ശരീരത്തിലെ പ്രധാനപ്പെട്ട അവയവങ്ങളില്‍ ഒന്നാണ് കരള്‍. എന്നാല്‍ കരളിന്റെ ആരോഗ്യം നഷ്ടപ്പെട്ട് തുടങ്ങിയാല്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കുന്നു. ഇതിനെ അവഗണിക്കുമ്ബോഴാണ് പലപ്പോഴും ആരോഗ്യം പ്രതിസന്ധിയിലേക്ക് എത്തുന്നത്. ഒരു കാരണവശാലും അവഗണിക്കാന്‍ പാടില്ലാത്ത കാര്യങ്ങളില്‍ ചിലതുണ്ട്. ശരീരം തന്നെ മുന്നറിയിപ്പ് നല്കുന്ന ഇത്തരം കാര്യങ്ങള്‍ വളരെ പ്രധാനപ്പെട്ടതാണ്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലും പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍ ഇതിനെല്ലാം പരിഹാരം കാണുന്നതിന് വേണ്ടി ശ്രമിക്കുമ്ബോള്‍ അത് ഒരിക്കലും ആരോഗ്യത്തെ ബാധിക്കുന്ന തരത്തില്‍ ആവരുത് എന്നതാണ് ശ്രദ്ധിക്കേണ്ടത്.

ആരോഗ്യ പ്രശ്നങ്ങള്‍ എപ്പോഴും നമ്മളെ അലട്ടുന്നു. എന്നാല്‍ അത് അതിന്റേതായ ഗൗരവത്തില്‍ വേണം എടുക്കാന്‍ എന്നതാണ് ശ്രദ്ധിക്കേണ്ടത്. അല്ലെങ്കില്‍ അതുണ്ടാക്കുന് ബുദ്ധിമുട്ടുകള്‍ നമ്മളില്‍ പലരേയും വളരെ ദോഷകരമായി ബാധിക്കുന്നു. കരള്‍ ആരോഗ്യത്തിന്റെ കാര്യത്തില്‍ അല്പം പുറകിലോട്ടാണ് എന്ന കാര്യം മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ അത് ആരോഗ്യ പ്രതിസന്ധികള്‍ക്ക് ഉണ്ടാക്കുന്ന ഗുരുതരമായ പ്രശ്നങ്ങളെ നിസ്സാരവല്‍ക്കരിക്കുന്നു. ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ കരള്‍ പ്രവര്‍ത്തന ക്ഷമമല്ലെങ്കില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശാരീരിക ക്ഷീണം

ശാരീരിക ക്ഷീണം പലര്‍ക്കും പല തോതിലാണ് ഉണ്ടാവുന്നത്. ചിലരില്‍ വിട്ടു മാറാത്ത ക്ഷീണമായിരിക്കും ഉണ്ടാവുന്നത്. എന്നാല്‍ ചിലരില്‍ ഇടക്കിടക്ക് വരുന്ന ക്ഷീണമായിരിക്കും. എത്രയൊക്കെ ഭക്ഷണം കഴിച്ചാലും ശരീരത്തിലെ ഊര്‍ജ്ജം ഇല്ലാതാവുകയും എപ്പോഴും ക്ഷീണം അനുഭവപ്പെടുകയും ചെയ്യുന്നുണ്ടെങ്കില്‍ അല്പം സൂക്ഷിക്കുന്നത് നല്ലതാണ്. കാരണം ഇതിനര്‍ത്ഥം അത് കരള്‍ ആരോഗ്യപരമല്ല എന്നതാണ് സൂചിപ്പിക്കുന്നത്. ആരോഗ്യത്തിന് വില്ലനാവുന്ന പല അവസ്ഥകളിലേക്കും ഇത് നിങ്ങളെ കൊണ്ട് ചെന്നെത്തിക്കുന്നു. അതുകൊണ്ട് ക്ഷീണത്തേയും വെറുതേ വിടരുത്.

ശരീര ഭാരം കൂടുന്നു

ഭക്ഷണത്തിന്റെ കാര്യത്തില്‍ യാതൊരു വിധത്തിലുള്ള മാറ്റങ്ങളും വരുത്താതെ തന്നെ ശരീരഭാരം കൂടുന്ന അവസ്ഥ നിങ്ങളിലുണ്ടോ? ഇത്തരത്തില്‍ യാതൊരു കാരണങ്ങളും ഇല്ലാതെ ഭാരം വര്‍ദ്ധിയ്ക്കുന്ന അവസ്ഥയാണെങ്കിലും അല്പം ശ്രദ്ധിക്കുക. കാരണം ഇത് പലപ്പോഴും കരള്‍ പ്രവര്‍ത്തനക്ഷമമല്ലെന്നും ശരീരത്തിനകം വിഷം കൊണ്ട് നിറഞ്ഞിരിയ്ക്കുകയാണെന്നതിന്റേയും സൂചനയാകാം. അതുകൊണ്ട് ആരോഗ്യത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ഇത് ആരോഗ്യത്തിന് ഉണ്ടാക്കുന്ന പ്രതിസന്ധിയെന്നത് ശ്രദ്ധേയമാണ്. കരള്‍ വളരെ പ്രധാനപ്പെട്ട അവയവം ആയതു കൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.

കൊഴുപ്പ് ദഹിയ്ക്കാനുള്ള ബുദ്ധിമുട്ട്

ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ വളരെ അത്യാവശ്യമുള്ള ഒന്ന് തന്നെയാണ്. അത് ഏത് തരത്തിലുള്ള ഭക്ഷണമാണെങ്കില്‍ പോലും. പലപ്പോഴും കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ കഴിച്ചാലും ദഹിക്കാന്‍ എടുക്കുന്ന സമയമുണ്ട്. എന്നാല്‍ കരള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ കൊഴുപ്പ് നിറഞ്ഞ ഭക്ഷണങ്ങള്‍ പോലും ദഹിക്കാന്‍ വളരെയധികം ബുദ്ധിമുട്ടുണ്ടാവുന്നു. ഇത് സാധാരണ എടുക്കുന്ന സമയത്തേക്കാള്‍ ഇരട്ടി സമയം എടുത്താണ് ദഹനത്തിന് സഹായിക്കുന്നത്. ആരോഗ്യ പ്രതിസന്ധികളെ എല്ലാം തരണം ചെയ്യാന്‍ ചെറിയ കാര്യങ്ങള്‍ വരെ നമ്മള് ശ്രദ്ധിക്കണം.

ഇടക്കിടെ വയറു വേദന

വയറു വേദന പല കാരണങ്ങള്‍ കൊണ്ട് ഉണ്ടാവും. എന്നാല്‍ ഇതിന് പരിഹാരം കാണാന്‍ ശ്രമിക്കും മുന്‍പ് ഇതിന്റെ യഥാര്‍ത്ഥ കാരണം അറിയേണ്ടത് അത്യാവശ്യമാണ്. കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും വയറു വേദനയുടെ രൂപത്തില്‍ നിങ്ങളെ വലക്കുന്നു. വയറു വേദന ഇടയ്ക്കിടയ്ക്ക് അനുഭവപ്പെടുന്നതും വയറു വീര്‍ത്തതു പോലെ തോന്നുന്നതും പ്രശ്നമുണ്ടാക്കുന്ന ഒന്നാണ്. ഇതെല്ലാം നിങ്ങളുടെ കരള്‍ അനാരോഗ്യത്തിലാണ് എന്നതാണ് സൂചിപ്പിക്കുന്നത്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കണം. വയറു വേദനയെന്ന് പറഞ്ഞ് നിസ്സാരമായി കളയാന്‍ പാടില്ല.

കാരണമില്ലാതെ ദേഷ്യം വരുന്നു

നിങ്ങള്‍ക്ക് കാരണമില്ലാതെ ദേഷ്യം വരുന്ന അവസ്ഥയുണ്ടോ? എന്നാല്‍ അതിന് പരിഹാരം കാണുന്നതിന് ശ്രമിക്കും മുന്‍പ് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഒന്ന് തിരിഞ്ഞ് നോക്കുന്നത് നല്ലതാണ് . നെഗറ്റീവ് ഇമോഷന് ആണ് മറ്റൊന്ന്. ഒരു കാര്യമില്ലാതെ തന്നെ പലപ്പോഴും ദേഷ്യം വരുന്നതും നമ്മുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നതും എല്ലാമാണ് മറ്റു ലക്ഷണങ്ങള്‍. കരള്‍ രോഗം നിങ്ങളെ പതിയെ പിടികൂടുന്നു എന്നതിന്റെ ലക്ഷണമാണ് ഇതെന്ന കാര്യത്തില്‍ സംശയം വേണ്ട. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കുക. കാരണമില്ലാതെയുള്ള ദേഷ്യം മാനസിക ബുദ്ധിമുട്ട് മാത്രമല്ല ശാരീരിക ബുദ്ധിമുട്ടും ഉണ്ടാക്കുന്നു.

ഇടക്കിടെയുള്ള തലവേദന

തലവേദന ഒരു സാധാരണ പ്രശ്നമാണ്. അതികഠിനമായ തലവേദന കൊണ്ട് കഷ്ടപ്പെടുന്നതാണ് മറ്റൊരു പ്രശ്നം. മൈഗ്രേയ്ന് പോലും കരളിന്റെ പ്രവര്‍ത്തനം ശരിയല്ലെങ്കില്‍ അനുഭവപ്പെടാം എന്നാണ് സത്യം. കരളിന്റെ ആരോഗ്യത്തിന് വളരെയധികം പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത ചില്ലറയല്ല. അതുകൊണ്ട് എല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ചെറിയ മാറ്റങ്ങള്‍ പോലും പലപ്പോഴും പ്രതിസന്ധികള്‍ ഉണ്ടാക്കുന്നതിനുള്ള സാധ്യതയുണ്ട്. തലവേദനയും ഇത്തരത്തില്‍ ഒന്നാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മ പ്രശ്നങ്ങള്‍

സൗന്ദര്യത്തിന് മാത്രമല്ല ചര്‍മ്മ പ്രശ്നങ്ങള്‍ വില്ലന്‍. കരളിനും ചില ചര്‍മ പ്രതിസന്ധികളുമായി ബന്ധമുണ്ട്. കാരണം കരള്‍ പ്രവര്‍ത്തന ക്ഷമമല്ല എന്നുണ്ടെങ്കില്‍ അത് പലപ്പോഴും ചര്‍മ്മ പ്രതിസന്ധികളായി പുറത്തേക്ക് വരുന്നു. ചര്‍മ്മസംബന്ധമായ പല പ്രശ്നങ്ങളും ഇത്തരത്തില്‍ കരളിനെ കഷ്ടത്തിലാക്കുന്നു. ചര്‍മ്മത്തില്‍ ചൊറിച്ചിലും അലര്‍ജിയും ശരീരത്തില്‍ വിഷാംശം കൂടുതലാണ് എന്നതിന്റെ തെളിവാണ്. അതുകൊണ്ട് വളരെയധികം ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. അല്ലെങ്കില്‍ പിന്നീട് അത് പ്രതിസന്ധികളിലേക്ക് നയിക്കുന്നു.

മസില് വേദന നിസ്സാരമല്ല

കായികാധ്വാനം കൂടുതല്‍ ഉള്ളവരില്‍ ഇടക്കിടക്ക് മസില് വേദനക്കുള്ള സാധ്യത വളരെ കൂടുതലാണ്. എന്നാല്‍ കരളിന്റെ കാര്യത്തില്‍ അനാരോഗ്യം ഉള്ളവരിലും മസില് വേദനയാണ് പ്രധാന ലക്ഷണങ്ങളില്‍ ഒന്ന്. കൈകാല്‍ കടച്ചിലും മസില് വേദനയും ഉണ്ടാകുന്നതിന്റേയും പ്രധാന ലക്ഷണം പലപ്പോഴും ശരീരത്തില്‍ വിഷാംശം കൂടുതലായിരിക്കും എന്നത് സൂചിപ്പിക്കുന്നു. അതുകൊണ്ട് ഈ പറഞ്ഞ ലക്ഷണങ്ങളെല്ലാം വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കില്‍ അത് ആരോഗ്യത്തിനുണ്ടാക്കുന്ന ബുദ്ധിമുട്ട് പിന്നീട് ചികിത്സിച്ച് മാറ്റാന്‍ ആവാത്തതായിരിക്കും.

കടപ്പാട്:boldsky