വയനാടിന്റെ കർഷിക പാരമ്പര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നെല്ലിനമാണ് ജീരകശാല .ഔഷധ ഗുണങ്ങൾ ഏറെ അടങ്ങിരിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ഈ അരി ഭൗമ സൂപിക സ്വത്തമാക്കിയിട്ടുണ്ട്.വയനാട് മേഖലയിൽ കൃഷി ചെയ്യുന്ന ഒരു പരമ്പരാഗത സുഗന്ധ നെല്ലിനമായും ഇത് അറിയപ്പെടുന്നുണ്ട്. ധാന്യത്തിന്റെ ശാരീരിക രാസഗുണങ്ങൾകൊണ്ടും വളർച്ചാ ശീലങ്ങൾക്കൊണ്ടും ഇവ പ്രസിദ്ധമായ ബസുമതി നെല്ലിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലൂടെ വയനാട് ജില്ലയിൽ നടപ്പാക്കിവരുന്ന ദേശീയ കാർഷിക നവീകരണ പദ്ധതിയിൽ ഈ നെല്ലിനം ഇടം നേടി.

സമുദ്രനിരപ്പിൽനിന്നും 750 മീറ്റർ ഉയരെയുള്ള വയനാട്ടിലെ ഹൈറേഞ്ച് പ്രദേശത്താണ് ജീരകശാല കൃഷിചെയ്യുന്നത്. ഇവ ഉയരം കൂടിയതും വളരെ കുറവ് പ്രകാശം ആവശ്യമുള്ളവയുമാണ്. 150-180 ദിവസമാണ് ഈ ഇനം നെല്ലിന്റെ മൂപ്പ്. ഇവയ്ക്ക് കനം കുറഞ്ഞ് തണ്ടുകളാണ്.നീളം കൂടുതലും ചെറുതും തിങ്ങി നിറഞ്ഞ ധാന്യങ്ങളൊടുകൂടിയ കതിരുകളുമാണിവയ്ക്ക്. ജീരകത്തിന്റെ വലിപ്പമുള്ള മെലിഞ്ഞു നീണ്ട നെല്ലാണ് ഇതിന്. അരി വെളുത്തതും സുഗന്ധവാഹിയുമാണ്. പച്ചരിയായി ഉപയോഗിക്കാൻ ഉത്തമം.പ്രത്യേക ഗന്ധവും രുചിയുമാണ് ഈ അരിക്ക് . ബസുമതി അരിയെ അപേക്ഷിച്ച് ഇതിന്റെ പാചകദൈർഘ്യം കൂടുതലാണ്. ബിരിയാണി, നെയ്ച്ചോറ് എന്നീ വിഭവങ്ങൾ തയ്യാറാക്കാനായി ഉത്തമമാണ് ഈയിനം നെല്ല്.

വയനാട്ടിലെ ചെട്ടി, കുറുമ ,കുറിച്യ വിഭാഗത്തിലെ ആളുകളാണ് ഈ നെല്ലിനം കൂടുതൽ കൃഷി ചെയ്യുന്നത്. വിപണിയിൽ ഈ അരിയ്ക്ക് 50 മുതൽ 60 രൂപ വരെയാണ് വില. മലയാളികളുടെ ഇഷ്ട ഭക്ഷണമായ തലശ്ശേരി ബിരിയാണിയിൽ ഈ അരിയാണ് ഉപയോഗിക്കുന്നത്. അരി ആഹാരം മാത്രമല്ല ഔഷധം കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് ജീരകശാല .

*ജീരകശാലയുടെ മന്ത്രജാലം*. ഷെഹന ഷെറിൻ വയനാടിന്റെ കർഷിക പാരമ്പര്യത്തിൽ മുൻപന്തിയിൽ നിൽക്കുന്ന നെല്ലിനമാണ് ജീരകശാല .ഔഷധ ഗുണങ്ങൾ ഏറെ അടങ്ങിരിക്കുന്നു എന്നതാണ് ഇതിന്റെ സവിശേഷത. ഈ അരി ഭൗമ സൂപിക സ്വത്തമാക്കിയിട്ടുണ്ട്.വയനാട് മേഖലയിൽ കൃഷി ചെയ്യുന്ന ഒരു പരമ്പരാഗത സുഗന്ധ നെല്ലിനമായും ഇത് അറിയപ്പെടുന്നുണ്ട്. ധാന്യത്തിന്റെ ശാരീരിക രാസഗുണങ്ങൾകൊണ്ടും വളർച്ചാ ശീലങ്ങൾക്കൊണ്ടും ഇവ പ്രസിദ്ധമായ ബസുമതി നെല്ലിൽ നിന്ന് വളരെ വ്യത്യസ്തമാണ്. അമ്പലവയൽ പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിലൂടെ വയനാട് ജില്ലയിൽ നടപ്പാക്കിവരുന്ന ദേശീയ കാർഷിക നവീകരണ പദ്ധതിയിൽ ഈ നെല്ലിനം ഇടം നേടി. സമുദ്രനിരപ്പിൽനിന്നും 750 മീറ്റർ ഉയരെയുള്ള വയനാട്ടിലെ ഹൈറേഞ്ച് പ്രദേശത്താണ് ജീരകശാല കൃഷിചെയ്യുന്നത്. ഇവ ഉയരം കൂടിയതും വളരെ കുറവ് പ്രകാശം ആവശ്യമുള്ളവയുമാണ്. 150-180 ദിവസമാണ് ഈ ഇനം നെല്ലിന്റെ മൂപ്പ്. ഇവയ്ക്ക് കനം കുറഞ്ഞ് തണ്ടുകളാണ്.നീളം കൂടുതലും ചെറുതും തിങ്ങി നിറഞ്ഞ ധാന്യങ്ങളൊടുകൂടിയ കതിരുകളുമാണിവയ്ക്ക്. ജീരകത്തിന്റെ വലിപ്പമുള്ള മെലിഞ്ഞു നീണ്ട നെല്ലാണ് ഇതിന്. അരി വെളുത്തതും സുഗന്ധവാഹിയുമാണ്. പച്ചരിയായി ഉപയോഗിക്കാൻ ഉത്തമം.പ്രത്യേക ഗന്ധവും രുചിയുമാണ് ഈ അരിക്ക് . ബസുമതി അരിയെ അപേക്ഷിച്ച് ഇതിന്റെ പാചകദൈർഘ്യം കൂടുതലാണ്. ബിരിയാണി, നെയ്ച്ചോറ് എന്നീ വിഭവങ്ങൾ തയ്യാറാക്കാനായി ഉത്തമമാണ് ഈയിനം നെല്ല്. വയനാട്ടിലെ ചെട്ടി, കുറുമ ,കുറിച്യ വിഭാഗത്തിലെ ആളുകളാണ് ഈ നെല്ലിനം കൂടുതൽ കൃഷി ചെയ്യുന്നത്. വിപണിയിൽ ഈ അരിയ്ക്ക് 50 മുതൽ 60 രൂപ വരെയാണ് വില. മലയാളികളുടെ ഇഷ്ട ഭക്ഷണമായ തലശ്ശേരി ബിരിയാണിയിൽ ഈ അരിയാണ് ഉപയോഗിക്കുന്നത്. അരി ആഹാരം മാത്രമല്ല ഔഷധം കൂടിയാണെന്ന് ഓർമിപ്പിക്കുകയാണ് ജീരകശാല .

ആര്യ ഉണ്ണി