অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ദന്ത സംരക്ഷണം

ദന്ത സംരക്ഷണം

ദന്തരോഗങ്ങള്ക്ക് ശരിയായ ചികിത്സ നല്കി്യില്ലെങ്കില്‍ മോണയില്നി്ന്ന്‌ താടിയെല്ലിലേക്കും തുടര്ന്ന്ത‌ ചെവിയിലേയ്ക്കും തലച്ചോറിലും വരെ പഴുപ്പ്‌ എത്തുകയും ഗുരുതരമായ രോഗാവസ്ഥയിലെത്തുകയും ചെയ്യും. അതിനാല്‍ ദന്തരോഗങ്ങള്ക്ക് ‌ ശരിയായ ചികിത്സ ആവശ്യമാണ്‌. ജീവിതശൈലിയില്‍ വന്ന മാറ്റങ്ങള്‍ ദന്തരോഗങ്ങള്‍ വര്ധിോക്കുന്നതിനു കാരണമായിട്ടുണ്ട്. ദന്തസംരക്ഷണത്തിന്‌ ആയുര്വേ്ദം ചില ചിട്ടകള്‍ നിഷ്‌ക്കര്ഷിഥക്കുന്നുണ്ട്‌. ആയുര്വേതദത്തില്‍ പല്ലുവേദനയ്‌ക്ക് നിരവധി കാരണങ്ങള്‍ ഉണ്ട്‌. കൃമികളുടെ പ്രവര്ത്തയനഫലമായി ഉണ്ടാകുന്ന കൃമിദന്തം, കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന്‌ ഉണ്ടാകുന്ന ചെറിയ ഇളക്കം, പുളിപ്പുപോലുള്ള വേദനകള്‍, പല്ലില്‍ വാതം കോപിച്ച്‌ തണുത്ത ആഹാരം കഴിക്കുമ്പോള്‍ ഉണ്ടാകുന്ന ശീതദന്തം, കഫദോഷം രക്‌തത്തോട്‌ ചേര്ന്നു നിന്നുകൊണ്ട്‌ രണ്ടുമൂന്നു പല്ലുകളോട്‌ ചേര്ന്ന് ‌ കുമിളകള്‍ ഉണ്ടാകുന്ന ദന്തകുക്കുടം, പല്ലിന്റെ മധ്യത്തില്‍ ഉണ്ടാകുന്ന സുഷിരങ്ങള്‍, വീഴ്‌ചകള്‍ മൂലമോ മറ്റു കാരണങ്ങളാലോ പല്ലിന്‌ ഇളക്കംതട്ടി മുറിവുകള്‍ ഉണ്ടായി പഴുപ്പ്‌ മോണയിലേക്കു ഇറങ്ങുന്ന വിദര്ഫൂ ദന്തരോഗം തുടങ്ങിയവയെല്ലാം പല്ലുവേദനയ്‌ക്കു കാരണമാകാം. ദന്തരോഗങ്ങള്‍ ശരിയായി ചികിത്സിച്ചില്ലെങ്കില്‍ മോണയില്നിറന്ന്‌ താടിയെല്ലിലേക്കും തുടര്ന്ന്േ‌ ചെവിയിലും തലച്ചോറിലേക്കും വരെ പഴുപ്പ്‌ എത്തുകയും ഗുരുതരമായ അവസ്‌ഥ സംജാതമാവുകയും ചെയ്യുന്നു. അതിനാല്‍ ദന്തരോഗങ്ങള്ക്ക്ാ‌ ശരിയായ ചികിത്സ ആവശ്യമാണ്‌.പല്ലുവേദന

1. ചുക്ക്‌, കുരുമുളക്‌, തിപ്പലി ഇവ പൊടിച്ച്‌ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ കവിള്‍ കൊള്ളുക. അല്ലെങ്കില്‍ തേന്‍ ചേര്ത്ത് ‌ പേയിസ്‌റ്റ് രൂപത്തിലാക്കി പല്ലിന്റെ ദ്വാരത്തില്‍ വയ്‌ക്കുക.

2. എരുക്ക്‌, ഏലിലംപാല, പപ്പായ കറ ഇവ കൃമിയുള്ള പല്ലിന്റെ ദ്വാരത്തില്‍ കടത്തിവയ്‌ക്കുകയോ, പഞ്ഞിയില്‍ കടിച്ചു പിടിക്കുകയോ ചെയ്യുക.

3. ഖദിരാദി ഗുളിക തേനിലോ ഉപ്പു വെള്ളത്തിലോ ചാലിച്ച്‌ മോണയില്‍ തേയ്ക്കുകയോ കേടുള്ള പല്ലില്‍ വയ്‌ക്കുകയോ ചെയ്യാവുന്നതാണ്‌.

4. അരിമേദാദി എണ്ണ ചൂടുവെള്ളത്തില്‍ ഒഴിച്ച്‌ കവിള്‍ കൊള്ളുകയോ ഉച്ചിയില്‍ ഒന്നോ രണ്ടോ തുള്ളി തേയ്‌ക്കുകയോ ചെയ്യുക.

5. ത്രിഫലചൂര്ണ്ണംക തേനില്‍ ചാലിച്ച്‌ മോണയില്‍ പുരട്ടുകയോ വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ കവിള്‍ കൊള്ളുകയോ ചെയ്യാവുന്നതാണ്‌.

ശര്ക്കുരദന്തം അഥവാ പ്ലാക്ക്പഞ്ചസാരപോലെ പ്ലാക്ക്‌ പല്ലില്‍ അടിഞ്ഞിരിക്കുന്നതാണ്‌ ശര്ക്കാരദന്തം. ഇത്‌ പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്നതിനാല്‍ ഡോക്‌ടറുടെ സഹായത്തോടെ നീക്കം ചെയ്യണം. പ്ലാക്കിന്റെ പിന്നീടുള്ള വ്യാപനം നിയന്ത്രിക്കാന്‍ ചവര്ക്കാ രം പൊടിച്ച്‌ തേനും ചേര്ത്ത്്‌ കുഴച്ച്‌ പല്ലില്‍ ഉരച്ചാല്‍ മതിയാവും. പല്ലിന്റെ നിറവ്യത്യാസംപല്ലുകളുടെ നിറവ്യത്യാസം മിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ്‌. മഞ്ഞ, കറുപ്പ്‌ തുടങ്ങിയ നിറങ്ങളിലാണ്‌ ഇത്‌ കൂടുതലും കാണപ്പെടുന്നത്‌.

1. ഇരട്ടിമധുരം, കായം, ചവര്ക്കാ രം, പൊട്ടം, വിളാലരി ഇവ പൊടിച്ച്‌ കിഴിയാക്കി പല്ലിനു മുകളില്‍ ചൂട്‌ കൊടുക്കുക.

2. നാല്പാമമര കഷായം കവിള്‍ കൊള്ളുക.വായ്‌നാറ്റംദന്തരോഗങ്ങള്ക്കൊ ണ്ടു മാത്രമല്ല മോണരോഗം, അസിഡിറ്റി തുടങ്ങിയ പല രോഗങ്ങളുടെയും ഭാഗമായി വായ്‌നാറ്റം അനുഭവപ്പെടാം.

രോഗങ്ങളാണ്‌ വായ്‌നാറ്റത്തിനു കാരണമെങ്കില്‍ രോഗം ചികിത്സിച്ചു മാറ്റുന്നതിലൂടെ വായ്‌നാറ്റം ഒഴിവാക്കാവുന്നതാണ്‌. വായ്‌നാറ്റം മാറാന്‍ താഴെപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിക്കാവുന്നതാണ്‌.

1. പിച്ചിപൂവിന്റെ ഇല, കരിങ്ങാലി, ഞെരിഞ്ഞില്‍ ഇവ പൊടിച്ച്‌ വായിലേക്ക്‌ പുക പിടിക്കുക.

2. കാവിമണ്ണ്‌, ഇന്തുപ്പ്‌, കോലരക്ക്‌ ഇവ പൊടിച്ച്‌ സമം വെള്ളം ചേര്ത്ത്ഗ‌ യോജിപ്പിച്ച്‌ മോണയില്‍ തേയ്‌ക്കുക.

3. ഗ്രാമ്പു വെള്ളത്തിലിട്ട്‌ തിളപ്പിച്ച്‌ കവിള്‍ കൊള്ളുക.വായ്‌പ്പുണ്ണ്‌കവളിന്റെ അകത്തുള്ള ഭാഗത്തോ മോണയിലോ വേദനയോടുകൂടി കാണപ്പെടുന്ന ചെറിയ കുരുക്കളാണ്‌ അള്സമര്‍ അഥവാ വായ്‌പ്പുണ്ണ്‌.

പഴകിയ ബ്രഷ്‌ ഉപയോഗിക്കുന്നതുമൂലമുള്ള അണുബാധ, വൈറ്റമിന്റെ കുറവ്‌, പുളിയുള്ള വസ്‌തുക്കളുടെ നിരന്തര ഉപയോഗം എന്നിവയെല്ലാം ഇതിനു കാരണമാകാം.വയറ്റിലെ അള്സുര്‍ മുതല്‍ വന്കുവടലിലെ കാന്സ റിന്റെ വരെ ലക്ഷണമായും വായ്‌പ്പുണ്ണ്‌ പ്രത്യക്ഷപ്പെടാം. അമിതദേഷ്യം, ഉഷ്‌ണം, ആന്റിബയോട്ടിക്‌സിന്റെ ഉപയോഗം എന്നിവയും അള്സ്റിനുള്ള കാരണങ്ങളാണ്‌. അള്സഉറിനു കാരണമാകുന്ന രോഗങ്ങള്‍ കണ്ടെത്തി ചികത്സിക്കേണ്ടതാണ്‌.

1. കാവിമണ്ണ്‌ തേന്‍ ചേര്ത്ത് ‌ പുരട്ടുക.

2. ത്രിഫലപ്പൊടി കഴിക്കുകയോ വെള്ളത്തിലിട്ട്‌് കവിള്‍ കൊള്ളുകയോ ചെയ്യുക.വരള്ച്ികവായ്‌ വരണ്ടുണങ്ങിയിരിക്കുന്ന അവസ്‌ഥ.

ദന്തരോഗങ്ങളേക്കാള്‍ ഉള്ളിലുള്ള രോഗങ്ങളുടെ അനുബന്ധമായാണ്‌ വായവരണ്ട്‌ ഉണങ്ങുന്നത്‌. പ്രമേഹം, പനി, ഛര്ദിത, ജലദോഷം എന്നിവയെല്ലാം വരള്ച്ചമയുടെ കാരണങ്ങളാണ്‌. ശരീരത്തിന്‌ ആവശ്യത്തിനു വെള്ളം കിട്ടാതെ വരുന്നതാണ്‌ ഇതിനു കാരണം. പ്രധാനരോഗത്തെ ചികിത്സിച്ചുകൊണ്ടാണ്‌ വരള്ച്ചതയുടെ ചികിത്സ.രാമച്ചം, നറുനീണ്ടി ഇവ ഇട്ട്‌ തിളപ്പിച്ച വെള്ളം കുടിക്കുന്നത്‌ വരള്ച്ചന കുറയാന്‍ സഹായിക്കും.ആരോഗ്യമുള്ള പല്ലുകള്ക്ക് ദന്തപരിചരണത്തെക്കുറിച്ച്‌ ആയുര്വോദ ഗ്രന്ഥങ്ങളില്‍ വ്യക്‌തമായി പ്രതിപാദിക്കുന്നുണ്ട്‌. ദിനചര്യയില്‍ ദന്ത സംരക്ഷണത്തിന്‌ പ്രഥമ സ്‌ഥാനമാണ്‌ ആയുര്വേദദ ആചാര്യന്മാിര്‍ നല്കി്യിരിക്കുന്നത്‌. ബ്രാഹ്‌മ മുഹൂര്ത്ത്ത്തില്‍ എഴുന്നേറ്റ്‌ മലമൂത്ര വിസര്ജംനം കഴിഞ്ഞാല്‍ ആദ്യം ചെയ്യേണ്ടത്‌ പല്ലുകള്‍ വൃത്തിയാക്കലാണ്‌.പേരാല്‍, നീര്മകരുത്‌, കരിങ്ങാലി, മാവ്‌, ഉങ്ങ്‌ തുടങ്ങിയ ഏതെങ്കിലും വൃക്ഷത്തിന്റെ കമ്പെടുത്ത്‌ അറ്റം ചതച്ച്‌ പല്ലു തേയ്‌ക്കണമെന്നാണ്‌് ആയുര്വേ്ദ ആചാര്യന്മാകര്‍ പറയുന്നത്‌. ഈ കമ്പിന്‌ ചെറുവിരലിന്റെ വണ്ണവും 12 ഇഞ്ച്‌ നീളവും ഉണ്ടായിരിക്കണം. ചുക്ക്‌, തിപ്പലി, കുരുമുളക്‌ ഇവ പൊടിച്ചതോ ഏലയ്‌ക്ക, ജാതിക്കാ ഇവ പൊടിച്ചതോ തേനില്‍ കുഴയ്‌ക്കുക. ഈ മിശ്രിതം കമ്പില്‍ പുരട്ടി വേണം പല്ല്‌ വൃത്തിയാക്കാന്‍.പല്ല്‌ തേയ്‌ക്കുന്നതിന്റെ ചിട്ടകളെക്കുറിച്ച്‌ പറയുന്നതിനൊപ്പം പല്ല്‌ തേയ്‌ക്കാതിരിക്കേണ്ട സാഹചര്യങ്ങളെക്കുറിച്ചും ആയുര്വേുദം പറയുന്നുണ്ട്‌. എന്നാല്‍ ഇവര്‍ 12 തവണ കുലുക്കുഴിയണം. ഗര്ഭാ്വസ്‌ഥയില്‍ ഛര്ദിനയുള്ളവര്‍, കഫം, ചുമ, അതിയായ പനി, പക്ഷാഘാതം, കഠിന തലവേദന, ചെവി കണ്ണ്‌ സംബന്ധിയായ രോഗങ്ങളുള്ളവര്‍, ചിലതരം ഹൃദ്രോഗങ്ങളുള്ളവര്‍ എന്നിവരെല്ലാം പല്ലു തേയ്‌ക്കുന്നതില്നിേന്ന്‌ ഒഴിവാക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ മരുന്നു വെള്ളമോ ചൂടുവെള്ളമോ പച്ചവെള്ളമോ ഉപയോഗിച്ച്‌ കുലുക്കുഴിയണം.

1. ഉമ്മിക്കരിയും ഉപ്പും ചേര്ത്ത് ‌ തേയ്‌ക്കുന്നതിലൂടെ ദന്തരോഗങ്ങളും വായ്‌ രോഗങ്ങളും ഉണ്ടാകാനുള്ള സാധ്യത കുറയ്‌ക്കാം.

2. പല്ലിന്റെ ഇനാമലിനെ സംരക്ഷിക്കാന്‍ പുളിയുള്ള പദാര്ഥ്്കങ്ങള്‍ അമിതമായി കഴിക്കുന്നത്‌ കുറയ്‌ക്കണം. അമിത ചൂടും അമിത തണുപ്പുമുള്ളവയുടെ ഉപയോഗവും നന്നല്ല.

3. വളരെ കട്ടിയുള്ള ഭക്ഷണസാധനങ്ങള്‍ കഴിക്കുമ്പോള്‍ പല്ലിന്‌ ഇളക്കം തട്ടിയാല്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌.

4. കാല്സ്യം അടങ്ങിയ ആഹാരം കഴിക്കുന്നത്‌ പല്ലുകളുടെ ആരോഗ്യത്തിന്‌ ഉത്തമമാണ്‌. മുട്ടയുടെ വെള്ള, മുള്ള്‌ കഴിക്കാവുന്നതരം മത്സ്യങ്ങള്‍ ഇവയെല്ലാം കാല്സ്യളത്തിന്റെ സ്രോതസുകളാണ്‌്.

5. ഇലക്കറികളും ധാന്യവര്ഗങങ്ങളും ഭക്ഷണത്തില്‍ ഉള്പ്പെളടുത്തണം. മോണയുടെ ആരോഗ്യത്തിന്‌ വെറ്റമിന്‍ സി അടങ്ങിയ നെല്ലിക്ക, മാതളനാരങ്ങ എന്നിവ കഴിക്കുക.

6. ഓരോ തവണ ആഹാരം കഴിച്ച ശേഷവും വായ്‌ വൃത്തിയായി കഴുകണം.

7. പല്ലിന്റെ ഇടയില്‍ അവശിഷ്‌ടങ്ങള്‍ തങ്ങി ഇരിക്കാന്‍ അനുവദിക്കരുത്‌. ഇത്‌ ദന്തക്ഷയത്തിനുള്ള സാധ്യത വര്ധിിപ്പിക്കും.

8. മധുരം കൂടുതലുള്ള സാധനങ്ങള്‍ കുട്ടികള്ക്ക് ‌ കൊടുക്കാതിരിക്കുക.

9. കൊച്ചു കുട്ടികള്ക്ക് ‌ കിടക്കാന്നോരം പാല്‍ കൊടുത്താല്‍ ഉടന്‍ വായ്‌ കഴുകിക്കണം.

10. ഗര്ഭിചണികള്‍ കാത്സ്യം അടങ്ങിയ വിഭവങ്ങൾ.

ആര്യ ഉണ്ണി

കടപ്പാട് .© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate