অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ മുട്ട ഉള്‍പ്പെടുത്തിയാല്‍

കുഞ്ഞുങ്ങളുടെ ആഹാരത്തില്‍ മുട്ട ഉള്‍പ്പെടുത്തിയാല്‍

കുഞ്ഞു ജനിച്ചു കഴി‍ഞ്ഞാല്‍ പിന്നെ നൂറ് നൂറ് സംശയങ്ങളാണ്. എന്ത് കൊടുക്കണം, എങ്ങന കൊടുക്കണം ,എത്ര അളവില്‍ കു‍ഞ്ഞിന് കൊടുക്കണം തുടങ്ങി സംശയങ്ങളുടെ ഒരു നീണ്ട നിര തന്നെ അമ്മമാര്‍ക്കുണ്ടാകും. പലരും പറയുന്ന അഭിപ്രായങ്ങള്‍ കേട്ട് കു‍ഞ്ഞിന് എന്ത് നല്‍കണെമെന്ന് ചിലപ്പോഴെങ്കിലും സംശയതോന്നാത്തവര്‍ ചുരുക്കമായിരിക്കും.

കുഞ്ഞുങ്ങളുള്ള അമ്മമാര്‍ ഏറെ ചോദിക്കുന്ന ഒരു ചോദ്യമാണ് കുഞ്ഞു​ങ്ങള്‍ക്ക് മുട്ട നല്‍കാമോ എന്നത്? അതും ഒരു വയസിന് മുന്‍പുമുതല്‍. കൊടുത്തുതുടങ്ങാമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ശരിയായആരോ​ഗ്യത്തിനും പോഷകങ്ങള്‍ കുഞ്ഞിന് ലഭിക്കുന്നതിനുമായി മുട്ട ഒരു വയസിന് മുന്‍പുതന്നെ കൊടുത്ത് തുടങ്ങാവുന്നതാണ്.

അലര്‍ജിക്കുള്ള സാധ്യത

കാനഡയില്‍ നിന്നുള്ള ഒരു കൂട്ടം ആരോ​ഗ്യ വിദ​ഗ്ദര്‍ പറയുന്നത് എത്ര വേ​ഗം കുഞ്ഞുങ്ങള്‍ക്ക് മുട്ട നല്‍കി തുടങ്ങുന്നോ അത്രയും നല്ലതാണെന്നാണ്. കാരണമായ ിആരോ​ഗ്യ വിദ​ഗ്ദര്‍ പറയുന്നത് കുഞ്ഞായിരിക്കുമ്ബോള്‍ മുതല്‍ തന്നെ മുട്ട നല്‍കി തുടങ്ങിയാല്‍ അലര്‍ജിക്കുള്ള സാധ്യത നന്നേ കുറയുമെന്നാണ്. എത്രവേ​ഗം കൊടുത്ത് തുടങ്ങുന്നോ അത്രയും നല്ലത്.

വളരെ ചെറുപ്പത്തിലേ ഇത്തരം ഭക്ഷണങ്ങള്‍ കുഞ്ഞിന് പരിചയപ്പെടുത്തിയാല്‍ ഭാവിയില്‍ ഉണ്ടായേക്കാവുന്ന അലര്‍ജിയെ ഒരു പരിധിവരെ ചെറുക്കാവുന്നതാണ്. മുട്ട പോലുള്ള ഭക്ഷണ പദാര്‍ഥങ്ങള്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കാതിരുന്നാല്‍ അത് കുട്ടികള്‍ക്ക് ആറ്റോപിക് അസുഖങ്ങള്‍ പിടിപെടാനും ഇടയാക്കും. താരതമ്യേന അലര്‍ജിയുണ്ടാക്കുന്നെന്ന് പറയപ്പെടുന്ന എല്ലാത്തരം ഭക്ഷണ പദാര്‍ഥങ്ങളും ഒരു വയസിന് മുന്നേ നല്‍കുന്നതാണ് അത്യുത്തമമെന്ന് പഠനങ്ങല്‍ തെളിയിക്കുന്നു. മത്സ്യം, മുട്ട, പാല്‍ ഉത്പന്നങ്ങളും ഇത്തരത്തില്‍ നല്‍കണമെന്ന് പഠനങ്ങള്‍ പറയുന്നു.

ഭക്ഷണ പദാര്‍ഥങ്ങള്‍

പാരമ്ബര്യമായി യാതൊരു വിധ അലര്‍ജിയുമില്ലാത്ത കുടുംബമാണെങ്കില്‍ എട്ടാം മാസത്തില്‍ മുട്ട മ‍ഞ്ഞ നല്‍കാമെന്ന് പറയപ്പെടുന്നു ,എന്നിരുന്നാലും ഒരു കൂട്ടം ഡോക്ടര്‍മാര്‍ പറയുന്നത് അലര്‍ജിയില്ലാത്ത കുടുംബ പാരമ്ബര്യമാണുള്ളതങ്കില്‍ മുട്ട വെള്ള ഒരു വയസിനോടടുപ്പിച്ച്‌ നല്കാമെന്നും പറയുന്നു. കാരണമായി ചൂണ്ടിക്കാണിക്കുന്നത് മുട്ട വെള്ള മുട്ട മഞ്ഞയെ അപേക്ഷിച്ച്‌ കൂടുതല്‍ അലര്‍ജിക്ക് വഴി വെക്കുന്നു. അതിനാല്‍ തന്നെ ഡോക്ടറുമായി കൂടി ആലോചിച്ചതിന് ശേഷം ഇത്തരം കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വിദ​ഗ്​ഗര്‍ ഉപദേശിക്കുന്നു.

അലര്‍ജിക്കു കാരണമാകുന്ന ഭക്ഷണ പദാര്‍ഥങ്ങള്‍ നേരത്തെ നല്‍കി തുടങ്ങുന്നത് അലര്‍ജിക്കുള്ള സാധ്യത കുറക്കുമെന്ന് എല്ലാ പഠനങ്ങളും തെളിയിക്കുന്നു. അതിനാല്‍ നിലക്കടല ഉള്‍പ്പെടെയുള്ളവ കുഞ്ഞുങ്ങള്‍ക്ക് ആദ്യ കാലങ്ഹളില്‍ തന്നെ നല്‍കി തുടങ്ങാം.

കുഞ്ഞുങ്ങളില്‍ മുട്ട നല്‍കിയതിന് ശേഷം അലര്‍ജി ഉണ്ടോയെന്ന് എങ്ങനെ തിരിച്ചറിയാം?

ആദ്യമായി മുട്ട നല്‍കിയാല്‍ അതിനോടൊപ്പം മറ്റ് ഭക്ഷണങ്ങള്‍ ചേര്‍ത്ത് നല്‍കരുതെന്ന് പറയുന്നു, ഇത്തരത്ത്ില്‍ നല്‍കിയാല്‍ അലര്‍ജി ഉണ്ടായാല്‍ തന്നെ ഏത് ഭക്ഷണത്തില്‍ നിന്നാണെന്ന് കൃത്യമായി മനസിലാക്കാന്‍ സാധിക്കുന്നു. ശരീരമാകെ ചുമന്ന് തടിക്കുക, വയറിളക്കം , ശ്വാസ​ഗതിയില്‍ മാറ്റം വരുക അങ്ങനെ അലര്‍ജിയുടെതായ ലക്ഷണങ്ങള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടോ എന്നും നോക്കേണ്ടതാണ്.

കു‍ഞ്ഞുങ്ങല്‍ക്ക് മുട്ട നല്‍കിയാലുള്ള ​ഗുണങ്ങള്‍

ഏറ്റവും നല്ല സമീകൃത ആഹാരങ്ങലിലൊന്നായി മുട്ടയെ കാണാം, പോഷകങ്ങളാല്‍ സമ‍ൃദ്ധമായ മുട്ട നല്‍കുന്നതിന് മടിക്കേണ്ട കാര്യമില്ല. അമ്മമാര്‍ക്കിനി ധൈര്യമായി മുട്ട കു‍ഞ്ഞുങ്ങള്‍ക്ക് നല്‍കി തുടങ്ങാം. ദിനവും ഒരു മുട്ട എന്ന കണക്കില്‍ നല്‍കി തുടങ്ങാം.

ബ്രെയിന്‍ വളര്‍ച്ചക്കും അതുപോലെ തന്നെ ശരീര വളര്‍ച്ചക്കും മുട്ട സഹായിക്കുന്നു . മുലപ്പാല്‍ കഴിഞ്ഞാല്‍ ഏറ്റവും നല്ല പ്രോട്ടീന്‍ അതും കുഞ്ഞുങ്ങള്‍ക്കനുയോജ്യമായ രീതിയില്‍ അടങ്ങിയിരിക്കുന്നത് മുട്ടയിലാണെന്ന് പഠനങ്ങള്‍ പറയുന്നു .

മുട്ടയുടെ മഞ്ഞ കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ എളുപ്പവും അതേ സമയം ദഹിക്കാന്‍ അധിക നേരവും എടുക്കുന്നില്ല എന്നത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഖര രൂപത്തിലുള്ളവ കുഞ്ഞുങ്ങള്‍ക്ക് കഴിക്കാന്‍ നല്‍കിയാല്‍ പ്രയാസം കണ്ടു വരാറുണ്ട് എന്നാല്‍ മുട്ടയുടെ മഞ്ഞ വളരെ വേ​ഗത്തില്‍ കഴിക്കാന്‍ പറ്റുകയും ദഹിക്കുകയും ചെയ്യുന്നു. ശരീരത്തിന്റെ ആരോ​ഗ്യ പ്രതിരോധ ശേഷി കൂട്ടാന്‍ മുട്ട കഴിക്കുന്നത് മൂലം സഹായിക്കുന്നു . മുട്ട വെള്ളയില്‍ പ്രോട്ടീന്‍ സമ്ബുഷ്ടമായി അടങ്ങിയിരിക്കുന്നു. വളര്‍ച്ചക്ക് ഇവ സഹായിക്കുന്നു .

ഇവ കൂടാതെ ശരീരത്തിലെ പൊട്ടാസ്യവും, കാല്‍സ്യവും നിവ നിര്‍ത്താനും മുട്ട വെള്ള സഹായിക്കും . ദഹന പ്രക്രിയ വേ​ഗത്തിലാക്കുകയും ചെയ്യുന്നു.

മുട്ടയിലുള്ള കൊഴുപ്പ് ബ്രെയിനിന്റെ വളര്‍ച്ചക്ക് സഹായകരമാണ്. കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ നിര്‍ബന്ധമായും ഉള്‍പ്പെടുത്തേണ്ട ഒന്നാണ് പ്രോട്ടീനുള്ളവ. യൊതൊരു വിധ ശല്യങ്ങളുമില്ലാത്ത ഇടങ്ങളില്‍ ഇരുന്ന് വേണം കുഞ്ഞുങ്ങല്‍ക്ക് ആഹാരം നല്‍കാന്‍ . പ്രത്യേകിച്ച്‌ ഖര രൂപത്തിലുള്ളവ നല്‍കുമ്ബോള്‍. തൊണ്ടയില്‍ കുടുങ്ങാന്‍ സാധ്യത ഉള്ളവയാണ് ഖര രൂപത്തിലുള്ള ആഹാര പദാര്‍ഥങ്ങള്‍.

പുതിയ ആഹാര ശൈലി

പുതിയ ആഹാര ശൈലിയുമായി കുഞ്ഞുങ്ങള്‍ പൊരുത്തപ്പെട്ട് കഴിഞ്ഞാല്‍ പിന്നിട് സ്ഥിരമായി ഒരു നിശ്ചിത അളവില്‍ ഇവ നല്‍കി തുടങ്ങാവുന്നതാണ്. ഒരിക്കലും കുഞ്ഞുങ്ങളെ നിര്‍ബന്ധിച്ച്‌ ആഹാരം കഴിപ്പിക്കാന്‍ ശ്രമിക്കരുത് അത് ​ഗുണത്തെക്കാളുപരി ദോഷമേ ചെയ്യൂ. വിശപ്പിനനുസരിച്ച്‌ കുഞ്ഞുങ്ങള്‍ക്ക് ആഹാരം നല്‍കുക എന്നതാണ് പ്രാധാന്യം.

കുഞ്ഞ് എളുപ്പത്തില്‍ കഴിക്കട്ടെ എന്ന് കരുതി മിക്സിയില്‍ അടിച്ച്‌ നല്‍കിയാല്‍ അത് വിപരീത ഫലമേ ചെയ്യൂ , നന്നായി കൈകൊണ്ട് ഉടച്ച്‌ നല്‍കുക എന്നതാണ് പ്രതിവിധി. കുഞ്ഞിന് പ്രത്യേക പാത്രത്തില്‍ നല്‍കുന്നതും, അച്ഛന്റെയും അമ്മയുടെയും ഒപ്പമിരുത്തി നല്‍കുന്നതും കുഞ്ഞിന് ഭക്ഷണത്തോടുള്ള താത്പര്യം വര്‍ധിപ്പിക്കും. അലര്‍ജി വരാതിരിക്കാന്‍ ചെറുപ്പത്തിലേ തന്നെ മുട്ടയും, പാലും, പാലുത്പന്നങ്ങളും , നിലക്കടലയുമെല്ലാം നല്‍കി തുടങ്ങാവുന്നതാണ്. ശരീരം ഇവയോട് പൊരുത്തപ്പെടുകയും ക്രമേണ ഇത്തരം ഭക്ഷണങ്ങളെ തിരസ്ക്കരിക്കാതിരിക്കുകയും ചെയ്യും.

കടപ്പാട്:boldsky malayalam-epaper



© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate