Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ചെറുപ്പത്തിനും തടി കുറയ്ക്കാനും ഈ നെല്ലിക്കാരിഷ്ടം കഴിക്കു
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചെറുപ്പത്തിനും തടി കുറയ്ക്കാനും ഈ നെല്ലിക്കാരിഷ്ടം കഴിക്കു

നെല്ലിക്കയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്. വൈറ്റമിന്‍ സിയുടെ നല്ലൊരു പ്രകൃതിദത്ത ഉറവിടമാണ് ഇത്.

നെല്ലിക്കയ്ക്ക് ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുണ്ട്. വൈറ്റമിന്‍ സിയുടെ നല്ലൊരു പ്രകൃതിദത്ത ഉറവിടമാണ് ഇത്. ആരോഗ്യത്തിനും മുടിയ്ക്കും ചര്‍മത്തിനുമെല്ലാം ഒരുപോലെ ഇതു ഗുണകരവുമാണ്. . വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്നു എന്നതാണ് പ്രധാന ഗുണം. ഓറഞ്ചിലും നാരങ്ങയിലും അടങ്ങിയിരിക്കുന്നതിനേക്കാള്‍ വിറ്റാമിന്‍ സി നെല്ലിക്കയിലുണ്ട്. പോഷകാഹാരക്കുറവുമൂലം ഉണ്ടാകുന്ന രോഗങ്ങള്‍ പരിഹരിക്കാന്‍ നെല്ലിക്കയ്ക്ക് കഴിയും. പുരാതനകാലം മുതല്‍ക്കേ നെല്ലിക്കയുടെ ഗുണത്തെപ്പറ്റി ആയുര്‍വ്വേദ ഗ്രന്ഥങ്ങളില്‍ പറയുന്നുണ്ട്.

ഒരു പ്രത്യേക രീതിയില്‍ തയ്യാറാക്കുന്ന നെല്ലിക്കാ ടോണിക് ശരീരത്തിലെ കൊഴുപ്പു കളഞ്ഞു തടി കുറയ്ക്കാനും ചര്‍മത്തിനും മുടിയ്ക്കും പ്രതിരോധ ശേഷി നല്‍കാനുമെല്ലാം സഹായിക്കുന്ന ഒന്നാണ്. ഇതെങ്ങനെ തയ്യാറാക്കാമെന്നു നോക്കൂ.

നെല്ലിക്ക മാത്രമല്ല, നെല്ലിക്കയ്‌ക്കൊപ്പം ശര്‍ക്കരയും മസാലകളുമെല്ലാം ഈ പ്രത്യേക നെല്ലിക്കാമരുന്നില്‍ ചേര്‍ക്കാറുണ്ട്. ഇതെങ്ങനെ ഉണ്ടാക്കാമെന്നു നോക്കൂ,

നെല്ലിക്ക

ഇതിനായി ആദ്യം വേണ്ടത് 2 കിലോ നെല്ലിക്കയാണ്. ഇതു നല്ലപോലെ കഴുതി തുടച്ച്‌ വെള്ളം മുഴുവനുമായും തുടച്ചു കളഞ്ഞു വയ്ക്കുക. നല്ല വൃത്തിയുള്ള തുണി കൊണ്ടു വേണം, തുടയ്ക്കാന്‍. ഇതുപോലെ വെള്ളത്തിന്റെ അംശം പൂര്‍ണമായും കളയുകയും വേണം. അല്ലെങ്കില്‍ ഇത് കേടാകാന്‍ സാധ്യത ഏറെയാണ്.

കറുവാപ്പട്ട

ഇതിനു ശേഷം ഒരു ചീനച്ചട്ടിയോ അല്ലെങ്കില്‍ ഇരുമ്ബു ചട്ടിയോ ചൂടാക്കി മൂന്നൂ ടീസ്പൂണ്‍ ജീരകം, 3 ടീസ്പൂണ്‍ കറുവാപ്പട്ട, 3-4 ഏലയ്ക്ക എന്നിവ നല്ലപോലെ വറുത്തെടുക്കുക. ഇത് ചൂടാറിക്കഴിയുമ്ബോള്‍ പൊടിച്ചെടുക്കണം.

ശര്‍ക്കര

ശര്‍ക്കരയും ഈ കൂട്ടില്‍ ചേര്‍ക്കുന്ന ഒന്നാണ്. രണ്ടു കിലോ നെല്ലിക്കയ്ക്ക് ഒന്നര കിലോ ശര്‍ക്കരയാണ് വേണ്ടത്. മധുരം കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ശര്‍ക്കര ചേര്‍ക്കാം. നെല്ലിക്കയുടെ അളവിലെ കൂടുതലും കുറവും അനുസരിച്ച്‌ കൂട്ടുകളുടെ അളവിലും വ്യത്യാസം വരുത്തുക. ശര്‍ക്കര നല്ലപോലെ പൊടിയ്ക്കുക.

ഈ പ്രത്യേക നെല്ലിക്കാ അരിഷ്ടം

ഈ പ്രത്യേക നെല്ലിക്കാ അരിഷ്ടം ഉണ്ടാക്കാന്‍ നല്ലത് നമ്മുടെ മണ്‍ഭരണിയാണ്. ഈ ഭരണിയിലും വെള്ളത്തിന്റെ അംശം ഉണ്ടാകരുത്. വെള്ളത്തിന്റെ അംശമുണ്ടെങ്കില്‍ ഇതു കേടാകാന്‍ സാധ്യതയേറെയാണ്.

ഭരണിയുടെ അടിയില്‍ അല്‍പം ശര്‍ക്കര

ഭരണിയുടെ അടിയില്‍ അല്‍പം ശര്‍ക്കര പൊടിച്ചതു വിതറുക. അല്‍പം കട്ടിയായി ഒരു ലെയറായി വേണം, ഇതിടാന്‍. ഇതിനു മുകളില്‍ അല്‍പം നെല്ലിക്ക ഇടുക. മീതേ അല്‍പം പൊടിച്ചു വച്ച മസാലപ്പൊടികളും. വീണ്ടും ശര്‍ക്കരയും നെല്ലിക്കയും ഇട്ടു മസാലപ്പൊടിയും ഇടുക. ഇങ്ങനെ ഭരണി മുഴുവന്‍ നിറയ്ക്കുക. ഏറ്റവും മുകളിലും ശര്‍ക്കര വേണം, ഇടാന്‍.

ഈ ഭരണിയുടെ വായ്ഭാഗം
ഈ ഭരണിയുടെ വായ്ഭാഗം അടപ്പു കൊണ്ട് അടയ്ക്കുക. വായു തീരെ കടക്കാത്ത വിധത്തില്‍ അടയ്‌ക്കേണ്ട. അതായത് അത്രയ്ക്കും മൂടുന്ന വിധത്തില്‍ വേണ്ടെന്നര്‍ത്ഥം. ഇതിനു മുകളില്‍ ഒരു തുണി കൊണ്ട് ഭരണിയുടെ വായ മൂടിക്കെട്ടണം. തുണി മൂടി ചരടു കൊണ്ട് ചുറ്റും കെട്ടാം. ഇതും വല്ലാതെ മുറുക്കി കെട്ടണം എന്നില്ല. അല്‍പം വായു സഞ്ചാരം കടക്കാന്‍ അനുവദിയ്ക്കാം.
ഇത് ഇരുണ്ട ഒരിടത്ത്
ഇത് ഇരുണ്ട ഒരിടത്ത്, അതായത് സൂര്യപ്രകാശം കടക്കാത്ത ഒരിടത്തു വയ്ക്കുക. 40 ദിവസം ഇങ്ങനെ വയ്ക്കണം. എല്ലാ ചേരുവകളും കൂട്ടിക്കലര്‍ന്ന് അരിഷ്ടം രൂപപ്പെടാനാണ് ഇതു ചെയ്യുന്നത്.
40 ദിവസത്തിനു ശേഷം
40 ദിവസത്തിനു ശേഷം ഇത് ഊറ്റിയെടുത്ത് വൃത്തിയുള്ള ഗ്ലാസ് ജാറിലോ കുപ്പിയിലോ വയ്ക്കുക. വീണ്ടും ഒരാഴച ഇത സൂര്യപ്രകാരം കടക്കാത്ത ഒരിടത്തു വയ്ക്കുക. ഇതിലെ ബാക്കിയുളള വസ്തുക്കള്‍ അടിയാനാണ് ഇതു ചെയ്യുന്നത്. ബാക്കി വന്ന നെ്ല്ലിക്ക കളയുക.
പിന്നീട്
പിന്നീട് ഇത് വേറൊരു കുപ്പിയിലേയ്‌ക്കോ ജാറിലേയ്‌ക്കോ ഊററിയെടുത്തു വയ്ക്കുക. ഇത് ഉപയോഗിയ്ക്കാം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോല കഴിയ്ക്കാവുന്ന ഹോം മെയ്ഡ് അരിഷ്ടമാണ് ഇത്. കുട്ടികള്‍ക്ക് 15 മില്ലിയും മുതിര്‍ന്നവര്‍ക്ക് 30 മില്ലിയും ദിവസവും കുടിയ്ക്കാം.

ശരീരത്തിനു പ്രതിരോധ ശേഷി

ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന നല്ലൊരു മരുന്നാണിത്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യം നല്‍കുന്ന ഒന്ന്. അസുഖങ്ങള്‍ തടയാന്‍ സഹായിക്കുന്ന ഒന്നാണിത്. കോള്‍ഡ്, അലര്‍ജി തുടങ്ങിയ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരം.
പ്രമേഹത്തിനും കൊളസ്‌ട്രോളിനുമെല്ലാം
പ്രമേഹത്തിനും കൊളസ്‌ട്രോളിനുമെല്ലാം നല്ലൊരു മരുന്നാണ് ഇത്. നെല്ലിക്ക പൊതുവേ കൊളസ്‌ട്രോളും പ്രമേഹവും കുറയ്ക്കാന്‍ സഹായിക്കും. ഇതില്‍ ചേര്‍ത്തിരിയ്ക്കുന്ന മസാലകളും ഈ പ്രശ്‌നങ്ങളില്‍ നിന്നും ശരീരത്തെ സംരക്ഷിയ്ക്കുന്ന ഒന്നാണ്.

മുടിയ്ക്കും ചര്‍മത്തിനും

മുടിയ്ക്കും ചര്‍മത്തിനും ഒരുപോലെ സഹായകമാണ് നെല്ലിക്ക. ഇതു മുടി നല്ലപോലെ വളരാന്‍ ഏറെ നല്ലതാണ്. അകാല നരയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിലെ വൈറ്റമിന്‍ സി ആണ് പ്രധാനമായും ഈ ഗുണം നല്‍കുന്നത്. ചര്‍മത്തിന്റെ ആരോഗ്യത്തിനും ഈ പ്രത്യേക നെല്ലിക്കാ മരുന്നു സഹായകമാണ്. രക്തസഞ്ചാരം വര്‍ദ്ധിപ്പിയ്ക്കുന്നതു കൊണ്ടു തന്നെ നിറം വര്‍ദ്ധിപ്പിയ്ക്കാനും ചര്‍മത്തിനു തിളക്കത്തിനും ചുളിവു മാറ്റാനുമെല്ലാം ഏറെ ന്ല്ലതാണ്.

വയറിന്റെ ആരോഗ്യത്തിന്

വയറിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണ് ഈ പ്രത്യേക നെല്ലിക്കാ അരിഷ്ടം. ദഹനത്തിന് ഉത്തമം, അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങള്‍ക്ക് അത്യുത്തമം. മലബന്ധം മാറാനും സഹായിക്കും. ഇത്തരം ഗുണങ്ങളെല്ലാം കുട്ടികള്‍ക്കും ലഭിയ്ക്കും.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ പറ്റിയ നല്ലൊരു പ്രകൃതി ദത്ത മരുന്നു കൂടിയാണ് ഈ പ്രത്യേക നെല്ലിക്കാ അരിഷ്ടം. ഇത് ആരോഗ്യകരമായ രീതിയില്‍ ശരീരത്തിലെ തടിയും കൊഴുപ്പുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്നു. നെല്ലിക്കയും മസാലകളുമെല്ലാം പൊതുവേ തടി കുറയ്ക്കാന്‍ ഏറെ സഹായകമാണ്.
കടപ്പാട്:boldsky
2.66666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top