অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കൂടുതല്‍ ആരോഗ്യ അറിവുകള്‍

കൂടുതല്‍ ആരോഗ്യ അറിവുകള്‍

മനസ് താളംതെറ്റുമ്പോള്‍

കുഞ്ഞ് ജനിച്ച് അഞ്ചുവയസുവരെ അച്ഛനമ്മമാരുടെ സ്‌നേഹവും കരുതലും ഏറെ ആവശ്യമുള്ള സമയമാണ്. ഈ സമയത്ത് കുട്ടി മുഖ്യമായും അനുകരിക്കുന്നത് അച്ഛനമ്മമാരെയാണ്. ജനിച്ചു വീഴുന്നതുമുതല്‍ അവര്‍ കാണുന്ന മാതൃകകളാണ് രക്ഷിതാക്കള്‍.

കോളജിലെ സമര്‍ത്ഥനായ വിദ്യാര്‍ഥിയാണ് രാജീവ്. മനഃശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നു. പ്രസംഗിക്കാനുള്ള അവന്റെ കഴിവ് കോളജില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ളതാണ്. ചിരിച്ചമുഖത്തോടെയല്ലാതെ അവനെ ആരും ഇതുവരെ കണ്ടിട്ടില്ല.

അത്യാവശ്യം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊക്കെയുണ്ടെങ്കിലും പഠനത്തില്‍ അവന്‍ ഒരിക്കലും പിന്നോക്കമായിരുന്നില്ല. അതിനാല്‍തന്നെ അധ്യാപകരുടെ മുന്‍പിലും അവന്‍ നല്ല കുട്ടിയെന്ന പേര് സ്വന്തമാക്കി. വളരെ അപൂര്‍വമായിട്ടല്ലാതെ കോളജില്‍ വരാതിരുന്നിട്ടില്ല.

സമരത്തിനുപോലും കോളജിലെത്തുന്ന അവനെ കൂട്ടുകാര്‍ കളിയാക്കുമായിരുന്നു. അപ്പോള്‍ അവന്‍ തമാശയായി പറയും ‘ഇതല്ലേ എന്റെ ലോകം’. എന്നാല്‍ കുറച്ചു ദിവസമായി അവനെ കോളജില്‍ കാണുന്നില്ല. ആര്‍ട്ട്‌സ്‌ഡേ അടുത്തുവരുന്നു.

പല പരിപാടിക്കും പങ്കെടുക്കുന്നുണ്ട്. എന്തു കാരണമുണ്ടായാലും അവന്‍ വരേണ്ടതാണ്. പിന്നെ അവനിതു എന്തുപറ്റി കൂട്ടുകാര്‍ അതിശയിച്ചു.

അന്വേഷിക്കാമെന്നുവച്ചാല്‍ അവന്റെ വീടിനെക്കുറിച്ചും, ബന്ധുക്കളെക്കറിച്ചും ആര്‍ക്കും വ്യക്തമായ ധാരണയില്ല. അല്ലെങ്കില്‍ അവന്‍ അതൊന്നും മറ്റുള്ളവരോട് പറഞ്ഞട്ടില്ലായെന്നതാണ് സത്യം. കടന്നുപോയ ദിവസങ്ങളിലൊന്നില്‍ അവര്‍ ആ ഞെട്ടിക്കുന്ന വാര്‍ത്തകേട്ടു രാജീവ് ആത്മഹത്യചെയ്തു.

ആത്മഹത്യയ്‌ക്കെതിരെ നിരന്തരം പ്രസംഗിച്ചിരുന്ന, കൂട്ടുകാര്‍ ആത്മഹത്യയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അവന്‍ പറയുമായിരുന്നു ‘ഭീരുക്കളല്ലേ ആത്മഹത്യചെയ്യുന്നത്’ എന്തിനേയും നേരിടാന്‍ മനോധൈര്യമുള്ള രാജീവ് ആത്മഹത്യ ചെയ്യുകയോ കൂട്ടുകാര്‍ക്കും അധ്യാപകര്‍ക്കും അത് അംഗീകരിക്കാന്‍ കഴിയുന്നതിനപ്പുറമായിരുന്നു.

പാരമ്പര്യമായി രാജീവിന്റെ കുടുംബത്തില്‍ മാനസികരോഗം കണ്ടുവന്നിരുന്നു. ഇക്കാരണത്താല്‍ ചുറ്റുപാടുമുള്ളവര്‍ രാജീവിന്റെ കുടുംബത്തോട് എപ്പോഴും ഒരു അകല്‍ച്ചപാലിച്ചിരുന്നു.
ഇതുകൊണ്ട് രാജീവ് കുടുംബത്തെക്കുറിച്ചുള്ള വിവരങ്ങള്‍ സുഹൃത്തുകള്‍ക്കു മുന്‍പില്‍ മറച്ചുവച്ചു. ആ രോഗംതന്നെയും പിടികൂടുമെന്ന ഭയം വളരെ ചെറുപ്പത്തില്‍തന്നെ രാജീവിന്റെ മനസില്‍ കടന്നുകൂടിയിരുന്നു.

അല്ലെങ്കില്‍ മറ്റുള്ളവരുടെ മുനവെച്ച വാക്കുകളില്‍ ഇത് നിറഞ്ഞുനിന്നിരുന്നു. പല രാത്രികളിലും അവന്‍ പേടിച്ചു നിലവിളിക്കുകയും ഉറങ്ങാതിരിക്കുകയും ഒക്കെ ചെയ്തിരുന്നു.
എന്നാല്‍ പുറംലോകത്ത് അവന്‍ പൂര്‍ണ സന്തോഷവാനായിരുന്നു. ഏകാന്തതകളില്‍ ഈ ചിന്തകള്‍ രാജീവിനെ അലട്ടികൊണ്ടിരുന്നു. അങ്ങനെയുള്ള നിമിഷങ്ങളിലൊന്നിലായിരിക്കണം സ്വന്തം ജീവന്‍ കളയാന്‍ രാജീവ് തീരുമാനിച്ചത്.

പിടിച്ചാല്‍ കിട്ടാതെ മനസ്

മനുഷ്യമനസ് പ്രവചനാതീതമാണ്. ഒരു ഞാണിന്മേല്‍കളി ഏതു നിമിഷവും ആ ഞാണ്‍ പൊട്ടിപോകാവുന്നതേയുള്ളു. ഇങ്ങനെയാണ് സൈക്കോളജിസ്റ്റുകള്‍ മനുഷ്യമനസിനെ നിര്‍വചിച്ചിരിക്കുന്നത്.

മറ്റനേകം രോഗങ്ങള്‍പോലെ ഒന്നല്ലേ മാനസികരോഗവും. ശരിയായ പരിചരണവും, സംരക്ഷണവുമല്ലേ മാനസികരോഗിക്കാവശ്യം. കുടുംബത്തില്‍ ആര്‍ക്കെങ്കിലും മാനസിക രോഗമുണ്ടായാല്‍ ബാക്കിയുള്ളവരെയെല്ലാം ആ കണ്ണിലൂടെ നോക്കി കാണുന്നത് തെറ്റായ രീതിയല്ലേ. സമൂഹം മാനസിക രോഗത്തെ ‘വെറുക്കപ്പെട്ട അവസ്ഥയായിട്ടാണ്’ കാണുന്നത്.

മദ്യപിക്കുമ്പോൾ ശരീരത്തിനു സംഭവിക്കുന്നത്?

സ്ഥിരം മദ്യപിക്കുന്നവരാണെങ്കിലും തലവേദനയും ശരീരവേദനയും മന്ദതയുമൊക്കെയായി രാവിലെ എണീക്കുമ്പോൾ തോന്നും മദ്യം ആരോഗ്യത്തിന് ഹാനികരമാണെന്ന്. പക്ഷേ സുഹൃത്തുക്കളുമൊത്ത് വട്ടമിരിക്കുമ്പോള്‍ അതെല്ലാം വീണ്ടും മറക്കുകയും ചെയ്യും. മദ്യപാനം നിർത്തിയാൽ എന്തൊക്കെയാണ് ഗുണമെന്നറിയേണ്ടേ,

മദ്യപിക്കുമ്പോൾ നമ്മുടെ ശരീരത്തിന് സംഭവിക്കുന്നതും മദ്യം ഉപേക്ഷിക്കുമ്പോള്‍ നമ്മുടെ ശരീരത്തിനു സംഭവിക്കുന്നതും ഒരു പഠനത്തിലൂടെ വ്യക്തമാക്കുകയാണ് ആൽക്കഹോൾ ഡി-അഡിക്ഷൻ വിദഗ്ദയായ ഡോ നിയാൽ കാംപ്ബെൽ.

24 മണിക്കൂറിനുള്ളിൽ

മദ്യപിക്കുമ്പോൾ ഏറ്റവും പെട്ടെന്നുണ്ടാകുന്ന പ്രത്യാഘാതമാണ് ഹാംഗോവർ. മദ്യപാനം നിയന്ത്രിക്കുമ്പോൾതന്നെ നമ്മുടെ ശരീരം ശുദ്ധമാകുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണഗതിയിലാകുന്നു. ബുദ്ധിയും ബോധവുമൊക്കെ ശരിക്കും പ്രവർത്തിക്കുന്നു. മാനസിക സമ്മർദ്ദം കുറയുന്നു. മാത്രമല്ല പോക്കറ്റിൽ കൂടുതൽ കാശും മിച്ചം പിടിക്കാൻ കഴിയും.

ഒരാഴ്ചക്കുള്ളിൽ

മദ്യപാനം ഉറക്കക്കുറവിന് കാരണമാകുമെന്ന് നമുക്കറിയാം. മാത്രമല്ല ശരീരത്തിലെ ജലാംശം കൂടുതൽ നഷ്ടപ്പെടാൻ കാരണമാകുകയും ചെയ്യും. എന്നാൽ മദ്യപാനം നിർത്തി ഒരാഴ്ചക്കുള്ളി‍ൽ ഉറക്കം സാധാരണഗതിയിലാകുമത്രെ. മാത്രമല്ല കൂടുതൽ ഉന്മേഷം തോന്നുകയും ചെയ്യും.

രണ്ടു ദിവസത്തിനകം

ആൽക്കഹോളിലെ കലോറിയുടെ അംശം വളരെക്കൂടുതലാണ്. ശരീരത്തിന് ഒരു ഗുണവും തരാത്ത കലോറിയാണ് മദ്യത്തിലൂടെ ശരീരത്തിനുള്ളിൽ ചെല്ലുന്നത്. ഇത് ഉപേക്ഷിക്കുന്നത് അമിതഭാരം കുറയാൻ സഹായകമാകും.

3-4 ആഴ്ചക്കുള്ളിൽ

മദ്യപാനം രക്തസമ്മർദ്ദം വർദ്ധിക്കാൻ കാരണമാകും. മദ്യപാനം പൂർണമായും നിർത്തി ആഴ്ചകൾക്കുള്ളിൽ പ്രകടമായ വ്യത്യാസം കാണാനാകും.

4-8 ആഴ്ചക്കുള്ളിൽ

കരളിന്റെ പ്രവർത്തനം മെച്ചപ്പെടാൻ തുടങ്ങും. അമിതമായ ബിയർ-വൈൻ ഉപയോഗം ഫാറ്റി ലിവർ ഉണ്ടാക്കും. മദ്യപാനം പൂർണമായും നിർത്തിയാൽ‌ ഫാറ്റി ലിവറിനെ ഭയപ്പെടേണ്ടതില്ല.

ഒരു മാസത്തിനുള്ളിൽ

മദ്യപാനികളെ കണ്ടാൽ പലപ്പോഴും നമുക്കു തിരിച്ചറിയാൻ കഴിയാറുണ്ട്. ആൽക്കഹോൾ ഇവരുടെ ത്വക്കിന് വരുത്തുന്ന കേടുപാടു കാരണമാണ് ഇതിനു സാധിക്കുന്നത്. മദ്യപാനം നിർത്തിയവരെ കണ്ടാൽ കാഴ്ചയിൽത്തന്നെ വ്യത്യാസമറിയാനും സാധിക്കും.

വാര്‍ധക്യം ആസ്വാദ്യകരമാക്കാം

വാര്‍ധക്യം എന്നത് കേവലം ഒരു ശാരീരികാവസ്ഥമാത്രമായി കാണാന്‍ കഴിയുന്നതല്ല. ഇന്നിതൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുന്നു.

വാര്‍ധക്യം അനിവാര്യമാണ്. അതു മരണം പോലെ മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ടിട്ടുള്ള ഒരു അവസ്ഥയാണ്. എന്നാല്‍ വാര്‍ധക്യം ഗ്ഗ സമം മരണം എന്ന സമവാക്യമാണ് നാം പൊളിച്ചെഴുതേണ്ടത്.

ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് ഇന്ത്യയിലെ 9 ശതമാനത്തില്‍ കൂടുതല്‍ ആളുകള്‍ അറുപതു വയസിനു മുകളില്‍ പ്രായമുള്ളവരാണ്. കേരളത്തില്‍ ഇത് 11 ശതമാനത്തിനു മുകളിലാണ്.

2025 ഓടു കൂടി ഇത് 20 ശതമാനത്തിന് മുകളിലാവുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. 2050 ഓടു കൂടി ലോക ജനസംഖ്യയുടെ നാലിലൊന്നു പേര്‍ 60 വയസിന് മുകളിലുള്ളവരായിരിക്കും.
വാര്‍ധക്യം എന്നത് കേവലം ഒരു ശാരീരികാവസ്ഥമാത്രമായി കാണാന്‍ കഴിയുന്നതല്ല. ഇന്നിതൊരു സാമൂഹിക പ്രശ്‌നമായി മാറിയിരിക്കുന്നു.

പണ്ടെത്തേതില്‍ നിന്നും വ്യത്യസ്തമായി വാര്‍ധക്യത്തിനും വാര്‍ധക്യകാല സംരക്ഷണത്തിനും ഏറെ പ്രാധാന്യം കൈവന്നതിനും ജെറിയാട്രിക് മെഡിസിന്‍ എന്ന ഒരു പുതിയ വിഭാഗം തന്നെ രൂപപ്പെട്ടതിനും പിന്നില്‍ ഒന്നിലേറെ ഘടകങ്ങളുണ്ട്.

 1. ശരാശരി ആയുര്‍ദൈര്‍ഘ്യത്തിലുണ്ടായ വര്‍ധനമെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍, വൈദ്യശാസ്ത്രരംഗത്തെ നൂതനമായ കണ്ടുപിടുത്തങ്ങള്‍ എന്നിവയൊക്കെ കാരണം ഗുരുതരമായ പല രോഗങ്ങളും ഇന്ന് പടിക്കു പുറത്താണ്. കൂടാതെ ഉള്ള രോഗങ്ങളില്‍ മിക്കവയും നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചികിത്സകളും ഇന്ന് ലഭ്യമാണ്.
 2. കുടുംബ ഘടനയിലും ബന്ധത്തിലും വന്ന മാറ്റങ്ങള്‍പാശ്ചാത്യരാജ്യങ്ങളില്‍ നിന്നും വിഭിന്നമായി ഇന്ത്യയില്‍ നിലനില്‍ക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥയില്‍ വൃദ്ധജനങ്ങളുടെ സംരക്ഷണം മറ്റ് കുടുംബങ്ങളുടെ ചുമതലയായിരിക്കുന്നു. അണുകുടുംബങ്ങളുടെ ആവിര്‍ഭാവത്തോടെ ഈ സ്ഥിതിക്ക് മാറ്റങ്ങള്‍ വരികയും വൃദ്ധജനങ്ങളുടെ സംരക്ഷണം ഒരു ബാധ്യതയാവുകയും ചെയ്തു.
 3. ജോലിയുടെ സ്വഭാവം, റിട്ടയര്‍മെന്റ് പ്രായം എന്നിവയില്‍ വന്ന മാറ്റങ്ങള്‍കാര്‍ഷിക വൃത്തിയിലൂടെ ജീവിതം മുന്നോട്ട് പോയിരുന്ന കാലത്ത് ജനങ്ങള്‍ കൂടുതല്‍ വര്‍ഷം ക്രിയാത്മകമായ ജീവിതം നയിച്ചിരുന്നു.

മാനസിക പിരിമുറുക്കങ്ങളും രോഗങ്ങളും ഇവരില്‍ വളരെ കുറവായിരുന്നു. എന്നാല്‍ കൂടുതല്‍ ആളുകള്‍ മറ്റുജോലികളിലേക്ക് തിരിഞ്ഞപ്പോള്‍ റിട്ടയര്‍മെന്റ് വളരെ നേരത്തേയായി. സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയും വിരസതയും കൂടിച്ചേര്‍ന്ന ഒരു ഒരു ദീര്‍ഘകാല വാര്‍ധക്യമാണ് അവരെ കാത്തിരിക്കുന്നത്.

മുകളില്‍ പറഞ്ഞ കാരണങ്ങള്‍ എല്ലാം ചേര്‍ന്ന് വാര്‍ധക്യകാല ജീവിതം ദുഷ്‌കരമാകുന്ന ഒരു അവസ്ഥയാണ് ഇന്ന് പൊതുവേ കാണാനാവുന്നത്. വാര്‍ധക്യത്തിന്റെ അനിവാര്യതയെ തടുത്ത് നിര്‍ത്താനായില്ലെങ്കിലും അല്‍പമൊന്ന് ശ്രദ്ധവച്ചാല്‍ വാര്‍ധക്യം കൂടുതല്‍ ക്രിയാത്മകവും ആസ്വാദ്യകരവുമാക്കാം.

എന്നാല്‍ ഇത് കൂടുതല്‍ ഫലപ്രദമാകണമെങ്കില്‍ അതിനുള്ള തയാറെടുപ്പുകള്‍ വളരെ നേരത്തേ തുടങ്ങേണ്ടതുണ്ട്. ആസ്വാദ്യകരമായ ഒരു വാര്‍ധക്യ ജീവിതത്തിന് അവശ്യം വേണ്ടുന്ന കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സാമ്പത്തിക സുരക്ഷിതത്വം

ആരോഗ്യം പോലെ ഏറെ പ്രധാനമാണ് സാമ്പത്തിക സുരക്ഷിതത്വം. വൃദ്ധജനങ്ങളുടെ ജീവിതം ദുരിത മയമാക്കുന്നതിന് ഒരു പ്രധാന കാരണം സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയാണ്.
സമ്പത്തുകാലത്ത് തൈ പത്തുവച്ചാല്‍ ആപത്തുകാലത്ത് കാ പത്തു തിന്നാം എന്ന ചൊല്ല് ഓര്‍ക്കുക. ജോലി ചെയ്യാന്‍ ആരോഗ്യമുള്ള കാലത്തു തന്നെ ഭാവിയിലേക്കു വേണ്ട ചിട്ടയായ നിക്ഷേപങ്ങള്‍ അവനവന്റെ സാമ്പത്തിക സ്ഥിതിയനുസരിച്ച് നടത്തണം.

സര്‍ക്കാര്‍ ജോലിയുടെ സുരക്ഷിതത്വം ഉള്ളവര്‍ക്കുപോലും താങ്ങാന്‍ കഴിയുന്നതല്ല ഇക്കാലത്തെ വര്‍ധിച്ച ചികിത്സാ ചിലവുകള്‍. <br />ഗൃഹ നിര്‍മാണത്തിനും മറ്റും എടുക്കുന്ന ലോണുകള്‍ ആരോഗ്യവും ജോലിയുമുള്ള കാലത്തു തന്നെ അടച്ചുതീര്‍ക്കാവുന്ന തരത്തില്‍ വേണം പ്ലാന്‍ ചെയ്യാന്‍.

മക്കള്‍ വലുതായാല്‍ സ്വത്ത് മുഴുവന്‍ അവരുടെ പേരില്‍ എഴുതിക്കൊടുത്ത് പടിയിറക്കപ്പെടുന്ന വൃദ്ധജനങ്ങള്‍ ഇന്ന് ഏറെയുണ്ട്.

സ്വന്തം സുരക്ഷിതത്വത്തിന് ആവശ്യമുള്ളതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ മാത്രം അതിനു മുതിരുകയും അല്ലാത്ത പക്ഷം കാലശേഷം മാത്രമേ സ്വത്തുവകകള്‍ മക്കള്‍ക്കു കൊടുക്കു എന്നു തീരുമാനിക്കുകയും ചെയ്താല്‍ ഇത്തരം ദുര്‍ഗതി ഒഴിവാക്കാം.

മാത്രവുമല്ല, എന്തിനും ഏതിനും മക്കളെ ആശ്രയിക്കേണ്ടിവരുന്നത് ആത്മവിശ്വാസത്തെയും മാനസികാരോഗ്യത്തെയും തകര്‍ക്കുന്ന കാര്യമാണ്. വാര്‍ധക്യത്തിലെത്തുന്നതിനു മുമ്പും അതിനു ശേഷവും പ്രാധാന്യത്തോടെ കാണേണ്ടതാണ് സാമ്പത്തിക സുരക്ഷ.

മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഉള്‍പ്പെടെയുള്ള ഇന്‍ഷുറന്‍സ് പോളിസികളിലും പെന്‍ഷന്‍ പ്ലാനുകളിലും നിക്ഷേപങ്ങള്‍ നടത്തുന്നതും നല്ലതാണ്.

വിരസതയാണ് വൃദ്ധജനങ്ങളെ ഏറെ അലട്ടുന്ന മറ്റൊരു കാര്യം. ജീവിതയാത്രയ്ക്ക് വേഗത കൂടിയ ഇക്കാലത്ത് മക്കള്‍ ജോലിക്കു പോയാല്‍ വീട്ടില്‍ തീര്‍ത്തും ഒറ്റപ്പെടുന്നവരാണ് വയോജനങ്ങളില്‍ ഏറെപ്പേരും.

ഉയര്‍ന്ന തസ്തികകളില്‍ തിരക്കുപിടിച്ച ജീവിതം നയിച്ചിരുന്നവര്‍ക്ക് ഇത് കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കും. ഓഫീസില്‍ ഒരുപാടു പേരെ നിയന്ത്രിച്ചിരുന്നവര്‍ ഒരു സുപ്രഭാതത്തില്‍ സ്വന്തം മക്കളുടെയും പേക്കുട്ടികളുടെയും ആജ്ഞാനുവര്‍ത്തിയാകുന്നത് ഇന്ന് പതിവു കാഴ്ചയാണ്.

പുറത്തിറങ്ങി നടക്കാനും മറ്റും ആരോഗ്യമുള്ള കാലത്തോളം സമൂഹത്തില്‍ സജീവമാകാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണം. വായനശാലകളും ക്ഷേത്രം, പള്ളി കമ്മിറ്റികളും ആത്മീയ കൂട്ടായ്മകളും ഒക്കെ ഇതിനുതകുന്നവയാണ്.

ഇന്ന് മിക്കയിടത്തും സീനിയര്‍ സിറ്റിസണ്‍സ് ഫോറങ്ങള്‍ സജീവമാണ്. സായാഹ്നങ്ങളില്‍ അവിടെയും സജീവമാകാം. ഇതിനെല്ലാം പകരമായി രാവിലെ മുതല്‍ ഇരുട്ടുവോളം ചായക്കപ്പുമായി ടിവിയുടെ മുന്നിലിരിക്കുന്നത് ഒട്ടും ആശാസ്യമല്ല.

സംഗീതം, വായന മുതലായവ മാനസികോല്ലാസത്തിന് ഏറ്റവും നല്ല ഹോബികളാണ്. പേരക്കുട്ടികളുടെ കൂടെ സമയം ചിലവഴിക്കുന്നതും മാനസിക പിരിമുറുക്കം കുറയ്ക്കാന്‍ സഹായകരമാണ്.

ഊഷ്മളമായ കുടുംബബന്ധങ്ങള്‍

വാര്‍ധക്യകാലം ആസ്വാദ്യകരമാക്കുന്നതില്‍ പ്രധാന ഘടകം ഊഷ്മളമായ കുടുംബ ബന്ധങ്ങളാണ്. ആയകാലത്ത് മക്കളുമായി ആരോഗ്യകരമായ ഒരു ബന്ധം വളര്‍ത്തിയെടുക്കാന്‍ വളരെ ശ്രദ്ധിക്കണം.

മക്കള്‍ തന്നോടൊപ്പം വളര്‍ന്നാല്‍ താന്‍ എന്നു വിളിക്കണം എന്ന ചൊല്ല് ഓര്‍ക്കുക. ചെറിയ കാര്യങ്ങളിലെ നിര്‍ബന്ധബുദ്ധിയും പിടിവാശിയും ഒഴിവാക്കണം.

സ്‌നേഹിച്ചു വളര്‍ത്തിയ മക്കളാണെങ്കിലും അവരില്‍ അമിത പ്രതീക്ഷ വച്ചു പുലര്‍ത്താതിരിക്കുന്നതാണ് നല്ലത്. വൃദ്ധരുടെ ജീവിതം ആസ്വാദ്യകരമാക്കുന്നതില്‍ കുടുംബാംഗങ്ങള്‍ക്കെല്ലാം തുല്യ പങ്കാണുള്ളത്. മുതിര്‍ന്നവരെ മാനിക്കാനുള്ള ശീലം കുട്ടികള്‍ക്ക് പകര്‍ന്നു കൊടുക്കണം.

മുതിര്‍ന്നവരെ ഒപ്പമിരുത്തി ഒരുനേരമെങ്കിലും ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. വല്ലപ്പോഴും ഒതു തീര്‍ഥാടനത്തിനോ പിക്‌നിക്കിനോ ഇവരെക്കൂടി കൂട്ടണം. ജന്മദിനവും വിവാഹ വാര്‍ഷികവും ആഘോഷമാക്കുന്നത് ഇവര്‍ക്ക് കൂടുതല്‍ സന്തോഷവും ആത്മവിശ്വാസവും പകരും.

നിങ്ങളുടെ കൃഷ്ണമണിക്ക് വലുപ്പവ്യത്യാസം ഉണ്ടോ?

കണ്ണിന്റെ കൃഷ്ണമണിയുടെ മധ്യത്തിലുള്ള കറുത്ത വൃത്ത ഭാഗമാണ് പ്യൂപ്പിൾ (Pupil). കണ്ണിനുള്ളിലേക്കു കടക്കുന്ന പ്രകാശത്തിന്റെ അളവിനെ നിയന്ത്രിക്കുകയാണ് ഇതിന്റെ പ്രധാന ധർമം. നല്ല വെളിച്ചത്തിൽ ഇതു ചുരുങ്ങുകയും അരണ്ട വെളിച്ചത്തിൽ വികസിക്കുകയും ചെയ്യുന്നു. രണ്ടു കൃഷ്ണമണികളുടെയും വലുപ്പം സാധാരണഗതിയിൽ ഒരേപോലായിരിക്കും. താരതമ്യം ചെയ്യുമ്പോൾ പ്യൂപ്പിളുകൾക്കു വലുപ്പവ്യത്യാസം ഉണ്ടെങ്കിൽ അതിനെയാണു അനൈസോകൊറിയ (Anisocoria) എന്നു പറയുക.

ഏതാണ്ട് 20 ശതമാനം പേരിൽ ഈ വലുപ്പവ്യത്യാസം കാണാറുണ്ട്. എന്നാൽ ഈ വ്യത്യാസം 0.4 മി.മീ. തൊട്ട് 1 മി.മീ. വരെ മാത്രമായിരിക്കും. വലുപ്പവ്യത്യാസം ഒരു മില്ലി മീറ്ററിൽ താഴെയാണെങ്കിൽ സാധാരണഗതിയിൽ രോഗമാകാനിടയില്ല. ചില കുട്ടികളിൽ ജനിക്കുമ്പോൾതന്നെ ഈ വലുപ്പവ്യത്യാസം കണ്ടെന്നിരിക്കും. അനുബന്ധപ്രശ്നങ്ങൾ ഒന്നുമില്ലെങ്കിൽ ഇതു രോഗമാകാനിടയില്ല. കുട്ടിയുടെ അച്ഛനമ്മമാരിലോ അടുത്ത ബന്ധുക്കളിലോ അനൈസോകൊറിയ കണ്ടെന്നുമിരിക്കും.

എന്നാൽ ഒരു മി.മീറ്ററിൽ കൂടുതൽ വലുപ്പവ്യത്യാസമുള്ള അനൈസോകൊറിയ ചിലപ്പോൾ അതീവഗുരുതരമായ രോഗങ്ങളുടെ ലക്ഷണവുമാകാം. ഒരു കണ്ണിലെ പ്യൂപ്പിൾ വലുതായിരിക്കുമ്പോൾ മറ്റേതു ചെറുതായിരിക്കും. പക്ഷേ, ഇതിൽ വലുതിനാണോ ചെറുതിനാണോ പ്രശ്നം എന്നുള്ളതു കണ്ടു പിടിക്കേണ്ടിവരും. ചെറിയ വെട്ടത്തിലും ഇരുട്ടിലും മാറിമാറി പരിശോധിച്ച് ഇതു തിട്ടപ്പെടുത്താനാകും.

