Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ജീവിതരീതി

വര്‍ഷകാലത്തിലെ ജീവിതരീതി

ധാന്യങ്ങളും ആഹാരവും

ധാന്യങ്ങള്‍ പുതിയത് ദഹിക്കാന്‍ സാവകാശം വേണം.പഴയത് എളുപ്പത്തില്‍ ദഹിക്കുന്നു.തൊലികളഞ്ഞ് വറുത്തവ വളരെ എളുപ്പത്തില്‍ ദഹിക്കുന്നു.

നെല്ല്

അരി,അവില്‍,മലര്‍,പൊരി,മലര്‍പൊടി

A).അരി –അരിയുപയോഗിച്ചുചോറ്,പുട്ട്,അപ്പം,മറ്റുപലഹാരങ്ങള്‍. പ്രധാനം ചോറ്.ചോറ് നാലു തരം ഉണ്ട്.

1).കഞ്ഞിവെള്ളം

തളര്‍ച്ചയും ക്ഷീണവും മാറ്റും.ദാഹശമനം വരുത്തും.  വിശപ്പുണ്ടാകും.വിയര്‍പ്പുണ്ടാക്കും.ദഹനമുണ്ടാക്കും.

2) പാപ്പകഞ്ഞി (നേര്‍ത്ത കഞ്ഞി)

വിശപ്പും ദാഹവും തളര്‍ച്ചയും ഇല്ലാതാക്കും.ഉദരരോഗങ്ങള്‍ മാറ്റും.പനി കുറയ്ക്കും.

3)കൊഴുത്ത കഞ്ഞി

മലം പിടിപ്പിക്കും.ദാഹം കുറയ്ക്കും. വിശപ്പുണ്ടാക്കും. വ്രണരോഗികള്‍ക്കും നേത്രരോഗികള്‍ക്കും നല്ലത്.

4)തവിട് കളഞ്ഞ ചോറ്

താരതമ്യേന ദഹിക്കാന്‍ താമസം.ഊറ്റി ആവി കളഞ്ഞു ചെറുചൂടോടെ കഴിക്കുക.

B).അവില്‍ -ദഹിക്കാന്‍ താമസം.ബലം വര്‍ദ്ധിക്കും.

C). മലര്‍ -ദാഹിക്കാനെളുപ്പം.മലര്‍ വെള്ളം ഛര്‍ദ്ദി ,വയറിളക്കം കുറയ്ക്കും. ദാഹം,കൊഴുപ്പ് കുറയ്ക്കും.

D).പൊരി –ദഹിക്കാന്‍ വിഷമം

E).മലര്‍പൊടി –പണ്ട് ആളുകള്‍ഉപയോഗിച്ചിരുന്നു. ദാഹിക്കനെളുപ്പം. ദാഹം,തളര്‍ച്ച മാറ്റും. നേത്രരോഗത്തിനും വ്രണത്തിനും നല്ലത്.വെള്ളം കൂട്ടി കഴിക്കരുത്.അധികം കഴിക്കരുത്.

മറ്റു പലഹാരങ്ങള്‍ പാചകം ചെയ്യുന്ന രീതിക്കനുസരിച്ച് ഗുണങ്ങള്‍ മാറുന്ന ലോകജനതയില്‍ മൂന്നില്‍ ഒരു ഭാഗം അരിയാഹാരം കഴിക്കുന്നു. മൂവായിരത്തിലധികം നെല്ലിനങ്ങള്‍ ലോകത്തുണ്ട്.വയനാട്ടില്‍ പണ്ട് ധാരാളമുണ്ടായിരുന്ന ഇനങ്ങളാണ് വെളിയന്‍,തൊണ്ടി,കറുത്താര്യന്‍ ,കല്ലടിയാര്യന്‍ ,ഗന്ധകശാല തുടങ്ങിയവ.നെല്ല് ഉണക്കുമ്പോഴും വേവിക്കുമ്പോഴും തവിട് കളയുമ്പോഴും പോഷകമൂല്യം കുറയുന്നു. വില്പന അരിയില്‍ കേടുവരാതിരിക്കാന്‍ നേരിയ തോതില്‍ കീടനാശിനി ചേര്‍ക്കുന്നുണ്ട്.ചിക്കന്‍പോക്സ്‌,മൂത്ര തടസം,പനി,ഛര്‍ദ്ദി സാരം എന്നി രോഗങ്ങള്‍ക്ക് ആശ്വാസകരമാണ്.

ശര്‍ക്കര കഞ്ഞി ഉണ്ടാക്കി കഴിക്കുന്നത് ശ്വാസനാളരോഗങ്ങള്‍ക്ക് ഉത്തമമെന്നു യുനാനി ചികിത്സയില്‍ പറയുന്നു.

F) പാല്‍കഞ്ഞി –കുടല്‍ വ്രണം കുറയ്ക്കും.പാല്‍ക്കഞ്ഞിയില്‍ പഞ്ചസാര ചേര്‍ത്ത പായസം ധാതു സമ്പുഷ്ടമാണ്.

G) അരിക്കാടി –രക്ത വാതം തുടങ്ങിയ രോഗങ്ങള്‍ക്ക് നീരുവറ്റുവാന്‍  ധാര ചെയ്യുന്നു.

പശുവിന്‍ നെയ്യ് ചേര്‍ത്ത് കഞ്ഞി നല്‍കുന്നത് കുട്ടികള്‍ക്ക് ബുദ്ധി വര്‍ദ്ധിപ്പിക്കും.അരിപ്പൊടി കുറുക്കി വ്രണത്തില്‍ വെക്കുന്നത് വ്രണം ഉണങ്ങുന്നതിനും മാംസം ഉയര്‍ന്നു വരുന്നതിനും സഹായകമാകും.

ഗോതമ്പ്

ലോകജനതയില്‍ മൂന്നില്‍ രണ്ടു ഭാഗം കഴിക്കുന്നു.വടക്കെ ഇന്ത്യക്കാരുടെ പ്രധാന ആഹാരമാണ്.റൊട്ടി ,ചപ്പാത്തി,ഉപ്പുമാവ് ഇവ പ്രധാനം.

പച്ച ഗോതമ്പ് ദഹിക്കാന്‍ വിഷമം.വറുത്ത ഗോതമ്പ് ദഹിക്കാന്‍ എളുപ്പം.വാതപിത്തങ്ങള്‍ കുറയും.മുറിവുണക്കാന്‍ സഹായിക്കും. പോഷകാംശം ധാരളമടങ്ങിയിട്ടുണ്ട്. പല്ലുകളുടെയും രോമങ്ങളുടെയും വളര്‍ച്ചക്ക് സഹായിക്കുന്നു. ഗോതമ്പുകൊണ്ടുള്ള പലഹാരങ്ങള്‍ മലബന്ധം കുറയ്ക്കും.അര്‍ശസ്സ് രോഗികള്‍ക്ക് നല്ലതാണു.ഗോതമ്പ് വറുത്തു പൊടിച്ചു വെള്ളം ചേര്‍ത്ത് കാച്ചി പാലും പഞ്ചസാരയും ചേര്‍ത്ത് കഴിക്കാവുന്നതാണ്. ആമവാത രോഗികള്‍ക്ക് ഗോതമ്പുപൊടി തേന്‍ ചേര്‍ത്ത് കഴിക്കാം . ഗോതമ്പുപൊടി പാലും പഞ്ചസാരയും ചേര്‍ത്ത് കഴിച്ചാല്‍ മൂക്കില്‍ നിന്നുള്ള രക്ത സ്രാവം ശമിക്കും.ഗോതമ്പുപൊടികൊണ്ട് കഞ്ഞി വെച്ച് കഴിച്ചാല്‍ അമിതമായ ആര്‍ത്തവത്തിനു കുറവ് ലഭിക്കും.ഗോതമ്പ്മാവ് വിനാഗിരി ചേര്‍ത്ത് ചൂടാക്കി പുറത്തു പുരട്ടിയാല്‍ അരിമ്പാറ കുറയും. പ്രമേഹരോഗികള്‍ക്ക് അരിയേക്കാള്‍ ഭക്ഷ്യയോഗ്യമാണ് ഗോതമ്പ്.

കപ്പ

കൊള്ളിക്കിഴങ്ങ്,പൂളക്കിഴങ്ങ്‌,മരച്ചീനി എന്നൊക്കെ അറിയപ്പെടുന്ന കപ്പക്കിഴങ്ങിനെക്കുറിച്ച് പ്രാചീന ആയുവേദഗ്രന്ഥങ്ങളില്‍ പ്രതിപാദിക്കുന്നില്ല. കപ്പ വിദേശിയായതുകൊണ്ടും സ്വദേശിയായത് താരതമ്യേന അടുത്ത കാലത്ത് ആയതുകൊണ്ടുമാവാം.കപ്പയും തിരുവിതാംകൂര്‍ രാജവംശവുമായി ബന്ധപ്പെട്ട കഥയുണ്ട്.

കേരളത്തില്‍ ദരിദ്രരുടെ ആഹാരമായിരുന്നു കപ്പക്കിഴങ്ങ്.മറ്റു സംസ്ഥാനങ്ങളില്‍ ഉരുളക്കിഴങ്ങും.ഒരു കിലോ സംസ്കരിച്ച അരിക്കു ഇപ്പോള്‍ മാര്‍ക്കറ്റുവില ശരാശരി 25 രൂപയാണ്.എന്നാല്‍ ഒരു കിലോ കപ്പ ഉണക്കി എടുക്കണമെങ്കില്‍ 45 രൂപയാകും.കപ്പയില്‍ സ്റ്റാര്‍ച്ച് -അന്നജം (കാര്‍ബോഹൈഡ്രേറ്റ്) ധാരാളമടങ്ങിയിട്ടുണ്ട്.അതുകൊണ്ട്തന്നെ അരിയേക്കാള്‍ സ്ഥാനം കപ്പക്ക്‌ നല്‍കണമെന്ന് പറയുന്ന വിദഗ്ദ്ധരുമുണ്ട്.

കപ്പ കൊണ്ടുള്ള വിഭവങ്ങള്‍ :- ചെണ്ടന്‍കപ്പ,പുഴുങ്ങിയ കപ്പ, കപ്പബിരിയാണി,വാട്ടുകപ്പയും വിഭവങ്ങളും ,കപ്പമത്തി ബിരിയാണി, അവലോസുകപ്പ(പഞ്ചസാരകപ്പ).ചിലയിനം കപ്പക്ക്‌ കട്ടുണ്ട്.വാട്ടിയൂറ്റുന്നു.കപ്പ ഉണക്കിപ്പൊടിച്ച് വെള്ളത്തിലിട്ടു കുറുക്കി പേസ്റ്റ് ആക്കി പുരട്ടിയാല്‍ കുരുപൊട്ടി ഉണങ്ങും.കപ്പയില്‍ നിന്നും ഗ്ലുക്കോസും ആല്‍ക്കഹോളും ഉണ്ടാക്കുന്നുണ്ട്.കപ്പയും ,മത്തിയും,കടലയും കൂട്ടിക്കഴിച്ചാല്‍ ഉത്തേജക ഔഷധമാണ്.

പ്രമേഹരോഗികള്‍ക്കും തൈറോയിഡ് രോഗികള്‍ക്കും കപ്പ നിഷിദ്ധമാണ്. ഈ രോഗങ്ങളുള്ള സ്ത്രീകള്‍ക്ക് ഹാ കഷ്ടം.കാരണം നിത്യേന കപ്പ ഉപയോഗിച്ചാല്‍ സ്ത്രീകള്‍ക്ക് നിത്യയൗവനം ലഭിക്കുമെന്നാണ് പറയുന്നത്.

3.21428571429
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top