Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / കുട്ടികളിലെ ഓര്‍മയും ബുദ്ധിയും വര്‍ധിപ്പിക്കാന്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

കുട്ടികളിലെ ഓര്‍മയും ബുദ്ധിയും വര്‍ധിപ്പിക്കാന്‍

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്

കുട്ടികളിലെ ഓര്‍മയും ബുദ്ധിയും വര്‍ധിപ്പിക്കാന്‍

തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, ഓര്‍മ്മ, ഏകാഗ്രത ഇവയെല്ലാം കഴിക്കുന്ന ആഹാരവുമായി ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. ആധുനികശാസ്ത്രം കുട്ടികളുടെ ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കുന്ന വിവിധ ഭക്ഷ്യവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. നിങ്ങളുടെ കുട്ടി സ്‌കൂളില്‍ സ്മാര്‍ട്ടാവണമെങ്കില്‍ അവന്റെ അല്ലെങ്കില്‍ അവളുടെ ആഹാരക്രമത്തില്‍ വളരെ സൂക്ഷ്മമായ ശ്രദ്ധ ആവശ്യമാണ്.

ഒരു പ്രായം കഴിയുന്നതോടെ കുട്ടിയെ പാലു മാത്രം ഊട്ടി വളര്‍ത്താനാവില്ലല്ലോ. ഒരു വയസു കഴിഞ്ഞ കുട്ടിക്ക് വീട്ടിലുണ്ടാക്കുന്ന എല്ലാ ഭക്ഷണവും കൊടുക്കാമെന്നാണ് ഡയറ്റീഷ്യന്മാര്‍ പറയാറ്. എന്നാല്‍ മുതിര്‍ന്നവര്‍ കഴിക്കുന്ന പലതും കുട്ടി തൊട്ടുനോക്കാന്‍പോലും കൂട്ടാക്കുകയില്ല. ഇലക്കറികളും പരിപ്പുവര്‍ഗ്ഗങ്ങളുമൊക്കെ ശരീരത്തിന് അത്യന്താപേക്ഷിതമാണെന്ന് കുട്ടിയെ പറഞ്ഞു ബോദ്ധ്യപ്പെടുത്താനുമാവില്ല. തന്റെ മോന്‍ അല്ലെങ്കില്‍ മോള്‍ ഇന്ന് ഒന്നും കഴിച്ചില്ല എന്ന അമ്മമാരുടെ പരാതിയൊഴിഞ്ഞ കാലവും ദേശവുമില്ല. ഉടനെ അച്ഛന്‍ കുട്ടിക്കിഷ്ടപ്പെട്ട ഭക്ഷണം വാങ്ങാന്‍ സൂപ്പര്‍മാര്‍ക്കറ്റിലേക്കോ ഹോട്ടലിലേക്കോ ഓടുകയായി. അവന്‍ വയറുനിറയെ കഴിച്ചതു കാണുമ്പോള്‍ അച്ഛനമ്മമാര്‍ക്കു മനസുനിറയെ സന്തോഷം!

വിവിധ രുചികളില്‍ ലഭിക്കുന്ന ഈ പാക്കറ്റ്ഫുഡ് യാതൊരു ഗുണവുമില്ലാത്ത മൈദകൊണ്ടുണ്ടാക്കുന്നതാണ്. മൈദ ആരോഗ്യത്തിനു നന്നല്ലെന്ന പ്രചാരം ഉണ്ടായതോടെ ആട്ടകൊണ്ടും അരികൊണ്ടുമൊക്കെ രൂപം മാറി നൂഡില്‍സ് വീണ്ടുമെത്തി. രുചിവര്‍ദ്ധക വസ്തുക്കളും പ്രിസര്‍വേറ്റീവുകളും പശ കിട്ടാനായി ഗല്‍ട്ടനുമൊക്കെ ചേര്‍ത്തു നിര്‍മ്മിക്കുന്ന ഈ ന്യൂഡില്‍സാണ് മിക്ക കുട്ടികളുടെയും പ്രിയഭോജനം.

ശരീരം ആഗിരണം ചെയ്യുന്ന ആഹാരവസ്തുക്കളില്‍നിന്നാണ് ഓരോ സെല്ലുകളും പ്രവര്‍ത്തിക്കാനുള്ള ഊര്‍ജ്ജം സംഭരിക്കുന്നത്. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ചും ഇതുതന്നെയാണ്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാന്‍ പരമ്പരാഗതമായി നാം ഉപയോഗിച്ചിരുന്ന ഒരു ഔഷധമാണ് ബ്രഹ്മി. എന്നാല്‍ ആധുനികശാസ്ത്രം മറ്റു പല ഭക്ഷ്യയിനങ്ങളും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുതകുന്നതാണെന്ന് കണ്ടെത്തിയിട്ടുണ്ട്. കുട്ടികളുടെ ഭക്ഷണം ഗുണമറിഞ്ഞ് നല്‍കിയാല്‍ പഠനത്തില്‍ മികവു പുലര്‍ത്താനും എവിടെയും സ്മാര്‍ട്ടാകാനും കുട്ടികള്‍ക്കാവും.

പാലും പാലുല്പന്നങ്ങളും

പ്രോട്ടീനും വൈറ്റമിന്‍ ബിയും അടങ്ങിയിട്ടുള്ള പാല്‍ വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് നിര്‍ബന്ധമായും നല്‍കേണ്ട ഒരു സമീകൃതാഹാരമാണ്. തലച്ചോറിന്റെ പ്രവര്‍ത്തനശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇതു സഹായകമാണ്. പാലില്‍ വിറ്റാമിനുകളും പ്രോട്ടീനുമെല്ലാം ആവശ്യത്തിന് അടങ്ങിയിരിക്കുന്നതുകൊണ്ടാണ് 'മില്‍ക്ക് ഈസ് ദി

കംപല്‍റ്റ് ഫുഡ്' എന്ന് പറയാറ്.

മുട്ട

ഏറ്റവും നല്ലൊരു പ്രോട്ടീന്‍ സ്രോതസായിട്ടാണ് മുട്ട അറിയപ്പെടുന്നത്. എന്നാല്‍ മുട്ടയിലെ മഞ്ഞക്കരുവിന് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനുള്ള കഴിവുണ്ട് എന്നത് പുതിയ അറിവാണ്. പ്രാതലിന് മുട്ട കൂടി ഉള്‍പ്പെടുത്തി കുട്ടിയെ സ്‌കൂളിലയക്കുന്നത് വളരെ നല്ലതാണ്. ആഴ്ചയിലൊരിക്കലെങ്കിലും മുട്ട കൊടുക്കാന്‍ ശ്രദ്ധിക്കണം.

കടല

കടലയിലും കടലമാവിലും വിറ്റാമിന്‍ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. തലച്ചോറിന്റെയും നെര്‍വസ് സിസ്റ്റത്തിന്റെയും പ്രവര്‍ത്തനത്തിനാവശ്യമായ ഊര്‍ജ്ജത്തിന് ഗല്‍ക്കോസ് ഉല്പാദിപ്പിക്കാന്‍ കടലയിലടങ്ങിയിട്ടുള്ള വൈറ്റമിന്‍ ഘടകത്തിനു കഴിയുന്നു. മലയാളിക്ക് ചിരപരിചിതമായ ഈ പഴയ രുചിവിഭവത്തിന് ഇത്രയും നല്ലൊരു ഗുണമുള്ളതായി ആരറിഞ്ഞു. വാഴയ്ക്കാ അപ്പമുണ്ടാക്കാന്‍ കടലമാവുപയോഗിക്കാറുണ്ട്. നിങ്ങളുടെ പ്രിയപ്പെട്ട സലാഡില്‍ ഒരുനുള്ള് കടലമാവുകൂടി ചേര്‍ത്തുനോക്കൂ. ഗുണസമ്പന്നമായ കലയും കടലമാവും അകത്താക്കാന്‍ ഇങ്ങനെ പുതിയ വഴികള്‍ ആലോചിക്കാം.

ധാന്യങ്ങള്‍

നിശ്ചിത അളവിലുള്ള ഗല്‍ക്കോസ് തലച്ചോറിലേക്കു തുടര്‍ച്ചയായി വിതരണം ചെയ്തുകൊണ്ടിരിക്കേണ്ടതുണ്ട്. ഇതിനാവശ്യമായ പോഷകങ്ങള്‍ നാരുകളും വിറ്റാമിന്‍ ബി യും അടങ്ങിയിട്ടുള്ള ധാന്യങ്ങളിലുണ്ട്. മലയാളിയുടെ ഭക്ഷണക്രമത്തില്‍ ധാന്യങ്ങള്‍ക്കാണ് പ്രഥമസ്ഥാനം. അരിയാണല്ലോ നമ്മുടെ മുഖ്യാഹാരം. അരിയും ഉഴുന്നും ചേര്‍ത്തുണ്ടാക്കുന്ന ഇഡ്ഡ്‌ലി കുട്ടികള്‍ക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല പ്രാതലാണ്. രാത്രിഭക്ഷണം ഗോതമ്പുചപ്പാത്തിയോ ഗോതമ്പുകഞ്ഞിയോ ആണ് ഉത്തമം.

ഓട്‌സ് (ീമെേ)

കുട്ടികള്‍ക്ക് കൊടുക്കുന്ന ധാന്യങ്ങളില്‍ വളരെ പ്രചാരമുള്ളതാണ് ഓട്‌സ്. ന്യൂട്രിനും ഫൈബറും ധാരാളം അടങ്ങിയിട്ടുള്ള ഓട്‌സ് ബ്രെയിനിന് ആവശ്യമായ ഇന്ധനവും ഊര്‍ജ്ജവും പ്രദാനം ചെയ്യന്നു. ദിവസവും രാവിലെ കുട്ടികള്‍ക്ക് ഇതു കൊടുക്കുന്നത് നല്ലതാണ്. സ്‌കൂള്‍വിട്ടിവരുന്ന കുട്ടികള്‍ക്ക് ഓട്‌സുകൊണ്ട് ഉപ്പുമാവോ ദോശയോ ഉണ്ടാക്കിക്കൊടുക്കാവുന്നതാണ്.

ചെറുപഴങ്ങള്‍

ഞാവല്‍പ്പഴം മുതല്‍ മുന്തിരി വരെയുള്ള ചെറുപഴങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. കാന്‍സറിനെ പ്രതിരോധിക്കുന്ന ആന്റി ഓക്‌സിഡന്റായ വൈറ്റമിന്‍ സി ബെറികളില്‍ അടങ്ങിയിട്ടുണ്ട്. ഐസ്‌ക്രീം, കേക്ക് തുടങ്ങിയവയുടെ രുചി കൂട്ടാന്‍ ഇന്ന് ചെറി, സ്‌ട്രോബറി തുടങ്ങിയ പഴങ്ങള്‍ ഉപയോഗിക്കാറുണ്ട്. റംബോട്ടയും ചെറിയുമൊക്കെ അന്യസംസ്ഥാനങ്ങളില്‍നിന്ന് ധാരാളമായി കേരളത്തിലെത്തുന്നുണ്ട്. ഇടുക്കിയില്‍ സ്‌ട്രോബറി വ്യാവസായികാടിസ്ഥാനത്തില്‍ത്തന്നെ കൃഷി ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കുന്ന ഈ ചെറുപഴങ്ങള്‍ ഓരോ സീസണിലും പഠിക്കുന്ന കുട്ടികള്‍ക്ക് കൊടുക്കാം. സീസണല്‍ പഴങ്ങള്‍ കൂടുതല്‍ സുരക്ഷിതവുമാണ്.

പയറുവര്‍ഗ്ഗങ്ങള്‍

സവിശേഷമായ ഒരു ഭക്ഷ്യോല്‍പ്പന്നമാണ് ബീന്‍സ് അഥവാ പയര്‍. കാരണം നാരും പ്രോട്ടീനും ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്നു. കൂടാതെ ധാരാളം വിറ്റാമിനുകളും മിനറല്‍സും ബീന്‍സിലുണ്ട്. ചിന്താശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ബീന്‍സ് കഴിച്ചാല്‍ ഉച്ചയ്ക്കുശേഷവും കുട്ടികള്‍ ഊര്‍ജ്ജസ്വലരായി കാണപ്പെടും. കായും പയറും ചേര്‍ത്തുള്ള ഓലനും പയറുകഞ്ഞിയും ചെറുപയര്‍പായസവുമൊക്കെ മലയാളികളുടെ ഭക്ഷണമേശകളില്‍ പണ്ടേ സ്ഥാനം പിടിച്ചിട്ടുണ്ട്. കുട്ടികളെ പയറുതീറ്റിക്കാനായി മോദകംപോലുള്ള പുതിയ വിഭവങ്ങള്‍ ഉണ്ടാക്കിക്കൊടുക്കാം. പച്ചപ്പയര്‍ മെഴുക്കുവരട്ടി ടിഫിന്‍ബോക്‌സില്‍ പതിവാക്കാം.

കടുംനിറമുള്ള പച്ചക്കറികള്‍

ബീറ്റ്‌റൂട്ട്, തക്കാളി, മധുരക്കിഴങ്ങ്, മത്തങ്ങ, കാരറ്റ്, സ്പിനാച്ച് തുടങ്ങിയ കടുംനിറമുള്ള പച്ചക്കറികള്‍ക്ക് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിവുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവയുടെ ഉപയോഗത്തിലൂടെ തലച്ചോറിലെ കോശങ്ങള്‍ക്കു ശക്തിയും ആരോഗ്യവും ലഭിക്കുന്നു. ടിഫിന്‍ബോക്‌സില്‍ ഇളംക്യാരറ്റും തക്കാളിയും ഉള്‍പ്പെടുത്തുന്നത് നന്നായിരിക്കും.

മാംസം

കുട്ടികള്‍ സ്‌കൂളില്‍ സ്മാര്‍ട്ടാകാനും ഏകാഗ്രതയോടെ കല്‍സിലിരിക്കാനും ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കേണ്ടതുണ്ട്. ബീഫില്‍ ഓര്‍മ്മശക്തി വര്‍ദ്ധിക്കാന്‍ സഹായിക്കുന്ന സിങ്ക് ധാരാളമടങ്ങിയിട്ടുണ്ട്. വെജിറ്റേറിയന്‍ കഴിക്കുന്നവര്‍ക്ക് കറുത്ത പയര്‍, സോയ എന്നിവ ബീഫിനു ബദലായി ഉപയോഗിക്കാവുന്നതാണ്.

മല്‍സ്യം

കേരളത്തില്‍ സുലഭമായി ലഭിക്കുന്ന മത്തിയിലും നത്തോലി പോലുള്ള ചെറുമല്‍സ്യങ്ങളിലും ധാരാളം പോഷകഘടകങ്ങളുള്ളതിനാല്‍ പഠിക്കുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഇവ നല്‍കുന്നത് വളരെ നല്ലതാണ്. എന്നാല്‍ ഉപ്പിന്റെ അംശം കൂടിയ ഉണക്കമത്തിയും ഉണക്കനത്തോലിയും കുട്ടികള്‍ക്ക് കൊടുക്കരുത്.

2.88888888889
Shaji Apr 22, 2020 11:58 PM

Good

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top