗങ്ങള്‍ തടയാം.

കൈയ്ക്ക്‌ വല്ലാത്ത കഴപ്പും പെരുപ്പും. ഉറക്കത്തില്‍ പേലും അസഹനീയമായ വേദന. ലക്ഷണങ്ങള്‍ ഇതൊക്കെയാണ്‌. നിങ്ങള്‍ പതിവായി കംപ്യൂട്ടര്‍ ഉപയോഗിക്കുന്ന വ്യക്തി കൂടിയാണെങ്കില്‍ കരുതിയിരിക്കുക. അസുഖം കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം ആകാം. 
അമിതവണ്ണമുള്ളവര്‍, ഗര്‍ഭിണികള്‍ തുടങ്ങിയവര്‍ക്കും ഈ രോഗം വരാന്‍ സാധ്യതയേറെയാണ്‌. ജോലിയിലും ജീവിതശൈലിയിലും ചില കരുതലുകളുണ്ടെങ്കില്‍ അസുഖത്തിണ്റ്റെ ബുദ്ധിമുട്ടുകള്‍ പൂര്‍ണമായും ഒഴിവാക്കാം. 

നമ്മുടെ കൈപ്പത്തിയിലേക്ക്‌ രണ്ടു നാഡികള്‍ വരുന്നുണ്ട്‌. അവയാണ്‌ മീഡിയന്‍ നെര്‍വും അള്‍നാര്‍ നെര്‍വും. സാധാരണ ഒരു നാഡിയുടെ ഇരു വശങ്ങളിലും മാംസഭാഗമാണ്‌. എന്നാല്‍, മീഡിയന്‍ നെര്‍വ്‌ കൈയില്‍ മണിബന്ധത്തിണ്റ്റെ ഭാഗത്തു വച്ച്‌ എല്ലിണ്റ്റെ മുകളില്‍ കൂടിയും കട്ടിയായ മാംസഭാഗത്തിനിടയിലൂടെയുമാണ്‌ കടന്നു പോകുന്നത്‌. ഈ നാഡി കടന്നു പോകുന്ന നേര്‍ത്തവഴിയ്ക്ക്‌ കാര്‍പല്‍ ടണല്‍ എന്നാണു പേര്‌. ഈ വഴിയില്‍ വച്ച്‌ നാഡിക്ക്‌ ഞെരുക്കം വരുന്നതാണ്‌ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിനു കാരണം.
രോഗം ആര്‍ക്കെല്ലാം
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിണ്റ്റെ കാരണങ്ങള്‍ രണ്ടായി തിരിക്കാം.
1. ശാരീരികാവസ്ഥ മൂലം.
2. രോഗാവസ്ഥ മൂലം. 
കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം കൂടുതലും സ്ത്രീകളിലാണ്‌ കണ്ടു വരുന്നത്‌. പ്രത്യേകിച്ചു 40 മുതല്‍ 60 വയസു വരെയുള്ളവരില്‍. ഗര്‍ഭിണികളിലും ഗര്‍ഭനിരോധന ഗുളികകള്‍ ഉപയോഗിക്കുന്നവരിലും അമിതവണ്ണമുള്ളവരിലും രോഗസാധ്യത കൂടുതലാണ്‌. ഇവരുടെ ശരീരത്തിലും കോശങ്ങളിലും ജലാംശം കൂടുന്നതാണു കാരണം. അതിനാല്‍ കൈയിലെ മാംസത്തിലും നീര്‍ക്കെട്ടുണ്ടാകുന്നു. ആര്‍ത്തവ കാലത്ത്‌ ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം ചിലരില്‍ ഈ രോഗം ഉണ്ടാകാം.
ഇനി പറയുന്ന ചില രോഗങ്ങളെത്തുടര്‍ന്നും കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം വരാം. 
അക്രോമെഗലി - ശരീരത്തിലെ എല്ലുകള്‍ക്ക്‌ അസാധാരണമായി നീളം വയ്ക്കുകയും കൈകാലുകള്‍ക്ക്‌ അസാധാരണ വലിപ്പമുണ്ടാകുകയും ചെയ്യുന്ന വൈകല്യമാണിത്‌. 

പ്രമേഹം. ഹൈപ്പോതൈറോയിഡിസം തൈറോയ്ഡ്‌ ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുന്നതു മൂലം. 
അമിതവണ്ണം. റുമറ്റോയ്ഡ്‌ ആര്‍ത്രൈറ്റിസ്‌. എല്ലുകള്‍ക്കുണ്ടാകുന്ന പൊട്ടലും സ്ഥാനഭ്രംശവും. ഞരമ്പ്‌ പോകുന്ന വഴിയില്‍ ട്യൂമറോ മറ്റോ ഉണ്ടാകുക. മറ്റു ഹോര്‍മോണ്‍ തകരാറുകള്‍ കംപ്യൂട്ടര്‍ സ്ഥിരമായി ഉപയോഗിക്കുന്നവര്‍ക്കു മാത്രമല്ല, കൈകള്‍ക്കും മണിബന്ധത്തിനും തുടരെ ചലനവും ആയാസവുമുണ്ടാക്കുന്ന ജോലി ചെയ്യുന്നവര്‍ക്കും കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം വരാം. തുന്നല്‍-എംബ്രോയ്ഡറി ജോലിക്കാര്‍, മരപ്പണിക്കാര്‍, ഈര്‍ച്ചവാളുപയോഗിക്കുന്നവര്‍ എന്നിവരെല്ലാം ഇതിലുള്‍പ്പെടുന്നു. ഒരു വസ്തു കുറേ സമയം പിടിക്കുകയോ ബസിണ്റ്റെ കമ്പിയില്‍ അധികനേരം പിടിച്ചു നില്‍ക്കുകയോ മറ്റോ ചെയ്യുമ്പോള്‍ കൈയ്ക്ക്‌ വല്ലാത്ത കഴപ്പും പെരുപ്പും അനുഭവപ്പെടുക, ഉറക്കത്തിനിടയില്‍ പോലും അസഹ്യമായ കൈവേദന കൊണ്ട്‌ ഉണരുക എന്നിവയാണ്‌ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിണ്റ്റെ പ്രധാന ലക്ഷണങ്ങള്‍. ഇടവിട്ട്‌ ഒരു കൈയുടെയോ രണ്ടുകൈകളുടയോ സംവേദനത്വം ഇല്ലാതാകാം. രോഗം ഗുരുതരമാകുമ്പോള്‍ തള്ളവിരലിണ്റ്റെ ബലവും ചലനശേഷിയും കുറഞ്ഞ്‌, മാംസം ശോഷിക്കും. 

വിവിധ പരിശോധനകാര്‍പല്‍ ടണല്‍ സിന്‍ഡ്രോം കണ്ടെത്തുന്നതിന്‌ രോഗത്തെക്കുറിച്ചുള്ള ശരിയായ വിവരണവും കൃത്യമായ പരിശോധനയും വേണം. നെര്‍വ്‌ കണ്ടക്ഷന്‍ സ്റ്റഡി ടെസ്റ്റ്‌, ഇലക്ട്രോമയോഗ്രാഫി എന്നീ പരിശോധനകളാണു ചെയ്യുന്നത്‌. രോഗം മുലം നാഡികള്‍ക്കുണ്ടാകുന്ന പ്രവര്‍ത്തന തടസങ്ങളുടെ തീവ്രത അളക്കാന്‍ ഇവ സഹായിക്കുന്നു. അള്‍ട്രാസൌണ്ട്‌, എം. ആര്‍. ഐ സ്കാനിങ്ങ്‌ പരിശോധനകളും നാഡിയുടെ പ്രശ്നങ്ങള്‍ മനസിലാക്കുന്നതിനു ചെയ്യുന്നു. മരുന്നും ശസ്ത്രക്രിയയും പ്രശ്നബാധിതമായ നാഡിയുടെ ഞെരുക്കം കഴിയുന്നത്ര കുറയ്ക്കുകയാണ്‌ അടിസ്ഥാനചികിത്സ. അതായത്‌ കീബോര്‍ഡിനു മുന്നില്‍ അമര്‍ത്തി വയ്ക്കുന്നതു മൂലം കൈകള്‍ക്കുണ്ടാകുന്ന ആയാസം കുറയ്ക്കണം. ഇതിനു പല മാര്‍ഗങ്ങളുണ്ട്‌. കൈകള്‍ ശരിയായ നിലയില്‍ വയ്ക്കാന്‍ സഹായിക്കുന്ന സ്പ്ളിണ്റ്റ്‌ ഉപയോഗി ക്കുകയാണ്‌ ഒരു മാര്‍ഗം. കംപ്യൂട്ടര്‍ ഉപയോഗിക്കുമ്പോള്‍ കൈകള്‍ നിവര്‍ത്തി കീബോര്‍ഡില്‍ "ന്യൂട്രല്‍" നിലയില്‍ വയ്ക്കുന്നതിനും കൈകള്‍ക്കു വിശ്രമം നല്‍കുന്നതിനും കൈ അധികം വളയുന്നതു തടയുന്നതിനും "റിസ്റ്റ്‌ സ്പ്ളിണ്റ്റ്‌" സഹായിക്കും. "കോക്ക്‌ അപ്‌ സ്പ്ളിണ്റ്റ്‌" എന്ന ഈ ഉപകരണം ആശുപത്രി ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകളില്‍ ലഭിക്കും. 150മുതല്‍ 250 വരെയാണു വില.ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം സ്പ്ളിണ്റ്റ്‌ ഉപയോഗിക്കുക. രാത്രി കിടക്കുമ്പോഴും വിശ്രമിക്കുമ്പോഴും ഇത്‌ ഉപയോഗിക്കാം. അമിതവണ്ണമാണ്‌ കാര്‍പല്‍ ടണല്‍ സിന്‍ഡ്രോമിലേക്കു നയിക്കുന്ന മറ്റൊരു ഘടകം. മണിബന്ധത്തില്‍ അമിതമായി കൊഴുപ്പടിയുന്നത്‌ നാഡി ഞെരുങ്ങുന്നതിനു കാരണമാകും. അതിനാല്‍ വണ്ണം കുറയ്ക്കാന്‍ വ്യായാമവും ആഹാരക്രമവും ശീലിക്കണം. ഗര്‍ഭനിരോധനഗുളികകള്‍ കഴിക്കുന്നവര്‍ അതു നിര്‍ത്തുകയും വേണം. സ്പിണ്റ്റ്‌ ഉപയോഗിച്ചിട്ടും വേദന കുറയുന്നില്ലെങ്കില്‍ ഗുളികകള്‍ കഴിക്കേണ്ടി വരും. എന്നിട്ടും വേദനയും പെരുപ്പും കുറയുന്നില്ലെങ്കില്‍ നാഡിക്കു ചുറ്റും സ്റ്റീറോയ്ഡ്‌ കുത്തിവച്ച്‌ നീര്‍ക്കെട്ടു കുറയ്ക്കുന്ന ചികിത്സയുമുണ്ട്‌. ഏറ്റവും അവസാന മാര്‍ഗമെന്ന നിലയിലാണ്‌ ശസ്ത്രക്രിയ ചെയ്യുന്നത്‌. നാഡിയില്‍ ഞെരുക്കമുണ്ടാക്കുന്ന കട്ടിയുള്ള മാംസഭാഗം നീക്കം ചെയ്യുന്നതാണ്‌ ഈ കീ ഹോള്‍ ശസ്ത്രക്രിയ. "മീഡിയന്‍ നെര്‍വ്‌ ഡീകംപ്രഷന്‍ ശസ്ത്രക്രിയ" എന്നാണിതറിയപ്പെടുന്നത്‌. ആശുപത്രിയിലെത്തി അന്നു തന്നെ ശസ്ത്രക്രിയ നടത്തി വൈകുന്നേരമോ അടുത്ത ദിവസമോ ആശുപത്രി വിടാം. ഒന്നു ദിവസം കൈയ്ക്ക്‌ അധികം ആയാസം കൊടുക്കരുത്‌. പിന്നീടു പതിവു ജോലികള്‍ ചെയ്തു തുടങ്ങാം.
ഡോ. വി. കെ. സഞ്ജീവ്‌ 
അസിസ്റ്റണ്റ്റ്‌ പ്രൊഫസര്‍ ന്യൂറോളജി വിഭാഗം 
പുഷ്പഗിരി മെഡിക്കല്‍ കോളജ്‌ തിരുവല്ല

വീട്ടില്‍ വേണ്ട ഔഷധച്ചെടികള്‍.

ചെറിയ കുട്ടികളുള്ള വീടുകളില്‍ ഔഷധച്ചെടികള്‍ ആവശ്യമാണ്‌. നഗരങ്ങളിലും ചെടിച്ചട്ടിയിലോ, ചാക്കുകളില്‍ മണ്ണുനിറച്ചോ ഇവ വളര്‍ത്താം.

ഔഷധച്ചെടികളില്‍ ഏറ്റവും പ്രധാനം കൃഷ്ണതുളസി തന്നെയാണ്‌. പനി, ജലദോഷം, അലര്‍ജി, ദഹനക്കേട്‌ എന്നിവയ്ക്കെല്ലാം കൃഷ്ണതുളസി ഫലപ്രദമായ ഔഷധമാണ്‌.പച്ചമഞ്ഞളും കൃഷ്ണതുളസിയും അരച്ചിടുന്നത്‌ ത്വക്കിലെ അലര്‍ജിക്കും നല്ലരൌഷധമാണ്‌. സാധാരണ പനിയ്ക്ക്‌ പര്‍പ്പടക പുല്ല് പൊടിച്ച്‌ മുലപ്പാലില്‍ ചേര്‍ത്തു കൊടുക്കുന്നത്‌ നല്ല മരുന്നാണ്‌. 

അതുപോലെ പനിക്കൂര്‍ക്ക പനി മാറാന്‍ ഉത്തമൌഷധമാണ്‌. കുട്ടികളുടെ ജലദോഷത്തിന്‌ പനിക്കൂര്‍ക്ക വാട്ടി നിറുകയിലിട്ടാല്‍ മതി. 

ബ്രഹ്മിയാണ്‌ വീട്ടില്‍ വളര്‍ത്തേണ്ട മറ്റൊരു ചെടി. ബുദ്ധി വളര്‍ച്ചയ്ക്കും ശരിയായ മലശോധനയ്ക്കും ബ്രഹ്മിനീര്‌ വളരെ നല്ലതാണ്‌. കുട്ടികളുടെ ചര്‍ദി മാറാന്‍ കൂവളത്തിണ്റ്റെ വേര്‌ തേനലരച്ചു കൊടുത്താല്‍ മതി. അല്‍പം മുതിര്‍ന്ന കുഞ്ഞുങ്ങള്‍ക്കാണെങ്കില്‍ കൃഷ്ണതുളസിയിലയും കല്ലുപ്പും ചേര്‍ത്ത്‌ തിരുമ്മി നല്‍കാം.

ഇതു കൂടാതെ കൂവ, തേന്‍, കടുക്ക, പാല്‍ക്കായം, ഞെരിഞ്ഞില്‍, വയമ്പ്‌, പച്ചമഞ്ഞള്‍ തുടങ്ങിയ മരുന്നുകളും കൊച്ചുകുഞ്ഞുങ്ങളുള്ള വീടുകളില്‍ എപ്പോഴും കരുതേണ്ടതാണ്‌.

തലവേദന പാരമ്പര്യമോ?.

അതേയെന്നു പറയാം. പക്ഷേ, ഇതിന്‌ ആധാരമായി ഇനിയും തെളിവുകള്‍ കണ്ടെത്തിയിട്ടില്ല. എങ്കിലും മൈഗ്രെയ്‌നുള്ള കുട്ടികളുടെ മാതാ പിതാക്കളില്‍ ആര്‍ക്കെങ്കിലും ഇതുണ്ടായിക്കാണുന്നു. പലപ്പോഴും തലവേദനയ്ക്കു കാരണമാകുന്നതു വീടോ കുടുംബാംഗങ്ങളുടെ മറ്റു ഭൌതിക സാഹചര്യങ്ങളോ ആയി ബന്ധപ്പെട്ടുള്ള പ്രേരകങ്ങളിലൂടെയാകാം (ട്രിഗേഴ്സ്‌). വീട്ടില്‍ ഉപയോഗിക്കാറുള്ള പെര്‍ഫ്യൂമുകള്‍, പുകവലി, ഭക്ഷണശീലം എന്നിവയും കാരണമാകാം. 

തലവേദന മാറ്റാന്‍ പെയ്ന്‍കില്ലര്‍ ഉപയോഗിക്കാമോ ?

സാധാരണ തലവേദനയ്ക്കു ശമനം കിട്ടാന്‍ പലരും പെയ്ന്‍കില്ലറോ പാരസിറ്റമോളോ ഉപയോഗിക്കാറുണ്ട്‌. ഒന്നോ രണ്ടോ തവണ തലവേദനയ്ക്ക്‌ ഇതുപയോഗിക്കുന്നതില്‍ തെറ്റില്ല. പക്ഷേ, തുടര്‍ച്ചയായി ഉപയോഗിക്കുന്ന അവസ്ഥയുണ്ടാകരുത്‌. ഇതിണ്റ്റെ അമിതമായ ഉപയോഗംമൂലവും തലവേദനയുണ്ടാകാം. 

തലവേദനയ്ക്കു പെയ്ന്‍ ബാമുകള്‍ ആശ്വാസം നല്‍കുമോ ?

ഇല്ല. നെറ്റിയില്‍ ബാമുകള്‍ പുരട്ടുമ്പോള്‍ ഉണ്ടാകുന്ന പൊള്ളലിലൂടെ താല്‍ക്കാലിക ആശ്വാസം ലഭിക്കുന്നതായി തോന്നും. തലവേദനയ്ക്കൊപ്പം ബാമിണ്റ്റെ പൊള്ളലുംകൂടി തലച്ചോറിണ്റ്റെ ശ്രദ്ധയ്ക്കായി ശ്രമിക്കുകയാണു ചെയ്യുന്നത്‌. തലച്ചോര്‍ ബാമിണ്റ്റെ പൊള്ളല്‍ അറിയിക്കുമ്പോള്‍ തലവേദന ക്ഷണികമായി മറയ്ക്കപ്പെടുന്നു. 

ഛര്‍ദിക്കുമ്പോള്‍ മൈഗ്രെയ്ന്‌ ആശ്വാസം ലഭിക്കുന്നത്‌ എങ്ങനെ ? 

ഛര്‍ദിക്കുമ്പോള്‍ വേദന കുറയുന്നുണ്ടെന്നു പറയാനാകില്ല. മൈഗ്രെയ്ന്‍ വേദനയുടെ നീണ്ട പ്രക്രിയയുടെ അവസാന ഭാഗമായാണു ഛര്‍ദിലുണ്ടാകുക. ഇതു സ്വാഭാവിക പ്രതികരണമാണ്‌. വേദനയ്ക്കു മുന്‍പുള്ള അസ്വസ്ഥതയില്‍ തുടങ്ങി വേദനയുടെ പാരമ്യതയിലെത്തി പിന്നീടു കുറയുകയാണു ചെയ്യുക. ഈ സ്റ്റേജിലാണ്‌ ഛര്‍ദി. സ്വാഭാ വികമായി കുറയുന്ന വേദന ഛര്‍ദിക്കുമ്പോഴാണു കുറഞ്ഞതെന്ന തോന്നലുണ്ടാകുന്നു. 

രാത്രി മദ്യപാനത്തെ തുടര്‍ന്നു രാവിലെ തലവേദന ഉണ്ടാകാറുണ്ട്‌. ഇത്‌ ഒഴിവാക്കാനാകുമോ? 

മദ്യപാനത്തെ തുടര്‍ന്നുണ്ടാകുന്ന നിര്‍ജലീകരണം (ഡീഹൈഡ്രേ ഷന്‍) മൂലമാണു തലവേദന. ഇത്‌ ഒഴിവാക്കാന്‍ കഴിയില്ല. രാവിലെ എഴുന്നേറ്റു വേദന സംഹാരി ഗുളിക കഴിക്കുന്നവരുണ്ട്‌. ഇതു നല്ല കാര്യമാണെന്നു പറയാനാകില്ല.

സാധാരണ തലവേദനയ്ക്ക്‌ എങ്ങനെ ശമനം തേടാം? 

പല തലവേദനയും ജീവിതചര്യയുമായി ബന്ധപ്പെട്ടതാണ്‌ (ബിഹേവി യറല്‍). ഐസ്ക്രീം കഴിക്കുന്നതോ, കുളിയിലെ പ്രശ്നമോ, തിങ്ങി നിറഞ്ഞ ബസിലെ യാത്രയോ ഒക്കെ ചിലരില്‍ തലവേദനയുണ്ടാക്കും. കഴിയു മെങ്കില്‍ ഇത്തരം സാഹചര്യം ഒഴിവാക്കുക. നന്നായി വിശ്രമിക്കുന്നതിലൂടെത്തന്നെ സാധാരണ തലവേദനകള്‍ക്ക്‌ ആശ്വാസം കിട്ടും. നല്ല ഉറക്കവും പ്രധാനമാണ്‌. 

മൈഗ്രെയ്ന്‍ തലവേദനകള്‍ പൂര്‍ണമായി ശമിക്കുമോ? 

പൂര്‍ണമായി ഇല്ലാതാകുന്നതിനേക്കാള്‍ തലവേദനയുടെ ആവര്‍ത്തനം കുറയുകയാണു ചെയ്യുക. അതായത്‌, വീണ്ടും തലവേദന വരാനുള്ള സാധ്യത നീട്ടുക. തലവേദനയ്ക്കു കാരണമാകുന്ന സാഹചര്യങ്ങള്‍ (ട്രിഗേഴ്സ്‌) ഒഴിവാക്കാനായാല്‍ ഇതു നിയന്ത്രിക്കാം. മരുന്നുകളിലൂടെയും ആശ്വാസം കിട്ടും. 

ടെന്‍ഷന്‍ തലവേദന എങ്ങനെ ഒഴിവാക്കാം? 

ജീവിതത്തിലും ജോലിയിലും പഠനത്തിലും ടെന്‍ഷനും സ്ട്രെസും ഒഴിവാക്കാന്‍ കഴിഞ്ഞെന്നു വരില്ല. പക്ഷേ, ഇതു നിയന്ത്രിച്ചു വരുതിയിലാക്കുക. റിലാക്സ്‌ ചെയ്യാന്‍ ശ്രമിക്കുക. പ്രഫഷനത്സ്‌ പലതര ത്തിലുള്ള റിലാക്സേഷന്‍ ടെക്നിക്സ്‌ ഉപയോഗിക്കുന്നുണ്ട്‌. യോഗ ചെയ്യുന്നവരുമുണ്ട്‌. യോജിക്കുന്ന രീതിയിലുള്ള റിലാക്സേഷന്‍ ശരീര ത്തിനും മനസ്സിനും നല്‍കുക

ആപ്പിള്‍ത്തൊലി കാന്‍സറിനെ ചെറുക്കും.

ആപ്പിളും ആരോഗ്യവും തമ്മിലുള്ള ബന്ധത്തെക്കുറിച്ച്‌ എടുത്തുപറയേണ്ട ആവശ്യമില്ല. ദിവസം ഒരു ആപ്പിള്‍ വീതം കഴിച്ചാല്‍ ഡോക്ടറെകാണാതെ കഴിയ്‌ക്കാമെന്ന്‌ ഒരു ചൊല്ലുതന്നെ ആപ്പിളിന്റെ ഈ ഗുണം കണ്ടെത്തിയതിനെത്തുടര്‍ന്ന്‌ പറഞ്ഞുപോരുന്നുണ്ട്‌.

ആപ്പിളിന്റെ മൊത്തത്തിലുള്ള ഗുണഫലങ്ങള്‍ ഏവര്‍ക്കുമറിയാമെങ്കിലും ആപ്പിള്‍ തൊലിയുടെ ഒരു പ്രധാനഗുണത്തെക്കുറിച്ച്‌ അധികംപേര്‍ക്കൊന്നും അറിവില്ല. ആപ്പിള്‍ത്തൊലിയില്‍ കാന്‍സറിനെ അകറ്റിനിര്‍ത്താന്‍ ശേഷിയുള്ള വസ്‌തുക്കള്‍ അടങ്ങിയിട്ടുണ്ടത്രേ.

ആപ്പിള്‍ തൊലിയിലടങ്ങിയിരിക്കുന്ന ട്രിറ്റര്‍പെനോയിഡ്‌സ്‌ എന്ന വസ്‌തുവിന്‌ കാന്‍സര്‍ കലകളെ കൊന്നുകളയുവാനുള്ള ശേഷിയുള്ളവയാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്.

ലിവര്‍, കോളണ്‍, സ്‌തനങ്ങള്‍ എന്നിവിടങ്ങളില്‍ ബാധിക്കുന്ന കാന്‍സറിന്റെ കലകളെ ഇവയ്‌ക്ക്‌ തടയാന്‍ കഴിയുമെന്ന്‌ ലബോറട്ടറികളില്‍ നടന്ന പരീക്ഷണങ്ങളില്‍ തെളിഞ്ഞുകഴിഞ്ഞുവെന്ന്‌ കോര്ണല് യൂണിവേഴ്സിറ്റിയിലെ ഫുഡ്‌ സയന്‍സ്‌ പ്രൊഫസരപായ റൂയി ഹെയ്‌ ലിയു പറയുന്നു.

നേരത്തേ എലികളിലുള്ള കാന്‍സര്‍ കലകളുടെ വലിപ്പത്തെയും വളര്‌ച്ചയെയും ഇവയ്‌ക്ക്‌ കുറയ്‌ക്കാന്‍ കഴിയുമെന്ന്‌ കണ്ടെത്തിയിരുന്നു. ഇതിന്റെ ഈ ഗുണം മനുഷ്യരിലും ഉപയോഗപ്പെടുത്താമെന്ന പ്രതീക്ഷയിലാണ്‌ ഗവേഷകര്‍.

നഖത്തിന്‍റെ നിറം മങ്ങിയാല്‍ .

നഖത്തിന്‍റെ സ്വാഭാവികമായ നിറം നേര്‍ത്ത പിങ്കാണ്‌. ചിലപ്പോള്‍ നഖങ്ങള്‍ നീലിച്ചും കറുത്തും കാണപ്പെടാറുണ്ട്‌. 

നഖങ്ങളുടെ നിറം മാറ്റവുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങള്‍ മനസിലാക്കിയാല്‍ അതേക്കുറിച്ചുള്ള ഉത്കണ്ഠ ഒഴിവാക്കാം. ഓരോ നിറവും ഏത്‌ അസുഖത്തെ സൂചിപ്പിക്കുന്നു എന്ന്‌ താഴെ ചേര്‍ക്കുന്നു. 

നീല/കറുപ്പ്‌ - നഖത്തിനടിയില്‍ രക്‌തം കട്ടയാകുന്നതിനാലും സ്യൂഡോമോണസ്‌ അണുബാധ മൂലവും നഖം നീലിച്ചോ കറുത്തോ കാണപ്പെടും. ചില ഗുളികകള്‍ കഴിക്കുമ്പോഴും ഈ നിറം മാറ്റം ഉണ്ടാകാറുണ്ട്‌. 

പച്ച - സ്യൂഡോമോണസ്‌ അണുബാധ മൂലം നഖം പച്ച നിറമാകും.

തവിട്ട്‌ - വൃക്ക സംബന്ധമായ അസുഖങ്ങള്‍ അഡ്രീനല്‍ ഗ്രന്ഥിയുടെ പ്രവര്‍ത്തനം കുറയുക ചര്‍മത്തില്‍ ഉണ്ടാകുന്ന തരം കാന്‍സര്‍ നഖത്തിനടിയില്‍ തവിട്ട്‌ നിറം ഉണ്ടാക്കും. അമിതമായി പുകവലിക്കു ന്നതും ഡൈ/ പോട്ടാസ്യം പെര്‍മാംഗനേറ്റ്‌ ഉപയോഗിക്കുന്നതും ഈ നിറമാറ്റത്തിന്‌ കാരണമാകും. 

മഞ്ഞ - രക്‌തഓട്ടം കുറയുക, പൂപ്പല്‍ ബാധ,സോറിയാസിസ്‌ എന്നിവ മൂലം നഖത്തിന്‌ മഞ്ഞനിറം വരും. യെല്ലോ നെയില്‍ സിന്‍ഡ്രോം എന്നൊരു രോഗമുണ്ട്‌. ശ്വാസകോശത്തിന്‍റെ പുറത്തെ ആവരണത്തില്‍ വെള്ളം കെട്ടുന്ന അവസ്ഥയാണിത്‌. എല്ലാ നഖങ്ങള്‍ക്കും മഞ്ഞനിറം വരും. 

വെള്ള - ആല്‍ബുമിന്‍ എന്ന പ്രോട്ടീന്‍ കുറയുമ്പോഴും വൃക്കകളുടെ പ്രവര്‍ത്തനം കുറയുമ്പോഴും മഹോദരം പിടിപെടുമ്പോഴും നഖത്തില്‍ വെള്ള നിറം വരും. ചില ഗുളികകള്‍ കഴിക്കുമ്പോഴും വെള്ള നിറം വരാം. ചിലരുടെ നഖങ്ങള്‍ ജന്‍മനാ വെള്ളയായിരിക്കും. 

അര്‍ധചന്ദ്രാകൃതിയില്‍ ചുവപ്പുനിറം - ഹൃദയത്തിെന്‍റ പ്രവര്‍ത്തനം മന്ദഗതിയില്‍ ആകുന്നതിെന്‍റ സൂചനയാണിത്‌. 

അര്‍ധചന്ദ്രാകൃതിയില്‍ നീലനിറം - കരള്‍ സംബന്ധമായ അസുഖങ്ങള്‍ (വില്‍സണ്‍സ്‌ ഡിസീസ്‌) ആണിതിനു കാരണം. 

മൂന്നു മാസത്തിനുള്ളില്‍ കൈനഖം ഒരു സെ.മീ.വളരും. കാല്‍ നഖം ഒരു സെ.മീ.വളരാന്‍ 9-24 മാസം എടുക്കാരുണ്ട്‌. രക്‌തയോട്ടം കുറയുമ്പോഴും അസുഖങ്ങള്‍ ഉള്ളപ്പോഴും വളര്‍ച്ച കുറയുമ്പോഴും.നഖങ്ങള്‍ സ്പൂണ്‍ ആകൃതിയില്‍ ആകുന്ന അവസ്ഥയുണ്ട്‌. ഇരുമ്പിന്‍റെ അംശം കുറയുന്നതു മൂലമുള്ള വിളര്‍ച്ച, നെയില്‍പോളീഷ്‌ റിമൂവറും ഡിറ്റര്‍ജ ന്‍റുകളും അമിതമായി ഉപയോഗിക്കുന്നത്‌ എന്നിവ ഇതിനു കാരണമാകും. സോറിയാസിസും അണുബാധയും തൈറോയ്ഡ്‌ രോഗങ്ങളും മൂലം നഖം പൊളിഞ്ഞ്‌ പോകും. നിറമാറ്റങ്ങളും മറ്റു വൈകല്യങ്ങളും സ്ഥിരമായി കണ്ടാല്‍ ഡോക്ടറെ കണ്ട്‌ ചികില്‍സ തേടണം.

ശുദ്ധമായ കുടിവെളളം.

വെളളം വെളളം സര്‍വത്ര, തുളളി കുടിക്കാനില്ലത്രേ. കുടിവെളളത്തെക്കുറിച്ചുളള ഉത്‌ കണ്ഠ എത്രയോ മുന്‍പേ ഉളളതാണ്‌. വെളളം ഏറ്റവും ശുദ്ധമായി കുടിക്കാനാണ്‌ എല്ലാവരുടെയും ആഗ്രഹം. അതുകൊണ്ടു തന്നെ വെളളം സംശുദ്ധമായി ലഭ്യമാക്കുന്ന വാട്ടര്‍ പ്യൂരിഫയറുകള്‍ വിപണി കീഴടക്കി കഴിഞ്ഞു. എന്നാല്‍ ഇത്തരം ജലശുദ്ധീകരണ മാര്‍ഗങ്ങള്‍ ആരോഗ്യകരമായി ഉപയോഗിക്കാന്‍ അല്‍പം കരുതലെടുക്കണം. 

ശുദ്ധീകരണരീതി 

വാട്ടര്‍ പ്യൂരിഫയറുകളില്‍ ഫില്‍റ്റര്‍ ആക്റ്റിവേറ്റഡ്‌ കാര്‍ബണ്‍ (ചാര്‍ക്കോള്‍), അള്‍ട്രാവായലറ്റ്‌ ചേംബര്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്‌. വെളളം ശുദ്ധീകരിക്കുന്നതിന്‌ പ്യൂരിഫയറില്‍ മൂന്നു ഘട്ടങ്ങളുണ്ട്‌. ടാപ്പുമായി ഘടിപ്പിക്കുന്ന പ്യൂരിഫയറിലെത്തുന്ന വെളളത്തിലെ പൊടിയും മറ്റ്‌ മാലിന്യങ്ങളും ഫില്‍റ്ററില്‍ അടിയും. മാലിന്യങ്ങളകറ്റിയ വെളളത്തിണ്റ്റെ സ്വാഭാവിക നിറം, മണം എന്നിവയെല്ലാം അകറ്റുകയാണ്‌ ആക്റ്റിവേറ്റഡ്‌ കാര്‍ബണിണ്റ്റെ ദൌത്യം. വെളളത്തിലെ അണുക്കളെ യെല്ലാം അള്‍ട്രാവയലറ്റ്‌ രശ്മികളുപയോഗിച്ചു നിര്‍മാര്‍ജ്ജനം ചെയ്യാ നാണ്‌ അള്‍ട്രാവയലറ്റ്‌ ചേംബര്‍. എന്തെങ്കിലും സാങ്കേതിക കാരണത്താല്‍ ശുദ്ധമാകാത്ത ജലം ഉപഭോക്താവിന്‌ ലഭിക്കുമെന്ന ഘട്ടംവന്നാല്‍, വെളളം നല്‍കാതെ പ്യൂരിഫയര്‍ സ്വയം ഓഫാകുന്ന സംവിധാനവും നിലവിലുണ്ട്‌. 

വൃത്തിയാക്കല്‍ പ്രധാനം മഴക്കാലം. 

സാംക്രമിക രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഏറെ സാധ്യതയുളള സമയം. വെളളം ശുദ്ധമായിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്യൂരിഫറില്‍ ശുദ്ധീകരിച്ച വെളളം പുറത്ത്‌ വയ്ക്കാതെ ഫ്രിഡ്ജില്‍ സൂക്ഷിക്കണം. ആവശ്യാനുസരണം എടുത്താല്‍ മതി. ആക്റ്റിവേറ്റഡ്‌ കാര്‍ബണ്‍ തരികളുടെ (ഗ്രാന്യുലാര്‍) രൂപത്തിലുളളതാണെങ്കില്‍ ആറുമാസം കൂടുമ്പോള്‍ അത്‌ മാറ്റി വയ്ക്കണം. ബ്ളോക്ക്‌ രൂപത്തിലുളള ആക്റ്റിവേറ്റഡ്‌ കാര്‍ബണ്‍ ആണെങ്കില്‍ വര്‍ഷത്തിലൊരിക്കല്‍ മാറ്റിയാല്‍ മതി. ഫില്‍റ്റര്‍ ഓരോ വര്‍ഷവും മാറ്റിവയ്ക്കണം. വീടുകളിലെ പ്യൂരിഫയറുകളില്‍ ആഴ്ചയിലൊന്നു വീതം ഫില്‍റ്ററിലെ മാലിന്യങ്ങള്‍ നീക്കണം. ആവശ്യമെങ്കില്‍ മൂന്നു മാസം കൂടുമ്പോള്‍ പ്യൂരിഫയര്‍ സര്‍വീസ്‌ ചെയ്യുന്നത്‌ നല്ലതാണ്‌. 

വെളളം തിളപ്പിക്കുമ്പോള്‍ വെളളം തിളപ്പിച്ച്‌ ശുദ്ധീകരിക്കുന്നതാണ്‌ ഏറ്റവും സുരക്ഷിതമായ മാര്‍ഗം. എന്നാല്‍ തിളപ്പിച്ച വെളളം മലിനമാകാതെ ശ്രദ്ധിക്കണം. തിളപ്പിച്ച വെളളം അല്‍പമൊന്നു തണുപ്പിക്കുന്നതിന്‌ ചിലര്‍ അതില്‍ തണുത്ത വെളളം ചേര്‍ക്കാറുണ്ട്‌. ഇത്‌ അങ്ങേയറ്റം തെറ്റായ പ്രവണതയാണ്‌. വീണ്ടും ബാക്ടീരിയകള്‍ വെളളത്തില്‍ കലരാന്‍ ഇത്‌ കാരണമാകും. അതുപോലെ തിളപ്പിച്ച വെളളം കോരിയെടുക്കുന്നതിനുളള പാത്രം വൃത്തിയായിരിക്കണം. വെളളം മുക്കിയെടുത്ത പാത്രം നിലത്തു വയ്ക്കുകയും അതേപടി പാത്രമെടുത്ത്‌ വീണ്ടും വെളളം എടുക്കു കയും ചെയ്യുന്നത്‌ അനാരോഗ്യമാണ്‌. 

കറികളിലും ശുദ്ധീകരിച്ച വെളളം 

സംഭാരം, ചട്ണി, വിവിധതരം ചമ്മന്തികള്‍, പച്ചടി.... വേവിക്കാതെ, പച്ചവെളളം ചേര്‍ത്ത്‌ തയാറാക്കുന്ന ധാരാളം കറികളുണ്ട്‌. ഇത്തരം കറികള്‍ തയാറാക്കുമ്പോള്‍ അല്‍പം കരുതല്‍ വേണം. മഴക്കാലത്തു മാത്രമല്ല, എല്ലാക്കാലത്തും ശുദ്ധമായ വെളളം മാത്രമേ ഈ കറികളില്‍ ചേര്‍ക്കാവൂ. തിളപ്പിച്ചാറിയ വെളളം ഉപയോഗിക്കാം. പ്യൂരിഫയര്‍ ഉപയോഗിച്ച്‌ ശുദ്ധീകരിച്ച വെളളം കറികളില്‍ ചേര്‍ത്തു ശീലിക്കുന്നത്‌ നല്ലതാണ്‌.

കറ്റാര്‍വാഴ .

"കുമാരി" എന്നാണ്‌ കറ്റാര്‍വാഴയുടെ സംസ്കൃതത്തിലെ പേര്‌. കുമാരികള്‍ക്കും സ്ത്രീകള്‍ക്കും ഉണ്ടാകുന്ന പല രോഗങ്ങള്‍ക്കും ഫലപ്രദമായ ഔഷധിയായ കറ്റാര്‍വാഴയ്ക്ക്‌ എന്തു കൊണ്ടും യോജിച്ച പേരു തന്നെ. ത്വക്ക്‌ രോഗങ്ങള്‍, കര്‍ണനേത്ര രോഗങ്ങള്‍, മുടിവളര്‍ച്ചാക്കുറവ്‌, വൃക്കരോഗങ്ങള്‍, കരള്‍രോഗങ്ങള്‍, ദഹനപ്രശ്നങ്ങള്‍ തുടങ്ങി ഒട്ടേറെ അസുഖങ്ങളുടെ ചികിത്സയ്ക്ക്‌ കറ്റാര്‍വാഴ ഉപയോഗിക്കുന്നു. വാതം, പിത്തം, പൊള്ളല്‍, രക്തശുദ്ധി, ചതവ്‌ എന്നീ രോഗാവസ്ഥകളിലും ഫലപ്രദമാണ്‌. കാന്‍സര്‍, പ്രമേഹം തുടങ്ങിയ രോഗങ്ങള്‍ക്കുള്ള മരുന്നുകളിലും ശരീരസൌന്ദര്യവസ്തുക്കളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നു.ചില ഹോമിയോ ഔഷധങ്ങളിലും കറ്റാര്‍വാഴയുടെ നീര്‌ ഉപയോഗിക്കുന്നുണ്ട്‌.

Aloe barbadensis എന്നറിയപ്പെടുന്ന കറ്റാര്‍വാഴയുടെ ജന്‍മദേശം വെസ്റ്റ്‌ഇന്‍ഡീസാണ്‌. ഇലയുടെ അരികുഭാഗത്തു മുള്ളുകളുണ്ട്‌. ഒരു വര്‍ഷം കൊണ്ടു 10 കി. ഗ്രാം തൂക്കത്തില്‍ വളരും. വരണ്ട കാലാവസ്ഥയിലാണ്‌ ഇവ നന്നായി വളരുന്നത്‌. വളരെ തടിച്ച ഇലകളില്‍ കൊഴുപ്പോടുകൂടിയ ജ്യൂസ്‌ ധാരാളമുണ്ട്‌. കടല്‍ത്തീരസംരക്ഷണത്തിനും കടല്‍വെള്ളത്തിണ്റ്റെ ഉപ്പുരസം കുറയ്ക്കാനും ഇവയ്ക്കു പ്രത്യേക കഴിവുണ്ട്‌. അലങ്കാര സസ്യമായും നട്ടു വളര്‍ത്താം. കറ്റാര്‍വാഴയുടെ ചുവട്ടില്‍ നിന്നുള്ള ചിനപ്പുകളാണ്‌ നടീല്‍വസ്തു. ചെടിച്ചട്ടിയിലോ ചാക്കിലോ മണല്‍, മണ്ണ്‌, ഉണങ്ങിയ ചാണകപ്പൊടി ഇവ തുല്യ അളവില്‍ ചേര്‍ത്തിളക്കി നിറയ്ക്കണം. 

മുറിവെണ്ണ മുതല്‍ ചെന്നിനായകം വരെമുറിവ്‌, ഒടിവ്‌, ചതവ്‌ എന്നിവയുടെ ചികിത്സയിലുപയോഗിക്കുന്ന മുറിവെണ്ണയിലെ പ്രധാന ചേരുവ കറ്റാര്‍ വാഴ നീരാണ്‌. ചെന്നിനായകം എന്ന ഔഷധമുണ്ടാക്കുന്നതും കറ്റാര്‍വാഴ നീരില്‍ നിന്നാണ്‌. കറ്റാര്‍വാഴ ചതച്ചു പിഴിഞ്ഞ്‌ നീരെടുക്കുക. ഇത്‌ തീപൊള്ളിയിടത്തു ധാര കോരുക. നല്ല ആശ്വാസം ലഭിക്കും. വേദനയും നീറ്റലും മാറും. കറ്റാര്‍വാഴനീരില്‍ പച്ചമഞ്ഞള്‍ അരച്ചു ചേര്‍ത്തു പുരട്ടുക. കുഴിനഖവും വ്രണങ്ങളും മാറും. ഒരു തണ്ട്‌ കറ്റാര്‍വാഴയിലയും കല്‍ക്കണ്ടവും ജീരകവും കൂട്ടി അരച്ച്‌ സേവിച്ചാല്‍ രക്താര്‍ശസിനും അത്യാര്‍ത്തവത്തിനും ആശ്വാസമാവും. ഒരു സ്പൂണ്‍ ഇലനീരും അല്‍പം മഞ്ഞള്‍പ്പൊടിയും പത്തുതുള്ളി തേനും കൂട്ടി ഉപയോഗിച്ചാല്‍ ചുമയും ജലദോഷവും മാറും. ഇലനീര്‌ നന്നായി പുരട്ടിയാല്‍ നീര്‌, പേശീവേദന ഇവ മാറും. ഇലരസത്തില്‍ ഉപ്പു ചേര്‍ത്ത്‌ ജലം വറ്റിച്ച്‌ കല്‍ക്കണ്ടവും ചേര്‍ത്ത്‌ ഉപയോഗിച്ചാല്‍ നല്ല വിരേചനമുണ്ടാകും. 

കറ്റാര്‍വാഴനീര്‌ 5-10മി. ലി ദിവസവും രണ്ടു നേരം സേവിക്കുന്നത്‌, കുടലുമായി ബന്ധപ്പെട്ട രോഗങ്ങള്‍, വയറുവേദന, ഗുന്‍മം, ആര്‍ത്തവവേദന ഇവ കുറയാന്‍ നല്ലതാണ്‌. വൈകിട്ട്‌, ഒരു ഗാസ്‌ വെള്ളത്തില്‍ പോളയുടെ ചെറിയ കഷണം ഇട്ടു വയ്ക്കുക. പിറ്റേന്നു രാവിലെ (പിഴിയാതെ) ആ വെള്ളം കുടിക്കുക. അമിത രക്തസമ്മര്‍ദ്ദം കുറയും. കറ്റാര്‍വാഴയില നീരു ചേര്‍ത്തു എണ്ണ കാച്ചുക. (കറ്റാര്‍വാഴ നീര്‌ എണ്ണയില്‍ വെറുതെ ചേര്‍ത്താലും മതി) ഈ എണ്ണ തേച്ചു കുളിച്ചാല്‍ മുടി നന്നായി കറുത്തിരുണ്ടു വളരും

ആരോഗ്യത്തിനു ഫ്രൂട്ട് ജ്യൂസ്‌.

കോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും ഫ്രൂട്ട് ജ്യൂസ്‌
വളരെ നല്ലതാണ്‌. പഴച്ചാറുകള്‍ സ്ഥിരമായി കഴിക്കുന്നത്‌ ആന്തരികാവയങ്ങള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും ഉണര്‍വു നല്‍കും. പഴച്ചാറില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളെല്ലാം പെട്ടെന്നു രക്തത്തില്‍ അലിയും. പഴച്ചാറുകളില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യവും പൊട്ടാസ്യവും സിലിക്കണും കോശങ്ങളിലെ ജൈവ വസ്തുക്കളുടെയും ധാതുക്കളുടെയും നില ക്രമീകരിക്കുന്നു. അതുവഴി കോശങ്ങള്‍ അകാലത്തില്‍ നശിക്കാതിരിക്കാനും രോഗങ്ങള്‍ തടയാനും സഹായിക്കുന്നു. ഫ്രൂട്ട് ജ്യൂസില്‍ ഫൈറ്റോ കെമിക്കലുകള്‍ ധാരാളമുണ്ട്‌. അതിലുള്ള ആണ്റ്ററി ഒക്സിഡണ്റ്റുകള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു. പച്ച നിറമുള്ള ജ്യൂസുകളില്‍ ോറോഫില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. രക്ത ശുദ്ധീകരണത്തിന്‌ ഇതു സഹായിക്കും. ആഴ്ചയില്‍ ഒരു ദിവസം പഴച്ചാറുകളും പച്ചക്കറികളുടെ സത്തും മാത്രം കഴിക്കുക. ആന്തരാവയവങ്ങളെ ശുദ്ധീ കരിക്കാനും ദഹനം ക്രമമാക്കാനും ഈ ഫ്രൂട്ട് ജ്യൂസ്‌ തെറപ്പി സഹായിക്കും

മദ്യപിയ്‌ക്കൂ... സന്ധിവാതമൊഴിവാക്കൂ!!!.

മദ്യപാന്‍മാര്‍ക്കായി ഒരു സന്തോഷ വാര്‍ത്ത. നിങ്ങള്‍ ഒരു സ്ഥിര മദ്യപാനിയാണെങ്കില്‍ സന്ധിവാതമുണ്ടാകാനുള്ള സാധ്യത തുലോം കുറവാണെന്ന്‌ പഠനം.

സ്വീഡനിലെ ഒരു സംഘം ഗവേഷകരാണ്‌ ഇത്‌ സംബന്ധിച്ചുള്ള പഠന റിപ്പോര്‍ട്ട്‌ പുറത്തു വിട്ടിരിയ്‌ക്കുന്നത്‌. കരോലിന്‍സ്‌ കാ ഇന്‍സ്‌റ്റിറ്റിയൂട്ടിലെ ഗവേഷകര്‍ 2750 പേരില്‍ നടത്തിയ പഠനങ്ങള്‍ പ്രകാരം ആഴ്‌ചയില്‍ അഞ്ച്‌ ഗ്ലാസ്‌ വൈനെങ്കിലും അകത്താക്കുന്നവര്‍ക്ക്‌ സന്ധിവാതമുണ്ടാകാനുള്ള സാധ്യത അമ്പത്‌ ശതമാനം കുറയുമെന്നാണ്‌ പറയപ്പെടുന്നത്‌.

എന്നാല്‍ ഇതിനുള്ള കാരണം ഇവര്‍ വ്യക്തമാക്കിയിട്ടില്ല. അതെ സമയം അമിത മദ്യപാനം മറ്റ്‌ ആരോഗ്യ പ്രശ്‌നങ്ങള്‍ കൂട്ടുമെന്ന്‌ ഡോക്ടര്‍മാര്‍ മുന്നറിയിപ്പ്‌ നല്‌കിയിട്ടുണ്ട്‌.

പ്രതിരോധ സംവിധാനത്തിലുണ്ടാകുന്ന തകരാറാണ്‌ സന്ധിവാതമുണ്ടാക്കുന്നത്‌. സന്ധികളില്‍ നീരുണ്ടാകുകയും ഇലാസ്‌തികത നഷ്ടമാകുകയും ചെയ്യുന്നതാണ്‌ രോഗത്തിന്റെ പ്രത്യേകത.

ജനിതക ഘടകങ്ങളും പാരിസ്ഥിതിക സാഹചര്യങ്ങളുമാണ്‌ സന്ധിവാതം പിടിപെടുന്നതിന്‌ ഇടയാക്കുന്നതെന്ന്‌ നേരത്തെ കണ്ടെത്തിയിരുന്നു. ബ്രിട്ടനില്‍ നാല്‌ ലക്ഷത്തോളം പേര്‍ ഈ അസുഖം മൂലം കഷ്ടപ്പെടുന്നുണ്ടെന്നാണ്‌ കണക്കാക്കപ്പെട്ടിരിയ്‌ക്കുന്നത്‌.

ആയുസ്സ് വര്‍ദ്ധിപ്പിക്കണോ? ആഹാരത്തില്‍ ശ്രദ്ധിക്കൂ .

ആയുസ്സ് വര്‍ദ്ധിപ്പിക്കണോ? ആഹാരത്തില്‍ ശ്രദ്ധിക്കൂ 
കൂടുതല്‍ കാലം ജീവിച്ചിരിക്കണമെന്ന് ആഗ്രഹമില്ലാത്തവരുണ്ടാകുമോ? എങ്കില്‍ ആഹാരക്കാര്യത്തില്‍ അല്പം ശ്രദ്ധിച്ചാല്‍ മതി.

യുക്തി പൂര്‍വം ആഹാരം കഴിച്ചാല്‍ കൂടുതല്‍ കാലം ജീവിക്കാമെന്ന് അടുത്തിടെ നടത്തിയ പഠനത്തില്‍ കണ്ടെത്തി. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം എന്നിവ ഉണ്ടാകാതിരിക്കാന്‍ ഇത് സഹായിക്കുമെന്നാണ് കണ്ടെത്തിയത്. ഹാര്‍വാഡ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്താണ് പഠനം നടത്തിയത്.

ഗവേഷകര്‍ 72000 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഈ നിഗമനത്തിലെത്തിയത്. മുപ്പതിനും 55 നും മദ്ധ്യേ പ്രായമുളള ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത സ്ത്രീകളിലാണ് പഠനം നടന്നത്. പഠനം 1984 മുതല്‍ 2002 വരെ 18 വര്‍ഷങ്ങള്‍ നീണ്ടു നിന്നു.

പഠനം നടക്കവെ ഓരോ രണ്ട് വര്‍ഷം അല്ലെങ്കില്‍ നാല് വര്‍ഷം കൂടുമ്പോള്‍ തങ്ങളുടെ ആഹാര രീതിയെ കുറിച്ച് സ്ത്രീകള്‍ ചോദ്യാവലി പൂരിപ്പിച്ച് നല്‍കിയിരുന്നു. രണ്ട് ഗ്രൂപ്പുകളെ ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കുകയുണ്ടായി.

ഇതില്‍ ഒരു കൂട്ടര്‍ പച്ചക്കറികളും, പഴവര്‍ഗ്ഗങ്ങളും , ധാന്യങ്ങളും, മത്സ്യം, കോഴി ഉല്‍പ്പന്നങ്ങള്‍ എന്നിവ കഴിക്കുന്നവരായിരുന്നു. വേറൊരു ഗ്രൂപ്പ് സംസ്കരിക്കപ്പെട്ട മാംസം, ധാന്യങ്ങള്‍, പഞ്ചസാ‍ര അധികമുളള ഉല്‍പ്പന്നങ്ങള്‍ എന്നിവ കൂടുതല്‍ ഉപയോഗിക്കുന്നവരായിരുന്നു.

പതിനെട്ട് വര്‍ഷത്തെ പഠനത്തിനിടയില്‍ 6011 പേര്‍ മരിക്കുകയുണ്ടായി. എന്നാല്‍, ഇതില്‍ പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും
കഴിച്ചിരുന്നവരില്‍ ഹൃദ്രോഗം മൂലമുളള മരണ നിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 28 ശതമാനം കുറവായിരുന്നുവെന്ന് കണ്ടെത്തി. അര്‍ബുദം, പ്രമേഹം, ഉള്‍പ്പെടെ മറ്റ് രോഗങ്ങളാലുള്ള മരണനിരക്ക് മറ്റുള്ളവരെ അപേക്ഷിച്ച് 21 ശതമാനം കുറവാണെന്നും കണ്ടെത്തി.

അതേസമയം, മാംസവും മറ്റും ഉപയോഗിച്ച സ്ത്രീകളില്‍ ഹൃദ്രോഗം മൂലമുളള മരണ നിരക്ക് 22 ശതമാനം അധികമാണെന്ന് കണ്ടെത്തി. മറ്റ് രോഗങ്ങളാല്‍ ഉണ്ടാകുന്ന മരണ നിരക്ക് ഇവരില്‍ 21 ശതമാനം അധികമാണെന്നും പഠനത്തില്‍ കണ്ടെത്തി.

പഴച്ചാര്‍ അമിതവണ്ണത്തിനു കാരണമോ? .

പഴച്ചാര്‍ കുടിക്കുന്നതും അമിതവണ്ണവും തമ്മില്‍ ബന്ധമുണ്ടോ? പേടിക്കണ്ട, ഒരു ബന്ധവുമില്ലെന്നാണ് അടുത്തിടെ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയത്.

ലൂസിയാ‍ന സര്‍വകലാശാലയിലെയും ബയ്‌ലര്‍ കോളേജ് ഓഫ് മെഡിസിനിലെയും ഗവേഷകരാണ് പഠനം നടത്തിയത്. പഴച്ചാറുകള്‍ അധികം കഴിക്കുന്ന കുട്ടികളില്‍ അമിതവണ്ണം ഉണ്ടാകുന്നുണ്ടോ എന്നായിരുന്നു പഠനം നടത്തിയത്.

ഗവേഷണത്തിനായി 100 ശതമാനം പഴച്ചാറുകള്‍ കഴിക്കുന്ന കുട്ടികളും കൌമാരക്കാരും അമിതവണ്ണവും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള 21 പഠനങ്ങള്‍ വിശകലനം ചെയ്യുകയുണ്ടായി. ഈ പഠനത്തില്‍ 100 ശതമാനം പഴച്ചാറുകള്‍ കഴിക്കുന്ന കുട്ടികളും അമിതവണ്ണവും തമ്മില്‍ ബന്ധമൊന്നുമില്ലെന്ന് കണ്ടെത്തുകയുണ്ടായി.

ആരോഗ്യകരമായ പാനീയങ്ങള്‍ കുടിക്കാന്‍ ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പ്രോത്സാഹനം നല്‍കണമെന്ന് ഗവേഷകര്‍ പറയുന്നു. മിതമായ അളവില്‍ 100 ശതമാനവും പഴച്ചാറുകള്‍ കഴിക്കുന്നത് കുട്ടികള്‍ക്ക് ആ‍വശ്യമായ പോഷക മൂല്യങ്ങള്‍ നല്‍കുന്നുവെന്ന് ഗവേഷകര്‍ പറയുന്നു.

ആസ്‌തമയ്ക്ക് ആശ്വാസമായി പാഷന്‍ ഫ്രൂട്ട്.

ആസ്‌തമ മൂലം വലയുന്ന രോഗികള്‍ക്ക്‌ പുതിയൊരു രക്ഷകന്‍. പാഷന്‍ഫ്രൂട്ട്‌. ഈയിടെ നടന്ന ഒരു പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

ആസ്‌തമാ രോഗികളിലുണ്ടാകുന്ന കഫകെട്ടിനും വലിവിനും ആശ്വാസം പകരാനും രക്‌തസമ്മര്‍ദം നിയന്ത്രിക്കാനും നമ്മുടെ നാട്ടില്‍ സുലഭമായ പാഷന്‍ഫ്രൂട്ടിനു കഴിയുമെന്ന് ജേണല്‍ ന്യൂട്രീഷന്‍ റിസര്‍ച്ച്‌ പ്രസിദ്ധപ്പെടുത്തിയ പഠന റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

പാഷന്‍ ഫ്രൂട്ടിന്‍റെ ഗുണഫലങ്ങളെക്കുറിച്ച് നടത്തിയ ഗവേഷണത്തിന്‍റെ ഭാഗമായി പഠന വിധേയരാക്കിയവരില്‍ അഞ്ചിലൊരാള്‍ മാത്രമാണ്‌ പാഷന്‍ഫ്രൂട്ടില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ഔഷധഘടകം ഉപയോഗിച്ചിട്ടും വലിവിന്റെ അസ്വസ്‌ഥതകള്‍ പ്രകടിപ്പിച്ചത്‌.

പിന്നീട്‌ നടത്തിയ പരീക്ഷണങ്ങളില്‍ രക്‌തസമ്മര്‍ദത്തെ കാര്യക്ഷമമായി നിയന്ത്രിക്കുന്നതിനും പാഷന്‍ഫ്രൂട്ടിന്‌ കഴിയുമെന്ന്‌ വ്യക്‌തമായി. സാധാരണമെങ്കിലും വ്യത്യസ്‌തരോഗങ്ങളായ ആസ്‌തമയ്‌ക്കും അമിതരക്‌തസമ്മര്‍ദത്തിനും ഫലപ്രദമായ പ്രതിവിധിയാണ്‌ പാഷന്‍ഫ്രൂട്ട്‌ ചികിത്സയെന്നു പഠനത്തിനു നേതൃത്വം നല്‍കിയ റൊണാള്‍ഡ്‌ വാട്ട്‌സണ്‍ അഭിപ്രായപ്പെട്ടു.

പഴങ്ങളിലും പച്ചക്കറികളിലും പലഔഷധങ്ങള്‍ക്കുള്ള ഗുണഗണങ്ങള്‍ അടങ്ങിയിട്ടുണ്ട്‌. എന്നാല്‍ മരുന്നുകള്‍ക്കുള്ള ദോഷവശങ്ങള്‍ ഇവയില്‍ പലതിനുമില്ല- അദ്ദേഹം പറഞ്ഞു

തൊട്ടുകൂട്ടാന്‍ അച്ചാര്‍ .

വിശപ്പിനെ ഉത്തേജിപ്പിക്കുന്നവയാണ്‌ അച്ചാറുകള്‍. വിശപ്പു തീരെ തോന്നുന്നില്ലെങ്കില്‍ അല്‍പം ഇഞ്ചിക്കറി കഴിച്ചു നോക്കൂ. നല്ല വിശപ്പുണ്ടാകും. ഉപ്പുമാങ്ങ വയറിനു സുഖം നല്‍കും. ദാഹവും ക്ഷീണവു മകറ്റാന്‍ കഞ്ഞിവെള്ളത്തില്‍ ഉപ്പുമാങ്ങാ വെള്ളം മാത്രം ഒഴിച്ചു കഴിച്ചാല്‍ മതി. വിളഞ്ഞുപഴുത്ത ജാതിക്കയുടെ തോട്‌ അല്‍പം കനത്തില്‍ അരിഞ്ഞ്‌ പാകത്തിന്‌ ഉപ്പു ചേര്‍ത്ത്‌ മൂന്നാലു ദിവസം വച്ചു മയപ്പെടുത്തി അച്ചാറുണ്ടാക്കാം. 

അച്ചാറിടാന്‍ ഒന്നാന്തരമാണു നെല്ലിക്ക. ഒരു ഓറഞ്ചില്‍ നിന്നു കിട്ടുന്നതിണ്റ്റെ 700 ഇരട്ടി വൈറ്റമിന്‍ 'സി നെല്ലി ക്കയിലുണ്ട്‌. പാകം ചെയ്യുമ്പോഴും ഇതു കുറയുന്നില്ല.പുളിയില്ലാത്ത പച്ചക്കറികളില്‍ ഉപ്പും ചെറുനാരങ്ങാ നീരും ചേര്‍ത്ത്‌ പച്ചമുളകും ഇഞ്ചിയും അരിഞ്ഞിട്ട്‌ അച്ചാറുണ്ടാക്കാം. മാംസം വേവിച്ചതിനു ശേഷവും മത്സ്യം എണ്ണയില്‍ വറുത്തതിനുശേഷവും അച്ചാറുണ്ടാക്കാം. എന്നാല്‍, എന്നും കഴിക്കാന്‍ നല്ലതല്ല അച്ചാറുകള്‍. വിശപ്പിനെ ഉദ്ദീപിപ്പിക്കുന്നതു കൊണ്ടുതന്നെ കഴിക്കുന്ന ആഹാരത്തിണ്റ്റെ അളവു കൂടാന്‍ സാധ്യത യുണ്ട്‌. 

അച്ചാറില്‍ ഉപ്പിണ്റ്റെയും എണ്ണയുടെയും അളവു കൂടും. ബ്ളഡ്പ്രഷറും കൊളസ്ട്രോളും കൂടുതലുള്ളവര്‍ അച്ചാര്‍ ഉപയോഗിക്കരുത്‌. ചോറി നോടൊപ്പം പുളിയുള്ള അച്ചാര്‍ പാടില്ലെന്നു പ്രകൃതി ചികില്‍സകര്‍ പറയുന്നു. അമിതമായ ഉപ്പും എരിവും പുളിയും ഭക്ഷണത്തെ വിഷമയമാക്കുമത്രേ. കേടാകാതിരിക്കാന്‍ വേണ്ടി രാസസംരക്ഷകങ്ങള്‍ അച്ചാറുകളില്‍ ചേര്‍ക്കുന്നതു ദോഷം ചെയ്യും. ഉപ്പ്‌, പഞ്ചസാര, വിനാഗിരി, നല്ലെണ്ണ, മഞ്ഞള്‍ തുടങ്ങിയവയാണു പ്രകൃതിദത്തമായ സംരക്ഷകങ്ങള്‍. രാസസംരക്ഷകങ്ങള്‍ കുറഞ്ഞ അളവില്‍ മാത്രമേ ഉപയോഗിക്കാവൂ. ഉപയോഗം കൂടിയാല്‍ അതു രക്തചംക്രമണത്തെ ബാധിക്കും.

മറവി രോഗത്തിന് മഞ്ഞള്‍ ഔഷധം .


മഞ്ഞളിന് ധാരാളം ഔഷധഗുണങ്ങളുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. മഞ്ഞളില്‍ അടങ്ങിയിരിക്കുന്ന കുര്‍ക്യുമിന് അല്‍ഷിമേഴ്സിനെ ചെറുക്കാനാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓക്സിഡേഷന്‍ മൂലമുള്ള തകരാറുകളില്‍ നിന്ന് തലച്ചോറിനെ സംരക്ഷിക്കാന്‍ കുര്‍ക്യുമിന് കഴിയുമത്രേ. 

ക്യാന്‍സര്‍ രോഗം തടയാന്‍ മഞ്ഞളിന് കഴിവുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. അല്‍ഷിമേഴ്സിന്‍റെ യഥാര്‍ത്ഥകാരണമെന്താണെന്ന് ഇതേവരെ കണ്ടെത്തിയിട്ടില്ല. പക്ഷേ തലച്ചോറിലുണ്ടാവുന്ന ഓക്സിഡേറ്റീവ് തകരാറുകളാണ് മറവിരോഗത്തിനു കാരണമെന്നാണ് കരുതപ്പെടുന്നത്.

മഞ്ഞള്‍ അടങ്ങിയിട്ടുള്ള കറികള്‍ കൂടുതല്‍ കഴിക്കുന്ന കിഴക്കന്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് താരതമ്യേന മറവി രോഗം കുറവാണെന്നത് ഈ വാദത്തെ ശരിവയ്ക്കുന്നു.

അല്‍ഷിമേഴ്സിനും ക്യാന്‍സറിനുമൊപ്പം ഹൃദ്രോഗത്തിനും പ്രമേഹത്തിനുമെതിരെ പ്രവര്‍ത്തിക്കാനുള്ള കഴിവും കുര്‍ക്യുമിനുണ്ട്. ലെഡ്, കാഡ് മിയം, സയനൈഡ്, ക്യുനൊലിക് ആസിഡ് തുടങ്ങിയ തലച്ചോറിന് ഹാനികരമായ വിഷങ്ങള്‍ക്കെതിരെ കുര്‍ക്യുമിന്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുമെന്നും പഠനങ്ങള്‍ പറയുന്നു.

മഴക്കാല ചികിത്സ.

പ്രകൃതിയിലേയ്ക്കുള്ള തിരിച്ചുപോക്കാണ്‌ ആയുര്‍വേദ ചികിത്സകള്‍. കുളിര്‍മ നിറഞ്ഞ വര്‍ഷകാലത്ത്‌ ശരീരത്തിലെ ഊര്‍ജം നിറഞ്ഞ പ്രസരിപ്പോടെ നില്‍ക്കുന്നു. പരമ്പരാഗതമായ ആയുര്‍വേദ ചികിത്സകള്‍ ഏറ്റവും ഫലപ്രദമാകുന്ന സമയമാണിത്‌. 

മഴക്കാലത്തു ചെയ്യാന്‍ പറ്റിയ ആയുര്‍വേദചികിത്സകളെക്കുറിച്ചും അവയുടെ ഗുണങ്ങളെ ക്കുറിച്ചും. 

തെങ്ങോലത്തലപ്പുകളുടെ പച്ചപ്പ്‌, ഓളങ്ങളിളകുന്ന നീലക്കായലുകള്‍, കെട്ടുവള്ളങ്ങളുടെ തലയെടുപ്പ്‌... കേരളത്തിണ്റ്റേതു മാത്രമായ പ്രത്യേകതകളെന്നു നമ്മള്‍ അഭിമാനിക്കുന്നവയുടെ കൂട്ടത്തില്‍ മറ്റൊന്നു കൂടിയുണ്ട്‌. കേരളത്തിണ്റ്റെ പാരമ്പര്യ ചികിത്സാ സമ്പ്രദായമായ ആയുര്‍വേദം. 'ഓ... ആയുര്‍വേദവും സുഖചികിത്സയുമൊക്കെ വിദേശടൂറിസ്റ്റുകളെ പറ്റിക്കാനുള്ളതല്ലേ എന്നാണ്‌ നമ്മളില്‍ പലരുടെയും ഭാവം. തിരക്കു പിടിച്ച ഈ കാലത്ത്‌, എണ്ണയും കഷായവും പച്ചമരുന്നും പഥ്യവുമൊക്കെയായി കഴിയാന്‍ ആരെക്കൊണ്ടു പറ്റും എന്ന അലസതയും. പക്ഷേ, ഒന്നാലോചിച്ചുനോക്കൂ. ആയുര്‍വേദനിഷ്ഠകളോടെ ജീവിച്ചിരുന്ന നമ്മുടെ മുത്തച്ഛന്‍മാരെയും മുത്തശ്ശിമാരെയും കുറിച്ച്‌. രോഗങ്ങളുടെയും പ്രായാധിക്യത്തിണ്റ്റെയും വല്ലായ്മകളും ആധികളുമൊന്നും അവരെ ഇന്നുള്ളവരെപ്പോലെ അത്രയെളുപ്പം പിടി കൂടിയിരുന്നില്ല. എത്ര പ്രസാദത്തോടെയും ഉന്‍മേഷത്തോടെയുമാണ്‌ അവര്‍ വാര്‍ദ്ധക്യ കാലം പോലും ജീവിച്ചു തീര്‍ത്തത്‌! 

ചിട്ടയായ ജീവിതചര്യകള്‍ തന്നെയായിരുന്നു പഴയ തലമുറയുടെ ആരോഗ്യ രഹസ്യം. വീണ്ടും ഒരു മഴക്കാലം കൂടി വന്നെത്തുമ്പോള്‍ ആയുര്‍വേദചികിത്സകളുടെ പ്രസക്തി കൂടുകയാണ്‌. കാരണം, ആയുര്‍വേദ കാഴ്ചപ്പാടനുസരിച്ച്‌ മഴക്കാലമാണ്‌ വിവിധതരത്തിലുള്ള ചികിത്സകള്‍ ഫലപ്രദമാകാന്‍ ഏറ്റവും അനുയോജ്യം. 

ഋതുചര്യകളുടെ പ്രാധാന്യം 

ആയുര്‍വേദം ഒരു ചികിത്സാശാസ്ത്രത്തെക്കാളുപരി ആരോഗ്യശാസ്ത്രമാണ്‌. ചര്യകള്‍ക്കാണ്‌ ആയുര്‍വേദത്തില്‍ പ്രാധാന്യം. ആരോഗ്യം കാക്കാന്‍ ഋതുചര്യയും ദിനചര്യയും പാലിക്കണമെന്ന്‌ ആയുര്‍വേദം പറയുന്നു. ഓരോ ഋതുക്കളിലും പ്രകൃതിയിലെമ്പാടും മാറ്റങ്ങള്‍ വരുന്നു. ശീതോഷ്ണങ്ങള്‍ മാറി മറിയുന്നു. ശീതോഷ്ണങ്ങളില്‍ വരുന്ന മാറ്റമനുസരിച്ചു ശരീരത്തിണ്റ്റെ ഉപാപചയപ്രക്രിയകളിലും മാറ്റം വരും. ദഹനവ്യവസ്ഥയുടെ പ്രവര്‍ത്ത നത്തിലും മാറ്റമുണ്ടാകും. അതുകൊണ്ട്‌ ഋതുചര്യ അനുഷ്ഠിക്കേണ്ടത്‌ ശരീരത്തിണ്റ്റെ ബലം നിലനിര്‍ത്താനും രോഗങ്ങളെ ചെറുക്കാനും അത്യാവശ്യമത്രേ. 

ഋതുക്കള്‍ രണ്ടു തരമുണ്ട്‌. ശരീരത്തിണ്റ്റെ ഊര്‍ജം നഷ്ടപ്പെടുത്തുന്ന ഋതുക്കളും ശരീരത്തിണ്റ്റെ ഊര്‍ജം നിലനിര്‍ത്തുന്ന ഋതുക്കളും. ശിശിരം, വസന്തം, ഗ്രീഷ്മം എന്നീ ഋതുക്കളില്‍ ശരീരത്തില്‍ നിന്ന്‌ ഊര്‍ജം നഷ്ടപ്പെട്ടു പോകുന്നു. അതേ സമയം, വര്‍ഷം, ശരത്‌, ഹേമന്തം എന്നിവ ശരീരത്തില്‍ ഊര്‍ജം നിലനിര്‍ത്തുന്ന കാലങ്ങളാണ്‌. 
അതു കൊണ്ടു തന്നെ വര്‍ഷകാലത്ത്‌ ആയുര്‍വേദചികിത്സകള്‍ ഏറ്റവും ഫലപ്രദമാകുന്നു. വര്‍ഷകാലത്ത്‌ ആയുര്‍വേദചികിത്സകള്‍ ചെയ്യണമെന്നു പറയുന്ന തിനു മറ്റൊരു കാരണം കൂടിയുണ്ട്‌. വളരെ ചൂടേറ്റ്‌ കിടന്നിരുന്ന ഭൂമിയില്‍ പെയ്യുന്ന മഴ പ്രകൃതിയിലും ശരീരത്തിലും ഒരുതരം വിദാഹാ വസ്ഥ (ഉള്‍പ്പുഴുക്ക്‌) ഉണ്ടാക്കുന്നുവെന്നാണ്‌ ആയുര്‍വേദത്തില്‍ പറയുന്നത്‌. വര്‍ഷകാലം വാതത്തിന്‌ വര്‍ധനയുണ്ടാക്കുകയും പിത്തം അതോടു കൂടെ ചേരുകയും ചെയ്യുന്നു. ദഹനശക്തിയെയും വാതത്തെയും ശ്രദ്ധിക്കേണ്ട കാലമാണിത്‌. അന്തരീക്ഷത്തിലെ പൊടി പടലങ്ങളും അണുക്കളുമൊക്കെ വേനലിനു ശേഷം പെയ്യുന്ന മഴയോടൊപ്പം ഭൂമിയിലേക്കു പതിക്കുന്നു. രോഗങ്ങള്‍ പടര്‍ന്നു പിടിക്കുന്ന കാലമാണിത്‌. വാതത്തിനു പ്രാധാന്യം കൊടുക്കുന്ന ചികിത്സകളാണ്‌ വര്‍ഷകാലത്തു ചെയ്യേണ്ടത്‌. 

ധാര ചികിത്സ 

വൈദ്യനിര്‍ദേശപ്രകാരമുള്ള പ്രത്യേകദ്രവം. ശരീരത്തിണ്റ്റെ പ്രത്യേക ഭാഗത്തു നിശ്ചിതസമയത്തേയ്ക്ക്‌ ഇടമുറിയാതെ പ്രവഹിപ്പിക്കുന്നു. ധാര ചികിത്സകളില്‍ പ്രധാനം ശിരോധാരയാണ്‌. തൈലധാര, തക്ര ധാര, ക്ഷീരധാര എന്നിവ വിവിധ തരം ശിരോധാരകളാണ്‌. ചികിത്സ ചെയ്യുമ്പോള്‍: വൈദ്യനിര്‍ദേശപ്രകാരം മാത്രമേ ധാര ചികിത്സ ചെയ്യാവൂ. കാരണം, ധാര ചെയ്യുമ്പോള്‍ ധാരാദ്രവം വീഴുന്നത്‌ നെറ്റിയില്‍ ആണ്‌. നെറ്റി ശരീരത്തിലെ നിരവധി മര്‍മ്മങ്ങള്‍ ഉള്ള പ്രധാന ഭാഗമാണ്‌. 

ഗുണങ്ങള്‍: പല രോഗങ്ങള്‍ക്കും ഫലപ്രദമായ ചികിത്സയാണു ധാര. പാര്‍ക്കിന്‍സന്‍സ്‌ രോഗത്തിണ്റ്റെ ശമനത്തിന്‌ തൈലധാര വളരെ ഫലപ്രദമാണത്രേ. ഇന്‍സുലിണ്റ്റെ കുറവുമൂലം ഉണ്ടാകുന്ന പ്രമേഹരോഗത്തെ നിയന്ത്രിക്കാന്‍ തക്രധാര സഹായിക്കും. 

പിഴിച്ചില്‍ 

തൈലമോ കുഴമ്പോ നിറച്ച്‌, പ്രത്യേകരീതിയില്‍ തയാറാക്കിയ പാത്തിക്കുള്ളില്‍ കിടത്തിയാണ്‌ പിഴിച്ചില്‍ ചെയ്യുന്നത്‌. ഇതു കൂടാതെ, തൈലത്തില്‍ മുക്കിയ നിശ്ചിതവലുപ്പത്തിലുള്ള തുണിക്കഷ്ണങ്ങള്‍ നിശ്ചിത ഉയരത്തില്‍ നിന്നു ശരീരത്തിലേയ്ക്കു പിഴിഞ്ഞു പകരുന്നു. ശരീരത്തിണ്റ്റെ എല്ലാ ഭാഗത്തും തൈലം പിഴിയുകയും തടവുകയും ചെയ്യും. ഇതിനായി ഏഴു വ്യത്യസ്ത പൊസിഷനുകളില്‍ ഇരുത്തിയും കിടത്തിയുമാണു ചികിത്സ ചെയ്യുന്നത്‌. ചികിത്സ ചെയ്യുമ്പോള്‍: സാധാരണ 7 മുതല്‍ 21 ദിവസം വരെയാണു പിഴിച്ചില്‍ ചെയ്യുന്നത്‌. വൈദ്യണ്റ്റെ മേല്‍നോട്ടത്തില്‍ ആശുപത്രിയില്‍ വച്ചേ പിഴിച്ചില്‍ ചെയ്യാന്‍ കഴിയൂ. 

ഗുണങ്ങള്‍: രോഗമൊന്നുമില്ലാത്തവര്‍ക്ക്‌ പിഴിച്ചില്‍ ചെയ്യുന്നത്‌ ആരോഗ്യസംരക്ഷണത്തിനു സഹായിക്കും. ചിലയിനം സന്ധി വാതങ്ങള്‍, നട്ടെല്ലിണ്റ്റെ കശേരുക്കള്‍ സ്ഥാനം തെറ്റുന്ന അവസ്ഥ, അസ്ഥിയെ ബാധിക്കുന്ന രോഗങ്ങള്‍ തുടങ്ങിയവയ്ക്കും പിഴിച്ചില്‍ ഏറെ ഫലപ്രദമാണ്‌. വാര്‍ദ്ധക്യസഹജമായ അസ്വസ്ഥതകളെ അകറ്റി നിര്‍ത്താനും പിഴിച്ചില്‍ നല്ലൊരു ഉപാധിയാണ്‌.

നവരക്കിഴി 

സ്വേദന(വിയര്‍പ്പിക്കല്‍)ങ്ങളില്‍ വച്ച്‌ വളരെ പ്രധാനപ്പെട്ട ചികിത്സ യാണിത്‌. ഒരു വര്‍ഷത്തിലേറെ പഴക്കമുള്ള നവരയരിയാണ്‌ ഇതിനു പയോഗിക്കുന്നത്‌. രോഗിയുടെ തലയിലും ശരീരത്തിലും തൈലങ്ങള്‍ പുരട്ടുന്നു. പിന്നീട്‌ നവരയരിയും പാലും കുറുന്തോട്ടിക്കഷായവും വേവിച്ചു വറ്റിച്ചതു കിഴികെട്ടി രോഗിയുടെ ശരീരത്തില്‍ സഹിക്കാവുന്ന ചൂടോടെ ഉഴിയുന്നു. ചികിത്സ ചെയ്യുമ്പോള്‍: ആയുര്‍വേദ ആശുപത്രികളില്‍ വച്ച്‌ വളരെ ശ്രദ്ധയോടെ ചെയ്യേണ്ട ചികിത്സയാണിത്‌. ഗുണങ്ങള്‍: വാര്‍ദ്ധക്യത്തെ അകറ്റി നിര്‍ത്താന്‍ ഏറെ ഫലപ്രദമായ ചികിത്സയാണിത്‌. ആരോഗ്യം നിലനിര്‍ത്താനും ശരീരപുഷ്ടിക്കും വേണ്ടി വര്‍ഷത്തിലൊരിക്കല്‍ ൧൪-൨൧ ദിവസം നവരക്കിഴി ചികിത്സ ചെയ്യുന്നതു നല്ലതാണ്‌. 

ഉഴിച്ചില്‍ 

ഈ ചികിത്സയില്‍ ശിരസില്‍ തൈലം തേച്ചതിനു ശേഷം കഴുത്തു മുതല്‍ ദേഹം മുഴുവന്‍ തൈലം തേച്ച്‌ ഉഴിയുന്നു. ഏഴു വ്യത്യസ്ത നിലകളില്‍ ഇരുത്തിയും കിടത്തിയുമാണ്‌ ഉഴിയുക. സാധാരണയായി 14 ദിവസമാണ്‌ ഉഴിച്ചില്‍ ചെയ്യാറ്‌. 

ചികിത്സ ചെയ്യുമ്പോള്‍: 

ആയുര്‍വേദ ആശുപത്രികളില്‍ വച്ചു ശ്രദ്ധയോടെ ചെയ്യേണ്ട ചികിത്സയാണിത്‌. ഗുണങ്ങള്‍: ശരീരത്തിണ്റ്റെ സൌന്ദര്യം, രോഗപ്രതിരോധശക്തി, ആരോഗ്യം എന്നിവ വര്‍ദ്ധിപ്പിക്കാന്‍ ഉഴിച്ചില്‍ ഉത്തമമാണ്‌. വര്‍ഷത്തി ലൊരിക്കല്‍ 14-21ദിവസം ഉഴിച്ചില്‍ ചെയ്യുന്നതു വളരെ ഗുണകരമാണ്‌. ത്വക്‌ രോഗങ്ങളെയും വാതരോഗങ്ങളെയും വാര്‍ദ്ധക്യസഹജ മായ ബുദ്ധിമുട്ടുകളെയും അകറ്റി ചെറുപ്പം കാത്തു സൂക്ഷിക്കാനും നാഡികളെ ഉത്തേജിപ്പിക്കാനും ഈ ചികിത്സ ഉത്തമമാണ്‌. ഒരു ദിവസം ഒരു മണിക്കൂറ്‍ മുതല്‍ ഒന്നര മണിക്കൂര്‍വരെയാണു ഉഴിച്ചില്‍ ചെയ്യുന്നത്‌. 

സുഖചികിത്സ 

കര്‍ക്കടകത്തില്‍ പല ആയുര്‍വേദ ആശുപത്രികളിലും സുഖചികിത്സ ചെയ്യാറുണ്ട്‌. സുഖചികിത്സയെന്നാല്‍ ശരീരത്തെയും മനസിനെയും സുഖപ്പെടുത്താനുള്ള ചികിത്സയാണ്‌. പിഴിച്ചില്‍, ഉഴിച്ചില്‍, ധാര തുടങ്ങിയവയെല്ലാം സുഖചികിത്സയുടെ ഭാഗമായി ചെയ്യാറുണ്ട്‌. സുഖചികിത്സയുടെ ഭാഗമായി പഞ്ചകര്‍മ ചികിത്സ (ശോധന ചികിത്സ)യും ഇപ്പോള്‍ ചെയ്തുവരുന്നു. ശോധന ചികിത്സകളിലൂടെ ശരീര ത്തില്‍ നിന്നു മാലിന്യങ്ങളെയും ദോഷങ്ങളെയും നീക്കം ചെയ്യാന്‍ കഴിയും. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയാണു പഞ്ചകര്‍മങ്ങള്‍. ചികിത്സ ചെയ്യുമ്പോള്‍: 14-21 ദിവസങ്ങളാണു സാധാരണയായി സുഖ ചികിത്സ ചെയ്യുന്നത്‌. പഥ്യം അനുഷ്ഠിക്കേണ്ടതു പ്രധാനം. ബ്രഹ്മ ചര്യമാണ്‌ പഥ്യങ്ങളില്‍ പ്രധാനം. ലഹരിവസ്തുക്കള്‍ വര്‍ജിക്കണം. മനസ്‌ ധ്യാനനിര്‍ഭരമാവണം. ചികിത്സയ്ക്കായി വിശ്വാസയോഗ്യമായ ആശുപത്രി തെരഞ്ഞെടുക്കണം.
ശരിയായ രീതിയില്‍ ചെയ്താല്‍, ജരാനരകളെ അകറ്റി ശരീരത്തിണ്റ്റെയും മനസിണ്റ്റെയും യൌവനാവസ്ഥ കൂടുതല്‍ കാലം നീട്ടിക്കൊണ്ടു പോകാന്‍ കഴിയും. 

ആഹാരത്തിലും ചര്യകളിലും ചിട്ടകള്‍ 

മഴക്കാലത്തു ചികിത്സകളൊന്നും ചെയ്തില്ലെങ്കില്‍ പോലും ആഹാര ത്തിലും ശീലങ്ങളിലും ചില നിഷ്ഠകള്‍ പാലിക്കുന്നതു ഗുണം ചെയ്യും. മഴക്കാലത്ത്‌ അരിഭക്ഷണം കുറയ്ക്കുക. അരിഭക്ഷണം അധികം ചെന്നാല്‍ ദഹനവ്യവസ്ഥയെ ബാധിക്കാം. ഇറച്ചി സൂപ്പ്‌, ഗോതമ്പു കൊണ്ടുള്ള ഭക്ഷണങ്ങള്‍ ഇവ മഴക്കാലത്തു നല്ലതാണ്‌. ഗോതമ്പ്‌ ശരീരത്തിനു ബലം നല്‍കുന്നു. ദഹനവ്യവസ്ഥയ്ക്കും നല്ലതാണ്‌. രസവും ചോറും മഴക്കാലത്തു കഴിക്കുന്നതു നല്ലതാണ്‌. തിളപ്പിച്ച വെള്ളമേ കുടിക്കാവൂ. ചുക്ക്‌, മല്ലി, ജീരകം ഇവയിട്ടു തിളപ്പിച്ച വെള്ളമാണ്‌ ഏറ്റവും നല്ലത്‌. മല്ലി ദഹനം സുഗമമാകാന്‍ സഹായിക്കുന്നു.പകല്‍ ഉറങ്ങാന്‍ പാടില്ല. വാതശല്യം വര്‍ദ്ധിക്കും. മഴക്കാലത്ത്‌ എ.സി. കൂടുതലായി ഉപയോഗിക്കരുത്‌. തണുപ്പ്‌ കൂടുതല്‍ ഏല്‍ക്കുന്നതു ഞരമ്പു സംബന്ധമായ അസുഖങ്ങള്‍ പിടിപെടാന്‍ കാരണമാകാം. കടല, പരിപ്പ്‌, തുടങ്ങിയ ദഹിക്കാന്‍ പ്രയാസമുള്ള ആഹാരങ്ങള്‍ വര്‍ഷകാലത്തു വര്‍ജിക്കുക. വറുത്തതും പൊരിച്ചതുമായ ആഹാരം കുറയ്ക്കുക. വര്‍ഷകാലത്ത്‌ ആര്‍ത്തവദിനങ്ങളില്‍ സ്ത്രീകള്‍ അധികം യാത്ര ചെയ്യരുത്‌. അധികം ആയാസമുള്ള ജോലികള്‍ ചെയ്യുന്നതും ഉറക്കമിളയ്ക്കലും നന്നല്ല. ഇവയെല്ലാം വാതത്തിനു വര്‍ധനയുണ്ടാക്കും. എണ്ണതേച്ചുകുളി മഴക്കാലത്തു വീട്ടില്‍ വച്ചു തന്നെ ചെയ്യാന്‍ പറ്റുന്ന ആരോഗ്യ ചികിത്സ കളുമുണ്ട്‌. എണ്ണതേച്ചുകുളിയാണ്‌ ഇതില്‍ പ്രധാനം. മഴക്കാലത്ത്‌ രണ്ടു ദിവസം കൂടുമ്പോള്‍ എണ്ണ തേച്ചു കുളിക്കുന്നത്‌ ശരീരത്തിന്‌ ഏറെ ഗുണം ചെയ്യും. ഇത്‌ വാതത്തെ ശമിപ്പിക്കും. തലയില്‍ തേക്കാന്‍ ഏറ്റവും നല്ലത്‌ നല്ലെണ്ണയാണ്‌. ദേഹത്തു ധന്വന്തരം തൈലം തേയ്‌ ക്കുക. എണ്ണ തേച്ച്‌ അര മണിക്കൂറെങ്കിലും കഴിഞ്ഞേ കുളിക്കാവൂ. സ്ത്രീകള്‍ക്ക്‌ നടുവേദന കുറയ്ക്കാനും എണ്ണ തേച്ചുകുളി ഫലപ്രദമാണ്‌

മേലനങ്ങിയാല്‍ വ്യായാമമാകുമോ ? .

"പുലര്‍ച്ചെമുതല്‍ പാതിരാത്രി വരെ നീളുന്ന ജോലികളാ. അതിനിടയില്‍ നടുവു നിവര്‍ക്കാന്‍ നേരമില്ല. പിന്നെന്തിനാ ഡോക്ടറേ വ്യായാമം ചെയ്യുന്നത്‌?" രോഗവുമായി തണ്റ്റെ മുന്നിലെത്തിയ വീട്ടമ്മയോട്‌ വ്യായാമം രോഗനിവാരണത്തിന്‌ അനിവാര്യമെന്ന്‌ ഉപദേശിച്ച ഡോക്ടര്‍ക്കു ലഭിച്ച മറുപടിയാണിത്‌. മിക്കവാറും മലയാളി വീട്ടമ്മമാരുടെ മനസ്സിലെ ചോദ്യവും ഇതുതന്നെയാണ്‌. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ മുതല്‍ തങ്ങള്‍ ജോലിത്തിരക്കിലാണെന്നും അതിനാല്‍ തങ്ങള്‍ക്കു വ്യായാമം ആവശ്യമില്ലെന്നുമാണ്‌ ഇവരുടെ പക്ഷം.

മിക്കപ്പോഴും അരയ്ക്കാനും പൊടിക്കാനും മിക്സിയും വെറ്റ്‌ ഗ്രൈന്‍ഡറും തുണി നനയ്ക്കാന്‍ വാഷിങ്ങ്‌ മെഷീനും വീടു വൃത്തിയാക്കാന്‍ വാക്വം ക്ളീനറും ഉപയോഗിക്കുന്നവരാണ്‌ ഈ ന്യായം നിരത്തുന്നത്‌. അവരുടെ ഭാഗത്തു നിന്നു ചിന്തിച്ചാല്‍ പറയുന്നതില്‍ തെറ്റൊന്നുമില്ലെന്നു തോന്നാം. എന്നാല്‍, ഇവര്‍ ചെയ്യുന്ന ജോലികളെല്ലാം തന്നെ കൈകള്‍ മാത്രം ഉപയോഗിച്ചു ചെയ്യുന്നവയാണ്‌. ശാരീരികാധ്വാനം ഇവിടെ കാര്യമായി വരുന്നില്ല. എന്നാല്‍ മുന്‍പൊക്കെ ചെയ്തിരുന്നതുപോലെ, മുറ്റവും പുരയും ചൂലുകൊണ്ടു തൂക്കുകയും മുറികള്‍ നിലത്തിരുന്നു തുടച്ചു വൃത്തിയാക്കുകയും തുണികള്‍ കല്ലില്‍ തല്ലി നനയ്ക്കുകയും ചെയ്തിരുന്ന കാലത്തു കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. അന്നു കിണറ്റില്‍ നിന്നു വെള്ളം കോരിയാണെടുത്തിരുന്നത്‌. മാത്രമല്ല, അരകല്ലും ആട്ടുകല്ലുമെല്ലാം ദിവസവും ഉപയോഗിക്കേണ്ടിയും വന്നിരുന്നു. 

അടുക്കളയിലെ പണികള്‍ കഴിഞ്ഞാലോ, അടുക്കളത്തോട്ടത്തിലോ പറമ്പിലോ തൂമ്പയും മറ്റുമെടുത്ത്‌ അല്‍പം കായികാധ്വാനവും. ഇത്തരം ജോലികള്‍ ചെയ്യുന്ന സ്ത്രീകള്‍ ഇന്നു ഗ്രാമപ്രദേശങ്ങളില്‍പോലും അപൂര്‍വം. മാത്രമല്ല, സ്ഥിരമായി ഒരേ സമയത്തു കൃത്യമായ കാലയളവില്‍ ചെയ്യേണ്ട ഒന്നാണു വ്യായാമം. ദൈനംദിന പ്രവൃത്തികളില്‍ അതു കിട്ടുന്നില്ല. അപ്പോള്‍ വ്യായാമം ആവശ്യമാകുമ്പോള്‍ അത്‌ ഒഴിവാക്കാന്‍ പാടില്ല. വ്യായാമം ചികിത്സയാകുമ്പോള്‍ആധുനിക ജീവിതരീതി നമുക്കു സമ്മാനിച്ച രോഗങ്ങള്‍ അനേകം. ജീവിതശൈലീ രോഗങ്ങള്‍ എന്നുതന്നെയാണ്‌ ഇവയെ വിശേഷിപ്പിക്കുന്നതും. 

പ്രമേഹം, രക്തസമ്മര്‍ദം, ഹൃദ്രോഗം, അമിതവണ്ണം, അമിത കൊഴുപ്പ്‌, സന്ധിവാതരോഗങ്ങള്‍, ആസത്്മ ഉള്‍പ്പെടെയുള്ള ശ്വാസകോശരോഗങ്ങള്‍ തുടങ്ങിയവയാണ്‌ ഈ വിഭാഗത്തില്‍ പെടുന്നത്‌. ഇത്തരം രോഗങ്ങള്‍ക്കു നല്‍കാവുന്ന ഏറ്റവും പ്രധാന ചികിത്സ വ്യായാമ മാണ്‌. പ്രതിരോധമാണു ചികിത്സയെക്കാള്‍ മെച്ചമെന്ന ആപ്തവാക്യം സ്വീകരിച്ചു രോഗം വരാതെ നോക്കണമെന്നുണ്ടെങ്കിലും വ്യായാമം കൂടിയേതീരൂ

കളിപ്പാട്ടങ്ങള്‍ പ്രായത്തിനനുസരിച്ച് .

നടക്കാന്‍ തുടങ്ങും മുന്‍പു വാങ്ങിക്കൊടുത്തതാണ്‌ ഈ സൈക്കിള്‍. ചവിട്ടാറായപ്പോള്‍ ദേ നാലു വീലും പറിച്ചിട്ടിരിക്കുന്നു. കാറിനു വീലില്ല. പാവയ്ക്കു കയ്യില്ല. കളര്‍ ബുക്ക്‌ കീറിക്കളഞ്ഞു.... ഇത്തിരിപ്പോന്ന കുഞ്ഞിനെ ക്കുറിച്ചു പറയാന്‍ ഒരു കുട്ട നിറയെ പരാതിയുണ്ട്‌ മുതിര്‍ ന്നവര്‍ക്ക്‌. എന്നാല്‍ കുഞ്ഞിണ്റ്റെ പ്രായത്തിനു യോജിക്കാത്ത കളിപ്പാട്ടം വാങ്ങിക്കൊടുത്ത മുതിര്‍ന്നവര്‍തന്നെയാണ്‌ ഇവിടെ തെറ്റുകാര്‍. മൂന്നാം വയസില്‍ മുച്ചക്രം കുഞ്ഞിണ്റ്റെ ഒന്നാം പിറന്നാളിനു സൈക്കിള്‍ സമ്മാനമായി കൊടുക്കുന്നവരാണു പലരും. എന്നാല്‍, മൂന്നു ചക്രങ്ങളുള്ള സൈക്കിള്‍ ചവിട്ടണമെങ്കില്‍ കുട്ടിക്കു മൂന്നു വയസാകണം. ഇരു ചക്രങ്ങളുള്ള സൈക്കിളാകട്ടെ അഞ്ചു വയസു കഴിഞ്ഞു നല്‍കിയാല്‍ മതി. 

പ്രായത്തിനു യോജിക്കാതെ കിട്ടുന്ന ഓരോ കളിപ്പാട്ടവും കുട്ടിക്കു ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുണ്ടാക്കും. നിലത്ത്‌ അടിച്ചും പെറുക്കി എറിഞ്ഞും വായില്‍വച്ചുമാണ്‌ കുട്ടി കളിപ്പാട്ടങ്ങളെ അറിയുന്നത്‌. ദിവസവും ഓരോതരം കളിപ്പാട്ടം, ഓരോ ശബ്ദം, അതാണു കുട്ടി ഇഷ്ടപ്പെടുന്നത്‌. വിലയേക്കാള്‍ ഗുണമാണു നോക്കേണ്ടതും. അഞ്ചു വയസുവരെയാണു കുട്ടികള്‍ക്കു കളിപ്പാട്ടങ്ങള്‍ ആവശ്യം. അതു കഴിഞ്ഞാല്‍ കൂട്ടംകൂടി കളിക്കാനാണു താല്‍പര്യം. ഇരുചക്രങ്ങളുള്ള സൈക്കിളും ക്രിക്കറ്റ്‌ ബോള്‍, ബാറ്റ്‌ തുടങ്ങിയവയുമാണ്‌ അന്നു വേണ്ട കളിപ്പാട്ടങ്ങള്‍. 

കിലുകിലുക്കം 

ആദ്യ മൂന്നു മാസങ്ങളില്‍ കാഴ്ചകള്‍ കണ്ടു രസിക്കുകയാണു കുഞ്ഞ്‌. ഒപ്പം ശബ്ദങ്ങളും നിറവും ശ്രദ്ധിക്കും. ഒരു വസ്തുവില്‍ നോട്ടമുറപ്പിക്കും. കൈ നീട്ടി മെല്ലെ വസ്തുക്കളെ പിടിക്കാന്‍ ശ്രമിക്കും.അമ്മയുടെ മുഖമാണ്‌ അന്നു കുഞ്ഞിന്‌ ഏറ്റവും പരിചയമുള്ള വസ്തു. അതു കൊണ്ട്‌ അമ്മയുടെ മുഖത്തോടു സാമ്യമുള്ള എന്തും കുഞ്ഞ്‌ ഇഷ്ടപ്പെടും. മൊട്ടത്തലയും കണ്ണും മൂക്കും വരച്ച പാവകളെ കാണിച്ചാല്‍ പോലും കുഞ്ഞു പ്രതികരിക്കുന്നത്‌ അതുകൊണ്ടാണ്‌. തൊട്ടിലിനു മീതെ തൂക്കിയിടാവുന്ന കളിപ്പാട്ടങ്ങള്‍, കറങ്ങുന്ന പാവ, പാട്ടുപാടി കൈകൊട്ടുന്ന പാവ തുടങ്ങിയവയെല്ലാം കുഞ്ഞ്‌ ഇഷ്ടപ്പെടും. കടും ചുവപ്പ്‌, നീല, പച്ച നിറങ്ങളോടാണ്‌ ഇഷ്ടം. നല്ല നിറമുള്ള കിലുക്കി ഒന്നാംതരം കളിപ്പാട്ടമാണ്‌. 

ഏറു വരുന്നു 

മൂന്നു മുതല്‍ ഒന്‍പതു മാസം വരെയുള്ള കാലത്ത്‌ സൂക്ഷ്മമല്ലാത്ത തെന്തും കൈയിലൊതുക്കും. ഒരു കൈയില്‍നിന്നു മറ്റേ കൈയിലേക്കു സാധനങ്ങള്‍ മാറ്റും. ആദ്യ മൂന്നു മാസങ്ങളില്‍ കിട്ടുന്നതെന്തും കയ്യില്‍ മുറുകെപ്പിടിക്കുന്ന കുട്ടി പിന്നെ കയ്യില്‍ കിട്ടുന്നതെല്ലാം എറി യാന്‍ ശീലിക്കും. നീന്തി നടക്കുമ്പോള്‍ പന്ത്‌ ഉരുട്ടിവിടും. തറയില്‍ കിടക്കുന്ന വസ്തുക്കള്‍ എടുക്കാന്‍ നോക്കും. വസ്തുക്കളുടെ ആകൃതി മനസിലാക്കുന്നത്‌ ഈ പ്രായത്തിലാണ്‌. അതുകൊണ്ടു പല ആകൃതിയിലുള്ള വസ്തുക്കള്‍ കുഞ്ഞിനു കളിപ്പാട്ടമായി നല്‍കാം. പാവയെ ഞെക്കി ശബ്ദമുണ്ടാക്കുക, കിലുക്കന്‍ തനിയെ കിലുക്കുക, ചക്രങ്ങളുള്ള കുതിരയും വണ്ടികളുമൊക്കെ തള്ളിവിടുക തുടങ്ങിയവ ഈ പ്രായത്തില്‍ ചെയ്യും. ബില്‍ഡിങ്ങ്‌ ബ്ളോക്സ്‌ രണ്ടെണ്ണമെടുത്ത്‌ ഒന്നിനുമേല്‍ ഒന്നായി വയ്ക്കാന്‍ പഠിപ്പിക്കാം. കിട്ടുന്നതെന്തും വായില്‍ വയ്ക്കുന്ന പ്രായമായതുകൊണ്ടു ചെറിയ കഷണങ്ങളായി വേര്‍പ്പെടുത്താവുന്ന കളിപ്പാട്ടങ്ങള്‍ കൊടുക്കരുത്‌. 

ഒന്നാം വയസില്‍ ഹലോ 

തള്ളവിരലും ചൂണ്ടുവിരലും ഉപയോഗിച്ചു ചെറിയ സാധനങ്ങള്‍ പെറുക്കിയെടുക്കുന്ന പ്രായമാണിത്‌. പിടിച്ചുകൊണ്ടു നില്‍ക്കും, നടക്കും. വ്യത്യസ്ത ശബ്ദങ്ങള്‍ തിരിച്ചറിയും. അതുകൊണ്ടു പലതരം ശബ്ദ ങ്ങള്‍ കുഞ്ഞിനെ കേള്‍പ്പിക്കാം. ഒന്നിനു മീതെ ഒന്നായി മൂന്നെണ്ണം പെറുക്കിവയ്ക്കാവുന്ന ബില്‍ഡിങ്ങ്‌ ബ്ളോക്സ്‌, ടോയ്‌ ഫോണ്‍, ബട്ടനമര്‍ത്തുമ്പോള്‍ മ്യൂസിക്‌ കേള്‍ക്കുന്ന പിയാനോ തുടങ്ങിയവ ഈ പ്രായത്തിനു യോജിക്കും. വലിയ കാറുകള്‍ ഉരുട്ടാന്‍ കൊടുക്കാം. ചെറിയ കാറുകളോടു കുഞ്ഞിനു പ്രിയം തോന്നുന്നതു രണ്ടു വയസിനു ശേഷമാണ്‌. പല നിറത്തിലും തരത്തിലുമുള്ള പ്ളാസ്റ്റിക്‌ പച്ചക്കറികള്‍ ഒരു പാത്ര ത്തില്‍ വച്ചുകൊടുത്താല്‍ കുട്ടി അവ പെറുക്കി കളിക്കും. കണ്ടും തൊട്ടും അറിഞ്ഞും ചെയ്യുന്നതുകൊണ്ട്‌ കയ്യും കണ്ണും ഒപ്പം പ്രവര്‍ത്തി പ്പിക്കാനാണു കുട്ടി ഈ പ്രായത്തില്‍ പഠിക്കുന്നത്‌. 

ഇനി നിറങ്ങളില്‍ 

ഒരു വയസു കഴിഞ്ഞാല്‍ കുട്ടി പിച്ചവയ്ക്കുന്നതു വരയുടെയും വര്‍ണ ങ്ങളുടെയും ലോകത്തേക്കാണ്‌. പാട്ടിണ്റ്റെ താളത്തിനൊപ്പം ശരീരം ചലിപ്പിക്കുന്ന കുട്ടി മുതിര്‍ന്നവര്‍ ചെയ്യുന്നതൊക്കെ അനുകരിക്കാനാണു ശ്രമിക്കുന്നത്‌. നടക്കാനും പടികയറാനും ശ്രമിക്കുന്ന കുട്ടിക്കു വലിച്ചുകൊണ്ടു നടക്കാവുന്ന കളിപ്പാട്ടങ്ങളാണ്‌ അനുയോജ്യം. ചരടുവലിച്ചോടുന്ന പാവകള്‍, വണ്ടികള്‍, കുട്ടിയുടെ പ്രവൃത്തിക്കനുസരിച്ചു പ്രതികരിക്കുന്ന പാവ കള്‍ തുടങ്ങിയവ നല്‍കാം. വലുപ്പം കുറഞ്ഞുവരുന്ന വളയങ്ങള്‍ ക്രമമ നുസരിച്ച്‌ അടുക്കിവയ്ക്കാന്‍ നല്‍കാം. നിറമുള്ള ചിത്രങ്ങള്‍ കാണിച്ചു കൊടുക്കാം. 

രണ്ടു വയസു കഴിഞ്ഞാല്‍ 

കുത്തിവരയ്ക്കാനായി വലുപ്പമുള്ള ക്രയോണ്‍സ്‌ നല്‍കാം. കീ കൊടുക്കുന്ന വണ്ടികളും ആടുന്ന കുതിരയും ഈ പ്രായത്തില്‍ നല്‍കാം. സ്കെച്ച്‌ പെന്‍ മൂന്നു വയസിനു ശേഷം നല്‍കിയാല്‍ മതി. പ്രകൃതിയിലെ സാധനങ്ങള്‍ തൊട്ടും കണ്ടും അറിയേണ്ട പ്രായമാണിത്‌. തേങ്ങയുടെ പടം കാണിക്കാതെ തെങ്ങും തേങ്ങയും പച്ചക്കറികളുമൊക്കെ കുട്ടിക്കു കാണിച്ചുകൊടുക്കണം. പിന്നെ പ്ളാസ്റ്റിക്‌ മോഡ ലുകള്‍ കൊടുത്താല്‍ കുട്ടി അതുവച്ചു കളിച്ചുകൊള്ളും. ഗോതമ്പുമാവ്‌ കുഴച്ചതുകൊണ്ടു പല രൂപങ്ങള്‍ ഉണ്ടാക്കാന്‍ പഠിപ്പിക്കാം. പ്ളാസ്റ്റിക്‌ ബാറ്റും ബോളും കൊടുക്കാം. വലിയ പന്ത്‌ ഒരു പോയിണ്റ്റില്‍വച്ചു തൊഴിച്ച്‌ ഗോള്‍ അടിക്കാന്‍ പഠിപ്പിക്കാം. 

ഞാന്‍ പൊലീസ്‌ ,നീ കള്ളന്‍ 

മൂന്നു വയസുകഴിഞ്ഞാല്‍ കൂട്ടുകൂടി കളിക്കാനാണു കുട്ടിക്കിഷ്ടം. കളിയുടെ ലോകം വിശാലമാകുന്നതോടെ കളിസ്ഥലം വീടിനു പുറത്തേക്കു വ്യാപിക്കും. ഡോക്ടറായും ടീച്ചറായും പൊലീസായും അച്ഛനായും അമ്മയായും കുട്ടി അനുകരിച്ചു കളിക്കുന്നത്‌ ഈ പ്രായത്തിലാണ്‌. വര, പെയിണ്റ്റിങ്ങ്‌ എന്നിവയോടു കൂടുതല്‍ താല്‍പര്യം വരും. അക്കങ്ങളും അക്ഷരങ്ങളും പഠിക്കാനുള്ള ലേണിങ്ങ്‌ ബോര്‍ഡ്‌ ഈ പ്രായത്തില്‍ നല്‍കണം. കൂടുതല്‍ സങ്കീര്‍ണമായ ബില്‍ഡിങ്ങ്‌ ബ്ളോക്സും നല്ല കളിപ്പാട്ടമാണ്‌.സമയം പഠിപ്പിക്കുന്നതിനുള്ള കളിപ്പാട്ട ങ്ങള്‍, റിമോട്ട്‌ കണ്‍ട്രോള്‍കൊണ്ടു നിയന്ത്രിക്കുന്ന കളിപ്പാട്ടങ്ങള്‍ തുടങ്ങിയവയൊക്കെ ഈ പ്രായത്തില്‍ നല്‍കാം.

യൗവ്വനം നിലനിര്‍ത്താന്‍ ചുവന്ന വൈന്‍.

യൗവ്വനം കടന്നുപോയി വാര്‍ധക്യം വന്നെത്തുന്നതിനെക്കുറിച്ചോര്‍ത്ത്‌ വ്യാകുലപ്പെടാറുണ്ടോ. ഇങ്ങനെ വ്യാകുലപ്പെടുന്നവര്‍ക്ക്‌ പ്രതീക്ഷ പകരുന്ന ഒരു വാര്‍ത്തയിതാ.

ചുവന്ന വൈനിന്‌ വാര്‍ധക്യത്തെ തടയാന്‍ കഴിയുമത്രേ. ദിവസം ഒരു ഗ്ലാസ്‌ വൈന്‍ എന്ന രീതിയില്‍ കഴിച്ചാല്‍ വാര്‍ധക്യത്തെ അകറ്റിനിര്‍ത്താന്‍ കഴിയുമെന്നാണ്‌ ഈയിടെ നടന്ന ഒരു പഠനത്തില്‍ കണ്ടെത്തയിരിക്കുന്നത്‌.

വിസ്‌കോണ്‍സിന്‍-മാസിഡണ്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണ്‌ ഇതുസംബന്ധിച്ച്‌ പഠനം നടത്തിയത്‌. ചുവന്ന വൈന്‍ നിര്‍മ്മിക്കാനുപയോഗിക്കുന്ന മുന്തിരിയുടെ തൊലിയില്‍ അടങ്ങിയിരിക്കുന്ന റെസ്‌വെറാട്രോളിന്‌ പ്രായമാകുന്നതുകൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളെ തടയാന്‍ കഴിയുമെന്ന്‌ ഗവേഷകര്‍ പറയുന്നു. കൂടാതെ ഹൃദയാരോഗ്യം കാത്തുസൂക്ഷിക്കാനും ചുവന്ന വൈനിന് കഴിവുണ്ടെന്ന് ഗവേഷകര് പറയുന്നു.

എലികളിലാണ്‌ ഗവേഷകര്‍ ഇതുസംബന്ധിച്ച്‌ പരീക്ഷണങ്ങള്‍ നടത്തിയത്‌. പരീക്ഷണ വിധേയമാക്കിയ എലികളുടെ ജീനുകള്‍, ഹൃദയം, പേശികല്‍, തലച്ചോറ്‌ എന്നിവയില്‍ റെസ്‌വെറട്രോള്‍ വരുത്തുന്ന മാറ്റങ്ങല്‍ വിസ്‌മയിപ്പിക്കുന്നതാണെന്നാണ്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ തോമസ്‌ പ്രൊല്ല പറയുന്നത്‌.

പ്ലസ്‌ വണ്‍ മാസികയുടെ ഏറ്റവും പുതിയ ലക്കത്തിലാണ്‌ ചുവന്ന വൈനിന്റെ കഴിവുകള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിച്ചിരിക്കുന്നത്‌

വീട്ടുജോലി ചെയ്യൂ.. കാന്‍സര്‍ അകറ്റൂ... .

വീട്ടുജോലി എന്നു കേള്‍ക്കുമ്പോഴേ മുഖം ചുളിക്കുന്ന മടിച്ചികളും ടിവി കണ്ടും പുസ്തകം വായിച്ചും വെറുതെ ചടഞ്ഞിരിക്കുന്ന വീട്ടമ്മമാരും തുടര്‍ന്നു വായിക്കുക. വീട്ടുജോലി ചെയ്താല്‍ കുറച്ചൊക്കെ മടുപ്പും ക്ഷീണവും ഉണ്ടാകുമെന്നത്‌ വാസ്തവം. പക്ഷെ മറ്റൊരു വിധത്തില്‍ അത്‌ അനുഗ്രഹമാണ്‌. വീട്ടുജോലി ചെയ്താല്‍ സ്തനാര്‍ബുദത്തെ തടയാമെന്ന്‌ ഗവേഷണഫലങ്ങള്‍ വെളിപ്പെടുത്തുന്നു. ഒന്‍പതു യൂറോപ്യന്‍ രാജ്യങ്ങളിലായി രണ്ടു ലക്ഷത്തോളം സ്ത്രീകളില്‍ ഇത്‌ തെളിയിക്കപ്പെട്ടു കഴിഞ്ഞു. സ്തനാര്‍ബുദം തടയുന്നതിന്‌ സ്പോര്‍ട്സിനെക്കാളും പ്രയോജനപ്രദമാണ്‌ വീട്ടുപണി എന്നും ഗവേഷകര്‍ക്കു കണ്ടെത്താനായി. ആര്‍ത്തവവിരാമത്തിന്‌ മുന്‍പുള്ളവര്‍ക്കും ആര്‍ത്തവവിരാമത്തിന്‌ ശേഷമുള്ളവര്‍ക്കും സ്തനാര്‍ബുദത്തെ എതിരിടാന്‍ വീട്ടുപണി മാത്രം മതിയാകുമത്രെ. ആര്‍ത്തവ വിരാമം കാത്തിരുന്ന സ്ത്രീകളില്‍ ഏകദേശം മുപ്പതു ശതമാനം പേര്‍ക്ക്‌ വീട്ടുജോലികള്‍ ചെയ്തതു കൊണ്ട്‌ സ്തനാര്‍ബുദത്തെ ഒഴിവാക്കാന്‍ കഴിഞ്ഞെന്ന്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആര്‍ത്തവവിരാമത്തിലെത്തിയ 20 ശതമാനം പേരാണ്‌ സ്തനാര്‍ബുദത്തെ വിജയകരമായാണ്‌ തോല്‍പ്പിച്ചത്‌. യു.കെ.യില്‍ നിന്നുളള അര്‍ബുദ ഗവേഷകനായ ലെസ്ളി വോക്കര്‍ പറയുന്നതു ശ്രദ്ധിക്കുക. ' ആരോഗ്യപ്രദമായ ശരീരഭാരം സംരക്ഷിക്കുന്നത്‌ സ്തനാര്‍ബുദത്തെ പ്രതിരോധിക്കുമെന്ന്‌ അറിയാവുന്നതല്ലേ? ഊര്‍ജസ്വലമായ ജീവിതം നയിക്കുന്നതു തന്നെ ഇത്തരം രോഗങ്ങളില്‍ നിന്നു കാത്തുരക്ഷിക്കും. വീട്ടുജോലി പോലെ ഒട്ടും ചെലവില്ലാതെ, എന്നാല്‍, വളരെ പ്രയോജനപ്രദമായ വ്യായാമം ചെയ്യുന്നതിന്‌ എന്തിനു മടിക്കണം?

മഴക്കാലത്ത്‌ ഇലക്കറികള്‍.

മഴക്കാലത്ത്‌ വിശപ്പു കൂടും. പക്ഷേ മിതാഹാരം മതിയെന്ന്‌ ആയുര്‍വേദം പറയുന്നു. രാവിലെയും ഉച്ചയ്ക്കും നന്നായി കഴിക്കാം. രാത്രിയില്‍ അരവയര്‍ മാത്രം ഭക്ഷണം. കഞ്ഞിയും പയറുമാണ്‌ ഏറ്റവും നല്ലത്‌. കുട്ടികള്‍ക്കു കഞ്ഞിയില്‍ നെയ്യ്‌ ചേര്‍ത്തു കൊടുക്കാം. പപ്പടം നിര്‍ബന്ധമുള്ളവര്‍ ചുട്ടു കഴിക്കുക. എരിവ്‌, പുളി, ഉപ്പ്‌ എന്നി വ ഇഷ്ടമുള്ളവര്‍ക്ക്‌ മഴക്കാലത്ത്‌ അല്‍പം കൂടുതല്‍ കഴിക്കാം. അരിയും ചെറു പയറും ഒന്നിച്ചു വേവിച്ചത്‌, രസം എന്നിവ മഴക്കാല ഭക്ഷണങ്ങളാണ്‌. ശരീരത്തിനു ചൂടു നല്‍കുന്നതുകൊണ്ട്‌ ഗോതമ്പിണ്റ്റെ ഉപയോഗം കൂട്ടാം. തണുത്ത ഭക്ഷണം കഴിക്കരുത്‌. ഫ്രിഡ്ജില്‍ വച്ചത്‌ ചൂടാക്കി കഴിക്കുന്നത്‌ കഴിവതും ഒഴിവാക്കുക. ചുക്ക്‌, മല്ലി എന്നിവയിട്ടു തിളപ്പിച്ച വെള്ളം ചെറുചൂടോടെ കുടിക്കുക. മുത്തങ്ങ, ചന്ദനം, ചുക്ക്‌, ഇരുവേലി, പര്‍പ്പടകപ്പുല്ല്‌, രാമച്ചം എന്നിവ ചേര്‍ത്തുണ്ടാക്കിയ പാനീയം രോഗപ്രതിരോധ ശേഷി കൂട്ടും. 

മഴക്കാലം ഇലക്കറികള്‍ കഴിക്കേണ്ട സമയമാണ്‌. കര്‍ക്കടകത്തിലെ ആദ്യ ചൊവ്വാഴ്ച പത്തിലവയ്ക്കല്‍ എന്നൊരു ചടങ്ങുണ്ട്‌. എഴു ദിവസം കൊണ്ട്‌ പത്തു തരം ഇലകള്‍ കറിവയ്ക്കുന്നതാണിത്‌. നെയ്യുണ്ണി, താള്‌, തകര, കുമ്പളം, മത്തന്‍, വെള്ളരി, ആനക്കൊടിത്തൂവ, ചീര, ചേന, ചേമ്പില എന്നീ ഇലകള്‍ കൊണ്ടാണു കറിയുണ്ടാക്കുന്നത്‌.കാരറ്റ്‌, ബീന്‍സ്‌, കാബേജ്‌, സവാള, തക്കാളി, ഉരുളക്കിഴങ്ങ്‌ എന്നിവ ചേര്‍ത്ത്‌ സൂപ്പ്‌ ഉണ്ടാക്കി ചെറു ചൂടോടെ കഴിക്കുന്നതും നല്ലതാണ്‌.

ഗര്‍ഭകാല മോഹങ്ങള്‍.

ഒരിക്കല്‍പോലും പച്ചക്കറിക്കടയില്‍ കയറിയിട്ടില്ലാത്ത ചില ഭര്‍ത്താക്കന്‍മാര്‍ ചിലപ്പോള്‍ പച്ചക്കറിക്കടയില്‍ നില്‍ക്കുന്നതു കാണാം.നല്ല പുളിയുള്ള പച്ച മാങ്ങാ വാങ്ങാനായിരിക്കും അവരുടെ വരവ്‌. വാങ്ങിക്കുന്ന ആളിണ്റ്റെയും കടക്കാരണ്റ്റെ മുഖത്തൊരു കള്ളച്ചിരിയും കാണും. ഇതു കണ്ടാല്‍ ഉറപ്പിക്കാം പുള്ളിക്കാരണ്റ്റെ ഭാര്യ ഗര്‍ഭിണി യാണ്‌. ഗര്‍ഭത്തിണ്റ്റെ മൂന്നാം മാസം സ്ത്രീകള്‍ക്കുണ്ടാകുന്ന പ്രത്യേക ആഗ്രഹങ്ങളെയാണ്‌ വ്യാക്ക്‌ എന്ന്‌ പറയുന്നത്‌. ഇതിന്‌ ദൌഹൃദം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. ദൌഹൃദമെന്നുവച്ചാല്‍ രണ്ടു ഹൃദയങ്ങളില്‍ നിന്ന്‌ വരുന്നത്‌ എന്നര്‍ത്ഥം. ഈ കാലത്ത്‌ ഗര്‍ഭിണി പറയുന്ന ആഗ്രഹങ്ങള്‍ അമ്മയുടേയും കുഞ്ഞിണ്റ്റേയും ആഗ്രഹമാണ്‌. ഈ ആഗ്രഹങ്ങള്‍ പൂര്‍ണമായും സാധിച്ച്‌ കൊടുക്കണം. ശിശുവിണ്റ്റെ ശാരീരിക മാനസിക രൂപീകരണത്തിന്‌ ഇത്‌ സഹായകമാണ്‌. 

ഗര്‍ഭസ്ഥ ശിശുവിന്‌ അവയവ വ്യക്തത ഉണ്ടാവുന്നത്‌ മൂന്നാം മാസമാണ്‌. ഈക്കാലത്ത്‌ അമ്മയുടെ മാനസിക ഭാവങ്ങള്‍ കുഞ്ഞിണ്റ്റെ വളര്‍ച്ചയെ ബാധിക്കും. അതിനാല്‍ അമ്മ എപ്പോഴും സന്തോഷവതിയായിരിക്കാന്‍ ശ്രദ്ധിക്കണം. ഈ കാലത്ത്‌ പുളിരസത്തോട്‌ ആഗ്രഹം തോന്നുക സ്വാഭാവികമാണ്‌. അതിനാണ്‌ പലരും പച്ചമാങ്ങ ആവശ്യപ്പെടുന്നത്‌. ചിലപ്പോള്‍ ഗര്‍ഭിണികള്‍ ആഗ്രഹം പ്രകടിപ്പിക്കുന്ന ഭക്ഷണം ഗര്‍ഭകാലത്ത്‌ കഴിക്കാന്‍ പാടില്ലാത്തതാകും. പക്ഷെ അപഥ്യമാണെങ്കിലും അതിണ്റ്റെ അളവ്‌ കുറച്ചോ മറ്റ്‌ ആഹാരങ്ങളില്‍ കലര്‍ത്തിയോ ഇത്‌ നല്‍കാവുന്നതാണ്‌. എന്തായാലും ഈ ഗര്‍ഭകാല മോഹങ്ങള്‍ സാധിച്ചു കൊടുക്കാതിരിക്കരുത്‌. നിങ്ങളുടെ കുഞ്ഞിണ്റ്റെ ആദ്യ ആഗ്രഹങ്ങള്‍ കൂടിയാണിത്‌. 

വാല്‍കഷ്ണം:പച്ചമാങ്ങയും പുളിയും മസാലദോശയുമൊക്കെ ചോദിച്ചാല്‍ വാങ്ങികൊടുക്കാം. പക്ഷെ ചിലരുടെ ആഗ്രഹം കേട്ടാല്‍ ഞെട്ടും എന്നാണ്‌ ചില ഭര്‍ത്താക്കന്‍മാര്‍ പറയുന്നത്‌. കല്യാണസൌഗന്ധിക ത്തിന്‌ പോയ ഭീമസേനണ്റ്റെ അവസ്ഥയാവരുത്‌ ഭര്‍ത്താവിന്‌.

ആരോഗ്യത്തിനു ഫ്രൂട്ട് ജ്യൂസ്‌.

കോശങ്ങളെ പുനര്‍ജ്ജീവിപ്പിക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും ഫ്രൂട്ട് ജ്യൂസ്‌
വളരെ നല്ലതാണ്‌. പഴച്ചാറുകള്‍ സ്ഥിരമായി കഴിക്കുന്നത്‌ ആന്തരികാവയങ്ങള്‍ക്കും പഞ്ചേന്ദ്രിയങ്ങള്‍ക്കും ഉണര്‍വു നല്‍കും. പഴച്ചാറില്‍ അടങ്ങിയിട്ടുള്ള പോഷകങ്ങളെല്ലാം പെട്ടെന്നു രക്തത്തില്‍ അലിയും. പഴച്ചാറുകളില്‍ അടങ്ങിയിട്ടുള്ള കാല്‍സ്യവും പൊട്ടാസ്യവും സിലിക്കണും കോശങ്ങളിലെ ജൈവ വസ്തുക്കളുടെയും ധാതുക്കളുടെയും നില ക്രമീകരിക്കുന്നു. അതുവഴി കോശങ്ങള്‍ അകാലത്തില്‍ നശിക്കാതിരിക്കാനും രോഗങ്ങള്‍ തടയാനും സഹായിക്കുന്നു. ഫ്രൂട്ട് ജ്യൂസില്‍ ഫൈറ്റോ കെമിക്കലുകള്‍ ധാരാളമുണ്ട്‌. അതിലുള്ള ആണ്റ്ററി ഒക്സിഡണ്റ്റുകള്‍ കാന്‍സറിനെ പ്രതിരോധിക്കുന്നു. പച്ച നിറമുള്ള ജ്യൂസുകളില്‍ ോറോഫില്‍ ധാരാളം അടങ്ങിയിട്ടുണ്ട്‌. രക്ത ശുദ്ധീകരണത്തിന്‌ ഇതു സഹായിക്കും. ആഴ്ചയില്‍ ഒരു ദിവസം പഴച്ചാറുകളും പച്ചക്കറികളുടെ സത്തും മാത്രം കഴിക്കുക. ആന്തരാവയവങ്ങളെ ശുദ്ധീ കരിക്കാനും ദഹനം ക്രമമാക്കാനും ഈ ഫ്രൂട്ട് ജ്യൂസ്‌ തെറപ്പി സഹായിക്കും

മൈഗ്രേന്‍ .

വളരെ ശക്തവും നെറ്റിയുടെ ഇരുവശങ്ങളിലുമായി മാറിമാറി വരുന്നതുമായ ഒരുതരം തലവേദനയാണ് 'കൊടിഞ്ഞി' അഥവ 'മൈഗ്രേന്‍'. ഇത് രോഗിയെ നിരന്തരം ശല്യപ്പെടുത്തുന്നതോടൊപ്പം വെളിച്ചത്തോട് അസഹ്യത, ശബ്ദം കേള്‍ക്കാന്‍ പ്രയാസം. ഛര്‍ദ്ദി, വിവിധ നിറങ്ങള്‍ കണ്ണിനുമുന്‍പില്‍ മിന്നി മറയുക തുടങ്ങിയ വിഷമതകളും ഉണ്ടാക്കാറുണ്ട്. കൊടിഞ്ഞി വിഭാഗത്തില്‍പ്പെട്ട തലവേദന രോഗികളില്‍ ഒരു പ്രത്യേക കാലയളവില്‍ ആവര്‍ത്തിച്ചുവരികയും ചെയ്യുന്നു.

രോഗകാരണങ്ങള്‍

കൊടിഞ്ഞിയുടെ യഥാര്‍ഥകാരണം ഇനിയും വൈദ്യശാസ്ത്രത്തിന് വ്യക്തമായിട്ടില്ല. രക്തത്തില്‍ ചിലതരം ഹിസ്റ്റമിനുകളുടെ സാന്നിധ്യം രോഗകാരണമായി കരുതപ്പെടുന്നു. കൂടാതെ ശരിയായ രക്തചംക്രമണത്തിന്റെ അഭാവം തലച്ചോറിലെ ആന്തരിക പ്രക്രിയകളില്‍ സംഭവിക്കുന്ന ക്രമമല്ലാത്ത വ്യതിയാനങ്ങള്‍, അമിതമായ ഉത്കണ്ഠ എന്നിവയും രോഗകാരണങ്ങളാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

തലവേദനയുള്ളപ്പോള്‍ തണുത്തവെള്ളത്തല്‍ തല കഴുകുക മൈഗ്രേന്‍ ആരംഭിച്ചുകഴിഞ്ഞാല്‍ ശമിക്കുന്നതുവരെ കഴിവതും കട്ടിയുള്ള ഭക്ഷണം കഴിക്കാതിരിക്കുക. വേദനയുള്ളപ്പോള്‍ വെളിച്ചം കുറവുള്ള മുറിയില്‍ വിശ്രമിക്കുക . മത്സ്യം, മുട്ട, ടിന്നിലടച്ച ഭക്ഷണങ്ങള്‍, തൈര്,ഐസ്‌ക്രീം എന്നിവ മൈഗ്രേന്‍ രോഗികള്‍ ഒഴിവാക്കുക . കടുത്ത തലവേദനയുള്ളപ്പോള്‍ മല്ലിയില അരച്ച് തണുത്ത വെള്ളത്തില്‍ ചേര്‍ത്ത് നെറ്റിയില്‍ പുരട്ടുക . സാധാരണ 'പെയിന്‍ബാമുകള്‍' മൈഗ്രേന്‍ തലവേദന വര്‍ദ്ധിപ്പിക്കുന്നതിനാല്‍ അവ ഉപയോഗിക്കാതിരിക്കുന്നതാണ് ഗുണകരം . ബ്രഹ്മിനീര് അഞ്ച് മില്ലിലിറ്റര്‍ വീതം പതിവായി രാത്രിയില്‍ കഴിക്കുക . തലവേദന, ഛര്‍ദി ഇവ ഉള്ളപ്പോള്‍ അരസ്പൂണ്‍ ജീരകവും ചെറിയ കഷ്ണം ചുക്കും നേര്‍പ്പിച്ച പാലില്‍ തിളപ്പിച്ചാറിയ ശേഷം കഴിക്കുക.

ചികിത്സ

മൈഗ്രേന്‍ മരുന്നുകള്‍കൊണ്ട് പൂര്‍ണമായും മാറ്റാന്‍ വിഷമമാണ്. നിരന്തരമായി ഉണ്ടാകാവുന്ന തലവേദന കുറയ്ക്കുന്നതിനും വര്‍ഷങ്ങളോളം രോഗാവസ്ഥ ഇല്ലാതിരിക്കാനും ഫലപ്രദമായ ചികിത്സാവിധികളുണ്ട്. രോഗിയുടെ ശാരീരികവും മാനസികവുമായ പ്രത്യേകതകള്‍ക്കനുസരിച്ച് കുറച്ചുകാലം മരുന്നുകള്‍ കഴിക്കുന്നത് രോഗം ആവര്‍ത്തിക്കാതിരിക്കാന്‍ സഹായിക്കും. ചല റിലാക്‌സേഷന്‍ രീതികളും ജലചികിത്സയും രോഗത്തിന്റെ തീവ്രത കുറയ്ക്കുന്നവയാണ്. രോഗിയുടെ പ്രത്യേകതകള്‍ മനസ്സിലാക്കി ഏത് ചികിത്സാരീതി ഗുണകരമാകുമെന്ന് കണ്ടെത്തുന്നതാണ് പ്രധാനം. ദോഷരഹിതമായ ചികിത്സാരീതികളെ ആരോഗ്യകരമായി സമന്വയിപ്പിച്ച് നല്‍കുന്ന ഹോളിസ്റ്റിക്ക് ചികിത്സ വഴി രോഗികള്‍ക്ക് മൈഗ്രേനില്‍ നിന്ന് തൊണ്ണൂറ് ശതമാനത്തോളം മുക്തി നേടാന്‍ സാധിക്കും

കാപ്പിയുടെ ഉപയോഗം മുന്‍കോപത്തിന്‌ വഴിവെയ്‌ക്കും?.

കാപ്പിയില്ലാതെ ഒരു ദിവസം പോലും തള്ളിനീക്കാന്‍ പലര്ക്കും കഴിയില്ല.ഇടയ്‌ക്കിടെ സന്ധിവേദനയും മനസ്വസ്ഥതക്കുറവും അനുഭവപ്പെടുന്നുണ്ടോ? എങ്കില്‍ ഒരു കാര്യമുറപ്പിക്കാം നിങ്ങളും കാപ്പിയ്‌ക്ക്‌ അടിമപ്പെട്ടുകഴിഞ്ഞു.

അതിന്റെ ഫലമായുണ്ടാകുന്ന രൂക്ഷവും അനിയന്ത്രിതവുമായ ദേഷ്യം നിങ്ങളുടെ സ്വഭാവത്തിന്റെ ഭാഗമായും തീര്‍ന്നിരിക്കുന്നു. ഈയിടെ നടന്ന ഒരു പഠനത്തിലാണ്‌ കാപ്പിയുടെ അമിതമായ ഉപയോഗം ദേഷ്യംനിയന്ത്രിയ്‌ക്കാന്‍ കഴിയാതാകുന്ന സ്വഭാവ വിശേഷത്തിലേയ്‌ക്ക്‌ നയിക്കുമെന്ന്‌ കണ്ടെത്തിയിരിയ്‌ക്കുന്നത്‌.

കാപ്പിയുടെ അമിതമായ ഉപയോഗം, ക്ഷീണം, വിഷാദം, മൈഗ്രേന്‍ തുടങ്ങിയവയ്‌ക്കും കാരണമാക്കുമെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌. കാപ്പിയുടെ ചെറിയ ഒരു അംശത്തില്‍പ്പോലും തലച്ചോറിനെ ഉത്തേജിപ്പിക്കാനുള്ള കഫീന്‍ എന്ന വസ്‌തുഅടങ്ങിയിട്ടുണ്ട്‌. അതുകൊണ്ട്‌ തന്നെ ദിവസം രണ്ടുപ്രാവശ്യത്തില്‍ക്കൂടുതല്‍ കാപ്പികഴിയ്‌ക്കുന്നത്‌ നല്ലതല്ല.

ദിവസം രണ്ടുനേരമാണെങ്കില്‍ത്തന്നെ ദിവസങ്ങളോളം തുടര്‍ന്നാല്‍ ശരീരം പതുക്കെ കാപ്പിയ്‌ക്ക്‌ അടിമപ്പെടുന്നു. ഇത്‌ സമയത്ത്‌ കിട്ടാതെ വരുമ്പോള്‍ തലകറക്കം, ഉന്മേഷക്കുറവ്‌, തുടങ്ങി അനേകം അസ്വസ്ഥതകള്‍ അനുഭവപ്പെടുന്നു.

കാപ്പി കഴിയ്‌ക്കുന്നവരുടെ എണ്ണം പ്രതിദിനം കൂടിക്കൊണ്ടുവരുകയാണെന്നും അതുകൊണ്ട്‌ തന്നെ ആളുകളില്‍ ഇതുമൂലമുള്ള ശാരീരികവും മാനസികവുമായ അസ്വസ്ഥതയും വര്‍ദ്ധിയ്‌ക്കുന്നുണ്ട്‌- ക്ലിനിക്കല്‍ ന്യൂട്രിഷനിസ്റ്റായ രൂചാ മജുംദാര്‍ മേത്ത പറയുന്നു.

എന്നാല്‍ പലരും ഇക്കാര്യം സമ്മതിയ്‌ക്കുന്നില്ല. കൂട്ടുകാരുമൊത്ത്‌ ഒരു മേശയ്‌ക്കുചുറ്റുമിരുന്ന്‌ കാപ്പി നുകരുന്നത്‌ മറക്കാനാവാത്ത ഒരു അനുഭവമാണെന്നാണ്‌ പലരും പറയുന്നത്‌. ഇത്തരക്കാരും കാപ്പിയുണ്ടാക്കുന്ന പ്രശ്‌നങ്ങളില്‍ നിന്നും ഒട്ടും മുക്തരല്ല.

ഹോളിവുഡ്‌ താരമായ ഹേഗ്‌ ഗ്രാന്റ്‌ കാപ്പിയ്‌ക്ക്‌ അടിമപ്പെടുകയും അതുമൂലം ഒട്ടേറെ അസ്വസ്ഥതകള്‍ അനുഭവിയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്‌. ഗായകന്‍ റോബി വില്യംസിന്റെ കാപ്പിപ്രേമം ദിവസം 36 കപ്പുവരെയെന്ന നിലിയിലായപ്പോള്‍ അദ്ദേഹവും ഇതിന്‌ ചികിത്സ നേടിയിട്ടുണ്ട്‌- മേത്ത ചൂണ്ടിക്കാണിയ്‌ക്കുന്നു.

സൌന്ദര്യത്തിനു മാറ്റേകാന്‍ മഞ്ഞള്‍ .

മഞ്ഞളിന്ടെ മാസ്മരിക ശക്തിയെ കുറിച്ചറിയാത്തവര്‍ ചുരുങ്ങും .ശക്തിയേറിയ ഒരു അണുനാശിനി എന്ന നിലയില് മഞ്ഞള് പലവിധത്തിലും ഉപയോഗപ്പെടുത്തിവരുനുണ്ട് .ദേഹത്ത് അരച്ചു പുരട്ടാനും വീട്ടിനുള്ളിലും മുറ്റത്തും കോലം വരയ്ക്കാനും മന്ത്രതന്ത്രാദികള്ക്കും കറികളില് ചെര്ക്കാനുമെല്ലാം മഞ്ഞള്‍ പ്രയോജനപ്പെടുത്തുന്നു.

സൌന്ദര്യവര്ദ്ധകദ്രവ്യം എന്ന നിലയില് മഞ്ഞളിന്ടെ പ്രശക്തി ഏറെയാണ്.വിഷത്തെ ശമിപ്പിക്കുവാനും ഇതിന് കഴിവുണ്ട്.കുഷ്ഠരോഗം , ത്വക്ക് രോഗങ്ങള് , അരുചി ,ശീതപിത്തം , ചിലന്തിവിഷം എന്നിവയില് മഞ്ഞളിന്ടെ ഉപയോഗം അംഗീകരിക്കപ്പെട്ടു കഴിഞ്ഞിട്ടുണ്ട് .ത്വക്കിന് നല്ല നിറവും ശോഭയും നല്കുവാനും മഞ്ഞളിന് കഴിയും . 

സിന്ജിബറേസി കുടുംബത്തില്പ്പെട്ട കുര്കുമ ലോംഗ എന്ന ശാസ്ത്രനാമത്തോടുകൂടിയ മഞ്ഞളിന് സംസ്കൃതത്തില് ഹരിദ്ര ,രജനി എന്നീ പേരുകളുണ്ട് . 

കറിവേപ്പിലയും മഞ്ഞളും കൂട്ടിയരച്ചു കോഴിമുട്ടയുടെ വെള്ള ചേര്ത്തു മുഖത്ത് ലേപനം ചെയ്തു അരമണിക്കൂര് കഴിഞ്ഞു കടലപ്പൊടി ഉപയോഗിച്ചു കഴുകികളയുന്നത് മുഖക്കുരു വിട്ടുമാറാന് സഹായിക്കും . മഞ്ഞളും രക്ത ചന്ദനവും ചേര്ത്തരച്ചു പുരട്ടുന്നതും , ചെറുപയര് വെണ്ണപോലരച്ചു പാലില് കുഴച്ച് അല്പം ചെറുനാരങ്ങ നീരും ഒരു നുള്ള് ഇന്തുപ്പും മഞ്ഞള്പ്പൊടിയും ചേര്ത്തു മുഖത്ത് പുരട്ടി ചെറുചൂടുള്ള വെള്ളം കൊണ്ടു കഴുകുന്നതും ഇതേ ഫലം ചെയ്യും .ചെറുനാരകത്തളിരും മഞ്ഞളും കൂട്ടിയരച്ചു മുഖക്കുരു ഉള്ളഭാഗത്ത് പുരട്ടി ഒരു മണിക്കൂര് കഴിഞ്ഞു ഇളം ചൂടുവെള്ളം കൊണ്ടു കഴുകുക , പച്ച മഞ്ഞള് വേപ്പെണ്ണയിലരച്ചു പൂശുക എന്നിവയും ഈ രോഗത്തിന് ശാന്തി നല്കും .

രാത്രിയില് മഞ്ഞള്‍ നേര്മയായി അരച്ചു കനത്തില് പൂശി കിടക്കുക.രാവിലെ ചൂട് വെള്ളം കൊണ്ടു കഴുകിക്കളയണം .മുഖത്തെ അനാവശ്യ രോമങ്ങള് കൊഴിഞ്ഞു പോകും . പച്ച പപ്പായയും മഞ്ഞളും കൂട്ടിയരച്ചു തേച്ചാലും ഇതേ ഫലം കിട്ടുന്നതാണ് . പാല്പ്പാടയും കസ്തൂരി മഞ്ഞളും ചേര്ത്തു പുരട്ടുന്നതും രോമം നശിക്കുവാന് സഹായിക്കും . 

മുഖ കാന്തി വര്ധിപ്പിക്കാനും മുഖ ചര്മം മൃദുലവും സുന്ദരവുമാക്കാന് മഞ്ഞള്‍ സഹായിക്കും.ദിവസവും ആര്യവേപ്പിലയും മഞ്ഞളും ചേര്ത്തു കുളിച്ചാല് മസൂരിക്കലകളും പാടുകളും നിശ്ശേഷം മാറും .ഇങ്ങനെ ഒട്ടനവധി പ്രയോജനങ്ങള് മഞ്ഞളിനുണ്ട് .

കുളി ആരോഗ്യത്തിന്!.

ദിവസേനയുള്ള കുളി ആരോഗ്യമുള്ള ശരീരത്തിന് അത്യാവശ്യമാണ് .കുളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ...

വര്ഷകാലത്തും മഞ്ഞുകാലത്തും രാവിലെ കുളിക്കുന്നതാണ് നല്ലത്.ചൂടുവെള്ളം ത്വക്കിലെ രക്തധമനികളെ വികസിപ്പിച്ചു ശരീരത്തിലെ ചൂടു പുറത്തുകളയും എന്നതിനാല് തണുപ്പ് കാലത്തു അധികം ചൂടുള്ള വെള്ളത്തില് കുളിക്കുന്നത് നന്നല്ല.

കുളിക്കുന്നതിനു മുന്പ് ദേഹത്ത് ഏതെങ്കിലും കുഴമ്പ് തേച്ചു തടവുന്നത് ത്വക്കില് ചുളിവുകള് വീഴാതിരിക്കാനും വാതരോഗങ്ങള് വരാതിരിക്കാനും സഹായിക്കും . 

മെഴുക്കു കളയുവാനായി സോപ്പിനു പകരം കടലമാവ് , പായറുപൊടി എന്നിവ ഉപയോഗപ്പെടുത്താം.ത്വക്ക് രോഗമുള്ളവര് സോപ്പ് ഉപയോഗിക്കുന്നത് നല്ലതല്ല.ചര്മരോഗങ്ങള്ക്ക് ആര്യവേപ്പിന്റെ ഇലയും പച്ച മഞ്ഞളും ചേര്ത്തു ചൂടാക്കിയ വെള്ളത്തില് കുളിക്കുന്നത് വളരെ നല്ലതാണ്.

വാതരോഗികള് പഴുത്ത പ്ലാവില ചെറുതായി കീറിയിട്ടു തിളപ്പിച്ച വെള്ളത്തില് കുളിക്കുന്നത് നല്ലതാണ്.വിയര്പ്പിന്ടെ ഗന്ധത്തില് നിന്നും നേടാന്‍ കുളിക്കുന്ന വെള്ളത്തില് കുറച്ചു കല്ലുപ്പ് ചേര്ക്കണം.ഈ വെള്ളത്തില് കുളിച്ച ശേഷം വീണ്ടും ശുദ്ധജലത്തില് ദേഹം കഴുകണമെന്നുമാത്രം . 

ചൂടുവെള്ളം കൊണ്ടു ഒരിക്കലും തല കഴുകരുത്. അത് തലമുടിയേയും നേത്രങ്ങളെയും പ്രതികൂലമായി ബാധിക്കുന്നു.

കുളിക്കുനത് ദഹന ശക്തി വര്ധിപ്പിക്കുമെന്ന് പറയപ്പെടുന്നു.കുളി ആയുസും ആരോഗ്യവും നിലനിര്ത്തുന്നു . കുളി മാലിന്യങ്ങളെ അകറ്റി ചൊറിച്ചില് ഇല്ലാതാക്കുന്നു .വിയര്പ്പു ,ആലസ്യം ,ഉഷ്ണം ,തളര്ച്ച ഇവയെ അകറ്റുന്നു നല്ല ഒരു കുളി

ഔഷധ ഗുണങ്ങളുടെ കലവറയായ ജീരകം .

നാം ദിവസേന വിവിധ കറികളില് ചേര്ത്തും, കുടിക്കാനുള്ള വെള്ളത്തില് ചേര്ത്തും തിളപ്പിച്ചും മറ്റുമായി ഉപയോഗിക്കുന്ന ജീരകത്തിലെ ഔഷധ മൂല്യത്തെ കുറിച്ചു നമുക്കു പലര്ക്കും വേണ്ടത്ര അറിവില്ല .

കരിജീരകം,സാധാരണ ജീരകം,പെരുജീരകം,കാട്ടുജീരകം,എന്നിങ്ങനെ നാലു തരത്തില്ലുള്ള ജീരകം ഉണ്ട് 

കരിജീരകവും കാട്ടുജീരകവും ഔഷധങ്ങളില് ഉപയോഗിക്കുമ്പോള് പെരുജീരകവും സാധാരണ ജീരകവും ആഹാര സാധനങ്ങളില് ഉപയോഗിക്കുന്നു .

അതിസാരം,ഗ്രഹണി ,കൃമി ,ജ്വരം ,ചുമ ,കഫക്കെട്ട് ,വ്രണം ,അരുചി ,വയറിനുള്ളിലെ വായു ക്ഷോഭം എന്നിവയെ ശമിപ്പിക്കുവാന് ജീരകത്തിന് പ്രത്യേക കഴിവുണ്ട് .ജീരകം ദഹന ശക്തിയെ വര്ദ്ധിപ്പിക്കും .നാം കഴിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെ ഉപയോഗപ്പെടുത്തുന്ന ജീരകം ചൈതന്യത്തെയും ഊര്ജസ്വലതെയും പ്രധാനം ചെയ്യുന്നതാണ് .വായു ക്ഷോഭം അകറ്റുകയും ശരീര സൌന്ദര്യം വര്ദ്ധിപ്പിക്കുകയും ചെയ്യും .

നെയ്യ് പുരട്ടിയ ജീരകം കത്തിച്ചു അതില് നിന്നുമുള്ള പുകയേറ്റാല് ചുമ ,വില്ലന് ചുമ എന്നിവ ശമിക്കും. ജീരകപ്പൊടി നാരങ്ങാ നീരില് കലര്ത്തി ശുദ്ധ ജലത്തില് കഴിച്ചാല് അരുചി ശമിക്കും 

പ്രസവാനന്തരം ജീരകം പൊടിച്ചു നെയ്യില് കുഴച്ച് സേവിക്കും .മുലപ്പാല് വര്ദ്ധിക്കുന്നതിനും ഇതു നല്ലതാണു .പ്രസവാനന്തരം ഉണ്ടാകുന്ന രോഗങ്ങളും ഗ്രഹണി അതിസാരം ഇവയേയും പരിപൂര്ണമായും ശമിപ്പിക്കുവാന് ജീരകത്തിന് പ്രത്യേക കഴിവുണ്ട് .

കറികളില് ജീരകം ചെര്ക്കുനത് വെറും രുചിക്ക് മാത്രമല്ലെന്ന് ഇപ്പോള് വ്യക്തമായില്ലേ?

സവാളയെ തഴയരുത് .

ഉത്തരേന്തിയില്‍ മിക്കയിടത്തും ഇപ്പോള്‍ ചപ്പാത്തിയോടൊപ്പം സവാള നിര്‍ബന്ധമാണ്‌ .കുടാതെ വറുത്ത ചിക്കന്‍ , വറുത്ത മല്‍സ്യം , മിക്കവാറും എല്ലാ ഫ്രൈ യുടെ കുടെയും സവാള ഉപയോഗിച്ചു വരുന്നു എന്നിരിന്നാലും ഇതിന് പൂര്‍ണത ലഭിക്കാന്‍ കുറച്ചു വെളുത്തുള്ളിയും കൂടെ അരിഞ്ഞിടുന്നത് നന്നായിരിക്കും . ഓരോ ദിവസവും ഒരു വെളുത്തുള്ളി വീതം ചവച്ചരച്ച് കഴിക്കുന്നത് കൊളസ്ട്രോളിന്റെ അളവ് വളരെ കുറക്കുന്നതിനും രക്തം കട്ടപിടിക്കുന്നത് തടയുന്നതിനും സഹായിക്കും. 

കാരറ്റും ഉള്ളിയും പതിവായി കഴിക്കുന്നവരില്‍ കാന്‍സര്‍ ബാധിക്കാനുള്ള സാധ്യത വളെരെ കുറവാണ്.
എന്നാല്‍ മൈഗ്രൈന്‍ ഉള്ള രോഗികളില്‍ ഉള്ളി അസ്വസ്ഥത ഉണ്ടാക്കുന്നതായി പഠനം തെളിയിച്ചിട്ടുണ്ട്. ഉള്ളിയുടെ ശക്തമായ ഗന്ധമാണ് മറ്റൊരു പ്രശ്നം ഉള്ളി കഴിച്ച ശേഷം പെരും ജീരകമോ മല്ലിച്ചപ്പോ കഴിച്ചാല്‍ ഗന്ധം മാറികിട്ടും

നടുവേദന.

ഇന്ത്യയിലെ ഓഫീസുകളില്‍ ജോലി ചെയ്യുന്ന 67ശതമാനവും നടുവേദന അനുഭവിയ്‌ക്കുന്നവരാണ്‌. ഒരു പഠനത്തിനായി നടത്തിയ സര്‍വ്വേയില്‍ പങ്കെടുത്ത 25നും 40 നും ഇടയിലുള്ള 3,2000 പ്രൊഫഷണലുകളും നടുവേദന അനുഭവപ്പെടുന്നതായി വ്യക്തമാക്കിയിട്ടുണ്ട്‌.

തുടര്‍ച്ചയായി എട്ടുമണിക്കൂറോളം ഒരേപോലെ ഇരുന്ന്‌ ജോലിചെയ്യാന്‍ തുടങ്ങിയതിനെത്തുടര്‍ന്നാണ്‌ പലര്‍ക്കും നടുവേദന തുടങ്ങിയത്‌. മുംബൈയിലാണ്‌ നടുവേദനക്കാരുടെ എണ്ണം ഏറ്റവും കൂടുതല്‍. ഇവിടെ 56ശതമാനം പേരും വേദന അനുഭവിക്കുന്നവരാണ്‌. ദില്ലിയില്‍ 51 ശതമാനം പേരാണ്‌ നടുവേദന അനുഭവപ്പെടുന്നതായി പറഞ്ഞത്‌. ഇവരില്‍ 34.5 ശതമാനം പേരും ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സുകളിലെ യാത്രയാണ്‌ നടുവേദനയ്‌ക്ക്‌ കാരണമായി പറഞ്ഞത്‌. ബിപിഒ, ഐടി മേഖല, മാധ്യമം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരിലാണ്‌ നടുവേദന കൂടുതലായും കാണപ്പെടുന്നത്‌.

ജോലിയ്‌ക്കടിയില്‍ ശരിയായ രീതിയില്‍ ഇരിയ്‌ക്കാത്തതാണ്‌ മിക്കവര്‍ക്കും അസുഖം വരാന്‍ കാരണമെന്നാണ്‌ ഡോക്ടര്‍മാര്‍ പറയുന്നത്‌. നിവര്‍ന്നിരിക്കുകയെന്നത്‌ മാത്രമല്ല ജോലിയ്‌ക്കിടയില്‍ രണ്ടുമണിക്കൂര്‍ ഇടവിട്ട്‌ ഇടവേളകളെടുക്കുകയും എഴുന്നേറ്റു നടക്കുകയും വേണമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പും തരുന്നു. ഹെല്‍ത്ത്‌ കെയര്‍ സൊസൈറ്റി എന്ന എന്‍ജിഒ ആണ്‌ ഇതുസംബന്ധിച്ച പഠനം നടത്തിയത്‌

സ്ട്രോക്ക്.


മനുഷ്യരുടെ മരണകാരണങ്ങളില്‍ ഒന്നാം സ്ഥാനം ഹൃദ്രോഗത്തിനും, രണ്ടാം സ്ഥാനം ക്യാന്‍സറിനും , മൂന്നാം സ്ഥാനം സ്ട്രോക്കിനുമാണ്.

തലച്ചോറിലേക്ക് പോകുന്ന ഒന്നോ അധിലധികമോ രക്തധമനികളുടെ തകരാറ് മൂലം തലച്ചോറിന്‍റെ പ്രവര്‍ത്തനത്തിന് പെട്ടെന്നുണ്ടാകുന്ന ആഘാതമാണ് സ്ട്രോക്ക് എന്ന് പറയുന്നത്. 
സാധാരണയായി 55 വയസ്സ് കഴിഞ്ഞവരിലാണ് ഈ അവസ്ഥ കൂടുതലായും കാണുന്നത്. 

സ്ട്രോക്ക് പൊതുവെ രണ്ട് തരത്തില്‍ കാണുന്നു.

ᄋ സ്ട്രോക്ക് ഇസ്കീമികും 
ᄋ സ്ട്രോക് ഹെമറാജികും.

രക്തധമനികളില്‍ രക്തം കട്ടിപിടിക്കുന്ന അവസ്ഥയാണ് സ്ട്രോക് ഇസ്കീമിക് എന്ന് പറയുന്നത്. ഇത് രക്ത ചംക്രമണത്തെ തടസ്സപ്പെടുത്തുകയും തലച്ചോറിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യുന്നു. 

രക്തധമനി പൊട്ടി രക്തം തലച്ചോറിലെ കോശങ്ങളില്‍ നിറയുകയും തകരാണ്ടുക്കുകയും ചെയ്യുന്ന അവസ്ഥയെ സ്ട്രോക് ഹെമറാജിക് എന്ന് പറയുന്നു. ഇസ്കീമിക് സ്ട്രോക്കിനെക്കാളും മാരകമാണ് സ്ട്രോക് ഹെമറാജിക്. 
എന്താണ് സ്ട്രോക്ക് 

പല കാരണങ്ങള്‍ കൊണ്ട് ഒരാള്‍ക്ക് സ്ട്രോക്ക് വരാം. 

ᄋ പുകവലി,
ᄋ മദ്യപാനം,
ᄋ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, 
ᄋ ഉയര്‍ന്ന കൊളസ്ട്രോളിന്‍റെ അളവ്, 
ᄋ പ്രമേഹം, 
ᄋ അമിത വണ്ണം, 
ᄋ വ്യായാമത്തിന്‍റെ അഭാവം,
ᄋ തെറ്റായ ആഹാരക്രമം 

എന്നിവയാണ് സ്ട്രോക്കിന്‍റെ പ്രധാന കാരണങ്ങള്‍. 
ശരീരത്തിന്‍റെ ഒരു വശത്ത് പെട്ടെന്ന് ബലക്ഷയം അനുഭവപ്പെടുകയും തലചുറ്റലും അനുഭവപ്പെടുകയാണെങ്കില്‍ അത് സ്ട്രോക്കിന്‍റെ ലക്ഷണമായി കാണം. 

ᄋ മുഖത്ത് കോട്ടം ഉണ്ടാവുക,
ᄋ സംസാരിക്കാനും ഗ്രഹിക്കാനുമുള്ള ബുദ്ധിമുട്ട്, 
ᄋ മരവിപ്പ്, 
ᄋ ശരീരത്തിന്‍റെ അസന്തുലിതാവസ്ഥ, 
ᄋ കാഴ്ച ശക്തി കുറയുക,
ᄋ അവ്യക്തത 

എന്നിവയിലേതെങ്കിലും അനുഭവപ്പെടുകയാണെങ്കിലും അതും സ്ട്രോക്കിന്‍റെ ലക്ഷണങ്ങളാണ്. 

സ്ട്രോക്കിന്‍റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുമ്പോഴേ രോഗി ചികിത്സയ്ക്ക് വിധേയനാകേണ്ടതാണ്. 

രോഗിക്ക് മൂന്നു മണിക്കൂറിനുള്ളില്‍ തന്നെ രക്തം കട്ടപിടിച്ചത് മാറ്റുവാനുള്ള മരുന്ന് നല്‍കേണ്ടതാണ്. 

ഇതിനെ ത്രോംബോലൈറ്റിക് തെറാപ്പി എന്ന് പറയുന്നു. ഈ ചികിത്സ വഴി സ്ട്രോക്ക് മൂലം ഉണ്ടാവുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഗണ്യമായ കുറവുണ്ടാകും. 

ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രഹേവും ഉള്ളവര്‍ കൃത്യമായി മരുന്ന് കഴിച്ച് നിയന്ത്രിക്കേണ്ടതാണ്. 

ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി, ഓക്കുപ്പേഷണല്‍ തെറാപ്പി, രക്തം കട്ടപിടിക്കാതിരിക്കുവാനുള്ള മരുന്നുകള്‍ എന്നിവയിലൂടെ സ്ട്രോക്കിനെ അതിജീവിക്കാനാവും.

സ്തനാര്‍ബുദത്തെ പ്രതിരോധിക്കാന്‍ മുട്ട .


സ്ത്രീകള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായാണ് അടുത്തിടെ നടന്ന ഒരു ഗവേഷണത്തിന്‍റെ ഫലം പുറത്ത് വന്നത്. മുട്ട ധാരാളം കഴിച്ചാല്‍ സ്തനാര്‍ബുദ സാദ്ധ്യത ഇല്ലാതാകുമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.

മുട്ടയില്‍ അടങ്ങിയിട്ടുള്ള കോളിന്‍ എന്ന വസ്തു സ്തനാര്‍ബുദ സാദ്ധ്യത 24 ശതമാനം കുറയ്ക്കാന്‍ സഹായിക്കുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്. നോര്‍ത്ത് കലിഫോര്‍ണിയ സര്‍വകലാശാലയിലെ സ്റ്റീവന്‍ എച്ച് സൈസലിന്‍റെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇത് കണ്ടെത്തിയത്.

മൂവായിരം സ്ത്രീകളിലാണ് പഠനം നടത്തിയത്. ഭക്ഷണത്തിലൂടെ ധാരാളം കോളിന്‍ ശരീരത്തില്‍ ചെല്ലുന്നവരില്‍ മറ്റുള്ളവരെ സ്തനാര്‍ബുദ സാദ്ധ്യത വളരെയധികം കുറഞ്ഞതായി കണ്ടെത്തി. ദിവസവും 455 മില്ലീഗ്രാം കോളിന്‍ എങ്കിലും ഭക്ഷണത്തിലൂടെ ലഭിക്കുന്നവരിലാണ് ഇത് കണ്ടെത്തിയത്. മുട്ട, പാല്‍, കോഫി എന്നിവയില്‍ നിന്നാണ് കോളിന്‍ ലഭിക്കുന്നത്. 

കോശങ്ങളുടെ സാധാരണ രീതിയിലുള്ള പ്രവര്‍ത്തനത്തിന് കോളിന്‍ അവശ്യ ഘടകമാണ്. ഒരു മുട്ടയില്‍ 125.5 മില്ലീഗ്രാം കോളിന്‍ ആണ് അടങ്ങിയിട്ടുള്ളത്. മഞ്ഞക്കരുവിലാണ് ഇത് കൂടുതല്‍ അടങ്ങിയിട്ടുള്ളത്. കരള്‍, കോളിഫ്ലവര്‍ എന്നിവയിലും കോളിന്‍ അടങ്ങിയിട്ടുണ്ട്

രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ നല്ലെണ്ണ .

രുചികരം; ആരോഗ്യത്തിന് നല്ലത്. ഇപ്പോഴിതാ പുതിയ വിശേഷവും. നല്ലെണ്ണ രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. ഇതുവരെ കൊളസ്ട്രോള്‍ കുറയ്ക്കുമെന്നായിരുന്നു നല്ലെണ്ണ എന്ന എണ്ണയുടെ സവിശേഷത. 

അപൂരിത കൊഴുപ്പുകളുടെ സാന്നിദ്ധ്യവും പൂരിത കൊഴുപ്പിന്‍റെ കുറവുമാണ് നല്ലെണ്ണയുടെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട ഗുണങ്ങള്‍. എന്നാല്‍ സിസമോള്‍ സിസാമിന്‍ എന്നിവ നല്ലെണ്ണയെ കൂടുതല്‍ പ്രിയങ്കരനാക്കുന്നു. കോശങ്ങളെ സംരക്ഷിയ്ക്കാന്‍ ഇവയ്ക്ക് കഴിയും. 

തമിഴ്നാട്ടുകാരനായ ഡോ. ദേവരാജന്‍ ശങ്കറുടെ പരീക്ഷണങ്ങളിലാണ് നല്ലെണ്ണ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നുവെന്ന് കണ്ടെത്തിയത്. 

ശങ്കറും സഹപ്രവര്‍ത്തരും കൂടി രക്തസമ്മര്‍ദ്ദമുളള 328 പേരോട് പാചകത്തിന് നല്ലെണ്ണ മാത്രം ഉപയോഗിക്കാന്‍ ആവശ്യപ്പെട്ടു. വെറും 60 ദിവസം കൊണ്ട് അവരുടെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലേയ്ക്ക് താണു. ഇവര്‍ നേരത്തെ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ശക്തിയേറിയ മരുന്നുകള്‍ കഴിച്ചിട്ട് വലിയ ഫലം ഉണ്ടായിരുന്നില്ല. 

അപൂരിത കൊഴുപ്പുകള്‍, വിറ്റാമിന്‍ - ഇ, നിസാമിന്‍ എന്നിവയുടെ സാന്നിധ്യമാകാം രകത്സമ്മര്‍ദ്ദം കുറച്ചത്. ശങ്കര്‍ പറഞ്ഞു. മൂന്നാഴ്ച കൊണ്ട് തന്നെ ഫലം കണ്ടു തുടങ്ങി. 

രക്തസമ്മര്‍ദ്ദം കുറയ്ക്കുമെന്ന ഈ കണ്ടെത്തല്‍ ആശാവഹമാണെന്ന് അറ്റ്ലാന്‍റയിലെ ഏമറി സര്‍വ്വകലാശാലയിലെ ഡോ. സമ്പത്ത് പാര്‍ത്ഥസാരഥി പറഞ്ഞു. 

അപൂരിത കൊഴുപ്പുകളുടെ ഗുണങ്ങള്‍ രക്തത്തിലെ കൊഴുപ്പ് കുറയ്ക്കുന്നത് ബന്ധപ്പെട്ട് മാത്രമാണ് സംസാരിച്ചിരുന്നത്. അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ രക്തസമ്മദ്ദം കുറയ്ക്കുന്നു എന്ന കണ്ടെത്തല്‍ ആവേശഭരിതം തന്നെ.

വെറുതെയല്ല എള്ളെണ്ണയെ നല്ലെണ്ണ എന്ന് വിളിക്കുന്നത്.

കാപ്പിയും രക്തസമ്മര്‍ദ്ദവും .

പരീക്ഷാകാലത്തും മറ്റും ഉറക്കം കുറയ്ക്കാന്‍ കാപ്പി ഏറെക്കുടിക്കുന്നവരാണ്‌ കൌമാരപ്രായക്കാര്‍. ഈകാപ്പികുടി ഇവരില്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന്‌ ഗവേഷകര്‍ പറയുന്നു. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ എന്ന ലഹരിപദാര്‍ഥം അധിക രക്ത സമ്മര്‍ദ്ദമുണ്ടാക്കുന്നു. സ്ഥിരമായി കാപ്പികുടിക്കുന്നവരില്‍ അധിക രക്തസമ്മര്‍ദ്ദ ഫലമായി ഉണ്ടാകുന്ന രോഗങ്ങള്‍ കണ്ടുവരുന്നതായി ഗവേഷണഫലങ്ങള്‍ തെളിയിക്കുന്നു. അമേരിക്കയിലെ കൌമാര പ്രായക്കാരില്‍ രക്തസമ്മര്‍ദ്ദം കൂടുന്നതിണ്റ്റെ കാരണങ്ങള്‍ അന്വേഷിച്ചു നടത്തിയ പഠനങ്ങള്‍ക്കൊടുവിലാണ്‌ കഫീന്‍ ഉപയോഗിച്ചാല്‍ ഉണ്ടാകുന്ന ശാരീരിക പ്രശ്നങ്ങളിലേക്ക്‌ ഗവേഷകരുടെ ശ്രദ്ധ പതിഞ്ഞത്‌. 

കാപ്പി കുടിക്കാനിഷ്ടപ്പെടുന്ന പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും എണ്ണം തുല്യ അനുപാതത്തിലാണ്‌. കഫീന്‍ അധികമായി ശരീരത്തിലെത്തിയാല്‍ രക്തസമ്മര്‍ദ്ദം കൂടുന്നതിന്‌ ആണ്‍കുട്ടികളി ലും പെണ്‍കുട്ടികളിലും വിവിധ കാരണങ്ങളാണ്‌ ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. കൌമാരക്കാരായ പെണ്‍കുട്ടികളില്‍ കഫീന്‍ രക്തസമ്മര്‍ദ്ദം കൂട്ടുകയും അതുവഴി ഹൃദയത്തിണ്റ്റെ പ്രവര്‍ത്തനം കൂടുതല്‍ വേഗത്തിലാവുകയും ചെയ്യുന്നു. ഇത്‌ ഹൃദയത്തിണ്റ്റെ സ്വാഭാവിക പ്രവര്‍ത്ത നങ്ങളെ ദോഷകരമായി ബാധിക്കുന്നു. 

പക്ഷെ പുരുഷന്‍മാരില്‍ കഫീന്‍ രക്തസമ്മര്‍ദ്ദം കൂട്ടുന്നത്‌ രക്തക്കുഴലുകളെ സങ്കോചിപ്പിച്ചു കൊണ്ടാണ്‌. രക്തക്കുഴലുകളില്‍കൂടിയുളള രക്തപ്രവാഹം മന്ദഗതി യിലാകുന്നതിന്‌ ഇത്‌ കാരണമാകുന്നു. പെണ്‍കുട്ടികളിലും ആണ്‍കുട്ടികളിലും കഫീന്‍ രണ്ടു രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നതെങ്കിലും ഇതുണ്ടാക്കുന്ന ആരോഗ്യപ്രശ്നം ഇരുകൂട്ടരിലും ഒരുപോലെയാണ്‌. അധിക മാനസിക സമ്മര്‍ദ്ദമനുഭവിക്കുന്ന വരില്‍ കഫീന്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍ ഗുരുതരമാണ്‌. 

ഇപ്പോള്‍ അധിക രക്തസമ്മര്‍ദ്ദമുളള വ്യക്തികളാണെങ്കില്‍ കാപ്പി പൂര്‍ണമായി ഉപേക്ഷിക്കുകയാകും നല്ലത്‌. പെണ്‍കുട്ടികളില്‍ കാപ്പി കൂടിക്കുന്നത്‌ ആകുലത കൂട്ടാന്‍ ഇടയാക്കും. പരീക്ഷക്കാലത്ത്‌ ഈ ആകുലത നിങ്ങളുടെ മനസിനെ ബാധിച്ചാല്‍ അത്‌ നിങ്ങളുടെ പഠനത്തെ കാര്യമായി ബാധിക്കും.

വെളുത്തുള്ളി !!!.

ഉള്ളി തൊലിക്കും പോലെ എന്നു പറഞ്ഞ്‌ എല്ലാ ഉള്ളികളേയും അങ്ങനെ തള്ളാന്‍ വരട്ടെ. പൊളിച്ചാലും പൊളിച്ചാലും തീരാത്ത ഔഷധക്കൂട്ടാണു വെളുത്തുള്ളിയെന്നാണു പുതിയ വെളിപ്പെടുത്തല്‍. വെളുത്തുള്ളി ശരീരത്തിലെ ഹൈഡ്രജന്‍ സള്‍ഫൈഡിണ്റ്റെ അളവ്‌ വര്‍ദ്ധിപ്പിക്കുന്നുവെന്നാണ്‌ കണ്ടെത്തല്‍. ഹൈഡ്രജന്‍ സള്‍ഫൈഡിണ്റ്റെ അളവ്‌ വളരെ കൂടുന്നത്‌ അപായകരമാണെങ്കിലും ഇതു നല്‍ള ആണ്റ്റി ഓക്സിഡണ്റ്റായി പ്രവര്‍ത്തിക്കുന്നുവെന്നു മാത്രമല്ല രക്ത കോശങ്ങള്‍ക്ക്‌ അയവു വരുത്തുകയും ചെയ്യുന്നതായാണ്‌ ബ്രീട്ടീഷ്‌ പഠനം. ബര്‍മിംങ്ന്‍ഘാമിലെ അലബാമ സര്‍വകലാശാലയിലെ രാസഘടകങ്ങളും ചുവന്ന രക്താണുവും തമ്മില്‍ കൂടിക്കലര്‍ത്തിയപ്പോള്‍ ഹൈഡ്രജന്‍ സള്‍ഫൈഡ്‌ രൂപം കൊള്ളുന്നതു മസിലാക്കി വെളുത്തുള്ളിയുടെ ഈ കഴിവാണ്‌ അതിണ്റ്റെ പ്രധാന ഗുണങ്ങള്‍ക്കുള്ള കാരണമെന്നും അവര്‍ കണ്ടെത്തി. വിവിധ തരത്തിലുള്ള കാന്‍സറുകള്‍ക്കും പ്രതിവിധിയായും ഹൃദയത്തിന്‌ ശക്തി പകരാനും ഹൈഡ്രജന്‍ സള്‍ഫൈഡിണ്റ്റെ ഈ ഉത്പാദനമാണ്‌ സഹായിക്കുന്നത്‌. വെളുത്തുള്ളിയുടെ ഗുണം പാചകത്തില്‍ നഷ്ടമാകാതിരിക്കാന്‍ പൊളിച്ച്‌ അരിഞ്ഞ ഉടനേ പാകം ചെയ്യരുതെന്ന്‌ ഗവേഷകര്‍ പറയുന്നു. ൧൦, ൧൫ മിനിട്ടു വച്ചിട്ട ശേഷം പാചകം ചെയ്താല്‍ ഗുണം ഇരട്ടിയാകുമെന്നു ഗവേഷണങ്ങള്‍ക്കു നേതൃത്വം നല്‍കിയ ഡോ. ഡേവിഡ്‌ സബ്ള്യൂ ക്രാവുഡ്‌ പറയുന്നു.

തണ്ണിമത്തന്‍ = വയാഗ്ര?.

വേനല്‍ക്കാലം വരുമ്പോള്‍ മാത്രമാണ്‌ നാം തണ്ണിമത്തനെക്കുറിച്ച്‌ ഓര്‍ക്കുന്നതും വാങ്ങിക്കഴിയ്‌ക്കുന്നതും. ദാഹവും ക്ഷീണവും മാറ്റുന്ന ഒരു ഫലം എന്നതില്‍ക്കവിഞ്ഞ്‌ നമ്മളതിന്‌ വലിയ പ്രാധാന്യവും നല്‍കാറില്ല.

എന്നാല്‍ തണ്ണിമത്തന്‍ ഗുണങ്ങളില്‍ വീരനാണെന്നാണ്‌ പുതിയ പഠനങ്ങളില്‍ കണ്ടെത്തിയിരിക്കുന്നത്‌. ഇത്‌ പ്രകൃതിദത്തമായ ഒരു വയാഗ്രയാണെന്നാണ്‌ ഗവേഷകര്‍ പറയുന്നത്‌.

രക്തത്തിലെ കലകളില്‍ ഉത്തേജനം നല്‍കാനും ലൈംഗികതൃഷ്‌ണ വര്‍ധിപ്പിക്കാനുമെല്ലാം തണ്ണിമത്തന്‌ കഴിവുണ്ടത്രേ. അമേരിക്കയിലെ ഇന്ത്യന്‍ ശാസ്‌ത്രജ്ഞരാണ്‌ തണ്ണിമത്തന്റെ ഗുണങ്ങളെക്കുറിച്ച്‌ കൂടുതലായി പഠിച്ചത്‌.

മനുഷ്യ ശരീരത്തിന്‌ ഉത്തേജനം നല്‍കുന്ന ഒന്നാണിതെന്നാണ്‌ പഠനത്തിന്‌ നേതൃത്വം നല്‍കിയ ഭീം പാട്ടീല്‍ പറയുന്നു. പുരുഷന്മാരിലെ ഉദ്ധാരണപ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കാനും കിടക്കറയില്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കാനും തണ്ണിമത്തന്‍ ഉപയോഗം സഹായിക്കുമെന്ന്‌ പാട്ടീല്‍ പറയുന്നു.

ഫിറ്റോന്യൂട്രിയന്‍സ്‌ എന്ന പദാര്‍ത്ഥമാണത്രേ തണ്ണിമത്തന്‌ ഈ ഗുണം നല്‍കുന്നത്‌. ലിസോപിന്‍, ബീറ്റ കരോട്ടിന്‍ എന്നീ ഘടകങ്ങളാണ്‌ ഒരു വയാഗ്രപോലെ പ്രവര്‍ത്തിക്കാന്‍ തണ്ണിമത്തന്‌ കഴിവ്‌ നല്‍കുന്നത്‌. ലൈംഗിക ഉത്തേജനത്തിന്‌ സഹായിക്കുന്നതിനൊപ്പം ലിസോപിന്‍ എന്ന ആന്റി-ഓക്‌സിഡന്റ്‌ ഹൃദയം, പ്രോസ്‌ട്രേറ്റ്‌, ത്വക്‌ എന്നിവയുടെ ആരോഗ്യത്തെ സംരക്ഷിക്കുകയും ചെയ്യുന്നുണ്ട്‌.

കടപ്പാട്-www.our-kerala.com

അവസാനം പരിഷ്കരിച്ചത് : 4/22/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate