Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ചുവന്ന മുളകിന്‍റെ ആരോഗ്യഗുണങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചുവന്ന മുളകിന്‍റെ ആരോഗ്യഗുണങ്ങള്‍

മഞ്ഞ, കറുപ്പ്, ചുവപ്പ്, പച്ച തുടങ്ങി വര്ണ്ണങവൈവിധ്യവും, 200 ഓളം ഇനങ്ങളിലും പെട്ട മുളകുകള്‍ ഉണ്ട്. ഇവയാകട്ടെ എരിവിന്റെ് തീവ്രതയില്‍ കൂടിയും കുറഞ്ഞുമിരിക്കും. ഇവയില്‍ ചുവന്ന മുളകിന്‍റെ ആരോഗ്യഗുണങ്ങള്‍ നോക്കാം

അമേരിക്കയില്‍ ജന്മമെടുത്ത ചുവന്ന മുളക് ബി.സി 7500 കാലം മുതല്‍ ലോകമെങ്ങുമുള്ള ജനങ്ങളുടെ ഭക്ഷണത്തിലെ ഒരു പ്രധാന ഘടകമാണ്.
ലോകസഞ്ചാരിയായിരുന്ന ക്രിസ്റ്റഫര്‍ കൊളംബസ് ഇത് സ്പെയിനിലേക്ക് കൊണ്ടുവന്നു. പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇത് സംഭവിച്ചത്. തുടര്‍ന്ന് യൂറോപ്പ്, ഏഷ്യ, ഇന്ത്യ, ആഫ്രിക്ക എന്നിവിടങ്ങളിലെല്ലാം മുളക് കൃഷി വ്യാപകമായി.
മഞ്ഞ, കറുപ്പ്, ചുവപ്പ്, പച്ച തുടങ്ങി വര്‍ണ്ണവൈവിധ്യവും, 200 ഓളം ഇനങ്ങളിലും പെട്ട മുളകുകള്‍ ഉണ്ട്. ഇവയാകട്ടെ എരിവിന്‍റെ തീവ്രതയില്‍ കൂടിയും കുറഞ്ഞുമിരിക്കും.
ആന്‍റിബയോട്ടിക് ഗുണങ്ങളുള്ള മുളകിന് മറ്റ് നിരവധി ആരോഗ്യപരവും, ഔഷധപരവുമായ ഗുണങ്ങളുണ്ട്. മുളകിന്‍റെ ആരോഗ്യപരമായ ചില ഗുണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഹൃദയാരോഗ്യം

കൊളസ്ട്രോളിന്‍റെയും, ട്രൈഗ്ലിസറൈഡിന്‍റെയും അളവ് കുറയ്ക്കാന്‍ മാത്രമല്ല പ്ലേറ്റ്ലെറ്റുകള്‍ കൂടിച്ചേര്‍ന്ന് രക്തം കട്ടപിടിക്കാനിടയാകുന്നതും തടയാന്‍ മുളകിനാവും. ഹൃദയസംബന്ധമായ പ്രശ്നങ്ങളുള്ളവര്‍ക്ക് അനുകൂലമായ ഒരു ഘടകമാണിത്. മാത്രമല്ല രോഗലക്ഷണങ്ങളുള്ളവര്‍ക്കും ഇത് ഉപയോഗപ്പെടുത്താം.

വേദനസംഹാരി


മുളകിന്‍റെ മറ്റൊരു പ്രധാന ഗുണമാണ് വേദനകള്‍ കുറയ്ക്കാനുള്ള കഴിവ്. സന്ധിവാതം പോലുള്ള രോഗങ്ങള്‍ക്ക് ഇത് ഫലപ്രദമാണ്. മുളകിലടങ്ങിയിരിക്കുന്ന കാപ്സൈസിന്‍ ആണ് ഈ ഔഷധഗുണം നല്കുന്നത്. സന്ധിവാതം, നടുവേദന, തുടങ്ങിയ പ്രശ്നങ്ങള്‍ക്കുപയോഗിക്കുന്ന ക്രീമുകളില്‍ കാപ്സൈസിന്‍ ഒരു പ്രധാന ഘടകമാണ്.

മുളകിലടങ്ങിയ കാപ്സായ്സിന്‍ എന്ന ഘടകം ശരീരത്തിലെ വേദനയും പുകച്ചിലും കുറയ്ക്കാന്‍ സഹായിക്കും. വാതം, സന്ധിവാതം തുടങ്ങിയവര്‍ക്ക് ആശ്വാസം നല്കാന്‍ മുളക് ഉപയോഗം സഹായിക്കും. മുളകിലെ ഘടകങ്ങള്‍ പ്ലാസ്മ പ്രോട്ടീനുകളിലുണ്ടാക്കുന്ന മാറ്റമാണ് ഇതിന് സഹായിക്കുന്നത്.

ദഹനസഹായി


കാലങ്ങളോളം ഡോക്ടര്‍മാരും, മറ്റ് ചികിത്സകരും പറഞ്ഞിരുന്നത് അള്‍സറും, അസിഡിറ്റിയുമുള്ളവര്‍ മുളക് ഉപയോഗിക്കരുതെന്നായിരുന്നു. എന്നാല്‍ അടുത്തകാലത്ത് നടന്ന ഗവേഷകരുടെ കണ്ടെത്തല്‍ ചുവന്ന മുളകില്‍ ധാരാളമായി അടങ്ങിയ കാപ്സൈസിന്‍ അള്‍സറിന് ശമനം നല്കുമെന്നാണ്.

ഹൈഡ്രോക്ലോറിക് ആസിഡ് ഉത്പാദിപ്പിക്കുന്നതില്‍ ഏറെ സഹായിക്കുന്നതാണ് ചുവന്ന മുളക്. ഇത് ദഹനത്തിന് മാത്രമല്ല അള്‍സര്‍ മൂലമുള്ള വയറ് വേദനയ്ക്കും ശമനം നല്കും. ഇതിന് പുറമേ ഗ്യാസ്ട്രബിളിനും, വയര്‍ വീര്‍ക്കുന്നതിനും ചുവന്ന മുളക് ആശ്വാസം നല്കും


അസ്ഥികള്‍ക്ക് ബലം


അസ്ഥികള്‍ക്കും, പല്ലുകള്‍ക്കും കരുത്ത് നല്കുന്ന ഘടകമായ കാല്‍സ്യം ധാരാളമായി അടങ്ങിയതാണ് ചുവന്ന മുളക്. പാലിന് അലര്‍ജിയുള്ളവര്‍ക്കും, പാല്‍ ഇഷ്ടമില്ലാത്തവര്‍ക്കും പാലിലടങ്ങിയിരിക്കുന്നതിന് സമാനമായ പോഷകങ്ങള്‍ ലഭിക്കാനായി ചുവന്ന മുളക് ഉപയോഗിച്ചാല്‍ മതി. ഇത് പല്ലിനും, അസ്ഥികള്‍ക്കും കരുത്ത് നല്കും.

രക്തസമ്മര്‍ദ്ധം കുറയ്ക്കാം


പ്രമേഹരോഗമുള്ളവര്‍ക്കും, അമിതശരീരഭാരം ഉള്ളവര്‍ക്കും മുളക് ഉപയോഗിക്കുന്നത് ഏറെ ഗുണം നല്കുമെന്ന് 2006 ല്‍ താസ്മാനിയ യൂണിവേഴ്സിറ്റിയില്‍ നടന്ന പഠനമനുസരിച്ച് പ്രസിദ്ധീകരിച്ച അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ന്യൂട്രീഷനിലെ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഹൃദയാഘാതം തടയാം


രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതിനായി പല മാര്‍ഗ്ഗങ്ങളും പരീക്ഷിക്കുന്നവര്‍ക്ക് ഏറെ സഹായകരമാവും മുളക്. ഇത് രക്തത്തിന്‍റെ കൊഴുപ്പ് കുറച്ച് രക്തം ധമനികളില്‍ കട്ടപിടിക്കുന്നത് തടഞ്ഞ് ഹൃദയാഘാത സാധ്യത കുറയ്ക്കുന്നു. ഇതിനായി എല്ലാ ദിവസവും മുളക് ചേര്‍ത്ത ഭക്ഷണം കഴിക്കുന്നത് ശീലമാക്കുക.

കാന്‍സറിനെ തടയാം


2006 ല്‍ പുറത്തിറക്കിയ ക്യാന്‍സര്‍ റിസര്‍ച്ച് റിപ്പോര്‍ട്ട് അനുസരിച്ച് പ്രോസ്റ്റേറ്റ് ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ കാപ്സായ്സിന്‍ സഹായിക്കും. ക്യാന്‍സറിനെ ആരംഭദശയില്‍ തന്നെ തടയാന്‍ ഇതിന് കഴിവുണ്ട്.

കൊഴുപ്പില്‍ നിന്ന് മുക്തി

മുളക് ഉപയോഗിക്കുമ്പോളുണ്ടാകുന്ന ചൂട് കലോറി ഉപയോഗം കൂടാനും, അതോടൊപ്പം കൊഴുപ്പ് പാളികളെ ഓക്സിജനുമായി ചേരാനും ഇടയാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു.

അള്‍സറിനെ തടയാം

ചുവന്ന മുളക് ഉപയോഗിക്കുന്നത് വയറ്റില്‍ അള്‍സറുണ്ടാകാന്‍ ഇടയാക്കും എന്നൊരു വിശ്വാസമുണ്ട്. എന്നാല്‍ മുളക് അള്‍സര്‍ ഉണ്ടാക്കില്ലെന്ന് മാത്രമല്ല പുറമേ നിന്ന് വയറ്റിലെത്തുന്ന ബാക്ടീരിയകളെ കൊല്ലുകയും, വയറ്റിലെ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സ്രവങ്ങളുത്പാദിപ്പിക്കുന്ന കോശസ്തരത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും.

2.87878787879
darvees Nov 30, 2017 01:20 PM

പിന്നെ എന്തു കൊണ്ട് ആണ് ഡോക്ടര്‍ എല്ലാവരും പറയുന്നു എരിവു മുളക് അതികം ഉപയോഗികരുത് എന്ന് മുകളില്‍ പറയുന്ന എല്ലാം ശരി ആണ്

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top