Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / തൊട്ടാവാടി രോഗശമനത്തിന്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

തൊട്ടാവാടി രോഗശമനത്തിന്

തൊട്ടാവാടി പല രോഗങ്ങള്‍ക്കും ഈ സസ്യം പരിഹാരം തരുന്നു

തൊട്ടാവാടി പല രോഗങ്ങള്‍ക്കും ഈ സസ്യം പരിഹാരം തരുന്നു. ഭാവപ്രകാശത്തില്‍ തൊട്ടാവാടിയെ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:'ലജ്ജാലു: ശീതളാ തിക്താ കഷായാ കഫ പിത്ത ജിത്രക്തപിത്തമതിസാരം യോനിരോഗാൽ വിനാശയേതു.' കുട്ടികളുടെ കളിക്കൂട്ടുകാരിയായ ഇവളെ മുതിര്‍ന്നവരും ഇഷ്ടപ്പെടാന്‍ മാത്രം എത്രയെത്ര ഔഷധ ഗുണങ്ങളാ അവള്‍ക്കുള്ളതെന്നോ? ഒരു നല്ല കാമോദ്ധാരിണി കൂടിയായ ഇവ മറ്റനവധി ഔഷധഗുണങ്ങള്‍ കൂടിയുള്ളതാണ്.ഇതിന്റെ എല്ലാ ഭാഗങ്ങളും പൂവും, ഇലകളും,വേരുമെല്ലാം ഉപയോഗയോഗ്യമാണ് എന്ന് പറയപ്പെടുന്നു. അലര്‍ജി മുതല്‍ കാന്‍സര്‍ വരെയുള്ള ചികില്‍സയില്‍ ഇവ ഉപയൊഗിക്കപ്പെടുന്നു. പറയപ്പെടുന്ന മറ്റു ഔഷധഗുണങ്ങള്‍ ഇവയൊക്കെ.അലര്‍ജി,ആസ്മ, ടെന്‍ഷന്‍, കൊളസ്റ്റ്രോള്‍, ഹെമറോയ്ഡ്, ഹൈപ്പര്‍ ടെന്‍ഷന്‍, രക്ത സംബന്ധമായ രോഗങ്ങള്‍, ഗര്‍ഭ സംബന്ധിയായ പ്രശ്നങ്ങള്‍,മറ്റു സ്ത്രീ രോഗങ്ങള്‍, അപസ്മാരം, ബ്രോങ്കൈറ്റീസ്,ഇമ്പൊട്ടന്‍സ്, ശീഖ്രസ്കലനം, പാമ്പിന്‍ വിഷം, വിഷാദ രോഗങ്ങള്‍ ഇവയുടേയും പിന്നെ വായിലേയും ശ്വാസകോശ കാന്‍സര്‍ ചികില്‍സകളിലും ഇതിനു വലിയ സ്ഥാനമുണ്ട് എന്ന് കേള്‍ക്കുന്നു. ആയുര്‍വേദം നല്ല കയ്പ്പു രസമുള്ള ഇതിനെ നല്ല ഒരു ശീതകാരിയായി കണക്കാക്കുന്നു.അതിനാല്‍ പുകച്ചില്‍, ഇന്‍ഫ്ലേഷന്‍ എന്നിവക്കും പിന്നെ രക്ത സംബന്ധമായ രോഗങ്ങള്‍, വയറിളക്കം എന്നിവയ്ക്കും ഇവ ചികില്‍സയില്‍ ഇടം കാണാറുണ്ടത്രെ. ഇതിന്റെ ജൂസ് രാവിലേയും വൈകീട്ടും കഴിച്ചാല്‍ ഉയര്‍ന്ന പഞ്ചസാര ലെവല്‍ താഴ്ന്ന് വരും എന്നും ബി പിയും ഹൈപ്പര്‍ ടെന്‍ഷനും മാറും എന്നും കേള്‍ക്കുന്നു. ഇതിന്റെ വേരു ഉണക്കി പൊടിച്ചത് കടുത്ത കഫ ശല്യത്തിനും ചുമക്കും നന്നെന്നും അഞ്ചെട്ട് ഗ്രാം വീതം രാത്രിയില്‍ ചെറുചൂടുള്ള പാലില്‍ കലക്കി കുടിക്കുന്നത് മൂലം മൂലക്കുരു രണ്ടോ മൂന്നോ മാസത്തിനകം മാറും എന്നും പറയുന്നു. വാതം മൂലമുള്ള സന്ധി വേദനക്കും നീരിനും ഹൈര്ഡ്രൊസിലിനും ഇത് അരച്ചത് വെച്ചു കെട്ടിയാല്‍ ശമനമുണ്ടാകുമെന്നും, മാറാത്ത മുറിവുകള്‍ക്കും ഇത് അരച്ച് ഉപയോഗിക്കാം. ചൂടുവെള്ളത്തില്‍ ഇതിന്റെ ജൂസ് ഒഴിച്ച് രണ്ട് മണിക്കൂര്‍ ഇടവിട്ടിടവിട്ട് കൊടുത്താല്‍ കടുത്ത ആസ്മാ പ്രശ്നങക്ക് ഒരു ഓണ്‍ ലയിന്‍ അറുതി കിട്ടുമത്രെ. ഒരഞ്ചു ഗ്രാം തൊട്ടാവാടിയില വെള്ളത്തില്‍ തിളപ്പിച്ചതു കിടക്കാന്‍ നേരത്ത് കഴിച്ചാല്‍ വയസ്സായവരിലും മറ്റും കാണുന്ന ഉറക്കമില്ലായ്മക്ക് പരിഹാരം രണ്ടുമൂന്ന് നാളിനുള്ളില്‍ തന്നെ കിട്ടുമെന്നും പറയപ്പെടുന്നുണ്ട്. പേരക്കാ ഇല, കറി വേപ്പില ഇവ ചേര്‍ത്ത ഗോതമ്പു കഞ്ഞിയില്‍ തോട്ടാവാടി ജൂസ് ചേര്‍ത്ത് കഴിച്ചാല്‍ കോളസ്റ്റ്രോള്‍ കണ്‍ട്രോള്‍ ആകും . യുനാനിയില്‍ രക്തശുദ്ധിക്കും,കുഷ്ഠത്തിനും, ജോണ്ടീസിനും ഉപയൊഗ്യമാണത്രെ.

3.21428571429
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top