অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

കസ്‌കസ് ; അറിയാം.ഗുണങ്ങള്‍

കസ്‌കസ് ; അറിയാം.ഗുണങ്ങള്‍
സാധാരണ ഡെസെര്‍ട്ടുകള്‍ കഴിക്കുമ്ബോള്‍ അവയില്‍ കറുത്ത നിറത്തില്‍ കടുകു മണിപോലെ കാണുന്ന കക്ഷിയാണ് കസ്‌കസ് . കസ്‌കസ് എന്നും കശകശ എന്നും വിളിപ്പേരുള്ള പോപ്പിസീഡ്‌സ് കറുപ്പു ചെടിയുടെ വിത്തുകളാണിവ. കസ്‌കസിനെകുറിച്ച്‌ നിങ്ങളില്‍ പലര്‍ക്കും അറിയാമായിരിക്കും. എന്നാല്‍ ഇതിന്റെ ഗുണങ്ങളെകുറുച്ച്‌ പലര്‍ക്കും അറിയില്ലെന്നതാണ് സത്യം.
Papavar somniferum എന്നതാണ് കശകശയുടെ ശാസ്ത്രീയ നാമം. ഡെസര്‍ട്ടുകളിലും പാനീയങ്ങളിലും മറ്റ് വിഭവങ്ങളിലും രുചി കൂട്ടാനാണ് കശകശ ചേര്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്കു മുന്‍പുതന്നെ കസ്‌കസ് ഉപയോഗിച്ചിരുന്നതായി തെളിഞ്ഞിട്ടുണ്ട്.

ആരോഗ്യഗുണങ്ങള്‍

കാല്‍സ്യം, പൊട്ടാസ്യം, മഗ്‌നീഷ്യം, അയണ്‍ എന്നീ ധാതുക്കള്‍ കസ്‌കസ് യില്‍ ധാരാളമുണ്ട്. ഭക്ഷ്യ നാരുകളും ഫാറ്റി ആസിഡുകളും അടങ്ങിയ കസ്‌കസ് ആരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ്. കസ്‌കസ് നല്‍കും ആരോഗ്യഗുണങ്ങളെ അറിയാം.
വായ്പുണ്ണിന് : വായ്പുണ്ണ് അകറ്റാന്‍ കസ്‌കസ് സഹായിക്കുന്നു. പൊടിച്ച കസ്‌കസ് യില്‍ പഞ്ചസാര ചേര്‍ത്ത് കഴിക്കുന്നത് വായിലെ വ്രണങ്ങളെ അകറ്റുന്നു.
മലബന്ധം അകറ്റുന്നു : കസ്‌കസ് യിലടങ്ങിയ ഭക്ഷ്യനാരുകള്‍ മലബന്ധം അകറ്റാന്‍ സഹായിക്കുന്നു. വയര്‍ നിറഞ്ഞു എന്ന തോന്നല്‍ കൂടുതല്‍ സമയത്തേക്ക് ഉണ്ടാക്കുന്നു. ഭക്ഷണത്തിനു മുന്‍പ് അല്പം പൊടിച്ച കസ്‌കസ് കഴിക്കുകയോ ഭക്ഷ ണത്തില്‍ ചേര്‍ത്ത് കഴിക്കുകയോ ചെയ്യുന്നതു നല്ലതാണ്.
ഉറക്കത്തിന് : ഉറക്കമില്ലായ്മ അലട്ടുന്നുവോ? കസ്‌കസ് യുടെ സത്ത് പഞ്ചസാര ചേര്‍ത്തു കഴിക്കുന്നത് ഉറക്ക പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണ്. ന്യൂറോ ട്രാന്‍സ്മിറ്ററുകളുടെ ഉല്‍പ്പാദനത്തിന് സഹായിക്കുന്ന സംയുക്തങ്ങള്‍ കസ്‌കസ് യില്‍ ധാരാളമുണ്ട്. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തിനു സഹായിക്കുന്നു.
ഹൃദയാരോഗ്യത്തിന്: കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഫാറ്റി ആസിഡായ ലിനോലെയ്ക് ആസിഡ് പോലുള്ളവ കസ്‌കസ് യില്‍ ധാരാളമുണ്ട്. ഇവ ഹൃദ്രോഗം, ഹൃദയാഘാതം ഇവ തടഞ്ഞ് ഹൃദയാരോഗ്യമേകാന്‍ കസ്‌കസ് സഹായിക്കുന്നു.
എല്ലുകള്‍ക്ക് : കാല്‍സ്യം, ഫോസ്ഫറസ് ഇവ എല്ലുകള്‍ക്ക് ആരോഗ്യമേകുന്നു. എല്ലുകളെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്ന പ്രോട്ടീനായ കൊളാജന്റെ നിര്‍മാണത്തിനു സഹായിക്കുന്ന മാംഗനീസ് കസ്‌കസ് യില്‍ ഉണ്ട്. സന്ധിവേദനയ്ക്കും വീക്കത്തിനും കസ്‌കസ് അരച്ചു പുരട്ടുന്നത് ആശ്വാസം നല്‍കും.
കണ്ണുകള്‍ക്ക് : കസ്‌കസ് യില്‍ സിങ്ക് ധാരാളമായുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്. കൂടാതെ മാക്യുലാര്‍ ഡീജനറേഷന്‍ എന്ന പ്രായമാകുമ്ബോഴുണ്ടാകുന്ന നേത്രരോഗം തടയാനും സിങ്ക് സഹായിക്കുന്നു. കസ്‌കസ് യിലടങ്ങിയ ആന്റി ഓക്‌സിഡന്റുകളും കണ്ണിന്റെ ആരോഗ്യത്തിനു നല്ലതാണ്.
ചര്‍മത്തിന്: ചര്‍മത്തിലെ അണുബാധ തടയാന്‍ നല്ലതാണ്. കസ്‌കസ് യിലടങ്ങിയ ആന്റി ഇന്‍ഫ്‌ലമേറ്ററി സംയുക്തങ്ങള്‍ ഇതിനു സഹായിക്കുന്നു. കസ്‌കസ് പേസ്റ്റാക്കി അതില്‍ അല്‍പ്പം നാരങ്ങാനീര് ചേര്‍ത്ത് അണുബാധയുള്ളിടത്ത് പുരട്ടിയാല്‍ ചൊറിച്ചിലും പൊള്ളലും കുറയും.
തലച്ചോറിന്: കസ്‌കസ് യിലടങ്ങിയ കാല്‍സ്യം, കോപ്പര്‍, അയണ്‍ ഇവ 'ന്യൂറോട്രാന്‍സ്മിറ്ററുകളെ' നിയന്ത്രിക്കുകയും തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുകയും ചെയ്യും. തലച്ചോറിലെ നാഡീകോശങ്ങളുടെ വളര്‍ച്ചയ്ക്കും ഇത് സഹായകം.
രോഗപ്രതിരോധ ശക്തിക്ക് : കസ്‌കസ് യില്‍ അടങ്ങിയ സിങ്ക് രോഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുന്നു.
രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു : കസ്‌കസ് യിലടങ്ങിയ ഒലേയിക് ആസിഡ് രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു.
വൃക്കയില്‍ കല്ല് തടയാന്‍ : കസ്‌കസ് യില്‍ പൊട്ടാസ്യം ഉണ്ട്. ഇത് വൃക്കയില്‍ കല്ലുണ്ടാകുന്നത് തടയാനും കിഡ്‌നി സ്റ്റോണിന്റെ ചികിത്സയ്ക്കും സഹായകം. കസ്‌കസ് യിലെ ഓക്‌സലേറ്റുകള്‍ കൂടുതലുള്ള കാല്‍സ്യത്തെ ആഗിരണം ചെയ്യുന്നു.
തൈറോയ്ഡിന്റെ പ്രവര്‍ത്തനം : തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവര്‍ത്തനത്തിന് സിങ്ക് ആവശ്യമാണ്. കസ്‌കസ് യിലാകട്ടെ സിങ്ക് ധാരാളമായുണ്ട്. കൂടാതെ തൈറോയ്ഡിന്റെ പ്രവര്‍ത്തന തകരാറിന് അയഡിന്റെ അഭാവവും ഒരു കാരണമാണ്. അയഡിന്റെ അഭാവം ഇല്ലാതാക്കാന്‍ അയഡിനേറ്റഡ് പോപ്പി സീഡ് ഓയില്‍ ഉപയോഗിക്കുന്നത് നല്ലതാണ്.
തലമുടിക്ക് : ആരോഗ്യമുള്ള തലമുടിക്ക് ആവശ്യമായ ധാതുക്കളായ കാല്‍സ്യം, സിങ്ക്, മഗ്‌നീഷ്യം ഇവയും അണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കസ്‌കസ് യില്‍ ധാരാളമുണ്ട്. താരന്‍ അകറ്റാനും കസ്‌കസ് സഹായിക്കും. അല്പം തൈര്, വെളുത്ത കുരുമുളക് ഇവയോടൊപ്പം കുതിര്‍ത്ത കസ്‌കസ് ചേര്‍ത്ത് തലയോട്ടിയില്‍ പുരട്ടുക. അരമണിക്കൂറിനു ശേഷം കഴുകി കളയുക. താരന്‍ നിശ്ശേഷം അകറ്റാം. കുതിര്‍ത്ത കസ്‌കസ് യില്‍ തേങ്ങാപ്പാലും ഉള്ളി അരച്ചതും ചേര്‍ത്ത് പുരട്ടിയാല്‍ തലമുടി വളരും. മുടിയുടെ അറ്റം പിളരുന്നതു തടയാനും ഇത് നല്ലതാണ്. അരമണിക്കൂറിനു ശേഷം കഴുകിക്കളയാം.
ലൈംഗികാരോഗ്യത്തിന്: ലൈംഗികാസക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ലിഗ്‌നനുകള്‍ കസ്‌കസ് യിലുണ്ട്. സ്ത്രീകളിലെ വന്ധ്യത അകറ്റാനും കസ്‌കസ് സഹായിക്കും.
ഊര്‍ജ്ജ പാനീയം: അന്നജം ധാരാളമുള്ള കസ്‌കസ് ക്ഷീണമകറ്റി ഊര്‍ജ്ജമേകുന്നു. സംഭാരത്തിലും നാരങ്ങാവെള്ളത്തിലുമെല്ലാം കുതിര്‍ത്ത കസ്‌കസ് ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.
ശ്വസനപ്രശ്‌നങ്ങള്‍ക്ക്: ചുമ, ആസ്മ തുടങ്ങി ശ്വാസസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കസ്‌കസ് ഫലപ്രദമാണ്

പോഷകങ്ങള്‍

100 ഗ്രാം കസ്‌കസ് യില്‍ 525 കിലോ കാലറി ഊര്‍ജ്ജം ഉണ്ട്. 28.13 ഗ്രാം അന്നജം, 17.99 ഗ്രാം പ്രോട്ടീന്‍, 41.56 ഗ്രാം കൊഴുപ്പ്, 19.5 ഗ്രാം ഭക്ഷ്യനാരുകള്‍ ഇവയുമുണ്ട്. കൊളസ്‌ട്രോള്‍ ഒട്ടുമില്ല. കൂടാതെ ഫോളേറ്റുകള്‍, നിയാസിന്‍, പാന്റാതെനിക് ആസിഡ്, പിരിഡോക്‌സിന്‍, റൈബോഫ്‌ലേവിന്‍, തയാമിന്‍, ജീവകം എ,സി, ഇ എന്നിവയുമുണ്ട്.
ധാതുക്കളായ കാല്‍സ്യം (1433 ാഴ), കോപ്പര്‍, അയണ്‍, മഗ്‌നീഷ്യം, മാംഗനീസ്, ഫോസ്ഫറസ്, സെലനിയം, സിങ്ക് എന്നിവയും കസ്‌കസ് യില്‍ ഉണ്ട്.
ഇനി കസ്‌കസ് ചേര്‍ത്ത ഡെസര്‍ട്ടുകള്‍ രുചിക്കുന്നത് കസ്‌കസ് യെ അറിഞ്ഞു തന്നെയാവാം. ആരോഗ്യഗുണങ്ങള്‍ ധാരാ ളമുള്ളവയാണ് ഈ ഇത്തിരിക്കുഞ്ഞന്‍മാര്‍ എന്ന് മനസ്സിലാക്കിയാല്‍ പിന്നെ കസ്‌കസ് എങ്ങനെ വേണ്ടെന്നു വയ്ക്കും.
കടപ്പാട്:pathram online


© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate