অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഗര്‍ഭിണികളിലെ മലബന്ധം

മലബന്ധം പലരേയും ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. എന്നാല്‍ പലപ്പോഴും ഇത് ഗര്‍ഭകാലത്താണെങ്കില്‍ അത് നിങ്ങളില്‍ ബുദ്ധിമുട്ടുകള്‍ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ ഗര്‍ഭകാലത്തുണ്ടാവുന്ന മലബന്ധത്തെ വളരെയധികം ശ്രദ്ധിക്കണം. ഗര്‍ഭാവസ്ഥയില്‍ ആയതു കൊണ്ട് തന്നെ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഒരു തരത്തിലുള്ള മരുന്നുകളും കഴിക്കാന്‍ പാടില്ല എന്നത് അവസ്ഥ വളരെ മോശമാക്കുന്നു. എന്നാല്‍ എന്താണ് ഗര്‍ഭകാലത്തെ മലബന്ധത്തിന് കാരണമെന്നും എന്താണ് ഇതിന് പരിഹാരം എന്നും അറിയാന്‍ എല്ലാവര്‍ക്കും ആഗ്രഹമില്ലേ?

ഗര്‍ഭകാലത്ത് സാധാരണമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. എന്നാല്‍ പലപ്പോഴും ഇതുണ്ടാക്കുന്ന അവസ്ഥകളില്‍ നിന്ന് രക്ഷിക്കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇത് ശ്രദ്ധിച്ചാല്‍ ഗര്‍ഭകാലത്തെ മലബന്ധത്തെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നു.

അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഒന്നും തന്നെ ഉണ്ടാക്കാതെ തന്നെ മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് ഇനി പറയുന്ന നാടന്‍ വഴികള്‍. ഇത് ഒരിക്കലും മലബന്ധം എന്ന പ്രതിസന്ധിക്ക് കാരണമാകുന്നില്ല. ഗര്‍ഭകാല ആരോഗ്യ പ്രതിസന്ധികളില്‍ പരിഹാരം കാണുന്നതിന് സഹായിക്കുന്ന ചില മാര്‍ഗ്ഗങ്ങള്‍ താഴെ പറയുന്നു.

ഹോര്‍മോണ്‍ മാറ്റങ്ങള്‍

ഗര്‍ഭിണികളില്‍ പല വിധത്തിലുള്ള ഹോര്‍മോണ്‍ മാറ്റങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ അത് കൂടുതല്‍ പ്രതിസന്ധികളിലേക്ക് നയിക്കുകയാണ് ചെയ്യുന്നത്. എന്നാല്‍ ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ ദഹനത്തെ സാരമായി ബാധിയ്ക്കുന്നു. എന്നാല്‍ ഇതിന്റെ ഒരേ ഒരു ഗുണം എന്താണെന്ന് വെച്ചാല്‍ ഇത് വിറ്റാമിന്‍ ആഗിരണം ചെയ്യാന്‍ സഹായിക്കും എന്നുള്ളതാണ്. ഇതാണ് പലപ്പോഴും മലബന്ധത്തിന് കാരണമാവുന്നത്.

കുടലിലുണ്ടാവുന്ന സമ്മര്‍ദ്ദം

ഗര്‍ഭിണികളില്‍ മലബന്ധമുണ്ടാവുന്നതിനുള്ള പ്രധാന കാരണങ്ങളില്‍ ഒന്നാണ് കുടലിനുണ്ടാവുന്ന സമ്മര്‍ദ്ദം. ഗര്‍ഭകാലത്ത് ധാരാളം മരുന്നുകള്‍ കഴിയ്ക്കേണ്ടതായി വരുന്നു. അയേണ്‍ സപ്ലിമെന്റ് അടങ്ങിയ പല മരുന്നുകളും കഴിയ്ക്കും. ഇതെല്ലാം ചിലപ്പോള്‍ മലബന്ധത്തിലേക്ക് നയിക്കും. അതുകൊണ്ട് ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. ശ്രദ്ധിച്ചില്ലെങ്കില്‍ ്‌അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം പ്രതിസന്ധികള്‍ പിന്നീട് ഉണ്ടാക്കുന്നു.

പരിഹാരങ്ങള്‍

ഗര്‍ഭിണികളില്‍ ഉണ്ടാവുന്ന മലബന്ധത്തിന് പരിഹാരം കാണുന്നതിന് വേണ്ടി പല മാര്‍ഗ്ഗങ്ങളും ശ്രദ്ധിക്കേണ്ടതായി വരുന്നു. എന്നാല്‍ ഇതൊരിക്കലും ആരോഗ്യത്തിന് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതല്ല. എന്തൊക്കെ നാടന്‍ പ്രതിവിധികളാണ് ഗര്‍ഭകാലത്തെ മലബന്ധത്തിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നത് എന്ന് നോക്കാം.

നാരുകളടങ്ങിയ ഭക്ഷണം

ഭക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കണം. കാരണം ഗര്‍ഭകാലത്താണെങ്കില്‍ പോലും നാരുകളടങ്ങിയ ഭക്ഷണം കഴിയ്ക്കേണ്ടത് അത്യാവശ്യമാണ്. ഇത് ദഹനവ്യവസ്ഥയെ വളരെയധികം സഹായിക്കുന്നു. എന്നാല്‍ നാരുകളടങ്ങിയ ഭക്ഷണത്തിന്റെ അഭാവം പലപ്പോഴും മലബന്ധത്തിലേക്ക് നയിയ്ക്കും. അതുകൊണ്ട് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ അത് പലപ്പോഴും പ്രതിസന്ധികളിലേക്ക് നയിക്കുന്നു. ഒരിക്കലും ഭക്ഷണം കഴിക്കാതിരിക്കരുത്. കാരണം ഇത് കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു.

നാരങ്ങ വെള്ളം

വിറ്റാമിന്‍ സി കൊണ്ട് സമ്ബുഷ്ടമാണ് നാരങ്ങ. നാരങ്ങ വെള്ളം കുടിയ്ക്കുകയാണ് ആദ്യത്തെ മാര്‍ഗ്ഗം. ഒരു നാരങ്ങ പകുതി മുറിച്ച്‌ ശുദ്ധമായ വെള്ളത്തില്‍ കലര്‍ത്തി എന്നും രാവിലെ വെറും വയറ്റില്‍ കുടിയ്ക്കാം. ഇത് മലബന്ധത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ഗര്‍ഭകാലത്തുണ്ടാവുന്ന മോണിംഗ് സിക്‌നെസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിനും സഹായിക്കുന്നു നാരങ്ങ വെള്ളം. അതുകൊണ്ട് തന്നെ ഗുണങ്ങളാണ് ഇത് നല്‍കുന്നത്.

തണ്ണിമത്തന്‍

ആരോഗ്യഗുണങ്ങള്‍ ധാരാളമുള്ള ഒന്നാണ് തണ്ണിമത്തന്‍. ശരീരത്തില്‍ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കുന്നതിനും ആരോഗ്യത്തിനും മികച്ചതാണ് തണ്ണിമത്തന്‍. മലബന്ധത്തിന് തണ്ണിമത്തന്‍ കഴിയ്ക്കുന്നതും നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്. ഇത് വയറിന്റെ ചലനങ്ങളെ നിയന്ത്രിക്കുന്നു. മാത്രമല്ല ദഹനം പെട്ടെന്നാക്കുന്നതിനും ആരോഗ്യ പ്രതിസന്ധികള്‍ ഇല്ലാതാക്കുന്നതിനും സഹായിക്കുന്നു. അതുകൊണ്ട് ധൈര്യമായി തണ്ണിമത്തന്‍ കഴിക്കാവുന്നതാണ്.

ഡ്രൈഫ്രൂട്സ്

ആരോഗ്യസംരക്ഷണത്തിന് ഡ്രൈഫ്രൂട്‌സ് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല. ഇത് ആരോഗ്യത്തിന് വളരെയധികം മികച്ചതാണ്. ഗര്‍ഭകാലത്തും വളരെ നല്ലതാണ്. ഡ്രൈഫ്രൂട്സ് കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ശീലമാക്കാം. മലബന്ധത്തെ ഇല്ലാതാക്കുന്നതിന് വളരെയധികം ശ്രദ്ധിക്കണം. അല്ലെങ്കില്‍ അതുണ്ടാക്കുന്ന അവസ്ഥകള്‍ വളരെ പ്രയാസപ്പെട്ടതായിരിക്കും. അല്ലെങ്കില്‍ കൂടുതല്‍ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു.

തൈര്

തൈരിലടങ്ങിയിട്ടുള്ള പ്രൊബയോട്ടിക് ബാക്ടീരിയ ദഹനത്തെ ഉത്തേജിപ്പിക്കുന്നു. മാത്രമല്ല ഇതിലൂടെ ഗ്യാസ്ട്രോഇന്റസ്റ്റൈനല്‍ പ്രശ്നങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് മലബന്ധം എന്ന പ്രതിസന്ധിയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. മാത്രമല്ല തൈര് ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു. ആരോഗ്യ പ്രതിസന്ധികളെ ഇല്ലാതാക്കുന്നതിന് വളരെയധികം നല്ലതാണ്.

ശ്രദ്ധിക്കേണ്ടത്

എന്നാല്‍ ഗര്‍ഭാവസ്ഥയില്‍ എന്തൊക്കെ പ്രതിസന്ധികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും ഡോക്ടറെ കാണുന്നതിന് ഒന്ന് ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് പല വിധത്തിലുള്ള പ്രതിസന്ധികള്‍ പിന്നീട് ഉണ്ടാക്കുന്നു.. എന്തൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടത് എന്താണ് കഴിക്കാന്‍ പാടില്ലാത്തത് എന്നെല്ലാം ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അത് പ്രതിസന്ധികള്‍ ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം.

കടപ്പാട്:boldsky



© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate