অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ചില ആരോഗ്യ വിവരങ്ങൾ

ചില ആരോഗ്യ വിവരങ്ങൾ
 1. ചെറുതല്ല ഈ നാരങ്ങ
 2. ചായ കുടിക്കൂ ആരോഗ്യം സംരക്ഷിക്കൂ
 3. മുഖം വൃത്തിയാക്കാൻ എളുപ്പവഴികൾ
 4. കൈയുടെ പരുപരുപ്പ് മാറ്റാം
 5. മുന്തിരിജ്യൂസിന്റെ ഗുണങ്ങള്‍
 6. അമിതമായ ഇന്റര്നെനറ്റ് ഉപയോഗം അഡിക്ഷനു കാരണം
 7. ഗോതമ്പ് പ്രിയരറിയാന്‍
 8. നിത്യ യൗവ്വനത്തിന് വിപരീതകരണിമുദ്ര
 9. കറിവേപ്പില പ്രമേഹത്തിന് നല്ലത്
 10. വേദനയില്‍ നിന്ന് രോഗം തിരിച്ചറിയാം
 11. അജിനോമോട്ടോ ഉപയോഗം സൂക്ഷിച്ച്.
 12. മാനസിക പിരിമുറുക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കും
 13. അപസ്മാരത്തിന് ചികിത്സയുണ്ടോ?
 14. വാര്‍ധക്യത്തെ പിടിച്ചുനിര്‍ത്താന്‍ 'നാസ'യുടെ ഔഷധം
 15. കൗമാരത്തിൽ വേണ്ടത് സമ്പൂർണ പോഷണം
 16. സോയക്കുണ്ട് ഗുണവും ദോഷവും
 17. ഭക്ഷണം കഴിച്ചാൽ ഓർമ്മ കുറയുമോ?
 18. സന്ധിവേദന അകറ്റാൻ കറുവപ്പ‌‌ട്ട
 19. പഫ് കഴിക്കും മുമ്പ്
 20. തലച്ചോറിന് വേണം മൈൻഡ് ഡയറ്റ്
 21. ആപ്പിളിന് പറയാനുണ്ട് ആനക്കാര്യം
 22. പഴത്തോലിൽ നിന്ന് ആരോഗ്യം ഉണ്ടാക്കാം
 23. ആഘോഷത്തിന് ദഹനവ്യവസ്ഥയിൽ എന്തു കാര്യം ?
 24. വാക്സിൻ എടുക്കൂ ഡിഫ്തീരിയ തടയൂ
 25. ആയിരം ഗുണമുള്ള മുള
 26. മലേറിയ: മരണത്തിൽ അറുപത് ശതമാനം കുറവ്
 27. പപ്പായയുടെ കുരുവും ഔഷധം
 28. ഉറക്കഭ്രാന്തന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; രാവിലെ നേരത്തെ എഴുനേല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനങ്ങള്‍
 29. ജെനെറിക് മരുന്നുകള്‍ ജനത്തിന് ഗുണകരമോ?
 30. ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ശരീരത്തിന് ദോഷകരമെന്ന് പഠനം.
 31. കൊറോണറി ആന്‍ജിയോപ്ലാസ്റ്റി: അറിയേണ്ടതെല്ലാം
 32. പ്രമേഹത്തിനെതിരെ കൈകോര്‍ത്തുപിടിച്ച്‌
 33. വെള്ളത്തിലെ പ്രസവത്തിന് പ്രചാരം വര്‍ധിക്കുന്നു
 34. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സ്തനാര്‍ബുദത്തിന് കാരണമാവും
 35. നടത്തത്തിന്റെ പ്രാധാന്യമറിയിച്ച്‌ വേള്‍ഡ് വാക്കിംഗ് ഡേ
 36. പ്രമേഹ നിയന്ത്രണത്തിന് വെണ്ടക്ക
 37. കഞ്ഞിവെള്ളം വെറുതെ കളയല്ലേ..
 38. പ്രമേഹം അന്ധതക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ്‌
 39. സ്ത്രീകളുടെ ആരോഗ്യം കാക്കാം
 40. മൂത്രശങ്ക പിടിച്ചുവയ്ക്കുന്നത് ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കും -
 41. കുട്ടികള്‍ക്ക് ഒരുപാട് ജ്യൂസ് കൊടുത്താല്‍ പല്ലുപോകും -
 42. പ്രായം നാല്പത് കഴിഞ്ഞോ?
 43. കരളിനെ സംരക്ഷിക്കാം
 44. മരുന്നുകഴിക്കുന്നുണ്ടോ: മദ്യം ഒഴിവാക്കൂ
 45. അധികമായാല്‍ ശബ്ദവും കുഴപ്പമാണ്

ചെറുതല്ല ഈ നാരങ്ങ

ഒരു കപ്പ് ചെറുനാരങ്ങാനീരില്‍ കാല്‍കപ്പ് ചൂടുവെള്ളവും ഒരു കപ്പ് ഓറഞ്ച് ജ്യൂസും ചേര്‍ത്ത് ഒരു സ്‌പ്രേ ബോട്ടിലില്‍ ഒഴിക്കുക. കുറേശ്ശെയായി മുടിയില്‍ സ്‌പ്രേ ചെയ്യുക. കേടുവന്ന മുടിയിഴകള്‍ നന്നായി വളരുന്നതിന് ഇത് സഹായിക്കും. ഈ മിശ്രിതത്തോടൊപ്പം കണ്ടീഷണര്‍ കൂടി ചേര്‍ത്ത് പുരട്ടിയാല്‍ മുടിയുടെ വരള്‍ച്ച മാറും. ഏതു തരം തലമുടിക്കാര്‍ക്കും ചെറുനാരങ്ങാനീരുകൊണ്ടുള്ള സ്‌പ്രേ ഉപയോഗിക്കാം.
ചെറുനാരങ്ങയും ഓറഞ്ചും ചേര്‍ന്ന മിശ്രിതം കൊണ്ട് മുടിക്ക് നിറം കൊടുക്കാം. ഈ മിശ്രിതത്തില്‍ കോട്ടണ്‍ മുക്കി നിറം കൊടുക്കേണ്ട ഭാഗത്ത് തേച്ചാല്‍ മതി. ഒന്നരമണിക്കൂര്‍ കഴിഞ്ഞ് ഒരിക്കല്‍കൂടി ചെറുനാരങ്ങാനീര് പുരട്ടി വീണ്ടും അര മണിക്കൂര്‍ ഇരിക്കണം. ശേഷം കണ്ടീഷണര്‍ ഉപയോഗിച്ച് തലമുടി നന്നായി കഴുകുക. നിറം മാറി വരാന്‍ മൂന്നോ നാലോ ആഴ്ച വേണ്ടിവരും. ചെറുനാരങ്ങാനീരിനൊപ്പം അല്‍പം മോയിസ്ചറൈസര്‍ ക്രീം മിക്‌സ് ചെയ്ത് പുരട്ടുക. താത്കാലികമായി മുടിയുടെ നിറം മാറ്റാം.
ചെറുനാരങ്ങാനീര് തലയോട്ടിയില്‍ തേച്ചാല്‍ രണ്ടുണ്ട് ഗുണം. താരന്‍ കുറയും. ചെറുനാരങ്ങ നല്ലൊരു കണ്ടീഷണറാണ്. ഓരോ ടേബിള്‍സ്പൂണ്‍ വീതം ഒലീവ് എണ്ണയും, തേനും, ചെറുനാരങ്ങനീരും ചേര്‍ക്കുക. ഈ മിശ്രിതം തലയില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂര്‍ വെക്കുക. 30 മിനിട്ടിനു ശേഷം മുടി നന്നായി കഴുകാം. മുടിക്കു ചേര്‍ന്ന പ്രകൃതിദത്തമായ കണ്ടീഷണറാണിത്. ഒരേ അളവില്‍ ചെറുനാരങ്ങ നീരും വെളിച്ചെണ്ണയും എടുത്തു കാച്ചി തലയില്‍ തേക്കുന്നത് നന്ന്.
മുടി വളരാനും വിദ്യയുണ്ട്. ഒരുമുട്ട, അഞ്ച് ടേബിള്‍സ്പൂണ്‍ ഹെന്ന എന്നിവ ഒരു കപ്പ് ഇളം ചൂടുവെള്ളത്തില്‍ ചേര്‍ക്കുക. അതിലേക്ക് ഒരു പകുതി ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് തലയോട്ടിയില്‍ തേക്കുക. രണ്ട് മണിക്കൂറിന് ശേഷം ഷാംപൂ ഇട്ട് കഴുകാം.
നാലു ടേബിള്‍സ്പൂണ്‍ തേങ്ങയുടെ തലപ്പാലും ഒരു ചെറുനാരങ്ങയുടെ നീരും യോജിപ്പിക്കുക. തലയോട്ടിയില്‍ തേച്ചുപിടിപ്പിച്ച് ഒരു മണിക്കൂറിനു ശേഷം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ചെയ്താല്‍ മുടികൊഴിച്ചില്‍ ഭേദപ്പെടും. തലയിലെ രക്തയോട്ടം കൂടും. മുടിക്ക് കട്ടിയും തിളക്കവും ലഭിക്കും.
പ്രകൃതിദത്തമായ ഷാംപൂ ആണ് ചെറുനാരങ്ങനീര്. ചെറു ചൂടുവെള്ളത്തില്‍ സോപ്പ് അലിയിക്കുക. അല്പം ഒലീവ് എണ്ണയും ചെറുനാരങ്ങയുടെ നീരും ചേര്‍ത്ത് നന്നായി കുലുക്കി ഷാംപൂവായി ഉപയോഗിക്കാം. ഒരാഴ്ചവരെ ഇത് ഉപയോഗിക്കാം.
കറ്റാര്‍വാഴയുടെ നീരും ചെറുനാരങ്ങാനീരും ചേര്‍ന്ന മിശ്രിതം തലയോട്ടിയിലും തലമുടിയിലും തേക്കുക. 15 മിനിട്ടിനു ശേഷം മുടി കഴുകണം. ആഴ്ചയില്‍ മൂന്നോ നാലോ പ്രാവശ്യം ഇങ്ങനെ ചെയ്താല്‍ മുടി കൊഴിച്ചില്‍ മാറും.

ചായ കുടിക്കൂ ആരോഗ്യം സംരക്ഷിക്കൂ

ഹൃദയാഘാതം,പക്ഷാഘാതം,ദന്തക്ഷയം തുടങ്ങിയ രോഗങ്ങള്‍ അകറ്റി നിര്‍ത്താനാകുമെന്ന് പഠനം.കൂടാതെ ഭാരംകുറയ്ക്കാനും ചായകുടി സഹായിക്കുമത്രേ. കട്ടന്‍ചായയിലടങ്ങിയിരിക്കുന്ന ആന്‍ഡി ഓക്‌സിഡന്റുകളാണ് ഹൃദയത്തെ സംരക്ഷിക്കുന്നത്. ഇത് മോണരോഗങ്ങള്‍ക്കും പല്ല് ദ്രവിക്കലിനും എതിരെ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ചായയിലടങ്ങിയിരിക്കുന്ന സ്വഭാവിക കണങ്ങളായ ഫ്‌ളവനോയ്ഡുകള്‍ ശരീരത്തിലെ കൊഴുപ്പിനെ എരിച്ച് കളയുന്നതായും ഇത് വണ്ണം കുറയ്ക്കുന്നതിലേക്ക് നയിക്കുന്നതായും പഠനം പറയുന്നു.

മുഖം വൃത്തിയാക്കാൻ എളുപ്പവഴികൾ

1. മുഖം ആദ്യം ഇളം ചൂടുവെള്ളം കൊണ്ട് കഴുകാം. ചര്‍മത്തിലെ സുഷിരങ്ങള്‍ തുറന്ന് അഴുക്ക് നീങ്ങും.

2. ഇനി ഫേസ് വാഷോ സോപ്പോ മുഖത്തു വട്ടത്തില്‍ പുരട്ടുക.

3. തണുത്ത വെള്ളമുപയോഗിച്ച് തുടരെത്തുടരെ മുഖം കഴുകി സോപ്പിന്റെ അംശം മുഴുവന്‍ കളയണം.

4. വൃത്തിയുള്ള മൃദുവായ ടവല്‍ കൊണ്ട് വെള്ളം ഒപ്പി കളയാം. അമര്‍ത്ത് ഉരസുന്നത് ഒഴിവാക്കണം.

5. തുടച്ചുണക്കിയ ശേഷം ടോണര്‍ പഞ്ഞിയില്‍ മുക്കി മുഖത്ത് തേക്കുക. ചര്‍മ സുഷിരങ്ങള്‍ തടയുന്നതിനാണ് ടോണര്‍.

6. ഇനി ചര്‍മത്തിലെ ജലാംശം നിലനിര്‍ത്താന്‍ മോയസ്ചറൈസിങ് ക്രീമോ ലോഷനോ പുരട്ടുക.

കൈയുടെ പരുപരുപ്പ് മാറ്റാം

പരുപരുത്ത കൈകള്‍ പലരുടേയും പ്രശ്‌നമാണ്. വരണ്ട ചര്‍മമാണ് ഇതിനുള്ള പ്രധാന കാരണം. പഞ്ചസാരത്തരികളും ചെറുനാരങ്ങാനീരും കലര്‍ത്തി അല്‍പം ഒലീവ് ഓയിലോ ആവണെക്കെണ്ണയോ ചേര്‍ത്ത് കൈകള്‍ക്കുള്ളില്‍ വച്ച് പതുക്കെ അമര്‍ത്തിത്തിരുമ്മുന്നത് കൈകളിലെ പരുപരുപ്പ് മാറി കിട്ടും

തക്കാളിയും ഗ്ലിസറിനും ചെറുനാരങ്ങാനീരും കലര്‍ത്തി കൈകളില്‍ അല്‍പനേരം മസാജ് ചെയ്യുക. ഒലീവ്, ബദാം ഓയില്‍ കലര്‍ത്തി കൈകളില്‍ മസാജ് ചെയ്യുന്നതും കൈകള്‍ മൃദുവാക്കാന്‍ സഹായിക്കും.

പൊടിച്ച ഓട്‌സ് അല്‍പം ആപ്പിള്‍ സിഡാര്‍ വിനെഗറില്‍ കലര്‍ത്തുക. ഇതു കൊണ്ട് കൈകള്‍ക്കുള്ളില്‍ മസാജ് ചെയ്യുന്നതും നല്ലതാണ്‌. തേന്‍, വിനെഗര്‍ എന്നിവ കലര്‍ത്തി കൈകള്‍ മസാജ് ചെയ്യുന്നതും കൈകള്‍ക്കുള്‍ഭാഗം മൃദുവാക്കാന്‍ സഹായിക്കും. ഇത്തരം മാര്‍ഗങ്ങള്‍ ആഴ്ചയില്‍ രണ്ടു മൂന്നു തവണയെങ്കിലും ചെയ്യുകയാണെങ്കില്‍ കൈകളിലെ പരുപരുപ്പ് മാറി കിട്ടും

മുന്തിരിജ്യൂസിന്റെ ഗുണങ്ങള്‍

മുന്തിരി കഴിയ്ക്കുന്നതുപോലെ തന്നെ മുന്തിരി ജ്യൂസ് കുടിയ്ക്കുന്നതു കൊണ്ടും പല പ്രയോജനങ്ങളുമുണ്ട്. അസിഡിറ്റി ചെറുക്കാനുള്ള നല്ലൊരു വഴിയാണ് മുന്തിരി ജ്യൂസ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങളുള്ളവര്‍ മുന്തിരി ജ്യൂസ് ദിവസവും കുടിയ്ക്കുന്നത് ഗുണം ചെയ്യും.

രക്തസമ്മര്‍ദം കുറയ്ക്കാനും മുന്തിരി ജ്യൂസ് നല്ലതാണ്. ഇത് ബിപി നിയന്ത്രിയ്ക്കുവാന്‍ സഹായിക്കും. മൈഗ്രേയ്ന്‍ പ്രശ്‌നമുള്ളവര്‍ക്ക് മുന്തിരി ജ്യൂസില്‍ വെള്ളം ചേര്‍ക്കാതെ കുടിയ്ക്കുന്നത് നല്ലതാണ്.

മുടി കൊഴിച്ചില്‍ തടയുന്നതിനും മുന്തിരി ജ്യൂസ് നല്ലതാണ്. ഇതിലെ ആന്റിഓക്‌സിഡന്റുകള്‍ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതാണ് കാരണം. കൂടാതെ ബ്രെസ്റ്റ് ക്യാന്‍സര്‍ തടയുന്നതിനും മുന്തിരി ജ്യൂസ് നല്ലതാണ്‌. ഇതിലെ റെസവെരാട്ടോള്‍ എന്ന ഘടകം ശരീരത്തില്‍ ട്യൂമര്‍ കോശങ്ങളുണ്ടാകുന്നത് തടയുന്നു.

അമിതമായ ഇന്റര്നെനറ്റ് ഉപയോഗം അഡിക്ഷനു കാരണം

യുവാക്കളില്‍ അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം അഡിക്ഷനു കാരണമാകുമെന്ന് കണ്ടെത്തല്‍. മിസീറി യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ഡ്യൂക് യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സെന്റര്‍, ഡ്യുക് ഇന്‍സ്റ്റിറ്റിയൂട് ഓഫ് ബ്രെയിന്‍ സയന്‍സ് എന്നിവയിലെ ശാസ്ത്രജ്ഞര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

അഡ്വാന്‍സ് നെറ്റ്‌വര്‍ക്‌സ് ആന്‍ഡ് ടെലികമ്മ്യൂണിക്കേഷന്‍സ് സിസ്റ്റം എന്ന വിഷയത്തില്‍ ചെന്നൈയില്‍ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് പഠന റിപ്പോര്‍ട് അവതരിപ്പിച്ചത്. ഇന്ത്യന്‍ ശാ്‌സത്രജ്ഞരും ഇതില്‍ പങ്കാളികളാണ്. പ്രത്യേക രീതിയിലുള്ള ഇന്റര്‍നെറ്റ് ഉപയോഗവും ഇന്റര്‍നെറ്റ് അഡിക്റ്റുകളുടെ സ്വഭാവ രീതികളും പഠനപ്രബന്ധത്തില്‍ വിശകലനം ചെയ്തു. 69 വിദ്യാര്‍ഥികളില്‍ രണ്ടുമാസത്തോളമാണ് പഠനം നടത്തിയത്.

ഇന്റര്‍നെറ്റ് ഉപയോഗം വ്യക്തിയില്‍ ഉണ്ടാക്കുന്ന സ്വധീനം അളക്കുന്നതിനായി 20 ചോദ്യങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കി. പൂജ്യം മുതല്‍ 200 പോയന്റ് വരെയാണ് ഇതിനു കണക്കാക്കിയത്. അമിതമായ ഇന്റര്‍നെറ്റ് ഉപയോഗം മൂലം സമുഹത്തില്‍ നിന്ന് ഉള്‍ വലിയല്‍, അസഹിഷ്ണുത, നെഗറ്റീവ് തിങ്കിംഗ്, ജീവിതത്തോട് തെറ്റായ സമീപനം തുടങ്ങിയ കാര്യങ്ങള്‍ അളക്കുന്നതിനായിരുന്നു ഇത്.

30 മുതല്‍ 134 വരെ പോയന്റുകളാണ് ഈ ചോദ്യങ്ങള്‍ക്ക് ഓരോവിദ്യാര്‍ഥികളും സ്‌കോര്‍ ചെയ്തത്. ശരാശരി 75. പിന്നീട് ഈ 69 വിദ്യാര്‍ഥികളുടെ ആകെ ഇന്റര്‍നെറ്റ് ഉപയോഗം അളന്നു. 140 മെഗാബൈറ്റ് മുതല്‍ 51 ജിഗാ ബൈറ്റ് വരെയായിരുന്നു ഉപയോഗം. ശരാശരി 7 ജിഗാബൈറ്റ്. ഗെയ്മിംഗ്, ചാറ്റിംഗ്, ബ്രൗസിംഗ് എന്നിവയ്ക്കുവേണ്ടിയാണ് കൂടുതല്‍ സമയവും വിദ്യാര്‍ഥികള്‍ ചെലവഴിച്ചിരുന്നത്. ഏറ്റവും കുറവ് ഇ-മെയിലും സോഷ്യല്‍ സൈറ്റുകള്‍ക്കും. പഠനത്തിനൊടുവില്‍ ലഭിച്ച വിവരമനുസരിച്ച് 5 മുതല്‍ 10 ശതമാനം വരെ ഇന്ററനെറ്റ് ഉപയോക്താക്കള്‍ ഇന്റര്‍നെറ്റ് അഡിക്റ്റുകളാണെന്നു ബോധ്യപ്പെട്ടു.

മൗത്ത് വാഷുകള്‍ ഹൃദയാഘാതത്തിനും, സ്‌ട്രോക്കിനുമുള്ള സാധ്യത കൂട്ടുന്നു

നല്ല ബാക്ടീരിയകളെയാണ് മൗത്ത് വാഷറുകള്‍ കൊല്ലുന്നതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു

ഒന്ന് വായിലൊഴിച്ച് കുലുക്കുഴിഞ്ഞാല്‍ മതി വായിലെ സകല അഴുക്കുകളും ഒഴിവാക്കാം. ഈ പരസ്യവാചകം കേട്ട് എളുപ്പത്തില്‍ വായിലെ കീടങ്ങളെ നശിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചവര്‍ അറിയാന്‍, നിങ്ങളുടെ വായ വൃത്തിയാക്കല്‍ ഹൃദയാഘാതത്തിലും, സ്‌ട്രോക്കിലും പരിണിക്കാന്‍ സാധ്യത കൂടുതലാണ്

രക്തത്തിലെ പ്രഷര്‍ കുറച്ച് നിര്‍ത്തുന്ന നല്ല ബാക്ടീരിയകളെയാണ് മൗത്ത് വാഷറുകള്‍ കൊല്ലുന്നതെന്ന് ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ബ്ലഡ് വെസലുകളെ റിലാക്‌സ് ചെയ്ത് നിര്‍ത്തുന്ന ബാക്ടീരിയകളുടെ പ്രവര്‍ത്തനം ഇല്ലാതാകുന്നതോടെ പ്രഷര്‍ ഉയരും. ഉദാഹരണത്തിന് ശക്തമായ ആന്റിസെപ്റ്റിക് ഉള്‍പ്പെട്ട കൊര്‍ഡോസില്‍ ഉപയോഗിക്കുന്നത് വഴി മണിക്കൂറുകള്‍ക്കകം ബ്ലഡ് പ്രഷര്‍ വര്‍ദ്ധിക്കും.

ആന്റിസെപ്റ്റിക്കുകള്‍ ഉള്‍പ്പെട്ട മൗത്ത് വാഷുകള്‍ ഉപയോഗിക്കുന്നതിനെ പഠനം നടത്തിയ പ്രൊഫസര്‍ അമൃത അലുവാലിയ വിമര്‍ശിച്ചു. ഓരോ ദിവസവും മൗത്ത് വാഷിലൂടെ ബാക്ടീരിയയെ നശിപ്പിക്കുന്നത് അപകടം ക്ഷണിച്ചുവരുത്തുകയാണെന്ന് അമൃത വ്യക്തമാക്കി. പകുതിയോളം ബ്രിട്ടീഷുകാര്‍ ഉപയോഗിക്കുന്ന മൗത്ത് വാഷിന് പ്രതിവര്‍ഷം 180 മില്ല്യണ്‍ പൗണ്ടിന്റെ വിപണിമൂല്യമുണ്ട്. പരസ്യങ്ങളില്‍ കാണുന്നത് വിശ്വസിച്ച് അപകടം വരുത്തിവെയ്‌ക്കേണ്ടെന്ന് പഠനം വ്യക്തമാക്കുന്നു.

ഗോതമ്പ് പ്രിയരറിയാന്‍

അരിയേക്കാളേറെ ഗോതമ്പിന് പ്രാധാന്യമേറി വരുന്ന കാലമാണിത്. മലയാളികളുടെ കാര്യമെടുക്കുകയാണെങ്കില്‍ പലരും രാത്രിയിലെ കഞ്ഞി ശീലങ്ങളില്‍ നിന്നും ചപ്പാത്തിയിലേക്കു മാറിക്കഴിഞ്ഞിരിയ്ക്കുന്നു. മറ്റു സംസ്ഥാനങ്ങളില്‍, പ്രത്യേകിച്ചും നോര്‍ത്തിന്ത്യന്‍ സ്ഥലങ്ങളില്‍ നേരത്തെ തന്നെ ചപ്പാത്തിയ്ക്കാണ് മുന്‍ഗണന. പലതരം അസുഖങ്ങളുള്ളവര്‍ക്കും തടി കുറയ്ക്കുവാന്‍ ഡയറ്റെടുക്കുന്നവര്‍ക്കുമെല്ലാം ഉത്തമഭക്ഷണമാണിത്. ധാരാളം നാരടങ്ങിയ ഭക്ഷണമായതു കൊണ്ട് ദഹനത്തിനും നല്ലത്. ഗോതമ്പിന്റെ വിവിധ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ, ഗോതമ്പ് രക്തം ശുദ്ധീകരിയ്ക്കുവാന്‍ സഹായിക്കുന്നു. രക്തദൂഷ്യം വഴിയുള്ള അസുഖങ്ങള്‍ ഇതുവഴി കുറയും.തടി കുറയ്ക്കുവാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് പറ്റിയ നല്ലൊന്നാന്തരം ഭക്ഷമാണ് ഗോതമ്പ്. ഡയറ്റെടുക്കുന്നവര്‍ക്ക് ധൈര്യമായി കഴിയ്ക്കാം ദഹനശേഷി വര്‍ദ്ധിപ്പിയ്ക്കുവാന്‍ ഗോതമ്പ് നല്ലതാണ്.ഇതിലെ നാരുകളാണ് ഈ ഗുണം നല്‍കുന്നത്. ഗോതമ്പില്‍ ദോഷകരമായ കൂട്ടുകള്‍ കലരാത്തതു കൊണ്ട് ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്താനും ഗോതമ്പ് നല്ലതാണ്. ഗോതമ്പിലെ സെലേനിയം, വൈറ്റമിന്‍ ഇ എന്നിവ ക്യാന്‍സര്‍ തടയുന്നതിനും ഗുണകരമാണ് ഗോതമ്പ് ബിപി കുറയ്ക്കാനും സഹായിക്കും. ഇത് ഹൈപ്പര്‍ ടെന്‍ഷന്‍ അകറ്റാന്‍ നല്ലതാണ്. തൈറോയ്ഡ് അസുഖമുള്ളവര്‍ക്കും ഗോതമ്പ് നല്ലൊന്നാന്തരം ഭക്ഷണമാണ്. ശ്വാസത്തിലെ ദുര്‍ഗന്ധമകറ്റുന്നതിനും ഗോതമ്പ് നല്ലതാണ്. ഇതിലുള്ള വൈറ്റമിനുകളാണ് ഇതിന് സഹായിക്കുന്നത്. അസ്ഥികള്‍ക്കുണ്ടാകുന്ന ബലക്കുറവും ക്ഷതവുമെല്ലാം അകറ്റാനും ഗോതമ്പ നല്ലതു തന്നെ. പ്രമേഹം തടയുവാന്‍ പറ്റിയ നല്ലൊരു ഭക്ഷണമാണിത്. പ്രമേഹരോഗികള്‍ക്ക് കഴിയ്ക്കുവാന്‍ പറ്റിയ ഒന്ന്. ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതു കൊണ്ടുതന്നെ മലബന്ധം തടയുവാനും ഗോതമ്പ് നല്ലതാണ്. കിഡ്‌നി സ്‌റ്റോണ്‍ അലിയിച്ചു കഴിയുവാനും ഗോതമ്പിന് കഴിയും. വിളര്‍ച്ച മാറ്റാനും ഗോതമ്പുല്‍പന്നങ്ങള്‍ സഹായിക്കും. ധാരാളം പ്രോട്ടീന്‍ അടങ്ങിയ ഒരു ഭക്ഷണം കൂടിയാണിത്.

നിത്യ യൗവ്വനത്തിന് വിപരീതകരണിമുദ്ര

വളരെ വിശിഷ്ടമായ ഈ ആസനം ദിവസവും അരമണിക്കൂര്‍ വീതം അഭ്യസിച്ചാല്‍ ജരാനരകള്‍ ബാധിക്കുകയില്ല. വൃദ്ധന്‍ യുവാവാക്കുമെന്നാണ് യോഗശാസ്ത്രത്തില്‍ പറയുന്നത്. കൂടാതെ എല്ലാ ആന്തരികാവയവങ്ങളും ആരോഗ്യം ലഭിക്കുന്നതോടൊപ്പം ഹൃദയരോഗങ്ങളില്‍ നിന്നും മോചനവും ലഭിക്കും.

ചെയ്യുന്ന വിധം :

മലര്‍ന്നു കിടക്കുക. കാല്‍മുട്ടുകളും പാദങ്ങളും ചേര്‍ത്തു മുന്നോട്ടു അല്‍പം മടക്കി വയ്ക്കുക. അതിനുശേഷം ഒരു കുതിപ്പോടെ അരക്കെട്ടിനെ മേല്‍പ്പോട്ടുയര്‍ത്തികൊണ്ട് കാലുയര്‍ത്തുക. അതോടൊപ്പെ കൈമുട്ടുകള്‍ തറയില്‍ ഊന്നി അരക്കെട്ടിനെ കൈകളില്‍ താങ്ങുക. ശ്വാസോച്ഛ്വാസം സാധാരണപോലെ ചെയ്യുക. ഒരു മിനിറ്റ് ഇങ്ങനെ നിന്നശേഷം കാല്‍മുട്ടുകള്‍ മടക്കി വച്ചശേഷം കൈക്കുളളില്‍ നിന്നും അരക്കെട്ടിനെ സാവകാശം താഴ്ത്തി തറയില്‍ കൊണ്ടുവരിക

കറിവേപ്പില പ്രമേഹത്തിന് നല്ലത്

ദിവസവും പ്രഭാതഭക്ഷണത്തിനു  മുൻപ് കറിവേപ്പില അരച്ചതു കഴിക്കുന്നതു ടൈപ് 2 പ്രമേഹം കുറയ്‌ക്കുന്നതിനു ഗുണപ്രദം ദിവസവും കറിവേപ്പില കഴിക്കുന്നത്‌്‌ അമിതഭാരവും അമിതവണ്ണവും കുറയ്‌ക്കുന്നതിനു ഗുണപ്രദം.

അകാലനര തടയുന്നതിനു കറിവേപ്പില ഉത്തമം. ആമാശയത്തിന്റെ ആരോഗ്യത്തിന്‌ ഗുണപ്രദം. ദഹനക്കേടിനു പ്രതിവിധിയായി ഉപയോഗിക്കുന്നു. അതിസാരം, ആമാശയസ്‌തംഭനം എന്നിവയ്‌ക്കുളള പ്രതിവിധിയായും കറിവേപ്പില ഉത്തമം. കറിവേപ്പിലയിട്ടു തിളപ്പിച്ച എണ്ണ മുടിയുടെ ആരോഗ്യത്തിനും വളര്‍ച്ചയ്‌ക്കും പ്രയോജനപ്രദം.

കണ്ണുകളുടെ ആരോഗ്യത്തിന്‌ ഉത്തമം. തിമിരസാധ്യത കുറയ്‌ക്കുന്നു മുടി നരയ്‌ക്കുന്നതിനെ പ്രതിരോധിക്കുന്നു. മുടിയുടെ സ്വാഭാവിക നിറം നിലനിര്‍ത്താന്‍ സഹായിക്കുന്നു. ത്വക്കിന്റെ ആരോഗ്യത്തിന്‌ കറിവേപ്പില ഉത്തമം. പ്രാണികള്‍ കടിച്ചതു മൂലം ഉണ്‌ടാകുന്ന അസ്വസ്ഥതകള്‍ അകറ്റാന്‍ കറിവേപ്പില നീര്‌്‌്‌ ഗുണപ്രദമാണ്‌.

ഉപ്പ് കൂടിയാല്‍ വൃക്കയില്‍ കല്ലും അസ്ഥിതേയ്മാനവും

 

ഉപ്പു കൂടുതലുള്ള ഭക്ഷണം കഴിക്കുന്നവര്‍ ശ്രദ്ധിക്കണം. വൃക്കയില്‍ കല്ല്, അസ്ഥിതേയ്മാനം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഉപ്പ് കാരണമാകുന്നുവെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു.


ആല്‍ബെര്‍ട്ട യൂണിവേഴ്‌സിറ്റിയിലെ ഡോ.ടോഡ് അലക്‌സാണ്ടറെ ഉപ്പിനെതിരേ തിരിച്ചത് ശരീരത്തിലെ കാല്‍സ്യത്തിന്റെയും സോഡിയത്തിന്റെയും അളവ് നിയന്ത്രിക്കുന്നത് ഒരേ ഘടകമാണെന്ന കണ്ടെത്തലാണ്. ആവശ്യത്തിലധികം വരുന്ന സോഡിയം ശരീരം പുറന്തള്ളുന്നത് മൂത്രത്തിലൂടെയാണ്. ഇങ്ങനെ പുറന്തള്ളുന്ന സോഡിയത്തോടൊപ്പം കാല്‍സ്യവും നഷ്ടപ്പെടുന്നു.

മൂത്രത്തില്‍ കാല്‍സ്യത്തിന്റെ അളവ് കൂടുന്നത് വൃക്കയില്‍ കല്ല് ഉണ്ടാകുന്നതിനും കാരണമാകുന്നു. അതേസമയം ശരീരത്തില്‍ കാല്‍സ്യത്തിന്റെ അളവ് കുറയുന്നത് എല്ലിന്റെ തേയ്മാനത്തിനും ബലക്ഷയത്തിനും അങ്ങനെ ഓസ്റ്റിയോപൊറസിസ് എന്ന അസ്ഥിരോഗത്തിലേക്കും വഴിതെളിക്കും.

സോഡിയം കൂടുതലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കുമ്പോള്‍ ശരീരത്തില്‍ നിന്നും കൂടുതല്‍ കാല്‍സ്യം നഷ്ടപ്പെടുത്തുകയാണെന്ന് സാരം. സോഡിയം കുറവുള്ള ആഹാരം ശീലമാക്കേണ്ടതിന്റെ പ്രാധാന്യത്തേക്കുറിച്ചും പഠനം മുന്നറിയിപ്പ് നല്‍കുന്നു.

വേദനയില്‍ നിന്ന് രോഗം തിരിച്ചറിയാംഏറ്റവും അസഹനീയമായ വേദന ഏതാണ്? പ്രസവിച്ച സ്ത്രീകള്‍ പറയും പ്രസവവേദനയാണെന്ന്. പല്ലുവേദനയനുഭവിക്കുന്നവന് അതാണ് വലിയ വേദന. തല വെട്ടിപ്പൊളിക്കുന്നതുപോലെയുള്ള മൈഗ്രേന്‍ തലവേദന വരുന്ന ഉദ്യോഗസ്ഥയ്ക്ക് അതുകഴിഞ്ഞേ ഉള്ളൂ മറ്റെല്ലാ പ്രശ്‌നങ്ങളും. ഓരോരുത്തര്‍ക്കും അവരനുഭവിക്കുന്ന വേദന കഠിനം തന്നെ.

നമ്മുടെ ആസ്പത്രികളില്‍ ചികിത്സയ്‌ക്കെത്തുന്നവരില്‍ അമ്പതു ശതമാനത്തിലേറെയാളുകളും വിവിധതരത്തിലുള്ള ശാരീരികവേദനകള്‍ക്ക് പരിഹാരം തേടിയെത്തുന്നവരാണ്. ഇവരില്‍ത്തന്നെ പത്തു ശതമാനത്തിലേറെയാളുകള്‍ക്കും മാറാത്ത സന്ധിവേദനകളും പേശിവേദനകളുമാണ് പ്രശ്‌നം. എന്നാല്‍ വേദനയെ എപ്പോഴും ശത്രുവായി കരുതാന്‍ കഴിയില്ല. മാരകമായേക്കാവുന്ന പല അസുഖങ്ങളെക്കുറിച്ചും നമുക്ക് മുന്നറിയിപ്പ് ലഭിക്കുന്നത് വേദന എന്ന തീവ്രാനുഭവത്തിലൂടെയാണ്. യഥാസമയം വൈദ്യസഹായംതേടി ആവശ്യമായ ചികിത്സ സ്വീകരിക്കാന്‍ സഹായിക്കുന്ന സുഹൃത്തുകൂടിയാണ് വേദന. 
തല വെട്ടിപ്പൊളിക്കുന്ന തലവേദന
മാനസികസമ്മര്‍ദ്ദം മൂലമുള്ള തലവേദനയാണ് ഏറ്റവും സാധാരണമായി കണ്ടുവരുന്നത്. വീട്ടിലും ഓഫീസിലും കുട്ടികള്‍ പരീക്ഷാസമയത്തുമൊക്കെ അനുഭവിക്കുന്ന മാനസികസംഘര്‍ഷങ്ങള്‍ മൂലമാണ് ഈ തലവേദനയുണ്ടാകുന്നത്. തലയില്‍ ഒരു ചരടിട്ട് വരിഞ്ഞുമുറുകിയതുപോലെയുള്ള വേദന മുഖ്യലക്ഷണമാണ്.

മൈഗ്രേന്‍ അഥവാ കൊടിഞ്ഞിയാണ് തലവേദനയുടെ മറ്റൊരു പ്രധാനകാരണം. തലയുടെ ഒരു വശത്തുനിന്ന് ആരംഭിച്ച് ക്രമേണ മറുവശത്തേക്ക് വ്യാപിക്കുന്ന, വിങ്ങുന്ന തലവേദന മൈഗ്രേനിന്റെ ലക്ഷണമാണ്. മൈഗ്രേന്‍ വരുന്നതിന് തൊട്ടുമുമ്പ് ചിലര്‍ക്ക് കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെയോ, പ്രകാശവലയങ്ങളോ, നിറങ്ങളോ കണ്ടെന്നുവരാം. തലവേദന മൂര്‍ധന്യത്തിലെത്തുമ്പോള്‍ ഛര്‍ദ്ദിലുമുണ്ടാകാറുണ്ട്. ഛര്‍ദിച്ചുകഴിയുമ്പോള്‍ തലവേദനയ്ക്ക് ആശ്വാസം ലഭിക്കുന്നു. വെയില്‍ കൊള്ളുക, ഉറക്കമിളയ്ക്കുക, യാത്ര ചെയ്യുക തുടങ്ങിയവയൊക്കെ മൈഗ്രേനിന് കാരണമാകാറുണ്ട്. നന്നായൊന്ന് ഉറങ്ങിക്കഴിഞ്ഞാല്‍ പലരുടെയും മൈഗ്രേന്‍ തലവേദന അപ്രത്യക്ഷമാകും. വേദനസംഹാരികളോടൊപ്പം മൈഗ്രേന്‍ വരാതിരിക്കാനായി വിഷാദചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ബീറ്റാ ബ്ലോക്കര്‍ വിഭാഗത്തില്‍പ്പെട്ട മരുന്നുകളും ഉപയോഗിക്കാറുണ്ട്.

തലയുടെ ഒരു ഭാഗത്തുമാത്രമായോ മൊത്തത്തിലോ അനുഭവപ്പെടുന്ന വേദന രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ അധികമാകുകയാണെങ്കില്‍ അത് തലച്ചോറിലെ മുഴകളെ സൂചിപ്പിക്കുന്നു. അതിശക്തമായ തലവേദന, ചുമയ്ക്കുമ്പോഴും കുനിയുമ്പോഴും ഭാരമുയര്‍ത്തുമ്പോഴുമൊക്കെ വേദനയനുഭവപ്പെടുക, വേദന ഉറക്കത്തിന് ഭംഗമുണ്ടാക്കുക, രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ വേദനയനുഭവപ്പെടുക, 55 വയസ്സിനുശേഷം ആദ്യമായുണ്ടാകുന്ന ശക്തമായ തലവേദന ഇവയൊക്കെ പ്രത്യേകം ശ്രദ്ധിക്കേണ്ട തലവേദനയുടെ പൊതുലക്ഷണങ്ങളാണ്.
നെഞ്ചുവേദന ഹൃദ്രോഗലക്ഷണം മാത്രമല്ല!
ഭയപ്പെടുത്തുന്ന വേദനയാണ് നെഞ്ചുവേദന. നെഞ്ചുവേദന ഹൃദ്രോഗം മൂലം മാത്രമാണെന്നാണ് പലരുടെയും ധാരണ. എന്നാല്‍ നെഞ്ചിന്‍കൂട്, അന്നനാളം, ശ്വാസകോശാവരണം തുടങ്ങി വിവിധ ഭാഗങ്ങളിലെ തകരാറുകളും നെഞ്ചുവേദനയ്ക്ക് കാരണമാകാം.

ഹൃദയാഘാതത്തിന്റെ മുഖ്യലക്ഷണം നെഞ്ചുവേദനയാണ്. നെഞ്ചിനുമീതെ ഭാരം കയറ്റിവെച്ചതുപോലെ, അല്ലെങ്കില്‍ നെഞ്ചു പൊട്ടാന്‍ പോകുന്നതുപോലെ തുടങ്ങിയവ ഹൃദ്രോഗ നെഞ്ചുവേദനയുടെ ലക്ഷണങ്ങളാണ്. വേദനയുടെ സവിശേഷമായ വ്യാപനരീതിയും ഹൃദ്രോഗനിര്‍ണയത്തിന് സഹായകരമാണ്. ഇടതുകൈ, കഴുത്ത്, കീഴ്ത്താടി, പല്ലുകള്‍, വയറിന്റെ മുകള്‍ഭാഗം, നെഞ്ചിന്റെ പിറകുവശം തുടങ്ങിയ ഭാഗങ്ങളിലേക്കാണ് ഹൃദയാഘാതത്തെത്തുടര്‍ന്നുള്ള നെഞ്ചുവേദന പടരുന്നത്. നെഞ്ചുവേദനയോടൊപ്പം ശരീരമാസകലം വിയര്‍പ്പും തളര്‍ച്ചയും ഉണ്ടാകാം. നാക്കിന്നടിയില്‍ സോര്‍ബിട്രേറ്റ് വിഭാഗത്തില്‍പ്പെട്ട ഗുളികകള്‍ ഇടുമ്പോള്‍ ഉടന്‍തന്നെ ആശ്വാസം ലഭിക്കുന്നതും ഹൃദ്രോഗത്തെ തുടര്‍ന്നുള്ള നെഞ്ചുവേദനയുടെ ലക്ഷണമാണ്.

ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നും നെഞ്ചുവേദനയുണ്ടാകാം. ന്യൂമോണിയ, പ്ലൂറസി, ശ്വാസകോശാവരണത്തിനിടയില്‍ വായുനിറയുന്ന ന്യൂമോതൊറാക്‌സ് തുടങ്ങിയ അവസ്ഥകളിലെല്ലാം നെഞ്ചുവേദനയുണ്ടാകാം. ശ്വാസംവലിച്ചുവിടുമ്പോള്‍ കൊളുത്തിപ്പിടിക്കുന്നതുപോലെയുള്ള വേദന ശ്വാസകോശരോഗങ്ങളെത്തുടര്‍ന്നുള്ള നെഞ്ചുവേദനയുടെ പൊതുലക്ഷണമാണ്.

നെഞ്ചുവേദനയോടൊപ്പം നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും വയറിന് പെരുക്കവുമൊക്കെ അനുഭവപ്പെടുകയാണെങ്കില്‍ അത് അന്നനാളത്തെയും ആമാശയത്തെയുമൊക്കെ ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണമാണ്. നെഞ്ചുവേദനകളില്‍ വെച്ച് ഏറ്റവും നിരുപദ്രവകരമായ വേദനയാണ് വാരിയെല്ലും മാറെല്ലും മാംസപേശികളും ചേരുന്ന എല്ലിന്‍കൂടിന്റെ നീര്‍ക്കെട്ടിനെത്തുടര്‍ന്നുണ്ടാകുന്ന വേദന. നെഞ്ചിന്റെ നീര്‍ക്കെട്ടുള്ള ഭാഗത്ത് അമര്‍ത്തുമ്പോള്‍ വേദനയുണ്ടാകുന്നു. ഇവയെല്ലാം കൂടാതെ മാനസികസമ്മര്‍ദ്ദത്തെത്തുടര്‍ന്നുണ്ടാകുന്ന വിഭ്രാന്തിയെത്തുടര്‍ന്നും ശക്തമായ 'നെഞ്ചുവേദന' ഉണ്ടാകാം.
വിട്ടുമാറാത്ത നടുവേദന
ജീവിതത്തിലൊരിക്കലെങ്കിലും നടുവേദനയുടെ പ്രശ്‌നങ്ങള്‍ അനുഭവിക്കാത്തവര്‍ ചുരുക്കമായിരിക്കും. കൂടാതെ ദീര്‍ഘനേരം ഒരേപോലെ ഇരുന്ന് ജോലി ചെയ്യുന്ന കമ്പ്യൂട്ടര്‍ പ്രൊഫഷണലുകള്‍ ഉള്‍പ്പെടെയുള്ളവരുടെയും സാധാരണ പ്രശ്‌നമായി മാറിയിരിക്കുന്നു വിട്ടുമാറാത്ത നടുവേദന.

നട്ടെല്ലിന്റെ തേയ്മാനം, നട്ടെല്ലിലെ പേശികളുടെ നീര്‍ക്കെട്ട്, ഡിസ്‌കിന്റെ പുറത്തേക്കുള്ള തള്ളല്‍, നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതം, അര്‍ബുദം, അസ്ഥിക്ഷയം, നട്ടെല്ലിനെ ബാധിക്കുന്ന രോഗാണുബാധ തുടങ്ങിയവയൊക്കെ നടുവേദനയുടെ വിവിധകാരണങ്ങളില്‍പ്പെടുന്നു.

നടുവില്‍ നിന്ന് കാലിലേക്ക് പടരുന്ന അതിശക്തമായ വേദന നാഡീഞരമ്പുകളുടെ ഞെരുക്കത്തെയാണ് സൂചിപ്പിക്കുന്നത്. കശേരുക്കളുടെ ഇടയില്‍ നിന്ന് പുറത്തേക്കു തള്ളിവരുന്ന ഡിസ്‌ക് നാഡീ ഞരമ്പുകളെ ഞെരുക്കുന്നതിനെത്തുടര്‍ന്നാണ് ഈ വേദന (സയാറ്റിക്ക) ഉണ്ടാകുന്നത്. ഭാരമെടുക്കുമ്പോഴും പെട്ടെന്ന് കുനിയുമ്പോഴുമൊക്കെ ഉണ്ടാകുന്ന ഈ വേദന ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമൊക്കെ കൂടാറുണ്ട്.

പ്രായമേറിയവരില്‍ നട്ടെല്ലിന്റെ തേയ്മാനമാണ് നടുവേദനയുടെ പ്രധാനകാരണം. രാത്രിയില്‍ അനുഭവപ്പെടുന്ന നടുവേദന, വിശ്രമമെടുത്താലും മാറാതെയിരിക്കുമ്പോള്‍ നട്ടെല്ലിനെ ബാധിക്കുന്ന അര്‍ബുദത്തിന്റെ സാധ്യതകള്‍ പരിശോധിക്കണം. രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ശക്തമായ നടുവേദനയുണ്ടാകുന്നതും നട്ടെല്ലിന് പിടുത്തമുണ്ടാകുന്നതും നട്ടെല്ലിനെ ബാധിക്കുന്ന സന്ധിവാതരോഗ ലക്ഷണമാണ്. എന്നാല്‍ നട്ടെല്ലിന്റെ തേയ്മാനത്തെത്തുടര്‍ന്നുണ്ടാകുന്ന വേദന രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ കുറയുകയാണ് ചെയ്യുന്നത്.

മിക്കവാറും അവസരങ്ങളില്‍ നടുവേദന രണ്ടോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയാണ് പതിവ്. വിശ്രമമെടുത്താല്‍ തന്നെ വേദനയ്ക്ക് ആശ്വാസം ലഭിക്കും. എന്നാല്‍ ചില പ്രത്യേക ലക്ഷണങ്ങളോടൊപ്പമുള്ള നടുവേദനയ്ക്ക് പ്രത്യേക പരിഗണന നല്‍കണം. രാത്രികാലങ്ങളില്‍ വര്‍ധിക്കുന്ന നടുവേദന, വിശ്രമമെടുത്താലും മാറാത്ത വേദന, അര്‍ബുദരോഗികളിലെ നടുവേദന, 50 വയസ്സു കഴിഞ്ഞവരിലെ വേദന, തുടങ്ങിയവയൊക്കെ ഗൗരവമായി കാണേണ്ട നടുവേദനയുടെ ലക്ഷണങ്ങളാണ്.
വയറുവേദന-ലക്ഷണം ഒന്ന്, കാരണം പലത്
വയറിന്റെ പ്രശ്‌നങ്ങള്‍ മാത്രമല്ല, മറിച്ച് ഹൃദയാഘാതവും ശ്വാസകോശരോഗങ്ങളും മാനസിക പ്രശ്‌നങ്ങളുമെല്ലാം നീണ്ടുനില്‍ക്കുന്ന വയറു വേദനയ്ക്ക് കാരണമായെന്നുവരാം. പെപ്റ്റിക് അള്‍സര്‍, വന്‍കുടല്‍, ചെറുകുടല്‍, മൂത്രനാളികള്‍, പിത്താശയം, പിത്തനാളികള്‍ തുടങ്ങിയവയിലെ തടസ്സങ്ങള്‍ വയറിനേല്‍ക്കുന്ന പരിക്കുകള്‍, അപ്പന്‍ഡിസൈറ്റിസ്, പാന്‍ക്രിയാസ് ഗ്രന്ഥിയുടെ നീര്‍വീക്കം തുടങ്ങിയവയാണ് വയറുവേദനയ്ക്ക് കാരണമാകുന്ന പ്രശ്‌നങ്ങള്‍.

പെപ്റ്റിക് അള്‍സറിനെത്തുടര്‍ന്നുണ്ടാകുന്ന വേദന വയറിന്റെ മുകള്‍ഭാഗത്ത് മധ്യത്തിലായാണ് അനുഭവപ്പെടുന്നത്. ഭക്ഷണം കഴിക്കാതെയിരിക്കുമ്പോള്‍ വേദന വര്‍ധിക്കാനിടയുണ്ട്. മൂത്രനാളികളിലെ കല്ലിനെത്തുടര്‍ന്നുണ്ടാകുന്ന വേദന ഇടവിട്ടിടവിട്ടാണ് അനുഭവപ്പെടുന്നത്. നടുവില്‍ നിന്നും വയറിന്റെ വശങ്ങളിലേക്ക് പടരുന്ന വേദനയോടൊപ്പം മൂത്രച്ചുടിച്ചിലും മൂത്രത്തിലൂടെ രക്തം പോകുന്നഅവസ്ഥയും ഉണ്ടാകാം. അപ്പന്‍ഡിസൈറ്റ്‌സിനെ ത്തുടര്‍ന്നുള്ള വയറുവേദന, വയറിന്റെ താഴെ വലതുവശത്തായാണ് ഉണ്ടാകുന്നത്. വേദനയോടൊപ്പം ഛര്‍ദ്ദിലും പനിയും ഉണ്ടാകാം. പിത്തസഞ്ചിയില്‍ നിന്നുണ്ടാകുന്ന വേദന നെഞ്ചിന്റെ പിറകുഭാഗത്തേക്കും തോള്‍പ്പലകയുടെ താഴത്തേക്കും പടര്‍ന്നേക്കാം.

പലപ്പോഴും മാനസിക സംഘര്‍ഷങ്ങളും സമ്മര്‍ദങ്ങളും 'വയറുവേദന'യായി പ്രത്യക്ഷപ്പെടാറുണ്ട്. എപ്പോള്‍ വേണമെങ്കിലും വയറിന്റെ ഏതുഭാഗത്തും ഈ വേദനയുണ്ടാകാം. സ്‌കൂളില്‍ പോകാന്‍ മടിയുള്ള കുട്ടിയുടെ പ്രധാന പരാതിയാണല്ലോ 'മാറാത്ത വയറുവേദന'. പല മനോജന്യ ശാരീരികരോഗങ്ങളുടെയും പൊതുലക്ഷണമാണ് വയറുവേദന.
ശരീരവേദന
വിട്ടുമാറാത്ത ശരീരവേദന വര്‍ഷങ്ങളായി യാതൊരു മാറ്റവുമില്ലാതെ തുടരുക, വിശദമായ പരിശോധനകള്‍ക്കുശേഷം രോഗമൊന്നുമില്ലെന്ന് ഡോക്ടര്‍മാര്‍ ആവര്‍ത്തിച്ചുപറയുക, മാറിമാറിയുള്ള ചികിത്സകളെല്ലാം തന്നെ ഫലപ്രദമാകാതെയിരിക്കുക - ഫൈബ്രോമയാള്‍ജിയ എന്ന പേശീവാതരോഗത്തിന്റെ സാമാന്യലക്ഷണമാണിതൊക്കെ.

സ്ത്രീകളാണ് ഫൈബ്രോമയാള്‍ജിയയുടെ പ്രധാന ഇരകള്‍. 25-നും 65-നുമിടയ്ക്ക് പ്രായമുള്ളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. അരക്കെട്ടിന് മുകളിലും താഴെയുമായി ശരീരത്തിന്റെ ഇരുവശങ്ങളിലും അനുഭവപ്പെടുന്ന വേദന മൂന്നുമാസത്തിലേറെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ ഫൈബ്രോമയാള്‍ജിയ സംശയിക്കാം. അതോടൊപ്പം ശരീരത്തിന്റെ ചില ഭാഗങ്ങളില്‍ സമ്മര്‍ദമേല്‍പ്പിക്കുമ്പോഴും കഠിനമായ വേദനയനുഭവപ്പെടാവുന്നതാണ്.

രോഗാരംഭത്തില്‍ ശരീരത്തിന്റെ ഒരുഭാഗത്തുമാത്രം പ്രത്യക്ഷപ്പെടുന്ന പേശീവേദന, ക്രമേണ മറ്റു ശരീരഭാഗങ്ങളിലേക്ക് വ്യാപിക്കുന്നു. പേശീവേദനകളോടൊപ്പം സന്ധിവേദനകളുമുണ്ടാകാം. ചര്‍മം പുകയുന്നതുപോലെയുള്ള അസ്വസ്ഥതകളും രോഗികള്‍ പരാതിപ്പെടാറുണ്ട്. തീരാവേദനയ്ക്കുപുറമെ അകാരണമായ ക്ഷീണം, ഉന്മേഷക്കുറവ്, വിഷാദം, നിദ്രാവൈകല്യങ്ങള്‍, തലവേദന, കൈകാല്‍ മരവിപ്പ്, അമിതാകാംക്ഷ തുടങ്ങിയവയും പേശീവാതരോഗികളില്‍ സാധാരണയാണ്.

സന്ധിവാത രോഗങ്ങളായ റുമറ്റോയിഡ് ആര്‍ത്രൈറ്റിസ്, എസ്.എല്‍.ഇ, തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഫൈബ്രോമയാള്‍ജിയ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ ഹൈപ്പോ തൈറോയിഡിസം എന്ന തൈറോയിഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനമാന്ദ്യം, പ്രമേഹം, ചിലതരത്തിലുള്ള അര്‍ബുദം തുടങ്ങിവയൊക്കെ മാറാത്ത ശരീരവേദനയായി പ്രത്യക്ഷപ്പെടാറുണ്ട്.

രോഗചികിത്സയ്ക്ക് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന മരുന്നുകളാണ് വിഷാദരോഗത്തിനുപയോഗിക്കുന്ന ട്രൈസൈക്ലിക് മരുന്നുകള്‍. കൂടാതെ വേദനസംഹാരികളും ഉപകരിക്കും. ക്രമമായ വ്യായാമം, യോഗ, ധ്യാനം തുടങ്ങിയവയും ആശ്വാസം നല്‍കുന്ന ഇതരമാര്‍ഗങ്ങളാണ്.
വേദനയുടെ ചികിത്സ
ഒരു നൂറ്റാണ്ട് പിന്നിട്ട ആസ്പിരിന്‍ മുതല്‍ അടുത്തയിടെ വിപണിയിലെത്തിയ കോക്‌സിബുകള്‍ വരെയുള്ള വിപുലമായ ശേഖരമാണ് വേദനസംഹാരികളുടെ ശ്രേണിയിലുള്ളത്.

വേദനക്കും നീര്‍ക്കെട്ടിനും കാരണമായ പ്രോസ്റ്റോഗ്ലാന്‍ഡിനുകളുടെ ഉത്പാദനത്തെ തടഞ്ഞുകൊണ്ടാണിവ പ്രവര്‍ത്തിക്കുന്നത്. ആസ്പിരിനും പാരസിറ്റമോളുമാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്ന മരുന്നുകള്‍. മോര്‍ഫിന്‍ പോലെ ശക്തമായ മരുന്നുകളല്ല ഇവയെങ്കിലും പേശികളുടെയും സന്ധികളുടെയും വേദനയ്ക്കും തലവേദനയ്ക്കും ഇവ ഫലപ്രദമാണ്.

വളരെ ശക്തിയേറിയ വേദനാസംഹാരികളാണ് മോര്‍ഫിനടക്കമുള്ള ഒപ്പിയോയിഡുകള്‍. പല മാര്‍ഗങ്ങളിലൂടെയും ഒപ്പിയോയിഡുകള്‍ നല്‍കാം. ഇഞ്ചക്ഷനായി സിരകളിലൂടെ മരുന്നു നല്‍കിയാല്‍ മിനുട്ടുകള്‍ക്കുള്ളില്‍ തന്നെ വേദന അപ്രത്യക്ഷമാകും. ഇവ കൂടാതെ വിഷാദരോഗത്തിന്റെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന പല മരുന്നുകളും മാറാവേദനയ്ക്ക് പരിഹാരമായി ഉപയോഗിക്കാറുണ്ട്. പ്രമേഹരോഗികളിലെ ന്യൂറോപ്പതി, ഹെര്‍പിസ് രോഗികളിലെ നാഡീവേദന, കൊടിഞ്ഞിതലവേദന, ഫൈബ്രോമയാള്‍ജിയ തുടങ്ങിയ അവസ്ഥകളില്‍ ഇവ ഉപയോഗിക്കുന്നു.

പൊതുവെ സുരക്ഷിതമായ മരുന്നുകളാണ് വേദനസംഹാരികള്‍. എന്നാല്‍ ഇവയുടെ അമിത ഉപയോഗമാണ് പ്രശ്‌നങ്ങളുണ്ടാക്കുന്നത്. ഉദരരക്തസ്രാവം, വൃക്കത്തകരാറുകള്‍, രക്താതിസമ്മര്‍ദം, കരളിന്റെ പ്രവര്‍ത്തനത്തകരാറുകള്‍, തുടങ്ങിയവയാണ് സാധാരണ കണ്ടുവരുന്ന പ്രശ്‌നങ്ങള്‍. ചര്‍മത്തില്‍ ചുവന്നു തടിച്ച പാടുകള്‍ പ്രത്യക്ഷപ്പെടുക, ചൊറിച്ചില്‍, ആമാശയവ്രണങ്ങള്‍, അന്നനാളത്തിലെ നീര്‍ക്കെട്ട്, ആസ്ത്മ അധികരിക്കുക തുടങ്ങിയവയാണ് വേദനാസംഹാരികളുടെ മറ്റു പാര്‍ശ്വഫലങ്ങള്‍.
വേദന സംഹാരികള്‍ ഉപയോഗിക്കുമ്പോള്‍
ഡോക്ടറുടെ നിര്‍ദേശമില്ലാതെ മരുന്ന് കഴിക്കരുത്. സ്വയം ചികിത്സ ഒഴിവാക്കുക.

പഴയ പ്രിസ്‌ക്രിപ്ഷന്‍ ഉപയോഗിച്ച് തുടര്‍ച്ചയായി മരുന്നു വാങ്ങിക്കഴിക്കരുത്.

മരുന്ന് ഭക്ഷണത്തിന് ശേഷം മാത്രം കഴിക്കുക.

മരുന്നുപയോഗിക്കുമ്പോള്‍ വയറുവേദന, ഛര്‍ദ്ദില്‍, മലം കറുത്തുപോവുക തുടങ്ങിയവ ഉണ്ടായാല്‍ ഡോക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുക.

വേദനസംഹാരികള്‍ കഴിക്കുമ്പോള്‍ രക്തസമ്മര്‍ദം പരിശോധിക്കണം.

പ്രായമേറിയവര്‍, ഉദരരോഗങ്ങള്‍, വൃക്കത്തകരാറുകള്‍, കരള്‍ രോഗങ്ങള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മരുന്ന് ഉപയോഗിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധ വേണം.

ഗര്‍ഭിണികളും മുലയൂട്ടുന്ന അമ്മമാരും ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ മരുന്ന് കഴിക്കാവൂ.

ആസ്ത്മ രോഗികള്‍ക്ക് അസുഖം അധികരിക്കാനിടയുണ്ട്. പ്രത്യേകം ശ്രദ്ധ വേണം.

അജിനോമോട്ടോ ഉപയോഗം സൂക്ഷിച്ച്.

 

ആഹാരത്തിന്റെ പ്രധാന ധര്‍മം ശരീരത്തിന്റെ ശരിയായ വളര്‍ച്ചയ്ക്കാവശ്യമായ പോഷകങ്ങള്‍ നല്‍കുക എന്നതാണെങ്കിലും നാം ഭക്ഷണം കഴിക്കുന്നത് മിക്കപ്പോഴും അതിന്റെ പോഷകഗുണം നോക്കിയല്ല എന്നതാണ് സത്യം. അതുകൊണ്ടാണല്ലോ ഫാസ്റ്റ് ഫുഡ് ഔട്ട്‌ലെറ്റുകളിലും ബേക്കറികളിലെ ചില്ലലമാരകളിലും വെച്ചിരിക്കുന്ന നിറവും മണവും രുചിയും കൂടിയതും ഗുണം നന്നേ കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ കാണുമ്പോള്‍ വായില്‍ കപ്പലോടിക്കാന്‍ മാത്രം വെള്ളം നിറയുന്നതും നാം അവയൊക്കെ കൊതിതീരെ വാങ്ങിക്കഴിക്കുന്നതും. ഫാസ്റ്റ് ഫുഡ് സെന്ററുകളിലും ബ്രാന്‍ഡഡ് റെസ്റ്റോറന്റ് ചെയിനുകളിലും ചൈനീസ് റെസ്റ്റോറന്റുകളിലും കിട്ടുന്ന നമ്മുടെ രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന ഈ രുചിയുടെ രഹസ്യത്തിന്റെ ഒരു മുഖ്യഹേതു അവയില്‍ പലതിലും ചേര്‍ക്കുന്ന അജിനോമോട്ടോ എന്ന ഉപ്പാണ്.


ജീപ്പ് വിഭാഗത്തില്‍പ്പെട്ട വാഹനങ്ങളെയെല്ലാം പൊതുവെ ജീപ്പെന്നും മണ്ണുമാന്തികളെയെല്ലാം ജെ.സി.ബി. എന്നും ഫോട്ടോ കോപ്പിയര്‍ മെഷീനുകളെയെല്ലാം സിറോക്‌സ് മെഷിന്‍ എന്നും പറയുന്നതുപോലെയാണ് അജിനോമോട്ടോയെ ആ പേരിട്ട് വിളിക്കുന്നത്. കാരണം മേല്‍പ്പറഞ്ഞവയെപ്പോലെ ഇതും ഒരു ബ്രാന്‍ഡ് നെയിം മാത്രമാണ്. ഇതിന്റെ യഥാര്‍ഥ പേര് മോണോ സോഡിയം ഗ്ലൂട്ടാമേറ്റ്(എം.എസ്.ജി) എന്നാണ്. പ്രകൃതിദത്തമായ നോണ്‍ എസന്‍ഷ്യല്‍ അമിനോ ആസിഡ് വിഭാഗത്തില്‍പ്പെട്ട ഗ്ലൂട്ടാമിക് ആസിഡിന്റെ ഒരു ലവണമാണിത്. വെളുത്ത ചെറിയ പരല്‍ രൂപത്തിലുള്ള ഒരു പൊടിയാണിത്. 1907-ല്‍ ടോക്കിയോ യൂണിവേഴ്‌സിറ്റിയിലെ കിക്കുണോ ഇക്കേഡ എന്ന ഗവേഷകനാണ് മോണോസോഡിയം ഗ്ലൂട്ടാമേറ്റ് ആദ്യമായി വേര്‍തിരിച്ചെടുത്തത്.

1909-ല്‍ ജപ്പാനിലെ തന്നെ അജിനോമോട്ടോ കോര്‍പ്പറേഷന്‍ ഓഫ് ജപ്പാന്‍ എന്ന കമ്പനി ഇതിന്റെ പേറ്റന്റ് നേടുകയും അതേപേരില്‍ത്തന്നെ ഈ വസ്തു മാര്‍ക്കറ്റില്‍ ഇറക്കാന്‍ തുടങ്ങുകയും ചെയ്തു. 'അജി-നോ-മോട്ടോ' എന്ന ജപ്പാനീസ് വാക്കിന്റെ അര്‍ഥം തന്നെ രുചിയുടെ എസ്സന്‍സ് എന്നാണ്.

നാക്കിലെ രസമുകുളങ്ങളെ ഉദ്ദീപിപ്പിക്കാനുള്ള അപാരമായ കഴിവ് ഈ വസ്തുവിനുണ്ട്. അതുകൊണ്ടാണ് ഇതിന്റെ ദോഷവശങ്ങള്‍ അറിഞ്ഞിട്ടുപോലും ഇന്നും ഇത് വ്യാപകമായി ഉപയോഗിക്കപ്പെടുന്നത്. തികഞ്ഞ കച്ചവടലക്ഷ്യം മാത്രമേ ഇതിന് പിന്നിലുള്ളൂ. രുചി വര്‍ധിപ്പിക്കുന്ന വസ്തു എന്ന നിലയില്‍ അമേരിക്കയില്‍ 1947 മുതല്‍ മോണോ സോഡിയം
ഗ്ലൂട്ടാമേറ്റ് ഉപയോഗിച്ചുവരുന്നുണ്ട്. അറുപതുകളുടെ തുടക്കം മുതല്‍ ഇന്ത്യയിലും ഇത് ഉപയോഗിച്ചുതുടങ്ങി.

ആരംഭകാലത്ത് ചില കടല്‍സസ്യങ്ങളില്‍ നിന്നുമാത്രം വേര്‍തിരിച്ചെടുത്തിരുന്ന ഇത് ഇന്ന് പഞ്ചസാരയില്‍ നിന്നും മൊളാസസ്സില്‍ നിന്നുമൊക്കെ ഉത്പാദിപ്പിക്കുന്നുണ്ട്. ചൈനീസ് ഭക്ഷണപദാര്‍ഥങ്ങളില്‍ മാത്രമായിരുന്നു ആദ്യകാലത്ത് അജിനോമോട്ടോ ഉപയോഗിച്ചിരുന്നതെങ്കിലും ഇന്ന് മിക്കവാറും ഫാസ്റ്റ്ഫുഡ് വിഭവങ്ങളിലും ഇതിന്റെ സാന്നിധ്യമുണ്ട്. സോസുകള്‍, സലാഡ് ഡെസിങ്‌സ്, ടൊമാറ്റോ പേസ്റ്റ്, റെഡിമെയ്ഡ് ഗ്രേവികള്‍, പൊട്ടറ്റോ ചിപ്‌സ്, സംസ്‌കരിച്ച ഇറച്ചികള്‍, ചൈനീസ് ഡിഷുകള്‍ എന്നിവ ചില ഉദാഹരണങ്ങള്‍ മാത്രം.
ദൂഷ്യവശങ്ങള്‍
രുചികൂട്ടാം എന്ന ഒരൊറ്റഗുണം മാറ്റിനിര്‍ത്തിയാല്‍ ദോഷങ്ങളുടെ ഒരു വലിയ നിരതന്നെയുണ്ട് അജിനോമോട്ടായ്ക്ക്. ഇതിന്റെ ഉപയോഗം മൂലം ഉണ്ടാവുന്ന പ്രത്യാഘാതങ്ങള്‍ക്ക് പൊതുവായി ചൈനീസ് റെസ്റ്റോറന്റ് സിന്‍ഡ്രോം എന്ന് പറയുന്നു. ഓക്കാനം, ഛര്‍ദി, നെഞ്ചിടിപ്പുകൂടുക, വയറുവേദന, വയറിളക്കം, മൂക്കില്‍ നിന്ന് വെള്ളം വരിക, തുമ്മല്‍, കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ എന്നിവയൊക്കെ ഉണ്ടാവാം. ഇവ കൂടാതെ വിഷാദം, തലകറക്കം, ഉത്കണ്ഠ, ക്ഷീണം, മാനസിക വിഭ്രാന്തി, ഉറക്കക്കുറവോ അമിതമായ ഉറക്കമോ, അപസ്മാരം, അവ്യക്തമായ സംസാരം എന്നിവയും ഈ വസ്തുവിന്റെ ഉപയോഗം മൂലം ഉണ്ടാവുന്നതായി കണ്ടെത്തിയിട്ടുണ്ട്.
ദീര്‍ഘകാലമായുള്ള ഉപയോഗം മൂലം ഹൈപ്പോതലാമസ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തില്‍ തകരാറുകള്‍ ഉണ്ടായേക്കാം. ആസ്ത്മ, മൈഗ്രേന്‍ എന്നിവ ഉള്ളവരില്‍ അവയുടെ തീവ്രത കൂടുന്നു. ഹൃദ്രോഗികളില്‍ അഞ്ചൈന, അരിത്തമിയ (ഹൃദയമിടിപ്പിലെ താളപ്പിഴകള്‍) എന്നിവയും ശ്വാസോച്ഛ്വാസത്തിന് ബുദ്ധിമുട്ടും ഉണ്ടാവാനും ഇടയുണ്ട്.

രക്തസമ്മര്‍ദം അമിതമായി ഉയരാനോ ചിലപ്പോള്‍ തീരെ താഴാനോ സാധ്യതയുണ്ട്. പൊണ്ണത്തടിയാണ് മറ്റൊരു പ്രശ്‌നം. അജിനോമോട്ടോയുടെ നേരിട്ടുള്ള പ്രവര്‍ത്തനഫലമായും രുചിമൂലം കൂടുതല്‍ ഭക്ഷണം കഴിക്കുന്നതിനാലുമാണിത്. അപൂര്‍വമായി സന്ധിവേദനയും കണ്ടുവരാറുണ്ട്. അല്പനേരം മാത്രം നീണ്ടുനില്‍ക്കുന്ന ഒരു രസത്തിന് നാം ഇത്രയും വലിയ വിലകൊടുക്കണോ എന്ന് ചിന്തിക്കാനുള്ള സമയമായി.

മാനസിക പിരിമുറുക്കം പ്രതിരോധശേഷി വര്‍ധിപ്പിക്കും

 

മാനസിക പിരിമുറുക്കം കുറയ്ക്കാനുള്ള കുറുക്കുവഴികളെക്കുറിച്ച് പഠനം നടത്തിക്കൊണ്ടിരിക്കുകയാണ് മനശാസ്ത്രസമൂഹം. എന്നാല്‍ ഇതു ശ്രദ്ധിക്കൂ...ചെറിയതോതിലുള്ള മാനസിക സമ്മര്‍ദം പ്രതിരോധശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. വിരോധാഭാസംതന്നെയെന്നുതോന്നാമെങ്കിലും സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴിസിറ്റിയിലെ ഗവേഷകരുടെ കണ്ടെത്തലാണ് ഇതിനെ ബലപ്പെടുത്തുന്നത്.

മുറിവ് ഉണങ്ങുന്നതിനും അണുബാധ തടയുന്നതിനും ഇത്തരത്തിലുള്ള പ്രതിരോധശേഷി സഹായിക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. രക്തത്തിലടങ്ങിയിരിക്കുന്ന പലതരത്തിലുള്ള പ്രതിരോധ കോശങ്ങളെ മാനസിക സമ്മര്‍ദം ഏകോപിപ്പിക്കുന്നതുമൂലമാണ് ഇതുസംഭവിക്കുന്നത്.

ശസ്ത്രക്രിയക്കുമുമ്പ് രോഗിയിലുണ്ടാകുന്ന മാനസിക സമ്മര്‍ദം ശസ്ത്രക്രിയക്കുശേഷം രോഗവിമുക്തിനേടുന്നതിന് സഹായകമുന്നതായി ഗവേഷകര്‍ വ്യക്തമാക്കുന്നു. അഡ്രിനാല്‍ ഗ്രന്ഥി പുറപ്പെടുവിക്കുന്ന ഹോര്‍മോണുകളാണ് പ്രതിരോധകോശങ്ങള്‍ ശരീരത്തില്‍ സംഘടിക്കുന്നതിന് സഹായിക്കുന്നത്.

മാസങ്ങളോളം ഉറക്കി 'സ്ലീപിങ്ങ്‌ ബ്യൂട്ടി സിന്‍ഡ്രം'

 

കഥകളില്‍ മാത്രം കേട്ട്‌ മറന്ന വര്‍ഷങ്ങളോളം ഉറങ്ങി ഉണരുന്ന സുന്ദരിയെ അനുസ്‌മരിക്കും വിധം ഇതാ ഒരു അപൂര്‍വ്വ രോഗം. ബ്രിട്ടനില്‍ കണ്ടെത്തിയ പുതിയ രോഗമാണ്‌ 'സ്ലീപിങ്ങ്‌ ബ്യൂട്ടി സിന്‍ഡ്രം' ബ്രിട്ടീഷ്‌ പത്രമായ ദ സണ്‍ ആണ്‌ ഈ ഉറങ്ങുന്ന സുന്ദരിയെ കുറിച്ചുള്ള വിസ്‌മയിപ്പിക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യ്‌തത്‌. മാസങ്ങളാളം ഉറങ്ങി കിടക്കുന്ന ഈ രോഗ അവസ്ഥയില്‍ രോഗി 20 മണിക്കൂറില്‍ ഒരിക്കല്‍ ഉണരുമെങ്കിലും അബോധാനസ്ഥയിലായിരിക്കും.

ഇങ്ങനെ ഉണരുന്ന ഓരോ ഘട്ടത്തെയും ഓരോ എപ്പിസോഡുകളായാണ്‌ ഡോക്‌ടേഴ്‌സ്‌ കണക്കാക്കുന്നത്‌. കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങളോ ഓര്‍മകളോ ഓര്‍ത്തെടുക്കാന്‍ രോഗിക്ക്‌ കഴിയുകയില്ല. തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പോലും കഴിയില്ല.

ബ്രിട്ടനിലെ 15 വയസുകാരിയായ കോമര്‍ഫോര്‍ഡ്‌ ഈ രോഗത്തിന്റെ ഇരയാണ്‌. കോമര്‍ഫോര്‍ഡിന്റെ അമ്മ ബെര്‍നിയാണ്‌ മകളെ പരിപാലിക്കുന്നത്‌. ഭക്ഷണം വാരികൊടുക്കുമ്പോള്‍ പോലും ഉറക്കത്തിന്റെ ലോകത്തിരിക്കുന്ന മകളുടെ ഭാവിയെ കുറിച്ച്‌ ബെര്‍നി ചിന്താവിഷ്‌ടയാണ്‌. മാസങ്ങള്‍ കഴിഞ്ഞ്‌ ഉറക്കമുണരുന്ന ഫോര്‍ഡ്‌ ഉറങ്ങാന്‍ തുടങ്ങിയ ദിനത്തിന്റെ ബാക്കിയാണ്‌ എന്ന ധാരണയിലാണ്‌ ഉണരുന്നത്‌. കൊച്ചുകുട്ടികളുടെ ചേഷ്‌ടകളുമായി ഉറങ്ങുന്ന കോമര്‍ഫോര്‍ഡിന്‌ മുന്നില്‍ വിദ്യാഭാസവും ഭീഷണിയാണ.്‌

'സ്റ്റഫോര്‍ഡ്‌ യൂണിവേഴ്‌സിറ്റി സെന്റ്‌ര്‍ ഫോര്‍ നാര്‍ക്കോളജി' അധികൃതരുടെ അഭിപ്രായത്തില്‍ സാധാരണയായി കൗമാരക്കാരെ ബാധിക്കുന്ന ഈ രോഗത്തിന്റെ കാരണം വ്യക്തമല്ല. പക്ഷേ, രോഗബാധിതരില്‍ യ്യൗവനത്തിന്റെ ലക്ഷണങ്ങള്‍ ഉണ്ടാകാറില്ല എന്നതും രോഗത്തിന്റെ ഭീകരത വര്‍ദ്ധിപ്പിക്കുന്നു. എന്നിരുന്നാലും,വളരെ അപൂര്‍വ്വമായ നിദ്രാ രോഗങ്ങളില്‍ ഈ രോഗത്തെയും ഉള്‍പ്പെടുത്താനാകും. പൂര്‍ണ്ണമായ രോഗപരിഹാരവും കണ്ടെത്താനായിട്ടില്ല എങ്കിലും ശ്രദ്ധയോടെയും ക്ഷമയോടെയുമുള്ള പരിപാലനം രോഗിക്ക്‌ അത്യാവശ്യമാണ്‌.

അപസ്മാരത്തിന് ചികിത്സയുണ്ടോ?

 

പലപ്പോഴും നമ്മളെ ഞെട്ടിച്ചുകൊണ്ട് നമ്മുടെ സുഹൃത്തുക്കള്‍ വിറച്ച് വീഴുന്നത് കാണാറുണ്ട്. പലപ്പോഴും ആളുകള്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ താക്കോല്‍ ശരീരത്തില്‍ ചേര്‍ത്തുവെയ്ക്കാനും ശ്രമിക്കും. അപസ്മാരമെന്നാണ് ഈ രോഗത്തിന് പേര്. സന്നി എന്ന പേരിലും ഇതറിയപ്പെടുന്നുണ്ട്. അപസ്മാരം പിടിപെട്ടാല്‍ പെട്ടെന്നു മാറില്ലെന്നാണ് പലരും ധരിച്ചുവെച്ചിക്കുന്നത്.

എന്നാല്‍ ഇത് കഥകള്‍ മാത്രമാണ്. അപസ്മാരം എന്നത് തലച്ചോറിലെ ചില ന്യൂറോണുകളുടെ അസാമാന്യ ഉത്തേജനധാര കാരണം ഉണ്ടാകുന്ന ഒരു രോഗം ആണ്. മസ്തിഷ്‌കത്തില്‍ നിന്ന് പ്രസരിക്കുന്ന വൈദ്യുതതരംഗങ്ങളുടെ താളം തെറ്റുന്നതാണ് ഇതിനു കാരണം. സ്ത്രീകളിലും കുട്ടികളിലുമാണ് കൂടുതലായി ഈ രോഗം കാണുന്നത്.

ഏതു പ്രായക്കാരിലും ഈ രോഗം കാണപ്പെടാവുന്നതാണ്. സന്നി തുടര്‍ച്ചയായുണ്ടാവുന്ന അവസ്ഥയാണിത്. ശരീരം വെട്ടി വിയര്‍ക്കുകയോ കോച്ചിപ്പിടിക്കുകയോ ചെയ്യും. തലച്ചോറിലുണ്ടാവുന്ന വൈദ്യത സ്പന്ദനത്തിന്റെ തീവ്രതയ്ക്കനുസരിച്ചായിരുക്കും ശരീരത്തിനുണ്ടാവുന്ന ചേഷ്ടകള്‍.

ഇഡിയോപ്പതിക് എന്ന അപസ്മാരമാണ് പൊതുവില്‍ കാണപ്പെടുന്നത്. അപസ്മാരത്തിലേയ്ക്കു നയിക്കുന്ന കാരണങ്ങള്‍ പലതാണ്. മസ്തിഷ്‌ക്കത്തിലെ വൈകല്യങ്ങള്‍, മസ്തിഷ്‌ക്ക ട്യൂമര്‍, മസ്തിഷ്‌ക്കത്തില്‍ രക്തം കട്ടപിടിക്കല്‍, മസ്തിഷ്‌ക്ക ഞരമ്പുകള്‍ കുരുങ്ങിക്കിടക്കുന്ന അവസ്ഥ, മുതലായവ അപസ്മാരത്തിന് കാരണമാകാറുണ്ട്.

മസ്തിഷ്‌ക്കത്തിനുണ്ടാകുന്ന ജ്വരം, ക്ഷതം, കിഡ്‌നിയുടെ പ്രര്‍ത്തന തകരാറ് എന്നിവയും അപസ്മാരത്തിലേയ്ക്ക് നമ്മളെ തള്ളിവിടാറുണ്ട്. ഒപ്പം തലയിലെ മുറിവുകളും ശരീരത്തിലെ ലവണങ്ങളായ ഷുഗര്‍, സോഡിയം, യൂറിയ, എന്നിവ കൂടുന്നതും കുറയുന്നതും അപസ്മാരത്തിലേയ്ക്ക് നയിക്കും.

ലക്ഷണങ്ങള്‍

പെട്ടെന്നുള്ള ബോധക്ഷയം, ശരീരം വെട്ടിവിറയ്ക്കല്‍, കൈകാലിട്ടടിക്കല്‍, വായില്‍ നിന്നും നുരയും പതയും വരല്‍ തുടങ്ങിയവയാണ് അപസ്മാരത്തിന്റെ ക്ഷണങ്ങള്‍.

ചികിത്സ

അപസ്മാരത്തെ കുറിച്ച് പലപ്പോഴും തെറ്റിധരണാജനകമായ ബോധമാണ് നമുക്കെല്ലാം ഉള്ളത്. അപസ്മാരം ഒരിക്കലും ചികിത്സിച്ചു ഭേധമാക്കാനാവില്ല എന്നാണ് നമ്മൊളൊക്കെ വിചാരിക്കുന്നത്. എന്നാല്‍ അപസ്മാരം കൃത്യമായ ചികിത്സയിലൂടെ ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയും. 80-90 ശതമാനം രോഗികളിലും ചികിത്സ കൊണ്ട് രോഗം നിയന്ത്രണവിധേയമാക്കാന്‍ കഴിയുന്നതാണ്.

ജനറലൈസ്ഡ് ടോണിക്ക് ക്ലോണിക്ക് ടൈപ്പ്, കോംപ്ലക്‌സ് പാര്‍ഷ്യല്‍ ടൈപ്പ്, സിംപിള്‍ പാര്‍ഷ്യല്‍ ടൈപ്പ്, ആബ്‌സെന്‍സ് സീഷര്‍ എന്നീ വിഭാഗങ്ങളിലുള്ള അപസ്മാരങ്ങളാണ് സാധാരണയായി കണ്ടുവരുന്നത്. ഏതുതരത്തിലുള്ള അപസ്മാരമാണെന്ന് കണ്ടെത്തലാണ് ചികിത്സയുടെ ആദ്യപടി. രോഗിയുടെ ആരോഗ്യാസ്ഥയ്ക്കനുസരിച്ച് മരുന്നിന്റെ അളവ് നിശ്ചയിക്കുന്നു. രണ്ടോ മൂന്നോ വര്‍ഷം തുടര്‍ച്ചയായി വിദഗ്ദ്ധമായ ചികിത്സ കൊടുക്കുകയാണെങ്കില്‍ ജന്മനാ വരുന്ന അപസ്മാരമുള്‍പ്പടെ പരിഹരിക്കാന്‍ സാധിക്കുന്നതാണ്.

 

കുട്ടികളിലെ അപസ്മാരം

കുട്ടികളില്‍ ചുരുക്കമായി മാത്രമേ അപസ്മാരം കണ്ടു വരുന്നുള്ളു. കുട്ടിക്കാലത്തു മാത്രമുള്ള അപസ്മാരങ്ങളുമുണ്ട്. ഇവ ഒരു പ്രായമെത്തുന്നതൊടെ സ്വയം മാറിയെന്നും വരാം. എന്നാല്‍ ചിലയിനം അപസ്മാരങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമായി വരാറുണ്ട്.

ആദ്യ അപസ്മാര മൂര്‍ച്ഛ ഏതു പ്രായത്തിലാണുണ്ടായതെന്നതിന്റെ അടിസ്ഥാനത്തിലാണ് ബാല അപസ്മാരം എന്നും മുതിര്‍ന്നവരിലെ അപസ്മാരമെന്നും വേര്‍തിരിക്കുന്നത്. 12 വയസ്സിനു മുമ്പുണ്ടാകുന്ന അപസ്മാരത്തെയാണ് സാധാരണ ഗതിയില്‍ ബാല അപസ്മാരമായി പരിഗണിക്കുന്നത്. 12-16 വയസിനുള്ളിലുണ്ടാവുന്നവയെ ജുവനൈല്‍ എപ്പിലപ്‌സി എന്നും വിളിക്കുന്നു.

കുട്ടികളില്‍ പൊതുവെ കണ്ടുവരാറുള്ള സന്നിയാണ് അഭാവ സന്നി. ക്ലാസ്സിലിരിക്കുമ്പോഴും ആഹാരം കഴിക്കുന്ന നേരത്തുമൊക്കെ പെട്ടെന്നു വരാറുള്ള സന്നിയാണിത്. ഇത് വളരെ വലിയ പ്രശ്‌നങ്ങള്‍ സാധാരണ ഗതിയില്‍ ഉണ്ടാക്കാറില്ലെങ്കിലും പഠനത്തെ ദോഷകരമായി ബാധിച്ചേക്കാം.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1. സന്നിയുണ്ടാവുമ്പോള്‍ തന്നെ വിശദ പരിശോധന നടത്തുക.

2. അപസ്മാരമില്ലെന്ന് തീര്‍ച്ചപ്പെടുത്തിയാലും ഈ പരിശോധനയുടെ രേഖകളെല്ലാം ഭദ്രമായി സൂക്ഷിക്കണം.

3. പനിയോടൊപ്പം സന്നി ഉണ്ടാവുന്നുവെങ്കില്‍ വിശദ പരിശോധന നടത്തേണ്ടതുണ്ട്.

4. അപസ്മാരമുള്ള കുട്ടികളെ വെള്ളം തീ, യന്ത്രങ്ങള്‍ തുടങ്ങിയവയില്‍ നിന്ന് അകറ്റി നിര്‍ത്തണം.

5. അപസ്മാരമുള്ള കുഞ്ഞിന്റെ ചേഷ്ടകളെല്ലാം വിശദമായും സൂക്ഷമമായും നിരീക്ഷിക്കണം. ഇവ വിശദമായിത്തന്നെ എഴുതിവെയ്ക്കുക, ഡോക്ടര്‍ക്ക് ഈ വിശദീകരണം നല്‍കുന്നത് രോഗനിര്‍ണ്ണയത്തിന് ഏറെ സഹായകമാവും.

6. മരുന്ന് മുടക്കരുത്.

7. ഉറക്കമൊഴിയാന്‍ അനുവദിക്കരുത്.

8. കുട്ടികളുടെ പെരുമാറ്റങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കാനും എന്തെങ്കിലും പ്രശ്‌നമുണ്ടെന്നു തോന്നിയാല്‍ രക്ഷകര്‍ത്താക്കളെ അറിയിക്കാനും അദ്ധ്യാപകര്‍ ശ്രദ്ധിക്കണം.

9. അപസ്മാരമുള്ള കുട്ടികളോട് വിവേചനങ്ങള്‍ പാടില്ല. മറ്റുള്ളവര്‍ അവരെ കളിയാക്കാതെ ശ്രദ്ധിക്കണം.

10. ചികിത്സ പാതിവഴിയില്‍ ഉപേക്ഷിക്കരുത്.

വാര്‍ധക്യത്തെ പിടിച്ചുനിര്‍ത്താന്‍ 'നാസ'യുടെ ഔഷധം

 

യു.എസ്. ബഹിരാകാശ ഗവേഷണ ഏജന്‍സിയായ 'നാസ' വികസിപ്പിച്ച ഒരു പാനീയം ശരീരത്തിലെ ചുളിവുകളടക്കമുള്ള വാര്‍ധക്യ ലക്ഷണങ്ങളെ പ്രതിരോധിക്കുന്ന ഔഷധമായി ഉപയോഗിക്കാമെന്നു കണ്ടെത്തി. ഭൗമാന്തരീക്ഷത്തിനു പുറത്തെ ഉയര്‍ന്ന തോതിലുള്ള അണുവികിരണത്തിന്റെ ദൂഷ്യങ്ങളില്‍നിന്നു ബഹിരാകാശ യാത്രികരെ സംരക്ഷിക്കുന്നതിനാണു 'നാസ' പാനീയം വികസിപ്പിച്ചത്.

വിവിധ പഴവര്‍ഗങ്ങള്‍, പച്ചക്കറികള്‍, ഗ്രീന്‍ ടീ എന്നിവയുടെ സത്തയാണ് 'എ.എസ്.10' എന്നു പേരിട്ടിരിക്കുന്ന പാനീയത്തിലടങ്ങിയിട്ടുള്ളത്.
വെറും നാലു മാസം ഈ പാനീയം നിത്യേന നിശ്ചിത അളവില്‍ കഴിച്ചാല്‍ ചുളിവുകളടക്കമുള്ള ചര്‍മപ്രശ്‌നങ്ങള്‍ ഗണ്യമായി പരിഹരിക്കാനാവുമെന്നാണ് യു.എസ്സിലെ യൂട്ടാ സര്‍വകലാശാലയിലെ ഗവേഷകര്‍ കണ്ടെത്തിയത്.

കൗമാരത്തിൽ വേണ്ടത് സമ്പൂർണ പോഷണം

വളർച്ചയുടെ രണ്ടാംഘട്ടമാണ് കൗമാരം. ഈ ഘട്ടത്തിൽ കഴിക്കുന്ന പോഷകാഹാരം ഭാവിതലമുറയെപോലും മെച്ചപ്പെടുത്തും. ആരോഗ്യകാര്യത്തിലും ഡയറ്റിങ് കാര്യത്തിലുമെല്ലാം ഏറ്റവും ശ്രദ്ധിക്കുന്നതും കൗമാരക്കാരാണ്. മെലിഞ്ഞു സുന്ദരമായിരിക്കുക എന്നതായിരിക്കുന്നു ഇപ്പോഴത്തെ കൗമാരലക്ഷ്യം. പല ഭക്ഷണങ്ങളും ഇതിനായി ഒഴിവാക്കപ്പെടുമ്പോൾ ഓർക്കുക, ആവശ്യത്തിനുള്ള പോഷകങ്ങൾ ശരീരത്തിലെത്തിയില്ലെങ്കിൽ ഓർക്കുക അനേകം രോഗങ്ങളിലേക്കായിരിക്കും നിങ്ങളുടെ ഭാവിയുടെ വാതിൽ തുറക്കുക.

ചുറുചുറുക്കും പ്രസരിപ്പുമുള്ള കൗമാരത്തിന് വേണ്ട ഭക്ഷണക്രമം

പ്രഭാതഭക്ഷണം ഒഴിവാക്കരുത്. പ്രഭാതഭക്ഷണത്തിലെ ഊർജ്ജം തലച്ചോറിന് ഉണർവേകുന്നു. ഉദാ. ഇഡ്ഡലി/ദോശ/ ചപ്പാത്തി/ പുട്ട് /ഇടിയപ്പം തുടങ്ങിയവയ്ക്കൊപ്പം മുട്ട /ചിക്കൻ/ പയറുവർഗങ്ങൾ ഇവിയലേതെങ്കിലും ഉൾപ്പെടുത്തി കഴിച്ചാൽ മതിയാകും.

ഉച്ചഭക്ഷണത്തിൽ പച്ചക്കറികളും പ്രോട്ടീൻ അടങ്ങിയ പയറുവർഗങ്ങൾ മീൻ/ മുട്ട ഇവയിലൊന്നും ഉൾപ്പെടുത്തുക

നാലുമണിപ്പലഹാരങ്ങൾ ആവിയിൽ പുഴുങ്ങിയ കൊഴുക്കട്ട/ വട്ടയപ്പം/ ഇലയട/ വേവിച്ച പയർ/ കടല തുടങ്ങിയവയോ അവൽ പൊരി/ കടലമിഠായി തുടങ്ങിയവയോ ഉൾപ്പെടുത്തുക.

കൗമാരപ്രായക്കാരുടെ ഭക്ഷണത്തിൽ പാലും പാലുൽപ്പന്നങ്ങളും ഉൾപ്പെടുത്തുക വഴി എല്ലുകളുടെ ആരോഗ്യം ഉറപ്പാക്കാം

ഊർജം മാത്രം നൽകുന്ന സോഫ്റ്റ് ഡ്രിങ്ക്സുകൾ, പാനിയങ്ങൾ തുടങ്ങിയവ അമിതവണ്ണത്തിലേയ്ക്കു നയിക്കുകയും കൂടാതെ ഭക്ഷണത്തോടു വിമുഖത തോന്നിപ്പിക്കുകയും ചെയ്യുന്നു.

കൗമാരപ്രായക്കാരുടെ ഭക്ഷണത്തിൽ ഏകദേശം 200ഗ്രാം പച്ചക്കറികളും 100ഗ്രാം പഴവർഗങ്ങളും ദിവസവും ഉൾപ്പെടുത്തുക

ഇരുമ്പു സത്തിന്റെ കുറവ് ഇല്ലാതാക്കാൻ ഇലക്കറികൾ മുട്ട, ഈന്തപ്പഴം, ഉണക്കമുന്തിരി, നട്സ്, ആശാളി, എള്ള് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

പുറത്തുനിന്നുള്ള ഭക്ഷണം വല്ലപ്പോഴും മാത്രമാക്കുകയും വിവേകത്തോടെ ഭക്ഷണം തിരഞ്ഞെടുക്കുകയും ചെയ്യുക.

പലതരത്തിലുള്ള ധാന്യങ്ങളും പയറുവർഗങ്ങളും, വിവിധ നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക

കൃത്യമായ ഇടവേളകളിൽ ഭക്ഷണം കഴിക്കുകയും നിരാഹാരവും അമിത ഭക്ഷണവും ഒഴിവാക്കുകയും വേണം

വ്യായാമം ജീവിതശൈലിയുടെ ഭാഗമാക്കുക. ദിവസവും അരമണിക്കൂർ ഏതെങ്കിലും കളികളിൽ ഏർപ്പെടുക. ഉദാ: ഡാൻസ്, സൈക്കിളിങ്, പന്തുകളി, നീന്തൽ

‘‘പോഷകാഹാരം കഴിക്കൂ ആരോഗ്യത്തോടെ ജീവിക്കൂ’’

 

സോയക്കുണ്ട് ഗുണവും ദോഷവും

 

ഈ നൂറ്റാണ്ടിന്റെ ഗോൾഡൻ ബീൻ ആഗോളതലത്തിൽ നിലക്കടല കഴിഞ്ഞാൽ എണ്ണക്കരുവായി ഏറ്റവും അധികം ഉപയോഗിക്കുന്നതു സോയാബീനാണ്. താരതമ്യേന പോഷകങ്ങളുടെ അളവു കൂടുതലും വില കുറവും ആയതിനാൽ പോഷകവൈകല്യ ചികിത്സയുടെ ഭാഗമായി സോയ അധികമായി ഉപയോഗിച്ചുതുടങ്ങിയിരിക്കുന്നു.

സോയ പോഷകസമൃദ്ധം

50% വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിൾ മീറ്റ് എന്നാണു വിശേഷിപ്പിക്കുന്നത്. ഈ മാംസ്യമാകട്ടെ വളരെ ഉയർന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ലങ്ങളായ ഗ്ലൈസീൻ, ട്രിപ്റ്റോഫൻ , ലൈസീൻ എന്നിവ അടങ്ങിയതാണ്. മാംസാഹാരങ്ങളിലേതുപോലെ നിലവാരമുള്ള മാംസ്യമുള്ളതിനാൽ സോയയെ ഒരു സമ്പൂർണമാംസ്യാഹാരം എന്നു പറയാം.

 

സോയയിലുള്ള 20% കൊഴുപ്പിന്റെ നല്ല ഒരു ഭാഗം കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും അനുയോജ്യമായ ട്രൈഗ്ലിസറൈഡുകളും അവശ്യ ഫാറ്റി അമ്ലങ്ങളുമാണ്. നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച് ഡി എൽ കൊളസ്ട്രോൾ കൂടുന്നതിനു സഹായിക്കുന്ന ഒമേഗാ —3 ഫാറ്റി ആസിഡ് ലിനോലെനിക് അമ്ലരൂപത്തിലും ഒമേഗാ —6 ഫാറ്റി ആസിഡ് ലിനോലെനിക് ആമ്ലരൂപത്തിലും സോയയിലുണ്ട്. അതുകൊണ്ടുതന്നെ വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ ഘട്ടത്തിലും സോയ ഉത്തമമാണ്. സോയബീനിൽ ധാരാളം നാരുകൾ ഉണ്ട്. സോയയിലെ എസോഫ്ളേവോൺ എന്ന ഘടകം ഒരുപാടു രോഗങ്ങൾക്കു പ്രതിവിധിയാണ് . ധാരാളം വിറ്റമിൻ ബി, വിറ്റമിൻ എ (കരോട്ടിൻ), ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും സോയയിലുണ്ട്.

പയറുരൂപത്തിൽ വേണ്ട

സോയബീൻ പോഷക സമൃദ്ധമെങ്കിലും ഇവയുടെ പയറുരൂപത്തിൽ ധാരാളം പോഷാകാഗിരണവിരുദ്ധ ഘടകങ്ങളായ സാപോണിൻ, ഹീമാഗ്ലൂട്ടിനിൻസ്, ട്രിപ്സിൻ ഇൻഹി ബിറ്റേർസ് ഇവ അടങ്ങിയിരിക്കുന്നതിനാൽ സാധാരണ പയർവർഗങ്ങൾ പോലെയുള്ള ഇവയുടെ ഉപയോഗം അഭികാമ്യമല്ല. അതിനാൽ സോയാബീനിന്റെ സംസ്കാരിച്ചെടുത്ത ഉൽപന്നങ്ങളായ സോയചങ്ക്സ് , സോയാപാൽ, സോയപ്പൊടി , സോയസോസ് , സോയഎണ്ണ എന്നിവയാണു മെച്ചം.

എണ്ണ വേർതിരിച്ചെടുത്ത സോയയിൽ നിന്നാണു സോയചങ്ക്സ് അഥവാ സോയാമീറ്റ് ഉൽപാദിപ്പിക്കുന്നത്. സസ്യാഹാരികൾക്ക് ഇറച്ചിക്കു പകരമുപയോഗിക്കാവുന്ന ഇവയിൽ മാംസത്തിലുള്ളത്രയും പ്രോട്ടീൻ ഉണ്ട്. വെള്ളത്തിൽ വേവിക്കുന്ന തരത്തിൽ ഉണങ്ങിയ ഉരുളകളായാണ് ഇവ വിപണിയിൽ ലഭ്യമാകുന്നത്. കൂട്ടുകറി, സോയമസാല, മെഴുക്കുപുരട്ടി, ഉലർത്ത് എന്നിങ്ങനെ ഇറച്ചി പാകപ്പെടുത്തുന്ന രീതിയിൽ പാചകം ചെയ്യാം.

സോയാപാലും സോസും

 

സോയാബീൻ തോടുമാറ്റി കുതിർത്ത് ആവി കയറ്റി, അരച്ച് അരിച്ചെടുത്താണ് സോയാപാൽ ഉണ്ടാക്കുന്നത്. പശുവിൻ പാൽ അലർജി ഉള്ള കുട്ടികൾക്കു ധാരാളം കൊഴുപ്പും മാംസ്യവുമടങ്ങിയ സോയാപാൽ ഒരു ഉത്തമ പകരക്കാരനെങ്കിലും രുചിവിത്യാസം കാരണം ഇതിനോടുള്ള ആഭിമുഖ്യം കുറവാണ്.

നൂഡിൽസിനും പുലാവിനും സൂപ്പിനുമൊക്കെ രുചികൂട്ടാൻ ഉപയോഗിക്കുന്ന സോയാസോസ് , സോയാബീൻ ഇവ ചില സൂക്ഷ്മങ്ങളായ പ്രവർത്തന പ്രക്രിയ വഴി പുളിപ്പിച്ചുണ്ടാക്കുന്ന വയാണ്. സോയാപ്പൊടി (മാവ്) മറ്റു ധാന്യപ്പൊടികൾക്കൊപ്പം ചേർത്തു ചപ്പാത്തി, പുട്ട് എന്നിവയുണ്ടാക്കി പോഷകസമൃദ്ധമാക്കാം. സോയ പ്രോട്ടീൻ അടങ്ങിയ ധാരാളം സപ്ലിമെന്റുകൾ വിപണിയിൽ ലഭ്യമാണ്.

 

സോയ ചികിത്സാരംഗത്ത്

ഇൻസുലിൻ പ്രതിരോധത്തെ ചെറുക്കുമെന്നതിനാൽ പ്രമേഹരോഗികൾക്കു സോയ ഫലപ്രദമാണ്. ഇത് രക്തത്തിൽ നല്ല കൊളസ്ട്രോൾ കൂട്ടുന്നു. സോയയിൽ ധാരാളമുള്ള ഫൈറ്റോ ഈസ്ട്രജനുകൾ സ്ത്രീകളിൽ സ്തനാർബുദ പരിരക്ഷ നൽകുന്നുവെങ്കിലും സോയയുടെ ഉപഭോഗം കാൻസർ രോഗികളിൽ , കോശവളർച്ച കൂട്ടുന്നുണ്ടെന്നു റിപ്പോർട്ടുകളുണ്ട്. തൈറോയിഡ് രോഗികളിൽ സോയ ദിവസേന കഴിക്കരുത് . ഇതിലും ചില അലർജിജന്യ ഘടകങ്ങളുണ്ട്. ദേഹമാസകലം ചൊറിഞ്ഞു തടിക്കുക, ചുവക്കുക, ചർദി, വയറിളക്കം ഇവയെല്ലാം ലക്ഷണങ്ങളാണ്. ദിവസവും പരമാവധി 50 ഗ്രാമിലധികം സോയ ഉപയോഗിക്കയുമരുത്

 

ഭക്ഷണം കഴിച്ചാൽ ഓർമ്മ കുറയുമോ?

 

ചില പ്രത്യേക ഭക്ഷണ പദാർത്ഥങ്ങൾ പതിവാക്കിയാൽ ഓർമ്മക്കുറവും അൾഷിമേഴ്സും ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് പഠന റിപ്പോർട്ട്. സൂക്ഷിച്ചാൽ ദുഖിക്കേണ്ടന്നാണല്ലോ. ഓർമക്കുറവുണ്ടാക്കുന്ന ഭക്ഷണപദാർത്ഥങ്ങളെ മെനുവിൽ നിന്നു സിംപിളായി പുറത്താക്കിയാൽ മതി.

മൈദ അടങ്ങിയ ഭക്ഷണങ്ങൾ

കേക്ക്, ബ്രഡ്, വെള്ള അരി, പാസ്ത എന്നിവ ശീലമാക്കിയാൽ ഓർമക്കുറവ് കൂടെപ്പോരും. ഇത്തരം ഭക്ഷണസാധനങ്ങൾ ഒഴിവാക്കാം.

വെണ്ണയും നെയ്യും

വെണ്ണ, നെയ്യ് , സോസേജ് ഇവയുടെ ഉപയോഗം നിയന്ത്രിക്കാം.

ബിയർ

ബിയറിലടങ്ങിയിരിക്കുന്ന നൈട്രൈറ്റ്സ് ഓർമ്മക്കുറവിനു കാരണമാകുന്നു. ഇനി മുതൽ ബിയറും പടിക്കു പുറത്ത്.

നോൺവെജിനോട് നോ പറയാം...

ഇറച്ചിയും മീനും മുട്ടയും ഒന്നുമില്ലാതെ ഭക്ഷണം കഴിക്കാൻ മടിക്കുന്നവർ സൂക്ഷിക്കുക. ഇവയുടെ അമിതമായ ഉപയോഗം നിങ്ങളുടെ ഓർമശക്തിയെ തകർക്കും. ടിന്നിലടച്ച സംസ്ക്കരിച്ച ഇറച്ചി കൂടുതൽ അപകടകാരിയാണ്.

നോൺവെജിലടങ്ങിയിരിക്കുന്ന അമിനോ ആസിഡ് മെഥനിൻ ആണ് ഓർമശക്തി കുറയാൻ കാരണം. മുട്ടയിലും ഇറച്ചിയിലും മൽസ്യത്തിലും അമിനോ ആസിഡിന്റെ അളവ് വളരെ കൂടുതലാണ്.

യുഎസിലെ ലോവൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകരാണ് പഠനത്തിനു പിന്നിൽ. എലികളിൽ നടത്തിയ പരീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഉയർന്ന അളവിലുള്ള മെഥനിൻ ഡയറ്റ് ഓർമ്മത്തകരാറിലേക്കു നയിക്കുന്നതായി പഠനത്തിൽ തെളിഞ്ഞിട്ടുണ്ട്.

ഓർമ വേണമെങ്കിൽ സ്ഥിരമായി ഇവയെല്ലാം കഴിക്കുന്നവർ ഒന്നു സൂക്ഷിക്കുന്നത് നന്നായിരിക്കും.

മാതളം പോലൊരു മരുന്നില്ല

വ്യത്യസ്തമായ രുചി മാത്രമല്ല മാതള ജ്യൂസിന്റെ ഗുണം. ആരോഗ്യം കാത്തു സൂക്ഷിക്കാനും മാരക രോഗങ്ങൾ തടയാനുമുള്ള നിരവധി ഘടകങ്ങൾ മാതള ജ്യൂസിൽ അടങ്ങിയിട്ടുണ്ട്. ഹൃദയരോഗങ്ങളും ചില കാൻസറുകളും തടയാൻ വേണ്ട പോഷകങ്ങൾ വരെ മാതളജ്യൂസിലുടെ ലഭിക്കുമെന്ന് ഗവേഷകർ സാക്ഷ്യപ്പെടുത്തുന്നു.

ഹൃദയത്തിന്റെയും രക്തക്കുഴലുകളുടെയും പ്രവർത്തനത്തെ സഹായിക്കുന്ന ഘടകങ്ങൾ ഇതിൽ അടങ്ങിയിട്ടുണ്ടെന്നാണ് ക്ലിനിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ചില ഹൃദയരോഗങ്ങൾ കണ്ടെത്തിയ രോഗികൾക്ക് ദിവസവും എട്ട് ഔൺസ് മാതളജ്യൂസ് കുടിക്കാൻ നൽകി. ഇവരുടെ ഹൃദയത്തിലേക്ക് ആവശ്യത്തിനുള്ള രക്തം എത്തുന്നില്ലായിരുന്നു. മൂന്നു മാസത്തെ നിരീക്ഷണത്തിനൊടുവിൽ മനസിലായത് രക്തത്തിന്റെ ഹൃദയത്തിലേക്കുള്ള പ്രവാഹം കൂടിയതായാണെന്ന് ഡോക്ടർമാർ സ്ഥിരീകരിക്കുന്നു. എന്നാൽ സ്ഥിരമായി കുടിക്കാത്തവർക്ക് രക്തപ്രവാഹത്തിന്റെ തോത് കുറയുകയും ചെയ്തു.

മാത്രമല്ല, ചീത്ത കൊളസ്ട്രോളായ എൽഡി എല്ലിന്റെ അളവ് കുറയ്ക്കാനും ഇതിനു സാധിക്കുമത്രേ. ഇതുവഴി കാർഡിയോ വാസ്കുലാർ രോഗങ്ങൾ പിടിപെടാനുള്ള സാധ്യതയും കുറയ്ക്കുന്നു.

കാൻസറിനു സാധ്യതയുള്ള മുഴകളുടെ വളർച്ച കുറയ്ക്കാനും കാൻസർ സെല്ലുകളെ നശിപ്പിക്കാനും മാതളജ്യൂസിനു സാധിക്കും. ബ്രെസ്റ്റ് , പ്രോസ്റ്റേറ്റ്, വൻകുടൽ എന്നിവിടങ്ങളിൽ കാൻസർ വരുത്തുന്ന കോശങ്ങൾക്കെതിരെ പ്രവർത്തിക്കാൻ മാതളജ്യൂസിനു സാധിക്കുമെന്ന് ലാബ് പരിശോധനയിലും തെളിഞ്ഞിട്ടുണ്ട്. ഇതിനെക്കുറിച്ചുള്ള കൂടുതൽ ഗവേഷണങ്ങൾ നടക്കുന്നതേയുള്ളു.

നിരവധി ആന്റിഓക്സിഡന്റുകളാലും ഫാറ്റി ആസിഡുകളാലും സംപുഷ്ടമാണ് മാതളജ്യൂസ്. വൈറ്റമിൻ സി, ബി സിക്സ്, പൊട്ടാസ്യം, അയൺ, തയാമിൻ, ഫൊലേറ്റ്, വൈറ്റമിൻ കെ, സിങ്ക് തുടങ്ങി ശരീരത്തിന്രെ പ്രവർത്തനത്തിനാവശ്യമായ എല്ലാ പോഷകങ്ങളും ഇതിൽ അടങ്ങിയിട്ടുണ്ട്. അതിനാൽത്തന്നെ യാതൊരു ഭയവും കൂടാതെ മാതളജ്യൂസ് കുടിച്ച് തുടങ്ങിക്കോളൂ, രോഗപ്രതിരോധ ശക്തി കൂടട്ടെ.

അമൃതഫലം നാളികേരം

 

സെപ്റ്റംബർ 2 ലോക നാളികേരദിനം. പതിനെട്ടംഗങ്ങളുള്ള ‘ഏഷ്യൻ ആൻഡ് പസഫിക് കോക്കനട്ട് കമ്മ്യൂണിറ്റി (APCC) യാണ് ഇതിനായി ആഹ്വാനം ചെയ്തിട്ടുള്ളത്. ‘‘നാളികേരം - കുടുംബാരോഗ്യത്തിനും പോഷണത്തിനും സ്വാസ്ഥ്യത്തിനും’’ എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. ഇത്തവണ വിജയവാഡയിലാണ് സെമിനാറുകളും എക്സിബിഷനും മറ്റും സംഘടിപ്പിച്ചിരിക്കുന്നത്.

ഉപയോഗത്തിന്റെ വൈവിധ്യം മൂലം, മനുഷ്യന് ഇത്രയും ഉപകാരപ്രദമായ മറ്റൊരു വൃക്ഷമുണ്ടോ എന്ന കാര്യം സംശയമാണ്. ഗൃഹനിർമാണം മുതൽ ഭക്ഷണപദാർഥങ്ങൾ വരെ ഈ കൽപതരുവിന്റെ സംഭാവനകളിൽപ്പെടുന്നു. മദ്യമായും നീരയായും ഔഷധമായും കരിക്കായും തേങ്ങയായും വെളിച്ചെണ്ണയായും പിണ്ണാക്കായും ഇങ്ങനെ നിരവധിയാണ് ഭക്ഷ്യപേയങ്ങൾ.

Cocos Nucifera എന്ന ശാസ്ത്രനാമത്തോട് കൂടിയ തെങ്ങിനെക്കുറിച്ച് സഹസ്രാബ്ദങ്ങൾക്ക് മുൻപ് എഴുതപ്പെട്ട ആയുർവേദ ഗ്രന്ഥങ്ങളിൽ നിരവധി പരമാർശങ്ങളുണ്ട്. ഇളനീർ വെള്ളം സ്നിഗ്ധവും മധുരവുമാണ്. ശീതവീര്യത്തോടും ലഘുഗുണത്തോടും കൂടിയതാണ്. വൃക്ഷ്യവുമാണ്. ദാഹത്തെയും വാതപിത്തങ്ങളേയും ശമിപ്പിക്കും. അഗ്നിദീപ്തികരമാണ്. മൂത്രമൊഴിഞ്ഞ് പോകുന്നതിന് സഹായകരമാണ്. നാളികേരമാകട്ടെ മധുരരസവും ശീതവീര്യവുമുള്ളതാണ്. ഗുരു സ്നിഗ്ധഗുണങ്ങളുള്ളതാണ്. ശരീരപോഷകമാണ്. പിത്തത്തെ ശമിപ്പിക്കും. തേങ്ങാപ്പാലാകട്ടെ ഗുരുത്വമേറിയതാണ്. മോഹാലസ്യം, രക്തവാതം, മൂത്രകൃച്ഛ്രം എന്നീ രോഗങ്ങളെ ശമിപ്പിക്കും. പ്രമേഹരോഗികളും ശ്വിത്രരോഗികളും കുഷ്ഠരോഗികളും ഉപയോഗിക്കരുത്.

തെങ്ങിന്റെ എല്ലാ ഭാഗങ്ങളും ഔഷധമായി ഉപയോഗിച്ച് വരുന്നു. തെങ്ങിന്റെ വേര്, അശോകത്തൊലിയും ചേർത്ത് കഷായം വച്ച് കഴിച്ചാൽ ആർത്തവസംബന്ധമായ രോഗങ്ങൾക്ക് ശമനം ലഭിക്കും. തെങ്ങിൻവേര്, കുരുമുളകിൻ വേര്, കരിമ്പന വേര്, ഞെരിഞ്ഞിൽ വെള്ളരിയുടെ കുരു ഇവ സമമെടുത്ത് കാടി വെള്ളത്തിലരച്ച് നാഭിപ്രദേശത്ത് പുരട്ടിയാൽ മൂത്രതടസം മാറിക്കിട്ടും. തെങ്ങിൻ പൂക്കുലയരി പാലിൽ കാച്ചി സ്ഥിരമായി ഉപയോഗിച്ചാൽ വെള്ളപോക്ക്, ശീഘ്രസ്ഖലനം എന്നിവ നിയന്ത്രണാധീനമാകും. രക്താതിസാരത്തിന് തെങ്ങിൻ പൂക്കുലയാരി കഷായം വച്ച് സംവിക്കുന്നത് ഉത്തമമായ ഒരു പ്രതിവിധിയാണ്. അല്ലിക്കള്ള് അഥവാ മധു ഉത്തമമായ ഒരു ടോണിക്കാണ്. ജീവകം ബി തുടങ്ങിയവ ഇതിൽ ധാരാളമായി അടങ്ങിയിരിക്കുന്നു. ശ്വാസകോശരോഗങ്ങളെ ശമിപ്പിക്കും.

തേങ്ങാപ്പാലിൽ നിന്നുണ്ടാക്കുന്ന വെന്ത വെളിച്ചെണ്ണ പുരട്ടി നവജാതശിശുക്കളെ കുളിപ്പിക്കുന്നത് അത്യുത്തമമാണ്. ചിരട്ട ചുട്ടെടുക്കുന്ന തൈലം പുരട്ടുന്നത് ചൊറി, ചിരങ്ങ് ഇവ മാറുന്നതിനുത്തമമാണ്. അത്യന്തം ക്ഷീണാവസ്ഥയിലുള്ള രോഗിക്ക് കരിക്കിൻ വെള്ളത്തോളം ഉത്തമമായ പാനീയം ലോകത്തിലില്ലെന്നത് സുവിദിതമാണല്ലോ. ചകിരി കത്തിച്ച ഭസ്മവും കൽക്കണ്ടവും ചേർത്ത് കരിക്കിൻ വെള്ളം കൊടുക്കുന്നത് അമിതാർത്തവം നിലയ്ക്കുവാൻ നന്ന്.

മാവിൻ തളിര് കരിക്കിൻ വെള്ളത്തിൽ ചേർത്ത് കൊടുത്താൽ കാമില ശമിക്കും. വെളിച്ചെണ്ണ കവിൾക്കൊള്ളുന്നത് വായ്നാറ്റത്തിന് നല്ലതാണ്. ആയുർവേദ ഗ്രന്ഥങ്ങളിലെ നിരവധി തൈലങ്ങൾ ഉണ്ടാക്കുന്നത് വെളിച്ചെണ്ണയിലാണ്. കൂടാതെ ഇളനീർകുഴമ്പ്, തെങ്ങിൻ പൂക്കുലരസായനം തുടങ്ങിയ ഔഷധങ്ങളും പ്രസിദ്ധയോഗങ്ങളാണ്. ഇതിൽ നിന്നെല്ലാം നാളികേരം അമൃതഫലമാണെന്നും തെങ്ങ് കൽപവൃക്ഷമാണെന്നും നിസ്സംശയം പറയാവുന്നതാണ്.

 

 

സന്ധിവേദന അകറ്റാൻ കറുവപ്പ‌‌ട്ട

പ്രകൃതിദത്തമായ വേദന സംഹാരിയാണ് കറുവപ്പ‌‌ട്ട. പാർശ്വ ഫലങ്ങളില്ലാതെ വാത സംബന്ധമായ നീർക്കെട്ടും വേദനയുമകറ്റാൻ കറുവപ്പ‌‌ട്ട സഹായിക്കുന്നു. കറുവപ്പ‌‌ട്ടയിൽ അടങ്ങിയിരിക്കുന്ന സിനമൽഡിഹൈഡ് എന്ന രാസവസ്തു സന്ധികളിൽ ഉണ്ടാകുന്ന നീർക്കെട്ട് തടയുന്നു.

അര ടീസ്പൂൻ കറുവപ്പ‌‌ട്ട പൊടിയോടൊപ്പം ഒരു ടീസ്പൂൺ തേൻ ചേർത്ത് പ്രഭാത ഭക്ഷണത്തിനു മുൻപു കഴിക്കുന്നത് സന്ധിവേദനയ്ക്ക് പരിഹാരമാണെന്ന് ആയുർവേദം പറയുന്നു. ഒരു കപ്പ് തിളപ്പിച്ചാറിയ വെള്ളത്തിൽ അര ടീസ്പൂൻ കറുവപ്പ‌‌ട്ടയും ഒരു ടീസ്പൂൺ തേനും ചേർത്തിളക്കി രാവിലെയും വൈകുന്നേരവും കുടിക്കാം- മികച്ചൊരു ആരോഗ്യ പാനീയമാണിത്.

കറികളിലും സാലഡിലും തൈരിലും മറ്റും ഒരു നുള്ള് കറുവപ്പട്ട ചേർക്കുന്നതും ഇതേ ഫലം ചെയ്യും. അതുപോലെ തന്നെ കറുവപ്പ‌‌ട്ടയു‌ടെ അമിത ഉപയോഗം രക്തദൂഷ്യത്തിനും മൈഗ്രേനും കാരണമാകുമെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കണം.

പഫ് കഴിക്കും മുമ്പ്

 

മലയാളിയുടെ നാലുമണി ഭക്ഷണത്തിൽ ഒന്നാംസ്ഥാനം പഫിനാണ്. കറുമുറെ കടിക്കാവുന്ന പുറംപാളിയും ഉള്ളിൽ നിറച്ച നോൺവെജ് രുചികളും പഫിന് ആസ്വദിച്ചു കഴിക്കാവുന്ന സൂപ്പർ സ്നാക്ക് എന്ന ബഹുമതി എന്നേ നൽകിക്കഴിഞ്ഞു. എന്നാൽ പതിവായി പഫ് കഴിക്കുമ്പോൾ അത് എത്രമാത്രം ആരോഗ്യകരമാണ് എന്നു ചിന്തിക്കണം.

ഊർജം തിങ്ങിയ ഭക്ഷണം

വളരെയേറെ ഊർജം അടങ്ങിയ സ്നാക്കാണു പഫ്. കൂടിയ അളവിൽ കൊഴുപ്പ്, എണ്ണ, ഉപ്പ്, സോഡിയം, ട്രാൻസ്ഫാറ്റി ആസിഡുകൾ, പൂരിതകൊഴുപ്പ്, പ്രൊട്ടീൻ, കൊളസ്ട്രോൾ എന്നിവ പഫിലുണ്ട്. ആഴ്ചയിൽ രണ്ടു പഫ് കഴിച്ചെന്നു കരുതി ആശങ്കപ്പെടേണ്ട. എന്നാൽ ഒരു ദിവസം ഒരു പഫിൽ കൂടുതൽ കഴിക്കാതിരിക്കാൻ ശ്രദ്ധിക്കണം. പഫ് പതിവാകുമ്പോൾ ശരീരത്തിലെത്തുന്ന അമിത കലോറി കൊഴുപ്പായി മാറുന്നു. ഇത് അമിതവണ്ണത്തിലേക്കും മറ്റു രോഗങ്ങളിലേക്കും വഴി തെളിക്കാനിടയുണ്ട്.

പഫുകൾ പലതരം

ഉള്ളിലുള്ള ഫില്ലിങ്ങനുസരിച്ച് നാലു പ്രധാന തരം പഫുകളാണുള്ളത്.

1 വെജിറ്റബിൾ പഫ്. 2 എഗ്ഗ് പഫ്. 3 ചിക്കൻ പഫ്. 4 മീറ്റ് പഫ്.

പഫുകൾ ബേക്ക് ചെയ്തെടുക്കുന്ന പലഹാരമായതിനാൽ അവ്ൻ ഇല്ലാതെ പാകം ചെയ്യാൻ സാധ്യമല്ല.

പഫുകൾ പാകം ചെയ്യാൻ ഒരു മണിക്കൂർ മുതൽ ഒന്നര മണിക്കൂർ വരെ സമയം എടുക്കും. പഫിനു പുറമേയുള്ള മൈദ കൊണ്ടുണ്ടാക്കുന്ന പാളി ഉണ്ടാക്കാനാണ് ഏറ്റവും കൂടുതൽ സമയം വേണ്ടത്.

പഫ് ചൂടോടെ...

പഫ് തയാറാക്കിയ ഉടൻ ചൂടോടെ കഴിക്കുന്നതാണു ഏറ്റവും നല്ലത്.

പിറ്റേദിവസത്തേയ്ക്ക് ഉപയോഗിക്കണമെങ്കിൽ പഫ് ഫ്രിഡ്ജിൽ വയ്ക്കണം. എന്നാൽ കഴിക്കും മുമ്പ് അവ്നിൽ വച്ച് അവ ഒന്നു കൂടി ചൂടാക്കണം.

 

തലച്ചോറിന് വേണം മൈൻഡ് ഡയറ്റ്

ശരീരത്തിന്റെ ആരോഗ്യത്തിനും അഴകിനും വേണ്ടി ഡയറ്റിങ് നടത്താൻ നമുക്ക് ഒരു മടിയുമില്ല. എന്നാൽ ശരീരത്തിനു മാത്രമല്ല, തലച്ചോറിനും വേണം ഡയറ്റിങ് എന്നാണ് ആധുനിക വൈദ്യശാസ്ത്രം അഭിപ്രായപ്പെടുന്നത്. മൈൻഡ് ‍ഡയറ്റ് എന്ന പ്രത്യേക തരം ഭക്ഷണക്രമം പിന്തുടരുകയാണെങ്കിൽ നിങ്ങളുടെ ബുദ്ധിക്കും ചിന്താശേഷിക്കും ചെറുപ്പം നിലനിർത്താൻ കഴിയുമത്രേ. വാർധക്യത്തിലും മൈൻഡ് ‍ഡയറ്റ് പിന്തുടർന്നവരുടെ ബുദ്ധി യുവാക്കളുടേതുപോലെ സൂക്ഷ്മവും ഏകാഗ്രവുമായി തുടരുന്നുവെന്നാണ് ചിക്കാഗോയിലെ റഷ് യൂണിവേഴ്സിറ്റി മെഡിക്കൽ സെന്റർ ഗവേഷണത്തിലൂടെ തെളിയിച്ചിരിക്കുന്നത്.

എന്താണ് മൈൻഡ് ഡയറ്റ്

തലച്ചോറിന്റെ കാര്യക്ഷമത വർധിപ്പിക്കുന്ന പ്രത്യേകതരം ഭക്ഷണരീതിയാണ് മൈൻഡ് ഡയറ്റ്. കൊഴുപ്പേറിയ മാംസാഹാരം, വെണ്ണ, പേസ്ട്രി പോലുള്ള അതിമധുര ഭക്ഷണങ്ങൾ, അമിതമായി വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ പൂർണമായും ഒഴിവാക്കിയിട്ടുള്ളതാണ് ഈ ഭക്ഷണക്രമം. ദിവസത്തിൽ ഒരു നേരം ധാന്യഭക്ഷണം, പച്ചക്കറികൾ പാതി വേവിച്ചത് രണ്ടു നേരം, ഇലക്കറികൾ ഒരു നേരം, ഒരു ഗ്ലാസ് വൈൻ, കശുവണ്ടി, തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ആഴ്ചയിൽ ഒരു നേരം വളരെ കുറഞ്ഞ അളവിൽ മാംസാഹാരം കഴിക്കാം. ആഴ്ചയിൽ രണ്ടുവട്ടം മൽസ്യവും. മധുരപദാർഥങ്ങളുടെ ഉപയോഗം നിയന്ത്രിക്കാം. കൃത്രിമ മധുരങ്ങൾ പൂർണമായും ഒഴിവാക്കാം. സ്ട്രോബെറി ധാരാളമായി കഴിക്കുന്നതു ശീലമാക്കാം. നിറമുള്ള പഴങ്ങളും പച്ചക്കറികളും പച്ചയ്ക്കു കഴിക്കുന്നതും നല്ലതു തന്നെ.

എന്തിനാണ് മൈൻഡ് ഡയറ്റ്

മറവിരോഗം പോലെ നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ രോഗങ്ങളെ പ്രതിരോധിക്കുന്നതിന് മൈൻഡ് ഡയറ്റ് സഹായിക്കുന്നു. ഇതുമൂലം ഹൃദയസംബന്ധമായ രോഗങ്ങൾ, ഹൈപ്പർ ടെൻഷൻ, പക്ഷാഘാതം, നാഡീസംബന്ധമായ രോഗങ്ങൾ എന്നിവയും തടയാൻ കഴിയുന്നു. യുവാക്കളുടേതു പോലെ ചിന്താഗതികളിൽ ചെറുപ്പം നിലനിർത്താനും കഴിയും.

ആപ്പിളിന് പറയാനുണ്ട് ആനക്കാര്യം

 

ഒരോ ആപ്പിൾ വീതം ദിവസവും കഴിച്ചാൽ അസുഖങ്ങളുമായി ആശുപത്രി കയറിയിറങ്ങേണ്ടി വരില്ലെന്നു പറയുന്നതു വെറുതെയല്ല കേട്ടോ. ആപ്പിൾ കഴിക്കുന്നതു കൊണ്ട് എന്തുമാത്രം ഗുണങ്ങളുണ്ടെന്നറിയാമോ?

ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു

അൽഷിമേഴ്സ് രോഗസാധ്യത കുറയ്ക്കുന്നു

പ്രമേഹരോഗത്തെ പ്രതിരോധിക്കുന്നു

ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്നു

അർബുദരോഗം തടയുന്നു

ത്വക്കിന് തിളക്കം നൽകുന്നു

ശരീരത്തിലെ അമിത ഉഷ്ണം നിയന്ത്രിക്കുന്നു

ഹൃദയത്തെ ആരോഗ്യപ്രദമായി സംരക്ഷിക്കുന്നു

ആസ്മ രോഗസാധ്യത കുറയ്ക്കുന്നു

വെളുത്ത പല്ലുകൾ സമ്മാനിക്കുന്നു

പാർക്കിൻസൺ രോഗത്തിൽ നിന്നു രക്ഷ നൽകുന്നു

ഉയർന്ന രക്തസമ്മർദം നിയന്ത്രിക്കുന്നു

പെട്ടെന്ന് തൂക്കം കുറയുന്നത് ഒഴിവാക്കുന്നു

എല്ലുകൾക്ക് ബലം നൽകുന്നു

തലച്ചോറിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നു

വിളർച്ചയിൽ നിന്നു ശരീരത്തെ സംരക്ഷിക്കുന്നു

പഴത്തോലിൽ നിന്ന് ആരോഗ്യം ഉണ്ടാക്കാം

 

പഴം കഴിക്കാനെടുക്കുമ്പോൾ തോൽ എടുത്ത് ദൂരെ കളഞ്ഞിട്ട് പഴം മത്രം കഴിക്കുന്നവരാണ് നമ്മൾ എല്ലാവരും. എന്നാൽ പഴത്തൊലി നിറയെ പോഷക സംപുഷ്ടമാണെന്നാണ് വിദഗ്ധർ അവകാശപ്പെടുന്നത്. മാത്രമല്ല ശരീരഭാരം കുറയ്ക്കാനും ഇത് ഉത്തമമത്രേ.

പഴത്തോലിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ എ പ്രതിരോധശേഷി കൂട്ടുകയും അണുബാധയ്ക്കെതിരെ പ്രവർത്തിക്കുകയും ചെയ്യും.

നിരവധി ആന്റി ഓക്സിഡന്റുകളാലും വൈറ്റമിൻ ബി, ബി സിക്സ് എന്നിവയാലും സംപുഷ്ടമാണ് പഴത്തോൽ.

ഇതിലടങ്ങിയിരിക്കുന്ന ലൂട്ടെയ്ൻ എന്ന പദാർഥം കണ്ണിന്റെ ആരോഗ്യം സംരക്ഷിക്കുകയും തിമിരത്തെ പ്രതിരോധിക്കുകയും ചെയ്യും.

ഇതിലുള്ള ലയിക്കുന്നതും അലിയാത്തതുമായ നാരുകൾ ദഹനപ്രക്രിയയെ സഹായിക്കുകയും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുകയും ചെയ്യും.

പഴത്തിലുള്ളതിനെക്കാളും പൊട്ടാസ്യവും നാരുകളും തോലിൽ അടങ്ങിയിട്ടുണ്ട്.

പച്ചത്തോൽ ആണോ അതോ മഞ്ഞ നിറത്തിലുള്ള പഴുത്ത തോലാണോ എന്നുള്ള സംശയം ഉണ്ടാവുക സ്വാഭാവികം. ആരോഗ്യ വിദഗ്ധർ ശുപാർശ ചെയ്യുന്നത് പഴുത്ത പഴത്തിന്റെ തൊലിയാണ്. ഇതിന് കാൻസർ പ്രതിരോധിക്കുകയും ശ്വേതരക്താണുക്കളുടെ ഉൽപാദനം കൂട്ടുകയും ചെയ്യാനുള്ള കഴിവുമുണ്ട്. പച്ചത്തോൽ ആണ് ഉപയോഗിക്കുന്നതെങ്കിൽ തോൽ മാർദവമുള്ളതാകാൻ 10 മിനിട്ടു നേരം തിളപ്പിച്ച ശേഷം ഉപയോഗിക്കുക.

കടച്ചക്കയിലെ ഔഷധഗുണങ്ങൾ

നമ്മുടെ നാട്ടിൻപുറങ്ങളിൽ ഇന്നും സുലഭമായി കിട്ടുന്നതും നാം അധികം പ്രാധാന്യം നൽകാത്തതുമായ ഒരു ഫലമാണ് കടച്ചക്ക. തെക്കൻ കേരളത്തിൽ ഇത് ശീമച്ചക്ക ആണ്. കടച്ചക്ക ഔഷധസമ്പുഷ്ടമായ ഒന്നാണ്. ഇതിന്റെ ഫലം മാത്രമല്ല ഇല, മരക്കറ എന്നിവയെല്ലാം ഡയബറ്റിസ്, ത്വക്്രോഗങ്ങൾ, വയറിളക്കം, ആസ്ത്മ, വാതസംബന്ധമായ രോഗങ്ങൾ എന്നിവ ശമിപ്പിക്കാൻ കഴിവുള്ള പ്രകൃതിദത്തമായ ഔഷധമായി കണക്കാക്കി വരുന്നു. ഇതിനെ ഫലം എന്ന വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെങ്കിലും പരിഗണന ഒരു പച്ചക്കറിയായാണ് എന്നു മാത്രം.

കടച്ചക്കയിൽ ഗ്ലൂക്കോസിന്റെയും കാർബോഹൈഡ്രേറ്റിന്റെയും അളവ് കൂടുതലായതിനാൽ പ്രമേഹരോഗികൾ പലരും ഇതൊഴിവാക്കുകയാണ് പതിവ്. എന്നാൽ ഇതിലുള്ള നാരുകളുടെ സാനിധ്യം നാം കഴിക്കുന്ന ആഹാരത്തിൽ നിന്ന് ഗ്ലൂക്കോസ് വലിച്ചെടുക്കുന്നതിന്റെ അളവ് കുറയ്ക്കും. ആഫ്രിക്കൻ ബ്രെഡ്ഫ്രൂട്ട് എന്ന ഇനം രക്തത്തിലെ പഞ്ചസാര കുറയ്ക്കാൻ ഉത്തമമാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. രാത്രി ഉറങ്ങുന്നതിനു മുൻപ് കടച്ചക്ക കഴിക്കുന്നതിനെക്കാൾ പ്രഭാതഭക്ഷണത്തിലോ അല്ലെങ്കിൽ പകൽ സമയത്തോ കഴിക്കുന്നതാണ് ഉത്തമം.

കടച്ചക്ക ശരീരത്തിലെ അപകടകരമായ കൊളസ്ട്രോൾ കുറയ്ക്കുകയും ആരോഗ്യത്തിന് അത്യാവശ്യം വേണ്ട എച്ച് ഡി എൽ കൊളസ്ട്രോളിന്റെ വർധനയ്ക്കു സഹായിക്കുകയും ചെയ്യുന്നു. ഇത് ഹൃദയാഘാതത്തെ ചെറുക്കാനും ഉത്തമമത്രേ. ഇതിലടങ്ങിയിട്ടുള്ള പോഷകങ്ങൾ കുടൽ കാൻസർ സാധ്യതയും കുറയ്ക്കും.

ശരീരത്തിലെ രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും അതുവഴി ഉണ്ടാകുന്ന ശാരീരികപ്രശ്നങ്ങൾ ഒഴിവാക്കുന്നതിനും കടച്ചക്ക കഴിക്കുന്നതിലൂടെ സാധിക്കുന്നു. ആസ്ത്മ രോഗികൾക്ക് കഴിക്കാവുന്ന വളരെ ഫലപ്രദമായ ഒരു ഫലമാണിത്. ആസ്ത്മ ലക്ഷണങ്ങളെ ഒരു പരിധിവരെ തടഞ്ഞുനിർത്താൻ ഈ ഫലത്തിനു സാധിക്കും. ചെവിയിൽ ഉണ്ടാകുന്ന അസ്വസ്ഥതകൾ അകറ്റാൻ ഇതിന്റെ ഇലയുടെ നീരെടുത്ത് ഒന്നു രണ്ടു തുള്ളി ചെവിയിൽ ഒഴിച്ചാൽ മതിയാകും. ഇല ഉണക്കിപ്പൊടിച്ച് ഉപയോഗിക്കുന്നത് ത്വക്്രോഗങ്ങൾ അകറ്റാനും ഉത്തമമാണ്.

ചില ഉഷ്ണമേഖലാപ്രദേശങ്ങളിൽ ഇതിന്റെ മരക്കറ ത്വക്്രോഗങ്ങൾ ഉണ്ടാകാതിരിക്കാനായി ശരീരത്തിൽ തേച്ചുപിടിപ്പിക്കുന്നുണ്ട്. കൂടാതെ ഇതിന്റെ കറ നട്ടെല്ലിന്റെ ഭാഗത്തു തേച്ച് ബാൻഡേജ് ചുറ്റുന്നത് വാതരോഗത്തിന് ശമനം ഉണ്ടാക്കും. വയറിളക്കം ശമിപ്പിക്കുന്നതിനും ഇത് ഉത്തമമാണ്.

വിഷം നിറഞ്ഞ പച്ചക്കറികൾ വാങ്ങിക്കഴിച്ച് രോഗം ക്ഷണിച്ചുവരുത്തുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലതല്ലേ, നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന ഈ ഫലം കഴിച്ച് രോഗശമനം വരുത്തുന്നത്.

ആഘോഷത്തിന് ദഹനവ്യവസ്ഥയിൽ എന്തു കാര്യം ?

ആഘോഷവും ദഹനവ്യവസ്ഥയും എന്നു കേൾക്കുമ്പോഴേ ഒരു പൊരുത്തക്കേട് തോന്നുന്നുണ്ടല്ലേ. ഇപ്പോൾ തന്നെ ഓണം കഴിഞ്ഞതേയുള്ളൂ. കല്ല്യാണം, മാമ്മോദീസ, പിറന്നാളാഘോഷം, ദീപാവലി എന്നിങ്ങനെ ആഘോഷങ്ങവു‌ടെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട് എല്ലാവരുടെയും അടുത്ത്. ഈ ആഘോഷങ്ങളിലെല്ലാം നമ്മൾ പങ്കെടുത്തു സന്തോഷിക്കുമ്പോൾ ഇരട്ടി പണിയെടുത്തു വിഷമിക്കുന്ന ആമാശയത്തെയും ലിവറിനെയുമൊക്കെ ആരോർക്കാൻ? രുചികരമായ ഭക്ഷണം മുന്നിൽ വരുമ്പോൾ ഇതൊക്കെ ഓർക്കാനാണോ സമയം എന്നായിരിക്കും ഭൂരിഭാഗം ആളുകളുടെയും മറുപടി.

എന്നാൽ ഇനി മുതൽ ആഘോഷങ്ങള്‍ക്ക് പോകുന്നതിനു മുമ്പായി ഒരൽപം മുന്നൊരുക്കം നടത്തി പാവം ദഹനപ്രക്രിയക്ക് ആശ്വാസം കൊടുക്കാം. പാർട്ടിയും ഭക്ഷണവുമൊന്നും ഒഴിവാക്കാനാവില്ല. അതുകൊണ്ട് ഡയറ്റ് നിയന്ത്രിച്ചു തുടങ്ങാം. ഇതിനായി ചില കാര്യങ്ങൾ ശ്രദ്ധിക്കാം...

1.കാപ്പി നിയന്ത്രിക്കാം

ദിവസം രണ്ടു കപ്പിലധികം കാപ്പി വേണ്ട. കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ ദഹനപ്രക്രിയയെ സാവധാനത്തിലാക്കും. കാപ്പി ഒഴിവാക്കി ഗ്രീൻ ടീ ശീലമാക്കാം.

2. പഞ്ചസാര കുറയ്ക്കാം

പഞ്ചസാരയുടെ അമിത ഉപയോഗം നിയന്ത്രിക്കുന്നതുവഴി ദഹനം സുഗമമാക്കാം. കരളിലെ വിഷാംശം കുറയ്ക്കാൻ തേൻ പോലുള്ള പ്രകൃതിദത്തമായ വസ്തുക്കൾ പഞ്ചസാരയ്ക്കു പകരമായി ഭക്ഷ്യവസ്തുക്കളിൽ ചേർത്തു കഴിക്കാം.

3.പാലുൽപന്നങ്ങളോട് നോ പറയാം

തൈരൊഴികെയുള്ള പാലുൽപന്നങ്ങൾ ആഹാരത്തിൽ നിന്നൊഴിവാക്കാം. പാലുൽപന്നങ്ങളുടെ അമിത ഉപയോഗം കരളിൽ ശ്ളേഷ്മം അടിഞ്ഞു കൂടാനും അതുവഴി ദഹനത്തെ തടസപ്പെ‌ടുത്താനും കാരണമാകും. ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതിനായി പാലിനു പകരം ധാന്യവർഗങ്ങൾ കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്താം.

4. നാരുകളടങ്ങിയ ഭക്ഷണം കൂടുതൽ കഴിക്കാം

ദഹനം ആയാസരഹിതമാക്കാൻ നാരുകൾ അടങ്ങിയ ഭക്ഷണം ധാരാളമായി കഴിക്കാം. ഓട്സിന് ഭക്ഷണത്തിൽ പ്രഥമ സ്ഥാനം നൽകാം.

5.എണ്ണയുടെ ഉപയോഗം

കൊഴുപ്പു കൂടുതലുള്ള എണ്ണയുടെ ഉപയോഗം നിയന്ത്രിക്കാം. സസ്യ എണ്ണയിൽ പാകം ചെയ്ത ആഹാരം കരളിന് അമിതമായ ആയാസമുണ്ടാക്കും.അതിനാൽ ഒലിവോയിൽ പോലെയുള്ള കൊഴുപ്പു കുറഞ്ഞ എണ്ണയിലാകട്ടെ ഇനി മുതൽ പാചകം.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചാൽ ആഘോഷം അടിപൊളിയാക്കാം.

വാക്സിൻ എടുക്കൂ ഡിഫ്തീരിയ തടയൂ

 

ശരീരത്തിന്റെ ആന്തരികാവയവങ്ങളെ കാർന്നു തിന്നാൻ ശേഷിയുള്ള രോഗമാണ് ഡിഫ്തീരിയ. 15 വയസിൽ താഴെ പ്രായമുള്ളവരെയാണ് പ്രധാനമായും രോഗം ബാധിക്കുന്നത്. ഇതിനെ പ്രതിരോധിക്കാൻ നമ്മൾ തന്നെ മനസ്സുവച്ചാൽ മാത്രം മതി.

എന്താണ് ഡിഫ്തീരിയ

കോറിനേബാക്ടീരിയം ഡിഫ്തീരിയെ എന്ന ബാക്ടീരിയയാണു രോഗം പകർത്തുന്നത്. ഇത് ഉൽപാദിപ്പിക്കുന്ന ടോക്സിൻ ശരിരത്തിലെ കോശങ്ങളെ.ും അവയവങ്ങളെയും പ്രവർത്തനരഹിതമാക്കുന്നു. തുമ്മുക, സംസാരിക്കുക തുടങ്ങിയവയിലൂടെയാണ് സാധാരണയായി രോഗം പകരുന്നത്. ഈ ബാക്ടീരിയ ശ്വാസനാളം വഴി മൂക്കിലും തൊണ്ടയിലും എത്തുകയും തുടർന്ന് അണുബാധ ഉണ്ടായി ശരീരം മുഴുവൻ വ്യാപിക്കുകയും ചെയ്യുന്നു.

പ്രധാനമായും രണ്ടു തരത്തിലാണ് ഡിഫ്തീരിയ കണ്ടുവരുന്നത്. തൊലിപ്പുറത്ത് എക്സിമ പോലെ വ്രണങ്ങൾ ഉണ്ടാകുകയും ഇവ ഉണങ്ങാൻ കാലതാമസം എടുക്കുകയും ചെയ്യുന്നു. ഇത് അത്ര ഗുരുതരമായ ഡിഫ്തീരിയ അല്ല. രണ്ടാമത്തെ വിഭാഗം റെസ്പിറേറ്ററി സിസ്റ്റത്തെയാണ് ബാധിക്കുന്നത്. മരണത്തിലേക്കുവരെ കൊണ്ടെത്തിക്കുന്നത് ഈ ഡിഫ്തീരിയയാണ്. റെസ്പിറേറ്ററി സിസ്റ്റത്തെ ബാധിക്കുന്ന ഈ രോഗാണു ശരീരത്തെ മുഴുവൻ അണുബാധയിലാക്കുന്നു. ഇതിന്റെ ഫലമായി കോശങ്ങൾ നശിക്കുകയും ചില ഭാഗങ്ങളിൽ നീര് ഉണ്ടാകുകയും ചെയ്യുന്നു. ശ്വാസം എടുക്കുമ്പോൾ തടസം അനുഭവപ്പെടുക, ചുമ, ശരീര വേദന, ചില ആളുകളിൽ പനി എന്നിവയാണ് ലക്ഷണങ്ങൾ. ആദ്യത്തെ നാലു ദിവസം ഈ രീതിയിലായിരിക്കും രോഗം കാണുക.

ഒരാഴ്ച കഴിയുമ്പോഴേക്കും രോഗത്തിന്റെ തീവ്രത വർധിക്കും. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതിനെ തുടർന്ന് ശരീരത്തിന് ആവശ്യമായ ഓക്സിജൻ കിട്ടാതെ വരുന്നു. ശരീരത്തിന് അവശ്യംവേണ്ട സാധനങ്ങൾ ആഗിരണം ചെയ്യുന്ന ഞരമ്പുകൾ ഉൾപ്പടെയുള്ള പ്രധാന ഭാഗങ്ങളെ ബാക്ടീരിയ തളർത്തുകയും ഹൃദയതാളത്തിൽ വ്യതിയാനം ഉണ്ടാക്കുകയും ചെയ്യുന്നു. ഇതിനെത്തുടർന്ന് ഹൃദയം നിലച്ചു പോകുന്ന അവസ്ഥയിലേക്ക് രോഗി എത്തപ്പെടുന്നു.

രണ്ടാഴ്ച കഴിയുമ്പോഴേക്കും മുഴുവൻ ഞരമ്പുകളെയും ബാധിക്കുകയും മൂക്കിലൂടെ വായു അകത്തേക്കു പ്രവേശിക്കുന്ന ഞരമ്പ് പ്രവർത്തനരഹിതമാകുന്നു. ശരീരത്തിലെ മുഴുവൻ ഞരമ്പുകൾക്കും ബലക്കുറവ് അനുഭവപ്പെടും. തലച്ചോറിലെ ഞരമ്പുകളെ, പ്രധാനമായും മുഖത്തിലെ ഞരമ്പുകളെ ബാധിച്ച് വെള്ളം ഇറക്കാൻ പറ്റാത്ത സാഹചര്യം സൃഷ്ടിക്കുന്നു. തുടർന്ന് ശരീരത്തിലെ ഓരോ അവയവങ്ങളും പ്രവർത്തനഹരിതമാകുന്നു.

മരണത്തിലേക്കു നയിക്കാനുള്ള പ്രധാന കാരണങ്ങൾ

 1. റെസ്പിറേറ്ററി സിസ്റ്റത്തെ ബാധിക്കുന്നതിനാൽ ശ്വാസനാളിയിൽ തടസം ഉണ്ടാകുകയും ആവശ്യത്തിനുള്ള ഓക്സിജൻ ശരീരത്തിൽ എത്തിപ്പെടാതിരിക്കുകയും ചെയ്യുന്നു. പതുക്കെ പതുക്കെ ശ്വാസതടസം തന്നെ അനുഭവപ്പെടുന്നു.
 2. ഹൃദയതാളം തെറ്റിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനങ്ങളെ ബാധിച്ച് ഹൃദയം നിലച്ചു പോകുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്യുന്നു.

പ്രതിരോധം എങ്ങനെ?

ഏറ്റവും ഫലപ്രദമായ പ്രതിരോധം ഡിപിടി വാക്സിൻ തന്നെയാണ്. ഈ വാക്സിൻ 80 മുതൽ 100 ശതമാനം വരെ രോഗത്തിൽ നിന്നു സംരക്ഷണം നൽകാൻ പര്യാപ്തമാണ്. രോഗത്തെ തടഞ്ഞു നിർത്താനും സാധിക്കും. അഞ്ചു ഡോസുകളായാണ് ഈ വാക്സിൻ നൽകുന്നത്. കുഞ്ഞു ജനിച്ച് ഒന്നര മാസം ആകുമ്പോൾ ആദ്യ ഡോസ്, രണ്ടര മാസം, മൂന്നര മാസം, ഒന്നര വയസ്, നാലര വയസ് എന്നിങ്ങനെയാണ് വാക്സിൻ എടുക്കേണ്ട പ്രായം. ഏഴുവയസു വരെയുള്ള കുട്ടികൾ ഈ വാക്സിൻ നൽകാവുന്നതാണ്. ഏഴു വയസു കഴിഞ്ഞ കുട്ടികൾക്ക് Td വാക്സിൻ നൽകണം. കഴിഞ്ഞ ദിവസം മലപ്പുറത്ത് മരണമടഞ്ഞ കുട്ടിക്ക് വാക്സിൻ എടുത്തിട്ടുണ്ടായിരുന്നില്ല എന്നതും ഓർക്കേണ്ടതാണ്.

ചികിത്സ

രോഗബാധിതനായ വ്യക്തിയുടെ ശരീരത്തെ മുഴുവൻ പ്രവർത്തനരഹിതമാക്കുന്നത് ബാക്ടീരിയ അക്തതു പ്രവേശിച്ചു കഴിഞ്ഞുള്ള ടോക്സിന്റെ പ്രവർത്തനമാണ്. അതിനാൽത്തന്നെ ആന്റി ടോക്സിൻ നൽകുകയാണ് ചെയ്യേണ്ടത്. രണ്ടായിരം മുതൽ ഒരു ലക്ഷം വരെ യൂണിറ്റ്, രോഗത്തിന്റെ തീവ്രത അനുസരിച്ച് നൽകണം. നിർഭാഗ്യമെന്നു പറയട്ടെ, ഈ മരുന്ന് കേരളത്തിൽ കിട്ടാനില്ല. ചെലവും വളരെ കൂടുതലാണ്. ശരീരത്തിൽ അണുബാധ പടരാതിരിക്കാൻ ആന്റിബയോട്ടിക്കുകൾ നൽകും. രോഗം ബാധിക്കാത്ത കോശങ്ങളെ സംരക്ഷിക്കാൻ ആന്റിബയോട്ടിക്കുകൾക്ക് സാധിക്കും. ഏറ്റവും നല്ല പോംവഴി ചെറുപ്പത്തിലേ തന്നെ കുഞ്ഞുങ്ങൾക്ക് രോഗപ്രതിരോധശേഷിക്കു വേണ്ട വാക്സിനുകൾ നൽകുകയാണ്. രോഗം വന്നു കഴിഞ്ഞ് ചികിത്സിക്കുന്നതിനെക്കാൾ എന്തുകൊണ്ടും നല്ലത് രോഗം വരാതെ നോക്കുക എന്നതു തന്നെ.

ആയിരം ഗുണമുള്ള മുള


ആഹാരം മുതൽ ഒൗഷധം വരെ സകലതിനും ആശ്രയിക്കാവുന്ന മുള മനുഷ്യരാശിയുടെ നാളത്തെ ഉൗന്നുവടിയാകുമെന്നതിൽ സംശയമില്ല.

മുളകൾക്കും പൂക്കലാമുണ്ട്. എന്നാൽ മുള ആയുസ്സിൽ ഒരിക്കൽ മാത്രമേ പുഷ്പിക്കുകയുള്ളൂ. അതോടെ അതു നശിക്കും. പുല്ലുവർഗത്തിൽപെട്ട മിക്കവയുടെയും സ്ഥിതി അതാണ്. എന്നാൽ വർഷം തോറും പൂക്കുന്ന ചുരുക്കം ചില ഇനങ്ങളും മുളക്കുടുംബത്തിലുണ്ട്. അവ പുഷ്പിക്കലിനെ തുടർന്ന് നശിക്കുകയുമില്ല. പൂക്കുന്നതിന് മുമ്പ് മൂത്ത ഇലകൾ കൊഴിഞ്ഞു പോകും. പിന്നെ ഇലയില്ലാതെ പൂക്കൾ മാത്രമേ ഉണ്ടാകുകയുള്ളൂ. പൂക്കൾ പൊതുവെ വളരെ ചെറുതാണ്. അവ ഒന്നുചേർന്ന് കുലകളായി കാണപ്പെടുന്നു. സാധാരണയായി നവംബർ മുതൽ ജനുവരി വരെയുള്ള കാലയളവിലാണ് മുള പൂത്തുതുടങ്ങുന്നത്.

മുളയരിക്ക് നെല്ലിനും ഗോതമ്പിനുമൊക്കെ സമാനമായ ആകൃതിയും പോഷകഗുണവുമുണ്ട്. മുളയരി പോറു വയ്ക്കാൻ നല്ലതാണ്. ആദിവാസികളും മറ്റും ആഹാരത്തിനായി മുളയരി ഉപയോഗിക്കാറുണ്ട്. ഒരിക്കൽ മാത്രം പുഷ്പിക്കുന്ന മുളകൾ അവയുടെ കായ മൂത്തു പാകമാകുമ്പോഴേക്കും ഉണങ്ങിക്കഴിഞ്ഞിരിക്കും.

വിശപ്പ് മാറ്റാം വിശപ്പ് വരുത്താം

മുളങ്കൂമ്പ് ഭക്ഷിക്കുന്നവരിൽ ഭാരതീയരും ഉൾപ്പെടും. ഇന്ത്യയിൽ മണിപ്പൂരിലുള്ളവരാണ് മുളങ്കൂമ്പ് തിന്നുതിൽ മുൻപന്തയിൽ. ബാംബൂ സബാംബോസ്, ഡെൻഡ്രോകലാമസ് ജൈജാന്റിയസ് എന്നിവയുടെ കൂമ്പകളാണ് മുഖ്യമായും ഉപയോഗിക്കുന്നത്. എണ്ണയിൽ വറുത്തും കറിവച്ചും ഉപയോഗിക്കുന്നു. വിശപ്പുണ്ടാവാനും കൂമ്പ് ഗുണകരമാണ്.

 

ക്ഷാമകാലത്ത് ആദിവാസികളുടെ പ്രധാന ഭക്ഷണമാണ് മുളയരി. നെല്ലുൾപ്പെട്ട പുൽവർഗ്ഗത്തിൽപെട്ട മറ്റു സസ്യങ്ങളിൽ നിന്നു ലഭിക്കുന്ന അരിക്കു തുല്യമായ ഗുണമേന്മയും ഗോതമ്പിനു സമാനമായ പ്രോട്ടീനും മുളയരിയിൽ ഉണ്ട്. കൂടാതെ മുളങ്കൂമ്പും ഭക്ഷണത്തിന് പറ്റിയതാണ്. അച്ചാറുകളും മറ്റു സ്വാദുള്ള കറികളും ഉണ്ടാക്കുവാൻ ഇവ ഉപയോഗിക്കാം.

മുളയുടെ ഒൗഷധഗുണവും പരക്കെ പ്രചാരമുള്ളതാണ്. ചൈനയിലും മറ്റും മുളകൊണ്ട് ഉണ്ടാക്കുന്ന കഷായം പനിയും മറ്റും സുഖപ്പെടുത്താൻ ഉപയോഗിക്കുന്നു. രക്തശുദ്ധീകരണം, നീര്, പനി, കഫക്കെട്ട്, ആസ്ത്മ, ചുമ, പക്ഷാഘാതം, ക്ഷയം, ശക്തിഹീനത എന്നിവയ്ക്കെല്ലാം ആയുർവേദത്തിൽ മുളയുടെ ഇല ഉപയോഗിക്കുന്നുണ്ട്.

ഒൗഷധ ഗുണമുള്ള മുളയരി കൊണ്ട് മുളയരിക്കഞ്ഞി, ചോറ്, ഉപ്പുമാവ്, പുട്ട്, പായസം, അച്ചാർ എന്നിങ്ങനെ വിവിധ വിഭവങ്ങൾ ഉണ്ടാക്കുന്നവരുണ്ട്. ക്ഷാമകാലത്തും പൊതുവേ ജോലികൾ കുറവായ ജുൺ, ജൂലൈ മാസങ്ങളേയും അതിജീവിക്കാൻ വയനാട്ടിലെ സാധാരണക്കാരും ആദിവാസികളുമെല്ലാം ഒരുകാലത്ത് പ്രധാനമായി ആശ്രിയിച്ചിരുന്നത് മുളയരിയായിരുന്നു. 1943-ലെ ബംഗാൾ ക്ഷാമകാലത്തും കേരളത്തിലെ പലർക്കും മുളയരി ആഹാരമായിട്ടുണ്ട്. ആസ്ത്മ പോലുള്ള ശ്വാസകോശ സംബന്ധിയായ പല രോഗങ്ങൾക്കും ഉത്തമ ഒൗഷധം കൂടിയാണ് മുളയരിക്കൊണ്ടുള്ള വിഭവങ്ങൾ.

മലേറിയ: മരണത്തിൽ അറുപത് ശതമാനം കുറവ്

മലേറിയയ്ക്കെതിരായ പോരാട്ടത്തിൽ സുപ്രധാന നേട്ടം കൈവരിച്ചിരിക്കുകയാണ് വേള്‍ഡ് ഹെൽത്ത് ഓർഗനൈസേഷൻ. കഴിഞ്ഞ പതിനഞ്ച് വർഷത്തെ കണക്ക് പരിഗണിക്കുമ്പോൾ മലേറിയയിലൂടെയുള്ള മരണത്തിൽ ഏകദേശം 60 ശതമാനത്തോളം കുറവു വന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. പതിനഞ്ച് വർഷം മുമ്പ് 262 ദശലക്ഷം രോഗികളിൽ 8.40 ലക്ഷം ആളുകൾ മരിച്ചപ്പോൾ 2015 ലെ കണക്കുകൾ പ്രകാരം 214 ദശലക്ഷത്തിൽ 4.38 ലക്ഷം ആളുകള്‍ മാത്രമേ മരിച്ചിട്ടുള്ളു. മലേറിയ രോഗത്തിനും അതുവഴിയുള്ള മരണത്തിനും വലിയ തോതിൽ കുറവ് വരുത്താൻ സാധിച്ചു എന്നാണ് ഡബ്ല്യു എച്ച് ഒയുടേയും യുണിസെഫിന്റേയും കണക്കുകൾ സൂചിപ്പിക്കുന്നത്.

കഴിഞ്ഞ പതിനഞ്ച് വർഷത്തെ കണക്കുകൾ പരിശോധിക്കുകയാണെങ്കിൽ ലോകത്ത് ഏറ്റവും മികച്ച രീതിയിൽ നടപ്പാക്കിയ പദ്ധതിയാണ് മലേറിയയുടെ നിയന്ത്രണം എന്നാണ് ഡബ്ല്യുഎച്ച്ഒ ഡയറക്റ്റർ‌ ജനറൽ മാർഗരറ്റ് ചാൻ പറഞ്ഞത്. 2000 മുതൽ മലേറിയ മൂലമുണ്ടാകുന്ന മരണം നിയന്ത്രിക്കാനായിരുന്നില്ലായിരുന്നതെങ്കിൽ ഏകദേശം 62 ലക്ഷം ആളുകൾ മരണപ്പെട്ടേനേയെന്നും ചാൻ കൂട്ടിച്ചേർത്തു.

നിലവിലെ മരണങ്ങളിൽ 80 ശതമാനവും സബ് സഹാറൻ ആഫ്രിക്കൻ രാജ്യങ്ങളിലാണ്, അതില്‍ കൂടുതലും കുട്ടികളാണെന്നുമാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. 2000 ന് മുമ്പ് ആഫ്രിക്കൻ രാജ്യങ്ങളിൽ രണ്ട് ശതമാനം കുട്ടികൾ മാത്രമായിരുന്നു കൊതുകുവലയ്ക്കകത്ത് കിടന്നുറങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ അത് 68 ശതമാനത്തിലെത്തിയെന്നും കണക്കുകൾ പറയുന്നുണ്ട്. രോഗപ്രതിരോധം മാത്രമല്ല രോഗം വന്നാൽ സുഖപ്പെടുത്താനുള്ള ചികിൽസാ സംവിധാനവും വർദ്ധിച്ചു എന്ന് ഡബ്ല്യു എച്ച്ഒയും യുണിസെഫും പറയുന്നു.

പപ്പായയുടെ കുരുവും ഔഷധം

പപ്പായ കഴിച്ച ശേഷം കുരുകളയുന്നവരുടെ ശ്രദ്ധക്ക്, ഈ കുരുവാണ് പപ്പായയുടെ ഏറ്റവും ഔഷധമൂല്യമുള്ള ഭാഗമെന്ന് ശാസ്ത്രീയമായ കണ്ടെത്തല്‍. അധികം ആര്‍ക്കുമറിയാത്ത കാര്യമുണ്ട് ക്യാന്‍സറിനെ പ്രതിരോധിക്കുകയും ലിവല്‍ സിറോസിസിനെപ്പോലും സുഖപ്പെടുത്തുകയും ചെയ്യുന്ന ഔഷധമാണ് പപ്പായയുടെ കുരു. ക്യാന്‍സര്‍ പടരുന്നത് തടയാനുള്ള പപ്പായയുടെ കഴിവ് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. പപ്പായയുടെ കുരു കഴിക്കുന്നതാണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്. പ്രോട്ടീനാല്‍ സമ്ബന്നമായ പപ്പായയുടെ കുരു ദഹനപ്രക്രീയക്ക് ഏറ്റവും ഉത്തമമാണ്. വ്യായാമം ചെയ്യുന്നവര്‍ക്കുള്ള മികച്ച പോഷക ആഹാരം കൂടിയാണിത്. ലുക്കീമിയ, ശ്വാസകോശ ക്യാന്‍സര്‍ തുടങ്ങിയവയെ പ്രതിരോധിക്കാനും ഈ ഔഷധത്തിന് കഴിയും. കൂടാതെ ഫാറ്റി ലിവര്‍ മൂലമുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും പപ്പായയുടെ കുരു ഒറ്റമൂലിയാണ്. കരളിന്റെ കൊഴുപ്പ് കളഞ്ഞ് കോശങ്ങള്‍ പുനരുജ്ജീവിപ്പിക്കാന്‍ പപ്പായയുടെ കുരുവിന് കഴിയും. പപ്പായയുടെ കുരു കഴിക്കാന്‍ അല്പം ചവര്‍പ്പുള്ളതിനാല്‍ ഇത് കഴിക്കുന്നതിനും ശാസ്ത്രീയമായ രീതികളുണ്ട്. പപ്പായയുടെ കുരു ഉണക്കി പൊടിച്ച്‌ സൂക്ഷിക്കുണം. പഴുത്ത പപ്പായയുടെ കുരു ഇതിനായി ഉപയോഗിക്കാം. പ്രഭാതത്തില്‍ ഒരു ഗ്ലാസ് ചെറുചൂടുവെള്ളത്തില്‍ നാരങ്ങയുടെ നീര് കലര്‍ത്തിയതിനു ശേഷം ഒരു സ്പൂണ്‍ പപ്പായയുടെ കുരു പൊടിച്ചത് കലര്‍ത്തുക. ആഹാരത്തിന് മുമ്ബു തന്നെ ഇത് കഴിക്കുന്നത് കരളിനെ ദിനവും ശുദ്ധീകരിച്ച്‌ ശക്തിപ്പെടുത്തും. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും.

 

ഉറക്കഭ്രാന്തന്മാര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത; രാവിലെ നേരത്തെ എഴുനേല്‍ക്കുന്നത് ആരോഗ്യത്തിന് ഹാനികരമെന്ന് പഠനങ്ങള്‍

വാഷിങ്ടണ്‍: ഉറക്കഭ്രാന്തന്മാര്‍ക്ക് ഇതാ ഒരു സന്തോഷവാര്‍ത്ത! രാവിലെ ഇനി എത്ര നേരം വേണമെങ്കിലും കിടന്നുറങ്ങാം, ആരും കുറ്റം പറയില്ല. കാരണം, നേരത്തെ ഉറക്കം എഴുനേല്‍ക്കുന്നത് പലവിധത്തിലുള്ള ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്ന് പുതിയ പഠനങ്ങള്‍ പറയുന്നു. യു.എസ്സിലെ ക്ലിനിക്കള്‍ എന്‍ഡോക്രിനോളജി ആന്‍ഡ് മെറ്റബോളീസം ജേര്‍ണലിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. രാവിലെ നേരത്തെ ഉറക്കം എഴുനേല്‍ക്കുന്നത് ശരീരത്തിന് ദോഷം ചെയ്യുമെന്നാണ് പഠനത്തില്‍ തെളിഞ്ഞത്. ഉറക്കത്തിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങള്‍ പോലും ആരോഗ്യത്തിന് വലിയ രീതിയില്‍ ദോഷം ചെയ്യുമത്രെ. തുടര്‍ച്ചയായി ഉറക്കത്തിന്റെ ക്രമം തെറ്റുന്നത് അമിതവണ്ണം, ഹൃദ്രോഗം എന്നിവയടക്കമുള്ള അവസ്ഥകള്‍ക്ക് കാരണമാകുമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വീടിനു വെളിയില്‍ ജോലിചെയ്യുന്ന 447 മുതിര്‍ന്ന ആളുകളിലാണ് പഠനം നടത്തിയത്. ആഴ്ചയില്‍ കുറഞ്ഞത് 25 മണിക്കൂറെങ്കിലും ജോലി ചെയ്യുന്ന 30നും 54നും ഇടയില്‍ പ്രായമുള്ളവര്‍. ഇവരില്‍ 85 ശതമാനം ആളുകളും ജോലി ഇല്ലാത്ത ദിവസങ്ങളില്‍ രാവിലെ വൈകി എഴുനേല്‍ക്കുന്നവരായിരുന്നു. ഇത്തരക്കാരില്‍ ജോലിയുള്ള ദിവസങ്ങളിലുംജോലിയില്ലാത്ത ദിവസങ്ങളിലും ഉള്ള ഉറക്കത്തിന്റെ അളവില്‍ വലിയ വ്യത്യാസം ഗവേഷകര്‍ കണ്ടെത്തി. ഇത്തരക്കാരില്‍ കൊളസ്ട്രോളിന്റെ അളവ് കുറയുകയും സാധാരണ നിലയിലെ ബോഡി മാസ് ഇന്‍ഡക്സ് ഉണ്ടാകുന്നതായും പഠനത്തില്‍ വ്യക്തമായി. ഒരു മനുഷ്യന്റെ ഉയരത്തിന് ആനുപാതികമായ ഭാരത്തിന്റെ അളവാണ് ബോഡി മാസ് ഇന്‍ഡക്സ്. പഠനത്തിന് വിധേയമാക്കിയവരുടെ ഭക്ഷണക്രമം, വ്യായാമമുറകള്‍, മറ്റ് ഉറക്കപ്രശ്നങ്ങള്‍ തുടങ്ങിയവയും കണക്കിലെടുത്താണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ജെനെറിക് മരുന്നുകള്‍ ജനത്തിന് ഗുണകരമോ?


ഡോക്ടര്‍മാര്‍ മരുന്നുകളുടെ കമ്ബനി പേരുകള്‍ എഴുതാതെ രാസനാമം എഴുതണം എന്ന സര്‍ക്കാര്‍ ഉത്തരവ് അഭിനന്ദനാര്‍ഹാമാണ്‌. പല പേരുകളില്‍ ഒരേമരുന്നുമായി കമ്ബനികളുടെ തള്ളിക്കയറ്റവും, കമ്മീഷനും പാരി തോഷികങ്ങളും മറ്റും നല്‍കി ഡോക്ടര്‍മാരെ സ്വാധീനിച്ച്‌ നടത്തുന്ന അനധികൃതവ്യാപാരവും ഇല്ലാതാക്കാന്‍ ഇത് വളരെ സഹായിക്കും. മാത്രമല്ല പല ചേരുവകകള്‍ ഒന്നിച്ചു ചേര്‍ത്ത് ഉണ്ടാക്കുന്ന മരുന്നുകളുടെ നിര്‍മ്മാണത്തിലുംഇതുവഴി നിയന്ത്രണം ഉണ്ടാകും എന്നും കരുതാം. ഇപ്രകാരം എഴുതി നല്‍കുന്ന മരുന്നുകളിലെ ചേരുവകകള്‍ മുഴുവനും ചില അവ സരങ്ങളില്‍ രോഗിക്ക് ആവശ്യം ഉള്ളതായിരിക്കില്ല എന്ന് മാത്രമല്ലവിപരീതഫലം ഉണ്ടാക്കാനും സാധ്യതയുണ്ട്. ഔഷധ വില നിയന്ത്രണം മറികടക്കാന്‍ വേണ്ടി മാത്രമാണ് ഇപ്രകാരം കമ്ബനികള്‍ മറ്റു ചേരുവകകള്‍കൂട്ടിച്ചേര്‍ക്കുന്നത്. അതുവഴി ജനത്തിന്റെ പക്കല്‍ നിന്നും അമിത വില ഈടാക്കുകയും ചെയ്യും. ഇതിനൊക്കെ ഒരു പരിഹാരമാണ് മരുന്നുകളുടെരാസനാമം എഴുതുന്നതിലൂടെ സാധിക്കുക. എന്നാല്‍ ഇതുമൂലം വലിയൊരു ദൂഷ്യവും സമൂഹത്തില്‍ വന്നു ചേരാന്‍ പോകുന്നു എന്നത് ഒരു സത്യമാണ്. നല്ലതും ഗുണ നിലവാരം ഉള്ളതും എന്ന പ്രതീക്ഷയില്‍ ഡോക്ടര്‍ കുറിച്ച്‌നല്‍കുന്ന മരുന്ന് ആശു പത്രി ഫാര്‍മസിയില്‍ നിന്നോ മരുന്ന് കടകളില്‍ നിന്നോരോഗിക്ക് കിട്ടി കൊള്ളണം എന്നില്ല. ഉദാഹരണം ഡോക്ടര്‍ പാര സിറ്റമോള്‍ 650 എന്ന് എഴുതി നല്‍കുന്നു എന്ന് കരുതുക. അദ്ദേഹം മനസ്സില്‍ കരുതി യത്‌ വാമോള്‍.650 (VAMOL 650), ഡോലോ 650( DOLO 650) , മേടോമോള്‍ 650 ( MEDOMOL 650). കാല്‍പോള്‍ 650 (CALPOL 650) എന്നിവയില്‍ ഏതെങ്കിലും ആയിരിക്കും.ഇവയെല്ലാം തന്നെ മെച്ചപ്പെട്ട കമ്ബനികളുടെ മരുന്നുകളാണ്. എന്നാല്‍ മിക്കവാറും രോഗിക്ക് കിട്ടുക ജെനെറിക് കമ്ബനിയുടെ മരുന്നായ പാരസിപ് 650 ( PARACIP 650) ആയിരിക്കും . ഈയൊരു മാറ്റം കൊണ്ട് രോഗിക്ക് യാതൊരു പ്രയോജനവും കിട്ടുകയില്ല. എന്നാല്‍ മരുന്ന് വ്യാപാരികള്‍ക്കും ആശുപത്രിനടത്തിപ്പുകാര്‍ക്കും അമിത ലാഭം ഉണ്ടാക്കാന്‍ അവസരം കിട്ടുകയും ചെയ്യും. ജെനെറിക് കമ്ബനിയുടെ പാരസിറ്റമോളിന് ( പാരസിപ് 650 ) മരുന്ന് കടക്കരാന്‍ നല്കേണ്ടി വരുന്ന വില 7 രൂപ 80 പൈസ മാത്രം. വില്‍കുന്നതാകട്ടെ 18. 00രൂപക്കും ( 250 മുതല്‍ 400 ശതമാനം വരെ ലാഭം കിട്ടും ഇത്തരത്തില്‍ പലതിനും) എന്നാല്‍ ഇതേ മരുന്ന് അറിയപ്പെടുന്ന കമ്ബനിയുടേത് ( മെടോമോള്‍ 650 )കച്ചവടക്കാരന് കിട്ടുന്നത് 15 രൂപ 94 പൈസക്കും വില്കുന്നത് 19 രൂപ 50 പൈസക്കും ഇവിടെ ലാഭം വളരെ കുറവ്( 17 മുതല്‍ 20 ശതമാനം വരെ മാത്രം) ഇതുപോലെ തന്നെയാണ് ഒമെപ്രാസോള്‍ എന്ന മരുന്നും.. (ഒമീ 20 ) എന്ന മരുന്ന് കച്ചവടക്കാരന് 17 രൂപയ്ക്കു കിട്ടുന്ന ഇത് വില്കുന്നത് 52 രൂപ 45പൈസക്കാ ണ്.. ലാഭത്തിന്റെ കണ ക്ക് നോക്കുക. ഇതേമരുന്ന് നല്ല കംബനിയുടെത് കിട്ടു ന്നത് (ഒമെസ് 20 ) 43 രൂപ 95 പൈസക്കും വില്കുന്നത് 50 രൂപ 60പൈസക്കും ആണ്..( നേരിയ ലാഭം മാത്രം ) അതുപോലെ ജനം പതിവായി വാങ്ങി കഴി ക്കുന്ന മറ്റൊന്നാണ് സെറ്റ്രിസിന്‍.. ഒകാസിറ്റ് എന്ന ഗുളിക 4.രൂപ 50പൈസക്ക് കിട്ടുമ്ബോള്‍. വില്കുന്നത് 20 രൂപയ്ക്കു.. എന്നാല്‍ നല്ല കമ്ബനിയുടെ ഫാസ്റ്റ്സെറ്റ് എന്ന ഗുളിക കച്ചവടക്കാരന് കിട്ടുന്നത് 16 രൂപ 53 പൈസക്കുംവില്‍കുന്നതു 19 രൂപ 50 പൈസക്കും .. മിക്കവാറും മരുന്നുകള്‍ എല്ലാംതന്നെ ഈ അവസ്ഥയില്‍ തന്നെയാണ്.. ഈ ഒരു ലാഭം മുന്നില്‍ കണ്ടാണ്‌ കൂണുപോലെ നാട് നീളെ മരുന്ന് കടകള്‍ പെരുകുന്നതും. രണ്ടു മരുന്നും ഒരുപോലെ നല്ലതാണ് എങ്കില്‍ എന്ത് കൊണ്ട് കമ്ബനിയുടെ മരുന്നിനു വില കൂടുതല്‍ നല്കേണ്ടി വരുന്നു എന്ന ചോദ്യംഅവശേഷിക്കുന്നു. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത് ജനത്തിന് ഗുണനിലവാരമുള്ള മരുന്ന് കുറഞ്ഞ വിലയ്ക്ക് ലഭിക്കാന്‍ ആണെങ്കില്‍ ജെനെറിക് മരുന്നിനുആനുപാതികമായി വില കുറ യ്ക്കാനും വേണ്ട നടപടികള്‍ എടുക്കണം. അല്ലെങ്കില്‍ ഇത് ഒരു വിഭാഗം കച്ചവടക്കാരെ മാത്രം സഹായിക്കാനുള്ള അടവ്നയം മാത്രമായിരിക്കും. സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ കൊടുക്കുന്ന മരുന്നുകള്‍ കഴിച്ചു മാറാരോഗികള്‍ ആകുന്നവരുടെ എണ്ണം ക്രമാതീ താമയി പെരുകുകയും ഈവ്യവസായം തഴച്ചു വളരുകയും ചെയ്യും. ഈ കരിഞ്ചന്ത പ്രോത്സാഹിപ്പിക്കുന്ന നയമാണ് നമ്മുടെ നാട്ടിലെ ആരോഗ്യവകുപ്പും സ്വീകരിച്ചിരിക്കുന്നത്.രാസനാമം കുറിക്കുമ്ബോള്‍ സര്‍ക്കാര്‍ ആശുപത്രി യില്‍ അട ക്കം ( ഇവര്‍ മരുന്ന് വാങ്ങുക മിക്കവാറും നല്ല കമ്ബനിയുടെ മരുന്നിന്റെ വില നിലവാരംകാണിച്ചായിരിക്കും) അങ്ങനെ വരുമ്ബോള്‍ മിക്കവര്‍ക്കും ആവശ്യം പോലെ വീതിച്ചെടുക്കാന്‍ പണവും കിട്ടും. മിക്കവാറും സര്‍ക്കാര്‍ ആശുപത്രികളിലേക്ക്‌അത്യാവശ്യ സമയങ്ങളില്‍ അടുത്തുള്ള മരുന്ന് വിതരണക്കാരില്‍ നിന്നും മരുന്ന് വാങ്ങാം എന്ന ഒരു നയം ഉള്ളതുകൊണ്ട് കൂടിയ നിരക്കില്‍ ആണ് ഇവര്‍ബില്ലുകള്‍ എഴുതി വാങ്ങാറുള്ളത് എന്നത് പരസ്യമായ രഹസ്യമാണ്.. ഇത് സര്‍ക്കാര്‍ ആസുപത്രിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നന്നായി അറിയുകയും ചെയ്യും. അതുപോലെ തന്നെ ഡോക്ടര്‍മാര്‍ക്ക് കൃത്യമായി കമ്മീഷന്‍ കൊടുത്ത് മരുന്ന് എഴു തിക്കുന്ന ചില കമ്ബനികളും കുറെ മെഡിക്കല്‍ ഷോപ്പു കളും ഉണ്ട്. ഇത്മനസ്സിലാക ണമെങ്കില്‍ നിങ്ങള്ക്ക് കിട്ടുന്ന മരുന്ന് കുറിപ്പടി നോക്കിയാല്‍ മതി. കാക്ക കാഷ്ടിച്ചാല്‍ അതിനെക്കാള്‍ ഭംഗിയുണ്ടാകും എന്നാണു മരുന്ന് കടയില്‍ജോലി ചെയ്യുന്നവര്‍ ഇത് കാണുമ്ബോള്‍ പറയുക. കാരണം തൊട്ടടുത്ത മരുന്ന് കടയിലെ വിതരണക്കാരന് മാത്രമേ ഇത് വായിക്കാന്‍ കഴിയൂ. കുറച്ചു വരയുംകുറിയും മാത്രം. ഈ കുറിപ്പട മറ്റെവിടെയെങ്കിലും പോയാല്‍ ഡോക്ടറുടെ കമ്മീഷന്‍ കുറയും. അത് പാടില്ലല്ലോ. ഇതും ഒഴിവാക്കാനായി ഇപ്പോള്‍ ചിലഡോക്ടര്‍മാര്‍ സ്വന്തമായി മരുന്നുകടയും നടത്തുന്നു എന്നത് മറ്റൊരു സത്യം. ശാസ്ത്രം ഏറെ പുരോഗമിച്ചു.. മിക്കവാറും ഡോക്ടര്‍മാര്‍ക്ക് മരുന്ന് കമ്ബനികള്‍ തന്നെ പാരിതോഷികമായി നല്കിയ കമ്ബ്യൂട്ടറോ. ലാപ്ടോപ്പോസ്വന്തമായി ഉണ്ട്. ഇതുപയോഗിച്ച്‌ രോഗിയുടെ വിവരങ്ങള്‍ സൂക്ഷിക്കുകയും മരു ന്ന് കുറിപ്പട പ്രിന്റ്‌ ചെയ്തു കൊടുക്കുകയും ചെയ്‌താല്‍ ( ചിലരൊക്കെഅത് തുടങ്ങിയിട്ടുമുണ്ട് ) അത് ഡോക്ടര്‍ക്കും രോഗിക്കും ഒരുപോലെ ഗുണകരമാണ്. ഡോക്ടര്‍ എഴുതിയ മരുന്ന് തന്നെയാണോ കിട്ടിയത് എന്ന് രോഗിക്ക്‌ഉറപ്പു വരു ത്താന്‍ ഇതിലൂടെ സാധിക്കും. ഇക്കാര്യത്തില്‍ ശക്തമായ നിയമം നടപ്പിലാക്കണം. ഡോക്ടര്‍ക്കും മെ ഡിക്കല്‍ ഷൊപ്പിനും പാരിതോഷികവും കമ്മീഷനും നല്കി കേരളത്തിലെ ജനത്തെ മരുന്ന് തീറ്റിക്കുന്ന കമ്ബനികളെ നിരോധിക്കാന്‍സര്‍ക്കാര്‍ തയ്യാറാകണം. ഇവിടെ സംഭവിക്കുന്നത്‌ മരുന്നുകള്‍ വില്‍പ്പനക്കാരായ മരുന്നുകടക്കാര്‍ക്കും ആസുപത്രികള്‍ക്കും വളരെ കുറഞ്ഞ വിലക്ക്കിട്ടുന്നു. അവര്‍ അത് അതില്‍ രേഖപ്പെടുത്തിയ വിലക്ക് വിറ്റ് അമിത ലാഭം നേടുന്നു. ചുരുക്കം ചിലര്‍ 40 ശതമാനം വരെ കിഴിവ് എന്ന് പറഞ്ഞുകൊടുകുന്നത് ഇത്തരം മരുന്നുകള്‍ മാത്രം. അപ്പോഴും 200 മുതല്‍ 300 വരെ ശതമാനം ലാഭം അവരുടെ പോക്കറ്റില്‍ തന്നെ. ഇവിടെ ആവശ്യം ജെനെറിക് മരുന്നുകളുടെ വില്പനവില പരമാവധികുറയ്ക്കുക എന്നതാണ്. അപ്പോള്‍ മാത്രമേ അത്കൊണ്ട് ജനത്തിന് ഗുണംകിട്ടുകയുള്ളൂ. അതുപോലെ ഡോക്ടറുടെ കുറിപ്പടയില്ലാതെ മരുന്ന് വില്‍ക്കുന്ന പ്രവണത പൂര്‍ണ്ണമായും അവസാനിപ്പിക്കണം. ഒരു തലവേദന ഗുളിക, ഒരുപനി ഗുളി ക, എന്നീ രീതിയില്‍ ഗുളികകള്‍ മുറിച്ചു കൊടുക്കുന്ന രീതിയും അവസാനിപ്പിക്കണം. എല്ലാത്തിലും ഉപരിയായി, മരുന്നുകള്‍ കൈകാര്യംചെയ്യുന്നത് യോഗ്യ തയുള്ള ഫാര്‍മസിസ്റ്റുകള്‍ മാത്രമാണ് എന്ന് ഉറപ്പു വരുത്തണം. അല്ലാതെ ഈ ഗുണ നിലവാരം കുറഞ്ഞ മരുന്നുവിപണനം കേരളത്തില്‍ഇല്ലാതാകില്ല. അമിതലാഭം കിട്ടുന്ന ജെനെറിക് മരുന്നുകള്‍ വിറ്റ് മരുന്ന് കച്ചവടം കൊഴുപ്പി ക്കുന്ന വ്യാപാരികളും സ്വന്തം സ്ഥാപനത്തില്‍ സര്‍ക്കാര്‍ നിയമംഅനുസരിച്ച്‌ യോഗ്യതയുള്ള ഫാര്‍മസിസ്റ്റിനെ നിയമിക്കാനും മാന്യമായ വേതനവും മറ്റു ആനുകൂല്യങ്ങള്‍ നല്കാനും തയ്യാറാകുന്നില്ല എന്നതും ഇവിടുത്തെഅധികാരികളുടെ കഴിവില്ലായ്മ കൊണ്ടുമാത്രമാണ്. ഇത് അവസാനിപ്പുക്കുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ നടപ്പില്‍ വരുത്തിയ ഫാര്‍മസി പ്രാക്ടീസ്‌ രെഗുലഷന്‍സ് 2015 കേരളത്തില്‍ അത് വിഭാവനം ചെയ്യുന്നരീതിയില്‍ പൂര്‍ണ്ണമായി നടപ്പിലാക്കണമെന്ന് തന്നെയാണ് കേരള ഫാര്‍മസിസ്റ്റ്‌ അസോസിയേഷന്‍ ശക്തമായി ആവശ്യപ്പെടുന്നതും.

ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ശരീരത്തിന് ദോഷകരമെന്ന് പഠനം.

 

 

ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ശരീരത്തിന് ദോഷകരമാണെന്ന് പഠനം. ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗിക്കുന്നത് ബാക്ടീരിയയേയും സൂക്ഷമാണുക്കളെയും ശരീരത്തില്‍ നിന്നും അകറ്റി നിര്‍ത്തനെന്നാണ് പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതു തെറ്റാണ്, സൂക്ഷമാണുക്കള്‍ എല്ലാം തന്നെ അപകടകാരികളല്ല. ശരീരത്തിന് ആവശ്യമായ സൂക്ഷമാണുക്കളുമുണ്ട്. ദഹനത്തിനും, ചര്‍മത്തിന്റെ ആരോഗ്യത്തിനും, രോഗപ്രതിരോധത്തിനും സൂക്ഷമാണുക്കളുടെ പങ്ക് നിര്‍ണ്ണായകമാണ്. എന്നാല്‍ ആന്റി ബാക്ടീരിയല്‍ സോപ്പിന്റെ അമിത ഉപയോഗം ഈ സൂക്ഷമാണുക്കളെയും നല്ല ബാക്ടീരിയകളെയും കൂടി നശിപ്പിച്ചു കളയുന്നു. ഇവിടെയാണ് സോപ്പിന്റെ അമിത ഉപയോഗം ശരീരത്തെ ദോഷകരമായി ബാധിക്കുന്നത്. പുതിയ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ ജീവിത ശൈലിയിലെ താളപ്പിഴകള്‍ കാരണം ശരീരത്തിലെ സൂക്ഷമാണുക്കള്‍ നശിച്ചുപോകുന്നതായി പറയുന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം, ഫാസ്റ്റ്ഫുഡ് ഭക്ഷണങ്ങള്‍ പിന്നെ നിത്യവും ആന്റി ബാക്ടീരിയല്‍ സോപ്പ് ഉപയോഗം തുടങ്ങിയവ മൂലം ശരീരത്തിന് അവശ്യം വേണ്ട സൂക്ഷമാണുക്കള്‍ക്കൂടി നശിപ്പിക്കപ്പെടുന്നു. ഈ വസ്തുത തിരിച്ചറിയുകയും ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ക്ക് പകരംസാധാരണ സോപ്പുകള്‍ ഉപയോഗിച്ചാല്‍ മതിയാകും. ദിവസവും ഒരു തവണ സാധാരണ സോപ്പ് ഉപയോഗിച്ചുള്ള കുളിയാണ് നല്ലത്. കൂടാതെ ചെറുചൂടുവെള്ളത്തില്‍ കുളിക്കുന്നത് അപകടകരമായ ബാക്ടീരിയകളെ നശിപ്പിക്കും. പക്ഷേ പനിയും മറ്റു പകര്‍ച്ചവ്യാധികളും പടരുന്ന സാഹചര്യങ്ങളിലും കൂടുതല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നത് നന്നായിരിക്കും. എന്നാല്‍ സ്വാഭാവികമായ ഗാര്‍ഹിക അന്തരീക്ഷത്തില്‍ ആന്റി ബാക്ടീരിയല്‍ സോപ്പുകള്‍ ഉപയോഗിക്കേണ്ട ആവശ്യം തന്നെയില്ല. മാത്രമല്ല കൃഷിടിയങ്ങളിലെ മണ്ണില്‍ നിന്നും ശരീരത്തിലേക്ക് എത്തുന്ന സൂക്ഷമാണുക്കള്‍ നമ്മുടെ ആരോഗ്യത്തെ സംരക്ഷിക്കുന്നവ തന്നെയാണ്. അതുകൊണ്ട് സൂക്ഷമാണുക്കളെ ഭയപ്പെടേണ്ട, അവ ശരീരത്തിന്റെ സംരക്ഷകര്‍ കൂടിയാണ്.

കൊറോണറി ആന്‍ജിയോപ്ലാസ്റ്റി: അറിയേണ്ടതെല്ലാം

ഹൃദയത്തില്‍ രക്തവും ഓക്സിജനും എത്തിക്കുന്ന രക്തക്കുഴലുകളില്‍ തടസ്സം ഉണ്ടാകുമ്ബോഴാണ് സാധാരണയായി ഹൃദയാഘാതം ഉണ്ടാകുന്നത്. ആന്‍ജിയോഗ്രാം എന്ന എക്സ്റേ സാങ്കേതിക വിദ്യയിലൂടെ ഡോക്ടര്‍ക്ക് രോഗിയുടെ ഹൃദയത്തിലെ രക്തക്കുഴലുകളിലൂടെയുള്ള രക്തയോട്ടം നിര്‍ണ്ണയിക്കാന്‍ സാധിക്കുന്നു. ഹൃദയധമിനികളിലെ തടസ്സങ്ങള്‍ എത്രത്തോളം അപകടമാണെന്ന് കണ്ടെത്തുന്നതോടൊപ്പം ഹൃദയമിടിപ്പ്, ഹൃദയ വാല്‍വ്കളുടെ പ്രവര്‍ത്തനം എന്നിവയും പരിശോധിക്കാന്‍ സാധിക്കും. [quote]കൊറോണറി ആന്‍ജിയോപ്ലാസ്റ്റി[/quote] കൊറോണറി ആന്‍ജിയോപ്ലാസ്റ്റി എന്നാല്‍ നിങ്ങളുടെ ഹൃദയത്തിലെ ഒന്നോ അതിലധികമോ ചെറിയ ആര്‍ട്ടറികള്‍ തിറക്കുന്ന പ്രക്രിയയാണ്. ഒരു കത്തീറ്റര്‍ (നീണ്ട് കനം കുറഞ്ഞ ട്യൂബ്) രക്തധമിനികളിലേക്ക് കടത്തുകയും അത് ഹൃദയത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഈ പ്രക്രിയ നടക്കുന്ന സമയത്ത് കത്തീറ്ററിന്റെ അറ്റത്തുള്ള നേരിയ ബലൂണ്‍ വീര്‍പ്പിക്കുകയും അത് പതുക്കെ പ്ലാക്കിനെ രക്തധമനിയുടെ ഭിത്തിയിലേക്ക് അമര്‍ത്തുകയും ചെയ്യുന്നു. ഇത് രക്തധമനി തുറക്കപ്പെടുന്നതിനും ഹൃദയപേശികളിലേക്കുള്ള രക്തപ്രവാഹം വര്‍ദ്ധിപ്പിക്കുന്നതിനും സഹായകമാകുന്നു. കൊറോണറി സെന്റ് സെന്റ്എന്നാല്‍ ഒരു നേരിയ സ്റ്റെയിന്‍ലെസ്സ് സ്റ്റീല്‍ വല അഥവ ട്യൂബ് ആണ്. പ്ലാക്കുള്ള സ്ഥലത്ത് സെന്റ് ഉറപ്പിച്ച്‌ രക്തധമനിയെ തുറന്ന് വയ്ക്കാന്‍ സഹായിക്കുന്നു. [quote]ആശുപത്രി വിട്ടതിന് ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍[/quote] ആശുപത്രി വിട്ടതിന് ശേഷവും ഡോക്ടറുടെ എല്ലാ നിര്‍ദ്ദേശങ്ങളും ഉപദേശങ്ങളും അനുസരിക്കുക. കത്തീറ്റര്‍ കാലിലൂടെയാണ് കടത്തുന്നതെങ്കില്‍ സമനിലത്തുകൂടി ചെറിയദൂരം നടക്കാം. എന്നാല്‍ പടികള്‍ കയറുന്നതും ഇറങ്ങുന്നതും കഴിവതും ഒഴിവാക്കുക. കുറച്ച്‌ ദിവസത്തേക്ക് കഠിനമായ ജോലികള്‍ ചെയ്യുന്നതും വാഹനം ഓടിക്കുന്നതും ഒഴിവാക്കുക. കത്തീറ്റര്‍ കൈതണ്ടയിലൂടെയാണ് കടത്തുന്നതെങ്കില്‍ കത്തീറ്റര്‍ കടത്തിയ കൈ ഉപയോഗിച്ച്‌ നാല് കിലോയില്‍ കൂടുതല്‍ ഭാരം വരുന്ന വസ്തുക്കള്‍ ഉയര്‍ത്താന്‍ പാടില്ല. അതുപോലെതന്നെ കൈ ശക്തിയായി വലിക്കുകയോ തള്ളുകയോ ചെയ്യരുത്. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്നത് വരെ നീന്തരുത്. ആന്‍ജിയോപ്ലാസ്റ്റിക്ക് ശേഷം കുറഞ്ഞത് ഒരാഴ്ച്ചത്തേക്ക് ഡ്രൈവ് ചെയ്യാന്‍ പാടില്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം ജോലിക്ക് പോയിതുടങ്ങുക. ആരോഗ്യകരമായ ലൈംഗികജീവിതം ഹൃദയസംബന്ധമായ രോഗത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുന്നതിന്റെ ഒരു പ്രധാന ഭാഗമാണ്. സാവധാനത്തില്‍ പങ്കാളിയുമായി ചര്‍ച്ച ചെയ്യുക. കുളിക്കുമ്ബോള്‍ കത്തീറ്റര്‍ കടത്തിയ ഭാഗം രൂക്ഷത കുറഞ്ഞ സോപ്പും വെള്ളവും ഉപയോഗിച്ച്‌ സാവധാനം വൃത്തിയാക്കുക. ഈര്‍പ്പം കാരണം അണുബാധയുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഒരു ടവ്വല്‍ ഉപയോഗിച്ച്‌ നന്നായി ഒപ്പി ഉണക്കുക. കത്തീറ്റര്‍ കടത്തിയ ഭാഗത്ത് പൗഡറോ ലോഷനോ പുരട്ടുകയോ തിരുമുകയോ ചൊറിയുകയോ ചെയ്യരുത്. നീരോ ചുവപ്പോ കണ്ടാല്‍ ഡോക്ടറെ സമീപിക്കുക. കിംസ് ആശുപത്രി കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ആണു ലേഖകന്‍

പ്രമേഹത്തിനെതിരെ കൈകോര്‍ത്തുപിടിച്ച്‌

പ്രമേഹരോഗികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നു. ശതമാനക്കണക്കില്‍ ലോകത്ത്തന്നെ ഏറ്റവും കൂടുതല്‍ പ്രമേഹരോഗികകള്‍ ഗള്‍ഫില്‍. ജനസംഖ്യയില്‍ ശരാശരി 20 ശതമാനം ഈ ജീവിതശൈലീ രോഗത്തിന് അടിപ്പെട്ടിട്ടുണ്ട്. സഊദി അറേബ്യയില്‍ 24, കുവൈത്ത് 23.1, ബഹ്‌റൈന്‍ 21.9, ഖത്തര്‍ 19.8, യു എ ഇ 19 എന്നിങ്ങനെയാണ് ശതമാനം. ശരീരത്തില്‍ പഞ്ചസാരയുടെ അളവ് ക്രമാതീതമാകുക, രക്തസമ്മര്‍ദം വര്‍ധിക്കുക, കൊഴുപ്പ് കൂടുക എന്നിവയാണ് പ്രകടമായ പ്രശ്‌നങ്ങള്‍. പിന്നീട്, ഇവ ഓരോ അവയവത്തെയും ബാധിക്കുന്നു. ഹൃദയം, വൃക്ക, കണ്ണ് എന്നിങ്ങനെ ക്രമേണയായി നശിക്കുന്നു. യു എ ഇയില്‍ അഞ്ചിലൊരാള്‍ പ്രമേഹബാധിതരാണ്. ലോകത്ത് ഓരോ ഏഴ് സെക്കന്റിലും ഒരാള്‍ വീതം മരിക്കുന്നു. 38 കോടി ആളുകളെയാണ് ബാധിച്ചിരിക്കുന്നത്. 2035ഓടെ 59.2 കോടിയാകും. പ്രമേഹരോഗികള്‍ അനായാസം പെരുകുന്ന മേഖലകളിലൊന്നാണ് മധ്യപൗരസ്ത്യ ദേശം. ടൈപ്പ് രണ്ടിലെത്തിയവര്‍ 3.68 കോടി. 2035ഓടെ ഇരട്ടിയാകും. കുടുംബ പാരമ്ബര്യം ഘടകമാണെങ്കിലും സന്തുലിതമല്ലാത്ത ഭക്ഷണം, വ്യായാമമില്ലായ്മ എന്നിവയാണ് പ്രധാന കാരണങ്ങള്‍. മിക്ക ഭക്ഷണത്തിലും പഞ്ചസാര അടങ്ങിയിട്ടുണ്ട്. മലയാളികളുടെ പ്രധാനആഹാരങ്ങളില്‍ മിക്കവയിലും പഞ്ചസാരയുടെ അളവ് കൂടുതലാണ്. ഇത് കണക്കിലെടുക്കാതെയാണ് ഭക്ഷണം വാരിവലിച്ചുതിന്നുന്നത്. പ്രമേഹത്തിനെതിരെ വ്യാപകമായി ബോധവത്കരണവും സൗജന്യ പരിശോധനയും ഉണ്ടെങ്കിലും പലരും ഉപയോഗപ്പെടുത്തുന്നില്ല. ഭൂരിപക്ഷം വിദേശികളും ചികിത്സ തേടുന്നില്ല. ഇതിനെല്ലാമുപരി ഭക്ഷണത്തില്‍ നിയന്ത്രണം പാലിക്കുന്നില്ല. പ്രമേഹത്തിനെതിരെയുള്ള ബോധവത്കരണത്തില്‍ യു എ ഇ മുന്‍പന്തിയില്‍. കഴിഞ്ഞ ദിവസം സബീല്‍ പാര്‍ക്കില്‍ 17,000 പേരാണ് കൂട്ടനടത്തത്തില്‍ പങ്കെടുത്തത്. ദുബൈ ആസ്ഥാനമായ ലാന്റ്മാര്‍ക്ക് ഗ്രൂപ്പാണ് കൂട്ടനടത്തം സംഘടിപ്പിച്ചത്. ഫീസ് ഇനത്തില്‍ 3.5 ലക്ഷം ദിര്‍ഹം ശേഖരിക്കുകയും ജീവകാരുണ്യ സംഘടനയായ ജലീല ഫൗണ്ടേഷന് നല്‍കുകയും ചെയ്തു. വിദ്യാഭ്യാസം, ചികിത്സാ ഗവേഷണം തുടങ്ങിയമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ജലീല ഫൗണ്ടേഷന്‍. നിരവധി ഇന്ത്യന്‍ വാണിജ്യ പ്രമുഖര്‍ സംഘടനയെ സഹായിക്കുന്നു. പ്രമേഹ രോഗത്തിനെതിരെയും ഫൗണ്ടേഷന്‍ ഗവേഷണം നടത്താറുണ്ട്. യു എ ഇയില്‍ രോഗികള്‍ വര്‍ധിക്കാതിരിക്കാനുള്ള വഴി തേടുന്നു. അതുകൊണ്ടുതന്നെ കൂട്ടനടത്തത്തിലൂടെ നേടിയ സഹായധനം യു എ ഇക്കാണ് കൂടുതലായി ഉപകരിക്കുക. കുട്ടികളെപ്പോലും പ്രമേഹം വെറുതെ വിടുന്നില്ല. കൂട്ടനടത്തത്തില്‍ പങ്കെടുത്ത ചില കുട്ടികള്‍ ടൈപ്പ് ഒന്ന് പ്രമേഹരോഗികളാണ്. വ്യായമത്തിലൂടെയും ഭക്ഷണക്രമീകരണത്തിലൂടെയും അവര്‍ രോഗത്തെ മറികടക്കുന്നു. അത്തരം കുട്ടികള്‍ സമൂഹത്തിനാകെ മാതൃകയാണ്. കെ എം എ

വെള്ളത്തിലെ പ്രസവത്തിന് പ്രചാരം വര്‍ധിക്കുന്നു

വെള്ളത്തില്‍ വെച്ച്‌ പ്രസവിക്കുന്ന രീതിക്ക് യു എ ഇയില്‍ പ്രചാരം വര്‍ധിക്കുന്നു. ഇത്തരത്തിലുള്ള പ്രസവം രാജ്യത്ത് ശൈശവദശയിലാണെങ്കിലും ഇവക്കായി കൂടുതല്‍ പേര്‍ ആഭിമുഖ്യം കാണിക്കുന്ന സ്ഥിതിയാണ്. പ്രസവവുമായി ബന്ധപ്പെട്ട ബുദ്ധിമുട്ട് കുറയുമെന്നതാണ് ഈ രീതിയോട് ആഭിമുഖ്യം പ്രകടിപ്പിക്കാന്‍ സ്ത്രീകള്‍ക്ക് പ്രേരണ. ഇത്തരം പ്രസവത്തില്‍ ബോധംകെടുത്താനായി അനസ്‌തേഷ്യ നല്‍കുന്നതും കുറവാണെന്ന് അല്‍ സഹ്‌റ ആശുപത്രിയിലെ ഒബ്‌സ്റ്റെട്രിക്‌സ് ആന്റ് ഗൈനകോളജി ഹെഡ് ഡോ. യാമിനി ദര്‍ അഭിപ്രായപ്പെട്ടു. മാനസികമായി സമ്മര്‍ദങ്ങളും പ്രയാസങ്ങളും കുറയുമെന്നത് പ്രസവത്തെ പുതിയ തലത്തിലേക്ക് നയിക്കും. പ്രസവവേദനയുടെ സങ്കീര്‍ണതകളും ശസ്ത്രക്രിയ നടത്തി കുഞ്ഞിനെ വേര്‍പ്പെടുത്തുന്നതുമെല്ലാം ഇതിലൂടെ കുറക്കാനും സാധിക്കും. വെള്ളത്തില്‍ നടത്തുന്ന പ്രസവത്തില്‍ സാധാരണ പ്രസവത്തെ അപേക്ഷിച്ച്‌ പ്രസവവേദന 60 മുതല്‍ 70 ശതമാനം വരെ കുറയും. പ്രസവത്തിന്റെ ആരോഗ്യകരമായ മാനം കൂടി കണക്കിലെടുത്ത് ലോകമാകമാനം ഈ രീതിക്ക് പ്രചാരം വര്‍ധിക്കുകയാണ്. വെള്ളത്തിലാവുമ്ബോള്‍ ഗര്‍ഭിണിയുടെ ഭാരം 70 ശതമാനം കുറയും. അതോടൊപ്പം പിന്‍ഭാഗത്തിന്റെയുംവയറിന്റെയും മര്‍ദവും ഗണ്യമായി കുറയുമെന്നതും പ്രസവമെന്ന പ്രക്രിയ സങ്കീര്‍ണതകളും വേദനയും കുറഞ്ഞ ഒന്നാക്കി മാറ്റും. മാസം തികഞ്ഞവരും 17നും 35നും ഇടയില്‍ പ്രായമുള്ളവരിലുമാണ് വെള്ളത്തിലെ പ്രസവം കൂടുതല്‍ അഭികാമ്യമെന്നും ഡോ. യാമിനി പറഞ്ഞു.

 

കേന്ദ്ര ഗവണ്‍മെന്റ് ആശുപത്രികളില്‍ ക്യാന്‍സര്‍ മരുന്നുകള്‍ക്ക് 60 ശതമാനം വിലക്കുറവ്

ന്യൂഡല്‍ഹി: ക്യാന്‍സറിനും ഹൃദ്‌രോഗത്തിനുമുള്ള മരുന്നുകള്‍ കേന്ദ്ര ഗവണ്‍മെന്റ് ആശുപത്രികളില്‍ 50 മുതല്‍ 60 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാക്കുന്ന പദ്ധതിക്ക് തുടക്കമായി. എയിംസ്, സഫ്ദര്‍ജംഗ് ആശുപത്രി, റാം മനോഹര്‍ ലോഹ്യ ആശുപത്രി തുടങ്ങിയ ഇടങ്ങളില്‍ ഇതിനായി പ്രത്യേക ഫാര്‍മസികള്‍ തുറന്നു. അഫോര്‍ഡബിള്‍ മെഡിസിന്‍സ് ആന്റ് റിലയബിള്‍ ഇംപ്ലാന്റ്‌സ് ഫോര്‍ ട്രീറ്റ്‌മെന്റ് - എഐആര്‍ഐടി പദ്ധതി പ്രകാരമാണ് സര്‍ക്കാര്‍ നടപടി. ക്യാന്‍സറിനുള്ള 200ലധികം മരുന്നുകളും ഹൃദ്‌രോഗത്തിനുള്ള 186 മരുന്നുകളും 148 സ്റ്റന്‍ഡുകളും വിലക്കുറവില്‍ ലഭ്യമാകും. ക്യാന്‍സറും ഹൃദ്‌രോഗങ്ങളും രാജ്യത്ത് വര്‍ധിച്ച്‌ വരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതിയ പദ്ധതി നടപ്പാക്കാന്‍ തീരുമാനിച്ചത്. 1990ന് ശേഷം ക്യാന്‍സര്‍ ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം 60 ശതമാനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ക്യാന്‍സര്‍ - 2013 റിപ്പോര്‍ട്ട് പ്രകാരം 2013ല്‍ ലോകത്ത് 14.9 ദശലക്ഷം പേര്‍ക്ക് ക്യാന്‍സര്‍ ബാധിച്ചുവെന്ന് വെളിപ്പെടുത്തുന്നു. ഇവരില്‍ 8.2 ദശലക്ഷം പേരും മരണത്തിന് കീഴടങ്ങിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ സ്തനാര്‍ബുദത്തിന് കാരണമാവും

കാലിഫോര്‍ണിയ: സൗന്ദര്യ വര്‍ധക വസ്തുക്കളിലെ രാസഘടകങ്ങള്‍ സ്തനാര്‍ബുദത്തിന് കാരണമാവുമെന്ന് പഠന റിപ്പോര്‍ട്ട്. ഇവയില്‍ അണുനാശിനിയായി ഉപയോഗിക്കുന്ന പാരബീനാണ് അപകടകാരിയെന്ന് കണ്ടെത്തിയിരിക്കുന്നത്. 85 ശതമാനം വ്യക്തിഗത ഉല്‍പന്നങ്ങളിലും പാരബീന്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ചെറിയ ഉപയോഗംപോലും അര്‍ബുദത്തിന് കാരണമാകുമെന്നാണ് വിലയിരുത്തല്‍. കാലിഫോര്‍ണിയയില്‍ 183 പേരില്‍ നടത്തിയ പഠനത്തില്‍ 70 ശതമാനം പേരുടെയും മൂത്രത്തില്‍ പാരാബീനിന്റെ സാന്നിധ്യം കണ്ടെത്തി. കുട്ടികളേക്കാള്‍ മുതിര്‍ന്നവരിലും പുരുഷന്മാരേക്കാള്‍ സ്ത്രീകളിലുമാണ് പാരാബീനുകളുടെ അളവ് കൂടുതല്‍. സൈലന്റ് സ്പ്രിംഗ് ഇന്‍സ്റ്റിറ്റിയൂട്ടിലേയും കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെയും ഗവേഷകരാണ് പഠനത്തിന് നേതൃത്വം നല്‍കിയത്.

നടത്തത്തിന്റെ പ്രാധാന്യമറിയിച്ച്‌ വേള്‍ഡ് വാക്കിംഗ് ഡേ

ദുബൈ: ലോക നടത്ത ദിനത്തിന്റെ (വേള്‍ഡ് വാക്കിംഗ് ഡേ) ഭാഗമായി ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ഹാലോ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സര്‍വീസസിന്റെയും ആഭിമുഖ്യത്തില്‍ കൂട്ടനടത്തം സംഘടിപ്പിച്ചു. ജുമേര കൈറ്റ് ബീച്ചില്‍ നിന്നാണ് കൂട്ടനടത്തം ആരംഭിച്ചത്. മുന്‍കൂര്‍ രജിസ്റ്റര്‍ ചെയ്ത ആയിരക്കണക്കിന് പേരാണ് വാക്ക് ദുബൈയുടെ ഭാഗമാകാനായി ജുമൈറയിലെത്തിയത്. സ്ത്രീകളും കുട്ടികളുമുള്‍പെടെ നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുത്തു. ദുബൈ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ പ്രതിനിധീകരിച്ച്‌ റാശിദ് അല്‍ കമാലി, അംജദ് ഈസി എന്നിവര്‍ പങ്കെടുത്തു. ജിയോ ഗ്രൂപ്പ് സി എം ഡി. എന്‍ വി ജോര്‍ജ് മുഖ്യാതിഥിയായിരുന്നു. ദ അസോസിയേഷന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട് ഫോര്‍ ഓള്‍ (തഫീസ) എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ 24 വര്‍ഷമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൂട്ടനടത്തം സംഘടിപ്പിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് ദുബൈയില്‍ വാക്കത്തോണ്‍ സംഘടിപ്പിച്ചത്. ഒന്നു മുതല്‍ അഞ്ച് വയസ് വരെയുള്ള കുട്ടികള്‍ക്കായുള്ള ഓട്ടമത്സരവും ഇതിന്റെ ഭാഗമായി സംഘടിപ്പിച്ചു. വിജയികള്‍ക്ക് മെഡലുകളും നല്‍കി. ആരോഗ്യ സംരക്ഷണത്തില്‍ വ്യായാമത്തിനുംനടത്തത്തിനുമുള്ള പ്രസക്തി എടുത്തുകാണിക്കാനായാണ് എല്ലാ വര്‍ഷവും ഇത് സംഘടിപ്പിക്കുന്നത്. നടത്തം ദിനചര്യയുടെ ഭാഗമാക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യമെന്ന് സംഘാടകരായ ഹാലോ ഇന്റര്‍നാഷണല്‍ സ്‌പോര്‍ട്‌സ് സര്‍വീസസിന്റെ സി ഇ ഒയും വാക്ക് ദുബൈ വാക്ക് ഓര്‍ഗനൈസിംഗ് സെക്രട്ടറിയുമായ സറഫ് അബൂബക്കര്‍ പറഞ്ഞു.

പ്രമേഹ നിയന്ത്രണത്തിന് വെണ്ടക്ക

നമ്മുടെ ഭക്ഷണ ശീലങ്ങളില്‍ പെട്ട പ്രധാനപ്പെട്ട ഒന്നാണ് വെണ്ടക്ക. എന്നാല്‍ വെണ്ടയുടെ ഔഷധ ഗുണങ്ങള്‍ നമ്മള്‍ എത്രത്തോളം മനസിലാക്കിയിട്ടുണ്ട് എന്നത് സംശയമാണ്. പ്രമേഹ രോഗികള്‍ക്കും ആസ്മാ രോഗികള്‍ക്കും ഉത്തമ ഔഷധമാണ് വെണ്ടക്ക. ഫൈബര്‍, വിറ്റാമിന്‍ സി, വിറ്റാമിന്‍ എ, വിറ്റാമിന്‍ കെ, വിറ്റാമിന്‍ കെ1, വിറ്റാമിന്‍ ബി6, മഗ്നീഷ്യം, ബീറ്റാ കരോട്ടിന്‍ തുടങ്ങി നിരവധി പോഷകങ്ങളുടെ കലവറയാണ് വെണ്ടക്ക. വെണ്ടയിലെ ഉയര്‍ന്ന അളവിലുള്ള ഫൈബര്‍ ദഹനത്തെ സഹായിക്കും. രക്തത്തിലെ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ വെണ്ടക്ക സഹായിക്കും. എന്നാല്‍ ഇതിനായി വെണ്ടക്ക പാകം ചെയ്തല്ല കഴിക്കേണ്ടത്. ഒരു ഗ്ലാസ് വെള്ളത്തിലേക്ക് രണ്ട് വെണ്ടക്ക അഗ്രഭാഗങ്ങള്‍ മുറിച്ചുമാറ്റി ഇട്ടുവെ്ക്കുക. വെണ്ടക്കയില്‍ നിന്നും ഊറി വരുന്ന കറ വെള്ളത്തില്‍ കലരാന്‍ വേണ്ടിയാണിത്. മണിക്കൂറുകളോളം ഇങ്ങനെ വെണ്ടക്ക വെള്ളത്തില്‍ കിടന്നതിനു ശേഷം ആ വെള്ളം കുടിക്കുമ്ബോള്‍ ഷുഗര്‍ ലെവല്‍ നിയന്ത്രിക്കാന്‍ സാധിക്കും. ദിവസവും ഇങ്ങനെ ചെയ്താല്‍ പ്രമേഹ രോഗികള്‍ക്ക് വലിയ മാറ്റം അനുഭവിച്ചറിയാന്‍ കഴിയും. അതുപോലെ പകുതി വേവിച്ച വെണ്ടക്ക ഭക്ഷണത്തിനായി ഉപയോഗിക്കുന്നതും നല്ലതാണ്.

കഞ്ഞിവെള്ളം വെറുതെ കളയല്ലേ..

ആരോഗ്യം സംരക്ഷിക്കാന്‍ എനര്‍ജി ഡ്രിങ്കുകള്‍ ശീവമാക്കുന്നവരാണ് പുതുതലമുറ. പരസ്യങ്ങളുടെ സ്വാധീനമാണ് പലപ്പോഴും ഇത്തരം പാനീയങ്ങള്‍ കുടിക്കാന്‍ യുവാക്കളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ നമ്മുടെ വീട്ടിലുള്ള ഏറ്റവും നല്ല ഒരു എനര്‍ജി ഡ്രിങ്ക് ഒഴിവാക്കിയാണ് നമ്മള്‍ ഇത്തരം കൃത്രിമ പാനീയങ്ങളിലേക്ക് എത്തുന്നത് എന്നാണ് സത്യം. നമ്മള്‍ പലപ്പോഴും അശ്രദ്ധമായി ഒഴിവാക്കുന്ന കഞ്ഞിവെള്ളത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. നമ്മുടെ നാട്ടില്‍ പരമ്ബരാഗതമായി ഉപയോഗിച്ചു വരുന്ന എനര്‍ജി ഡ്രിങ്കാണ് കഞ്ഞിവെള്ളം. എന്നാല്‍ പുതുതലമുറ കഞ്ഞിവെള്ളം കുടിക്കുന്നത് ഒരു മോശമായാണ് കാണുന്നത്. പലവിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്കും ഉത്തമപ്രതിവിധയാണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളത്തിന്റെ വിവിധ ഗുണങ്ങള്‍ പരിശോധിക്കാം. 1. മലബന്ധത്തിന് പ്രതിവിധി: കഞ്ഞിവെള്ളത്തില്‍ ധാരാളം ഫൈബറും അന്നജവും അടങ്ങിയിട്ടുണ്ട്. കൂടാതെ വയറിനുള്ളില്‍ നല്ല ബാക്ടീരിയകള്‍ വളരാനും കഞ്ഞിവെള്ളം സഹായിക്കുന്നു. ഇത് മലബന്ധം ഇല്ലാതാക്കാന്‍ സഹായിക്കും. 2. വയറിളക്കവും ഛര്‍ദ്ദിയും: വയറിളക്കവും ഛര്‍ദ്ദിയും ഉണ്ടാകുമ്ബോള്‍ ശരീരത്തില്‍നിന്ന് ധാരാളം ജലം നഷ്ടമാകുന്നു. നിര്‍ജ്ജലീകരണം തടയാന്‍ കഞ്ഞിവെള്ളം ഏറെ ഫലപ്രദമാണ്. 3. വൈറല്‍ ഇന്‍ഫെക്ഷന്‍: വൈറസ് ബാധ മൂലമുള്ള ഇന്‍ഫെക്ഷന്‍ പ്രതിരോധിക്കാന്‍ കഞ്ഞിവെള്ളം സഹായിക്കും. വൈറല്‍ പനിയുള്ളപ്പോള്‍ ശരീരത്തില്‍നിന്ന് പോഷകങ്ങള്‍ നഷ്ടപ്പെടുന്നതും കഞ്ഞിവെള്ളം ചെറുക്കും. 4. ചര്‍മ്മം ചുളുങ്ങുന്നത് തടയും: കഞ്ഞിവെള്ളം കുടിച്ചാല്‍ ചര്‍മ്മ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകും. പ്രായമേറുമ്ബോള്‍ ചര്‍മ്മത്തിനുണ്ടാവുന്ന ചുളിവ് പരിഹരിക്കാനും കഞ്ഞിവെള്ളം ഉത്തമമാണ്. 5. എക്‌സിമ പ്രതിരോധിക്കും: എക്‌സിമ മൂലമുള്ള ചൊറിച്ചിലിന് കഞ്ഞിവെള്ളം ഉത്തമ പ്രതിവിധിയാണ്. കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുള്ള അന്നജമാണ് ഇതിന് സഹായിക്കുന്നത്. കഞ്ഞിവെള്ളം ഫ്രിഡ്ജില്‍വെച്ച്‌ തണുപ്പിച്ച ശേഷം ചൊറിച്ചില്‍ ഉള്ള ഭാഗങ്ങളില്‍ തുണിയില്‍ മുക്കി തുടച്ചാല്‍ മതിയാകും. 6. മുടിയുടെ ആരോഗ്യത്തിന: മുടികൊഴിച്ചില്‍, താരന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കഞ്ഞിവെള്ളം ഒരു പ്രതിവിധിയാണ്. അല്‍പ്പം കഞ്ഞിവെള്ളം ഉപയോഗിച്ച്‌ തലയോട്ടിയില്‍ നല്ലതുപോലെ മസാജ് ചെയ്യുക. ഇത് മുടിവളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും, മുടികൊഴിച്ചില്‍ തടയുകയും ചെയ്യുന്നു.

പ്രമേഹം അന്ധതക്ക് ഇടയാക്കുമെന്ന് മുന്നറിയിപ്പ്‌

പ്രമേഹത്തെ ഗൗരവത്തോടെ സമീപിച്ചില്ലെങ്കില്‍ ചികിത്സിച്ച്‌ ഭേദമാക്കാന്‍ സാധിക്കാത്ത അന്ധതയിലേക്ക് നയിച്ചേക്കുമെന്ന് മുന്നറിയിപ്പ്. യു എ ഇയില്‍ പ്രമേഹരോഗികളുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് വിദഗ്ധര്‍ ഇത്തരമൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. രോഗം ബാധിക്കുന്നവര്‍ക്കിടയില്‍ ഡയബറ്റിക്, റെറ്റിനോപ്പതി രോഗം വര്‍ധിച്ചുവരുന്നുണ്ടെന്ന് മെഡിക്കല്‍ കെയര്‍ ഹോസ്പിറ്റലിന്റെ ഐ സെന്ററിലെ ഡോ. താരീഖ് യൂനുസ് വ്യക്തമാക്കി. കണ്ണിന്റെ കാഴ്ച എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതാണ് ഈ രോഗം. രക്തത്തില്‍ അമിതമായ അളവില്‍ പഞ്ചസാര ഉണ്ടാകുന്നതാണ് രോഗ കാരണം. ഇത് കണ്ണുകളിലെ രക്തക്കുഴലുകളില്‍ തടിപ്പിനിടയാക്കും. ഇതാണ് ഞരമ്ബുകളുടെയും റെറ്റിനകളുടെയും നാശത്തിലേക്ക് എത്തിക്കുകയെന്നും ഡോ. താരീഖ് പറഞ്ഞു. ഈ മാസം എട്ടിനായിരുന്നു ആഗോള പ്രമേഹ ദിനം. ഈ വര്‍ഷം പ്രമേഹം കണ്ണിനെ ബാധിക്കുന്നതിനെതിരായ ബോധവത്കരണമാണ് മുഖ്യമായും ലോകം മുഴുവന്‍ നടക്കുന്നത്. 2035 ആവുമ്ബോഴേക്കും ജി സി സി രാജ്യങ്ങളില്‍ രോഗികളുടെ എണ്ണത്തില്‍ 80 ശതമാനത്തിന്റെ വര്‍ധനവ് സംഭവിക്കുമെന്നാണ് വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. തെറ്റായആഹാര രീതികളും വ്യായാമമില്ലാത്ത ജീവിത സാഹചര്യങ്ങളുമാണ് പ്രമേഹം വര്‍ധിക്കാന്‍ ഇടയാക്കുന്നത്. വരും കാലങ്ങളില്‍ പ്രമേഹം ഏറ്റവും മാരകമായ രീതിയില്‍ ബാധിക്കുന്ന മേഖലകളില്‍ മുഖ്യ സ്ഥാനം ജി സി സിക്കായിരിക്കുമെന്ന് ഇന്റര്‍നാഷനല്‍ ഡയബറ്റ്‌സ്് ഫൗണ്ടേഷന്‍(ഐ ഡി എഫ്) പുറത്തുവിട്ട റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. നിലവില്‍ ഗള്‍ഫ് മേഖല ഉള്‍പെട്ട മിന(മിഡില്‍ ഈസ്റ്റ് ആന്‍ഡ് നോര്‍ത്ത് ആഫ്രിക്ക) മേഖലയില്‍ കഴിയുന്നവരില്‍ 10 ല്‍ ഒരാള്‍ വീതം പ്രമേഹരോഗികളാണ്. ഇന്ന് 3.68 കോടി ആളുകളാണ് മേഖലയില്‍ ഈ മാരകരോഗത്തിന് ഇരകളായിരിക്കുന്നത്. 2035ല്‍ ഇത് 6.79 കോടിയായി ഉയര്‍ന്നേക്കും. മിന മേഖലയിലെ 20 രാജ്യങ്ങളെയാണ് പ്രമേഹം സാരമായി ബാധിക്കുക. അതില്‍ ജി സി സി രാജ്യങ്ങളും ഉള്‍പെടും. ഈ മേഖലയിലെ പല രാജ്യങ്ങളിലും പ്രമേഹവുമായി ബന്ധപ്പെട്ട് കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നതും പ്രശ്‌നത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സഊദി അറേബ്യയിലാണ് ജി സി സി രാജ്യങ്ങളില്‍ പ്രമേഹം ഏറ്റവും മാരകമായി ബാധിച്ചിരിക്കുന്നത്. സൗഊദിയില്‍ ജീവിക്കുന്നവരില്‍ 24 ശതമാനവും ഈ രോഗത്തിന്റെ പിടിയിലാണ്. രണ്ടാം സ്ഥാനത്തുള്ള കുവൈത്തില്‍ 23.1 ശതമാനമാണ് പ്രമേഹ രോഗികള്‍. ബഹ്‌റൈന്‍ 21.9, ഖത്തര്‍ 19.8, യു എ ഇ 19 ശതമാനം എന്നിങ്ങനെയാണ് പ്രമേഹ രോഗികളുടെ രാജ്യം തിരിച്ചുള്ള കണക്ക്. പ്രമേഹം രൂക്ഷമാവുന്ന കേസുകളിലാണ് കാല്‍ മുറിച്ചു കളയേണ്ടി വരുന്നത്. ഇതിനുള്ള ശസ്ത്രക്രിയയും അതീവ സങ്കീര്‍ണമാണ്. പ്രമേഹം പ്രധാനമായും കണ്ണുകള്‍, പാദം, വൃക്ക എന്നിവയെയാണ് ബാധിക്കുന്നത്. ഗള്‍ഫ് മേഖലയില്‍ കണ്ണും വൃക്കയും പരിഗണിക്കപ്പെടുമ്ബോള്‍ പാദങ്ങള്‍ പൂര്‍ണമായും അവഗണിക്കുന്നതാണ് കണ്ടുവരുന്നത്. കാലിന് പ്രമേഹവുമായി ബന്ധപ്പെട്ട് പഴുപ്പ് ഉള്‍പെടെയുള്ള പ്രശ്‌നങ്ങള്‍ സംഭവിച്ചാല്‍ കാല്‍ മുറിച്ചു മാറ്റപ്പെടുമോയെന്ന ഭയത്താല്‍ ആശുപത്രിയില്‍ വരാന്‍ രോഗികള്‍ ഭയക്കുകയാണ്. ഇത് പ്രശ്‌നം കൂടുതല്‍ സങ്കീര്‍ണമാക്കുകയാണെന്ന് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കി. പ്രമേഹത്തെ നിയന്ത്രിക്കാന്‍ ലക്ഷ്യമിട്ടാണ് സര്‍ക്കാര്‍ കൂടുതല്‍ നടപ്പാതകളും സൈക്കിള്‍ ട്രാക്കുകളും ദുബൈയില്‍ ലഭ്യമാക്കിക്കൊണ്ടിരിക്കുന്നത്. വേഗം കൂടിയ ജീവിത സാഹചര്യങ്ങളും കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, ടാബ്‌ലറ്റുകള്‍ ഉള്‍പെടയെുള്ള ആധുനിക ഇലട്രോണിക്‌സ് ഉപകരണങ്ങളുമെല്ലാം മനുഷ്യരെ കായികമായ വിനോദങ്ങളില്‍ നിന്നും അകറ്റുന്നതാണ് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിപ്പിക്കുന്നതെന്ന് നേരത്തെ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. പ്രമേഹരോഗികളില്‍ കാണുന്ന പാദത്തിലെ പുണ്ണിന് ഇടയാക്കുന്നതില്‍ പകുതിയും പഴുപ്പാണ്. ഇത്തരം കേസുകളില്‍ അഞ്ചില്‍ ഒന്നിന് കാല്‍ മുറിച്ചു മാറ്റുകയേ നിര്‍വാഹമുള്ളൂ. അല്ലാത്തപക്ഷം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും പഴുപ്പ് പടര്‍ന്നേക്കും. ഇത്തരക്കാരില്‍ രോഗത്തിന്റെ സങ്കീര്‍ണത കണക്കിലെടുത്ത് കാല്‍ വിരലുകളോ, മുട്ടിന് താഴെയോ കാല്‍ മുറിച്ചു മാറ്റേണ്ടി വരും. ഇത്തരം രോഗാവസ്ഥ നേരത്തെ അറിയാന്‍ സംവിധാനങ്ങള്‍ ഉണ്ടെന്നും പ്രമേഹ രോഗികള്‍ കാല്‍ വിരലുകളില്‍ അസാധാരണമായ വേദനയോ, നിറ വ്യത്യാസമോ മറ്റോ സംഭവിക്കുന്ന പക്ഷം വിദഗ്ധ ചികിത്സക്ക് വിധേയമായാല്‍ രോഗം നേരത്തെ കണ്ടെത്താനും ഫലപ്രദമായി ചികിത്സിച്ച്‌ സുഖപ്പെടുത്താനും സാധിക്കുമെന്നും ഡോക്ടര്‍മാര്‍ ഓര്‍മിപ്പിച്ചു.

മറവിക്കും മരണത്തിനുമിടയില്‍ 1.9 ലക്ഷം കേരളീയര്‍

ലോകം ഇന്ന് അള്‍ഷിമേഴ്‌സ് ദിനം ആചരിക്കുമ്ബോള്‍ ഓര്‍മ നഷ്ടപ്പെട്ട് മറവിക്കും മരണത്തിനുമിടയില്‍ കഴിയുന്നത് 1.9 ലക്ഷം കേരളീയരെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആഗസ്റ്റില്‍ പുറത്തിറങ്ങിയ അള്‍ഷിമേഴ്‌സ് ഡീസീസ് ഇന്റര്‍നാഷണലിന്റെ കണക്ക് പ്രകാരം ലോകത്ത് 46.8 ദശലക്ഷം പേര്‍ക്കാണ് അള്‍ഷിമേഴ്‌സ് പിടിപെട്ടിരിക്കുന്നത്. ഇതില്‍ 4.1 കോടിയും ഇന്ത്യക്കാരാണ്. ഓരോ 3.2 സെക്കന്റുനുള്ളിലും ഒരാള്‍ വീതം നിത്യ മറവിയിലേക്ക് വഴുതിവീഴുന്നെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന അസുഖമാണ് അല്‍ഷിമേഴ്‌സ് (സ്മൃതിനാശം) എന്ന മറവി രോഗം. പിടിപെട്ടാല്‍ പടിപടിയായി മരണത്തിലേക്കെത്തിക്കുന്നതും നിലവില്‍ ചികിത്സയില്ലാത്തതുമായ രോഗമാണിത്. അള്‍ഷിമേഴ്‌സ് സ്ഥിരീകരിച്ചാല്‍ ശരാശരി ഏഴ് വര്‍ഷത്തിനുള്ളില്‍ മരിച്ചേക്കാമെന്നും മൂന്ന് ശതമാനത്തില്‍ത്താഴെ രോഗികള്‍ മാത്രമാണ് 14 വര്‍ഷത്തിലധികം ജീവിച്ചിരിക്കുന്നതെന്നും പഠന റിപ്പോര്‍ട്ടുകള്‍ പറയുന്നു. അള്‍ഷിമേഴ്‌സ് ഡിസീസ് ഇന്റര്‍നാഷണലിന്റെ റിപ്പോര്‍ട്ട് പ്രകാരം 2030 ആകുമ്ബോഴേക്കും 74.7 ദശലക്ഷം പേരും 2050 ആകുമ്ബോഴേക്കും 131.5 ദശലക്ഷം പേരും മറവി രോഗത്തിന് അടിമകളായി മരണത്തിന് കീഴടങ്ങുമെന്നാണ് കണക്കുകള്‍. പൊതുവെ 65 വയസ്സിന് മുകളിലുള്ളവരിലാണ് അള്‍ഷിമേഴ്‌സ് പിടിപെടുന്നത്. സംസ്ഥാനത്തെ 41 ലക്ഷം വയോജനങ്ങളില്‍ 1.9 ലക്ഷം പേര്‍ക്കും അള്‍ഷിമേഴ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് വയോജനങ്ങളില്‍ മാത്രമല്ല 40 വയസ്സില്‍ താഴെയുള്ളവരിലും അള്‍ഷിമേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതായി അള്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ നാഷണല്‍ കോര്‍ഡിനേറ്റര്‍ ഡോ. കെ ജേക്കബ് റോയ് സിറാജിനോട് പറഞ്ഞു. ഓര്‍മക്കുറവ്, ഭാഷ കൈകാര്യം ചെയ്യുവാനുള്ള ബുദ്ധിമുട്ട്, സാധാരണ ചെയ്യാറുള്ള ദിനചര്യകള്‍ ചെയ്യാന്‍ പറ്റാതെ വരിക, സ്ഥലകാലബോധം നഷ്ട്ടപ്പെടുക, സ്വന്തമായി തീരുമാനങ്ങള്‍ എടുക്കുവാന്‍ കഴിയാതെ വരിക, സാധനങ്ങള്‍ എവിടെങ്കിലും വെച്ച്‌ മറക്കുക, ഒരു കാര്യത്തിലും താത്പര്യം ഇല്ലാതാകുക തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. ഈ ലക്ഷണങ്ങള്‍ കണ്ടെത്തിയാല്‍ അത് വാര്‍ധക്യം മൂലമോ ജീവിതസമ്മര്‍ദം മൂലമോ ആണെന്ന് തെറ്റിദ്ധരിക്കരുതെന്നും രോഗികള്‍ക്ക് വൈദ്യശുശ്രൂഷയും സ്‌നേഹവും പരിചരണവും നല്‍കണമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. ജനിതകമായും പാരിസ്ഥിതികമായുമുള്ള കാരണങ്ങള്‍ അള്‍ഷിമേഴ്‌സിനു വഴിവെക്കുന്നുള്ളതായാണ് കണ്ടെത്തല്‍. മൂന്ന് വര്‍ഷം മുമ്ബ് എറണാംകുളം തിരുവാണിയൂര്‍ പഞ്ചായത്തില്‍ അള്‍ഷിമേഴ്‌സ് ആന്‍ഡ് റിലേറ്റഡ് ഡിസോര്‍ഡേഴ്‌സ് സൊസൈറ്റി ഓഫ് ഇന്ത്യ നടത്തിയ പഠനത്തില്‍ 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരില്‍ നാല് ശതമാനം പേര്‍ക്കും അള്‍ഷിമേഴ്‌സ് ഉള്ളതായി കണ്ടെത്തിയിരുന്നു. കൊച്ചി നഗരത്തില്‍ നടത്തിയ മറ്റൊരു പഠന റിപ്പോര്‍ട്ടില്‍ 3.3 ശതമാനവും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ സയന്‍സ് തൃശൂര്‍ ജില്ലയില്‍ നടത്തിയ പഠനത്തില്‍ 3.3 ശതമാനവും ഡിമന്‍ഷ്യ ബാധിതരുള്ളതായി കണ്ടെത്തിയിരുന്നു.

സ്ത്രീകളുടെ ആരോഗ്യം കാക്കാം

സ്ത്രീകള്‍ക്ക് മികച്ച വിദ്യാഭ്യാസനിലവാരം കൈവരിക്കാനായ സംസ്ഥാനമാണ് കേരളം. രോഗങ്ങളെപ്പറ്റി ബോധവതികളായിട്ടും സ്ത്രീരോഗികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഗൗരവമാണ്. ബാല്യം, കൗമാരം, യൗവനം, വാര്‍ധക്യം എന്നീ നാലു ഘട്ടങ്ങളിലും ഇന്ന് സ്ത്രീകള്‍ നേരിടുന്ന ശാരീരികമാനസിക ആരോഗ്യ പ്രശ്ങ്ങള്‍ നിരവധിയാണ്. മാറിയ ജീവിതശൈലിക്കു പുറമെ, പ്രകടമാകുന്ന രോഗലക്ഷണങ്ങളെ തീര്‍ത്തും അവഗണിക്കുന്നത് സ്ത്രീരോഗികളുടെ എണ്ണം കൂട്ടുന്ന പ്രധാന ഘടകമാണ്. ചികിത്സയില്‍ വേണ്ടത്ര ശ്രദ്ധിക്കാതിരിക്കുക, പ്രഭാതഭക്ഷണം ഒഴിവാക്കുക, ചെറുപ്രായത്തിലെ വ്യായാമത്തിന് പ്രാധാന്യം നല്‍കാതിരിക്കുക തുടങ്ങിയ പ്രവണതകളും സ്ത്രീകളില്‍ കൂടുതലാണ്. ഇത്തരം സാഹചര്യങ്ങള്‍ സ്ത്രീകളില്‍ രോഗങ്ങള്‍ സങ്കീര്‍ണമാവാന്‍ ഇടയാക്കുന്നു.

നിഷ്‌കളങ്കതയുടെ ബാല്യം

നിഷ്‌കളങ്കതയുടെ ഘട്ടമായ ബാല്യം വളരെ ഗൗരവത്തോടെയാണ് ഇന്ന് കടന്നുപോകുന്നത്. അനാരോഗ്യകരമായ ഭക്ഷണശീലങ്ങളും വ്യായാമക്കുറവും പെണ്‍കുട്ടികളുടെ ബാല്യത്തിന്റെ ദൈര്‍ഘ്യം കുറച്ചു. കുട്ടിത്തം മാറാതെത്തന്നെ ആര്‍ത്തവാഗമനം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളെ ഇന്ന് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നു. വേണ്ടത്ര വിശ്രമവും വ്യായാമവും ഇല്ലാത്തതിനാല്‍ മറവിയും മനഃസംഘര്‍ഷങ്ങളും ചെറുപ്രായത്തിലേ ഉണ്ടാകുന്നു. എന്നാല്‍, ഓടിക്കളിച്ചു വളരുന്ന കുട്ടികളില്‍ പൊതുവെ ഇത്തരം പ്രശ്‌നങ്ങള്‍ കുറവാണ്. വേണ്ടത്ര ഉറക്കത്തിനും പോഷകഭക്ഷണങ്ങള്‍ക്കും ഒപ്പം രക്ഷിതാക്കളുടെയും അധ്യാപകരുടെയും സ്‌നേഹപരിചരണവും ഈ ഘട്ടത്തില്‍ അവര്‍ക്ക് അനിവാര്യമാണ്.

കൗമാരപ്രശ്‌നങ്ങള്‍

കൗമാരത്തില്‍ സമപ്രായക്കാരായ ആണ്‍കുട്ടികളെക്കാള്‍ ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ വളരെ വേഗം പെണ്‍കുട്ടികളിലാണ് ഉണ്ടാവുക. ഭാവിയില്‍ അമ്മയാവാന്‍വേണ്ടിയുള്ള മുന്നൊരുക്കങ്ങള്‍ ശരീരത്തില്‍ ഏറെ നടക്കുന്ന ഘട്ടവുമാണിത്. കൗമാരത്തില്‍ ഭക്ഷണത്തില്‍ വേണ്ടത്ര പോഷകങ്ങള്‍ ഇല്ലാതെവന്നാല്‍ ഭാവിയില്‍ അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തെ ബാധിക്കും. അതിനാല്‍ പോഷകസമ്പന്നമായ ഭക്ഷണം ഇവര്‍ക്ക് കൂടിയേതീരു. നാടന്‍ഭക്ഷണങ്ങളില്‍നിന്നകന്ന് കോള, ബര്‍ഗര്‍, ഫാസ്റ്റ്ഫുഡ് തുടങ്ങിയ ഭക്ഷണങ്ങളുടെ അമിതോപയോഗം ഇന്ന് കൗമാരക്കാരില്‍ കൂടുതലാണ്. പോഷകദാരിദ്ര്യത്തിനു പുറമെ പൊണ്ണത്തടി, അണ്ഡാശയത്തിലെ വെള്ളംനിറഞ്ഞ മുഴകള്‍ (ുരീറ), അസ്ഥിക്ഷയം തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇത് ഇടയാക്കും. അമ്മയുടെ ശ്രദ്ധയും സ്‌നേഹവും ഏറെ വേണ്ട പ്രായമാണ് കൗമാരം. ഭാവിയില്‍ വന്ധ്യതയ്ക്ക് ഇടയാക്കുന്ന പല രോഗങ്ങളുടെയും തുടക്കം കൗമാരത്തിലാണ്.

മുടങ്ങുന്ന ആര്‍ത്തവം, ശക്തമായ വേദനയോടുകൂടിയ ആര്‍ത്തവം, മുഖത്തും കഴുത്തിലുമുള്ള രോമവളര്‍ച്ച, പൊണ്ണത്തടി ഇവയൊക്കെ തുടക്കത്തിലേ ചികിത്സിക്കുന്നത് വന്ധ്യതയെ തടയും. ഒപ്പം കര്‍ശനമായി ആര്‍ത്തവകാല ശുചിത്വം പാലിക്കുകയും വേണം. പെട്ടെന്ന് ദേഷ്യപ്പെടുക, തട്ടിക്കയറുക, എതിര്‍ക്കുക തുടങ്ങിയ രീതികളും കൗമാരത്തില്‍ ചില പെണ്‍കുട്ടികളില്‍ കാണാറുണ്ട്. ആര്‍ത്തവം തുടങ്ങുന്നതിന് 710 ദിവസം മുമ്പുമുതല്‍ സ്തനത്തില്‍ വേദന, ഉല്‍കണ്ഠ, കരച്ചില്‍ തുടങ്ങിയ പ്രശ്‌നങ്ങളും ചിലരില്‍ കാണുന്നു. ലഘുവായ ചികിത്സക്കൊപ്പം വ്യായാമവും മനസ്സിന് ആഹ്ലാദമേകും.

യൗവനം അമ്മയാകും മുമ്പേ

ആരോഗ്യപരമായി ഏറെ പ്രാധാന്യമുള്ള പ്രായമാണ് യൗവനം. ഗര്‍ഭം ധരിക്കാനും, പാലൂട്ടാനും ശരീരത്തെ സജ്ജമാക്കേണ്ട പ്രായമാണിത്. ഗര്‍ഭിണിയാകുന്നതിനു മുമ്പുതന്നെ പ്രമേഹം, രക്തസമ്മര്‍ദം, തൈറോയ്ഡ് ഇവയുടെ നിലവാരം അറിയേണ്ടതുണ്ട്. ഒപ്പം അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിനായി ആദ്യപ്രസവം 2526 വയസ്സില്‍ നടക്കാനും ശ്രദ്ധിക്കണം. ഗര്‍ഭകാല സങ്കീര്‍ണതകള്‍ കുറയ്ക്കാനായി പ്രസവങ്ങളെല്ലാം 30 വയസ്സിനു മുമ്പ് കഴിയുന്നതാണ് ഉചിതം. സ്ത്രീയുടെ കൂടിയ പ്രായം വന്ധ്യതയ്ക്ക് ഇടയാക്കുന്ന പ്രധാന ഘടകമാണ്. തൈറോയ്ഡ് പ്രശ്‌നങ്ങള്‍, ഗര്‍ഭാശയമുഴകള്‍, ഗര്‍ഭാശയമൂത്രാശയ അണുബാധകള്‍, സ്തനാര്‍ബുദം, ഗര്‍ഭാശയാര്‍ബുദം, എന്‍ഡോമെട്രിയോസിസ് തുടങ്ങിയവ ഈ പ്രായത്തില്‍ ചിലരില്‍ കാണാറുണ്ട്. പ്രകടമാകുന്ന ലക്ഷണങ്ങളിലൂടെ ഇവയെ സ്ത്രീകള്‍ക്ക് തിരിച്ചറിയാനാകും. ചികിത്സയിലൂടെ ഇവയൊക്കെ പരിഹരിക്കാനാകുന്നതേയുള്ളു.

ഒറ്റപ്പെടുന്ന വാര്‍ധക്യം

സ്‌നേഹവും പരിചരണവും ഏറെ ലഭിക്കേണ്ട പ്രായമാണ് വാര്‍ധക്യം. രോഗങ്ങള്‍ കൂട്ടമായെത്തുന്നതും വാര്‍ധക്യത്തിലാണ്. ഹൃദ്രോഗം, പ്രമേഹം, മറവി, രക്തസമ്മര്‍ദം, മൂത്രാശയരോഗങ്ങള്‍, ത്വക്രോഗങ്ങള്‍, കാഴ്ചകേള്‍വി പ്രശ്‌നങ്ങള്‍, വിഷാദം തുടങ്ങിയവ വൃദ്ധര്‍ നേരിടുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. രോഗങ്ങളുടെ അവശതയ്‌ക്കൊപ്പം ഏകാന്തതയും, ഒറ്റപ്പെടലും നേരിടുന്നവരാണ് വൃദ്ധരില്‍ ഏറിയ പങ്കും. വൈധവ്യവും, സാമ്പത്തികബുദ്ധിമുട്ടുകളും വൃദ്ധകളുടെ മനോധൈര്യം ചോര്‍ത്തുന്ന ഘടകങ്ങളാണ്. വൃദ്ധരുടെ ഒറ്റപ്പെടലുകള്‍ പരിഹരിക്കാനായി ശാശ്വതപരിഹാരം ഇനിയും നമുക്ക് നേടാനായിട്ടില്ല.


പോഷകഭക്ഷണം അനിവാര്യം


സ്ത്രീജീവിതത്തിന്റെ വിവിധ ഘട്ടങ്ങളില്‍ പോഷകാവശ്യങ്ങളില്‍ മാറ്റങ്ങള്‍ വരാറുണ്ട്.പെണ്‍കുട്ടികളും സ്ത്രീകളും നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ചില ഭക്ഷണങ്ങളുണ്ട്.

ബാല്യം: മുലപ്പാല്‍ കുടിച്ചുവളര്‍ന്ന കുട്ടിക്ക് പ്രതിരോധശക്തി ഏറെയാണ്. വളര്‍ച്ചയുടെ ഈ ഘട്ടത്തില്‍ തവിടു നീക്കാത്ത അരി, കൂവരക്, എള്ള്, ഏത്തപ്പഴം, ഈന്തപ്പഴം, കരിപ്പെട്ടി, പാല്‍, മോര്, ചെറുമത്സ്യം, കോഴിമുട്ട ഇവ ഉള്‍പ്പെട്ട ഭക്ഷണം അനിവാര്യമാണ്.കൗമാരം: ഭാവിയില്‍ വന്ധ്യത വരാതിരിക്കാനും മികച്ച ആരോഗ്യത്തിനുമായി പോഷകഭക്ഷണങ്ങള്‍ ഈ പ്രായത്തില്‍ അനിവാര്യമാണ്. തവിടു നീക്കാത്ത അരി, ഇലക്കറികള്‍, നെല്ലിക്ക, പയര്‍വര്‍ഗങ്ങള്‍, പാല്‍, പഴങ്ങള്‍, ബദാം, ബീന്‍സ്, എള്ള്, കരിപ്പെട്ടി, മുതിര, വെളുത്തുള്ളി, കടല്‍മത്സ്യങ്ങള്‍, കോഴിയിറച്ചി, മുട്ട ഇവ അടങ്ങിയ ഭക്ഷണം അനുയോജ്യമാണ്.ആര്‍ത്തവകാലത്ത് ഭക്ഷണം ഒഴിവാക്കരുത്.

ഗര്‍ഭകാലത്ത് പ്രത്യേക ഭക്ഷണം: ഗര്‍ഭം ധരിക്കുന്നതിന് നാലുമാസം മുമ്പുമുതല്‍ ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ പിറക്കുന്ന കുഞ്ഞിന് നല്ല ആരോഗ്യമുണ്ടാകും. ആയുര്‍വേദം ഓരോ മാസവും ഗര്‍ഭധാരണശേഷം കഴിക്കാന്‍ പാല്‍കഷായങ്ങള്‍ നിര്‍ദേശിക്കുന്നുണ്ട്. ഒപ്പം പാല്‍, മോര്, നെല്ലിക്ക, മാതളനാരങ്ങ, ഇലക്കറികള്‍, ചെറുപയര്‍, മത്സ്യം, തവിടുകളയാത്ത ധാന്യങ്ങള്‍, ചീര, മുരിങ്ങയില, കാരറ്റ്, ബീറ്റ്‌റൂട്ട് ഇവ നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഇടവിട്ടിടവിട്ട് ഭക്ഷണം കഴിക്കുന്നതാണ് ഗര്‍ഭിണിക്ക് ഉചിതം.

വാര്‍ധക്യം: മൈദ, റവ വിഭവങ്ങള്‍ ഒഴിവാക്കിയ ഭക്ഷണമാണ് വാര്‍ധക്യത്തില്‍ അനുയോജ്യം. ധാന്യങ്ങള്‍, പച്ചക്കറികള്‍, ഇലക്കറികള്‍, കൊഴുപ്പുകുറഞ്ഞ പാല്‍ വിഭവങ്ങള്‍, ഇഞ്ചി, വെളുത്തുള്ളി, പേരയ്ക്ക, ഏത്തപ്പഴം, റാഗി, ഇവ ഭക്ഷണത്തില്‍ പെടുത്താം. ചവയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍, ഓട്‌സ്, ഏത്തപ്പഴം മിക്‌സിയില്‍ അരച്ചത്, നുറുക്കു ഗോതമ്പ് ഇവ ശീലമാക്കാം. രാത്രിഭക്ഷണം നേരത്തെ കഴിക്കാനും വാര്‍ധക്യത്തില്‍ പ്രത്യേകം ശ്രദ്ധിക്കണം. പ്രായത്തിന്റെ ഏതു ഘട്ടത്തിലും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കാനും ശ്രദ്ധിക്കണം

കടപ്പാട്: ദേശാഭിമാനി

മൂത്രശങ്ക പിടിച്ചുവയ്ക്കുന്നത് ഗുരുതര രോഗങ്ങള്‍ക്ക് കാരണമായേക്കും -

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ കൂടിവരുന്ന കാലമാണിത്. ചെറുപ്പക്കാരിലും കുട്ടികളിലും വരെ ഈ അസുഖം കൂടിവരുന്നുണ്ട്. വെള്ളം കുടിക്കാത്ത ശീലത്തില്‍ നിന്ന് മലയാളികള്‍ക്ക് മാറ്റം വന്നിട്ടുണ്ടെങ്കിലും മൂത്രശങ്ക അടക്കിപ്പിടിക്കല്‍ ശീലത്തിന് ഒരു മാറ്റവും സംഭവിച്ചിട്ടില്ല. അതുകൊണ്ടുതന്നെ യൂറിനറി ഇന്‍ഫെക്ഷന്‍ പോലെ അനിയന്ത്രിതമായി മൂത്രം പോകല്‍ രോഗവും കൂടിവരികയാണ്.

മുമ്പ് പ്രായമായവരിലാണ് ഈ അസുഖം കൂടുതലായി കണ്ടിരുന്നത്. ഇന്ന് അത് ചെറുപ്പക്കാരിലും വ്യാപകമാകുന്നുണ്ട്. മാറിയ ജീവിത സാഹചര്യവും പുകവലിയും പ്രമേഹ രോഗവും മൂത്രാശയത്തിലെ അണുബാധയുമൊക്കെയാണ്ഇതിനുള്ള പ്രധാന കാരണക്കാര്‍. മൂത്രം അടക്കി നിറുത്തുന്നവരിലാണ് കാലക്രമേണ ഈ അസുഖം കൂടുതലായി കണ്ടുവരുന്നത്. ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും അറിയാതെ മൂത്രം പോകുന്നതും ഈ രോഗത്തിന്റെ ലക്ഷണങ്ങളിലൊന്നാണ്.

വിദ്യാര്‍ത്ഥികളും ഉദ്യോഗസ്ഥരുമായ വനിതകളാണ് ഈ രോഗത്തിന്റെ പ്രധാന ഇരകള്‍. പുറത്തുപോകുമ്പോള്‍ വൃത്തിയുള്ള ബാത്ത് റൂം ഇല്ലെന്നുപറഞ്ഞാണ് പലരും 'ശങ്ക' അടക്കിനിറുത്തുന്നത്. പതുക്കെപ്പതുക്കെ ഇത് അടക്കി നിറുത്താനുള്ള ശേഷി ശരീരത്തിന് കുറയുന്നു. അതോടെയാണ് അനിയന്ത്രിതമായി മൂത്രം പോകല്‍ രോഗം പിടിപെടുന്നത്. മൂത്രം പിടിച്ചുനിറുത്താനുള്ള ബ്‌ളാഡര്‍ മസിലുകളുടെ ശേഷിയാണ് പിടിച്ചുനിറുത്തലിലൂടെ നഷ്ടമാകുന്നത്.

ഒരു സ്ത്രീ പ്രതിദിനം കുറഞ്ഞത് എട്ട് തവണയെങ്കിലും മൂത്രം പുറംതള്ളേണ്ടതുണ്ട്. രാത്രിയില്‍ കുറഞ്ഞത് രണ്ടു തവണയെങ്കിലും പോകണം. ഇത് വൃക്കയുടെ സുഗമമായ പ്രവര്‍ത്തനത്തെയാണ് സഹായിക്കുക. എന്നാല്‍, ഇന്നത്തെ മാറിയ സാഹചര്യങ്ങളില്‍ ഒരു സ്ത്രീ പ്രതിദിനം നാലു തവണ മാത്രമേ മൂത്രശങ്ക തീര്‍ക്കുന്നുള്ളൂ. ശരീര സംരക്ഷണത്തിനായി എട്ടു ഗ്ലാസ് വെള്ളം കുടിക്കാന്‍ ഒരിക്കലും മറക്കാറുമില്ല. ഈ വെള്ളം വിയര്‍പ്പിന്റെയും മൂത്രത്തിന്റെയും രൂപത്തില്‍ മാത്രമേ പുറത്തേക്ക് പോവുകയുള്ളൂ. വിയര്‍പ്പ് കുറവുള്ളവര്‍ക്ക് വെള്ളം പുറന്തള്ളാനുള്ള ഏക മാര്‍ഗമാണ് യൂറിന്‍ പാസ് ചെയ്യുക എന്നത്.

അമിത വണ്ണമുള്ളവരിലും ഈ രോഗം കൂടുതലായി കണ്ടുവരുന്നുണ്ട്. യാത്ര ചെയ്യുമ്പോള്‍ സൗകര്യാര്‍ത്ഥം വെള്ളം കുടിക്കാതെ ഇരിക്കുന്നവര്‍ക്കും ഭാവിയിലുണ്ടാകുന്ന രോഗമാണിത്. ശരീരത്തിലെ അനാവശ്യ ജലാംശം പുറന്തള്ളാനുള്ള വഴികള്‍ക്ക് ഒരിക്കലും തടസം സൃഷ്ടിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ അത് മറ്റ് പല രോഗങ്ങളിലേക്കും വഴിവയ്ക്കും.

മൂത്രാശയ ഘടനയിലുണ്ടാകുന്ന തകരാറോ പ്രവര്‍ത്തനത്തിലുണ്ടാകുന്ന പാളിച്ച കൊണ്ടോ ഈ അസുഖം വരാം. സാധാരണ പരിശോധനയിലൂടെയും അള്‍ട്രാ സൗണ്ട് സ്‌കാന്‍, യൂറോ ഡൈനാമിക് ടെസ്റ്റ് എന്നിവയിലൂടെ ഈ രോഗം തിരിച്ചറിയാനാകും.

മൂത്രാശയത്തിലെ തകരാറാണെങ്കില്‍ മരുന്നുകള്‍ കൊണ്ട് ഭേദമാക്കാം. എന്നാല്‍ മസിലുകളുടെ തകരാറാണെങ്കില്‍ ടേപ്പ് സര്‍ജറി തന്നെ വേണം. കൃത്യമായ ടേപ്പുകള്‍ കടത്തി മസിലിന്റെ ശക്തി വീണ്ടെടുക്കുന്നതാണ് ടേപ്പ് ശസ്ത്രക്രിയ. അത് ഇത്തരം രോഗങ്ങള്‍ക്ക് വളരെ ഫലപ്രദമായ ചികിത്സയാണ്.

യഥാസമയം ചികിത്സിക്കാത്തതു കാരണം യൂറിനറി നാപ്കിന്‍ ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടായിട്ടുണ്ട് എന്ന് അടുത്തിടെ പുറത്തുവന്ന പഠന റിപ്പോര്‍ട്ട് ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

കുട്ടികള്‍ക്ക് ഒരുപാട് ജ്യൂസ് കൊടുത്താല്‍ പല്ലുപോകും -

അതുവരെയുണ്ടായിരുന്ന ഭക്ഷണശീലങ്ങളെ തകിടം മറിക്കുന്നതാണ് ഓരോ പഠന റിപ്പോര്‍ട്ടും. ഏറ്റവും പുതിയ പഠനങ്ങളിലൊന്നില്‍, കൂടുതല്‍ പഴച്ചാറ് നല്‍കുന്നത് കുട്ടികളുടെ ദന്താരോഗ്യം നശിപ്പിക്കുമെന്ന് കണ്ടെത്തിയിരിക്കുന്നു. അഞ്ചുനേരം ഭക്ഷണം കഴിപ്പിച്ച് കുട്ടികളെ ബലവാന്മരായി വളര്‍ത്തുന്ന മാതാപിതാക്കള്‍ ഒരുനേരം ജ്യൂസ് നിര്‍ബന്ധമാക്കുന്നത് പല്ലിന് ദോഷകരമായേക്കുമെന്നാണ് നിരീക്ഷണം. ജ്യൂസ് സ്ഥിരമായി കഴിക്കുന്ന കുട്ടികളുടെ പല്ലിലെ ഇനാമലിന് തേയ്മാനമുണ്ടെന്ന് റോയല്‍ കോളേജ് ഓഫ് സര്‍ജന്‍സിലെ ഡന്റിസ്റ്റുകളാണ് കണ്ടെത്തിയത്.

സ്‌കൂളുകളിലും വീടുകളിലും ഇടനേരത്തെ ഭക്ഷണമായി ഫ്രൂട്ട് ജ്യൂസ് നല്‍കുന്നതിന് മുമ്പ് ഒന്നാലോചിക്കണമെന്ന് റോയല്‍ കോളേജിലെ ഡന്റല്‍ വിഭാഗം ഡീന്‍ കാത്തി ഹര്‍ളി പറയുന്നു. പാലോ വെറും വെള്ളമോ നല്‍കിയാലും മതിയെന്നാണ് കാത്തിയുടെ നിരീക്ഷണം. ജ്യൂസില്‍ അടങ്ങിയിട്ടുള്ള ആസിഡ് ഇനാമല്‍ തകര്‍ക്കുമെന്നും അതൊഴിവാക്കാന്‍, ഈ മാറ്റം സഹായിക്കുമെന്നും അവര്‍ പറയുന്നു.

വൈറ്റമിനുകളടങ്ങിയ ജ്യൂസ് ശരീരത്തിന് ഒട്ടേറെ ഗുണങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇതിനൊപ്പം അകത്താകുന്ന നാച്ചുറല്‍ ഷുഗര്‍ ദന്താരോഗ്യത്തിന് വിപരീത ഫലമാണുണ്ടാക്കുക. ആഴ്ചയിലൊരിക്കല്‍ മാത്രം ഫ്രൂട്ട് ജ്യൂസ് നല്‍കി കുട്ടികളുടെ പല്ലിന്റെ സുരക്ഷ ഉറപ്പാക്കാനാണ് കാത്തിയുടെ ഉപദേശം.

പ്രായം നാല്പത് കഴിഞ്ഞോ?

ഫോര്‍ട്ടി പ്ലസ്. എന്തുകൊണ്ടും ഏറെ സന്തോഷം നല്‍കുന്ന കാലഘട്ടം. കുട്ടികള്‍ പഠിച്ച് പ്രൊഫഷണല്‍ കോഴ്‌സുകളിലേക്ക് പോകുന്നു. ജോലിയില്‍ പ്രമോഷന്‍ ലഭിച്ച് നല്ല നിലയിലെത്തുന്നു. അതുമല്ലെങ്കില്‍ സ്ഥലവും വീടും സ്വന്തമാക്കുന്നു...

ഇങ്ങനെ നിരവധി നേട്ടങ്ങള്‍ കൊയ്യുന്ന കാലം. മറുവശത്ത് ഉത്തരവാദിത്വത്തിന്റെ പിരിമുറുക്കം, രോഗങ്ങളുടെ വരവ്, വ്യായാമക്കുറവ്, ക്രമംതെറ്റിയ ആഹാരരീതികള്‍, ഓര്‍മക്കുറവ് എന്നിവ വെല്ലുവിളി ഉയര്‍ത്തുകയും ചെയ്യുന്നു.

പ്രായം ഏറിവരിക എന്നത് പ്രകൃതിയുടെ നിയമവും അതനുസരിച്ച് ശരീരമാറ്റങ്ങള്‍ ഉണ്ടാകുക എന്നത് അനിവാര്യതയുമാണ്. എന്നാല്‍ വൃദ്ധനായി എന്നത് ഒരു തോന്നല്‍ മാത്രമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു. ആരോഗ്യത്തെക്കുറിച്ചും ജീവിതചര്യകളെക്കുറിച്ചുമുള്ള കാഴ്ചപ്പാടുകളില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ ജീവിതം മുഴുവന്‍ ആഹ്ലാദം നിറയ്ക്കാനാവും.

ഭക്ഷണം: ഭക്ഷണത്തിന്റെ അളവ് കുറയ്ക്കുക എന്നതാണ് പ്രധാനം. 20-25 വയസ്സു കഴിഞ്ഞാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്താന്‍വേണ്ട ഊര്‍ജം ലഭിക്കുന്നതിന്, ആവശ്യമായ ഭക്ഷണം മാത്രം മതി. ഇത് ചെറുപ്പക്കാര്‍ കഴിക്കുന്നതിന്റെ പകുതിയോളം മതിയാകും. ഉദാഹരണത്തിന് 20-25 പ്രായത്തില്‍ ഒരാള്‍ 8 ഇഡ്ഡലി കഴിക്കുകയാണെങ്കില്‍ ഇപ്പോള്‍ അത് 3-4 മതിയാകും. അധികമായി കഴിക്കുന്നതില്‍നിന്നുള്ള ഊര്‍ജം കൊളസ്‌ട്രോളായും മറ്റും സംഭരിക്കുന്നതാണ് അപകടാവസ്ഥ. ഇത് പ്രമേഹംപോലുള്ള രോഗങ്ങള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു. കൂടാതെ ഈ പ്രായത്തില്‍ പൊതുവേ കായികാധ്വാനത്തിന്റെ തോത് കുറഞ്ഞുവരുകയും ചെയ്യുന്നു.

ഇറച്ചി, മുട്ട, വറുത്ത ഭക്ഷണങ്ങള്‍ എന്നിവ ഉപേക്ഷിക്കുക. സാധിക്കുന്നില്ലെങ്കില്‍ അളവ് നല്ലവണ്ണം കുറയ്ക്കുക. ഉപ്പിലിട്ടത്, പപ്പടം, ബേക്കറി സാധനങ്ങള്‍, സോഫ്ട് ഡ്രിങ്ക്‌സ്, ടിന്‍ഫുഡ്, ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുക. വേണമെങ്കില്‍ മീന്‍കറി, മുട്ടയുടെ വെള്ള എന്നിവയാകാം. ചെറുമത്സ്യങ്ങളായ അയില, മത്തി, നെത്തോലി എന്നിവ നല്ലതാണ്. ഭക്ഷണം നല്ലവണ്ണം ചവച്ച് സമയം എടുത്ത് കഴിക്കുക.

ഇടവേളകളില്‍ വിശപ്പ് തോന്നുകയാണെങ്കില്‍ പഴങ്ങളോ പഴച്ചാറുകളോ കുടിക്കാം. അളവ് കുറയ്‌ക്കേണ്ട മറ്റ് ആഹാരസാധനങ്ങളാണ് ഉപ്പ്, പഞ്ചസാര, വറുത്തതും പൊരിച്ചതും മുതലായവ. പണ്ട് പൊതുവെ കണ്ടിരുന്നതും അടുത്തകാലത്ത് മലയാളികള്‍ തീരെ ഉപേക്ഷിച്ചതുമായ ഒരു ഭക്ഷണരീതിയാണ് മോര് കുടിക്കുക, മോര് കൂട്ടി ഊണ് കഴിക്കുക എന്നത്. ഇന്ന് ഇതിന്റെ സ്ഥാനത്ത് തൈരിന്റെ ഉപയോഗം കൂടി. തൈര് അപകടകാരിയും മോര് രക്ഷകനും ആണ്. ശരീരത്തിനുള്ളില്‍ കടന്നുകൂടുന്ന വിഷാംശങ്ങള്‍ കുടലില്‍വെച്ചും കരളില്‍വെച്ചും നീക്കംചെയ്യാന്‍ മോരിന് കഴിവുണ്ട്.

ഭക്ഷണത്തില്‍ വളരെയധികം പച്ചക്കറികള്‍ ഉപയോഗപ്പെടുത്തുക. അവയുടെ പോഷകാംശങ്ങള്‍ നിലനിര്‍ത്തുന്ന രീതിയില്‍ പാകംചെയ്യുക. നാം താമസിക്കുന്ന സ്ഥലത്ത് സുലഭമായി ലഭിക്കുന്ന സാധനങ്ങള്‍ ഭക്ഷണപദാര്‍ത്ഥങ്ങളായി തിരഞ്ഞെടുക്കുക. ഉദാഹരണത്തിന് നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ചക്ക, പൈനാപ്പിള്‍ എന്നിവ കുടലിലെ കാന്‍സറിനെ തടയുന്നതിനും പുളിച്ചിക്ക (പുളിക്ക) ഹൃദയത്തിലും രക്തക്കുഴലുകളിലും രക്തം കട്ടപിടിക്കുന്നതിനെ തടയുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പച്ചത്തേങ്ങ ബി.പി. കുറയ്ക്കുന്നതിനും കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും പേരയ്ക്ക വിരശല്യം തടയുന്നതിനും ഫലവത്താണ്.

വ്യായാമം: വ്യായാമം ദിനചര്യയുടെ ഭാഗമാക്കണം. നടത്തം, ജോഗിങ്, കളികള്‍ എന്നിവയില്‍ ഏതെങ്കിലും 30 മുതല്‍ 60 വരെ മിനുട്ട് ചെയ്യുന്നത് നല്ലതായിരിക്കും. രാവിലെയുള്ള വ്യായാമമാണ് നല്ലത്. വ്യായാമത്തിന് മരുന്നിന്റെ ഫലം ലഭിക്കണമെങ്കില്‍ അത് സമയക്ലിപ്തതയോടുകൂടി ചെയ്യണം.

വ്യായാമം അധികം ആയാസകരമാകണമെന്നില്ല. ഒറ്റയ്ക്ക് സാമാന്യം സ്പീഡോടുകൂടി 40 മിനുട്ട് നടക്കുന്നത് ധാരാളം മതിയാകും. ഇത്തരം നടത്തം നിത്യേന ചെയ്യാന്‍ സാധിക്കാത്തവര്‍ വീട്ടില്‍ രണ്ടാംനിലയിലേക്കുള്ള പടികള്‍ പകുതിവരെ (8-10 വരെയുള്ള സ്റ്റെപ്‌സ്) കയറിയിറങ്ങിയാല്‍മതി. അതുമല്ലെങ്കില്‍ ജോലിസ്ഥലത്തുനിന്ന് വൈകീട്ട് ബസ്സില്‍ വരുമ്പോള്‍ ഉദ്ദേശം 3-5 കിലോമീറ്റര്‍ മുന്‍പേ ഇറങ്ങി നടന്ന് വീട്ടില്‍ പോയാല്‍ മതി.

വീട്ടില്‍ നമ്മള്‍ചെയ്യുന്ന ജോലികള്‍തന്നെ ആരോഗ്യദായകമായി മാറ്റാവുന്നതാണ്. ഷവറില്‍ കുളിക്കുന്നതിനുപകരം ബക്കറ്റില്‍ വെള്ളം നിറച്ച് ഒരു പാത്രംകൊണ്ട് കുനിഞ്ഞ് വെള്ളം കോരിക്കുളിച്ചാല്‍തന്നെ അത് നിത്യേന കൃത്യസമയത്തുള്ള വ്യായാമമായി മാറുന്നു. സ്ത്രീകള്‍ക്ക് നിലം വൃത്തിയാക്കല്‍, തറ തുടയ്ക്കല്‍, ഇരുന്നുകൊണ്ട് കറിക്ക് അരിയല്‍, അരയ്ക്കല്‍, തേങ്ങ ചുരണ്ടല്‍ എന്നിവയെയും ഈ ഗണത്തില്‍ ഉള്‍പെടുത്താം.

യൂറോപ്യന്‍ ക്ലോസറ്റുകള്‍ മാറ്റി ഇന്ത്യന്‍ ക്ലോസറ്റുകള്‍ ആക്കുകയാണെങ്കില്‍ കാല്‍മുട്ടിന്റെ തേയ്മാനം, വീക്കം എന്നിവ ഒരു പരിധിവരെ ഒഴിവാക്കാന്‍ സാധിക്കും. ശ്വാസസംബന്ധമായ വ്യായാമത്തിനുകൂടി സമയം കണ്ടെത്തുകയാണെങ്കില്‍ നന്ന്. അതില്‍ ഏറ്റവും പ്രധാനം ശ്വസനക്രിയ, പ്രാണായാമം എന്നിവ തന്നെയാണ്.

ഉറക്കം: ദിവസവും 6 മണിക്കൂറെങ്കിലും ഉറങ്ങുക. അത് മനസ്സിന് അയവ് നല്‍കുന്ന ഏതെങ്കിലും പ്രവൃത്തിയില്‍ വ്യാപൃതനായശേഷമായാല്‍ നന്ന്. ഉദാഹരണത്തിന് പാട്ട്പാടുക, കേള്‍ക്കുക, വരയ്ക്കുക, പെയിന്‍റിങ്, തയ്യല്‍, സെക്‌സ് എന്നിവയില്‍ ഏതെങ്കിലും തിരഞ്ഞെടുക്കാവുന്നതാണ്.

സൗഹൃദം: ധാരാളം സുഹൃത്തുക്കളുള്ളതും അവരുമായി സൗഹൃദം പങ്കിടുന്നതും ആശയവിനിമയം നടത്തുന്നതും നല്ലതാണ്. അത്യധികം വ്യക്തിപരമായ കാര്യങ്ങള്‍ ഏറ്റവും വിശ്വാസയോഗ്യരായ ഒന്നോ രണ്ടോ സുഹൃത്തുക്കളുമായി മാത്രമേ പങ്കിടാവൂ.

ഹോബി: ഏതെങ്കിലും ഒരു ഹോബി വളര്‍ത്തിയെടുക്കുന്നത് ജീവിതത്തിന്റെ വൈകിയവേളയില്‍ ഒറ്റപ്പെടല്‍ അനുഭവപ്പെടുമ്പോള്‍ ഏറെ ആശ്വാസംപകരും. പാടുക, സംഗീത ഉപകരണങ്ങള്‍ വായിക്കുക, പാട്ടു കേള്‍ക്കുക, ഗാര്‍ഡനിങ്, പാചകം, പക്ഷിമൃഗാദികളെ വളര്‍ത്തുക, വായന, കൗതുകവസ്തുക്കള്‍ ശേഖരിക്കുക എന്നിവ സമയംചെലവിടുന്നതിനുള്ള ഉപാധിയും പഠനമാര്‍ഗവുമായി മാറുന്നു.

വസ്ത്രധാരണം: മോടിയുള്ള വസ്ത്രധാരണം എപ്പോഴും നമുക്ക് ഉന്മേഷവും മനസ്സിന് കുളിര്‍മയും നല്‍കുന്നു.

ശീലങ്ങള്‍: വെറ്റില, പുകവലി, മദ്യം എന്നിവ ഉപയോഗിക്കുന്നവര്‍ ഇത് പൂര്‍ണമായും ഉപേക്ഷിക്കുക. മദ്യം ചെറിയ അളവില്‍ ആകാം എന്ന് പറയുന്നവരുണ്ടാകാം. പലപ്പോഴും അത് പരിധിയുടെ സീമ ലംഘിച്ച് അപകടകരമായ നിലയില്‍ എത്തും എന്നതാണ് സത്യം.

ഡോ. ജി. ഹരികുമാര്‍

കരളിനെ സംരക്ഷിക്കാം

അഞ്ഞൂറിലധികം വ്യത്യസ്ത ധര്‍മങ്ങള്‍ നിര്‍വഹിക്കുന്ന അതിപ്രധാനമായ ഒരു ആന്തരികാവയവമാണ് കരള്‍. കേടുപറ്റിയാല്‍ സ്വയം സുഖപ്പെടുത്താനും സ്വന്തം ശക്തിയെ പുനര്‍ജനിപ്പിക്കാനുമുള്ള ശക്തി കരളിനുണ്ട്. ഇതിനു പുറമേ അസാമാന്യമായ സഹനശേഷിയുമുണ്ട്. രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിക്കാതെ പ്രവര്‍ത്തനം തുടരുന്നതിനാല്‍ ഒട്ടുമിക്ക കരള്‍രോഗങ്ങളും ഏറെ വൈകിയാണ് കണ്ടെത്താറുള്ളത്. 'യകൃത്' എന്ന സംസ്‌കൃതപദത്താലാണ് ആയുര്‍വേദത്തില്‍ കരളിനെ സൂചിപ്പിക്കുന്നത്. 'വേണ്ട രീതിയില്‍ സംയമനം ചെയ്യുന്നത്' എന്നാണ് ഇതിനര്‍ഥം. കരളുമായി ബന്ധപ്പെട്ട് നിരവധി രോഗങ്ങള്‍ വരാറുണ്ട്. വിവിധയിനം മഞ്ഞപ്പിത്തം, കരളില്‍ കൊഴുപ്പടിയുന്ന ഫാറ്റിലിവര്‍, യകൃദുദരം (സിറോസിസ്), കാന്‍സര്‍, പലതരം അണുബാധകള്‍ തുടങ്ങിയ രോഗങ്ങള്‍ കരളിനെ ബാധിക്കാറുണ്ട്.

പ്രതികൂല സാഹചര്യങ്ങള്‍
മദ്യപാനമാണ് കരളിന്റെ ആരോഗ്യത്തെ തകര്‍ക്കുന്ന പ്രധാന വില്ലന്‍. ആഹാരത്തിലൂടെയും മറ്റും ശരീരത്തിലെത്തുന്ന വിഷവസ്തുക്കളെ അരിച്ച് മാറ്റുന്ന അവയവമാണ് കരള്‍. സ്വാഭാവികമായും മദ്യത്തിലുള്ള വിഷാംശങ്ങളും കരളില്‍ വെച്ച് തന്നെയാണ് വിഘടിക്കപ്പെടുന്നതും. അതുകൊണ്ടു തന്നെ മദ്യപാനത്തിന്റെ കുഴപ്പങ്ങള്‍ ഏറ്റവുമധികം ബാധിക്കുന്നതും കരളിനെയാണ്. മദ്യപാനം കരളിലെയും ആമാശയത്തിലെയും മൃദുകലകളെ ദ്രവിപ്പിച്ച് വ്രണമുണ്ടാക്കുകയും കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുകയും ചെയ്യും. കാലക്രമേണ കരളിന്റെ ആകൃതിയും സ്വാഭാവിക ധര്‍മങ്ങള്‍ തന്നെയും നഷ്ടപ്പെട്ട് അത്യന്തം അപകടകാരിയായ സിറോസിസിലേക്ക് മദ്യപാനിയെ എത്തിക്കുകയും ചെയ്യും.

മദ്യപാനത്തിന് പുറമേ പോഷകക്കുറവ്, പച്ചക്കറികളിലും മറ്റും കലരുന്ന കീടനാശിനികള്‍, ചിലയിനം മരുന്നുകളുടെ തുടര്‍ച്ചയായ ഉപയോഗം, കൃത്രിമ ഭക്ഷണം, അമിത ഭക്ഷണം, വ്യായാമത്തിന്റെയും വിശ്രമത്തിന്റെയും കുറവ്, തുടര്‍ച്ചയായ മാനസിക പിരിമുറുക്കം തുടങ്ങിയവയും കരളിന്റെ ആരോഗ്യത്തെ ബാധിക്കാറുണ്ട്. വര്‍ധിച്ച തോതിലുള്ള പ്രമേഹവും കൊളസ്‌ട്രോളും കരളിന് ഹാനികരമാണ്.

രോഗലക്ഷണങ്ങള്‍
കരളിനുണ്ടാകുന്ന ചില്ലറ പ്രശ്‌നങ്ങള്‍ അത് സ്വയം പരിഹരിക്കുകയാണ് പതിവ്. അതിനാല്‍ മിക്ക കരള്‍രോഗങ്ങളും തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാട്ടാറില്ല. അമിത ക്ഷീണം, അരുചി, ഛര്‍ദി, ശ്വാസത്തിന് ദുര്‍ഗന്ധം, ശരീരം മെലിച്ചില്‍, ചൊറിച്ചില്‍, വയറിനകത്തെ പലതരം അസ്വസ്ഥതകള്‍, പനി, മഞ്ഞപ്പിത്തം, രോമം കൊഴിയുക, വയറ്റില്‍ വെള്ളം കെട്ടിനില്‍ക്കുക തുടങ്ങിയവയാണ് കരള്‍രോഗത്തിന്റെ പ്രധാന ലക്ഷണങ്ങള്‍.

മെയ്യനങ്ങാതെയുള്ള ജീവിതശൈലിയും നിയന്ത്രണമില്ലാതെ അകത്താക്കുന്ന മദ്യവും അമിതമായ കൊഴുപ്പും കൃത്രിമ നിറങ്ങള്‍ ചേര്‍ന്ന ഭക്ഷണങ്ങളും എല്ലാം തന്നെ കേരളത്തിലും കരള്‍രോഗികളുടെ എണ്ണം ഗണ്യമായി കൂട്ടി.

ജീവിതശൈലീ ക്രമീകരണങ്ങള്‍
നിത്യവുമുള്ള വ്യായാമവും പോഷകങ്ങള്‍ നിറഞ്ഞ നാടന്‍ ഭക്ഷണങ്ങളും കരളിന്റെ ആരോഗ്യത്തിന് അനിവാര്യമാണ്. മദ്യപാനവും പുകവലിയും തീര്‍ത്തും ഉപേക്ഷിക്കണം. കൊഴുപ്പും നീര്‍ക്കെട്ടും കുറച്ച് കരളിനെ പ്രവര്‍ത്തന സജ്ജമാക്കാന്‍ വ്യായാമത്തിനാകും. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രം വ്യായാമം ശീലിക്കുകയാണ് വേണ്ടത്.

കരള്‍ രോഗികള്‍ പൊതുവെ ദഹനശക്തി കുറഞ്ഞവരാണ്. അതിനാല്‍, പെട്ടെന്ന് ദഹിക്കുന്നതും പോഷകം നിറഞ്ഞതുമായ ഭക്ഷണമാണ് അവര്‍ക്ക് അനുയോജ്യം. പാല്‍ക്കഞ്ഞി, കഞ്ഞി, ഇഡ്ഡലി, സൂചിഗോതമ്പ്, മലര്, ഓട്‌സ്, പാട നീക്കിയ പാല്‍, ഇളനീര്, കാച്ചിയ മോര് ഇവ മാറിമാറി കുറഞ്ഞ അളവില്‍ പല തവണകളായി നല്‍കാം. പടവലങ്ങ, കാരറ്റ്, പപ്പായ, കുമ്പളങ്ങ, വെള്ളരിക്ക, ഇലക്കറികള്‍, പയര്‍വര്‍ഗങ്ങള്‍ ഇവയും കരളിനെ സംരക്ഷിക്കാന്‍ നിത്യഭക്ഷണത്തില്‍പ്പെടുത്തണം.

വെളുത്തുള്ളിക്കും മഞ്ഞളിനും കരളിന്റെ ആരോഗ്യസംരക്ഷണത്തില്‍ ശ്രദ്ധേയമായ പങ്കുണ്ട്. കരളില്‍ കൊഴുപ്പടിയുന്നതിനെ തടയാന്‍ വെളുത്തുള്ളി ഉത്തമമാണ്. കരളിനെ ബാധിക്കുന്ന അണുബാധയ്‌ക്കെതിരെ പ്രതിരോധം തീര്‍ക്കാന്‍ വെളുത്തുള്ളിക്കാവും. വെളുത്തുള്ളിയില്‍ അടങ്ങിയിരിക്കുന്ന ഗന്ധകമാകട്ടെ വിഷവസ്തുക്കള്‍ കരളിനെ നശിപ്പിക്കുന്നതു തടയുന്നു. കരളിനെ ബാധിക്കുന്ന അര്‍ബുദത്തിനെതിരെ മഞ്ഞള്‍ പ്രവര്‍ത്തിക്കും. മിതമായ അളവില്‍ മാത്രം ഇവയെ നിത്യഭക്ഷണത്തില്‍പ്പെടുത്തണം. ക്ഷീണമുള്ളപ്പോള്‍ ചെറുപയര്‍ വെന്ത വെള്ളം സൂപ്പാക്കി കഴിക്കുന്നത് കരള്‍ രോഗത്തിന് ഗുണം ചെയ്യും. ഉള്ളി, തക്കാളി, നെല്ലിക്ക, മുരിങ്ങ, മുന്തിരി, തണ്ണിമത്തന്‍, പേരയ്ക്ക ഇവയും കരളിന് ഗുണകരമാണ്.

ചികിത്സയില്‍ ഭക്ഷണം പ്രധാനപ്പെട്ട ഘടകമാണ്. തകരാറിലായ കരള്‍കോശങ്ങള്‍ക്ക് ഉണര്‍വേകാന്‍ ഭക്ഷണത്തിനാകണം. ഒപ്പം, വേണ്ടത്ര വിശ്രമവും അനിവാര്യമാണ്. ശുചിത്വം കര്‍ശനമായി പാലിക്കുകയും രോഗിയുടെ രക്തം, മലം, മൂത്രം ഇവയൊക്കെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുകയും വേണം.

ഒഴിവാക്കേണ്ടവ
വറുത്തതും പൊരിച്ചതുമായ ആഹാരപദാര്‍ഥങ്ങള്‍, മാംസോത്പന്നങ്ങള്‍, കേക്ക്, കടുപ്പംകൂടിയ ചായ, കാപ്പി, പപ്പടം, അച്ചാര്‍, സോസുകള്‍ ഇവ ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കണം.

ഔഷധങ്ങള്‍
പൊതുവെ കയ്പ്പും ചവര്‍പ്പും രസങ്ങളോടുകൂടിയ ഔഷധ സസ്യങ്ങളാണ് കരളിന് പഥ്യം. ഔഷധികളുടെ ഇല, കായ, പൂവ്, തണ്ടില്‍നിന്നുള്ള പാല്‍, തടിയുടെ തൊലി, വേര്, വിത്ത് ഇവയൊക്കെ കരള്‍ സംരക്ഷണത്തിന് ഉപയോഗപ്പെടുത്താറുണ്ട്. പ്ലാശ്, മുത്തങ്ങ, വേപ്പ്, മരമഞ്ഞള്‍, മഞ്ചട്ടി, കിരിയാത്ത്, അമുക്കുരം, ബ്രഹ്മി, തഴുതാമ, പര്‍പ്പടകപ്പുല്ല്, കറ്റാര്‍വാഴ, മൂടില്ലാത്താളി, പൊന്നുമ്മത്ത്, കിഴാര്‍നെല്ലി, നെല്ലിക്ക, നീലയമരി, കടുക്‌രോഹിണി തുടങ്ങിയവ കരളിന് കരുത്തേകുന്ന ഔഷധികളില്‍ ചിലതാണ്. മഞ്ഞപ്പിത്തം, കുട്ടികളിലുണ്ടാകുന്ന കരള്‍ രോഗങ്ങള്‍, അണുബാധ, കരളിലെ അര്‍ബുദം, കരള്‍വീക്കം, കരള്‍ കോശനാശം തുടങ്ങി ഓരോ രോഗാവസ്ഥയനുസരിച്ച് സസ്യങ്ങളിലെ വ്യത്യസ്തമായ ഔഷധഗുണത്തെ പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്.

ചിട്ടയായ വ്യായാമത്തിനും പോഷകങ്ങളടങ്ങിയ ഭക്ഷണത്തിനും തീര്‍ച്ചയായും ഗുണകരമായ ഫലങ്ങള്‍ കരള്‍രോഗത്തിന് നല്‍കാനാവും. ഒപ്പം, തെറ്റായ ജീവിതശൈലിയെ ദൂരെ നിര്‍ത്താനുമാകണം.

മരുന്നുകഴിക്കുന്നുണ്ടോ: മദ്യം ഒഴിവാക്കൂ

നിങ്ങള്‍ ഏതെങ്കിലും രോഗത്തിന് സ്ഥിരമായി മരുന്നു കഴിക്കുന്ന ആളാണോ? പ്രമേഹം, രക്തസമ്മര്‍ദം, അലര്‍ജി...? എങ്കില്‍ മദ്യപിക്കുന്നതിന് മുന്‍പ് ഡോക്ടറുടെ ഉപദേശം സ്വീകരിക്കണം.

കാരണം ചിലമരുന്നുകള്‍ കഴിക്കുമ്പോള്‍ ആല്‍ക്കഹോള്‍ കഴിക്കുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കും. ചില മരുന്നുകളുടെ ലേബലില്‍ത്തന്നെ ഇതുസംബന്ധിച്ച മുന്നറിയിപ്പ് എഴുതിക്കാണാറുണ്ട്.

തലവേദന, മനംപിരട്ടല്‍, ഛര്‍ദി, മോഹാലസ്യം, രക്തസമ്മര്‍ദം, മനോനിലതെറ്റിയ പെരുമാറ്റം, സ്വബോധം നഷ്ടപ്പെടുക തുടങ്ങിയവയാണ് മദ്യവും മരുന്നും കൂടിക്കലരുമ്പോള്‍ പെട്ടെന്നുണ്ടാവുക.

ആന്തരിക രക്തസ്രാവം, ഹൃദ്രോഗം, കരള്‍രോഗം, ശ്വാസതടസ്സം, വിഷാദം എന്നിവയാണ് ഗുരുതരമായ മറ്റ് പ്രത്യാഘാതങ്ങളില്‍ ചിലത്. മദ്യവുമായി ചേരുമ്പോള്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്ന ചില മരുന്നുകളും പാര്‍ശ്വഫലങ്ങളും(രോഗത്തിന്റെ പേര് ആദ്യം) ഇനിപ്പറയുന്നു:

അലര്‍ജി, ജലദോഷം, പകര്‍ച്ചപ്പനി
ആലാവെര്‍ട്ട്, ബെനെ്രെഡല്‍, അലേഗ്ര, ക്ലാരിനെക്‌സ്, ക്ലാരിറ്റിന്‍, ഡിമിടാപ്, സുഡാഫെഡ്, ട്രയാമിനിക്, സേര്‍ടെക്.
മയക്കവും തലചുറ്റലുമുണ്ടായേക്കാം.

ഹൃദ്രോഗം, നെഞ്ച് വേദന:
ഐസോര്‍ഡില്‍ കൂടിയ ഹൃദയമിടിപ്പ്, രക്തസമ്മര്‍ദത്തില്‍ മാറ്റം, മോഹാലസ്യം ഇവയുണ്ടായേക്കാം.

വാതം
സെലെബ്രെക്‌സ് നപ്രോസിന്‍, വോള്‍ട്ടറെന്‍. കുടല്‍പ്പുണ്ണ്, വയറില്‍ രക്തസ്രാവം, കരള്‍രോഗം തുടങ്ങിയവയ്ക്ക് സാധ്യത.

ചുമ
ഡെല്‍സൈം, ഡെക്‌സ്‌ട്രോമെത്തോര്‍ഫാന്‍ അടങ്ങിയ മറ്റ് മരുന്നുകള്‍.
ഉറക്കം തൂങ്ങലും തലചുറ്റലും ഉണ്ടായേക്കും.

പ്രമേഹം
ഗ്ലൂക്കോഫേജ്, മൈക്രോനേസ്, ഒറിനേസ്. രക്തത്തിലെ പഞ്ചസാര അപകടകരമാംവിധം താഴുന്നതിന്റെ ഫലമായി ഛര്‍ദി, രക്തസമ്മര്‍ദത്തില്‍ മാറ്റം, ഹൃദയമിടിപ്പ് കൂടുക എന്നിവയുണ്ടാകും.

ഉയര്‍ന്ന രക്തമ്മര്‍ദം
ആക്യുപ്രില്‍, കാപോസൈഡ്, മിനിപ്രസ്, കാറ്റാപ്രെസ്. ഹൃയമിടിപ്പില്‍ മാറ്റം വരും മോഹാലസ്യവും ഉണ്ടായേക്കാം.

ഉയര്‍ന്ന കൊളസ്‌ട്രോള്‍
ആള്‍ട്ടോകോര്‍, ക്രസ്‌റ്റോര്‍, ലിപിറ്റോര്‍, മെവാകോര്‍, നിയാസ്പാന്‍, പ്രവാകോള്‍, പ്രവിഗാര്‍ഡ്, വൈറ്റോറിന്‍, സോകോര്‍, ലിപിറ്റര്‍. കരള്‍രോഗം, വയറില്‍ രക്തസ്രാവം തുടങ്ങിയവ ഉണ്ടാകാം.

മുകളില്‍പ്പറഞ്ഞമരുന്നുകളുടെ പട്ടിക പൂര്‍ണമല്ല. മരുന്നുകളുടെ ബ്രാന്‍ഡ് പേരുകളും വ്യത്യസ്ത രാജ്യങ്ങളില്‍ മാറ്റമുണ്ടാകും.

അധികമായാല്‍ ശബ്ദവും കുഴപ്പമാണ്

 

വളരെ ഉയര്‍ന്ന ശബ്ദം കേള്‍ക്കുകയോ ഉയര്‍ന്ന ശബ്ദം വളരെനേരം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ആന്തരകര്‍ണ്ണത്തിലെ ചില സെല്ലുകള്‍ നശിച്ചുപോകുന്നതായി കണ്ടിട്ടുണ്ട്. ഈ സെല്ലുകള്‍ പിന്നീട് ഉണ്ടാകുന്നില്ല. അതിനാല്‍ കേള്‍വിശക്തി ക്രമേണ കുറഞ്ഞുവരും

നാമെല്ലാം സിനിമാശാലയില്‍ പേകപന്നവരല്ലേ? എത്ര ഉറക്കെയാണ് അവിടെ ശബ്ദം കേള്‍പ്പിക്കുന്നത്! ശബ്ദത്തിന്റെ ആധിക്യംമൂലം ചിലരെങ്കിലും ചെവി പൊത്തിയിരിക്കുന്നതു കണ്ടിട്ടുണ്ട്. അടുത്തകാലത്ത് ഒരു സിനിമാശാലയില്‍ ശബ്ദമലിനീകരണത്തിനെതിരായ ഒരു പരസ്യം കാണാനിടയായി. സൂപ്പര്‍സ്റ്റാര്‍ അഭിനയിച്ച ആ പരസ്യം കഴിഞ്ഞു സിനിമ തുടങ്ങിയപ്പോള്‍ ശബ്ദം അസഹ്യമായിരുന്നു.

സിനിമയിലെ സംഭാഷണങ്ങള്‍ ഇത്രയും ഉറക്കെ കേള്‍പ്പിക്കേണ്ട കാര്യമുണ്ടോ? സിനിമാശാലയ്ക്കുള്ളിലിരിക്കുന്നവര്‍ കേട്ടാല്‍പ്പോരേ? അവരുടെ ചെവിയിലേക്ക് ശബ്ദം അടിച്ചുകയറ്റേണ്ട കാര്യമില്ലല്ലോ? നമ്മളെല്ലാവരും ടെലഫോണിലൂടെയും സംസാരിക്കാറുണ്ട്. അപ്പോഴൊന്നും ഇത്ര ഉച്ചത്തിലല്ലല്ലോ കേള്‍ക്കുന്നത്? അത്രയും കുറഞ്ഞ ശബ്ദവും നമുക്കു കേള്‍ക്കാനും സംഭാഷണം തിരിച്ചറിയാനും കഴിയും എന്നതു സത്യമല്ലേ? പിന്നെയെന്തിന് സിനിമാശാലകളിലും സംഗീതപരിപാടികളിലുമെല്ലാം ഇത്ര ഉച്ചത്തില്‍ കേള്‍പ്പിക്കണം?

വളരെ ഉച്ചത്തിലുള്ള ശബ്ദം പൊതുവെ ഒരു ശല്യമാണെന്ന് എല്ലാവരും സമ്മതിക്കും. എന്നാല്‍ ഇത്തരം ചില സന്ദര്‍ഭങ്ങളില്‍ വളരെ ഉച്ചത്തിലുള്ള ശബ്ദമില്ലെങ്കില്‍ എന്തോ കുറവുള്ളതുപോലെ ചിലര്‍ക്കെങ്കിലും തോന്നുന്നു, അല്ലേ?

ഇത് വെറും ശല്യം മാത്രമല്ല മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യത്തിന് ഹാനികരമാണെന്നുകൂടി നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇത്രയും ശബ്ദകോലാഹലം പരിസരത്തില്ലാതിരുന്ന കാലത്ത് ജീവിച്ചിരുന്നവരെ അപേക്ഷിച്ച് ഇന്നുള്ളവരുടെ കേള്‍വിശക്തി കുറഞ്ഞിട്ടുണ്ടെന്നാണ് സൂചന.

ആരോഗ്യത്തെ എങ്ങിനെയാണ് ശബ്ദശല്യം ബാധിക്കുകയെന്നും, അത്ര വലിയ ശബ്ദമാണോ നമുക്ക് അനുഭവപ്പെടാറുള്ളത് എന്നും ഒന്ന് പരിശോധിക്കാം.

ആദ്യമായി, നാമെങ്ങിനെയാണ് ശബ്ദം കേള്‍ക്കുന്നതു് എന്നുനോക്കാം. വായുവിന്റെ മര്‍ദ്ദം കൂടിയും കുറഞ്ഞും ഉണ്ടാകുന്ന തരംഗങ്ങളാണ് ശബ്ദമായി  നമുക്ക് അനുഭവപ്പെടുന്നത്. ബാഹ്യകര്‍ണ്ണം ( external ear ) എന്നു പേരിട്ടിരിക്കുന്ന ഭാഗമാണ് വെളിയില്‍നിന്നുള്ള ശബ്ദത്തെ സ്വീകരിച്ച് ശരീരത്തിനുള്ളിലേക്ക് കൊണ്ടുവരുന്നത്.

നാം ചെവിക്കല്ല് എന്നും ആധുനിക വൈദ്യശാസ്ത്രത്തിന്റെ ഭാഷയില്‍ tympanic membrane എന്നും വിളിക്കുന്ന ചര്‍മ്മത്തിലാണ് ശബ്ദം എത്തിച്ചേരുന്നത്. ആ ചര്‍മ്മം ശബ്ദത്തിനൊത്ത് ചലിക്കുകയും അതിനോടു തൊട്ടിരിക്കുന്ന മൂന്നു കുഞ്ഞ് എല്ലിന്‍കഷണങ്ങള്‍ ആ ചലനത്തെ കൊക്ക്ലിയ ( cochlea ) എന്നു പേരുള്ള ആന്തരികകര്‍ണ്ണത്തിലേക്ക് എത്തിക്കുകയും ചെയ്യുന്നു. ഒച്ചിന്റെ രൂപമുള്ള ഒരു ചെറിയ ഭാഗമാണ് ഇത്. ഒരുതരം ദ്രാവകം നിറച്ച, വര്‍ത്തുളാകൃതിയിലുള്ള (spiral)  ഒരു കുഴലാണ് ഇതിന്റെ പ്രധാനഭാഗം.

കൊക്ക്ലിയയ്ക്കുള്ളിലുള്ള ഒരു ഭാഗമാണ് ഓര്‍ഗന്‍ ഒഫ് കോര്‍ടി (organ of Corti) എന്നു വിളിക്കുന്നത്. ഇതിനുള്ളില്‍ കാണപ്പെടുന്ന ചെറിയ രോമംപോലുള്ള കോശങ്ങളാണ് ശബ്ദത്തെ വൈദ്യുതതരംഗങ്ങളാക്കി നമ്മുടെ നാഡീവ്യൂഹത്തിലേക്കു് എത്തിക്കുന്നത്. അവിടെനിന്ന് വൈദ്യുതസ്പന്ദനങ്ങള്‍ തലച്ചോറില്‍ എത്തുമ്പോഴാണ് നാം ശബ്ദം 'കേള്‍ക്കുന്നത്'.

ഇതിന്റെ ശാസ്ത്രീയവശങ്ങള്‍ പ്രതിപാദിക്കുന്ന ഒരു അഭിമുഖം കൈരളി ടിവിയില്‍ കാണിച്ചത് യൂട്യൂബില്‍ ഇവിടെ ലഭ്യമാണ്:https://www.youtube.com/watch?v=X-kjO4JbU3M. അതില്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ (ഐഎംഎ) ഓണററി സെക്രട്ടറിയായ ഡോ. രാജീവ് ജയദേവന്‍ സംസാരിക്കുന്നതു കേള്‍ക്കാം. നാം കേള്‍ക്കുന്നതെങ്ങിനെ എന്ന് അദ്ദേഹം പറഞ്ഞതനുസരിച്ചാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്. കാഴ്ചയുടെ പ്രക്രിയയുമായി താരതമ്യംചെയ്താണ് അദ്ദേഹം കേള്‍വിയേപ്പറ്റി സംസാരിക്കുന്നത്. ഐഎംഎ നടത്തിയ പഠനത്തേക്കുറിച്ചും അവരുടെ നേതൃത്വത്തില്‍ നടന്ന ബോധവല്‍ക്കരണത്തിലൂടെ എറണാകുളം നഗരത്തില്‍ ശബ്ദം കുറയ്ക്കാന്‍ കഴിഞ്ഞതിനേപ്പറ്റിയും അദ്ദേഹം സംസാരിക്കുന്നു.

അതിശക്തമായ പ്രകാശം കണ്ണിലടിച്ചാല്‍ നാം അറിയാതെതന്നെ കണ്ണുചിമ്മി കണ്ണിനു ക്ഷതമേല്ക്കാതെ രക്ഷിക്കുന്നു. എന്നാല്‍ ചെവി നമുക്ക് അടയ്ക്കാനാകുന്നില്ല. അതുകൊണ്ട് പലപ്പോഴും ശ്രവണേന്ദ്രിയത്തിന് താങ്ങാനാവാത്ത ശബ്ദം സഹിക്കേണ്ടി വരികയും അത് ഒഴിവാക്കാന്‍ കഴിയാതെ വരികയും ചെയ്യുന്നു.

നമുക്ക് ആവശ്യമില്ലാത്ത (ശല്യമാകുന്ന) ശബ്ദത്തെയാണ് 'ശബ്ദമലിനീകരണം' എന്നു വിളിക്കുന്നത്. ഇത് എങ്ങിനെയെല്ലാമുണ്ടാകുന്നു എന്നു പരിശോധിക്കാം.

ആദ്യമായി വീട്ടില്‍നിന്നുതന്നെ തുടങ്ങാം. പഠിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ അതുപോലെ ശ്രദ്ധയോടെ എന്തെങ്കിലും ചെയ്യുന്ന വ്യക്തിക്ക് ടെലിവിഷനില്‍നിന്നു വരുന്ന ശബ്ദം മലിനീകരണമാണ് അഥവാ ശല്യമാണ്. ടെലിവിഷന്‍ കൂടാതെ, വീട്ടില്‍ ശബ്ദമലിനീകരണത്തിന് കാരണമാകുന്ന യന്ത്രങ്ങളാണ് മിക്‌സറുകള്‍, വാഷിങ്ങ് മെഷീന്‍, ടെലഫോണ്‍ തുടങ്ങിയവ. ഇക്കാലത്ത് ഇവ ഒഴിവാക്കാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ടെലിവിഷന്‍ ശബ്ദം കുറച്ചുവയ്ക്കുക പ്രയാസമില്ലല്ലോ.

വീട്ടിനു പുറത്തിറങ്ങിയാല്‍, നഗരങ്ങളിലാണെങ്കില്‍ വിശേഷിച്ചും വാഹനങ്ങളുടെ ശബ്ദമായിരിക്കും ഏറ്റവും മുന്തി നില്‍ക്കുന്നത്. യന്ത്രത്തിന്റെ ശബ്ദവും ടയര്‍ റോഡില്‍ ഉരയുന്നതിന്റെ ശബ്ദവും വാഹനമോടുമ്പോള്‍ ഒഴിവാക്കാനാവാത്തതാണ്. എന്നാല്‍ നമ്മുടെ രാജ്യത്ത് വാഹനങ്ങളില്‍നിന്നുണ്ടാകുന്ന ഏറ്റവും വലിയ ശബ്ദം ഹോണിന്റേതാണ്. അതു് ആവശ്യത്തിനും വെറുതേയും ഉപയോഗിക്കുക എന്നത് ശീലമായിരിക്കുന്നു. പലപ്പോഴും ആവശ്യമില്ലാതെ ഹോണടിക്കാനായി ഡ്രൈവിങ് അദ്ധ്യാപകര്‍തന്നെ പ്രേരിപ്പിക്കാറുണ്ട്.

ഇനി ജോലിസ്ഥലത്താണെങ്കില്‍ അവിടെയും യന്ത്രങ്ങളുടെയും മനുഷ്യരുടെയും സൈറന്‍, സ്പീക്കറുകളിലൂടെയുള്ള അറിയിപ്പുകള്‍, തുടങ്ങി പലതും ശബ്ദമലിനീകരണത്തിലേക്കു സംഭാവനചെയ്യുന്നു. ഇങ്ങനെ ഉയര്‍ന്ന ശബ്ദസാന്ദ്രതയുള്ള പരിസ്ഥിതിയിലാണ് നാമിന്നു ജീവിക്കുന്നത്.

ഇതിനും പുറമെയാണ് എന്തെങ്കിലും സമ്മേളനമോ സംഗീതപരിപാടിയോ ഒക്കെ നടത്തുന്നതിന്റെ ഭാഗമായി സ്പീക്കറുകളിലൂടെ ഉച്ചത്തില്‍ എല്ലാവരെയും പാട്ടു കേള്‍പ്പിക്കുന്നത്. മാത്രമല്ല, പല ആരാധനാലയങ്ങളിലും വെളുപ്പാന്‍കാലത്തു മുതല്‍ സ്പീക്കറിലൂടെ ഗാനപ്രക്ഷേപണം തുടങ്ങുകയായി. ചുറ്റുപാടും ജീവിക്കുന്നവരെ ശല്യപ്പെടുത്തുന്ന ഈ പതിവിനു പണം നല്‍കുന്നതും ചുറ്റിലും ജീവിക്കുന്നവര്‍തന്നെയാണ് എന്നതാണ് ഇതിലെ വിരോധാഭാസം.

ശബ്ദമലിനീകരണം എന്തെല്ലാം ദോഷം ചെയ്യുന്നു എന്നു നോക്കാം.

നാം ചെയ്യുന്ന പ്രവൃത്തിയില്‍ പൂര്‍ണ്ണമായി ശ്രദ്ധിക്കാന്‍ കഴിയാതെ വരുന്നതാണ് ആദ്യത്തെ പ്രശ്‌നം. ടെലിവിഷനോ മറ്റെന്തെങ്കിലുമോ ഉറക്കെ ശബ്ദമുണ്ടാക്കുന്ന ഇടത്ത് ഇരുന്നുകൊണ്ട് കുട്ടികളോട് നന്നായി പഠിക്കാന്‍ പറയുന്നതിലെ മണ്ടത്തരമൊന്ന് ആലോചിച്ചുനോക്കൂ. കുട്ടിയുടെ ശ്രദ്ധ ടെലിവിഷനില്‍ എന്തു നടക്കുന്നു എന്നതിലായിരിക്കും എന്നുതന്നെയല്ല, ആ ശബ്ദംതന്നെ കുട്ടിയുടെ ശ്രദ്ധ പഠിത്തത്തില്‍നിന്നു മാറ്റും.

ഇത്രയും മാത്രമാണെങ്കില്‍പ്പോലും ഈ ശബ്ദമലിനീകരണം നമുക്കു വേണ്ടാത്ത ഒന്നാണെന്നതിനു സംശയമുണ്ടാവില്ല. അതിനു പുറമെ, വളരെ ഉയര്‍ന്ന ശബ്ദം കേള്‍ക്കുകയോ ഉയര്‍ന്ന ശബ്ദം വളരെനേരം കേള്‍ക്കുകയോ ചെയ്യുമ്പോള്‍ ആന്തരകര്‍ണ്ണത്തിലെ ചില സെല്ലുകള്‍ നശിച്ചുപോകുന്നതായി കണ്ടിട്ടുണ്ട്. ഈ സെല്ലുകള്‍ പിന്നീട് ഉണ്ടാകുന്നില്ല. അതിനാല്‍ കേള്‍വിശക്തി ക്രമേണ കുറഞ്ഞുവരും.

ശബ്ദമലിനീകരണത്തിനെതിരായി പ്രവര്‍ത്തിക്കുന്ന ഇഎന്‍ടി ഡോക്ടറന്മാരുടെ അസോസിയേഷന്‍ ഭാരവാഹിയായ ഡോക്ടര്‍ ജോണ്‍ പണിക്കര്‍ പറയുന്നു: 'മുമ്പൊക്കെ 75 വയസ്സു കഴിഞ്ഞവര്‍ കേള്‍വി പ്രശ്‌നവുമായി വരാറുണ്ടായിരുന്നെു. ഇപ്പോള്‍ 45 വയസ്സു കഴിഞ്ഞവര്‍ പോലും കേള്‍വിക്കു പ്രശ്‌നവുമായി വരുന്നു...വാഹനങ്ങളുടെ ഹോണ്‍ നിയന്ത്രിക്കുന്നതിനും ഉച്ചഭാഷിണികളുടെ ഉപയോഗത്തിനും നിയമപരമായി നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അതൊന്നും കര്‍ശനമായി നടപ്പിലാക്കുന്നില്ല'.

മേല്പറഞ്ഞ ശബ്ദകോലാഹലമൊന്നും പോരാഞ്ഞിട്ടെന്ന വണ്ണം നമ്മുടെ യുവാക്കളില്‍ പലരും എപ്പോഴും ഇയര്‍ഫോണും ചെവിയില്‍ തിരുകി വളരെ ഉച്ചത്തില്‍ സംഗീതവും കേട്ടുകൊണ്ടാണ് നടക്കുന്നത്. പരിസരത്തു നടക്കുന്നതൊന്നും അവരറിയുന്നില്ലെന്നു മാത്രമല്ല പ്രായമാകുന്നതിനു മുമ്പുതന്നെ കേള്‍വി തകരാറിലാക്കാനുള്ള നടപടികള്‍ അവര്‍ സ്വീകരിക്കുകയും ചെയ്യുന്നു.

ശ്രദ്ധതിരിക്കുക മാത്രമല്ല ശബ്ദമലിനീകരണം ചെയ്യുന്നത്. ഉയര്‍ന്ന തോതില്‍ ശബ്ദമുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരുടെ രക്തസമ്മര്‍ദ്ദവും ഉയര്‍ന്നതായിരിക്കുമെന്ന് പഠനങ്ങള്‍ കാണിച്ചിട്ടുണ്ട്.

ജര്‍മ്മനിയില്‍ നടത്തിയ ഒരു പഠനത്തില്‍ കണ്ടത് നാം തീരെ അവഗണിക്കാന്‍ പാടില്ലാത്ത കാര്യമാണ്: രക്തക്കുഴലുകള്‍ കട്ടിപിടിക്കുന്ന അതേറോസ്‌ക്ക്‌ലീറോസിസ് (atherosclerosis) എന്ന അവസ്ഥ ഉയര്‍ന്ന ശബ്ദമുള്ള സ്ഥലങ്ങളില്‍ ജീവിക്കുന്നവരില്‍ കൂടുതലായി കാണുന്നു എന്നാണ് അവര്‍ കണ്ടെത്തിയത്. ഹൃദയസ്തംഭനവും മറ്റും ഉണ്ടാവാനുള്ള ഒരു കാരണം ഇതാണ്. അതായത് ഉയര്‍ന്ന ശബ്ദം കേട്ടുകൊണ്ടിരിക്കുന്നത് മരണത്തിലേക്കോ വളരെ ഗൗരവമായ രോഗാവസ്ഥയിലേക്കോ നയിക്കാം എന്നര്‍ത്ഥം.

ഭൂപ്രദേശത്തിന്റെ ഉപയോഗമനുസരിച്ച് ശബ്ദമലിനീകരണത്തിന്റെ ആവശ്യത്തിനായി നാലായി തിരിക്കാറുണ്ട്: വ്യാവസായികമേഖല (indistrial zone), വാണിജ്യമേഖല (commercial zone), ജനവാസമേഖല (residential zone), നിശ്ശബ്ദമേഖല (silent zone) എന്നിങ്ങനെ. ഇവയില്‍ അവസാനത്തേത് റോഡരുകിലെ ചില ബോര്‍ഡുകളില്‍ രേഖപ്പെടുത്തിവച്ചിരിക്കുന്നത് എല്ലാവരും കണ്ടിരിക്കും.

ആസ്പത്രി, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, കോടതികള്‍ തുടങ്ങിയ സ്ഥാപനങ്ങളുള്ള ഇടങ്ങളെയാണ് നിശ്ശബ്ദമേഖലയായി അടയാളപ്പെടുത്തിയിട്ടുള്ളതു്. ഇത്തരം സ്ഥലങ്ങളില്‍ വാഹനങ്ങള്‍ ഹോണടിക്കരുത് എന്നാണു് നിയമം. പക്ഷെ നമ്മളില്‍ എത്രപേര്‍ അത് അനുസരിക്കാറുണ്ട്?

ഇന്ത്യയില്‍പ്പോലും ശബ്ദമലിനീകരണനിയന്ത്രണ നിയമമുണ്ട്. ഈ നിയമം നടപ്പിലാക്കുന്നതിനുവേണ്ടി സംസ്ഥാനത്തെ മേല്പറഞ്ഞ നാലു മേഖലകളായി സര്‍ക്കാര്‍ വിഭജിക്കണമെന്നും നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിരിക്കുന്ന പരിധിക്കുള്ളിലാവണം ഓരോ മേഖലയിലെയും ശബ്ദമെന്ന് ഉറപ്പു വരുത്തണമെന്നും നിയമത്തില്‍ പറയുന്നു. പകലും രാത്രിയിലും പരമാവധി എത്ര ശബ്ദമുണ്ടാവാം എന്ന് നിയമത്തില്‍ വ്യവസ്ഥചെയ്തിട്ടുണ്ട്. 2000 ഫിബ്രവരി 14ന് ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമമാണിത്.

എന്നാല്‍ ഈ മേഖലകള്‍ അടയാളപ്പെടുത്തുകയും ശബ്ദം നിയന്ത്രിക്കുകയും ചെയ്യേണ്ടത് നിയമമനുസരിച്ച് സംസ്ഥാനസര്‍ക്കാരിന്റെ ചുമതലയാണ്. കേരളസര്‍ക്കാര്‍ എന്തായാലും ഇതു ചെയ്തിട്ടുള്ളതായി അറിവില്ല.

കൂടാതെ രാത്രികാലങ്ങളില്‍ സമ്മേളനങ്ങളോ മറ്റു പരിപാടികളോ നടത്തുമ്പോള്‍ അതു നടത്തുന്ന സ്ഥലത്തു (ഹാളിലോ ആഡിറ്റോറിയത്തിലോ) മാത്രം ഒതുങ്ങിനില്‍ക്കുന്ന വിധത്തില്‍ വേണം ഉച്ചഭാഷിണികളും മറ്റും സ്ഥാപിക്കാന്‍ എന്നും നിയമത്തില്‍ നിഷ്‌ക്കര്‍ഷിച്ചിട്ടുണ്ട്.

ഈ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനും അവര്‍ ഉത്തരവാദിത്തം ഏല്‍പ്പിക്കുന്ന ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ്, പൊലീസ് കമ്മീഷണര്‍, തുടങ്ങിയവര്‍ക്കുമാണ്. നിഷ്‌ക്കര്‍ഷിച്ചിരിക്കുന്നതിനേക്കാള്‍ കൂടിയ ശബ്ദം ഉണ്ടാകുന്ന പക്ഷം ഇവരോട് പരാതിപ്പെടാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്.

കേരളത്തില്‍ മിക്കയിടത്തും ശബ്ദമലിനീകരണത്തിനു കാരണമാകുന്നത് വലിയ ശബ്ദത്തില്‍ പ്രവര്‍ത്തിപ്പിക്കുന്ന ഉച്ചഭാഷിണികളാണ്. ചില ആരാധനാലയങ്ങളില്‍ വെളുപ്പിന് നാലര മണിക്കു മുതല്‍ ഉച്ചത്തില്‍ പാട്ടുവയ്ക്കുന്നതു കേള്‍ക്കാം. ഇത് നിയമവിരുദ്ധമാണ്. ആരാധനാലയമായതിനാല്‍ ജനങ്ങള്‍ പരാതിപ്പെടാനും മടിക്കുന്നു.

രോഗികള്‍, വയോധികര്‍, വിദ്യാര്‍ത്ഥികള്‍, തുടങ്ങി അനേകം മനുഷ്യര്‍ക്ക് ബുദ്ധിമുട്ടും മേല്‍പ്പറഞ്ഞതുപോലെ അവരുടെ ആരോഗ്യത്തിനു ഹാനിയും ഉണ്ടാക്കുന്ന ഇത്തരം പതിവുകള്‍ ഇനിയെങ്കിലും നമുക്ക് അവസാനിപ്പിച്ചുകൂടെ?

(തിരുവനന്തപുരം 'സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസി'ല്‍നിന്ന് റിട്ടയര്‍ചെയ്ത ശാസ്ത്രജ്ഞനാണ് ലേഖകന്‍)

 © 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate