অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കാലാവസ്ഥ മാറുമ്പോള്‍

കാലാവസ്ഥ മാറുമ്പോള്‍  ഇത് ശ്രെദ്ധിക്കണം
കഠിനമായ വേനലിനെത്തുടര്‍ന്നാണ് മഴക്കാലം എത്തുന്നത്. വേനലില്‍ പൊതുവെ ശരീരം ക്ഷീണിതമായിരിക്കും. തുടര്‍ന്ന് പെരുമഴ ആരംഭിക്കുമ്പോഴും ശരീരം ക്ഷീണാവസ്ഥയില്‍തന്നെയാണ്. കാലാവസ്ഥാമാറ്റം ദുര്‍ബലപ്പെടുത്തിയിരിക്കുന്ന ശരീരത്തില്‍ രോഗപ്രതിരോധശേഷി രോഗാണുവ്യാപനത്തിന് സഹായകമാണ്. മഴക്കാല പകര്‍ച്ചവ്യാധികളുടെ കാരണമിതുതന്നെയാണ്. എലിപ്പനി, പന്നിപ്പനി, പക്ഷിപ്പനി, ചിക്കുന്‍ഗുനിയ മുതലായ രോഗങ്ങള്‍ പടരാനും മഴക്കാലം കാരണമാകാറുണ്ട്.
രക്തവാതവും മറ്റ് സന്ധിവാതരോഗങ്ങളും മഴക്കാലത്ത് അധികരിക്കും. മഴക്കാലത്ത് തണുപ്പ് വാതദോഷത്തെ വര്‍ധിപ്പിക്കാന്‍ കാരണമാണ്.ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന രോഗങ്ങള്‍ മഴക്കാലത്ത് കൂടുതലായി ഉണ്ടാകാം.
അന്തരീക്ഷത്തിലെ ഈര്‍പ്പം തൊലിപ്പുറത്തെ പൂപ്പല്‍ രോഗങ്ങള്‍ക്ക് കാരണമാണ്. കാല്‍വിരലുകളിലുണ്ടാകുന്ന 'വളംകടി' എന്ന അവസ്ഥയും നഖച്ചുറ്റും ഈ ഗണത്തില്‍പ്പെടുത്താം. ചിലപ്പോള്‍ പുഴുക്കടിക്ക് (വട്ടച്ചൊറിയും) ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്‌.
കഠിനമായ വേനലിനെത്തുടര്‍ന്നാണ് മഴക്കാലം എത്തുന്നത്. വേനലില്‍ പൊതുവെ ശരീരം ക്ഷീണിതമായിരിക്കും. തുടര്‍ന്ന് പെരുമഴ ആരംഭിക്കുമ്പോഴും ശരീരം ക്ഷീണാവസ്ഥയില്‍തന്നെയാണ്. കാലാവസ്ഥാമാറ്റം ദുര്‍ബലപ്പെടുത്തിയിരിക്കുന്ന ശരീരത്തില്‍ രോഗപ്രതിരോധശേഷി രോഗാണുവ്യാപനത്തിന് സഹായകമാണ്. മഴക്കാല പകര്‍ച്ചവ്യാധികളുടെ കാരണമിതുതന്നെയാണ്. എലിപ്പനി, പന്നിപ്പനി, പക്ഷിപ്പനി, ചിക്കുന്‍ഗുനിയ മുതലായ രോഗങ്ങള്‍ പടരാനും മഴക്കാലം കാരണമാകാറുണ്ട്.
രക്തവാതവും മറ്റ് സന്ധിവാതരോഗങ്ങളും മഴക്കാലത്ത് അധികരിക്കും. മഴക്കാലത്ത് തണുപ്പ് വാതദോഷത്തെ വര്‍ധിപ്പിക്കാന്‍ കാരണമാണ്.ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന രോഗങ്ങള്‍ മഴക്കാലത്ത് കൂടുതലായി ഉണ്ടാകാം.
അന്തരീക്ഷത്തിലെ ഈര്‍പ്പം തൊലിപ്പുറത്തെ പൂപ്പല്‍ രോഗങ്ങള്‍ക്ക് കാരണമാണ്. കാല്‍വിരലുകളിലുണ്ടാകുന്ന 'വളംകടി' എന്ന അവസ്ഥയും നഖച്ചുറ്റും ഈ ഗണത്തില്‍പ്പെടുത്താം. ചിലപ്പോള്‍ പുഴുക്കടിക്ക് (വട്ടച്ചൊറിയും) ബുദ്ധിമുട്ടുണ്ടാക്കാറുണ്ട്.
മഴക്കാലത്തെ തണുപ്പ്
പ്രായമായവരില്‍ ശാരീരിക ബുദ്ധിമുട്ട് ഉണ്ടാക്കും. അനുബന്ധമായ വാതരോഗങ്ങള്‍ ചലനസ്വാതന്ത്ര്യത്തെ കുറയ്ക്കും. ശ്വസനാവയവത്തെ ബാധിക്കും. ആസ്ത്മയ്ക്കും ടൈഫോയ്ഡ്, ന്യൂമോണിയ മുതലായ രോഗങ്ങള്‍ക്കും മഴക്കാലത്തെ തണുപ്പ് അനുകൂല സാഹചര്യമാണ്. കൊച്ചുകുട്ടികളും വൃദ്ധരും തണുപ്പില്‍നിന്നും അകന്നുനില്‍ക്കാന്‍ ശ്രദ്ധിക്കണം.

പ്രാഥമിക ചികിത്സകള്‍

ജലദോഷത്തിന്
ചുക്കുകാപ്പി, കുരുമുളകും തുളസിയിലയും ചേര്‍ന്ന കരിപ്പട്ടിക്കാപ്പി
തൊണ്ടവേദനയ്ക്ക്
താലീസപത്രചൂര്‍ണം,താലീസപത്രവടകം
ദഹനക്കേടിന്
വില്വാദി ലേഹ്യം അല്പാല്പം പലവട്ടമായി നാക്കില്‍ അലിയിക്കുക.
സന്ധിവേദനയ്ക്ക്
കര്‍പ്പൂരാദിതൈലം പാത്രപാകംചെയ്ത് അല്പസമയം തലോടി തുടച്ചുകളയുക.
തലവേദന
കര്‍പ്പൂരാദിചൂര്‍ണം പനിനീരില്‍ ചാലിച്ച് നെറ്റിയില്‍ പറ്റിക്കുക.
വയറ്റില്‍ ദഹനക്കേട്
ചുക്ക് ചേരുന്ന ആദ്രകാസവം സേവിക്കാവുന്നതാണ്.
ഛര്‍ദിക്ക്
മലരിട്ട് തിളപ്പിച്ച വെള്ളം പലവട്ടമായി കുടിക്കുന്നത് ഛര്‍ദി കുറയ്ക്കുന്നതിന് അത്ഭുതകരമായ ഫലം ചെയ്യും.
ക്ഷീണത്തിന്
(1) 2 ടീസ്പൂണ്‍ അമുക്കരചൂര്‍ണം പാലില്‍ കലര്‍ത്തി രാത്രി കുടിക്കാം,
(2). തേങ്ങവെള്ളം നല്ലതാണ്,
(3) ഉപ്പിട്ട കഞ്ഞിതെളി കുടിക്കാം
(4). ഉള്ളിയും ഇഞ്ചിയും കറിവേപ്പിലയും ചതച്ചിട്ട മോര് കുടിക്കാം.
പനിക്ക്
മുത്തങ്ങ, ചന്ദനം, ചുക്ക്, ഇരുവേലി, പര്‍പ്പടകപ്പുല്ല്, രാമച്ചം എന്നീ വേരുകള്‍ തിളപ്പിച്ചവെള്ളത്തില്‍ ചതച്ചിട്ട് കുടിക്കുന്നത് പനിയുടെ കാഠിന്യം കുറയ്ക്കും. ലഘുഭക്ഷണം മാത്രം കഴിക്കാനും ശ്രദ്ധിക്കുക.
അണുസംക്രമണം
അകില്‍, ചെഞ്ചല്യം, വയമ്പ്, വേപ്പിന്‍തൊലി, എരുക്കിന്‍പൂവ്, ദേവദാരം, ഗുല്‍ഗുലു, നാച്ചുകപുല്ല് ഇവ ഉണക്കിപ്പൊടിച്ച് വീടുകളില്‍ കനലില്‍ പുകയ്ക്കാന്‍ ഉപയോഗിക്കാം.

മഴക്കാലത്തെ ഭക്ഷണം

ദ്രവാംശം കുറഞ്ഞ കഞ്ഞിയാണ് മഴക്കാലത്ത് പ്രധാന ഭക്ഷണമാക്കേണ്ടത്
അരിയും ഗോതമ്പും മഴക്കാല ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. പഴക്കമുള്ള ധാന്യങ്ങളാണ് മഴക്കാലത്ത് ഉത്തമം.
മഴക്കാലത്ത് ഭക്ഷണം പാകംചെയ്യുമ്പോള്‍ അല്പം എണ്ണ കൂടുതലായി താളിക്കുന്നത് വാതരോഗങ്ങളെ നിയന്ത്രിക്കാന്‍ സഹായിക്കും. നെയ്യ് താളിച്ചൊഴിക്കുന്നതും നല്ലതാണ്.
ഉപ്പും പുളിയും മധുരവും മഴക്കാല പ്രത്യേക വിഭവങ്ങളില്‍ ആവശ്യത്തിന് അല്പം കൂടുതലായി ചേര്‍ത്തിരിക്കണം. ഈ മൂന്ന് രുചികള്‍ക്കും മഴക്കാല രോഗങ്ങളുടെ ആക്രമണത്തെ നിയന്ത്രിക്കാന്‍ സഹായിക്കും.
ഇലക്കറികളുടെ ഉപയോഗം മഴക്കാലത്ത് നിയന്ത്രിക്കണം.
എന്നാല്‍ ദശപുഷ്പങ്ങള്‍ മഴക്കാലത്ത് പ്രത്യേകമായി ഉപയോഗിക്കുന്നത് നല്ലതാണ്. പൂവാംകുരുന്നില, മുയല്‍ചെവി, കറുക, നിലപ്പന, കയ്യോന്നി, വിഷ്ണുക്രാന്തി, ചെറൂള, തിരുതാളി, ഉഴിഞ്ഞ, മുക്കുറ്റി എന്നിവയാണ് ദശപുഷ്പങ്ങള്‍.
താജ്, തകര, മുള്ളന്‍ചീര, കുമ്പളയില, മണനില, വെള്ളരി, ആനകൊടുത്തൂവ, ചേമ്പ്, പയര്‍ ഇവകളുടെ ഇലകള്‍ മഴക്കാല ആരോഗ്യത്തിന് പ്രത്യേക ഔഷധഗുണമുള്ളതാണ്.
തേന്‍ വെള്ളത്തില്‍ ചേര്‍ത്ത് പാനീയമാക്കി കഴിക്കുന്നത് മഴക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുന്നു.

ആയുര്‍വേദ ചികിത്സയുടെ കാലം

പിഴിച്ചില്‍, ധാര, ഞവരക്കിഴി തുടങ്ങിയ കേരളീയ ചികിത്സകളും തുടര്‍ന്ന് ചെയ്യാവുന്ന പഞ്ചകര്‍മ ചികിത്സകളും ആരോഗ്യത്തെ മെച്ചപ്പെടുത്തും. പല രോഗാവസ്ഥകള്‍ക്കും ഇത്തരം ചികിത്സകള്‍ അത്ഭുതകരമായ ഫലം ചെയ്യും.
കര്‍ക്കടക കഞ്ഞി
മഴക്കാല ആരോഗ്യത്തിന് ഏറ്റവും ഉത്തമമാണ് പ്രത്യേക ഔഷധങ്ങളിട്ട് തയ്യാറാക്കുന്ന ഔഷധക്കഞ്ഞികള്‍. ദഹനവ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന ഔഷധങ്ങളാണ് മഴക്കാലത്തെ വിഭവങ്ങളില്‍ ചേര്‍ക്കാന്‍ ആയുര്‍വേദം ഉപദേശിക്കുന്നത്.
അയമോദകം, ശതകുപ്പ, മല്ലി, ജീരകം, ചുക്ക്, മഞ്ഞള്‍, ആശാളി, പുത്തരിച്ചുണ്ട, മുറിമരുന്ന്, കുറുന്തോട്ടി, ഉലുവ ഇവയിട്ട് തിളപ്പിച്ചുണ്ടാക്കുന്ന ഔഷധക്കഞ്ഞിക്കൂട്ട് പരമ്പരാഗതമായ യോഗമാണ്.
ഓരോ നാട്ടിലും ഭൂപ്രദേശത്തിന്റെ പ്രത്യേകതയും ലഭ്യതയും അനുസരിച്ച് ലഭിക്കുന്ന ദഹനവ്യവസ്ഥയെ വര്‍ധിപ്പിക്കുന്ന പച്ചമരുന്നുകളാണ് ഔഷധക്കഞ്ഞിയില്‍ ചേര്‍ക്കാറുള്ളത്. ഈ കാരണത്താല്‍ ഔഷധക്കഞ്ഞിക്കൂട്ടുകള്‍ ഓരോ പ്രദേശത്തും വ്യത്യസ്തമായിരിക്കും. എന്നാല്‍ മഴക്കാലത്തെ പ്രധാന ഭക്ഷണം പരമ്പരാഗതമായി ഔഷധക്കഞ്ഞി ആയിരുന്നു എന്ന് മനസ്സിലാക്കാം.
കടപ്പാട്:മാതൃഭൂമി


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate