Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / തെളിഞ്ഞ നിറത്തിന് മുത്തശ്ശിയുടെ കൂട്ട്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തെളിഞ്ഞ നിറത്തിന് മുത്തശ്ശിയുടെ കൂട്ട്

വെളിച്ചെണ്ണ തൈര് ചെറുനാരങ്ങ

നിറം എല്ലാവരേയും മോഹിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. ഇതു കൊണ്ടാണ് ഗര്‍ഭസ്ഥ ശിശുവിനടക്കം നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വഴികള്‍ തേടുന്നതും.
നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ പല തരത്തിലെ വഴികള്‍ തേടുന്നവരാണ് പലരും. ഇതിനായി ബ്യൂട്ടി പാര്‍ലറുകളും മറ്റും കയറി ഇറങ്ങുന്നവരുമുണ്ട്. ഇതിനായി കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കാതെ തികച്ചും സ്വാഭാവിക വഴികള്‍ പരീക്ഷിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്.
നമ്മുടെ മുതുമുത്തശ്ശിമാര്‍ പണ്ടു കാലം മുതല്‍ തന്നെ അനുവര്‍ത്തിച്ചു പോരുന്ന സൗന്ദര്യ വഴികള്‍ പലതുമുണ്ട്. തികച്ചും സ്വാഭാവിക വഴികള്‍. മിക്കവാറും ചിലത് പ്രകൃതിയില്‍ നിന്നു തന്നെ ലഭിയ്ക്കുന്നവയും.
ചര്‍മം വെളുക്കാന്‍ സഹായിക്കുന്ന ഇത്തരം ചില സ്വാഭാവിക വഴികളെക്കുറിച്ചറിയൂ, യാതൊരു ദോഷവും വരുത്താത്ത ചില പ്രത്യേക വഴികള്‍. വളരെ ലളിതമായവ. അടുപ്പിച്ചു ചെയ്താല്‍ ഗുണം ഉറപ്പാണ്.
വെളിച്ചെണ്ണ
വെളിച്ചെണ്ണ നല്ല കൊഴുപ്പിനാല്‍ സമ്പുഷ്ടമാണ്. ഇതിലെ കൊഴുപ്പ്, അതായത് മോണോസാച്വറേറഡ് ഫാറ്റ് ചര്‍മത്തിനു ഗുണകരമാണ്. മുഖത്തിനു മൃദുത്വവും തിളക്കവും നല്‍കും. അണുനാശിനിയായതു കൊണ്ടു തന്നെ ചര്‍മത്തിലുണ്ടാകുന്ന അലര്‍ജിയ്ക്കും അണുബാധകള്‍ക്കും നല്ലതുമാണ്.മഞ്ഞളും ആന്റി ഫംഗല്‍, ആന്റ് ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. ചര്‍മത്തിന്റെ പല വിധ പ്രശ്‌നങ്ങള്‍ക്കും ഉപയോഗിയ്ക്കുന്ന ഒന്നാണ് മഞ്ഞള്‍. മുഖക്കുരു പോലുള്ള ചര്‍മ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹരമാണിത്.വെളിച്ചെണ്ണയില്‍ അല്‍പം ശുദ്ധമായ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നത് പല തരത്തിലെ സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്നണ്. നിറം വര്‍ദ്ധിപ്പിയ്ക്കുന്നതടക്കം ഒരു പിടി സൗന്ദര്യ ഗുണങ്ങള്‍ നല്‍കുന്ന ഒന്ന്.
തൈര്
ചര്‍മം വെളുപ്പിയ്ക്കാന്‍ സഹായിക്കുന്ന പല വഴികൡ ഒന്നാണ് തൈര്. ഇതിലെ ലാക്ടിക് ആസിഡ് ചര്‍മത്തിന് വെളുപ്പു നല്‍കാന്‍ സഹായിക്കുന്ന ഒന്നാണ്. ഇതിന് ബ്ലീച്ചിംഗ് ഗുണമുള്ളതു തന്നെയാണു കാരണം. തൈരില്‍ പല ചേരുകളും കലര്‍ത്തി ഉപയോഗിയ്ക്കാം. തൈരും തേനും കലര്‍ത്തി പുരട്ടുന്നത് നല്ലതാണ്. തേനിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങളും വൈറ്റമിനുകളുമെല്ലാം ചര്‍മത്തിന് നിറം നല്‍കുന്ന ഒന്നാണ്. ചെറുപയര്‍ പൊടിയും തൈരും കലര്‍ന്ന മിശ്രിതം നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. തൈരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്.
ചെറുനാരങ്ങ
മുഖത്തിനു നിറം വയ്ക്കാനുള്ള പ്രധാനപ്പെട്ട ചേരുവകളില്‍ ഒന്നാണ് ചെറുനാരങ്ങ. ഇതിന്റെ നീരു തനിയെ പുരട്ടാം. ഇതും തേനും കലര്‍ത്തി പുരട്ടാം. തേനും പാല്‍പ്പാടയും ചെറുനാരങ്ങാനീരും തക്കാളി നീരും ചേര്‍ത്തു പുരട്ടാം. ഇത് അടുപ്പിച്ചു പല ദിവസങ്ങള്‍ ചെയ്യുന്നതു ഗുണം നല്‍കും.
ചെറുപയര്‍ പൊടിയും തൈരും
ചെറുപയര്‍ പൊടിയും തൈരും കലര്‍ന്ന മിശ്രിതം നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്. തൈരില്‍ മഞ്ഞള്‍പ്പൊടി കലര്‍ത്തി മുഖത്തു പുരട്ടുന്നതും ഏറെ നല്ലതാണ്. തൈരും, തേനും, ഓറഞ്ച് തൊലിയും നന്നായി പേസ്റ്റാക്കി എടുക്കുക. ഇത് മുഖത്ത് പുരട്ടി 15 മിനിട്ട് വെക്കാം.

തെളിഞ്ഞ നിറത്തിന് മുത്തശ്ശിയുടെ കൂട്ട്

നല്ല നിറം, അതായത് ചര്‍മത്തിന്റെ നിറം എല്ലാവരേയും മോഹിപ്പിയ്ക്കുന്ന ഒന്നു തന്നെയാണ്. ഇതു കൊണ്ടാണ് ഗര്‍ഭസ്ഥ ശിശുവിനടക്കം നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ വഴികള്‍ തേടുന്നതും.

കടപ്പാട് bold Sky

3.0
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top