പെട്ടെന്നുണ്ടാകുന്നതും മാറാതെ (പൂർവസ്ഥിതി പ്രാപിക്കാതെ) നിൽക്കുന്നതുമായ അനൈസോകൊറിയ അപകടകരകമാകാം. പഴയ ഫൊട്ടോ ഗ്രഫ്സ് (ഉദാ: പാസ്പോർട്ട്. ഡ്രൈവിങ് ലൈസൻസ്) എടുത്തു നോക്കിയാൽ ഇതു പണ്ടേ ഉണ്ടായിരുന്നതാണോ എന്നു മനസ്സിലാക്കി അനാവശ്യ ആശങ്കകൾ അകറ്റാം.

തലച്ചോറിലെ രക്തസ്രാവം, തലയോട്ടിയിൽ ഏൽക്കുന്ന ക്ഷതങ്ങൾ, ബ്രയിൻ ട്യൂമർ, പഴുപ്പുകെട്ടലുകൾ ഇവയൊക്കെ കൃഷ്ണമണിയുടെ വലുപ്പവ്യത്യാസത്തിനു കാരണമാകാറുണ്ട്. കണ്ണിലെ മർദം കൂട്ടുന്ന ഗ്ലോക്കോമയിലും ഇതു കണ്ടുവരുന്നുണ്ട്. സ്ട്രോക്ക്, മെനിഞ്ചൈറ്റിസ്, എൻസഫലൈറ്റ്സ് എന്നിവയ്ക്കു പുറമേ ചില പ്രത്യേകതരം മൈഗ്രേനുകളിലും അനൈസോകൊറിയ ഉണ്ടാകാം.

നേത്രരോഗങ്ങൾക്ക് ഉപയോഗിക്കുന്ന ഏതെങ്കിലും മരുന്നായിരിക്കും മിക്കപ്പോഴും ഈ രേഗത്തിനു കാരണം. ആസ്മയ്ക്കുപയോഗിക്കുന്ന ചില സ്പ്രേകളും ഈ വലുപ്പവ്യത്യാസത്തിനു കാരണമായേക്കാം. മരുന്നു നിർത്തുന്നതോടെ ഇതു മാറും. അതീവ ഗുരുതരമായ ചില രോഗങ്ങളുടെ ലക്ഷണമായും അനൈസോകൊറിയ വന്നെന്നിരിക്കം. ഇതു പൊതുവേ അപൂർവമാണ്. അതീവ ഗുരുതരാവസ്ഥയിൽ ഉണ്ടാകുന്ന ഹോണേഴ്സ് സിൻഡ്രോമിന്റെ (Horner’s Syndrome) ഭാഗമായി ആയിരിക്കും ചിലപ്പോൾ അനൈസോകൊറിയ പ്രത്യക്ഷപ്പെടുക. മൂന്നാം ക്രാനിയൽ നെർവിനു (3rd Cranial nerve) ഏതെങ്കിലും തരത്തിൽ തലച്ചോറിൽ പ്രശ്നമുണ്ടായാലും അനെസോകൊറിയ വരാം. കണ്ണുമായി ബന്ധപ്പെട്ട മറ്റ് ചില അനുബന്ധപ്രശ്നങ്ങളും ഇതോടുകൂടി വരാം.

പ്രശ്നങ്ങളും ചികിത്സയും

തലവേദന, കാഴ്ചക്കുറവ്, പ്രകാശം സഹിക്കാതെ വരിക, കണ്ണുവേദന, രണ്ടായിക്കാണുക, മുകളിലെ കൺപോള അടഞ്ഞുപോവുക ഇതെല്ലാം അപകടസാധ്യത വർധിപ്പിക്കും. ഇവയ്ക്കു പുറമെ പനി, കൺഫ്യൂഷൻ, മാനസികനിലയിൽ വ്യത്യാസം എന്നിവയൊക്കെ കണ്ടെന്നുവരും. ഈ വിഷയത്തിൽ അതിവൈദഗ്ധ്യം ലഭിച്ചിട്ടുള്ള (സൂപ്പർ സ്പെഷലിസ്റ്റ്) ഡോക്ടർമാരെ കാണുന്നതുതന്നെയാണ് ഉത്തമം. എം.ആർ.ഐ മുതലായ പരിശോധനകൾ വേണ്ടിവരാം. അനുബ്ധപ്രശ്നങ്ങൾ ഉണ്ടെങ്കിൽ അനൈസോകൊറിയ ഒരു ന്യൂറോ എമർജൻസി ആയാണു കരുതുന്നത്. എത്രയും വേഗം ചികിത്സ തേടണം.

മൊബൈൽഫോൺ വികിരണങ്ങളിൽ ത്വക്കിന് ചെറിയ തകരാര്‍

സ്ക്രീനുകളിൽനിന്ന് പതിക്കുന്ന നീലവെളിച്ചം പോലും ത്വക്കിന് ചെറിയ തകരാറുണ്ടാക്കുന്നുണ്ട്. യുകെയിലെ ലിനിയ സ്കിൻ ക്ലിനിക്കിലെ മെഡിക്കൽ ഡയറക്ടറായ സൈമണ്ഡ സോകെയാണ് സെൽഫി ഏതെല്ലാം വിധത്തിൽ ആരോഗ്യത്തിനു ദോഷകരമാകുന്നുവെന്ന പഠനവുമായി എത്തിയത്. ഏതു കൈ കൊണ്ടാണ് ഒരാൾ ഫോൺ പിടിക്കുന്നതെന്ന് അറിയാൻ അയാളുടെ മുഖത്തിന്‍റെ ഏതു ഭാഗത്താണ് കൂടുതൽ കേടുപാടു പറ്റിയതെന്നു പരിശോധിച്ചാൽ ഡോക്ടർമാർക്കു പറയാൻ സാധിക്കും.

മൊബൈലിലെ ഇലകട്രോ മാഗ്നെറ്റിക് റേഡിയേഷൻ ത്വക്ക് കോശങ്ങളിലെ ഡിഎൻഎക്ക് കേടുപാടുണ്ടാക്കാൻ കാരണമാകുകയും ത്വക്കിന്‍റെ പുനരുജ്ജീവന പ്രക്രിയയെ ബാധിക്കുകയും വേഗം ചുളിവുകളും മറ്റും ഉണ്ടാകാനിടയാക്കുകയും ചെയ്യുമെന്ന് ഇവർ അഭിപ്രായപ്പെടുന്നു.ത്വക്കിലെ ചില ഘടകങ്ങളെ കാന്തിക തരംഗങ്ങൾ ബാധിക്കുന്നു.ഇതിനെതിരെ പ്രതിരോധ മാർഗങ്ങൾ തേടേണ്ടതുണ്ട്. പ്രകാശത്തിന്‍റെ കാന്തിക പ്രഭാവമാണ് ചർമത്തിലെ ഈ മാറ്റത്തിനു കാരണമെന്നു വിദഗ്ധർ പറയുന്നു. കാന്തിക മേഖലയാണ് ചർമത്തിലെ കോശങ്ങൾക്ക് മാറ്റം വരുത്തുന്നതെന്നും മൊബൈൽഫോൺ വികിരണങ്ങളിൽ നിന്നും സൺസ്ക്രീൻ സംരക്ഷിക്കില്ലെന്നും പഠനത്തിൽ പറയുന്നു.

ഇത്തരം രോഗികള്‍ മഞ്ഞള്‍ കഴിക്കരുത് കാരണം

മഞ്ഞള്‍ക്കഴിക്കുന്നത് ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ നല്ലതാണെന്നു ശാസ്ത്രം പറയുന്നു. എന്നാല്‍ എല്ലാവരും കണ്ണു അടച്ച് മഞ്ഞള്‍ കഴിക്കേണ്ട അത് അത്രനല്ലതല്ല. ഇത്തരം രോഗികള്‍ മഞ്ഞള്‍ കഴിക്കും മുമ്പ് ശ്രദ്ധികുക.

മഞ്ഞളിനു പ്രമേഹം കുറയ്ക്കാനുള്ള സ്വഭാവിക പ്രവണതയുണ്ട്. അതുകൊണ്ട് തന്നെ പ്രമേഹത്തിന് മരുന്നുപയോഗിക്കുന്നവര്‍ മഞ്ഞള്‍ കഴിച്ചാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് കുറഞ്ഞേക്കാം. ഇത് അപകടമാണ്.

ഗര്‍ഭകാലത്ത് അമിതമായി മഞ്ഞള്‍ക്കഴിക്കുന്നത് മാസമുറയുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. ഇത് ഗര്‍ഭത്തിന് അപകടമാണ്.

മഞ്ഞള്‍ അമിതമായി ഉപയോഗിക്കുന്നത് ഗോള്‍ ബ്ലാഡറില്‍ പ്രശ്‌നങ്ങള്‍ സൃഷ്ട്ടിക്കുന്നതായി പഠനങ്ങള്‍ പറയുന്നു.

കിഡ്‌നി സ്‌റ്റോണ്‍ പോലെയുള്ള പ്രശ്‌നങ്ങള്‍ ഉള്ളവര്‍ മഞ്ഞള്‍ ഉപയോഗിക്കരുത്.

മഞ്ഞളിനു രക്തത്തിന്റെ കട്ടികുറയ്ക്കാനുള്ള കഴിവുണ്ട് അതുകൊണ്ട് തന്നെ രക്തം കട്ടപിടിക്കാനുള്ള മരുന്ന കഴിക്കുന്നവര്‍ മഞ്ഞള്‍ ഒഴിവാക്കുക.

അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉള്ളവരും മഞ്ഞള്‍ ഒഴിവാക്കുക. കാരണം ഇത് അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.

ചൂട് കാപ്പി കുടിക്കുന്നതിനു മുമ്പ് 4 മിനിട്ട് ശ്രദ്ധിക്കൂ!

കാപ്പി കുടിക്കുന്നത് കാൻസറിനു കാരണമാകുമോയെന്നത് വളരെ പഴയ ഒരു സംശയമാണ്. അമിതമാവാത്ത കാപ്പിയുടെ ഉപയോഗം വലിയ പ്രശ്നമൊന്നും ഉണ്ടാക്കുകയില്ലെന്നും പല കാൻസറിനും പ്രതിവിധിയാണെന്നും അടുത്തകാലത്തുണ്ടായ പല പഠനങ്ങളും വാദിച്ചിരുന്നു. ഒരു ചൂടുകാപ്പി പോരട്ടേ എന്നു പറയുന്നതിനുമുമ്പ് ഒന്നു ശ്രദ്ധിക്കൂ. ലോകാരോഗ്യ സംഘടന ചൂട് കാപ്പിയെന്നല്ല ,അമിതമായി ചൂടുള്ള ഏത് പാനീയവും കുടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നില്ല. ഇത് കാൻസറിന് കാരണമായേക്കാമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്.

അമിതമായി ചൂടുള്ള ഏത് പാനീയവും നിരന്തരം ഉപയോഗിക്കുന്നത് അന്നനാള ക്യാൻസറിന് കാരണമാകുമത്രെ. ഈ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നത് ലാൻ‌സെറ്റ് ഒങ്കോളജി മാഗസിനിലാണ്. ചൂടുള്ളവ കുടിക്കുന്നതിനുമുമ്പ് ഏതാനും നിമിഷം കാത്തിരിക്കുന്നതാണ് ഉചിതമെന്ന് ഇന്റേണൽ ഏജൻസി ഫോർ റിസേർച്ച് ഓൺ കാൻസർ ഡയറക്ടർ ക്രിസ്റ്റഫർ വൈൽഡ് പറയുന്നു.

തിളപ്പിച്ചശേഷം ഒരു 4 മിനിട്ട് കാത്തിരുന്നിട്ട് മാത്രമേ ചായയോ കാപ്പിയോ മറ്റെന്തെങ്കിലുമോ കുടിക്കാവൂ എന്നാണ് മുൻ പഠനങ്ങൾ പറയുന്നത്. ലെഡും പരിസരമലിനീകരണവും തുടങ്ങി കാൻസറിലേക്കു നയിച്ചേക്കാവുന്ന കാരണങ്ങൾ ഉൾപ്പെടുന്ന ക്ലാസ് 2 എ പട്ടികയിലാണ് ചൂടുള്ള പാനീയങ്ങളേയും ഉൾപ്പെടുത്തിയിരിക്കുന്നത്.

അന്നനാളത്തെ ബാധിക്കുന്ന കാൻസറിനാൽ 400,000 ആളുകളാണ് 2012ൽ മരണപ്പെട്ടത്. മദ്യപാനവും പുകവലിയുമാണ് ഇത്തരം കാൻസർ വർദ്ധിക്കുവാൻ കാരണമാകുന്നതെങ്കിലും സ്ഥിരം ചൂടുള്ള പാനീയങ്ങൾ കുടിക്കുന്ന ഏഷ്യ, സൗത്ത് അമേരിക്ക, ആഫ്രിക്ക തുടങ്ങിയ സ്ഥലങ്ങളിലെ ജനങ്ങളിലാണ് ഏറ്റവും കൂടുതൽ‌ അന്നനാള കാൻസർ ബാധിതരുള്ളതെന്നും പഠനം പറയുന്നു.

പാന്‍മസാല ഉപയോഗവും മാനസിക പ്രശ്‌നങ്ങളും

മനുഷ്യബുദ്ധിക്കും ആരോഗ്യത്തിനും ഹാനികരമാകുന്ന പദാര്‍ഥങ്ങളാണ് പാന്‍മസാലയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്. പുകയില, അടയ്ക്ക, ചുണ്ണാമ്പ് എന്നീ വസ്തുക്കളാണ് പാന്‍മസാലയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്.

നിരോധിച്ചിട്ടും നീങ്ങാതെ പാന്‍മസാല ഉല്‍പ്പന്നങ്ങള്‍ അതിരുകടന്ന് കേരളത്തിലേക്ക് ഒഴുകിയെത്തുന്നു. മനുഷ്യബുദ്ധിക്കും ആരോഗ്യത്തിനും ഹാനികരമാകുന്ന പദാര്‍ഥങ്ങളാണ് പാന്‍മസാലയില്‍ ധാരാളമായി അടങ്ങിയിരിക്കുന്നത്.

പുകയില, അടയ്ക്ക, ചുണ്ണാമ്പ് എന്നീ വസ്തുക്കളാണ് പാന്‍മസാലയില്‍ മുഖ്യമായി അടങ്ങിയിരിക്കുന്നത്.

ലഹരി കൂട്ടുവാനായി വിവിധ തരത്തിലുള്ള മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നു. വടക്കേ ഇന്ത്യയില്‍ കണ്ടുവരുന്ന ബാങ്ങ്, ഖയല്‍ പോലുള്ള മരങ്ങളുടെ കറ പാന്‍മസാല നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നു.

ഈ രണ്ടു മരുന്നുകളുടെയും കറ ശക്തിയേറിയ ലഹരി വസ്തുക്കളാണ്. കഞ്ചാവുപോലുള്ള മയക്കുമരുന്നുകള്‍ ഇതില്‍ ചേര്‍ക്കുന്നതായി സംശയിക്കുന്നു.

സൂപ്പര്‍ഹിറ്റ്, സാറ്റ്വാറ്റ, പലാബ്, കമല, കാചന്‍, താര, പാന്‍കിംഗ്, ജൂബിലി, രാവിത്, രാജ്ദര്‍ബാര്‍, ഖുല്‍സി, ലെച്ചു, ഭാദ്ഷാ, ഗുബര്‍, ക്രേന്‍, വിമല്‍, പാന്‍പരാഗ്, വഹാബ്, മണിച്ചന്ദ് ഗുഡ്കാ, തുഫാന്‍, ഹാന്‍സ്, ശംഭുഖൈനി മോഹറ, മൈമിക്‌സ്, പെസ്പി, മധുഖൈനി, ജോഗര, ഗണേഷ് തുടങ്ങിയവയാണ് ഏതാനും ചില അപകടകാരികളായ പാന്‍മസാലകള്‍.

ഇന്ത്യയില്‍ ഇവ വന്‍തോതില്‍ വിറ്റഴിയുന്നുണ്ട്. ലഹരി കൂടിയ പാന്‍മസാലകളാണിവ. കുട്ടികളെ ലക്ഷ്യമാക്കി ലഹരി കുറഞ്ഞ പാന്‍മസാലകളാണ് തുളസി, പാസ് പാസ് തുടങ്ങിയവ. ഇവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി പാന്‍മസാലയുടെ പായ്ക്കറ്റ് വളരെ മനോഹരമായ വര്‍ണങ്ങളില്‍ നിര്‍മ്മിച്ചിരിക്കുന്നു.

ഉപയോഗിക്കുന്നവരെ തിരിച്ചറിയാം

വളരെ ശ്രദ്ധാപൂര്‍വം വീക്ഷിച്ചാല്‍ തമ്പാക്ക് ഉപയോഗിക്കുന്നവരെ തിരിച്ചറിയാന്‍ സാധിക്കും.
ഇവരുടെ വിയര്‍പ്പിന് രൂക്ഷഗന്ധമായിരിക്കും.
ശംഭുഖൈനി ഉപയോഗിക്കുന്നവരില്‍ രൂക്ഷ ഗന്ധം അനുഭവപ്പെടുന്നു.

 1. പല്ലിലെ കറ ഇത് ഉപയോഗിക്കുന്നതിന്റെ അടയാളമാണ്.
 2. വൃത്തിയില്ലായ്മ പാന്‍അടിമയാകുന്നതിന്റെ മറ്റൊരു ലക്ഷണമാണ്.
 3. പൊതുവേ ദേഷ്യമുള്ളവരും സ്വയം നിയന്ത്രിക്കാന്‍ സാധിക്കാത്തവരുമായിരിക്കും ഇവര്‍.
 4. ചുണ്ടില്‍ നേരിയ നിറവ്യത്യാസം കണ്ടാല്‍ ഇവര്‍ പാന്‍മസാലയ്ക്ക് അടിമയായിത്തുടങ്ങിയെന്ന് അനുമാനിക്കാം.
 5. ഇവരുടെ കണ്ണുകള്‍ ഉറക്കം കഴിഞ്ഞ് എഴുന്നേറ്റ ആളിന്റെ കണ്ണുപോലെയായിരിക്കും.

മാനസിക പ്രശ്‌നങ്ങള്‍

പാന്‍മസാലയുടെ നിരന്തരമായ ഉപയോഗം മാനസികരോഗത്തിലേക്കുള്ള എളുപ്പവഴിയാണെന്ന് അറിയുക.

മനോനിലമാറ്റം

ചില നേരങ്ങളില്‍ സന്തോഷവും മറ്റവസരങ്ങളില്‍ ദുഃഖവും ഉണ്ടാകുന്നു. ദേഷ്യം, ദു:ഃഖം, സന്തോഷം, നിരാശ, വെറുപ്പ് എന്നിവ മാറിമാറി പ്രകടമാകുന്നു. ശരിയായ തീരുമാനവും വ്യക്തമായ ധാരണയും ഉണ്ടായിരിക്കുകയില്ല.

ഇവര്‍ രാവിലെ ഒരു തീരുമാനം എടുക്കുകയും ഉച്ചയാകുമ്പോള്‍ അത് മാറുകയും ചെയ്യുന്നു. അങ്ങനെ ഇവരുടെ ജീവിതത്തില്‍ അടുക്കും ചിട്ടയും ഇല്ലാതാകുന്നു. ഇവരില്‍ അമിതമായ അരിശവും പ്രകടമാണ്.

ഉറക്കമില്ലായ്മ

പാന്‍മസാല ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്ന ഏറ്റവും വലിയ പ്രശ്‌നങ്ങളില്‍ ഒന്നാണ് ഉറക്കമില്ലായ്മ. തുടക്കത്തില്‍ ഈ പ്രശ്‌നം പ്രകടമല്ലെങ്കിലും ക്രമേണ ഉറക്കമില്ലാത്ത അവസ്ഥയിലേക്കു മാറുന്നു.

നല്ല ഉറക്കം കിട്ടണമെന്ന ഉദ്ദേശത്തോടെ ഉറക്കഗുളിക കഴിക്കുക, മദ്യം ഉപയോഗിക്കുക എന്നിവ ഇവര്‍ക്കിടയില്‍ സാധാരണമാണ്.

ഉറക്കമില്ലായ്മ വരുമ്പോള്‍ രാത്രിയിലെ വിരസത അകറ്റാന്‍ പാന്‍മസാല ഉപയോഗിക്കുന്നവരില്‍ പുകവലിശീലം ഉണ്ടാകാനുള്ള സാധ്യതയുണ്ട്.

ഇത് ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്യുന്നു. ചിലര്‍ ഉറക്കമില്ലാത്തതിനാല്‍ രാത്രിയില്‍ ടി.വിയും ടേപ്പും ഉച്ചത്തില്‍ പ്രവര്‍ത്തിപ്പിച്ച് മറ്റുള്ളവര്‍ക്ക് ശല്യം ഉണ്ടാക്കുന്നു.

സഹിഷ്ണുതക്കുറവ്

ക്ഷമ ഇല്ലാതാവുക, ശ്രദ്ധക്കുറവ്, മനസ് ഒരു സ്ഥലത്ത് കേന്ദ്രീകരിക്കാന്‍ കഴിയാതെ വരിക, മുതലായ ലക്ഷണങ്ങളാണ്. മറ്റുള്ളവരുടെ ഉപദേശം, നിര്‍ദേശം എന്നിവ മനസിലാക്കാനുള്ള ക്ഷമ ഇവര്‍ കാണിക്കാറില്ല.

അടുത്തിരിക്കുന്നവരുടെ സംസാരം പോലും ഇവരെ സംബന്ധിച്ചിടത്തോളം സഹിക്കാനാവാത്തതാണ്. അതുകൊണ്ട് ഇതിന്റെ പേരില്‍ അടുത്തിരിക്കുന്നവരുമായി വഴക്കിടുകയും ചെയ്യുന്നു.

നിര്‍ബന്ധബുദ്ധി

പാന്‍മസാല ഉപയോഗിക്കുന്നവരില്‍ കണ്ടുവരുന്ന ഒരു പ്രത്യേകതയാണ് അനാവശ്യമായ നിര്‍ബന്ധബുദ്ധി. ഈ നിര്‍ബന്ധബുദ്ധി മനോരോഗത്തിന്റെ ലക്ഷണമാണ്.

ഇവര്‍ എപ്പോഴും പണം ആവശ്യപ്പെട്ടുക്കൊണ്ടിരിക്കും. തങ്ങളുടെ നിര്‍ബന്ധബുദ്ധിക്കെതിരു നില്‍ക്കുന്നവര്‍ ആരായാലും അവരോട് ദേഷ്യവും അമര്‍ഷവും പ്രകടിപ്പിക്കാന്‍ ഇവര്‍ക്ക് യാതൊരു മടിയുമില്ല.

തങ്ങളുടെ ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കുമ്പോള്‍ സാധനങ്ങള്‍ നശിപ്പിക്കുക മറ്റേതെങ്കിലും തരത്തിലുള്ള നാശങ്ങള്‍ വരുത്തുക തുടങ്ങിയവ പാന്‍മസാല ഉപയോഗിക്കുന്നവരുടെ സ്വഭാവത്തിന്റെ പ്രത്യേകതയാണ്.

നശീകരണ വാസന

അരിശത്തെ നിയന്ത്രിക്കാനാവതെ സ്വയം വെറുത്ത് മറ്റുള്ളവരെ വെറുപ്പിച്ച് ജീവിക്കുന്ന ഇവര്‍ ഇഷ്ടമില്ലാത്തവയെ നശിപ്പിക്കാന്‍ തുടങ്ങും.

അതുപോലെതന്നെ ബൈക്ക് അമിത വേഗത്തില്‍ ഓടിച്ച് അപകടം വരുത്തിവയ്ക്കുന്നതും ഇക്കൂട്ടരുടെ പ്രത്യേകതയാണ്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റുവാന്‍ വേണ്ടിയാണ് ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്നത്.

ഞാന്‍ എന്ന ഭാവം

പാന്‍മസാല ഉപയോഗിക്കുന്നവര്‍ക്ക് ഞാന്‍ എന്ന ഭാവം കൂടുതലായിരിക്കും. മറ്റുള്ളവരുടെ മുന്‍പില്‍ സ്വന്തം കഴിവുകള്‍ വര്‍ണ്ണിക്കുന്നതില്‍ താല്പര്യമുള്ളവരാണിവര്‍. തന്റെ വീരകൃത്യങ്ങള്‍ മറ്റുള്ളവരെ പറഞ്ഞുകേള്‍പ്പിക്കും.

മറ്റുള്ളവരുടെ തെറ്റുകളെ പെരുപ്പിച്ചു കാണിക്കുകയും പരാജയങ്ങളില്‍ സന്തോഷിക്കും ചെയ്യുക എന്നിവ പാന്‍മസാലയ്ക്ക് അടിമപ്പെടുന്നവരുടെ സ്വഭാവമാണ്.

മറ്റുള്ളവരെ അംഗീകരിക്കാന്‍ ഇവര്‍ക്ക് ബുദ്ധിമുട്ടാണ്. സാധാരണ ജനങ്ങള്‍ ഇക്കൂട്ടരുടെ സാന്നിദ്ധ്യം ഒഴിവാക്കാന്‍ ശ്രമിക്കുകയും അവരുടെ ഇടയില്‍ നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞുമാറുകയും ചെയ്യും. കാരണം ഇവരുടെ സംസാരം പലപ്പോഴും മറ്റുള്ളവര്‍ക്ക് ഇഷ്ടമായെന്നു വരില്ല.

നിരാശാബോധം

പാന്‍മസാല ഉപയോഗിച്ച് അടിമത്വത്തിലേക്കു വരുന്നതിന്റെ ലക്ഷണമാണ് അമിതമായ നിരാശാ ബോധം. ഉപയോഗം തുടങ്ങി മാസങ്ങള്‍ കഴിയുമ്പോള്‍ പാന്‍മസാലയില്ലാതെ ജീവിക്കാന്‍ പറ്റാത്ത അവസ്ഥയിലെത്തുന്നു. അപ്പോള്‍ മനസ് ആകെ അസ്വസ്ഥമാകുന്നു.

താന്‍ ഇതിന് അടിമയായല്ലോയെന്ന ചിന്ത ഇവരില്‍ ഉടലെടുക്കുന്നു. മുഖത്ത് എപ്പോഴും ദുഃഖ ഭാവമായിരിക്കും. കുളി, ശുചിയായ വസ്ത്രധാരണം ഇവയില്‍ യാതൊരു ശ്രദ്ധയുമില്ലാതാകുന്നു. പഠനകാര്യങ്ങളില്‍ ഒരു താല്പര്യവുമുണ്ടാവില്ല. പഠിച്ചിട്ട് എന്തു നേടാന്‍ എന്ന ഭാവം ഇവരില്‍ ജനിക്കുന്നു.

ആത്മഹത്യാ പ്രവണത

പാന്‍മസാലയുടെ ഉപയോഗം തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയും അത് വ്യക്തിയെ നിരാശ ഭാവത്തിലേക്കും ക്രമേണ വിഷാദരോഗത്തിലേക്കും തള്ളിവിടുന്നു.

ആരോടും മിണ്ടാതെ ഇവര്‍ തന്നിലേക്കുതന്നെ ഒതുങ്ങിക്കൂടുന്നു. ഇങ്ങനെയുള്ളവരില്‍ കണ്ടുവരുന്ന അപകടകരമായ പ്രവണതയാണ് ആത്മഹത്യ. ജീവിതത്തിന് യാതൊരു അര്‍ത്ഥവുമില്ലയെന്ന തെറ്റായ ചിന്തയാണ് ഇങ്ങനെയുള്ള പ്രവണത ഉണ്ടാകാന്‍ കാരണം.

ലൈംഗികശേഷിക്കുറവ്

പാന്‍മസാലയുടെ സ്ഥിരമായ ഉപയോഗം തലച്ചോറിനേയും കേന്ദ്രനാഡീവ്യൂഹത്തേയും സാരമായി ബാധിക്കുകയും പ്രവര്‍ത്തനശേഷി മന്ദീഭവിപ്പിക്കുകയും ചെയ്യും.

ഈ ലഹരിവസ്തുവിന് അടിമപ്പെട്ടവര്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ വിരസത, സ്ഖലനം നടക്കാന്‍ താമസം എന്നിവ അനുഭവപ്പെടുന്നു.

പാന്‍മസാലയുടെ ഉപയോഗം വീണ്ടും തുടരുകയാണെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാനുള്ള ശക്തി നഷ്ടമാകുന്നു. മറ്റു ലഹരികള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന രതിമൂര്‍ഛക്കുറവ് എന്ന ലൈംഗിക വൈകല്യം പാന്‍മസാലയുപയോഗിക്കുന്നവരിലും കണ്ടുവരുന്നു.

വ്യക്തിത്വ വൈകല്യങ്ങള്‍

മറ്റുള്ളവരെ ഉപദ്രവിക്കുക, സമൂഹ്യതിന്മകള്‍ ചെയ്യുക, കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതില്‍ കുറ്റബോധമില്ലാതിരിക്കുക, സ്വന്തം കടമകള്‍ മറക്കുക തുടങ്ങിയവ ഇവരില്‍ പ്രകടമാകുന്നു. ഇങ്ങനെ സ്വഭാവമുള്ളവര്‍ ആരെയും ബഹുമാനിക്കാന്‍ കൂട്ടാക്കില്ല.

വ്യക്തിത്വവൈകല്യങ്ങള്‍ ഉള്ള ആളുകള്‍ കുടുംബത്തില്‍ നിന്നും അകന്നുജീവിക്കുന്നവരായിരിക്കും. സ്വന്തം ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ എന്തു ക്രൂരത കാട്ടുവാനും ഇവര്‍ മടിക്കില്ല.

കറ്റാര്‍വാഴയിലൂടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കാം

സൗന്ദര്യ വര്‍ദ്ധക വസ്തുക്കളുടെ നിര്‍മാണവ്യവസായത്തില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന ഘടകമായിക്കഴിഞ്ഞിരിക്കുന്നു കറ്റാര്‍വാഴ. ലോകവ്യാപകമായി കറ്റാര്‍വാഴയുടെ ഉപയോഗം വളരെയധികം വര്‍ധിച്ചതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.ഫ്യൂച്ചര്‍ മാര്‍ക്കറ്റ് ഇന്‍സൈറ്റ്‌സ്(എഫ്.എം.ഐ.)ന്റെ അഭിപ്രായത്തില്‍ കറ്റാര്‍വാഴ സൗന്ദര്യവര്‍ധകവസ്തുവായും ഔഷധമായും, ഭക്ഷ്യഘടകമായും ഉപയോഗിക്കുന്നതിന്റെ അളവ് ഇരട്ടിയിലധികമായി എന്നാണ്. 2016 കഴിയുമ്പോഴേക്കും. ഇതിന്‍റെ ഉപയോഗം 60,720.4 ടണ്‍ കവിയും.2026 ആവുമ്പോള്‍ 1.6 ബില്യണ്‍ ഡോളറില്‍ നിന്നും 3.3 ബില്യണ്‍ ഡോളറാവും കറ്റാര്‍വാഴയില്‍ നിന്നുള്ള വരുമാനം എന്നാണ് എഫ്.എം.ഐ.യുടെ അനുമാനം.ഉപയോഗം കൂടാനുള്ള കാരണം? പ്രകൃതിയില്‍ നിന്നുള്ളതും വിഷാംശം അടങ്ങിയിട്ടില്ലാത്തതും ശരീരത്തിന് ദോഷകരമല്ലാത്തതുമായ വസ്തുക്കളുടെ ഉപയോഗം ലോകത്താകമാനം വര്‍ധിച്ചിട്ടുണ്ട്. യൂറോപ്പിലാരംഭിച്ച ‘സ്ലോ കോസ്‌മെറ്റിക് ‘പ്രസ്ഥാനം മുന്നില്‍വെക്കുന്നത് 100 ശതമാനം പ്രകൃതി വിഭവങ്ങളും ഫോര്‍മുലകളും ഉപയോഗപ്പെടുത്തിയുള്ള ഉല്‍പ്പന്നങ്ങളും പ്രകൃതിക്കനുയോജ്യമായ രീതികളും ഒത്തുചേരുന്ന സൗന്ദര്യവും ഫാഷനുമാണ്.
എഴുപത്തിയഞ്ചിലധികം പോഷകഘടകങ്ങള്‍ അടങ്ങിയിട്ടുള്ള ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സൗന്ദര്യ വര്‍ധകവസ്തുവാണ് കറ്റാര്‍വാഴ. ഇതില്‍ നിന്നെടുക്കുന്ന ജെല്‍ മുറിവുണക്കാനും അണുബാധ കുറയ്ക്കാനും സഹായകമാണ്. പക്ഷെ കറ്റാര്‍വാഴ കൂടുതലായി ഉപയോഗിക്കപ്പെടുന്നത് താരന്‍, സോറിയാസിസ്, എക്‌സിമ, തുടങ്ങിയവക്കുള്ള മരുന്നായാണ്. മുഖത്തുണ്ടാകുന്ന കറുത്തപാടുകള്‍ അകറ്റുന്നതിനും മറ്റ് ത്വക്ക് രോഗങ്ങള്‍ക്കും വളരെ ഫലപ്രദമാണ് കറ്റാര്‍വാഴ. ആന്റിഓക്‌സിഡന്റുകളുടേയും വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി എന്നിവയുടേയും കലവറയായ കറ്റാര്‍വാഴ ത്വക്കിന് ജലാംശം നല്‍കുന്നതിനും മിനുസപ്പെടുത്തുന്നതിനും സഹായിക്കും. ത്വക്കിനെ ഉള്ളില്‍ നിന്ന് ബലപ്പെടുത്തുകയാണ് കറ്റാര്‍വാഴ ചെയ്യുന്നത്.കറ്റാര്‍വാഴയ്ക്ക് സന്ധിവാതരോഗങ്ങളെ ശമിപ്പിക്കാന്‍ കഴിയും. ദഹനപ്രശ്‌നങ്ങള്‍ക്കും ഔഷധമാണ്. ശാരീരികാരോഗ്യത്തില്‍ നിന്നാണ് സൗന്ദര്യം ഉണ്ടാകുന്നതും വര്‍ധിക്കുന്നതും. കറ്റാര്‍വാഴ ഒരേ സമയം ആരോഗ്യവും സൗന്ദര്യവും നല്‍കുന്നു.

യോഗ ചെയും മുന്‍പ്‌

കൃത്യമായ ശ്വാസോച്ഛ്വാസ ക്രമീകരണത്തിലൂടെ പരിശീലിക്കുന്ന വ്യായാമമുറയാണ് യോഗ. ശാസ്ത്രീയമായി അഭ്യസിച്ചിട്ടില്ലാത്തവർക്കും യോഗ പ്രായഭേദമന്യേ നിത്യജീവിതത്തിൽ അഭ്യസിക്കാനാകുന്ന ലളിതമായ ആസനങ്ങളും യോഗയിലുണ്ട്. അതിനാൽത്തന്നെ യോഗ പഠിപ്പിക്കുന്ന ഡിവിഡിയും പുസ്തകവുമൊക്കെ വിപണിയിൽ ലഭ്യമാണ്.എന്നാൽ ഇത്തരത്തിൽ യോഗ പഠിക്കുന്നവർ സാധാരണ വരുത്തുന്ന ചില തെറ്റുകൾ നോക്കാം.
ആദ്യം തന്നെ മയൂരാസനം: രണ്ട് കൈപ്പത്തികളും തറയിലമര്‍ത്തി, നാഭിയുടെ ഇരുവശങ്ങളിലും കൈമുട്ടുകള്‍ കൊണ്ട് ബലം നല്‍കി ശരീരത്തെ ഉയര്‍ത്തുന്ന യോഗാസന അവസ്ഥയാണ് മയൂരാസനം. ആദ്യ ദിവസംതന്നെ ഇത്തരത്തിലുള്ളത് പരീക്ഷിച്ചാൽ അപകടം സംഭവിക്കാം. തുടക്കത്തിൽ‌ത്തന്നെ ഇത്തരം വിഷമമേറിയ ആസനങ്ങളിലേക്ക് പോകാതെ ലളിതമായവ തു‌ടങ്ങുക.
യോഗയും വസ്ത്രവും: ആസനങ്ങള്‍ ചെയ്യുമ്പോള്‍ ശ്വാസോച്ഛാസം ശരിയായ രീതിയില്‍ ചെയ്യുന്നതിനും ശരീരം വഴങ്ങിക്കിട്ടാനും വസ്ത്രധാരണം ശരീരത്തിന് യോഗിച്ചതാവണം. അയഞ്ഞതോ അമിതമായി ഇറുകിയതോ ആവാതിരിക്കാൻ ശ്രദ്ധിക്കുക.

നിന്നിലേക്ക് മ‌ടങ്ങുക:ഓരോത്തരുടെയും ശരീരപ്രകൃതിക്ക് അനുയോജിച്ച ചെയ്യാന്‍ ശ്രമിക്കുക
പഠിച്ചെ‌‌ടുക്കുന്ന രീതിക്കും പ്രയോഗത്തിനും വ്യത്യാസം കാണും. ആരെയും കുറ്റപ്പെ‌ടുത്താനോ
ഏതെങ്കിലും ആസനം ചെയ്യാനാവുന്നില്ലെന്ന് കരുതി സ്വയം വിമർശിക്കേണ്ടതോ ഇല്ല.
ശവാസനത്തിൽ ഉറക്കം:ചില ആസനങ്ങളിൽ ധ്യാനാവസ്ഥയിലെത്തുന്നവരുണ്ട്.പക്ഷേ കൂർക്കം വലിച്ച് ഉറക്കമാകരുത്. ഭക്ഷണം വാരിവലിച്ച് കഴിച്ച് നിറഞ്ഞ വയറുമായിപോകാത്തിരിക്കുക എങ്കില്‍ ആദ്യമേതന്നെ ശവാസനത്തിലേക്ക് കിടക്കുന്നതാകും ഉചിതം.

ദിവസേന കൃത്യമായ ശാരീരിക വ്യായാമം ചെയ്യുന്നവര്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ മറ്റ് ചികിത്സകള്‍ ആവശ്യമില്ല

ദിവസേന കൃത്യമായ ശാരീരിക വ്യായാമം ചെയ്യുന്നവര്‍ക്ക് ആരോഗ്യം നിലനിര്‍ത്താന്‍ മറ്റ് ചികിത്സകള്‍ ആവശ്യമില്ലെന്ന് ഫ്രാന്‍സിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍ ഓഫ് സെന്റ് ഏറ്റിയനിലെ ഡോ.ഡേവിഡ് ഹൂപിന്‍ പറയുന്നു.ദിവസേന വെറും 15 മിനിറ്റ് നേരം വ്യായാമം ചെയ്താല്‍ 60 വയസിനുമേല്‍ പ്രായമായവരില്‍ മരണനിരക്ക് അഞ്ചിലൊന്നായി കുറയ്ക്കാമെന്ന് പഠനം.അറുപതിലേറെ പ്രായമുള്ള ഒരുലക്ഷത്തിലധികംപേരെ പത്ത് വര്‍ഷം നിരീക്ഷിച്ചാണ് ഗവേഷകര്‍ ഈ നിഗമനത്തിലെത്തിയത്. ദിവസേന 15 മിനിറ്റ് വേഗത്തില്‍ നടക്കുന്നതിന് തുല്യമാണ് ഏതെങ്കിലും തരത്തിലുള്ള ചെറുവ്യായാമങ്ങള്‍. വ്യായാമം ചെയ്യുന്നതിന് പ്രായം ഒരുതടസമല്ല. ആഴ്ചയില്‍ 150 മിനിറ്റ് ലഘുവായോ 75 മിനിറ്റ് കഠിനമായോ നിര്‍ബന്ധമായും വ്യായാമം ചെയ്തിരിക്കേണ്ടതാണ്.
ദൈനംദിന പ്രവൃത്തികളില്‍ അധികം മാറ്റമുണ്ടാക്കാന്‍ താല്‍പര്യപ്പെടുന്നവരല്ല പലരും. എന്നാല്‍ ശാരീരിക അധ്വാനത്തിന് കൃത്യമായ സമയം ചിലവിടാന്‍ തയ്യാറായാല്‍ ആയുര്‍ദൈര്‍ഘ്യംകൂട്ടാമെന്നകാര്യത്തില്‍ ഗവേഷകര്‍ക്ക് സംശയമില്ല. ഒരുതരത്തിലുമുള്ള ശാരീരികാധ്വാനമോ വ്യായാമമോ ചെയ്യാതിരുന്നവരെ അപേക്ഷിച്ച് 22 ശതമാനം കുറവായിരുന്നു മറ്റുള്ളവരിലെ മരണനിരക്ക്. അധ്വാനത്തിലേര്‍പ്പെട്ടവരിലെ മരണനിരക്ക് 28 മുതല്‍ 35 ശതമാനംവരെ കുറഞ്ഞതായും പഠനത്തിലൂടെ വ്യക്തമായി.

മൈഗ്രേൻ ഹൃദ്രോഗ സാധ്യത കൂട്ടുന്നു

തലയുടെ മുൻപിലോ വശങ്ങളിലോ ഉണ്ടാകുന്ന അതികഠിനമായ വേദനയാണ് മൈഗ്രേൻ. പുരുഷൻമാരെ അപേക്ഷിച്ച് സത്രീകളിലാണ് ഇതു കൂടുതലായി കണ്ടുവരുന്നത്. മൈഗ്രേൻ ഹൃദ്രോഗ സാധ്യത കൂട്ടുകയും നേരത്തേയുള്ള മരണത്തിനു കാരണമാക്കുകയും ചെയ്യുമെന്ന് പഠനം. ജർമനിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്തിലെയും യു.എസിലെ ഹാർവാർഡ് ടിച്ച് ചാൻ സ്കൂൾ ഓഫ് പബ്ലിക് ഹെൽത്തിയിലെയും ഗവേഷകർ മൈഗ്രേൻ ഹൃദയ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുമോ എന്നു പഠനം നടത്തി 25 മുതൽ 42 വയസുവരെ പ്രായമുള്ള 115541 പേരിൽ 1989 മുതൽ 2011 വരെയുള്ള കാലയളവിലാണു പഠനം നടത്തിയത്. ഇവരിൽ 18,000 പേർ മൈഗ്രേൻ എന്ന അതികഠിനമായ തലവേദന അനുഭവിക്കുന്നവരായിരുന്നു.
20 വർഷങ്ങൾക്കു ശേഷം പഠനത്തിൽ പങ്കെടുത്ത 1329 പേർക്ക് ഗുരുതരമായ ഹൃദ്രോഗം ബാധിക്കുകയും 223 പേർ ഹൃദ്രോഗം മൂലം മരിക്കുകയും ചെയ്തു. മൈഗ്രേൻ അനുഭവിക്കുന്ന 50 ശതമാനം സ്ത്രീകൾക്കും മൈഗ്രേൻ ബാധിക്കാത്തവരെ അപേക്ഷിച്ച് ഹൃദയസംബന്ധമായ രോഗങ്ങൾക്കും പക്ഷാഘാതത്തിനും സാധ്യതയുണ്ടെന്ന് പഠനത്തിൽ തെളിഞ്ഞു.ഹൃദയസംബന്ധമായ രോഗങ്ങൾക്കുള്ള പ്രധാനപ്പെട്ട ഒരു സൂചകമായി മൈഗ്രേനിനെ കാണണമെന്നാണ് ഈ പഠനഫലം സൂചിപ്പിക്കുന്നത്. പക്ഷാഘാതവും മൈഗ്രേനും തമ്മിൽ ബന്ധമുണ്ടെന്ന് മുൻപേ തെളിഞ്ഞതാണ്. എന്നാൽ ഹൃദയസംബന്ധമായ രോഗങ്ങളും മരണനിരക്കുമായും മൈഗ്രേൻ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് തെളിയിക്കുന്ന ഈ പഠനം ബയോമെഡിക്കൽ ജേണലിലാണു പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ആരോഗ്യം വീട്ടു മുറ്റത് നിന്ന്

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ദോഷകരമായ കൃത്രിമ പഴങ്ങളുപേക്ഷിച്ച്‌ നമ്മുടെ വീട്ടു മുറ്റത്തു ലഭിക്കുന്ന ആരോഗ്യദായകമായ ഫലങ്ങളുടെ ഗുണങ്ങളെ മനസിലാക്കാം.ചെറിയ രോഗങ്ങള്‍ മുതല്‍ വലിയ രോഗങ്ങള്‍ക്കുവരെ ശമനമുണ്ടാക്കാന്‍ ഇവയ്‌ക്കു കഴിയും.വേനല്‍ക്കാലത്ത്‌ തൊടിയിലെ പ്ലാവിന്‍റെയും മാവിന്‍റെയും ചുവട്ടില്‍ വീണുകിടക്കുന്ന ചക്കയോ മാങ്ങയോ നമ്മള്‍ മൈന്‍ഡ്ചെയ്യാറില്ല.നിര്‍ജലീകരണം കൂടുതല്‍ നടക്കുന്ന ഈ സമയത്ത്‌ കടയില്‍ നിന്നും വാങ്ങിക്കുന്ന ഫ്രെഷ്‌ ആന്‍ഡ്‌ പ്യൂവര്‍ എന്ന ബോര്‍ഡുള്ള പഴങ്ങളുടെയും പാനീയങ്ങളുടെയും പുറകേ പോവുകയാണ്‌ മലയാള നാട്.നമ്മുടെ പാടത്തും പറമ്പിലും വീണുടയുന്നത്‌ പ്രോട്ടീനിന്‍റെയും വിറ്റാമിനുകളുടേയും കലവറകളാണെന്ന നഗ്നസത്യം ആരും തിരിച്ചറിയുന്നില്ല.ഓരോ ദിവസവും ജീവിതശൈലി രോഗങ്ങള്‍ക്ക്‌ അടിപ്പെട്ടുകൊണ്ടിരിക്കുന്ന ആളുകളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ ഇരട്ടി വര്‍ധനയാണുണ്ടായത്‌.കമ്പോളത്തില്‍ നിന്നു വാങ്ങുന്ന ഫലങ്ങളില്‍ ഭൂരിപക്ഷവും മറുനാടുകളില്‍ നിന്നും ചേക്കേറിയവയാണ്‌. കാര്‍ബണ്‍ പോലുള്ള കൃത്രിമ രാസവസ്‌തുക്കളുപയോഗിച്ചാണ്‌ ഈ പഴങ്ങള്‍ പഴുപ്പിക്കുന്നത്‌.ഇവ കേടുകൂടാതെയിരിക്കാന്‍ മെഴുകുപോലെയുള്ള പദാര്‍ഥങ്ങളും ചേര്‍ക്കുന്നുണ്ട്കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ദോഷകരമായ കൃത്രിമ പഴങ്ങളുപേക്ഷിച്ച്‌ നമ്മുടെ വീട്ടു മുറ്റത്തു ലഭിക്കുന്ന ആരോഗ്യദായകമായ ഫലങ്ങളുടെ ഗുണങ്ങളെ മനസിലാക്കാം.ചെറിയ രോഗങ്ങള്‍ മുതല്‍ വലിയ രോഗങ്ങള്‍ക്കുവരെ ശമനമുണ്ടാക്കാന്‍ ഇവയ്‌ക്കു കഴിയും.
1. മാമ്പഴം:
വിറ്റാമിനുകളുടെ നിറകുടമായ മാങ്ങ പഴങ്ങളുടെ രാജാവായി വിശേഷിപ്പിക്കപ്പെടുന്നു. നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ്‌ മാമ്പഴം. നവംബര്‍ മാസം മുതല്‍ തന്നെ സാധാരണയായി നാട്ടുമാവുകള്‍ പൂത്തുതുടങ്ങും.
മാര്‍ച്ച്‌- ഏപ്രില്‍ മാസങ്ങളില്‍ പഴുത്തുപാകമാകും. മാവിന്‍റെ ഫലം മാത്രമല്ല മാവിലയും ദന്തസംരക്ഷണത്തിന്‌ ഉത്തമമാണ്. ടൂത്ത്‌ പേസ്‌റ്റുകളുടെ കടന്നുവരവിനുമുമ്പ്‌ മാവില ഉപയോഗിച്ചാണ്‌ പഴമക്കാര്‍ പല്ല്‌ വൃത്തിയാക്കിയിരുന്നത്.മാവില ദന്തങ്ങളുടെ ബലം വര്‍ധിപ്പിക്കുന്നതിനൊപ്പം സൗന്ദര്യവും കൂട്ടുന്നു. അണ്ഡാശയം മാത്രം വളര്‍ന്നുണ്ടാവുന്നതാണ്‌ മാങ്ങ. ഒരു പുഷ്‌പത്തിന്റെ അണ്ഡാശയം വളര്‍ന്ന്‌ ഒരൊറ്റ ഫലമാണുണ്ടാകുന്നത്‌.പച്ചമാങ്ങയില്‍ വിറ്റാമിന്‍ എ ധാരാളമായുണ്ട്‌. വിശപ്പില്ലായ്‌മയ്‌ക്ക് ഇത്‌ ഗുണകരമാണ്‌. അതോടൊപ്പം മാമ്പഴത്തിലെ മാംസളമായ ഭാഗം ദഹനപ്രക്രിയയെ സഹായിക്കുന്നു.
നാട്ടുമാവുകള്‍ പതുക്കെ ഫലം നല്‍കുന്നതും ദീര്‍ഘകാലം നിലനില്‍ക്കുന്നതുമാണ്. ഉപ്പിലിട്ടും അച്ചാര്‍ സ്‌ക്വാഷ്‌ തുടങ്ങി തികച്ചും പ്രക്രൃതിദത്തമായ വിഭവങ്ങള്‍ ഉണ്ടാക്കിയും മാങ്ങ സൂക്ഷിക്കാം. സങ്കരയിനങ്ങളുടെയും രാസവസ്‌തുക്കളുടേയും കടന്നുകയറ്റം നാട്ടുമാമ്പഴങ്ങളെ സുവര്‍ണ ഫലങ്ങളാക്കുന്നു.
2. ചക്ക:
ലോകത്തിലെ തന്നെ മികച്ച പോഷകമൂല്യമുള്ള ഏറ്റവും വലിയ ഫലവര്‍ഗമാണ്‌ ചക്ക. വേനല്‍ക്കാലമാകുമ്പോഴാണ്‌ ചക്ക സമൃദ്ധമായി വളരുന്നത്‌. ഉയരത്തില്‍ വേരുമുതല്‍ ഇലവരെ കായ്‌ച്ചു നില്‍ക്കുന്ന നാട്ടുപ്ലാവുകളോട്‌ എല്ലാവര്‍ക്കും പുച്‌ഛമാണ് പ്ലാവിനെ പറമ്പില്‍ നിന്നു തന്നെ വെട്ടിമാറ്റാന്‍ ആഗ്രഹിക്കുന്നവരാണ്‌ പലരും. സങ്കരയിനം പ്ലാവുകളുടെ കടന്നു വരവും നാം ശ്രദ്ധിക്കേണ്ടതാണ്.‌ഉയരക്കുറവ്‌ കുറഞ്ഞ സമയം കൊണ്ട്‌ ഫലം നല്‍കല്‍, കൂടുതല്‍ കായ്‌കള്‍ ഉണ്ടാവുന്നത്‌ ഇവയൊക്കെ സങ്കരയിനങ്ങളുടെ പ്രത്യേകതകകളാണ് വേനല്‍ക്കാലത്ത്‌ ഭക്ഷിക്കുവാന്‍ നമുക്ക്‌ പ്രകൃതി നല്‍കിയിട്ടുള്ളതാണ്‌ ചക്ക.ചെറിയ രോഗങ്ങള്‍ മുതല്‍ മാരകരോഗങ്ങള്‍ക്കുവരെ ഔഷധമായി പ്രവര്‍ത്തിക്കുന്ന ഫലമാണ്‌ ചക്ക. പ്രമേഹത്തിനും കാന്‍സറിനും എതിരെ ചക്കയുടെ ചില ഗുണങ്ങള്‍ പ്രവര്‍ത്തിക്കുമെന്നാണ്‌ പഠനങ്ങളിലെ പുതിയ കണ്ടെത്തല്‍.
3. പേരയ്‌ക്ക:
ഏപ്രില്‍ മുതല്‍ ജൂണ്‍ ജൂലൈ മാസങ്ങളിലാണ്‌ പേരയ്‌ക്കാമരങ്ങള്‍ സമൃദ്ധമായി പഴുത്തൊരുങ്ങുന്നത്.‌ ദൃഢമായ അനേകം കുരുവുള്ള പഴമാണിത്‌ പച്ച പേരയ്‌ക്കയ്‌ക്കും നല്ല മധുരമുണ്ടാകും.വയറിളക്കം, കുട്ടികളിലെ മലബന്ധം തുടങ്ങിയവയ്‌ക്ക് ഉത്തമമാണ്‌. ദിവസവും ഒരു പേരയ്‌ക്കാ വീതം കഴിക്കുന്നത്‌ ഉദരപ്രക്രിയ സുഗമമാക്കുന്നതിന്‌ സഹായിക്കും.

ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അപകടമാകുന്ന വസ്തുക്കൾ

അധികകാലം കേടാകാതിരിക്കാൻ നാം ഭക്ഷ്യവസ്തുക്കൾ ഫ്രിഡ്ജിൽ വയ്ക്കാറുണ്ട്. എന്നാൽ ചില ഭക്ഷണസാധനങ്ങൾ വെറുതെ പുറത്തിരുന്നാലും കേടാകുകയില്ല. ചിലവ ഫ്രിഡ്ജിൽ വച്ചാൽ അപകടകരമാവുകയും ചെയ്യും. വേനൽക്കാലത്ത് ഇത് സാധ്യമല്ലെങ്കിലും സാധാരണ അന്തരീക്ഷ ഊഷ്മാവിൽ കുറച്ച് കാലം നമുക്ക് സൂക്ഷിക്കാൻ കഴിയുന്ന ആഹാരപദാർഥങ്ങളെ പരിചയപ്പെടാം.

തേൻ

ഒരു ഗ്ലാസ് കുപ്പിയിലാക്കി തേൻ വച്ചിരുന്നാൽ കേടു കൂ‌ടാതെ ദീർഘകാലം ഇരുന്നോളും. എന്നാൽ ഫ്രിഡ്ജിൽ വച്ചാൽ കട്ടികൂടി ഉപയോഗിക്കാനാവാതെയാകും.

തണ്ണിമത്തൻ

സ്വാദും നിറവും നഷ്ടപ്പടാതിരിക്കാന്‍ അന്തരീക്ഷോഷ്മാവില്‍ സൂക്ഷിക്കുന്നതാണു നല്ലത്. എന്നാല്‍ തണ്ണിമത്തന്‍ ഒരിക്കല്‍ മുറിച്ചുകഴിഞ്ഞാല്‍ രണ്ടോ മൂന്നോ ദിവസം വരെ ഫ്രിഡ്ജില്‍ സൂക്ഷിക്കാം. കൂടുതൽദിവസം സൂക്ഷിക്കുന്നത് ആരോഗ്യത്തിന് നന്നല്ല.

വാഴപ്പഴം

വാഴപ്പഴത്തിലെ പൊട്ടാസ്യം നഷ്ടപ്പടാതിരിക്കാന്‍ അന്തരീക്ഷോഷ്മാവില്‍ സൂക്ഷിക്കുന്നതാണു നല്ലത്.

തക്കാളി

ഫ്രിഡ്ജില്‍ സൂക്ഷിക്കുന്ന തക്കാളിക്കു സ്വാദ് നഷ്ടപ്പെടും. കൂടാതെ ഫംഗസ് ബാധയുണ്ടാവുകയും കഴിക്കുന്നത് അപകടകരമാവുകയും ചെയ്യും.

ഉരുളക്കിഴങ്ങ്

കടലാസ് കൂടിനുള്ളിലാക്കി സാധാരണ അന്തരീക്ഷത്തിൽ സൂക്ഷിച്ചാൽ ഒരു കുഴപ്പവും ഉണ്ടാകില്ല. എന്നാൽ ഫ്രിഡ്ജിൽ വച്ചാൽ ഉരുളക്കിഴങ്ങിലെ സ്റ്റാര്‍ച്ച് പഞ്ചസാരയാകുന്നതിന്റെ അളവ് വർദ്ധിക്കുന്നു. ഇത് ഉരുളക്കിളങ്ങ് മധുരിക്കാനിടയാക്കുന്നു.

സവാള

സവാള ഫ്രിഡ്ജിൽ വയ്ക്കുന്നത് ആ ഗന്ധം ഫ്രിഡ്ജിലെ മറ്റുള്ള ആഹാര സാധനങ്ങളിലേക്ക് പകരാനിടയാക്കും.

കൊതുകേ, കുത്തല്ലേ..!!

മൂളിപ്പാട്ടും പാടി മനുഷ്യരുടെ ഉറക്കം കളയാനെത്തുന്ന കൊതുകിനെ സൂക്ഷി്കകുക. ഡെങ്കിപ്പനിയും മലേറിയയും മുതൽ ഒട്ടേറെ രോഗങ്ങൾ പാട്ടിലൊളിപ്പിച്ചാണ് ആശാന്റെ വരവ്.

കൊതുകുകൾ പലവിധം മൂവായിരത്തിലേറെ വർഗത്തിലുള്ള കൊതുകുകൾ ലോകത്തുണ്ട്. കേരളത്തിലുള്ളതു പ്രധാനമായും നാലിനങ്ങൾ.

1. മലേറിയ പരത്തുന്ന അനോഫിലസ്

2. ജപ്പാൻ ജ്വരവും ഫൈലേറിയാസിസും വെസ്‌റ്റ്‌നൈൽ ഫീവറും പരത്തുന്ന ക്യൂലക്‌സ്

3. ഡെങ്കിപ്പനിക്കും ചിക്കുൻഗുനിയയ്‌ക്കും കാരണമാകുന്ന ഈഡിസ്

4. മന്തിനു കാരണമാകുന്ന മാൻഅനോയ്‌ഡ്‌സ്

കൊതുകിനെ തുരത്താൻ

പകൽ കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ അടുക്കളയുടെ ജനാലകളും സൺഷേഡ് അടക്കമുള്ള ഭാഗങ്ങളും കൊതുകുവല ഉറപ്പിച്ചു സംരക്ഷിക്കണം. പകൽസമയങ്ങളിൽ പറമ്പിൽ ജോലിചെയ്യുന്നവർ കൊതുകു കടിയേൽക്കാതിരിക്കാൻ ലേപനങ്ങളും ക്രീമുകളും പുരട്ടുന്നതു നല്ലതാണ്.

മഴക്കാലം, സുവർണകാലം

കൊതുകുകളുടെ പ്രജനന കാലമാണു മഴക്കാലം. കെട്ടിക്കിടക്കുന്ന വെള്ളത്തിലാണു കൊതുകുകൾ മുട്ടയിടുന്നത്. കൊതുകിന്റെ ജീവിതത്തിൽ നാലു വ്യത്യസ്‌ത ദശകളുണ്ട്. മുട്ട, കൂത്താടി, സമാധി, മുതിർന്ന കൊതുക്.

14 ദിവസത്തിനുള്ളിൽ കൊതുകു പൂർണവളർച്ചയെത്തും പെൺകൊതുകു 100 ദിവസംവരെ ജീവിച്ചിരിക്കും. ആൺകൊതുകുകളുടെ ആയുസ്സ് പരമാവധി 20 ദിവസം മാത്രം. രാവിലെ 6.30നും ഒൻപതിനും ഇടയിലും വൈകിട്ടു നാലിനും ഏഴിനും ഇടയിലുമാണു കൊതുകിന്റെ ആക്രമണം ഏറ്റവും കൂടുതൽ.

കൊതുകുകൾ വളരുന്നത്

ക്യൂലക്സ്: മാലിന്യം നിറഞ്ഞ വെള്ളക്കെട്ടുകളിൽ
അനോഫിലസ്: ശുദ്ധജലത്തിൽ (കിണറ്റിലും ടാങ്കിലും)
ഈഡിസ്: കപ്പുകളിലും പാത്രങ്ങളിലും കെട്ടിനിൽക്കുന്ന വെള്ളത്തിൽ

വളർച്ച തടയാൻ

 • സന്ധ്യാസമയത്തു വീടിനു സമീപം തുളസിയില, വേപ്പില തുടങ്ങിയവ പുകയ്‌ക്കുന്നതു കൊതുകിനെ അകറ്റും.
 • വീടിനടുത്തുള്ള മലിനജല ഓടകൾ വൃത്തിയാക്കി വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കുക.
 • വെള്ളക്കെട്ടുകൾ ഒഴുക്കിക്കളയാൻ കഴിയുന്നില്ലെങ്കിൽ അവയിൽ മണ്ണെണ്ണയോ കരിഓയിലോ ഒഴിക്കുക.
 • വീടിനു സമീപത്തു മലിനജലം കെട്ടിനിൽക്കാതിരിക്കാൻ ശ്രദ്ധിക്കുക.

കൊതുകു കടിച്ചാൽ ചൊറിയാൻ കാരണമെന്ത്?

കൊതുകു കടിക്കുമ്പോൾ കൊതുകിന്റെ ഉമിനീരിലടങ്ങിയ ഹെപ്പാറിൻ എന്ന പ്രോട്ടീൻ മനുഷ്യരക്‌തത്തിലേക്കു കുത്തിവയ്‌ക്കുന്നു. ഈ പ്രോട്ടീൻ, രക്‌തം കട്ടപിടിക്കാതിരിക്കാനും എളുപ്പത്തിൽ രക്‌തം കുടിക്കാനും കൊതുകിനെ സഹായിക്കുന്നു. ഹെപ്പാറിൻ രക്‌തവുമായി പ്രതിപ്രവർത്തിച്ച്, കൊതുകു കടിച്ച ഇടങ്ങളിൽ അൽപസമയത്തേക്കു ചൊറിച്ചിലും തടിപ്പും ഉണ്ടാക്കുന്നു.

കൊതുകു പാടുമോ?

ഒരു സെക്കൻഡിൽ ഏകദേശം അറുന്നൂറു തവണവരെ കൊതുകു ചിറകടിക്കുന്നുണ്ട്. വിവിധ വർഗത്തിൽപ്പെട്ട കൊതുകുകളിൽ ഈ ചിറകടി വ്യത്യാസപ്പെട്ടിരിക്കും. കൊതുകിന്റെ അതിവേഗത്തിലുള്ള ചിറകടിയാണു നാം മൂളിപ്പാട്ടായി തെറ്റിദ്ധരിക്കുന്നത്.

വന്‍കുടലിനെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ വാല്‍നട്ട്.

വന്‍കുടലിലെ അര്‍ബുദം ചെറുക്കാന്‍ വാല്‍നട്ടിന് കഴിയുമെന്ന് പഠനം. യുകോണ്‍ ഹെല്‍ത്ത് ആന്‍ഡ് ദ ദാക്‌സണ്‍ ലബോറട്ടറി ഫോര്‍ ജെനോമിക് മെഡിസിനാണ് ഈ കണ്ടെത്തലിന് പിന്നില്‍. ചുണ്ടെലികളിലാണ് പരീക്ഷണം നടത്തിയത്. ആണ്‍ എലികളിലാണ് പരീക്ഷണം കൂടുതല്‍ വിജയിച്ചത്. അമേരിക്കന്‍ പഥ്യക്രമത്തില്‍ 10.5 ശതമാനം വാല്‍നട്ട് ചേര്‍ത്ത ആഹാരം കഴിച്ച ആണ്‍ ചുണ്ടെലികളില്‍ വന്‍കുടലിലെ അര്‍ബുദ സാധ്യത കുറഞ്ഞതായാണ് കണ്ടെത്തിയത്.

ഇത്തരമൊരു പരീക്ഷണ ഫലം ലഭിക്കുന്നത് ഇത് ആദ്യമായാണെന്ന് പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഡോ.ഡാനിയര്‍ ഡബ്യു.റോസന്‍ബര്‍ഗ് പറഞ്ഞു. വന്‍കുടലിനെ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ വാല്‍നട്ട് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ മനുഷ്യരില്‍ കാന്‍സര്‍ പ്രതിരോധത്തിന് വാല്‍നട്ട് എത്രമാത്രം പ്രയോജനകരമാകുമെന്ന് കൂടുതല്‍ പഠനങ്ങള്‍ക്ക് ശേഷമേ പറയാന്‍ കഴിയൂ.

മായം കലർന്ന എണ്ണകൾ തിരിച്ചറിയാം

മലയാളിക്ക് ശുദ്ധിയുടെ പര്യായമാണ് വെളിച്ചെണ്ണ. വിലകുറഞ്ഞ മറ്റ് എണ്ണകൾ വെളിച്ചെണ്ണയിൽ ചേർക്കുന്നതാണ് പ്രധാനപ്പെട്ട മായം. വെള‍ിച്ചെണ്ണ വില ഉയരുമ്പോഴാണ് ഈ പ്രശ്നങ്ങൾ കൂടുക. നിറവും മണവലുമില്ലാത്ത പെട്രാളിയം ഉൽപ്പന്നമായ മിനറൽ ഒായിലും എണ്ണകളിൽ മായമായി ചേർക്കാറുണ്ട്. മറ്റ് ഏത് എണ്ണ വെളിച്ചെണ്ണയിൽ ചേർത്താലും തിരിച്ചറിയാൻ മാർഗമുണ്ട്.

വെള‍ിച്ചെണ്ണയിൽ മറ്റ് എണ്ണകൾ ചേർത്താൽ: വെളിച്ചെണ്ണയിൽ ഒരൽപ്പം ചെറിയ കുപ്പിയിൽ എടുക്കുക. തുടർന്ന് അത് റഫ്രിജറേറ്ററ‍ിൽ വയ്ക്കുക. വെള‍ിച്ചെണ്ണ വേഗം കട്ടിപിടിക്കുന്നതു കാണാം. അതിൽ മറ്റ് എണ്ണകൾ കലർത്തിയിട്ടുണ്ടെങ്കിൽ അത് പ്രത്യേക പാളിയായി മാറി ന‌ിൽക്കുന്നതിനാൽ പെട്ടെന്നുതന്നെ തിരിച്ചറിയാം. ശുദ്ധമായ വെളിച്ചെണ്ണ ഇളം വെള്ള നിറത്തിൽ കട്ട‍‍ിപിടിച്ചു നിൽക്കും. പാചകത്ത‍‌ിനിടയിലും മായമുണ്ടെങ്കിൽ മനസ്സിലാകും. ശുദ്ധമായ വെളിച്ചെണ്ണ ചൂടാകുമ്പോഴുള്ള ഗന്ധമല്ല കലർപ്പുള്ള എണ്ണ ചൂടാക്കുമ്പോൾ.

ഒലിവ് എണ്ണയിൽ മായം ചേർത്താൽ: മറ്റ് എണ്ണകളെ പോലെ നിത്യേ‍ാപയോഗ വസ്തുവായി ഒലിവെണ്ണ മാറിയിട്ടില്ല. എന്നാൽ ഹൃദയാരോഗ്യത്തിനുതകുന്നു എന്ന രീതിയിൽ‌ ഒലിവെണ്ണ നമ്മുടെ നാട്ടിൽ പ്രചാരം നേടുന്നുണ്ട്. പ്രത്യേകിച്ചും ഗൾഫ് മലയാളികൾ ഒലിവെണ്ണയ്ക്ക് കൂടുതൽ പ്രാധാന്യം നൽകാറുണ്ട്. വാങ്ങുന്ന എണ്ണയിൽ രണ്ടോ മൂന്നോ ടേബിൾ സ്പൂൺ ഒരു കുപ്പിയിലാക്കി റഫ്രിജറേറ്ററ‍ിൽ 24 മണിക്കൂർ സൂക്ഷിക്കുക. യഥാർഥ ഒലിവ് എണ്ണ മാത്രം കട്ടിപിടിക്കും. മായം ചേർത്ത എണ്ണ വേർതിരിഞ്ഞു നിൽക്കും.

നല്ലെണ്ണയിൽ(എള്ളെണ്ണ) മായം ചേർത്താൽ: പരുത്തിക്കുരു എണ്ണ, നിലക്കടലയെണ്ണ എന്ന‍ിവയാണ് മായമായി ചേർക്കുന്നത്. ലാബ് പരിശോധനയിലൂടെ ഇതു തിരിച്ചറിയാം. എന്നാൽ ഗന്ധത്തിൽ മാറ്റം വരുന്നത് നല്ലെണ്ണയുടെ മണം പരിചയിച്ചവർക്ക് പെട്ടെന്നു മനസ്സിലാകും. ഒരു തുള്ളി എണ്ണ വിരലിൽ‌ തൊട്ട് നന്നായി തിരുമ്മി മണത്താൽ മായം ചേർത്തതാണെങ്കിൽ വ്യത്യാസം അറിയാം.

ആരോഗ്യത്തിന് ഹാനികരമാണ്; ഇവ കുടിക്കരുത്.

ആരോഗ്യത്തിന് ഹാനികരമാണെന്ന് ശാസ്‌ത്രീയമായി ചില പഠനങ്ങള്‍ തെളിയിച്ച 6 തരം പാനീയങ്ങളെക്കുറിച്ചാണ് ഇവിടെ പറയുന്നത്.

1, ജ്യൂസ്- പലതരം പഴങ്ങളും ജ്യൂസ് ആക്കി കുടിക്കാന്‍ പലര്‍ക്കും ഇഷ്‌ടമാണ്. എന്നാല്‍ കടകളില്‍ ജ്യൂസ് അടിക്കുമ്പോള്‍ അതില്‍ ചേര്‍ക്കുന്ന അമിതമായ പഞ്ചസാര അളവ് ശരീരത്തിന് ഏറെ ദോഷകരമാണ്. പഴം കഴിക്കുമ്പോള്‍ ലഭിക്കുന്ന ഗുണം ജ്യൂസില്‍നിന്ന് ലഭിക്കില്ല. മാത്രമല്ല, അമിതമായ പഞ്ചസാര ആനാരോഗ്യകരവുമാണ്.

2, മധുരം നിറഞ്ഞ കോഫി– കോഫിയില്‍ ചേര്‍ക്കുന്ന അമിത മധുരം പിന്നീട് പ്രമേഹം പോലെയുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. കോഫിയില്‍ അടങ്ങിയിട്ടുള്ള കഫീന്‍ അമിതമായ അളവില്‍ ശരീരത്തില്‍ എത്തുന്നതും ആരോഗ്യത്തിന് ഹാനികരമാണ്.

3, നേരത്തെ മിക്‌സ് ചെയ്യുന്ന മദ്യം– പലതരം മിക്‌സിങ്ങിലൂടെ കോക്ക്‌ടെയ്ല്‍ രൂപത്തിലുള്ള മദ്യം കഴിക്കുന്നവരുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മുന്‍കൂട്ടി മിക്‌സ് ചെയ്‌തു മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ ദോഷകരമാണ്. പഞ്ചസാര, ഉപ്പ്, മുളക്, നാരങ്ങാ, കോള, സോഡ എന്നിവയൊക്കെ ചേര്‍ത്ത് മദ്യം കഴിക്കുന്നത് നിര്‍ജ്ജലീകരണത്തിനും കടുത്ത ദാഹത്തിനും കാരണമാകും.

3, സോഡ– ഇഞ്ചിയും മറ്റും ചേര്‍ത്തുള്ള നാരങ്ങാ സോഡയും ശരീരത്തിന് ഗുണകരമല്ലെന്നാണ് വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളത്. ചെറിയ അളവില്‍ സോഡാ കുടിക്കുന്നതില്‍ തെറ്റില്ലെങ്കിലും ഇതൊരു ശീലമാക്കരുതെന്നാണ് വിദഗ്ദ്ധരുടെ ഉപദേശം.

5, ബദാം മില്‍ക്ക്– നന്നായി മധുരവും നട്ട്‌സും ചേര്‍ത്ത പാല്‍ പാനീയം ആരോഗ്യത്തിന് അത്ര ഗുണകരമല്ല. കശുവണ്ടിയോ ബദാമോ പിസ്‌തയോ ചേര്‍ത്ത ഇത്തരം പാനീയങ്ങള്‍ നമ്മുടെ നാട്ടിലും സുലഭമാണ്. ബദാം, കശുവണ്ടി, പാല്‍ എന്നിവയൊക്കെ ആരോഗ്യത്തിന് ഗുണകരമാണ്. എന്നാല്‍ പഞ്ചസാര ചേരുന്നതോടെ ഈ പാനീയം ആരോഗ്യത്തിന് ഹാനികരമായി മാറും.

6, പ്രോട്ടീന്‍ ഷേക്ക്– പേശീബലം വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി കുടിക്കുന്ന പ്രോട്ടീന്‍ ഷേക്ക് ശരീരത്തിന് ഏറെ ഹാനികരമാണെന്ന കാര്യം എത്രപേര്‍ക്ക് അറിയാം? കടകളില്‍നിന്ന് വാങ്ങുന്ന പ്രോട്ടീന്‍ പൊടി പോലും അപകടകരമാണ്. പാല്‍, മുട്ട, വെണ്ണ, മല്‍സ്യം, മാംസഭക്ഷണം എന്നിവയിലൂടെ ശരീരത്തിന് ആവശ്യമായ പ്രകൃതിദത്ത പ്രോട്ടീന്‍ നമുക്ക് ലഭ്യമാകും.

നോമ്പുകാലത്തെ ഭക്ഷണ ശീലം ആരോഗ്യപ്രദമാക്കാം

പ്രകൃതിജീവനന്മിലെ പ്രധാന ഘടകവും ആരോഗ്യദായകവുമായ ഉപവാസത്തിന് പ്രധാന്യം നല്‍കിയുള്ള നോമ്പനുഷ്ഠാനം സ്വാഭാവികമായും വിശ്വാസിയുടെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഉത്തമമാണെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ നടന്നുവരുന്ന നോമ്പുതുറയും അതോടനുബന്ധിച്ചുള്ള ജീവിത രീതികളും ആരോഗ്യത്തിന് എത്രത്തോളം ഗുണം ചെയ്യും എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. വെളുക്കാന്‍ തേച്ചത് പാണ്ടാവുന്ന തരത്തിലുള്ള ഭക്ഷണങ്ങളാണ് അറിഞ്ഞോ അറിയാതെയോ നോമ്പെടുക്കുന്നവര്‍ പലപ്പോഴും കഴിക്കുന്നത്.

നോമ്പുകാലത്തന്മ് ഇന്ന് അനുഷ്ഠിച്ചുവരുന്ന ഭക്ഷണരീതി ഒരുപാട് തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ രൂപപ്പെട്ടുവന്നതാണെന്ന് പറയാതെവയ്യ. പകല്‍ മുഴുവന്‍ നോമ്പെടുക്കുന്നവര്‍ നോമ്പുതുറ സമയത്തും ശേഷവും ഏതോ തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നതുപോലെ മത്സരബുദ്ധിയോടെ ഭക്ഷണം വാരിവലിച്ച് കഴിക്കുന്ന കാഴ്ച സാധാരണമാണ്.

ഈ രീതി നോമ്പുകൊണ്ട് മതം ഉദ്ദേശിക്കുന്ന ലക്ഷ്യത്തില്‍നിന്ന് അകറ്റുന്നു എന്നുമാത്രമല്ല, വിശ്വാസിയെ രോഗിയാക്കാനും ഇടയാക്കുന്നു. ആരോഗ്യത്തോടെ ജീവിക്കാന്‍ നല്ലവണ്ണം ഭക്ഷണം കഴിക്കണം എന്ന വിശ്വാസം പണ്ടുമുതലേ ഉള്ളതാണ്. എന്നാല്‍ നല്ല ഭക്ഷണം കഴിക്കുക എന്നതിന് പകരം കൂടുതല്‍ അളവില്‍ ഭക്ഷണം കഴിക്കുക എന്ന് തെറ്റിധരിച്ചുള്ളതാണ് നമ്മുടെ ആഹാരരീതി.

കൂടുതല്‍ ജോലിചെയ്യുന്നതിനനുസരിച്ച് കൂടുതല്‍ ഭക്ഷണം കഴിക്കണം എന്നും ശരീരം പ്രവര്‍ത്തിക്കുന്നതിനനുകരിച്ച് ഭക്ഷണം വേഗത്തില്‍ ദഹിക്കുന്നു എന്നുംമറ്റുമുള്ള ചില ധാരണകളും നാം വെച്ചുപുലര്‍ത്തുന്നുണ്ട്. എന്നാല്‍ ഇവ തികച്ചും തെറ്റായ ധാരണകളാണ്. ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശേഷി നിലനിര്‍ത്താന്‍ വ്യായാമം ആവശ്യമാണെങ്കിലും സത്യത്തില്‍ ഭക്ഷണശേഷം വിശ്രമം ലഭിച്ചാലേ അത് പൂര്‍ണമായി ദഹിക്കുകയുള്ളു.

ഭക്ഷണം ദഹിക്കുന്നത് ദഹനേന്ദ്രിയങ്ങളുടെ പ്രവര്‍ത്തനശേഷിയെയും ദഹനരസങ്ങളെയും ആശ്രയിച്ചാണിരിക്കുന്നത്. ഒരുതവണ ഭക്ഷണം കഴിച്ചാല്‍ അത് നാലുമണിക്കൂറില്‍ കൂടുതല്‍ നേരം ആമാശയന്മില്‍ കിടക്കുന്നു. ആമാശയം ഉത്പാദിപ്പിക്കുന്ന ഹൈഡ്രോകേ്ളാറിക് ആസിഡില്‍ കിടന്നുള്ള അരയലിന് ശേഷം അവ അല്‍പാല്‍പ്പമായി ചെറുകുടലിലേക്ക് നീങ്ങുന്നു. അവിടെ വെച്ചാണ് ആവശ്യമുള്ള കൊഴുപ്പും പോഷകങ്ങളും ശരീരം വലിച്ചെടുക്കുന്നത്.

അതേസമയം വേണ്ടത്ര ആരോഗ്യമില്ലാത്തവരുടേയോ രോഗികളുടെയോ കാര്യത്തില്‍ ഈ നാലുമണിക്കൂര്‍ അഞ്ചോ ആറോ മണിക്കൂറോ അതിലധികമോ നീളാനും മതി. ചുരുക്കത്തില്‍ ആവശ്യത്തിലധികം അളവില്‍ ആഹാരം കഴിക്കുന്നതും ഇടക്കിടെ ആഹാരം കഴിക്കുന്നതും ആരോഗ്യത്തിന് ഗുണത്തേക്കാളേറെ ദോഷമാണ് സമ്മാനിക്കുക. ഒരു കാലത്തന്മ് നല്ല തണ്ടും തടിയുമുള്ളത് ആരോഗ്യത്തിന്റെ ലക്ഷണമായി കണ്ടിരുന്നു.

ഇന്ന് ആ ധാരണ ഒരു പരിധിവരെ നീങ്ങുകയും പൊണ്ണത്തടി അനാരോഗ്യ ലക്ഷണമായി കാണാന്‍ തുടങ്ങുകയും ചെയ്തെങ്കിലും അത് പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ വലിയ മാറ്റങ്ങള്‍ കണ്ടുതുടങ്ങിയിട്ടില്ല. സമൂഹത്തില്‍ പൊണ്ണത്തടിയന്മാരുടെ എണ്ണം കൂടുന്നത് ഇതിന്റെ തെളിവാണ്. ‘ബെല്‍റ്റിന്റെ നീളം കൂടുന്നതിനനുസരിച്ച് ആയുസ്സിന്റെ നീളം കുറയുന്നു’ എന്ന ഇംഗ്ളീഷ് പഴമൊഴിയില്‍ അടങ്ങിയിരിക്കുന്നത് ആരോഗ്യത്തെകുറിച്ചുള്ള ഈ പരമമായ സത്യമാണ്.

ഭക്ഷണത്തെയും ആരോഗ്യത്തെയും കുറിച്ച് പ്രകൃതി ജീവനത്തിന്റെ അടിസ്ഥാനന്മിലുള്ള കാഴ്ചപ്പാടുകളാണ് മേല്‍ വിവരിച്ചത്. ഇതിന്റെ അടിസ്ഥാനന്മലായിരക്കണം നോമ്പുകാലത്തെ ദിനചര്യയെയും ഭക്ഷണക്രമത്തെയും കുറിച്ച് നാം ചിന്തിക്കേണ്ടത്. മാനസികമായും ശാരീരികമായും അടിഞ്ഞുകൂടിയ മാലിന്യങ്ങളെ കഴുകിക്കളയാന്‍ വിശ്വാസികള്‍ക്ക് വീണുകിട്ടുന്ന അപൂര്‍വ അവസരമാണ് വ്രതശുദ്ധിയുടെ ഈ കാലം.

പ്രകൃതിജീവനമനുഷ്ഠിക്കുന്നവര്‍ക്ക് നോമ്പുമാസം കുറേകൂടി സൗകര്യപ്രദമാകുമ്പോള്‍ പ്രകൃതിജീവനം അനുഷ്ഠിക്കാത്തവര്‍ക്ക് അവര്‍പോലും അറിയാതെ പ്രകൃതിയുമായി സഹകരിക്കാന്‍ കിട്ടുന്ന മാസമാണിത്. ഭക്ഷണപദാര്‍ഥങ്ങള്‍ പകല്‍ മുഴുവന്‍ ഉപേക്ഷിച്ച് വിശപ്പിന്റെ അര്‍ഥം തിരിച്ചറിയാന്‍ കിട്ടുന്ന അവസരം അതിന്റെ ആന്തരാര്‍ഥത്തില്‍ തന്നെ എടുത്തില്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാകും.

രാത്രി മുഴുവന്‍ അമിതമായി ഭക്ഷിക്കാനുള്ള അവസരമായി ഈ മാസത്തെ ഉപയോഗപ്പെടുത്തുന്നവര്‍ അടുത്ത മാസം രോഗാതുരമായി കിടക്കേണ്ട ഗതികേടി ലായിത്തീരും. അതേസമയം മിതമായിമാത്രം ഭക്ഷിച്ചാല്‍ അടുത്ത ഒരുവര്‍ഷത്തേക്കുള്ള ആരോഗ്യത്തിന് ഗ്യാരണ്ടി പറയാന്‍ അവര്‍ക്ക് കഴിയും. നോമ്പ് ആരംഭിക്കുന്നതിന് മുമ്പ് പഴങ്ങളോ, പഴച്ചാറുകളോ, അതിനു കഴിയില്ലെങ്കില്‍ ലഘുവായി കഞ്ഞിയോ മാത്രം കഴിക്കുക. നോമ്പ് തുറക്കുമ്പോള്‍ നാരങ്ങാവെള്ളം പോലുള്ള ലഘുവായ പാനീയങ്ങള്‍ കുടിക്കുക. ഒന്നോ രണ്ടോ കാരക്കയോ ഈന്തപ്പഴമോ കഴിക്കുക. മഗരിബ് നമസ്ക്കാരാനന്തരം പഴവര്‍ഗ്ഗങ്ങളും, പഴച്ചാറുകളും മാത്രം കഴിക്കുക.

കളറുചേര്‍ത്തതും വേവിച്ചതും പശയുള്ളതുമായ മൈദ ഉല്‍പന്നങ്ങള്‍ നോമ്പ് തുറക്കലിന് ശേഷം കഴിക്കാതിരിക്കുക. ഇശാനമസ്ക്കാരാനന്തരം വേവിച്ച ആഹാരങ്ങള്‍ കഴിക്കാം. നോമ്പ് മാസത്തിലെങ്കിലും എണ്ണയില്‍ വറുത്ത പലഹാരങ്ങള്‍ ഒഴിവാക്കുക. ഇശാനമസ്കാരാനന്തരം മാത്രം വേവിച്ച ആഹാരങ്ങള്‍ കഴിച്ചാല്‍ അത് ദഹനത്തിന് ദോഷം വരുത്താതെ ശരീരത്തെ ഗുണപ്പെടുത്തും.

നോമ്പുതുറക്കുന്ന സമയത്ത് പഴങ്ങളും പാനീയങ്ങളും വേവിച്ചതും, വേവിക്കാത്തതും, ഇറച്ചിയും, പാലും, മുട്ടയും, പൊറാട്ടയും എല്ലാം കൂട്ടിക്കുഴച്ച് വിശപ്പടക്കിയാല്‍ നോമ്പ് കൊണ്ട് ശരീരത്തിനുണ്ടാകേണ്ട ഗുണങ്ങളെല്ലാം നഷ്ടപ്പെടുത്തി അത് ഒരാചാരം മാത്രമായി അവശേഷിക്കും-. എല്ലാ ആചാരങ്ങളും മനുഷ്യന് ഗുണകരമായിത്തീരേണ്ടതാണ്. നോമ്പ് ശരീരത്തിനും മനസ്സിനും ഗുണകരമായിതീരണമെങ്കില്‍ നോമ്പ്തുറക്ക് ശേഷം ഭക്ഷണത്തില്‍ മിതത്വം പാലിക്കണം.

ഭാരം കുറയ്ക്കും ബലൂൺ ചികിത്സ

അമിതവണ്ണവും പൊണ്ണത്തടിയും മൂലം വിഷമിക്കുന്നവർ അറിയാൻ.. ഇനി ഭാരം കുറയ്ക്കാൻ പട്ടിണി കിടക്കേണ്ട, ബലൂൺ വിഴുങ്ങിയാൽ മാത്രം മതി! ബലൂൺ വയറു നിറച്ചോളും. കൗതുകമുണർത്തുന്ന ബലൂൺ ചികിത്സയെക്കുറിച്ച് കേട്ടോളൂ…

ഭക്ഷണത്തെയും ജീവിതശൈലിയെയും അടിസ്ഥാനമാക്കിയ ഭാരം കുറയ്ക്കൽ പ്രോഗ്രാമുകളെ അപേക്ഷിച്ച് ഇരട്ടി ഭാരമാണ് ബലൂൺ ചികിത്സ കൊണ്ട് കുറയ്ക്കാൻ സാധിക്കുന്നതെന്ന് വിദഗ്ധർ.

ഭാരം കുറയ്ക്കുക എന്നതിന്റെ ആദ്യപടി വിശപ്പിനെ നിയന്ത്രിക്കുക എന്നതാണ്. ചിലരാകട്ടെ വയറിന്റെ വലുപ്പം കുറയ്ക്കാൻ ശസ്ത്രക്രിയയും നടത്തും. കുറച്ചു ഭക്ഷണം കഴിച്ചാൽത്തന്നെ വയറു നിറഞ്ഞുവെന്ന തോന്നലുണ്ടാക്കാൻ ഇതു സഹായിക്കും. എന്നാൽ ചില പഠനങ്ങൾ പറയുന്നത് ഭാരം കുറയ്ക്കാൻ ശസ്ത്രക്രിയ ആവശ്യമില്ല എന്നാണ്.

വാഷിങ്ടൺ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് മെഡിസിനിലെ ബാരിയാട്രിക് എൻഡോസ്കോപ്പി ഡയറക്ടറായ ഡോ.ഷെൽബി സുള്ളിവന്റെ നേതൃത്വത്തിൽ നടത്തിയ ഗവേഷണത്തിലാണു ശരീരഭാരം കുറയ്ക്കാൻ ബലൂൺ ചികിത്സ ഫലപ്രദമെന്നു കണ്ടത്.

ജീവിതശൈലിയിൽ മാറ്റം വരുത്തിയതു കൊണ്ടു കുറയുന്നതിനെക്കാൾ ഇരട്ടിഭാരം കുറയ്ക്കാൻ ബലൂൺ സിസ്റ്റം സഹായിക്കുമെന്നു തെളിഞ്ഞു. ഭക്ഷണത്തിൽ മാറ്റം വരുത്തിയതു കൊണ്ടോ വ്യായാമം ചെയ്തതു കൊണ്ടോ ഒന്നും അമിതഭാരം കുറയാത്ത ആളുകളും ധാരാളം. അവർക്ക് ബലൂൺ ചികിത്സ ഉപകാരമായേക്കും.

30നും 40നും ഇടയിൽ ബോഡി മാസ് ഇൻഡക്സ് ഉള്ള 400 അമേരിക്കക്കാരാണ് ഈ പഠനത്തിൽ പങ്കെടുത്തത്. ഇവരെ രണ്ടു ഗ്രൂപ്പായി തിരിച്ചു. ആദ്യ ഗ്രൂപ്പിൽപ്പെട്ടവർക്ക് ഒരു ക്യാപ്സ്യൂൾ ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ കഴിക്കാൻ നൽകി. ഇതിലോരോന്നിലും ‘ഒബലോൺ’ ബലൂൺ അടങ്ങിയിരുന്നു. നൈട്രജൻ അടിസ്ഥാനമായ വാതകം നിറഞ്ഞ ബലൂണുകളാണിവ.

രണ്ടാമത്തെ കൺട്രോൾ ഗ്രൂപ്പിന് ഷുഗർ ക്യാപ്സ്യൂളുകളും നൽകി. ഇവയിൽ വാതകം നിറയ്ക്കുന്നതായി ഭാവിച്ചു. കൺട്രോൾ ഗ്രൂപ്പിന്റെ ഭാരം 3.59 ശതമാനം കുറഞ്ഞപ്പോൾ ബലൂൺ ഗ്രൂപ്പിന്റെ ഭാരം 6.81 ശതമാനം കുറഞ്ഞു. അതായത് ഇരട്ടിയോളം.

ഡൈജസ്റ്റീവ് വീക്ക് കോൺഫറൻസിലാണ് ഈ കണ്ടെത്തൽ അവതരിപ്പിച്ചത്. ഈ രംഗത്തെ വിദഗ്ധരുടെ ലോകത്തിലെ ഏറ്റവും വലിയ സമ്മേളനമാണിത്.

സൂര്യപ്രകാശത്തെ മരുന്നാക്കി മാറ്റാം

തലക്കെട്ട് കണ്ടിട്ട് ഏതെങ്കിലും മുറി മരുന്നുക‌‌ടയുടെ പരസ്യമാണെന്ന് തെറ്റിദ്ധരിക്കരുതേ. കാൻസർ പോലുള്ള രോഗങ്ങൾക്ക് പോലും ഫലപ്രദമായേക്കാവുന്ന പരീക്ഷണത്തെപ്പറ്റിയാണ് പറയുന്നത്. ജൈവപരമായി മാറ്റംവരുത്തിയ മൈക്രോ ആൽഗകളെയുപയോഗിച്ച് കാൻസറിന് പോലും മറുമരുന്നായി ഉപയോഗിക്കാവുന്ന വിലകുറഞ്ഞ മരുന്നുകളു‌ടെ നിർമ്മാണത്തിലാണ് ഒരുകൂട്ടം ഗവേഷകർ.

പലമരുന്നുകളിലുമുപയോഗിക്കുന്ന രാസപദാര്‍ഥങ്ങൾ സസ്യങ്ങളിൽനിന്ന് ശേഖരിക്കുന്നതിന് വലിയ ചെലവാണ് വരുന്നത്. ചെറിയ അളവിലാണ് ഇവ സസ്യങ്ങളിൽനിന്ന് ലഭ്യമാകുകയെന്നതിനാലാണിത്.

കാന്‍സര്‍ രോഗത്തിനായി ഉപയോഗിക്കുന്ന ടാക്സോള്‍ എന്ന വില കൂടിയ മരുന്ന് പസഫിക്ക് യൂ എന്ന മരത്തിന്റെ തൊലിയില്‍ നിന്നാണ് എടുക്കുന്നത്. ഒരു രോഗിയെ ചികിത്സിക്കുവാന്‍ നിരവധി മരങ്ങളില്‍ നിന്നുള്ള തൊലി വേണം. ഇത് ചികിത്സാചിലവ് വര്‍ദ്ധിക്കാനി‌‌‌ടയാക്കുന്നു.

ഇ-കോളിയിൽ ജനിതക മാറ്റങ്ങള്‍ വരുത്തിയാല്‍ ഈ മരുന്ന് നിർമ്മിക്കാനാകും. ഇത്തരത്തിൽ മൈക്രോ ആൽഗകളുടെയും മറ്റും കോശങ്ങളിലെ വിവിധ പ്രവർത്തനംമൂലമുണ്ടാകുന്ന സ്വാഭാവികമായുള്ള രാസപദാർഥങ്ങളു‌‌‌‌‌‌‌‌‌‌‌ടെ നിർമ്മാണം വര്‍ദ്ധിപ്പിക്കാനുള്ള ഗവേഷണത്തിലാണ് ഗവേഷകർ.

സൂര്യപ്രകാശത്തിന്റെ സഹായത്തോട‌െ പ്രകാശസംശ്ലേഷണത്തിലൂടെ ഊർജ്ജം ഉത്പാദിപ്പിക്കുകയെന്നതാണ് സ്വാഭാവിക പ്രക്രിയ. എന്നാൽ ഗ്രീൻഹൗസ് രീതിയിൽ പ്ലാസ്റ്റിക് ക്യാരിബാഗുകളിൽ വളർത്തുന്ന ജൈവപരമായി മാറ്റംവരുത്തിയ മൈക്രോ ആൽഗകളുടെ കോശങ്ങളിൽ രാസവസ്തുക്കൾ കൂടുതൽ നിർമ്മിക്കാനാകുമെ‌ന്ന് കരുതുന്നതായി യൂണിവേഴ്സിറ്റി ഓഫ് കോപ്പൻഹേഗനിലെ ഗവേഷകർ പറയുന്നു. ജേണൽ ഓഫ് മെറ്റബോളിക് എഞ്ചിനിയറിംഗിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.

അധികമായാൽ ഉരുളക്കിഴങ്ങും

ഉരുളക്കിഴങ്ങ് അധികം കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിനു കാരണമാകുമെന്നു പഠനം. ആഴ്ചയിൽ നാലോ അതിലധികമോ തവണ ഉരുളക്കിഴങ്ങ് വേവിച്ചോ ഉടച്ചോ ബേക്ക് ചെയ്തോ ഫ്രഞ്ച് ഫ്രൈഡ് ആയോ എങ്ങനെ കഴിച്ചാലും രക്തസമ്മർദ്ദം കൂടുമത്രേ.

യുഎസിലെ 187000 സ്ത്രീ പുരുഷൻമാരിൽ 20 വർഷത്തിലധികം നീണ്ടുനിന്ന പഠനമാണ് ഈ മുന്നറിയിപ്പ് നൽകുന്നത്. യു.എസിലെ ഹാർവാർഡ് മെഡിക്കൽ സ്കൂളിലെയും ബ്രിഘാം ആൻഡ് വുമൺസ് ഹോസ്പിറ്റലിലെയും ഗവേഷകർ പറയുന്നത് ഉരുളക്കിഴങ്ങിനു പകരം അന്നജം അധികം അടങ്ങിയിട്ടില്ലാത്ത ഏതെങ്കിലും പച്ചക്കറി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദ സാധ്യത കുറയ്ക്കുമെന്നാണ്.

ഉരുളക്കിഴങ്ങിന്റെ പതിവായ ഉപയോഗം ഉൾപ്പടെയുള്ള ഭക്ഷണശീലങ്ങൾ ഒരു ചോദ്യാവലിയിലൂടെ മനസിലാക്കി. ആഴ്ചയിൽ നാലോ അതിലധികമോ തവണ ഉരുളക്കിഴങ്ങ് കഴിക്കുന്നത് ഉയർന്ന രക്തസമ്മർദ്ദവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസിലായി. ഉയർന്ന രക്തസമ്മർദ്ദം ഉണ്ടാകാനുള്ള മറ്റു സാധ്യതകൾ പരിശോധിച്ച ശേഷമാണ് ഈ കണ്ടെത്തൽ.

സ്ത്രീകളിലാണ് ഇതിനുള്ള സാധ്യത കൂടുതലായി കണ്ടത്. എന്നാൽ ഫ്രഞ്ച് ഫ്രൈഡിന്റെ അമിതോപയോഗം സ്ത്രീകളിലും പുരുഷൻമാരിലും രക്തസമ്മർദ്ദത്തിനു കാരണമാകും.

ഉരുളക്കിഴങ്ങിൽ മറ്റു പച്ചക്കറികളെ അപേക്ഷിച്ച് ഗ്ലൈസെമിക് ഇൻഡക്സ് കൂടുതലടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കൂടാനും രക്തസമ്മർദ്ദം കൂടാനും ഇതാവാം കാരണം. ബയോമെഡിക്കൽ ജേണലിലാണ് ഈ പഠനം പ്രസിദ്ധീകിച്ചിരിക്കുന്നത്.

ഒരു കപ്പ് ചായയിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു?

വൈകുന്നേരങ്ങൾ പൂർണമാവണമെങ്കിൽ ഒരു കപ്പ് ചൂട് ചായ ആവശ്യമാണ്. എന്നാൽ നമ്മളുപയോഗിക്കുന്ന ചായപ്പൊടിയിൽ എന്തൊക്കെയാണ് അടങ്ങിയിരിക്കുന്നതെന്ന് അറിയാമോ? ധാരാളം ഇരുമ്പ് അവശിഷ്ടങ്ങൾ ചായപ്പൊടിയിലുണ്ടാകാം. ചായപ്പൊടിയുടെ നിർമ്മാണവേളയിലാണ് ഇവ കലരുന്നത്.

ഇരുമ്പ് യന്ത്രങ്ങളുപയോഗിച്ചാണ് തേയില ഇലകൾ കഷ്ണങ്ങളാക്കുന്നതും പൊടിക്കുന്നതുമെല്ലാം. പൊടിച്ചതിനുശേഷം വലിയ കാന്തമുപയോഗിച്ച് പൊടിയിൽനിന്ന് ഇരുമ്പ് അവശിഷ്ടങ്ങൾ വേർതിരിക്കുന്നു. എന്നാൽ ചില അവശിഷ്ടങ്ങൾ പൊടിയായി തേയിലപ്പൊടിയിലുണ്ടാകുമത്രെ.

കിലോഗ്രാമിൽ 150 മില്ലിഗ്രാമെന്നതാണ് ഇന്ത്യയിലെ‌ തേയിലപ്പൊടിയിൽ നിജപ്പെടുത്തിയിരിക്കുന്ന ഇരുമ്പ് അവശിഷ്‌ടങ്ങളുടെ അളവ്. ശ്രീലങ്കയിൽ ഇത് 200 മില്ലിഗ്രാമെന്നതുമാണ്. ഏതായാലും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഈ ഇരുമ്പിന്റെ സാന്നിധ്യം അത്ര ആരോഗ്യപ്രശ്നം ഉണ്ടാക്കുന്നതായി കരുതിയിട്ടുമില്ല.

ഏതായാലും നിലവിലെ യന്ത്രങ്ങൾകൊണ്‌് നിർമ്മിക്കുന്ന ചായപ്പൊടിയിൽനിന്നും 100 ശതമാനവും ഇരുമ്പ് ഘടകങ്ങൾ മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് തേയില വ്യാപാരികൾ പറയുന്നു. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷന്റെ കണക്കനുസരിച്ച് ദൈനംദിനം ശരീരത്തിലെത്താൻ അനുവദനീയമായ ഇരുമ്പിന്റെ അളവ് പുരുഷന് 17 മില്ലിഗ്രാമും സ്ത്രീക്ക് 21 മില്ലിഗ്രാമുമാണ്. അധികമായി ഇവ ശരീരത്തിലെത്തിയാൽ വയറുവേദന പോലുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും.

ആഹാരത്തിലെ ഹാനികരമായ ഘടകങ്ങൾ ലേബലിലൂടെ അറിയാം

ഉൽപ്പന്നങ്ങള്‍ എവിടെ നിന്നു വാങ്ങുമ്പോഴും ഫുഡ് ലേബല്‍ വായിക്കണം എന്ന് നമുക്കറിയാം. എന്നാൽ ഇത് എത്ര പേർ കൃത്യമായി ചെയ്യുന്നുണ്ട്? ഫുഡ് ലേബലുകളിൽ പലപ്പോഴും ആർക്കും മനസിലാകാത്ത വിധത്തിലാവും കാര്യങ്ങൾ രേഖപ്പെടുത്തിയിരിക്കുക. ഇതാ ഇത്തരം പ്രശ്നങ്ങളൊഴിവാക്കാനായി ആഹാരസാധനങ്ങളിലെ ലേബലുകളിൽ അടുത്ത മൂന്നുവര്‍ഷത്തിനിടെ കാതലായ മാറ്റംകൊണ്ടുവരാനൊരുങ്ങുകയാണ് യുഎസ് അധികൃതർ.

ശരീരത്തിനനനുയോജ്യമായ ഭക്ഷരീതി തേടുന്നവർക്ക് ഉപകാരപ്പെടുന്നതാവും യുഎസിൽ വരാനിരിക്കുന്ന ഉത്പന്നങ്ങളുടെ പുതിയ ലേബലിംഗ് രീതി. യുഎസിലെ ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷന്റെ(എഫ്ഡിഎ) അംഗീകാരത്തോടെയുള്ള ലേബൽ നവീകരണം പ്രഖ്യാപിച്ചത് പ്രഥമ വനിതയായ മിഷേൽ ഒബാമയാണ്.

എത്ര കലോറി ഊർജ്ജമാണ് നാം കഴിക്കുന്ന ആഹാരത്തിലുള്ളതെന്ന് വലിയ അക്ഷരത്തിൽ ഉത്പന്നത്തിന്റെ പുറത്ത് എഴുതിയിരിക്കും. അടങ്ങിയിരിക്കുന്ന പഞ്ചസാരയുടെയും സോഡിയത്തിന്റെയും കൊഴുപ്പിന്റെ അളവുമെല്ലാം ലേബലിൽ ഉണ്ടാകും. മാത്രമല്ല എത്രപേർക്ക് നൽകാനുള്ളതാണെന്നും രേഖപ്പെടുത്തും.

അമേരിക്കൻ ജനസംഖ്യയിലെ മൂന്നിൽ രണ്ട് യുവാക്കളും അമിതവണ്ണമുള്ളവരാണെന്ന കണക്കുകൾ നിലവിലിരിക്കെ വലിയൊരു കാൽവെപ്പാണ് ന‌‌ടത്തുന്നതെന്ന് ഫുഡ്‌സ് ആന്‍ഡ് ഡ്രഗ്‌സ് അഡ്മിനിസ്‌ട്രേഷൻ പറയുന്നു.

എയ്ഡ്സ് ഇനി കൈപ്പിടിയിലൊതുങ്ങിയേക്കും

എയ്ഡ്സ് രോഗത്തെ കൈപ്പിടിയിലാക്കാനൊരുങ്ങി വൈദ്യശാസ്ത്രലോകം. ഭീതിയോടെ ലോകം കാണുന്ന എയ്ഡ്സിന് കാരണമായ എച്ച്.ഐ.വി (ഹ്യൂമൻ ഇമ്മ്യൂണോ വൈറസ്) വൈറസ് ഡിഎ​ൻഎയെ ഒരു ജീവിയുടെ ശരീരത്ത് നിന്നും നീക്കം ചെയ്യുന്നതിൽ ശാസ്ത്രലോകം വിജയിച്ചിരിക്കുകയാണ്. തങ്ങളുടെ മോളിക്കുലർ കത്രികകളുപയോഗിച്ച് എച്ച്ഐവി വൈറസ് ഡിഎൻഎയെ മനുഷ്യശരീരത്തിൽ നിന്നും നീക്കം ചെയ്യുന്ന ദിനം പ്രതീക്ഷിക്കുകയും ചെയ്യുന്നു ഇവർ.

പരീക്ഷണം ന‌‌ടത്തിയ രണ്ട് ചെറിയ ജീവികളുടെ എല്ലാ കോശങ്ങളിൽനിന്നും വൈറസ് ബാധിച്ച ഡിഎൻഎ നീക്കം ചെയ്യുന്നതിൽ വിജയിച്ചതായി പരീക്ഷണത്തിലേർപ്പെട്ട ലുവിസ് കാട്സ് സ്കൂൾ ഓഫ് മെഡിസിനിലെ പ്രൊഫസർ കാമെൽ കലീലി പറയുന്നു.

നിലവിലുപയോഗിക്കുന്ന എച്ച്ഐവി മരുന്നുകൾ എച്ച്ഐവി വൈറസിനെ അടക്കിനിർത്തി രോഗ വ്യാപനം തടഞ്ഞ് ആയുർദൈർഘ്യം കൂട്ടാനാണ് ഉപയോഗിക്കുന്നത്. ചികിത്സ നിർത്തിയാല്‍ വീണ്ടും എയ്ഡ്സ് ബാധിതനാകുമെന്നതാണ് പോരായ്മ. എന്നാൽ അസുഖം ബാധിച്ച കോശങ്ങളിലെ എച്ച്ഐവി ഡിഎന്‍എയെ ഇല്ലാതാക്കുകയെന്നതാണ് പുതിയ പരീക്ഷണത്തിന്റെ ലക്ഷ്യം.

ജീൻ മുറിച്ചെ‌ടുക്കുന്നതിലൂടെ അസുഖത്തെപ്പറ്റി കൂടുതൽ അറിയാനാകുമെന്നും ചെറിയ ജീവികള ിലെ എയ്ഡ്സിന് കാരണമാകുന്ന എച്ച്ഐവി ഡിഎൻഎ ജീൻ മുറിച്ചുമാറ്റുന്നതിൽ പൂർണ്ണമായും വിജയിച്ചെന്നും ഇത് മനുഷ്യരിൽ പരീക്ഷിച്ചു നോക്കുന്നതിനെപ്പറ്റി ചിന്തിക്കുകയാണെന്നും ഗവേഷകർ പറയുന്നു.

പാൽ കുടിച്ചാൽ എന്താണ് കുഴപ്പം?

ഭക്ഷണരീതികളെപ്പറ്റി ഓരോ ഗവേഷണങ്ങൾ ഓരോ കാലഘട്ടത്തിലും പുറത്തുവരാറുണ്ട്. ഓരോ ഭക്ഷണക്രമം പിന്തുടരുന്നവരെ തൃപ്തിപ്പെടുത്തുന്നതാവും ചില പഠനങ്ങളെങ്കിൽ മറ്റുചിലരെ നിരാശപ്പെടുത്തുകയും ചെയ്യും. എന്തായാലും അന്ധമായി ഇവയൊന്നും അനുകരിക്കാതെ ആരോഗ്യപരമായതെന്താണെന്ന് സ്വയം മനസ്സിലാക്കുകയെന്നതാണ് പരിഹാരം. എന്നാൽ പാലിന്റെ ഗുണങ്ങളുൾക്കൊള്ളുന്നതെന്ന് പറയുന്ന പാലിതര ഉത്പന്നങ്ങളുടെ ലോകത്തേക്ക് ബഹുരാഷ്ട്ര കമ്പനികളുടെ കടന്നുവരവ് പാലുൽപ്പന്നങ്ങൾക്കെതിരെ ചില ആരോപണങ്ങളുമായാണ്.

പാൽ കുടിച്ചാലുള്ള കുഴപ്പം!

കുഞ്ഞ് ജനിച്ചദിവസം മുതൽ മൂന്ന് വയസുവരെ നാം മുലപ്പാൽ നൽകാറുണ്ട്. എന്നാൽ 23 വയസുകഴിയുമ്പോൾ പാലിലെ പ്രോട്ടീനെ വിഘടിപ്പിക്കുന്ന ഘടകമായ ലാക്ടേസിന്റെ ഉത്പാദനം ശരീരം നിർത്തുന്നു. കാല്‍സ്യം അടങ്ങിയ ‘കാസീന്‍’ (casein) എന്ന പ്രോട്ടീനാണ് പാലിലുള്ളത് ഇത് ആഗീരണം ചെയ്യുന്നതിന്റെ അളവും ഇല്ലാതാകുന്നു.

പാലിൽ 82 ശതമാനവും ഈ കാസീൻ ആയതിനാൽ ശരീരത്തിന് അവശ്യവസ്തുവല്ലത്രെ പാൽ. പാലും പാലുൽപ്പന്നങ്ങളും ഉപയോഗിക്കാത്ത സ്ഥലങ്ങളിൽപ്പോലും ഓസ്റ്റിയോപോറോസിസ് പോലെയുള്ള എല്ലിനെ ബാധിക്കുന്ന രോഗങ്ങളിൽ ഉയർച്ച കണ്ടില്ല. കാരണം ശരീരത്തിനാവശ്യമായ കാൽസ്യം അല്ലാതെതന്നെ എത്തുന്നുണ്ടായിരുന്നു.

70ശതമാനം ആളുകളും പാലിനോട് അലര്‍‌ജിയുള്ളവരാണ്. ചെറിയ പ്രശ്നങ്ങള്‍ മാത്രമെന്നതിനാൽ തിരിച്ചറിയപ്പെടാതെപോകുന്നുവെന്നും വാദിക്കുകയാണ് ഗവേഷകർ. മാംസം, കൊഴുപ്പ്, അന്നജം, ലവണങ്ങള്‍, ജീവകങ്ങള്‍ തുടങ്ങി മനുഷ്യ ശരീരത്തിനാവശ്യമായ മുഖ്യപോഷകങ്ങളെല്ലാമടങ്ങിയതും താരതമ്യേന എളുപ്പത്തിലും ലഭ്യമായ ഈ സമീകൃതാഹാരത്തെ ഒഴിവാക്കേണ്ടതില്ലെന്നാണ് മറ്റൊരു വിഭാഗത്തിന്റെ വാദം.

പാസ്ചറൈസേഷന്‍ പാലിന്റെ പോഷക മൂല്യം കുറയ്ക്കുന്നുണ്ടെന്നാണ് അവര്‍ പറയുന്നത്. ഇ കോളി, സാല്‍മൊണല്ല തുടങ്ങിയ അപകടകാരികളായ ബാക്ടീരിയകളെ നശിപ്പിക്കുന്നതോടൊപ്പം ഗുണപരമായ ഘടകങ്ങളെയും ഇല്ലാതാക്കുന്നുണ്ടത്രെ.

പാൽ കുടിച്ചാലെന്താ ഗുണം?

സാധാരണക്കാരന് താങ്ങാവുന്ന വിലയ്ക്ക് ആവശ്യത്തിന് പോഷകങ്ങള്‍ എന്ന വിശേഷണമാണ് പാലിനുള്ളത്. ശരീരനിർമ്മിതിക്കാവശ്യമായ മാസ്യം, എല്ലുകളുടെ വളര്‍ച്ചക്കാവശ്യമായ ധാതുക്കള്‍, ആരോഗ്യദായകമായ ജീവകങ്ങള്‍ എന്നിവ പാലിലുണ്ടത്രെ. കാത്സ്യം, ഫോസ്ഫറസ് എന്നീ ധാതുക്കളുടെ ഉത്തമമായ ഉറവിടമാണ് പാല്‍. ജീവകം എ, ജീവകം ഡി, തയാമിന്‍, റിബോ ഫ്‌ളാവിന്‍ മുതലായവയുടെ ഉത്തമ ഉറവിടമാണ് പാല്‍.

720 C (161 oF) താപനിലയില്‍ 15 സെക്കന്‍റ് നേരം പാൽ പാസ്ച്ചുറൈസര്‍ എന്ന ഉപകരണത്തില്‍ ചൂടാക്കുകയും ഉടനടി അത് 5 oC ല്‍ അഥവാ അതില്‍ താഴെയൊ തണുപ്പിക്കുകയും ചെയ്യുന്ന പ്രക്രീയയാണ് പാസ്ച്ചുറൈസേഷന്‍.സംസ്‌ക്കരിക്കാത്ത മില്ലിലിറ്റർ പാലില്‍ 50 ലക്ഷത്തിലേറെ ജീവാണുക്കള്‍ ഉണ്ടാകുവാന്‍ സാദ്ധ്യതയുണ്ടെന്ന് മിൽമ പറയുന്നു.

വെജ് പാൽ? നോൺ വെജ് പാൽ?

പാൽ വിരുദ്ധർ മുമ്പ് പറഞ്ഞിരുന്ന പശുവിന്റെ പാൽ അതിന്റെ കുട്ടിക്കുള്ളതെന്ന വാദം അത്ര ഫലം കണ്ടിട്ടില്ല. എന്നാൽ ഇന്ന് വിപണിയില്‍ ലഭ്യമായ പായ്ക്കറ്റ് പാല്‍ ഏതെങ്കിലും പ്രത്യേക തരത്തില്‍ മനുഷ്യന്റെ ആരോഗ്യം മെച്ചപ്പെടുത്തുമെന്ന് പൊതുജനങ്ങൾക്ക് ബോധ്യമാകുന്നുമില്ല. ഇത്തരം പ്രചരണങ്ങളും സ്ഥിരീകരണങ്ങളും ഉണ്ടാകാത്തിടത്തോളം കാലം രുചിയിലും പാലിനോട് സാദൃശ്യം പുലര്‍ത്തുന്ന എന്നാല്‍ പാലിനേക്കാള്‍ ഗുണമുണ്ടെന്ന പരസ്യവുമായാണ് കമ്പനികളെത്തുന്നത് പാൽവിപണന മേഖലയെ പ്രതികൂലമായി ബാധിക്കും. സോയ പാല്‍, ആല്‍മണ്ട് പാല്‍ എന്നിവയുടെ വില്‍പ്പന ഇരട്ടിയോളമായി വർദ്ധിച്ചിരിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. ബഹുരാഷ്ട്ര കമ്പനികളുൾപ്പടെ പാലിതര ഉത്പന്ന വിപണിയിലേക്കിറങ്ങുമ്പോൾ മത്സരം കടുക്കുമെന്നുറപ്പ്.

ച്യൂയിങ്ഗം വിഴുങ്ങിയാല്‍ എന്തുസംഭവിക്കും ?

ച്യൂയിങ്ഗം വിഴുങ്ങിയാല്‍ എന്തു സംഭവിക്കും? വയറില്‍ ദഹിക്കാതെ വര്‍ഷങ്ങളോളം കിടക്കുമെന്നും മറ്റു ഭക്ഷണങ്ങള്‍ ദഹിക്കുന്നതിനു തടസ്സമുണ്ടാക്കുമെന്നുമെല്ലാമാണ് വിശ്വാസം. അതുകൊണ്ടുതന്നെ വിഴുങ്ങിപ്പോകുമോ എന്ന ഭയം കാരണം പലര്‍ക്കും ച്യൂയിങ്ഗം വാങ്ങാന്‍ പോലും മടിയാണ്.  ച്യൂയിങ്ഗം തൊണ്ടയില്‍ കുരുങ്ങിയാല്‍ ചിലപ്പോള്‍ പ്രശ്‌നമായേക്കാം. എന്നാല്‍ ച്യൂയിങ്ഗം വയറില്‍ എത്തിയാല്‍ കുഴപ്പമില്ലെന്നാണ് അമേരിക്കന്‍ കെമിക്കല്‍ സൊസൈറ്റിയിലെ ശാസ്ത്രജ്ഞര്‍ പറയുന്നത്.

ച്യൂയിങ്ഗത്തിലെ ചേരുവകളില്‍ പ്രധാനമായ റബര്‍ ദഹിപ്പിക്കാനുള്ള ശേഷി നമ്മുടെ ശരീരത്തിനില്ല. അതുകൊണ്ട് ഭക്ഷണത്തിലെ ദഹിക്കാത്ത വസ്തുക്കള്‍ പുറന്തള്ളുന്നതിനു സമാനമായ രീതിയില്‍ ഈ റബറും ശരീരം പുറന്തള്ളും.  ഇതിനു വര്‍ഷങ്ങളെടുക്കില്ലെന്നും വയറിലെത്തി തൊട്ടടുത്ത ദിവസംതന്നെ പുറത്തുവരുമെന്നും ഇവര്‍ വിഡിയോ സഹിതം വിശദീകരിക്കുന്നു.

ദഹനപ്രക്രിയയ്ക്ക് മൂന്നു ഘട്ടങ്ങളാണുള്ളത്.  ആദ്യഘട്ടം ചവയ്ക്കല്‍ തന്നെ.  ദഹനത്തിനു സഹായിക്കുന്ന ഉമിനീരിനൊപ്പം കൂടിക്കലരുന്ന ഭക്ഷ്യവസ്തുക്കള്‍ ആമാശയത്തിലെത്തി അവിടെ നിന്നും എന്‍സൈമുകളും പ്രോട്ടീനുകളുമായി കൂടിക്കലരും.  ഭക്ഷണത്തിലെ പോഷകങ്ങള്‍ വേര്‍തിരിക്കപ്പെടുന്നത് ഈ രാസപ്രക്രിയയിലൂടെയാണ്. പോഷകങ്ങള്‍ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെട്ടശേഷം ബാക്കിവരുന്നവ ശരീരത്തിലെ ആസിഡുകളുമായി ചേര്‍ന്നു കുഴമ്പുപരുവത്തിലാകും. എളുപ്പത്തില്‍ പുറന്തള്ളാന്‍വേണ്ടിയാണിത്.

ച്യൂയിങ്ഗത്തില്‍ അടങ്ങിയ കാര്‍ബോഹൈഡ്രേറ്റുകളും ഓയിലുമെല്ലാം ദഹനത്തിന്റെ ആദ്യരണ്ടു ഘട്ടത്തില്‍തന്നെ ഘടകങ്ങളായി വേര്‍തിരിയും. റബര്‍ മാത്രമാവും ബാക്കിയാവുക. അത് വയറിലെത്തി ഒന്നോ രണ്ടോ ദിവസത്തിനകം പുറത്തുപോകുകയും ചെയ്യും.

രക്തസമ്മർദ്ദമോ? ചെറിജ്യൂസ് കുടിക്കൂ…

ചെറിജ്യൂസ് ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കുമെന്നു പഠനം. പുരുഷൻമാരിൽ തുടക്കത്തിൽ തന്നെ കണ്ടെത്തിയ രക്തസമ്മർദ്ദം മരുന്നിന്റെ സഹായമില്ലാതെ തന്നെ കുറയ്ക്കാൻ ചെറിജ്യൂസിനു കഴിഞ്ഞുവത്രേ. ചികിത്സ തേടിയില്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം ഹൃദയാഘാത സാധ്യത വർധിപ്പിക്കുന്നതോയൊപ്പം വൃക്കരോഗം, പക്ഷാഘാതം, ഡിമൻഷ്യ എന്നിവയ്ക്കും കാരണമാകും.

തുടക്കത്തിൽ 130/90 mmHg രക്തസമ്മർദ്ദമുള്ള 15 പുരുഷൻമാരിലാണ് പഠനം നടത്തിയത്. അവർക്ക് 60 ml ചെറിജ്യൂസ് നൽകി. ചിലർക്ക് അതേ രുചിയും ഗന്ധവുമുള്ള മാർക്കറ്റിൽ ലഭ്യമായ ഉൻമേഷം നൽകുന്ന ലഘുപാനീയമാണു നൽകിയത്.

ചെറിജ്യൂസ് കുടിക്കുന്നതിനു മുൻപ് രക്തപരിശോധനയ്ക്കായി സാമ്പിൾ എടുക്കുകയും രക്തസമ്മർദ്ദം പരിശോധിക്കുകയും ചെയ്തു. ജ്യൂസ് കുടിച്ച ശേഷം ഓരോ മണിക്കൂറിലും രക്തസമ്മർദ്ദം അളന്നു.

പുളിയുള്ള ഇനം ചെറിജ്യൂസ് കുടിച്ച പുരുഷൻമാരിൽ രക്തസമ്മർദ്ദം കുത്തനെ കുറഞ്ഞു. ജ്യൂസ് കുടിച്ച് വെറും മൂന്നു മണിക്കൂറിനു ശേഷം രക്തസമ്മർദ്ദം 7 mmHg കുറഞ്ഞതായാണ് കണ്ടത്. രക്തസമ്മർദ്ദം കുറയ്ക്കാനുള്ള മരുന്നു കഴിച്ചാൽ ലഭിക്കുന്ന അതേ നിലയിലാണ് ഈ കുറവു കണ്ടത്. ചെറി ജ്യൂസിലടങ്ങിയ ഫിനോളിക് ആസിഡുകൾ, പ്രോട്ടോകാടെ ക്യൂയിക് വാനിലിക് സംയുക്തങ്ങൾ പ്ലാസ്മയിൽ ഉയർന്ന നിലയിലെത്തി രക്തസമ്മർദ്ദനില മെച്ചപ്പെടുത്തുന്നു.

ബ്രിട്ടനിലെ നോർതംബ്രിയ സർവകലാശാലയിലെ കരൻ കെയ്നിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. ഒരേയൊരു ആന്റിഹൈപ്പർടെൻസീവ് മരുന്നു നൽകുന്ന അതേ അളവിലാണ് രക്തസമ്മർദ്ദം കുറഞ്ഞത്. ഇതു ചെറിപ്പഴത്തിനു രക്തസമ്മർദ്ദം കുറയ്ക്കാനുള്ള കഴിവ് വ്യക്തമാക്കുന്നു.

ഉയർന്ന രക്തസമ്മർദ്ദമാണ് ഹൃദ്രോഗം മൂലമുള്ള മരണത്തിനു പ്രാധാന കാരണം. അതുകൊണ്ട് രക്തസമ്മർദ്ദത്തിന്റെ അളവ് ചെറുതായി കുറയുന്നതു പോലും മരണനിരക്കിൽ വലിയ വ്യത്യാസങ്ങളുണ്ടാക്കുമെന്ന് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷനിൽ പ്രസിദ്ധീകരിച്ച ഈ പഠനം പറയുന്നു.

ഇനി ചർമം കണ്ടാൽ പ്രായം തോന്നുകയേ ഇല്ല

ചർമം കണ്ട് മുത്തശ്ശിയാണെന്ന് ഇനി ആരും പറയില്ല. എപ്പോഴും ചെറുപ്പമായി ഇരിക്കാൻ കഴിയുന്ന താത്കാലിക ചർമം നിർമിച്ചിരിക്കുകയാണ് ഗവേഷകർ. നമ്മുടെ ചർമത്തിനുമേൽ തിരിച്ചറിയാനാവാത്തവിധം ഇത് ഒട്ടിച്ചുവയ്ക്കാനാകും. ചുളിവുകളും പാടുകളുമെല്ലാം മറയ്ക്കാനാകും.

തൽക്കാലം ഏതാനും ദിവസം മാത്രമേ ഈ ചർമം അതേ രൂപത്തിലിരിക്കൂ. എംഐടിയും കോസ്മെറ്റിക് കമ്പനിയായ ഒലിവോ ലാബും ചേർന്നാണ് ഈ ചർമം നിർമിച്ചിരിക്കുന്നത്. സിലോക്സെൻസ് പോളിമറുപയോഗിച്ചാണ് ചർമത്തിന്റെ നിർമാണം.

രണ്ടു ഘട്ടമായാണ് ശരീരത്ത് ഉറപ്പിക്കുന്നത്. ആദ്യഘട്ടത്തിൽ ഒരു ക്ലിയർ ലിക്വിഡ് ശരീരത്തിൽ തേച്ചുപിടിപ്പിക്കും. പിന്നീടാണ് ശരീരത്തിലേക്ക് ഈ രണ്ടാം ചർമം വയ്ക്കുന്നത്. ശരീരത്തിലെ ചുളിവുകളും മറ്റും വലിച്ച് മറച്ച് കാഴ്ചയിൽ പ്രകൃതിദത്തമല്ലെന്ന് തോന്നാത്തവിധത്തിൽ ശരീരത്തിൽ ഉറച്ചിരുന്നുകൊളളും.

എക്സീമയും സോറിയാസിസും ബാധിച്ചവർക്ക് ഗുണപ്രദമാണെന്നാണ് കമ്പനി പറയുന്നത്. ചുളിവുകളും ശരീരത്തിലെ മുറിപ്പാടുകളും മറയ്ക്കാൻ ഇതിന് കഴിയുമെന്ന് ഗവേഷകർ പറയുന്നു. സെക്കൻഡ് സ്കിന്നെന്നാണ് ഈ ചർമത്തെ ഗവേഷകർ വിളിക്കുന്നത്.

കൂർക്കം വലിക്കുന്ന കുട്ടികളെ സൂക്ഷിക്കുക

സ്കൂളിൽനിന്ന് ടീച്ചർ സ്ഥിരമായി വിളിച്ച് കുട്ടികളുടെ പഠനം പോരെന്ന പരാതി പറയുന്നുണ്ടോ? പഠനത്തിൽ മോശമായതിന് കുട്ടിയെ വഴക്കു പറയാതെ അവർ ഉറങ്ങുന്നതെങ്ങനെയെന്ന് ശ്രദ്ധിക്കാന്‍ പറയുകയാണ് ഗവേഷകർ. കൂർക്കം വലിക്കുന്ന കുട്ടികളെ ഒന്നു ശ്രദ്ധിക്കണേ.

കുട്ടികളുടെ ചിന്താശേഷിയെ കൂർക്കംവലി ബാധിക്കുമത്രെ. കൂര്‍ക്കം വലിക്കാര്‍ക്ക് ഉറക്കതടസം അഥവാ സ്ലീപ് അപ്നിയ എന്ന രോഗമുണ്ടാകാനിടയാകുമെന്നും ഇത് ഉന്മേഷക്കുറവും ശ്രദ്ധക്കുറവും ഉണ്ടാക്കുമെന്നും ഡോക്ടർമാർ പറയുന്നു. സ്ലീപ് അപ്നിയ രോഗിക്ക് പകല്‍സമയത്ത് ഉറക്കം വരികയും തലവേദന വരികയും ഒന്നിലും ശ്രദ്ധപതിപ്പിക്കാന്‍ കഴിയാതെ വരുകയും ചെയ്യുന്നു.

ആരംഭ ദിശയിലുള്ള സ്ലീപ്പ് അപ്നിയ, ചിട്ടപ്പെടുത്തിയ ജീവിതരീതിയില്‍ കൂടി കുറച്ചു കൊണ്ടുവരാന്‍ സാധിക്കും. അണ്ണാക്കിന്റെയും കുറുനാക്കിന്റെയും അമിതവണ്ണം മൂലം ശ്വാസതടസവും ഉറക്കക്കുറവും ഉണ്ടാവുന്നത് സർജറിയിലൂടെയും മരുന്നിലൂടെയും പരിഹരിക്കാനാവും. കൂർക്കംവലിക്കുന്നതും അല്ലാത്തതുമായ 1359 സ്കൂൾ വിദ്യാർഥികളെയാണ് പഠനത്തിന് വിധേയമാക്കിയത്.

സൻഫ്രാന്‍സിസ്കോയിൽ നടന്ന അമേരിക്കൻ തൊറാസിക് സൊസൈറ്റിയുടെ എടിഎസ് 2016 ഇന്റർ നാഷണൽ കോൺഫറൻസിലാണ് ഇതുസംബന്ധിച്ച പഠനം അവതരിപ്പിച്ചിരിക്കുന്നത്.

ദിവസം ഒരു മുട്ട കഴിച്ചാൽ?

ഹൃദയത്തിന്റെ ശത്രുവായിട്ടാണ് പലരും മുട്ടയെ കണക്കാക്കിയിരുന്നത്. എന്നാല്‍ പുതിയ പഠനങ്ങള്‍ പറയുന്നത് ധൈര്യമായി മുട്ട കഴിക്കാൻ തന്നെയാണ്. മാത്രമല്ല ന്യൂട്രീഷന്റെ അടുത്ത് ചെന്നാൽ ഒഴിവാക്കാനാവാത്ത ഭക്ഷ്യവസ്തുക്കളുടെ കൂടെ മുട്ട കാണുകയും ചെയ്യും. ദിവസം ഒരു മുട്ടവീതം കഴിച്ചാലുള്ള ഗുണങ്ങളെന്തൊക്കെയെന്നറിയേണ്ടേ?.

ഒരു മുട്ടയിൽ 80 കലോറിയും ഏകദേശം 5 ഗ്രാം കൊഴുപ്പുമുണ്ടാകും.എല്ലുകളുടെയും മാംസപേശികളുടെയും വികസനത്തിന് സഹായിക്കുന്ന പ്രോട്ടീന്റെ കലവറയാണ് മുട്ട. കൂടാതെ മുട്ടയുടെ വെള്ളയിൽ റൈബോഫ്ളാവിൻ, വിറ്റാമിൻ ബി2 എന്നീ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്.

മുട്ടയുടെ മഞ്ഞപലപ്പോഴും ഒഴിവാക്കാറാണുള്ളത്. 100 ഗ്രാം മുട്ടമഞ്ഞയിൽ 1.33 ഗ്രാം കൊളസ്ട്രോളാണുള്ളത്. മാത്രമല്ല വിറ്റാമിൻ എ,ബി, ക്യാത്സ്യം,ഫോസ്ഫറസ്,ലെസിതിൻ, ഇരുമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. ദിവസം ഒരു മുട്ട കഴിക്കുന്നത് ശരീരത്തിലെ കൊളസ്ട്രോളിന്റെ അളവിനെ കാര്യമായി ബാധിക്കില്ലെന്നാണ് വിദഗ്ദരുടെ അഭിപ്രായം.

60 ഗ്രാം മുട്ടയിലടങ്ങിയിരിക്കുന്ന ജീവകങ്ങൾ. 7.9 ഗ്രാം പ്രോട്ടീൻ, 7.9 ഗ്രാം ഫാറ്റ്, 39 മില്ലിഗ്രാം കാത്സ്യം, 132 മില്ലിഗ്രാം ഫോസ്ഫറസ്, 1.26 മില്ലിഗ്രാം അയൺ എന്നിവയാണത്രെ. ആർക്കും വളരെ എളുപ്പത്തിൽ പാകംചെയ്ത് കഴിക്കാനുമാകുമെന്നത് മുട്ടയെ പ്രിയ വിഭവമാക്കുന്നു. പത്ത് മിനിട്ടിനുള്ളിൽ ഉണ്ടാക്കാവുന്ന മുട്ട വിഭവങ്ങൾ നോക്കാം.

പുഴുങ്ങിയ മുട്ട

ശരീരഭാരത്തെക്കുറിച്ച് ഉത്കണ്ഠാകുലരായവർക്ക് കഴിക്കാൻ പുഴുങ്ങിയ മുട്ട നൽകാം. മുട്ട തോടോടുകൂടി വെള്ളത്തിലിട്ടശേഷം തിളച്ച വെള്ളത്തിൽ 10 മിനിറ്റു വരെ പാകം ചെയ്താണ് എടുക്കുന്നത്. മുട്ടയുടെ മഞ്ഞക്കരുവിന്റെയും വെള്ളക്കരുവിന്റെയും ദൃഢത പാകം ചെയ്യുന്ന സമയത്തിനനുസരിച്ച് വ്യത്യാസപ്പെടുന്നതാണ്. രുചിയും ഇങ്ങനെ പാചകസമയം വ്യത്യാസപ്പെടുത്തുന്നതിലൂടെ മാറുമെന്നതിനാൽ കുട്ടികളുൾപ്പടെ പുഴുങ്ങിയ മുട്ട ഇഷ്ടപ്പെടുന്നവരാണ്.

പോച്ച്ഡ് എഗ്ഗ്

എണ്ണയുപയോഗിക്കാത്ത പാചകരീതിയാണ് പോച്ച്ഡ് എഗ്ഗ്. വെള്ളം ഒരു പാനിലൊഴിക്കുക. മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിക്കുക. മുട്ടയുടെ വെള്ള ദൃഢമാകുന്നതുവരെ പാകം ചെയ്യുക.

ചിക്കിയ മുട്ട

മുട്ട ഒരു പാത്രത്തിലേക്ക് പൊട്ടിച്ച് ഒഴിക്കുക. ഉള്ളി, തക്കാളി, മല്ലിയില എന്നിവ അരിഞ്ഞിട്ട്, പാകത്തിന് ഉപ്പും ചേര്‍ക്കുക നല്ലപോലെ യോജിപ്പിക്കുക. ചൂടായ പാനിലേക്ക് ഒഴിച്ച് ചിക്കിയെടുക്കുക.

മുട്ട പൊരിച്ചത്

പച്ചമുളകും സവാളയും തീരെ ചെറുതായി അരിയുക. മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലൊഴിക്കുക. സ്പൂണ്‍ കൊണ്ട് നന്നായി അടിച്ചു പതപ്പിക്കുക. അരിഞ്ഞു വച്ച പച്ചമുളകും സവാളയും പാകത്തിന് ഉപ്പും ചേര്‍ക്കുക. ദോശക്കല്ലില്‍ പതുക്കെ സ്പൂണ്‍ കൊണ്ട് നിരത്തി ഒഴിക്കുക. ദോശ ചുടുന്നതു പോലെ തന്നെ മൊരിച്ചെടുക്കുക.

ആൾക്കൂട്ടത്തെ കാണുമ്പോൾ വിറയലുണ്ടോ? പരിഹാരമുണ്ട്

താലികെട്ടുമ്പോൾ കൈവിറയൽ ആൾക്കൂട്ടത്തെ കാണുമ്പോൾ കൈവിറയൽ ഇതൊക്കെ സാധാരണ ഏവർക്കും ഉണ്ടാകുന്നതാണ്. വെറും ടെന്‍ഷൻ മാത്രമാണ് കാരണമെന്നും ചില അസുഖങ്ങളുടെ ലക്ഷണമല്ല ഇതെന്നും ബോധ്യപ്പെട്ടാൽ ചെയ്തു നോക്കാവുന്ന ചില കാര്യങ്ങളുണ്ട്.

മാനസികസമ്മർദ്ദം കുറയ്ക്കുകയെന്നതാണ് പ്രധാനപ്പെട്ട കാര്യം. യോഗ, മെഡിറ്റേഷൻ എന്നിവയും, ചെയ്യാൻ ഉദ്ദേശിക്കുന്നത് പ്രസംഗമാണെങ്കില്‍ തൊട്ടുമുമ്പേ നടത്താവുന്ന ചെറിയ ശ്വസനവ്യായാമങ്ങളും കൈവിറിയലൊഴിവാക്കാൻ സഹായകമാകും.

കുറച്ച് ഭാരംകൂടിയ വാച്ച് ഉപയോഗിക്കുന്നതും കൈകൾ എവിടെയങ്കിലും ഉറപ്പിച്ച് വയ്ക്കുന്നതും വിറയൽ കുറയ്ക്കാൻ സഹായകമാകും.

ആവശ്യത്തിന് ഉറങ്ങുകയും വിശ്രമിക്കുകയും ചെയ്യുക.

ശരീരത്തിലെ പഞ്ചസാരയുടെ അളവോ രക്തസമ്മർദ്ദമോ കുറഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കുക.

കഫീന്റെയും മദ്യത്തിന്റെയും ഉപയോഗം നിയന്ത്രിക്കുക.

നമ്മുടെ ശരീരത്തിൽ പെറ്റു പെരുകിക്കഴിയുന്ന ആ ജീവിയെ അറിയുമോ?

പാറ്റയുടെയും എട്ടുകാലിയുടെയും സമ്മിശ്രരൂപം, എട്ടുകാലുകൾ,എണ്ണമയമുള്ള നീണ്ടശരീരം – ഇങ്ങനെയൊരു ജീവി നമ്മുടെ ശരീരത്ത് നടക്കുന്നത് ചിന്തിക്കൂ. അതെ ഇത്തരമൊരു ജീവി ഭൂരിഭാഗം ആളുകളുടെയും ശരീരത്തിലുണ്ട്. തിന്നും കുടിച്ചും പെറ്റുപെരുകിയും കഴിയുന്നു. രാത്രി മുഖത്ത് ഇറങ്ങി വിശാലമായി നടക്കുന്നു.

ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നു മാത്രം വലുപ്പമുള്ള ജീവി. കണ്‍പോളകളിലെ ഫോളിക്കുകളില്‍ വസിക്കുന്ന ഡിമോഡെക്‌സ് മൈറ്റുകളാണിവ. ഒരു മൊക്രോസ്കോപ്പിനു താഴെ കൺരോമങ്ങള്‍ നിരീക്ഷണവിധേയമാക്കിയാൽ ഇവയെ കാണാനാകും.

കൂടുതൽ എണ്ണമയമുള്ള ചർമമുള്ളവരിലാണ് ഈ ജീവി കൂടുതൽ കാണപ്പെടാറുള്ളത്. ഒരാഴ്ച മുതൽ രണ്ടാഴ്ചവരെയാണ് ഇവയുടെ ജീവിതചക്രം. സിബേഷ്യസ് ഗ്ലാൻഡിനടുത്തുളള ഫോളിക്കിളിൽ 15 മുതൽ 20 മുട്ട വരെ ഇടുന്നു. ഈ മുട്ട ലാർവയായി പിന്നീട് വളർന്ന് കൺപേനുകളാവുന്നു.

ഈ ജീവി മരിക്കുമ്പോൾ വിവിധതരം ബാക്ടീരിയയെ പുറന്തള്ളുന്നത് നേത്രരോഗങ്ങൾക്ക് കാരണമാകാറുണ്ട്. എന്നാൽ ഇത്തരം സാഹചര്യത്തിലല്ലാതെ ഭൂരിഭാഗംപേരും ഇത്തരമൊരു ജീവി ശരീരത്തിലുള്ളത് അറിയാറേയില്ല.

സ്മാര്‍ട്ഫോൺ നിങ്ങളെ വലിയ രോഗിയാക്കും

സ്മാര്‍ട്ഫോൺ ഉപയോഗത്തിന്റെ ശാരീരിക-മാനസിക പ്രശ്നങ്ങളെക്കുറിച്ച് ഗവേഷണങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ പുതിയ പഠനങ്ങൾ പറയുന്നത് സ്മാർട്ഫോൺ അഡിക്ടായ യുവാക്കൾക്ക് അറ്റന്‍ഷന്‍ ഡഫിസിറ്റ് ഹൈപ്പര്‍ ആക്റ്റിവ് ഡിസോഡര്‍ (എഡിഎച്ച്ഡി) പോലെയുള്ള രോഗങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ടെന്നാണ്.

എവിടെപ്പോയാലും ഇ-മെയിൽ, ടെക്സ്റ്റ് മെസേജ്, സോഷ്യൽ മീഡിയ, പുതിയ ആപ്ലിക്കേഷനുകൾ എന്നിവിടങ്ങളിൽനിന്നുള്ള നോട്ടിഫിക്കേഷനുകൾ നമ്മെ പിന്തുടരും. ഇത് ഒന്നിലും ശ്രദ്ധകേന്ദ്രീകരിക്കാനാവാത്ത അവസ്ഥയിൽ നമ്മെ എത്തിക്കുമത്രെ. സമൂഹ സദസ്സുകളിലും ജോലിസ്ഥലത്തുമൊക്കെ ആളുകൾ സ്മാർട് ഫോണില്‍ മുഴുകിയിരിക്കാറുണ്ടെന്ന് യൂണിവേഴ്സിറ്റി ഓഫ് വിര്‍ജീനിയയിലെ ഗവേഷകനായ കോസ്റ്റഡിൻ കുഷ്ലേവിന്റെ പഠനം പറയുന്നു.

ഫോൺ സൈലന്റിലായിരിക്കുന്നതിനേക്കാൾ അധികം ശ്രദ്ധക്കുറവ് കാണുന്നില്ല. എന്നാൽ ഫോണ്‍ റിംഗ് ചെയ്യുമ്പോഴും വൈബ്രേറ്റ് ചെയ്യുമ്പോഴും കുട്ടികൾ മറ്റു പലകാര്യങ്ങളിലും ശ്രദ്ധ തിരിക്കുന്നതായി വിദ്യാർഥികളിൽ നടത്തിയ രണ്ട് ആഴ്ചത്തെ പരീക്ഷണപഠനത്തിൽ വ്യക്തമായി.

എഡിഎച്ച്ഡി രോഗസാധ്യതകളില്ലാത്തവരിൽപ്പോലും ഏകാഗ്രതക്കുറവ്, ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിവില്ലാത്ത അവസ്ഥ, ഉന്മേഷരഹിതരാകുക എന്നിവ കണ്ടുവരുന്നതായി പഠനം പറയുന്നു. വിദ്യാര്‍ഥികളുൾപ്പടെയുള്ളവർ പഠനവേളകളിലും മറ്റും ഫോൺ സൈലന്റാക്കി വയ്ക്കുകയോ കൈ എത്താത്ത ദൂരത്തായിരിക്കാൻ ശ്രദ്ധിക്കുകയോ വേണമെന്ന് പഠനങ്ങള്‍ പറയുന്നു.

പ്രോട്ടീന്‍ കുറവ് തിരിച്ചറിയാൻ 5 വഴികൾ

തലമുടി മുതല്‍ പേശികള്‍ വരെയുള്ളവയുടെ ആരോഗ്യത്തിന് പരമ പ്രധാനമാണ് പ്രോട്ടീൻ‍. എന്നാല്‍ പലപ്പോഴും ഭക്ഷണശീലത്തിലെ പാളിച്ചകള്‍ കൊണ്ട് ഒരു വ്യക്തിക്ക് ‌ദിവസവും ആവശ്യമായ പ്രോട്ടീൻ ലഭിക്കാറില്ല. ഇത് മസ്തിഷ്കം ഉള്‍പ്പടെയുള്ള ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങളെ ബാധിക്കും. പ്രോട്ടീന്‍ ആവശ്യത്തിന് ലഭ്യമല്ലാതെ വരുമ്പോള്‍ ശരീരം പലതരത്തില്‍ നമ്മളെ അക്കാര്യം അറിയിക്കാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഈ സൂചനകള്‍ പലപ്പോഴും നമുക്ക് തിരിച്ചറിയാന്‍ സാധിക്കാറില്ല. പ്രോട്ടീന്‍ ആവശ്യത്തിന് ശരീരത്തിലില്ലെങ്കില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങള്‍ ഇവയാണ്.

1. മധുരത്തോടുള്ള ആസക്തി

പ്രോട്ടീൻ കുറയുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവും കുറയും. ഇതാണ് മധുരമുള്ള ഭക്ഷണം കഴിക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്നതിന് പിന്നിലെ രഹസ്യം. എന്നാല്‍ മധുരം അടങ്ങിയ ഭക്ഷണം എത്ര കഴിച്ചാലും ഈ കൊതി മാറില്ല. കാരണം ശരീരത്തിനാവശ്യം മധുരമല്ല പ്രോട്ടീനാണ് എന്നത് തന്നെ. ശ്രദ്ധിച്ചില്ലെങ്കില്‍ മധുരം അധികം കഴിക്കുന്നതിന്‍റെ ആരോഗ്യപ്രശ്നങ്ങള്‍ കൂടി ലഭിക്കും.

2. പേശി‍, സന്ധിവേദന

ഇവയ്ക്കും പ്രോട്ടീന്‍ കുറവ് കാരണമാകും. സന്ധികളില്‍ ഉള്ള സിനോവിയല്‍ ഫ്ലൂയിഡ് പ്രധാനമായും പ്രോട്ടീന്‍ നിര്‍മിതമാണ്. ഇതാണ് സന്ധികളില്‍ ഈര്‍പ്പം നല്‍കി വേദനയൊഴിവാക്കുന്നത്. പ്രോട്ടീന്റെ കുറവ് ഈ ഫ്ളൂയിഡിന്റെ അഭാവത്തിന് കാരണമാകും. ഫലം സന്ധിവേദന.

3. ക്ഷീണം

പ്രോട്ടീന്‍ കുറവ് രക്തത്തിലെ പഞ്ചസാര കുറയ്ക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നല്ലോ. ഇത് മറ്റ് ചില പ്രത്യാഘാതങ്ങള്‍ കൂടി ശരീരത്തിലുണ്ടാക്കും-തളര്‍ച്ചയും ക്ഷീണവും അനുഭവപ്പെടും. അതിനാല്‍ ഉത്സാഹക്കുറവ് തോന്നുന്നതും ചിലപ്പോള്‍ പ്രോട്ടീന്‍ കുറവിന്‍റെ ലക്ഷണമായേക്കാം.

4. ഉറക്കക്കുറവ്

ഉറക്കകുറവും ഉറക്കത്തിനിടയില്‍ ഉണരുന്നതുമെല്ലാം പ്രോട്ടീന്‍ കുറവിന്‍റെ മറ്റു ചില ലക്ഷണങ്ങളാണ്.

