অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കർക്കിടകത്തിലെ ചികിത്സയ്ക്ക് ജീവിതശൈലി മാറ്റങ്ങൾ

കർക്കിടകത്തിലെ ചികിത്സയ്ക്ക് ജീവിതശൈലി മാറ്റങ്ങൾ
നമ്മുടെ ശരീരം മൂന്ന് ദോഷങ്ങളാല്‍ നിര്‍മ്മിതമാണ് - വാതം, പിത്തം, കഫം. ദോഷഞ്ഞളെ സന്തുലനാവസ്ഥയില്‍ നിലനിര്‍ത്തുവാന്‍, പ്രത്യേകമായ ഭക്ഷണരീതിയും പ്രത്യേക ജീവിതരീതിയും പിന്തുടരേണ്ടതുണ്ട്. സന്തുലിതമായിരിക്കുമ്ബോള്‍, മാറുന്ന ഋതുക്കളുടെ സമ്മര്‍ദ്ധങ്ങളുമായി പൊരുത്തപ്പെട്ടു പോകുവാന്‍ ദോഷങ്ങള്‍ സഹായിക്കുന്നു .
കര്‍ക്കിടക മാസത്തില്‍ ചികിത്സകള്‍ പ്രത്യേകിച്ചും പ്രധാനമാണ് - അതിനാല്‍ ഒരു വ്യക്തിക്ക് ബാക്കി വര്‍ഷം ആരോഗ്യം വീണ്ടെടുത്ത് ഊര്‍ജ്ജസ്വലമായ ശരീരവും മനസും നിലനിര്‍ത്താന്‍ കഴിയുന്നു. അതുകൊണ്ടാണ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ വരുന്ന, മലയാളം കലണ്ടറിലെ അവസാന മാസമായ കര്‍ക്കിടകത്തെ പുനരുജ്ജീകരണത്തിന്റെ കാലയളവ് എന്ന് പരാമര്‍ശിക്കപ്പെടുന്നത്.
അതിനാല്‍, നമ്മുടെ ശരീരത്തിലെ മാലിന്യങ്ങളെ പുറം തള്ളുവാന്‍ സഹായിക്കുന്ന ആരോഗ്യകരമായ ചില ജീവിതശീലങ്ങള്‍ ഈ കാലത്ത് ശുപാര്‍ശ ചെയ്യപ്പെടുന്നു. കര്‍ക്കിടക കഞ്ഞി എന്നറിയപ്പെടുന്ന പരമ്ബരാഗത ഔഷധ കഞ്ഞി ഉപയോഗിക്കുന്നത് വഴി ത്രിദോഷങ്ങളെ സമതുലിതാവസ്ഥയിലേക്ക് കൊണ്ടുവരാന്‍ കഴിയും. താഴെകൊടുത്തിരിക്കുന്ന ആയുര്‍വേദ ജീവിതശൈലികള്‍ പിന്തുടര്‍ന്നതിനാല്‍,പ്രത്യേകിച്ച്‌ കര്‍ക്കിടകത്തില്‍, നമ്മുടെ പൂര്‍വ്വികര്‍ മികച്ച ആരോഗ്യം നിലനിര്‍ത്തിയിരുന്നു.
മഴക്കാലത്ത് മിതമായതും, എളുപ്പം ദഹിക്കുന്നതുമായ ഭക്ഷണക്രമം പാലിക്കുക. നിങ്ങള്‍ക്ക് വിശപ്പുള്ളപ്പോള്‍ മാത്രം ഭക്ഷിക്കുക.
ഇളം ചൂട് വെള്ളം കുടിക്കുക, ദിവസേന കുറഞ്ഞത് 2 ലിറ്റര്‍. ചന്ദനം, ഉണങ്ങിയ ഇഞ്ചി (ചുക്ക്), ഡയമണ്ട് പുഷ്പം എന്നറിയപ്പെടുന്ന (പര്‍പടക പുല്ല്), വെറ്റിവര്‍ വേരുകള്‍ (രാമച്ചം), നട്ട്ഗ്രാസ് (മുത്തങ്ങ) തുടങ്ങിയ ഔഷധങ്ങള്‍ ഇട്ട് തിളപ്പിച്ച വെള്ളം അനുയോജ്യം.
കര്‍ക്കിടകം ജീവിതശൈലിയുടേ അവിഭാജ്യ ഘടകങ്ങളില്‍ ഒന്നാണ് കര്‍ക്കിടക കഞ്ഞി തയ്യാറാക്കലും കഴിക്കലും. ദശമൂലം, ദശപുഷ്പം എന്നിവപോലുള്ള ചേരുവകള്‍ വാത ദോഷത്തെ സൗഖ്യമാക്കുന്നു. കര്‍ക്കിടക കഞ്ഞിയുടെ പ്രധാന ചേരുവയായ 'നവയരി' പേശീബലവും പ്രതിരോധവും വര്‍ദ്ധിപ്പിക്കുന്നു.
പ്രാതല്‍ ലളിതമായിരിക്കുക. നിങ്ങളുടെ ആഹാരത്തില്‍ ഇഞ്ചി ചേര്‍ക്കുന്നത് ഗുണകരമാണ് - ഇത് ദഹനത്തെ സഹായിക്കുന്നു.
കറുത്ത ഉപ്പ് (സോവര്‍കലാ ഉപ്പ്), പഞ്ചകോല പൊടി എന്നിവയാല്‍ പ്രോസസ് ചെയ്ത തൈര് (മസ്റ്റു) നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
രോഗപ്രതിരോധശക്തി വര്‍ദ്ധിപ്പിക്കുന്നതിന് അജമാംസ രസായനം (ആടിന്റെ മാംസത്തില്‍ നിന്നും ഉണ്ടാക്കുന്നത്) കഴിക്കുന്നത് ശുപാര്‍ശ ചെയ്യുന്നു.
നനഞ്ഞ വസ്ത്രം ധരിക്കരുത്. എണ്ണ തേച്ച്‌ കുളിക്കുക.
ചൂടുള്ളതും, പുളിച്ചതുമായ വസ്തുക്കളുടെ ഉപഭോഗം നിയന്ത്രിക്കുക.
മാംസാഹാരങ്ങളും വറുത്ത ഭക്ഷണങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.
തൈര്, ഉരുളക്കിഴങ്ങ്, അധികം വെളുത്തുള്ളി, പയറ് തുടങ്ങിയ ധാന്യങ്ങള്‍ ഒഴിവാക്കുക, ഇവ ഉദരരോഗങ്ങള്‍ക്ക് കാരണമാകും.
രാത്രിയില്‍ വേണ്ടത്ര ഉറങ്ങുക. പകല്‍ ഉറക്കം ഒഴിവാക്കുക.
പ്രതിദിനം ശ്വസന വ്യായാമം പരിശീലിക്കുക. എന്നിരുന്നാലും, കഠിന വ്യായാമങ്ങളില്‍ ഏര്‍പ്പെടരുത്.
മനസ്സിന്റെ സാത്വിക ഗുണം പ്രോത്സാഹിപ്പിക്കുന്നതിന് ആത്മീയ പാരായണം നടത്തുക.
വസ്ത്രങ്ങളില്‍ സുഗന്ധ ധൂപങ്ങള്‍ ഏല്‍പ്പിക്കുക.
മദ്യപാനവും പുകവലിയും ഒഴിവാക്കുക.
മത്സ്യത്തിന്‍റെ ഉപഭോഗം ഒഴിവാക്കുക.
സന്ധയ്ക്ക് വീട്ടില്‍ സുഗന്ധധൂപം പുകയ്ക്കുക ആയതിനാല്‍ അത് ഈര്‍പ്പത്തെ നീക്കം ചെയ്യും.
ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്ന മുകളില്‍ പറഞ്ഞിരിക്കുന്ന ഭക്ഷണരീതിയും ജീവിതശൈലികളും തീര്‍ച്ചയായും പാലിക്കേണ്ടതാണ്. അങ്ങനെ ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ പുനരുജ്ജീകരണത്തിന് ഉത്തമമാണ്.
വിഷാംശങ്ങള്‍ ഇല്ലാതാക്കുവാനും, ആന്തരിക അവയവങ്ങളുടെ ശുദ്ധീകരണത്തിനും, ദോഷങ്ങള്‍ തുലനം ചെയ്യുവാനും സഹായിക്കുന്ന നിരവധി ചികിത്സാ പ്രവര്‍ത്തനങ്ങള്‍ കര്‍ക്കിടക മാസം മുന്നോട്ടുവയ്ക്കുന്നു. ജീവിതശൈലിയിലും ഭക്ഷണക്രമങ്ങളിലുമുള്ള മാറ്റങ്ങളോടൊപ്പമുള്ള ചികിത്സകള്‍, ആര്‍ത്രൈറ്റിസ്, അലര്‍ജികള്‍, സന്ധിവേദന, വീക്കം, ഓട്ടോഇമ്മ്യൂണ്‍ രോഗങ്ങള്‍ മാത്രമല്ല ചിലപ്പോള്‍ വിഷാദരോഗം പോലെയുള്ള ഗുരുതരമായ മാനസികാരോഗ്യ പ്രശ്നങ്ങള്‍ തുടങ്ങിയവയെ ചികിത്സിക്കുവാന്‍ സഹായിക്കുന്നു.
അതുകൊണ്ട് തന്നെ ഈ മഴക്കാലത്ത്, മിതമായ അളവില്‍ ആയുര്‍വേദ ചേരുവകള്‍ നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. എല്ലാ വീടുകളിലും സുലഭമായ ഈ ചേരുവകള്‍ മഴക്കാലത്ത് നിങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു:
മഞ്ഞള്‍: അതിന്റെ ശുദ്ധീകരണ രോഗശമന സവിശേഷതകള്‍ക്കായി നിര്‍ദ്ദേശിക്കപ്പെടുന്നു.
ഇഞ്ചി പുല്ല്: അതിന്റെ ആന്റിബാക്ടീരിയല്‍ സവിശേഷതകളുടെ പേരില്‍ അറിയപ്പെടുന്നു.
വേപ്പ്: ആന്റിഫംഗല്‍ സവിശേഷതകള്‍ ഉണ്ട്.
തുളസി: എല്ലാ ദിവസവും തുളസി ഉപയോഗിച്ചാല്‍ ശ്വാസകോശങ്ങളില്‍ ആര്‍ദ്രത കുറയ്ക്കുകയും അവയെ ശുദ്ധീകരിക്കുകയും ചെയ്യുന്നു.
ത്രിഫല: ദഹന പ്രക്രിയയെ സ്വാഭാവികതയിലേക്ക് കൊണ്ടുവരാന്‍ സഹായിക്കുന്നു
ഗുഡുച്ചി: അണുബാധ ചെറുക്കുന്നതിന് ഡബ്ല്യു.ബി.സിക്ക് കരുത്ത് നല്‍കുന്നു.
അശ്വഗന്ധ: ശരീരത്തിലെ ദീര്‍ഘകാല സമ്മര്‍ദത്തിന്റെ ദോഷകരമായ ഫലങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു
കര്‍ക്കി ട കത്തില്‍ ചെയ്യുന്ന ആയുര്‍വേദ ചികിത്സകള്‍
ശരീരത്തിന് ശാരീരിക ശക്തി നല്‍കാന്‍ ഇക്കാലത്ത് വിവിധ തരങ്ങളിലുള്ള എണ്ണ ഉപയോഗിച്ച്‌ മസാജ് (അഭ്യംഗ) നടത്തപ്പെടുന്നു.
കര്‍ക്കിടക കഞ്ഞി കഴിക്കുന്നു. ശരീരത്തെ പുനരുജ്ജീവിപ്പിക്കാനായി അറിയപ്പെടുന്ന ഒരു ഔഷധ കഞ്ഞിയാണ് ഇത്.
ആരോഗ്യമുള്ള ആളുകള്‍ക്ക് രോഗം പിടിപെടാതെ തടയുന്നതിനായി നല്‍കപ്പെടുന്ന ഒരു രോഗപ്രതിരോധ ചികിത്സയാണ് സുഖ-ചികിത്സ.
നിരവധി ദിവസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പുനരുജ്ജീവന ചികിത്സ, ശരീരത്തില്‍ നിന്ന് വിഷാംശങ്ങള്‍ ശുദ്ധീകരിക്കുകയും തുടര്‍ന്ന് പ്രത്യേക മരുന്നുകളും എണ്ണ മസാജുകളും കൊണ്ട് ശരീരം ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇതില്‍ പഞ്ചകര്‍മ്മ ചികിത്സയും ഉള്‍പ്പെട്ടേക്കാം.
കര്‍ക്കടകത്തിലെ പ്രധാന നിത്യചര്യയാണ് പഞ്ചകര്‍മ്മ ചികിത്സ, ഈ ചികിത്സയില്‍ എണ്ണ ഇട്ടതിനു ശേഷം ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നു ഇതിലൂടെ ശരീരം ശുദ്ധീകരിക്കപ്പെടുന്നു. ഈ ചികിത്സയില്‍ പല രോഗങ്ങള്‍ക്കുമുള്ള രോഗനിവാരണം, രോഗശമനം, മുന്‍കരുതല്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. വമന, വിരേചന, നസ്യ, ബസ്തി, രക്ത മോക്ഷ എന്നിവയാണ് പഞ്ചകര്‍മ്മയുടെ അഞ്ച് നടപടിക്രമങ്ങള്‍.
പഞ്ചകര്‍മ എണ്ണകളുടെ (തൈലങ്ങള്‍) പ്രാധാന്യം:
പഞ്ചകര്‍മ്മ ചികിത്സാ സമയത്ത്, വ്യക്തിയുടെ ശരീരം ആഴത്തില്‍ വിശകലനം ചെയ്യപ്പെടുകയും, തുടര്‍ന്ന് അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും നിലനിര്‍ത്താനും എണ്ണകളിലെ അനുയോജ്യമായ സംയുക്തം തിരഞ്ഞെടുക്കുകയും ചെയ്യുന്നു. ജനപ്രിയമായ ചിലത് ഇവയാണ്:
കുങ്കുമാദി തൈലം - കുങ്കുമപൂവ് എണ്ണ എന്നും അറിയപ്പെടുന്നു. അതു സൗന്ദര്യവര്‍ദ്ധനവ് പോലെതന്നെ ചികിത്സാപരമായ നേട്ടങ്ങളും നല്‍കുന്നു. ചര്‍മ്മത്തിന്റെ നിറം കുറയ്ക്കുവാനും, ചര്‍മ്മത്തിന്റെ മൃദുത്വം മെച്ചപ്പെടുത്തുവാനും, പ്രായമാകല്‍ മന്ദഗതിയിലാക്കുവാനും, ബ്ലാക്ക്ഹെഡ്സുകള്‍ നീക്കം ചെയ്യുവാനും ഇതിനു കഴിയും. നാച്ചുറല്‍ ഫെയര്‍നസ് സാഫ്രോണ്‍ സോപ്പ്, ലിവര്‍ ആയുഷ് നാച്ചുറല്‍ ഫെയര്‍നസ് സാഫ്രോണ്‍ ഫെയ്സ് വാഷ് കൂടാതെ ലിവര്‍ ആയുഷ് നാച്ചുറല്‍ ഫെയര്‍നസ് സാഫ്രോണ്‍ ബോഡി ലോഷന്‍ എന്നിവ ഉപയോഗിച്ചു കൊണ്ട് ഇതിന്റെ ഗുണങ്ങള്‍ നേടുവാന്‍ കഴിയും.
തില തൈലം - വാതയെ ശമിപ്പിക്കുവാനാണ് ഇത് പ്രത്യേമായി ഉപയോഗിക്കുന്നത്. ഇത് അത്യന്തം പോഷിപ്പിക്കുകയും വരളുന്നതില്‍ നിന്നും ചര്‍മ്മത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. തലയോട്ടിയില്‍ മസാജ് ചെയ്യുമ്ബോള്‍, അത് തലമുടിയെ പോഷിപ്പിക്കുകയും തലമുടിയുടെയും സ്വാഭാവിക സന്തുലിതാവസ്ഥയും തിളക്കവും വീണ്ടെടുക്കുകയും ചെയ്യും.
അരിമേതാദി തൈലം - ഈ തൈലം എണ്ണ കൊപ്ലിക്കുവാന്‍ ഉപയോഗിക്കുന്നു കൂടാതെ ഇത് പല്ലുകള്‍ ശക്തിപ്പെടുത്തുകയും ദന്തരോഗങ്ങള്‍ ഒഴിവാക്കുകയും ചെയ്യുന്നു. പല്ലുകളില്‍ നിന്ന് കറകളെ നീക്കം ചെയ്യുകയും അതോടൊപ്പം വായ് നാറ്റ പ്രശ്നം പരിഹരിക്കുകയും ചെയ്യുന്നു. ഇത് പെരികൊറോണൈറ്റിസ് ചികിത്സയ്ക്ക് ഉപയോഗപ്രദമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കര്‍ക്കിടകത്തിന്റെ പതിവു ആചാരങ്ങള്‍ക്കും അപ്പുറത്തുള്ള ആനുകൂല്യങ്ങള്‍ക്ക്, പ്രകൃതിദത്ത ചേരുവകളാല്‍ നിര്‍മ്മിച്ച ലിവര്‍ ആയുഷിന്റെ ദശനകാന്തിചൂര്‍ണ്ണം ഉള്ള കല്ലുപ്പ് അടങ്ങിയിരിക്കുന്ന വൈറ്റനിംഗ് ടൂത്ത്പേസ്റ്റ് ആന്റി-കാവിറ്റി ക്ലോവ് ഓയില്‍ ടൂത്ത്പേസ്റ്റും പോലെയുള്ള ടൂത്ത് പേസ്റ്റുകള്‍ ഉപയോഗിക്കാം. ലിവര്‍ ആയുഷ് ഫ്രഷ്നസ് ജെല്‍ കാര്‍ഡമം ടൂത്ത്പേസ്റ്റും ഉപയോഗിക്കാം.
ആയുര്‍വേദ വിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്ന മേല്‍പ്പറഞ്ഞ നുറുങ്ങുകള്‍ പിന്തുടരുന്നത് എല്ലാവരെയും ആശങ്കയില്ലാതെ ജീവിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ സുഹൃത്തുക്കളുമായും കുടുംബവുമായും ഈ നുറുങ്ങുകള്‍ പങ്കിടാന്‍ മറക്കരുത്.
കടപ്പാട്:lever ayush malayalam-epaper


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate