Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ആരോഗ്യ സംരക്ഷണ വിവരങ്ങള്‍

കൂടുതല്‍ വിവരങ്ങള്‍

ബിസ്ക്കറ്റ് എന്ന സൂപ്പര്‍ സ്നാക്ക്

വൈകുന്നേരം നല്ല ചൂടുചായയും കൂട്ടായിട്ട് ബിസ്ക്കറ്റും കിട്ടിയാല്‍ അതു നല്‍കുന്ന രുചിയും ഉന്മേഷവും ഒന്നു വേറെ തന്നെ. ധാന്യപ്പൊടികള്‍ മറ്റു ചേരുവകളുമായി ബേക്ക് ചെയ്തെടുക്കുന്നതാണ് ബിസ്ക്കറ്റ്.

പലരൂപത്തില്‍ പലരുചികളില്‍

പത്തൊമ്പതാം നൂറ്റാണ്ടോടുകൂടിയാണ് പലരൂപത്തിലും രുചികളിലും ബിസ്ക്കറ്റ് വ്യാപകമായിത്തുടങ്ങിയത്. ട്രാവലിങ്ങ് ഫുഡ് എന്നാണ് ബിസ്ക്കറ്റ് അറിയപ്പെടുന്നത്. യാത്രയ്ക്കിടയില്‍ സുരക്ഷിതമായി കഴിക്കാവുന്ന ഭക്ഷണം എന്നതിനു പുറമേ ബിസ്ക്കറ്റില്‍ ധാരാളം ഊര്‍ജവും അടങ്ങിയിട്ടുണ്ട്. പ്രമേഹരോഗികള്‍ക്കും ഗര്‍ഭിണികള്‍ക്കുമൊക്കെ യാത്രയ്ക്കിടയില്‍ ഒരു സ്നാക്കായി ബിസ്ക്കറ്റ് ഉപയോഗിക്കാം. ഇന്ന് വിപണിയില്‍ പല പേരുകളില്‍ ബിസ്ക്കറ്റ് ലഭ്യമാണ്. കുക്കീസ്, കോക്കേഴ്സ്, ക്രീം ബിസ്ക്കറ്റ് തുടങ്ങിയ പലഇനങ്ങള്‍. ഇവയുടെയെല്ലാം അടിസ്ഥാന ചേരുവ മൈദ അല്ലെങ്കില്‍ ഗോതമ്പുപൊടി, പഞ്ചസാര, സസ്യ എണ്ണ അല്ലെങ്കില്‍ വെണ്ണ ആണ്.

കൊഴുപ്പ് ധാരാളം

ബിസ്ക്കറ്റുകളിലെ പൂരിതകൊഴുപ്പും അധിക ഊര്‍ജ്ജവും രക്തത്തിലെ കൊളസ്ട്രോള്‍ നില കൂടാനും അമിതവണ്ണത്തിനും ഇടയാക്കും. ഇവയുടെ അധിക ഉപയോഗം പ്രമേഹരോഗികളുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ന്ന നിലയിലെത്തിക്കും. കുട്ടികളുടെ പ്രിയപ്പെട്ട ക്രീം ബിസ്ക്കറ്റുകളില്‍ അമിതകൊഴുപ്പും ഊര്ജ്ജവും അടങ്ങിയിരിക്കുന്നു. എന്നാല്‍ സൂക്ഷ്മപോഷകങ്ങള്‍ ലഭ്യമല്ലതാനും. ഇവയിലടങ്ങിയിരിക്കുന്ന കൃത്രിമ കളറുകളും പ്രിസര്‍ വേറ്റീവുകളും അപകടകരമാണ്. കൃത്രിമ മധുരങ്ങള്‍ അടങ്ങിയ ബിസ്ക്കറ്റുകള്‍ കുട്ടികള്‍ ഒഴിവാക്കണണെന്ന് അതടങ്ങിയ കവറുകളില്‍ തന്നെ നിര്‍ദേശിച്ചിട്ടുണ്ട്. കാരണം അവ കുട്ടികളില്‍ ദഹനപ്രശ്നത്തിനും ഉന്മേഷക്കുറവിനും കാരണമായേക്കാം. ബിസ്ക്കറ്റുകള്‍ അമിതമായി കഴിക്കുന്ന കുട്ടികളില്‍ പൊണ്ണത്തടി കണ്ടു വരുന്നുണ്ട്. രണ്ട് ബിസ്ക്കറ്റിലെ ഊര്‍ജ്ജം ഒരു ദോശയുടേതിനേക്കാള്‍ കൂടുതലാണ്. എന്നാല്‍ മള്‍ട്ടി ഗ്രെയ്ന്‍ ബിസ്ക്കറ്റ്, റാഗി, ഓട്ട്സ് ബിസ്ക്കറ്റുകള്‍ എന്നിവയില്‍ നാരുകളും മറ്റുപോഷകങ്ങളും അടങ്ങിയിട്ടുണ്ട്. പല ബിസ്ക്കറ്റുകളിലും സോഡിയത്തിന്‍റെ അളവും വളരെ ഉയര്‍ന്ന തോതിലാണ്. ചിലതരം ബിസ്ക്കറ്റുകളില്‍ തേങ്ങയും പഞ്ചസാരയും ചേര്‍ക്കുന്നു. കൃത്രിമ ഫ്ളേവറുകളും അമിതമായി ചേരുന്നുണ്ട്.

ഇന്ന് ബിസ്ക്കറ്റ് നമ്മുടെ നിത്യ ജീവിതത്തിന്‍റെ ഭാഗമായിക്കഴിഞ്ഞു. ശ്രദ്ധയോടെ ഉപയോഗിച്ചില്ലെങ്കില്‍ അവ ഗുണത്തേക്കാളേറെ ദോഷമായി ഭവിച്ചേക്കാം. ബിസ്ക്കറ്റ് വാങ്ങുമ്പോള്‍ അതിലടങ്ങിയിരിക്കുന്ന ചേരുവകളും ന്യൂട്രീഷന്‍ വിവരങ്ങളും നിരീക്ഷിച്ച് കൊഴുപ്പും കലോറിയും കുറഞ്ഞവ മാത്രമെ തിരഞ്ഞെടുക്കാവൂ.

ശിശുരോഗങ്ങള്‍ക്ക് ജാതിക്ക

 • ജാതിക്ക പൊടിച്ചത് വാഴപ്പഴവുമായി ചേര്‍ത്തു കഴിച്ചാല്‍ വയറുകടിക്ക് ആശ്വാസം കിട്ടും.
 • രാത്രി അകാരണമായി കരയുന്ന ശിശുക്കള്‍ക്ക് ജാതിപത്രി തേനില്‍ ചാലിച്ച് നാക്കില്‍ തേച്ചു കൊടുത്താല്‍ ഉടനെ ആശ്വാസമുണ്ടാകും.
 • ജാതിക്ക അരച്ച് തേനിലോ ചൂടുവെള്ളത്തിലോ ഓരോ ഗ്രാം വീതം മൂന്നു നേരം വീതം മൂന്നു ദിവസം കഴിച്ചാല്‍ ദഹനക്കേട്, വയറുവേദന, വയറുപെരുക്കം  എന്നിവ ഭേദമാകും.
 • സന്ധിവേദന, തലവേദന, നീര്‍ക്കെട്ടുമൂലമുണ്ടാകുന്ന വേദന എന്നിവയ്ക്ക് ജാതിക്ക മുലപ്പാലിലോ കാടിയില്‍ അരച്ചു ചൂടാക്കി ലേപനം ചെയ്യാം.
 • അതിസാരം മൂലം ജലം നഷ്ടപ്പെട്ട് ദേഹം വരണ്ടാല്‍ ജാതിക്ക കഷായം വച്ച് ഇളനീരിനൊപ്പം കുടിക്കുക.
 • കുട്ടികള്‍ക്കുണ്ടാകുന്ന മൂക്കൊലിപ്പിനും ജലദോഷത്തിനും ജാതിപത്രി ചതച്ചിട്ട് വെളിച്ചെണ്ണ കാച്ചിതലയില്‍ തേച്ചു കുളിപ്പിക്കുക. ജാതിക്കാപ്പൊടി കടുകെണ്ണയില്‍ ചാലിച്ച് ഉച്ചിയില്‍ തലോടുന്നതും നല്ലതാണ്.

ആധുനിക മലയാളി അറിഞ്ഞിരിക്കേണ്ട ചില ആരോഗ്യകാര്യങ്ങള്‍

പ്രകൃതിജീവന ശാസ്ത്രം പൂര്‍ണ്ണമായി വിശദീകരിച്ച്‌ കഴിയാന്‍ സമയമെടുക്കും. അതിനു മുന്‍പ് തന്നെ രോഗചികിത്സയെക്കുറിച്ച്‌ എഴുതിയാല്‍ വായനക്കാര്‍ക്ക് ഈ അറിവ് ഉപയോഗപ്പെടുത്താമല്ലോ. പ്രത്യേകിച്ച്‌, കുറച്ച്‌ ദിവസങ്ങള്‍ മാത്രം നീണ്ടുനില്‍ക്കുന്ന ചെറിയ ചെറിയ രോഗങ്ങള്‍- പലതരം പനികള്‍, ജലദോഷം, ചുമ, തലവേദന, ചെങ്കണ്ണ്, മഞ്ഞപ്പിത്തം, ചിക്കന്‍പോക്സ്, ചൊറികള്‍, കുട്ടികളുടെ അസുങ്ങളായ മുണ്ടിനീര്, അഞ്ചാംപനി, വില്ലന്‍ചുമ, കരപ്പന്‍ തുടങ്ങിയ രോഗങ്ങളെ ഭാഗികമായ ഉപവാസത്തിലൂടെയും വിശ്രമത്തിലൂടെയും മാറ്റാന്‍ ഓരോരുത്തര്‍ക്കും സാധിക്കും

ഈ രോഗങ്ങളെ രോഗങ്ങളായി കാണരുത്. ഇവ ജീവന്‍ ചെയ്യുന്ന ശുദ്ധീകരണപ്രക്രിയയാണ്. നാം കഴിക്കുന്ന ഭക്ഷണപാനീയങ്ങളിലൂടെയും, ശ്വസിക്കുന്ന വായുവിലൂടെയും നമ്മുടെ ഉള്ളില്‍ അടിഞ്ഞുകൂടിയിരിക്കുന്ന വിഷാംശങ്ങളെയും മാലിന്യങ്ങളെയും പുറന്തള്ളിക്കളയാന്‍ വേണ്ടി ജീവന്‍ ചെയ്യുന്ന ശുദ്ധീകരണമാണ് ചെറിയ രോഗങ്ങള്‍ എന്ന് മനസ്സിലാക്കുക. ഈ സമയത്ത് നമുക്ക് വിശപ്പ് കുറവായിരിക്കും. ചിലപ്പോള്‍ വിശപ്പ് തീരെ ഉണ്ടാവില്ല. അതുകൊണ്ട് സാധാരണ ഭക്ഷണം കഴിച്ചാല്‍ ദഹിക്കില്ല. ഈ സമയത്ത് ശരീരത്തിനു വേണ്ട പോഷകവസ്തുക്കള്‍ കിട്ടാന്‍ വേണ്ടി കരിക്കിന്‍ വെള്ളം, തേങ്ങാ വെള്ളം, ശുദ്ധജലം, പഴച്ചാറുകള്‍ എന്നിവ അത്യാവശ്യത്തിനു മാത്രം കഴിച്ച്‌ വിശ്രമിക്കുക. ശരീരത്തിലുള്ള മാലിന്യങ്ങളുടെ അളവും സ്വഭാവവും അനുസരിച്ച്‌ രണ്ടോ മൂന്നോ ദിവസം കൊണ്ടോ, ചിലപ്പോള്‍ ഒന്നോ രണ്ടോ ആഴ്ച സമയം കൊണ്ടോ രോഗം പൂര്‍ണ്ണമായി മാറും. അപൂര്‍വം ചില സന്ദര്‍ഭങ്ങളില്‍ മൂന്നാഴ്ചയോ ഒരു മാസം വരെയോ സമയമെടുക്കും. കരിക്കും പഴച്ചാറുകളും ശുദ്ധജലവും കഴിച്ച്‌ എത്ര നാള്‍ വേണമെങ്കിലും മുന്നോട്ട് പോകാം. ഒരു ഭയവും വേണ്ടാ. ഇത് ധൈര്യമുള്ളവര്‍ക്കേ കഴിയൂ. രോഗം മാറി വിശപ്പ് ഉണ്ടായാല്‍ സാധാരണ ഭക്ഷണം കഴിച്ച്‌ തുടങ്ങാം. ഇങ്ങനെ ചെറിയ ചെറിയ രോഗങ്ങളെ ഭാഗികമായ ഉപവാസ വിശ്രമങ്ങളിലൂടെ മാറ്റുന്നയാളിന് ദീര്‍ഘസ്ഥായിയായ രോഗങ്ങളോ (Chronic Diseases) മൂന്നാംഘട്ട രോഗങ്ങളോ (Degenerative Diseases) ഉണ്ടാവില്ല.

വിശദാംശങ്ങള്‍ അറിയുന്നതിനു മുന്‍പ് തന്നെ ജീവിതരീതിയെക്കുറിച്ച്‌ സാമാന്യമായി ഒന്ന് അറിയണം. പ്രത്യേകിച്ച്‌ കാര്യമായ രോഗമൊന്നും ഇല്ലാത്ത ഒരാളുടെ ജീവിതരീതി എങ്ങനെയായിരിക്കണം. പ്രധാനമായും കഴിയുമെങ്കില്‍ പൂര്‍ണ്ണമായി സസ്യാഹാരി ആയിരിക്കണം. അതിനു തീരെ കഴിയാത്തവര്‍ വളരെ ചെറിയ അളവില്‍ വല്ലപ്പോഴും മാത്രം മത്സ്യമാംസാദികള്‍ കഴിച്ചുകൊണ്ട് ഒപ്പം ധാരാളം വേവിക്കാത്ത പച്ചക്കറികളും കഴിച്ച്‌ മുന്നോട്ട് പോകാം. ഒരു നേരത്തെ ഭക്ഷണം കഴിവതും കരിക്കും പഴങ്ങളും മാത്രം ആക്കുക. വേവിച്ച ഭക്ഷണം രണ്ടു മണിക്കൂറിനുള്ളില്‍ കഴിക്കുക.

ഒരു നേരം വേവിച്ച ഭക്ഷണം കഴിക്കുമ്പോള്‍ അതിനോടൊപ്പം 250-300 ഗ്രാം വേവിക്കാത്ത പച്ചക്കറികള്‍ മുന്‍കൂട്ടിത്തന്നെ കഴിക്കണം. കാരറ്റ്, വെള്ളരി, തക്കാളി, കിളുന്ന് വെണ്ടക്ക, കോവക്ക, നാളീകേരം, കാബേജ്, ബീറ്റ്റൂട്ട്, മുളപ്പിച്ച പയറുകള്‍, മുളപ്പിച്ച കപ്പലണ്ടി (നിലക്കടല), മുളപ്പിച്ച എള്ള് മുതലായവ ഇതില്‍ ഉള്‍പ്പെടുത്താം. നല്ല മലശോധന ഉറപ്പ് വരുത്താന്‍ എന്ത് ഭക്ഷണം കഴിക്കുമ്പോഴും രണ്ടുമൂന്ന് കിളുന്ന് വെണ്ടക്ക പച്ചയായി ചവച്ചരച്ച്‌ കഴിക്കുക. ഇത് ശീലമാക്കിയാല്‍ മലബന്ധം ഉണ്ടാവില്ല. മലബന്ധം ഇല്ലെങ്കില്‍ ഒട്ടേറെ രോഗങ്ങള്‍ ഒഴിവാക്കാം. പല രോഗങ്ങളുടെയും മാതാവാണ് മലബന്ധം. മലബന്ധം ഉള്ളവര്‍ക്ക് കാഴ്ചക്കുറവ്, കേള്‍വിക്കുറവ്, മൂക്കടപ്പ്, വായുകോപം, പൈല്‍സ്, ക്രമേണ മലാശയ കാന്‍സര്‍ ഇവ ഉണ്ടാകാന്‍ സാധ്യതയുണ്ട്. പുഴുക്കലരിച്ചോറ് മലബന്ധത്തിന് ഒരു കാരണമാണ്. പച്ചരിച്ചോറ് കഴിക്കുന്നതാണ് ഉത്തമം. മലയാളി മാത്രമാണ് ലോകത്ത് പുഴുക്കലരി കഴിക്കുന്നത്. മറ്റെല്ലാവരും പച്ചരിയാണ് കഴിക്കുന്നത്. ചോറ്, ചപ്പാത്തി, കിഴങ്ങു വര്‍ഗ്ഗം, ആവിയില്‍ വെന്ത പലഹാരങ്ങള്‍ എന്നിവ ഭക്ഷണത്തിന്‍റെ മൂന്നിലൊന്നു വരെ ആകാം. മൂന്നിലൊരു ഭാഗം വേവിച്ച പച്ചക്കറികളും (അവിയല്‍, തോരന്‍, ഓലന്‍, എരിശ്ശേരി, ഇലക്കറികള്‍ - ഉപ്പും എരിവും പുളിയും വളരെക്കുറച്ച്‌ ചേര്‍ത്തിട്ട്) ആകാം.

അപ്പോള്‍ ഒരു നേരത്തെ ഭക്ഷണത്തിന്‍റെ ഫോര്‍മുല ഇതായിരിക്കണം, അതായത് 1/3 ഭാഗം വേവിക്കാത്ത പച്ചക്കറികള്‍ + 1/3 ഭാഗം വേവിച്ച പച്ചക്കറികള്‍ + 1/3 ഭാഗം അന്നജം ( ചോറ്, ചപ്പാത്തി, ആവിയില്‍ വെന്ത പലഹാരങ്ങള്‍ നുന്ധ്യ.) ഇതോടൊപ്പം പതിവ് ഭക്ഷണത്തിലൂടെ കിട്ടാത്ത പല പോഷക വസ്തുക്കള്‍ കിട്ടാനും ശരീരത്തിലുള്ള അമ്ലത കുറയ്ക്കാനും കാലത്തും വൈകിട്ടും 6-7 മണിയോടുകൂടി ഒരു ഗ്ലാസ് വാഴപ്പിണ്ടി നീരിലോ, കുമ്പളങ്ങാ നീരിലോ, തടിയന്‍കാ നീരിലോ, കരിക്കിന്‍ വെള്ളത്തിലോ, തേങ്ങാ വെള്ളത്തിലോ, ശുദ്ധജലത്തിലോ കുറേ പച്ചമരുന്നുകള്‍, 3-4 തരം, അരച്ച്‌ കലക്കി അരിച്ച്‌ കഴിക്കുന്നത് ഉത്തമമാണ്. പ്രത്യേകിച്ച്‌ രോഗമൊന്നും ഇല്ലാത്ത ഒരു സാധാരണ മനുഷ്യന്‍ അനുഷ്ഠിക്കേണ്ട പ്രക്ടതി ജീവന രീതി (പ്രായോഗിക വശം) ആണ് ഇവിടെ പറയുന്നത്. ഓരോ രോഗത്തെക്കുറിച്ചും വരും ലക്കങ്ങളില്‍ വിശദമായി എഴുതാം. ഉപയോഗിക്കാവുന്ന പച്ചമരുന്നുകളുടെ ഏകദേശ അളവ് : തഴുതാമ ഇല - 20, കൂവളത്തില - 9 (3റ്റ3), തുളസിയില - 20, ചെറുകൂളയില - 30, മുരിങ്ങയില - 80, ബലിക്കറുക - 10ഗ്രാം, കുടങ്ങലില - 20, പ്ലാവില - 1, മാവില - 1, വാഴയില - 1/2 പേജ് വിസ്താരത്തില്‍, ഓലക്കാല്‍ - 1, പേരയില - 5, കോവലില - 5, സമാനമായ അളവില്‍ ദശപുഷ്പങ്ങള്‍ (മുക്കുറ്റി, മുയല്‍ചെവിയന്‍, പൂവാങ്കുരുന്നില, ഉഴിഞ്ഞ, തിരുതാളി, നിലപ്പന, വിഷ്ണുക്രാന്തി, കൈയോന്നി, ചെറുകൂള, ബലിക്കറുക), കുറുന്തോട്ടിയില - 30, മണിത്തക്കാളിയില - 10, അമൃതില - 1, അശോകത്തിന്‍റെ ഇല - 1 നുന്ധ്യ. ഇവയില്‍ ഏതെങ്കിലും 3-4 തരം ഒരു നേരം കഴിക്കാം. പല ദിവസവും പല ഇലകള്‍ കിട്ടുമെങ്കില്‍ മാറി മാറി കഴിക്കുന്നത് നല്ലതാണ്. അധികം കയ്പും അരുചിയും ഉള്ള ഇലകള്‍ ഒഴിവാക്കണം. ആയുര്‍വേദത്തില്‍ ഉപയോഗിക്കുന്ന ഒറ്റമൂലികള്‍ പ്രക്ടതിജീവനത്തില്‍ ഉപയോഗിക്കാറില്ല. കഴിക്കുന്ന ആളിന്‍റെ താല്‍പ്പര്യവും തൃപ്തിയും പ്രധാനം. ഒരു ജീവിത രീതിയുടെ ഭാഗമെന്ന നിലയില്‍ എല്ലാ ദിവസവും നിര്‍ബന്ധമായി കഴിച്ചുകൊള്ളണമെന്നില്ല. ഇങ്ങനെ പച്ചിലച്ചാറുകള്‍ കഴിച്ചിട്ട് രണ്ടുമൂന്ന് മണിക്കൂറെങ്കിലും കഴിഞ്ഞ് ഭക്ഷണം കഴിക്കുന്നതാണ് ഉത്തമം. ഒരു പക്ഷേ, അത്രയും സമയം കിട്ടുന്നില്ലെങ്കില്‍ ഒരു മണിക്കൂര്‍ ഇടവിട്ടോ, അരമണിക്കൂര്‍ ഇടവിട്ടോ കഴിക്കാം. ജോലിക്കു പോകുന്നവര്‍ക്ക് ചിലപ്പോള്‍ ഇതൊന്നും സാധിക്കില്ല. വൈകുന്നേരത്ത് എത്തുന്നത് താമസിച്ചാണെങ്കില്‍, ഭക്ഷണവുമായി സമയക്രമം പാലിക്കാന്‍ കഴിഞ്ഞില്ലെങ്കിലും, കഴിക്കുന്നതാണ് കഴിക്കാതിരിക്കുന്നതിനേക്കാള്‍ നല്ലത്.

ജോലിക്ക് പോകുന്നവരും വിദ്യാര്‍ത്ഥികളും

വേവിച്ച ഭക്ഷണം കൊണ്ടുപോയി ഉച്ചക്ക് കഴിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്. അവര്‍ക്ക് ഉച്ചക്ക് പഴവര്‍ഗ്ഗങ്ങള്‍ ഒരു നേരത്തെ ആഹാരമായി കഴിക്കാം. പ്രഭാത ഭക്ഷണം (Break Fast), അത്താഴം (Dinner) എന്നിവക്ക് വേവിച്ച ഭക്ഷണവും വേവിക്കാത്ത പച്ചക്കറികളും ചേര്‍ത്ത് കഴിക്കുക. പച്ചമരുന്നുകള്‍ രണ്ടുനേരം കഴിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഒരു നേരം കഴിക്കാം. വൈകുന്നേരത്ത് വീട്ടില്‍ എത്തിയാല്‍ ഉടന്‍ പച്ചമരുന്ന് കഴിക്കാം.

കാലത്തും വൈകിട്ടും, സാധിക്കുമെങ്കില്‍, ഇളം വെയില്‍ (സ്ത്രീകള്‍ കനം കുറഞ്ഞ വെള്ളവസ്ത്രം ധരിച്ചുകൊണ്ട്) കുറച്ചുനേരം വീതം, 15 മിനുട്ട് മുതല്‍ 30 മിനുട്ട് വരെ, കൊള്ളുന്നത് നല്ലതാണ്.

പാചകത്തിന് അലൂമിനിയം പാത്രങ്ങള്‍ ഉപയോഗിക്കരുത്. ചായയും കാപ്പിയും മത്സ്യമാംസാദികളും, ടിന്നുകളിലും കുപ്പികളിലും അടക്കം ചെയ്തു വരുന്ന കൃത്രിമ ഭക്ഷണപാനീയങ്ങളും, മൈദ, ഡാല്‍ഡ, പഞ്ചസാര, ബേക്കറി വസ്തുക്കള്‍, എണ്ണയില്‍ വറുത്ത സാധനങ്ങള്‍, അച്ചാറുകള്‍ എന്നിവയും കഴിവതും ഒഴിവാക്കുക. പൂര്‍ണ്ണമായി ഒഴിവാക്കിയാല്‍ ഏറ്റവും നന്ന്.

ഇങ്ങനെ ജീവിക്കുന്ന ഒരാള്‍ ചെറിയ ചെറിയ രോഗങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് നോക്കാം. കഴിഞ്ഞ മുപ്പത്തിയൊന്ന് വര്‍ഷമായി ആശുപത്രിയില്‍ കയറാതെ ചെറിയ രോഗങ്ങളെ സ്വയം ചികിത്സിച്ചും വീട്ടിലുള്ളവരെയും ചികിത്സ തേടിയെത്തിയവരെയും സ്വയം ചികിത്സിപ്പിച്ചും ഉള്ള അനുഭവമാണ് ഇത് എഴുതുന്നതിന് അടിസ്ഥാനം.

ചെറിയ രോഗങ്ങള്‍ ഭയക്കേണ്ടവയല്ല. അലോപ്പതി ഡോക്ടര്‍മാര്‍ ആള്‍ക്കാരെ പണ്ടുമുതലേ ഭയപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. അനാവശ്യമായ ഭയം. ഇംഗ്ലീഷ് മരുന്നുകള്‍ ഉപയോഗിച്ച്‌ രോഗത്തെ അടിച്ചമര്‍ത്തുകയാണ് അവര്‍ ചെയ്യുന്നത്. തല്‍ക്കാലത്തേക്ക് രോഗലക്ഷണം മാറുന്നുവെന്ന് മാത്രം, രോഗം മാറുന്നില്ല. പ്രയോഗി ക്കുന്ന ഇംഗ്ലീഷ് മരുന്നുകള്‍ പലപ്പോഴും മറ്റുപല രോഗങ്ങള്‍ക്കും കാരണവുമാകുന്നു. യഥാര്‍ത്ഥത്തില്‍ ജീവന്‍ ചെയ്യുന്ന ചികത്സയാണ് ഈ രോഗങ്ങള്‍.

പനി : എല്ലാവരും ഏറ്റവും അധികം ഭയപ്പെടുന്നതും മറ്റുള്ളവരെ ഭയപ്പെടുത്തുന്നതും എന്നാല്‍ ഒട്ടും ഭയപ്പെടേണ്ടാത്തതുമായ ജീവന്‍ ചെയ്യുന്ന ചികിത്സയാണ് പനി. സാധാരണ ഊഷ്മാവ് കൊണ്ട് നശിപ്പിക്കാന്‍ പറ്റാത്ത വിഷവസ്തുക്കള്‍ ശരീരത്തില്‍ ഉള്ളപ്പോള്‍ ജീവന്‍ സ്വയം ഊഷ്മാവ് ഉയര്‍ത്തുകയാണ്. ഉയര്‍ന്ന ഊഷ്മാവില്‍ ശരീരത്തിലുള്ള ചില പ്രത്യേക വിഷവസ്തുക്കളെ നിര്‍വീര്യമാക്കി പുറന്തള്ളി ക്കഴിഞ്ഞാല്‍ താനെ ഊഷ്മാവ് കുറഞ്ഞുകൊള്ളും. ശരീരത്തിനുള്ളിലെ മാലിന്യ ങ്ങളുടെ അളവും സ്വഭാവവും അനുസരിച്ച്‌ ചൂട് കൂടിയും കുറഞ്ഞും ഇരിക്കും. പനി മാറുന്നതിനുള്ള ദിവസങ്ങളുടെ എണ്ണവും കൂടുതലോ കുറവോ ആയിരിക്കും. പല പല ലക്ഷണങ്ങളോടു കൂടിയ പനിക്ക് ആധുനിക ചികിത്സകര്‍ ഓരോ പേര് പറയുന്നു എന്ന് മാത്രം. ഡെങ്കിപ്പനി, എലിപ്പനി, ചിക്കന്‍ഗുനിയ, പക്ഷിപ്പനി, ടൈഫോയിഡ്, ന്യൂമോണിയ, അരിവാള്‍പ്പനി നുന്ധ്യ. ഇവയെല്ലാം വൈറസുകള്‍ കാരണമാണ് ഉണ്ടാകുന്നത് എന്നു പറഞ്ഞ് ഭയപ്പെടുത്തുന്നു. മറ്റ് പല രോഗങ്ങളോടൊപ്പവും ഈ പനികള്‍ ഉണ്ടാകാം. ഏതു പനിയും ശരീരത്തിലെ കുറേ വിഷവസ്തുക്കളെ നശിപ്പിക്കുകയാണ് ചെയ്യുന്നത്. പനികൊണ്ട് ആര്‍ക്കും അപകടം ഉണ്ടാകില്ല. ആധുനിക വൈദ്യശാസ്ത്രത്തിന്‍റെ പിതാവ് ഹിപ്പോക്രാറ്റസ് പറഞ്ഞത്, \'പനി തരൂ, ഏതു രോഗവും മാറ്റാം\' എന്നാണെന്ന് കേട്ടിട്ടുണ്ട്.

 • ശക്തമായ തലവേദനയും, ദേഹം വേദനയും, വിശപ്പില്ലായ്മയും, വായില്‍ കയ്പും, ഓര്‍ക്കാനവും ഛര്‍ദ്ദിയും, നല്ല കുളിരും വിറയലും ഒക്കെ ഉണ്ടായെന്ന് വരാം. ഭയക്കേണ്ട. പനിയുടെ പേര് എന്തുമാകട്ടെ. തല നന്നായി കഴുകി തോര്‍ത്തിയിട്ട് തുണി നനച്ച്‌ തലയില്‍ ചുറ്റിക്കെട്ടുക. തുണിയുടെ തണുപ്പ് കുറയുമ്പോള്‍ വീണ്ടും വീണ്ടും നനച്ച്‌ കെട്ടുക. ഇതുകൊണ്ട് തന്നെ ചൂട് 1-2 ഡിഗ്രി കുറയും. പൂര്‍ണ്ണ വിശ്രമം വേണം. ചൂട് ആവശ്യമുള്ളതുകൊണ്ടാണ് കൂടിയത്. തലയില്‍ മാത്രം നനച്ചുകെട്ടി ചൂട് കുറച്ചാല്‍ മതി. തല ഒഴികെ ശരീരത്തിന്‍റെ ബാക്കിഭാഗം മുഴുവന്‍ ചൂട് നിലനിര്‍ത്തണം. അതുകൊണ്ട് നല്ല കമ്പിളിയോ പുതപ്പോ ഉപയോഗിച്ച്‌ പുതച്ച്‌ മൂടി കിടക്കുക. മും മൂടരുത്. ശുദ്ധവായു കിട്ടുന്ന മുറിയിലായിരിക്കണം കിടക്കേണ്ടത്. പ്രത്യേകിച്ച്‌ മുഖത്തിന്‍റെ ഭാഗത്തേക്ക് ശുദ്ധവായു കിട്ടണം.കാലിന്‍റെ ഭാഗം തണുക്കരുത്.

   

  ഈ സമയത്ത് ദാഹത്തിനനുസരിച്ച്‌ കരിക്കുവെള്ളം, തേങ്ങാവെള്ളം, നേര്‍പ്പിച്ച (സമം വെള്ളം ചേര്‍ത്ത) പഴച്ചാറുകള്‍ എന്നിവ മാത്രം അത്യാവശ്യത്തിനു ചെറിയ ചെറിയ അളവില്‍ കഴിക്കാം. ശര്‍ദ്ദിയുണ്ടെങ്കില്‍ ശുദ്ധജലം സ്പൂണ്‍ കണക്കിനു കൊടുത്താല്‍ മതി. പന്ത്രണ്ടുമണിക്കൂര്‍ നേരം ഒന്നും കഴിക്കാതിരുന്നാല്‍ (വെള്ളവും), സാധാരണ ശര്‍ദ്ദി മാറും. മല്ലിക്കാപ്പിയും ചൂടുവെള്ളവും രോഗി ആവശ്യപ്പെട്ടാല്‍ കൊടുക്കാം. നിര്‍ബന്ധിച്ച്‌ ഒന്നും കഴിപ്പിക്കാതിരിക്കുക.

  ഇങ്ങനെ ചെയ്താല്‍ ഏത് പനിയും മാറും. പനിയുടെ പേര് എന്തുമാകട്ടെ. രണ്ടുമൂന്ന് ദിവസം കൊണ്ടോ, ചിലപ്പോള്‍ രണ്ടുമൂന്ന് ആഴ്ച കൊണ്ടോ പനി മാറും. ചിലപ്പോള്‍ ധാരാളം ചുമയും കഫവും ഒപ്പം ഒണ്ടായെന്ന് വരാം. ചിലപ്പോല്‍ വയറിളക്കം ഉണ്ടാകാം. ഇത് പനി മാറാന്‍ സഹായിക്കും. ടൈഫോയിഡ് പോലെയാണെങ്കില്‍ വയറുവേദനയും മലത്തോടൊപ്പം പഴുപ്പും ചോരയും പോയെന്ന് വരാം. ലക്ഷണം എന്തുമാകട്ടെ, ചൂട് നല്ലതാണ്. പനി മാറുന്നതോടുകൂടി ആസ്ത്മ ഉള്ളവര്‍ക്ക് അതിന്‍റെ ശക്തി കുറയും, സന്ധിവാതം ഉള്ളവര്‍ക്ക് ആശ്വാസം ഉണ്ടാകും, രക്തക്കുഴലുകളില്‍ കെട്ടിക്കിടക്കുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടുന്നത് വഴി ഹൃദ്രോഗികളുടെ ബ്ലോക്കുകള്‍ അലിഞ്ഞുപോകാന്‍ ഇടയാവുന്നു. വൈറസുകള്‍ നശിക്കുന്നു. പനി നല്ലതാണ് - സര്‍വരോഗ സംഹാരിയാണ്. ഭാഗ്യമുള്ളവര്‍ക്കേ പനി വരൂ. അതുകൊണ്ട് പനി വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കൂ.

  വേദനകള്‍ : നെഞ്ചുവേദന ഒഴികെയുള്ള ഏത് വേദനക്കും വേദനയുള്ളിടത്ത് വീണ്ടും വീണ്ടും നനച്ച്‌ കെട്ടി വിശ്രമിച്ചാല്‍ മതി, മാറിക്കൊള്ളും. മൈഗ്രേന്‍ പോലും മാറിയിട്ടുണ്ട്, കൂടുതല്‍ ദിവസങ്ങള്‍ വേണ്ടിവരും. പലതവണ ആവര്‍ത്തിച്ചു വരാം. ഓരോ തവണയും വീണ്ടും വീണ്ടും നനച്ചുകെട്ടി പൂര്‍ണ്ണമായും വിശ്രമിക്കുക. നെഞ്ചുവേദന ഒഴികെയുള്ള ഏത് വേദനയും മാറും. നെഞ്ചുവേദനക്ക് ചൂടുവെക്കുന്നതാണ് നല്ലത്.

  ടോണ്‍സിലൈറ്റിസ് : തൊണ്ടവേദനക്ക് വീണ്ടും വീണ്ടും തൊണ്ടക്ക് തുണി നനച്ച്‌ ചുറ്റിക്കെട്ടുമ്പോള്‍ തൊണ്ടവേദന കുറയും. ക്രമേണ അല്‍പാല്‍പം കരിക്കിന്‍വെള്ളവും പഴച്ചാറുകളും കഴിക്കാം. 3-5 ദിവസം വരെ മതി. ടോണ്‍സിലൈറ്റിസ് ഒരിക്കലും മുറിച്ചു കളയരുത്. ടോണ്‍സില്‍ ഗ്രന്ധികള്‍ നീക്കം ചെയ്തവര്‍ക്ക് പഞ്ചേന്ദ്രിയങ്ങളുടെ (ചെവി, ത്വക്ക്, കണ്ണ്, മൂക്ക്, നാക്ക്) ശേഷി കുറഞ്ഞ അനുഭവങ്ങളുണ്ട്. ശരീരത്തിന്‍റെ പ്രവര്‍ത്തനത്തിന് ഓരോ അവയവത്തിനും അതിന്‍റേതായ പങ്കുണ്ട്. ഈശ്വരദത്തമായ അവയവങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കാനാണ് പഠിക്കേണ്ടത്. പ്രക്ടതിജീവനത്തിലൂടെ ഇത് സാധ്യമാണ്. എന്നാല്‍ \'തോന്നിയ പോലെ ജീവിച്ചോളൂ, അവയവങ്ങള്‍ ഏതും കേടായിക്കൊള്ളട്ടെ, ഞങ്ങള്‍ മാറ്റിവച്ചു തരാം\', ഇതാണ് ആധുനിക വൈദ്യശാസ്ത്രം പഠിപ്പിക്കുന്നത്. കരള്‍ പോയാലെന്ത്, വെറും 35-40 ലക്ഷം രൂപയുണ്ടെങ്കില്‍ മാറ്റിവെക്കാമല്ലോ.

  മത്സ്യമാംസാദികള്‍, മുട്ട, പാല്‍, ഉണങ്ങിയ പയറുകള്‍ തുടങ്ങിയ കാഠിന്യമേറിയ പ്രോട്ടീനുകള്‍ ക്രമത്തിലധികം കഴിക്കുമ്പോള്‍ അതിന്‍റെ ജീര്‍ണ്ണിക്കല്‍ മൂലം ഉണ്ടാകുന്നതാണ് ടോണ്‍സിലൈറ്റിസ്. സസ്യാഹാരം കഴിക്കുന്നവര്‍ ഉണങ്ങിയ പയറുകള്‍ ധാരാളം കഴിക്കുന്നില്ലെങ്കില്‍ ടോണ്‍സിലൈറ്റിസ് ഉണ്ടാവില്ല.

  ചുമയും ജലദോഷവും : കരിക്കും പഴങ്ങളും മാത്രം മിതമായി കഴിച്ചാല്‍ ചെറിയ രീതിയിലുള്ള ചുമയും ജലദോഷവും മാറും. ചുമയും തുമ്മലും, ശ്വാസകോശത്തിലും സൈനസ് അറകളിലും കെട്ടിക്കിടക്കുന്ന കഫത്തെ പുറന്തള്ളിക്കളയുന്ന ചികിത്സയാണ്. കഫം വളരെക്കൂടുതല്‍ ഉണ്ടെങ്കില്‍ ഒപ്പം ചെറിയ പനിയും (ചൂട്) നേരിയ തോതില്‍ ദേഹം വേദനയും ഉണ്ടാകാം; തലവേദനയും ക്ഷീണവും ഉണ്ടാകാം. കട്ടിയായ കഫം ചുമച്ചും തുമ്മിയും പുറത്തേക്ക് വരും. മൂക്ക് നന്നേ അടഞ്ഞിരിക്കും. തുളസിയിലയോ പനിക്കൂര്‍ക്കയിലയോ ഇട്ട് തിളപ്പിച്ച്‌ ആവി ശ്വസിക്കാം. പൂര്‍ണ്ണവിശ്രമം എടുക്കുക. പരമാവധി ഒരാഴ്ച കൊണ്ട് ചുമയും ജലദോഷവും മാറും.

  വയറിളക്കം :

  ശരിയായ മലശോധനയില്ലാത്തവരില്‍, വന്‍കുടലില്‍ അടിഞ്ഞുകൂടി യിരിക്കുന്ന പഴയ മലം പുറന്തള്ളാന്‍ വേണ്ടി ജീവന്‍ ചെയ്യുന്ന പ്രക്രിയയാണിത്. കരിക്ക് വെള്ളവും തേങ്ങാവെള്ളവും ശുദ്ധജലവും മോരും മാത്രം ആവശ്യാനുസരണം കഴിച്ച്‌ വിശ്രമിച്ചാല്‍ രണ്ടോ മൂന്നോ ദിവസം കൊണ്ട് താനെ നിന്നുകൊള്ളും. ഗുളിക ഒന്നും കഴിച്ച്‌ തടയരുത്. വയറിളക്കാന്‍ മരുന്ന് കഴിക്കാതെ തന്നെ കുടല്‍ കഴുകിക്കളയലാണിത്. വയറിളകുമ്ബോള്‍ ചളിയും ചോരയുടെ അംശവും കണ്ടുവെന്നു വരാം. ചിലപ്പോള്‍ നല്ല വയറുവേദന അനുഭവപ്പെട്ടശേഷമാകും ചളിയും ചോരയും പോകുന്നത്. വേണമെങ്കിലും പുളിയിലയോ, മാതളനാരകത്തോടോ മോരിലരച്ച്‌ ചേര്‍ത്ത് കഴിക്കാം.

  മഞ്ഞപ്പിത്തം :

  ഇന്ന് ആള്‍ക്കാര്‍ വളരെയധികം ഭയക്കുന്ന ഒരു രോഗമാണ്. ഹെപ്പറ്റൈറ്റിസ്ക്ക,ങ്ങ,ങ്ക എന്നൊക്കെ പലപേരുകളില്‍ ഇത് അറിയപ്പെടുന്നു. ദീര്‍ഘ നാളായി രക്തത്തിലുള്ള പല മാലിന്യങ്ങളെയും കരള്‍ പിടിച്ചെടുത്ത് വച്ചിരുന്നത് (രക്തത്തെ ശുദ്ധമായി നിലനിര്‍ത്താന്‍ വേണ്ടി), താങ്ങാവുന്നതിലധികമാവുമ്പോള്‍ കരളിന്‍റെ സ്രവമായ പിത്തരസത്തിലൂടെ പുറന്തള്ളിവിടുന്നത് വഴി രക്തത്തിന്‍റെ ക്ഷാരനില വര്‍ദ്ധിക്കുന്നു. രക്തത്തില്‍ പിത്തരസം അധികമായതുകൊണ്ട് ത്വക്കിലും മുഖത്തിലും കണ്ണിലും മഞ്ഞനിറം പ്രകടമാവുന്നു. ഈ സമയത്ത് കരള്‍ സ്വന്തം ശുദ്ധീകരണം നടത്തുന്നതുകൊണ്ട് ഭക്ഷണത്തിന്‍റെ ദഹനം സാധിക്കില്ല. ഏത് ഭക്ഷണത്തിന്‍റെ ദഹനം നടക്കുന്നതിനും കരളിന്‍റെ സഹായം ആവശ്യമുണ്ട്. ഈ സമയത്ത് എന്ത് ഭക്ഷണം കഴിച്ചാലും ദഹിക്കില്ല. വിശപ്പ് അനുഭവപ്പെടില്ല. കഴിച്ചാല്‍ \'ര്‍ദ്ദിയും ഓര്‍ക്കാനവും അനുഭവപ്പെടും.

  ഈ സമയത്ത് ദഹനപ്രക്രിയ ആവശ്യമില്ലാത്ത കരിക്കിന്‍വെള്ളവും, പുളിരസമുള്ള പഴങ്ങളുടെ ചാറുകളും ചെറുനാരങ്ങാ നീരും മാത്രം കഴിച്ച്‌ വിശ്രമിച്ചാല്‍ മതി. സാധാരണ മഞ്ഞപ്പിത്തം ഒരാഴ്ച കൊണ്ട് മാറും. ഹെപ്പറ്റൈറ്റിസ് ങ്ങ ഉണ്ടായിരുന്നതും, ങ്ക ഉണ്ടോ എന്ന് ഡോക്ടര്‍മാര്‍ സംശയിച്ചതുമായ ഒരു രോഗിക്ക് ഒരു ഓണക്കാലത്ത് ഓണസദ്യ ഒഴിവാക്കി കരിക്കും പഴച്ചാറുകളും ചെറുനാരങ്ങാ നീരും മാത്രം ഒരു മാസം കഴിച്ചപ്പോള്‍ രോഗത്തിനു ശമനം ഉണ്ടായി. മഞ്ഞപ്പിത്തം ഏതിനമായാലും ഈ രീതിയില്‍ കൈകാര്യം ചെയ്താല്‍ കരളിനു കേട് വരില്ല. ആധുനിക ചികിത്സ ദീര്‍ഘനാള്‍ ചെയത് രോഗത്തെ അടിച്ചമര്‍ത്തുന്നതുകൊണ്ടാണ് കരള്‍ മാറ്റിവെക്കേണ്ട ഘട്ടം വരെ എത്തുന്നത്. ഇത് പൂര്‍ണ്ണമായും ഒഴിവാക്കാവുന്നതാണ്. പ്രക്ടതിജീവനത്തിലൂടെ ലിവര്‍ സീറോസിസ് മാറിയിട്ട് ഇരുപതിലേറെ വര്‍ഷമായി ജീവിച്ചിരിക്കുന്ന കൊല്ലേഴം തോമസ് സാര്‍ ഇന്ന് ശാസ്താംകോട്ടയിലുണ്ട്, ഇപ്പോല്‍ പ്രക്ടതിജീവനം ക്രിത്യമായി അനുഷ്ഠിക്കുന്നില്ല എങ്കില്‍ പോലും.

  ആറുവര്‍ഷമായി ബിലിറൂബിന്‍റെ അളവ് വളരെ കൂടി നിന്ന പന്തളത്തുള്ള രാജീവ് എന്ന ചെറുപ്പക്കാരന്‍ 1995-ല്‍ എന്നെ സമീപിച്ച്‌, പ്രക്ടതിജീവനം സ്വീകരിച്ച്‌, ആറുമാസം കൊണ്ട് രോഗം മാറ്റി. പിന്നീട് ഗവണ്‍മെന്‍റ് സര്‍വീസില്‍ ജോലി കിട്ടിയ അയാള്‍ വിവാഹിതനായി സുഖമായി കഴിയുന്നു.

  മറ്റൊരു പ്രത്യേകതരം കരള്‍രോഗം കൊണ്ട് ഭയന്നിരുന്ന ഒരു കോളേജ് അദ്ധ്യാപകന്‍ എന്‍റെ നിര്‍ദ്ദേശപ്രകാരം ഒരു വര്‍ഷം പ്രക്ടതിജീവനം അനുഷ്ഠിച്ച്‌ രോഗം മാറ്റിയ ശേഷം ഗ്ഗന്*-യും നേടി പ്രൊഫസറായി ഇപ്പോഴും സര്‍വീസില്‍ തുടരുന്നു.

  പ്രക്ടതിജീവനത്തിലൂടെ കരള്‍ മാറ്റിവെക്കേണ്ട അവസ്ഥ പൂര്‍ണ്ണമായും ഒഴിവാക്കാം. കുട്ടികളുടെ രോഗങ്ങളായ മുണ്ടിനീര്, അഞ്ചാംപനി, ചിക്കന്‍ പോക്സ് (വലിയവര്‍ക്കും കുട്ടികള്‍ക്കും, കരപ്പന്‍, ദേഹത്ത് മുഴുവന്‍ ചൊറിഞ്ഞു പൊട്ടല്‍, പരുക്കള്‍, ചെങ്കണ്ണ് എന്നുവേണ്ടാ പേരെന്തുമാവട്ടെ, പ്രകടമായ, ബാഹ്യമായ ലക്ഷണങ്ങളുള്ള എല്ലാ രോഗങ്ങളും അകത്തു കിടക്കുന്ന മാലിന്യങ്ങളെ പുറന്തള്ളുന്ന ശുദ്ധീകരണ പ്രക്രിയയാണ്, അഥവാ ജീവന്‍ ചെയ്യുന്ന ചികിത്സയാണ്. ബാഹ്യലക്ഷണം എന്തുമാവട്ടെ, ചികിത്സകര്‍ പേര് എന്തും വിളിച്ചോട്ടെ - എല്ലാം കരിക്കിന്‍ വെള്ളവും പഴച്ചാറുകളും പഴങ്ങളും മാത്രം കഴിച്ച്‌ വിശ്രമിച്ചാല്‍ കുറച്ച്‌ ദിവസങ്ങള്‍ കൊണ്ട് മാറും. തുടക്കത്തില്‍ തന്നെ ഈ മാര്‍ഗ്ഗം സ്വീകരിച്ചാല്‍ വേഗം സുപ്പെടും. ഇതിനൊന്നും ഒരു ആശുപത്രിയും വേണ്ടാ, സ്വന്തം വീട്ടില്‍ തന്നെ കഴിഞ്ഞാല്‍ മതി. നിങ്ങള്‍ തന്നെയാണ് ഡോക്ടര്‍.

  പനിക്കും ദഹനത്തിനും കുരുമുളക്

  കുരുമുളക് ചേര്‍ത്ത ഭക്ഷണം ദിവസവും കഴിക്കുന്നത് ഹൃദ്രോഗികള്‍ക്ക് നല്ലതാണ്. ഹൃദയത്തിലേക്കുള്ള രക്ത പ്രവാഹം ഇത് സുഗമമാക്കും.

  കുരുമുളക് , ചുക്ക് , തിപ്പലി, ഇന്തുപ്പ്, പെരും ജീരകം എന്നിവ സമം പൊടിച്ച ചൂര്‍ണം അഞ്ചുഗ്രാം വീതം ദിവസം രണ്ടു നേരം ചൂടുവെള്ളത്തില്‍ ചേര്‍ത്തു ഭക്ഷണത്തിനു മുമ്പു കഴിച്ചാല്‍ നല്ല ദഹനം ഉണ്ടാകും.

  കുരുമുളക് പൂത്തുമ്പ സമൂലം തുളസി എന്നിവ എല്ലാം കൂടി 60 ഗ്രാം എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കഷായം വച്ച് കാല്‍ ലിറ്റര്‍ ആക്കി നാല് ഔണ്‍സ് വീതം രണ്ടു നേരം കഴിച്ചാല്‍ ഇടവിട്ട പനിക്ക് ആശ്വാസം കിട്ടും.

  കുരുമുളകും ഉപ്പും ചേര്‍ത്ത ചൂര്‍ണം പല്ലുതേക്കാന്‍ പതിവായി ഉപയോഗിച്ചാല്‍ പല്ല് ദ്രവിക്കല്‍ മോണയില്‍ നിന്നു രക്തം വരല്‍, വായ്നാറ്റം എന്നിവ മാറും.

  30ഗ്രാം കുരുമുളക്പൊടി 15 ഗ്രാം വിതം ഉലുവപ്പൊടി, പെരുംജീരകപ്പൊടി എന്നിവ അഞ്ച് ഔണ്‍സ് തേനില്‍ ചേര്‍ത്ത് ലേഹ്യമാക്കി, അഞ്ചുഗ്രാം വീതം രണ്ടുനേരം കഴിച്ചാല്‍ മൂലക്കുരുവിന് ആശ്വാസം ലഭിക്കും.

  ചീരയില രുചിക്കു മാത്രമല്ല ഔഷധത്തിനും

  • മൂന്നുമാസം തുടര്‍ച്ചയായി ചീര മാത്രം വേവിച്ചു കഴിച്ചാല്‍ കുടല്‍ രോഗങ്ങള്‍ മാറും
  • നല്ലശോധനയ്ക്ക് ചീരയില പതിവാക്കാം.
  • ചീരയില പിഴിഞ്ഞെടുത്ത നീര് മൂന്ന് ഔണ്‍സ് ആട്ടിന്‍ സൂപ്പില്‍ ചേര്‍ത്തുകഴിച്ചാല്‍ മുലപ്പാല്‍ വര്‍ധിക്കും. പ്രസവശേഷമുള്ള ക്ഷീണവും വിളര്‍ച്ചയും മാറും
  • ചീരയില ഇടിച്ചുപ്പിഴിഞ്ഞ നീരും ഇളനീര്‍ വെള്ളവും സമം ചേര്‍ത്ത് ആറ് ഔണ്‍സ് വീതം ദിവസം രണ്ടുനേരം കഴിച്ചാല്‍ മൂത്രസംബന്ധിയായ രോഗങ്ങള്‍ ഭേദമാകും.
  • ചുവന്ന ചീരയുടെ വേര് കഷായം വച്ചു കഴിക്കുന്നത് മഞ്ഞപ്പിത്തത്തിന് ഫലപ്രദമാണ്.
  • രണ്ടോ മൂന്നോ ചീരച്ചെടി സമൂലമെടുത്ത് ബ്രഹ്മിയും മുത്തിളും ചേര്‍ത്ത് കഷായം വെച്ച് കഴിച്ചുകൊണ്ടിരുന്നാല്‍ ഓര്‍മശക്തി കൂടും.
  • ചീരയില മുതിര ചേര്‍ത്ത് കഷായം വച്ച് അതില്‍ നിന്ന് മൂന്ന് ഔണ്‍സ് വീതംമെടുത്ത് രണ്ടു ചെറിയ സ്പൂണ്‍ ചെറനാരങ്ങാനീരും ചേര്‍ത്ത് ദിവസവും രണ്ടുനേരം വീതം ഒരു മാസം കഴിച്ചാല്‍ മൂത്രത്തില്‍ കല്ലിനും പിത്താശയക്കല്ലിനും ഉത്തമമാണ്.

  മുട്ടു വേദനയകറ്റാന്‍ മീനും സോയയും

  ആര്‍ത്രൈറ്റിസ് മൂലമുള്ള മുട്ടുവേദനയും സന്ധികളിലെ വീക്കവും പിടുത്തവും കുറയ്ക്കാനും ഭക്ഷണപരിഹാരങ്ങള്‍ ഏറെ ഗുണം ചെയ്യും. ഇത്തരമൊരു മാജിക് ഭക്ഷണമാണ് മീന്‍ വിഭവങ്ങള്‍ എന്നുപറയാം. ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡുകള്‍ സന്ധികളില്‍ വീക്കമുണ്ടാക്കുന്ന രാസപദാര്‍ഥങ്ങളെ തടയുന്നു. മുട്ടിലെ തരുണാസ്ഥി തേഞ്ഞുതീരാനിടയാക്കുന്ന പ്രോട്ടീനുകളെയും നിരോധിക്കുന്നു, മീനില്‍ നിന്ന് ആഗിരണം ചെയ്യുന്നത്ര നന്നായി ഒമേഗ-3 കൊഴുപ്പുകളും വൈറ്റമിനുകളും സപ്ലിമെന്റുകളിലൂടെ ശരീരത്തിനു ലഭിക്കയില്ല. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ മീന്‍ ഭക്ഷണത്തിലുള്‍പ്പെടുത്തണം. സാല്‍മണ്‍, മത്തി, കൊഴുവ, അയല പോലുള്ള മീനുകളാണ് നല്ലത്.

 • പഴങ്ങളും സോയയും
 • ഓസ്ട്രേലിയയില്‍ നടത്തിയ പഠനത്തില്‍ പതിവായി പഴങ്ങള്‍ കഴിക്കുന്നത് അസ്ഥിമജ്ജയില്‍ വ്രണങ്ങളോ പരുക്കളോ ഉണ്ടാകുന്നതിനുള്ള സാധ്യത കുറയ്ക്കുന്നതായി കണ്ടിരുന്നു. ഓസ്റ്റിയോ ആര്‍ത്രൈറ്റിസും മുട്ടുവേദനയും വഷളാക്കുന്നവരില്‍ കാണുന്ന ഒരു മാര്‍ക്കറാണ് ഈ വ്രണങ്ങള്‍.  കിവി, ഓറഞ്ച്, മാങ്ങ, മുന്തിര, പപ്പായ പോലുള്ള വൈറ്റമിന്‍ സി കൂടുതലുള്ള പഴങ്ങളാണ് ഈ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നത്. എല്ലാദിവസവും ഓരോ സര്‍വിങ്ങ് വച്ച് മൂന്നുമാസം തുടര്ച്ചയായി കഴിച്ചാല് സന്ധി വേദനയ്ക്ക് പ്രകടമായ കുറവുണ്ടാകുമെന്നാണ് തെളിഞ്ഞിരിക്കുന്നത്. സോയ പാല്‍, ബേബി സോയ ബീന്‍സ് എന്നിവയും ഗുണകരമാണ്.

 • ഗ്രീന്‍-ടീ- ഗ്രീന്‍ടീ യിലെ പോളിഫെനോള്‍സ്, ആന്‍റി ഓക്സിഡന്‍റുകള്‍ എന്നിവ മുട്ടിലെ തരുണാസ്ഥിയുടെ നാശത്തെ തടയും.
 • ഇഞ്ചി- ഒരുപാത്രം തിളച്ചവെള്ളത്തില്‍ ഏതാണ്ട് 1-2 ഇഞ്ച് നീളമുള്ള ഇഞ്ചി ചതച്ച് ഇട്ടുവെച്ച് 30 മിനിറ്റു അടച്ചുവെച്ച് ആ വെള്ളം കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ഇഞ്ചിയിലെ ജിഞ്ചറോള്‍ എന്ന ഘടകം ഓസ്റ്റിയോ ആര്‍ത്രൈറ്റില്‍ ലക്ഷണങ്ങളെ കുറയ്ക്കും.
 • വെളുത്തുള്ളി- വെളുത്തുള്ളിയിലെ ഡൈ അലൈല്‍ ഡൈ സള്‍ഫൈന്‍ കാല്‍മുട്ടിലെ തരുണാസ്ഥികള്‍ക്ക് നാശമുണ്ടാക്കുന്ന എന്‍സൈമുകളെ കുറയ്ക്കുന്നു.
 • അണ്ടിപ്പരിപ്പുകള്‍, ബ്രൊക്കോളി, തണ്ണിമത്തന്‍, ചെറി, എന്നിവയിലും വീക്കവും ആര്‍ത്രൈറ്റിസ് അസ്വസ്ഥതളും തടയാനുള്ള ഘടകങ്ങളുണ്ട്.
 • മധുരവും വറപൊരിയും വേണ്ട
 • വറുത്തതും സംസ്ക്കരിച്ചതുമായ ഭക്ഷണം വളരെകുറച്ചുമാത്രം കഴിക്കുക. ഇതുവഴി സന്ധിവീക്കം കുറയുന്നതായും ശരീരത്തിന്‍റെ  സ്വഭാവിക പ്രതിരോധശേഷി മെച്ചപ്പെടുന്നതായും കണ്ടു. ഭക്ഷണം ഗ്രില്ലു ചെയ്യുമ്പോഴും ഉയര്‍ന്ന താപനിലയില്‍ ചൂടാക്കുമ്പോഴും എജിഇ (അഡ്വാന്‍സ്ഡ് ഗ്ലൈക്കേഷന്‍ എന്‍ഡ് പ്രൊഡക്ട്) എന്ന വിഷവസ്തു ഉണ്ടാകുന്നുണ്ട്. ശരീരം ഇതിനെ നേരിടുന്നത് സൈറ്റോകൈന്‍സ് എന്ന നീര്‍വീക്കമുണ്ടാക്കുന്ന രാസപദാര്‍ഥം വഴിയാണ്. അതുകൊണ്ട് ഉയര്‍ന്ന താപനിലയില്‍ പാചകം ചെയ്യുന്ന ഭക്ഷണങ്ങളും വളരെക്കുറച്ചുമാത്രം കഴിക്കുന്നതാണ് ആര്‍ത്രൈറ്റിസും സന്ധികളിലെ നീര്‍വീക്കവും തടയാന്‍ നല്ലത്. മിഠായികള്‍, മൈദ ഉപയോഗിച്ച് ബേക്കുചെയ്ത ഭക്ഷണം, സോഡ എന്നിവയൊക്കെ അളവു കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം. പുകവലിയും മദ്യപാനവും സന്ധികളെ മോശമായി ബാധിക്കുന്നു.

  കുട്ടികള്‍ക്ക് നെയ് കൊടുത്താല്‍

  കുട്ടികളുടെ ഭക്ഷണ കാര്യത്തില്‍ എപ്പോഴും അമ്മമാര്‍ ചില നിര്‍ബന്ധങ്ങള്‍ പിടിയ്ക്കും. കുഞ്ഞിന്‍റെ ആരോഗ്യ കാര്യത്തില്‍ ഏതൊരമ്മയും അതീവ ശ്രദ്ധാലുവായിരിക്കും. കുഞ്ഞ് ജനിച്ചു വീണതു മുതല്‍ കുഞ്ഞിന്‍റെ ഭക്ഷണ കാര്യത്തെപ്പറ്റി അമ്മമാര്‍ക്ക് ആധിയായിരിക്കും. എന്തൊക്കെ ഭക്ഷണം കൊടുക്കാം, എന്തൊക്കെ കൊടുക്കാന്‍ പാടില്ല എന്നൊക്കെ ഒരു പിടി സംശയങ്ങള്‍ അമ്മമാര്‍ക്കുണ്ടായിരിക്കും.

  എന്നാല്‍ പാലും പാലുല്‍പ്പന്നങ്ങളും എന്നും കുട്ടിയുടെ ആരോഗ്യത്തെ സഹായിക്കുന്നത് തന്നെയാണ്.നെയ് പാലിന്‍റെ ഉല്‍പ്പന്നമാണെങ്കിലും ഇതെങ്ങനെ കുട്ടിയുടെ ആരോഗ്യത്തെ സഹായിക്കുന്നു എന്ന് നോക്കാം. അതുപോലെ തന്നെ കുട്ടിയുടെ ആരോഗ്യത്തെ നെയ് ഏതൊക്കെ വിധത്തില്‍ സ്വാധീനിയ്ക്കുന്നു എന്ന് നോക്കാം.

 • നെയ് എന്ന ആരോഗ്യകരമായ കൊഴുപ്പ്
 • നെയ് എപ്പോഴും ആരോഗ്യകരമായ കൊഴുപ്പ് എന്ന് തന്നെയാണ് അറിയപ്പെടുന്നത്. ഒരു കുഞ്ഞ് ജനിച്ച്‌ ഒരു വര്‍ഷം ആകുമ്പോഴേക്കും ജനന സമയത്തുണ്ടായിരുന്നതിന്‍റെ മൂന്നിരട്ടി ഭാരം ഉണ്ടാവും. അതുകൊണ്ട് തന്നെ കുഞ്ഞിന് നെയ് കൊടുത്താല്‍ ഈ ഭാരം കൃത്യമായി മെയിന്‍റയിന്‍ ചെയ്യാന്‍ കഴിയും.

 • നെയ്യും കലോറിയും
 • നെയ്യില്‍ ധാരാളം കലോറി അടങ്ങിയിട്ടുണ്ട്. ഒരു ഗ്രാം നെയ്യില്‍ 9 കലോറിയാണ് അടങ്ങിയിട്ടുള്ളത്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് കലോറി അത്യാവശ്യമായിട്ടുള്ള ഒന്നാണ്.

 • ദഹനസംബന്ധമായ പ്രശ്നങ്ങള്‍
 • കുട്ടികള്‍ക്ക് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ വളരെ കൂടുതലായിരിക്കും. ഇതിനെ നിയന്ത്രണ വിധേയമാക്കാന്‍ നെയ്യിന് കഴിയും. നെയ് കുട്ടികള്‍ക്ക് നല്‍കുന്നത് ദഹനപ്രശ്നങ്ങള്‍ മാത്രമല്ല കുട്ടികളിലെ സന്ധിസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്ക്കും.

 • ബുദ്ധി വളര്‍ച്ചയ്ക്ക്
 • ഒരു വയസ്സാവുന്നതു വരെയുള്ള കുട്ടികളുടെ ബുദ്ധിവളര്‍ച്ച വളരെ പ്രധാനപ്പെട്ട ഒന്നാണ്. അതുകൊണ്ട് തന്നെ നെയ്യ് കുട്ടികളുടെ ബുദ്ധിവളര്‍ച്ചയ്ക്ക് വളരെയധികം സഹായിക്കുന്നു.

 • കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നു
 • കുട്ടികളുടെ കാഴ്ചശക്തിയുടെ കാര്യത്തിലും വളരെയധികം പ്രാധാന്യം നല്‍കുന്ന ഒന്നാണ്. കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്നതിന് നെയ് വളരെയധികം സഹായിക്കുന്നു.

 • ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറ
 • ആന്‍റി ഓക്സിഡന്‍റിന്‍റെ കലവറയാണ് നെയ്. ഇത് കുട്ടികളുടെ വളര്‍ച്ചാഘട്ടത്തെ വളരെയധികം സഹായിക്കുന്നു. നെയ് കുട്ടികളുടെ ഭക്ഷണത്തില്‍ ദിവസവും ഉള്‍പ്പെടുത്താം.

  വെജിറ്റേറിയനാകാം പക്ഷേ..........

  ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള ഭക്ഷണ രീതി തിരഞ്ഞെടുക്കാന്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ആഹാരം പോഷകസമൃദ്ധവും സമീകൃതവുമായിരിക്കണം.

 • വെജിറ്റേറിയന്‍സ് പലവിധം
 • വെജിറ്റേറിയന്‍സ് തന്നെ പലവിഭാഗക്കാരുണ്ട്. മത്സ്യവും മാംസവും ഒഴിവാക്കുമെങ്കിലും പാലും മുട്ടയുമൊക്കെ കഴിക്കുന്ന ലാക്ടോ-ഓവോ വെജിറ്റേറിയന്‍സാണ് ഏറ്റവും കൂടുതല്‍. ഓവോ വെജിറ്റേറിയന്‍സ് പാലുല്‍പന്നങ്ങള്‍ കഴിക്കുകയില്ല എന്നാല്‍ മുട്ട കഴിക്കും. ലാക്ടോ വെജിറ്റേറിയന്‍സ് പാലും പാലുല്‍പന്നങ്ങളും കഴിക്കും. മുട്ട കഴിക്കുകയില്ല. ഇനിയുള്ളവരാണ് പൂര്‍ണസസ്യഭുക്കുകള്‍ പാലുപോലും കുടിക്കാത്ത വിഭാഗത്തിന് രക്തകോശങ്ങളുടെ ഉല്‍പാദനത്തിനും നാഡീവ്യൂഹത്തിന്‍റെ വളര്‍ച്ചയ്ക്കുമെല്ലാം ആവശ്യം വേണ്ട വൈറ്റമിന്‍ B12 ന്‍റെ അഭാവമുണ്ടായേക്കാം.

 • ജീവകം B12 നിസ്സാരക്കാരനല്ല
 • അസ്ഥി മജ്ജയില്‍ നിന്ന് ചുവന്ന രക്താണുക്കള്‍ ആവശ്യത്തിന് ഉല്‍പാദിപ്പിക്കണമെങ്കില്‍ ജീവകം B12 വേണം. അതുപോലെ തന്നെ നാഡീഞരമ്പുകളും പ്രവര്‍ത്തനത്തിനാവശ്യമായ നാഡി ആവരണമായ മയിലിന്‍ ഷീത്തിന്‍റെ നിര്‍മാണത്തിനും B12 കൂടിയേ തീരൂ. ഗര്‍ഭസ്ഥശിശുവിന്‍റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കും B12 വേണം. ഈ ജീവകത്തിന്‍റെ അഭാവത്തെ തുടര്‍ന്നുണ്ടാകുന്ന വിളര്‍ച്ച വിശപ്പില്ലായ്മയ്ക്കും ക്ഷീണത്തിനുമൊക്കെ കാരണമാകാം. നാക്കിലെ തൊലിപോയി ചുവന്നു മിനുസപ്പെടുക, ചുണ്ടിന്‍റെ കോണുകള്‍ തുടര്‍ച്ചയായി പൊട്ടുക, നാക്കിലും വായ്ക്കുള്ളിലുമൊക്കെ കറുത്തപാടുകള്‍ പ്രത്യക്ഷപ്പെടുക തുടങ്ങിയവയൊക്കെ B12 കുറവിന്‍റെ  മറ്റു ലക്ഷണങ്ങളാണ്. നാഡീ വൈകല്യങ്ങളെ തുടര്‍ന്ന് കൈകാലുകള്‍ക്ക് മരവിപ്പ്, ശരീരത്തിന്‍റെ ബാലന്‍സ് നഷ്ടപ്പെടുക, ഓര്‍മക്കുറവ്, ആശയക്കുഴപ്പം തുടങ്ങിയ പ്രശ്നങ്ങള്‍, പ്രത്യേകിച്ചും പ്രായമേറിയവരില്‍ കൂടുതലായി ഉണ്ടാകാം.

 • B 12 എന്തില്‍ നിന്നു കിട്ടും?
 • പ്രായപൂര്‍ത്തിയായ ഒരു വ്യക്തിക്ക് പ്രതിദിനം 1 മൈക്രോഗ്രാം B12 മതി. പ്രധാനമായും ജന്തുജന്യ വിഭവങ്ങളായ മാംസം, മത്സ്യം, പാല്‍, മുട്ട, പാലുല്‍പ്പന്നങ്ങള്‍ എന്നിവയില്‍ നിന്നാണ് ശരീരത്തിനാവശ്യമായ B12 ലഭിക്കുന്നത്. നമ്മുടെ ശരീരത്തിന് B12 ഉല്‍പാദിപ്പിക്കാന്‍ കഴിയുകയില്ല. എന്നാല്‍ ഭക്ഷണത്തില്‍ നിന്നു ലഭിച്ച ജീവകം കരളില്‍ ശേഖരിച്ചു വയ്ക്കാന്‍കഴിയും. ഏകദേശം 2-3 വര്‍ഷത്തോളം ജീവകം B12 ന്‍റെ  ഈ ഫിക്സഡ് ഡിപ്പോസിറ്റ് പ്രയോജനപ്പെട്ടെന്നു വരാം. എന്നാല്‍ ജന്തു ജന്യ ഭക്ഷണത്തിലൂടെ വീണ്ടും ഡിപ്പോസിറ്റു ചെയ്തില്ലെങ്കില്‍ B12ന്‍റെ അഭാവമുണ്ടാകാം.

 • പാല്‍ കുടിച്ചാല്‍ മതി
 • നമുക്കാവശ്യമായ B12 പാലില്‍ നിന്നും ലഭിക്കും. ഇതിനു പുറമെ മാംസ്യം. കൊഴുപ്പ്, ലവണങ്ങള്‍ എന്നിങ്ങനെ ശരീരവളര്‍ച്ചയ്ക്കാവശ്യമായ മറ്റെല്ലാഘടകങ്ങളും പാലില്‍ അടങ്ങിയിട്ടുണ്ട്. കഴിയുന്നതും കറന്നെടുത്ത നറും പാല്‍ തന്നെ കുടിക്കണം. കൊഴുപ്പ് നീക്കം ചെയ്ത സ്കിംഡ് മില്‍ക്കില്‍ പോഷകം കുറയും. കുട്ടികള്‍ക്കും ഗര്‍ഭിണികള്‍ക്കും മുതിര്‍ന്നവര്‍ക്കും നറും പാല്‍തന്നെ കൊടുക്കണം.

  ദന്തഡോക്ടറില്ലാതെ തന്നെ പല്ലിലെ പോടിന് വിട

  പല്ലിലെ പോട് വളരെയധികം പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇതിനാകട്ടെ പ്രായപരിധിയും ഇല്ല. കുട്ടികളില്‍ തുടങ്ങി മുതിര്‍ന്നവരില്‍ വരെ ഇത്തരത്തില്‍ ദന്തക്ഷയം ഉണ്ടാവുന്നു. ആരംഭ ഘട്ടത്തില്‍ തന്നെ ശ്രദ്ധിച്ചാല്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതെ ഇതിനെ ഇല്ലാതാക്കാം. പല്ലിനു മുകളിലായി ഇരുണ്ട നിറത്തിലുള്ള പുള്ളികള്‍ കാണപ്പെടുന്നതാണ് ആദ്യഘട്ടം. കാലക്രമേണ ഇത് മറ്റ് പല്ലുകളിലേക്ക് വ്യാപിക്കുകയും അവിടെ സുഷിരങ്ങള്‍ രൂപപ്പെടുകയും ചെയ്യുന്നു. മറ്റ് പല ആരോഗ്യ പ്രശ്നങ്ങളിലേക്കും ഇത് വ്യാപിക്കുന്നതിനു മുന്‍പ് തടയിടേണ്ടത് അത്യാവശ്യമാണ്. ഇതിനെ പ്രതിരോധിയ്ക്കാനായി ദന്തഡോക്ടറെ സമീപിയ്ക്കുന്നവരാണ് നമ്മളില്‍ നല്ലൊരു ശതമാനവും. എന്നാല്‍ ഇനി ഡോക്ടറില്ലാതെ തന്നെ ഈ പ്രശ്നത്തെ നമുക്ക് പരിഹരിയ്ക്കാം. അതും വീട്ടിലിരുന്ന് തന്നെ, എങ്ങനെയെന്ന് നോക്കാം.

  ദന്തക്ഷയത്തിന് കാരണം എന്താണെന്നതാണ് ആദ്യം അറിയേണ്ട കാര്യം. പല്ലിന് ഉറപ്പും ബലവും തിളക്കവും നല്‍കുന്ന പല ഘടകങ്ങളും ആവശ്യമായ തോതില്‍ ലഭിയ്ക്കാത്തതാണ് പലപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം.

  വിറ്റാമിന്‍ എ ഡി ഇ കെ എന്നിവയുടെ അഭാവമാണ് പലപ്പോഴും ദന്തക്ഷയത്തിന്‍റെ പ്രധാന കാരണം. കൂടാതെ പല്ലിന്‍റെ ആരോഗ്യത്തിനാവശ്യമായ ധാതുക്കള്‍ ഭക്ഷണത്തില്‍ നിന്നും ശരീരത്തില്‍ നിന്നും ലഭിയ്ക്കാത്തും ദന്തക്ഷയത്തിന്‍റെ പ്രധാന കാരണമാണ്.

  ദന്തക്ഷയത്തിന് കാരണമാകുന്ന ചില വസ്തുക്കള്‍ നമ്മുടെ ഭക്ഷണശീലങ്ങളിലുണ്ട്. അമിത മധുരം ദന്തക്ഷയത്തിന്‍റെ പ്രധാന കാരണമാണ്. മധുരം കഴിച്ച്‌ കഴിഞ്ഞാല്‍ ഉടന്‍ തന്നെ വായ് കഴുകേണ്ടത് അത്യാവശ്യമാണ്.

  അസിഡിക് ആയ ഭക്ഷണങ്ങള്‍ കഴിച്ച്‌ കഴിഞ്ഞാലും വായ വൃത്തിയായി സൂക്ഷിക്കണം. അല്ലാത്ത പക്ഷം ഇതും ദന്തക്ഷയത്തിന് കാരണമാകും.

  • എന്നും രാവിലെ എഴുന്നേറ്റ് കഴിഞ്ഞാല്‍ ബ്രഷ് ചെയ്യുന്നതിനു മുന്നോടിയായി വെളിച്ചെണ്ണ കവിള്‍ കൊള്ളാവുന്നതാണ്. എന്നും രാവിലെ ഇത്തരമൊരു ശീലം ഉണ്ടാക്കിയെടുത്താല്‍ അത് പല്ലിനെ സംരക്ഷിക്കുന്നു.
  • ഉപ്പ് പല്ലിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ മുന്നിലാണ്. ഒരു ടീസ്പൂണ്‍ ഉപ്പ് വെള്ളത്തില്‍ ലയിപ്പിച്ച്‌ ആ വെള്ളം രണ്ട് മിനിട്ടോളം കവിള്‍ കൊള്ളുക. ദിവസവും മൂന്ന് പ്രാവശ്യം ഇത്തരത്തില്‍ ചെയ്താല്‍ അത് ദന്ത ക്ഷയത്തെ ഇല്ലാതാക്കുന്നു.
  • ആന്‍റി ബയോട്ടിക് ഗുണങ്ങളുള്ള ഒന്നാണ് വെളുത്തുള്ളി. മൂന്നോ നാലോ വെളുത്തുള്ളി കാല്‍ ടീസ്പൂണ്‍ ഉപ്പുമായി ചേര്‍ത്ത് ദന്തക്ഷയം ഉള്ള ഭാഗത്ത് വെയ്ക്കുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്താല്‍ അല്‍പദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ദന്തക്ഷയം പമ്പ കടക്കും.
  • സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യ സംരക്ഷണത്തിനും എന്നും മുന്നില്‍ തന്നെയാണ് മഞ്ഞള്‍. അല്‍പം മഞ്ഞള്‍പ്പൊടി ദന്തക്ഷയം ബാധിച്ച പല്ലിനോട് ചേര്‍ത്ത് വെയ്ക്കുക. 10 മിനിട്ടിനു ശേഷം തണുത്ത വെള്ളത്തില്‍ കഴുകിക്കളയാം.
  • അര ടീസ്പൂണ്‍ കടുകെണ്ണയില്‍ അല്‍പം മഞ്ഞള്‍പ്പൊടി മിക്സ് ചെയ്ത് മോണയിലും പല്ലിലുമായി തേച്ചു പിടിപ്പിക്കുക. 10 മിനിട്ടിനു ശേഷം കഴുകിക്കളയാം. ഇത്തരത്തില്‍ ആഴ്ചയില്‍ നാല് പ്രാവശ്യം ചെയ്യുക. മൂന്ന് ആഴ്ച കൃത്യമായി ചെയ്താല്‍ പല്ലിലെ പോടിന് വിട പറയാം.

  പോഷക സമ്പുഷ്ടമായ അവില്‍

  മനുഷ്യ ശരീരത്തിന് പുലരാനുള്ള മഹാബലശക്തി പ്രദാനം ചെയ്യുന്ന അന്ന വീര്യമഹായോഗിയാണ് അവില്‍ കൃഷിക്കളങ്ങളില്‍ പൊരിവെയിലില്‍ അധ്വാനിച്ച് വിളവെടുക്കുന്ന പ്രകൃതി പുരുഷന്മാരുടെ ആരോഗ്യ രഹസ്യവും അവിലാണ്. പ്രകൃതിയുടെ കരുത്തും നിഷ്കളങ്കതയും നിറഞ്ഞ അവില്‍ ഒരു ഔപചാരിക ഭക്ഷണമല്ല. അതുകൊണ്ടുതന്നെ പൊങ്ങച്ചവും കാപട്യവും വിളയാടുന്ന മാന്യസദസ്സുകളില്‍ അവില്‍ വിളമ്പപ്പെടാറില്ല.

  അവിലിന്‍റെ ഗുണങ്ങള്‍

  എല്ലിനും പല്ലിനും ബലം നല്‍കുന്ന പോഷകങ്ങളാണ് അവിലില്‍ അടങ്ങിയിട്ടുള്ളത്. എല്ലുമുറിയെ പണിയെടുത്താല്‍ പല്ലുമുറിയെ തിന്നാം എന്ന പ്രമാണം തന്നെ അവിലില്‍ നിന്നുണ്ടായതാണ്.അവില്‍, കൊട്ടത്തേങ്ങ എന്നിവയെല്ലാം നാട്ടുജീവിതത്തില്‍ വീരപുരുഷന്മാരുടെ ഭക്ഷണമായിരുന്നു. അവില്‍ തിന്ന സ്ത്രീകള്‍ക്ക് തൂങ്ങിക്കിടക്കുന്ന അയഞ്ഞശരീരഘടനയുണ്ടയുണ്ടാവില്ല.

  പ്രകൃതിയുടെ ഭക്ഷണം

  എരിവ്, പുളി, മധുരം, എണ്ണക്കൊഴുപ്പ് ഒന്നും തന്നെയില്ലാത്ത പരിശുദ്ധ പ്രകൃതി ഭക്ഷണമായ അവില്‍ പ്രമേഹവും കൊളസ്ട്രോളും രക്താതിമര്‍ദവും ഗ്രസിച്ച ആധുനിക മനുഷ്യര്‍ക്ക് ഔഷധതുല്യമായ അമൃത് തന്നെയാണ്. പോഷകനായകനായ അവില്‍ ശരീരത്തോടു ദഹിച്ചുചേരാന്‍ സമയമെടുക്കുമെന്നതിനാല് അവില്‍ കഴിക്കുന്നതിനു രണ്ടു മണിക്കൂര്‍ മുമ്പും അവില്‍ കഴിച്ചു കഴിഞ്ഞു നാലുമണിക്കൂര്‍ വരെയും ഭക്ഷണണൊന്നും കഴിക്കരുത്.

  അവിലിന്‍റെ പോഷകഗുണങ്ങള്‍

  അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സര്‍വീസിന്‍റെ  ഒരു പഠനത്തില്‍ 2000 പേര്‍ക്കു രണ്ടോ മൂന്നോ നേരം അവില്‍ നല്‍കി നടത്തിയ പഠനത്തില്‍ മെറ്റബോളിക് സിന്‍ഡ്രോമിനെ തടയാമെന്നു കണ്ടെത്തി. അരക്കപ്പ് അവിലില്‍ 180 കിലോ കാലറിയുണ്ട്. പൂരിതകൊഴുപ്പ് 1.5മി.ഗ്രാമും. ഒരു ഗ്രാം നാരുകളുമുണ്ട്. ബികോംപ്ലക്സ് വിറ്റമിനുകളാല്‍ സമ്പന്നമാണ് അവില്‍ നാരുകള്‍ ഉള്ളതിനാല്‍ ശരീരഭാരം കുറയ്ക്കാനാകും. പ്രമേഹ-രക്താതിസമ്മര്‍ദ രോഗികള്‍ക്ക് ഇത് ഏറ്റവും മികച്ച ഭക്ഷണമാണ്. വിശപ്പ് ശമിപ്പിക്കുന്ന ഭക്ഷണമായ അവില്‍ വയര്‍ നിറഞ്ഞ തോന്നലുണ്ടാക്കും. പതിയെയാണിതു ദഹിക്കുന്നത്. കുത്തരിയുടെ മുഴുവന്‍ ഗുണങ്ങളും കുത്തരിയില്‍ നിന്നു തയാറാക്കുന്ന അവിലിനുമുണ്ട്. കോംപ്ലക്സ് കാര്‍ബോഹൈഡ്രേറ്റാണിതിലുള്ളത്. അവിലിന് ലോഗ്ലൈസീമിക് ഇന്‍ഡക്സ് ആയതിനാല്‍ രക്തത്തിലെ പഞ്ചസാരയ്ക്കു വര്‍ധനവ് ഉണ്ടാകാതെ നിയന്ത്രിച്ചു നിര്‍ത്തും.

  പായ്ക്കറ്റ് ഭക്ഷണം ഗുണകരമോ?

  പായ്ക്കറ്റ് ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള പ്രധാന കാരണം സമയലാഭം, സൌകര്യം എന്നിവയാണ്. രാവിലെ ഓഫീസിലേക്കുള്ള ഓട്ടത്തിനിടയ്ക്ക് ഇഡ്ഡലിയും ദോശയും ഉണ്ടാക്കുന്നതിനു പകരം സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും കിട്ടുന്ന എതെങ്കിലും സെറിയലും ഒരു കപ്പു പാലുമാണ് പലരും ഇന്ന് കഴിക്കുന്നത്. അതുപോലെ കൊച്ചുകുട്ടികള്‍ക്കു പോലും പലതരത്തിലുള്ള പായ്ക്കറ്റ് ഭക്ഷണസാധനങ്ങള്‍ കൊടുക്കുന്നതും ഇന്നു സാധാരണമാണ്.

  നാം കഴിക്കുന്ന ആഹാരത്തില്‍ മൂന്നു തരത്തിലുള്ള ദോഷകരമായ രാസവസ്തുക്കളാണ് അടങ്ങിയിരിക്കുന്നത്. ഒന്നാമത് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന കീടനാശിനി, രണ്ടാമത് മെര്‍ക്കുറി പോലുള്ളവ, മൂന്നാമത് പ്രിസര്‍ വേറ്റീവുകള്‍ അല്ലെങ്കില്‍ പ്രോസസ്ഡ് ഫുഡില്‍ ഉപയോഗിക്കുന്ന ഡൈകള്‍. പരസ്യങ്ങളില്‍ പറയുന്നത് പായ്ക്കറ്റ് ഭക്ഷണം അരോഗ്യത്തിനു വളരെ നല്ലതാണ് എന്നാണ്. കൂടാതെ പോഷകങ്ങള്‍ നിറഞ്ഞതും. ട്രാന്‍സ്ഫാറ്റ്, പ്രിസര്‍ വേറ്റീവുകള്‍, മോണോസോഡിയം ഗ്ലൂക്കോമേറ്റ് എന്നിവ അടങ്ങിയിട്ടില്ലാത്തതുമാണ് എന്നൊക്കെയാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. എങ്കിലും നമ്മുടെ ആരോഗ്യത്തിനു ഹാനികരമായ മറ്റു പലചേരുവകളും ഇതില്‍‍ അടങ്ങിയിട്ടുണ്ട്. ഉദാഹരണത്തിന് നിത്യേന എല്ലാവരും കഴിക്കുന്നതാണ് ബിസ്കറ്റ്, മൈദ, പഞ്ചസാര, എഡിബിള്‍ വെജിറ്റബിള്‍ ഓയില്‍‍, ഇന്‍വേര്‍ട്ട് ഷുഗര്‍ എന്നിങ്ങനെ ഒരു നീണ്ട നിര ഇന്‍ഗ്രേഡിയന്‍റ് ലിസ്റ്റില്‍ ഉണ്ടാകും. എഡിബിള്‍ വെജിറ്റബിള്‍ ഓയില്‍ എന്നു പറയുന്നത് എണ്ണയില്‍‍ പ്രകൃതിയാല്‍ അടങ്ങിയിട്ടുള്ള ഗുണങ്ങള്‍ മാറ്റിയിട്ടുള്ളതാണ്. നമ്മുടെ കരളിന് ഇതു ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണ്. അതുപോലെ തന്നെ ഇന്‍വേര്‍ട്ട് ഷുഗര്‍. ഇത് ഗ്ലൂക്കോസിന്‍റെയും ഫ്രാക്ടോസിന്‍റെയും ഒരു മിശ്രിതമാണ്.വയര്‍ നിറഞ്ഞു എന്നപ്രതീതി ജനിപ്പിക്കാന്‍ ഈ ഷുഗറിനു കഴിയും. കൂടാതെ വീണ്ടും വേണം എന്ന തോന്നലും ഉണ്ടാക്കും. ബിസ്കറ്റ് ഒരു ഉദാഹരണം മാത്രമാണ്. മറ്റൊരു വിഭാഗമാണ് റെഡി ടു ഈറ്റ് പദാര്‍ഥങ്ങള്‍. മിക്കവാറും പ്രധാനപ്പെട്ട എല്ലാ പോഷകങ്ങളും മാറ്റിയതിനുശേഷം ഉണ്ടാക്കുന്നതാണിത്. കാലറിയും നാരുകളും മാത്രമുള്ള ഇവ വീണ്ടും ചൂടാക്കുമ്പോള്‍ ബാക്കിയുള്ള മൈക്രോന്യൂട്രിയന്‍റ്സ് ഉണ്ടെങ്കില്‍ അതുകൂടി നഷ്ടമാകും. പരസ്യത്തില്‍ പ്രസര്‍വേറ്റീവുകള്‍ ഇല്ലെന്നൊക്കെ പറയുമെങ്കിലും 12 മാസം വരെ സൂക്ഷിക്കാവുന്ന ഈ ആഹാര സാധനങ്ങളില്‍ അവ ചേര്‍ക്കുന്നില്ലെന്നു പറയാന്‍ കഴിയില്ല. മറ്റൊരു അപകടം പാക്കേജ്(പ്ലാസ്റ്റിക് കവര്‍, കാന്‍, ബോട്ടിലുകള്‍) ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന വസ്തുക്കളില്‍ പലതരം രാസപദാര്‍ഥങ്ങള്‍ ചേര്‍ന്നിട്ടുണ്ടെന്നതാണ്. കാന്‍സറിനു കാരണമായ ഒരുപ്രധാന രാസപദാര്‍ഥം(Formaldehyde) ഉപയോഗിച്ചാണു പലതരത്തിലുള്ള പാക്കേജ് നിര്‍മിക്കുന്നത്. എണ്ണ കലര്‍ന്ന റെഡി ടു ഈറ്റ് ഭക്ഷണങ്ങള്‍ (പനീര്‍ ഗ്രേവി, ദാല്‍കറി തുടങ്ങിയവ) ഈ രാസ പദാര്‍ഥങ്ങള്‍ വലിച്ചെടുക്കുകയും അവ ആഹാരത്തില്‍ കലരുകയും ചെയ്യുന്നു. വീട്ടില്‍ തന്നെ തയാറാക്കുന്ന ഭക്ഷണത്തിനു മുന്‍ തൂക്കം കൊടുക്കണം. ഒഴിച്ചുകൂടാനാകാത്ത സാഹചര്യങ്ങളിലും യാത്രകളിലും മറ്റും മാത്രം പായ്ക്കറ്റ് ഭക്ഷണത്തെ ആശ്രയിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.

  ലിജിയണേഴ്സ് ഡിസീസ്

  ന്യൂമോണിയയുടെ വ്യത്യസ്തമായ ഗണത്തിലാണ് ഈരോഗത്തെ പെടുത്തിയിരിക്കുന്നത്. എങ്കിലും ന്യൂമോണിയപോലെ തന്നെയാണ് ലക്ഷണങ്ങള്‍. രോഗണുക്കള്‍ അടങ്ങിയ ബാഷ്പപടലങ്ങള്‍ ശ്വസിച്ചശേഷം ഏതാണ്ടു രണ്ടു മുതല്‍ പത്തു ദിവസങ്ങള്‍ക്കുള്ളിലാണ് ലക്ഷണങ്ങള്‍ കാണുക. ചുമ, ശ്വാസതടസ്സം, രക്തം കലര്‍ന്ന കഫം, നെഞ്ചുവേദന, 104 ഡിഗ്രിവരെ ഉയരുന്ന കടുത്ത പനി, പേശീവേദന, കിടുകിടുപ്പ് എന്നിവയാണ് മുഖ്യലക്ഷണങ്ങള്‍. രോഗം കടുത്താല്‍ ചിലപ്പോള്‍ മാനസിക വിഷമങ്ങളും ഉണ്ടായെന്നിരിക്കും. വയറിളക്കവും കാണാം. ഏതുപ്രായക്കാരിലും രോഗം വരാമെങ്കിലും മധ്യവയസ്ക്കരിലും പ്രായം കൂടിയവരിലുമാണ് രോഗസാധ്യത കൂടുതല്‍. പുകവലിക്കാരില്‍ രോഗസാധ്യത വളരെയേറെയാണ്. അതു പോലെ തന്നെ മറ്റു ശ്വാസകോശരോഗങ്ങള്‍ ഉള്ളവരിലും പ്രിതിരോധശേഷി കുറഞ്ഞവരിലും സാധ്യത കൂടുതലാണ്. പൂര്‍ണആരോഗ്യമുള്ളവരിലും മരണസാധ്യത 10 ശതമാനം വരെ ഉയര്‍ന്നെന്നിരിക്കും.

  എയര്‍കണ്ടീഷനില്‍ നിന്നും

  വെള്ളത്തിലും മണ്ണിലും വളരെ ചെറിയ തോതില്‍ കാണപ്പെടുന്ന ഒരു രോഗാണുവാണ് ലീജിയോണെല്ലാ. ചില പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് രോഗാണുക്കള്‍പെരുകുന്നതും മനുഷ്യരിലേക്ക് വ്യാപിക്കുന്നതും. വലിയ കെട്ടിടങ്ങളിലെയും ഹോട്ടലുകളിലെും ആശുപത്രികളിലെയും മറ്റും എയര്‍കണ്ടീഷനിങ് സിസ്റ്റത്തിലാണ് ഇതു സാധാരണയായി പെരുകുക. 20-45 ഡിഗ്രി സെല്‍ഷ്യസ് താപനില ഈ രോഗാണുക്കള്‍ പെരുകാന്‍ കാരണമാകുന്നു. വലിയ എയര്‍കണ്ടീഷന്‍ സിസ്റ്റങ്ങളിലും ഹോട്ടലുകളിലും മറ്റും വെള്ളം വരുന്ന പൈപ്പുകളിലും ഇവ ചിലപ്പോള്‍  ധാരാളമായി കണ്ടെന്നുവരും. ഇങ്ങനെ രോഗാണു പെരുകിയാ കണികകള് ഏതെങ്കിലും കാരണത്താല്‍ ശ്വസിച്ചു ശ്വാസകോശത്തിനുള്ളില്‍ കടക്കുമ്പോഴാണ് രോഗം വരിക. ഷവറില്‍ കുളിക്കുമ്പോള്‍ പോലും ഇങ്ങനെ സംഭവിച്ചെന്നിരിക്കും. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്കു രോഗം പടരില്ല.

  മൂത്രം പരിശോധിച്ചറിയാം

  വ്യത്യസ്തമായ ഈ ന്യൂമോണിയയെ സത്യത്തില്‍ പലപ്പോഴും തിരിച്ചറിയാതെ പോവുകയാണു പതിവ്. അതുകൊണ്ടു തന്നെ മരണനിരക്ക് കൂടും. നമ്മുടെ നാട്ടില്‍ പ്രത്യേകിച്ചും. കഫം പരിശോധിച്ചും മൂത്രത്തില്‍ ഒരു പ്രത്യേക ടെസ്റ്റ് നടത്തിയും മറ്റും രോഗനിര്‍ണയം പെട്ടെന്നു സാധ്യമാക്കാനാകും. ഏക്സ്-റെയും പ്രയോജനപ്പെടും. ശ്വാസകോശത്തിന്‍റെ  രണ്ടുഭാഗങ്ങളിലും രോഗം ബാധിച്ചിരിക്കുന്നതായി എക്സറേയില്‍ കാണാം.

  രോഗനിര്‍ണയം സാധ്യമായാല്‍ ചികിത്സ ഫലപ്രദമാണ്. ചികിത്സ വൈകിയാല്‍ ശ്വസനപരാജയം, വൃക്ക പരാജയം, ഷോക്ക് എന്നിവയിലെത്തി മരണം സംഭവിക്കാം. മുന്തിയ ഹോട്ടലുകളിലും മറ്റും താമസിക്കുമ്പോള്‍ ഈ രോഗത്തിന്‍റെ  സാധ്യത ഓര്‍ത്തിരിക്കുന്നതു നന്നായിരിക്കും. ഈ രോഗത്തിന് ഓരു വാക്സിനും ലഭ്യമല്ല.

  ആരോഗ്യത്തിന് പ്രോബയോട്ടിക്കുകള്‍

  പുളിപ്പിച്ച ഭക്ഷണത്തില്‍ കാണപ്പെടുന്ന ഗുണകരമായ സൂക്ഷ്മാണുക്കളാണ് പ്രോബയോട്ടിക്കുകള്‍. പുതുമയുള്ള ഭക്ഷണങ്ങളാണ് എപ്പോഴും എല്ലാവരും ഇഷ്ടപ്പെടുന്നത്. ഫാം ഫ്രഷ്, ഫ്രഷ് ലി കുക്ക്ഡ് എന്നിങ്ങനെ. എന്നാല്‍ ഫ്രഷ് അല്ലെങ്കിലും തനതായ രുചിയും ഗന്ധവും നല്‍കുന്നതും പോഷകസമൃദ്ധവുമാണ് പുളിപ്പിച്ച ഭക്ഷണങ്ങള്‍. അന്തരീക്ഷ താപനിലയില്‍ അല്‍പം സമയം സൂക്ഷിക്കുമ്പോള്‍ സൂഷ്മാണുക്കളുടെ പ്രവര്‍ത്തനം മൂലം വരുന്ന മാറ്റം വളരെ ഗുണകരമാണ്. ഭക്ഷണ സാധനങ്ങള്‍ പുളിപ്പിക്കുമ്പോള്‍ അവയിലെ അന്നജം/പഞ്ചസാര ആല്‍ക്കഹോളോ ആസിഡോ ആയി മാറുകയാണ് ചെയ്യുന്നത്. യീസ്റ്റ് മൂലം പുളിക്കുമ്പോള്‍ പഞ്ചസാര ആല്‍ക്കഹോളായും ബാക്ടീരിയാമൂലം പുളിക്കുമ്പോള്‍ അന്നജം ലാക്ടിക് ആസിഡായും മാറും ഇത്തരം ബാക്ടീരിയകള്‍ വളരെ വേഗത്തില്‍ പെരുകുന്നതുമൂലം ഭക്ഷണത്തിന് കേടു വരുത്തുന്ന മറ്റു ബാക്ടീരിയകളെ തടയുകയും ചെയ്യുന്നു. മനുഷ്യ ശരീരത്തില്‍ ഗുണകരമായ ആയിരക്കണക്കിന് ബാക്ടീരിയകള്‍ വസിക്കുന്നുണ്ട്. അന്നനാളത്തില്‍/ദഹനവ്യൂഹത്തില്‍ കാണപ്പെടുന്ന ബാക്ടീരിയകള്‍ ദഹനവ്യനസ്ഥയെ മികവുറ്റതാക്കുന്നതോടൊപ്പം പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തും. പുളിപ്പിച്ച ഭക്ഷണത്തില്‍ കാണപ്പെടുന്ന ഗുണകരമായ സൂഷ്മാണുക്കള്‍ പ്രോബയോട്ടിക്കുകള്‍ എന്ന പേരിലറിയപ്പെടുന്നു. മരുന്നുകള്‍, വിഷാംശം, കെമിക്കലുകള്‍ ധാരാളമടങ്ങിയ ഭക്ഷണം, ശരീരത്തിനുണ്ടാകുന്ന വിവിധ തരം സമ്മര്‍ദങ്ങള്‍ ഇവയെല്ലാം ദഹന വ്യവസ്ഥയിലെ നല്ല ബാക്ടീരിയകളെ നശിപ്പിക്കുകയും ഇവയുടെ സംതുലനാവസ്ഥ താറുമാറാക്കുകയും ചെയ്യുന്നു. ഇത്തരം അവസരത്തില്‍ നല്ല ബാക്ടീരിയകളെ വര്‍ധിപ്പിച്ച് സംതുലനാവസ്ഥ നിലനിര്‍ത്തുകയാണ് പ്രോബയോട്ടിക്കുകള്‍ചെയ്യുന്നത്.

  പ്രോബയോട്ടിക്കുകളുടെ ഗുണങ്ങള്‍

  • ദഹന വ്യവസ്ഥയുടെ ആരോഗ്യം മെച്ചപ്പെടുത്തും.
  • വയറിളക്കം നിയന്ത്രിക്കുന്നു.
  • ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം നിയന്ത്രിക്കുന്നു.
  • മലാശയ കാന്‍സര്‍ തടയാന്‍ സഹായിക്കുന്നു.
  • വായു ക്ഷോഭം കുറയ്ക്കും
  • തലച്ചോറിന്‍റെ  പ്രവര്‍ത്തനം മെച്ചപ്പെടുത്തും.
  • ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും
  • ചില വിറ്റാമിനുകളുടെ നിര്‍മിതിക്ക് സഹായിക്കും.
  • മറ്റു പോഷകങ്ങളുടെ ആഗിരണം കൂടാന്‍ സഹായിക്കും.
  • രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നു.

  പാചകം ചെയ്യുമ്പോള്‍ ചിലതരം ബാക്ടീരിയകള്‍ നഷ്ടപ്പെട്ടേക്കാം. എന്നാല്‍ പുളിപ്പിക്കല്‍ പ്രക്രിയയിലൂടെ പോഷകഗുണവും വര്‍ധിക്കുന്നുണ്ട്. യാതൊരു പാചകവും ആവശ്യമില്ലാത്ത, പഴങ്കഞ്ഞി, തൈരും കാന്താരിമുളകും ചേര്‍ത്തതാണ് ഏറ്റവും മികച്ച പ്രോബയോട്ടിക്. ഇത് ഏത് രോഗാവസ്ഥിലും ദഹനം സുഗമമാക്കും. ഇത്തരം പ്രോബയോട്ടിക്കുകള്‍ ഭക്ഷണത്തിലൂടെ ലഭിച്ചാലും, ജീവനുള്ള ഇവയ്ക്ക് ദഹനവ്യൂഹത്തില്‍ വളരാന്‍ ഭക്ഷണം ആവശ്യമാണ്. ഇവയാണ് പ്രീബയോട്ടിക്കുകള്‍. പ്രധാനമായും വെള്ളത്തില്‍ അലിയുന്ന ഭക്ഷ്യനാരുകളാണ് പ്രീബയോട്ടിക്കുകള്‍. ഉള്ളി, വെളുത്തുള്ളി, ആപ്പിള്‍, വാഴപ്പഴം, പയറുവര്‍ഗങ്ങള്‍, ഓട്സ് ഇവയെല്ലാം പ്രോബയോട്ടിക്കുകളെ വളരാന്‍ സഹായിക്കും.

  നല്ലപ്രോബയോട്ടിക്കുകള്‍ക്ക്

  തൈര്, മോര്, ദോശ, ഇഡ്ഡലി, കള്ളപ്പം ഇവയുടെ മാവ്, അച്ചാറുകള്‍, ഉപ്പിലിട്ട മാങ്ങ, നെല്ലിക്ക, നാരങ്ങ എന്നിവയില്‍ നിന്ന് പ്രോബയോട്ടിക്കുകള്‍ ലഭിക്കും.

  • ശുദ്ധമായ പാലില്‍ തൈര് ചേര്‍ത്ത് ഉറയൊഴിച്ച് തൈര് ഉണ്ടാക്കുക
  • ഇഡ്ഡലി മാവും ദോശമാവും അന്തരീക്ഷ ഊഷ്മാവില്‍ സ്വയം പുളിക്കാന്‍ അനുവദിക്കുക.
  • വിനാഗിരി, പ്രസര്‍വേറ്റീവുകള്‍  ഇവ ചേരാത്ത അച്ചാറുകള്‍ വീടുകളില്‍ തയ്യാറാക്കുക.
  • വിപണിയില്‍ ലഭിക്കുന്ന, പ്രബയോട്ടിക്കുകള്‍ അടങ്ങിയതെന്ന് അവകാശപ്പെടുന്ന പല ഭക്ഷ്യ പദാര്‍ഥങ്ങളിലും അമിത മധുരവും  തന്മൂലം ശൂന്യ ഊര്‍ജ്ജവും ധാരാളമുണ്ട്.

  കുഞ്ഞുങ്ങള്‍ക്കുണ്ടാകുന്ന കഫക്കെട്ടിനെ ഭയപ്പെടേണ്ട

  കുട്ടികളില്‍ പ്രത്യേകിച്ച് ചെറിയ കുഞ്ഞുങ്ങളില്‍ ഇടക്കിടെയുണ്ടാകുന്ന കഫക്കെട്ട് മാതാപിതാക്കളില്‍ കടുത്ത ആശങ്കയും ഉത്കണ്ഠയും സൃഷ്ടിക്കുന്നതായി കണ്ടുവരുന്നുണ്ട്. തുടര്‍ച്ചയായി ഉണ്ടാകുന്ന കഫക്കെട്ട് പല കാരണങ്ങളാലാണ് ഉണ്ടാകുന്നത്. അതുകൊണ്ടുതന്നെ പലപ്പോഴും നിസ്സാരമായി കാണാവുന്ന ഈ പ്രശ്നം ന്യൂമോണിയ പോലുള്ള മാരകരോഗങ്ങളായി തീരാനും ഇടയാകുന്നുണ്ട്.

  തൊണ്ടയിലോ മൂക്കിനകത്തോ ഉണ്ടാകുന്ന നേരിയ കഫത്തിന്‍െറ സാന്നിധ്യം പോലും കുഞ്ഞുങ്ങള്‍ ശ്വസിക്കുമ്പോള്‍ ശബ്ദവ്യത്യാസമുണ്ടാക്കുന്നു. ഇത് കടുത്ത രോഗമെന്ന് കരുതി മാതാപിതാക്കള്‍ ഭയപ്പെട്ട് ചികില്സ തേടുകയാണ് പതിവ്. സാധാരണയായി മരുന്ന് ഉപയോഗിച്ചുളള ചികില്സയ്ക്ക് പകരം കുറച്ചുകൂടി ശ്രദ്ധാപൂര്‍വമായ പരിചരണം കൊണ്ടുമാത്രം സുഖപ്പെടാവുന്ന അവസ്ഥയാണിത്. അതേസമയം, കഫക്കെട്ടിന്‍െറ കുടെ ചുമ, പനി, ശ്വാസംമുട്ടല്‍, മറ്റെന്തെങ്കിലും അസ്വസ്ഥതകള്‍ എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ വൈദ്യസഹായം തേടേണ്ടതാണ്.

  രണ്ട് രീതിയിലാണ് കുട്ടികളില്‍ കഫക്കെട്ടുകള്‍ കണ്ടുവരുന്നത്. രോഗാണുബാധമൂലവും അലര്‍ജി മൂലവും. ശ്വാസകോശം, തൊണ്ട, മൂക്ക് തുടങ്ങിയ ഇടങ്ങളിലെ അണുബാധമൂലം ഉണ്ടാകുന്ന കഫക്കെട്ടിന്‍െറ കൂടെ പലപ്പോഴും പനിയുമുണ്ടാകും. രോഗാണുക്കളോടുള്ള ശരീരത്തിന്‍െറ ചെറുത്തുനില്പിന്‍െറ ഭാഗമായാണ് ഈ അവസ്ഥയില്‍ കഫക്കെട്ടുണ്ടാകുന്നത്. രോഗിക്ക് വിശ്രമത്തിന് പുറമെ ചികില്സയും ആവശ്യമായി വരുന്ന സന്ദര്‍ഭമാണിത്.

  അലര്‍ജിയാണ് രോഗത്തിന് മറ്റൊരു കാരണം. ശരീരത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന വസ്തുക്കളുടെയോ അന്തരീക്ഷത്തിന്‍െറയോ സാന്നിധ്യമാണ് അലര്‍ജിക്ക് കാരണമാകുന്നത്. അലര്‍ജിവസ്തുക്കളെ പുറംതള്ളാനുള്ള ശരീരത്തിന്‍െറ പ്രതിപ്രവര്‍ത്തനമാണ് ഇവിടെ കഫത്തിന് കാരണം.

  മുലപ്പാലിനു പുറമെ മറ്റ് പാലുകള്‍ നല്കുന്നതാണ് കുട്ടികളില്‍ കഫത്തിന് കാരണമായി തീരുന്നത് എന്നൊരു അഭിപ്രായം ചിലര്‍ പറയുന്നുണ്ടെങ്കിലും ഇതിന് ശാസ്ത്രീയ തെളിവുകളില്ല. അതേസമയം, ചില കുട്ടികളില്‍ പാല്‍ ഉപയോഗിക്കുമ്പോള്‍ അലര്‍ജി ഉള്ളതായി കണ്ടുവരുന്നുണ്ട്. ഇങ്ങനെയുള്ള കുട്ടികള്ക്ക് പാല്‍ നല്കേണ്ടതില്ല. കുട്ടികള്ക്ക് പശുവിന്‍ പാല്‍ നല്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് മാസം പ്രായമായ കുട്ടികള്ക്ക് പാലില്‍ രണ്ടിരട്ടിയും നാലു മാസമുള്ള കുട്ടികള്ക്ക് ഇരട്ടിയും ആറുമാസമാകുമ്പോള്‍ അതേ അളവിലും വെള്ളം ചേര്‍ത്താണ് നല്കേണ്ടത്. എളുപ്പം ദഹിക്കുന്നതിനുവേണ്ടിയാണ് പാല്‍ വെള്ളം ചേര്‍ത്തു നേര്‍പ്പിക്കുന്നത്. വെള്ളം ചേര്‍ത്തശേഷം പാല്‍ തിളപ്പിച്ച് കുറുക്കുമ്പോള്‍ നേര്‍പ്പിക്കുന്നതിനായി ചേര്‍ത്ത ജലം നഷ്ടമാവുകയാണ് ചെയ്യുന്നത്. ഇത് കുഞ്ഞുങ്ങളുടെ ദഹനം പ്രയാസമുള്ളതാക്കും. അതുകൊണ്ട് തിളപ്പിച്ച പാലില്‍ ആവശ്യത്തിന് തിളപ്പിച്ചാറിയ വെള്ളം ചേര്‍ക്കുകയാണ് ചെയ്യേണ്ടത്. എട്ടുമാസം മുതല്‍ മാത്രമേ നേര്‍പ്പിക്കാത്ത പാല്‍ നല്കാവൂ.

  ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച് രണ്ടുവയസ്സുവരെ കുഞ്ഞിനെ മുലയൂട്ടേണ്ടതും ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്കേ‍ണ്ടതുമാണ്. മുലയൂട്ടുന്ന അമ്മമാരുടെ ശുചിത്വക്കുറവും അണുബാധക്ക് ഒരു പ്രധാനകാരണമാണ്. കഴിയുന്നതും ഇരുന്ന് മുലയൂട്ടാന്‍ ശ്രദ്ധിക്കണം. കിടന്ന് മുലയൂട്ടുമ്പോള്‍ കുട്ടികള്ക്ക് തരിപ്പില്‍കയറാന്‍ സാധ്യതയേറെയാണ്. ഇങ്ങനെ സംഭവിക്കുന്നതാണ് കുട്ടികള്‍ക്ക് ഇന്‍ഫെക്ഷന്‍ വരാന്‍ ഒരുകാരണം. മുലപ്പാല്‍ യൂസ്റ്റേഷ്യന്‍ ട്യൂബിലുടെ ചെവിയില്‍ പ്രവേശിക്കുന്നതും ഇന്‍ഫെക്ഷന് കാരണമാകും. ഇതുമൂലം കഫക്കെട്ടും ചെവിവേദനയും ഉണ്ടായേക്കാം.

  പാരമ്പര്യമായി ശ്വാസംമുട്ടല്‍, കരപ്പന്‍ എന്നിവയുള്ള കുടുംബത്തിലെ കുട്ടികളില്‍ കഫക്കെട്ട് കണ്ടുവരുന്നുണ്ട്. ഇതിനു പുറമെ ചുറ്റുപാട്, ജനനസമയത്തെ ക്രമക്കേടുകള്‍ എന്നിവയും കുട്ടികളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കുകയും ഇടക്കിടെ അലര്‍ജിക്കും അണുബാധകള്‍ക്കും കാരണമാകുന്നുമുണ്ട്. മാസം തികയാതെ പ്രസവിക്കുന്ന കുട്ടികളിലും ഗര്‍ഭപാത്രത്തിലെ സ്രവം അകത്താക്കുന്ന കുട്ടികളിലും തൂക്കക്കുറവുള്ളവരിലും ഭാവിയില്‍ ഇടക്കിടെ അണുബാധയും അലര്‍ജിയും കണ്ടുവരാറുണ്ട്.

  ദിവസേന നല്ലപോലെ എണ്ണതേപ്പിച്ച് കുളിപ്പിക്കുന്ന കുട്ടികളിലും കഫത്തിന്‍െറ ശല്യം കൂടുതലായി കണ്ടുവരുന്നുണ്ട്. കളിച്ച് വിയര്‍ത്തിരിക്കുന്ന അവസ്ഥയില്‍ പെട്ടെന്ന് തണുത്ത വെള്ളത്തില്‍ കുളിക്കുന്നവരിലും ചൂടുള്ള കാലാവസ്ഥയില്‍ എയര്‍കണ്ടിഷന്‍ ചെയ്ത മുറിയില്നിന്ന് ഇടക്കിടെ പുറത്തേക്കും അകത്തേക്കും പ്രവേശിക്കുന്നവരിലും ജലദോഷവും തുടര്‍ന്ന് കഫക്കെട്ടും കണ്ടുവരുന്നുണ്ട്. പെട്ടെന്നുള്ള ഊഷ്മാവിന്‍െറ വ്യതിയാനം ശരീരത്തിന്‍െറ പ്രതിരോധ ശേഷിയെ തകര്‍ക്കുന്നതാണ് ഇതിന് കാരണം. ചെറിയകുഞ്ഞുങ്ങള്‍ മുലപ്പാല്‍ ശരിയായ രീതിയില്‍ കുടിക്കാതിരിക്കുക, ഇടക്കിടക്ക് ഉണരുക, നിരന്തരം കരയുക, ശോധന കുറയുക തുടങ്ങിയ ലക്ഷണങ്ങള്‍ കഫക്കെട്ടിനോടൊപ്പം കണ്ടാല്‍ ഉടന്‍ ചികില്സ തേടേണ്ടതാണ്.

  തൊണ്ടയുടെ ഭാഗത്തുള്ള അഡ്രിനോയിഡ് ഗ്രന്ഥികളിലെ നീര്‍ക്കെട്ടും കഫക്കെട്ടിന് കാരണമാവാറുണ്ട്. കുട്ടികള്‍ വളരുന്നതിനനുസരിച്ച് സങ്കോചിച്ച് കൗമാരത്തോടെ പ്രവര്‍ത്തനം നിലക്കുന്ന ഈ ഗ്രന്ഥി ചുരുങ്ങാതിരിക്കുകയോ വലുതാവുകയോ ചെയ്യുമ്പോഴാണ് പ്രശ്നമാവുന്നത്. ശസ്ത്രക്രിയ കൂടാതെ മരുന്ന് ഉപയോഗിച്ചുതന്നെ ഈ അസുഖം ഭേദമാക്കാം.

  കഫക്കെട്ടിനും ഇടക്കിടെയുണ്ടാകുന്ന അണുബാധകള്‍ക്കും അലര്‍ജിരോഗങ്ങള്‍ക്കും ഹോമിയോപ്പതിയില്‍ ഫലപ്രദമായ ചികില്‍സയുണ്ട്. കുഞ്ഞുങ്ങള്‍ക്ക് എളുപ്പത്തില്‍ നല്കാന്‍ കഴിയുന്നതും ഹോമിയോ മരുന്നുകളുടെ ഒരു ഗുണമാണ്. കൃത്യമായ അളവില്‍ ആവശ്യമുള്ള കാലയളവില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ നല്കിയാല്‍ ഈ രോഗത്തെ വളരെ എളുപ്പത്തില്‍ നേരിടാവുന്നതാണ്.

  ടിഫിൻബോക്സിൽ എന്തൊക്കെ വേണം?

  പഠനത്തിരക്കിനിടയിൽ മിക്ക കുട്ടികളും വേണ്ടത്ര പ്രാധാന്യം നൽകാത്ത ഒന്നുണ്ട് — പോഷകാഹാരം. രുചിയും പോഷകങ്ങളും ഒത്തിണങ്ങിയ പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും തയ്യാറാക്കാൻ അമ്മമാർ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കണം.

  ഊർജവും പ്രോട്ടീനും

  രാവിലെ ആഹാരം കഴിക്കുന്നില്ല, ഉച്ചയ്ക്കു കൊണ്ടു പോകുന്നതെല്ലാം കളയുന്നു.’ മിക്ക അമ്മമാരുടെയും പരാതിയാണിത്.... നാലുമുതൽ 15 വയസു വരെയുളള സ്കൂൾകാലം വളർച്ചാകാലം കൂടിയാണ്. ഈ കാലത്തു കൂടുതൽ ഊർജവും കൂടുതൽ പ്രോട്ടീനും ഒപ്പം മറ്റു പോഷകങ്ങളും വേണം. ഒരു ദിവസത്തേയ്ക്കു കുട്ടികൾക്കു വേണ്ട ശരാശരി ഊർജം 1690 കലോറി മുതൽ 2450 കലോറി വരെയാണ്. പ്രോട്ടീൻ 30 മുതൽ 70 ഗ്രാമും.

  സമീകൃതാഹാരം

  ചെറിയ കുട്ടികൾക്കു പ്രഭാത ഭക്ഷണം, ഉച്ചഭക്ഷണം, അത്താഴം എന്നിവ കൂടാതെ രാവിലെ പത്തുമണിക്കും വൈകിട്ട് നാലുമണിക്കും സ്നാക്കുകൾ നൽകാം. അഞ്ചാം ക്ലാസു കഴിയുന്നതോടെ മിക്ക കുട്ടികളും ആഹാരകാര്യത്തിൽ സ്വന്തമായ തീരുമാനങ്ങളെടുത്തു തുടങ്ങും. പോഷകത്തെ ഒഴിവാക്കി രുചിയ്ക്കു പിറകെ പോകാനാകും അവർക്കിഷ്ടം. ഈ സമയത്ത് അമ്മമാർ പ്രത്യേകം ശ്രദ്ധിക്കണം.

  വൈവിധ്യം ആഹാരത്തിലും

  കുട്ടി മടുപ്പു കാണിക്കാതിരിക്കാൻ ആഹാരത്തിന്‍റെ നിറം, രുചി, മണം, രൂപം എന്നിവയിൽ വൈവിധ്യം നിലനിർത്തണം. ഉദാഹരണത്തിന് ഒരു ദിവസം ബ്രേക്ഫാസ്റ്റിനു ദോശയാണെങ്കിൽ അടുത്ത ദിവസം ദോശമാവുകൊണ്ട് പീറ്റ്സ (മിനി പീറ്റ്സ) കളുണ്ടാക്കി പച്ചക്കറികളും പാൽക്കട്ടിയും വച്ചു നൽകാം. ദിവസവും അരലിറ്റർ പാൽ പാട നീക്കി നൽകണം. പാലിൽ കാത്സ്യവും പ്രോട്ടീനും ഉണ്ട്. കൊഴുപ്പും കലോറിയും കൂടുതലുളള ജങ്ക്ഫുഡുകൾ കർശനമായ നിയന്ത്രിക്കണം.

  ഫ്രൂട്ട് സ്നാക്ക്സ്

  പത്തുമണിക്കു കഴിക്കാൻ കുട്ടിക്കു നൽകുന്ന സ്നാക്ക് ഇനി ആപ്പിൾ, ഓറഞ്ച്, മുന്തിരി ഇവയിലേതെങ്കിലുമാക്കൂ. ബിസ്ക്കറ്റിൽ കൊഴുപ്പും കലോറിയും കൂടുതലാണ്. അതിനാൽ അവ കുറയ്ക്കാം. നന്നായി വ്യായാമം ചെയ്യുന്ന കുട്ടിയാണെങ്കിൽ അൽപം കലോറി കൂടിയെന്നു കരുതി പേടിക്കാനുമില്ല.

  ചെറുപയർ മുളപ്പിച്ചത്, കടലമിഠായി, എളളുണ്ട, ഇവയെല്ലാം ആരോഗ്യകരമായ സ്നാക്കുകളാണ്. പഞ്ചസാര കൂടുതലടങ്ങിയ ശീതളപാനിയങ്ങൾ കുറയ്ക്കണം. ഇവ ശരീരത്തിലെ കാത്സ്യത്തിന്‍റെ ആഗിരണം കുറയ്ക്കാൻ കാരണമാകും. പ്രായപൂർത്തിയാകുമ്പോൾ ഓസ്റ്റിയോപൊറോസിസ് പോലുളള രോഗങ്ങൾ വരാൻ ഇതു കാരണമാകും.

  ലഞ്ചും പച്ചക്കറികളും

  ഉച്ചഭക്ഷണത്തിൽ ഇലക്കറികൾ സമൃദ്ധമായി വേണം. ചോറും മീനും പച്ചക്കറിത്തോരനും ഉച്ചയ്ക്കു നൽകാം. അടുത്തദിവസം കറിയായി തൈരും സാമ്പാറും അവിയലും. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുട്ട നൽകാം. മീനും ഇറച്ചിയും മിതമായി നൽകുന്നതിനു കുഴപ്പമില്ല.

  ദിവസവും കുറഞ്ഞത് ഒന്നര ടീസ്പൂൺ വീതം പച്ചക്കറികളും കിഴങ്ങുവർഗങ്ങളും പയറു പരിപ്പു വർഗങ്ങളും കുട്ടികളുടെ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുരിങ്ങയില, പാലക്, ചീരകൾ എന്നിങ്ങനെ ഇലക്കറികൾ ഉൾപ്പെടുത്താം. വലുതാകും തോറും അതിന്‍റെ അളവു കൂട്ടിക്കൊണ്ടു വരണം.

  ടിഫിൻബോക്സ് വൃത്തിയോടെ

  സ്റ്റീൽ പാത്രങ്ങളാണ് ടിഫിൻബോക്സായി ഉപയോഗിക്കാൻ നല്ലത്. ടിഫിൻബോക്സ് അന്നന്നു തന്നെ നന്നായി വൃത്തിയാക്കി വയ്ക്കണം.

  വിളര്‍ച്ച തടയാന്‍ ആയുര്‍വേദം

  രക്തത്തിലെ ഹീമോഗ്ലോബിന്‍െറയും ചുവന്ന രക്താണുക്കളുടേയും എണ്ണത്തിലും ഗുണത്തിലും കുറവ് വരുന്ന അവസ്ഥയാണ് വിളര്‍ച്ച അഥവാ അനീമിയ. ആയൂര്‍വേദം ‘‘പാണ്ഡു’’ എന്നാണ് വിളര്‍ച്ചയെ പറയുക. ശരീരത്തില്‍ നിന്ന് രക്തം നഷ്ടപ്പെടുകയോ ഉല്‍പാദിപ്പിക്കപ്പെടുന്ന രക്തം ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് മതിയാകാതെ വരികയോ ചെയ്യുമ്പോള്‍ വിളര്‍ച്ച ഉണ്ടാകുന്നു. ലോക ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം പേര്‍ക്ക് വിളര്‍ച്ചയുള്ളതായി കാണുന്നു.

  വിളര്‍ച്ച ഉണ്ടാകുന്നതെങ്ങനെ ?
  അസ്ഥികളിലെ മജ്ജയിലാണ് രക്തം ഉല്പാദിപ്പിക്കുന്നത്. ഏകദേശം അഞ്ചു ലക്ഷം കോടി ചുവന്ന രക്തകോശങ്ങളാണ് ഒരു ദിവസം മജ്ജയിലുണ്ടാകുന്നത്. ചുവന്ന രക്തകോശങ്ങളുടെ സ്വാഭാവികമായ ആയുസ്സ് 120 ദിവസമാണ്. അനാരോഗ്യമുള്ളവരില്‍ ഇത് വീണ്ടും കുറയും. ചില അവസ്ഥകളില്‍ നശിക്കപ്പെടുന്നതിന്‍െറയും നിര്‍മ്മിക്കപ്പെടുന്നതിന്‍െറയും അനുപാതം നഷ്ടപ്പെടുന്നത് ചുവന്ന രക്താണുക്കളുടെ അമിത നാശത്തിനിടയാക്കും. ഇത് വിളര്‍ച്ചയ്ക്കിടയാക്കുന്നു. ഇവരില്‍ മഞ്ഞപ്പിത്തത്തിന്‍െറ ലക്ഷണങ്ങളും കാണാറുണ്ട്.

  വിളര്‍ച്ച പ്രധാനമായും നാലു തരം
  കാരണങ്ങളുടെയും സ്വഭാവത്തിന്‍റെയും അടിസ്ഥാനത്തില്‍ വിളര്‍ച്ചയെ പ്രധാനമായും നാലായി തരംതിരിക്കാം.

  1. രക്തകോശങ്ങളുടെ നിര്‍മ്മാണത്തിന് ആവശ്യമായ പോഷകങ്ങളുടെ കുറവ് മൂലമുണ്ടാകുന്ന വിളര്‍ച്ച.
  ഏറ്റവും സാധാരണമായി കണ്ട് വരുന്ന വിളര്‍ച്ചയാണിത്. ഇരുമ്പിന്‍െറ കുറവാണ് ഇതിനിടയാക്കുക. വളര്‍ച്ചാവേഗം കൂടുന്ന ബാല്യത്തിലും കൗമാരത്തിലും ഇരുമ്പിന്‍െറ ആവശ്യകത വളരെ കൂടുതലാണ്. ഗര്‍ഭകാലത്തും ഇരുമ്പടങ്ങിയ ഭക്ഷണം ധാരാളം കഴിക്കേണ്ടതുണ്ട്. ആര്‍ത്തവവുമായി ബന്ധപ്പെട്ട് രക്തം നഷ്ടപ്പെടുന്നതിനാല്‍ ഇരുമ്പിന്‍െറ കുറവ് മൂലമുള്ള വിളര്‍ച്ച സ്ത്രീകളിലുണ്ടാകാറുണ്ട്.

  2. അസ്ഥിമജ്ജക്ക് വേണ്ടത്ര രക്തകോശങ്ങളെ ഉല്പാദിപ്പിക്കാന്‍ കഴിയാതെ വരുന്നത് മൂലമുണ്ടാകുന്ന വിളര്‍ച്ച
  ദീര്‍ഘനാളായുള്ള കരള്‍ വൃക്കരോഗങ്ങള്‍, അര്‍ബുദം, ക്ഷയം, തൈറോയ്ഡ് തകരാറുകള്‍ ഇവയൊക്കെ മജ്ജയുടെ പ്രവര്‍ത്തനങ്ങളെ തകരാറിലാക്കും.

  3. ജന്മനായുള്ള ഹീമോഗ്ളോബീന്‍െറ ഉല്‍പാദനത്തിലെ തകരാറുകള്‍ മൂലമുള്ള വിളര്‍ച്ച
  ഈ അവസ്ഥയില്‍ ചുവന്ന രക്തകോശങ്ങള്‍ മജ്ജയില്‍ നിര്‍മ്മിക്കപ്പെടുന്നതിനേക്കാള്‍ വേഗത്തില്‍ നശിച്ച് പോകുന്നു. ചുവന്ന രക്തകോശങ്ങളുടെ ഘടനാപരമായ തകരാറുകളും വിളര്‍ച്ചക്കിടയാക്കും.

  4. അപകടങ്ങള്‍ മൂലമുള്ള രക്തസ്രാവം കൊണ്ടുണ്ടാകുന്ന വിളര്‍ച്ച

  വിളര്‍ച്ച പ്രധാനലക്ഷണങ്ങള്‍

  ചെറിയ ആയാസങ്ങള്‍ പോലും കഠിനമായ ക്ഷീണത്തിനും കിതപ്പിനും ഇടയാക്കുന്നത് വിളര്‍ച്ചയുടെ പ്രധാന ലക്ഷണങ്ങളിലൊന്നാണ്. ദേഷ്യം, ശ്വാസം മുട്ടല്‍, തണുപ്പ് സഹിക്കാന്‍ വയ്യാതാവുക, ഹൃദയമിടിപ്പ് കൂടുക, മുടികൊഴിച്ചില്‍, തലകറക്കം, വിളറിയ വെളുപ്പുനിറം പ്രത്യേകിച്ച് കണ്ണിന് താഴെയുള്ള ശ്ളേഷ്മ സ്തരത്തിലും ചര്‍മ്മത്തിലും നാക്കിലും തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍. കല്ല്, മണ്‍കട്ട, അരി, പേപ്പര്‍, പെയിന്റ് , തടി, തലമുടി ഇവ കഴിക്കാന്‍ തോന്നുന്നതും വിളര്‍ച്ചയുടെ പ്രത്യേക ലക്ഷണമാണ്. കാലില്‍ രൂപപ്പെടുന്ന നീരും ശ്രദ്ധയോടെ കാണണം. മലം കറുത്ത നിറത്തില്‍ പോകുന്നത് ആന്തരിക രക്തസ്രാവത്തിന്‍െറ മുഖ്യ ലക്ഷണമാണ്.

  വിളര്‍ച്ച -സാധ്യതകള്‍ ആര്‍ക്കൊക്കെ ?

  ബാഹ്യമായും ആന്തരികമായും അമിതമായുണ്ടാകുന്ന രക്തസ്രാവങ്ങളൊക്കെ വിളര്‍ച്ചക്ക് വഴിയൊരുക്കാറുണ്ട്. അന്നനാളം, ആമാശയം തുടങ്ങിയ ഭാഗങ്ങളിലെ അര്‍ബുദം, അര്‍ശ്ശസ്, രക്തപിത്തം, കുടലിലും ആമാശയത്തിലുമുണ്ടാകുന്ന രക്തസ്രാവം ഇവയൊക്കെ കഠിനമായ വിളര്‍ച്ചയ്ക്കിടയാക്കാറുണ്ട്. ദീര്‍ഘകാല കരള്‍ രോഗങ്ങളെത്തുടര്‍ന്ന് അന്നനാളത്തില്‍ രക്തക്കുഴലുകള്‍ വീര്‍ത്ത് പൊട്ടുന്നതും, ഗുരുതരമായ രക്തസ്രാവത്തിനും വിളര്‍ച്ചയ്ക്കുമിടയാക്കും. കൂടാതെ ബാഹ്യമായുണ്ടാകുന്ന ആഘാതങ്ങള്‍, ഭക്ഷ്യവിഷബാധ ഇവയും വിളര്‍ച്ചയ്ക്കിടയാക്കും. ചില കാരണങ്ങളാല്‍ ആഹാരത്തില്നിന്ന് ഇരുമ്പിനെ വലിച്ചെടുക്കാനുള്ള ശേഷി ചിലര്‍ക്ക് കുറവായിരിക്കും. ഇതും വിളര്‍ച്ചയ്ക്കിടയാക്കും. കൊക്കപ്പുഴുബാധ വിളര്‍ച്ചയ്ക്കിടയാക്കുന്ന മറ്റൊരു ഘടകമാണ്. മുലപ്പാലിന് പകരം പശുവിന്പാല്‍ മാത്രം കുടിച്ച് വളരുന്ന കുട്ടികളിലും വിളര്‍ച്ച ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

  സ്ത്രീകളില്‍ വിളര്‍ച്ച കൂടുതല്‍

  പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകളിലാണ് വിളര്‍ച്ച കൂടുതലായി കാണുന്നത്. സ്ത്രീകളില്‍ ആര്‍ത്തവകാലത്തെ അമിത രക്തസ്രാവത്തിന് പുറമേ ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശായാര്‍ബുദം, അണ്ഡാശയങ്ങളിലും ഫലോപ്പിയന്‍ നാളികളിലുമുണ്ടാകുന്ന മുഴകള്‍ തുടങ്ങിയവയും രക്തസ്രാവത്തിനും വിളര്‍ച്ചയ്ക്കുമിടയാക്കും. പുരുഷന്മാരില്‍ ഹീമോഗ്ളോബിന്‍െറ നില 13 gm\d കുറവാണെങ്കില്‍ വിളര്‍ച്ചയുള്ളതായി കണക്കാക്കാം. സ്ത്രീകളില്‍ 12 gm\d ലും ഗര്‍ഭകാലത്ത് 11.5 ഗ്രാം\d ലും കുറയുന്നത് വിളര്‍ച്ചയുടെ സൂചനയാണ്. പ്രസവസമയത്തും, ഗര്‍ഭകാലങ്ങളിലും വിളര്‍ച്ച വിവിധതരത്തിലുള്ള സങ്കീര്‍ണ്ണതകള്‍ക്കുമിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധയുണ്ടാവണം.

  പരിഹാരങ്ങള്‍

  വിളര്‍ച്ചക്കിടയാക്കുന്ന കാരണങ്ങള്‍ വ്യത്യസ്തമായതിനാല്‍ ചികിത്സയും ഓരോരുത്തരിലും വ്യത്യസ്ഥമായിരിക്കും. മുന്തിരി, ഈന്തപ്പഴം, നെല്ലിക്ക, ഇലവിന്‍ പശ, ഇരട്ടി മധുരം, ഞാഴല്പ്പൂവ്, ചീറ്റിന്തല്‍, പാച്ചോറ്റിത്തൊലി, മുരല്‍വിത്ത്, ലന്തപ്പഴം, മാതളം, അത്തിപ്പഴം, കരിമ്പ്, യവം, മുത്തുച്ചിപ്പി, മൈലാഞ്ചി ഇവ വിളര്‍ച്ചയുമായി ബന്ധപ്പെട്ട വിവിധ ഘട്ടങ്ങളില്‍ പ്രയോജനപ്പെടുത്താറുണ്ട്. ഒൗഷധത്തോടൊപ്പം ഇരുമ്പടങ്ങിയ ഭക്ഷണങ്ങളും വിളര്‍ച്ചയുടെ നിയന്ത്രണത്തിന് അനിവാര്യമാണ്.
  • പച്ചക്കറികള്‍- തക്കാളി, പാവയ്ക്ക, ബ്രോക്കോളി, ബീറ്റ്റൂട്ട്, കോവയ്ക്ക, പടവലങ്ങ, ബീന്സ്.
  • പയര്‍വര്‍ഗ്ഗങ്ങള്‍ -ചെറുപയര്‍, തുവര
  • ധാന്യങ്ങള്‍ -തവിട് കളയാത്ത അരി, ഗോതമ്പ്
  • പഴങ്ങള്‍ -ആപ്പിള്‍, നേന്ത്രപ്പഴം, മാതളം, നെല്ലിക്ക, പപ്പായ, പേരക്ക, മുന്തിരിങ്ങ
  • ഇലക്കറികള്‍ -വിവിധയിനം ചീരകള്‍, മുരിങ്ങയില
  • മത്സ്യങ്ങള്‍ -മത്തി, അയല, നെയ്മീന്‍
  • ഉണക്കപ്പഴങ്ങള്‍ -കപ്പലണ്ടി, ഉണങ്ങിയ ഈന്തപ്പഴം, ബദാം.
  ഇവ ഭക്ഷണത്തില്‍ മാറിമാറി ഉള്‍പ്പെടുത്തുന്നത് വിളര്‍ച്ച തടയും. കരിപ്പെട്ടി, എള്ള് ഇവയും നല്ല ഫലം തരും. അതുപോലെ ഭക്ഷണം തെരെഞ്ഞെടുക്കുന്നതിലെ അപാകതകളും വിളര്‍ച്ചക്കിടയാക്കാറുണ്ട്. കാത്സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ക്കൊപ്പം ഇരുമ്പടങ്ങിയ ഭക്ഷണങ്ങള്‍ ഉപയോഗിക്കുന്നത് ഇരുമ്പിന്‍െറ ആഗീകരണത്തെ തടസ്സപ്പെടുത്താറുണ്ട്. പാല്‍, പാല്ക്കട്ടി, മറ്റു പാലുല്പ്പ‍ന്നങ്ങള്‍ തുടങ്ങിയ കാത്സ്യത്തിന്‍െറ ഉറവിടങ്ങള്‍ക്കൊപ്പം ഇരുമ്പടങ്ങിയവ ഉപയോഗിക്കുന്നത് ഒഴിവാക്കണം.

  തൊണ്ട വീക്കം -ചില അറിവുകൾ

  തൊണ്ടയുടെ ഉള്‍ഭാഗത്തെയാണ് ഫാരിംഗ്സ് എന്നു പറയുന്നത്. ഇവിടെ വൈറസ് – ബാക്ടീരിയ അണുബാധ മൂലം വീക്കം ഉണ്ടായി തൊണ്ടവേദനയും ചൊറിച്ചിലും ഭക്ഷണം ഇറങ്ങാന്‍ പ്രയാസവും വരാം. ഇതാണ് ഫാരിന്‍ജൈറ്റിസ് അഥവാ തൊണ്ടവീക്കം. ടോണ്‍സിലൈറ്റിസില്‍ ടോണ്‍സിലിനു മാത്രമാണ് വീക്കം എന്നാല്‍ ഫാരിന്‍ജൈറ്റിസില്‍ തൊണ്ടയ്ക്കു മുഴുവനായി വേദനയും ചുവപ്പും കാണാം. ഒരു പാട് ശബ്ദം ഉപയോഗിക്കുന്ന വര്‍ക്ക് ഫാരിന്‍ജൈറ്റിസിനു കൂടുതല്‍ സാധ്യത ഉണ്ട്

  ലക്ഷണങ്ങള്‍

  • തൊണ്ട വേദന, തൊണ്ട ചൊറിച്ചില്‍, തുമ്മല്‍, തലവേദന, മൂക്കൊലിപ്പ്, ശരീരവേദന, ക്ഷീണം, ചുമ, പനി എന്നിവയാണ് സാധാരണ ലക്ഷണങ്ങള്‍.
  • ബാക്ടീരിയ മൂലമുള്ള ഫാരിന്‍ ജൈറ്റിസില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങളോടൊപ്പം തൊണ്ടയില്‍ ചുവപ്പും വെളുത്ത പാടുകളും പനിയും ഉണ്ടാകാം.

  ആര്‍ക്കൊക്കെ വരാം

  • അലര്‍ജി മൂലം സൈന സൈറ്റിസ് ഉണ്ടാകുന്നവര്‍.
  • പുകവലിക്കുന്നവരിലും അതു ശ്വസിക്കുന്നവരിലും.
  • പുളിച്ചുതികട്ടല്‍ അഥവാ ആസിഡ് റിഫ്ളക്സ് ഉള്ളവര്‍.
  • ശബ്ദം ഒരുപാട് ഉപയോഗിക്കുന്നവര്‍ (ഉദാ- അധ്യാപകര്‍).
  • ജലദോഷമുള്ളവരുമായി ഇടപഴകുന്നവര്‍.
  • നഴ്സറി – പ്ലേ സ്കൂള്‍ കുട്ടികള്‍.

  ശ്രദ്ധിക്കുക

  • ഒരാഴ്ച കഴിഞ്ഞിട്ടും തൊണ്ടവേദന മാറാതിരുന്നാല്‍.
  • പനി കൂടുകയോ ചര്‍മത്തില്‍ പൊങ്ങലോ തടിപ്പോ ഉണ്ടാവുകയോ ചെയ്താല്‍.

  എന്തു കൊണ്ട്?

  • ഫാരിന്‍ജൈറ്റിസ് വരാന്‍ പ്രധാന കാരണം വൈറസ് അണുബാധയാണ്. ചുരുക്കമായി ബാക്ടീരിയല്‍ അണുബാധ കൊണ്ടും രോഗം വരാം.

  പെട്ടെന്ന് ചെയ്യാം

  • നേരിയ ചൂടുള്ള ഒരു ഗ്ലാസ് വെള്ളത്തില്‍ നന്നായി ഉപ്പു കലര്‍ത്തി അത് തൊണ്ടയില്‍ കവിള്‍കൊള്ളുക (ഗാര്‍ഗ്ലിങ്).
  • തിളപ്പിച്ചാറിച്ച വെള്ളം ധാരാളമായി കുടിക്കുക.

  പ്രതിരോധം

  • അസുഖം ഉള്ളവരുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക. അവരുമായി ഭക്ഷണ പാനീയങ്ങളോ പാത്രങ്ങളോ പങ്കുവയ്ക്കരുത്.
  • ആഹാരത്തിനു മുമ്പ് സോപ്പും വെള്ളവും കൊണ്ട് കൈകള്‍ വൃത്തിയായി കഴുകുക.
  • പുകവലി ഒഴിവാക്കുക.

  ചികിത്സ

  ബാക്ടീരിയ മൂലമുള്ള ഫാരിന്‍ ജൈറ്റിസിന് ആന്‍റിബയോട്ടിക്കുകള്‍ വേണ്ടിവരും.ഉപ്പുവെള്ളം കവിള്‍ കൊള്ളുന്നതും വളരെ പ്രയോജനകരമാണ്.നല്ല വിശ്രമവും രോഗശമനത്തിന് പ്രധാനമാണ്.

  ഈസ്നോഫിലിക് ഈസോഫാജൈറ്റിസ് ഭക്ഷണങ്ങളോടുള്ള അലര്‍ജി

  അന്നനാളത്തിലെ നീര്‍ക്കെട്ട് കാരണം ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്ന രോഗാവസ്ഥയാണു ഈസ്നോഫിലിക് ഈസോഫാജൈറ്റിസ്. ചില ഭക്ഷണങ്ങളോടുള്ള അലര്‍ജിയാണു രോഗകാരണമെന്നു പൊതുവേ കണക്കാക്കപ്പെടുന്നു. അതിനാല്‍ അലര്‍ജിക് ഈസോഫാജൈറ്റിസ് എന്നും ഈ രോഗം അറിയപ്പെടുന്നു. കുട്ടികളുടെ രോഗം എന്നു കരുതിയിരുന്നെങ്കിലും മുതിര്‍ന്നവരിലും വരുന്നതായി വ്യക്തമായിട്ടുണ്ട്. പുരഷന്മാരെയാണ് രോഗം കൂടുതലായി ബാധിക്കുക. മറ്റു പലതരം അലര്‍ജികളും ഉള്ളവരിലാണ് രോഗം കൂടുതലായി കാണുന്നത്.

  രോഗലക്ഷണങ്ങള്‍

  ഭക്ഷണം ഇറക്കാന്‍ ബുദ്ധിമുട്ട്, ഭക്ഷണം അന്നനാളത്തില്‍ ഒട്ടിപ്പിടിക്കുന്നതുപോലെ തോന്നുക, ഭക്ഷണം അന്നനാളത്തില്‍ കുടുങ്ങി പ്പോവുക, ഭക്ഷണം തികട്ടി വരിക, വിട്ടുമാറാത്ത നെഞ്ചെരിച്ചില്, അസിഡിറ്റി കുറയ്ക്കാനുള്ള മരുന്നുകള് പ്രയോജനപ്പെടാതെ വരിക എന്നിവയാണ് മുതിര്‍ന്നവരില്‍ സാധാരണ കാണുന്ന ലക്ഷങ്ങള്‍.

  കുട്ടികളില്‍ ഭക്ഷണം കഴിക്കാനുള്ള പ്രയാസം, കഴിപ്പിക്കാന്‍ പ്രയാസം, ഭക്ഷണത്തോടു വിരക്തി എന്നിവ പ്രധാന ലക്ഷണങ്ങളാണ്. ഒപ്പം ഛര്‍ദി, വയറുവേദന, വളര്‍ച്ചമുരടിക്കുക, പോഷകാഹാരക്കുറവ്, തൂക്കം കുറയല്‍ എന്നിവയും കാണാറുണ്ട്.

  രോഗം വരുന്ന വഴി

  അലര്‍ജി ഉള്ള ഭക്ഷണം കഴിക്കുമ്പോള്‍ ചിലരില്‍ ശ്വേതരക്താണുക്കളുടെ ഭാഗമായ ഈസ്നോഫിലുകള്‍ ഉത്തേജിപ്പിക്കപ്പെടുകയും അവ അന്നനാളത്തിലേക്ക് കൂടുതലായി എത്തുകയും ചെയ്യും. ഇവയുടെ പ്രതി പ്രവര്‍ത്തനം അന്നനാളത്തില്‍ നീര്‍ക്കെട്ടും മറ്റുപരിക്കുകളും ഏല്‍പ്പിക്കും. ഇതോടെ അന്ന നാളത്തിന്‍റെ വ്യാസം കുറഞ്ഞുവരും. ചില ഭാഗങ്ങള്‍ ഭക്ഷണം കടന്നുപോകാന്‍ പറ്റാത്ത വിധം ചുരുങ്ങിപ്പോവുകയും ചെയ്യും. കട്ടിയുള്ള ഭക്ഷണം കഴിക്കുമ്പോഴാണ് പ്രശ്നം ഉണ്ടാവുക. അന്നനാളത്തില്‍ നീളത്തില്‍ ചുളിവുകളും ചാലുകളും കുറുകെ വളയങ്ങളും പ്രത്യക്ഷപ്പെടും. കാലക്രമേണ അന്നനാളം ചുരുങ്ങി കട്ടിയുള്ള ഒരു കുഴലായി മാറും. വായില്‍ നിന്നും ഭക്ഷണം ആമാശയത്തിലേക്കെത്തിക്കാനുള്ള കഴിവ് എന്നെന്നേക്കുമായി നഷ്ടപ്പെടാം. ഇതാണ് ഈസ്നോഫിലിക് ഈസോഫജൈറ്റിസ്. ഭക്ഷണം മാത്രമല്ല, ശ്വസിക്കുന്ന പൂമ്പൊടി പോലും ഈരോഗത്തിനു കാരണമാകുമത്രേ. തണുത്തകാലാവസ്ഥയും രോഗം മൂര്‍ച്ഛിക്കാന്‍ ഇടായാക്കും. പാരമ്പര്യവും ഘടകമാണ്.

  വണ്ണം കുറയ്ക്കാം

  ഈസ്നോഫിലിക് ഈസോഫാജൈറ്റിസിനു കൃത്യമായ മരുന്നില്ല. എങ്കിലും മൂന്നു തരം ചികിത്സകള്‍ ഫലം ചെയ്യാറുണ്ട്.

  1. അലര്‍ജി ഉള്ള ഭക്ഷണം ഒഴിവാക്കല്‍
  2. മരുന്നുകള്‍- അസിഡിറ്റി കുറയ്ക്കാനുള്ള മരുന്നുകളും സ്റ്റിറോയ്ഡുകളും
  3. അന്നനാളത്തിലെ ചുരുങ്ങിയ ഭാഗം വികസിപ്പിക്കല്‍

  അമിതവണ്ണം ഉള്ളവര്‍ വണ്ണം കുറയ്ക്കണം. ഈരോഗം കാന്‍സറിലേക്കു നയിക്കാനുള്ള സാധ്യത ഇല്ലെന്നാണു നിഗമനം

  ഭക്ഷണം പ്രായത്തിന് അനുസരിച്ച്

  പ്രായത്തിനു ചേര്‍ന്ന ഭക്ഷണം കുട്ടികള്‍ക്ക് നല്‍കണം. പോഷകപ്രദമായ ആഹാരരീതി കുട്ടികളുടെ വളര്‍ച്ചയില്‍ നിര്‍ണായകമാണ്

  നഴ്സറി കുട്ടികള്‍ക്ക് (4-5 വയസ്സ്) :കുട്ടികള്‍ സ്വന്തമായി ഭക്ഷണം കഴിച്ചു തുടങ്ങുന്ന പ്രായമാണിത്. വ്യത്യസ്തങ്ങളായ ഭക്ഷണങ്ങള്‍, രുചി, നിറം എന്നിവയൊക്കെയാണെങ്കില്‍ കുട്ടികള്‍ കഴിക്കാന്‍ താല്‍പര്യം പ്രകടിപ്പിക്കും.

  • ധാന്യങ്ങള്‍, പച്ചക്കറികള്‍, വഴവര്‍ഗങ്ങള്‍, പാല്, ഇറച്ചി, മുട്ട എന്നിവയെല്ലാം നല്‍കാം.
  • ധാന്യങ്ങള്‍ ദിവസത്തില്‍ നാലുതവണ(ചോറ്, ബ്രഡ്, ഗോതമ്പ് തുടങ്ങിയവ)
  • പഴവര്‍ഗങ്ങള്‍ അഞ്ചു തവണ(നേന്ത്രപ്പഴം, ആപ്പിള്‍, ഓറഞ്ച് തുടങ്ങിയവ)
  • പാല്‍ ദിവസേന മൂന്ന് തവണ കൂടാതെ തൈര്, വെണ്ണ, നെയ്യ് എന്നിവയും നല്‍കാം.
  • മത്സ്യ മാംസങ്ങള്‍ ദിവസവും രണ്ടു തവണ.(ചിക്കന്‍, മത്സ്യങ്ങള്‍ മുതലായവ. മുട്ട ഒന്നു മാത്രം)

  ചായ, കാപ്പി എന്നിവ ഒഴിവാക്കുന്നതാണ് നല്ലത്. ഇടനേരങ്ങളില്‍ കഴിക്കാന്‍ പഴങ്ങളോ, വീട്ടിലുണ്ടാക്കുന്ന പലഹാരങ്ങളോ കൊടുത്തുവിടണം. ഉച്ചയ്ക്ക് ചോറും കടലയോ പരിപ്പോ കറിവെച്ചതും ഇലക്കറികളും കൊടുക്കാം. നോണ്‍ വെജ് കഴിക്കുന്നവരാണെങ്കില്‍ മുട്ട കൊടുക്കാം

  6- 9 വയസുവരെയുള്ളവര്‍ക്ക് : രാവിലെ ഇഡ്ഡലി, ദോശ, പുട്ട്, ഉപ്പുമാവ് പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ എന്നിവ കൊടുക്കാം.

  ഉച്ചഭക്ഷണത്തില്‍ പച്ചക്കറികള്‍ അല്ലെങ്കില്‍ ഇലക്കറികള്‍, തൈര്, മീനോ ഇറച്ചിയോ ഇവയൊക്കെ ചോറിന്‍റെ ഒപ്പം കഴിക്കാം. ഇതുപോലെ രാത്രി ഭക്ഷണവും ക്രമീകരിക്കണം. കിടക്കുന്നതിനു മുമ്പ് ഒരു ഗ്ലാസ് പാല്‍ കുടിക്കണം.

  10- 12 വയസ്സുവരെ : ഈ പ്രായത്തിലുള്ള ആണ്‍കുട്ടികള്‍ക്ക് 2190 കലോറി ഊര്‍ജവും പെണ്‍കുട്ടികള്‍ക്ക് 2010 കലോറി ഊര്‍ജവും ദിവസേന ലഭിക്കണം. വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ എല്ലാ ഭക്ഷണങ്ങളും കൃത്യമായ അളവില്‍ കഴിക്കണം. വിളര്‍ച്ച തടയുന്നതിനായി ഇരുമ്പു സത്ത് അധികം ലഭിക്കുന്ന ഭക്ഷണങ്ങളായ ശര്‍ക്കര, അവല്‍, മുത്താറി, ഇലക്കറികള്‍, നെല്ലിക്ക, ഉണങ്ങിയ പഴങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തണം.

  കൌമാരക്കാര്‍: ഇക്കാലത്ത് കുട്ടികളില്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ പ്രകടമാകും. നല്ല പോഷണം ലഭ്യമായാല്‍ മാത്രമെ ഇവരുടെ വളര്‍ച്ച പൂര്‍ണതയിലെത്തുകയുള്ളൂ. ഊര്‍ജ്ജം, കൊഴുപ്പ്, മാംസ്യം, ധാതുക്കള്‍, വെള്ളം എന്നിവയെല്ലാം ലഭിക്കുന്ന തരത്തില്‍ ഭക്ഷണം ക്രമപ്പെടുത്തണം.

  നാരുകള്‍ ധാരാളമടങ്ങിയ ആഹാരം ശീലമാക്കാം

  പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിലേക്കുളള വഴികള്‍. എല്ലാവിധ പോഷകങ്ങളും ധാരാളമടങ്ങിയ ഭക്ഷണക്രമമാണ് ആരോഗ്യം നല്കുന്നത്. അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയവയ്ക്കുളള സാധ്യത കുറയ്ക്കുന്നതിന് അവ സഹായകം.
  ഡിപ്രഷന്‍(വിഷാദരോഗം) ഒഴിവാക്കുന്നതിനും മനസു തെളിയുന്നതിനും അതു ഗുണപ്രദം.

  * ഒരു നേരം പോലും ഭക്ഷണം ഉപേക്ഷിക്കരുത്. ഒരു തവണ ഭക്ഷണം കഴിക്കാതിരുന്നാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകുന്നു. അടുത്ത തവണ ഊര്‍ജവും കൊഴുപ്പും കൂടുതലുളള ഭക്ഷണം ഏറെ കഴിക്കുന്നതിനിടയാക്കുന്നു.

  * നാരുകള്‍ ധാരാളമടങ്ങിയ ആഹാരം കഴിക്കുക. തവിടു കളയാത്ത ധാന്യങ്ങള്‍, കുറുക്കുകള്‍, ബീന്‍സ്, പച്ചക്കറികള്‍, പഴങ്ങള്‍ എന്നിവയില്‍ നാരുകള്‍ ധാരാളം. ഇതു ഹൃദയരോഗങ്ങള്‍, പ്രമേഹം എന്നിവയ്ക്കുളള സാധ്യത കുറയ്ക്കും. മലബന്ധം ഒഴിവാക്കും.

  * മത്തി, നെത്തോലി, അയല പോലെയുളള മീനുകള്‍ കറിവച്ചു കഴിക്കുക. ചിക്കന്‍ പാകം ചെയ്യുന്നതിനു മുമ്പു പുറമേയുളള തൊലി നീക്കുക. ഇതു കൊഴുപ്പും അധിക കലോറിയും കുറയ്ക്കാന്‍ സഹായകം. കായികാദ്ധ്വാനമുളള പ്രവര്‍ത്തികളിലേര്‍പ്പെടാത്തവര്‍ക്കു കുറവു കലോറി ഊര്‍ജം മതിയാകും.

  * വിറ്റാമിന്‍ ഡി അടങ്ങിയ പാല്‍, തൈര്, ഓറഞ്ച്, മീനെണ്ണ, വെണ്ണ തുടങ്ങിയവ കഴിക്കുക. പാല്‍ പാട നീക്കി ഉപയോഗിക്കുക. പാലുത്പന്നങ്ങളിലെ കാത്സ്യവും വിറ്റാമിന്‍ ഡിയും എല്ലുകള്‍ ശക്തമാക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ഡി സപ്ളിമെന്‍റുകള്‍ കഴിക്കുന്നതും ഗുണപ്രദം.

  * വിറ്റാമിന്‍ ബി 12 അടങ്ങിയ ആഹാരം(മുട്ട, മീന്‍, തൈര്, പാല്‍...)കഴിക്കുക. 50 വയസിനുമേല്‍ പ്രായമുളളവരില്‍ മതിയായ തോതില്‍ ബി 12 ആഗിരണം ചെയ്യാനുളള കഴിവു കുറയുന്നു. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം വിറ്റാമിന്‍ ബി 12 സപ്ളിമെന്‍റുകള്‍ കഴിക്കുന്നതും ഗുണപ്രദം.

  * കൂടുതല്‍ കലോറി ഊര്‍ജമടങ്ങിയ വിഭവങ്ങള്‍ കുറച്ചു മാത്രം കഴിക്കുക. കേക്ക്, ചിപ്സ് ബേക്കറി വിഭവങ്ങള്‍ എന്നിവയുടെ അളവും കഴിക്കുന്ന തവണകളും കുറയ്ക്കുക.

  * പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍, ബിപി എന്നിവയ്ക്കു ചികിത്സ സ്വീകരിക്കുന്നവര്‍ ഭക്ഷണക്കാര്യങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശം കൃത്യമായി പാലിക്കണം. മരുന്നു കൃത്യസമയത്തു കഴിക്കണം. ഡോക്ടറുടെ നിര്‍ദേശം കൂടാതെ മരുന്നു നിര്‍ത്തുകയോ അളവില്‍ മാറ്റം വരുത്തുകയോ അരുത്. സ്വയം ചികിത്സ അപകടം.

  * ശാരീരികപ്രശ്നങ്ങളില്ലാത്തവര്‍ ആയാസരഹിതമായ ജോലികളിലേര്‍പ്പെടണം. പച്ചക്കറിത്തോട്ട നിര്‍മാണം, പൂന്തോട്ട നിര്‍മാണം എന്നിവ പ്രായമായവരുടെ മനസിനും ശരീരത്തിനു ഉേډഷം പകരും. വാര്‍ധക്യം സായാഹ്നത്തിലെ വസന്തമാണ്. അതു തിരിച്ചറിയുക

  * പേരക്കുട്ടികളോടൊപ്പം കളിക്കാം, കഥ പറയാം. കുട്ടിക്കാലത്തെ നല്ല ഓര്‍മകള്‍ പങ്കുവയ്ക്കാം. അവരുടെ കുഞ്ഞിക്കൈകള്‍ നിങ്ങളെ ബാല്യത്തിന്‍റെ നാട്ടുമാഞ്ചോട്ടിലെത്തിക്കും. ഓര്‍മകള്‍ മധുരം കിനിയുന്ന നാട്ടുമാമ്പഴം പോലെ പൊഴിയും. അതു നല്കുന്ന മാനസിക ഊര്‍ജത്തിനു പകരം 
  വയ്ക്കാന്‍ ഡോക്ടറുടെ മരുന്നിനോ സൈക്കോളജിസ്റ്റിന്‍റെ മന്ത്രത്തിനോ ആവില്ല. അവശതകള്‍ ശരീരത്തെ തളര്‍ത്തിയാലും ചുറുചുറുക്കുളള മനസിന് എവിടെ വാര്‍ധകം.

  * ഓട്സ് രണ്ടു മിനിറ്റില്‍ അധികം തിളപ്പിക്കരുത് വേവുകൂടിയാല്‍ ജിഐ(ഗ്ലൈസിമിക് ഇന്‍ഡക്സ്) കൂടും. ഓട്സ് തിളയ്ക്കുന്ന വെള്ളത്തിലേക്കിടുകയും രണ്ടു മിനിറ്റിനകം തീയില്‍നിന്നും മാറ്റുകയും വേണം. രണ്ടു മിനിറ്റില്‍ കൂടുതല്‍ തിളപ്പിച്ചാല്‍ അതിന്‍റെ അമൂല്യമായ നാരുകള്‍ നശിച്ചുപോകും. അത് കഞ്ഞിക്കു തുല്യമാണ്, ജിഐ കൂടുതലും. വെന്തു കുഴഞ്ഞാല്‍ പെട്ടെന്നു ദഹിച്ച്, പെട്ടെന്ന് ആഗിരണം ചെയ്ത് രക്തത്തിലെ ഷുഗര്‍നില പെട്ടെന്നുയരും. അതുകൊണ്ടുതന്നെ ചോറും പലതവണ തിളപ്പിച്ചൂറ്റി പശപ്പരുവത്തിലാക്കരുത്.

  * പഴവര്‍ഗങ്ങള്‍ അതിന്‍റെ നാരുകളുളള മാംസളഭാഗം സഹിതം കഴിക്കണം. അതായത് ഓറഞ്ചും മറ്റും കഴിക്കുമ്പോള്‍ അതിന്‍റെ നീര് മാത്രം ഇറക്കി അവസാനം നാരും മറ്റും ചവച്ചുതുപ്പുന്നത് ആരോഗ്യകരമല്ല. അതുകൊണ്ടുതന്നെ നാരുകളുളള മാംസളഭാഗമില്ലാത്ത ജ്യൂസുകള്‍ നിഷിദ്ധമാണ്. ജിഐ കൂടുതലാണെന്നാണതിനു കാരണം. പഴവര്‍ഗങ്ങള്‍ വേവിക്കുകയോ ആവിക്കു വയ്ക്കുകയോ ചെയ്താല്‍ അതിന്‍റെ വിറ്റാമിനുകളും നാരുകളും നഷ്ടപ്പെടുമെന്നു മാത്രമല്ല, ജിഐ 100 ആയി മാറ്റപ്പെടുകയും ചെയ്യും. പച്ചയായാലും പഴുത്തതായാലും ഏത്തക്കാ പുഴുങ്ങിക്കഴിക്കുന്നതിന്‍റെ ദോഷമിതാണ്.

  * ഒരു കുക്കുംബര്‍ അല്ലെങ്കില്‍ വെള്ളരി, ഒരു കാരറ്റ്, ഒരു തക്കാളി, 10 കോവയ്ക്ക, ഒരു സവാള (അസിഡിറ്റിയുള്ളവര്‍ സവാള ഒഴിവാക്കുക) ഇവ അരിഞ്ഞ് പാകത്തിന് ഉപ്പും നാരങ്ങാനീരോ നെയ്യ് മാറ്റിയ തൈരോ ചേര്‍ത്ത് ചോറു കഴിക്കുന്നതിനു മുമ്പ് കഴിക്കുന്നത് ഉത്തമവും ഒഴിവാക്കാനാവാത്തതുമാണ്. വേവിക്കുമ്പോള്‍ പച്ചക്കറികളുടെ നാരുകള്‍ ധാരാളമായി നശിക്കുന്നതുകൊണ്ടാണ് സാലഡ് തീര്‍ച്ചയായും കഴിക്കണമെന്നു പറയുന്നത്. കാരറ്റ് ചെറിയ അളവില്‍ സാലഡില്‍ ചേര്‍ക്കാമെങ്കിലും വേവിച്ച കാരറ്റിന്‍റെ ജിഐ 100 ആയതുകൊണ്ട് തീരെ ഒഴിവാക്കുക.

  * കപ്പ, ചേമ്പ്, കിഴങ്ങുവര്‍ഗങ്ങള്‍ തുടങ്ങിയവ പ്രമേഹരോഗികള്‍ക്ക് വളരെ ഇഷ്ടമാണ്. അവയുടെ ജിഐ ഏതാണ്ട് 100 ആയതിനാല്‍ ഒഴിവാക്കേണ്ടതുമാണ്. നിങ്ങള്‍ക്കു കൊതിയുണ്ടെങ്കില്‍ മിതമായ അളവില്‍ അവ കഴിക്കാന്‍ മാര്‍ഗമുണ്ട്. ഇവ കഴിക്കുന്നതിനു മുമ്പ് ഒരു പാത്രം സലാഡ് കഴിക്കുക. സലാഡിന്‍റെ ജിഐ 30ല്‍ താഴെയായതിനാല്‍ കപ്പയുടെ ജിഐ 50-65 ആയി താഴുന്നു.

  സദ്യ പോഷകസമൃദ്ധം

  ശുദ്ധീകരണത്തിന് ഓലന്‍

  ഓലന്‍ എരിവു കുറഞ്ഞ വിഭവമായതിനാല്‍ കുട്ടികള്‍ക്കും ഏറെയിഷ്ടം. പണ്ടു നാട്ടിന്‍പുറങ്ങളില്‍ ചെറിയ നെയ്ക്കുമ്പളങ്ങ സുലഭമായിരുന്നു. ഇന്ന് അതിനുപകരം മാര്‍ക്കറ്റില്‍ നിന്നു തടിയന്‍ കായയാണ് അടുക്കളയിലെത്തുന്നത്. ചെറിയ കുമ്പളങ്ങയില്‍ ജലാംശം കുറവാണ്. വയറിനുണ്ടാകുന്ന എല്ലാ അസുഖങ്ങള്‍ക്കും നെയ്ക്കുമ്പളങ്ങയുടെ ജ്യൂസ് ഗുണപ്രദമെന്ന് ആയുര്‍വേദം പറയുന്നു. ശരീരത്തിന് ക്ലെന്‍സിംഗ് ഇഫക്ട് നല്കുന്ന പച്ചക്കറിയാണ് കുമ്പളങ്ങ. ശരീരത്തിലെ മാലിന്യങ്ങള്‍ പുറന്തള്ളുന്നതിനു സഹായകമെന്നു ചുരുക്കം.

  മോരും രസവും ദഹനത്തിന്

  ഇഞ്ചിയും പുളിയും ചേര്‍ത്തു തയാറാക്കുന്ന പുളിയിഞ്ചിയാണ് ഓണസദ്യയിലെ മറ്റൊരു താരം. മോരും രസവും ദഹനത്തിനു സഹായകം. പായസവും കുടിച്ചു തീരുമ്പോള്‍ സദ്യയില്‍ രസവും മോരും വിളമ്പുന്നത്. രസത്തിലുള്ള കുരുമുളകും വെളുത്തുള്ളിയും ചേര്‍ന്നുവരുമ്പോള്‍ അത് ഔഷധക്കൂട്ടുപോലെയാണ്. പെട്ടെന്നു ദഹനം സാധ്യമാക്കുന്നു. അവസാനം രസവും മോരും കുടിച്ചാല്‍ വയറിനു സദ്യയുടെ ഭാരം ഉണ്ടാവില്ല. കാളനിലെ പുളിയും എരിശേരിയിലെ എരിവുമാണ് ഓണസദ്യ സമ്മാനിക്കുന്ന മറ്റു രസങ്ങള്‍. പായസത്തില്‍ മധുരം. പാവയ്ക്ക മെഴുക്കുപുരട്ടിയുടെ ചവര്‍പ്പ്.. ഷഡ്ജസങ്ങള്‍ ഓണസദ്യയില്‍ പൂര്‍ണമാകുന്നു.

  ഓണസദ്യയിലെ തെക്കനും വടക്കനും

  ഓണസദ്യയില്‍ പിന്നെയുള്ളതു കൂട്ടുകറി. വടക്കന്‍ മലബാറില്‍ എല്ലാ പച്ചക്കറികളും ചേര്‍ത്താണ് കൂട്ടുകറി തയാറാക്കുന്നത്. എന്നാല്‍ തെക്കന്‍ കേരളത്തില്‍ ഉരുളക്കിഴങ്ങും ഉള്ളിയും മസാലയും ചേര്‍ത്താണ് കൂട്ടുകറി തയാറാക്കുന്നത്. വടക്കന്‍ കേരളത്തില്‍ ഓണസദ്യയില്‍ ചിക്കന്‍ ഉള്‍പ്പെടെയുള്ള നോണ്‍ വെജും വിളമ്പും. തെക്കന്‍ കേരളത്തില്‍ ഓണസദ്യ ശുദ്ധ വെജിറ്റേറിയന്‍.

  രോഗപ്രതിരോധത്തിന്

  പച്ചക്കറികളില്‍ നിന്നു ലഭിക്കുന്ന ആന്‍റിഓക്സിഡന്‍റുകളും സൂക്ഷ്മപോഷകങ്ങള്‍ എന്നു വിളിക്കുന്ന മൈക്രോ ന്യൂട്രിയന്‍റുകളും ഓണസദ്യയിലൂടെ സുലഭമായി ശരീരത്തിനു കിട്ടുന്നു. കടുകില്‍ നിന്ന് ഒമേഗ 3 ഫാറ്റി ആസിഡുകള്‍. മഞ്ഞളില്‍ നിന്ന് കുര്‍ക്യുമിന്‍. ചുരുക്കത്തില്‍ പോഷകസമൃദ്ധമാണ് ഓണസദ്യ. അവയെല്ലാം ശരീരത്തിനു രോഗപ്രതിരോധ ശേഷി നല്കുന്നു.

  സദ്യ സാത്വികം

  സസ്യാഹാരത്തിന്‍റെ പ്രസക്തിയെക്കുറിച്ചു പണ്ടേക്കുപണ്ടേ നാം ബോധവാന്മാരാണ്. അതിനാല്‍ കേരളത്തില്‍, പ്രത്യേകിച്ചു തെക്കന്‍ കേരളത്തില്‍ എല്ലാ ചടങ്ങുകളിലും ശുദ്ധ സസ്യാഹാരം മാത്രമാണു വിളമ്പുന്നത്. ദൈവികവും സാത്വികവുമാണ് ഓണസദ്യയിലെ വിഭവങ്ങള്‍. സാത്വിക് ഡയറ്റ് എന്നാല്‍ ജെന്‍റില്‍ എന്നര്‍ഥം. ഭക്ഷണം നമ്മുടെ സ്വഭാവത്തെയും സ്വാധീനിക്കുമെന്ന് ഓര്‍ക്കുമല്ലോ.

  ആരോഗ്യജീവിതത്തിന് ആപ്പിള്‍

  നാരുകള്‍, വിറ്റാമിനുകള്‍, ധാതുക്കള്‍, ഫൈറ്റോ കെമിക്കലുകളായ ഡി- ഗ്ലൂക്കാറേറ്റ്, ഫ്ളേവനോയ്ഡ് തുടങ്ങിയ വിവിധ പോഷകങ്ങള്‍ ആപ്പിളില്‍ സുലഭം. ഇവ ഡി ടോക്സിഫിക്കേഷന്‍ പ്രവര്‍ത്തനത്തില്‍ ഉപയോഗപ്പെടുന്നു. ആപ്പിളിലടങ്ങിയ പ്ളോറിസിഡിന്‍ എന്ന ഫ്ളേവനോയ്ഡ് ബൈല്‍ സ്രവത്തിന്‍റെ ഉത്പാദനം ത്വരിതപ്പെടുത്തുന്നു. ചിലതരം വിഷമാലിന്യങ്ങളെ ബൈല്‍ സ്രവത്തിലൂടെയാണ് കരള്‍ പുറന്തളളുന്നത്.

  ജലത്തില്‍ ലയിക്കുന്നതരം നാരായ പെക്റ്റിന്‍ ആപ്പിളില്‍ സുലഭം. ആപ്പിളിന്‍റെ തൊലിയിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍ ശരീരത്തിലെ വിഷപദാര്‍ഥങ്ങളെ നീക്കം ചെയ്യാന്‍ സഹായകം. ചിലതരം ലോഹങ്ങള്‍, ഫുഡ് അഡിറ്റീവ്സ് എന്നിവയെ ശരീരത്തില്‍ നിന്നു നീക്കുന്നതിന്(ഡീറ്റോക്സ് ചെയ്യുന്നതിന്) പെക്റ്റിന്‍ സഹായകം. ദിവസവും ഒരാപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ ഒഴിവാക്കാം എന്ന ചൊല്ലിന്‍റെ പൊരുള്‍ ഇപ്പോള്‍ വ്യക്തമായില്ലേ!

  ജൈവരീതിയില്‍ വിളയിച്ച ആപ്പിളിനാണ് ഗുണം കൂടുതല്‍. ആപ്പിളിലടങ്ങിയിരിക്കുന്ന മാലിക് ആസിഡ്, ടാര്‍ടാറിക് ആസിഡ് എന്നിവ കരളിനുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ പ്രതിരോധിക്കുന്നു. ദഹനസംബന്ധമായ പ്രശ്നങ്ങള്‍ കുറയ്ക്കുന്നതിനും ഇതു ഫലപ്രദം
  ആപ്പിളിലടങ്ങിയിരിക്കുന്ന നാരുകള്‍ ദഹനത്തിനു സഹായകം. ദിവസവും ആപ്പിള്‍ കഴിക്കുന്നതു മലബന്ധം കുറയ്ക്കാന്‍ സഹായകം.

  ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, പോളിഫീനോള്‍സ് എന്നീ ശക്തിയേറിയ ആന്‍റിഓക്സിഡന്‍റുകള്‍ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും യുവത്വം നിലനിര്‍ത്തുന്നതിനും സഹായകം. ആപ്പിളിലടങ്ങിയിരിക്കുന്ന ധാതുക്കളും വിറ്റാമിനുകളും രക്തം പോഷിപ്പിക്കുന്നു.
  ദിവസവും ആപ്പിള്‍ കഴിക്കുന്നത് കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ചര്‍മരോഗങ്ങള്‍ അകറ്റുന്നതിനും ഫലപ്രദം. തലച്ചോറിലെ കോശങ്ങളുടെ നാശത്തെ പ്രതിരോധിക്കുന്നു. ആല്‍സ്ഹൈമേഴ്സ് രോഗത്തെ ചെറുക്കുന്നു അമിതവണ്ണം, സന്ധിവാതം, വിളര്‍ച്ച, ബ്രോങ്കെയ്ല്‍ ആസ്ത്മ, മൂത്രാശയവീക്കം എന്നിവയ്ക്കും ആപ്പിള്‍ പ്രതിവിധിയായി ഉപയോഗിക്കാമെന്നു വിദഗ്ധര്‍.

  100 ഗ്രാം ആപ്പിള്‍ കഴിക്കുന്നതിലൂടെ 1500 മില്ലിഗ്രാം വിറ്റാമിന്‍ സി ശരീരത്തിനു ലഭിക്കുന്നതായി ഗവേഷകര്‍. ശരീരത്തിന്‍റെ ക്ഷീണമകറ്റാന്‍ ആപ്പിള്‍ ഫലപ്രദം.

  ദന്താരോഗ്യത്തിനു ഫലപ്രദമായ ഫലമാണ് ആപ്പിള്‍. പല്ലുകളില്‍ ദ്വാരം വീഴുന്നത് ഒഴിവാക്കാന്‍ സഹായകം. വൈറസിനെ ചെറുക്കാന്‍ ശേഷിയുണ്ട്. സൂക്ഷ്മാണുക്കളില്‍ നിന്നു പല്ലിനെ സംരക്ഷിക്കുന്നു.
  റുമാറ്റിസം എന്ന രോഗത്തില്‍ നിന്ന് ആശ്വാസം പകരാന്‍ ആപ്പിളിനു കഴിയുമെന്നു വിദഗ്ധര്‍. കാഴ്ചശക്തി വര്‍ധിപ്പിക്കാന്‍ ആപ്പിള്‍ ഫലപ്രദം. നിശാന്ധത ചെറുക്കാന്‍ ആപ്പിള്‍ ഫലപ്രദം.

  ആപ്പിള്‍, തേന്‍ എന്നിവ ചേര്‍ത്തരച്ച കുഴമ്പ് മുഖത്തു പുരട്ടുന്നതു മുഖകാന്തി വര്‍ധിപ്പിക്കുന്നതിനു ഗുണപ്രദം. ആപ്പിളിലടങ്ങിയിരിക്കുന്ന ഫ്ളേവനോയ്ഡ്, ബോറോണ്‍ എന്നിവ എല്ലുകളുടെ ശക്തി വര്‍ധിപ്പിക്കുന്നു.

  ശ്വാസകോശ കാന്‍സര്‍, സ്തനാര്‍ബുദം, കുടലിലെ കാന്‍സര്‍, കരളിലെ കാന്‍സര്‍ എന്നിവയെ പ്രതിരോധിക്കാന്‍ ആപ്പിളിനു കഴിയുമെന്നു ഗവേഷകര്‍. ആപ്പിള്‍ പ്രമേഹനിയന്ത്രണത്തിനു ഫലപ്രദമെന്നു പഠനങ്ങള്‍.

  മാര്‍ക്കറ്റില്‍ നിന്നു വാങ്ങിയ ആപ്പിള്‍ ഉപ്പും മഞ്ഞള്‍പ്പൊടിയും കലര്‍ത്തിയ വെള്ളത്തിലോ പുളിവെള്ളത്തിലോ ഒരു മണിക്കൂര്‍ മുക്കിവയ്ക്കണം. അതിലെ കീടനാശിനിയുടെ അംശം നീക്കാന്‍ ഒരു പരിധിവരെ സഹായകം.

  കൈ കഴുകൂ രോഗങ്ങള്‍ തടയൂ

  നിത്യജീവിതത്തില്‍ കൈകഴുകുക എന്ന ശീലത്തിനു വലിയ പ്രാധാന്യമുണ്ട്. വായുവും, വെള്ളവും ആഹാരവും കഴിഞ്ഞാല്‍ രോഗങ്ങള്‍ പടരുന്നതിനുള്ള ഏറ്റവും വലിയ സാധ്യത നമ്മുടെതന്നെ കൈകളിലൂടെയാണ്. വയറിളക്കരോഗങ്ങള്‍, വിരബാധകള്‍, ചെങ്കണ്ണ് തുടങ്ങിയ രോഗങ്ങള്‍ കൈകളിലൂടെ പകരാം. ലണ്ടനില്‍ നടന്ന ഗവേഷണം പറയുന്നത് ശരിയായ രീതിയില്‍ കൈകഴുകിയാല്‍ ഒരു വര്‍ഷം 10 കോടി മരണങ്ങളെങ്കിലും തടയാമെന്നാണ്.

  അറിഞ്ഞോ അറിയാതെയോ രാസപദാര്‍ഥങ്ങളും മറ്റും കൈകളില്‍ പുരളാനിടയാവുകയും ഏറെ സമയം കൈകള്‍ വൃത്തിയാക്കാതിരിക്കുകയും ചെയ്താല്‍ അതും അപകടം ചെയ്യും.

  ചുമയ്ക്കാനും തുമ്മാനും കൈവെള്ളകള്‍ ഉപയോഗിക്കുന്നത് അത്ര നല്ലശീലമല്ല. ചുമയോ തുമ്മലോ ഉള്ള സമയങ്ങളില്‍ ഒരു തൂവാല എപ്പോഴും കൈയില്‍ കരുതുന്നതാണ് നല്ലത്. നമ്മുടെ കൈവെള്ളകള്‍ എപ്പോഴും ശുചിയാക്കി വയ്ക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്. കാരണം അതു വഴി മറ്റുള്ളവര്‍ രോഗികളായി മാറാം. പക്ഷിപ്പനി, സാര്‍സ് തുടങ്ങിയ രോഗങ്ങള്‍ പടര്‍ന്നു പിടിക്കാന്‍ ഇടയായാല്‍ ഷേക്ക് ഹാന്‍ഡുകള്‍ പോലും രോഗം പരക്കാനുള്ള ഉപാധികളായി മാറും എന്നര്‍ഥം.

  സോപ്പിട്ടു കഴുകണോ?

  കൈ കഴുകുമ്പോള്‍ സോപ്പ് ഉപയോഗിക്കേണ്ടതുണ്ടോ എന്നതാണു മറ്റൊരു ചോദ്യം. സോപ്പ് ഉപയോഗിക്കാതെ തന്നെ ഒഴുകുന്ന വെള്ളത്തില്‍ (ടാപ്പ് വെള്ളം മതിയാകും) അമര്‍ത്തിക്കഴുകിയാല്‍ തന്നെ ഒട്ടു മിക്ക അഴുക്കുകളെയും കഴുകിക്കളയാം. സോപ്പുകള്‍ പ്രത്യേകിച്ച് ആന്‍റി ബാക്ടീരിയല്‍ ഉല്‍പ്പന്നങ്ങളേ അധികം ഉപയോഗിക്കുന്നത് കൈകളുടെ ആരോഗ്യത്തിനും പരിസ്ഥിതിക്കും അത്ര നല്ലതല്ല. എന്നാല്‍ കൈകളുടെ ശുചിത്വം പരമാവധി ഉറപ്പുവരുത്തേണ്ട അവസരങ്ങളില്‍, അതായത് ആഹാരത്തിനുമുമ്പും ശൌചത്തിനുശേഷവും നവജാതശിശുക്കളെ എടുക്കുന്നതിനുമുമ്പുമൊക്കെ കൈകള്‍ സോപ്പിട്ട് കഴുകുന്നതാണ് നല്ലത്. വെള്ളമില്ലാത്ത അവസരങ്ങളില്‍ കൈകള്‍ വൃത്തിയാക്കാന്‍ സാനിറ്ററൈസുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ ഇവ നല്ല അളവില്‍ ഉപയോഗിച്ചാലേ ഫലം കിട്ടൂ. മാത്രമല്ല 40-60 ശതമാനമെങ്കിലും ആല്‍ക്കഹോള്‍ അടങ്ങിയവയാകണം. എങ്കിലേ പൂര്‍ണമായ പ്രയോജനം ലഭിക്കൂ.

  രോഗം തടയാന്‍

  ചെങ്കണ്ണ് പോലുള്ള രോഗങ്ങള്‍ ഉള്ളസമയത്തും, ചുമ, തുമ്മല്‍തുടങ്ങിയ രോഗങ്ങള്‍ ഉള്ള സമയത്തും കൂടെക്കൂടെ കൈകഴുകുന്നത് ഒരു ശീലമാക്കുന്നത് നമ്മില്‍ നിന്നും മറ്റുള്ളവര്‍ക്ക് രോഗം പകരുന്നതു തടയുന്നതിന് ഉപകരിക്കും. ഹോട്ടലുകളും കാന്‍റീനുകളും പോലെ ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ കൈ കഴുകുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. പാചകം ചെയ്യുന്നതിനു മുമ്പും കൈകള്‍ കഴുകിയാല്‍ ഭക്ഷണത്തിലൂടെ പകരുന്ന രോഗങ്ങളെ തടയാനാകും. വീടുകളിലും ഇത്തരമൊരു ശ്രദ്ധയുണ്ടാകുന്നത് ആരോഗ്യജീവിതത്തിനു സഹായിക്കും.

  കുളിയില്‍ അല്‍പം കാര്യം

  ജീവിതശീലങ്ങളില്‍ ഏറ്റവും പ്രധാനമാണ് ദിവസവുമുള്ള കുളി. ദേഹശുദ്ധിയിലൂടെ നല്ല ആരോഗ്യത്തിലേക്കുള്ള വഴിയാണിത്. എന്നാല്‍ ഇതിന്‍റെ പ്രയോജനം ശരിയായ വിധത്തില്‍ ലഭിക്കണമെങ്കില്‍ എപ്പോള്‍ എങ്ങനെ കുളിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടതുണ്ട്.

  കുളിക്കാം രാവിലെ

  ദിവസവും രാവിലെ കുളിക്കുന്നതാണ് അത്യുത്തമം. രാവിലെ 7.30 മണിയോടുകൂടിവേണം കുളിക്കാന്‍. കുളികഴിഞ്ഞാലുടനെ ഭക്ഷണം കഴിക്കുകയും വേണം.

  ഒഴിവാക്കാം ഉച്ചനേരത്തെ കുളി

  രാവിലെ കുളിയ്ക്കാന്‍ സാധിക്കാത്തവര്‍ 7.30 ന് പ്രഭാതഭക്ഷണം കഴിച്ച് അത് ദഹിച്ച് കഴിയുന്നതിനോടൊപ്പം 10 മണിക്ക് കുളിയ്ക്കുന്നതാണ് അഭികാമ്യം. കുളിച്ചാലുടനെ ലഘുഭക്ഷണംമെങ്കിലും കഴിക്കണം. ഉച്ചസമയത്തെ കുളി തീര്‍ത്തും ഒഴിവാക്കണം. രാവിലെ കുളിയ്ക്കാന്‍ സാധിക്കാത്തവര്‍ക്ക് വൈകീട്ട് കുളിയ്ക്കാം. കുളിച്ചാലുടനെ ഭക്ഷണം കഴിക്കേണ്ടതാണ്. കുളി ദഹനശക്തിയെ ഉത്തേജിപ്പിക്കുന്നതിനാലാണ് കുളി കഴിഞ്ഞാലുടനെ ഭക്ഷണം കഴിക്കണമെന്ന് പറഞ്ഞത്. ഭക്ഷണം ദഹിക്കാതെ വയറ്റില്‍ കിടക്കുമ്പോള്‍ കുളിയ്ക്കാന്‍ പാടില്ല. ഭക്ഷണം ദഹിക്കുന്നതിന് മുമ്പ് കുളിയ്ക്കുന്നത് ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട വിവിധ അസുഖങ്ങള്‍ ബാധിക്കാനിടയാക്കും.

  തലയില്‍ തണുത്ത വെള്ളം മതി

  കുളിക്കുമ്പോള്‍ തലയില്‍ തണുത്തവെള്ളം മാത്രമേ ഒഴിക്കാവൂ. ദേഹത്ത് കാലാവസ്ഥയ്ക്കനുസരിച്ച് ചൂടുവെള്ളം ഒഴിക്കാം. തലയിലാണ് ആദ്യം വെള്ളം ഒഴിക്കേണ്ടത്. അതിന് തല അല്‍പം മുന്നോട്ട് ആഞ്ഞു പിടിച്ച് തലയുടെ പിന്‍ഭാഗത്തായി വെള്ളം ഒഴിക്കണം. ഇത് ധാരചെയ്യുന്നതിന് തുല്യമാണ്. ഇപ്രകാരം ചെയ്താല്‍ സ്ഥിരമായി ഉണ്ടാകുന്ന ജലദോഷത്തെ അകറ്റി നിര്‍ത്താന്‍ സാധിക്കും. കൂടാതെ ഹൈപ്പര്‍ ടെന്‍ഷന്‍ വരാതെ സംരക്ഷിക്കുകയും ചെയ്യും. ജലദോഷം വരുമെന്ന ധാരണയില്‍ ആദ്യം ദേഹം കുളിച്ച് പിന്നീട് തല കുളിയ്ക്കുന്നവര്‍ക്ക് ജലദോഷം വിട്ടുപോകില്ലെന്ന് മാത്രമല്ല. ഭാവിയില്‍ ഹൈപ്പര്‍ ടെന്‍ഷന്‍ ഉണ്ടാകാനുള്ള സാധ്യത കൂടുകയും ചെയ്യും. തലയില്‍ തണുത്ത വെള്ളം ഒഴിക്കുന്നതിലൂടെ മുടിയുടെ ആരോഗ്യവും, കണ്ണിന്‍റെ ആരോഗ്യവും സംരക്ഷിക്കപ്പെടും.

  കുളിക്കും മുമ്പ്എണ്ണ പുരട്ടാം

  കുളിക്കുന്നതിന് മുന്‍പാണ് എണ്ണ പുരട്ടേണ്ടത്. തലയിലും ചെവിയിലും ഉള്ളം കാലിലും സ്ഥിരമായി എണ്ണ പുരട്ടുന്നതിലൂടെ ശരീരത്തിലെ കോശങ്ങള്‍ക്ക് പോഷണം കിട്ടുകയും, തലച്ചോര്‍ അടക്കമുള്ള അവയവങ്ങള്‍ക്ക് ഉണര്‍വുണ്ടാകുകയും ചെയ്യും. കുളികഴിഞ്ഞ് എണ്ണ പുരട്ടരുത്, ഇത് അസുഖങ്ങള്‍ക്ക് കാരണമാകും.

  ദേഹത്ത് തേക്കാന്‍ ചെറുപയര് പൊടി

  കുളിക്കുന്നതിന് മുമ്പ് തേച്ച എണ്ണ കുളിയ്ക്കുമ്പോള്‍ കഴുകി കളയണം. ഇതിനായി ചെറുപയര്‍പൊടി, ഇഞ്ച എന്നിവ ഉപയോഗിക്കാം. കുളികഴിഞ്ഞ് എണ്ണ പുരട്ടുന്നത് അഭികാമ്യമല്ല. കുളി കഴിഞ്ഞ് എണ്ണ പുരട്ടിയാലും കുളിയ്ക്കുന്നതിന് മുന്‍പ് പുരട്ടിയ എണ്ണ കഴുകി കളയാതിരുന്നാലും തലയില്‍ നിന്ന് നീരിറങ്ങി വാതരക്തം പോലുള്ള അസുഖങ്ങള്‍ വരാന്‍ സാധ്യതയുണ്ട്.

  നന്നായി തുവര്‍ത്താം

  കുളികഴിഞ്ഞാല്‍ ശരീരത്തിലെയും തലയിലെയും ജലാംശം നന്നായി തുടച്ച് നീക്കണം. തലമുടിയിലും പുറം ഭാഗത്തും ജലാംശം കൂടുതല്‍ നേരം നിന്നാല്‍ നീര്‍ക്കെട്ടുണ്ടാകുകയും, സന്ധികളെ ആശ്രയിച്ചുള്ള രോഗങ്ങള്‍ ഉണ്ടാകുകയും ചെയ്യും. പലപ്പോഴും നന്നായി തലതുവര്‍ത്തുന്നതില്‍ സ്ത്രീകള്‍ വളരെ പിന്നിലാണ്.

  രാത്രി വൈകി തല കുളിക്കല്ലേ

  രാത്രി വൈകി തല കുളിക്കുന്നത് ഒഴിവാക്കണം. ദേഹം കഴുകാം. അതുപോലെ വിയര്‍ത്ത സമയത്ത് ഉടന്‍ കുളിക്കാന്‍പാടില്ല. രക്തക്കുഴലുകള്‍ വികസിച്ചു നില്‍ക്കുന്ന സമയമായതിനാല്‍ ആസമയത്ത് കുളിക്കുന്നത് ദോഷം ചെയ്യും.

  ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുന്ന ചില ആസക്തികള്‍

  ചിലപ്പോള്‍ ചിലതരം ഭക്ഷണങ്ങളോട് നമുക്ക് അതിയായ ആസക്തി തോന്നാറില്ലേ ? എന്ത് വിലകൊടുത്തും നമുക്കതു സ്വന്തമാക്കണം എന്ന് തോന്നും .അത് കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്ന ആ നിമിഷം നമുക്ക് വളരെയേറെ സന്തോഷവും ,സംതൃപ്തിയും തോന്നും .ഈ ആസക്തി നിങ്ങളുടെ ശരീരത്തില്‍ ചില രോഗങ്ങള്‍ ഉണ്ട് എന്നതിന്‍റെ ലക്ഷണമാണ് . ഓരോ മിനിട്ടിലും നിങ്ങള്‍ക്ക് വെള്ളം കുടിക്കണമെന്ന് തോന്നാറുണ്ടോ ?വ്യായാമത്തിനു ശേഷമോ, വെയിലില്‍ നിന്നും വന്ന ശേഷമോ വെള്ളം കുടിക്കുക സാധാരണയാണ് .കളിക്കുകയോ ,നടക്കുകയോ , ഓടുകയോ ചെയ്ത ശേഷം വെള്ളം കുടിക്കുക സ്വാഭാവികം .എന്നാല്‍ എപ്പോഴും വെള്ളം കുടിക്കണം എന്നത് അസ്വാഭാവികം ആണ് .

  ഈ ലക്ഷണം നിങ്ങള്‍ക്ക് പ്രമേഹം ഉണ്ട് എന്നതിന്‍റെ സൂചനയാണ് .പ്രമേഹം ഉണ്ടെങ്കില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവും കൂടുതലായിരിക്കും .ഈ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി വൃക്കകള്‍ കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വരും .അങ്ങനെ അധിക പഞ്ചസാര മൂത്രത്തിലൂടെ പുറത്തു പോകും . നിങ്ങള്‍ക്ക് ഉപ്പിനോട് ആസക്തി തോന്നിയിട്ടുണ്ടോ ? തോന്നുന്നുവെങ്കില്‍ നിങ്ങളുടെ അഡ്രിനല്‍ അവയവം ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്നില്ല എന്നാണ് വ്യക്തമാക്കുന്നത് .കോര്‍ട്ടിസോള്‍ ,ആല്‍ഡോസ്റ്റീറോണ്‍ എന്നീ ഹോര്‍മോണുകളുടെ അഭാവം ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും .

  നാമെല്ലാം ചോക്കലേറ്റ് ഇഷ്ടപ്പെടുന്നവരാണ് .കുട്ടിക്കാലം മുതലേ നമുക്ക് സന്തോഷം തരുന്ന ഒന്നാണ് ചോക്കലേറ്റ് .എന്നാല്‍ ഇതിനോടുള്ള ആസക്തി നിങ്ങളുടെ ശരീരത്തില്‍ മഗ്നീഷ്യത്തിന്‍റെ അഭാവം കാണിക്കുന്നു .നമ്മുടെ ശരീരത്തിലെ കോശങ്ങളുടെ വളര്‍ച്ചയെ സഹായിക്കുന്ന ഒന്നാണ് മഗ്നീഷ്യം .ഇത് വിറ്റാമിന്‍ ബി യുടെ അഭാവത്തിനും കാരണമാകുന്നു .നമുക്കെല്ലാം വറുത്ത വിഭവങ്ങള്‍ ഇഷ്ട്ടമാണ് .എന്നാല്‍ ഇതിനോടുള്ള ആസക്തി ഒമേഗ 3 ഫാറ്റി ആസിഡിന്‍റെ കുറവിനെ കാണിക്കുന്നു. അതിനാല്‍ ഈ ആസക്തികളെല്ലാം ശ്രദ്ധിച്ചു നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള രോഗങ്ങള്‍ ഉണ്ടോ എന്ന് നിര്‍ണയിക്കുക .

  ഭക്ഷണം എപ്പോള്‍ കഴിക്കണം ..എങ്ങനെ കഴിക്കണം

  ഭക്ഷണത്തിന്‍റെ  മുന്നിലെത്തിയാല്‍ പിന്നെ ചുറ്റുമുള്ളതൊന്നും കാണാന്‍ പറ്റില്ല എന്നു പറയുന്നവരാണോ നിങ്ങള്‍? നല്ലഭക്ഷണശീലം വളര്‍ത്തിയെടുക്കേണ്ടത് മനസ്സിനും ശരീരത്തിനും ഒരുപോലെ ആവശ്യമാണെന്നു മറക്കരുത്. നല്ലഭക്ഷണ ശീലം കൊണ്ട് പൂര്‍ണ ആരോഗ്യം നേടാം.

  • വിശക്കുമ്പോള്‍ മാത്രം മതി ഭക്ഷണം. ഭക്ഷണം കഴിക്കുമ്പോള്‍ വയര്‍ നിറയെ കഴിക്കരുത്. വയര്‍ 80 ശതമാനം നിറച്ച് 20 ശതമാനം ഒഴിച്ചിടണം. അതായത് ഒരു ചപ്പാത്തി കൂടി കഴിച്ചാല്‍ വയറു നിറയുമെന്ന് തോന്നുന്ന സമയത്ത് ഭക്ഷണം കഴിക്കുന്നത് നിര്‍ത്തുക.
  • മധുരം കാണുമ്പോള്‍ അറിയാതെ കൈ നീട്ടുന്ന ആളാണോ? അമിതമായി മധുരവും കൊഴുപ്പും വേണ്ടെന്നു വച്ചാല്‍ പിന്നെ ആര് മധുരം നീട്ടിയാലും നോ പറയാന്‍ മടിക്കരുത്. കൊതിതീര്‍ക്കാനുള്ളതല്ല, വിശപ്പിനുള്ളതാണ് ഭക്ഷണമെന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുക. വിശപ്പടങ്ങിയിട്ടും ആഹാരം കാണുമ്പോള്‍ മനസു പതറിയാല്‍ മനസ്സിനോടും ഉറപ്പിച്ച് പറയൂ നോ എന്ന്.
  • ഭക്ഷണം സാവധാനം ചവച്ചരച്ച് കഴിക്കണം. വയര്‍ നിറഞ്ഞു എന്ന തോന്നല്‍ ഉണ്ടാകുന്നത് തലച്ചോറിലാണ്. ഭക്ഷണം കൂടുതല്‍ ചവച്ചരച്ച് കഴിച്ചാല്‍ ആ തോന്നല്‍ വേഗംമുണ്ടാകുമെന്നു പഠനങ്ങള്‍. ദഹനവും നന്നായി നടക്കും.
  • ടിവി കണ്ടിരിക്കുമ്പോഴും സുഹൃത്തുക്കള്‍ക്കൊപ്പം സംസാരിച്ചിരിക്കുമ്പോഴും അളവറിയാതെ ഭക്ഷണം കഴിക്കാറുണ്ടോ? രാത്രി ഭക്ഷണം അളവിലും അധികമാണോ? ഇത്തരം ഈറ്റിങ് ഡിസോര്‍ഡര്‍ സ്വയം കണ്ടെത്തി പരിഹരിക്കുക.
  • ഭക്ഷണശീലം എങ്ങനെ കണ്ടെത്തും എന്നോര്‍ത്ത് തലപുകയ്ക്കേണ്ട. കഴിക്കുന്നതെന്തും ഡയറിയില്‍ കുറിച്ചിടുന്നതാണ് വഴി, ഒരു മിഠായി ആണ് കഴിച്ചതെങ്കില്‍ കൂടി എഴുതിയിടണം. രണ്ടാഴ്ച കഴിഞ്ഞ് ഡയറി നോക്കിയാല്‍ മനസിലാകും എന്തൊക്കെയാണ് തിരുത്തേണ്ടത് എന്ന്.
  • ആഹാരം കഴിക്കാനൊരുങ്ങുമ്പോള്‍ പാത്രത്തില്‍ പകുതി പഴങ്ങളും പച്ചക്കറികളുമായിരിക്കണം. ബാക്കി പകുതി പ്രോട്ടീന്‍ സമ്പുഷ്ടമായതും കാര്‍ബോഹൈഡ്രേറ്റ് നിറഞ്ഞതും.
  • ഇന്ന് ഇത്ര അളവിലെ ഭക്ഷണം കഴിക്കൂ..എന്ന് രാവിലെ തന്നെ തീരുമാനിക്കുക. ഇഷ്ടവിഭവങ്ങള്‍ നിരന്നിരുന്നാലും അളവിലധികം കഴിക്കരുത്. ഭക്ഷണത്തിന്‍റെ അളവ് നോക്കി കഴിക്കാന്‍ മെഷറിങ് കപ്പും സ്പൂണും വാങ്ങി വെയ്ക്കാം. ഭക്ഷണം ഇവയില്‍ അളന്നെടുത്തു മാത്രം കഴിക്കാം.

  കാന്‍സര്‍ തടയാന്‍ ഈ ശീലങ്ങള്‍

  ആരോഗ്യകരമായ ഭക്ഷണക്രമത്തിലൂടെയും ജീവിതശൈലിയിലൂടെയും കാന്‍സറിനെ അകറ്റി നിര്‍ത്താമെന്നാണു ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നത്. കാന്‍സറിനെ അകറ്റി ആരോഗ്യം സ്വന്തമാക്കാന്‍ ഈ ശീലങ്ങള്‍ ജീവിതത്തിന്‍റെ  ഭാഗമാക്കാം.

  • രോഗമകറ്റും റെയിന്‍ബോ ഡയറ്റ് : മഴവില്ലഴകിലുള്ള പഴങ്ങളും പച്ചക്കറികളും കാഴ്ചയില്‍ മാത്രമല്ല. ഗുണത്തിലും സൌന്ദര്യമുള്ളതാണ്. പലനിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളുമടങ്ങിയ ഭക്ഷണക്രമം ആരോഗ്യമേകും. കടും നിറമുള്ള പച്ചക്കറികളിലും പഴങ്ങളിലും രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കുന്ന ഫൈറ്റോകെമിക്കല്‍സ് ധാരാളമായി അടങ്ങിയിട്ടുണ്ട്. പച്ച(സെലറി, ഇലക്കറികള്‍, കിവി), മഞ്ഞ (കപ്പളങ്ങ, നാരങ്ങ, മത്തങ്ങ), ഓറഞ്ച്(ഓറഞ്ച്, കാരറ്റ്), ചുവപ്പ് (തക്കാളി, തണ്ണിമത്തങ്ങ), പര്‍പ്പിള്‍( മുന്തിരിങ്ങ, കത്രിക്ക), നീല( ബ്ലൂബെറി, ബ്ലാക്ക്ബെറി) ഇങ്ങനെ വിവിധവര്‍ണങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ദിവസവും ആഹാരത്തില്‍ ഉള്‍പ്പെടുത്തുക
  • പ്രതിരോധമേകും ആന്‍റി ഓക്സിഡന്‍റ്സ് : ശരീരത്തിലെ കോശങ്ങളെ സംരക്ഷിക്കുന്നതില്‍ ആന്‍റി ഓക്സിഡന്‍റുകള്‍ സുപ്രധാന പങ്കു വഹിക്കുന്നു. പഴങ്ങളിലും പച്ചക്കറികളിലും ആന്‍റിഓക്സിഡന്‍റ്സ് ധാരാളമടങ്ങിയിട്ടുണ്ട്. ഏതെങ്കിലും ശരീരഭാഗത്തു കോശവിഭജനം വളരെ വേഗത്തില്‍ അനിയന്ത്രിതമായി സംഭവിക്കുന്നതാണ് കാന്‍സറിലേക്കു നയിക്കുന്നത്. കോശങ്ങളെ സംരക്ഷിക്കുന്നതിനും കാന്‍സറിനെ പ്രതിരോധിക്കുന്നതിനും ആന്‍റി ഓക്സിഡന്‍റ്റെസ് സഹായിക്കും. ബീറ്റാകരോട്ടിന്‍ (ബീറ്റ്റൂട്ട്, ബ്രോക് ലി), വൈറ്റമിന്‍ സി (കാപ്സിക്കം, നെല്ലിക്ക), വിറ്റാമിന്‍ ഇ (ഒലിവ് ഓയില്‍, ബദാം എണ്ണ), സെലീനിയം (കടല്‍ വിഭവങ്ങള്‍) തുടങ്ങിയവ കൂടുതലായി ഭക്ഷണത്തിലുള്‍പ്പെടുത്തുക.
  • ആരോഗ്യകരമാവണം ചേരുവകള്‍ : ഇഞ്ചി, വെളുത്തുള്ളി, മഞ്ഞള്‍പൊടി, ബേസില്‍‍(രാമതുളസിയില), റോസ്മേരി, മല്ലിയില എന്നിവ ഭക്ഷണത്തിനു സ്വാദും മണവും പകരുന്നതിനോടൊപ്പം ആരോഗ്യവും നല്‍കും. ഇവയിലടങ്ങിയ പോഷകങ്ങള്‍ കാന്‍സറിനെ ചെറുക്കാന്‍ സഹായിക്കും. സാലഡ്, സൂപ്പ് എന്നിങ്ങനെ ഏതുവിഭവത്തിലും ഇവ ചേര്‍ത്തു കഴിക്കാം. രാസപദാര്‍ഥങ്ങള്‍, കീടനാശിനി ഇവ കലരാത്തവയാകണമെന്നു മാത്രം.
  • നാരുകളടങ്ങിയ ഭക്ഷണം പതിവാക്കൂ: നാരടങ്ങിയ ഭക്ഷണങ്ങള്‍ പതിവാക്കുന്നത് കോളന്‍ കാന്‍സര്‍ തടയുമെന്നു ചില പഠനങ്ങള്‍ തെളിയിക്കുന്നു. മുഴുധാന്യങ്ങള്‍, പയറുപരിപ്പു വര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. റൊട്ടി വാങ്ങുമ്പോള്‍ ഹോള്‍ വീറ്റ് ബ്രഡ് തന്നെ ചോദിച്ചു വാങ്ങുക. പഴങ്ങളും പച്ചക്കറികളും വൃത്തിയായി കഴുകിയശേഷം തൊലിയോടുകൂടെ കഴിക്കുക. പതിവായി ഓട്സ് കഴിക്കുന്നത് നല്ലതാണ്. പെട്ടെന്നു നാരിന്‍റെ  അളവ് കൂട്ടിയാല്‍ അതു വയറ്റില്‍ അസ്വസ്ഥത ഉണ്ടാക്കാം. അതുകൊണ്ട് പതിയെ പതിയെ അളവുകൂട്ടുന്നതാണ് നല്ലത്.
  • സംസ്ക്കരിച്ച മാംസം ഒഴിവാക്കാം: സംസ്ക്കരിച്ച മാംസം കഴിക്കുന്നത് കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നുവെന്നാണ് ഐഎആര്‍സി(ഇന്‍റര്‍നാഷണല്‍ ഏജന്‍സി ഫോര്‍ റിസേര്‍ച്ച് ഓണ്‍ കാന്‍സര്‍) കണ്ടെത്തിയത്. സംസ്ക്കരിച്ച മാംസം ഫ്രഷ് അല്ലെന്ന ദോഷവുമുണ്ട്.ചുവന്ന മാംസവും കാന്‍സറിന് കാരണമായേക്കാം.ബീഫ്, മട്ടന്‍, പോര്‍ക്ക് എന്നിവ ചുവന്ന മാംസമാണ്. ഇവ വളരെകുറച്ച് മാത്രം ഉപയോഗിക്കുന്നതാണ് നല്ലത്.
  • അമിതമായ കൊഴുപ്പ് അപകടം: ശരീരത്തില്‍ അമിതമായ കൊഴുപ്പടിയുന്നതും പലതരം കാന്‍സറുകള്‍ക്കും ജീവിതശൈലീരോഗങ്ങള്‍ക്കും കാരണമായേക്കാം. അമിതമായ കൊഴുപ്പും ട്രാന്‍സ്ഫാറ്റും ശരീരത്തിനുദോഷകരമാണ്. ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ അണ്ടിപ്പരിപ്പു വര്‍ഗങ്ങള്‍, മത്തി, ചെറിയ മത്സ്യം, എന്നിവ ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുക. പൂരിത കൊഴുപ്പ് വളരെ കൂടുതലായി അടങ്ങിയ മാംസം വറുത്തതും പൊരിച്ചതുമായ ഭക്ഷണപദാര്‍ഥങ്ങള്‍ എന്നിവയുടെ ഉപയോഗം പരമാവധി ഒഴിവാക്കുക.
  • ഇലക്കറികള്‍ പോഷകസമ്പുഷ്ടം :നാരുകളാല്‍ സമ്പുഷ്ടമായ കൊഴുപ്പില്ലാത്ത ഇലക്കറികളിലടങ്ങിയിട്ടുള്ള പോഷകങ്ങള്‍ കാനസറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. ഇവയില്‍ ധാരാളം ആന്‍റി ഓക്സിഡന്‍റ്സും അടങ്ങിയിട്ടുണ്ട്. വാങ്ങുന്ന ചീരയില്‍ കീടനാശിനികള്‍ ഉണ്ടാവാം. പറമ്പിലോ, ടെറസിലോ, ബാല്‍ക്കണിയിലൊ ചീര നട്ടാല്‍ വിഷമില്ലാത്തതും പോഷകപ്രദവുമായ ചീര കഴിക്കാം. പച്ചയും ചുവപ്പും നിറങ്ങളിലുള്ള ചീര കൊണ്ടുള്ള വൈവിധ്യമാര്‍ന്ന പല വിഭവങ്ങള്‍ ഭക്ഷണക്രമത്തിന്‍റെ ഭാഗമാക്കുക.
  • അമിതവണ്ണത്തെ അകറ്റി നിര്‍ത്താം : അമിതവണ്ണം വന്‍കുടല്‍,കിഡ്നി, മാറിടം, അന്നനാളം, പിത്താശയം എന്നീ ഭാഗങ്ങളിലെ കാന്‍സറിന്‍റെ  സാധ്യത കൂട്ടുന്നു. ആഹാരത്തില്‍ കൊഴുപ്പിന്‍റെ  അളവു കൂടുന്നത് അമിതവണ്ണത്തിനു കാരണമാകും. ദിവസേന കൃത്യമായി വ്യായാമം ചെയ്യുന്നത് അമിതവണ്ണം ഉണ്ടാകുന്നതു തടയും. എപ്പോഴും ഊര്‍ജ്ജസ്വലത നിലനിര്‍ത്തുന്നതു മാനസിക ആരോഗ്യത്തിനും ശാരീരികാരോഗ്യത്തിനും നല്ലതാണ്.
  • മദ്യപാനവും പുകവലിയും ഒഴിവാക്കുക: മദ്യപാനവും പുകവലിയും വായ്, ശബ്ദനാളം, അന്നനാളം, മാറിടം, വന്‍കുടല്‍, കരള്‍ എന്നിവയിലുണ്ടാകുന്ന കാന്‍സറിനുള്ള സാധ്യത വര്‍ധിപ്പിക്കും.പുകവലിക്കുന്നവരില്‍ കാന്‍സറിനുള്ള സാധ്യത ഏറെയാണ്. ഈ ദുശീലങ്ങള്‍ ഒഴിവാക്കുന്നതു കാന്‍സറിനെ അകറ്റി നിര്‍ത്താന്‍ സഹായിക്കും.

  മാനസിക സമ്മര്‍ദ്ദം സമ്മാനിയ്ക്കുന്ന രോഗങ്ങള്‍

  മാനസിക സമ്മര്‍ദ്ദം എന്ന വാക്കിന് ഇന്നത്തെ കാലത്ത് പ്രസക്തിയേറി വരികയാണ്. എന്ത് കാര്യത്തിനും സ്ട്രെസ്സ് അനുഭവിയ്ക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. അത് മാനസികമായി മാത്രമല്ല ശാരീരികമായും തളര്‍ച്ചയിലേക്ക് നയിക്കുന്നു. നിരവധി പാര്‍ശ്വഫലങ്ങളാണ് സ്ട്രെസ്സിലൂടെ നാം അനുഭവിയ്ക്കുന്നത്.  പലപ്പോഴും പല വിധത്തിലുള്ള ചര്‍മ്മ പ്രശ്നങ്ങളിലേക്ക് വരെ സ്ട്രെസ്സ് നമ്മളെ കൊണ്ടു ചെന്നെത്തിയ്ക്കുന്നു. ത്വക്ക് രോഗ വിദഗ്ധരെല്ലാവരും ഒന്നടങ്കം പറയുന്നു സ്ട്രെസ്സ് നിരവധി ഗുരുതരമായ ചര്‍മ്മ പ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു എന്ന്. എന്തൊക്കെയാണ് മാനസിക സമ്മര്‍ദ്ദം സമ്മാനിയ്ക്കുന്ന ഗുരുതര ചര്‍മ്മ രോഗങ്ങള്‍ എന്ന് നോക്കാം.

  • ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ഗുരുതരമായ ചൊറിച്ചിലും തടിപ്പുമാണ് പ്രധാന പ്രശ്നം. സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും ഞരമ്പുകള്‍ വരെ ഉയര്‍ന്ന സമ്മര്‍ദ്ദത്തിലാവുകയും ചെയ്യുമ്പോഴാണ് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്. മാനസിക സമ്മര്‍ദ്ദം കുറയ്ക്കുകയാണ് ചെയ്യേണ്ട പ്രധാന കാര്യം.
  • എക്സിമയും സോറിയാസിസും മൂല കാരണം മാനസിക സമ്മര്‍ദ്ദമല്ല. എങ്കിലും സമ്മര്‍ദ്ദം രോഗത്തിന്‍റെ കാഠിന്യം വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുക. ഇത് ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയ്ക്കുകയും അതിലൂടെ ചര്‍മ്മ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടും.
  • ചര്‍മ്മം വരണ്ടതാവുന്നതിനും സ്ട്രെസ്സ് കാരണമാകും. സ്ട്രെസ്സ് രക്തകോശങ്ങളെ ഞെരുക്കും. ഇത് രക്തയോട്ടം കുറയ്ക്കും. ചര്‍മ്മത്തിലേക്ക് രക്തമെത്താത്തതിനാല്‍ ചര്‍മ്മം വരണ്ടതായി കാണപ്പെടും.
  • തൊലി അടര്‍ന്നു പോകുന്നതാണ് മറ്റൊരു പ്രശ്നം. പ്രധാനമായും ഇത് മുഖത്താണ് കാണപ്പെടുന്നത്. ഇതിന്‍റേയും പ്രധാന കാരണം സ്ട്രെസ്സ് തന്നെയാണ്. അധികം എരിവുള്ളതും ചൂടുള്ളതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം.
  • സ്ട്രെസ്സ് എടുത്തു കാണിയ്ക്കുന്ന ഒന്നാണ് മുഖക്കുരു. കോര്‍ട്ടിസോള്‍ ഹോര്‍മോണ്‍ മാനസിക സമ്മര്‍ദ്ദം ഉള്ളപ്പോള്‍ കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നു. ഇത് മുഖക്കുരുവിന് കാരണമാകുന്നു.
  • മുഖത്ത് പ്രധാനമായും കണ്ണിനു താഴെ കറുത്ത പാടുകള്‍ ഉണ്ടാവുന്നതിന് പലപ്പോഴും മാനസിക സമ്മര്‍ദ്ദം തന്നെയാണ് പ്രധാന കാരണം. എന്തുകൊണ്ടെന്നാല്‍ സമ്മര്‍ദ്ദം നമ്മളെ ഉറക്കത്തില്‍ നിന്നും അകറ്റുന്നു. ഇത് കണ്ണിനു കീഴെയുള്ള കറുത്ത പാടുകള്‍ക്ക് കാരണമാകുന്നു.

  ശ്രദ്ധിച്ചോളൂ ഈ പത്ത് ലക്ഷണങ്ങള്‍

  ആരോഗ്യമുള്ള ശരീരമാണ് ഏറ്റവും വലിയ സമ്പാദ്യം. അതുകൊണ്ടു തന്നെ ശരീരത്തിന്‍റെ അസ്വസ്ഥതകളെ അവഗണിക്കരുത്. ഇത്തരം അസ്വസ്ഥതകള്‍ രോഗങ്ങളുടെ ലക്ഷണങ്ങളാകാം. ഏതെങ്കിലും അസ്വസ്ഥതയുണ്ടെന്നു കരുതി രോഗമുണ്ടെന്നു വിധിക്കരുത്. വിദഗ്ധ പരിശോധനയിലൂടെ മാത്രമേ രോഗലക്ഷണമാണെന്ന് ഉറപ്പു വരുത്താവൂ.

  അകാരണമായ തൂക്കക്കുറവ്

  വണ്ണം കുറയ്ക്കാന്‍ വേണ്ടി യാതൊന്നും ചെയ്യാതെ തന്നെ ചിലര്‍ അസാധാരണമായി മെലിയും. ഒരു മാസത്തിനുള്ളില്‍ അഞ്ചു ശതമാനത്തിലധികം ഭാരം കുറഞ്ഞാലോ, ആറുമുതല്‍ ഒരു വര്‍ഷം വരെയുള്ള കാലയളവില്‍ പത്തു ശതമാനത്തിലധികം ഭാരം കുറഞ്ഞാലോ വിദഗ്ധ പരിശോധന നടത്തണം. പലരോഗങ്ങളിലോന്നാണ് ഭാരക്കുറവ്. ഹൈപ്പര്‍തൈറോയിഡിസം, വിഷാദരോഗം, കരള്‍ രോഗങ്ങള്‍, അര്‍ബുദം, മാല്‍അബ്സോര്‍പ്ഷന്‍ ഡിസോര്‍ഡര്‍ (കഴിക്കുന്ന ഭക്ഷണം ശരിയായി ആഗിരണം ചെയ്യപ്പെടാതിരിക്കുക) എന്നിങ്ങനെ പല രോഗങ്ങള്‍ കൊണ്ടും ശരീരഭാരം കുറയും.

  തുടര്‍ച്ചയായ പനി

  ഒരാഴ്ചയായി തുടരുന്ന 100.40F ഉള്ള ചെറിയ പനിയും വിദഗ്ധോപദേശം തേടേണ്ടവയാണ്. 1030F മുകളില്‍ ചൂടും വിറയലും അസ്വസ്ഥതകളുമുണ്ടെങ്കില്‍ ഒരു നിമിഷം പോലും വൈകാതെ ഡോക്ടറെ കാണുക. കീമോതെറാപ്പി പോലുള്ള ചികിത്സകള്‍ക്കു വിധേയരാകുന്നവരാണെങ്കിലോ ഇമ്യൂണ്‍ സപ്പ്രസിങ് മരുന്നുകള്‍ കഴിക്കുന്നവാരാണെങ്കിലോ ചെറിയ പനി അത്ര കാര്യമാക്കേണ്ടതില്ല. ഡോക്ടറെ ഈ വിവരം അറിയിക്കണമെന്നു മാത്രം. നമ്മുടെ ശരീരത്തിനുള്ളില്‍ രോഗാണുക്കള്‍ കടക്കുമ്പോള്‍ ശരീരം സ്വയം പ്രതിരോധിക്കുന്നതിനാലാണ് താപനില കൂടുന്നത്. തുടര്‍ച്ചയായുള്ള പനി, മൂത്രാശയരോഗം മുതല്‍ ക്ഷയരോഗം വരെയുള്ള എന്തിന്‍റെയും ലക്ഷണമാകാം.

  ശ്വാസം മുട്ടല്‍

  രണ്ടു ചുവടു നടന്നാല്‍ കിതയ്ക്കുക, വെറുതെ കിടന്നാലും ശ്വാസം മുട്ടല്‍, ശ്വസിക്കുമ്പോള്‍ വലിവുള്ളവരുടെ പോലെ ശബ്ദമുണ്ടാക്കുക. ഇങ്ങനെയെന്തെങ്കിലും അനുഭവപ്പെട്ടാല്‍ വൈദ്യ സഹായം തേടണം. കിതപ്പും ശ്വാസമെടുക്കാന്‍ വല്ലാത്ത പ്രയാസവും അനുഭവപ്പെട്ടാല്‍ ചികിത്സ തേടാന്‍ വൈകരുത്. ശ്വാസകോശ സംബന്ധമായ പല രോഗങ്ങളുടെയും പ്രധാന ലക്ഷണം ശ്വസിക്കാനുള്ള ബുദ്ധിമുട്ടാണ്. ബ്രോങ്കൈറ്റിസ്, ആസ്തമ, പള്‍മനറി എംബോളിസം (ശ്വാസകോശത്തില്‍ രക്തംകട്ട പിടിക്കല്‍), പള്‍മനറി ഫൈബ്രോസിസ്, ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍, പരിഭ്രമം, പാനിക് അറ്റാക്, ന്യൂമോണിയ തുടങ്ങി പല രോഗങ്ങളുടെയും സൂചനയാകാമിത്.

  മാനസികമായ അസ്വസ്ഥതകള്‍

  ഇടയ്ക്കിടെ ചിന്താക്കുഴപ്പം ഉണ്ടാവുക, ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, പെട്ടെന്ന് അമിതമായി ദേഷ്യം വരിക, ഹാലൂസിനേഷന്‍ (ഇല്ലാത്ത കാര്യങ്ങള്‍ ഉള്ളതായി തോന്നുക) അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടായാല്‍ അവഗണിക്കരുത്. കഴിയുന്നതും വേഗം വിദഗ്ധസഹായം തേടുക. ഇന്‍ഫെക്ഷന്‍, തലയ്ക്ക് ഏറ്റ പരുക്ക്, സ്ട്രോക്ക്, രക്തത്തില്‍ പഞ്ചസാരയുടെ അളവില്‍ വരുന്ന കുറവ് എന്നീ കാരണങ്ങള്‍ കൊണ്ടു പെരുമാറ്റത്തിലോ ചിന്തയിലോ പെട്ടെന്നു മാറ്റങ്ങള്‍ ഉണ്ടാകാം. ചില മരുന്നുകള്‍ കഴിച്ചു തുടങ്ങുന്നവരില്‍ മരുന്നിന്‍റെ പാര്‍ശ്വ ഫലമായും ഇത്തരം ലക്ഷണങ്ങള്‍ കാണാറുണ്ട്. വിദഗ്ധ പരിശോധന നടത്തി ഈ മാനസികമായ അസ്വസ്ഥതകളുടെ കാരണം കണ്ടെത്താന്‍ ശ്രദ്ധിക്കണം.

  വയറിന് അനുഭവപ്പെടുന്ന അസ്വസ്ഥതകള്‍

  രണ്ടാഴ്ചയില്‍ കൂടുതലായുള്ള വയറിളക്കം. ഒരാഴ്ചയായി നീണ്ടു നില്‍ക്കുന്ന ചെറിയ തോതിലുള്ള വയറിളക്കം, ഇടയ്ക്കിടെ ടോയ്ലെറ്റില്‍ പോകാന്‍ തോന്നുക. കറുത്തനിറത്തിലോ കടും നിറത്തിലോ മലംപോകുക തുടങ്ങിയവ രോഗലക്ഷണങ്ങളാകാം. ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ വിദഗ്ധ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം. രക്തമയത്തോടു കൂടിയ വയറിളക്കമാണെങ്കില്‍ ഒട്ടും വൈകാതെ വിദഗ്ധ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം. പ്രധാനമായും കാമ്ഫിലോബാക്ടര്‍, സാല്‍മോണെല്ല പോലുള്ള ബാക്ടീരിയകള്‍ ആകാം ഇത്തരം അവസ്ഥയ്ക്കു കാരണം. വൈറല്‍ ഇന്‍ഫെക്ഷന്‍, പാരസൈറ്റിക് ഇന്‍ഫെക്ഷന്‍, ഇന്‍ഫ്ലമേറ്ററി ബവല്‍ ഡിസീസ്, കോളന്‍ കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കും ഇത്തരം ലക്ഷണങ്ങളുണ്ടാകാറുണ്ട്.

  കടുത്ത തലവേദന

  ഇടിവെട്ടുന്നതുപോലെ പെട്ടെന്നനുഭവപ്പെടുന്ന തണ്ടര്‍ക്ലാപ്പ് തലവേദന, തലയ്ക്കു പരിക്കേറ്റതിനുശേഷം ഉണ്ടാകുന്നതോ വര്‍ധിക്കുന്നതോ ആയ തലവേദന തുടങ്ങിയവ രോഗലക്ഷണമാകാം. തലവേദനയോടൊപ്പം പനി, കഴുത്ത് അനക്കാന്‍ ബുദ്ധിമുട്ട്, ചുവന്ന പാടുകള്‍, മരവിപ്പ്, കാഴ്ചയ്ക്കു പ്രശ്നം, തളര്‍ച്ച, സംസാരിക്കാന്‍ പ്രയാസം, ചവയ്ക്കുമ്പോള്‍ വേദന തുടങ്ങിയ അവസ്ഥയുണ്ടായാല്‍ ഉടന്‍ വൈദ്യസഹായം തേടുക. പക്ഷാഘാതം, രക്തക്കുഴലുകളുടെ വീക്കം, മെനിഞ്ചൈറ്റിസ്, ബ്രെയിന്‍ ട്യൂമര്‍, തലച്ചോറിലെ രക്തസ്രാവം എന്നിങ്ങനെ പലതും തലവേദനയ്ക്കു കാരണമാകാം.

  കാഴ്ചമങ്ങല്‍, സംസാരിക്കാനുള്ള ബുദ്ധിമുട്ട്

  മുഖത്തോ, കഴുത്തിലോ, കൈയിലോ, കാലിലോ ശരീരത്തിന്‍റെ  ഒരു വശത്തോ പെട്ടെന്നു തളര്‍ച്ചയോ മരവിപ്പോ തോന്നുക, കണ്ണില്‍ മൂടലോ മങ്ങലോ അനുഭവപ്പെടുക, സംസാരിക്കാനും കാര്യങ്ങള്‍ മനസിലാക്കാനും പ്രയാസമുണ്ടാകുക, പെട്ടെന്ന് തലചുറ്റി വീഴുക തുടങ്ങിയ ലക്ഷണങ്ങള്‍ കണ്ടാല്‍ അതീവശ്രദ്ധ നല്‍കണം. സ്ട്രോക്ക് അല്ലെങ്കില്‍ ട്രാന്‍സിയെന്‍റ് ഇഷെമിക് അറ്റാക്ക്(ഒരു തരം പക്ഷാഘാതം) എന്നിവയുടെ പ്രധാന ലക്ഷണങ്ങളാണിവ.

  പെട്ടെന്നു വെളിച്ചം മിന്നുന്നതായി തോന്നുക.

  ചിലര്‍ക്ക് ഒരു ഫ്ലാഷ് പോലെ വെളിച്ചം മിന്നിമായുന്നതായി തോന്നും. റെറ്റിനല്‍ ഡിറ്റാച്മെന്‍റിന്‍റെ  ലക്ഷണമാകാം ഇത്. കാഴ്ച തന്നെ നഷ്ടപ്പെടാവുന്ന അവസ്ഥയാണിത്.

  അല്‍പം കഴിച്ചാലും വയര്‍ നിറഞ്ഞതായി തോന്നുക.

  പണ്ടത്തെ പോലെ കഴിക്കാന്‍ പറ്റുന്നില്ല. പെട്ടെന്നു വയര്‍ നിറഞ്ഞതായി തോന്നുന്നു എന്നു പരാതി പറയുന്നവര്‍ കുറവല്ല. വയറിന്‍റെ  മാത്രം പ്രശ്നമാകില്ല ഇതിനു കാരണം. കുടല്‍ പാന്‍ക്രിയാസ്, ഓവറി എന്നിവയെ ബാധിക്കുന്ന പലരോഗങ്ങള്‍ കൊണ്ടും ഇങ്ങനെ വരാം.

  ചുവന്നതോ നീരുവെച്ചതോ ആയ സന്ധികള്‍

  സന്ധികളുടെ ഭാഗത്തു നീരോ ചുവന്ന നിറമോ ഉണ്ടായാല്‍ ശ്രദ്ധിക്കണം. സന്ധികളിലെ അണുബാധയാകാം കാരണം. ഇത്തരം അവസ്ഥയില്‍ ഉടന്‍ ചികിത്സ തേടാന്‍ ശ്രദ്ധിക്കണം. അതല്ലെങ്കില്‍ സന്ധികളിലെ അണുബാധ മറ്റു ഭാഗങ്ങളിലേക്കും പകരാന്‍ സാധ്യതയുണ്ട്. വാതത്തിന്‍റെ ലക്ഷണമായും ചിലരില്‍ ഇത്തരം അവസ്ഥയുണ്ടാകാം. ചിലരില്‍ കാലിന്‍റെ തള്ളവിരലിനു വേദന അനുഭവപ്പെടും. രക്തത്തില്‍ യൂറിക് ആസിഡിന്‍റെ  അളവ് കൂടുന്നതു മൂലമുണ്ടാകുന്ന ഗൌട്ട് എന്ന രോഗമാകാം ഇതിനു കാരണം.

  മസില്‍ കയറുന്നത് മൂലമുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍

  മസില്‍ കയറുന്നത് മൂലമുള്ള അസ്വസ്ഥതകള്‍ ഒഴിവാക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിര്‍ജലീകരണം, ശരീരത്തിന് അമിതമായ ആയാസം നല്‍കുന്നത്, പോഷകങ്ങളുടെ അഭാവം ഇവ മസില്‍ ഉരുണ്ടു കയറുന്നതിനു കാരണമാകും. മസില്‍ കയറുമ്പോഴുള്ള അസ്വസ്ഥത ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ.

  • മഗ്നീഷ്യം, കാത്സ്യം തുടങ്ങിയ പോഷകങ്ങളുടെ അഭാവമുണ്ടാകുന്നതു തടയാന്‍ പച്ചനിറമുള്ള പച്ചക്കറികള്‍, ഈന്തപ്പഴം, ചോളം, പയര്‍ വര്‍ഗങ്ങള്‍, പാലുല്‍പന്നങ്ങള്‍ തുടങ്ങിയവ ഭക്ഷണത്തിലുള്‍പ്പെടുത്തണം. വിറ്റമിന്‍ സി ധാരാളമടങ്ങിയ ഓറഞ്ച്, മുന്തിരി, തക്കാളി തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
  • ദിവസവും കുറഞ്ഞത് ഒന്നര ലിറ്റര്‍ വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കണം. ശാരീരികമായി കൂടുതല്‍ അധ്വാനിക്കുക, വ്യായാമം ഇവ ചെയ്യുമ്പോള്‍ കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം.
  • മസില്‍ കയറിയ ഭാഗം മസാജ് ചെയ്യുന്നത് അസ്വസ്ഥത കുറയ്ക്കാന്‍ സഹായിക്കും. മസില്‍ കയറിയ ഭാഗത്തു ചൂടുവയ്ക്കുന്നതും നല്ലതാണ്.
  • ഗര്‍ഭിണികളുടെ ഭാരം കൂടുന്നതുമൂലം കാലുകള്‍ക്ക് ആയാസമുണ്ടാകുകയും മസില്‍ കയറാന്‍ ഇടയാക്കുകയും ചെയ്യും. നില്‍ക്കുമ്പോള്‍ ഒരു കാലിനു മാത്രം ആയാസം നല്‍കുന്നത് ഒഴിവാക്കണം. രണ്ടുകാലുകള്‍ക്കും തുല്യ ഭാരം നല്‍കുന്ന രീതിയില്‍ നിവര്‍ന്നു നില്‍ക്കാന്‍ ശ്രദ്ധിക്കുക. ഗര്‍ഭകാലത്തു മതിയായ പോഷകങ്ങളടങ്ങിയ ഭക്ഷണം കഴിക്കാനും ശ്രദ്ധിക്കണം.

  ടൂത്ത് ബ്രഷിന് പിന്നിലെ സത്യങ്ങള്‍

  ടൂത്ത് ബ്രഷിലെ കീടാണുക്കളില്‍ ഇ കോളിയും

  ടൂത്ത് ബ്രഷില്‍ കീടാണുക്കള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്കറിയാം. എന്നാല്‍ അതില്‍ കക്കൂസ് മാലിന്യത്തില്‍ കലര്‍ന്നിരിക്കുന്ന ഇ-കോളി എന്ന ബാക്ടീരിയയും ഉണ്ടെന്നു അറിയാമോ? ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ യൂണിവേഴ്സിറ്റിയാണ് ഇത് സംബന്ധിച്ച ഗവേഷണഫലം പുറത്തുവിട്ടത്. എങ്കിലും ഭയപ്പെടേണ്ട കാര്യമില്ല. അപകടകരമാം വിധത്തില്‍ ടൂത്ത് ബ്രഷില്‍ ഇ-കോളി ഒളിച്ചിരിക്കില്ല. ഭക്ഷണ പദാര്‍ത്ഥങ്ങളുടെ, പ്രത്യേകിച്ച്‌ മാംസാഹാരത്തിന്‍റെ അവശിഷ്ടങ്ങള്‍ പല്ലുകള്‍ക്കിടയില്‍ നിന്നും നീക്കം ചെയ്യുന്നത് ടൂത്ത് ബ്രഷില്‍ അവശേഷിക്കുന്നതു കൊണ്ടാണിത്.

  ആഴ്ചയിലൊരിക്കല്‍ ടൂത്ത് ബ്രഷ് ഉപ്പിട്ട ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുന്നത് നന്നായിരിക്കും.

  പല്ലുകളില്‍ കാണുന്ന ക്രീം പോലെയുള്ള മഞ്ഞപാട പ്ലേഗ് എന്ന സൂക്ഷ്മ ജീവിയാണ്. ഇതിനെ ഉരച്ചു മാറ്റുക എന്നുള്ളതാണ് ടൂത്ത് ബ്രഷിന്‍റെ ജോലി. ഉപയോഗശേഷം ടൂത്ത് ബ്രഷ് നന്നായി കഴുകിയില്ലെങ്കില്‍ പ്ലേഗ് അടിഞ്ഞുകൂടുകയും, കാലക്രമേണ ടൂത്ത് ബ്രഷ് മഞ്ഞനിറമാകുകയും ചെയ്യും.

  ശരിയായി ടൂത്ത് ബ്രഷ് ഉപയോഗിച്ചില്ലെങ്കില്‍ കീടാണുക്കള്‍ മോണയിലേക്കും വായ്ക്കുള്ളിലേക്കും തള്ളപ്പെടും. പല്ലുകളില്‍ ശരിയായ രീതിയില്‍ വേണം ബ്രഷ് പ്രയോഗിക്കാന്‍ എന്നര്‍ത്ഥം.

  ഈ സൂക്ഷ്മ ജീവികള്‍ എല്ലാം വായ്ക്കുള്ളില്‍ തന്നെയാണ് മുമ്പും ഉണ്ടായിരുന്നത് എന്നുള്ളത് കൊണ്ട് ബ്രഷിംഗ് കാരണം പുതിയ രോഗാണുക്കളെ ഭയപ്പെടേണ്ടതില്ല. പക്ഷെ, മറ്റൊരാളുടെ ടൂത്ത് ബ്രഷ് ഉപയോഗിക്കുന്നത് ആരോഗ്യകരമല്ല. സ്വന്തം ബ്രഷ് എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം.

  ക്ലോസറ്റിനരികില്‍ ടൂത്ത് ബ്രഷ് വയ്ക്കരുത്.

  കഴിവതും കുളിമുറികളില്‍ ടൂത്ത് ബ്രഷ് സൂക്ഷിക്കാതിരിക്കുക. ഇനി അങ്ങനെയാണെങ്കില്‍ തന്നെ ക്ലോസറ്റില്‍ നിന്നും കഴിവതും ദൂരെ മാറ്റി വേണം ടൂത്ത് ബ്രഷ് വയ്ക്കാന്‍.

  ഫ്ലഷ് ചെയ്യുമ്പോള്‍ ക്ലോസറ്റില്‍ നിന്നും ചെറിയ തോതില്‍ അണുക്കള്‍ അന്തരീക്ഷത്തിലേക്ക് പരക്കുന്നുണ്ട്. ഈ അണുക്കളുമായി നിരന്തര സമ്പര്‍ക്കം ടൂത്ത് ബ്രഷിനെ രോഗവാഹകരാക്കും എന്ന് പറയേണ്ടതില്ലെല്ലോ.

  ടൂത്ത് ബ്രഷ് ഹോള്‍ഡറിലുമുണ്ട് കാര്യം.

  ശരിയായ വായു സഞ്ചാരം ലഭിക്കുന്നതും, ടൂത്ത് ബ്രഷില്‍ നിന്നും ഇറ്റ് വീഴുന്ന വെള്ളം ഒഴുക്കി കളയുന്നതിനുമുള്ള സംവിധാനം ഹോള്‍ഡറിലുണ്ടാകണം. കഴിവതും ചെറിയ വെയില്‍ ലഭിക്കുന്ന സ്ഥാനത്ത് സ്ഥാപിക്കാന്‍ കഴിയുന്നതും നല്ലതാണ്.

  ടൂത്ത് ബ്രഷ് കവര്‍ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്.

  ടൂത്ത് ബ്രഷ് എപ്പോഴും നനവോടെ ഇരിക്കുന്നത് ബ്രഷിന്‍റെ ആയുസ്സ് കുറയ്ക്കും എന്നു മാത്രമല്ല, രോഗാണുക്കള്‍ പെരുകാനും ഇടയാക്കുന്നു.

  ടൂത്ത് ബ്രഷ് എപ്പോഴും നേരെയായിരിക്കണം വയ്ക്കേണ്ടത്.

  തല കുത്തനെയോ, വാഷ്ബേസിനരികില്‍ ചരിഞ്ഞോ ടൂത്ത് ബ്രഷ് വയ്ക്കരുത്.

  പല്ല് തേയ്ക്കുന്നതിന് മുമ്പു മൗത്ത് വാഷ് ഉപയോഗിച്ചു വൃത്തിയാക്കുന്നത് ടൂത്ത് ബ്രഷില്‍ അണുക്കള്‍ ഒളിച്ചിരിക്കുന്നത് തടയും.

  3 മുതല്‍ 4 മാസം വരെയാണ് ഒരു ടൂത്ത് ബ്രഷ് ആരോഗ്യകരമായി ഉപയോഗിക്കാവുന്നത്.

  അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യവും , ചില ദോഷങ്ങളും?

  അമ്മിഞ്ഞപ്പാലിന്‍റെ മാധുര്യം എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാലും ചുണ്ടില്‍ നിന്ന് മാറാത്തവരാണ് നമ്മളെല്ലാവരും. അമ്മയുടെ സ്നേഹവും വാത്സല്യവും എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. ഇതിലുപരി കുഞ്ഞിന്‍റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങളും ഇതിലുണ്ട്. പക്ഷേ ഇന്നത്തെ പല ന്യൂജനറേഷന്‍ അമ്മമാരും പാല്‍ക്കുപ്പിയിലെ പാലാണ് കുഞ്ഞിന് കൊടുക്കാറുള്ളത്. ഇത് ദോഷകരമാണ് എന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ ഇതിലുപരി അമ്മിഞ്ഞപ്പാലിലും നമ്മളറിയാത്ത ചില കാര്യങ്ങള്‍ ഒളിച്ചിരിപ്പുണ്ട്. കുഞ്ഞിന് പാലു കൊടുക്കുന്നതിനു മുന്‍പ് ഇത്തരം കാര്യങ്ങളെക്കുറിച്ച്‌ അറിഞ്ഞിരിയ്ക്കുന്നത് എന്തുകൊണ്ടും നല്ലതാണ്.

  കുട്ടി ഭക്ഷണം കഴിയ്ക്കുന്നത് തന്നെയാണ് ആദ്യം ശ്രദ്ധിക്കേണ്ട കാര്യം. ഭക്ഷണം കഴിയ്ക്കാറായ കുട്ടികള്‍ അമ്മിഞ്ഞപ്പാലിനേക്കാള്‍ കൂടുതല്‍ ഭക്ഷണം കഴിയ്ക്കാനാണ് താല്‍പ്പര്യം പ്രകടിപ്പിക്കുന്നെതെങ്കില്‍ പാലിന്‍റെ ഉല്‍പാദനം കുറവാണെന്ന് വേണം കരുതാന്‍

  ചില കുട്ടികളില്‍ കാണുന്ന ശീലമാണ് ഇത് പാല്‍ കുടിയ്ക്കുന്നതിനിടയ്ക്ക് തുപ്പുന്നു. ഇവര്‍ക്ക് പാല്‍ അലര്‍ജി ഉണ്ടാക്കുന്നു എന്നതാണ് ഇതിലൂടെ കാണിയ്ക്കുന്നത്. കുട്ടികളില്‍ ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും ഇത്തരം പ്രവണത കാണിയ്ക്കും

  സ്ത്രീയും പുരുഷനും എല്ലാം ഇന്ന് മദ്യത്തിന്‍റെ കാര്യത്തില്‍ ഒരു പോലെയാണ്. പലപ്പോഴും യാതൊരു നിയന്ത്രണവും ഇരുവര്‍ക്കും ഉണ്ടാവില്ല. എന്നാല്‍ പാലൂട്ടുന്ന അമ്മമാര്‍ മദ്യപിയ്ക്കുന്നത് കുഞ്ഞിന് ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകും.

  പാലൂട്ടുന്ന അമ്മമാര്‍ കാപ്പി കുടിയ്ക്കുന്നതും കുഞ്ഞിന്‍റെ ആരോഗ്യത്തെ ദോഷകരമായി ബാധിയ്ക്കുന്നതാണ്. ഇത് കുഞ്ഞിന് പല തരത്തിലുള്ള അലര്‍ജി ഉണ്ടാക്കാനും കാരണമാകും.

  കുഞ്ഞിന് വിശക്കുമ്പോളാണ് പാല്‍ കൊടുക്കേണ്ടത്. എന്നാല്‍ സമയം അനുസരിച്ച്‌ കുഞ്ഞിന് പാല്‍ കൊടുക്കാന്‍ ശ്രമിക്കുക. ഓരോ ദിവസവും ഇതിന് മാറ്റം വരുത്താതെ എല്ലാ ദിവസവും കൃത്യമായി പാല്‍ കൊടുക്കുക.

  രാത്രിയില്‍ കുഞ്ഞ് കരയുന്നുണ്ടെങ്കില്‍ അമ്മയ്ക്ക് വേണ്ടത്ര പാല്‍ ഇല്ല എന്നതിന്‍റെ സൂചനയാണ്. കാരണം പാല്‍ വേഗം ദഹിക്കുന്നു എന്നതാണ് ഇതിന്‍റെ കാരണം. ആരോഗ്യകരമായ പാല്‍ അല്ല കുഞ്ഞിന് ലഭിയ്ക്കുന്നത് എന്നത് കുഞ്ഞിന്‍റെ ആരോഗ്യത്തെ ദോഷകരമായി തന്നെ ബാധിയ്ക്കുന്നു.

  ടെന്നീസ് എല്‍ബോ

  കൈമുട്ടു സന്ധിയിലെ പേശികളുടെ അമിത ഉപയോഗം മൂലം പേശീകോശങ്ങള്‍ക്കു ദ്രവീകരണം(ഡീജനറേഷന്‍) സംഭവിക്കുന്നതാണ് ടെന്നീസ് എല്‍ബോ എന്ന രോഗാവസ്ഥ. കൈ ഉപയോഗിച്ചു ജോലി ചെയ്യുമ്പോള്‍ കൈമുട്ടു സന്ധിയുടെ ബാഹ്യഭാഗത്തനുഭവപ്പെടുന്ന വേദനയാണ് പ്രധാനലക്ഷണം. മധ്യവയസ്കരായ സ്ത്രീകളിലാണിതു കൂടുതലായി കാണുന്നത്. വലതുകൈയിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. കൂടുതല്‍ പ്രവര്‍ത്തന ക്ഷമമാകുന്നതു വലതു കൈയായതാണു കാരണം. പ്രായം കുറഞ്ഞവരെയും ഈ രോഗം ബാധിക്കാറുണ്ട്. ഇടതുകൈയിലും ടെന്നീസ് എല്‍ബോ വരാം. ഭാരമുള്ള വസ്തുക്കള്‍ പിടിക്കുക, തുണിപിഴുിയുക എന്നിവ ചെയ്യുമ്പോള്‍ വേദന അസഹ്യമാകാം. സാധാരണഗതിയില്‍ എക്സ്റേ, എം ആര്‍ ഐ സ്കാന്‍ എന്നിവയുടെ ആവശ്യമില്ല. വിദഗ്ധ ഡോക്ടറുടെ ക്ലിനിക്കല്‍ പരിശോധന മതിയാകും. വേദനയുണ്ടാക്കുന്നതും കൈയ്ക്ക് ആയാസമുളവാക്കുന്നതുമായ ജോലി കുറയ്ക്കുക. കൈയ്ക്ക് കഴിയുന്നത്ര വിശ്രമം നല്‍കുക. വേദനയുള്ള ഭാഗത്ത് ഐസ് പായ്ക്ക് വയ്ക്കാം. ഐസ് ക്യൂബുകള്‍ കട്ടിയുള്ള തുണിയില്‍ പൊതിഞ്ഞ് പത്തുമിനിറ്റ് ഇടവേളയിട്ട് വേദനയുള്ള ഭാഗത്ത് വയ്ക്കുക. വേദനാസംഹാരികളുടെ ഉപയോഗം ഒരു പരിധി വരെ വേദന കുറയ്ക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം വേദനസംഹാരികള്‍ കഴിയ്ക്കുക.ഫിസിയോതെറാപ്പി ഗുണം ചെയ്യും. ടെന്നീസ് എല്‍ബോയ്ക്ക് നൂതനമായ ചികിത്സാരീതിയുണ്ട്. അതാണ് പ്ലേറ്റ് ലെറ്റ് ഇന്‍ജക്ഷന്‍ (പ്ലേറ്റലെറ്റ് റിച്ച് പ്ലാസ്മ).

  നടുവേദന തടയാന്‍ ആയുര്‍വേദചികില്‍സ

  ആധുനിക സമൂഹത്തെ ബാധിച്ചിരിക്കുന്ന രണ്ട് പ്രധാന ആരോഗ്യ പ്രശ്നങ്ങളാണ് നടുവേദനയും കഴുത്തു വേദനയും. നട്ടെല്ലിനുണ്ടാകുന്ന സമ്മര്‍ദ്ദം, അസ്ഥിക്ഷയം, രക്തക്കുറവ്, നാഡീ തളര്‍ച്ച, ഉറക്കക്കുറവ്, മാനസിക സംഘര്‍ഷം എന്നിവയാണ് നടുവേദനയുടെ പ്രധാന കാരണങ്ങള്‍. ആയുര്‍വേദ, സിദ്ധ ചികിത്സരീതികള്‍ കൊണ്ട് ഈ വേദനകളെ നിശേഷം ഇല്ലാതാക്കാം. നട്ടെല്ലിന്‍റെ അഭിമുഖസന്ധികളില്‍ വരുന്ന തേയ്മാനം, ഡിസ്ക് പുറത്തേക്ക് തള്ളി പോകുക, എല്ല് ശോഷണം, അസ്ഥി തേയ്മാനം, ആമവാതം, സന്ധിവാതം, ചിക്കന്‍ഗുനിയ, നട്ടെല്ലിന്‍റെ കശേരുക്കള്‍ക്ക് സംഭവിക്കുന്ന സ്ഥാനഭ്രംശം തുടങ്ങിയവ പഞ്ചകര്‍മ്മ ചികിത്സ കൊണ്ട് നിശ്ശേഷം സുഖപ്പെടുത്താവുന്നതാണ്.

  ചികിത്സകള്‍ എപ്പോള്‍? എങ്ങനെ?

  നടുവേദന ഒരാഴ്ചയ്ക്കകം മാറുന്നില്ലെങ്കില്‍, നടുവേദനയ്ക്കൊപ്പം കൂന്, വളവ്, ചെരിവ് തുടങ്ങിയവയും ഉണ്ടെങ്കില്‍‍ ഉടന്‍ ചികിത്സ ആവശ്യമാണ്. രോഗകാരണം, പഴക്കം, വേദനയുടെ തീവ്രത തുടങ്ങിയ കാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് ചികിത്സ തീരുമാനിക്കുക. വ്യത്യസ്ത കാരണങ്ങള്‍കൊണ്ടുണ്ടാകുന്ന നടുവേദനയ്ക്ക് ചികിത്സയും വ്യത്യസ്തമായിരിക്കും. രോഗിയില്‍ നിന്ന് വിശദമായ രോഗചരിത്രം ചോദിച്ച് മനസിലാക്കിയും ശാരീരിക പരിശോധനയിലൂടെയും ആധുനിക ലാബോറട്ടറി സൌകര്യങ്ങളുടെ സഹായത്താലും കൃത്യമായ രോഗനിര്‍ണ്ണയത്തിന് ശേഷം ആവശ്യമായ ചികിത്സ നല്‍കുന്നു. ഗവേഷണങ്ങളിലൂടെ ശാന്തിഗിരി വികസിപ്പിച്ചെടുത്ത മാനിപ്പുലേഷന്‍ ചികിത്സ നടുവേദനയുടെ ഭാഗമായി കൈകാലുകളിലേയ്ക്ക് വ്യാപിക്കുന്ന വലിച്ചിലിനും തരിപ്പിനും വേദനയ്ക്കും ഉടനെ ആശ്വാസം നല്‍കുന്നതാണ്.

  മുന്‍കരുതലുകള്‍

  • എല്ലുകളുടെയും മാംസപേശികളുടെയും ബലം വര്‍ധിക്കും വിധം ശരീരപ്രകൃതിക്ക് അനുസരിച്ച് ജോലിയുടെ സ്വഭാവം കൂടി കണക്കിലെടുത്ത് സ്ഥിരമായി വ്യായാമം ശീലിക്കുക.
  • പൊക്കമുള്ള തലയിണകള്‍ ഒഴിവാക്കുക.
  • കഴിയുന്നതും മരക്കട്ടിലില്‍ കിടക്കുക. കുഷ്യന്‍ ഒഴിവാക്കുക.
  • തുടര്‍ച്ചയായി ഇരുന്ന് ജോലികള്‍ ചെയ്യുമ്പോള്‍ നടുവ് നിവര്‍ന്നിരുന്ന് പാദങ്ങള്‍ ലംബമായി നിലത്തുറപ്പിച്ച് വച്ചിരിക്കണം. നടു കുനിയാതെ നിവര്‍ന്നിരിക്കത്തക്കവിധം മേശയും കസേരയും തമ്മിലുള്ള അകലം ക്രമീകരിക്കണം.
  • ഒരേ രീതിയില്‍ അധികനേരം ഇരിക്കുന്നത് ഒഴിവാക്കുക. അരമണിക്കൂര്‍ കൂടുമ്പോള്‍ അല്‍പനേരം നടക്കണം. കൈയും കാലും ഇളക്കുന്നത് നടുവിന്‍റെ സമ്മര്‍ദ്ദം കുറയ്ക്കും.
  • മലമൂത്രവിസര്‍ജ്ജനങ്ങള്‍ യഥാസമയം നിര്‍വഹിക്കണം.
  • മുലയൂട്ടുന്ന അമ്മമാര്‍ നടുനിവര്‍ത്തി ശരിയായ രീതിയിലിരുന്ന് വേണം മുലയൂട്ടാന്‍.
  • ശരീരഭാരം ഉയരത്തിനനുപാതമായി നിലനിര്‍ത്തണം.
  • പുകവലി, മദ്യപാനം മറ്റുലഹരി പദാര്‍ഥങ്ങള്‍ എന്നിവ ഒഴിവാക്കുക.

  ഭക്ഷണ ശീലം

  • ശരീരത്തില്‍ കാത്സ്യത്തിന്‍റെ  അളവ് കുറയാത്ത തരത്തില്‍ പാല്‍, വെണ്ണ, ഇലക്കറികള്‍ തുടങ്ങിയ കാത്സ്യം കൂടുതലുള്ള ആഹാരങ്ങള്‍ ശീലമാക്കുക.
  • പ്രോട്ടീനും അയണും കൂടുതലുള്ള പഴവര്‍ഗങ്ങള്‍ ദിവസേന കഴിക്കുക.
  • പയറുവര്‍ഗങ്ങളുടെയും കിഴങ്ങുവര്‍ഗങ്ങളുടെയും ഉപയോഗം കുറയ്ക്കുക.
  • എണ്ണയില്‍ വറുത്തതും മസാല ചേര്‍ത്തതുമായ ഭക്ഷണങ്ങളും ബേക്കറി പലഹാരങ്ങളും പരമാവധി ഒഴിവാക്കുക.
  • കൃത്രിമ നിറവും രുചിയും ചേര്‍ന്ന പാനീയങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

  ഇനിയില്ല അകാലനര ; വിസ്മയം ഈ മാന്ത്രികക്കൂട്ട്

  • അകാലനര സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവരെയും അലട്ടുന്ന ഒരു പ്രധാന പ്രശ്‌നമാണ്. മുടി നരക്കുന്നതു വാര്‍ധക്യത്തിന്റെ ലക്ഷണമായാണ് കണ്ടിരുന്നത്. എന്നാല്‍ ഇന്ന് വളരെ ചെറുപ്രായത്തില്‍ തന്നെ പലരുടെയും മുടി നരയ്ക്കാറുണ്ട്. മുപ്പതുകള്‍ പിന്നിടുമ്പോള്‍ തന്നെ പലര്‍ക്കും ഈ വെളുത്തമുടി പ്രശ്ങ്ങള്‍ സൃഷ്ടിക്കുന്നു. പലരും കൃത്രിമമായി മുടിക്ക് നിറം നല്‍കുന്ന ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയാണു പതിവ്. എന്നാല്‍ കെമിക്കല്‍ അടങ്ങിയ കൃത്രിമ നിറങ്ങളുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ തീവ്രമാണ്. തൊലിപ്പുറത്തുണ്ടാകുന്ന കാന്‍സര്‍ പോലെയുള്ള മാരക രോഗങ്ങള്‍ക്കുവരെ ഇവ കാരണമാകാം. അകാലനര ചെറുപ്പക്കാരുടെ ആത്മവിശ്വാസം തന്നെ നഷ്ടപ്പെടുത്തുന്നു.
  • അകാലനരയ്ക്ക് പ്രതിവിധി തേടി വിപണിയില്‍ അലഞ്ഞ് പലവിധത്തിലുള്ള ഉത്പന്നങ്ങളും ഉപയോഗിച്ച് ഫലംകാണാതെ നിരാശരാവുകയാണ് പലരും. പാരമ്പര്യം ,രോഗങ്ങള്‍ ,മാനസിക സമ്മര്‍ദം ,ചില മരുന്നുകളുടെ തുടര്‍ച്ചയായുള്ള ഉപയോഗം എന്നീ ഘടകങ്ങളൊക്കെ മുടി നരക്കുന്നതിന് ഹേതുവാകുന്ന ചില കാരണങ്ങളാണ്. ശരീരത്തിലെ മെലാനിന്റെ ഉത്പാദനം കുറയുന്നത് മൂലമാണ് നരച്ചമുടി ഉണ്ടാകുന്നതെന്നാണ് ശാസ്ത്രീയ വിശദീകരണം.
  • ഒരല്‍പ്പം ശ്രദ്ധിച്ചാല്‍ അകാലനര ഒഴിവാക്കാം. പുതിയതായി വരുന്ന മുടിയിഴകള്‍ നരച്ചുപോകാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യാം. വീട്ടില്‍ത്തന്നെ തയാറാക്കുന്ന ഔഷധക്കൂട്ടുപയോഗിച്ച് അകാലനര തടയാം. ഉപയോഗിച്ചാല്‍ തീര്‍ച്ചയായും അത്ഭുതകരമായ ഫലം ലഭിക്കുന്നതും എന്നാല്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാന്‍ കഴിയുന്ന ഒരു ഔഷധ കൂട്ട് തയാറാക്കുന്നതിങ്ങനെ :-
  • വെളുത്തുള്ളി -3 എണ്ണം
  • നാരങ്ങാ -4 എണ്ണം
  • തേന്‍ - 1 കിലോ
  • ചെറുചെന വിത്ത് എണ്ണ -200 മില്ലി (ഫ്ലാക്സ് സീഡ് ഓയില്‍ )
  • വെളുത്തുള്ളിയും നാരങ്ങയും ചെറുതായി അരിയുക അതിലേക്കു തേനും, ചെറുചെന വിത്ത് എണ്ണയും കൂടി ചേര്‍ക്കുക അതിനുശേഷം നന്നായി ഇളക്കുക തുടര്‍ന്നു ഈ മിശ്രിതം ഒരു ഗ്ലാസ്സ് ജാറിലേക്കു പകര്‍ന്നെടുത്തു നന്നായി മുറുക്കി അടക്കുക. ശേഷം ഫ്രിഡ്ജില്‍ സൂക്ഷിക്കുക. ദിവസേന രണ്ടു നേരം ആഹാരത്തിനു മുന്‍പ് ഈ ഔഷധം ഓരോ ടേബിള്‍ സ്പൂണ്‍ വീതം കഴിക്കുക തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ ഏതു നരച്ചമുടിയും മാറി തിളക്കമുള്ള കറുത്ത മുടി ലഭിക്കും.
  • എളുപ്പത്തില്‍ വീട്ടില്‍ തന്നെ തയ്യാറാക്കാവുന്നതും നരച്ച മുടിയ്ക്കു ശാശ്വതമായ പരിഹാരം ലഭിക്കുന്നതുമായ മറ്റു ചില വഴികള്‍ കൂടി ഉണ്ട്.
  • കുറച്ചു കറിവേപ്പില ശുദ്ധമായ വെളിച്ചെണ്ണയില്‍ ഇട്ടു നന്നായി തിളപ്പിക്കുക. ചൂടാറിയ ശേഷം വട്ടം കുറഞ്ഞ ഒരു കുപ്പിയിലേക്ക് പകര്‍ത്തി വെയ്ക്കുക, ഈ മിശ്രിതം കുളിക്കുന്നതിനു മുന്‍പ് തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിക്കുക.  ഇരുപതു മിനിട്ടിനു ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് തലമുടി കഴുകുക സ്ഥിരമായി ചെയ്താല്‍ നല്ല ഗുണം ലഭിക്കുന്നതാണ്.
  • ഒരു ലിറ്റര്‍ തൈരിലേക്കു ഒരു ടീസ്പൂണ്‍ യീസ്റ്റ് ചേര്‍ക്കുക. നന്നായി മിക്സ്‌ ചെയ്യുക. ആഹാരത്തിനു മുന്‍പ് ഈ മിശ്രിതം കഴിക്കുക.
  • ആഴ്ചയില്‍ രണ്ടോ മൂന്നോ ദിവസം കുളിക്കുന്നതിനു മുന്‍പേ ശുദ്ധമായ നെയ്യെടുത്തു തലയോട്ടിയില്‍ നന്നായി തേച്ചു പിടിപ്പിച്ചു ഏതാനും നിമിഷംങ്ങള്‍ക്കു ശേഷം കഴുകി കളയുക. ഏതാനും മാസങ്ങള്‍ക്കുള്ളില്‍ തന്നെ നരച്ചമുടി പാടെ ഇല്ലാതായി ആരോഗ്യമുള്ളതും വെട്ടിത്തിളങ്ങിയുന്ന കറുത്തമുടി ലഭിക്കുന്നതാണ്.

  കടപ്പാട് : www.infomagic.com

  3.25
  നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

  (നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

  Enter the word
  നവിഗറ്റിഒൻ