Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍

തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന വിവിധ കാര്യങ്ങള്‍

തലച്ചോറിനെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍

തലച്ചോറിന്‍റെ ശരിയായ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുന്ന ചില ശീലങ്ങള്‍ ഉണ്ട്.അവയെക്കുറിച്ച് നമ്മള്‍ ബോധാവന്മാരെകണ്ടതുണ്ട്. ആരോഗ്യത്തെ നശിപ്പിക്കുന്നതെല്ലാം ജീവിതത്തെയും നശിപ്പിക്കുന്നു.ചിട്ടയായി ക്രമപ്പെടുത്തിയ ആഹാരവിഹാരാധികളെക്കൊണ്ട് ശരിയായ ജീവിതം നയിച്ചാല്‍മാത്രമേ ആരോഗ്യം നിലനിര്‍ത്താന്‍ സാധ്യമാകുകയുള്ളു. രാവിലത്തെ ഭക്ഷണം അഥവാ പ്രാതല്‍ ഒഴിവാക്കിയാല്‍ അല്ലെങ്കില്‍ കഴിക്കാതിരുന്നാല്‍ രക്തത്തിലെ പഞ്ചസാരയുടെ നില താഴ്ന്നു തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും.ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരിക്കുമ്പോള്‍ ഉണ്ടാകുന്ന വ്യതിയാനത്തിന്‍റെ ഫലമായാണ്‌ ഇങ്ങനെ സംഭവിക്കുന്നത്.ഇത് മാനസികമായ അസ്വസ്ഥതക്കും പലരോഗങ്ങള്‍ക്കും കാരണമാവുന്നു.

പൊണ്ണത്തടി

അമിതവണ്ണം പാരമ്പര്യമായോ ,വിവിധ ഹോര്‍മോണ്‍ തകരാറുകളാലോ, ശരീരപ്രവര്‍ത്തനം വേണ്ട അളവില്‍ നടക്കാത്തത്കൊണ്ടോ സംഭവിക്കാം. നെയ്യില്‍ വറുത്തത്,കൂടുതല്‍ കൊഴുപ്പും മധുരവും അടങ്ങിയത് ഒക്കെ ഒഴിവാക്കുക. ഇലക്കറികളും പച്ചക്കറികളും,പഴവര്‍ഗങ്ങളും കൂടുതല്‍ കഴിക്കുക. മാംസത്തിന്‍റെ ഉപയോഗം കുറയ്ക്കുക.ആവശ്യത്തില്‍ കൂടുതല്‍ ഭക്ഷണം കഴിച്ചാല്‍ തലച്ചോറിലെ രക്തക്കുഴലുകള്‍ കട്ടിയാക്കുകയും മെന്‍റല്‍ പവര്‍ കുറക്കുകയും ചെയ്യും.അമിത ഭക്ഷണം അമിത വണ്ണത്തിനിടയാക്കും. മാത്രമല്ല ജീവിത ക്രമത്തില്‍ മാറ്റം വരുത്തുമ്പോള്‍ ,സ്ഥായിയായ ആരോഗ്യ സംരക്ഷണത്തെക്കുറിച്ച് ചിന്തിക്കുവാനുള്ള സാവകാശം പലര്‍ക്കുമില്ല.

രോഗശമനത്തിന്‍റെ കാര്യത്തില്‍ ആഹാരത്തിനു മുഖ്യപങ്കുണ്ട്. ആരോഗ്യത്തിനും അനാരോഗ്യത്തിനും പ്രധാന കാരണം വേണ്ടരീതിയിലുള്ളതും അല്ലാത്തതുമായ ആഹാരമാണ്.ഹിതങ്ങളായ പദാര്‍ത്ഥങ്ങള്‍ ആഹാരമാക്കിയാല്‍ അവ ശരീരത്തിന്‍റെ ആരോഗ്യത്തെ നിലനിര്‍ത്തുന്നു.അല്ലാത്തവ ശരീരഘടനകള്‍ക്ക് മാറ്റം വരുത്തി രോഗങ്ങള്‍ ഉണ്ടാക്കുന്നു.കാലം മാറിയതോടെ ഇത്തരം അറിവ് ആര്‍ക്കും ഇല്ലാതായി. മധുരം അമിതമായി കഴിക്കുന്നതുമൂലം തലച്ചോറിന്‍റെ വികാസത്തിന് ആവശ്യമായ പോഷകങ്ങളെ പ്രതികൂലമായി ബാധിക്കുന്നതുമൂലം തലയ്ക്കു ഒരുതരം കനം തോന്നും.മിതമായി മാത്രം മധുരം ഉപയോഗിക്കുക.കൃത്രിമ മധുരങ്ങള്‍ ഒഴിവാക്കുന്നത് നല്ലത്.

ശുദ്ധവായു ആരോഗ്യകരമായ ജീവിതത്തിനു അത്യന്താപേക്ഷികമാണ്. എന്നാല്‍ ഇന്ന് വിശ്വസിച്ചു ശ്വസിക്കാന്‍ വയ്യ.യന്ത്രശാലകളിലെ പുക, രാസവസ്തുക്കള്‍ മാലിന്യങ്ങള്‍ ,വാഹനങ്ങളില്‍ നിന്നും വമിക്കുന്ന ഇന്ധനാവശിഷ്ടങ്ങള്‍ ഇവ നമ്മുടെ അകത്തും പുറത്തും ശ്വാസകോശങ്ങളിലും ശരീരത്തിന്നു ചുറ്റും നിറഞ്ഞു നില്‍ക്കുന്നു.ഇതല്ലാതെ കോടിക്കണക്കിനു രൂപയുടെ സിഗരറ്റ് പുകയും .മലിനമായ വായു ശ്വസിക്കുന്നത് മൂലം തലച്ചോറിനു ലഭിക്കേണ്ട ഓക്സിജന്‍റെ അളവ് കുറയുകയും ,കാര്യക്ഷമത കുറക്കുകയും ചെയ്യുന്നു.

പുക വലിച്ചു ഊതുന്നതിലൂടെ ശരീരത്തിന് അങ്ങേയറ്റം ദോഷം സംഭവിക്കുക മാത്രമല്ല, പുകയിലയിലടങ്ങിയ ടാര്‍,കാര്‍ബണ്‍ മോണോക്സൈഡ്, നിക്കോട്ടിന്‍ എന്നി വിഷവസ്തുക്കള്‍ ശ്വാസകോശസംബന്ധമായ രോഗങ്ങള്‍ ,ഹൃദ്രോഗം ,വായക്കകത്തും തൊണ്ടയിലും കാന്‍സര്‍,ക്ഷയരോഗം ,വിട്ടുമാറാത്ത ചുമ ,ജലദോഷം , ഭക്ഷണത്തില്‍ താല്പര്യമില്ലായ്മ,രുചിയില്ലായ്മ ,ക്ഷീണം ബ്രോങ്കൈറ്റീസ്, ശ്വാസകോശാര്‍ബുദം, ഉറക്കക്കുറവ് തുടങ്ങി നിരവധി രോഗങ്ങളെ ഉണ്ടാക്കുകയും തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളെ മന്ദീഭവിപ്പിക്കുകയും അല്‍സ് കഹെമര്‍ രോഗത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

ഉറക്കക്കുറവ്

ഉറക്കമില്ലായ്മ നിസ്സാരമായി കാണരുത്.പകല്‍ ഉറങ്ങുന്നതും ,രാത്രി ഉറങ്ങതിരിക്കുന്നതും നന്നല്ല.മുതിര്‍ന്നവര്‍ 6 മണിക്കൂര്‍മുതല്‍ 8 മണിക്കൂര്‍വരെ ഉറങ്ങേണ്ടതുണ്ട്.കുട്ടികള്‍ ഇതില്‍ കൂടുതല്‍ സമയം ഉറങ്ങുന്നു.66 വര്‍ഷം ജീവിച്ചിരിക്കുന്ന വ്യക്തി 22 വര്‍ഷം ഉറങ്ങാനായി ചിലവഴിക്കുന്നു. മാനസികമായ പ്രക്ഷുബ്ധാവസ്ഥ ഉറക്കമില്ലായ്മക്ക് കാരണമാകാറുണ്ട്. ശരിയായ ഉറക്കം ശരീരത്തിന് ആരോഗ്യവും നവോന്മേഷവും പ്രധാനം ചെയ്യുന്നു. ഉറക്കമുണ്ടാകുന്നതില്‍ തലച്ചോറിലേക്കുള്ള രക്ത ചംക്രമണത്തിനുപങ്കുണ്ട്. തലച്ചോറിനു വിശ്രമം ലഭിക്കുന്ന സമയമാണ് ഉറക്കം. ഉറക്കമില്ലായ്മയോ,അമിതമായി ഉറക്കമിളക്കുകയോ ചെയ്താല്‍ തലച്ചോറിലെ കോശങ്ങള്‍ നശിക്കാനിടയാകും. കൂടാതെ തല മൂടിപ്പുതച്ചുള്ള ഉറക്കം അങ്ങേയറ്റം ദോഷകരവുമാണ്‌.തല മൂടിപ്പുതച്ചുറങ്ങുമ്പോള്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് കൂടുകയും തലച്ചോറിനു ആവശ്യമായ ഓക്സിജന്‍ ലഭിക്കാതിരിക്കുകയും ചെയ്യും.ഇത് തലച്ചോറിനെ ദോഷകരമായി ബാധിക്കും.

നമ്മുടെ ശരീരാരോഗ്യത്തെ നിലനിര്‍ത്തുന്ന പ്രധാനഘടകങ്ങളില്‍ ഒന്ന്‍ മനസ്സിന്‍റെ സന്തുഷ്ടിയാണ്.ശാരീരികപരമായി സുഖമില്ലാതെയിരിക്കുമ്പോള്‍ കഠിനാദ്ധ്വാനമുള്ള ജോലി ചെയ്യുക, തലച്ചോറിനെ പീഡിപ്പിക്കും വിധം പഠിക്കുക,ഇവയൊന്നും ചെയ്യാന്‍ പാടില്ല. ഇവ തലച്ചോറിന്‍റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കും.ശരീരത്തിന് വിശ്രമം ആവശ്യമാണ്. മാംസപേശികള്‍ക്കും തലച്ചോറിന്‍റെ കോശങ്ങള്‍ക്കും സംഭവിച്ചിരിക്കുന്ന അദ്ധ്വാനവും ,തേയ്മാനവും നീക്കി പൂര്‍വസ്ഥിതി പ്രാപിക്കാന്‍ അവസരം നല്‍കണം .അതിനു വിശ്രമം അത്യന്താപേക്ഷിതമാണ്.

തലച്ചോറിനു എപ്പോഴും പ്രവര്‍ത്തിക്കണമെങ്കില്‍ എപ്പോഴും നല്ല നല്ല കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കണം.മാനസികോല്ലാസത്തിനു അവസരം തേടണം. വായനയിലോ, സുഹൃത്ത്സംഭാഷണത്തിലോ ഏര്‍പ്പെടണം. ക്രിയാത്മകമായ ചിന്തകളുടെ അഭാവം കൊണ്ട്,തലച്ചോറിനു ഒരു പണിയും കൊടുക്കാതെ ഇട്ടാല്‍ ക്രമേണ പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിക്കും. ബൗദ്ധികമായ ചര്‍ച്ചകള്‍ പ്രവര്‍ത്തനക്ഷമതയെ സഹായിക്കും.സംസാരത്തില്‍ പിശുക്ക് കാണിക്കരുത്. സംസാരിക്കാതിരിക്കുന്നത് തലച്ചോറിന്‍റെ പ്രവര്‍ത്തനക്ഷമതയെ ബാധിക്കും.

2.95918367347
ആന്റണി സി ജെ Mar 13, 2019 10:59 AM

പ്രാതൽ ഒഴിവാക്കുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top