Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ചോറിനൊപ്പം വാഴക്കുമ്ബു തോരന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ചോറിനൊപ്പം വാഴക്കുമ്ബു തോരന്‍

നാടന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. ഇത് പലപ്പോഴും രുചി കൊണ്ടാകും. എന്നാല്‍ രുചിയ്ക്കു പുറമേ ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്ബുഷ്ടമാണ് പലതും.

നാടന്‍ ഭക്ഷണം ഇഷ്ടപ്പെടുന്നവര്‍ ധാരാളമുണ്ട്. ഇത് പലപ്പോഴും രുചി കൊണ്ടാകും. എന്നാല്‍ രുചിയ്ക്കു പുറമേ ആരോഗ്യപരമായ ഗുണങ്ങളാല്‍ സമ്ബുഷ്ടമാണ് പലതും.പണ്ടെല്ലാം നമ്മുടെ വളപ്പില്‍ കൃഷി ചെയ്തിരുന്ന പച്ചക്കറികളും മറ്റു വിഷരഹിതമായിരുന്നു. എന്നാല്‍ ഇന്നത്തെ കാലത്ത് ആരോഗ്യത്തിനു വേണ്ടി അനാരോഗ്യം പണം ചെലവാക്കി നേടുകയാണ് ചെയ്യുന്നതെന്നു പറഞ്ഞാല്‍ തെറ്റില്ല. നാം കൊള്ളവില കൊടുത്തു വാങ്ങുന്ന പല പച്ചക്കറികളും വിഷത്തില്‍ മുങ്ങിയാണ് എത്തുന്നത്.ഇപ്പോഴും നാട്ടിന്‍ പുറങ്ങളില്‍ വളപ്പും മറ്റുമുണ്ടെങ്കില്‍ അത്യാവശ്യം കൃഷി ചെയ്യാം. ചുരുങ്ങിയ പക്ഷം വാഴയെങ്കിലും വയ്ക്കാം. വാഴയുടെ പിണ്ടിയും കൂമ്ബും പഴവും കായയുമല്ലൊം ഉപയോഗിയ്ക്കുകയും ചെയ്യാം.
പറഞ്ഞു വരുന്നത് വാഴക്കൂമ്ബിനെ പറ്റിയാണ്. ചിലയിടത്ത് ഇത് വാഴപ്പൂവ് എന്നും അറിയപ്പെടാറുണ്ട്. കുട്ടിക്കാലത്ത് ഇതിനുള്ളിലെ തേന്‍ തേടി വരുന്ന അണ്ണാറക്കണ്ണന്മാര്‍ക്കും കിളികള്‍ക്കൊപ്പം കുട്ടികളുമുണ്ടാകാറുണ്ട്. ഇന്നത്തെ കാലത്തെ കുട്ടികള്‍ക്കു പക്ഷേ, ഇത്തരം തേനിനെ കുറിച്ച്‌ അറിയാമോയെന്നു തന്നെ സംശയം.വാഴക്കൂമ്ബ് രുചികരമായ ഒരു ഭക്ഷണമാണ്. വാഴക്കുമ്ബു തോരന്‍ പണ്ടൊക്കെ നമ്മുടെ തീന്‍മേശയിലെ വിഭവവുമായിരുന്നു. ഇന്നും പലരും ഇത് ഇഷ്ടപ്പെടുന്നുവെങ്കില്‍ ലഭ്യമാകാന്‍ അത്ര എളുപ്പമല്ലാത്തതാകും വേണ്ടെന്നു വയ്ക്കാന്‍ കാരണം.
രുചികരമായ ഭക്ഷണം എന്നതിനേക്കാള്‍ ആരോഗ്യത്തിനു ഗുണം നല്‍കുന്ന പലതും ഇതിലുണ്ട്. ധാരാളം പോഷകങ്ങളുടേയും വൈറ്റമിനുകളുടേയും കലവറയാണ് ഇതെന്നു പറയാം.പല അസുഖങ്ങള്‍ക്കുമുള്ള പ്രകൃതിദത്ത പരിഹാരവും കൂടിയാണ്. പ്രമേഹം, ഹൃദയ പ്രശ്‌നം തുടങ്ങിയ പലതിലും വാഴപ്പൂവിലെ പോഷകങ്ങള്‍ പരിഹാരമാകും.വാഴക്കൂമ്ബു തോരന്‍ കഴിയ്ക്കുന്നതു കൊണ്ട് നിങ്ങളുടെ ശരീരത്തില്‍ സംഭവിയ്ക്കുന്നതെന്തെന്നറിയൂ,ഇതു കടുകും തേങ്ങയും ജീരകവും എല്ലാം ചേര്‍ത്ത് തോരനാക്കി കഴിയ്ക്കുന്നത് വളരെ സ്വാദുള്ള ഒരു വിഭവം കൂടിയാണ്. ഉച്ചയൂണു ഗംഭീരമാക്കാന്‍ ഈ തോരന്‍ സഹായിക്കും. നല്ല തോരനാകണമെങ്കില്‍ നല്ല ഫ്രഷായ, വല്ലാതെ മൂക്കാത്ത വാഴക്കൂമ്ബു നോക്കി വാങ്ങണമെന്നു മാത്രം.
വൈറ്റമിന്‍ എ, സി, ഇ, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം
ഇതില്‍ വൈറ്റമിന്‍ എ, സി, ഇ, ഫൈബര്‍, പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ആരോഗ്യപരമായ ഗുണങ്ങള്‍ അടങ്ങിയതാണ്.

അണുബാധകള്‍

അണുബാധകള്‍ തടയാന്‍ ഏറെ ഉത്തമമായ ഒരു ഭക്ഷണമാണിത്. ഇതിലെ വൈറ്റമിന്‍ സി ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ഒന്നാണ്. ഇതിലുള്ള ഈഥനോളും ഈ ഗുണം നല്‍കുന്നു. മലേറിയയ്‌ക്കെതിരായ മരുന്നാണ് ഇതിന്റെ നീര്.

ഹീമോഗ്ലോബിന്‍

പ്രമേഹ രോഗികള്‍ക്കു നല്ലൊരു മരുന്നാണ് വാഴക്കൂമ്ബ്. ഇതു വേവിച്ചു കഴിയ്ക്കുന്നത്, അല്ലെങ്കില്‍ ഇതിട്ടു തിളപ്പിച്ചു വെള്ളം കുടിയ്ക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിലെ ഹീമോഗ്ലോബിന്‍ തോതു കൂട്ടാനും ഇത് അത്യുത്തമം. അയേണ്‍ സമ്ബുഷ്ടമായതു തന്നെ കാരണം. വിളര്‍ച്ചാ പ്രശ്‌നങ്ങളുള്ളവര്‍ക്കു നല്ലൊരു മരുന്നായി ഇത് ഇപയോഗിയ്ക്കാം.

ക്യാന്‍സര്‍

ആന്റി ഓക്‌സിഡന്റുകള്‍ ധാരാളം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ഫ്രീ റാഡിക്കലുകള്‍ക്കെതിരായി പ്രവര്‍ത്തിയ്ക്കാന്‍ വാഴക്കൂമ്ബു നല്ലതാണ്. ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് നല്ലൊരു മരുന്നുമാണ് ഇത്.

ചര്‍മത്തിന്

ആന്റിഓക്‌സിന്റ് സമ്ബുഷ്ടമായതും വൈററമിന്‍ ഉയും ചര്‍മാരോഗ്യത്തേയും സഹായിക്കും. ചര്‍മത്തിന് ഉറപ്പു നല്‍കാനും ചുളിവുകള്‍ വീഴുന്നതു തടഞ്ഞ് പ്രായക്കുറവു തോന്നിപ്പിയ്ക്കാനും സഹായിക്കുന്ന നല്ലൊരു പ്രകൃതി ദത്ത ഭക്ഷണമാണിത്. വൈറ്റമിന്‍ ഇ ചര്‍ത്തിന് ഉറപ്പു നല്‍കുന്ന പ്രധാനപ്പെട്ട ഒരു വൈറ്റമിനാണ്.

മാസമുറ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം

സ്ത്രീകളിലെ മാസമുറ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. ഇത് പ്രൊജസ്‌ട്രോണ്‍ തോതു വര്‍ദ്ധിപ്പിയ്ക്കും. ഇത് അമിത ബ്ലീഡിംഗ് കുറയ്ക്കും. ഇതു ലേശം ഉപ്പും ചേര്‍ത്തു വേവിച്ച്‌ തൈരില്‍ ചേര്‍ത്തു കഴിയ്ക്കുന്നതു നല്ലതാണ്.

തടി കുറയ്ക്കാന്‍

തടി കുറയ്ക്കാന്‍ ധൈര്യമായി ആശ്രയിക്കാവുന്ന ഭക്ഷണ വസ്തുവാണ് ഇത്. ഇതിലെ നാരുകളാണ് ഇതിനു പ്രധാനമായും സഹായിക്കുന്നത്. വിശപ്പു കുറയ്ക്കാന്‍, വയര്‍ പെട്ടെന്നു നിറഞ്ഞതായി തോന്നാന്‍ ഇതു സഹായിക്കും. നാരുകള്‍ ശരീരത്തിലെ അപചയ പ്രക്രിയയും ദഹന പ്രക്രിയയുമെല്ലാം ശക്തിപ്പെടുത്തും.

നല്ല ശോധനയ്ക്ക്

നാരുകള്‍ കൊണ്ടു തന്നെ നല്ല ശോധനയ്ക്ക് ഉത്തമമാണ് ഇത്. ദഹനം ശക്തിപ്പെടുത്തി കുടലിലൂടെ ഭക്ഷണം പെട്ടെന്നു നീങ്ങാന്‍ ഇത് സഹായിക്കും. അസിഡിറ്റി, ഗ്യാസ് പ്രശ്‌നങ്ങളൊന്നും തന്നെ ഉണ്ടാക്കുന്നുമില്ല. ഏതു വിധത്തില്‍ നോക്കിയാലും വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണിത്.

യൂട്രസിന്റെ ആരോഗ്യത്തിന്

യൂട്രസിന്റെ ആരോഗ്യത്തിന് ഉത്തമമായ ഒന്നാണിത്. വാഴക്കൂമ്ബില്‍ മഞ്ഞള്‍, കുരുമുളക്, ജീരകം എന്നിവ ചേര്‍ത്തു വേവിച്ചു കഴിച്ചാല്‍ യൂട്രസിന് ഇത് ഏറെ നല്ലതാണ്. ഇതു വെള്ളത്തിലിട്ട് തിളപ്പിച്ച്‌ ഈ പറഞ്ഞ ചേരുകള്‍ ചേര്‍ത്തു കുടിയ്ക്കുന്നതും ഏറെ നല്ലതാണെന്നു വേണം, പറയാന്‍. ലേശം ഉ്പ്പു കൂടി ചേര്‍ത്ത് വെള്ളം പകുതിയാകുന്നതു വരെ കുറഞ്ഞ ചൂടില്‍ തിളപ്പിച്ച്‌ ഊറ്റിക്കുടിയ്ക്കാം.

അല്‍ഷീമേഴ്‌സ്, പാര്‍ക്കിന്‍ണ്‍സ്

അല്‍ഷീമേഴ്‌സ്, പാര്‍ക്കിന്‍ണ്‍സ് രോഗങ്ങള്‍ തടയാന്‍ ഇത് നല്ലതാണ്. നാഡികളുടെ ആരോഗ്യം സംരക്ഷിയ്ക്കുന്നതാണ് കാരണം. തലച്ചോറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇതെന്നര്‍ത്ഥം.

ഹൃദയാരോഗ്യത്തെ

ഇതിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയെല്ലാം ബിപി നിയന്ത്രിയ്ക്കാനും ഹൃദയാരോഗ്യത്തിനുമെല്ലാം ഏറെ ഉത്തമമാണ്. ആന്റിഓക്‌സിഡന്റുകളും ഹൃദയാരോഗ്യത്തെ സഹായിക്കുന്നു. ഇതിലെ ടാനിനുകള്‍, ഫ്‌ളേവനോയ്ഡുകള്‍ എന്നിവയെല്ലാം തന്നെ നല്ലതാണ്.

ഉത്കണ്ഠ, ഡിപ്രഷന്‍

മഗ്നീഷ്യം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടു തന്നെ ഉത്കണ്ഠ, ഡിപ്രഷന്‍ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണ് ഇത്. തലച്ചോറിന്റെയും നാഡികളുടേയും ഹോര്‍മോണുകളുടേയുമെല്ലാം പ്രവര്‍ത്തനത്തിനു സഹായിക്കുന്നു.

മുലയൂട്ടുന്ന അമ്മമാരില്‍

മുലയൂട്ടുന്ന അമ്മമാരില്‍ മുലപ്പാല്‍ ഉല്‍പാദനം വര്‍ദ്ധിയ്ക്കുന്ന ഒന്നാണ് വാഴക്കൂമ്ബ്. ഗര്‍ഭകാലത്ത് അനുഭവപ്പെടുന്ന മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഏറെ നല്ലതാണിത്.
കടപ്പാട്:boldsky
2.66666666667
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top