অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

തലമുടിയുടെ സംരക്ഷണം ,എളുപ്പവഴികൾ

തലമുടിയുടെ സംരക്ഷണം ,എളുപ്പവഴികൾ

നീളവും അഴകുമുള്ള മുടിയാണ് നാം ആഗ്രഹിക്കുന്നത്. തുമ്പു കെട്ടിയിട്ടു മുട്ടോളം വളർന്നു നീണ്ടു കിടക്കുന്ന മുടിയാണ് . ഇത് പഴയ കാര്യമാണ് .പണ്ടത്തെ പെൺകുട്ടികളുടെ പ്രധാന ആകർഷണമെങ്കിൽ ഇന്നതൊക്കെ മാറി.  ഫാഷന്റെ പേരില്‍ പലരും മുടിയുടെ നീളവും വണ്ണവും കുറച്ചുവെങ്കിലും ചിലർക്ക് ജീവിതരീതി കൊണ്ടു വളരാത്തതാണ് പ്രശ്നം. കൊഴിയുന്നതിന് അനുസരിച്ച് മുടി വളർന്നില്ലെങ്കിൽ എളുപ്പം ഉള്ളു കുറയും. മുടി തഴച്ചു വളരാൻ നിങ്ങൾ തന്നെ സ്വയം വിചാരിച്ചാൽ മതി. എന്നും ഈ കാര്യങ്ങൾ ശീലിച്ചാൽ ആരോഗ്യവും കരുത്തുമുള്ള മുടി നിങ്ങൾക്ക്  ലഭിക്കും.

ആരോഗ്യകരമായ ഭക്ഷണം

ഭക്ഷണത്തിന് മുടിയു‌ടെ വളർച്ചയിൽ കാര്യമായ പങ്കുണ്ട്. ഇല്ലക്കറികൾ, ബീൻസ്, ചെറിയ മീനുകൾ, ചിക്കൻ എന്നിവ മുടിയ്ക്കു വേണ്ട പോഷകങ്ങൾ പ്രദാനം ചെയ്യുന്നവയാണ്. ഇവ ധാരാളം ഉൾപ്പെടുത്താൻ ശ്രമിക്കാം. പ്രോട്ടീൻ കൊണ്ടു നിർമിതമായ മുടിയു‌െ‌ട നിലനിൽപ്പിനും പ്രോട്ടീൻ ധാരാളം ലഭിക്കേണ്ടതുണ്ട്. പ്രോട്ടീനുകളും, വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ ഭക്ഷണങ്ങൾ ശീലമാക്കാം.

ശിരോചർമത്തിനു മസാജ്

വിരലഗ്രം വച്ചു ശിരോചർമം നന്നായി മസാജ് ചെയ്യാം. ചൂടാക്കിയ എണ്ണയുപയോഗിച്ചു മസാജ് ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ഇതു രക്തചംക്രമണം വർധിപ്പിക്കുകയും മുടി തഴച്ചു വളരാൻ കാരണമാവുകയും ചെയ്യും.

മുടി വെട്ടാനും മറക്കരുത്

മൂന്നുമാസം കൂടുമ്പോൾ മുടി വെട്ടുന്നതു ശീലമാക്കണം. ഇതു മുടിയുടെ അറ്റം വിണ്ടുകീറുന്നതു തടയുകയും ഇതുവഴി മുടി വളരുകയും ചെയ്യും. അതേസമയം മുടി കൂടുതൽ വെട്ടാതെയും ഇടവേളകളില്ലാതെ അടിക്കടി വെട്ടുകയോ ചെയ്യരുത്.

ഷാംപൂ ചെയ്യൽ കുറയ്ക്കാം

എന്നും ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നത് ദോഷം ചെയ്യും. പൊടിയും മറ്റും നീങ്ങി മുടി വൃത്തിയായി ഇരിക്കണമെന്നതു ശരിതന്നെ, എന്നുകരുതി നിയന്ത്രണമില്ലാതെ ഷാംപൂ ചെയ്യുന്നത് ഗുണത്തേക്കാളുപരി ദോഷമേ ചെയ്യൂ. ഇതുവഴി മുടി വരളുകയും മുടി വളരാൻ സഹായിക്കുന്ന നാച്ചുറൽ ഓയിൽ നഷ്ടമാവുകയും ചെയ്യും. ഷാംപൂ ചെയ്തു കഴിഞ്ഞാൽ കണ്ടീഷണർ ഉപയോഗിക്കാനും മറക്കരുത്.

ചീകാം ആവശ്യത്തിന് മാത്രം

മുടി ഒതുങ്ങി കിടക്കാൻ ചീപ്പ് നിർബന്ധമാണെങ്കിലും അമിതോപയോഗം ഒഴിവാക്കണം. ദിവസവും പത്തുമിനുട്ടിൽ കൂടുതൽ മുടി ചീവാതിരിക്കാൻ ശ്രദ്ധിക്കണം. മുടി ചീവുന്നത് ശിരോചർമത്തെ ഉത്തേജിപ്പിക്കുമെങ്കിലും മൃദുവല്ലാത്ത ഉപയോഗം ദോഷമേ ചെയ്യൂ. നനഞ്ഞിരിക്കുമ്പോൾ മുടി ചീവാതിരിക്കാനും പ്രത്യേകം ശ്രദ്ധിക്കണം.

സമ്മർദ്ദം കുറയ്ക്കാം

മുടിയെ എത്രയൊക്കെ സംരക്ഷിച്ചിട്ടും കൊഴിച്ചിൽ കുറയുന്നില്ലെങ്കിൽ അതിനു പിന്നിൽ മാനസിക സമ്മര്‍ദ്ദം ആവാം. അമിതമായി സമ്മർദ്ദം ചെലുത്തുന്നത് മുടി െകാഴിച്ചിൽ വർധിപ്പിക്കും. ദിവസവും ആറുമുതൽ എട്ടു മണിക്കൂർ വരെ ഉറങ്ങാൻ ശ്രദ്ധിക്കണം. ഇടയ്ക്ക് ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കുകയോ ഇഷ്ടഗാനം കേൾക്കുകയോ ആവാം.

കോട്ടൺ തലയിണക്കവറിനു ഗുഡ്ബൈ

മുടി വളരണമെന്ന് ആഗ്രഹിക്കുന്നവർ കോട്ടൺ തലയിണക്കവറിനു ഗുഡ്ബൈ പറയേണ്ടിയിരിക്കുന്നു. സിൽക് കൂടുതൽ മൃദുവായതിനാൽ ഉരസി പൊട്ടിപ്പോകാനുള്ള സാധ്യത കുറയ്ക്കും.

പ്രകൃതിദത്ത ഹെയര്‍പായ്ക്കുകൾ

നിങ്ങളുടെ മുടിയ്ക്കു ചേരുന്ന പ്രകൃതിദത്ത ഹെയർപായ്ക്കുകൾ കണ്ടെത്തി ആഴ്ചയിലൊരിക്കൽ പുരട്ടാം. തേൻ, നാരങ്ങ, അവോകാഡോ, ഒലിവ് ഓയിൽ തുടങ്ങി മുടിയെ മൃദുവും തിളക്കമുള്ളതുമാക്കുന്ന ധാരാളം ഘടകങ്ങൾ അടുക്കളയിൽ തന്നെ ലഭ്യമാകും.

വെള്ളം കുടിയ്ക്കാം

ദിവസവും എട്ടുഗ്ലാസ് വെള്ളമെങ്കിലും കുടിക്കാൻ ശ്രദ്ധിക്കണം. ഇതു മുടിയ്ക്കു മാത്രമല്ല ശരീരത്തിനാകെയും നല്ല ഫലം ചെയ്യും. ശരീരത്തിലെ ടോക്സിനുകളെയെല്ലാം പുറന്തള്ളി പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിൽ വെള്ളത്തിനു പ്രധാന പങ്കുണ്ട്.

നനഞ്ഞ മുടി ടവല്‍ കൊണ്ടു കെട്ടാം

മിക്കവരും കുളി കഴിഞ്ഞാൽ ചെറുതായൊന്നു തുവർത്തിയതിനു ശേഷം ടവൽ വച്ചു മുടി െപാതിഞ്ഞു വയ്ക്കുന്നവരാണ്. മുടി നനഞ്ഞിരിക്കുമ്പോൾ ഇത്തരത്തിൽ പൊതിഞ്ഞു വയ്ക്കുന്നതു നല്ലതാണ്. കാരണം നനഞ്ഞ മുടി പൊട്ടാനും പിളരാനുമുള്ള സാധ്യത കൂടുതലാണ്. അതിനാൽ മുടി ഉണങ്ങുന്നതുവരെ ‌ടവൽ കൊണ്ടു പൊതിഞ്ഞിടാം.

ആര്യ ഉണ്ണി© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate