Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എച്ച് ഐ വി

കരുതിയിരിക്കാം എയ്ഡ്‌സിനെ കരുതാം നമുക്ക് എച്ച് ഐ വി ബാധിതരെ

ആമുഖം

ഡിസംബര്‍ ഒന്ന് - ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നു. എച്ച്.ഐ.വി അണുബാധ ഇന്നും ലോകത്തു നിലനില്‍ക്കുന്നുവെന്നും, എച്ച്.ഐ.വി പ്രതിരോധിക്കുന്നതിനും അണുബാധിതരെ സംരക്ഷിക്കുന്നതിനും ഇനിയും ഒരുപാടു കാര്യങ്ങള്‍ സമൂഹത്തിന് ചെയ്യാനുണ്ടെന്നും ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുകയാണ്.

1981ല്‍ ജൂമാസത്തില്‍ അമേരിക്കയിലാണ് എയ്ഡ്‌സ് കണ്ടെത്തുന്നത്. 1986ല്‍ ഇന്ത്യയില്‍ ചെന്നൈയില്‍ ആദ്യ എച്ച്.ഐ.വി. റിപ്പോര്ട്ട്ചെയ്തു. ഹ്യൂമ ഇമ്മ്യൂണോ ഡെഫിഷ്യന്‍സി വൈറസ് എന്ന രോഗാണു ഉണ്ടാക്കുന്ന ഒരിക്കലും ജീവിതത്തിലേക്ക് തിരിച്ചുചെല്ലാനാകാത്ത തരത്തിലുള്ള ഈ രോഗം ഇരുപതാം നൂറ്റാണ്ടില്‍ ലോകത്തുണ്ടായ ഏറ്റവും വലിയ ആരോഗ്യപ്രശ്‌നങ്ങളില്‍ ഒന്നാണ്. അക്വോര്‍ഡ് ഇമ്മ്യൂ ഡെഫിഷ്യന്‍സി സിന്‍ഡ്രം എന്നതിന്റെ ചുരുക്കമാണ് എയ്ഡ്‌സ്.

നമ്മുടെ സമൂഹത്തില്‍ ഇനി ഒരു പുതിയ എച്ച്.ഐ.വി അണുബാധപോലും ഉണ്ടാകാതിരിക്കാനുള്ള സൂഷ്മതയും മുന്‍കരുതലുകളും നാം ഓരോരുത്തരും എടുക്കണമെന്ന് ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. മാറുന്ന ജീവിതസാഹചര്യങ്ങളില്‍ എച്ച്.ഐ.വി പിടിപെടാനുള്ള സാധ്യത വളരെ കൂടുതലാണ്. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം, അണുവിമുക്തമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗം, സുരക്ഷിതമല്ലാത്ത രക്തം സ്വീകരിക്കല്‍ എന്നിവയിലൂടെയാണ് പ്രധാനമായും എച്ച്.ഐ.വി പകരുന്നത്. നാം ചില മുന്‍കരുതലുകള്‍ എടുത്താല്‍ പുതിയ എച്ച്.ഐ.വി വൈറസുകളുടെ വ്യാപനം നമുക്ക് പൂര്‍ണ്ണമായും തടയാന്‍ കഴിയും.

എച്ച്.ഐ.വി അണുബാധിതര്‍ സമൂഹത്തില്‍ നിന്നും, ചിലപ്പോള്‍ വീട്ടില്‍ നിന്നുപോലും ഒറ്റപ്പെടലുകള്‍ അനുഭവിക്കേണ്ടി വരുന്നു. സാമൂഹ്യനിന്ദയും വിവേചനവും ഭയ് എച്ച്.ഐ.വി അണുബാധിതര്‍ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ മടിക്കുന്നു. ഇവിടെ നാം ചെയ്യേണ്ടത് എച്ച്.ഐ.വി അണുബാധിതരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും അവര്‍ക്കും മറ്റുള്ളവരെ പോലെ സാധാരണ ജീവിതം നയിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയുമാണ്. ആവശ്യമായ കരുതലും പരിചരണവും നല്‍കി എച്ച്.ഐ.വി അണുബാധിതരെ ഈ സമൂഹത്തിന്റെ ഭാഗമാക്കി കാണണമെന്ന്‍ ഈ ദിനം നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ഒറ്റപ്പെടലും വിവേചനവും ഇല്ലെങ്കില്‍ സമൂഹത്തിലെ മുഴുവന്‍ എച്ച്.ഐ.വി അണുബാധിതരേയും കണ്ടെത്തുവാനും അതുവഴി അവര്‍ക്ക് ശരിയായ മാര്‍ക്ഷനിര്‍ദ്ദേശങ്ങളും ചികിത്സയും ലഭ്യമാക്കാനും കഴിയും. ആദ്യകാലങ്ങളില്‍ എയ്ഡ്‌സ് ബാധിച്ച ഒരാള്‍ പ്രതിരോധശേഷി നഷ്ടപ്പെട്ട് മറ്റ് രോഗങ്ങള്‍ ബാധിച്ച് ഒന്നോ, രണ്ടോ വര്‍ഷങ്ങള്‍ക്കുള്ളില്‍ മരിച്ചു പോകുന്ന അവസ്ഥയാണുണ്ടായിരുന്നത്. എന്നാല്‍ ഇന്ന് എച്ച്.ഐ.വി/എയ്ഡ്‌സിന് നൂതനങ്ങളായ ചികിത്സാരീതികളുണ്ട്. അതില്‍ പ്രധാനമാണ് ആന്റി റിട്രോവൈറല്‍ ട്രീറ്റ്‌മെന്റ് അഥവാ എ.ആര്‍.ടി. ഇതുവഴി എച്ച്.ഐ.വി അണുബാധിതരുടെ ആരോഗ്യം വീണ്ടെടുത്ത് സാധാരണ ജീവിതം നയിക്കുവാനും സാധിക്കുന്നു. എന്നാല്‍ ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇന്നും ഈ ചികിത്സാരീതികളെക്കുറിച്ച് വേണ്ടത്ര അവബോധമില്ല. ചികിത്സ ആവശ്യമുള്ള മുഴുവന്‍ എച്ച്.ഐ.വി അണുബാധിതര്‍ക്കും ഈ ചികിത്സ ലഭ്യമാക്കാന്‍ കഴിഞ്ഞാല്‍ എയ്ഡ്‌സ് മൂലമുള്ള മരണനിരക്ക് കുറയ്ക്കാന്‍ കഴിയും.

എച്ച്.ഐ.വി. പ്രതിരോധത്തിന് ഓരോ പൗരനും മുന്‍കൈ എടുക്കണമെന്ന്‍ ആഹ്വാനവുമായാണ് നാം ഈ വര്‍ഷം എയ്ഡ്‌സ് ദിനം ആചരിക്കുന്നത്. എച്ച്‌ഐവി, എയ്ഡ്‌സ്: സ്ഥിതിവിവര കണക്കുകള്‍ ലോകത്ത് എച്ച്‌ഐവി അണുബാധിതരായി 3.67 കോടി ജനങ്ങളുണ്ട്. 2016 ല്‍ 18 ലക്ഷം പുതിയ എച്ച്.ഐ.വി അണുബാധ ഉണ്ടായിട്ടുണ്ട്. ഇതില്‍ 1.5 ലക്ഷം കുട്ടികളിലാണ്. എന്നാല്‍ 2000-നെ അപേക്ഷിച്ച് 2016-ല്‍ പുതുതായി ഉണ്ടാകുന്ന എച്ച്.ഐ.വി അണുബാധയുടെ എണ്ണം 35% ശതമാനം കണ്ട് കുറഞ്ഞിട്ടുണ്ട്. ഇത് ഈ രംഗത്തെ പ്രവര്‍ത്തനങ്ങളുടെ ഫലപ്രാപ്തിയെ കാണിക്കുന്നു.

ഇന്ന്‍ ലോകത്ത് എച്ച്.ഐ.വി അണുബാധക്ക് 1.95 കോടി ജനങ്ങള്‍ ചികിത്സ എടുക്കുന്നു. 2005-ല്‍ എയ്ഡ്‌സ് കൊണ്ടുള്ള മരണം 22.4 ലക്ഷം ആയിരുന്നു. ഇത് 2016-ല്‍ എ.ആര്‍.ടി. ചികിത്സയുടെ ഫലമായി 10 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. എച്ച്.ഐ.വി.അണുബാധിതരായ അമ്മമാരില്‍ 77% ആളുകള്‍ക്ക് ചികിത്സ എടുക്കുക വഴി കുഞ്ഞിലേയ്ക്കുള്ള അണുബാധ തടയുവാന്‍ സാധിച്ചു. ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷന്റെ 2015-ലെ കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 21.17 ലക്ഷം എച്ച്.ഐ.വി അണുബാധിതരുണ്ട്. രാജ്യത്തെ എച്ച്.ഐ.വി അണുബാധിതരില്‍ 39 ശതമാനം സ്ത്രീകളും, 6.54 ശതമാനം കുട്ടികളുമാണ്. നിലവില്‍ രാജ്യത്ത് 10.8 ലക്ഷം പ്രായപൂര്‍ത്തിയായവരും 0.78 ലക്ഷം കുട്ടികളും സര്‍ക്കാരിന്റെ എയ്ഡ്‌സ് നിയന്ത്രണ സംവിധാനത്തിന്റെ കീഴില്‍ ചികിത്സയിലുണ്ട്. ഇന്ത്യയില്‍ 2015-ല്‍ ഉണ്ടായിട്ടുള്ള പുതിയ എച്ച്.ഐ.വി. അണുബാധിതരുടെ എണ്ണം 86000 ആണ്. ഇതില്‍ 88% മുതിര്‍വരും 12% കുട്ടികളുമാണ.് കേരളത്തില്‍ എച്ച്.ഐ.വി അണുബാധിതരായി 30253 പേരെ കണ്ടെത്തിയിട്ടുണ്ട്. കേരളത്തില്‍ 0.12 ശതമാനമാണ്. ഇത് ദേശീയതലത്തില്‍ 0.26 ശതമാനമാണ്.

പ്രവര്‍ത്തനങ്ങള്‍

കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍

എച്ച് ഐ വി, എയ്ഡ്‌സ് മേഖലയില്‍ കേരളത്തില്‍ ബോധവത്കരണ, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുത് കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയാണ്. പൊതുസമൂഹത്തെ ഉദ്ദേശിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ കൂടാതെ എച്ച് .ഐ.വി. അണുബാധ പിടിപെടാന്‍ കൂടുതല്‍ സാധ്യതയുള്ള വിഭാഗങ്ങള്‍ക്കിടയില്‍ പ്രത്യേക പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്. കൂടാതെ എച്ച്.ഐ.വി അണുബാധിതരോടുള്ള സാമൂഹ്യനിന്ദയും വിവേചനവും ഇല്ലാതാക്കുതിനുള്ള വിപുലമായ പ്രവര്‍ത്തനങ്ങളും എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ഏറ്റെടുത്തു നടത്തുന്നുണ്ട്. ആയിരക്കണക്കിന് എച്ച്.ഐ.വി അണുബാധിതര്‍ക്ക് ഔഷധം, ചികിത്സ, കൗസലിംഗ് തുടങ്ങിയവ നല്‍കുതിനൊപ്പം അവര്‍ക്ക് പുനരധിവാസവും, പരിശീലനവും, നിയമസഹായവും, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള മറ്റുപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുന്നതിനുള്ള സാഹചര്യം ഒരുക്കുകയും ചെയ്തു വരുന്നുണ്ട്.

സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കു വിവിധ സേവന കേന്ദ്രങ്ങളിലൂടെയാണ് പ്രധാനമായും ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജ്യോതിസ്, ഉഷസ്, സുരക്ഷ, പുലരി, റെഡ്‌റിബ ക്ലബ്ബുകള്‍ തുടങ്ങിയവയെല്ലാം വിവിധങ്ങളായ സേവനങ്ങള്‍ നല്‍കി വരുന്നു.

ഇന്റഗ്രേറ്റഡ് കൗസലിംഗ് ആന്റ് ടെസ്റ്റിംഗ് സെന്റര്‍ ജ്യോതിസ്'

സംസ്ഥാനത്ത് 502 കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കു ജ്യോതിസ് കേന്ദ്രങ്ങളില്‍ എച്ച്.ഐ.വി പരിശോധന സൗജന്യമായി നല്‍കുന്നതിനുള്ള സംവിധാനമുണ്ട്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ തികച്ചും രഹസ്യമായിരിക്കും. എച്ച.്‌ഐ.വി പരിശോധന കൂടാതെ കൗസലിംഗും ഇവിടെ നിന്നു ലഭിക്കും. എച്ച്.ഐ.വി അണുബാധയുണ്ടെു കണ്ടെത്തിയാല്‍ അവരെ കൂടുതല്‍ ചികിത്സയ്ക്കും മറ്റ് സേവനങ്ങള്‍ക്കും വേണ്ടി ഏ.ആര്‍.ടി കേന്ദ്രങ്ങളിലേക്ക് അയയ്ക്കും. സംസ്ഥാനത്തെ മെഡിക്കല്‍ കോളജുകള്‍, ജില്ലാ ആശുപത്രികള്‍, ജനറല്‍ ആശുപത്രികള്‍, താലൂക്ക് ആശുപത്രികള്‍, ചില ഇ.എസ്.ഐ ആശുപത്രികള്‍, ചില സ്വകാര്യ ആശുപത്രികള്‍, പ്രധാന ജയിലുകള്‍, തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് ജ്യോതിസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

ആന്റി റെട്രോവൈറല്‍ തെറാപ്പി സെന്റര്‍   'ഉഷസ്'

എച്ച്.ഐ.വി അണുബാധിതര്‍ക്ക് ആവശ്യമായ ആന്റി റിട്രോവൈറല്‍ ചികിത്സ ഉഷസ് കേന്ദ്രങ്ങൡലൂടെ സൗജന്യമായി നല്‍കി വരുന്നു. ദേശീയ എയ്ഡ്‌സ് നിയന്ത്രണ ഓര്‍ഗനൈസേഷനാണ് മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കുന്നത്. ആന്റി റിട്രോവൈറല്‍ ചികിത്സയ്ക്കു മുന്നോടിയായുള്ള കൗസലിംഗും മറ്റ് അവസരജന്യരോഗങ്ങള്‍ക്കുള്ള ചികിത്സയും ഏ.ആര്‍.ടി. കേന്ദ്രങ്ങളിലൂടെ സൗജന്യമായി ലഭ്യമാക്കുന്നു. എച്ച്.ഐ.വി അണുബാധിതര്‍ക്ക് ശരിയായ ജീവിതചര്യയിലൂടെയും ആവശ്യമായ ചികിത്സയിലൂടെയും എയ്ഡ്‌സ് ബാധിതരാകാതെ ദീര്‍ഘകാലം സാധാരണ ജീവിതം സാധ്യമാണ്. ഈ സാഹചര്യത്തിലാണ് ഉഷസ് കേന്ദ്രങ്ങളുടെ പ്രാധാന്യമേറുന്നത്. ആന്റി റിട്രോവൈറല്‍ ചികിത്സയ്ക്കുള്ള മരുന്നുകള്‍ സൗജന്യമായി നല്‍കുന്നത് കൂടാതെ ഇവര്‍ക്കാവശ്യമായ പരിശോധനകള്‍ സര്‍ക്കാര്‍ ആശുപ്രതികളില്‍ സൗജന്യമായി നടത്തിക്കൊടുക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

എച്ച്.ഐ.വി. അണുബാധിതരുടെ സി.ഡി.4 കോശങ്ങളുടെ എണ്ണം 500-ല്‍ കുറയുമ്പോഴായിരുന്നു ഏ.ആര്‍.ടി. ചികിത്സ ആരംഭിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ ടെസ്റ്റ് & ട്രീറ്റ് പോളിസി പ്രകാരം എച്ച്.ഐ.വി. അണുബാധ സ്ഥിരീകരിക്കുമ്പോള്‍ ത െചികിത്സ ആരംഭിക്കണമെന്ന് ദേശീയ എയ്ഡ്‌സ് നിയന്ത്രണ സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തില്‍ നേരത്തേ ചികിത്സ ആരംഭിക്കുന്നതിനാല്‍ അണുബാധിതര്‍ക്ക് കൂടുതല്‍ കാലം ജീവിക്കാന്‍ സാധിക്കുന്നു.

സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജുകളിലും പാലക്കാട് കണ്ണൂര്‍, കൊല്ലം ജില്ലാ ആശുപത്രികളിലും, കാസര്‍ഗോഡ്, എറണാകുളം ജനറല്‍ ആശുപത്രികളിലും, ഉഷസ് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ പത്തനംതിട്ട, മലപ്പുറത്തെ തിരൂര്‍, മഞ്ചേരി, വയനാട്ടിലെ മാനന്തവാടി, ഇടുക്കിയിലെ പൈനാവ്, കാഞ്ഞങ്ങാട് തുടങ്ങിയ ജില്ലാ ആശുപത്രികളിലും നെയ്യാറ്റിന്‍കര, കൊട്ടാരക്കര, പുനലൂര്‍ താലൂക്ക് ആശുപത്രികളിലും, ലിങ്ക് എ.ആര്‍.ടി. സെന്ററുകളായി ഉഷസ് ഉപകേന്ദ്രങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. 22005 എച്ച്.ഐ.വി അണുബാധിതരാണ് നാളിതുവരെ ഉഷസ് കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ എ.ആര്‍.ടി ചികിത്സയിലുള്ളവര്‍ 12461 പേരാണ്.

കെയര്‍ ആന്റ് സപ്പോര്ട്ട് കേന്ദ്രങ്ങള്‍ / ഹെല്‍പ്പ് ഡെസ്‌ക്ക്

എച്ച്.ഐ.വി. അണുബാധിതര്‍ക്ക് അനുകൂലമായ പരിത:സ്ഥിതി സൃഷ്ടിക്കുന്നതിനും, ചികിത്സാ സേവനങ്ങള്‍ക്കും പോസിറ്റിവ് ലിവിംഗിനും വേണ്ടിയുള്ള സമഗ്രസേവന കേന്ദ്രങ്ങളായാണ് തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം, തൃശൂര്‍, പാലക്കാട്, കോഴിക്കോട്, കാസര്‍ഗോഡ് ജില്ലകളില്‍ കെയര്‍ ആന്റ് സപ്പോര്‍ട്ട്കേന്ദ്രങ്ങളും, കൊല്ലം, പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകളായി പ്രവര്‍ത്തിച്ചു വരുന്നു.

പുലരി

പുലരി കേന്ദ്രങ്ങളിലൂടെ ജനനേന്ദ്രിയ രോഗങ്ങള്‍ക്കുള്ള ചികിത്സ സൗജന്യമായി ലഭ്യമാക്കുന്നു. സംസ്ഥാനത്തെ ജില്ലാ ആശുപത്രികളിലും, പരിയാരം, കൊച്ചി സഹകരണ മെഡിക്കല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ കോളേജുകളിലും പുലരി കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ആകെ 23 പുലരി കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്.

സുരക്ഷ

എച്ച്.ഐ.വി അണുബാധാസാധ്യത കൂടുതലുള്ള പ്രത്യേക ലക്ഷ്യ ഗ്രൂപ്പുകള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന 60 സുരക്ഷ പദ്ധതികള്‍ കേരളത്തില്‍ ഉണ്ട്. അണുബാധാ വ്യാപനം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ലക്ഷ്യ ഗ്രൂപ്പുകളില്‍പെടുവരുടെ എച്ച്.ഐ.വി അണുബാധാഭീഷണി ഇല്ലാതാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും, പെരുമാറ്റ വ്യതിയാനം വരുത്തുതിനുള്ള പ്രവര്‍ത്തനങ്ങളുമാണ് സുരക്ഷ പദ്ധതികളിലൂടെ നടപ്പിലാക്കുന്നത്. സ്ത്രീ ലൈംഗികതൊഴിലാളികള്‍, പുരുഷ സ്വവര്‍ഗാനുരാഗികള്‍, മയക്കുമരുന്നു കുത്തിവയ്ക്കുവര്‍, കുടിയേറ്റ തൊഴിലാളികള്‍, ദീര്‍ഘദൂര ട്രക്ക് ഡ്രൈവര്‍മാര്‍, ഭിലിംഗക്കാര്‍ തുടങ്ങിയവര്‍ക്കിടയിലൊക്കെ സുരക്ഷപദ്ധതിയുടെ പ്രവര്‍ത്തനം എത്തുന്നു. ലക്ഷ്യ ഗ്രൂപ്പുകളില്‍പെടുന്നവര്‍ അംഗങ്ങളായുള്ള സാമൂഹ്യാധിഷ്ഠിതസംഘടനകള്‍ തന്നെയാണ് പല സുരക്ഷാപദ്ധതികളും നടപ്പിലാക്കുത്. സ്വയംതൊഴില്‍ സംരംഭങ്ങള്‍ ആരംഭിക്കുതിനാവശ്യമായ പരിശീലനവും ഇത്തരം പദ്ധതികളിലൂടെ നല്‍കിവരുന്നുണ്ട്.

സന്നദ്ധ രക്തദാനം

സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി പ്രത്യേക പരിഗണന നല്‍കുന്നുണ്ട്. എച്ച്.ഐ.വി പോലെയുള്ള അണുബാധകള്‍ രക്തത്തിലൂടെ പകരുന്നതിനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല. ഈ സാഹചര്യത്തില്‍ സുരക്ഷിത രക്തം ലഭ്യമാക്കുക എന്നത് പ്രാധാന്യമുള്ള കാര്യമാണ്. ഒരു വര്‍ഷം ശരാശരി നാലുലക്ഷം യൂണിറ്റ് രക്തമാണ് നമ്മുടെ സംസ്ഥാനത്ത് ആവശ്യമായി വരുന്നത്. കേരള സംസ്ഥാന എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റി ആവിഷ്‌കരിച്ചു നടപ്പിലാക്കി വരുന്ന പ്രത്യേക കര്‍മ്മപദ്ധതിയുടെ ഫലമായി സന്നദ്ധ രക്തദാനത്തില്‍ വന്‍ പുരോഗതി കൈവരിക്കാന്‍ സാധിച്ചിട്ടുണ്ട്. ആവശ്യമായ രക്തമത്രയും സന്നദ്ധ രക്തദാനത്തിലൂടെ ലഭ്യമാക്കുന്ന സ്ഥിതിവിശേഷം കേരളത്തില്‍ ഉണ്ടാകുമന്നാണ് പ്രതീക്ഷ. സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൌണ്‍സിലും കേരള സ്റ്റേറ്റ് എയ്ഡ്‌സ് നിയന്ത്രണ സൊസൈറ്റിയും ബോധവത്കരണ ക്ലാസുകള്‍ സംഘടിപ്പിക്കുന്നുണ്ട്. സന്നദ്ധ സംഘടനകള്‍ക്കും സന്നദ്ധ രക്തദാനം പ്രോത്സാഹിപ്പിക്കുന്നതിന് താത്പര്യമുള്ള ഇതര സംഘടനകള്‍ക്കും മെമ്പര്‍ സെക്രട്ടറി, കേരള സ്റ്റേറ്റ് ബ്ലഡ് ട്രാന്‍സ്ഫ്യൂഷന്‍ കൗസില്‍, ഐ.പി.പി ബില്‍ഡിംഗ്, റെഡ്‌ക്രോസ് റോഡ്, തിരുവനന്തപുരം-35 എന്ന വിലാസത്തില്‍ ബന്ധപ്പെടാവുന്നതാണ്.

റെഡ് റിബ ക്ലബ്ബുകള്‍

കോളേജുകളില്‍ പ്രവര്‍ത്തിക്കു റെഡ് റിബ ക്ലബ്ബുകള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ സദ്ധ രക്തദാനത്തോട് ആഭിമുഖ്യം വളര്‍ത്താന്‍ സഹായിക്കുന്നുണ്ട്. കൂടാതെ ജീവിതനൈപുണ്യം കൈവരിക്കുന്നതിനും ആരോഗ്യകരമായ ജീവിതം നയിക്കുന്നതിനും കോളേജ് വിദ്യാര്‍ത്ഥികളെ സഹായിക്കുന്നപ്രവര്‍ത്തനങ്ങളാണ് റെഡ് റിബ ക്ലബ്ബുകള്‍ നടത്തിവരുന്നത്. പുതിയ എച്ച്.ഐ.വി. അണുബാധിതരുടെ എണ്ണം കുറഞ്ഞു വരുന്നു എന്നത് നമ്മുടെ കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഫലമാണ്. എങ്കിലും നിലവില്‍ ഒരു മാസം ശരാശരി 100 പുതിയ എച്ച്.ഐ.വി. ബാധിതര്‍ ഉണ്ടാകുന്നു എന്നുള്ളത് ആശങ്കയുളവാക്കുന്നു. എന്നാല്‍ അലസത പാടില്ലെന്നും ജാഗ്രതയോടെയുളള പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ലെങ്കില്‍ കേരളവും അപകട ഭീഷണിയിലാണെന്നുമാണ് മനസിലാക്കേണ്ടത്.

എന്റെ ആരോഗ്യം എന്റെ അവകാശം എന്നതാണ് ഈ വര്‍ഷത്തെ എയ്ഡ്‌സ് ദിന സന്ദേശം. കേരളത്തില്‍ ലഭ്യമായ കണക്കനുസരിച്ച് 29191 എയ്ഡ്‌സ് രോഗികളാണ് ഉള്ളത്. ഏറ്റവും കുറവ് എച്ച്.ഐ.വി.ബാധിതരുള്ളത് വയനാട്ടിലാണ്. 2002 മുതല്‍ 2017 വരെയുള്ള രജിസ്‌ട്രേഷന്‍ അനുസരിച്ച് 283 പേര്‍ മാത്രമാണ് വയനാട്ടില്‍ എച്ച്.ഐ.വി.ബാധിതരായിട്ടുള്ളത്‌. തിരുവനന്തപുരം 5838, കൊല്ലം 1131, പത്തനംതിട്ട 718, ആലപ്പുഴ 1344, കോട്ടയം 2583, ഇടുക്കി 466, എറണാകുളം 2057, തൃശൂര്‍ 5049, പാലക്കാട് 2703, മലപ്പുറം 606, കോഴിക്കോട് 4614, വയനാട് 283, കണ്ണൂര്‍ 1709, കാസര്‍ഗോഡ് 1424 എിങ്ങനെയാണ് എച്ച്.ഐ.വി.ബാധിതരുടെ എണ്ണം.

കണ്ണൂര്‍ ജില്ലയില്‍ നിന്ന്‍ കഴിഞ്ഞദിവസങ്ങളില്‍ നാം കേട്ട വാര്‍ത്തകള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന് അപമാനകരമാണ്. കാലമേറെ പുരോഗമിച്ചിട്ടും എച്ച്.ഐ.വി.ബാധിതരോട് കാണിക്കുന്ന അവഗണനയും നിന്ദയും ഒരു പുരോഗമന സമൂഹത്തിന് ചേര്‍ന്നതല്ല. എയ്ഡ്‌സിനെ നാം കരുതിയിരിക്കണം എന്നാല്‍ എച്ച്.ഐ.വി. ബാധിതരെക്കുറിച്ച് ഒരു കരുതലും നമുക്കുവേണം. എങ്കില്‍ മാത്രമേ സാക്ഷര കേരളത്തിന് ആരോഗ്യസുരക്ഷയുടെ കാര്യത്തില്‍ എന്തെങ്കിലും അഭിമാനിക്കാനുണ്ടാവൂ.

വിവരങ്ങള്‍ക്ക് കടപ്പാട് : കേരള സംസ്ഥാന എയ്ഡ്‌സ് കണ്ട്രോള്‍ സൊസൈറ്റി

2.95454545455
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