പ്രോട്ടീൻ കുറവു പരിഹരിക്കാം

പ്രോട്ടീന്‍ കുറവ് പരിഹരിക്കാന്‍ പല തരത്തിലുള്ള പ്രോട്ടീൻ പൗഡറുകളും മരുന്നുകളുമെല്ലാം ലഭ്യമാണ്. എന്നാല്‍ ഇവയൊന്നും അത്ര സുരക്ഷിതമാണെന്ന് പറയാൻ കഴിയില്ല. മാത്രമല്ല ഒന്ന് ശ്രദ്ധിച്ചാല്‍ ഭക്ഷണത്തിലൂടെ തന്നെ ഈ കുറവുകള്‍ മാറ്റാവുന്നതെ ഉള്ളു.ഒരു ശരാശരി പുരുഷന് ഒരു ദിവസം വേണ്ടത് 56-60 ഗ്രാം വരെ പ്രോട്ടീനാണ്. സ്ത്രീക്ക് 48- 52 ഗ്രാം വരെയും. നോണ്‍ വെജിറ്റേറിയന്‍ ശീലമുള്ളവരാണെങ്കില്‍ ഏറ്റവും എളുപ്പമാര്‍ഗ്ഗമാണ് മാംസം കഴിക്കുക എന്നുള്ളത്. 100 ഗ്രാം മാംസത്തില്‍ 28 ഗ്രാം പ്രോട്ടീൻ അടങ്ങിയിരിക്കും. ചിക്കനില്‍ ഇത് 29 ഗ്രാമാണ് .

ഇനി മാംസമോ മീനോ എന്നും കഴിക്കാന്‍ മടിയുള്ളവരാണെങ്കില്‍ മുട്ടയും പ്രോട്ടീന്‍ ഉള്ളിലെത്താന്‍ നല്ല ഭക്ഷണമാണ്. ഒരു മുട്ടയില്‍ എഴു ഗ്രാം വരെ പ്രോട്ടീന്‍ ഉണ്ടാകും. പക്ഷെ മുട്ട മാത്രം കഴിച്ച് ഒരു ദിവസത്തെ പ്രോട്ടീന്‍ തികയ്ക്കാന്‍ കഴിയില്ല. ചോറില്‍ 100 ഗ്രാമില്‍ രണ്ട് ഗ്രാം മാത്രവും ഗോതമ്പില്‍ 10 ഗ്രാമുമാണ് പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നത് എന്നതിനാല്‍ ഇവ കൊണ്ടും ഒരു ദിവസത്തെ പ്രോട്ടീന്‍ തികക്കാനാകില്ല.

അപ്പോള്‍ ചില ധാന്യങ്ങളുടെ സഹായം തേടാം. പ്രോട്ടീന് ഏറ്റവും മികച്ച ധാന്യം കിഡ്നി ബീന്‍സ് ആണ്. 100 ഗ്രാമില്‍ 24 ഗ്രാം പ്രോട്ടീനാണ് അടങ്ങിയിരിക്കുന്നത്. അതായത് ഏതാണ്ട് റെഡ് മീറ്റിന് തുല്യം. പനീറാണ് മറ്റൊരു വഴി. 100 ഗ്രാമില്‍ 19 ഗ്രാം പ്രോട്ടീന്‍ ലഭിക്കും. നിലക്കടലയും പ്രോട്ടീന്‍ ഉള്ളിലെത്താന്‍ മികച്ച ഭക്ഷണമാണ്.26 ഗ്രാം പ്രോട്ടീനാണ് നിലക്കടലയില്‍ ഉള്ളത്. എന്നാല്‍ നിലക്കടലയില്‍ കൊഴുപ്പിന്‍റെ അംശം കൂടുതലായിരിക്കും. ഒരു ഗ്ലാസ് പാലിലും ഏതാണ്ട് 14 ഗ്രാം പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.

വിവിധ ഭക്ഷണങ്ങളിലെ പ്രോട്ടീന്‍റെ അളവ് മനസ്സിലാക്കിയ സ്ഥിതിക്ക് ഇവ ക്രമീകരിച്ച് ഒരു ദിവസത്തില്‍ ആവശ്യമായ പ്രോട്ടീന്‍ ലഭിക്കാനുള്ള മെനു തയ്യാറാക്കിക്കൊള്ളൂ. മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ നിങ്ങള്‍ക്കുണ്ടെങ്കില്‍ വൈകാതെ തന്നെ മാറിക്കോളും.

കണ്ണുകളെ കാണാതിരിക്കല്ലേ…

വേനൽക്കാലത്ത് കണ്ണിനെ രോഗങ്ങൾ വരാതെ കടുത്ത ചൂടിൽ നിന്നു സംരക്ഷിച്ചു നിർത്തുന്നതിന് അതീവ ശ്രദ്ധ ആവശ്യമാണ്. സൂര്യരശ്മികൾ നേരിട്ട് കണ്ണിൽ പതിക്കുന്നതും പൊടിയും മലിനമായ വെള്ളവും ഏൽക്കുന്നതും വേനൽക്കാലത്ത് കണ്ണിന് പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കും.. വേനൽക്കാലത്ത് ക്ലോറിൻ അമിതമായി കലർ‌ന്ന ജലാശയങ്ങളിൽ നീന്തുന്നതും കണ്ണിനെ പ്രതികൂലമായി ബാധിക്കുന്ന കാര്യമാണ്. ചെങ്കണ്ണ്, കണ്ണിലെ മറ്റു തരത്തിലുള്ള അലർജികൾ, വരണ്ടുണങ്ങിയതോ നിർജ്ജലീകരണം ബാധിച്ചതാ ആയ കണ്ണുകൾ എന്നിവയെല്ലാം വേനൽക്കാലത്ത് സാധാരണയായി കണ്ണിനെ ബാധിക്കുന്ന അസുഖങ്ങളാണ്.

അലർജിയോടു കൂടിയുള്ള ചെങ്കണ്ണ് രോഗം:

കനത്ത ചൂടും പൊടിപടലങ്ങളും പൂമ്പൊടിയുമെല്ലാം വേനൽക്കാലത്ത് അലർജിയോടു കൂടിയുള്ള ചെങ്കണ്ണിന് കാരണമാകും. കണ്ണിൽ ചൊറിച്ചിൽ അനുഭവപ്പെടുക, ചുവപ്പ് നിറം ബാധിക്കുക, കണ്ണിൽ നിന്ന് തുടർച്ചയായി വെള്ളം വരിക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. തണുത്ത വെള്ളം ഉപയോഗിച്ച് ഒന്നിലധികം തവണ കണ്ണുകൾ കഴുകുക, കണ്ണുകൾ തിരുമ്മുന്നത് ഒഴിവാക്കുകയും പൊടിപടലങ്ങൾ നിറഞ്ഞ അന്തരീക്ഷത്തിൽ നിന്ന് മാറി നിൽക്കുകുയം ചെയ്യേണ്ടത് ആവശ്യമാണ്. കണ്ണുകളുടെ സംരക്ഷണത്തിനുതകുന്ന കണ്ണടകൾ ഉപയോഗിക്കുകയുമാവാം.

പകരുന്ന ചെങ്കണ്ണ് രോഗം:

കണ്ണിൽ ചുവപ്പ് നിറം ബാധിക്കുക, കണ്ണ് ചീയൽ, കണ്ണിൽ നിന്ന് തുടർച്ചയായി വെള്ളം പുറത്തേക്ക് വരൽ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. ചെങ്കണ്ണ് രോഗം പടരാതിരിക്കാൻ വളരെ പെട്ടെന്നുള്ള ചികിൽസ ആവശ്യമാണ്. ചെങ്കണ്ണ് രോഗികൾ ശുചിത്വം പാലിക്കേണ്ടതും കണ്ണുകളും കൈകളും ശുദ്ധമായ ജലം ഉപയോഗിച്ച് കഴുകേണ്ടതും അത്യാവശ്യമാണ്. ചെങ്കണ്ണ് രോഗികൾ ഉപയോഗിച്ച ടവലുകളും മറ്റും മറ്റുള്ളവർ ഉപയോഗിക്കുന്നത് രോഗം എളുപ്പത്തിൽ പടരാൻ കാരണമാവും. രോഗാവസ്ഥയിൽ പ്രത്യേകിച്ച് ചെങ്കണ്ണ് രോഗത്തിന്റെ ആരംഭദിശയിൽ മറ്റുള്ളവരുമായി സമ്പർക്കം പുലർത്തുന്നത് രോഗം പടരാൻ ഇടയാക്കും.

വരണ്ടുണങ്ങിയ കണ്ണുകൾ:

ചൂടിന് കാഠിന്യമേറുമ്പോൾ കണ്ണുകൾ വരണ്ടുണങ്ങുന്നതും കണ്ണുനീർ ബാഷ്പീകരിച്ച് പോവുന്നതും സാധാരണമാണ്. കണ്ണുകൾ വരണ്ടുണങ്ങിയ അവസ്ഥ ബാധിക്കുന്നവർ ടിവി കാണുന്നതും കംപ്യൂട്ടറിൽ ദീർഘനേരം ജോലി ചെയ്യുന്നതും രോഗം മൂർച്ഛിക്കാൻ ഇടയാക്കും. ഇടയ്ക്കിടെ ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ കഴുകുകയും തുള്ളി മരുന്നുകൾ ഉപയോഗിച്ച് സജ്ജലമാക്കുകയും ചെയ്യുന്നത് ഉത്തമമാണ്. പാൽ, ഇലക്കറികൾ തുടങ്ങി വിറ്റാമിൻ ‘എ’ യും ഒമേഗ 3 ഫാറ്റി ആസിഡും അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് രോഗശമനത്തിന് ഉത്തമമാണ്.

കണ്ണ് രോഗങ്ങൾ ബാധിക്കാതിരിക്കാൻ എടുക്കേണ്ട മുൻകരുതലുകൾ

നീന്തൽ കുളങ്ങളിൽ ക്ലോറിൻ ഉപയോഗം മൂലമുണ്ടാവുന്ന അലർജികൾ തടയുന്നതിനായി സ്വിമ്മിങ് ഗ്ലാസുകൾ ഉപയോഗിക്കുക.

ദീർഘനേരം വെയിലത്തും മറ്റും ചെലവഴിക്കേണ്ടി വരുമ്പോൾ, സൺ ഗ്ലാസുകൾ ഉപയോഗിക്കുക.

സൺ ഗ്ലാസുകൾ തിരഞ്ഞെടുക്കുമ്പോൾ അവ 100% അൾട്രാ വയലറ്റ് രശ്മികളെ പ്രതിരോധിക്കാൻ പ്രാപ്തിയുള്ളതാണെന്ന് ഉറപ്പു വരുത്തുക.

എസി മുറികളിലും കാറുകളിലും ഇരിക്കുമ്പോൾ എസിയുടെ നിർഗമനദ്വാരം കണ്ണിന് നേരയല്ലെന്ന് ഉറപ്പു വരുത്തണം. അല്ലാത്ത പക്ഷം ഇത് വരണ്ടുണങ്ങിയ കണ്ണുകൾക്ക് കാരണമാകും.

വ്യക്തിശുചിത്വം വളരെ പ്രധാനമാണ്. കൈകളും മുഖവും ഇടയ്ക്കിടെ കഴുകേണ്ടതാണ്. വൃത്തിഹീനമായ കൈകൊണ്ട് കണ്ണുകളിൽ തിരുമ്മുന്നത് കണ്ണുകളിൽ അലർജിക്കും, കൺ കുരുവിനും കാരണമാകും.

കാഴ്ചക്കുറവ് പരിഹരിക്കുന്നതിനുള്ള കോൺടാക്ട് ലെൻസുകൾ ഉപയോഗിക്കുന്നവർ കോൺടാക്ട് ലെൻസുകൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും ചെയ്യേണ്ടതാണ്.

കണ്ണുനീർ ഉൽപാദനത്തെ നേരിട്ട് ബാധിക്കുന്ന കണ്ണിലെ നിർജ്ജലീകരണം തടയുന്നതിനായി ഡോക്ടറുട നിർദേശ പ്രകാരം ലൂബ്രിക്കന്റ് ഐ ഡ്രോപ്പുകൾ ഉപയോഗിക്കാവുന്നതാണ്.

കണ്ണുകൾ മേക്കപ്പ് ചെയ്യുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് കണ്ണുകളിൽ ചൊറിച്ചിലും മറ്റു അസ്വസ്ഥതകളും ഉണ്ടാവുമ്പോൾ, മേക്കപ്പുകൾ ഉപയോഗിക്കേണ്ടി വരുമ്പോൾ മികച്ച ബ്രാൻഡിലുള്ളത് തിരഞ്ഞെടുക്കുക. ഉറങ്ങുന്നതിന് മുമ്പ് മേക്കപ്പുകൾ കളയേണ്ടതാണ്.

ഏഴു മുതൽ എട്ട് മണിക്കൂർ വരെ കണ്ണുകൾക്ക് വിശ്രമവും ഉറക്കവും നൽകണം. ഇത് കണ്ണുകൾക്ക് പ്രകൃതിദത്തമായ രീതിയിലുള്ള ഉന്മേഷം ഉണ്ടാക്കും.

പാരസെറ്റാമോള്‍ കഴിക്കും മുന്‍പ് അറിയാൻ

ചെറിയൊരു തലവേദന വന്നാല്‍പോലും ഡോക്ടറോടു ചോദിക്കാതെ പാരസെറ്റാമോള്‍ വാങ്ങിക്കഴിക്കുന്നവരാണു മലയാളികള്‍. ചിലര്‍ സ്ട്രിപ്പുകണക്കിനു വാങ്ങി ഫസ്റ്റ് എയ്ഡ് ബോക്‌സില്‍ സൂക്ഷിച്ചിട്ടുമുണ്ടാകും. മുന്‍പിന്‍ നോക്കാതെയുള്ള പാരസൈറ്റാമോള്‍ ഉപയോഗം കടുത്ത ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണു ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്.

പാരസെറ്റാമോള്‍ ഉപയോഗം ഉണ്ടാക്കിയേക്കാവുന്ന അഞ്ച്് അപകടങ്ങളെക്കുറിച്ച് നവിമുംബെയിലെ അക്ഷ്‌ജ്യോത് ക്ലിനിക്കിലെ ക്രിട്ടിക്കല്‍ കെയര്‍ സ്‌പെഷ്യലിസ്റ്റ് ഡോ. അക്ഷയ് ചലാനി പറയുന്നത് ശ്രദ്ധിക്കാതെ പോകരുത്.

 • കരളിനു ദോഷം: പാരസെറ്റാമോള്‍ ഗുളികകളുടെ കവറില്‍ത്തന്നെ അവ കരളിനു ദോഷകരമാണെന്ന് രേഖപ്പെടുത്താറുണ്ട്. മൂന്നുഗ്രാമിലേറെ പാരസെറ്റാമോള്‍ ശരീരത്തിലെത്തിയാല്‍ കരളിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അപകടം ഒഴിവാക്കാന്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം അതും നിര്‍ദേശിച്ച ഡോസില്‍ മാത്രമേ പാരസെറ്റാമോള്‍ കഴിക്കാവു.
 • ആമാശയ വീക്കം: പാരസെറ്റാമോളിന്റെ അളവുകൂടിയാല്‍ ദഹനക്കുറവിനും വയറുവീര്‍ക്കുന്നതിനും കാരണമായേക്കാം. ഇങ്ങനെ തോന്നുന്നുവെങ്കില്‍ ഉടന്‍ ഡോക്ടറെ കാണണം.
 • അലര്‍ജി: ശരീരത്തില്‍ പലയിടത്തായി ചുവന്നു തുടുത്ത പാടുകളുണ്ടായേക്കാം.
 • ഉറക്കംതൂങ്ങല്‍: കരള്‍ അമിതാധ്വാനം ചെയ്യേണ്ടി വരുന്നതുകൊണ്ടുണ്ടാകുന്ന ക്ഷീണാവസ്ഥ. മറവി, അസ്വസ്ഥത തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.
 • കരള്‍രോഗം: പാരസെറ്റാമോളിന്റെ അളവുവീണ്ടും കൂടിയാല്‍ കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലയ്ക്കുന്ന സ്ഥിതിവരാം. കരള്‍രോഗമുള്ളവര്‍ ഡോക്ടറുടെ നിര്‍ദേശമില്ലാതെ ഒരുകാരണവശാലും പാരസെറ്റാമോള്‍ കഴിക്കരുത്. വൃക്കകളേയും തകറാറിലാക്കാന്‍ കൂടിയ അളവിലുള്ള പാരസെറ്റാമോളിനു കഴിയും.

ബോറടിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണം ഏത്?

ബോറടിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണം ഏത്? ഈ ചോദ്യത്തിനുത്തരം യു.കെയിലെ ഒരു സംഘം ഗവേഷകർ തരും. വിരസതയും ഭക്ഷണശീലവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്നറിയുകയായിരുന്നു അവരുടെ ഉദ്ദേശ്യം. സംശയിക്കേണ്ട, വറുത്തതും പൊരിച്ചതും മധുരവും ഒക്കെയാവും ബോറടിക്കുമ്പോൾ നാം കഴിക്കുന്നത്. വിരസതയേറുമ്പോൾ ഫാസ്റ്റ്്ഫുഡും മധുര പലഹാരങ്ങളും ജങ്ക്ഫുഡും ഉൾപ്പെട്ട അനാരോഗ്യം വിളിച്ചു വരുത്തുന്ന ഭക്ഷണമാണ് കഴിക്കുന്നതെന്ന് ഗവേഷകർ പറയുന്നു.

വിരസതയും ഭക്ഷണം തിരഞ്ഞെടുക്കലുമായി ബന്ധപ്പെട്ട് രണ്ടു പഠനങ്ങൾ നടത്തി. 52 പേരടങ്ങിയ ആദ്യ ഗ്രൂപ്പിനെ ഒരു ജോലി േൽപ്പിച്ചു. എന്താണെന്നല്ലേ? ഒരേ അക്ഷരക്കൂട്ടങ്ങളെ പകർത്തി എഴുതുക. ബോറടിപ്പിക്കുന്ന ഈ ജോലിക്കു മുൻപും ശേഷവും ഒരു ചോദ്യാവലിയും നൽകി. അവരുടെ ഭക്ഷണത്തിലെ ഇഷ്ടാനിഷ്ടങ്ങളെ കുറിച്ചായിരുന്നു ചോദ്യങ്ങൾ.

42 പേരുൾപ്പെട്ട രണ്ടാമത്തെ പഠനസംഘത്തിനെ തമാശ നിറഞ്ഞതോ വിരസമായതോ ആയ വിഡിയോ കാണിച്ചു. ഈ സമയത്ത് കഴിക്കാൻ ആരോഗ്യകരവും അനാരോഗ്യകരവുമായ ലഘുഭക്ഷണവും നൽകി. ഭക്ഷണപ്പാത്രങ്ങളുടെ ഭാരം ഓരോ പരീക്ഷണത്തിനു മുൻപും ശേഷവും അളന്നു. ഓരോ ഭക്ഷണപദാർഥവും എത്രമാത്രം കഴിച്ചു എന്നറിയാനായിരുന്നു ഇത്.

വിരസമായ ജോലിക്കു ശേഷം കൊറിക്കുന്നതും ഫാസ്റ്റ്ഫുഡും മധുരങ്ങളുമാണ് ആളുകൾ കഴിക്കാൻ താൽപര്യപ്പെടുന്നതെന്ന് ആദ്യ പടനത്തിലെ ഫലം കാണിക്കുന്നു. രണ്ടാമത്തെ പടനത്തിൽ ബോറടിപ്പിക്കുന്ന വിഡിയോ കണ്ടവരും അനാരോഗ്യകരമായ ഭക്ഷണമാണ് കൂടുതൽ കഴിച്ചതെന്നു കണ്ടു.

വിരസത തലച്ചോറിലെ ഡോപാമിൻ എന്ന രാസവസ്തുവിന്റെ കുറഞ്ഞ അളവിലെ ഉദ്ദീപനവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന തിയറിയെ ഇത് ശക്തമാക്കുന്നു. മറ്റേതെങ്കിലും രീതിയിൽ വിരസത അകറ്റാൻ സാധിക്കാതെ കൊഴുപ്പും പഞ്ചസാരയും കലർന്ന ഭക്ഷണം അധികം കഴിക്കുന്നു.

ആരോഗ്യ വിദ്യാഭ്യാസ പ്രചാരണ പരിപാടികൾ നടത്തുന്ന ആളുകൾ വിരസത അകറ്റാൻ ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കണമെന്നും ജോലിസ്ഥലങ്ങളിലെ വിരസത കൂടി കണക്കിലെടുക്കണമെന്നും പഠനം പറയുന്നു. ബ്രിട്ടീഷ് സൈക്കോളജിക്കൽ സൊസൈറ്റിയുടെ വാർഷിക സമ്മേളനത്തിൽ ഈ പഠനം അവതരിപ്പിക്കപ്പെട്ടു.

സ്മാർട്ട്ഫോൺ കുട്ടികളിൽ കോങ്കണ്ണ് ഉണ്ടാക്കും

സ്മാർട്ട്ഫോൺ അമിതമായി ഉപയോഗിക്കുന്ന കുട്ടികൾക്ക് കോങ്കണ്ണ് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നു ഗവേഷകർ. അരമണിക്കൂറിലധികം തുടർച്ചയായി സ്മാർട്ട്ഫോൺ ഉപയോഗിച്ചാലാണ് കോങ്കണ്ണ് ഉണ്ടാകുക.

7 മുതൽ 16 വയസു വരെയുള്ള 12 കുട്ടികളിലാണ് പഠനം നടത്തിയത്. ദിവസവും നാലു മുതൽ അഞ്ചു മണിക്കൂർ വരെയാണ് ഈ കുട്ടികൾ സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നത്. അവരുടെ കണ്ണുകളും സ്ക്രീനും തമ്മിലുള്ള അകലം 20 മുതൽ 30 സെ.മീറ്റർ വരെയായിരുന്നു. സ്മാർട്ട്ഫോൺ ഉപയോഗം നിർത്തിയപ്പോൾ 12–ൽ ഒൻപതു കുട്ടികളുടെയും കോങ്കണ്ണ് ഭേദമായി.

തുടർച്ചയായി അര മണിക്കൂറിലധികം സക്രീനിലേക്ക് നോക്കിയിരിക്കരുതെന്നും കോങ്കണ്ണ് ബാധിച്ചതായി തോന്നിയാൽ രക്ഷിതാക്കൾ കുട്ടികൾക്ക് വൈദ്യസഹായം തേടണമെന്നും ഗവേഷകർ പറഞ്ഞു. അഞ്ചു വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് രോഗസാധ്യത ഏറുമെന്നും പഠനം നടത്തിയ ദക്ഷിണ കൊറിയയിലെ നാഷണൽ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഗവേഷകർ അഭിപ്രായപ്പെട്ടു.

ഭക്ഷണവും ആസ്ത്മയും

കഴിക്കുന്ന ഭക്ഷണത്തിലൂടെയും അലർജിയായി ആസ്ത്മ പിടിപെടാനുള്ള സാധ്യതയുണ്ട്. അതിനാൽത്തന്നെ ഭക്ഷണകാര്യത്തിൽ മുൻകരുതലുകൾ എടുക്കേണ്ടത് ഏറെ അത്യാവശ്യവുമാണ്. ആസ്ത്മാ രോഗികൾ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ഭക്ഷണങ്ങളെക്കുറിച്ച് അറിയാം.

ചെമ്മീൻ കറിയെന്നു കേൾക്കുമ്പോഴെ നാവിൽ വെള്ളമൂറും. ഒരിത്തിരി കഴിക്കാമെന്നു വച്ചാലോ… ദേഹം ചൊറിഞ്ഞുതടിക്കലായി, ശ്വാസംമുട്ടലായി… ആകെ പ്രശ്നം. ഭക്ഷണത്തിന്റെ അലർജി മൂലം ആസ്തമ വരുന്നവർ നിരവധിയാണ്. ആസ്തമ പേടി മൂലം പലരും നല്ല ആഹാരങ്ങൾ പോലും വർജിക്കുന്നതു കാണാറുണ്ട്.

ഭക്ഷണം അലർജിയുണ്ടാക്കുമ്പോൾ

അലർജിയുണ്ടാക്കുന്ന ഭക്ഷണം കഴിക്കുമ്പോൾ ശരീരത്തിന്റെ പ്രതിരോധസംവിധാനം അവയിലെ അലർജനുകൾക്കെതിരെ പ്രവർത്തിച്ച് ആന്റിബോഡികളെ പുറപ്പെടുവിക്കുന്നു. ഇവ ശരീരത്തിലെ അലർജി കോശങ്ങളായ മാസ്റ്റ് സെല്ലുകളെ ഉത്തേജിപ്പിച്ച് ചില രാസപദാർഥങ്ങളുടെ പ്രവർത്തനഫലമായി ശ്വാസനാളത്തിലെ പേശികൾ വലിഞ്ഞു മുറുകി ശ്വാസനാളം വീങ്ങി പ്രാണവായു ശ്വാസകോശങ്ങളിലെത്തുന്നതു തടയപ്പെടും. ഇങ്ങനെയാണ് ആസ്തമയുണ്ടാകുന്നത്. ഏതെങ്കിലും ഭക്ഷണപദാർഥത്തിനെതിരെ ഒരിക്കൽ ആന്റിബോഡികൾ ഉൽപാദിക്കപ്പെട്ടു കഴിഞ്ഞാൽ പിന്നെ എപ്പോൾ ആ ഭക്ഷണം കഴിച്ചാലും അലർജിയുണ്ടാകും.

ആധുനിക ചികിത്സയിൽ ആസ്തമയ്ക്കു പ്രത്യേക ഭക്ഷണക്രമമൊന്നുമില്ല. ആസ്തമരോഗികൾക്കു സാധാരണ ഭക്ഷണമൊക്കെയാവാം. പോഷകസമ്പന്നമായ ആഹാരം (പ്രത്യേകിച്ചും വൈറ്റമിൻ ഡി, ഇ, സി, ഏ, മഗ്നീഷ്യം, സെലനിയം, സിങ്ക് തുടങ്ങിയ ധാതുക്കളും) മറ്റേതു രോഗപ്രതിരോധത്തിനെന്നതുപോലെ ആസ്തമയിലും ആവശ്യമാണ്. ആധുനിക സമൂഹത്തിൽ ആസ്തമ കൂടുന്നതിന്റെ കാരണമായി അമിതവണ്ണവും വ്യായാമമില്ലാത്ത ജീവിതരീതിയുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതുകൊണ്ടു തന്നെ അമിതവണ്ണം കുറയ്ക്കുന്ന ഭക്ഷണരീതി ആസ്തമ കുറയാനും ഉപകരിക്കും.

ഏതുതരം ഭക്ഷണമാണ് ആസ്തമയുള്ളവർ ഒഴിവാക്കേണ്ടതെന്നു കൃത്യമായ ലിസ്റ്റ് ഇല്ലെങ്കിലും ആസ്തമാ രോഗിയുടെ ആവശ്യത്തിനായി ഭക്ഷ്യവസ്തുക്കളെ മൂന്നായി തിരിക്കാം.

യഥേഷ്ടം കഴിക്കാവുന്നവ

ആന്റിഓക്സിഡന്റുകൾ ധാരാളമടങ്ങിയ കാരറ്റ്, ബീറ്റ്റൂട്ട്, ചീര തുടങ്ങിയ പച്ചക്കറികൾ (വേവിച്ചും വേവിക്കാതെയും) മത്സ്യം, ഒമേഗാ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായ മീനെണ്ണ, പഴവർഗങ്ങൾ, പാൽ, പാലുൽപന്നങ്ങൾ, ധാന്യങ്ങൾ, മാംസം, മുട്ട, കിഴങ്ങുവർഗങ്ങൾ എന്നിവയെല്ലാം ഇഷ്ടംപോലെ കഴിക്കാവുന്ന ഭക്ഷണവിഭവങ്ങളാണ്. മീൻ, പച്ചക്കറികൾ എന്നിവയിലടങ്ങിയിരിക്കുന്ന മഗ്നീഷ്യം ശ്വാസനാളികളിലെ വീക്കമകറ്റി അവയെ സ്വാതന്ത്രമാക്കുന്നു.

ആസ്തമ തടയാൻ കാപ്പി കുടിക്കുന്നതു സഹായിക്കും. കാപ്പിയിൽ അടങ്ങിയിരിക്കുന്ന കഫീൻ ആസ്തമ ഔഷധമായ തിയോഫില്ലിനെപ്പോലെ പ്രവർത്തിക്കുന്നതു കൊണ്ടാണു കാപ്പി കുടിക്കുമ്പോൾ ആസ്തമയ്ക്കു കുറവുണ്ടാകുന്നത്.

മിതമായി കഴിക്കേണ്ടവ

ചോക്ലേറ്റ്, ബേക്കറി പലഹാരങ്ങൾ, എണ്ണ, കൃത്രിമ ഭക്ഷണസാധനങ്ങൾ ടിന്നിലടച്ചതും കൂടുതൽ കാലം തണുപ്പിച്ചു സൂക്ഷിച്ചവയും എണ്ണയിൽ പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ മിതമായി കഴിക്കുക. ചിലർക്ക് ആസ്തമ കൂടാൻ ഇവ കാരണമാവുന്നതായി കണ്ടിട്ടുണ്ട്.

തീർത്തും വർജിക്കേണ്ടവ

പ്രത്യേകിച്ച് ഒരു ആഹാരസാധനവും തീർത്തും വർജിക്കണമെന്നു പറയാനാവില്ല. ചിലരിൽ ഭക്ഷ്യഅലർജിയുടെ ഭാഗമായും ആസ്തമ വരാറുണ്ട്. അങ്ങനെയുള്ളവർ അത്തരം വസ്തുക്കൾ ഏതൊക്കെ എന്നു മനസിലാക്കി അവ വർജിക്കുന്നതാണ് ഉത്തമം. വേണ്ടിവന്നാൽ ഇതിനായി അലർജിടെസ്റ്റിങ് നടത്താം. സാധാരണയായി അലർജിക്കു കാരണമാവുന്ന ഭക്ഷണങ്ങൾ പാൽ, മുട്ട, മാംസം, ഗോതമ്പ്, മത്സ്യം (പ്രത്യേകിച്ചും കൊഞ്ച്, ഞണ്ട്, കക്ക മുതലായ കടൽ വിഭവങ്ങൾ), കശുവണ്ടി, നാളികേരം, പയർ, കടല എന്നിവയാണ്.

ഭക്ഷണസാധനങ്ങൾ ദീർഘകാലം കേടാവാതിരിക്കാൻ ചേർക്കുന്ന പ്രിസർലേറ്റീവുകൾ, കൃത്രിമമധുരം, നിറം കൊടുക്കാനുപയോഗിക്കുന്ന രാസവസ്തുക്കൾ മുതലായവയും അലർജിക്കു കാരണമായേക്കാം. ഏതെങ്കിലും പ്രത്യേക ആഹാരപദാർഥത്തോട് അലർജിയുണ്ടെന്നു ബോധ്യമായാൽ അവ കഴിയുന്നതും വർജിക്കണം.

പൊതുവെ തണുപ്പ് ശ്വാസകോശരോഗലക്ഷണങ്ങളായ ചുമ, ശ്വാസതടസം എന്നിവ കൂട്ടുന്നു. അതിനാൽ രോഗം നിയന്തണവിധേയമല്ലാത്തവർ എസ്ക്രെീം, ശീതളപാനീയങ്ങൾ, തണുത്ത വെള്ളം എന്നിവ ഉപയോഗിക്കരുത്.

ഗർഭകാലത്ത് അണ്ടിപ്പരിപ്പ് ഒഴിവാക്കാം

ഗർഭിണിയായിരിക്കുമ്പോൾ കഴിക്കുന്ന ഭക്ഷണവും നവജാതശിശുക്കളിലെ ആസ്തമയും തമ്മിൽ ബന്ധമുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. അണ്ടിവർഗത്തിൽപെട്ട ഭക്ഷണം പ്രത്യേകമായി നിലക്കടല ധാരാളമായി കഴിക്കുന്നവർക്കുണ്ടാകുന്ന കുട്ടികൾക്ക് ആസ്തമയുണ്ടാകാനുള്ള സാധ്യത അല്ലാത്തവരെക്കാൾ 50 ശതമാനം കൂടുതലാണത്രെ. അലർജികാരകങ്ങളായ ഭക്ഷണങ്ങൾ ഗർഭിണി കഴിക്കുമ്പോൾ ഗർഭസ്ഥശിശുവും അത്തരം ഭക്ഷണപദാർഥങ്ങളോട് കൂടുതൽ സംവേദനക്ഷമത കാണിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

പച്ചക്കറികൾ, പയറുവർഗങ്ങൾ, പഴങ്ങൾ, മത്സ്യം, പാലുൽപന്നങ്ങൾ, ഒലിവെണ്ണ എന്നിങ്ങനെയുള്ള ഘടകങ്ങളടങ്ങിയ മെഡിറ്ററേറിയൻ ഭക്ഷണരീതി ഗർഭിണികൾ പാലിക്കുന്നത് ഗർഭസ്ഥശിശുവിനെ അലർജിയിൽ നിന്നും ആസ്തമയിൽ നിന്നും രക്ഷിക്കും. ആഴ്ചയിൽ എട്ടു തവണ പച്ചക്കറികൾ, മൂന്നു തവണ മത്സ്യം, ആഴ്ചയിലൊരിക്കൽ പയർവർഗങ്ങൾ എന്നിങ്ങനെ ഭക്ഷണം ക്രമീകിരക്കുന്നത് കൂടുതൽ ഫലപ്രദമാണ്. മത്സ്യം വറുത്തുകഴിക്കുന്നതൊഴിവാക്കി കറിയായി കഴിക്കാം. വറുത്ത മീനിലെ ഒമേഗ—6 ഫാറ്റി ആസിഡുകൾ ശ്വാസനാളികളുടെ വീക്കം കൂട്ടും. ഗർഭകാലത്ത് പതിവായി പഴങ്ങൾ കഴിക്കുന്നത് നവജാത ശിശുക്കളിൽ ശ്വാസംമുട്ടൽ ഉണ്ടാകുന്നത് ഒഴിവാക്കുമെന്നും കണ്ടെത്തിയിട്ടുണ്ട്.

അലർജിക്കു കാരണമാകുന്ന എല്ലാത്തരം ഭക്ഷണവും ഗർഭകാലത്ത് ഒഴിവാക്കണമെന്ന് ഇതിനർഥമില്ല.

വണ്ണം കുറയ്ക്കാൻ നട്സ് കഴിക്കാം

നട്സ് അധികം കഴിക്കരുതെന്ന് ഡോക്ടർമാർ പറയുന്നതു കേട്ട് ഇനി അത്രയധികം നിരാശപ്പെടേണ്ട. നട്സ് ധൈര്യമായി ആവശ്യത്തിനു കഴിച്ചോളൂ എന്നാണ് അമേരിക്കയിലെ ഒരു സംഘം ഗവേഷകർ അവകാശപ്പെടുന്നത്. കൊഴുപ്പ് ധാരാളമായുള്ള നട്സിൽ ധാരാളം കലോറി ഊർജം അടങ്ങിയിരിക്കുന്നതു കൊണ്ടാണല്ലോ പൊതുവേ നട്സ് കഴിക്കരുെതന്ന് ഡോക്ടർമാർ ഉപദേശിക്കുന്നത്. എന്നാൽ അമിതവണ്ണമുള്ളവർ അത്യാവശ്യത്തിന് നട്സ് കഴിക്കണം എന്നാണ് അമേരിക്കൻ ജേണൽ ഓഫ് ക്ലിനിക്കൽ ന്യൂട്രീഷ്യനിൽ പ്രസിദ്ധപ്പെടുത്തിയ ലേഖനത്തിൽ വ്യക്തമാക്കുന്നത്.

ആൽമണ്ടിലാണ് ഗവേഷകർ ഇതുസംബന്ധിച്ച പഠനം നടത്തിയത്. ഒരു കൈക്കുമ്പിൾ നിറയെ ആൽമണ്ട് കഴിക്കുമ്പോൾ ഏകദേശം 170 കലോറി ഊർജമാണ് നിങ്ങളുടെ ശരീരത്തിലെത്തിച്ചേരുന്നത്. എന്നാൽ ഈ 170ൽ 130 കലോറി ഊർജം മാത്രമേ യഥാർഥത്തിൽ ശരീരത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നുള്ളു. ഇതിലടങ്ങിയ പ്രോട്ടീനും ഫാറ്റും ദഹിക്കാൻ പ്രയാസമുള്ളതായതിനാൽ ബാക്കി കലോറി ശരീരത്തിൽ ആഗിരണം ചെയ്യപ്പെടാതെ പോകുന്നു.

നട്സിന്റെ മറ്റൊരു ഗുണം, നട്സ് കഴിച്ചു കഴിഞ്ഞാൽ തുടർന്നുള്ള 24 മണിക്കൂർ നേരം നിങ്ങള്‍ കഴിക്കുന്ന മറ്റു ഭക്ഷണങ്ങളിലെയും അമിതമായ അളവിലുള്ള കലോറി ശരീരത്തിൽ ആഗിരണം ചെയ്യപ്പെടില്ല എന്നതാണ്. ഏകദേശം മൂന്നു ശതമാനം കലോറി കുറച്ചുമാത്രമേ ശരീരത്തിൽ ആഗിരണം ചെയ്യപ്പെടൂ. അതായത്. നിങ്ങൾ 200 കലോറി ആൽമണ്ട് കഴിച്ചാൽ തുടർന്നു കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും 60 കലോറി ആഗിരണം ചെയ്യില്ലെന്നു ചുരുക്കം. അമിതവണ്ണം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് അതുകൊണ്ട് നട്സ് കഴിച്ച ശേഷം ധൈര്യമായി ഭക്ഷണം കഴിക്കാം.

മറവിരോഗം: മറക്കല്ലേ ഈ മുൻകരുതലുകൾ

മറവിരോഗം ബാധിക്കുന്നവരുടെ എണ്ണം മുൻതലമുറകളെ അപേക്ഷിച്ച് വർധിച്ചുവരുന്ന ഇക്കാലത്ത് ഈ രോഗം പിടിപെടാതിരിക്കാൻ ചില മുൻകരുതലുകൾ ആകാമെന്നാണ് ഡോക്ടർമാരുടെ ഉപദേശം. അതിനുവേണ്ടി അവർ നിദേശിക്കുന്ന ചില പ്രായോഗിക മുൻകരുതലുകൾ ചുവടെ.

 • എല്ലാദിവസവും ചുരുങ്ങിയത് അരമണിക്കൂർ എന്തെങ്കിലും തരത്തിലുള്ള കായികാധ്വാനങ്ങളിൽ ഏർപ്പെടുക.
 • എയ്റോബിക്സ് ശീലമാക്കുക. ചടുലമായ വ്യായാമമുറകൾ കൂടുതൽ ഗുണം ചെയ്യും. ഉദാ: നടത്തം.
 • പുകവലി പൂർണമായും ഉപേക്ഷിക്കുക.
 • മദ്യപാനം പൂർണമായി അവസാനിപ്പിക്കുകയോ മിതമായ അളിവിലേക്കു ചുരുക്കുകയോ ചെയ്യുക.
 • ഏതെങ്കിലും ക്ലബിലോ മറ്റോ അംഗത്വം എടുത്ത് ആക്ടീവ് ആയിരിക്കാൻ ശ്രമിക്കുക.
 • കടുത്ത മാനസിക സമ്മർദമുണ്ടാക്കുന്ന സാഹചര്യങ്ങൾ കഴിവതും ഒഴിവാക്കുക.
 • യോഗ, മെഡിറ്റേഷൻ തുടങ്ങി മനസ്സിന് സ്വസ്ഥത ലഭിക്കുന്ന വ്യായാമങ്ങളിൽ ഏർപ്പെടാം.
 • ഓരോ ദിവസവും എന്തെങ്കിലും പുതിയ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കുക. വെറുതെയിരുന്നു മനസു മടുപ്പിച്ച് കളയരുത്.
 • ക്രോസ്‍വേഡ്, പസിൽസ്, ചതുരംഗം തുടങ്ങി ബുദ്ധികൊണ്ടു കളിക്കാവുന്ന കളികളിൽ ഏർപ്പെടുന്നതും നന്നായിരിക്കും.

ഹിപ്നോട്ടിസം : ശരിയും തെറ്റും

മണിച്ചിത്രത്താഴ് എന്ന സിനിമയിൽ ശോഭന ഇടയ്ക്കിടെ മൺമറഞ്ഞുപോയ ഒരു തമിഴ് നർത്തകിയായി സംസാരിക്കുന്നതും ഒടുവിൽ മനോരോഗവിദഗ്ധനായ മോഹൻലാൽ അതിവിദഗ്ധമായി ഹിപ്നോസിസ് ഉപയോഗിച്ച് അവരെ ചികിത്സിക്കുന്നത് നിങ്ങൾ കണ്ടിട്ടില്ലേ? ഇത്തരത്തിലുള്ള ഹിപ്നോസിസ് മാദ്ധ്യമങ്ങളുടെ സൃഷ്ടിയാണ്. മന്ത്രവാദത്തിനും പ്രേതബാധയ്ക്കും ആധുനിക ലേബലുകൾ നൽകി അവതരിപ്പിക്കുകയാണ് അവർ ചെയ്യുന്നത്.

ഹിപ്നോട്ടിസം ഒരു അദൃശ്യ ശക്തിവിശേഷമോ അത്ഭുത പ്രതിഭാസമോ നിഗൂഢതകൾ നിറഞ്ഞ അനുഷ്ഠാനമോ അല്ല. ഹിപ്നോട്ടിസം പഠിക്കുന്നതിന് ബ്രഹ്മചര്യമോ നേത്രശക്തിയോ മന്ത്രശക്തിയോ ആവശ്യമില്ല. മന:ശക്തി കൂടിയ ഹിപ്നോട്ടിസ്റ്റ് മന:ശക്തി കുറഞ്ഞ വൃക്തിയെ കീഴ്പ്പെടുത്തുകയാണെന്ന വിശ്വാസവും വസ്തുതകൾക്ക് നിരക്കാത്തതാണ്.

യഥാർത്ഥത്തിൽ ഹിപ്നോസിസ് മാനസിക ഏകാഗ്രതയുടെ ഒരു അവസ്ഥയാണ്. ഏതെങ്കിലും ഒരു കാര്യത്തിൽ ശ്രദ്ധ കൂടുതൽ കേന്ദ്രീകരിക്കുമ്പോൾ ചുറ്റുപാടുകളെപ്പറ്റിയുള്ള ബോധം കുറയുന്നു. സിനിമ കാണുമ്പോഴും പുസ്തകം വായിക്കുമ്പോഴും നല്ല പാട്ട് കേൾക്കുമ്പോഴും ഇതു തന്നെയാണ് സംഭവിക്കുന്നത്. ഈ അവസരത്തിൽ മനസ്സിന് പ്രേരണകൾ (suggestion) കൂടുതൽ സ്വീകാര്യമാകുന്നു. വ്യക്തിയെ ചുറ്റുപാടുകൾ മറന്നുള്ള ഏകാന്തതയിലേക്ക് നയിച്ച് ഗുണകരമായ പ്രേരണകൾ നൽകുകയാണ് ഹിപ്നോട്ടിസ്റ്റ് ചെയ്യുന്നത്. ഹിപ്നോട്ടിസ്റ്റ് ഒരു സഹായി മാത്രമാണ്. ഹിപ്നോട്ടൈസ് ചെയ്യപ്പെടുന്നു എന്നുള്ള വ്യക്തിയുടെ സഹകരണമില്ലാതെ ഹിപ്നോസിസ് സാധ്യമല്ല. ഹിപ്നോട്ടിസ്റ്റിന്, നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യിക്കാമെന്നതും തെറ്റായ ധാരണയാണ്. ഹിപ്നോട്ടിസത്തിൽ സംഭവിക്കുന്നത് നിർദ്ദേശങ്ങൾക്ക് വിധേയനാകുന്ന വ്യക്തിയിൽ വിധേയത്വം (suggestibility) വളരെയധികം വർദ്ധിക്കുകയും തത്ഫലമായി നിർദ്ദേശങ്ങൾ അനുഭവങ്ങളായി തോന്നിപ്പിക്കുകയും ചെയ്യുന്നു.

ഹിപ്നോട്ടിസത്തിന്റെ ആരംഭം തന്നെ 18-ാം നൂറ്റാണ്ടിൽ വിയന്നയിൽ ജീവിച്ചിരുന്ന ആന്റൺ മെസ്മർ തന്ന ഭിക്ഷഗ്വരന്റെ ജാലവിദ്യ സമാനമായ ചികിത്സാ പദ്ധതിയിൽനിന്നാണ്. മെസ്മറിസം, മാസ്മരികശക്തി തുടങ്ങിയ വാക്കുകളുടെ ഉത്ഭവം ആ പേരിൽനിന്നു തന്നെയാണ്. മെസ്മറുടെ ചികിത്സാ സമ്പ്രദായം ഒരു തട്ടിപ്പാണെന്ന് പിന്നീട് കണ്ടെത്തുകയുണ്ടായി. ജെയിംസ് ബ്രൈഡ് എന്ന സ്കോട്ട്ലാന്റുകാരനായ ഡോക്ടറാണ് ഹിപ്നോട്ടിസം എന്ന പ്രതിഭാസത്തിന് ഒരു ശാസ്ത്രീയ വിശദീകരണം നൽകിയത്. ഒരു വസ്തുവിലേക്കുള്ള തുടർച്ചയായ നോട്ടം കാഴ്ച എന്ന ഇന്ദ്രീയാനുഭവത്തെ സഹായിക്കുന്ന നാഡീകേന്ദ്രങ്ങൾക്ക് ഒരു തരം തളർച്ചയുണ്ടാക്കുന്നുവെന്നും ബോധപൂർവ്വം ഏതെങ്കിലും ഒരു വസ്തുവിലേക്ക് അമിതമായ ശ്രദ്ധ കേന്ദ്രീകരിച്ച് നാഡീകേന്ദ്രങ്ങളുടെ തളർച്ച കൃത്രിമമായി ഉണ്ടാക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ സംജാതമാകുന്ന അവസ്ഥയ്ക്ക് ഡോ. ബ്രൈഡ് നൽകിയ പേരാണ് ഹിപ്നോസിസ്. വ്യക്തിയെ ഹിപ്നോസിസിൽ എത്തിക്കുന്ന അവസ്ഥയ്ക്ക് ഹിപ്നോട്ടിസം എന്നും അദ്ദേഹം പേരിട്ടു.

ഹിപ്നോസിസിന് ചില രോഗങ്ങളുടെ ചികിത്സയിൽ പങ്കുവഹിക്കാനാകുമെന്നതിന് തെളിവുകളുണ്ട്. മനോജന്യ രോഗങ്ങൾക്കാണ് (Psycho Somatic Disorder) ഹിപ്നോസിസ് കൂടുതൽ ഫലപ്രദം. വേദനകളുടെ തീവ്രത കുറയ്ക്കുന്നതിന് ഹിപ്നോസിസ് പ്രയോജനപ്പെടുത്താനാകും. ഇതിൽ അത്ഭുതപ്പെടാനില്ല. വേദന എന്നതിന് ശാരീരിക കാരണം ഉണ്ടാകാമെങ്കിലും അതിന്റെ തോത് നാഡികളിലൂടെ വരുന്ന സന്ദേശങ്ങളെ തലച്ചോറ് എങ്ങിനെ പരിഭാഷപ്പെടുത്തുന്നു എന്നതിനെ ആശ്രിയിച്ചിരിക്കുന്നു. ശസ്ത്രക്രിയക്കുമുമ്പ് ബോധം കെടുത്തുന്നതിന്റെ ആദ്യവേളയിൽ ഹിപ്നോസിസ് പ്രേരണ നൽകുന്നത് പിന്നീടുള്ള വേദനയും അസ്വസ്ഥതകളും കുറയ്ക്കാൻ സഹായിക്കുന്നതായി ചില പഠനങ്ങളിൽ കാണിക്കുന്നു. ചിലർക്ക് കുടലിനെ ദൃശ്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇടയ്ക്കിടെയുള്ള വയറുവേദനയും വയറിളക്കവുമൊക്കെയുണ്ടാകുന്നു Irritable Bowel Syndrome (IBS)2എന്ന പേരിൽ അറിയപ്പെടുന്ന ഈ രോഗം ഒരു മനോശാരീരിക രോഗമായാണ് അറിയപ്പെടുന്നത്. ഈ രോഗത്തിന് ഹിപ്നോസിസ് ഫലപ്രദമായ ഒരു ചികിത്സയാണെന്ന് തെളിഞ്ഞിട്ടുണ്ട്.

ലഘു മനോരോഗങ്ങളിൽ ചിലത് പരിഹരിക്കാൻ ഹിപ്നോസിസ് ഫലപ്രദമാണ്. മനസ്സിനെ ഏകാഗ്രതപ്പെടുത്തി നിർദ്ദേശങ്ങൾ നൽകുമ്പോൾ പെരുമാറ്റത്തിൽ മാറ്റം വരുന്നു. പഠനത്തിന് ഏകാഗ്രതയുമായി ബന്ധമുണ്ട്. അതിനാൽ ഹിപ്നോട്ടിസത്തിന് പഠനമേഖലയിൽ ക്രിയാത്മകമായ സംഭാവന നൽകാൻ കഴിയുന്നു. ഇന്ന് വിദ്യാർത്ഥികൾ പഠനവുമായി ബന്ധപ്പെട്ട് വിവിധ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നുണ്ട് പരീക്ഷപ്പേടി, പഠിക്കാൻ താല്പര്യമില്ലായ്മ, ഏകാഗ്രത ഇല്ലായ്മ, ഓർമ്മക്കുറവ് തുടങ്ങിയവ അവയിൽ ചിലത് മാത്രം. മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ഓർമ്മക്കുറവ് ഇല്ലാതാക്കാൻ ഹിപ്നോസിസ് ഫലപ്രദമാണ്.

എന്നാൽ ഹിപ്നോട്ടിസം ഇത്തരം രോഗങ്ങളുടെ ഒറ്റമൂലിയല്ല. സ്കിസോഫ്രീനിയ പോലുള്ള ഗുരുതരമായ രോഗം ബാധിച്ചവരെയും കഠിനമായ വിഷാദരോഗികളേയും സംശയരോഗികളേയും ഹിപ്നോട്ടൈസ് ചെയ്യുന്നത് ദോഷകരമായി തീരാൻ സാദ്ധ്യതയുണ്ട്.

ശാസ്ത്രീയമല്ലാത്ത രീതിയിലും ഹിപ്നോസിസ് ഉപയോഗപ്പെടുത്തിയിട്ടുണ്ട് എന്നത് ഒരു യാഥാർത്ഥ്യമാണ്. ഹിപ്നോട്ടൈസ് ചെയ്താൽ ഒരു വ്യക്തിയുടെ കഴിഞ്ഞ ജന്മത്തെപ്പറ്റി അറിയാൻ കഴിയും എന്നുപറയുന്നവരുണ്ട്. ഹിപ്നോട്ടിക് പ്രായപിന്മാറ്റവുമായി (age regression) ബന്ധപ്പെടുത്തിയാണ് പലരും ഇതിനെ സമർത്ഥിക്കുന്നത്. ഹിപ്നോസിസിൽ ആയൊരു വ്യക്തിയെ അവരുടെ ഭൂതകാലത്തിലെ അനുഭവങ്ങളിലേക്ക് തിരികെ കൊണ്ടുപോകുന്ന സമ്പ്രദായമാണ് Hypnotic regression ഇതനുസരിച്ച് ഒരു വ്യക്തിയെ ഹിപ്നോട്ടൈസ് ചെയ്തിട്ട് കഴിഞ്ഞ ജന്മത്തിൽ നിങ്ങൾ ഒരു പൂച്ചയായിരുന്നുവെന്ന് നിർദ്ദേശം കൊടുക്കുകയാണെങ്കിൽ അവൻ/അവൾ പൂച്ചയെപോലെ ശബ്ദമുണ്ടാക്കാൻ തുടങ്ങും. 50 വയസ്സുള്ള ഒരു വ്യക്തിയെ ഹിപ്നോസിസിൽ എത്തിച്ചതിനുശേഷം അയാൾക്ക് 5 വയസ്സേയുള്ളു എന്ന് ഹിപ്നോട്ടീക് നിർദ്ദേശങ്ങൾ നൽകി വിശ്വസിപ്പിക്കാനായാൽ 5 വയസ്സുകാരനെപ്പോലെ പ്രവർത്തിക്കാൻ തുടങ്ങും. ഒരു 5 വയസ്സുകാരന്റെ പ്രവർത്തികളുടെ സ്വഭാവത്തെപ്പറ്റി അയാൾക്കുള്ള ധാരണയാണ് ആ അവസരത്തിലെ പെരുമാറ്റത്തിന്റെ കാരണം. ഒരു പുരുഷനോട് കഴിഞ്ഞ ജന്മത്തിൽ ഒരു സ്ത്രീയായിരുന്നു താങ്കൾ എന്നുപറഞ്ഞാൽ അയാൾ സ്ത്രീയെപോലെ പെരുമാറുകയും സ്ത്രീയുടെ പേരുപറയുകയും ചെയ്യും. പ്രേതങ്ങളെപ്പറ്റി വിശ്വാസമുള്ള ആളാണെങ്കിൽ അയാളോട് മരിച്ചുപോയ ഒരാളുടെ പ്രേതം അയാളിൽകൂടി സംസാരിക്കും എന്നുപറഞ്ഞാൽ ചിലപ്പോൾ അയാൾ അതുപോലെ സംസാരിച്ചും എന്നുവരാം. ഇതെല്ലാം സംഭവിക്കുന്നത് ഹിപ്നോട്ടിസ്റ്റിന്റെ നിർദ്ദേശങ്ങൾക്ക് അടിമപ്പെടുന്ന വിധേയന്റെ മനസ്സിലുള്ള ധാരണകൾ അയാൾ പറയുന്നതുകൊണ്ടാണ് പുനർജന്മവിശ്വാസത്തിന്റെ പ്രചാരകർ പലപ്പോഴും തങ്ങളുടെ അന്ധവിശ്വാസ പ്രചരണത്തിന് മേൽകൊടുത്ത സംഭവങ്ങളെ കൂട്ടുപിടിക്കാറുണ്ട്.

ഹിപ്നോട്ടിസം ആർക്കും പഠിക്കാനാവുന്നതാണ്. എന്നാൽ വേണ്ട ത്ര യോഗ്യതകളില്ലാതെ ഒരാൾക്ക് ഹിപ്നോതെറാപിസ്റ്റ് ആയി പ്രവർത്തിക്കാൻ കഴിയില്ല. സൈകോ തെറാപ്പി സമ്പ്രദായങ്ങൾ പ്രാക്ടീസ് ചെയ്യുന്നതിന് റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ റജിസ്ട്രേഷൻ ആവശ്യമുണ്ട്. RCI റജിസ്ട്രേഷൻ ഇല്ലാതെ മാനസിക പ്രശ്നങ്ങൾക്ക് ചികിത്സ നൽകുന്നത് Under section 13(3) of RCI Act 1992 പ്രകാരം ഒരു വർഷം വരെ തടവ് ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്.

കുട്ടികൾക്ക് ദിവസവും വാഴപ്പഴം നൽകാം

കുട്ടികൾക്ക് ഏറ്റവും അത്യാവശ്യമായി കൊടുക്കേണ്ട ഫലവർഗം ഏതാണെന്ന കാര്യത്തിൽ ഇനി സംശയം വേണ്ട, വാഴപ്പഴം തന്നെ. കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും അത്യന്താപേക്ഷിതമായ വിറ്റാമിൻ എ ധാരാളമായി അടങ്ങിയിരിക്കുന്നുണ്ട് വാഴപ്പഴത്തിൽ എന്നാണ് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തുന്നത്.

ആഫ്രിക്കയിലും തെക്കുകിഴക്കൻ ഏഷ്യയിലുമായി പ്രതിവർഷം രണ്ടരലക്ഷം മുതൽ അഞ്ചുലക്ഷം വരെ കുട്ടികൾക്കാണ് വിറ്റാമിൻ എയുടെ കുറവുമൂലം അന്ധത ബാധിക്കുന്നത്. ഇതിൽ പകുതിയോളം കുട്ടികൾ ഒരു വർഷത്തിനുള്ളിൽ മരിക്കുകയും ചെയ്യുന്നു. വിറ്റാമിൻ എയുടെ കുറവു പരിഹരിക്കുന്നതിനുള്ള ഭക്ഷണപദാർഥത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളിലായിരുന്നു ഇത്രനാൾ ഒരു സംഘം ഗവേഷകർ. ആ അന്വേഷണത്തിനൊടുവിലാണ് വാഴപ്പഴം വിറ്റാമിൻ എയുടെ കലവറയായി കണ്ടെത്തിയത്.

പഴങ്ങളെയും പച്ചക്കറികളെയും ചുവപ്പ്, മഞ്ഞ, ഓറ‍ഞ്ച് നിറങ്ങളിലേക്കു പാകപ്പെടുത്തുന്ന ഘടകമാണ് ഇവയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എ. കരോട്ടിനോയിഡ് ധാരാളമടങ്ങിയ വാഴപ്പഴം കഴിക്കുന്നതുമൂലം വിറ്റാമിൻ എയുടെ ദൗർലഭ്യം പരിഹരിക്കാൻ സാധിക്കുന്നു. കരോട്ടിനോയിഡ് ധാരാളം അടങ്ങുന്ന വാഴപ്പഴം കൃഷി ചെയ്യുന്നതിനുള്ള ശാസ്ത്രീയ കൃഷിരീതികൾ വികസിപ്പിച്ചെടുക്കുന്നതിനുള്ള തിരക്കിലാണ് ഇപ്പോൾ ഗവേഷകസംഘം.

കടപ്പാട് : malayalam.tipofindia.com© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate