অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൂടുതല്‍ ആരോഗ്യം

കൂടുതല്‍ ആരോഗ്യം

മുലയൂട്ടുന്ന അമ്മമാര്‍ നിര്‍ബന്ധമായും അറിയേണ്ടതും പാലിക്കെണ്ടതുമായ കാര്യങ്ങള്‍

ഈയടുത്തിടെ സോഷ്യൽ മീഡിയകളിൽ തരംഗമായ ഒരമ്മയും കുഞ്ഞും ഉണ്ട്. തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിലും സ്വന്തം കുഞ്ഞിന് മുലപ്പാൽ നിഷേധിക്കാതെ അത് നല്കുന്ന അമ്മ .പ്രസംഗിക്കുന്ന അമ്മയും മുലപ്പാൽ കുടിക്കുന്ന കുഞ്ഞും .ആ കുഞ്ഞ് കണ്ണും പൂട്ടി അവന്റെ അമൃത് ആസ്വദിക്കുകയാണ്. അമ്മയോട് ആദരവ് തോന്നിയ നിമിഷങ്ങൾ. മറ്റാരുമല്ല ബ്രസീ

ൽ കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവായ മാന്വല ഡി അവില സ്വന്തം കുഞ്ഞിനെ മുലയൂട്ടി കൊണ്ട് പാർലമെൻറിനെ അഭിസംബോധന ചെയ്യുന്ന ചിത്രം . ഓരോ അമ്മയ്ക്കും അറിയാം കുഞ്ഞ് കരഞ്ഞാൽ അമ്മമനസ്സ് അതിലേറെ തേങ്ങുന്നത്.പലപ്പോഴും എന്തിനാണ് കുഞ്ഞ് കരയുന്നത് എന്ന് മനസ്സിലാകാതെ ഇരിക്കുമ്പോഴാണ് അമ്മയുടെ കണ്ണുകൾ പെയ്തിറങ്ങുന്നത്.

ഒരു ട്രെയിൻയാത്രക്കിടയിൽ ആയിരുന്നു ഞാൻ ദിവ്യയെ വീണ്ടും കണ്ടത്. മുംബയിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന ദിവ്യ പ്രസവ അവധി കഴിഞ്ഞു ജോലി സ്ഥലത്തേക്ക് മടങ്ങുകയാണ്.കുശലാന്വേഷണം നടത്തുമ്പോഴും അവളുടെ മുഖം മ്ലാനമായിരിക്കുന്നത് ഞാൻശ്രദ്ധിച്ചു.കുഞ്ഞിനെ വീട്ടിൽ ഏല്പിച്ചിട്ടു പോരേണ്ടിവന്നതിന്റെ വിഷമമാണെന്ന് പിന്നീട് മനസിലായി.

ജീവിതസാഹചര്യങ്ങൾകൊണ്ട് സ്വന്തം കുഞ്ഞിനെ പാലൂട്ടാൻ കഴിയാതെ ജോലിസ്ഥലങ്ങളിൽ വിങ്ങിപ്പൊട്ടുന്ന അമ്മമാരും ,ആവശ്യത്തിന് പാൽ ഇല്ലാത്തതിനാൽ വൈമനസ്യത്തോടെ ഇതര മാർഗ്ഗങ്ങളെ അവലംബിക്കുന്നവരും ,സോഷ്യൽ സ്റ്റാറ്റസിന്റെ പ്രതീകമായി സ്വയം കല്പിച്ച് ഇതര മാർഗ്ഗങ്ങളെ തേടുന്നവരും നമ്മുടെ ഇടയിൽ തന്നെയുണ്ട്.

ലോകാരോഗ്യ സംഘടന ഓഗസ്റ് 1 മുതൽ 7വരെ മുലയൂട്ടൽ വാരമായി ആചരിക്കുന്നു.മുലയൂട്ടലിന്റെ പ്രാധാന്യത്തെ പറ്റി സ്ത്രീകളെ ബോധവൽക്കരിക്കാൻ വേണ്ടിയാണ് ഇങ്ങനെ ഒരു ആചരണം. അങ്ങനെയും വേണ്ടിവരുന്നു എന്ന് നാം മനസ്സിലാക്കണം .

*നമ്മുടെ സാമൂഹ്യ സാഹചര്യങ്ങളിൽ പൊതു സ്ഥലങ്ങളിൽ മുലയൂട്ടാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്തു ബ്രസ്‌റ്റ് ഫീഡിങ് റൂമുകൾ പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ചത് പ്രശംസനീയമാണ്.മുലപ്പാൽ കുഞ്ഞിന്റെ അവകാശം ആണ്. അത് നിഷേധിക്കരുത്.

മുലപ്പാലിന്റെഗുണവും,പ്രസക്തിയും അറിഞ്ഞ് കുഞ്ഞിന് വയറു നിറയെ പാൽ നല്കാൻ ആഗ്രഹിച്ചിട്ടും സാധിക്കാത്ത അമ്മമാരുടെ എണ്ണം ഇക്കാലത്ത് കൂടുതലാണ് . വാത്സല്യം ചുരത്താത്ത മാറിടങ്ങളോട് പരിഭവിച്ചിട്ടു കാര്യമില്ല പ്രതിവിധിയാണ് ആവശ്യം. ഗർഭണീചര്യ മുതൽ പ്രസവചര്യവരെ നീണ്ടു നില്ക്കുന്ന ഒരു ജീവിതചര്യയിലൂടെയാണ് മുൻ കാലങ്ങളിൽ നാം കടന്ന് പൊയ്ക്കൊണ്ടിരുന്നത്.എന്നാൽ കൃത്യമായ ചര്യകൾ അനുഷ്ഠിച്ച കാലത്ത് ആരോഗ്യമുള്ള ഗർഭപാത്രവും കുഞ്ഞ് സ്കൂളിൽ പോയി തുടങ്ങിയാലും വറ്റാത്ത മുലകളും 50 വയസ് വരെ ക്രമം തെറ്റാതെ വരുന്ന ആർത്തവവും നമ്മുടെ സ്ത്രീകൾക്കുണ്ടായിരുന്നു.

ആയുർവേദം മുലപ്പാലിന് വേണ്ടത്ര പ്രാധാന്യം നൽകിയ ശാസ്ത്രമാണ്. മാതുരേവ പിബേത് സ്തന്യം (അമ്മയുടെ പാൽ കുടിക്കുക)എന്ന് ആയുർവേദത്തിൽ പറഞ്ഞിരിക്കുന്നത് ദീർഘവീക്ഷണത്തോടെയുള്ള ഉപദേശമായി കണക്കാകാം. ഇന്നത്തെ കാലത്തു മുലപ്പാൽ കൊടുക്കാതെ പാൽപ്പൊടികളും , പശുവിൻ പാലും കുടിച്ചു വളരേണ്ട അവസ്ഥയാണ് നമ്മുടെ കുഞ്ഞുങ്ങൾക്ക് ഉള്ളത്.

മുലപ്പാൽ അമൂല്യവും,ആരോഗ്യദായകമാണ് .മുല കുടിക്കുന്ന കുഞ്ഞിനു മാത്രമല്ല, അമ്മയ്ക്കും മുലയൂട്ടൽ ആരോഗ്യമേകും. ഗർഭാശയത്തിന്റെ സുസ്ഥിതിയിൽ നിന്നും പ്രപഞ്ചത്തിന്റെ കാഠിന്യതയിലേക്കെത്തുന്ന കുഞ്ഞിന് അമ്മയോടൊട്ടിച്ചേർന്ന്‌ സുഖകരമായ ചൂടിൽ കിടന്നുള്ള മുലകുടി നല്കുന്ന സുരക്ഷിതത്വബോധവും സമാശ്വാസവും കുഞ്ഞിന്റെ ശാരീരികവും – മാനസികവുമായ വളർച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാകുന്നു.

കുട്ടിക്ക് പനി തിരിച്ചറിയാൻ തെർമോമീറ്ററിനേക്കാൾ സെൻസിറ്റിവിറ്റി അമ്മമാർക്ക് ഉള്ളതായി നിരവധി പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കരയുന്ന കുഞ്ഞിനേ പാലുള്ളൂന്ന് ചൊല്ലുണ്ട്, പക്ഷെ കുഞ്ഞു എപ്പോഴും പാലിന് വേണ്ടിയാണോ കരയുന്നത് എന്നു മനസിലാക്കുവാൻ കുഞ്ഞിന്റെ മനസ്സറിയുന്ന ഒരു അമ്മക്കെ കഴിയു.

മാനസിക പ്രയാസങ്ങളെ ആദ്യം മാറ്റിനിർത്തുക.വാത്സല്യം കുറയുന്നത് കൊണ്ട് മുലപ്പാൽ കുറയും. ജോലിയോ മറ്റും കൊണ്ട് അമ്മ കുഞ്ഞിനെ കുറിച്ച് ആലോചിച്ചു ആസ്വദിച്ചു കളിപ്പിച്ചു ഇരിക്കുന്ന സമയം വളരെ കുറയും. അമ്മ നന്നായി ഉറങ്ങേണ്ടതും ആവശ്യത്തിന് പോഷകാഹാരും വെള്ളവും (ദ്രവ പദാർത്ഥങ്ങൾ) കഴിക്കേണ്ടതും അനിവാര്യമാണ്.

ചില പൊതുവായ സംശയങ്ങളും അതിനുള്ള മറുപടിയും

എത്രനാൾ മുലയൂട്ടണം

ലോകാരോഗ്യ സംഘടനയുടെ ഉപദേശം ആദ്യത്തെ 6 മാസക്കാലം സ്ഥിരമായി മുലപ്പാൽ കൊടുക്കുകയും ആറാം മാസം മുതൽ ഖരഭക്ഷണങ്ങൾ കൊടുത്തു തുടങ്ങുകയും ചെയ്യാമെന്നാണ്. മറ്റു ഭക്ഷണത്തോടൊപ്പം 2 വർഷം വരെ മുലപ്പാൽ കൊടുക്കണം.യൂറോപ്പ്യൻ രാജ്യങ്ങളില്‍ മുലയൂട്ടുന്ന കാര്യത്തില്‍ വിട്ടുവീഴ്ചയില്ല. അതിനാല്‍ അവധി ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ നല്കുന്നുണ്ട്. ആദ്യആറുമാസം ശമ്പളത്തോടെയുള്ള ലീവ്.ഭാരതത്തിലും കേന്ദ്ര ഗവൺമെന്റ് ജീവനക്കാർക്ക് ഒരു വർഷത്തെ പ്രസവാവധി നല്കുന്നുണ്ട്.

എപ്പോഴാണ് മുലയൂട്ടേണ്ടത്

ആരോഗ്യമുള്ള കുഞ്ഞ് രണ്ടുമണിക്കൂര്‍ ഇടവിട്ട്‌ വയറു നിറയെ പാല്‍ കുടിക്കുകയും സുഖമായുറങ്ങുകയും ചെയ്യുന്നു. ഒന്നുരണ്ടു തവണ മൂത്രമൊഴിച്ചാല്‍ വിശന്ന് പിന്നെയും കരയും . അപ്പോള്‍ വീണ്ടും കൊടുക്കാം. കുഞ്ഞ് പാലുകുടിച്ച് മുല ഒഴിവായാല്‍ പിന്നീട് രണ്ടു മണിക്കൂര്‍ കഴിഞ്ഞേ പാല്‍ വന്നു നിറയുകയുള്ളൂ. കൃത്യമായ ഇടവേളകളില്‍ കുഞ്ഞിനെ എഴുനേല്‍പ്പിച്ച് പാല് കൊടുത്തുകൊണ്ടിരിക്കണമെന്നില്ല. നാലുമണിക്കൂര്‍ ഇടവിട്ട്‌ കൊടുത്താലും മതിയാകും.

എത്ര പ്രാവശ്യം പാൽ കൊടുക്കണം

കൃത്യമായി പറയാൻ കഴിയില്ല. പാൽ കുടിച്ച ശേഷം 2മണിക്കൂർ എങ്കിലും കുഞ്ഞു സുഖമായിട്ട് ഉറങ്ങുന്നുണ്ടങ്കിൽ ആവശ്യത്തിന്‌ വയർ നിറഞ്ഞു എന്ന് മനസിലാക്കാം.

മുലയൂട്ടൽ കാലത്ത് അമ്മമാർ ആഹാരത്തിൽ എന്തെല്ലാം ശ്രദ്ധിക്കണം

പച്ചക്കറികൾ, പഴങ്ങൾ,പയർ വർഗ്ഗങ്ങൾ എന്നിവ കൂടുതൽ ഉൾപ്പെടുത്തി ആഹാരം കഴിക്കണം.
ഭക്ഷണത്തിൽ മുരിങ്ങയില, ഉലുവ, പപ്പായ, കാരറ്റ്, വെളുത്തുള്ളി, ചീര, ശതാവരിക്കിഴങ്ങ്, ബദാം, അണ്ടിപ്പരിപ്പ് എന്നിവ ഉൾപ്പെടുത്തുക.കുഞ്ഞിന് മലബന്ധം ഉണ്ടെങ്കിൽ അമ്മയുടെ ആഹാരരീതിയും ശ്രദ്ധിക്കുക.

