অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുട്ടികള്‍ക്ക് കൂടുതല്‍ മധുരം നല്‍കുന്നുണ്ടോ

കുട്ടികള്‍ക്ക് കൂടുതല്‍ മധുരം നല്‍കുന്നുണ്ടോ

കുഞ്ഞുങ്ങളെ സന്തോഷിപ്പിക്കുന്നതിനായി ചോക്കളേറ്റുകള്‍ നല്‍കുന്നത് നമ്മുടെ ഒരു പതിവായിരിക്കും. അവര്‍ക്ക് ദാഹിക്കുമ്ബോള്‍ സോഫ്റ്റ്ഡ്രിങ്കുകളോ എനര്‍ജി ഡ്രിങ്കുകളോ വാങ്ങിക്കൊടുക്കുന്നവരും കുറവായിരിക്കില്ല. മുത്തച്ഛനും മുത്തശ്ശിയും കളിപ്പാട്ടങ്ങളും മിഠായികളുമായിരിക്കും സമ്മാനമായി നല്‍കുന്നത്. ജന്മദിനമോ മറ്റേതെങ്കിലും ആഘോഷമോ ആണെങ്കിലോ? കേക്കുകള്‍, പേസ്ട്രികള്‍, മധുരപാനീയങ്ങള്‍ അങ്ങനെ പോകും. ഇതൊന്നുമല്ലെങ്കില്‍, പാലിനൊപ്പം വിവിധ ഫ്ളേവറുകളില്‍ ലഭിക്കുന്ന ഹെല്‍ത്ത് ഡ്രിങ്കുകള്‍ ചേര്‍ത്ത് നല്‍കും. അങ്ങനെ മധുരിക്കുന്ന മെനുവിന്‍്റെ പട്ടിക നോക്കിയാല്‍ ഒരു അവസാനവുമുണ്ടാവില്ല.

അമിതമായി പഞ്ചസാരയടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങളാണ് കുഞ്ഞിനു നല്‍കുന്നതെന്ന് നിങ്ങള്‍ക്ക് ബോധ്യമുണ്ടോ?

ഒരു രീതിയില്‍ അല്ലെങ്കില്‍ മറ്റൊരു രീതിയില്‍ അമിതമായി പഞ്ചസാര ചേര്‍ത്തിട്ടുള്ളവയായിരിക്കും ഇത്തരം ഭക്ഷണപദാര്‍ത്ഥങ്ങളെല്ലാം. നിങ്ങള്‍ കുട്ടിക്കായി വാങ്ങുന്ന ഭക്ഷണപദാര്‍ത്ഥങ്ങളുടെ ലേബല്‍ പരിശോധിക്കുകയാണെങ്കില്‍, നാം എത്രത്തോളം മധുരമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്ന് മനസ്സിലാവും.

പ്രോസസ്സുചെയ്ത ഭക്ഷണങ്ങളില്‍ "ഗുപ്ത" രൂപത്തിലായിരിക്കും പഞ്ചസാര അടങ്ങിയിരിക്കുന്നത്. ഉദാഹരണത്തിന്, ഒരു ടേബിള്‍സ്പൂണ്‍ കെച്ചപ്പില്‍ ഏകദേശം 4 ഗ്രാം (ഒരു ടീസ്പൂണ്‍) ഫ്രീ ഷുഗര്‍ അടങ്ങിയിരിക്കുന്നു. ഒരു ക്യാന്‍ കാര്‍ബണേറ്റഡ് ഡ്രിങ്കില്‍ ഇതിന്‍്റെ അളവ് ഏകദേശം 40 ഗ്രാം (ഏകദേശം 10 ടീസ്പൂണ്‍) ആയിരിക്കും.

അമിതമായി പഞ്ചസാര കഴിക്കുന്നത് കുട്ടികളുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കും:

പല്ലുകള്‍ കേടാവുന്നതും വായയുടെ ആരോഗ്യം കുറയുന്നതും ഉത്കണ്ഠയുളവാക്കുന്ന കാര്യങ്ങളാണ്.

പോഷകഗുളങ്ങളില്ലാത്ത കാലറികള്‍ അകത്താക്കുന്നതു മൂലം കുട്ടികള്‍ അമിതവണ്ണമുള്ളവരായി മാറുന്നു (സോഡ, കോള, ജങ്ക് ഭക്ഷണങ്ങള്‍).

അമിതമായി മധുരം കഴിക്കുന്നത്, തലച്ചോറില്‍ നിന്നുള്ള വയര്‍ നിറഞ്ഞതിനെ സൂചിപ്പിക്കുന്ന സന്ദേശത്തിനു വിഘാതമാകുന്നു. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നതിനു കാരണമാകുന്നു.

നാം ഉപഭോഗം ചെയ്യുന്ന കാലറികളില്‍ ഏറ്റവും മോശമായത് പഞ്ചസാരയില്‍ നിന്നുള്ളതാണ്. കരളില്‍ കൊഴുപ്പ് അടിയുന്നതിനും ഇന്‍സുലിന്‍ പ്രതിരോധത്തിനും മറ്റു നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്കും ഇത് കാരണമായേക്കാം.

മിഠായി തൊണ്ടയില്‍ കുടുങ്ങുന്നത് അഞ്ച് വയസ്സിനു താഴെ പ്രാറയമുള്ള കുട്ടികളുടെ അപകടമരണത്തിന്‍്റെ ഒരു പ്രധാനകാരണമാണ്.

ദൈനം ദിന ഭക്ഷണക്രമത്തില്‍ അമിതമായി പഞ്ചസാര ഉള്‍പ്പെടുത്തുന്നത് പോഷകാഹാരക്കുറവിനു കാരണമാകും. മധുരം കഴിക്കുന്നതു മൂലം അവശ്യമായ മറ്റ് പല ഭക്ഷണങ്ങളും ഒഴിവാക്കപ്പെടുന്നത് നിരവധി പോഷകങ്ങള്‍ ലഭ്യമാക്കുന്നതിനു തടസ്സമാകുന്നു.

അമിതമായി മധുരം കഴിക്കുന്നത് കുട്ടികളില്‍ ഹൈപ്പര്‍ ആക്ടിവിറ്റി ഉണ്ടാകുന്നതിനും ശ്രദ്ധക്കുറവിനും കാരണമാകാം.

ഇത് ആരോഗ്യകരമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? (Do you think it's healthy?)

ഒരിക്കലും ഇല്ല.

എന്താണ് പരിഹാരം?

നിങ്ങളാണ് കുട്ടിയുടെ ഭക്ഷണശീലം ക്രമപ്പെടുത്തേണ്ടത്. ഉദാഹരണങ്ങളുടെ സഹായത്തോടെ കുട്ടിക്ക് കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുക. വിരുന്നുകളുടെ അവസരങ്ങളില്‍ മിതമായി ഉപഭോഗം ചെയ്യാന്‍ പഠിപ്പിക്കുക. മധുരത്തിന്‍്റെ ദൈനം ദിന ഉപഭോഗവും നിയന്ത്രിക്കുക.

കുട്ടികളുടെയും മുതിര്‍ന്നവരുടെയും ദൈനം ദിന ഫ്രീ ഷുഗര്‍ ഉപഭോഗം മൊത്തതില്‍ ഉപഭോഗം ചെയ്യുന്ന കാലറിയുടെ 10% ല്‍ കുറവായിരിക്കണമെന്നാണ് ലോകാരോഗ്യസംഘടന നിര്‍ദേശിക്കുന്നത്. വീണ്ടും പ്രതിദിനം 5% അല്ലെങ്കില്‍ ഏകദേശം 25 ഗ്രാം (6 ടീസ്പൂണ്‍) പഞ്ചസാര കുറയ്ക്കുന്നത് കൂടുതല്‍ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുമെന്നും ലോകാരോഗ്യസംഘടനയുടെ മാര്‍ഗനിര്‍ദേശത്തില്‍ (2015) പറയുന്നു.

അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പറയുന്നതനുസരിച്ച്‌, രണ്ട് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികള്‍ പഞ്ചസാര കഴിക്കരുത്. 2-18 വയസ്സ് പ്രായമുള്ള കുട്ടികള്‍ ദിവസം ആറ് ടീസ്പൂണില്‍ കുറവ് പഞ്ചസാര മാത്രമേ കഴിക്കാവൂ.

ഭക്ഷണത്തില്‍ അമിതമായി പഞ്ചസാര ഉള്‍പ്പെടുത്തുന്നതു മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച്‌ മനസ്സിലാക്കുന്നവര്‍ , തങ്ങള്‍ക്ക് ഇഷ്ടമുള്ള ആളുകള്‍ക്ക് മിഠായികളും മറ്റും നല്‍കുന്നതിനു മുമ്ബ് രണ്ട് തവണ ആലോചിക്കും , തീര്‍ച്ച!

ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിനു മുമ്ബ്, പഞ്ചസാരയ്ക്ക് നല്‍കുന്ന ഫാന്‍സി പേരുകളെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കിയിരിക്കണം. തെരഞ്ഞെടുപ്പ് ബുദ്ധിപൂര്‍വമായിരിക്കണം. അതിനാല്‍, കുടുംബത്തിന്‍്റെ ആരോഗ്യത്തിനായി അല്പസമയം ചെലവഴിക്കാന്‍ തയ്യാറാവുക.

കടപ്പാട്: Modasta



© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate