Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ജീവിതശൈലിമാറ്റങ്ങളും ആരോഗ്യവും - 2
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജീവിതശൈലിമാറ്റങ്ങളും ആരോഗ്യവും - 2

കൂടുതല്‍ വിവരങ്ങള്‍

ദന്തപരിപാലനത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

ദിവ​സ​വും ര​ണ്ടു​നേ​രം ബ്ര​ഷുംപേ​സ്റ്റും ഉ​പ​യോ​ഗി​ച്ചു​ള്ള പ​ല്ലു​തേപ്പു ​ത​ന്നെ​യാ​ണ് ദന്ത​പ​രി​പാ​ല​ന മാ​ര്‍​ഗ​ങ്ങ​ളില്‍ അ​തി​പ്ര​ധാ​നം. പ​ല്ലു​ക​ളു​ടെഉ​പ​രി​ത​ലം വൃ​ത്തി​യാ​യി ബ്ര​ഷ് ചെ​യ്യാ​ന്‍ ശ്ര​ദ്ധി​ക്കു​ക.
* ര​ണ്ടു​മു​ത​ല്‍ മൂ​ന്ന് മി​നി​റ്റു​വ​രെ​യാ​ണ് സാ​ധാ​ര​ണ​ഗ​തി​യി​ല്‍ ബ്രഷ് ചെ​യ്യേ​ണ്ട​ത്. മോ​ണ​യു​ടെ വ​രി​പ്പു​ക​ളി​ല്‍ ബ്ര​ഷി​ന്‍റെബ്രസി​ലു​ക​ള്‍ എ​ത്തു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ക.
* മൃ​ദു​വാ​യ​തോ ഇ​ട​ത്ത​ര​മാ​യ​തോ ആ​യ ബ്ര​സി​ലു​ക​ളു​ള്ള ബ്ര​ഷു​ക​ള്‍ തെര​ഞ്ഞെ​ടു​ക്കു​ക. ദൃ​ഢ​ത​യു​ള്ള ബ്ര​സി​ലു​ക​ളും, ബ്ര​ഷ്ചെ​യ്യു​മ്പോള്‍ ഉ​പ​യോ​ഗി​ക്കു​ന്ന അ​മി​ത ബ​ല​വും പ​ല്ലി​നു തേ​യ്മാ​ന​വും മോ​ണ ചു​രു​ങ്ങ​ലും ഉ​ണ്ടാ​ക്കു​ന്നു. 
* ഓ​രോ വ്യ​ക്തി​ക്കും അ​നു​യോ​ജ്യ​മാ​യ ബ്ര​ഷിം​ഗ് രീ​തി ഒ​രു ദ​ന്ത​ഡോ​ക്ട​റെ സ​മീ​പി​ച്ച്‌ മ​ന​സി​ലാ​ക്കു​ക.
* ദ​ന്ത​ക്ഷ​യം ചെ​റു​ക്കാ​നു​ള്ള ഇ​നാ​മ​ലി​ന്‍റെ പ്ര​തി​രോ​ധ​ശേ​ഷിവ​ര്‍​ധി​പ്പി​ക്കാ​ന്‍ ഫ്ളൂ​റൈഡ് അടങ്ങിയ ടൂത്ത് പേസ്റ്റ് ഉപയോഗിച്ചു ദിവസവും ബ്രഷ് ചെയ്യുക. കേ​ടു​വ​ന്ന ഭാ​ഗ​ങ്ങ​ളെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും പ്ലാ​ക്കി​നെ ത​ട​യു​വാ​നും ഫ്ളൂറൈഡ് സഹാ​യി​ക്കു​ന്നു. 
* ദി​വ​സ​വും നാ​വ് വൃ​ത്തി​യാ​ക്കു​ക. ബ്ര​ഷ്കൊ​ണ്ടു​ ത​ന്നെ​യോ പ്ലാ​സ്റ്റി​ക് ടം​ഗ് ക്ലീ​ന​റു​ക​ള്‍ കൊ​ണ്ടോ നി​ങ്ങ​ള്‍​ക്ക് നാ​വ് വൃ​ത്തി​യാ​ക്കാം. ഏ​തെ​ങ്കി​ലും ലോ​ഹം കൊ​ണ്ടു​ണ്ടാ​ക്കി​യ ക്ലീ​ന​റു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക. അ​വനാ​വി​ലെ ര​സ​മു​കു​ള​ങ്ങ​ളെ മു​റി​പ്പെ​ടു​ത്തി​യേ​ക്കാം. പ​ല്ലു​തേ​ച്ച​തി​നു​ശേ​ഷം വൃ​ത്താ​കൃ​തി​യി​ല്‍ മോ​ണ ത​ട​വു​ന്ന​ത് രക്ത​ചം​ക്ര​മ​ണം വ​ര്‍​ധി​പ്പി​ക്കു​ക​യും  അ​ണു​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കു​ക​യും ചെ​യ്യും

ബ്രി​സിലുക​ള്‍ വള​ഞ്ഞു​തു​ട​ങ്ങു​മ്പോള്‍​ത​ന്നെ ടൂ​ത്ത് ബ്ര​ഷ് മാ​റ്റു​ക. മൂ​ന്നു​മാ​സ​മാ​ണ് ഒ​രു ബ്ര​ഷി​ന്‍റെ ഏ​ക​ദേ​ശം കാ​ലാ​വ​ധി.

* ഈ​ര്‍​പ്പ​മി​ല്ലാ​ത്തി​ട​ത്ത് ടൂ​ത്ത് ബ്ര​ഷു​ക​ള്‍ സൂ​ക്ഷി​ക്കു​ക. മ​റ്റാ​രു​മാ​യി പ​ങ്കു​വ​യ്ക്കാ​തി​രി​ക്കു​ക.
* ടൂ​ത്ത് ബ്ര​ഷു​ക​ള്‍​ക്ക് എ​ത്തി​ച്ചേ​രാ​നാ​വാ​ത്ത ഇ​ട​ങ്ങ​ളി​ല്‍പ പല്ലു​വൃ​ത്തി​യാ​ക്കു​ന്ന ഡെ​ന്‍റ​ല്‍ ഫ്ളോ​സ് പ​തി​വാ​യി ഉ​പ​യോ​ഗി​ക്കു​ക. പ​ല്ലു​ക​ള്‍​ക്കി​ട​യി​ലെ വി​ട​വു​ക​ളി​ല്‍ അള​വ​നു​സ​രി​ച്ച്‌ ഇ​ന്‍റ​ര്‍​ഡെ​ന്‍റ​ര്‍ ബ്ര​ഷ് യൂ​ണീ​ട​ഫ്റ​റ്റ​ഡ്ബ്ര​ഷ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തും പ്ര​യോ​ജ​ന​ക​ര​മാ​ണ്. 
* ഡെ​ന്‍റ​ല്‍ പ്ലാക്ക് കു​റ​യ്ക്കു​വാ​ന്‍ സ​ഹാ​യി​ക്കു​ന്ന മ​റ്റൊ​രു മാ​ര്‍​ഗ​മാ​ണ് മൗ​ത്ത് വാ​ഷി​ന്‍റെ ഉ​പ​യോ​ഗം. ഇ​തി​ല്‍ അട​ങ്ങി​യി​രി​ക്കു​ന്ന ഫ​ല​പ്ര​ദ​മാ​യ ചേ​രു​വ​ക​ള്‍ പ​ല്ലു​ക​ളി​ലും മോ​ണ​ക​ളി​ലും അ​ടി​യു​ക​യും ദി​വ​സം മു​ഴു​വ​ന്‍ സം​ര​ക്ഷ​ണം ന​ല്‍​കു​കയൂം ചെയ്യുന്നു.

ചെറുപയറിന്‍റെ അടിപൊളി ഗുണങ്ങള്‍

പോഷകമൂല്യമുള്ള പയറുവര്‍ഗ്ഗ ചെടിയാണ് ചെറുപയര്‍. വിറ്റാമിനുകളുടെ ഒരുകലവറ തന്നെയാണിത്. സൗന്ദര്യത്തിനുമാത്രമല്ല ആരോഗ്യത്തിനും ഒട്ടേറെഗുണകരമാണ് ചെറുപയര്‍.

ചെറുപയര്‍ കഴിക്കുന്നതിലൂടെ പല രോഗങ്ങളെയും ഒരു പരിധിവരെ ഇല്ലാതാക്കാം. ഇത് ശരീരത്തിന് ഓജസും ബലവും നല്‍കുന്നു. ഭക്ഷണത്തിന് പുറമെ മരുന്നായും ചെറുപയര്‍ ഉപയോഗിക്കാം.

ചെറുപയര്‍ കഴിക്കുന്നതിലൂടെ കഫ-പിത്തങ്ങളെ ശമിപ്പിക്കാനും ശരീരത്തിലെ ചൂട് ക്രമീകരിക്കാനും കഴിയും. കൂടാതെ രക്തക്കുറവ് പരിഹരിക്കാന്‍ ഏറ്റവും ഉത്തമമായ വഴിയാണ് ചെറുപയര്‍ കഴിക്കുന്നത്. ചെറുപയര്‍ കഴിക്കുന്നതിലൂടെ നിങ്ങള്‍ക്ക് ഓജസും ബലവും ഉണ്ടാകുമെന്ന് പല വിദ്ഗ്ദരും അഭിപ്രായപ്പെടുന്നു.

ദഹന പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഒരു നേരം ചെറുപയര്‍ കഴിക്കാം. ഇത്ദഹനപ്രക്രിയ മെച്ചപ്പെടുത്താന്‍ ഏറെ സഹായിക്കും. കരള്‍ സംബന്ധമായ രോഗത്തെ ചെറുത്തു നിര്‍ത്താനും ചെറുപയര്‍ ഉത്തമമാണ്. ഇത് കൂടാതെ മഞ്ഞപ്പിത്തം ബാധിച്ചവര്‍ക്ക് ചെറുപയര്‍ വേവിച്ച്‌ ഒരു നേരത്തെ ആഹാരമാക്കുന്നത് നല്ലതാണ്.

പ്രമേഹരോഗമുള്ളവര്‍ക്ക് ഭക്ഷണത്തില്‍ ചെറുപയര്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും മികച്ച ഭക്ഷണമാണിത്. ശരീരത്തിന് പ്രോട്ടീന്‍ ലഭിക്കാന്‍ ചെറുപയര്‍ സൂപ്പാക്കി കഴിക്കാം. കൂടാതെ ശരീരത്തിന് തിളക്കം കിട്ടാന്‍ചെറുപയര്‍ പൊടിയും ഉലുവ പൊടിയും ചേര്‍ത്ത് സോപ്പിനു പകരം ഉപയോഗിക്കുക.

വായ്പുണ്ണിന് പരിഹാരം വീട്ടിലുണ്ട്

ചുണ്ടിന് ചുറ്റും ഉണ്ടാകുന്ന ചുമന്ന ചെറിയ വ്രണങ്ങള്‍ ആണ് കോള്‍ഡ് സോര്‍ അഥവാ വായ്പുണ്ണ്. പനിമൂലമുള്ള പൊള്ളലുകള്‍ എന്നും ഇതിനെ പറയാറുണ്ട്. ഹെര്‍പ്പസ്സിമ്ബ്ലെക്സ് വൈറസ് ആണ് ഇത് പരത്തുന്നത്. ചുണ്ടുകള്‍ക്ക് ചുറ്റും ചെറിയവ്രണങ്ങളോ അതിലധികം അണുബാധയോ ഉണ്ടാക്കുന്നവയാണിവ.

ഇത് 7 മുതല്‍ 10 ദിവസം വരെ കാണും. ഈ അണുബാധ അത്ര പ്രശ്‌നമല്ല എങ്കിലും പ്രതിരോധ ശേഷികുറവുള്ളവരില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. കോള്‍ഡ് സോര്‍ ഭേദമായാലുംഹെര്‍പ്പസ് വൈറസ് അവിടെത്തന്നെ നില്‍ക്കുകയും പിന്നീട് ഭാവിയില്‍ മുഖത്തുംവായിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

വേള്‍ഡ് ഹെല്‍ത്ത്ഓര്‍ഗനൈസേഷന്‍ പറയുന്നത് 50 വയസ്സിന് മുകളിലുള്ള മൂന്നില്‍ രണ്ടു പേരിലും ഇത് കാണുന്നുവെന്നാണ്. പനിയോട് അനുബന്ധിച്ചാണ് കോള്‍ഡ് സോര്‍ ഉണ്ടാകുന്നത്.തൊണ്ട വേദന,തലവേദന,തൊണ്ട വരള്‍ച്ച ,വേദനകള്‍ എന്നിവ ഉണ്ടാകുന്നു. സമ്മര്‍ദ്ദം,ഹോര്‍മോണ്‍ വ്യതിയാനം,പനി,സര്‍ജറി,സൂര്യാഘാതം ഇവ രോഗം വഷളാക്കും.ഈ രോഗത്തിന് ചികിത്സയില്ല. എന്നാല്‍ ഇതിന്‍റെ തീവ്രതയും ദൈര്‍ഘ്യവും ചില വീട്ടുവൈദ്യത്തിലൂടെ നമുക്ക് കുറയ്ക്കാനാകും.

മലബന്ധമുള്ളവരിലും വായ് പുണ്ണ് സാധാരണയാണ്. മരുന്നിന്‍റെ സഹായത്താലോ ഭക്ഷണക്രമീകരണം കൊണ്ടോ മലബന്ധം പരിഹരിക്കുകയാണ് ആദ്യംചെയ്യേണ്ടത്. ഇതിനായി നാരുകള്‍ കൂടുതല്‍ അടങ്ങിയ പച്ചക്കറി ഭക്ഷണംകഴിക്കുകയും ആവശ്യത്തിന് വെള്ളം കുടിക്കുകയും വേണം. നിരന്തരം മാനസിക സംഘര്‍ഷത്തെ നേരിടുന്നവരിലും സ്ഥിരമായി വായ്പുണ്ണ് കണ്ടുവരുന്നുണ്ട്.മനസ്സിന്‍റെ സംഘര്‍ഷം കുറക്കുന്ന വിനോദങ്ങളില്‍ ഏര്‍പ്പെടുകയും യോഗയിലൂടെയും മറ്റും മനസ്സിന്‍റെ പിരിമുറുക്കം കുറക്കുകയും ചെയ്താല്‍പ്രശ്നം ഒരു പരിധിവരെ നേരിടാനാവും. ദഹന സംബന്ധമായ പ്രശ്നമുള്ളവര്‍ ഭക്ഷണം ക്രമപ്പെടുത്തുകയോ ഡോക്ടറുടെ സഹായം തേടുകയോ ചെയ്യേണ്ടതാണ്.

ജീവിതശൈലിയും അടുത്തകാലത്ത് ഈ രോഗം കൂട്ടാന്‍ ഇടയാക്കിയിട്ടുണ്ട്. സമീകൃതവും ആരോഗ്യകരവുമായ ആഹാരക്രമം, ആവശ്യത്തിന് വെള്ളം കുടിക്കല്‍, വിശ്രമം, മനസ്സിന്‍റെ പിരിമുറുക്കം ലഘൂകരിക്കല്‍ എന്നിവയിലൂടെ സാധാരണഗതിയില്‍ വായ്പുണ്ണിനെ നേരിടാനാവും. വ്രണങ്ങളില്‍ പുരട്ടാനുള്ള ലേപനങ്ങള്‍ മുതല്‍ അകത്തേക്ക് കഴിക്കാനുള്ള മരുന്നുകളും ചികിത്സയുടെ ഭാഗമായി നല്‍കിവരുന്നുണ്ട്.

നല്ല പുളിയുള്ള മോര് കഴിക്കുകയും മോരുകൊണ്ട് കവിള്‍കൊള്ളുകയും ചെയ്യുക, വ്രണങ്ങളില്‍ തേന്‍ പുരട്ടുക, ഉപ്പിട്ട ഇളംചൂടുവെള്ളം കൊണ്ട് ഇടക്കിടെ വായ് കവിള്‍കൊള്ളുക എന്നിവയാണ് നാടന്‍ചികിത്സയുടെ ഭാഗമായി ചെയ്തുവരുന്നത്.

ഐസ്

കോള്‍ഡ്സോറിന്‍റെ വീക്കവും വേദനയും കുറയ്ക്കാന്‍ ഐസിനാകും. കുറച്ചു ഐസ് ക്യൂബ് ഒരു ടവ്വലില്‍ പൊതിഞ്ഞുപ്രശനമുള്ള ഭാഗത്തു 10 -15 മിനിറ്റ് വയ്ക്കുക.ഓരോ 3 -4 മിനിട്ടിലും ഇത്ചെയ്യുക.

വെളുത്തുള്ളി

ആന്‍റിബാക്റ്റീരിയല്‍,ആന്‍റിവൈറല്‍,ആന്‍റി ഫംഗല്‍ എന്‍സൈമുകള്‍ ഉള്ള വെളുത്തുള്ളി കോള്‍ഡ് സോറിനു മികച്ചതാണ്.ഇതിന്‍റെ ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണം വീക്കം കുറയ്ക്കുന്നു.പകുതി വെളുത്തുള്ളി ചതച്ചു ചുണ്ടില്‍ 10 മിനിറ്റ് വയ്ക്കുക.ദിവസം 5 പ്രാവശ്യം ഇത്ചെയ്യുക. പച്ച വെളുത്തുള്ളി വയ്ക്കുമ്പോള്‍ ചിലപ്പോള്‍ എരിച്ചില്‍ഉണ്ടാകും.

ലൈകോറൈസ് റൂട്ട്

ഈ ഔഷധം കോള്‍ഡ് സോറിനുനല്ലതാണ്. ഇതില്‍ ഗ്ലൈക്കറൈസിങ് എന്ന ആന്‍റി ഇന്‍ഫ്ളമേറ്ററി ആന്‍റിവൈറല്‍ ഗുണമുള്ള ഘടകങ്ങള്‍ ഉണ്ട്.1 സ്പൂണ്‍ ലൈക്കോരിക് റൂട്ട് പൊടി അരസ്പൂണ്‍ വെള്ളവുമായി യോജിപ്പിച്ചു പേസ്റ്റ് രൂപത്തിലാക്കി കോട്ടണില്‍ മുക്കിയോ വിരലില്‍ തൊട്ടോ പ്രശനമുള്ള ഭാഗത്തു പുരട്ടുക. കുറച്ചുമണിക്കൂറുകള്‍ക്ക് ശേഷം വീണ്ടും പുരട്ടുക. ഇത് പതിവായി ചെയ്താല്‍ പ്രശ്നം വേഗത്തില്‍ പരിഹരിക്കാം.

ലെമണ്‍ ബാം

നാരങ്ങാ അണുബാധ കുറച്ചു മുറിവ് വേഗത്തില്‍ ഉണക്കി ചര്‍മം മൃദുലമാക്കുന്നു. അണുബാധ പടരുന്നത് തടയുന്നു. ഇതിലെ ടാനിന്‍,പോളിഫിനോളില്‍ ഗുണങ്ങള്‍ ആന്‍റി വൈറല്‍ അണുബാധ തടയുന്നു. 2 സ്പൂണ്‍ ലെമണ്‍ ബാം ഉണങ്ങിയ ഇലകള്‍ ഒരു കപ്പ് വെള്ളത്തില്‍ 10 മിനിറ്റ് മുക്കി വയ്ക്കുക. അരിച്ചു കുടിക്കുക. ദിവസവും 4 കപ്പ് കുടിക്കുന്നത്നല്ലതാണ്

കോള്‍ഡ് മില്‍ക്ക്

ഇതിലെ ഇമ്മ്യുണോ ഗ്ലോബുലന്‍സ് വൈറസിനെ പ്രതിരോധിക്കുന്നു. ഇതിന് ആന്റി വൈറല്‍ എഫെക്റ്റും ഉണ്ട്.ഇത് ആപ്രദേശത്തെ അസ്വസ്ഥത ശമിപ്പിക്കുന്നു.കോട്ടണ്‍ ബോള്‍ കോള്‍ഡ് മില്‍ക്കില്‍ മുക്കി പ്രശനമുള്ള ഭാഗത്തു 10 മിനിറ്റ് വയ്ക്കുക. ദിവസവും 2 പ്രാവശ്യം ഇത്ചെയ്യുക.

ടീ ട്രീ ഓയില്‍

ആന്‍റി വൈറല്‍ ഗുണങ്ങള്‍ ഉള്ള ടീട്രീ ഓയില്‍ മുറിവ് വേഗം ഉണക്കുന്നു. അര കപ്പ് വെള്ളത്തില്‍ ഒരു ഭാഗം ടീട്രീ ഓയില്‍ ഒഴിക്കുക. ഒരു കോട്ടണ്‍ ബാള്‍ മുക്കി പ്രശനമുള്ള ഭാഗത്തുവയ്ക്കുക. ഇത് ദിവസം 3 പ്രാവശ്യം ചെയ്യുക. അല്ലെങ്കില്‍ ടീ ട്രീഓയില്‍,യൂക്കാലി ഓയില്‍,ഒലിവെണ്ണ എന്നിവ മുക്കി പ്രശനമുള്ള ഭാഗത്തു 2 -3 പ്രാവശ്യം വച്ചാലും മതി.

പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക

പ്രതിരോധശേഷി കൂടുതല്‍ ഉള്ളവരില്‍ ഇത് രൂക്ഷമായി കാണുന്നു. അതിനാല്‍ പ്രതിരോധ ശേഷികൂട്ടുന്ന ഭക്ഷണങ്ങളായ തൈര്,പാല്‍ ,ആപ്പിള്‍ സിഡാര്‍ വിനാഗിരി,ഇവകഴിക്കുക. പച്ചക്കറികളും പഴങ്ങളും വിറ്റാമിനും മിനറലുകളും അടങ്ങിയിരിക്കുന്നതിനാല്‍ പ്രതിരോധശേഷി കൂട്ടാന്‍ മികച്ചതാണ്.

സിങ്ക് കഴിക്കുക

ആരോഗ്യം നിലനിര്‍ത്താനും വീക്കം കുറച്ചു പ്രതിരോധശേഷി കൂട്ടാനും സിങ്ക് നല്ലതാണ്.സിറപ്പായോ ഗുളികയായോ പല വിധത്തില്‍ ഇത് ലഭ്യമാണ്.സിങ്ക്ഗ്ളയൂക്കോനെറ്റ്,സിങ്ക് സള്‍ഫേറ്റ്,സിങ്ക് അസറ്റേറ്റ് തുടങ്ങിയവയും സിങ്ക് അടങ്ങിയ ഭക്ഷണങ്ങളായ മുട്ട,വാള്‍നട്ട് ,ബദാം,അണ്ടിപ്പരിപ്പ് ,ചീര, തണ്ണിമത്തന്‍ വിത്തുകള്‍, മത്തന്‍ വിത്തുകള്‍ തുടങ്ങിയവയും കഴിക്കുന്നത് നല്ലതാണ്.

വിറ്റാമിന്‍ ഇ

ചര്‍മ്മം മൃദുലപ്പെടുത്താനും വേദന അകറ്റാനും വിറ്റാമിന്‍ ഇ നല്ലതാണ്. ഇതിലെ ആന്‍റിഓക്സിഡന്‍റ് ഗുണം ചര്‍മ്മത്തിന്‍റെ വീക്കം അകറ്റുന്നു. ഇത് ഗുളികയായോ ഭക്ഷണംവഴിയോ കഴിക്കാവുന്നതാണ്. ബദാം, ചീര, മധുരക്കിഴങ്ങ്, അവക്കാഡോ, സൂര്യകാന്തിവിത്തുകള്‍, ഒലിവെണ്ണ എന്നിവ നല്ലതാണ്

വിറ്റാമിന്‍ സി

വെളുത്തരക്താണുക്കളെ ശക്തിപ്പെടുത്തി ശരീരത്തെ ഇവ സംരക്ഷിക്കുന്നു. വിറ്റാമിന്‍ സിഗുളിക ചര്‍മ്മത്തിനും ആരോഗ്യത്തിനും മികച്ചതാണ്. ഓറഞ്ച്,ചുവന്നപെപ്പര്‍, പച്ച പെപ്പര്‍ മുളപ്പിച്ചവ, ബ്രോക്കോളി, സ്ട്രോബറി, ഗ്രെയ്‌പ്സ്, കിവി എന്നിവ  മികച്ചതാണ്

കുട്ടികളിലെ വേനല്‍ക്കാലരോഗങ്ങള്‍ ; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

അവധിക്കാലമായാല്‍ കുട്ടികള്‍ക്ക് പിന്നെ ആഘോഷമാണ് എന്നാല്‍ അതോടൊപ്പം ക്ഷണിച്ചു വരുത്തുന്നത് രോഗങ്ങളാണ്,ചെളിയും പൊടിയും നിറഞ്ഞ അന്തരീക്ഷത്തിലുള്ള കളിയില്‍ ക്ഷണിച്ചു വരുത്തുന്നത് മാരക രോഗങ്ങളാണ്, വേനല്‍ക്കാത്ത് കൂടുതലായി കണ്ടു വരുന്ന രോഗമാണ് ഹെപ്പറ്റൈറ്റിസ്-എ  മലിന ജലം കുടിക്കുന്നതിലൂടെയാണ് ഈരോഗം പടരുന്നത്, കടുംമഞ്ഞ നിറമുള്ള മൂത്രം, പനി, മഞ്ഞനിറമുള്ള കണ്ണുകള്‍, ശര്‍ദ്ദി, ശരീരവേദന, വിശപ്പില്ലായ്മ, ക്ഷീണം തുടങ്ങിയവയാണ് ലക്ഷണങ്ങള്‍, ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഭക്ഷണ ക്രമീകരണം നടത്തിയാല്‍ 2 ആഴ്ച്ച കൊണ്ട് രോഗം അകറ്റാം, രോഗിക്ക് വിശപ്പ് അനുസരിച്ച്‌ ഭക്ഷണം നല്‍കിയാല്‍ രോഗം അകറ്റാം. ആദ്യം പഴങ്ങളും പിന്നീട് വേവിച്ച ഭക്ഷണവും നല്‍കാം ഡോക്ടറിന്‍റെ നിര്‍ദ്ദേശം അനുസരിച്ച്‌ മരുന്നും മുടങ്ങാതെ കഴിച്ചാല്‍ രോഗം അകറ്റാം.

വേനല്‍ക്കാലത്ത് അമിത വിയര്‍പ്പ് മൂലം കുട്ടികളില്‍ കണ്ടുവരുന്ന മറ്റൊരു രോഗമാണ് ഫംഗസ് ബാധ, വിയര്‍പ്പ് കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള ശരീരത്തിലുള്ള ഒടിവുകള്‍ ചുളിവുകളില്‍ അണുബാധ  ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ് ഇതു മൂലം ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാകും. ഇതൊരു സാംക്രമിക രോഗമാണ് അത് കൊണ്ട്തന്നെ രോഗി ഉപയോഗിച്ച സോപ്പ് ,ടൗവല്‍ മുതലായവ ഉപയോഗിക്കുന്നത് പോലും മറ്റുള്ളവരിലും രോഗം പകരാം. കുട്ടികളിലെ വൃത്തിയുടെ കാര്യത്തില്‍ അമ്മമാര്‍ ശ്രദ്ധക്കൊടുത്താല്‍ കുട്ടികളിലെ രോഗങ്ങള്‍ അകറ്റാം.

ചോളത്തിന്‍റെ ആരോഗ്യഗുണങ്ങളറിയാം

ധാ​രാ​ളം ആ​രോ​ഗ്യ ഗു​ണ​ങ്ങളു​ണ്ട് ചോ​ള​ത്തി​ന്. പ്രോ​ട്ടീ​നും കാര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ളും ധാ​രാ​ളം അ​ട​ങ്ങി​യി​ട്ടു​ള്ള ചോ​ളം പ്ര​മേ​ഹ​ത്തി​ന്‍റെ  അ​പ​കട സാ​ദ്ധ്യ​ത​കള്‍ ത​ട​യു​ന്നു. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്താ​നും ക​ഴി​വു​ണ്ട്. ഇ​തി​ന്‍റെ വി​ത്തു​ക​ളില്‍ അരി​റ്റ​നോ​യി​ഡു​കള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ഈ അ​രി​റ്റ​നോ​യി​ഡു​ക​ളാ​ണ് കാ​ഴ്ച്ച​ക്കു​റ​വി​നു​ള്ള സാ​ധ്യ​ത​കള്‍ ഇല്ലാ​താ​ക്കു​ന്ന​ത്. ഗര്‍​ഭി​ണി​കള്‍ ചോ​ളം ക​ഴി​യ്‌​ക്കു​ന്ന​ത് വ​ള​രെ ന​ല്ല​താ​ണ്. കാ​ര​ണം ഗര്‍​ഭ​കാ​ല​ത്തെ അ​സ്വ​സ്‌​ഥ​ത​കള്‍ ത​ട​യാന്‍ ചോള​ത്തി​ന് കഴി​വു​ണ്ട്.

കൊ​ള​സ്‌​ട്രോ​ളി​ന്‍റെ അ​ള​വ്കു​റ​യ്‌​ക്കു​ക​യും ഹൃ​ദ​യ​ത്തി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ക​യും ചെ​യ്യു​ന്നു ചോ​ളം. ഇ​തി​ന്‍റെ  മ​ഞ്ഞ വി​ത്തു​ക​ളില്‍ അ​രി​റ്റ​നോ​യി​ഡു​കള്‍ അട​ങ്ങി​യി​രി​ക്കു​ന്നു​ണ്ട്. ഇ​താണ് കാ​ഴ്ച​ശ​ക്തി വര്‍​ദ്ധി​പ്പി​ക്കാന്‍ സഹായിക്കുന്നത്. ചോ​ള​ത്തില്‍ ധാ​രാ​ളം നാ​രു​കള്‍ അട​ങ്ങി​യി​ട്ടു​ണ്ട് . ഇ​തി​നാല്‍ ദ​ഹ​ന​പ്ര​ക്രിയ സു​ഗ​മ​മാ​ക്കും.

അ​മി​ത​വ​ണ്ണം ത​ട​യാന്‍ ചോ​ള​ത്തി​ന് ക​ഴി​വു​ണ്ട്. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി വ​‌ര്‍​ദ്ധി​പ്പി​ക്കു​ന്ന ചോ​ളം വിളര്‍​ച്ചത​ട​യാ​നും അ​സ്‌​ഥി​ക​ളു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും സഹാ​യി​ക്കും. ചര്‍​മ്മ​ത്തി​ലെ അ​ലര്‍​ജി​കള്‍ ഇ​ല്ലാ​താ​ക്കാന്‍ സാധി​ക്കു​ന്ന ചോ​ളം സൗ​ന്ദ​ര്യ വ​‌ര്‍​ദ്ധക വ​സ്‌​തു​ക്ക​ളി​ലും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്.

കുഞ്ഞുങ്ങളിലെ പല്ലുവേദനയ്ക്ക് ചില നാടന്‍ പരിഹാരമാര്‍ഗങ്ങളിതാ..

നിങ്ങളില്‍ തീര്‍ച്ചയായും ആഹ്ലാദം ജനിപ്പിക്കുന്ന കാര്യങ്ങളില്‍ ഒന്നാണ്നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പല്ലുകള്‍ മുളയ്ക്കുന്നത്. എങ്കിലും ഈ കാലയളവുകളില്‍ കുഞ്ഞുങ്ങള്‍ക്ക് പല രീതിയിലും അസ്വസ്ഥതകള്‍അനുഭവപ്പെട്ടേക്കാം. കുഞ്ഞുങ്ങളില്‍ പല്ലു പൊട്ടുന്നത് ഞെരുക്കമുള്ളതും വേദനാജനകവുമായ ഒരു പ്രക്രിയ ആയതിനാല്‍ ഇതെല്ലാം നിങ്ങളുടെ കുഞ്ഞുങ്ങളെ വിഷമിപ്പിക്കുകയും, അസ്വസ്ഥരാക്കുകയും ചെയ്യുന്നു..

നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക് പല്ല് വരാന്‍ പോകുന്നതിനു മുന്‍പേ തന്നെ നിങ്ങള്‍ക്ക് അവരില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങാം. തുപ്പലൊലിപ്പും, മങ്ങിയമുഖചര്‍മ്മവും, ക്രമം തെറ്റിയ ഭക്ഷണ ശൈലിയും, മോണകളിലെ ചെറിയ മുറിവുകളും, ഉറക്കമില്ലാത്ത രാത്രികളും കൈയില്‍ കിട്ടുന്നതെന്തും ചവയ്ക്കാനുള്ള വ്യഗ്രതയും ഒക്കെ ഇതിന്‍റെ വിവിധ ലക്ഷണങ്ങളാണ്.

കുഞ്ഞുങ്ങളിലെ പല്ലുവേദനയ്ക്ക് വെറുതേ വേദനസംഹാരികളുടെ പുറകെ പോകാതെ നിങ്ങളുടെ പിഞ്ചോമനകള്‍ക്ക് ആശ്വാസംപകരാനായി വീട്ടില്‍ത്തന്നെ കണ്ടെത്താവുന്ന ചില നുറുങ്ങു വിദ്യകളെ കുറിച്ചറിയാം.

ഇഞ്ചി : ഇഞ്ചിയില്‍അടങ്ങിയിരിക്കുന്ന ആന്റി ഇന്‍ഫ്ലേറ്റി ഘടകങ്ങള്‍ പല്ലുവേദനയെ നേരിടാന്‍സഹായിക്കുന്നു. തൊലി പൊളിച്ച്‌ എടുത്ത ശേഷം ചെറുതായരിഞ്ഞെടുത്ത ഇഞ്ചികഷണങ്ങള്‍ കുറച്ചു നേരം മോണകളില്‍ തേച്ചുരച്ചാല്‍ വേദനയ്ക്ക് ശമനംലഭിക്കുന്നതാണ്

പല്ലുകളും മോണകളും പതുക്കെ മസാജ് ചെയ്യുക : ലോലമായഒരു ചെറിയ മസാജ് കൊണ്ട് നിങ്ങളുടെ കുഞ്ഞിന്‍റെ പല്ലു വേദനകളെ ഒരുപരിധിവരെ ശാന്തമാക്കാനാകുന്നു. ആദ്യം നിങ്ങളുടെ കൈകള്‍ വൃത്തിയായി കഴുകിയശേഷം ഒട്ടുംതന്നെ സമ്മര്‍ദ്ദം ചെലുത്താതെ നിങ്ങളുടെ വിരലുകള്‍ കൊണ്ട് കുഞ്ഞിന്‍റെ മോണകള്‍ പതുക്കെ തടവുക.

മുലപ്പാല്‍ കൊടുക്കുന്നത് : കുഞ്ഞുങ്ങളുടെപല്ലുകളുടെ സംരക്ഷണത്തിനായുള്ള എല്ലാ പെടപ്പാടുകളുടെയും കണക്കിലെടുത്താല്‍അതില്‍ ഏറ്റവും അത്യുത്തമവുമായതും ലളിതമായതും മുലയൂട്ടല്‍ തന്നെയാണ്. നിങ്ങളുടെ കുഞ്ഞിന് മോണകളില്‍ അമിതമായ വേദനയോ ചൊറിച്ചിലോ ഉണ്ടെന്ന്നിങ്ങള്‍ക്ക് അനുഭവപ്പെടുമ്പോള്‍ മുലയൂട്ടുന്നത് വഴി അവര്‍ക്ക് ആശ്വാസം കണ്ടെത്താനാകും.

ഗ്രാമ്പൂ: കുറച്ച്‌ ഗ്രാമ്പൂ മിക്സിയിലിട്ടു പൊടിച്ചെടുത്ത ശേഷം കുറച്ചു വെള്ളത്തോടൊപ്പം ചേര്‍ത്ത്കു കുഴമ്പു രൂപത്തിലാക്കി എടുക്കുക. കുഞ്ഞിന്‍റെ മോണകളില്‍ ലോലമായി ഇത് തേച്ചുപിടിപ്പിക്കുക. ശിശുക്കള്‍ക്ക് വളരെ ഫലപ്രദമായതും വീട്ടില്‍കണ്ടെത്താവുന്നതുമായ ഒരു പ്രതിവിധി ആണിത്.. ഗ്രാമ്പൂവിന് സമാന്തരമായി ഗ്രാമ്പൂ എണ്ണയും നിങ്ങള്‍ക്ക് ഉപയോഗിക്കാം

ബാര്‍ലി വെള്ളം : കുറച്ച്‌ ബാര്‍ലിഎടുത്ത് വെള്ളത്തിലിട്ട് 30-40 മിനിറ്റ് തിളപ്പിച്ചെടുക്കുക. തണുപ്പിച്ചാറ്റിയെടുത്തതിനു ശേഷം ഇത് നിങ്ങളുടെ കുഞ്ഞുങ്ങള്‍ക്ക്കൊടുക്കുക. പല്ലു പൊട്ടുന്ന വേളയില്‍ കുഞ്ഞുമോണകളില്‍ ഉണ്ടാകുന്ന അമിതമായ വേദനകളില്‍ നിന്ന് ആശ്വാസം കണ്ടെത്താന്‍ ഇതവര്‍ക്ക് ശാശ്വതമാണ്.

ബദാം : കുറച്ച്‌ ബദാം ഒരല്‍പം വെള്ളത്തോടൊപ്പം ചേര്‍ത്ത് അരച്ചെക്കുക. അരച്ചെടുത്ത ഈ പേസ്റ്റ് നിങ്ങളുടെ വിരലുകള്‍കൊണ്ടോ നേര്‍ത്ത പഞ്ഞികൊണ്ടോ കുഞ്ഞുങ്ങളുടെ മോണകളില്‍ തടവുക.ഇങ്ങനെ ചെയ്യുന്നതുവഴി നിങ്ങളുടെ കുഞ്ഞുങ്ങളെ പല്ലുവേദനയില്‍ നിന്ന് സംരക്ഷിക്കാം. അതല്ലെങ്കില്‍ അരച്ചെടുത്ത ഈ പേസ്റ്റ് വേദനയുള്ള മോണയുടെഭാഗങ്ങളില്‍ പതിയെ തേക്കുന്നതു വഴി വേദനയെ കുറക്കാനാവും.

ശീതീകരിച്ച ഭക്ഷണങ്ങള്‍ : ശീതീകരിച്ച ഭക്ഷണ സാമഗ്രിയകള്‍ നിങ്ങളുടെ കുട്ടിയുടെ വേദന കുറയ്ക്കുകയും താല്‍ക്കാലികമായ ആശ്വാസം നല്‍കുകയും ചെയ്യും. തണുപ്പേറിയ തൈരും, ആപ്പിള്‍സോസും, കാരറ്റും, വാഴപ്പഴവും, വെള്ളരിക്കയുമൊക്കെ കഴിക്കാന്‍ കൊടുക്കുന്നത് വളരെ നല്ലതാണ്. മോണകളിലെ വേദനയെ കുറയ്ക്കുന്നതോടൊപ്പം എളുപ്പത്തിലുള്ള ദഹനപ്രക്രിയയ്ക്കും ഇവ സഹായകമാകുന്നു..

ബീഫ് ജെര്‍ക്കി : നിങ്ങളുടെ കുഞ്ഞിന്ഒരു മാംസകഷണം കൊടുത്ത് കൊണ്ട് അത് നുണയാന്‍ അവരെ അനുവദിക്കാം..കുഞ്ഞുങ്ങളിലെ പല്ലിന്റെ പ്രശ്നങ്ങള്‍ക്ക് ഇത് ഉത്തമ പരിഹാരമാണ്. കൂടാതെ രുചിയേറിയതായതിനാല്‍ ഇതവര്‍ എപ്പോഴും നുണഞ്ഞ് കൊണ്ടേയിരിക്കും.

തണുത്ത സ്പൂണ്‍ : കുറച്ച്‌സമയത്തേക്ക് ഫ്രിഡ്ജില്‍ ഒരു സ്റ്റീല്‍ സ്പൂണ്‍ സൂക്ഷിക്കുക. അതിനുശേഷം അതുപയോഗിച്ച്‌ നിങ്ങളുടെ കുഞ്ഞിന് ഭക്ഷണം കൊടുക്കുക . പല്ലുവേദനയ്ക്കുള്ള ഈ പ്രതിവിധി തീര്‍ച്ചയായും കുഞ്ഞുങ്ങളുടെ മോണയിലെ വേദനയെ കെടുത്തിക്കളയുവാന്‍ സഹായിക്കും

ശ്രദ്ധിക്കുക - കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുക്കാനായി കട്ടിയുള്ളതും ഉരുണ്ടതുമായ സ്പൂണ്‍ ഉപയോഗിക്കാന്‍ ശ്രദ്ധിക്കുക.

കുക്കിസ് : കുട്ടികള്‍ക്ക്ചവയ്ക്കാനായി കട്ടിയേറിയതും മധുരമില്ലാത്തതുമായ ബിസ്ക്കറ്റുകള്‍ കൊടുക്കുക.പല്ലു പൊട്ടുന്ന വേളയില്‍ കുറച്ചു നേരത്തെക്ക് നിങ്ങളുടെ കുഞ്ഞുങ്ങളുടെ ചിന്തകളെ വഴിതിരിച്ചു വിടാന്‍ സഹായിക്കുന്ന നിരവധി ബിസ്ക്കറ്റുകള്‍ മാര്‍ക്കറ്റില്‍ ഇന്നു ലഭ്യമാണ്. അവ ഉപയോഗിച്ചു കൊണ്ട് കുട്ടികളെസന്തോഷിപ്പിക്കാം.

റൊട്ടി : നിങ്ങളുടെ കുട്ടിക്ക് ഒരു തണുപ്പുള്ള റൊട്ടി കഷണം നല്‍കുക, കട്ടി കുറഞ്ഞ ഈ ലഘു ഭക്ഷണം വേദനയുടെ വീക്കം കുറയ്ക്കാന്‍ സഹായിക്കുന്നു.

പൊളളലേറ്റാല്‍ ചെയ്യേണ്ടകാര്യങ്ങള്‍

നമ്മളില്‍ പലര്‍ക്കും മിക്കാവാറും ചിലപ്പോഴെങ്കിലും പാചകത്തിനിടയില്‍ ചെറിയ, ചെറിയ പൊള്ളലുക ഏല്‍ക്കാറുണ്ട്. പൊള്ളലേറ്റാല്‍ അതിന്‍റെ ഏറ്റക്കുറിച്ചില്‍ അനുസരിച്ച്‌ പ്രതിവിധി തേടാറുമുണ്ട്. പൊള്ളലേറ്റാല്‍ ഒരാള്‍ക്ക് നല്‍കേണ്ട പ്രഥമിക ശുശ്രൂഷയെക്കുറിച്ച്‌അറിയൂ...

ആദ്യം ചെയ്യേണ്ടത് തീ പിടിച്ച വസ്ത്രവുമായി ഓടാന്‍ അനുവദിക്കരുത്. കാറ്റേറ്റ് തീ ആളി പടരാന്‍ കാരണമാകും. തീ പിടിച്ച വസ്ത്രങ്ങള്‍ വേഗം അഴിച്ച്‌ മാറ്റണം. അതിനുശേഷം പൊള്ളലേറ്റഭാഗത്ത് തണുത്തവെള്ളം ഒഴിക്കുകയോ തണുത്ത വെള്ളത്തില്‍ മുക്കി വക്കുകയോ ചെയ്ത് ചൂട് അകറ്റണം.

കൈകാലുകളില്‍ പൊള്ളലേറ്റിട്ടുണ്ടെങ്കില്‍, വാച്ച്‌, മോതിരം, വളകള്‍, പാദസരം എന്നിവ ഉടനെ അഴിച്ചുമാറ്റണം.മാത്രമല്ല, പൊള്ളലേറ്റ ആളുടെ മാനസിക നിലയില്‍ തകര്‍ച്ചയുണ്ടാകാന്‍ സാദ്ധ്യതയുണ്ട്. ഇത്തരം അവസരങ്ങളില്‍ സ്‌നേഹവും പരിചരണവും നല്‍കുന്നത് രോഗിയുടെ മാനസിക ബലം വര്‍ദ്ധിപ്പിക്കും.

പൊള്ളലേറ്റവര്‍ക്ക് വെള്ളം വളരെ കുറച്ച്‌ മാത്രമേ കുടിക്കാനായി നല്‍കാവൂ. പൊള്ളലേറ്റ ഭാഗത്തെ കുമിളകള്‍ ഒരിക്കലും പൊട്ടിക്കാന്‍ ശ്രമിക്കുകയോ,  ഈ ഭാഗത്ത് പൗഡര്‍, നെയ്യ് തുടങ്ങിയവ പുരട്ടുകയോ ചെയ്യരുത് അത് അണുബാധയുണ്ടാകാന്‍ കാരണമാകും.

കൈകാലുകളില്‍ പൊള്ളലേറ്റാല്‍ ഉടനെ ആ ശരീര ഭാഗത്തില്‍ വെള്ളം ഒഴിക്കുകയോ, വെള്ളത്തില്‍ മുക്കി വയ്ക്കുകയോ ചെയ്യുക. തേനും, പൊള്ളലേറ്റാല്‍ പ്രതിരോധ മരുന്നുകളും ലേപനങ്ങളും ഉപയോഗിക്കാം.

സോയ മില്‍ക്കിന്‍റെ പോഷക ഗുണങ്ങള്‍

സോയാബീന്‍സില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന സസ്യജന്യമായ പാല്‍ ആണ് സോയ മില്‍ക്ക്. ഉയര്‍ന്ന പോഷകമൂല്യം ഉള്ളതിനാല്‍ സോയമില്‍ക്കിന് ഇപ്പോള്‍ വലിയ പ്രചാരമാണ് ലഭിക്കുന്നത്. ഇന്ന് ലോകമെമ്പാടും വിവിധ രുചികളില്‍ സോയമില്‍ക്ക് ലഭ്യമാണ്.

ഉയര്‍ന്ന ഗുണനിലവാരമുള്ള പ്രോട്ടീന്‍ സ്രോതസ്സ്

സോയമില്‍ക്ക് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. മധുരം ചേര്‍ക്കാത്ത ഒരു കപ്പ് സോയ മില്‍ക്കില്‍ ഏകദേശം എട്ട് ഗ്രാംപ്രോട്ടീന്‍ അടങ്ങിയിരിക്കുന്നു. മറ്റു സസ്യജന്യ ആഹാരങ്ങളില്‍ നിന്ന് വ്യത്യസ്തമായി, സോയ മില്‍ക്കില്‍ അവശ്യമായ എല്ലാ ഒമ്പത് അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നു.

കാല്‍സ്യം

എല്ലുകളെ ശക്തിപ്പെടുത്തുമെന്നതിനാല്‍ കാല്‍സ്യം നമ്മുടെ ശരീരത്തിന് അത്യാവശ്യമാണ്. യു എസിലെ 'സോയഫൂഡ്സ് അസോസിയേഷന്‍' പറയുന്നത് അനുസരിച്ച്‌, സമ്പുഷ്ടമാക്കിയ ഒരു കപ്പ് സോയ മില്‍ക്ക് ഏകദേശം 300 ഗ്രാം കാല്‍സ്യം നല്‍കും.

വൈറ്റമിനുകളും ധാതുക്കളും

ഇരുമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സോഡിയം തുടങ്ങിയ ധാതുക്കളാല്‍ സമ്പുഷ്ടമാണ് സോയ മില്‍ക്ക്. തിയാമിന്‍, ഫോലേറ്റ്, നിയാസിന്‍, റിബോഫ്ളാവിന്‍, വൈറ്റമിന്‍ ഡി, ഇ, കെ, ബി6, ബി12 തുടങ്ങിയ വൈറ്റമിനുകളും സോയ മില്‍ക്കില്‍ അടങ്ങിയിരിക്കുന്നു.

ലാക്റ്റോസ് മുക്തം

ലാക്റ്റോസ്അലര്‍ജിയുള്ളവര്‍ക്ക് പശുവിന്‍ പാലില്‍ അടങ്ങിയിരിക്കുന്ന ലാക്റ്റോസിനെ ദഹിപ്പിക്കാന്‍ കഴിയില്ല. ഇതു മൂലം, വയര്‍ വീര്‍ത്തുമുട്ടല്‍, അതിസാരം, അടിവയറ്റില്‍ വേദന തുടങ്ങിയ പ്രശ്നങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നേക്കാം.ഇത്തരക്കാര്‍ക്ക് ലാക്റ്റോസ് മുക്തമായ സോയ മില്‍ക്ക് ഉപയോഗിക്കാവുന്നതാണ്.

കൊളസ്ട്രോള്‍ രഹിതം

ഇതില്‍ കൊളസ്ട്രോള്‍ അടങ്ങിയിട്ടില്ല. കൊളസ്ട്രോള്‍ അടങ്ങിയിട്ടില്ലാത്ത ഭക്ഷണം ഹൃദയത്തിന്‍റെയും രക്തധമനികളുടെയും ആരോഗ്യത്തിനു ഗുണകരമാണെന്ന്പ്രത്യേകം പറയേണ്ടതില്ലല്ലോ.

പൂരിത കൊഴുപ്പുകള്‍ കുറവ്

ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്ന മറ്റൊരു ഗുണമാണ് ഇത്. സോയ മില്‍ക്കില്‍ വളരെ കുറച്ചു മാത്രമേ പൂരിത കൊഴുപ്പുകള്‍ അടങ്ങിയിട്ടുള്ളൂ.

നിരോക്സീകാരികളാല്‍ സമ്പുഷ്ടം

സോയമില്‍ക്കില്‍ അടങ്ങിയിട്ടുള്ള ഐസോഫ്ളാവനുകള്‍ക്ക് നിരോക്സീകാരിഗുണങ്ങളുണ്ട്. നമ്മുടെ ശരീരത്തില്‍ ഫ്രീ റാഡിക്കലുകള്‍ സൃഷ്ടിക്കുന്ന ഓക്സിഡേറ്റീവ് തകരാറുകള്‍ പരിഹരിക്കുന്നതിന് ഇവ സഹായിക്കുന്നു.

ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നു

സോയ ഉത്പന്നങ്ങള്‍ക്ക് ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കുന്നതിനുള്ള കഴിവുണ്ടെന്നാണ് വിശ്വസിക്കുന്നത്. സോയ മില്‍ക്ക് ഉപഭോഗം പ്രോസ്റ്റേറ്റ്ക്യാന്‍സറിനും സ്തനാര്‍ബുദത്തിനും ഉള്ള അപകടസാധ്യത കുറയ്ക്കുമെന്ന് ചില പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

സോയ മില്‍ക്കിന്റെ പ്രധാനപ്പെട്ട ഗുണങ്ങള്‍

 • ഭാരം കുറയ്ക്കാന്‍ സഹായിക്കുന്നു
 • ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു
 • കൊളസ്ട്രോള്‍ നില കുറയ്ക്കുന്നു
 • പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീര്‍ണതകള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു
 • ആര്‍ത്തവവിരാമത്തിനു ശേഷമുള്ള ലക്ഷണങ്ങള്‍ നിയന്ത്രിക്കാന്‍ സഹായിക്കുന്നു
 • എല്ലുകളുടെ ശക്തിയും സാന്ദ്രതയും വര്‍ദ്ധിപ്പിക്കുന്നു
 • ചില ക്യാന്‍സറുകളുടെ അപകടസാധ്യത കുറയ്ക്കുന്നു

നിങ്ങള്‍ക്ക് സോയ അലര്‍ജി ഉണ്ടെങ്കില്‍ , സോയ മില്‍ക്ക് ഉള്‍പ്പെടെയുള്ള ഉത്പന്നങ്ങള്‍ ഉപയോഗിക്കരുത്.

നിങ്ങളുടെ ആവശ്യത്തിന്അനുസൃതമായി ശരിയായ തരത്തിലുള്ള സോയ മില്‍ക്ക് തെരഞ്ഞെടുക്കുക. ഇതിന്‍റെരുചിയുമായി യോജിക്കാന്‍ സമയമെടുത്തേക്കാം. എന്നാല്‍, ക്രമേണ പശുവിന്‍പാലിന്‍റെ ഉപഭോഗം നിര്‍ത്തുകയാണെങ്കില്‍, സോയ മില്‍ക്കിന്‍റെ രുചിയുമായി വേഗം പൊരുത്തെപ്പെടാന്‍ സാധിക്കും. സോയ മില്‍ക്കിന്‍റെ പരമാവധി പ്രയോജനം ലഭ്യമാക്കുന്നതിന്, മധുരം ചേര്‍ക്കാത്തതും ഫ്ളേവറുകള്‍ ഇല്ലാത്തവയും തെരഞ്ഞെടുക്കുക.

ഓറഞ്ചിനുമാത്രമല്ല ഓറഞ്ച്‌ തൊലിക്കുമുണ്ട് ചില ആരോഗ്യഗുണങ്ങള്‍

ഏവര്‍ക്കും പ്രിയപ്പെട്ട ഒന്നാണ് ഓറഞ്ച്. കഴിച്ചുകഴിഞ്ഞ് ഇതിന്‍റെ തൊലിവലിച്ചെറിഞ്ഞു കളയുന്നത് ഭൂരിഭാഗം പേരുടെയും പതിവ് ശീലമാണ്. വലിച്ചെറിയുന്ന ഓറഞ്ച് തൊലിയില്‍ വളരെയേറെ ഗുണങ്ങള്‍ ഉണ്ട്. കഫ-പിത്ത ദോഷങ്ങള്‍ പരിഹരിക്കുന്നതിന് ഓറഞ്ച് തൊലി ഉപയോഗിക്കുന്നു. ഓറഞ്ച് തൊലി ഉണക്കിപൊടിച്ച്‌ കഴിക്കുന്നത് കഫക്കെട്ട് ഇല്ലാതാക്കുന്നു. ഓറഞ്ച്തൊലിയില്‍ അടങ്ങിയിരിക്കുന്ന എണ്ണ വയറിലെ ആസിഡുകളെ നിര്‍വീര്യമാക്കുന്നു.കൊളസ്‌ട്രോള്‍, അമിതവണ്ണം എന്നിവ ഇല്ലാതാക്കന്‍ ഓറഞ്ച് തോലിക്ക് കഴിയും. ചര്‍മ്മത്തിലെ നിറം വര്‍ധിപ്പിക്കുന്നതിനും പാടുകള്‍ നീക്കം ചെയ്യുന്നതിനും ഓറഞ്ച് തൊലി സഹായിക്കുന്നു. മുഖക്കുരു മാറുന്നതിനുള്ള പ്രധാന ഉപാധിയാണ്ഓറഞ്ച് തൊലി. വീടുകളിലെ ദുര്‍ഗന്ധമുള്ള സ്ഥലങ്ങളില്‍ ഓറഞ്ച്‌ തൊലിയിട്ട് തിളപ്പിച്ചവെള്ളം സ്‌പ്രേ ചെയ്യുന്നത് ദുര്‍ഗന്ധമകറ്റാന്‍ സാഹായിക്കുന്നു. ഓറഞ്ച്തൊലി ഉണക്കിപൊടിച്ച്‌ ഉപയോഗിക്കുന്നത് ചര്‍മ്മ സംരക്ഷണത്തിന് വളരെ ഉത്തമമാണ്.

ഹൃദയാരോഗ്യത്തിനും രോഗപ്രതിരോധത്തിനും വെളുത്തുള്ളി കഴിക്കാം

ആ​ഹാ​ര​ത്തി​നു രു​ചി​യും സു​ഗ​ന്ധ​വും സമ്മാ​നി​ക്കു​ന്ന വെ​ളു​ത്തു​ള​ളി നി​ര​വ​ധി രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്നാ​യും ഉ​പ​യോ​ഗി​ക്കുന്നു. വെ​ളു​ത്തു​ള​ളി​യു​ടെ ഔഷ​ധ​ഗു​ണ​ങ്ങ​ൾ​ക്കു പി​ന്നി​ൽ അ​തി​ലു​ള​ള സ​ൾ​ഫ​ർ അ​ട​ങ്ങി​യ അലിസിൻ എ​ന്ന സം​യു​ക്ത​മാ​ണ്. ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ്എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി ഇ​തി​നു​ണ്ട്. ഫ്രീ​റാ​ഡി​ക്ക​ലു​ക​ളെ നി​ർ​വീ​ര്യ​മാ​ക്കു​ന്ന ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ്സ്വ​ഭാ​വവും ​അ​ലിസി​നു​ണ്ട്. 
ഗ്യാസിനു പരിഹാരം
ദ​ഹ​ന​പ്ര​ശ്ന​ങ്ങ​ളാ​ണ് ഗ്യാ​സി​ന് ഇ​ട​യാ​ക്കു​ന്ന​ത്. ആ​ഹാ​രം ന​ന്നാ​യി ച​വ​ച്ച​ര​യ്ക്കാ​തെ വി​ഴു​ങ്ങു​ക, ഗ്യാ​സി​നി​ട​യാ​ക്കു​ന്ന ഭ​ക്ഷ​ണം അ​മി​ത​മാ​യി ക​ഴി​ക്കു​ക, കു​ട​ലി​ലെ ബാ​ക്ടീ​രി​യ അ​ണു​ബാ​ധ, ദ​ഹ​ന​ക്ര​മ​ക്കേ​ടു​ക​ൾ എ​ന്നി​വ​യെ​ല്ലാം ഗ്യാ​സി​നി​ട​യാ​ക്കു​ന്നു. തീ​ക്ക​ന​ലി​ൽ ചുട്ടെടുത്ത വെ​ളു​ത്തു​ള​ളി ക​ഴി​ക്കുന്നതു ഗ്യാ​സ്ട്ര​ബി​ളി​ന് ആ​ശ്വാ​സദായകം. ​വെ​ളു​ത്തു​ള​ളി​യിട്ടു തി​ള​പ്പി​ച്ചവെ​ള​ളം കു​ടി​ക്കു​ന്ന​തും ഗു​ണ​പ്ര​ദം. ഗ്യാ​സ് അ​ക​റ്റു​ന്ന​തി​നും ദ​ഹ​നം ആ​രോ​ഗ്യ​ക​ര​മാ​യ രീ​തി​യി​ൽ സാ​ധ്യ​മാ​കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സൂ​പ്പ് സ​ഹാ​യ​കം. വെ​ളു​ത്തു​ള​ളി​ക്കൊ​പ്പം കു​രു​മു​ള​ക്, ജീ​ര​കം എ​ന്നി​വ ചേ​ർ​ത്തു തി​ള​പ്പി​ച്ചാ​റി​ച്ചും ഉ​പ​യോ​ഗി​ക്കാം.
പച്ചയ്ക്കു കഴിക്കാം
വി​റ്റാ​മി​ൻ എ, ​ബി, ബി2, ​സി തു​ട​ങ്ങി​യ വി​റ്റാ​മി​നു​ക​ളും പ്രോട്ടീ​ൻ, പൊട്ടാ​സ്യം, കാ​ൽ​സ്യം, സി​ങ്ക്, കോ​പ്പ​ർ, ഇ​രു​മ്പ്, സെ​ലി​നി​യം, മാം​ഗ​നീ​സ് തു​ട​ങ്ങി​യ ധാ​തു​ക്ക​ളും വെ​ളു​ത്തു​ള​ളി​യെ പോ​ഷ​ക​സ​മ്പുഷ്ട​മാ​ക്കു​ന്നു. വെ​ളു​ത്തു​ള​ളി​യു​ടെ ഔഷ​ധ​ഗു​ണം പൂ​ർ​ണ​മാ​യും കി​ട്ടണ​മെ​ങ്കി​ൽ പ​ച്ച​യ്ക്കു ത​ന്നെ ക​ഴി​ക്ക​ണം. പാ​കംചെ​യ്താ​ൽ ഔഷ​ധ​ഗു​ണ​ത്തിന്‍റെ ന​ല്ലൊ​രു​ഭാ​ഗം ന​ഷ്ട​പ്പെ​ടും.
ഹൃ​ദ​യ​ത്തി​നു പ്രി​യം
ഹൃ​ദ​യം, ര​ക്ത​സ​ഞ്ചാ​ര വ്യ​വ​സ്ഥ എ​ന്നി​വയു​മാ​യി ബ​ന്ധ​പ്പെട്ട അ​സു​ഖ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്ക് വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം; ഉ​യ​ർ​ന്ന ര​ക്ത​സ​മ്മർ​ദം, ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, കൊ​റോ​ണ​റി ഹൃ​ദ​യരോ​ഗ​ങ്ങ​ൾ, ഹൃ​ദ​യാ​ഘാ​തം, ആ​ർട്ടീരി​യോ സ്ളീ​റോ​സി​സ് (ര​ക്ത​ധ​മ​നി​ക​ളു​ടെ കട്ടി ​കൂ​ടി ഉ​ൾ​വ്യാ​സം കു​റ​യു​ന്ന അ​വ​സ്ഥ)എ​ന്നി​വ ത​ട​യു​ന്ന​തി​നു വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം. 600 - 900 മി​ല്ലി​ഗ്രാം വെ​ളു​ത്തു​ള​ളി ശീ​ല​മാ​ക്കു​ന്ന​ത് ചീ​ത്തകൊ​ള​സ്ട്രോ​ളാ​യ എ​ൽ​ഡി​എ​ലിന്‍റെ തോ​തു കു​റ​യ്ക്കു​ന്ന​തി​നുസ​ഹാ​യ​ക​മെ​ന്നു പ​ഠ​നം.അ​തേ​സ​മ​യം ന​ല്ല കൊ​ള​സ്ട്രോ​ളാ​യഎ​ച്ച്ഡി​എലിന്‍റെ തോ​തി​ൽ കു​റ​വു​ണ്ടാ​കാ​തെ ക​രു​തു​ന്നു. ക​ര​ളിൽഎ​ൽ​ഡി​എ​ൽ കൊ​ള​സ്ട്രോ​ൾ നി​ർ​മാ​ണം ത​ട​യു​ന്നു. 
പ്രമേഹബാധിതർക്കും
ര​ക്ത​ക്കു​ഴ​ലു​ക​ൾ വി​ക​സി​ക്കു​ന്ന​തി​നും ര​ക്ത​സ​ഞ്ചാ​രം സു​ഗ​മ​മാ​കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. ര​ക്തം കട്ട​പി​ടി​ക്കു​ന്ന​തു ത​ട​യു​ന്ന​തി​ൽ വെ​ളു​ത്തു​ള​ളി​ക്കു മു​ഖ്യപ​ങ്കു​ണ്ട്. ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​ന് ഇ​തു ഗു​ണ​പ്ര​ദം. എ​ന്നാ​ൽ ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ​ക്കു മ​രു​ന്നു​ക​ഴി​ക്കു​ന്ന​വ​ർ വെ​ളു​ത്തു​ള​ളി എ​ത്ര​ത്തോ​ളം അ​ള​വി​ൽപ​തി​വാ​യി ഉ​പ​യോ​ഗി​ക്കാം എ​ന്ന​തു സം​ബ​ന്ധി​ച്ച് ചി​കി​ത്സ​കന്‍റെ ഉ​പ​ദേ​ശം തേ​ടാ​വു​ന്ന​താ​ണ്.ഇ​ൻ​സു​ലിന്‍റെ ഉ​ത്പാ​ദ​നം വ​ർ​ധി​പ്പി​ച്ച് ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നു വെ​ളു​ത്തു​ള്ളി സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം. 
പ്രാ​യ​മാ​യ​വ​രു​ടെ ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ന്
റു​മാ​റ്റോ​യി​ഡ് ആ​ർ​ത്രൈ​റ്റി​സ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ളാ​യ സ​ന്ധി​വേ​ദ​ന​യും നീ​ർ​വീ​ക്ക​വും മ​റ്റും കു​റ​യ്ക്കു​ന്ന​തി​നു വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. അ​തു​പോ​ലെ​ത​ന്നെ ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ ആ​രോ​ഗ്യ​ത്തി​നും വെ​ളു​ത്തു​ള​ളി ഉ​ത്ത​മം. ശ​രീ​ര​ത്തി​ൽ നി​ന്നു വി​ഷ​മാ​ലി​ന്യ​ങ്ങ​ളെ പു​റ​ന്ത​ള​ളു​ന്ന​തി​നു ക​ര​ളി​നെ സ​ഹാ​യി​ക്കു​ന്നു. ക​ര​ളിന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കു​ന്നു. 
ബാ​ക്ടീ​രി​യ, വേ​ദ​ന എ​ന്നി​വ ത​ട​യു​ന്ന വെ​ളു​ത്തു​ള​ളി​യു​ടെ ഗു​ണ​ങ്ങ​ൾ പ​ല്ലു​വേ​ദ​ന​യി​ൽ നി​ന്ന് താ​ത്കാ​ലി​ക ആ​ശ്വാ​സ​ത്തി​ന്ഉ​ത​കും. വെ​ളു​ത്തു​ള​ളി ച​ത​ച്ചു വേ​ദ​ന​യു​ള​ള ഭാ​ഗ​ത്തു വ​യ്ക്കു​ക.എ​ന്നാ​ൽ വെ​ളു​ത്തു​ള​ളി​യു​ടെ സാ​ന്നി​ധ്യം ചി​ല​പ്പോ​ൾ മോ​ണ​യി​ൽ അ​സ്വ​സ്ഥ​ത​ക​ൾ​ക്ക് ഇ​ട​യാ​ക്കും. 
രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി
വെ​ളു​ത്തു​ള​ളി​യി​ലു​ള​ള വി​റ്റാ​മി​നു​ക​ളാ​യ സി, ​ബി6, ധാ​തു​ക്ക​ളാ​യസെ​ലി​നി​യം, മാം​ഗ​നീ​സ് എ​ന്നി​വ പ്ര​തി​രോ​ധ​ശ​ക്തിമെ​ച്ച​പ്പെ​ടു​ത്തു​ന്നു.
വൈ​റ​സ്, ബാ​ക്ടീ​രി​യ എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടു​ന്ന​തി​നാ​ൽ ചു​മ, തൊ​ണ്ട​യി​ലു​ണ്ടാ​കു​ന്ന മ​റ്റ് അ​സ്വ​സ്ഥ​ത​ക​ൾ എ​ന്നി​വ​യു​ടെ ചി​കി​ത്സ​യ്ക്കു വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം. ശ്വ​സ​ന​വ്യ​വ​സ്ഥ​യി​ലെ അ​ണു​ബാ​ധ​യു​ടെ തീ​വ്ര​ത കു​റ​യ്ക്കു​ന്ന​തി​നും  സ​ഹാ​യ​കം.വെ​ളു​ത്തു​ള​ളി ചേ​ർ​ത്ത ഭ​ക്ഷ​ണം ശീ​ല​മാ​ക്കി​യാ​ൽ ഇ​ട​യ്ക്കി​ടെ ജ​ല​ദോ​ഷം വ​രു​ന്ന​ത് ഒ​ഴി​വാ​കും. അ​തി​ലു​ള​ള ആ​ൻ​റി​ഓ​ക്സി​ഡ​ൻ​റു​ക​ൾ രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. വെ​ളു​ത്തു​ള​ളിചേ​ർ​ത്ത ചാ​യ ശീ​ല​മാ​ക്കു​ന്ന​തും ഉ​ചി​തം. പ​നി ത​ട​യു​ന്ന​തി​നും പ​നി​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. ശ്വ​സ​ന​വ്യ​വ​സ്ഥ​യി​ലെ ത​ട​സ​ങ്ങ​ൾ നീ​ക്കി ശ്വ​സ​നം സു​ഗ​മ​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഗു​ണ​പ്ര​ദം. മ​ഞ്ഞു​കാ​ല​ത്തുചു​ണ്ടി​നു സ​മീ​പം ഉ​ണ്ടാ​കു​ന്ന പ​ഴു​ത്ത കു​രു​വി​ൽ നി​ന്ന് ആ​ശ്വാ​സ​മേ​കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. അ​ല്പംവെ​ളു​ത്തു​ള​ളി ച​ത​ച്ചു പ​ഴു​ത്ത കു​രു​വി​ൽ നേ​രിട്ടു പു​രു​ക. നീ​രുംവേ​ദ​ന​യും കു​റ​യും. 
കാ​ൻ​സ​ർ പ്ര​തി​രോ​ധ​ത്തി​ന്
ചി​ല​ത​രം മു​ഴ​ക​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ന്ന​തി​നും വ​ലു​പ്പംകു​റ​യ്ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി സ​ഹാ​യ​കം. വെ​ളു​ത്തു​ള​ളി​യി​ലെ അലൈൽ സൾഫർ കാ​ൻ​സ​ർ​കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ന്നു. കു​ട​ൽ, ആ​മാ​ശ​യം, സ്ത​നം, പ്രോ​സ്റ്റേ​റ്റ്, ശ്വാ​സ​കോ​ശം തു​ട​ങ്ങി​യ​വ​യി​ലെ കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു. ബ്ലാ​ഡ​ർ, പ്രോ​സ്റ്റേ​റ്റ്കാ​ൻ​സ​റു​ക​ളു​ടെ ചി​കി​ത്സ​യ്ക്കും ഗു​ണ​പ്ര​ദം.
ബാക്ടീരിയയെ തടയുന്നു
വെ​ളു​ത്തു​ള​ളി​യി​ലെ ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ​ക്ക് ബാ​ക്ടീ​രി​യ​യെ ന​ശി​പ്പി​ക്കാ​നു​ള​ള ശേ​ഷി​യു​ണ്ട്.വെ​ളു​ത്തു​ള​ളി ച​ത​ച്ചു മു​ഖ​ക്കു​രു​വി​ൽ പു​രട്ടി​യാ​ൽ മു​ഖ​ക്കു​രു​വിൽ നി​ന്ന് ര​ക്ഷ​നേ​ടാം.സോ​റി​യാ​സി​സ് ചി​കി​ത്സ​യ്ക്കും വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദ​മാ​ണെ​ന്ന് വിദ​ഗ്ധ​ർ. 
പ്രോ​സ്റ്റേ​റ്റ് ഗ്ര​ന്ഥി​യു​ടെവ​ള​ർ​ച്ച(​benign prostatic hyperplasia), ഓ​സ്റ്റി​യോ ആ​ർ​ത്രൈ​റ്റി​സ്എ​ന്ന എ​ല്ലു​രോ​ഗം, വ​യ​റു​വേ​ദ​ന, സൈ​ന​സ് വീ​ക്കം, റു​മാ​റ്റി​സം, ആ​സ്ത്മ, ബ്രൊ​ങ്കൈ​റ്റി​സ്, ശ്വാ​സം​മു​ട്ടൽ തു​ട​ങ്ങി​യ​വ​യു​ടെ ചി​കി​ത്സ​യ്ക്കും വെ​ളു​ത്തു​ള​ളി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്നു. 
വെ​ളു​ത്തു​ള​ളി​യി​ൽ അ​ട​ങ്ങി​യ അ​ലി​സി​ൻ എ​ന്ന ആന്‍റിഓ​ക്സി​ഡ​ൻ​റ്മു​ മുടി​കൊ​ഴി​ച്ചി​ൽ ത​ട​യു​ന്ന​തി​നു സ​ഹാ​യ​കം. വെ​ളു​ത്തു​ള​ളി ചേ​ർ​ത്ത എ​ണ്ണ തേ​ച്ചു മ​സാ​ജ് ചെ​യ്യു​ന്ന​തും മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കു​ന്ന​തി​ന് ഉ​ചി​തം.
ഫംഗസ് പ്രതിരോധം
ഫം​ഗ​സ്ബാ​ധ ഉ​ൾ​പ്പെ​ടെ​യു​ള​ള ച​ർ​മ​രോ​ഗ​ങ്ങ​ൾ ത​ട​യാ​ൻ വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദ​മെ​ന്നു പ​ഠ​ന​ങ്ങ​ൾ. മാ​ന​സി​കപി​രി​മു​റു​ക്കം, ക്ഷീ​ണം എ​ന്നി​വ അ​ക​റ്റു​ന്നു. ക​ര​ളിന്‍റെ ആ​രോ​ഗ്യ​സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കു​ന്നു. ഭ​ക്ഷ്യ​വി​ഷ​ബാ​ധ ത​ട​യു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദ​മെ​ന്ന് ഗ​വേ​ഷ​ക​ർ. വെ​ളു​ത്തു​ള​ളി​ക്ക് ഇ ​കോ​ളായ് പോ​ലെ​യു​ള​ള ബാ​ക്ടീ​രി​യ​ക​ൾ, ആ​ൻ​റിബ​യോട്ടി​ക്കു​ക​ളെ വ​ക​വ​യ്ക്കാ​ത്ത സ്റ്റെ​ഫാ​ലോ കോ​ക്ക​സ്, സാൽമൊണല്ല എ​ന്നി​വ​യെ ന​ശി​പ്പി​ക്കാ​നു​ള​ള ക​ഴി​വു​ള​ള​താ​യി ചി​ലസൂ​ച​ന​ക​ളു​ണ്ട്.
ശ​രീ​രത്തി​ൽ ഫാ​റ്റ് കോ​ശ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ന്ന​തു നി​യ​ന്ത്രി​ക്കു​ന്ന​തി​നു വെ​ളു​ത്തു​ള​ളി​യു​ടെ ആ​ന്‍റി ഇ​ൻ​ഫ്ള​മേ​റ്റ​റി സ്വ​ഭാ​വം സ​ഹാ​യ​ക​മെ​ന്ന് പ​ഠ​ന​ങ്ങ​ൾ. ഇ​ത്അ​മി​ത​വ​ണ്ണം ഒ​ഴി​വാ​ക്കു​ന്നു. പ്രാ​ണി​ക​ളു​ടെ ക​ടി​യേ​ൽ​ക്കു​ന്ന​തു മൂ​ല​മു​ള​ള അ​ല​ർ​ജി​ക​ൾ ത​ട​യു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഉ​ത്ത​മം. 
വെ​ളു​ത്തു​ള​ളി അമിതമായാൽ
എ​ന്തും അ​ധി​ക​മാ​യാ​ൽ വി​ഷ​തു​ല്യം. അ​മി​ത​മാ​യി ക​ഴി​ച്ചാ​ൽ ശ്വാ​സ​ത്തി​ലും വി​യ​ർ​പ്പി​ലും വെ​ളു​ത്തു​ള​ളി​യു​ടെ രൂ​ക്ഷ​ഗ​ന്ധം നി​റ​യും. വാ​യി​ലും ആ​മാ​ശ​യ​ത്തി​ലും ചി​ല​പ്പോ​ൾ എ​രി​ച്ചി​ലി​നും സാ​ധ്യ​ത​യു​ണ്ട്.

മോണവീക്കം പ്രതിരോധിക്കാന്‍ ചില പ്രകൃതി ദത്തവഴികളിതാ

ആര്യവേപ്പ് : മോണവീക്കത്തിന് പ്രകൃതിദത്തമായ ഒരു പ്രതിവിധിയാണ് ആര്യവേപ്പ്. വായ് കഴുകാനുള്ള മൗത്ത് വാഷായി ആര്യവേപ്പ് ഉപയോഗിക്കാം. വേദനയും മോണയിലെ പഴുപ്പും ബാക്ടീരയ, മറ്റ് ഓറല്‍ സംബന്ധമായ എല്ലാപ്രശ്‌നങ്ങളെയും പ്രതിരോധിക്കാന്‍ ആര്യവേപ്പ് ഉത്തമമാണ്.

ഉപ്പുവെള്ളം: ഉപ്പുവെള്ളം വായില്‍ കൊള്ളുന്നത് മോണപഴുപ്പിനെ പ്രതിരോധിക്കാന്‍ അത്യുത്തമമാണ്. എല്ലാദിവസവും പല്ല് തേച്ചതിന് പുറമെ ഉപ്പുവെള്ളം വായില്‍ കൊള്ളുന്നത് നല്ലതാണ്. ഇത് വായിലുണ്ടാകുന്ന എല്ലാതരം പ്രശ്‌നങ്ങളെയും പ്രതിരോധിക്കുന്ന ഒരു ഉത്തമപ്രതിവിധിയാണ്.

കരയാമ്പു എണ്ണ : സാധാരണയായി കരയാമ്പു എണ്ണ പല്ലു വേദനയ്ക്കും മോണവീക്കത്തിനും ഉപയോഗിക്കാറുണ്ട്. ത്രീവമായി അനുഭവപ്പെടുന്ന വേദനയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന ഒരുപ്രകൃതിദത്ത ഒറ്റമൂലിയാണ് ഇത്.  ഒരു കഷ്ണം പഞ്ഞിയില്‍ ഒന്നോ - രണ്ടോ തുള്ളി കരയാമ്പു എണ്ണ ഒഴിച്ച്‌ വായിലും, മോണവീക്കം വന്നിടത്തും വയ്ക്കുക. ഇത് ഉടനടിയുള്ള പ്രശ്‌ന പരിഹാരത്തിന് ഉത്തമമാണ്.

വയറ്റിലെ കാന്‍സര്‍ : ഈ ലക്ഷണങ്ങള്‍ അവഗണിയ്ക്കരുത്

ക്യാന്‍സര്‍- അനിയന്ത്രിതമായ കോശവളര്‍ച്ചയും കലകള്‍ നശിക്കുകയും ചെയ്യുന്ന രോഗം. ജീവിത ശൈലിയാണ് ഒരു പരിധിവരെ കാന്‍സര്‍വരാനുള്ള കാരണമായി വൈദ്യശാസ്ത്രം പറയുന്നത്. വ്യക്തിയുടെ ജീന്‍, ജീവിക്കുന്ന പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ടാണ് കാന്‍സര്‍ വരാനുള്ള സാധ്യത. വയറിലെ ക്യാന്‍സര്‍ കുറച്ച്‌ പ്രശ്‌നക്കാരന്‍ തന്നെയാണ്. പലപ്പോഴും ഇത് ക്യാന്‍സര്‍ ആണെന്ന് പോലും കണ്ടുപിടിക്കാന്‍ സാധിക്കാതെ വരുന്നത് രോഗത്തിന്‍റെ തീവ്രത വര്‍ധിപ്പിക്കുന്നു. ചില സാഹചര്യങ്ങളില്‍ അള്‍സര്‍ കാന്‍സറായി മാറിയേക്കാം.

അള്‍സര്‍ എന്നാല്‍ വ്രണമാണ്. കുടലിലും ആമാശയത്തിലും ഉണ്ടാവുന്ന വ്രണം അല്ലെങ്കില്‍ മുറിവുകളെയാണ് അള്‍സര്‍ എന്ന്പറയുന്നത്. പല കാരണങ്ങള്‍ മൂലം ആമാശയത്തിലും ഇത്തരം വ്രണങ്ങള്‍ ഉണ്ടാകാം. വസ്ത്രങ്ങളിലുണ്ടാവുന്ന ദ്വാരം പോലെയാണിവ. ചെറിയൊരു ദ്വാരമോ മുറിവോ ആയിരിക്കും ആദ്യഘട്ടത്തില്‍ ഉണ്ടാവുന്നത്. അത് അവഗണിക്കുമ്പോള്‍ ദ്വാരംവലുതായി വരും.

ഈ ലക്ഷണങ്ങള്‍ സൂക്ഷിക്കുക

1. അള്‍സറിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷണങ്ങളില്‍ ഒന്നാണു വയറുവേദന. വയറില്‍ കത്തുന്ന പോലെ വേദന വന്നാല്‍ ഒന്ന് സൂക്ഷിക്കുക.

2. ഭക്ഷണശേഷം വയറ്റില്‍ അസ്വസ്ഥത.

3. വയറു വീര്‍ക്കലും അസാധാരണമായ വേദനയും അള്‍സറിന്‍റെ  ലക്ഷണമാണ്. ഇതു വയറ്റിലെ ക്യാന്‍സറിന്‍റെയും ലക്ഷണമാകാം. അതുകൊണ്ടുതന്നെ ഒരിക്കലും ഇത്അവഗണിക്കാതിരിക്കുക.

4. ദഹനം ശരിയല്ലാതെ നടക്കുന്നതും നിസാരമായി കാണരുത്.

5. ഉറങ്ങുന്ന സമയത്ത് വയറ്റില്‍ വേദന.

6. മനംപുരട്ടല്‍, ഛര്‍ദ്ദി, നെഞ്ചരിച്ചില്‍, തലചുറ്റല്‍, വിശപ്പില്ലായ്മ.

7. മലബന്ധവും പെട്ടന്നുള്ള വയറു വേദനയും ശ്രദ്ധിക്കുക.

8. കൊഴുപ്പുള്ള ഭക്ഷണങ്ങള്‍ കഴിക്കുമ്പോള്‍ വയറ്റില്‍ ബുദ്ധിമുട്ട്.

9. അകാരണമായി ശരീരഭാരം കുറയുന്നതും സൂക്ഷിക്കുക.

എന്താണ് അള്‍സര്‍

അന്നപഥത്തിലുണ്ടാകുന്ന കുരുക്കളും വ്രണങ്ങളുമാണ് അള്‍സര്‍. . അള്‍സര്‍ സാധാരണയായി ചെറുകുടലിന്‍റെ ആരംഭത്തില്‍ കാണുന്നു. രണ്ടാമതായി ആമാശയത്തിലും കാണുന്നു. ഇതിനെ ഗാസ്റ്റിക് അള്‍സര്‍ എന്നു പറയുന്നു.  ഗ്യാസ്ട്രിക്അള്‍സര്‍: ആമാശയത്തിനകെത്ത ഭിത്തിയിലുണ്ടാകുന്നു. ഭക്ഷണം കഴിക്കുമ്പോള്‍ വേദന ഉണ്ടാവുന്നതാണ് ഗ്യാസ്ട്രിക് അള്‍സറിന്‍റെ പ്രധാന ലക്ഷണം.

ഡുവാഡിനല്‍ അള്‍സര്‍: ചെറുകുടലിന്‍റെ ആദ്യ ഭാഗമായ ഡുവാഡിനത്തില്‍ ഉണ്ടാകുന്നു. രാത്രിഉറങ്ങുന്നതിനിടെ ഇടവിട്ടുവരുന്ന കഠിനമായ വേദനയാണ് ഡുവാഡില്‍ അള്‍സറിന്‍റെ പ്രധാന ലക്ഷണം.

എന്തുകൊണ്ട് അള്‍സര്‍ ഉണ്ടാകുന്നു

1. ഹെലികോബാക്ടര്‍ പൈലോറി എന്ന ഒരു തരം രോഗാണുവാണ് കൂടുതല്‍ അവസരങ്ങളിലും ഇതു പരത്തുന്നത്.
2. ദഹനപ്രക്രിയയ്ക്കുള്ള അമ്ലവും മറ്റു സ്രവങ്ങളും അന്നപഥത്തിലുണ്ടാകുന്ന വ്രണങ്ങളാണ് മറ്റൊന്ന്.
3. ശാരീരികവും മാനസിസവുമായ ക്ലേശങ്ങള്‍ ഈ അസുഖം വര്‍ദ്ധിപ്പിയ്ക്കുന്നു.
4. ചില വേദന സംഹാരികള്‍ സ്ഥിരമായി ഉപയോഗിയ്ക്കുമ്പോഴും ഇതുണ്ടാകുന്നു.

സൈനസൈറ്റിസില്‍ നിന്ന് രക്ഷ നേടാന്‍ ചില വഴികളിതാ

മൂക്കിനുചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍.. വായുനിറഞ്ഞ ഈ അറകളുടെ രൂപവും വലുപ്പവും ഓരോരുത്തരിലും വ്യത്യസ്തമാണ്. ജനനസമയത്ത് സൈനസുകള്‍ പൂര്‍ണമായും രൂപപ്പെടുകയില്ല. നാലുജോഡി സൈനസുകളാണ്ഒരാളില്‍ ഉണ്ടാവുക. കവിളുകളുടെ ഉള്‍ഭാഗത്ത്, കണ്ണുകള്‍ക്ക് ഇടയില്‍, പുരികത്തിന് മുകളില്‍, ശിരസിന്‍റെ മധ്യഭാഗത്ത് എന്നിവിടങ്ങളിലാണ്സൈനസുകളുടെ സ്ഥാനം.
പ്രാണവായുവിനെ ചൂടാക്കുക, വേണ്ടത്ര ഈര്‍പ്പം നല്‍കുക, ശബ്ദത്തിന്‍റെ തീവ്രത നിയന്ത്രിക്കുക, തലയോട്ടിയുടെ ഭാരം കുറക്കുക തുടങ്ങിയവയാണ് സൈനസുകളുടെ പ്രധാന ധര്‍മങ്ങള്‍. സൈനസുകളെ ആവരണം ചെയ്ത് ഒരു ശ്ളേഷ്മസ്തരമുണ്ട്. ഇവ പുറപ്പെടുവിക്കുന്ന ശ്ളേഷ്മം സൈനസുകളിലെ ചെറുചാലുകളിലൂടെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കും. ഉള്ളിലേക്കെടുക്കുന്ന വായുവിലെ മാലിന്യങ്ങളെയും അണുക്കളെയും നീക്കംചെയ്യുന്നത് ഈ ഒഴുക്കാണ്.

സൈനസൈറ്റിസ് ഉണ്ടാകുന്നതെങ്ങനെ?

അണുബാധയെതുടര്‍ന്ന് സൈനസുകളിലെ ശ്ളേഷ്മ സ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസ്. ആയുര്‍വേദത്തില്‍ 'പീനസം' എന്നാണിതറിയപ്പെടുക. സാധാരണഗതിയില്‍ ശ്ലേഷ്മസ്തരത്തിലെ ചെറുരോമങ്ങള്‍ ശ്ളേഷ്മത്തെ പതിയെ തള്ളിനീക്കും. എന്നാല്‍ സൈനസുകള്‍ക്ക് അണുബാധയും വീക്കവുമുണ്ടാകുന്നതോടെ ശ്ളേഷ്മത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ട് കെട്ടിക്കിടക്കുന്നു. കെട്ടിക്കിടക്കുന്ന ശ്ളേഷ്മം അണുക്കള്‍ പെരുകാന്‍ സാഹചര്യമൊരുക്കി സൈനസൈറ്റിസ് രൂപപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷ മലിനീകരണം, മേല്‍നിരയിലെ അണപ്പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധ, പോട്, ശ്വാസകോശ സംബന്ധമായ ചിലരോഗങ്ങള്‍ എന്നിവയൊക്കെ സൈനസൈറ്റിസിന് ഇടയാക്കും. മൂക്കിന്‍റെ ഘടനാപരമായ വൈകല്യങ്ങളും ചിലരില്‍ സൈനസൈറ്റിസിനിടയാക്കും. സൈനസൈറ്റിസ് പൊടുന്നനെയോക്രമേണയോ ഉണ്ടാകാം.
കവിളുകള്‍ക്കുള്‍ഭാഗത്തോ പുരികത്തിന് മുകളില്‍നെറ്റിയിലോ ഉള്ള സൈനസുകളിലെ അണുബാധ പൊടുന്നനെ ഉണ്ടാകാം. പെട്ടെന്നുണ്ടാകുന്ന വേദന, മൂക്കടപ്പ്, തൊണ്ടയിലേക്ക് കഫം ഒഴുകിയിറങ്ങുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ക്രമേണ ഉണ്ടാകുന്ന സൈനസൈറ്റിസിന്‍റെയും പ്രധാന ലക്ഷണം വേദനയാണ്. സൈനസിന്‍റെ സ്ഥാനങ്ങള്‍ക്കനുസരിച്ച്‌ വേദനമാറി വരാം. ശബ്ദം അടയുന്നതോടൊപ്പം മൂക്കില്‍ ദശയുള്ളവരില്‍ സ്ഥിരം മൂക്കടപ്പും വരും.

പ്രഭാതത്തില്‍ നെറ്റിയില്‍ വേദന കൂടും

പുരികത്തിന് മുകളില്‍ നെറ്റിയിലെ സൈനസില്‍ അണുബാധയുണ്ടായാല്‍ പ്രഭാതത്തില്‍ നെറ്റിയില്‍ അസഹനീയമായ വേദന ഉണ്ടാകാം. ഉറങ്ങുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ശ്ളേഷ്മം സൈനസുകളില്‍ കെട്ടിക്കിടക്കുന്നത് മാറുന്നതോടെ വേദന കുറഞ്ഞുവരും.
സൈനസ് സ്ഥിതിചെയ്യുന്ന ഭാഗത്തോട്ചേര്‍ന്നുള്ള വേദനയാണ് സൈനസൈറ്റിസിന്‍റെ  പ്രധന ലക്ഷണം. മുഖം, നെറ്റി, മൂക്കിന്‍റെ പാലം തുടങ്ങുന്ന ഭാഗം, കണ്ണിന് പിന്‍ഭാഗം എന്നിവിടങ്ങളിലൊക്കെ വേദന വരാം. തലവേദന, മൂക്കടപ്പ്, മണമറിയാന്‍ പറ്റാതെ വരിക എന്നിവയും ഉണ്ടാകാം.

പല്ലും സൈനസൈറ്റിസും

പല്ലുകളോടടുത്ത് സൈനസ സ്ഥിതിചെയ്യുന്നതിനാല്‍ പല്ലുകളിലുണ്ടാകുന്ന അണുബാധ സൈനസുകളിലേക്ക് ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. അശ്രദ്ധമായി ചെയ്യുന്ന പല്ലിന്‍റെ ചികിത്സകള്‍, മോണവീക്കം എന്നിവയും സൈനസൈറ്റിസിനിടയാക്കും. പല്ലിന്‍റെ പ്രശ്നം കൊണ്ടുണ്ടാകുന്ന സൈനസൈറ്റിസുള്ളവരില്‍ കടുത്ത ദുര്‍ഗന്ധം മൂക്കില്‍നിന്നുണ്ടാകാം.

കുട്ടികളിലെ സൈനസൈറ്റിസ്

പ്രധാനമായും അന്തരീക്ഷ മലിനീകരണം ആണ് കുട്ടികളില്‍ സൈനസൈറ്റിസിനിടയാക്കാറുള്ളത്.ഐസ്ക്രീം, തണുത്ത വെള്ളം എന്നിവയുടെ ഉപയോഗവും ചിലരില്‍ അണുബാധക്കിടയാക്കാറുണ്ട്. സൈനസൈറ്റിസ് കൊണ്ടുള്ള സങ്കീര്‍ണതകള്‍ കുട്ടികളില്‍ പൊതുവെ കുറവാണ്. ലഘുവായ ഔഷധങ്ങള്‍കൊണ്ടുതന്നെ കുട്ടികളിലെ സൈനസൈറ്റിസ് പരിഗണിക്കാനാകും.

സൈനസൈറ്റിസും സങ്കീര്‍ണതകളും

സൈനസൈറ്റുകള്‍ തലച്ചോറിനും കണ്ണുകള്‍ക്കും വളരെ അടുത്ത്സ്ഥിതിചെയ്യുന്നതിനാല്‍ പലപ്പോഴും സങ്കീര്‍ണതകള്‍ സൃഷ്ടിക്കാറുണ്ട്. കണ്ണുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ് കൂടുതലായും ഉണ്ടാവുക. തുടക്കത്തില്‍ തലയുടെ പുറകിലും കണ്ണിന്‍റെ  പുറകിലും ശക്തമായ വേദന ഉണ്ടാകും. വസ്തുക്കള്‍ രണ്ടായി കാണുക, കണ്ണ് പുറത്തേക്ക് തള്ളിവരിക, കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ പ്രശ്നം ശ്രദ്ധയോടെ കാണണം. അണുബാധ അതിരൂക്ഷമാകുന്നതോടെ തലച്ചോറിനെയും ബാധിക്കാറുണ്ട്.

അണുബാധ തടയുക, സൈനസില്‍ നിന്ന് കഫത്തെ പുറത്തുകളയുക, ഇവക്കൊപ്പം പ്രതിരോധ നടപടികള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് ആയുര്‍വേദത്തില്‍ ചികിത്സ നിശ്ചയിക്കുന്നത്. രോഗത്തിന്‍റെ അവസ്ഥ അനുസരിച്ച്‌ ചികിത്സ ഓരോരുത്തരിലും വ്യത്യസ്തമാണ്. തുടക്കത്തില്‍ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗത്തിന്‍റെ വ്യാപനത്തെ തടയാനാകും. സ്വേദനം, നസ്യം എന്നിവയും നല്ല ഫലം തരും. ജീവിതരീതിയില്‍ അനുയോജ്യമായ മാറ്റം വരുത്തുന്നതും ചികിത്സയുടെ ഭാഗമാണ്. ഔഷധങ്ങള്‍ക്കൊപ്പം കച്ചോരാദി ചൂര്‍ണം ഇളം ചൂടുവെള്ളത്തില്‍ ചാലിച്ച്‌ തളം വക്കുന്നത് ആശ്വാസമേകും.
തുളസിയില, ചുക്ക്, തിപ്പല്ലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കാവുന്നതാണ്. ഇഞ്ചിയോ, നെല്ലിക്കയോ പാട മാറ്റിയ പാല്‍ ചേര്‍ത്ത് തിളപ്പിച്ച്‌ കഴിക്കുന്നത് ഗുണകരമാണ്. ഉഴുന്ന്, തൈര് എന്നിവ ഒഴിവാക്കുക. കറിവേപ്പിലയും മഞ്ഞളും ധാരാളം ചേര്‍ത്ത് കാച്ചിയ മോര് ഉപയോഗിക്കാം. എ.സി, ഫാന്‍ അമിത സ്പീഡില്‍ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങള്‍ പരമാവധി കുറക്കുക. ശുചിത്വം കര്‍ശനമായി പാലിക്കുക.
തുളസിയിലയും പനിക്കൂര്‍ക്കയിലയും ഇട്ട് ആവി പിടിക്കുന്നതോടൊപ്പം ഇതേവെള്ളത്തില്‍ മുക്കിയ ടവല്‍കൊണ്ട് വേദനയുള്ള ഭാഗത്ത് ചൂടുനല്‍കാം. ലഘുവായ വ്യായാമങ്ങള്‍ ബാല്യത്തിലേ ശീലിക്കുന്നതും ഗുണം ചെയ്യും.

കണ്ണിന്‍റെ വരള്‍ച്ചയെ പ്രതിരോധിക്കാം

കണ്ണ് വരള്‍ച്ച ഇന്നൊരു സാധാരണ പ്രശ്‌നമായി തീര്‍ന്നിരിക്കുന്നു. അമിതമായി ബാഷ്പീകരണം നടക്കുന്നതിനാലോ, കണ്ണീരിന്‍റെ അളവ് കുറയുന്നത് മൂലമോ കണ്ണിനെ മൂടുന്ന നേര്‍ത്ത പാളിക്ക് തകരാര്‍ സംഭവിക്കുന്നതാണ് കണ്ണ് വരള്‍ച്ചയിലേക്ക് നയിക്കുന്നത്. കണ്ണിന്‍റെ ഉപരിതലം കേടുവരുന്നതിനും അസ്വസ്ഥതകള്‍ ഉണ്ടാകുന്നതിനും കാഴ്ച സങ്കീര്‍ണതകള്‍ ഉണ്ടാവാനും ഇത് കാരണമായേക്കാം.

കണ്ണുകളില്‍ എരിച്ചില്‍, പെട്ടെന്ന് അസ്വസ്ഥമാകല്‍, ചുവപ്പു നിറം, കരുകരുപ്പ്, രാത്രികാലങ്ങളില്‍ വാഹനമോടിക്കാനുള്ള ബുദ്ധിമുട്ട്, കണ്ണുകള്‍ക്ക് തളര്‍ച്ച, കാഴ്ച മങ്ങല്‍ തുടങ്ങിയവയാണ് വരണ്ട കണ്ണിന്‍റെ ലക്ഷണങ്ങള്‍.

കണ്ണുകളുടെ വരള്‍ച്ചയെ പ്രതിരോധിക്കുന്നതിനും അതിന്‍റെ ലക്ഷണങ്ങളുടെ തീവ്രതകുറയ്ക്കുന്നതിനും ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ഇതാ..

അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുക്കള്‍ ഒഴിവാക്കുക:പുക, ചൂട്, പൊടി, കാറ്റ് തുടങ്ങിയ അസ്വസ്ഥതയുളവാക്കുന്ന പാരിസ്ഥിതികമായ ഘടകങ്ങള്‍ ഒഴിവാക്കുക.

കണ്ണുകള്‍ മൂടുന്ന തരത്തിലുള്ള കണ്ണടകള്‍ ഉപയോഗിക്കുക.

ഫാനുകള്‍ ഉപയോഗിക്കുന്ന അവസരത്തില്‍, കണ്ണുകള്‍ക്ക് വരള്‍ച്ച അനുഭവപ്പെടാതിരിക്കുന്നതിന് അവയുടെ വേഗത നിയന്ത്രിക്കുക.

ഹ്യുമിഡിഫൈയര്‍: വായുവില്‍ ഈര്‍പ്പം ഉണ്ടാക്കുന്നതിന് ഹ്യുമിഡിഫൈയര്‍ ഉപയോഗിക്കുന്നത് സഹായിക്കും. നിങ്ങള്‍ക്കു ചുറ്റുമുള്ള വായുവില്‍ ഈര്‍പ്പം ഉണ്ടെങ്കില്‍ കണ്ണുനീര്‍ ബാഷ്പീകരിക്കുന്നത് സാവധാനത്തിലാകും.  ഇത് കണ്ണിന് സുഖം പകരും.

സ്ഥിരം കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കാന്‍- വീട്ടില്‍ അല്ലെങ്കില്‍ ഓഫീസില്‍ സ്ഥിരമായി കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ആളാണെങ്കില്‍, കണ്ണിന്‍റെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ കമ്പ്യൂട്ടറിന്‍റെ സ്‌ക്രീന്‍ ക്രമീകരിക്കേണ്ടതാണ്. കമ്പ്യൂട്ടറിന്‍റെ മോണിറ്റര്‍ കണ്ണിന്‍റെ നേരെ അല്ലെങ്കില്‍ അല്‍പ്പം താഴെയായി ക്രമീകരിക്കുക. കമ്പ്യൂട്ടര്‍സ്‌ക്രീനില്‍ തുടര്‍ച്ചയായി നോക്കിയിരിക്കാതെ ഇടയ്ക്കിടെ കണ്ണിന് വിശ്രമംനല്‍കുക. ഇതിനായി, 20-20-20 നിയമം പിന്തുടരുക; എല്ലാ 20 മിനിറ്റിലും 20 സെക്കന്‍ഡ് വിശ്രമം എടുക്കുകയും 20 അടിയെങ്കിലും ദൂരെയുള്ള വസ്തുവില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക

സൗന്ദര്യവര്‍ധക വസ്തുക്കള്‍: ഐലൈനറുകള്‍, കാജള്‍, മസ്‌ക്കാര തുടങ്ങിയവ കണ്‍പോളകളിലെ ഗ്രന്ഥികളില്‍ തടസ്സം സൃഷ്ടിച്ചേക്കാം. അതിനാല്‍, കഴിയുമെങ്കില്‍ മേക്കപ്പ് ഒഴിവാക്കുക, അല്ലെങ്കില്‍ നിയന്ത്രിക്കുക.

കോണ്ടാക്‌ട് ലെന്‍സുകള്‍: നിങ്ങളുടെ കോണ്ടാക്‌ട് ലെന്‍സുകളാണ് കണ്ണുകള്‍ വരളാന്‍ കാരണമെങ്കില്‍, വരണ്ട കണ്ണുകള്‍ക്ക് വേണ്ടി രൂപകല്‍പ്പന ചെയ്തിട്ടുള്ള പ്രത്യേകകോണ്ടാക്‌ട് ലെന്‍സുകള്‍ ഉപയോഗിക്കുക. 'മോയിസ്ചര്‍ ചേമ്പര്‍' എന്നപേരിലുള്ള, കണ്ണുകളെ പൊതിയുന്ന തരത്തിലുള്ള, കണ്ണടകള്‍ നിങ്ങളുടെകണ്ണുകള്‍ക്ക് അസ്വസ്ഥത പകരുന്ന വസ്തുക്കളില്‍ നിന്ന് സംരക്ഷണം നല്‍കും.

കണ്ണുകള്‍ വൃത്തിയായി സൂക്ഷിക്കുക:വാം കമ്പ്രസ് (പഞ്ഞി അല്ലെങ്കില്‍ ഐ പാഡ് ഇളം ചൂടുവെള്ളത്തില്‍ മുക്കികണ്ണിനു മുകളില്‍ 10 മിനിറ്റ് നേരം പതുക്കെ അമര്‍ത്തുന്നത് ) കണ്ണിനുചുറ്റുമുള്ള ഗ്രന്ഥികള്‍ ഉത്പാദിപ്പിക്കുന്ന എണ്ണയുടെ ഒഴുക്ക് അനായാസമാക്കാന്‍ സഹായിക്കും. കണ്‍പോളകളില്‍ സാവധാനം മസാജു ചെയ്യുന്നത് ഗ്രന്ഥികളില്‍ നിന്ന് എണ്ണ പുറത്തുവരാന്‍ സഹായിക്കും. അധികമായുള്ള എണ്ണ, പൊടി, മാലിന്യങ്ങള്‍ എന്നിവ കണ്‍പോളകളുടെ അരികില്‍ നിന്ന് തുടച്ചു മാറ്റുക. കണ്‍പീലികള്‍ വൃത്തിയാക്കുന്നതും ശ്രദ്ധിക്കണം.

ഭക്ഷണക്രമം: ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കണ്ണുകളുടെ വരള്‍ച്ചയെചെറുക്കാന്‍ സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. അയല, മത്തി, ചാള, സാല്‍മണ്‍, ട്യൂണ തുടങ്ങിയ മത്സ്യങ്ങളില്‍ ഒമേഗ 3 ഫാറ്റി ആസിഡുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. വാള്‍നട്ട്, സോയ, ചണവിത്ത് തുടങ്ങിയ സസ്യാഹാരങ്ങളും ഒമേഗ- 3 ഫാറ്റി ആസിഡ് സമ്പുഷ്ടമാണ്.

കൃത്രിമ കണ്ണീര്‍: :ലൂബ്രിക്കേറ്റിംഗ് ഐ ഡ്രോപ്പുകള്‍ (കൃത്രിമ കണ്ണീര്) മരുന്നു കടകളില്‍നിന്ന് വാങ്ങാന്‍ ലഭിക്കും. കമ്പ്യൂട്ടര്‍ ഉപയോഗം, ചൂടും കാറ്റും അധികമായ കാലാവസ്ഥ എന്നിവ മൂലം കണ്ണുകള്‍ വരളുന്നതും കണ്ണുകളുടെ തളര്‍ച്ചയ്ക്കും ഇത്തരം ഡ്രോപ്പുകള്‍ ആശ്വാസം പകരും.

കുഞ്ഞുങ്ങളിലെ ജലദോഷം പരിഹരിക്കാന്‍ നാടന്‍ വഴികളിതാ......

മുതിര്‍ന്നവരേക്കാള്‍ കുട്ടികള്‍ക്ക് രോഗ പ്രതിരോധശേഷി കുറവാണെന്ന വസ്തുത നിങ്ങള്‍ക്കറിയാമല്ലോ? അതിനാലാണ് കാലാവസ്ഥയിലുണ്ടാകുന്ന മാറ്റത്തെതുടര്‍ന്ന് കുട്ടികല്‍ക്ക് പെട്ടെന്ന് ചുമയും തൊണ്ടവേദനയും ജലദോഷവുമെല്ലാംവന്നു പിടിക്കുന്നത്. കുട്ടിക്ക് ചുമയും തൊണ്ടവേദനയും തലവേദനയുമെല്ലാംപിടികൂടി കഴിഞ്ഞാല്‍ ഡോക്ടര്‍മാരുടെ അരികിലേക്ക്ഓടുകയാണ് ഭൂരിഭാഗം പേരും ചെയ്യുന്നത്. എന്നാല്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന പ്രകൃതിദത്തമായ ഹോം റെമിഡികള്‍ നിങ്ങള്‍ക്ക് കുട്ടികളുടെ ബുദ്ധിമുട്ടിനെ ശമിപ്പിക്കാന്‍ ഉപയോഗിക്കാവുന്നതാണ്. ചുമയില്‍ നിന്നും തൊണ്ടവേദനയും ജലദോഷത്തില്‍ നിന്നും നിങ്ങളുടെ കുഞ്ഞിനെ രക്ഷിക്കുന്നതിനുള്ള പ്രകൃതിദത്തമായ ചിലവഴികള്‍ ഇതാ...

വിശ്രമം : മുതിര്‍ന്നവരുടേത്എന്നത് പോലെ കുട്ടികളുടെ രോഗം ശമിക്കുന്നതിന് വിശ്രമവും കരുതലും തന്നെയാണ്പ്രധാനമായും വേണ്ടത്. ചുമയും തൊണ്ടവേദനയും ജലദോഷവുമെല്ലാം വലയ്ക്കുമ്പോള്‍ ഇവയില്‍ നിന്നും ശരീരത്തിന് തന്നെ പരിഹാരം കാണുന്നതിന് വേണ്ടി ശരീരത്തിന് വേണ്ട വിശ്രമം നല്‍കുക.

ആവി വരട്ടേ : ഷവറില്‍ ഹോട്ട് വാട്ടര്‍ കുറച്ച്‌ സമയം തുറന്നിടുക. ഈ സമയം വാഷ്‌റൂമിന്‍റെ വാതില്‍ അടഞ്ഞു കിടക്കുകയാണെന്ന് ഉറപ്പു വരുത്തണം. ഒന്നിലധികം ബാത്ത്‌റൂമുകളില്‍ നിങ്ങള്‍ക്കിത് ചെയ്യാന്‍ ഓപ്ഷനുണ്ട് എങ്കില്‍ ഏറ്റവും ചെറിയ ബാത്ത്‌റൂം തിരഞ്ഞെടുക്കുക. റൂമില്‍ ആവിനിറഞ്ഞു നില്‍ക്കുന്നിടത്ത് നിങ്ങള്‍ക്ക് ആശ്വാസം നല്‍കാനാവും.

വെള്ളം തൊണ്ടയില്‍ കൊള്ളുക : തൊണ്ടയില്‍ വെള്ളം കൊള്ളുക എന്നത് കുട്ടികളുടെ കാര്യത്തില്‍ നടക്കില്ലെന്നാണ് പലരുടേയും ധാരണ. അല്‍പം ചൂടുള്ള വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ ഉപ്പ് ഇട്ടതിന് ശേഷം കവിളില്‍ കൊണ്ട് എങ്ങിനെയാണ് ഇത് ചെയ്യേണ്ടതെന്ന് കുട്ടിയെ നിങ്ങള്‍ കാട്ടികൊടുക്കുക. തൊണ്ടയിലെ കരകരപ്പില്‍ നിന്നും ജലദോഷത്തില്‍ നിന്നുമെല്ലാം ഇതിലൂടെ കുട്ടിക്കൊരു ആശ്വാസം ലഭിക്കും.

ചൂടു വെള്ളം : രോഗകൃത്തായ ഉള്‍വിഷങ്ങളുടെ സാന്നിധ്യം ശരീരത്തില്‍ ഉള്ളത്കൊണ്ടാണ് തൊണ്ടവേദനയും, ചുമയും തലവേദനയായുമെല്ലാം അലട്ടുന്നത്.കൂടുതല്‍ വെള്ളം കുടിക്കുന്നതിലൂടെ ഈ ഉള്‍വിഷങ്ങള്‍ ശരീരത്തില്‍ നിന്നുംപോകുന്നു എന്ന് ഉറപ്പിക്കാം. എന്നാല്‍ ചൂടു വെള്ളമാണ് ഈ സമയം കുടിക്കുന്നത്എന്ന് കൂടി ഉറപ്പു വരുത്തുക.

വാബോര്‍ റബ് : ചെറിയ അളവില്‍ കയ്യില്‍ വാബോര്‍ റബ് എടുത്തതിന് ശേഷം കുട്ടിയുടെ നെഞ്ചില്‍ ഇത് നിങ്ങള്‍ പുരട്ടി കൊടുക്കുക. ശ്വാസകോശത്തിന്‍റെ മുകള്‍ ഭാഗം വരെ വാബോര്‍ റബ് പുരട്ടി മസാജ് ചെയ്യുന്നതിലൂടെ കെട്ടിക്കിടക്കുന്ന കഫം ഇളകാന്‍ സഹായിക്കുന്നു. കണ്ണിലോ, മൂക്കിലോ ഈ ബാം മുട്ടുന്നില്ലെന്ന് ഉറപ്പു വരുത്തുകയും വേണം. പുറത്തും, കഴുത്തിലും ബാംപുരട്ടി മസാജ് ചെയ്യാം.

മിട്ടായി നുണയാന്‍ കൊടുക്കാം : തൊണ്ട വേദന അവരെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ നുണയുന്നതിനായി കാന്‍ഡിയോ, ഉടച്ച ഐസോ കൊടുക്കാം. ഇത് അവരുടെ തൊണ്ടയ്ക്ക് ആശ്വാസം നല്‍കും

അയമോദകത്തിന്‍റെ വിത്ത് : ബാക്ടീരിയകളെ ഇല്ലാതാക്കുന്നതിനുള്ള ഘടകങ്ങള്‍ അടങ്ങിയതാണ് അയമോദകം. അതിനാല്‍ കുട്ടികളിലെ തൊണ്ടവേദന, ജലദോഷം, ചുമ ഇതിനെല്ലാം അയമോദകം പരിഹാര മാര്‍ഗമായി ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ അയമോദകത്തിന്‍റെ വിത്ത് ഒന്നേകാല്‍ കപ്പ് പനം ചക്കരയും ചേര്‍ത്ത് ചൂടാക്കുക. ഇതിലേക്ക് ഒരു കപ്പ് വെള്ളവും ഒഴിക്കാം.

നിങ്ങള്‍ക്ക് താത്പര്യംഉണ്ടെങ്കില്‍ ഇതിലേക്ക് കുരുമുളക് പൊടിയും, ഇഞ്ചിപ്പൊടിയും, കരയാമ്പൂവുമിടാം. ഇവ തന്നെ വേണമെന്നില്ല. നിങ്ങള്‍ക്ക് താത്പര്യമുള്ളസ്‌പൈസസ് തെരഞ്ഞെടുക്കാം. പത്ത് മിനിറ്റ് ഇവ തിളപ്പിച്ചതിന് ശേഷംചൂടാറ്റുക. ദിവസത്തില്‍ രണ്ടോ മൂന്നോ തവണ വീതം ഇത് കഴിക്കുന്നത് ഈരോഗാവസ്ഥയില്‍ നിന്നും പെട്ടെന്ന് കുട്ടികളെ മോചിപ്പിക്കും.

ഉറങ്ങാന്‍ കിടക്കുന്നത് ശരിയായ പൊസിഷനിലാവണം : കുട്ടി ഉറങ്ങുന്നതിനായി കിടക്കുന്നത് ശരീയായ പൊസിഷനില്‍ ആണോ എന്ന് നിങ്ങള്‍ ഉറപ്പു വരുത്തണം. കുട്ടിയുടെ തലയെല്ലാം ശരിയായി വെച്ചാണോ കിടക്കുന്നതെന്ന് നോക്കണം. ഇതിലൂടെ കഫം തൊണ്ടിലേക്കെത്തുന്നത് തടയാനാവുകയും കുട്ടിക്ക് അസ്വസ്ഥത ഇല്ലാതാവുകയുംചെയ്യും. ഉറങ്ങുന്ന കുട്ടിയുടെ ശരീര പൊസിഷന്‍ ശരിയായി വയ്ക്കാന്‍ നമുക്ക് പരിമിതിയുണ്ട്. അങ്ങോട്ടും ഇങ്ങോട്ടുമെല്ലാം അവര്‍ മാറി കൊണ്ടിരിക്കും. എന്നാല്‍ പരമാവതി നിങ്ങള്‍ ശ്രമിക്കുക.

മൂക്ക് ചീറ്റി കളയുക : മുതിര്‍ന്നവര്‍ക്ക് മൂക്ക് ചീറ്റുക എന്നത് സാധാരണമായ കാര്യമാണ്. എന്നാല്‍ കുട്ടികളിലേക്ക് വരുമ്പോള്‍ അങ്ങിനെയല്ല. വേണ്ടവിധം മൂക്ക് ചീറ്റാന്‍ നിങ്ങള്‍ കുട്ടികളെ പഠിപ്പിക്കണം. മണം മൂക്കിലൂടെ പുറത്തേക്ക് തള്ളാന്‍ പറയുന്നതിലൂടെ എളുപ്പത്തില്‍ അവരെ മൂക്കു ചീറ്റാന്‍ പഠിപ്പിക്കാം. ദിവസത്തില്‍ മൂന്നോ നാലോ തവണ അവരത് ചെയ്യുന്നുണ്ടെന്ന്ഉറപ്പു വരുത്തുക.

നാരങ്ങ : കഫ് സിറപ്പുകള്‍ കൊടുക്കുന്നതിലൂടെ കുട്ടികള്‍ മയങ്ങി പോകുന്നത് പതിവാണ്. അവരുടെ ആരോഗ്യത്തിനും അവ നല്ലതല്ല. ഈ സമയം നിങ്ങള്‍ക്ക് ഈസിറപ്പുകള്‍ക്ക് പകരം നാരങ്ങ ഉപയോഗിക്കാം. രണ്ടായി മുറിച്ച നാരങ്ങയില്‍ ഒരുപീസ് നക്കുന്നതിനായി കുട്ടിക്ക് കൊടുക്കുക. ഇത് ചുമയ്ക്ക് ആശ്വാസം നല്‍കും. നാരങ്ങ നീരില്‍ തേന്‍ ഒഴിച്ചും നിങ്ങള്‍ക്ക് കുട്ടികള്‍ക്ക് കൊടുക്കാം. നല്ല രുചി ആയതിനാല്‍ കുട്ടികളത് കുടിക്കുന്നതില്‍ നിന്നും ഒഴിഞ്ഞു മാറില്ല. ചുമയ്ക്ക് ആശ്വാസം നല്‍കുന്നതിനൊപ്പം കഫ് സിറപ്പുകള്‍ നല്‍കുന്ന ആരോഗ്യ പ്രശ്‌നത്തിന്‍റെ ഭീതിയുമില്ല.

മസാജ് : കടുകും വെളുത്തുള്ളിയും ഉപയോഗിച്ച്‌ കുട്ടിക്ക് മസാജ് ചെയ്തു കൊടുക്കുക. ചുമയും ജലദോഷവുമെല്ലാം സ്വയം പരിഹരിക്കുന്നതിനുള്ള ശക്തി ഇതിലൂടെ ശരീരത്തിന് ലഭിക്കും. മാത്രമല്ല കുട്ടിക്ക് നല്ല  ഉറക്കം കിട്ടുകയും ചെയ്യും.

ചിക്കന്‍ സൂപ്പ്

ചിക്കന്‍ സൂപ്പിനോട് കുട്ടികള്‍ക്ക് താത്പര്യംതോന്നാതിരിക്കാനുള്ള കാരണമില്ല. ആന്‍റി ഇന്‍ഫ്‌ലേമേറ്ററി ഘടകങ്ങള്‍ഉള്ളതിനാല്‍ ചിക്കന്‍ സൂപ്പ് ജലദോഷത്തെയൊക്കെ പമ്പ കടത്താന്‍ സഹായിക്കും. ചൂട് ചിക്കന്‍ സൂപ്പ് കഴിക്കുന്നതിലൂടെ കെട്ടികിടക്കുന്ന കഫത്തില്‍ നിന്നും ആശ്വാസം തോന്നുകയും, ജലദോഷത്തിന്‍റെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം ലഭിക്കുകയും ചെയ്യും.

പാലും മഞ്ഞളും :ഒരു ഗ്ലാസ് ചൂടു പാലില്‍ മഞ്ഞപ്പൊടി ഇടുക. മഞ്ഞളിലെ ആന്‍റിസെപ്റ്റിക് ഘടകങ്ങള്‍ വൈറല്‍ ഇന്‍ഫക്ഷന്‍ മൂലം ഉണ്ടാകുന്ന ചുമയും ജലദോഷവുമെല്ലാം പരിഹരിക്കുന്നു. മുക്കൊലിപ്പില്‍ നിന്നും ചുമയില്‍ നിന്നും തൊണ്ട വരളലില്‍ നിന്നും ഇത് ഉടനടി പരിഹാരം നല്‍കുന്നു. നിരവധി തവണ കുട്ടികഫം തുപ്പുന്നുണ്ടെങ്കില്‍ ദിവസേന രാത്രി ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് മഞ്ഞള്‍ ഇട്ട് പാല്‍ കൊടുക്കുക

ശുചിത്വം : കീടാണുക്കള്‍ എളുപ്പം പടരുന്നതിന് ചുമ വഴിവയ്ക്കും. കുട്ടിയുടെ ബെഡ് ക്ലോത്തുകള്‍ ദിവസേന കഴുകണം. ചുമയ്ക്കുമ്പോഴും, തുമ്മുമ്പോഴും കൈപൊത്തി പിടിച്ച്‌ ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രാഥമിക പാഠങ്ങള്‍ അവരെ പഠിപ്പിക്കുക. എപ്പോഴും കൈ കഴുകുവാനും ശീലിപ്പിക്കണം.

പെരും ജീരകം : പെരും ജീരകം ഉപയോഗിക്കുന്നതിലൂടെ മൂക്കൂട്ടയുടെ കട്ടികുറയുകയും അത് മൂക്കിലൂടെ കളയാന്‍ കുട്ടിക്ക് എളുപ്പം തോന്നിക്കുകയുംചെയ്യും. ഒരു ടീസ്പൂണ്‍ പെരും ജീരകം അരക്കപ്പ് വെള്ളത്തില്‍ ചേര്‍ത്ത്തിളപ്പിക്കുക. 20 മിനിറ്റ് തിളപ്പിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്തണം. ഇത്കപ്പിലേക്ക് മാറ്റിയതിന് ശേഷം ഇതിലേക്ക് രണ്ട് കപ്പ് തേന്‍ ഒഴിക്കുക. കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും ഉപയോഗിക്കാവുന്ന ഒന്നാണ്ഇത്.

അമരപ്പയറിന്‍റെ ആരോഗ്യഗുണങ്ങള്‍

ആരോ​ഗ്യ​ദാ​യ​ക​മായ പ​യര്‍ വര്‍​ഗ​മാ​ണ് അ​മ​ര. കേ​ന്ദ്രനാ​ഡീ​വ്യ​വ​സ്ഥ​യു​ടെ പ്ര​വര്‍​ത്ത​ന​ത്തി​നും, ഊര്‍​ജ്ജപ്ര​വര്‍​ത്ത​ന​ത്തി​നും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട ജീ​വ​ക​മായ വി​റ്റാ​മിന്‍ ബി1, ത​യാ​മിന്‍, അ​യണ്‍, കോ​പ്പര്‍, ഫോ​സ്‌ഫറ​സ്, പൊ​ട്ടാ​സ്യം, മ​ഗ്നീ​ഷ്യം എ​ന്നി​വ​യാല്‍ സ​മ്പന്ന​വു​മാ​ണ്. കാല്‍​ക്ക​പ്പ് അ​മ​ര​യില്‍ 10 ഗ്രാം പ്രോ​ട്ടീ​നു​ണ്ട്.

രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷിവര്‍​ദ്ധി​പ്പി​ക്കും. അ​മ​ര​യി​ലു​ള്ള ഫോ​സ്ഫ​റ​സ്, മ​ഗ്നീ​ഷ്യം, പൊ​ട്ടാ​സ്യം എ​ന്നി​വ​യു​ടെ സാ​ന്നി​ദ്ധ്യം അ​സ്ഥി​ക​ളു​ടെ ക​രു​ത്ത്വര്‍​ദ്ധി​പ്പി​ക്കാ​നും ര​ക്ത​സ​മ്മര്‍​ദ്ദം നി​യ​ന്ത്രി​ക്കാ​നുംസ​ഹാ​യി​ക്കും. ദ​ഹ​ന​പ്ര​ക്രിയ സു​ഗ​മ​മാ​ക്കു​ന്ന​തില്‍മു​ഖ്യ​പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്. ഒ​രു ക​പ്പ് പാ​കം ചെ​യ്‌ത അ​മ​ര​പ്പ​യ​റില്‍ 30 ശ​ത​മാ​നം ഇ​രു​മ്പുണ്ട്. അ​തി​നാല്‍ അ​സ്‌​ഥി തേ​യ്‌​മാ​നം ഉള്‍​പ്പ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങള്‍പ​രി​ഹ​രി​ക്കാന്‍ അ​മര നി​ത്യ​ഭ​ക്ഷ​ണ​ത്തി​ന്റെ ഭാ​ഗ​മാ​ക്കു​ക. ക​ലോ​റികു​റ​വാ​ണ്. നാ​രു​കള്‍ ധാ​രാ​ള​മു​ണ്ട്. 

അ​മ​ര​യു​ടെ വി​ത്ത്ഫോ​ളി​യേ​റ്റ്, മാം​ഗ​നീ​സ് എ​ന്നി​വ​യു​ടെ മി​ക​ച്ച സ്രോ​ത​സ്സാ​ണ്. രോ​ഗ​പ്ര​തി​രോധ ശേ​ഷി​യും, ഹൃ​ദ​യാ​രോ​ഗ്യ​വുംവര്‍​ദ്ധി​പ്പി​ക്കു​ന്ന​തില്‍ പ്ര​ധാന പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട് ഫോളി​യേ​റ്റ് .

ആവി പിടിക്കുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കണം

പനിയും ജലദോഷവും വന്ന് ബുദ്ധിമുട്ടുമ്പോള്‍ എല്ലാവരും ആവി പിടിക്കും. പ്രായഭേദമന്യേ എല്ലാവരും ആവി പിടിക്കാറുണ്ട്. എന്നാല്‍ ആവി പിടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം

 • മുഖത്തേക്ക് ആവി പിടിക്കുമ്പോള്‍ പരമാവധി അഞ്ച് മിനിറ്റിലധികം ആവി കൊള്ളരുത്. കണ്ണിലേക്ക് ആവിയടിക്കാതെ നോക്കുക. ഇതിനായി കണ്ണിനു മുകളില്‍ നനഞ്ഞ തുണി കെട്ടുക.
 • പനിയോ ജലദോഷമോ ഉള്ളപ്പോള്‍ ആവി പിടിച്ചാല്‍ അസുഖം പെട്ടെന്ന് ഭേദമാകും.
 • തലവേദനയുള്ളപ്പോള്‍ ഉപയോഗിക്കുന്ന ബാമുകള്‍ ആവി പിടിക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുരുത്. ഇത് വിപരീത ഫലം ചെയ്യും. അതിനാല്‍ വെള്ളത്തില്‍ ബാം കലര്‍ത്താതിരിക്കുക.
 • ബാമിനു പകരം തുളസിയില, യൂക്കാലി തൈലം, രാമച്ചം, പനിക്കൂര്‍ക്കയുടെ ഇല എന്നിവയിട്ട വെള്ളത്തില്‍ ആവി പിടിക്കുക.
 • വേപ്പറൈസുകളോ, സ്റ്റീമറുകളോ ഉപയോഗിച്ച്‌ ആവി പിടിക്കുമ്പോള്‍ സ്വിച്ച്‌ഓഫ് ചെയ്തതിന് ശേഷം മാത്രം വെള്ളം ഒഴിക്കുകയോ, തുടയ്ക്കുകയോ ചെയ്യുക.
 • വേപ്പറൈസുകള്‍ കുട്ടികളുടെ കൈ എത്താത്തയിടത്ത് സൂക്ഷിക്കുക.
 • മഞ്ഞള്‍പ്പൊടി വെള്ളത്തില്‍ ചേര്‍ത്ത് ആവി പിടിക്കുന്നത് വൈറല്‍ രോഗങ്ങളും സൈനസ് ഇന്‍ഫെക്ഷനും അകറ്റാന്‍ ഉത്തമമാണ്.

ലസ്സി കുടിച്ചാല്‍ പലതുണ്ട് ഗുണങ്ങള്‍

ചൂടുകാലങ്ങളില്‍ ഒരാശ്വാസമാണ് ലസ്സി എന്ന പാനീയം. എന്നാല്‍, അല്ലാത്തപ്പോഴും ലസ്സി ആരോഗ്യത്തിന് നല്ലതു തന്നെ. വീട്ടില്‍ തന്നെ മായം കലര്‍ത്താത്ത ലസ്സി ഉണ്ടാക്കി കഴിക്കാം. ലസ്സി ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ അറിഞ്ഞാല്‍ നിങ്ങള്‍ ഇത് കുടിക്കാതിരിക്കില്ല.

തൈര്, വെള്ളം, ഉപ്പ്, കുരുമുളക്, മസാലകള്‍ എന്നിവ ചേര്‍ത്താണ് ഇത് തയാറാക്കുന്നത്.ചിലയിടങ്ങളില്‍ ലസ്സിയില്‍ പൊടിച്ച ജീരകം ചേര്‍ക്കാറുണ്ട്. മധുരമുള്ള ലസ്സിയില്‍ മസാലക്ക് പകരം പഞ്ചസാര ചേര്‍ക്കുന്നു. ഒരു വേനല്‍ക്കാല പാനീയമായിഅറിയപ്പെടുന്ന ഇത് നന്നായി തണുപ്പിച്ചാണ് കുടിക്കുന്നത്.

മാമ്പഴം, റോസ് സിറപ്പ്, കേസര്‍ തുടങ്ങി പല ഫ്‌ളേവറിലും ലസ്സിഉണ്ടാക്കാവുന്നതാണ്. ലസ്സി കുടിച്ചാലുണ്ടാകുന്ന ചില ഗുണങ്ങളെക്കുറിച്ചറിയൂ...

ദഹനപ്രക്രിയ സുഗമമാക്കുന്നു

നിങ്ങളുടെ ദഹനപ്രക്രിയ നല്ല രീതിയിലാക്കി തരാന്‍ ലസ്സിക്ക് കഴിയും. വയറിലെ ബാക്ടീരിയകളൊക്കെ നീക്കം ചെയ്യും

വയര്‍ വീര്‍ക്കുന്ന അവസ്ഥ

ചിലര്‍ക്ക് ഭക്ഷണം കഴിച്ചാല്‍ വയര്‍വീര്‍ത്തുവരും. ഇത് പല അസ്വസ്ഥതകളും ഉണ്ടാക്കും. എന്നാല്‍, ലസ്സികുടിച്ചാല്‍ ഈ പ്രശ്‌നമൊന്നും ഉണ്ടാകില്ല. ജീരകം പൊടിച്ച്‌ ചേര്‍ത്ത് ലസ്സികഴിക്കുന്നതാണ് നല്ലത്.

ശരീരത്തില്‍ നല്ല ബാക്ടീരിയയെ സംരക്ഷിക്കുന്നു

ശരീരത്തില്‍ ചീത്ത ബാക്ടീരിയകളുംആവശ്യമുള്ള നല്ല ബാക്ടീരിയകളും ഉണ്ട്. ഇതില്‍ നല്ല ബാക്ടീരിയകളെ ആരോഗ്യമാം വിധം പരിപാലിക്കാന്‍ ലസ്സി സഹായിക്കും. ആരോഗ്യമുള്ള ബാക്ടീരിയകള്‍ വളരുന്നു.

എല്ലിന്‍റെ ആരോഗ്യം

എല്ലുകള്‍ക്ക് ശക്തി നല്‍കാന്‍ ലസ്സി കുടിക്കുന്നത് നല്ലതാണ്. ഇതില്‍ കൂടിയ തോതില്‍ കാത്സ്യംഅടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ പല്ലുകള്‍ക്കും എല്ലുകള്‍ക്കും ശക്തിനല്‍കും.

പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കും

നിങ്ങളുടെ ഡയറ്റില്‍ ഒരു ഗ്ലാസ് ലസ്സി ഉള്‍പ്പെടുത്തുന്നത് നല്ലതായിരിക്കും. പ്രതിരോധ ശേഷിവര്‍ദ്ധിപ്പിക്കാന്‍ ലസ്സി സഹായിക്കും. ലാക്റ്റിക് ആസിഡും, വൈറ്റമിന്‍ഡിയും അടങ്ങിയിട്ടുണ്ട്. ഇത് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നു.

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള ലളിതമായ വഴികളിതാ....

ഓട്ട്സ് : പ്രഭാത ഭക്ഷണമായി ഒരു പാത്രം ഓട്ട്സോ ഓട്സ് അധിഷ്ഠിതമായ ധാന്യമോ കഴിക്കുക.

എണ്ണയുടെ ഉപയോഗം : വെളിച്ചെണ്ണയ്ക്ക്പകരം പാചകത്തില്‍ സാഫ്ളവര്‍, സണ്‍ഫ്ളവര്‍, കടുക് എണ്ണകള്‍ ഉപയോഗിക്കുക. രക്തത്തിലെ എല്‍.ഡി.എല്ലിന്‍റെ അളവ് കുറക്കാന്‍ ഇതുവഴി കഴിയും.

സോയാ: സോയാബീനും സോയാമില്‍ക്ക് തുടങ്ങിയ ഭക്ഷണങ്ങളും കൊളസ്ട്രോള്‍ കുറക്കാനുള്ള നല്ലവഴിയാണ്. ദിവസം 27 ഗ്രാം സോയാ കഴിച്ചാല്‍ എല്‍.ഡി.എല്ലിന്‍റെ അളവ് ആറുമുതല്‍ ഒമ്പത് ശതമാനം വരെ കുറയുമെന്നാണ് കണക്ക്.

ചുവന്നുള്ളിയും ചെറുനാരങ്ങയും : ചുവന്നുള്ളിഅരിഞ്ഞ് അല്പം ചെറുനാരങ്ങാനീരും ചേര്‍ത്ത് ദിവസം രണ്ടോ മൂന്നോ നേരം പതിവായി കഴിച്ചാല്‍ കൊളസ്‌ട്രോള്‍ നിയന്ത്രണ വിധേയമാക്കാം.

കട്ടന്‍ചായ : കട്ടന്‍ചായ പഞ്ചസാര കൂടാതെ കഴിക്കുന്നത് കൊളസ്‌ട്രോള്‍ പ്രശ്‌നമുള്ളവരില്‍ രോഗാവസ്ഥ കുറയ്ക്കാന്‍ സഹായിക്കും.

കാടമുട്ടയുടെ ഗുണങ്ങളെ അറിയാം

കാടമുട്ട പോഷകങ്ങളുടെ ഒരു കലവറ തന്നെയാണ് കാടമുട്ട. കുഞ്ഞനാണെങ്കിലുംഇത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം നിലനിര്‍ത്തും. 13 ശതമാനം പ്രോട്ടീനുംവൈറ്റമിന്‍ ബി 140 ശതമാനവും അടങ്ങിയിട്ടുണ്ട് ഇതില്‍. കാടമുട്ടയുടെ മറ്റ്ഗുണങ്ങള്‍ അറിയാം...

അയേണിന്‍റെ കലവറയാണ്കാടമുട്ട. ഇത് രക്തക്കുഴലുകളുടെ ആരോഗ്യത്തിനും രക്തം വര്‍ദ്ധിപ്പിക്കാനും സഹായിക്കും. മാത്രമല്ല ഇത് ഹീമോഗ്ലോബിന്‍റെ അളവ് വര്‍ദ്ധിപ്പിക്കും.

കാടമുട്ട കഴിക്കുന്നതിലൂടെ കിഡ്‌നി,കരള്‍,ഗാള്‍ബ്ലാഡര്‍ സ്റ്റോണ്‍ എന്നിവയൊക്കെ ഇല്ലാതാക്കാന്‍ കഴിയും. ഇത് കല്ലുകളുടെ വളര്‍ച്ച തുടക്കത്തില്‍ തന്നെ തടയും. ഇതിലടങ്ങിയിരിക്കുന്ന ലെസിതിന്‍ സംയുക്തമാണ് ഇതിന് സഹായിക്കുന്നത്.

കാടമുട്ടയില്‍ ആന്‍റി-ഇന്‍ഫല്‍മേറ്ററി അടങ്ങിയിരിക്കുന്നുണ്ട്. ഇത് സന്ധിവേദന, വിട്ടുമാറാത്ത ചുമ, ശ്വാസനാളരോഗം എന്നിവയെ പ്രതിരോധിക്കും.

കാടമുട്ട തലച്ചോറിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച്‌ ഓര്‍മശക്തി നല്‍കും. ശരീരത്തില്‍ പൊട്ടാസ്യത്തിന്‍റെ അളവ് കുറയുമ്പോള്‍ പല രോഗങ്ങളും ഉണ്ടാകും. ഹൃദ്രോഗം,രക്തസമ്മര്‍ദ്ദം,ആര്‍ത്രൈറ്റീസ്, സ്‌ട്രോക്ക്,ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പരിഹരിക്കാന്‍ കാടമുട്ട കഴിക്കാം.

കാടമുട്ട കഴിക്കുന്നതിലൂടെ ഇടയ്ക്കിടെ ഉണ്ടാകുന്ന ഛര്‍ദ്ദി, വയറുവേദന, ഓക്കാനം എന്നിവയൊക്കെ മാറ്റി തരും.

മഞ്ഞപ്പിത്തം :ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കു​ടിവെ​ള്ള​ ല​ഭ്യ​ത കു​റ​ഞ്ഞു​വ​രു​ന്ന വേ​ന​ൽക്കാ​ല​ത്ത് അ​തു മ​ലി​ന​മാ​കു​ന്ന​തു മൂ​ല​മു​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​നി​യാ​ണു മ​ഞ്ഞ​പ്പി​ത്തം. പ​ല രോ​ഗാ​വ​സ്ഥ​ക​ൾകൊ​ണ്ടും മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ക്കാം. എ​ലി​പ്പ​നി പോ​ലു​ള്ള​വ​യി​ൽ ബാ​ക്റ്റീ​രി​യ​യാ​ണു രോ​ഗാ​ണു.  എ​ന്നാ​ൽ ഇ​പ്പോ​ൾ ജ​ല​ത്തി​ലൂ​ടെ​ വ്യാ​പി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന മ​ഞ്ഞ​പ്പി​ത്തം വൈ​റ​സ് മൂല​മു​ണ്ടാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് എ ​വി​ഭാ​ഗ​ത്തി​ലു​ള്ള​താ​ണ്.
വൈ​റ​സ് മൂ​ല​മു​ണ്ടാ​കു​ന്ന ഹെ​പ്പ​റ്റൈ​റ്റി​സ് ബി,​സി, എ​ന്നി​വ ശ​രീ​രസ്ര​വ​ങ്ങ​ളി​ലൂ​ടെ​യാ​ണു പ​ക​രു​ന്ന​ത് എ​ന്നോ​ർ​ക്കു​ക. കൂ​ടാ​തെ പി​ത്താ​ശ​യ ക​ല്ലു​ക​ൾ, ക​ര​ൾ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​റു​ക​ൾ, ര​ക്ത​കോ​ശ ത​ക​രാ​റു​ക​ൾ,പ​രാ​ദ​ങ്ങ​ൾ എ​ന്നി​വ​ കൊ​ണ്ടും മ​ഞ്ഞ​പ്പി​ത്തം വ​രാം എ​ന്ന​തി​നാ​ൽ കാ​ര​ണ​മ​റി​ഞ്ഞു​ള്ള ചി​കി​ൽ​സ​യ്ക്ക് പ്രാ​ധാ​ന്യമു​ണ്ട്, എ​ല്ലാ മ​ഞ്ഞ​പ്പി​ത്ത​ത്തി​നും ഒ​റ്റ​മൂ​ലി പോ​രെ​ന്ന​ർ​ഥം.
എ​ന്താ​ണു മ​ഞ്ഞ​പ്പി​ത്തം?
രോ​ഗോ​ൽപ്പത്തി​യ​നു​സ​രി​ച്ച് മഞ്ഞ​പ്പി​ത്ത​ത്തെ പ്രി ​ഹെ​പ്പാ​റ്റി​ക്, ഹെ​പ്പാ​റ്റി​ക്, പോ​സ്റ്റ്ഹെ​പ്പാ​റ്റി​ക് എ​ന്നി​ങ്ങ​നെ മൂ​ന്നാ​യി തി​രി​ച്ചി​രി​ക്കു​നു. ക​ര​ൾ ഉ​ത്പാ​ദി​പ്പി​ക്കു​ന്ന പി​ത്ത​ര​സ​ത്തി​ന്‍റെ അ​ള​വ് വി​വി​ധകാ​ര​ണ​ങ്ങ​ളാ​ൽ കൂ​ടു​ക​യോ അ​വ​യു​ടെ സ​ഞ്ചാ​ര​പാ​ഥ​യി​ൽ ത​ട​സമു​ണ്ടാ​വു​ക​യോ ചെ​യ്യു​മ്പോൾ പി​ത്ത​ര​സ​ത്തി​ലെ ബി​ലി​റൂ​ബി​ൻ എ​ന്ന മ​ഞ്ഞവ​ർ​ണ്ണ​വ​സ്തു ര​ക്ത​ത്തി​ൽ കൂ​ടു​ന്നു. ക​ണ്ണി​ന്‍റെ വെ​ള്ള​ഭാ​ഗ​ത്തി​നും, മൂ​ത്ര​ത്തി​നു​മൊ​ക്കെ മ​ഞ്ഞ​നി​റം കാ​ണു​ന്നു. മേ​ൽപ്പറ​ഞ്ഞ ല​ക്ഷ​ണ​ങ്ങ​ൾ കൂ​ടാ​തെ പ​നി, ഓ​ക്കാ​നം, ചൊ​റി​ച്ചി​ൽ എ​ന്നി​വ​യും വ​രാം. പി​ത്ത​ര​സ​ വാ​ഹി​നി​ക്കു ത​ട​സം വ​ന്നി​ട്ടു​ മ​ഞ്ഞ​പ്പിത്തമുണ്ടാകുമ്പോൾ രോ​ഗി​യു​ടെ മ​ല​ത്തി​നു മ​ഞ്ഞ​നി​റം കു​റ​ഞ്ഞു വി​ള​റി​യ വെ​ള്ള​നി​റ​മാ​യി​രി​ക്കും.
എ​ങ്ങ​നെ മ​ഞ്ഞ​പ്പി​ത്തം തി​രി​ച്ച​റി​യാം?
പു​റ​മേ കാ​ണു​ന്നല​ക്ഷ​ണ​ങ്ങ​ളോ​ടൊ​പ്പം ര​ക്ത പ​രി​ശോ​ധ​ന​യും കൂ​ടി ചെ​യ്തു​റ​പ്പാ​ക്ക​ണം. ര​ക്ത​ത്തി​ലെ ബി​ലി​റൂ​ബി​ന്‍റെ അ​ള​വ് സാ​ധാ​ര​ണഗ​തി​യി​ൽ 1 മി​ല്ലി​ഗ്രാം ആ​യി​രി​ക്കും. അ​ത് 1.2 ൽ കൂ​ടി​യാ​ൽ മഞ്ഞ​പ്പി​ത്ത​മാ​യി. അ​ത് 2 ​ൽ കൂ​ടി​യാ​ൽ മാ​ത്ര​മേ ക​ണ്ണി​നു മ​ഞ്ഞ​നി​റം വ​രിക​യു​ള്ളു. അ​തി​നാ​ൽ പ​ക​ർ​ച്ചവ്യാ​ധിയുള്ള മേഖലകളിൽ ക​ണ്ണി​ൽ മ​ഞ്ഞ​നി​റം വ​രാ​ൻ വേ​ണ്ടി കാ​ത്തി​രി​ക്കേ​ണ്ട. മൂ​ത്ര​ത്തി​ൽ മഞ്ഞ​നി​റം തോ​ന്നി​യാ​ൽ ബൈ​ൽ സാ​ൾ​ട്ട്, ബൈ​ൽ പി​ഗ്‌മെന്‍റ് എ​ന്നി​വ​യും കാ​ണാം.
ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ൾ
മ​ഞ്ഞ​പ്പി​ത്തം ക​ര​ൾ രോ​ഗ​മാ​യ​തി​നാ​ൽ ക​ര​ളി​നു വി​ശ്ര​മം കൊ​ടു​ക്ക​ണം. മ​ദ്യ​പാ​നം, ഉ​റ​ക്ക​മൊ​ഴി​യു​ക, കൂ​ണ്‍ പോ​ലു​ള്ള ചി​ല ഭ​ക്ഷ​ണ​ങ്ങ​ൾ, എ​ണ്ണയുടെ അമിതോപയോഗം, കൊ​ഴു​പ്പു​ക​ൾ, ചി​ല ഇംഗ്ലീ​ഷ് മ​രു​ന്നു​ക​ൾ എ​ന്നി​വ പ്ര​ശ്ന​ങ്ങ​ൾ വ​ഷ​ളാ​ക്കാം. ഹെ​പ്പറ്റൈ​റ്റി​സ് എ വ​ലി​യചി​കി​ൽ​സ​യൊ​ന്നു​മി​ല്ലാ​തെ ശ​മി​ക്കാ​മെ​ങ്കി​ലും വീ​ണ്ടും വ​രാ​നു​ള്ള സാ​ധ്യ​ത​യു​ണ്ട്. അ​തി​നാ​ൽ രോ​ഗ​കാ​ര​ണ​മാ​യ സാ​ഹ​ച​ര്യങ്ങ​ളെയും മ​ലി​ന​ജ​ല ഉ​റ​വി​ട​ത്തെ​യും ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കേ​ണ്ട​തു​ണ്ട്. രോ​ഗി​യു​ടെ വി​സ​ർ​ജ്യം കു​ടി​വെ​ള്ള​വു​മാ​യി സ​മ്പർ​ക്കം വ​രു​ന്ന​താ​ണു പ​ലയിടങ്ങളിലും പ്ര​ശ്ന​മാ​യികാ​ണാ​റു​ള്ളത്.
രോ​ഗ​മി​ല്ലാ​ത്ത രോ​ഗി​ക​ൾ
ക്രി​ഗ്ള​ർ ന​ജ്ജാ​ർ സി​ൻ​ഡ്രം, ഗി​ല്ബ​ർ​ട്സ് സി​ൻ​ഡ്രം എ​ന്നീ രോ​ഗ​മു​ള്ള​വ​രി​ൽ ര​ക്തത്തി​ലെ ബി​ലി​റൂ​ബിന്‍റെ അ​ള​വ് ജന്മനാ​ത​ന്നെ കൂ​ടി​യി​രി​ക്കും. ഇ​തി​നു ചി​കി​ൽ​സി​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ല.
ന​വ​ജാ​തശി​ശു​ക്ക​ളി​ലെ മ​ഞ്ഞ​പ്പി​ത്തം
ഇ​തും പ​ക​രു​ന്ന രോ​ഗ​മ​ല്ല. ഇ​ത് ജ​നി​ച്ച് ര​ണ്ടു​നാ​ൾ മു​ത​ൽ ര​ണ്ടാ​ഴ്ച്ച​വ​രെ നീ​ണ്ടു നി​ല്ക്കാം.​ ഇ​തു സാ​ധാ​ര​ണ​മാ​ണ്.​ 
കു​ഞ്ഞി​ന്‍റെ ക​ര​ൾ ശ​രി​യാ​യി പ്ര​വ​ർ​ത്തി​ച്ചു തു​ട​ങ്ങി​യെന്നതിന്‍റെയും അ​തു ത​ന്‍റെ ശ​രീ​ര​ത്തി​ലു​ള്ള അ​മ്മ​യു​ടെ ചു​വ​ന്ന ര​ക്താ​ണു​ക്ക​ളെ വി​ഘ​ടി​പ്പി​ക്കു​ന്ന​തി​ന്‍റെ അ​ഥ​വാ സ്വ​യം നി​ൽ​നി​ല്ക്കാ​ൻ ശ്ര​മി​ക്കു​ന്നു എന്നതി​ന്‍റെയും തെ​ളി​വാ​ണ് ഈ ​മ​ഞ്ഞ​നി​റം.​ ആശുപത്രികളിലെ ബി​ലി​ലൈ​റ്റ് എ​ന്ന പ്ര​കാ​ശചി​കി​ൽ​സ കൊ​ണ്ടും, പ​ച്ചവാ​ഴ​യി​ല കൊണ്ടു മ​റ​ച്ചു​പി​ടി​ച്ച് വെ​യി​ലു കൊ​ള്ളി​ക്കു​ന്ന നാ​ട​ൻ ത​ന്ത്രംകൊ​ണ്ടും ഇ​തു മാ​റും.
ഹോ​മി​യോ​പ്പ​തി ചി​കി​ൽ​സ മ​ഞ്ഞ​പ്പി​ത്ത​ത്തി​ന്
വി​വി​ധകാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു​ണ്ടാ​കു​ന്ന മ​ഞ്ഞ​പ്പി​ത്ത​ത്തി​നു ഹോ​മി​യോ​പ്പ​തി​യി​ൽ ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ല​ഭ്യ​മാ​ണ്. ഹെ​പ്പറ്റൈ​റ്റി​സ് ബി ​പോ​ലു​ള്ള പ്ര​ശ്ന​ക്കാ​രാ​യ  മ​ഞ്ഞപ്പി​ത്ത​ത്തെവ​രെ ഹോ​മിയോപ്പ​തി ചി​കി​ൽ​സ കൊ​ണ്ട് ശ​മി​പ്പി​ക്കാ​നും ര​ക്ത​ത്തി​ലെ രോ​ഗാ​ണുസാ​ന്നി​ധ്യം മാ​റ്റാ​നും സാ​ധി​ക്കാ​റു​ണ്ട്.

തക്കാളിയുടെ ആരോഗ്യഗുണങ്ങള്‍

വി​റ്റാ​മിന്‍ എ, സി എ​ന്നിവ ധാ​രാ​ള​മ​ട​ങ്ങിയ ത​ക്കാ​ളി രോ​ഗ​പ്ര​തി​രോ​ധ​ ശ​ക്‌​തി വ​‌ര്‍​ദ്ധി​പ്പി​ക്കും. ത​ക്കാ​ളി​യില്‍ അട​ങ്ങി​യി​ട്ടു​ള്ള ബി 6 ഹൃ​ദ​യ​ധ​മ​നി​ക​ളു​ടെ പ്ര​വര്‍​ത്ത​ന​ത്തെ ബാ​ധി​ക്കു​ന്ന ഹോ​മോ​സി​സ്‌​റ്റൈ​നെ ന​ശി​പ്പി​ക്കും. കാ​യി​കാ​ദ്ധ്വാ​ന​മു​ള്ള പ​ണി​ക​ളില്‍ ഏര്‍​പ്പെ​ടു​മ്പോഴും വ്യാ​യാ​മ​ത്തി​ന് ശേ​ഷ​വും ശ​രീ​ര​ത്തി​ന്‍റെ ഊര്‍​ജ്ജം തി​രി​ച്ച്‌പി​ടി​ക്കാ​നു​ള്ള ഏ​റ്റ​വും മി​ക​ച്ച മാര്‍​ഗ​മാ​ണ് ത​ക്കാ​ളി ജ്യൂ​സ്.

ക​ര​ളി​ന്‍റെ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കാ​നും ദ​ഹ​ന​പ്ര​ക്രിയ സു​ഗ​മ​മാ​ക്കാ​നും ത​ക്കാ​ളി​ക്ക് ക​ഴി​വു​ണ്ട്. സോ​ഡി​യം, നാ​രു​കള്‍ എ​ന്നിവ അ​ട​ങ്ങി​യി​ട്ടു​ള്ള ത​ക്കാ​ളി ജ്യൂ​സ് വി​ശ​പ്പ് ശ​മി​പ്പി​ക്കാ​നും സ​ഹാ​യി​ക്കും.ത​ക്കാ​ളി​ക്ക് ചു​വ​പ്പ് നി​റം നല്‍​കാന്‍ ക​ഴി​വു​ള്ള ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റായ ലൈ​ക്കോ​പീന്‍ പ്രോ​സ്‌​റ്റേ​റ്റ് കാന്‍​സര്‍, സ്‌​ത​നാര്‍​ബു​ദം എ​ന്നി​വ​യെ ത​ട​യു​മെ​ന്ന് പ​ഠ​ന​ങ്ങള്‍ പ​റ​യു​ന്നു.ചര്‍​മ്മ​ത്തി​ന്‍റെ സൗ​ന്ദ​ര്യം മെ​ച്ച​പ്പെ​ടു​ത്താ​നും ത​ക്കാ​ളി സ​ഹാ​യി​ക്കും. ത​ക്കാ​ളി ജ്യൂ​സ് ക​ഴി​ക്കു​ന്ന​തി​നൊ​പ്പം ത​ക്കാ​ളിനീ​ര് മു​ഖ​ത്ത് പു​ര​ട്ടു​ന്ന​തും ന​ല്ല​താ​ണ്. മു​ടി​യു​ടെ ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ത​ക്കാ​ളി വ​ള​രെ ന​ല്ല​താ​ണ്. കി​ഡ്‌​നിസ്‌​റ്റോണ്‍ ഉ​ള്ള​വര്‍ ഡോ​ക്‌​ട​റു​ടെ നിര്‍​ദേ​ശ​പ്ര​കാ​രം മാ​ത്ര​മേ ത​ക്കാ​ളി ക​ഴി​ക്കാ​വൂ.

മലമ്പനിയ്‌ക്കെതിരെ കരുതല്‍ വേണം

മനുഷ്യരിലും മൃഗങ്ങളിലും കൊതുക് പരത്തുന്ന ഒരു സാംക്രമിക രോഗമാണ് മലമ്പനി അഥവാ മലേറിയ(Malaria). ഇടവിട്ടുള്ള പനിയോടൊപ്പം വിറയലും പേശിവേദനയും തലവേദനയുമാണ് പ്രധാന ലക്ഷണങ്ങള്. വിറയലോടുകൂടി ആരംഭിച്ച്‌ തുടര്‍ന്ന് ശക്തമായ പനിയും വിയര്‍പ്പും ക്ഷീണവും  ഉണ്ടാകും. ദിവസേനയോ ഒന്നിടവിട്ടുള്ള ദിവസങ്ങളിലോ പനിയും വിറയലും ആവര്‍ത്തിക്കുന്നത് മലമ്പനിയുടെ പ്രത്യേക ലക്ഷണമായി കരുതാം. മനംപിരട്ടല്‍, ഛര്‍ദ്ദി, വയറിളക്കം, ചുമ, തൊലിപ്പുറമേയും കണ്ണിലും മഞ്ഞനിറം എന്നിവയും ഉണ്ടാകാം. അനോഫെലിസ് കൊതുകുകള്‍ വഴിയാണ് രോഗം പകരുന്നത്. രക്തപരിശോധനയിലൂടെ മാത്രമേമലമ്ബനി സ്ഥിരീകരിക്കാന്‍ കഴിയൂ. പി.എച്ച്‌.സി, സി.എച്ച്‌.സികളില്‍ പരിശോധിക്കാനുള്ള ലബോറട്ടറി സൗകര്യം നിലവിലുണ്ട്. വീട്ടില്‍വച്ചു തന്നെ മലമ്പനിയാണോ എന്നറിയാനുള്ള റാപ്പിഡ് ടെസ്റ്റ് സംവിധാനവും നിലവിലുണ്ട്. പനിയുള്ളവരെല്ലാം ഉടന്‍തന്നെ പ്രാഥമികആരോഗ്യകേന്ദ്രങ്ങളിലോ സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സതേടണ്ടതാണ്.

മലമ്പനി പകരുന്നത് തടയാന്‍ കൊതുക് നിയന്ത്രണവും രോഗപ്രതിരോധവുമാണ് പ്രധാനം. വീടിനു ചുറ്റും പരിസരപ്രദേശങ്ങളിലും വെള്ളംകെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക. കിണറുകള്‍, ടാങ്കറുകള്‍, വെള്ളം സംഭരിച്ചു വെയ്ക്കുന്ന പാത്രങ്ങള്‍ എന്നിവ കൊതുക് കടക്കാത്ത വിധം കൊതുകു വലയിട്ടോ തുണി കൊണ്ടോ മൂടുക. കൂത്താടികളെ തിന്നൊടുക്കുന്ന ഗപ്പി, ഗാമ്പൂസിയ, മാനത്തുകണ്ണി തുടങ്ങിയ മത്സ്യങ്ങളെ ജലാശയങ്ങളിലും ആഴം കുറഞ്ഞ കിണറുകളിലും വളര്‍ത്തുക. കൂത്താടികളെ നശിപ്പിക്കുക. ഉറങ്ങുമ്പോള്‍ കൊതുകുവല ഉപയോഗിക്കുക.

കൂവയുടെ ആരോഗ്യഗുണങ്ങള്‍

കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ്, പ്രോ​ട്ടീ​ന്‍, സോ​ഡി​യം, പൊ​ട്ടാ​സ്യം, കാ​ത്സ്യം തു​ട​ങ്ങി​യവ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​രു പോ​ഷ​കാ​ഹാ​ര​മാ​ണ് കൂവ. നാ​രു​ക​ളാല്‍ സ​മ്പന്ന​മാ​യ​തി​നാല്‍ ഹൃ​ദ​യാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താന്‍ കൂ​വ​യ‌്ക്ക് ക​ഴി​വു​ണ്ട്. ശ​രീ​ര​ത്തി​ന്‍റെ ക്ഷീ​ണം മാ​റ്റാ​നും കൂ​ടു​തല്‍ ഊ​ര്‍ജ്ജം ത​രാ​നും ന​മു​ക്ക് ഉ​ന്മേ​ഷം പ​ക​രാ​നും കൂ​വ​യ്‌ക്ക് ക​ഴി​യും. വ​യ​റി​ള​ക്കം, മൂ​ത്ര​പ്പ​ഴു​പ്പ് തുട​ങ്ങിയ അ​സു​ഖ​ങ്ങ​ള്‍ ത​ട​യാ​നും രോ​ഗ​ശ​മ​ന​ത്തി​നും പ​ഴ​മ​ക്കാര്‍കൂവ ഉ​പ​യോ​ഗി​ച്ചി​രു​ന്നു.  കൂവ ചേര്‍​ത്ത് കു​റു​ക്കിയ പാ​നീ​യം കു​ടി​ക്കു​ന്ന​തും ദ​ഹന സം​ബ​ന്ധ​മായ പ്ര​ശ്ന​ങ്ങള്‍ പ​രി​ഹ​രി​ക്കും. 

കു​ടല്‍ രോ​ഗ​ങ്ങ​ളു​ടെ ശ​മ​ന​ത്തി​നും കൂവ ഔ​ഷ​ധ​മാ​ണ്. ദ​ഹ​നേ​ന്ദ്രീയ കോ​ശ​ങ്ങ​ളെ ശു​ദ്ധീ​ക​രി​ക്കാ​ന്‍ ക​ഴി​വു​ള്ള​തി​നാല്‍വൃ​ദ്ധര്‍​ക്ക് മി​ക​ച്ച ഭ​ക്ഷ​ണ​മാ​ണ് കൂവ . വി​പ​ണി​യില്‍ ല​ഭി​ക്കു​ന്ന കൂ​വ​പ്പൊ​ടി​യില്‍ മാ​യം വ്യാ​പ​ക​മാ​യ​തി​നാല്‍ കൂ​വ​ക്കി​ഴ​ങ്ങ് വാ​ങ്ങിപൊ​ടി​ച്ചെ​ടു​ക്കു​ന്ന​താ​ണ് ഉ​ത്ത​മം.

കടപ്പാട് : ഇന്‍ഫോ മാജിക്

3.04761904762
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