എങ്ങനെ മുലയൂട്ടണം

അമ്മ ഇരുന്നു മാത്രമേ കുഞ്ഞിനെ മുലയൂട്ടാന്‍ പാടുള്ളു. കുഞ്ഞിനെ തലയണയുടെ സഹായത്തോടെ മടിയിൽ മാറിടത്തിന് സമാന്തരമായി എത്തുന്ന രീതിയിൽ പിടിച്ച് സുഖമായിരുന്ന് പാല് കൊടുക്കണം. കുനിഞ്ഞിരിക്കുന്നത് പേശീ വേദനയുണ്ടാക്കും. കിടന്ന് മുലയൂട്ടുമ്പോള്‍ പാൽ മൂക്കിലോ, ചെവിയിലോ കടന്ന് കുഞ്ഞിന് കുഴപ്പമുണ്ടാവും. സിസേറിയൻ കഴിഞ്ഞവരിൽ ഇരുന്നു മുലയൂട്ടാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ സൗകര്യമായ പൊസിഷനിൽ പാൽ കൊടുക്കണം.

കുഞ്ഞുങ്ങളില്‍ എപ്പോള്‍ മുതല്‍ കട്ടി ആഹാരം നല്‍കിത്തുടങ്ങാം

ആറ് മാസം പ്രായമായ കുട്ടികള്‍ക്ക് മുലപ്പാലിനോടൊപ്പം കട്ടി ആഹാരങ്ങള്‍ കൊടുത്തു തുടങ്ങാം. കുറുക്ക്, മുട്ടയുടെ മഞ്ഞ ,വിവിധ തരം ഫലവര്‍ഗങ്ങള്‍, തുടങ്ങിയവ ഈ പ്രായത്തിൽ കൊടുത്തു ശീലിപ്പിക്കാം. പഞ്ഞപ്പുല്ലും(റാഗി) ഏത്തയ്ക്കയുമൊക്കെ പൊടിച്ചു കുറുക്കി കൊടുക്കാം. അല്പം തേങ്ങാപ്പാലും ചേര്‍ത്ത്‌ കുറുക്ക് ഉണ്ടാക്കാം.

കുഞ്ഞിന്റെ പല രോഗങ്ങൾക്കും കാരണം അമ്മ കഴിക്കുന്ന ഭക്ഷണമാണെന്ന് മനസ്സിലാക്കി അതിൽ ആവശ്യമുള്ള മാറ്റങ്ങൾ വരുത്തേണ്ടതാണ്. കരയുന്നതെല്ലാം പാലിന് വേണ്ടിയല്ല എന്ന് മനസ്സിലാക്കുക.

സദാ മധുര പദാർത്ഥങ്ങൾ ശീലിക്കുന്നതും ,സ്ഥിരമായി മാംസാഹാരങ്ങൾ കഴിക്കുന്നതും, മദ്യം കുടിക്കുന്നതും, മുലപ്പാലിനെ കുറയ്ക്കും.

ഉൾപുഴുക്ക് ( അധികം എരിവ്, പുളിയുള്ളവ ) ഉണ്ടാക്കുന്ന ആഹാരം, പകൽ ആഹാരം കഴിച്ചുടനെ ഉറക്കം, എന്നിവ പാലിന്റെ ഗുണത്തിൽ മാറ്റമുണ്ടാക്കും പാൽ ഉണ്ടാകുന്നതിനായി അയില മീൻ,ചൂര,ചെമ്മീൻ എന്നിവ ധാരാളം ഉപയോഗിക്കുന്നവർ ഉണ്ട്. ഇങ്ങനെയുണ്ടാകുന്ന പാൽ കുട്ടികളിൽ വയറുവേദനക്ക് കാരണമാകാറുണ്ട്.
ഇവയുടെ ഉപയോഗം മാറ്റുമ്പോൾ കുഞ്ഞിന്റെ വയറുവേദന മാറുകയും ചെയ്യുന്നു.

ചെറു ചൂടുള്ള വെള്ളത്തിൽ തുണി നനച്ചു സ്തനങ്ങൾ തുടച്ച ശേഷമേ മുലയൂട്ടാവൂ. ആയുർവേദവിധി പ്രകാരം ചന്ദനവും രാമച്ചവും കുറുന്തോട്ടി വേരും കൊണ്ട് ഉണ്ടാക്കിയ കഷായമാണ് സ്തനങ്ങൾ കഴുകാൻ ഉപദേശിച്ചിരിക്കുന്നത്.

മുലപ്പാൽ ഉണ്ടാകുവാൻ ഉള്ള ചില ആയുർവേദവിധികൾ

 • ·മുരിങ്ങയില വെള്ളത്തിലിട്ട് ഉപ്പ് ചേർത്തു വേവിച്ച ശേഷം വെള്ളം ഊറ്റി കളയുക. അതിൽ നെയ്യ് ചേർത്തു വരട്ടി കഴിക്കണം
 • ·അടപതിയൻകിഴങ്ങ് കഷായം വെച്ചു കഴിക്കണം
 • ·ഞവരയരി ചോറ് നെയ്യോ പാലോ ചേർത്തു രാത്രി കഴിക്കുക
 • ·പാലും പഞ്ചസാരയും ചേർത്തു കുറുക്കി കഴിക്കുക
 • ·ശതാവരി കിഴങ്ങ് , കോവൽ കിഴങ്ങ്, അടപതിയൻ കിഴങ്ങ് എന്നിവ കഷായം വെച്ചു കുടിക്കണം.
 • ·പ്രസവാനന്തരം കഴിക്കുന്ന ഉള്ളിലേഹ്യം, ഉലുവ ലേഹ്യം എന്നിവ മുലപ്പാൽ വർദ്ധിപ്പിക്കുന്നവയാണ്.
 • ·മുലയൂട്ടുന്നതിന് മുൻപും ശേഷവും അമ്മ വെള്ളമോ ദ്രവരൂപത്തിലുള്ള പദാർത്ഥങ്ങളോ കഴിക്കുന്നത് നല്ലതാണ്.

ക്ഷീണം മാറ്റാൻ പ്രസവിച്ച സ്ത്രീയ്ക്കു മദ്യം വെള്ളം ചേർത്തോ അരിഷ്ടത്തിൽ ചേർത്തോ നല്കാമെന്നു മുതിർന്നവർ . ഇതു മുലപ്പാലിനെ ദുഷിപ്പിക്കുകയും ധാതുക്കളെ ക്ഷീണിപ്പിക്കുകയും ചെയ്യുമെന്നും അതിനാൽ പാടില്ലെന്നും പകരം കഞ്ഞി കുടിക്കുന്നതാണ് നല്ലതെന്നും ആയുർവേദത്തിൽ പറയുന്നു.

പ്രസവിച്ച സ്ത്രീകൾക്ക് ജീരകാരിഷ്ടം കൊടുക്കുന്നത് പതിവാണല്ലോ. ജീരകാരിഷ്ടം കുടിച്ചയുടനെ പാൽ കുഞ്ഞിന് കൊടുത്താൽ കുഞ്ഞിന് വയർ വേദന ഉണ്ടാവുന്നത് കാണാറുണ്ട്. അതിനാൽ ദശമൂലാരിഷ്ടം കൂടിയ അളവിലും ജീരകാരിഷ്ടം കുറഞ്ഞ അളവിലും ചേർത്ത് കൊടുക്കുന്നതായിരിക്കും നന്ന് !

*മിക്കവാറും ആളുകൾ കുഞ്ഞിന് പാലില്ല എന്നു പറഞ്ഞ് 28 ദിവസം കഴിയുമ്പോൾ കുറുക്ക് കൊടുക്കുന്ന ശീലം ഉണ്ട്. തീർത്തും നിരുത്സാഹപ്പെടുത്തേണ്ട ഒന്നാണ്* കുഞ്ഞ് ആറോ ഏഴോ തവണ മൂത്രമൊഴിക്കുകയും തൂക്കം ക്രമാനുഗതമായി വർദ്ധിക്കുകയും ചെയ്യുന്നുണ്ട് എങ്കിൽ ആവശ്യത്തിന് മുലപ്പാൽ ഉണ്ട് എന്നർത്ഥം.

മുലപ്പാലിനു പകരം എന്ത്?

മാതാവിനു മരണം സംഭവിക്കുക, കുഞ്ഞിനെ മുലയൂട്ടാൻ കഴിയാതെ വരുക, വേണ്ടത്ര മുലപ്പാൽ ഉണ്ടാകാതിരിക്കുക – എന്നീ സാഹചര്യങ്ങളിൽ രോഗങ്ങളില്ലാത്ത, പ്രസവിച്ച സ്ത്രീയോട് ആത്മ ബന്ധമുള്ളവളും ഏകദേശം അതേ
പ്രായവും മുലപ്പാൽ കുടിക്കുന്ന സ്വന്തം ശിശുവുള്ളവളുമായ മറ്റൊരു സ്ത്രീയെ (ധാത്രി – പോറ്റമ്മ ) ക്കൊണ്ടു മുലയൂട്ടണം.

അമ്മിഞ്ഞപ്പാല്‍ സൂക്ഷിച്ച് വയ്ക്കാനും ബാങ്കുകള്‍

പ്രസവശേഷം അമ്മയ്ക്ക് മുലപ്പാല്‍ നല്‍കാന്‍ കഴിയാതെ വരുകയും കുഞ്ഞിന് നേരിട്ട് മുലപ്പാല്‍ വലിച്ച് കുടിക്കാന്‍ കഴിയാതെ വരികയുമൊക്കെയുള്ള സന്ദര്‍ഭത്തില്‍ അമ്മയുടെ പാല്‍ പോഷക ഗുണങ്ങളൊന്നും തന്നെ നഷ്ടപ്പെടാതെ സൂക്ഷിച്ച് വയ്ക്കുന്നു. മുലപ്പാല്‍ കുറവുള്ള അമ്മമാര്‍ക്ക്‌ ഇത്തരം മിൽക്ക് ബാങ്ക്സ് ആശ്വാസമാണ്. സൂക്ഷ്മതയോടെയും വൃത്തിയോടെയും ശേഖരിച്ച് വയ്ക്കുന്ന ഇത്തരത്തിലുള്ള ബ്രസ്റ്റ് മില്‍ക്ക് ബാങ്കുകള്‍ ഇന്ത്യയില്‍ നിരവധിയുണ്ട്. 1980 ലാണ് WHO യും UNICEF ഉം കൂടി ഇങ്ങനെ ഒരു സംരഭം തുടങ്ങിയത്.

ആധുനിക ധാത്രിമാർ

മാസംതികയാതെ പ്രസവിച്ചുവീഴുന്ന കുഞ്ഞുങ്ങൾക്ക് മുലപ്പാലിന്റെ മാധുര്യം പകർന്നുനൽകി ജീവിതത്തിലേക്ക് തിരികെയെത്തിക്കുകയാണ് ചെന്നൈയിലെ ഒരുപറ്റം അമ്മമാർ. കുരുന്നുജീവൻ രക്ഷിക്കാൻ മുലപ്പാൽ അവശ്യം വേണ്ടിവരുന്ന ഘട്ടങ്ങളിൽ ഈ അമ്മമാർ സഹായത്തിനെത്തും. മുലപ്പാൽ നൽകാൻ സന്നദ്ധതയുള്ള അമ്മമാരെ ഉൾപ്പെടുത്തി ഇവർ ഫെയ്‌സ്ബുക്ക് ഗ്രൂപ്പും രൂപപ്പെടുത്തിയിട്ടുണ്ട്. നാച്വറൽ പാരന്റിങ് കമ്യൂണിറ്റി എന്ന ഈ ഗ്രൂപ്പിൽ 3400 അംഗങ്ങളുണ്ട്.

മറ്റുള്ള പാൽ നല്കുമ്പോൾ ശ്രദ്ധിക്കേണ്ടവ

അമ്മയുടെ സ്തന്യം തികയാതെ വരുമ്പോഴോ അല്ലാതെയോ മറ്റ് പാൽ കാച്ചി ക്കൊടുക്കുന്ന കുട്ടികൾക്ക് കഫക്കെട്ടുകാണാറുണ്ട്‌. ആട്ടിൻ പാൽ ആയാലും പശുവിന്റെ പാൽ ആയാലും അതിൽ ഓരില വേര്, മൂവില വേര്,ചെറുള വേര്, ചെറുവഴുതിന വേര്, മുത്തങ്ങ എന്നിവയിൽ ഏതെങ്കിലും ചതച്ചു കിഴി കെട്ടിയിട്ട് പാൽ കാച്ചി കുറുക്കി കൊടുക്കണം.

പശുവിന്റെയോ ആടിൻ്റെയോ ആണ് പാലെങ്കിൽ സമം വെള്ളം ചേർത്ത് തിളപ്പിക്കുക. മുഴുവൻ വെള്ളം വറ്റി പാൽ ബാക്കിയായാൽ വേണ്ടത്ര വെന്തതായി മനസ്സിൽ ആക്കി ഉപയോഗിക്കാം.. വേവാത്ത പാൽ ദഹിക്കില്ല. വെള്ളം ചേർത്തത് കഫക്കെട്ടും ഉണ്ടാക്കും.മുലപ്പാൽ വേണ്ടത്ര ഇല്ലെങ്കിൽ നറുവെണ്ണ കൊടുത്തും ശീലിപ്പിക്കാം.

സ്തനങ്ങളിൽ പാൽ കെട്ടി നിന്നാൽ

സ്തനങ്ങളില്‍ പാല്‍ കെട്ടി നിന്നും ചിലപ്പോള്‍ അണുബാധയുണ്ടാകാം. പാല്‍ കെട്ടിനില്‍ക്കാന്‍ അനുവദിക്കരുത്. കുഞ്ഞ് പാല്‍ കുടിക്കാത്തപ്പോള്‍ അധികമുണ്ടാകുന്ന പാല്‍ പിഴിഞ്ഞു കളയണം.പാൽ കെട്ടി നിന്ന് കല്ലിക്കുന്ന അവസ്ഥ ചില അമ്മമാരിൽ വേദനയുളവാക്കാറുണ്ട്. അമിതമായി പാൽ ഉണ്ടാവാതിരിക്കാൻ പിച്ചിപ്പൂക്കൾ ബ്രായിൽ വയ്ക്കുന്നതുപോലെയുള്ള നാടൻ രീതികൾ ചെയ്തുനോക്കുക.

മുലക്കണ്ണ് വിണ്ടുകീറുന്നത് മാറാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്തു നോക്കുക

 • ·കോവലില വെണ്ണയിൽചാലിച്ചു പുരട്ടുക.
 • ·ചെത്തിപ്പൂ നാളികേരപ്പാലിൽ കാച്ചിയത് പുരട്ടുക
 • ·തുളസിയില അരച്ചു ഇടാം
 • ·മത്തന്റെ ഞെട്ട് ഉപ്പ് ചേർത്ത് അരച്ചുപുരട്ടുന്നത് നല്ലതാണ്.
 • ·മുലപ്പാൽ തന്നെ പുരട്ടിയാലും നന്ന്*.

ഗർഭിണി ആകുന്ന സമയം മുതൽ തന്നെ സ്തന പരിചരണത്തിൽ ശ്രദ്ധിക്കുക. അതുപോലെ കുഞ്ഞിനു പാലു കൊടുക്കുന്ന ആദ്യ സമയം മുതൽ തന്നെ Black areola മുഴുവനും കുഞ്ഞിന്റെ വായിൽ ഉൾപ്പെടുത്താൻ ശ്രദ്ധിച്ചാൽ വിണ്ടു കീറൽ വരാതെ നോക്കാം.

മാതുരേവ പിബേത് സ്തന്യം തത്പരം ദേഹ വൃദ്ധയേ! [കുഞ്ഞിന് പുഷ്ടി ഉണ്ടാവണമെങ്കിൽ ബേബി ഫുഡ്‌ അല്ല മറിച്ചു അമ്മയുടെ പാൽ തന്നെ വേണമെന്ന് ആയുർവ്വേദം ഉപദേശിക്കുന്നു*

മുലയൂട്ടുന്നതിലുടെ കുഞ്ഞിനു മാത്രമല്ല അമ്മയ്ക്കും ആരോഗ്യം ലഭിക്കും . ബ്രെസ്റ്റ് കാൻസർ, ഹൃദ്രോഗങ്ങൾ, പക്ഷാഘാതം തുടങ്ങിയ അസുഖങ്ങൾ മുലയൂട്ടുന്ന അമ്മമാരിൽ കുറവാണന്ന്‌ പുതിയ പഠനങ്ങൾ തെളിയിക്കുന്നു.

ആരോഗ്യത്തെ മനസ്സിലാക്കി ,വാത്സല്യം ചൊരിഞ്ഞ് ,മനസ്സറിഞ്ഞ് മുലയൂട്ടാം … എപ്പോഴും ചിരിക്കുന്ന പൊന്നോമനകൾക്കായി…അറിയാത്തവരുടെ അറിവിലേക്കായി പരമാവതി ഷെയര്‍ ചെയുക .

കടപ്പാട് ; Dr. Soumya Ajin MD (Ay)

മുടി പനങ്കുല പോലെ വളരാന്‍ തൈര് ഉപയോഗിക്കേണ്ട വിധം

മുടികൊഴിച്ചില്‍ ഇന്ന് സര്‍വസാധാരണം ആയി കണ്ടുവരുന്ന ഒരു പ്രശ്നം ആണ് .മുടികൊഴിച്ചില്‍ ഉണ്ടാകുന്നതിന് കാരണങ്ങള്‍ പലതാണ് .ചില രോഗങ്ങള്‍ മൂലം മുടികൊഴിച്ചില്‍ ഉണ്ടാകാം അതുപോലെ തന്നെ ചില കാലാവസ്ഥകള്‍ ,വെള്ളം ,കെമിക്കലുകളുടെ അമിതമായ ഉപയോഗം ഇവയെല്ലാം മുടി കൊഴിയുന്നതിനു കാരണം ആകും .

മുടികൊഴിച്ചില്‍ തടഞ്ഞു മുടി സമൃദ്ധമായി വളരാന്‍ കെമിക്കലുകള്‍ ചേര്‍ന്നിട്ടുള്ള വസ്തുക്കള്‍ ഉപയോഗിക്കുന്നതിലും നല്ലത് പ്രകൃതിദത്തമായ വഴികള്‍തന്നെയാണ് .മുടികൊഴിച്ചില്‍ ഇല്ലാതാക്കാനും മുടി വളരുന്നതിനും സഹായിക്കുന്ന പല പ്രകൃതിദത്ത മാര്‍ഗങ്ങള്‍ ഉണ്ട് അതില്‍ ഏറ്റവും ഫലപ്രദമായ ഒരു വഴിയാണ് തൈരിന്‍റെ ഉപയോഗം .തൈര് ഉപയോഗിച്ച് തയാറാക്കാവുന്ന ചില ഹെയര്‍ പായ്ക്ക്കള്‍ പരിചയപ്പെടാം .

1)പുളിച്ച തൈര് ഹെയര്‍ പായ്ക്ക് .

പുളിച്ച തൈര് നല്ലൊരു ഹെയര്‍ പായ്ക്ക് ആണ് .എങ്ങനെയാണ് ഇത് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം .ഒരു കപ്പില്‍ കുറച്ച് പുളിപ്പ് കൂടുതലുള്ള തൈര് എടുക്കുക .ശേഷം ഈ തൈര് ഉപയോഗിച്ച്ത ലയോട്ടിയില്‍ നല്ലപോലെ മസ്സാജ് ചെയുക .അഞ്ഞുമുതല്‍ പത്തു മിനിട്ടുവരെ കുറഞ്ഞത്‌ ഇങ്ങനെ മസ്സാജ് ചെയണം .ശേഷം ഒരു മണിക്കൂര്‍ വെയിറ്റ് ചെയ്തശേഷം ഇളം ചൂടുവെള്ളം ഉപയോഗിച്ച് തല കഴുകിക്കളയുക .ആഴ്ചയില്‍ ഒന്നുമുതല്‍ രണ്ടു പ്രവശ്യംവരെ ഇങ്ങനെ ചെയുന്നത് മുടി കൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരാന്‍ സഹായിക്കുന്നതോടൊപ്പം താരനും ഇല്ലാതാക്കും .

2)തൈരും നാരങ്ങാ നീരും .

ഒരു ചെറിയ കപ്പില്‍ കുറച്ച് തൈര് എടുത്ത് അതില്‍ നാരങ്ങയുടെ നീര് ചേര്‍ക്കുക .ഇത് നല്ലതുപോലെ മിക്സ്‌ ചെയ്തതിനു ശേഷം തലയോട്ടിയില്‍ തേച്ചു പിടിപ്പിച്ചു നല്ലതുപോലെ മസ്സാജ് ചെയുക .ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയുക ഇങ്ങനെ ചെയുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കി മുടി വളരുന്നതിനും അതുപോലെതന്നെ താരനെ എന്നെന്നേക്കും ആയി ഇല്ലയിമ ചെയുന്നതിനും മുടിക്ക് നല്ല ആരോഗ്യവും തിളക്കവും കിട്ടുന്നതിനും ഉള്ള നല്ലൊരു വഴിയാണ് .

3)തൈരും തേനും

ഒരു ചെറിയ പാത്രത്തില്‍ തൈര് എടുത്തതിനു ശേഷം അതിലേക്കു രണ്ടു സ്പൂണ്‍ ശുദ്ധമായ തേന്‍ ചേര്‍ത്ത് നല്ലപോലെ ഇളക്കുക .ഈ മിശ്രിതം തലയോട്ടിയിലും മുടിയിലും നല്ലതുപോലെ തേച്ചു പിടിപ്പിക്കുക .കുറഞ്ഞത്‌ ഒരു മണിക്കൂര്‍ ഇങ്ങനെ വച്ചതിനു ശേഷം കഴുകിക്കളയാം.

4)തൈരും ചെറുപയര്‍ പൊടിയും

അല്‍പ്പം തൈരും ചെറുപയര്‍ പൊടിയും എടുത്ത് നല്ലപോലെ മിക്സ്‌ ചെയ്ത് പേസ്റ്റ് രൂപത്തില്‍ ആക്കുക .ഈ മിശ്രിതം തലയോട്ടിയിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക .കുറഞ്ഞത്‌ ഒരു മണിക്കൂര്‍ എങ്കിലും കഴിഞ്ഞ ശേഷം കഴുകിക്കളയാം.ആഴ്ചയില്‍ രണ്ടു പ്രാവശ്യം ഇങ്ങനെ ചെയുന്നത് നല്ല റിസള്‍ട്ട്‌ തരും .

5)തൈരും നെല്ലിക്കപ്പൊടിയും.

തൈരും നെല്ലിക്കാപ്പൊടിയും നല്ലപോലെ മിക്സ്‌ ചെയ്ത് പേസ്റ്റ് രൂപത്തിലാക്കി തലയോട്ടിയിലും തലമുടിയിലും തേച്ചു പിടിപ്പിക്കുക .ഒരു മണിക്കൂറിനു ശേഷം കഴുകിക്കളയാം .ആഴ്ചയില്‍ രണ്ടുതവണ ഇങ്ങനെ ചെയുക .

6)തൈരും ഉലുവയും

തൈരില്‍ ഉലവാപൊടി ചേര്‍ത്ത് മിക്സ്‌ ചെയ്ത് തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കുക .ഒരു മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം.ഇങ്ങനെ ചെയുന്നത് മുടികൊഴിച്ചില്‍ തടയുന്നതിനോടൊപ്പം മുടിക്ക് നല്ല ആരോഗ്യവും ബലവും കിട്ടുന്നതിനുള്ള ഒരു വഴി കൂടിയാണ് .

7)തൈരും മുട്ടയുടെ വെള്ളയും

ആഴ്ചയില്‍ ഒരിക്കല്‍ മുട്ടയുടെ വെള്ളയും തൈരും മിക്സ്‌ ചെയ്ത് തലയോട്ടിയിലും മുടിയിലും തേച്ചു പിടുപ്പിച്ചു മസ്സാജ് ചെയുന്നത് മുടികൊഴിച്ചില്‍ ഇല്ലാതാക്കി മുടി തഴച്ചു വളരുന്നതിനുള്ള നല്ലൊരു വഴിയാണ് .

8)തൈരും ഒലിവ് ഓയിലും

ഉണങ്ങി വരണ്ട തലയോട്ടിയും മുടികൊഴിചിലും ഇല്ലാതാക്കി മുടി തഴച്ചു വളരാന്‍ നല്ലൊരു വഴിയാണ് തൈരും ഒലിവ് ഓയിലും ചേര്‍ത്തുണ്ടാക്കുന്ന ഹെയര്‍ പായ്ക്ക് .ഒരു കപ്പ് തൈരില്‍ മൂന്നുമുതല്‍ നാല് സ്പൂണ്‍ വരെ ഒലിവ് ഓയില്‍ ചേര്‍ക്കുക .ഇത് നല്ലതുപോലെ മിക്സ്‌ ചെയ്തശേഷം തലയോട്ടിയില്‍ ഇതുപയോഗിച്ച് നല്ലതുപോലെ മസ്സാജ് ചെയുക .ഒരു മണിക്കൂര്‍ കഴിഞ്ഞു ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയുക .ആഴ്ചയില്‍ രണ്ടുമുതല്‍ മൂന്നു പ്രാവശ്യം വരെ ഇങ്ങനെ ചെയാം .

9)തൈരും തേനും ഒപ്പം നാരങ്ങാ നീരും

തലമുടി കൊഴിച്ചിലും തലയിലെ താരനും ഇല്ലാതാക്കി മുടിക്ക് കൂടുതല്‍ ആരോഗ്യവും കരുതും നല്‍ക്കുന്ന ഒരു ഹെയര്‍ പായ്ക്ക് ആണ് ഇത് .ഒരു നാരങ്ങാ പിഴിഞ്ഞതും രണ്ടു സ്പൂണ്‍ തേനും ഒരു കപ്പ്‌ തൈരില്‍ ചേര്‍ത്ത ശേഷം നന്നായി മിക്സ്‌ ചെയുക .ഇത് തലയോട്ടിയില്‍ നല്ലതുപോലെ തേച്ചു പിടിപ്പിക്കുക .അരമണിക്കൂറിനു ശേഷം ഇളം ചൂടുവെള്ളത്തില്‍ കഴുകിക്കളയാം .

മുകളില്‍ പറഞ്ഞ വഴികള്‍ എല്ലാം മുടികൊഴിച്ചില്‍ അകറ്റി മുടി വളരാന്‍ സഹായിക്കും .അപ്പോള്‍ ഈ ചെറിയ അറിവ് ഉപകാരപ്രദം എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ഷെയര്‍ ചെയുക .നിങ്ങളുടെ ഒരു ഷെയര്‍ നിങ്ങളുടെ സുഹൃത്തിനും ഈ അറിവ് പ്രയോജനപ്പെപെടാന്‍ കാരണമാകും .ഒപ്പം നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ഞങ്ങളെ അറിയിക്കുക .

നിങ്ങളുടെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ ആ 4 വഴികള്‍ ഇതാ !

രോഗങ്ങള്‍ തടയാന്‍ ശരീരത്തിന് പ്രതിരോധശേഷി അത്യാവശ്യമാണ്. പ്രതിരോധശേഷി ഓരോരുത്തര്‍ക്കും ജനനത്തോടെ സ്വാഭാവികമായി ലഭിയ്ക്കുമെങ്കിലും ഇതിനെ തളര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്ന പല ഘടകങ്ങളുമുണ്ട്. ആരോഗ്യവും പ്രതിരോധശേഷിയുമില്ലെങ്കില്‍ രോഗങ്ങള്‍ വളരെ വേഗം പിടികൂടും. പ്രതിരോധശേഷി കുറയുന്നവരെയാണ് പകര്‍ച്ചവ്യാധികള്‍ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ പിടികൂടുക. ഈ 4 വഴികൾ ശീലിച്ചാൽ ഈസിയായി രോഗത്തെ അകറ്റി നിർത്ത:

1, പ്രകൃതിയോടൊപ്പം ചെലവഴിക്കുക
പ്രകൃതിദത്തമായ അന്തരീക്ഷത്തില്‍ ദിവസവും രണ്ടു മണിക്കൂറെങ്കിലും ചെലവഴിക്കുക. രാവിലത്തെ വ്യായാമം നഗരത്തിലെ തിരക്കില്‍നിന്ന് മാറി, പ്രകൃതിദത്തമായ സ്ഥലങ്ങളിലാക്കുക. ദിവസവും രണ്ടുമണിക്കൂറെങ്കിലും ഇത്തരത്തില്‍ സമയം ചെലവഴിക്കുന്നത് പ്രതിരോധശേഷി വര്‍ദ്ദിപ്പിക്കാന്‍ സഹായകരമാകും.

2, ഭക്ഷണനിയന്ത്രണം
കൊഴുപ്പേറിയതും അനാരോഗ്യകരവുമായ ഭക്ഷണശീലം ഉപേക്ഷിക്കു. ഫാസ്റ്റ് ഫുഡ്, കോളകള്‍, ബേക്കറി ഭക്ഷണം, പ്രോസസ്ഡ് ഫുഡ് എന്നിവയൊക്കെ അനാരോഗ്യകരമാണെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഇവ പൂര്‍ണമായും ഉപേക്ഷിച്ച്‌ ആരോഗ്യകരമായതും പ്രകൃതിദത്തവുമായ ഭക്ഷണം സമയത്ത് കഴിക്കുക. ഒപ്പം ആവശ്യത്തിന് വെള്ളവും കുടിക്കുക. പ്രതിരോധശേഷി വര്‍ദ്ധിക്കും. കുട്ടികളില്‍ പ്രതിരോധശേഷി നശിപ്പിക്കുന്നത് ഇത്തരം ബേക്കറി ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതുകൊണ്ടാണ്. അതുകൊണ്ടാണ് മുതിര്‍ന്നവരെ അപേക്ഷിച്ച്‌ കുട്ടികളെ വളരെവേഗം അസുഖം പിടിപെടുന്നതും.

3, സാമൂഹികബന്ധവും സന്തുഷ്ടജീവിതവും
സമൂഹത്തില്‍ ഒപ്പം ജീവിക്കുന്നവരുമായി ഊഷ്മളമായ ബന്ധം കാത്തുസൂക്ഷിക്കുക. സന്തോഷകരമായ ജീവിതം നയിക്കാന്‍ ശ്രമിക്കുക. ഇത് ഒറ്റപ്പെട്ട് ജീവിക്കുന്നവരെ അപേക്ഷിച്ച്‌ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായകരമായ കാര്യമാണ്. ഇങ്ങനെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനുമാകും.

4, ചിരിക്കുക, സന്തോഷിക്കുക
ചിരിയും സന്തോഷവും നിറഞ്ഞ ജീവിതം ആരാണ് ആഗ്രഹിക്കാത്തത്? എന്നാല്‍ തിരക്കേറിയ ജീവിതവും ബന്ധങ്ങളിലുള്ള പൊരുത്തക്കേടുമൊക്കെ കാരണം കടുത്ത മാനസികസമ്മര്‍ദ്ദവും വിഷാദവും അനുഭവിക്കുന്നവരുടെ എണ്ണം കൂടിവരുന്നു. ജീവിതത്തിലെ പ്രശ്നങ്ങളൊക്കെ മാറ്റിവെച്ച്‌ പരമാവധി ചിരിക്കാനും സന്തോഷിക്കാനും ശ്രമിക്കുക. ചിരിക്കുമ്ബോള്‍ ശരീരത്തിലെ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്ന ആന്റിബോഡികളുടെ ഉല്‍പാദനം ക്രമാതീതമായി വര്‍ദ്ധിക്കും. ഇത് പ്രതിരോധശേഷി വര്‍ദ്ധിക്കാന്‍ കാരണമാകും.

പച്ചക്കായ; ഏത് കൂടിയ പ്രമേഹത്തിനും മിനുട്ട്ചികിത്സ..

പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് ഇന്നത്തെ കാലത്ത് നമ്മളില്‍ പലരും. ഇവരില്‍ തന്നെ പ്രായമായവരും ചെറുപ്പക്കാരും എന്തിനധികം കുട്ടികളെപ്പോലും പലപ്പോഴും പ്രമേഹം പ്രശ്‌നത്തിലാക്കാറുണ്ട്. മാറിക്കൊണ്ടിരിക്കുന്ന ജീവിത ശൈലിയും ഭക്ഷണശീലവും തന്നെയാണ് പലപ്പോഴും പ്രമേഹത്തിന്റെ പ്രധാന ഉറവിടം.

ചിലപ്പോഴെല്ലാം പാരമ്പര്യവും ഇതിന്റെ പിന്നിലെ പ്രധാന കാരണമാണ്. എന്നാല്‍ വെറും ചുരുങ്ങിയ സമയം കൊണ്ട് പ്രമേഹം മാറ്റാന്‍ പച്ചക്കായയില്‍ ഒരു വിദ്യയുണ്ട്. അതിനായി ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പച്ചക്കായ കൊണ്ട് എങ്ങനെ പ്രമേഹത്തെ ഇല്ലാതാക്കാം എന്ന് നോക്കാം.

പച്ചക്കായയുടെ ഗുണങ്ങള്‍
നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പച്ചക്കായ. പൊട്ടാസ്യത്തിന്റെ കലവറ. പൊട്ടാസ്യം മാത്രമല്ല ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് പച്ചക്കായ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്ക്കുന്നതെന്ന് നോക്കാം.

പ്രമേഹത്തിന്റെ ഒറ്റമൂലി
പ്രമേഹത്തിന് പരിഹാരം നല്‍കാന്‍ ഏറ്റവും മികച്ചതാണ് പച്ചക്കായ. പ്രമേഹത്തെ പ്രതിരോധിയ്ക്കാന്‍ പച്ചക്കായ എന്ത് ചെയ്യണം എന്ന് നോക്കാം.

സ്‌റ്റെപ് 1
അഞ്ച് പച്ചക്കായ നല്ലതു പോലെ കഴുകി വൃത്തിയാക്കി എടുക്കാം. ഇത് 10 മിനിട്ടോളം കുക്കറില്‍ വേവിച്ചെടുക്കാം.

സ്‌റ്റെപ് 2
പത്ത് മിനിട്ട് വേവിച്ച ശേഷം പച്ചക്കായ നല്ലതു പോലെ ഉടച്ചെടുക്കണം. ശേഷം അല്‍പം ഐസ് ക്യൂബ്‌സ് ഇതിലേക്ക് ചേര്‍ക്കാം. അല്‍പസമയം തണുക്കാനായി വെയ്ക്കണം.

സ്റ്റെപ് 3
തണുത്ത ശേഷം പുറത്തേക്കെടുത്ത് ഐസ് ക്യൂബ് എല്ലാം മറ്റൊരു പാത്രത്തിലേക്ക് മാറ്റി വീണ്ടും തണുക്കാനായി വെയ്ക്കണം. ശേഷം നിങ്ങള്‍ക്കിഷ്ടപ്പെട്ട ജ്യൂസില്‍ ഈ ഐസ്‌ക്യൂബ്‌സ് ചേര്‍ത്ത് കഴിയ്ക്കാവുന്നതാണ്.

ഒരാഴ്ച സ്ഥിരമായി
സ്ഥിരമായി ഒരാഴ്ച കഴിച്ച് നോക്കൂ. പ്രമേഹത്തിനെ വേരോടെ വെറും ചുരുങ്ങിയ സമയം കൊണ്ട് ഇല്ലാതാക്കാം.

എല്ലിന്റേയും പല്ലിന്റേയും ആരോഗ്യം
പ്രമേഹ നിയന്ത്രണത്തിന് മാത്രമല്ല ഇതിലുള്ള മഗ്നീഷ്യം എല്ലിനും പല്ലിനും ബലവും ഉറപ്പും നല്‍കുന്നതിനും മുന്നിലാണ്. മാത്രമല്ല മസിലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

ദഹനം സുഗമമാക്കുന്നു
നല്ല രീതിയില്‍ ദഹനം നടക്കാനും പച്ചക്കായ സഹായിക്കുന്നു. ദഹനസംബന്ധമായ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം നല്‍കുകയും ശരീരത്തിലേയും രക്തത്തിലേയും മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

അമിതഭാരത്തിന് പരിഹാരം
അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും നല്ലൊരു പരിഹാരമാണ് പച്ചക്കായ. പച്ചക്കായ സ്ഥിരമായി കഴിയ്ക്കുന്നത് ഭാരം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കും.

ഹൃദയപ്രവര്‍ത്തനങ്ങള്‍
ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പച്ചക്കായ. ഇതിലുള്ള പൊട്ടാസ്യവും മിനറല്‍സും ഹൃദയത്തിന്റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു

തേനില്‍ കുതിര്‍ത്ത ബദാം കഴിച്ചാലുള്ള ആരോഗ്യ ഗുണങ്ങള്‍ അറിയാമോ ?

 

 

ആരോഗ്യഗുണങ്ങള്‍ ഒട്ടനവധിയുള്ള ഒരു ഭക്ഷണവസ്തുവാണ് ബദാം. പലതരം വൈറ്റമിനുകളും പോഷകങ്ങളുമെല്ലാം അടങ്ങിയ ഇത് നല്ല കൊളസ്‌ട്രോളിന്റെ ഉറവിടം കൂടിയാണ്. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനുമെല്ലാം ബദാം സഹായകമാണെന്നെന്നതാണ് ഒരു പ്രധാന വസ്തുത.

ബദാം തേനില്‍ കുതിര്‍ത്തും പാലില്‍ കുതിര്‍ത്തും വെള്ളത്തില്‍ കുതിര്‍ത്തുമെല്ലാം ഉപയോഗിയ്ക്കാം. തേനില്‍ കുതിര്‍ത്ത ബദാം കഴിയ്ക്കുന്നതു കൊണ്ടുള്ള ഗുണങ്ങളെന്തെല്ലാമാണെന്ന് നോക്കാം.

തടിയും വയറും കുറയാനുള്ള മികച്ചൊരു വഴിയാണ് തേനില്‍ കുതിര്‍ത്ത ബദാം. തേന്‍ സ്വാഭാവികമായും തടി കുറയ്ക്കാന്‍ സഹായിക്കും. ബദാമുമായി ചേരുമ്പോള്‍ അതിന്റെ ഗുണങ്ങള്‍ ഇരട്ടിയാകുകയും ചെയ്യും. ശരീരത്തിന് പ്രതിരോധശേഷി നല്‍കാനുള്ള പ്രധാനപ്പെട്ടൊരു വഴികൂടിയാണിത്.

അതോടൊപ്പം ഹൃദയത്തെ ആരോഗ്യകരമായി നിലനിര്‍ത്താനും ഇതിന് സാധിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, കാല്‍സ്യം, സിങ്ക്, അയേണ്‍ തുടങ്ങിയവയെല്ലാം ഹൃദയത്തിന് ഉത്തമമാണ്.

തേനില്‍ കുതിര്‍ത്ത ബദാമില്‍ ധാരാളം ഫ്‌ളേവനോയ്ഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രോസ്‌റ്റേറ്റ്, സ്തനാര്‍ബുദങ്ങള്‍ എന്നിവ തടയാനുള്ള നല്ലൊരു വഴിയുമാണ്. തേനില്‍ കുതിര്‍ത്ത ബാദാം ഫോളിക് ആസിഡിന്റെ ഉറവിടം കൂടിയാണ്. ഇത് ഗര്‍ഭകാലത്ത് ഏറെ ഗുണം ചെയ്യുകയും ചെയ്യും.

ആരോഗ്യത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കുമെല്ലാം തേനില്‍ കുതിര്‍ന്ന ബദാം ഫലപ്രധമാണ്. ഇവ ചര്‍മത്തിന്റെ വരണ്ട സ്വാഭാവം നീക്കുകയും ചര്‍മത്തിന് ചെറുപ്പം നല്‍കുകയും ചെയ്യും. മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും അത്യുത്തമമായ ഒന്നുകൂടിയാണ് ഇത്.

കടപ്പാട്-http:funbookmedia.net© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate