অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തുളസി വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍.

തുളസി വെള്ളത്തില്‍ തേന്‍ ചേര്‍ത്ത് വെറും വയറ്റില്‍.
തുളസി ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെയധികം സഹായിക്കുന്ന ഒന്നാണ്. പൂജക്ക് മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു തുളസി. തുളസി പ്രധാനമായും പൂജക്ക് ഉപയോഗിക്കമെങ്കിലും അത് ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. തുളസിയില ഇട്ട് തിളപ്പിച്ചും തുളസിയിലയുടെ നീരും ഉപയോഗിച്ച് പല വിധത്തിലുള്ള രോഗങ്ങളെ പ്രതിരോധിക്കുന്നതിന് സഹായിക്കുന്നു. തുളസിയില വെള്ളത്തിലിട്ട് അടുത്ത ദിവസം രാവിലെ ആ വെള്ളത്തില്‍ അല്‍പം തേന്‍ മിക്‌സ് ചെയ്ത് ഇത് കഴിക്കാവുന്നതാണ്. ഇത് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്നു.രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് തേന്‍ ഒഴിച്ച തുളസി വെള്ളം. കൂടാതെ ഒരു ഗ്ലാസ്സ് വെള്ളത്തില്‍ അല്‍പം തുളസിയിലകള്‍ ഇട്ട് വെച്ച് ആ വെള്ളം അല്‍പസമയത്തിനു ശേഷം കുടിക്കുന്നത് നല്ലതാണ്.
മാത്രമല്ല തുളസിയില പച്ചക്ക് തിന്നുന്നതും എന്തുകൊണ്ടും നല്ലതാണ്. ഇത് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ഇത് കൂടാതെ പല വിധത്തിലുള്ള ആരോഗ്യഗുണങ്ങളും ഉണ്ട്. എന്തൊക്കെയാണ് ഇത്തരത്തില്‍ തുളസിയില വെള്ളത്തില്‍ തേന്‍ മിക്‌സ് ചെയ്ത് കഴിക്കുന്നത് കൊണ്ടുണ്ടാവുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.
രോഗപ്രതിരോധ ശേഷി രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ സഹായിക്കുന്നു തേന്‍ തുളസി വെള്ളം. ഇത് പല രോഗങ്ങളില്‍ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. ഇതിലുള്ള വിറ്റാമിനുകളും മറ്റും ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. അതുകൊണ്ട് എന്നും രാവിലെ വെറും വയറ്റില്‍ ഇത് കഴിക്കുന്നത് നല്ലതാണ്. ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട.
ചുമയും പനിയും ചുമയും പനിയും ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു തേനും തുളസി വെള്ളവും. പെട്ടെന്ന് തന്നെ പനിയും ചുമയും കുറക്കുന്നതിന് സഹായിക്കുന്നു ഇത്. മാത്രമല്ല പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് പെട്ടെന്ന് തന്നെ സഹായിക്കുന്നു. നല്ലൊരു റെസിപ്പി ആണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് പെട്ടെന്ന് തന്നെ ഇത്തരത്തിലുള്ള പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് ഇത് സഹായിക്കുന്നു.
അലര്‍ജികള്‍ കുറക്കുന്നു ശരീരത്തില്‍ പല വിധത്തിലുള്ള അലര്‍ജികള്‍ നമ്മളില്‍ പലരേയും ബുദ്ധിമുട്ടിക്കുന്നു. ഇതിനെല്ലാം പരിഹാരം കാണാന്‍ ഉള്ള മാര്‍ഗ്ഗം തുളസിയില്‍ ഉണ്ട് എന്ന കാര്യത്തില്‍ സംശയിക്കേണ്ടതില്ല. തുളസിയും തേനും മിക്‌സ് ചെയ്ത് കഴിക്കുന്നത് ചര്‍മ്മത്തില്‍ ഉണ്ടാവുന്ന പല അലര്‍ജികള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
കിഡ്‌നി സ്‌റ്റോണ്‍ കിഡ്‌നി സ്‌റ്റോണ്‍ ഇന്നത്തെ കാലത്ത് പലരിലും സാധാരണയായി കണ്ട് വരുന്ന അവസ്ഥയാണ്. എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു തുളസിയില്‍ തേന്‍ ചേര്‍ത്ത വെള്ളം. ഇത് പെട്ടെന്ന് തന്നെ ഇത്തരം പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. പല വിധത്തില്‍ കിഡ്‌നിയെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ക്കെല്ലാം പരിഹാരം കാണുന്നതിന് ഇത് മികച്ചതാണ്.
ആര്യ ഉണ്ണി
കടപ്പാട് boldSky


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate