Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഗര്‍ഭിണിയാകാന്‍ അനുയോജ്യമായ പ്രായം.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഗര്‍ഭിണിയാകാന്‍ അനുയോജ്യമായ പ്രായം.

അമ്മയാകാന്‍ അനുയോജ്യമായ പ്രായം ഏതാണെന്ന കാര്യത്തില്‍ പലപ്പോഴും സംശയങ്ങള്‍ പലവിധമാണ്. കുഞ്ഞിന്റേയും അമ്മയുടേയും ആരോഗ്യത്തെ പ്രസവം ധരിക്കുമ്പോഴുള്ള പ്രായം കൃത്യമായി  സ്വാധീനിക്കുന്നുണ്ട്.
20-30 നുമിടയിലാണ് ഗര്‍ഭിണിയാകാന്‍ പറ്റിയ പ്രായം. അതില്‍ ഏറ്റവും നല്ലത് 20 നും 25 നും ഇടക്കാണ്.  പതിനെട്ട് വയസുള്ള പെണ്‍കുട്ടിയില്‍ ശാരിരികമായ വളര്‍ച്ച പൂര്‍ണ്ണമായിട്ടുണ്ടാകില്ല. അസ്ഥികളും പെല്‍വിസും ഇടുപ്പെല്ലും മഴുവനായി വികസിച്ചിട്ടുണ്ടാകില്ല.  ഇത് പ്രസവത്തിന് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം. അതുപോലെ തന്നെയാണ് 30 വയസിന് ശേഷമുള്ള ഗര്‍ഭധാരണവും.
ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ വളര്‍ച്ചയെത്താത്ത രണ്ട് മില്യന്‍ അണ്ഡങ്ങള്‍ അണ്ഡാശയത്തിലുണ്ടാകും. ഇത് ആര്‍ത്തവാരംഭത്തോടെ മൂന്ന് ലക്ഷമായി കുറയും. പിന്നീട് പ്രായം കൂടുന്തോറും അണ്ഡത്തിന്റെ എണ്ണം കുറഞ്ഞുകൊണ്ടിരിക്കും. ഇതോടെ പിന്നീട് അണ്ഡത്തിന്റെ ഗുണമേന്മ കുറയുകയും കുഞ്ഞിന് ജനിതക വൈകല്യം കൂടുന്നതിനുള്ള സാധ്യത ഉയരുകയും ചെയ്യുന്നു.
പ്രായം കൂടുന്നതിനനുസരിച്ച് ഇടുപ്പെല്ലുകളുടെ വഴക്കവും, അയവും കുറഞ്ഞുവരും. ഇത് സുഖപ്രസവത്തിനുള്ള സാധ്യത ഇല്ലാതാക്കുന്നു. ഗര്‍ഭമലസല്‍, പ്രമേഹം, രക്തസമ്മര്‍ദ്ദം തുടങ്ങിയ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഉണ്ടാകാനും സാധ്യതയുണ്ട്. 35 വയസിന് ശേഷമുള്ള പ്രസവത്തിലെ കുഞ്ഞുങ്ങള്‍ക്ക് ബുദ്ധിമാന്ദ്യം, ഡൗണ്‍സിന്‍ഡ്രോം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ആര്യ ഉണ്ണി
കടപ്പാട്
2.55555555556
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top