Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഒറ്റമൂലികളും നാട്ടുവൈദ്യവും
പങ്കുവയ്ക്കുക
Views
 • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഒറ്റമൂലികളും നാട്ടുവൈദ്യവും

കൂടുതല്‍ വിവരങ്ങള്‍

മൈഗ്രെയിൻ അഥവ “സൂര്യാവർത്തം” (കൊടിഞ്ഞി)

ഓക്കാനത്തിന്റെ അകമ്പടിയോടെ ഇടയ്ക്കിടെ ആവർത്തിച്ചുവന്നലട്ടുന്ന അസഹ്യമായ തലവേദനയാണു മൈഗ്രേയിൻ. പൊതുവെ നെറ്റിയുടെ ഒരുവശത്താണു തലവേദന അനുഭവപ്പെടുക.മിന്നൽ വെളിച്ചം, വളഞ്ഞുപുളഞ്ഞ രേഖകൾ , തീപ്പൊരിപോലെ തിളങ്ങുന്ന പൊട്ടും പൊടിയും,കാഴ്ചമങ്ങൽ, എന്നിങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടുവരുന്നു. ശക്തമായ തലവേദന ആരംഭിയ്ക്കുന്നതിനുമണിക്കൂറുകൾക്കുമുൻപായിത്തന്നെ പലരിലും കടുത്ത ക്ഷീണം കാണാറുണ്ടത്രെ.

കാരണങ്ങൾ- പലകാരണങ്ങൾക്കൊണ്ടും മൈഗ്രേൻ ഉണ്ടാകുമത്രെ.

എല്ലാകാര്യങ്ങളിലും പരിപൂർണ്ണത അഗ്രഹിയ്ക്കുന്ന, വ്യക്തിത്വമുള്ളവരിലും, യാതൊരു വഴക്കവുമില്ലാതെ തത്വങ്ങളിൽ കർക്കശ മനോഭാവത്തോടെ ഉറച്ചുനില്ക്കുന്നവരിലും, വിമർശനങ്ങളെ ഒട്ടും സഹിയ്ക്കാൻ കഴിയാത്ത വ്യക്തിത്വമുള്ളവരിലും, മൈഗ്രൈൻ സാദ്ധ്യതകൂടുതലായി കാണാറുണ്ടത്രെ.

തലയിലും കഴുത്തിലുമുള്ള രക്തകുഴലുകൾ വലിഞ്ഞുമുറുകി പെട്ടെന്നു വികസിച്ചു തുടിയ്ക്കുന്നതുമൂലം രക്തക്കുഴലുകൾ തകരാറിലാകുന്നതുകൊണ്ടാണു മൈഗ്രയിൻ ഉണ്ടാകുന്നതെന്നും, തലച്ചോറിലെ രാസവസ്തുക്കളായ സെറോടോണിൻ, നോറഡ്രിനാലിൻ എന്നിവയുടെ അധികരിച്ച അളവാണു മൈഗ്രയിനിനു കാരണമെന്നും പറയപ്പെടുന്നുണ്ട്.

അധികശരീരതാപം, കരൾ, പാങ്ക്രിയാസ്, എന്നിവയുടെ പ്രവർത്തന വൈകല്യം, ലൈംഗികമായ ഭയം,മാനസ്സിക പിരിമുറുക്കം,മാനസ്സിക സമ്മർദ്ദം, നിരാശ, ഉത്കണ്ഠ, അസഹിഷ്ണുത

സിഗരറ്റുപുക, മങ്ങിയ വെളിച്ചം,കാലാവസ്ഥവ്യതിയാനങ്ങൾ, ഉയരംകൂടിയസ്ഥലം, പെൺകുട്ടികളിലെ ആർത്തവാരംഭകാലം, മാസമുറ, ജനനനിയന്ത്രണഗുളികകൾ, ഗർഭകാലം, പ്രസവം, ഈസ്ട്രജൻ തെറാപി, ആർത്തവവിരാമം, അല്പനിദ്ര, അമിത നിദ്ര, നിദ്രാഭംഗം

ബിയർ, മദ്യം, കഫീൻ, പാൽ, തൈർ, ഐസ്ക്രീം,സാക്കറിൻ,ഉള്ളി, പയർവർഗ്ഗം, ബ്രെഡ്, ചിലതരം മരുന്നുകൾ, എന്നിവ മൈഗ്രേയിനിനു കാരണമോ, വർദ്ധകമോ ആണെന്നു പറയുന്നു.

താഴെ പറഞ്ഞിരിയ്ക്കുന്ന ആഹാരശീലങ്ങൾ, ഒറ്റമൂലികൾ മൈഗേയിനിനു സൌഖ്യം പകരുമെന്നു പറയപ്പെടുന്നു.

ഓറഞ്ച്, പൈനാപ്പിൾ, മുന്തിരി,ആപ്പിൾ,തുടങ്ങിയ ധാരാളം പഴങ്ങളും, പഴച്ചാറുകളും, ജൈവപച്ചക്കറികൾ, കാബേജ്, cucumber ജൂസുകൾ, മുളപ്പിച്ച വിത്തുകൾ,തയിരു എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതു നല്ലതാണു.

അതിരാവിലെ അഞ്ചുമിനിട്ടുനേരം നല്ല എള്ളെണ്ണ കവിൾക്കൊള്ളുക. ചെറുചൂടുവെള്ളത്തിൽ വായകഴുകുക.

Abdominal breathing and Meditation

കിടന്നുകൊണ്ട്, ശ്വസിയ്ക്കുമ്പോൾ ഉദരം ഉയർത്തുകയും നിശ്വസിയ്ക്കുമ്പോൾ ഉദരം താഴ്ത്തുകയും ചെയ്തുകൊണ്ട് നിരന്തരമായ പരിശ്രമത്തിലൂടെ ശ്വാസനിശ്വാസങ്ങളെ അബ്ഡോമിനൽ ബ്രീത്ത് ആക്കി മാറ്റുക. (കിടന്നുകൊണ്ടല്ലാതെ, ഇരുന്നുകൊണ്ടും, യാത്രചെയ്യുമ്പോഴും ധ്യാനം പരിശീലിയ്ക്കാവുന്നതാണു)

ശരീരമാകെ അയച്ചുതളർത്തിയിടുക. ശരീരത്തിലേയ്ക്കു ശ്രദ്ധകൊണ്ടുവരികയും കാൽ വിരൽത്തുമ്പുമുതൽ നിറുകവരെ പടിപടിയായി ശരീരത്തെ മനസ്സുകൊണ്ടു അയച്ചുതളർത്തിയിടുകയും ചെയ്യുക.. അതിനുശേഷം ശരീരത്തെ വീണ്ടൂം മുഴുവനായി . ഭാവനചെയ്ത് ഇശ്വരനെ സ്മരിച്ച്, അപാരമായ ദൈവാനുഗ്രഹം നിറുകയിലൂടെ ഒഴുകിയിറങ്ങുന്നതായി സങ്കല്പ്പിക്കുക.

അസ്ഥികളിലൂടെ, മജ്ജയിലൂടെ ഗ്രന്ഥികളിലൂടെ, മസ്തിഷ്ക്കത്തിലൂടെ, നാഡിഞ്ഞരമ്പുകളിലൂടെ, സകല, ആന്തരീകാവയവങ്ങളിടെ ദൈവാനുഗ്രഹവും സുഖകരമായ സൌഖ്യവും പടരുന്നതായി സങ്കല്പ്പിയ്ക്കുക. താൻ സുരക്ഷിതനാണെന്നും, വാക്കുകൊണ്ടോ, നോക്കുകൊണ്ടോ, ചിന്തകൊണ്ടോ, പ്രവ്ര്യുത്തികൊണ്ടോ, സാമീപ്യംകൊണ്ടോ, യാതൊരുശക്തിയ്ക്കും തന്നെ അസ്വസ്ഥനാക്കാൻ കഴിയുകയില്ലെന്നും എപ്പോഴും താൻ, ഈശ്വരനാൽ സംരക്ഷിയ്ക്കപ്പെട്ടവനാണെന്നും ഭാവനചെയ്യുക. രോഗാവസ്ഥയുള്ള ശരീരഭാഗങ്ങളെ സങ്കല്പ്പിച്ച് അവിടേയ്ക്ക് വർദ്ധിച്ചതോതിൽ ൻ ദൈവക്ര്യപ ഒഴുകിയെത്തുന്നതായും ആ അവയവങ്ങൾ ആരോഗ്യത്തിലേയ്ക്ക് തിരിച്ചുവരുന്നതായും ഭാവനചെയ്യുക. ഓരൊദിവസം ചെല്ലുംതോറൂം, ആരോഖ്യവും, സൌഖ്യവും വർദ്ധിച്ചുവരുന്നതായും സത്യമായും തനിക്കത് അനുഭവിച്ചറിയാൻ കഴിയുന്നുണ്ടെന്നും ഏതൊരു പ്രതിസന്ധിയേയും ഈശ്വരാനുഗ്രഹത്താൽ ധൈര്യപൂർവ്വം തനിയ്ക്കുനേരിടാൻ കഴിയുമെന്നും മനസ്സാൽ ചിന്തിയ്ക്കുക. 
ഈശ്വരനെ സ്മരിച്ചു ജപിച്ചു സുഖകരമായ ആ അനുഭൂതിയിൽ ആഴ്ന്നാഴ്ന്നുപോകുക. മതിയായ സമയം ധ്യാനിയ്ക്കുക. മനസ്സിൽ ഒന്നുമുതൽ അഞ്ചുവരെ എണ്ണിക്കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസത്തോടെ, ആരോഗ്യത്തോടെ, തനിയ്ക്കു ഉണർന്നുവരാൻ കഴിയുമെന്നു മനസ്സിൽ പറയുക. ഉണർന്നുവന്നുകഴിഞ്ഞാലും ധ്യാനാവസ്ഥയിൽ ലഭിച്ച സൌഖ്യവും, സുരക്ഷിതബോധവും എപ്പോഴും നിലനില്ക്കുമെന്നും, മനനം ചെയ്യുക. എന്നിട്ട് മനസ്സിൽ ഒന്നു മുതൽ അഞ്ചുവരെ എണ്ണി ധ്യാനാവസ്ഥയിൽ നിന്നും ഉണർവ്വിലേയ്ക്ക് വരിക

അനുലോമവിലോമ പ്രാണയാമം- ( ആയാസപ്പെടാതെ, വലതു നാസിക അടച്ച് ഇടതു നാസികയിൽ സാവധാനം ദീർഘമായി ശ്വാസമെടുത്തു വലതുനാസികയിലൂടെ സാവധാനം ദീർഘമായി വിടുക, തുടർന്നു, ഇതുപോലെ വലതുനാസികയിൽ ശ്വാസമെടുത്തു ഇടതുനാസികയിലൂടെയും വിടുക. ശ്വാസം പിടിച്ചുനിർത്താൻ ശ്രമിക്കേണ്ട.),

ഒരുനേരം പത്തുതവണ ചെയ്യ്യ്യുക, ക്രമേണ എണ്ണം വർധിപ്പിച്ചുകൊണ്ടുവരിക. (ഇടതു വലതു മസ്തിഷ്ക്കത്തെ തുലനം ചെയ്യുന്നു. ശരീരരസതന്ത്രം, ഹോർമോൺ നിലവാരം എന്നിവ ക്രമീകരിയ്ക്കുന്നു, ശ്വാസകോശങ്ങളുടെ ശക്തിവർദ്ധിപ്പിയ്ക്കുന്നു, മനസ്സിനെ ശാന്തമാക്കുന്നു.) ചെയ്യുക.

ഭ്രാമരിപ്രാണയാമം-പദ്മാസനത്തിലൊ, സിദ്ധാസനത്തിലൊ, ചമ്രം പടിഞ്ഞോ ഇരിക്കുക. നട്ടെല്ല്, ശിരസ്സ്, കഴുത്ത്, പുറം നിവർത്തി, കണ്ണുകളടച്ച് ,ഇരിക്കുക. രണ്ടുകയ്യിലേയും തള്ളവിരൽ കൊണ്ടു ചെവികളും, നടുവിരലുകൾകൊണ്ട് കണ്ണുകളും, ചൂണ്ടുവിരലുകൾകൊണ്ട് പുരികത്തിനു മുകളിലും, മോതിര വിരലുകൾ കൊണ്ട് മൂക്കുകളും ഭാഗികമായും അടക്കുക. വായ അടച്ച് പിടിക്കുക. നാസാ ദ്വാരങ്ങളിലൂടെ സാവധാനം ശ്വാസം ഉള്ളിലേക്കെടുത്ത് തേനീച്ചയുടേതുപോലുള്ള മൂളൽ ശബ്ദത്തോടെ സാവധാനം ശ്വാസം നിർത്താതെ പുറത്തേക്കുവിടുക. ഇതുതന്നെ പത്തുതവണ ചെയ്യ്യ്യുക, ക്രമേണ എണ്ണം വർധിപ്പിച്ചുകൊണ്ടുവരിക.

തലവേദനയുപ്പോൾ ഏതു നാസികയാണു കൂടുതലായി അടഞ്ഞിരിയ്ക്കുന്നതെന്നു ശ്രദ്ധിയ്ക്കുക.കൂടുതൽ തുറന്നിരിയ്ക്കുന്ന നാസിക അടക്കുപിടിച്ച് മറ്റെ അടഞ്ഞിരിയ്ക്കുന്ന നാസികയിലൂടെത്തന്നെ കുറച്ചധികസമയം ശ്വസോച്ചാസംചെയ്യ്യ്യുക.

Do not shower your head first, while taking bath.

ആദ്യം കാല്പ്പാദം, മുട്ടുകാൽ, അരക്കെട്ട്, വയർ, നെഞ്ച്, തോളുകൾ എന്നീക്രമത്തിൽ നനച്ച് അവസാനം മാത്രം തലയിൽ വെള്ളമൊഴിയ്ക്കുക

രണ്ടുനേരം കാല്പാദങ്ങൾ ചൂടുവെള്ളത്തിൽ 10-20 minutes ഇറയ്ക്കിവയ്ക്കുക.( അവനവനു സഹിയ്ക്കാൻ കഴിയുന്ന ചൂടിൽ) കാല്പ്പാദങ്ങൾ ഉണങ്ങിയ തുണികൊണ്ട് തുടച്ച് എള്ളെണ്ണ പുരട്ടി തിരുമ്മുക.

60 ഗ്രാം ജീരകം പശുവിൻപാലിൽ പൊടിച്ചിട്ടു കാച്ചി ദിവസവും രാവിലെ കഴിയ്ക്കുക.

പുളിങ്കുരുവുന്റെ തോടും,മാതളത്തോടും,തുല്യ അളവിൽ പൊടിച്ച്

ഗ്രാം വീതം പാലിൽ സേവിയ്ക്കുക.

അമ്ര്യതിന്റെ സത്ത് പശുവിൻപാലിൽ കലർത്തി സേവിയ്ക്കുക.

ശുദ്ധമായ വെളിച്ചെണ്ണയിൽ മുക്കിയ ഒരു കഴണം മഞ്ഞൾ കത്തിച്ച് പുക ശ്വസിയ്ക്കുക.

ഒരു ചുവടു മുക്കുറ്റി വേരോടെ പ റിച്ച് കഴുകി അരച്ച് ചെന്നിയിൽ പുരട്ടുക

കാട്ടുകടുക് ഇടിച്ചു പിഴിഞ്ഞ സത്ത് തുല്യ അളവിൽ നല്ലെണ്ണചേർത്ത് തിളപ്പിച്ച് ചെന്നിയിലും, നെറ്റിയിലും നിറുകയിലും പുരട്ടുക

മഞ്ഞൾപ്പൊടി അവണക്കെണ്ണ ചേർത്തു കുഴച്ചു ശീലതെറുത്തു കത്തിച്ചു തിരിയാക്കി പുകകൊള്ളുക.

മുക്കുറ്റി,ഇല അരച്ച് വേദനയുള്ളതിന്റെ എതിർവശത്തെ കാലിൽ തള്ളവിരലിന്റെ നഖത്തിൽ പൊതിഞ്ഞുവയ്ക്കുക.(രാവിലെ 5 മണിയ്ക്ക്) ഒരു മണിക്കൂർ കഴിഞ്ഞ് മാറ്റുക.കീഴാർനെല്ലിയരച്ചും ഇതുപോലെ ചെയ്യാവുന്നതാണു.

പൂവ്വംകുരുന്നൽ പിഴിഞ്ഞ നീരു സൂര്യോദയത്തിനുമുൻപ് ശിരസ്സിൽ തേയ്ക്കുക. 4 ദിവസം ചെയ്യണം. ഈ ദിവസങ്ങളിൽ തലകുളിയ്ക്കുന്നത് ഒഴിവാക്കണം.

വേദനയുള്ള വശത്തിന്റെ എതിർവശത്തെ ചെവികളിൽ വെളുത്തുള്ളിയുടെ നീരു തിരുമ്മുക

ചിത്രത്തിൽ കാണിച്ചിട്ടുള്ള കൈപ്പത്തിയിലെ മർമ്മസ്ഥാനങ്ങളിൽ ദിവസം 2 നേരം മർദ്ദം കൊടുക്കുക. മുദ്രകൾ ഏതെങ്കിലും ഒന്നു 20 മിനിട്ട് ചെയ്യുക.

സ്ത്രീകളുടെ ആരോഗ്യം

മാസ മുറ സമയത്ത് ഉണ്ടാകുന്ന രക്ത പോക്ക് കാരണം ഉണ്ടാകുന്ന ക്ഷീണവും രക്ത കുറവും ഹെമോഗ്ലോബിന്‍ കുറവും കൂടാതെ ഗര്‍ഭാശയ ഭിത്തികള്‍ ക്കുണ്ടാകുന്ന ബലകുറവ് ,ഇരുമ്പ് സത്തു,സിങ്ക് കുറവ് , ചെമ്പു തുടങ്ങിയ ധാതുക്കളുടെ കുറവ് അനീമിയ ഇവകള്‍ പരിഹരിക്കുന്നതിന് ഒരു നാട്ടു വൈദ്യം .

മരുന്നുകള്‍ :

മാതള പഴം - 1
ചെമ്പരത്തി പൂ - 2 എണ്ണം
പഞ്ചസാര.

ചെയ്യണ്ട വിധം :

മാതളപഴ അല്ലികള്‍ ഉതിര്‍ത്തു അതിനോട് ചെമ്പരത്തി പൂ ചേര്‍ത്തു അരച്ച് വെക്കുക . അരച്ച്കിട്ടുന്ന ദ്രവ്യത്തിന്റെ അളവിന് നാലിരട്ടി അളവ് പഞ്ചസാര ഒരു പാത്രത്തില്‍ കുറച്ചു വെള്ളം ഒഴിച്ച് അതില്‍ ഇട്ടു പാവ് ആയി കാച്ചി (പാവ് നൂല്‍ പരുവം ആകുമ്പോള്‍ )അതില്‍ അരച്ച് വെച്ചിരിക്കുന്ന മാതള ചെമ്പരത്തി മിക്സ് ഒഴിച്ച് സിറപ്പ് ആക്കി സൂക്ഷിക്കുക . ഇതില്‍ നിന്നും രണ്ടു സ്പൂണ്‍ വീതം രാവിലെയും വൈകുന്നേരവും വെള്ളം ചേര്‍ത്തു സ്ത്രീകള്‍ കുടിക്കുന്നത് അവരുടെ ഗര്‍ഭാശയ ,മാസ മൂറ പ്രശ്നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം തരും .രക്ത കുറവും പരിഹരിക്കപ്പെടും .

അമിത കൊഴുപ്പ്

പലര്‍ക്കും കൊഴുപ്പ് അടിഞ്ഞുകൂടി ശരീരം വണ്ണം വെച്ച് ഉള്ളത് .ഇതിനെ അലിയിച്ചു കളയാന്‍ നമ്മുടെ അടുക്കളയില്‍ തന്നെ ഉള്ള ഒരു മരുന്ന് .

മരുന്നുകള്‍ :

മുതിര : 10ഗ്രാം 
കുടമ്പുളി : 10 ഗ്രാം 
കുരുമുളക് : അല്പം 
ഉപ്പു : ആവശ്യത്തിനു

ചെയ്യണ്ട വിധം :

മുതിരയും കുടമ്പുളിയും നല്ലവണ്ണം കഴുകി 200 മില്ലി വെള്ളത്തില്‍ തലേ ദിവസം വൈകിട്ട് കുതിര്‍ക്കുക . അടുത്ത ദിവസം രാവിലെ ആ വെള്ളത്തോടെ തന്നെ അടുപ്പില്‍ വെച്ച് നല്ലവണ്ണം തിളപ്പിച്ച്‌ അരിച്ചു എടുത്തു അതില്‍ കുരുമുളക് പൊടിച്ചതും ഉപ്പും ചേര്‍ത്തു ചെറു ചൂടോടെ രാവിലെ കുടിക്കുക . ശരീരത്തിലെ അനാവശ്യ കൊഴുപ്പുകള്‍ ക്രമേണ അലിഞ്ഞു പോകും.

മുഖസൗന്ദര്യം വര്‍ദ്ധിക്കാന്‍ ചില നാട്ടു മരുന്നുകള്‍...!!

 • മുഖത്തെ എണ്ണമയം ഇല്ലാതാക്കാന്‍, വാഴപഴം, തക്കാളി, തുടങ്ങിയ പഴങ്ങള്‍ കൊണ്ട് ഉണ്ടാക്കിയ മാസ്ക് ഇടുനത് നല്ലതാണ് .ഇവ കുഴമ്പാക്കി മുഖത്ത് പുരട്ടി, 20 മിനുട്ട് കഴിഞ്ഞു തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
 • മുഖത്തെ അമിതരോമങ്ങള്‍ കളയാന്‍, ചെറുപയര്പൊടി പാലില്‍ ചാലിച്ചു ,ചെറുനാരങ്ങ നീര് ചേര്ത്ത് മുഖത്ത് പുരട്ടുക .
 • ഒരു നല്ല നാടന്‍ ഫേസ് പായ്ക്ക് :-ഒരു ടീസ്പൂണ്‍ തേന്‍, ഒരു ടീസ്പൂണ്‍ കാരറ്റ് നീര്, അര ടീസ്പൂണ്‍ വെളുത്തുള്ളി നീര് ,ഒരു ഉരുളകിഴങ്ങ് വേവിച്ചു ഉടച്ചത് ,രണ്ടു നുള്ള് കസ്തൂരി മഞ്ഞള്‍ എന്നിവ പാലില്‍ മിശ്രിതമാക്കി , കുളിക്കുന്നതിനു അര മണികൂര്‍ മുമ്പ് മുഖത്ത് ഇടണം .
 • മുഖത്തെ ചുളിവുകള്‍ മാറ്റാന്‍ ,കടുകും , ശംഖു പുഷ്പത്തിന്റെ ഇലയും ചേര്ത്ത് അരച്ച്, പാലില്‍ ചലിച്ചു കുഴമ്പാക്കി രാത്രി കിടക്കുന്നതിനു മുമ്പ് മുഖത്ത് പുരട്ടി, രാവിലെ കഴുകി കളയുക. ഒന്നിട വിട്ട ദിവസങ്ങളില്‍ ചെയ്‌താല്‍ മതി .
 • മുഖ സൌന്ദര്യത്തിനു ,ഉലുവ, ഒലിവ് ഓയിലില്‍ അരച്ച് ചേര്ത്ത്, മുഖത്ത് പുരട്ടി പത്തു മിനുട്ട് കഴിഞ്ഞു കഴുകി കളയുക .
 • എണ്ണ മയമുള്ള മുഖത്തിനു, ഒരു കപ്പ്‌ വെള്ളരിക്കാ നീരില്‍, പകുതി ചെറുനാരങ്ങ പിഴിഞ്ഞ് ഫ്രീസെറില്‍ വക്കണം ,ദിവസം രണ്ടു മൂന്നു തവണ എങ്കിലും മുഖത്ത് പുരട്ടണം .
 • മുഖക്കുരു മാറാന്‍, കരിങ്ങാലി, രാമച്ചം, ജീരകം ഇവ ചേര്ത്ത് തിളപിച്ച വെള്ളത്തില്‍, ചെറുനാരങ്ങ പിഴിഞ്ഞ് ഒഴിച്ച് പഞ്ചസാര ചേര്ത്ത് , രാവിലെ കഴിക്കണം .രക്തശുദ്ധിയും ഉണ്ടാകും.
 • മുഖത്തെ ചുളിവുകള്‍ മാറാന്‍, ദിവസവും അല്പം ബദാം എണ്ണ കൊണ്ട് മുഖം അമര്ത്തി തിരുമ്മണം.
 • മുഖത്ത് ഷീണം തോനാതെ ഇരിക്കാന്‍ ,പതിവായി ആവി കൊണ്ട ശേഷം, മുഖത്ത് ക്ലെന്സിം ഗ് മില്ക്ക് കൊണ്ട് തുടക്കുക .
 • മുഖത്തെ എണ്ണ മായം ഇല്ലാതെ ആക്കാന്‍ ,മുല്ടാനി മിട്ടിയും, വേവിച്ച ഓട്സ് കലര്ത്തിത, മുഖത്ത് നന്നായി പുരട്ടുക, ആഴ്ചയില്‍ ഒരിക്കല്‍ ചെയ്‌താല്‍ മതി .
 • മുഖചര്മം മൃദുവാകാന്‍ ഇടയ്ക്കിടയ്ക്ക് തണുത്ത വെളളത്തില്‍ മുഖം കഴുകുക..
 • വെയില്‍ കൂടുതല്‍ കൊണ്ട് മുഖത്ത് ബ്രൌണ്‍ കുരുക്കള്‍ വരുന്നത് തടയാന്‍, രാത്രി ഉറങ്ങുന്നതിനു മുമ്പ് പാല്പാടയില്‍ ചെറുനാരങ്ങ നീര് ചേര്ത്ത് പുരട്ടുക.
 • മുഖത്തെ ഷീണം മാറാന്‍ രാമച്ചം ഇട്ടു വെള്ളം തിളപ്പിച്ചു, ആറിയ ശേഷം, ചെറുനാരങ്ങ നീര് ചേര്ത്ത് മുഖം കഴുകുക .
 • വെയില്‍ കൊണ്ട് മുഖം കരുവാളിക്കുന്നത് തടയാന്‍, അല്പം മുന്തിരി നീരും, നാരങ്ങ നീരും ചേര്ത്ത് മുഖത്ത് പുരട്ടി രാത്രി ഉറങ്ങുക, രാവിലെ കഴുകി കളയാം.
 • വെയിലില്‍ മുഖം കരുവാളിക്കുന്നതിനു, കറ്റാര്‍ വാഴയുടെ മാംസളഭാഗം പുരട്ടുക .

അമിത വണ്ണം

കാരണങ്ങള്‍ : കഴിക്കുന്ന ഭക്ഷണവും ശീലവും . ഭക്ഷണത്തിന്റെ ഇടവേളകളില്‍ കഴിക്കുന്ന സ്നാക്സ്, ഉപ്പേരി, കപ്പലണ്ടി, തുടങ്ങി ബേക്കറി സാധനങ്ങള്‍ . ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ മറ്റു വിഷയങ്ങളിലെ ശ്രദ്ധ. TV കണ്ടോണ്ടു ഭക്ഷണം കഴിക്കുക ,കമ്പ്യൂട്ടറില്‍ ജോലി ചെയ്തു കൊണ്ട് ഭക്ഷണം കഴിക്കുക ,ഫോണില്‍ സംസാരിക്കുക തുടങ്ങി പലതും . കാണുന്നത് എന്തോ അതിനനുസരിച്ച് മനസിലെ ചിന്ത എന്തോ അതിനനുസരിച്ച് രസങ്ങള്‍ ആമാശയത്തില്‍ ചുരക്കും വികാരം വരുമ്പോള്‍ ചുരക്കുന്ന രസം അല്ല വിശക്കുമ്പോള്‍ . ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം വായില്‍ ഇടാന്‍ മാത്രം തുറക്കുക .പല്ലുകള്‍ക്ക് അതിന്റെ ജോലി കൊടുക്കുക. വയര്‍ മിക്സിയോ ആട്ടു കല്ലോ അല്ല എന്നറിയുക . വായില്‍ ദഹനത്തിന്റെ മുഖ്യ പങ്കു നടക്കുന്നു .ഉമി നീര്‍ കലര്‍ന്നു വെള്ളം പോലെ ഭക്ഷണം കുടിക്കുക എന്ന് ആചാര്യന്മാര്‍. വിശക്കുമ്പോള്‍ ഭക്ഷണം കഴിക്കുക.

മരുന്നുകള്‍ :

ആര്യവേപ്പിന്‍ പൂ -20 പൂ 
ചെറു നാരങ്ങ നീര് - അര മുറി ചെറു നാരങ്ങയുടെത് 
തേന്‍ : നാരങ്ങാ നീരിനു സമം

ചെയ്യുന്ന വിധം :പൂവുകള്‍ അതിന്റെ തണ്ടില്‍ നിന്നും അടര്‍ത്തി എടുത്തു അതില്‍ ചെറു നാരങ്ങാ പിഴിഞ്ഞ് ഒഴിച്ച് തേന്‍ ചേര്‍ത്തു കലക്കി പൂവ് ചവച്ചു തിന്നുക നീര് കുടിക്കുക. മരുന്ന് കഴിച്ചതിനു ശേഷം ഉടനെ മറ്റൊന്നും കഴിക്കരുത്. ഇങ്ങനെ 48 ദിവസം ചെയ്യണം. ഇറച്ചി മീന്‍ മുട്ട പാല്‍ പാലുല്‍പ്പന്നങ്ങള്‍ ഒഴിവാക്കുക .ഭക്ഷണം നിയന്ത്രിക്കുക. നല്ലവണ്ണം വിയര്‍ക്കതക്ക സ്പീഡില്‍ നടക്കുക. വെള്ളം അമിതമായി കുടിക്കാതിരിക്കുക

നടുവേദന

നടുവേദനയ്‌ക്ക്‌ ചില ഔഷധക്കൂട്ടുകളിതാ..

വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യ അളവിലെടുത്ത്‌ ചൂടാക്കി വേദനയുള്ളിടത്തു തടവി പുരട്ടുക.

ആടലോടകത്തിലനീരില്‍ പച്ചെണ്ണ ചേര്‍ത്തു കഴിക്കുന്നത്‌ ശരീരവേദന ശമിപ്പിക്കും.
തൊട്ടാവാടി ഇടിച്ചു പിഴിഞ്ഞ നീരു തേന്‍ ചേര്‍ത്ത്‌ രാവിലെയും വൈകുന്നേരവും കഴിക്കുക.
തവിടു കിഴികെട്ടി നടുവിനു വയ്‌ക്കുന്നതും വേദന കുറയ്‌ക്കും.

കരിനൊച്ചിയില ഇടിച്ചു പിഴിഞ്ഞ നീര്‌ 25 മി ലീ അത്രയും ആവണക്കെണ്ണയും ചേര്‍ത്തു കാലത്തു കഴിച്ചാല്‍ നടുവേദനയ്‌ക്ക്‌ ഉടന്‍ ആശ്വാസം ലഭിക്കും.

നടുവേദന കുറയാന്‍ കവുങ്ങിന്റെ മൂക്കാത്ത ഇലയുടെ നീരില്‍ എണ്ണ ചേര്‍ത്തു പുരട്ടാം.
വേനപ്പച്ച സമൂലം പറിച്ചു തുണിയില്‍ നിരത്തണം. അതില്‍ കൈപ്പത്തി വലുപ്പമുള്ള കല്ല്‌ ചൂടാക്കിവച്ചു കിഴിയാക്കണം. വേദനയുള്ള ഭാഗത്തു കിഴി കുത്തുക. ഉഴിയുക. വേനപ്പച്ചയില്‍ നിന്നു പുറപ്പെടുന്ന എണ്ണപോലെയുള്ള ദ്രാവകം വേദനയകറ്റും.

ഇളംചൂടുള്ള പാലില്‍ മഞ്ഞള്‍പ്പൊടിയും ശര്‍ക്കരയും ചേര്‍ത്തു കഴിച്ചാല്‍ ശരീരവേദനയ്‌ക്കു കുറവുണ്ടാകും.

ഗര്‍ഭകാല ശുശ്രൂഷ മരുന്നുകള്‍ ...!!

A, ഒന്നാം മാസം കുറുന്തോട്ടി വേര് കൊണ്ടുള്ള പാല്‍ കഷായം..!!
B,രണ്ടാം മാസം തിരുതാളിയോ അല്ലെങ്കില്‍ പുഷ്കരമൂലമോ കൊണ്ടുള്ള പാല്‍ കഷായം..!!
C,മൂന്നാം മാസം ചെരുവഴുതന വേര് കൊണ്ടുള്ള പാല്‍ കഷായം..!!
D,നാലാം മാസത്തില്‍ ഓരിലവേര് കൊണ്ടുള്ള പാല്‍ കഷായം..!!
E,അഞ്ചാം മാസത്തില്‍ ചിറ്റമൃത് കൊണ്ടുള്ള പാല്‍ കഷായം..!!
F,ആറാം മാസത്തില്‍ പുത്തരിച്ചുണ്ട വേരിന്മേല്‍ തൊലി കൊണ്ടുള്ള പാല്‍ കഷായം..!!
G,ഏഴാം മാസത്തില്‍ യവം കൊണ്ടുള്ള പാല്‍ കഷായം..!! 
H,എട്ടാം മാസത്തില്‍ പെരുംകുരുമ്പ വേര് കൊണ്ടുള്ള പാല്‍ കഷായം..!!
I,ഒന്‍പതാം മാസത്തില്‍ ശതാവരി കിഴങ്ങ്,കുറുന്തോട്ടി വേര് , ജീരകം, ചുക്ക് എന്നിവ കൊണ്ടുള്ള പാല്‍ കഷായം..!!

പാല്‍കഷായ നിര്‍മ്മാണ വിധി...

24 gms മരുന്ന് കഴുകി ചതച്ചു ഒരു തുണിയില്‍ കിഴിക്കെട്ടി ഉരി ശുദ്ധമായ പശുവിന്‍ പാലും (150 ml) രണ്ടു നാഴി വെള്ളവും (600 ml) ചേര്‍ത്ത് കിഴി അതിലിട്ട് കുറുക്കി പാലിന്റെ അളവാക്കുക..അതിനു ശേഷം കിഴി പിഴിഞ്ഞ് കളഞ്ഞു അല്പം പഞ്ചസാര ചേര്‍ത്ത് രാത്രി ഭക്ഷണ ശേഷം സേവിക്കുക..

പ്രസവത്തിനു ശേഷം കഴിക്കേണ്ട മരുന്നുകള്‍..!!

ആദ്യത്തെ ഒരാഴ്ച ...

ഇന്ദുകാന്തം കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ടീസ്പൂണ്‍
പഞ്ചകോലം ചൂര്ണവും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..

അടുത്ത രണ്ടാഴ്ച...
ധാന്വന്തരം കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ധാന്വന്തരം
ഗുളികയും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..

അടുത്ത രണ്ടാഴ്ച...
മര്മ്മ കഷായം 15 ML+ 45 ML തിളപ്പിച്ചാറിയ വെള്ളവും 1 ധാന്വന്തരം
ഗുളികയും ചേര്ത്ത് കാലത്ത് വെറും വയറ്റിലും അപ്രകാരം എടുത്തു വൈകീട്ടും കഴിക്കുക..

കൂടാതെ ആദ്യത്തെ ആഴ്ച മുതല്‍..... 
ദശമൂലാരിഷ്ടവും ജീരകാരിഷ്ടവും സമം ചേര്ത്ത് 30 ML വീതം രണ്ടു നേരവും ഭക്ഷണ ശേഷം കഴിക്കുക..
ധാന്വന്തരം തൈലം ദേഹത്ത് തേച്ച് ഒരു മണിക്കൂര്‍ നേരം കഴിഞ്ഞതിനു ശേഷം പഴുക്ക പ്ലാവില ഇല, ആവണക്കില മുതലായവ ഇട്ടു തിളപ്പിച്ചാറിയ വെള്ളത്തില്‍ കുളിക്കുക..
സിസേറിയന്‍ ആണെങ്കില്‍ സ്റ്റിച് ഉണങ്ങിയത്തിനു ശേഷം മാത്രം തൈലം തേച്ച് കുളിക്കുക..
അഞ്ചു ആഴ്ചത്തെ കഷായ സേവക്കു ശേഷം 
വിദാര്യാദി ലേഹ്യം 10 GMS കാലത്ത് ഭക്ഷണ ശേഷം കഴിക്കുക..
പഞ്ചജീരക ഗുഡം 10 GMS രാത്രി ഭക്ഷണ ശേഷം കഴിക്കുക

പുഴുക്കടി

പലര്‍ക്കും ഉണ്ടാകുന്ന ഒരസുഖം പുഴുക്കടി .ശുദ്ധമല്ലാത്ത toiletകളിലെ ഉപയോഗം ,വൃത്തി ഹീനമായ താമസ സ്ഥലങ്ങള്‍ എന്ന് വേണ്ട പലരും ഈ അസുഖത്താല്‍ കഷട്പ്പെടുന്നു. എന്ത് മരുന്ന് തേച്ചാലും താല്‍കാലിക ശമനം . ഒരു പാരമ്പര്യ മരുന്ന

കുപ്പ മേനി ഇല :
ആര്യവേപ്പില
കറിവേപ്പില 
കല്ലുപ്പ് -അര സ്പൂണ്‍ 
അരി കാടി അല്ലെങ്കില്‍ കഞ്ഞി വെള്ളം : ആവശ്യത്തിനു

ഇലകള്‍ സമം എടുത്തു അരച്ച് അരി കാടി അല്ലെങ്കില്‍ കഞ്ഞി വെള്ളത്തില്‍ കലക്കി രാവിലെയും വൈകുന്നേരവും ബാധിച്ച ഭാഗത്ത് പുരട്ടുക . ഒരാഴ്ച തുടര്‍ച്ചയായി പുരട്ടണം . അതിലുള്ള കൃമികള്‍ നശിച്ചു പൂര്‍ണ സുഖം ഉണ്ടാകും

അകാലനര ഒഴിവാക്കാന്‍ ചില നാട്ടുമരുന്നുകള്‍...!!

 • ശുദ്ധമായ നാടന്‍ കറിവേപ്പില ധാരാളം ചേര്ത്ത് ശുദ്ധമായ വെളിച്ചെണ്ണയില്‍ കാച്ചി പതിവായി തലയില്‍ തേക്കുക..
 • നെല്ലിക്കയിട്ടു തിളപ്പിച്ചാറിയ വെള്ളം കൊണ്ടു പതിവായി തല കഴുകുക...
 • മൈലാഞ്ചിയിലയരച്ചു തണലില്‍ ഉണക്കിയെടുത്തശേഷം ശുദ്ധമായ വെളിച്ചെണ്ണയില്‍ ചാലിച്ചു പുരട്ടുക...
 • കറിവേപ്പില അരച്ച് ചേര്ത്ത മോര് തലയില്‍ അര മണിക്കൂര്‍ തേച്ചു പിടിപ്പിച്ചു അതിനു ശേഷം കഴുകി കളയുക.. (മൂന്നു ദിവസത്തില്‍ ഒരിക്കല്‍)
 • നീലയമരിയില നീര്,കീഴാര്‍നെല്ലി നീര് ഇവയില്‍ ഏതെങ്കിലും ഒന്ന് തലയില്‍ പുരട്ടി അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കഴുകി കളയുക..
 • ത്രിഫല ചൂര്ണം പതിവായി കഴിക്കുക..
 • ബദാം എണ്ണയും ശുദ്ധമായ വെളിച്ചെണ്ണയും സമം ചേര്ത്ത് ഇളം ചൂടോടെ തലയില്‍ തിരുമ്മിപിടിപ്പിക്കുക..
 • ചെറുപയര്‍ പൊടിച്ചു പതിവായി തലയില്‍ തേക്കുക..
 • കറിവേപ്പിന്‍ തൊലി,നെല്ലിക്ക,മൈലാഞ്ചി,കയ്യോന്നി,കറ്റാര്‍ വാഴ എന്നിവ ചേര്ത്തുാ അരച്ച് തലമുടിയില്‍ പുരട്ടി ഒരു മണിക്കൂറിനു ശേഷം കുളിക്കുക.
 • ത്രിഫല,അമരിയില,ഇരുമ്പു പൊടി,കയ്യോന്നി എന്നിവ സമം എടുത്തു അരച്ച് ആട്ടിന്‍ മൂത്രത്തില്‍ കലക്കി തലയില്‍ തേച്ചാല്‍ തലമുടിക്ക് നല്ല കറുപ്പ് നിറം കിട്ടും..
 • 10 ഗ്രാം കടലപൊടി വെള്ളത്തില്‍ കുഴച്ചു കുളിക്കുന്നതിനു മുന്പ് തലയില്‍ തേയ്ക്കുക..അര മണിക്കൂര്‍ കഴിഞ്ഞു പിന്നീട് കുളിക്കുക..
 • ചെറുനാരങ്ങ നീര് തലയില്‍ തേച്ചു അര മണിക്കൂര്‍ കഴിഞ്ഞതിനു ശേഷം കുളിക്കുക...
 • വെള്ളില ഒരു പിടി പറിച്ചെടുത്തു അരച്ച് താളിയാക്കി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറവും ആരോഗ്യവും കിട്ടും...
 • ഒരു സവാള ഇടിച്ചു പിഴിഞ്ഞ നീരില്‍ വേവിച്ചെടുത്ത രണ്ടു നാടന്‍ കോഴിമുട്ട കുഴച്ചെടുക്കുക..ഇതില്‍ രണ്ടു ടീസ്പൂണ്‍ ചെറുതേനും ചേര്ത്തിളക്കി കാലത്ത് കഴിക്കുക..
 • ഒരു പിടി എള്ളില നന്നായി അരച്ച് വെള്ളത്തില്‍ കുഴച്ചു കുളിക്കുമ്പോള്‍ താളിയായി ഉപയോഗിച്ചാല്‍ മുടിക്ക് നല്ല കറുപ്പ് നിറം കിട്ടും...

നിത്യജീവിതത്തില്‍ പിടിപെടാറുള്ള രോഗങ്ങള്‍ തടയുവാന്‍ ഇതാ ചില ഒറ്റമൂലികള്‍

നിത്യജീവിതത്തില്‍ പലരോഗങ്ങളും നമ്മേ പിടിപെടാറുണ്ട്. അവ തടയുവാന്‍ ചില പൊടികൈകളുമുണ്ട്. ഇന്ന് നാം രോഗം തടയുവാനായി ഇംഗ്ലീഷ് മരുന്നുകള്‍ ധാരാളം കഴിക്കുന്നു. എന്നാല്‍ പ്രകൃതിദത്തമായ പലതിനെയും ഉപേക്ഷിച്ചാണ് ചെറിയരോഗങ്ങള്‍ക്ക് പോലും ഇംഗ്ലീഷ്മരുന്നുകളെ ആശ്രയിക്കുന്നത്. ഈ മരുന്നുകള്‍  ശരീരാവയവങ്ങളെ പ്രതികൂലമായി ബാധിക്കുന്നു. പ്രകൃതി കനിഞ്ഞ നല്‍കിയ വിഭവങ്ങള്‍ക്ക് തന്നെ പല രോഗങ്ങളെയും അകറ്റി നിര്‍ത്താന്‍ കഴിയും. അത്തരം ചില പൊടിക്കൈകളാണ് ചുവടെ ചേര്‍ക്കുന്നത്.

 • പനി : ചുക്കും മല്ലിയുമിട്ടു തിളപ്പിച്ച വെള്ളം കുടിക്കുക. തുളസി പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക.
 • ജലദോഷം : ചെറുനാരങ്ങാനീരില്‍ തേന്‍ചേര്‍ത്തു കഴിക്കുക. അല്പം മഞ്ഞള്‍പൊടി വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ച് ആവി കൊള്ളുക. ജലദോഷത്തെ തുടര്‍ന്നുള്ള തലയുടെ ഭാരം കുറയും.
 • തൊണ്ടവേദന : ഗ്രാമ്പു ,ഏലത്തരി, എന്നിവയില്‍ ഏതെങ്കിലും വായിലിട്ടു ചവച്ചുതുപ്പുക. കല്‍ക്കണ്ടവും ചുക്കും ജീരകവും ഒന്നിച്ചു പൊടിച്ചു ഇടവിട്ടു കഴിക്കുക. പപ്പായയുടെ കറ തൊണ്ടയില്‍ പുരട്ടുക. തേയില ഇട്ടു തിളപ്പിച്ച വെള്ളം തൊണ്ടയില്‍ കൊള്ളുക.
 • ചുമ : തേനും നെയ്യും കുരുമുളക് പൊടിച്ചതും ചേര്‍ത്ത് കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. ആടലോടകം ശര്‍ക്കരയോ കുരുമുളകോ ചേര്‍ത്ത് കഷായം വെച്ചു കുടിക്കുക. ഇഞ്ചിയും ചെറിയഉള്ളിയും ഇടിച്ചു നീരെടുത്ത് കഴിക്കുക.ശ്വാസം മുട്ടലിനും ഇതു നല്ലതാണ്. ഉലുവാ കഷായം വെച്ചു കഴിക്കുക.
 • തലവേദന : കടുക് അരച്ചു നെറ്റിയില്‍ പുരട്ടുക. ചുവന്നുള്ളിയും, കല്ലുപ്പും അരച്ചു നെറ്റിയില്‍ പുരട്ടുക. നാരങ്ങാ മുറിച്ചു നെറ്റിയില്‍ ഉരസ്സുന്നത് നല്ലതാണ്.
 • കഫം : കഫമിളക്കുവാന്‍ ഓരോ ടീസ്പൂണ്‍ നാരങ്ങാനീരും തേനും ചൂടുവെള്ളത്തില്‍ ചേര്‍ത്ത് കഴിക്കുക. അയമോദകം പഞ്ചസാര ചേര്‍ത്ത് പൊടിച്ചു കഴിക്കുക. നാരങ്ങാവെള്ളം തേനില്‍ ചേര്‍ത്തു കഴിക്കുക.
 • സന്ധിവേദന : വെളിച്ചെണ്ണയും നാരങ്ങാനീരും തുല്യഅളവിലെടുത്തു ചൂടാക്കിവേദനയുള്ളിടത്തു പുരട്ടി തടവിയാല്‍ സന്ധിവേദന അകറ്റാം. തൊട്ടാവാടി ഇടിച്ച് പിഴിഞ്ഞ നീര് തേന്‍ ചേര്‍ത്തു രാവിലേയും വൈകുന്നേരവും കഴിക്കുക.
 • രക്തസമ്മര്‍ദ്ധം : തണ്ണിമത്തന്‍ വിത്ത് ഉണക്കിപൊടിച്ചു നിത്യവും കഴിക്കുക. മുരിങ്ങയില നിത്യവും കഴിക്കുക. ജീരകം, വെളുത്തുള്ളി, ഉലുവാ,എന്നിവ വറുത്തു  അതിട്ട് വെള്ളം തിളപ്പിച്ച് നിത്യവും കുടിക്കുക. മുരിങ്ങയിലയും വെളുത്തുള്ളിയും കൂടി ചതച്ചിട്ട്പാല്കാച്ചി ദിവസവുംഅത്താഴത്തിനു ശേഷം കുടിക്കുക.
 • അപസ്മാരം : വയമ്പ് പാടിച്ചതും തേനും ബ്രെഹ്മിനീരില്‍ ചേര്‍ത്ത് കഴിക്കുക.
 • മൂത്രതടസ്സം : ശതാവരിക്കിഴങ്ങിന്റെ നീര് കുടിക്കുക.
 • മൂതാശയത്തില്‍ കല്ല് : ഒരു ഗ്ലാസ്സ് വാഴപ്പിണ്ടി നീര് നിത്യവും കുടിക്കുക ( പാളയന്‍കോടന് വാഴയുടെതാണ് ഉത്തമം).
 • പ്രമേഹം : പച്ചനെല്ലിക്ക ഇടിച്ച് പിഴിഞ്ഞ നീരില്‍ മഞ്ഞള്‍പൊടിയും ചേര്‍ത്തു കഴിക്കുക. തൊട്ടാവാടിനീരില്‍ പാല്‍ ചേര്‍ത്തു കഴിക്കുക. ബ്രെഹ്മി ഉണക്കിപോടിച്ചുഓരോ സ്പൂണ്‍ പാലില്‍ ചേര്‍ത്തു കഴിക്കുക.
 • മഞ്ഞപ്പിത്തം : കീഴാര്‍നെല്ലിഅരച്ചു പാലിലോ ഇളനീരിലോ അതിരാവിലെ കഴിക്കുക. പൂവാന്‍കുരുന്തിലയും ജീരകവും ചേര്‍ത്തു പാലില് കലര്‍ത്തി കഴിക്കുക. തേനില്‍ മുള്ളങ്കി നീര് ചേര്‍ത്ത് കഴിക്കുക.
 • വയറുകടി : ഉലുവാ ഒരുഗ്രാം വറുത്തുപൊടിച്ചു ചൂടുവെള്ളത്തില്‍ കലക്കി ഒന്നോ, രണ്ടോ മണിക്കൂര്‍ ഇടവിട്ട് കുടിക്കുക . വയറുകടിക്ക് ആശ്വാസം ലഭിക്കും.
 • ഗ്യാസ്ട്രബിള്‍ : വെളുത്തുള്ളി ചുട്ടുതിന്നുന്നത് നല്ലതാണ്. ഇഞ്ചി ചതച്ചിട്ട് ചായ കുടിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി ചതച്ചിട്ട് കാച്ചിയ പാല്‍ രാത്രി കിടക്കുന്നതിനു മുന്‍പ് കുടിക്കുക. കരിങ്ങാലി ക്കാതല്‍ ചതച്ചിട്ട് തിളപ്പിച്ചവെള്ളം ഭക്ഷണശേഷം പതിവായി കുടിക്കുക.
 • ഇക്കിള് : വായില്‍ വെള്ളം നിറച്ചു അല്പ്പസമയം മൂക്കടച്ചു പിടിക്കുക.  ചൂടുവെള്ളത്തില്‍ ഇന്തുപ്പ് ഇട്ട് കഴിക്കുക. ചുക്ക് അരച്ച് തേനില്‍ കഴിക്കുക.
 • വിരശല്യം : പപ്പായ തൊലികളഞ്ഞു കറയോടെ അല്പം വെള്ളത്തില്‍തിളപ്പിച്ച് ആ വെള്ളം കുടിക്കുക. പപ്പായക്കുരു തേനില്‍ചേര്‍ത്ത്കഴിച്ചാല്‍ വിര ശല്യം കുറയും.
 • നാക്കിലെപൂപ്പല് : ഉണക്കമുന്തിരി കുതിര്‍ത്തുപിഴിഞ്ഞ് നാക്കില്‍ പുരട്ടുക.
 • തലമുടി പിളരുന്നതിന് : മുടിയില്‍ നാരങ്ങാനീര് പുരട്ടുക.
 • മുടികൊഴിച്ചില്‍, താരന്‍, അകാലനര : ചെമ്പരത്തിപൂവും മൈലാഞ്ചിയും ചേര്‍ത്ത് എണ്ണ കാച്ചി തലയില്‍ പുരട്ടുക. വെളിച്ചെണ്ണ നാരങ്ങാനീരുമായി സമം ചേര്‍ത്ത് പുരട്ടുന്നത് മുടി കൊഴിച്ചില്‍ തടയാന്‍  ഒരു പരിധി വരെ സഹായിക്കും.

കാരറ്റിന്‍റെ ഔഷധ ഗുണങ്ങള്‍..

കുട്ടികൾക്കും പ്രായം ചെന്നവർക്കും ശരീരവളർച്ചയ്ക്കും ബുദ്ധിവികാസത്തിനും കാരറ്റ് നല്ലതാണ്. നിത്യവും കഴിച്ചാൽ പല അസുഖങ്ങളും ഒഴിവാക്കാൻ കഴിയും. ഇതിൽ അയൺ, സൾഫർ എന്നിവ ഉള്ളതിനാൽ രക്തക്കുറവിനും വളരെ ഫലപ്രദമാണ്.

 • കാരറ്റ് ഹൃദ്രോഗത്തിന് വളരെ നല്ലതാണ്....
 • മൂത്രമൊഴിക്കുമ്പോള്‍ ചുട്ടു നീറ്റലുണ്ടാകുന്നവർ ഇതിന്‍റെ നീരോ സൂപ്പോ കഴിച്ചാൽ മതിയാകും.
 • കാരറ്റിന്‍റെ നീര് നാല് ഔൺസ് ദിവസവും കാലത്തു കഴിച്ചാൽ ഹൈപ്പർ അസിസിറ്റി എന്ന രോഗം മാറും...
 • കാരറ്റ് വേവിച്ചുകഴിച്ചാൽ ലിവർ, സംബന്ധമായ പ്രശ്നങ്ങൾ, മഞ്ഞപ്പിത്തം, മൂത്രസംബന്ധമായ അസുഖങ്ങൾ എന്നിവയും മാറിക്കിട്ടും.
 • കാരറ്റ് 15 മുതൽ 20 ദിവസംവരെ തുടർച്ചയായി കഴിച്ചാൽ ചൊറി ചിരങ്ങ്, തേമൽ, ചൊറിച്ചിൽ മുതലായ ത്വക്ക് രോഗങ്ങൾ മാറും...
 • ക്ഷയരോഗത്തിന് കാരറ്റ് സൂപ്പ് വളരെ നല്ലതാണ്..
 • കാരറ്റും തക്കാളിയും കാബേജും കൂടി സൂപ്പ് വെച്ച് കഴിച്ചാൽ വിറ്റാമിൻ എ യുടെ കുറവുകൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങൾ മാറിക്കിട്ടും.
 • കാരറ്റിനു കുടലിലുള്ള മലിനവസ്തുക്കളേയും വിരയേയും പുറത്തുകളഞ്ഞ് വിശപ്പുണ്ടാക്കുന്നതിന് പ്രത്യേക കഴിവുണ്ട്..
 • അതികഠിനമായ തലവേദന,കണ്ണിനും ചെവിക്കുമുണ്ടാകുന്ന അസുഖങ്ങൾ എന്നിവ മാറുന്നതിനും കാരറ്റ് വളരെ നല്ലതാണ്. കാരറ്റ് പച്ചയായി കഴിക്കുന്നതാണുത്തമം. വേവിച്ചാൽ ചില വിറ്റാമിനുകൾ നഷ്ടപ്പെടും.

എന്നെന്നും യുവത്വം കാത്തു സൂക്ഷിക്കാന്‍ പത്തു മാര്‍ഗ്ഗങ്ങള്‍

യുവത്വവും ആരോഗ്യവും നിലനിര്‍ത്തുക എന്നത് ഏതൊരാളുടെയും സ്വപനമാണ്. എന്നാല്‍ ആധുനിക ജീവിത രീതികളും, ഭക്ഷണ ക്രമങ്ങളും, വ്യായാമകുറവും, ടെന്‍ഷനും എല്ലാം നമ്മുടെ ആരോഗ്യത്തെ വളരെ പ്രതികൂലമായി ബാധിക്കുന്ന ഘടകങ്ങളാണ്. അല്പം ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നിങ്ങളുടെ ആരോഗ്യവും, യുവത്വവും, ചുറുചുറുക്കും എക്കാലത്തും നിലനിര്‍ത്താന്‍ സാധിക്കും. അതിനു ശ്രദ്ധിക്കേണ്ട 10 വഴികള്‍ ഇതാ…

 • വെള്ളം ധാരാളം കുടിക്കുക: ഇത് തൊലിയില്‍ ജലാംശത്തെ നിലനിര്‍ത്തി ശരീരത്തില്‍ ചുളിവുകള്‍ വരാതെ സഹായിക്കും. എട്ട് മുതല്‍ പത്ത് വരെ ഗ്ലാസ് വെള്ളമെങ്കിലും ദിവസം കുടിച്ചിരിക്കണം. ഇതില്‍ ഏറ്റവും അനുയോജ്യമായത് പച്ചവെള്ളം ആണ്. കോള, ചായ, കോഫീ, മദ്യം എന്നിവ നമ്മുടെ ശരീരത്തിന്റെ ആരോഗ്യം നശിപ്പിക്കുമ്പോള്‍, പച്ചവെള്ളം നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കും എന്ന് തിരിച്ചറിയുക.
 • പ്രകൃതിക്കനുയോജ്യമായ ഭക്ഷണം: പഴങ്ങള്‍, പച്ചക്കറികള്‍, എന്നിവ ധാരാളം നിങ്ങളുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വേവിക്കാതെ കഴിക്കാന്‍ കഴിയുന്ന എല്ലാം ആ രീതിയില്‍ തന്നെ കഴിക്കുക. ഇത് നിങ്ങളുടെ ആകെ ഭക്ഷണത്തിന്റെ 50% എങ്കിലും ആകുന്ന രീതിയില്‍ നിങ്ങളുടെ ഭക്ഷണ രീതികള്‍ ക്രമീകരിക്കുക.
 • പ്രോട്ടീന്‍ സമൃദ്ധമായ ആഹാരം ശീലമാക്കുക: ശരീരത്തിന്റെ നിര്‍മ്മാണ പ്രക്രിയയില്‍ പ്രോട്ടീനുകള്‍ക്ക് വലിയ പങ്ക് ഉണ്ട്. അതിനാല്‍ ഭക്ഷണത്തില്‍ പ്രോട്ടീനിന്റെ അളവ് ഉറപ്പു വരുത്തുക. ഇത് ആരോഗ്യമുള്ള ചര്‍മ്മത്തിനും മറ്റ് ശരീര കലകള്‍ക്കും സഹായകരമാണ്.
 • യോഗ പരിശീലിക്കുക: നമ്മുടെ ആരോഗ്യത്തിന്റെ ഏറ്റവും വലിയ പ്രതികൂല ഘടകം വ്യായാമത്തിന്റെ കുറവാണ്. യോഗയിലെ ചലനങ്ങള്‍ ശാരീരികവും മാനസികവുമായി നമുക്ക് ഏറെ ഗുണം ചെയ്യുന്നതാണ്. ഇവ മസ്സിലുകള്‍ക്ക് ഉണര്‍വ്വും, രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ധ്യാനവും മനസിന് ഉണര്‍വേകാന്‍ നല്ലതാണ്. അല്പസമയം നടക്കുന്നതും ആരോഗ്യത്തിന് നല്ലതാണ്.
 • നല്ല ഉറക്കം ഉറപ്പുവരുത്തുക: നല്ല ഉറക്കവും നിങ്ങളുടെ ആരോഗ്യവും തമ്മില്‍ നല്ല ബന്ധമുണ്ട്. ആവശ്യത്തിന് ഉറക്കം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തെയും, തൊലിയെയും, മാനസികനിലയെയും ബാധിക്കും. നേരത്തെ കിടന്ന് നേരത്തെ എഴുന്നേല്‍ക്കുന്നത് ആരോഗ്യകരമായ ഒരു ശീലമാണ്.
 • പുഞ്ചിരി ശീലമാക്കുക: വിശ്വസിച്ചാലും ഇല്ലെങ്കിലും പുഞ്ചിരി നിങ്ങളുടെ യുവത്വം കാത്ത് സൂക്ഷിക്കുന്നതില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. ഇത് രക്ത സമ്മര്‍ദ്ദം കുറക്കുന്നു. നിങ്ങളുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുകയും, ആയുര്‍ദൈര്‍ഘ്യം കൂട്ടുകയും ചെയ്യും.
 • ശരീരം വൃത്തിയായി സൂക്ഷിക്കുക: നിങ്ങളുടെ കൈകാലുകള്‍, മറ്റ് വിയര്‍ക്കാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ എന്നിവ വൃത്തിയായി സൂക്ഷിക്കുക. ഇത് നിങ്ങളുടെ മനസിന് ഉണര്‍വ്വും, ത്വക്കിന് യുവത്വവും നല്‍കുന്നു.
 • കൃത്രിമാഹാരങ്ങല്‍ ഒഴിവാക്കുക: പഞ്ചസാര, മൈദ, കൃത്രിമ പാനീയങ്ങള്‍ എന്നിവ ശരീരത്തിന് ഗുണകരമല്ല എന്ന സത്യം തിരിച്ചറിയുക. ഫാസ്റ്റ്ഫുഡ് ശീലമാക്കുന്നത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ നിരവധി രോഗങ്ങള്‍ക്കും, പൊണ്ണത്തടിക്കും കാരണമാകും.
 • നല്ല ചിന്ത: ഹൃദയശുദ്ധി യുവത്വത്തെ നിലനിര്‍ത്തും. നല്ല ചിന്തകള്‍ ശരീരത്തിലെ രക്തസമ്മര്‍ദ്ദം കുറക്കുന്നു നിങ്ങളുടെ മാനസികാരോഗ്യം നിലനിര്‍ത്തുന്നു. ആരോഗ്യമുള്ള മനസാണ് ആരോഗ്യമുള്ള ശരീരത്തിന്റെ കാതല്‍.
 • വെജിറ്റേറിയന്‍ ശീലമാക്കുക: മാംസഭുക്കുകളെ അപേക്ഷിച്ച് സസ്യാഹാരികളാണ് രോഗപ്രതിരോധ ശേഷിയുടെ കാര്യത്തില്‍ മുന്നില്‍. ക്യാന്‍സര്‍ പോലുള്ള പല രോഗങ്ങളുടെ എണ്ണത്തിലും മാംസഭുക്കുകള്‍ക്കാണ് ഇവ വരാന്‍ സാധ്യത കൂടുതല്‍ എന്ന് പഠനങ്ങള്‍ പറയു

വൃക്കകള്‍ എങ്ങനെ സംരക്ഷിക്കാം....???

അതി സങ്കീര്ണ്ണമായ നിരവധി ധര്മ്മങ്ങള്‍ ശരീരത്തില്‍ നിര്‍വഹിക്കുന്ന ആന്തരാവയവമാണ് വൃക്കകള്‍. നട്ടെല്ലിനിരുവശത്തുമായി പയറുമണിയുടെ ആകൃതിയിലാണ് വൃക്കകള്‍ കാണപ്പെടുന്നത്. ഏകദേശം 140 ഗ്രാം ഭാരമുണ്ടാകും ഓരോ വൃക്കകള്ക്കും...

സൂക്ഷ്മരക്തക്കുഴലുകളുടെ ഒരു കൂട്ടമാണ് വൃക്കകള്‍ എന്നു പറയാം. രക്തത്തിലെ മാലിന്യങ്ങളെ നിരന്തരം വേര്തിരിച്ചെടുത്ത് ശുദ്ധീകരിക്കുന്നതാണ് വൃക്കകളുടെ പ്രധാന ധര്മ്മം . ഒപ്പം ആവശ്യമുള്ള വെള്ളവും ലവണങ്ങളും ആഗീരണം ചെയ്യുകയും അനാവശ്യമായവയെ മൂത്രമായി പുറന്തള്ളുകയും ചെയ്യും. രക്തം വൃക്കകളിലെ സൂക്ഷ്മ രക്തക്കുഴലുകളിലൂടെ കടന്നുപോകുമ്പോഴാണ് അരിച്ചെടുക്കല്‍ പ്രക്രിയ നടക്കുന്നത്.

ശരീരത്തിലെ ജലാംശത്തിന്‍െറ അളവ് ക്രമീകരിക്കുന്നതും വൃക്കകളാണ്. കുടിക്കുന്ന വെള്ളത്തിന്‍െറ അളവിനനുസരിച്ച് മൂത്രം നേര്പ്പിക്കാനും കട്ടി കൂട്ടാനും വൃക്കകള്ക്കാകും. ശരീരത്തിലെ ലവണങ്ങളുടെ അളവ് ക്രമീകരിക്കുന്നതിലും വൃക്കകള്‍ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ആഹാരത്തിലെ മത്സ്യത്തിന്‍െറ രാസപ്രവര്ത്തപനങ്ങള്‍ മൂലമുണ്ടാകുന്ന യൂറിയ, ക്രിയറ്റിനിന്‍ തുടങ്ങിയവയെ ശരീരത്തില്നി‍ന്ന് നീക്കം ചെയ്യുന്നതും വൃക്കകളാണ്. അമ്ള-ക്ഷാരങ്ങളുടെ അളവ് ക്രമീകരിക്കുന്നതും വൃക്കകളുടെ ജോലിയാണ്.

രക്ത സമ്മര്ദം നിയന്ത്രിക്കുന്നതിനാവശ്യമായ ഹോര്മോണുകള്‍, ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനും വളര്ച്ച്ക്കും ആവശ്യമുള്ള ഹോര്മോണുകള്‍ തുടങ്ങിയവയുടെ ഉല്പാദനത്തിനും വൃക്കകള്‍ കൂടിയേ തീരൂ. എല്ലിന്‍െറയും പല്ലിന്‍െറയും വളര്ച്ചുക്ക് ആവശ്യമായ വിറ്റാമിന്‍ ഡി വൃക്കയില്‍ വെച്ചാണ് കാര്യക്ഷമമാകുന്നത്.

വൃക്കരോഗങ്ങള്‍ സങ്കീര്ണ്ണമമാകുന്നതെങ്ങനെ...?

ചെറിയ പ്രശ്നങ്ങളും പ്രയാസങ്ങളും വൃക്കകള്‍ കാര്യമാക്കാറില്ല. തകരാറുകള്‍ പരിഹരിക്കാന്‍ വൃക്കകള്‍ കഠിന ശ്രമം നടത്തും. അതിനാല്‍ തുടക്കത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ കാണാറില്ല. വൃക്കകളുടെ പ്രവര്ത്ത നം 30 ശതമാനം മാത്രമുള്ളപ്പോള്‍ പോലും ബാഹ്യമായ ലക്ഷണങ്ങള്‍ കാണണമെന്നില്ല. വൃക്കകളുടെ പ്രവര്ത്ത നക്ഷമത വീണ്ടും കുറയുമ്പോള്‍ ആണ് പ്രത്യക്ഷമായ രോഗ ലക്ഷണങ്ങള്‍ ഉണ്ടാകുന്നത്. ഇത്തരം അവസ്ഥയെ വൃക്ക പരാജയം എന്ന് പറയുന്നു. പ്രധാനമായും രണ്ട് തരത്തില്‍ വൃക്ക പരാജയം ഉണ്ടാകാം...പെട്ടെന്നുണ്ടാകുന്ന വൃക്ക പരാജയം...

സ്ഥായിയായ വൃക്ക പരാജയം...

പെട്ടെന്നുണ്ടാകുന്ന വൃക്ക പരാജയം...

ഡെങ്കിപ്പനി, എലിപ്പനി, മലമ്പനി, വൃക്കയിലുണ്ടാകുന്ന അണുബാധ, പാമ്പുകടി, തേനീച്ചക്കുത്ത്, വിഷമദ്യം തുടങ്ങിയ കാരണങ്ങളാല്‍ വൃക്കകളുടെ പ്രവര്ത്തകനക്ഷമത പൊടുന്നനെ കുറയുന്ന അവസ്ഥയാണിത്.
സ്ഥായിയായ പരാജയം
അമിത രക്ത സമ്മര്ദം, അനിയന്ത്രിതമായ പ്രമേഹം, കൊളസ്ട്രോള്‍, മദ്യപാനം, മാംസാഹാരത്തിന്‍െറ അമിതോപയോഗം, ചിലയിനം മരുന്നുകളുടെ തുടര്ച്ചയായ ഉപയോഗം തുടങ്ങിയ ഘടകങ്ങളാല്‍ കാലക്രമേണ വൃക്കകള്‍ പ്രവര്ത്ത്നയോഗ്യമല്ലാതെ ആയിത്തീരുന്ന അവസ്ഥയാണ് സ്ഥായിയായ വൃക്കപരാജയം.

 • ജനിതകപരമായ പ്രശ്നങ്ങള്‍ ഉള്ളവര്‍
 • വൃക്കകളിലെ മുഴകള്‍
 • വലുപ്പമേറിയ ഗര്ഭാശയ മുഴകള്‍
 • പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വളര്ച്ചമൂലം ഉണ്ടാകുന്ന വൃക്കകളിലെ പ്രവര്ത്തന തടസ്സങ്ങള്‍.
 • കുട്ടികളിലെ തുടര്ച്ചയായ കരപ്പന്‍
 • തുടര്ച്ചയായ അണുബാധകള്‍

ഇവ വൃക്കകളുടെ പ്രവര്ത്തയനത്തെ തടസ്സപ്പെടുത്തി വൃക്ക പരാജയത്തിനിടയാക്കുമെന്നതിനാല്‍ പ്രത്യേക ശ്രദ്ധയോടെ കാണേണ്ടതാണ്.
പ്രാരംഭലക്ഷണങ്ങള്‍

ശരീരത്തിലെ ജലാംശം നമ്മുടെ ആവശ്യമനുസരിച്ച് ക്രമപ്പെടുത്താനുള്ള വൃക്കകളുടെ കഴിവ് നഷ്ടമാകുന്നതോടുകൂടി രാത്രികാലങ്ങളില്‍ കൂടെകൂടെ മൂത്രമൊഴിക്കാനുള്ള പ്രവണത ഉണ്ടാകാറുണ്ട്. കൂടാതെ മൂത്രം കൂടുതലായി പതയുക, വായും നാവും വരളുക, വിളര്ച്ച , ക്ഷീണം, ഛര്ദ്ദി് ഇവയും ആരംഭത്തില്‍ ഉണ്ടാകാം...

ശരീരത്തിലെ നീര്ക്കെട്ട്...

അടുത്ത ഘട്ടത്തില്‍ ലവണങ്ങളെ ക്രമപ്പെടുത്താനുള്ള കഴിവുകളും ജലാംശം പുറന്തള്ളാനുള്ള കഴിവും വൃക്കകള്ക്ക് നഷ്ടമാകും. ഉപ്പ് ശരീരത്തില്‍ തങ്ങി നില്ക്കാ നും മൂത്രത്തിന്‍െറ അളവ് കുറയാനും ഇതിനിടയാക്കും. തുടര്ന്ന് ശരീരത്തില്‍ കണ്ണിന് ചുറ്റും കണങ്കാലുകളിലും ദേഹത്ത് പല ഭാഗങ്ങളിലുമായി നീര്ക്കെ്ട്ടുണ്ടാകും.

ശ്വാസം മുട്ടല്‍...

വൃക്കത്തകരാറുകള്‍ ശ്വാസകോശത്തില്‍ ദ്രാവകം കെട്ടികിടക്കാന്‍ ഇടയാക്കും. ഇത് ശ്വാസകോശത്തിന്‍െറ ഓക്സിജന്‍ സ്വീകരിക്കാന്‍ കാര്ബണ്‍ ഡയോക്സൈഡ് പുറത്ത് വിടല്‍ തുടങ്ങിയ പ്രവര്ത്തവനങ്ങളെ ബാധിക്കും. മൂത്രത്തിലൂടെ മാംസ്യം നഷ്ടപ്പെടുന്നത് കൂടുന്തോറും നീര് കൂടുതലാകും. നീര് ശ്വാസകോശത്തെ ബാധിക്കുന്നതോട് കൂടി ശ്വാസം മുട്ടല്‍ അനുഭവപ്പെടും.

അസ്ഥി രോഗങ്ങള്‍ കൂടുന്നു

വൃക്കത്തകരാര്‍ മൂലം ശരീരത്തിലെ കാത്സ്യം ധാരാളമായി മൂത്രത്തിലൂടെ നഷ്ടപ്പെടുന്നു. എല്ലുകള്‍ പൊള്ളയാവുക, അസ്ഥികള്ക്ക് വേദന, തരിപ്പ്, പേശികളുടെ ബലക്ഷയം തുടങ്ങിയവയ്ക്കിത് വഴിവെക്കും.

ഹൃദ്രോഗം...

ഹൃദയത്തിലേക്ക് നയിക്കുന്ന വിധത്തില്‍ ഹൃദയധമനികളില്‍ കൊഴുപ്പും മറ്റും അടിയുന്ന അവസ്ഥ വൃക്കരോഗമുള്ളവരില്‍ കൂടുതലായിരിക്കും. വൃക്കരോഗികളില്‍ ധമനികളുടെ ഉള്ളിലെ പാളികള്ക്ക്ം പ്രവര്ത്തിനത്തകരാറുകള്‍ ഉണ്ടാകുന്നതോടൊപ്പം ധമനികള്ക്ക് വഴക്കവും, മൃദുലതയും നഷ്ടമാകുന്നു. ധമനികളുടെ ജരിതാവസ്ഥ ഹൃദ്രോഗ സാധ്യത വര്ധിപ്പിക്കുന്നു. ഈ ഘട്ടത്തില്‍ ധമനികള്‍ കൂടുതല്‍ ഇടുങ്ങിയതും കട്ടിയുള്ളതുമായി മാറിയിട്ടുണ്ടാകും.

ചര്മ്മം വരളുന്നു

വിളറിയ വരണ്ട ചര്മ്മം, ചാരനിറം, രക്തം കെട്ടി നില്ക്കുന്ന പാടുകള്‍, ചൊറിയുമ്പോള്‍ പാടുകള്‍ ഇവ വൃക്കത്തകരാറുകള്‍ ഉള്ളവരില്‍ കാണാറുണ്ട്. കൈകള്‍, നാക്ക്, കണ്പോളകളുടെ ഉൾവശം തുടങ്ങിയ ഭാഗങ്ങളില്‍ കൂടുതല്‍ വിളര്ച്ച കാണപ്പെടും. വിയര്പ്പിന് ദുര്ഗന്ധം ഉണ്ടാകാറുമുണ്ട്.

വൃക്കരോഗങ്ങള്‍ എങ്ങനെ പ്രതിരോധിക്കാം...??

 • രക്ത സമ്മര്ദം, പ്രമേഹം ഇവ കര്ശനമായും നിയന്ത്രിച്ച് നിര്ത്തുക...
 • പാരമ്പര്യവും വൃക്ക രോഗവും തമ്മില്‍ അടുത്ത ബന്ധമുണ്ട്. രക്ത ബന്ധമുള്ളവര്ക്ക് വൃക്കരോഗമുണ്ടെങ്കില്‍ വൃക്ക പരിശോധന അനിവാര്യമാണ്.
 • കൊഴുപ്പ്, ഉപ്പ്, ഫാസ്റ്റ് ഫുഡുകള്‍ ഇവ പരമാവധി കുറയ്ക്കുക.
 • പുകവലി, മദ്യം, ലഹരി വസ്തുക്കള്‍ ഇവ പൂര്ണ്ണ മായും ഒഴിവാക്കുക.

ഒൗഷധങ്ങള്ക്കൊപ്പം സ്നേഹപാനം, അവഗാഹം, പിണ്ഡസ്വേദം, ഉപനാഗം തുടങ്ങിയ വിശേഷ ചികിത്സകളാണ് ആയുര്‍വേദം നിര്ദേശിക്കുന്നത്. ഏകനായകം, കോവൽവേര്, തേറ്റാമ്പരല്‍, നീര്മരുത്, ഞെരിഞ്ഞില്‍, നീര്മാംതളവേര്, തെച്ചിവേര്, ചെറൂള, മുരിക്കിന്തൊലി, ത്രിഫല, വയൽച്ചുള്ളി, അമൃത്, കരിങ്ങാലി, പാച്ചോറ്റി തുടങ്ങിയവ വൃക്കകൾക്ക് കരുത്തേകുന്ന ഔഷധികളിൽ പെടുന്നു.

ആരോഗ്യം കാക്കാൻ കുമ്പളങ്ങ

സസ്യലതാദികളെല്ലാം മനുഷ്യന് ഉപകാരത്തിനല്ലാതെ സ്രിഷ്ടിക്കപെട്ടിട്ടില്ലെന്നത് നൂറു ശതമാനം ശരിയാണെന്ന് കുമ്പളങ്ങയെ പറ്റി പഠിച്ചാല് മനസ്സിലാകും. സാമ്പാറിനുള്ള കഷ്ണം, നാളികേരപ്പാലുകൊണ്ടുണ്ടാക്കുന്ന കറിയിലെ കഷ്ണങ്ങള്, കുമ്പളങ്ങ കൊണ്ടുണ്ടാക്കുന്ന മുറബ്ബ, മിഠായി, തടികുറക്കാന് ഉപയോഗിക്കുന്നത് ഇങ്ങനെയാണ് കുമ്പളങ്ങ അറിയപ്പെടുന്നത്. എന്നാല് കുമ്പളങ്ങയ്ക്ക് പുറമെ അതിന്റെ വള്ളിപോലും ഔഷധത്തിന് ഉപയോഗിച്ച് വരുന്നു. വള്ളികളില് വെച്ചുണ്ടാകുന്ന ഫലങ്ങളില് ശ്രേഷ്ടമാണ് കുമ്പളങ്ങ. അതാവട്ടെ വാത, പിത്ത രോഗങ്ങളെ ജയിക്കുമെന്നു പറയുന്നു. ആറ്ശതമാനം വെള്ളവും 0.4 ശതമാനം പ്രോട്ടീനും 0.1 ശതമാനം കൊഴുപ്പും കാര്ബോ ഹൈഡ്രേറ്റ്, 3.2 ശതമാനവും ധാതുലവണങ്ങളും 0.3 ശതമാനം വിറ്റാമിനുകള് അടങ്ങിയിരിക്കു. ബുദ്ധിശക്തി വര്ധിപ്പിക്കുന  ശ്വാസകോശത്തെ ഉത്തേജിപ്പിക്കു ന്നതിനുമുള്ള കഴിവ് ഇതിന്റെ പ്രത്യേകതയാണ്.ശ്വാസകോശ രോഗിയില് കുമ്പളങ്ങ കൊണ്ടുള്ള പ്രയോഗം പ്രമാണമാണ്. കുമ്പളങ്ങാ നീരില് നല്ലജീരകപ്പൊടി ചേര്ത്ത് കഴിക്കുന്നതും കുമ്പളങ്ങാ നീരില് കൂവളത്തിനില അരച്ചു നിത്യവും ശീലിക്കുന്നതും ശ്വാസകോശങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കുമ്പളങ്ങാ വിത്ത്ഒന്നാംതരം കൃമി നാശകമാണ്. കുമ്പളങ്ങാ വിത്ത് കഴുകി വൃത്തിയാക്കി വെയിലത്തു വെച്ചുണക്കിപ്പൊടിയാക്കി ഒരു ടീസ്പൂണ് ഒരു ഗ്ലാസ് വെള്ളത്തില് ചേര്ത്തു കഴിക്കുക. ഇത് മൂന്ന് ദിവസം ആവര്ത്തിച്ചാല് ‍ കൃമി ദോഷം ശമിക്കുന്നതാണ്. മൂത്ര തടസ്സം, അതിമൂത്രം എന്നീ രോഗങ്ങളെ തടയാനും കുമ്പളങ്ങക്കു കഴിയും. ദേഹപുഷ്ടിയുണ്ടാക്കാനുള്ള കഴിവും കുമ്പളങ്ങക്കുണ്ട്. ശൂല, ശോധന, ചുമ, ക്ഷയം, രക്തപിത്തം, അമ്ലപിത്തം, ക്ഷയകാസം, ഗുന്മം, വിഷജ്വരം, ഉന്മാദം, ചിത്തഭ്രമം, ഞരമ്പു രോഗങ്ങള്, അപസ്മാരം, പ്രമേഹം, രക്തം ചുമച്ചു തുപ്പല്, രക്താതിസാരം, മൂത്രത്തിലൂടെയുള്ള രക്തസ്രാവം, ശ്വാസകോശ രോഗങ്ങള് എന്നിവയെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവും ഇതിനുണ്ട്.വിട്ടുമാറാത്ത ചുമക്ക് നൂറ് മില്ലി കുമ്പള നീരില് അഞ്ച് ഗ്രാം ആടലോടകത്തിനില പൊടിച്ച്ചേര്ത്തു രാവിലെയും വൈകുന്നേരവും കൊടുക്കാവുന്നതാ ണ്. മാറാത്ത മൂത്ര സംബന്ധമായ അസുഖങ്ങള്ക്ക് കുമ്പളങ്ങാ നീരില് നാലിലൊരുഭാഗം ഞെരിഞ്ഞില് കഷായം ചേര്ത്തു കലര്ത്തി രാവിലെയും വൈകുന്നേരവും ശീലിക്കാവുന്നതാണ്. പ്രമേഹം നിയന്ത്രിക്കുവാനായി ആഹാര പഥ്യത്തോടൊപ്പം ദിവസവും കുമ്പളങ്ങാ നീരില് അല്പം അഭ്രഭസ്മം കഴിക്കുന്നത് ഫലപ്രദമാണ്. കുമ്പളങ്ങയില് നിന്നുണ്ടാക്കുന്ന ഔഷധമാണ് കൂഷ്മാണ്ഡരസായനം. കാസം, ക്ഷയം എന്നിവ മാറ്റുന്നതിനും ബുദ്ധിശക്തി വര്ധിപ്പിച്ച് ആരോഗ്യ വര്ധനവുണ്ടാകുന്നതിനും ഇത് വളരെ നല്ലതാണ്

കൊളസ്ട്രോള്‍ കുറയ്ക്കാനും ഇല്ലാതാക്കാനും ഉള്ള ചില ഒറ്റമൂലികൾ ..

 • കാബേജില്‍ വെള്ളം തളിച്ച് ഇടിച്ചുപിഴിഞ്ഞെടുത്ത ഉരി നീരില്‍ 5 ഗ്രാം കുരുമുളകുപൊടി ചേര്ത്ത് കാലത്ത് കഴിച്ചാല്‍ കൊളസ്ട്രോളും ട്രൈഗ്ലിസറൈയിഡ്സും കുറയുന്നതാണ്. അതുകൊണ്ട് ഹൃദ്രോഗികളെ സംബന്ധിച്ചിടത്തോളം കാബേജ് ഒരു അനുഗ്രഹമാണ്
 • കറിവേപ്പിലയരച്ച് ഒരു പൊളിച്ച അടയ്ക്കയോളം വലുപ്പത്തില്‍ ഉരുട്ടി കാലത്ത് ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്ധിച്ച് ഉണ്ടാകുന്ന രോഗങ്ങള്ക്ക് ശമനം കിട്ടും.
 • ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ വര്ധന ഉണ്ടാകില്ല. തന്മൂലം ഹൃദ്രോഗബാധയെ തടയുവാന്‍ കഴിയും. ഹൃദ്രോഗം വരാന്‍ സാധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണസാധനങ്ങളില്‍ ഏതുവിധമെങ്കിലും ഉള്പ്പെ്ടുത്തുന്നത് വളരെ ഗുണപ്രദമാണ്...
 • കൊളസ്ട്രോള്‍ വര്ധിച്ചുണ്ടാകുന്ന രോഗാവസ്ഥകളിലെല്ലാം ഏലക്കായപ്പൊടി ജീരക കഷായത്തില്‍ ചേര്ത്ത് തുടര്ച്ചയായി കഴിച്ചാല്‍ നല്ല ഫലമുണ്ടാകും.

നിലക്കടലയെണ്ണ കൊളസ്ട്രോളിനെ വര്ധിധപ്പിക്കുകയില്ല.

ചെറുതരം മത്സ്യങ്ങള്‍ കൊഴുപ്പ് കൂടാതെ പാകം ചെയ്ത് ഉപയോഗിച്ചാല്‍ ശരീരം മെലിയുകയും വെണ്ണയോ കൊഴുപ്പോ ധാരാളമായി ചേര്ത്ത് പാകം ചെയ്തുപയോഗിച്ചാല്‍ ശരീരം തടിക്കുന്നതുമാണ്. എളുപ്പത്തില്‍ ദഹനമുണ്ടാക്കുന്നതാണ് മത്സ്യം. കാത്സ്യം ധാരാളമടങ്ങിയിട്ടുള്ളതിനാല്‍ കുട്ടികള്ക്കും വൃദ്ധന്മാര്ക്കും കൂടുതല്‍ പ്രയോജനപ്രദമാണ്. ഇതിലെ കൊഴുപ്പ് കൊളസ്ട്രോള്‍ വര്ധിപ്പിക്കാത്തതാണ്.........

കൊളസ്ട്രോളും ബ്ലഡ് പ്രഷറും അകറ്റി നിര്ത്താന്‍ ഓട്സ് ശീലമാക്കിയാല്‍ മതി. കൊളസ്ട്രോള്‍ ‍മൂലമുള്ള ഹൃദയാഘാതം തടയും. നല്ല കൊളസ്ട്രോളിന്റെ അളവു കുറയ്ക്കാതെ ചീത്ത കൊളസ്ട്രോള്‍ കുറക്കും. പ്രമേഹം നിയന്ത്രിക്കും. കാന്സളര്‍ വരാനുള്ള സാധ്യത കുറയ്ക്കും. ആരോഗ്യവും ഉണര്വ്നല്കും. ലയിച്ചു ചേരുന്ന നാരുകള്‍ (സോലുബിള്‍ ഫൈബര്‍) ധാരാളം അടങ്ങിയതാണു ഓട്സ്. ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറച്ച് ഹൃദയത്തിനു സംരക്ഷണം നല്കാന്‍ ഈ ഫൈബര്‍ സഹായിക്കുന്നു. മൂന്നു ഗ്രാം സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണം ദിവസേന കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറക്കും. ഓട്സ് ചേര്ത്ത ഒരു കപ്പു പാലില്‍ നിന്ന് നാലു ഗ്രാം സോലുബിള്‍ ഫൈബര്‍ കിട്ടും. കൊളസ്ട്രോള്‍ രക്തക്കുഴലുകളില്‍ അടിഞ്ഞുകൂടാതിരിക്കാന്‍ സഹായകമാണ് സോലുബിള്‍ ഫൈബര്‍ അടങ്ങിയ ഓട്സ്. കൊളസ്ട്രോള്‍ അടിഞ്ഞു അടയുന്ന രക്തക്കുഴലുകളില്‍ അവസാനം, രക്തം കട്ടപിടിച്ച് ഹൃദയാഘാതം ഉണ്ടാവുകയാണു പതിവ്.

കൂടാതെ തിപ്പലി കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യണം. 15 ദിവസങ്ങള്ക്കു ള്ളില്‍ കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാകുന്നു.

ഇന്ത്യന്‍ മള്ബനറി, ബീച്ച് മള്ബ്റി എന്നെല്ലാം അറിയപ്പെടുന്ന ഔഷധസസ്യമാണ് നോനി. സര്‍വരോഗ സംഹാരിയെന്ന് സധൈര്യം പരിചയപ്പെടുത്താവുന്ന പച്ചമരുന്നുകളിലൊന്നാണ് ഈ സസ്യം. നാല്പതോളം ഒഷധക്കൂട്ടുകളിലെചേരുവയാണിത്. വേരും ഇലകളും പൂവും പഴവുമെല്ലാം ഔഷധഗുണങ്ങളുള്ളവയാണ്. സ്വാഭാവിക ആരോഗ്യം വീണ്ടെടുക്കുന്നതിന് നോനിയുടെ പഴച്ചാറ് അതിവിശിഷ്ടമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കാന്സറിനെ പ്രതിരോധിക്കാനും കൊളസ്ട്രോള്‍ കുറക്കാനും പുകവലിമൂലമുള്ള ദൂഷ്യഫലങ്ങളൊഴിവാക്കാനും ഇവക്കാവും.

തേനിന്റെ മറ്റൊരു പ്രത്യേകതയാണ് ശരീരത്തിന്റെ സന്തുലിതാവസ്ഥ കാത്തുസൂക്ഷിക്കുവാനുള്ള കഴിവ്. പ്രഷര്‍, ഷുഗര്‍, കൊളസ്ട്രോള്‍ എന്നിവയെ ശരീരത്തില്‍ ക്രമീകരിച്ചു നിര്ത്തും . സമ്പൂര്ണ്ണ ആഹാരമായ തേന്‍ രോഗങ്ങള്‍ വരാതെ കാത്തു സൂക്ഷിക്കുന്നു.

ആടലോടകത്തിന്റെ ഔഷധഗുണങ്ങൾ

പാലിൽ ആടലോടകത്തില ഇടിച്ചുപിഴഞ്ഞ തനിനീരു ചേർത്ത് കഴിച്ചാൽ ശ്വാസം മുട്ടൽ ഇല്ലാതാകും. മൂത്രത്തിലെ കല്ല് ഇല്ലാതാക്കാൻ വെളുത്താവണിക്കിൻ വേര്,ഞെരിഞ്ഞിൽ, കല്ലൂർവഞ്ചി, ഇരട്ടിമധുരം ഇവക്കൊപ്പം ആടലോടകത്തിന്റെ വേരു ചേർത്ത് കഷായം വച്ചു കഴിക്കണം. എത്ര പഴക്കമേറിയ പനിയും ചുമയും ആയാലും ഈ കഷായം ഉപയോഗപ്പെടുത്തിയാൽ മതി പൂർണശമനം ഉറപ്പാണ്. ആസ്‌തമയ്‌ക്ക് ആടലോടകത്തില ഉണക്കി തെറുത്തുകെട്ടി പുകവലിച്ചാൽ ശമനം കിട്ടുന്നതാണ്. ചുമ വിട്ടുമാറാൻ, ആടലോടകത്തിലെ ചെറുതായരിഞ്ഞ് ജീരകം പൊടിച്ചു ചേർത്തു വെയിലത്തുവച്ചുണക്കി കുറേശ്ശെ നാക്കിലലിയിച്ചിറക്കുക. മലർസമം ആടലോടകത്തില അരിഞ്ഞ് ചേർത്ത് വറുത്തു കഴിക്കുന്നതും നല്ലതുതന്നെ. ത്വക് രോഗങ്ങളിൽ പച്ചമഞ്ഞളും ആടലോടകത്തിന്റെ തളിരിലയും കൂട്ടിച്ചേർത്തരച്ച് പുറമേ ലേപനം ചെയ്യണം. അമിത അളവിലുള്ള ആർത്തവ രക്തസ്രാവത്തിൽ ശർക്കര ചേർത്ത ആടലോടകത്തിന്റെ തനിനീര് കഴിച്ചാൽ മതി. ആടലോടകത്തില നീരിൽ കൽക്കണ്ടവും തേനും ചേർത്ത് കഴിച്ചാൽ വില്ലൻചുമ ശമിക്കുന്നു...

മുത്തശ്ശി വൈദ്യം....!!!

വീട്ടുതൊടിയിലായാലും അടുക്കളയിലായാലും പെട്ടെന്നെടുത്ത് ഉപയോഗിക്കാൻ കഴിയുന്ന മരുന്നറിവുകളേറെയുണ്ട്. പെട്ടെന്നുണ്ടാകുന്ന രോഗങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവ അറിഞ്ഞൊന്നുപയോഗിച്ചാൽ മാത്രം മതി. പണ്ടുകാലത്ത് മുത്തശ്ശിമാർ പറഞ്ഞു തന്നിരുന്നതും ഇത്തരം നുറുങ്ങ് ഗൃഹവൈദ്യ വിദ്യകളായിരുന്നു. പുതിയ കാലത്ത് ഇത്തരം അറിവുകൾ വളരെ കുറവാണ്. അൽപ്പം ഗൃഹവൈദ്യമറിഞ്ഞാൽ എല്ലാവർക്കും പ്രയോഗിക്കാവുന്നതേയുള്ളൂ.

A, പ്രമേഹത്തിന് മഞ്ഞൾ

പേരുകേട്ട സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. നല്ലൊരു ഔഷധം കൂടിയാണ് ഈ സുന്ദരി. മഞ്ഞളിലടങ്ങിയിരിക്കുന്ന കുർക്കുമിൻ നല്ലൊരു അണുനാശകമാണ്. എത്ര പഴകിയ ചുമയും മാറ്റാൻ മഞ്ഞൾപ്പൊടി ഒരു നുള്ളെടുത്ത് ചൂടുപാലിൽ കഴിച്ചാൽ മതി. അതേ പോലെ പേടിപ്പിക്കുന്ന പ്രമേഹത്തെ നിയന്ത്രിക്കാനും മഞ്ഞൾ കൊണ്ടൊരു വിദ്യയുണ്ട്. നെല്ലിക്കാനീരിൽ മഞ്ഞൾപ്പൊടി ചേർത്തു കഴിച്ചാൽ മതി. മഞ്ഞൾപ്പൊടി തൈരിൽ കഴിച്ചാൽ മഞ്ഞപ്പിത്തം കുറയ്‌ക്കും. കൃമിശല്യമുണ്ടെങ്കിൽ പച്ചമഞ്ഞളിന്റെ നീര് പതിവായി കഴിച്ചാൽ മതി.

B,ക്ഷീണം മാറാൻ നല്ല ഇളനീർ

എളുപ്പത്തിൽ ക്ഷീണം മാറ്റുന്നതിനുള്ള ഉപായമാണ് ഇളനീർ. ശരീരം തണുപ്പിക്കുകയും ചൂടിനെ ചെറുക്കാനുള്ള ശക്തി നൽകുകയും ചെയ്യു ന്ന ഇളനീർ മൂത്ര തടസം മാറ്റും. സോഡിയം, പൊട്ടാസ്യം എന്നീ മൂലകങ്ങൾ ധാരാളം അടങ്ങിയതിനാൽ അതിസാരം പോലുള്ള അസുഖങ്ങളിൽ ഉണ്ടാകുന്ന ജലാംശ നഷ്ടത്തിന് ഇളനീർ ഉപകാരപ്പെടും. പൂർണമായും രോഗാണുമുക്തമായ ഇളനീരിനുള്ളിലെ കാമ്പ് കഴിക്കാതെ കളയരുത്. പോഷകാംശങ്ങൾ ധാരാളമുള്ള ഈ ഭാഗം ശരീരത്തെ തണുപ്പിക്കുന്നതും മൂത്രതടസം മാറ്റും. കരിക്കിൻ വെള്ളം പിത്തത്തെയും വാതത്തെയും ശമിപ്പിക്കും.

C, തിളക്കത്തിന് നേന്ത്രപ്പഴം

ആരോഗ്യത്തിനൊപ്പം ബുദ്ധിയും അഴകും നൽകുന്ന ഫലമാണ് നേന്ത്രപ്പഴം എന്നു പണ്ടു മുതൽക്കേ പറഞ്ഞുവരുന്നു. നേന്ത്രപ്പഴവും മാതളനാരങ്ങയുടെ നീരും ദിവസേന കഴിച്ചാൽ അൾസർ ശമിക്കും.

അൽപം പാലിൽ നേന്ത്രപ്പഴം നന്നായി അരച്ചു ചേർത്തു പുരട്ടിയാൽ കണ്ണിനു താഴെയുള്ള കറുപ്പുനിറം മാറും. ഞാലിപ്പൂവൻ പഴം നന്നായി അരച്ച് മുഖത്തിട്ട് അരമണിക്കൂറിനു ശേഷം കഴുകിക്കളയുക. ചർമ്മം തിളങ്ങുമെന്നത് തീർച്ച. വാഴപ്പഴം ചെറിയ കഷണങ്ങളാക്കി നുറുക്കി വെണ്ണ, തേൻ, നരങ്ങാനീര് ഇവ ചേർത്തു പതിവായി കഴിച്ചാൽ ഉണർവുണ്ടാകും.

D, ചുമയെങ്കിൽ ഇഞ്ചി

ഇഞ്ചി നീരെടുത്ത് സമം ചെറുനാരങ്ങാ നീരും ചേർത്ത് ദിവസേന രാവിലെ സേവിച്ചാൽ പിത്ത സംബന്ധിയായ രോഗങ്ങൾ ശമിക്കും. ഇഞ്ചിനീരും സമം തേനും ഓരോ സ്‌പൂൺ വീതം പലവട്ടം സേവിച്ചാൽ നീരിളക്കച്ചുമ ഭേദമാകും. ഇഞ്ചി അച്ചാറിട്ട് ദിവസേന ഉപയോഗിച്ചാലും മേൽപ്പറഞ്ഞ ഗുണം ലഭ്യമാണ്. കുരുമുളകു സമം ജീരകവും പൊടിച്ച് രണ്ടു നുള്ളു വീതം ഓരോ സ്‌പൂൺ ഇഞ്ചിച്ചാറിൽ കഴിച്ചാൽ നല്ല ദഹന വും വിശപ്പുമു ണ്ടാകും.

E,മുലപ്പാലിന് ജീരകം

പ്രസവിച്ച സ്ത്രീകൾ നെയ്യും ജീരകവും ചേർത്ത് ദിവസവും കഴിച്ചാൽ മുലപ്പാൽ കൂടും. നന്നാറിയും കൊത്തമ്പാലയരിയും ജീരകവും പഞ്ചസാരയും ചേർത്ത് കഴിച്ചാൽ അസ്ഥിസ്രാവം കുറയും. തേൾ വിഷമേറ്റാൽ ജീരകം പൊടിച്ച് തേനും വെണ്ണയും ചേർത്ത് ലേപനം ചെയ്യണം. ഗർഭിണികളിലെ ഛർദ്ദിക്ക് ജീരകം ചെറുനാരങ്ങാ നീര് ചേർത്ത് നൽകിയാൽ മതി. ജരകം ചതച്ചു തുണിയിൽ കെട്ടി മണപ്പിച്ചാൽ മൂക്കടപ്പ്, തുമ്മൽ എന്നിവ മാറും. വായയിലെ ദുർഗന്ധം മാറ്റാനും ജീരകം ചവച്ചാൽ മതി.

F, വേദനയ്‌ക്ക് വെളുത്തുള്ളി

വെളുത്തുള്ളി ചതച്ചിട്ട് എണ്ണ മൂപ്പിച്ച് ചെവിയിലൊഴിച്ചാൽ ചെവിവേദന മാറും. കാൽവിരലുകൾക്കിടയിൽ ചൊറിഞ്ഞു പൊട്ടുന്നതിന് വെളുത്തുള്ളിയും ഇഞ്ചിയും അരച്ചു പുരട്ടിയാൽ മതി. ക്രമം തെറ്റിയും വേദനയോടെയും കൂടി ആർത്തവത്തിന് വെളുത്തുള്ളി നെയ്യിൽ മൂപ്പിച്ച് കഴിച്ചാൽ മതി. ശരീര സന്ധികളിൽ നീരും വേദനയും ഉള്ളപ്പോൾ വെളുത്തുള്ളി അരച്ച് പുരട്ടിയാൽ മതി. കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിനുള്ള വെളുത്തുള്ളിയുടെ കഴിവും വളരെ വലുതാണ്.

G, നീരിന് ഗോതമ്പ്

വിനാഗിരിയിൽ ഗോതമ്പ് പൊടി ചേർത്ത് കുറുക്കി തണുക്കുമ്പോൾ മുഖത്ത് തേച്ചുപിടിപ്പിച്ചാൽ ചർമ്മത്തിന്റെ മൃദുലതയും തിളക്കവും കൂടും. നീർമരുതിൻ വേരും ചെടിയും ഗോതമ്പുപൊടിയും ചേർത്ത് പാലിൽ കാച്ചി കഴിച്ചാൽ ഹൃദ്രോഗത്തിന് നല്ലതാണ്. ഗോതമ്പ് തവിട് തിളപ്പിച്ച വെള്ളത്തിൽ കുളിക്കുന്നത് ത്വക്‌രോഗങ്ങളെ നിയന്ത്രിക്കും. ഗോതമ്പ് വറുത്തുപൊടിച്ച് പാലിൽ ചേർത്തു നൽകിയാൽ കുഞ്ഞുങ്ങളിലെ വയറിളക്കം കുറയും. ഗോതമ്പ് പൊടിയുംഉണ്ടും മഞ്ഞളും ചേർത്ത് കിഴി കെട്ടി ചൂടു വച്ചാൽ നീരു കുറയും.

H,വിരശല്യത്തിന് പപ്പായ

പപ്പായയുടെ കറ പുറമേ പുരട്ടിയാൽ പുഴുക്കടിക്ക് ശമനമാകും. ആർത്തവം മുടങ്ങിയും ഇടവിട്ടും വേദനയോടുകൂടിയും വരുന്നവർക്ക് പച്ചപപ്പായ കുരുവും കറയും കളയാതെ ഇടിച്ചു പിഴിഞ്ഞ് നീരെടുത്ത് ഒരു ഔൺസ് വീതം രണ്ടുനേരം കൊടുത്താൽ ആർത്തവം സുഗമമാകും. പപ്പായയുടെ കറ പഞ്ചസാര ചേർത്തു കഴിച്ചാൽ വയറിലെ വിരശല്യം കുറയും. പപ്പായയുടെ കറ ആണിരോഗമുള്ള ഭാഗത്തു പതിവായി പുരട്ടിയാൽ ആണി കൊഴിഞ്ഞു പോകും

ശ്വാസം മുട്ടല്‍

പൊടി പടലം നിറഞ്ഞ ചുറ്റുപാടുകള്‍ ,അമിത വണ്ണം ആരോഗ്യമില്ലായ്മ വ്യായാമ കുറവ്. ശ്വാസ കോശത്തിന് ആവശ്യാനുസരണം വികസിക്കാനും ചുരുങ്ങാനും ഉള്ള കഴിവ് നഷ്ടപെടുക. പുക വലി, പനി വന്നാല്‍ മരുന്നുകള്‍ കഴിച്ചു പനി അടക്കി കളയുക ഇവകളുടെ അനന്തര ഫലം ശ്വാസംമുട്ടല്‍. അതിനു ഒരു ചെറിയ മരുന്ന്. എല്ലാവര്‍ക്കും ഫലം കിട്ടുമോ പറയാന്‍ പറ്റില്ല. ഈ മരുന്നിനോടൊപ്പം ശ്വസന വ്യായാമം, സൂര്യപ്രകാശം കൊള്ളുക ഇവകള്‍ എളുപ്പം രോഗാവസ്ഥയില്‍ നിന്നു മോചനം തരും.

മരുന്ന് :

എരുക്കിന്‍ പൂ -3 എണ്ണം 
നാടന്‍ പശുവിന്റെ നെയ്യ് - 50 ഗ്രാം

ചെയ്യണ്ട വിധം :

എരുക്കിന്റെ പൂ (വെള്ളയോ നീലയോ ) ചെറുതായി അരിഞ്ഞു എടുക്കുക .
ഒരു പാത്രത്തില്‍ നെയ്യ് ഒഴിച്ച് അതില്‍ അറിഞ്ഞു വെച്ചിരിക്കുന്ന പൂ ഇട്ടു വഴറ്റുക .നല്ല വണ്ണം വഴറ്റി എടുത്തു അതില്‍ നിന്നും ദിനന്തോറും ഒരു സ്പൂണ്‍ അളവ് മുതിര്‍ന്നവരും , കൊച്ചു കുട്ടികള്‍ കാല്‍ സ്പൂണ്‍ , യുവാക്കള്‍ അര സ്പൂണ്‍ എന്നീ അളവില്‍ കഴിക്കണം .യാതൊരു കാരണ വശാലും കഴിക്കുന്ന അളവ് കൂടരുത്. പൂവിന്റെ അളവ് കൂടിയാല്‍ നെയ്യും അതിനനുസരിച്ച് കൂടണം ഇല്ലെങ്കില്‍ മരുന്ന് വിഷം ആയി മാറും 3 പൂവിനു 50 ഗ്രാം നെയ്യ് എങ്കില്‍ 6പൂവിനു 100 ഗ്രാം ചേര്‍ക്കണം നെയ്യ് കൂടിയാലും കുഴപ്പം ഇല്ല പക്ഷെ പൂ കൂടരുത് . എത്ര നാള്‍ .അസുഖം മാറുന്നത് വരെ . വീട്ടില്‍ വെണ്ണ ഉരുക്കി എടുക്കുന്ന നെയ്യ് ഉത്തമം .ചിലര്‍ അതില്‍ മുരിങ്ങ ഇല കൂടെ ചേര്‍ക്കാറുണ്ട് ഉരുക്കുമ്പോള്‍ അതായാല്‍ അത്യുത്തമം

പാചക എണ്ണകളെ അടുത്തറിയാന്‍.............

നമ്മുടെ ശരീരപ്രവര്ത്തനങ്ങള്ക്ക് വളരെ ആവശ്യമായവയാണ് കൊഴുപ്പുകള്‍... കൊഴുപ്പുകളെ അവയിലെ കാര്ബണ്‍, ഹൈഡ്രജന്‍ ബന്ധനങ്ങളുടെ അടിസ്ഥാനത്തില്‍ പൂരിത കൊഴുപ്പുകള്‍ എന്നും അപൂരിത കൊഴുപ്പുകള്‍ എന്ന് രണ്ടായി തരം തിരിച്ചിട്ടുണ്ട്..

മൃഗകൊഴുപ്പുകള്‍ പാല്‍, പാലുല്പ്പന്നങ്ങള്‍, മുട്ട, വെളിച്ചെണ്ണ, പാമോയില്‍, എന്നിവയില്‍ പൂരിത കൊഴുപ്പുകള്‍ അടങ്ങിയിരിക്കുന്നു.... സസ്യ എണ്ണകളിലും മീനെണ്ണകളിലും അപൂരിത കൊഴുപ്പുകളാണ് അടങ്ങിയിട്ടുള്ളത്‌. പൂരിതകൊഴുപ്പുകള്‍ നമ്മുടെ ശരീരത്തിന് ആവശ്യമാണെങ്കിലും അമിതമായാല്‍ അവ രക്തത്തിലെ കോസ്ട്രോളിന്റെ അളവിനെ കൂട്ടി ഹൃദ്രോഹ സാധ്യത വര്ദ്ധിപ്പിക്കുന്നു. അപൂരിത കൊഴുപ്പുകളില്‍ മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (നിലക്കടലയെണ്ണ, ഒലിവെണ്ണ, തവിടെണ്ണ, അവക്കാഡോ എണ്ണ), പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും (എളെളണ്ണ, സോയാബീന്‍ എണ്ണ, സൂര്യകാന്തി എണ്ണ) അടങ്ങിയിട്ടുണ്ട്. ഇതില്‍ മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ LDL അളവ് കുറയ്ക്കുന്നു. പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെ അമിതോപയോഗം ചീത്ത കോസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനോടൊപ്പം നല്ല കോസ്ട്രോളിന്റെ അളവും കുറയ്ക്കുന്നു എന്ന് ചില പഠനങ്ങള്‍ പറയുന്നു.

നമ്മുടെ ഹൃദയ സംരക്ഷണത്തിന് ഒമേഗ ഫാറ്റി ആസിഡുകള്‍ വളരെ അത്യാവശ്യമാണ്... നിര്ഭാഗ്യമെന്നു പറയട്ടെ നമ്മുടെ ശരീരത്തിന് ഇവ നിര്മ്മിക്കാനുള്ള കഴിവില്ല. ഒമേഗ 3, ഒമേഗ 9 എന്നീ ഫാറ്റി ആസിഡുകള്‍ കടല്‍ മത്സ്യങ്ങള്‍, സസ്യ എണ്ണകള്‍, ചില ധാന്യങ്ങള്‍ എന്നിവയില്‍ നിന്ന് ലഭിക്കുമ്പോള്‍ ഒമേഗ 6 സസ്യഎണ്ണകളില്‍ നിന്ന് മാത്രം ലഭിക്കുന്നവയാണ്..

അന്തരീക്ഷ ഊഷ്മാവില്‍ ദ്രാവക രൂപത്തില്‍ കാണപ്പെടുന്ന കൊഴുപ്പുകളാണ് എണ്ണകള്‍. നമ്മുടെ പാചകത്തില്‍ ഒഴിച്ച് കൂടാന്‍ കഴിയാത്ത ഒന്നാണ് എണ്ണയുടെ ഉപയോഗം.... എണ്ണകളെ കുറിച്ച് ശരിയായ വിധത്തില്‍ മനസ്സിലാക്കാതെ ഉപയോഗിക്കുന്നതുമൂലം പല ആരോഗ്യപ്രശനങ്ങളും അത് ഉണ്ടാക്കുന്നുണ്ട്.... നമ്മള്‍ ഉപയോഗിക്കുന്ന എല്ലാ എണ്ണകളും ഒരുപോലെയുള്ള ഗുണങ്ങളോട് കൂടിയവയല്ല.... ചൂട്, എണ്ണകളില്‍ പല വിഘടനത്തിനും കാരണമാകുന്നു. ഓരോ എണ്ണയുടെയും സ്മോക്ക് പോയിന്റും ഫ്ലാഷ് പോയിന്റും നോക്കിയാണ് എണ്ണകളുടെ ഉപയോഗം മനസ്സിലാക്കേണ്ടത്.

വെളിച്ചെണ്ണ, ഒലിവെണ്ണ, തവിടെണ്ണ, കടുകെണ്ണ, എളെളണ്ണ, സോയാബീന്‍ എണ്ണ, നിലക്കടലയെണ്ണ, സൂര്യകാന്തിയെണ്ണ, എന്നിവയാണ് നമ്മള്‍ സാധാരണ പാചകത്തിനുപയോഗിക്കുന്ന വിവിധ എണ്ണകള്‍.

തവിടെണ്ണ ( നെല്ലിന്റെ തവിടില്‍ നിന്നും എടുക്കുന്നത്) : ഒമേഗ6, ഒമേഗ3 ഒറൈസിനോള്‍, ജീവകം ഇ, ആന്റി ഒക്സിടന്റുകള്‍ എന്നിവയും പൂരിത കൊഴുപ്പുകള്‍ കുറഞ്ഞ അളവിലും, അപൂരിത കൊഴുപ്പുകള്‍ കൂടിയ അളവിലും അടങ്ങിയിരിക്കുന്നു..മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡ്, പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡ് എന്നിവ തുല്ല്യ അളവിലും അടങ്ങിയിരിക്കുന്നു... സ്മോക്ക് പോയിന്റ്‌ കൂടുതലായതിനാല്‍ പാചകത്തിന് (വറുക്കാന്‍) ഉത്തമം.. ഇതില്‍ അടങ്ങിയിരിക്കുന്ന ഒറൈസിനോള്‍ കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.

നിലക്കടലയെണ്ണ : ഉയര്ന്ന സ്മോക്ക് പോയിന്റ്‌ ഉള്ളതിനാല്‍ ഉയര്ന്ന ചൂടിലെ പാചകത്തിന് ഉത്തമം. മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ എന്നിവ ആരോഗ്യകരമായ അളവില്‍ അടങ്ങിയിരിക്കുന്നു. ജീവകം ഇ, ആന്റി ഒക്സിഡന്റുകള്‍, ഒമേഗ 6, ഒറൈസിനോള്‍, പാല്മെറ്റിക്ക് ആസിഡ്, എന്നിവയും അടങ്ങിയിരിക്കുന്നു. ഈ എണ്ണ LDL, ട്രൈ ഗ്ലിസറൈഡ് എന്നിവ കുറച്ചു HDL അളവ് കൂട്ടുന്നു.. ഈ എണ്ണയ്ക്ക് ഹൃദ്രോഗങ്ങളെയും ക്യാന്സറിനെയും ചെറുക്കാനുള്ള കഴിവുണ്ട്... .

കടുകെണ്ണ : ഉയര്ന്ന അളവില്‍ മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, കൂടിയ അളവില്‍ എറ്യൂസിക് ആസിഡ് എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ ജീവകം ഇ യും ധാരാളമായി അടങ്ങിയിരിക്കുന്നു.. ഉയര്ന്ന സ്മോക്ക്‌ പോയിന്റ്‌ ആയതിനാല്‍ ചൂടാക്കി ഉപയോഗിക്കാന്‍ ഉത്തമം.. കൂടിയ അളവിലുള്ള എറ്യൂസിക് ആസിഡ് അടങ്ങിയിരിക്കുന്നതിനാല്‍ ഇതിന്റെ അമിതോപയോഗം ആരോഗ്യത്തിനു നന്നല്ല എന്ന് പറയപ്പെടുന്നു.. ആയതിനാല്‍ മറ്റു എണ്ണകളുമായി ചേര്ത്തുപയോഗിക്കുന്നതായിരിക്കും നല്ലത്.

സൂര്യകാന്തി എണ്ണ : ഏറ്റവും കൂടിയ അളവില്‍ ലിനോലിക്ക് ആസിഡ് സൂര്യ കാന്തി എണ്ണകളില്‍ കാണപ്പെടുന്നു. കൂടാതെ ജീവകം എ, ഡി, ഒലീയിക്ക് ആസിഡ്, സ്റ്റീറിക് ആസിഡ്, പാല്മിറ്റിക്ക് ആസിഡ്, ട്രൈഗ്ലിസറൈഡ്, കൂടിയ അളവില്‍ പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, കുറഞ്ഞ അളവില്‍ പൂരിത കൊഴുപ്പുകളും, മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയിരിക്കുന്നു. വളരെ ഉയര്ന്ന് സ്മോക്ക്‌ പോയിന്റ്‌ ഉള്ളതിനാല്‍ ഭക്ഷണം വറുക്കാനും പൊരിക്കാനും ഉത്തമം.

എളെളണ്ണ : ജീവകം ഇ, ബി6 , മൂലകങ്ങളായ അയണ്‍, കോപ്പര്‍, സിങ്ക്, മാംഗനീസ്, കാല്സ്യം എന്നിവയും എളെളണ്ണയില്‍ ഉണ്ട്. ഉയര്ന്ന അളവില്‍ പോളി അണ്സാ‍ച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കാണപ്പെടുന്നു. ഉയര്ന്ന സ്മോക്ക്‌ പോയിന്റ്‌ ഉള്ളതിനാല്‍ പാചകത്തിന് ഉപയോഗിക്കാം...

ഒലിവെണ്ണ : വളരെ ഉയര്ന്ന അളവില്‍ മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ഉള്ള എണ്ണകളില്‍ ഒന്നാണ് ഒലിവെണ്ണ. പൂരിത കൊഴുപ്പുകള്‍ വളരെ കുറച്ചു മാത്രം കാണപ്പെടുന്നു... ഒമേഗ 9, ആന്റി ഒക്സിഡന്റ്, ജീവകം ഇ എന്നിവയാല്‍ സമ്പന്നം. ഹൃദ്രോഗ സാധ്യത, അമിതവണ്ണം, രക്തസമ്മര്ദ്ധം എന്നിവ കുറയ്ക്കാനും, ക്യാന്സര്‍ രോഗത്തെ ചെറുക്കാനും ഒലിവെണ്ണയ്ക്ക് കഴിവുണ്ട്. സ്ഥിരമായുള്ള ഒലിവെണ്ണയുടെ ഉപയോഗം ഓസ്റ്റിയോപോറോസിസ്, റൂമറ്റോയിഡ് ആര്ത്രൈറ്റിസ് എന്നിവയ്ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. താഴ്ന്ന സ്മോക്ക്‌ പോയിന്റ്ക ഉള്ളതിനാല്‍ ഒലിവെണ്ണ ചൂടാക്കി ഉപയോഗിക്കരുത്.

സോയാബീന്‍ എണ്ണ : കൂടിയ അളവില്‍ പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, വളരെ കുറഞ്ഞ അളവില്‍ മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ കാണപ്പെടുന്നു.. ഒമേഗ 3, ഒമേഗ 6 എന്നിവ ശരിയായ അളവില്‍ അടങ്ങിയിട്ടുണ്ട്. ഉയര്ന്ന ചൂടിലുള്ള പാചകത്തിന് അനുയോജ്യമല്ല.

കൊളസ്ട്രോള്‍ ലെവല്‍ കുറയ്ക്കാനുള്ള കഴിവ് ഈ എണ്ണയ്ക്കുണ്ട്. ഓസ്റ്റിയോആര്ത്ത്രൈറ്റിസ് ചികിത്സയില്‍ പ്രത്യേകം തയ്യാര്‍ ചെയ്യുന്ന സോയാബീന്‍ എണ്ണ ഉപയോഗിക്കുന്നു.

വെളിച്ചെണ്ണ : വെളിച്ചെണ്ണയില്‍ അടങ്ങിയിരിക്കുന്നത് പൂരിത കൊഴുപ്പുകള്‍ ആണെങ്കിലും ഇവയ്ക്കു മറ്റു പല ഔഷധ ഗുണങ്ങളും ഉണ്ട്. സ്മോക്ക്‌ പോയിന്റ് കുറവായതിനാല്‍ ദീര്ഘനേരം ചൂടാക്കി ഉപയോഗിക്കാതിരിക്കുക. കൊപ്ര ആട്ടി എടുക്കുന്ന എണ്ണയെക്കാള്‍ ഗുണപ്രദം തേങ്ങാപാലില്‍ നിന്നും നിര്മ്മിക്കുന്ന ഉരുക്ക് വെളിച്ചെണ്ണയ്ക്കാണ്. ഇത് ശക്തിയേറിയ നിരോക്സീകാരി കൂടിയാണ്.ഇതില്‍ അടങ്ങിയിരിക്കുന്ന ലോറിക്ക് ആസിഡിനു അണുനശീകരണ ശക്തിയും അതിരോസ് ക്ലീറോസിസിനെ തടയാനുള്ള കഴിവുമുണ്ട്. കൂടാതെ രോഗ പ്രതിരോധശേഷി കൂട്ടാനും, വൈറസ് രോഗങ്ങളെ ചെറുക്കാനും, LDL അളവ് കുറച്ച് HDL അളവ് കൂട്ടാനും, ക്യാന്സെര്‍ രോഗത്തെ തടയാനും ലോറിക്ക് ആസിഡ് സഹായിക്കുന്നു. ഇതിനു ആന്റി ഇന്ഫ്ലമേറ്ററി ശക്തി കൂടിയുണ്ട്. കേരളത്തിന്റെ തനതു പാചകരീതികളില്‍ (പാചകശേഷം പച്ച വെളിച്ചെണ്ണ ചേര്ക്കുന്ന രീതി) ഉപയോഗിക്കാന്‍ വെളിച്ചെണ്ണ ഉത്തമം തന്നെയാണ്‌.

ചോളം എണ്ണ (corn oil) : കുറഞ്ഞ അളവില്‍ പൂരിത കൊഴുപ്പുകളും, മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും കൂടിയ അളവില്‍ പോളി അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയതാണ് ഈ എണ്ണ. കൂടാതെ ഒമേഗ 6, ഒമേഗ 9 എന്നീ ഫാറ്റി ആസിഡുകളും ഇതിലുണ്ട്. ഉയര്ന്ന സ്മോക്ക്‌ പോയന്റുള്ളതിനാല്‍ വറുക്കാനും പൊരിക്കാനും ഉപയോഗിക്കാം.

അവക്കാഡോ എണ്ണ : ധാരാളം ജീവകങ്ങളും, മൂലകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. വളരെ കൂടിയ അളവില്‍ മോണോ അണ്സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, കുറഞ്ഞ അളവില്‍ മാത്രം പൂരിത കൊഴുപ്പുകളും പോളി അണ്സാ്ച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് പാചകത്തിനായി ഉപയോഗിക്കാം. പാചക എണ്ണകളില്‍ ഏറ്റവും ഉയര്ന്ന സ്മോക്ക്‌ പോയിന്റ്‌ ഉള്ള എണ്ണ കൂടിയാണ് ഇത്.

കോളന്‍ ക്യാന്സര്‍, ബ്രെസ്റ്റ് ക്യാന്സര്‍, സ്കിന്‍ ക്യാന്സര്‍, പോസ്ട്രേറ്റ് ക്യാന്സര്‍, എന്നിവയെ പ്രതിരോ ധിക്കാനും, അള്സര്‍, മലബന്ധം എന്നിവ ഇല്ലാതാക്കാനും, ഹൃദ്രോഗത്തെ തടയാനും ഈ എണ്ണയില്‍ അടങ്ങിയിരിക്കുന്ന ചില ഘടകങ്ങള്ക്ക് കഴിവുണ്ട്. കൂടാതെ പ്രായാധിക്യം മൂലം ഉണ്ടാകുന്ന ചുളിവുകളെ അകറ്റാനും ഈ എണ്ണയ്ക്ക് കഴിയും. ഇതിനു ആന്റിബാക്ടീരിയല്‍ ശക്തിയും, ആന്റി്ഇന്ഫ്ലമേറ്ററി ശക്തിയും ഉണ്ട്.
കരള്‍ രോഗം, അല്ലര്ജി എന്നിവയുള്ളവരും, ഗര്ഭിണികളും ഈ എണ്ണ ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ഹൈഡ്രോജിനേറ്റഡ് എണ്ണ : ഉയര്ന്ന താപസ്ഥിരത കൈവരിക്കുന്നതിനായി അപൂരിത കൊഴുപ്പുകള്‍ അടങ്ങിയ സസ്യഎണ്ണകളില്‍ ഹൈഡ്രജന്‍ കടത്തിവിട്ട് പൂരിത കൊഴുപ്പുകളാക്കുന്നു. ഇത്തരത്തില്‍ മാറ്റുന്നതുമൂലം അവ ദ്രാവകരൂപത്തില്‍ നിന്നും ഖരാവസ്തയിലേക്ക് മാറുകയും ചെയ്യുന്നു. ഇവയില്‍ പ്രധാനമായും ട്രാന്സ് ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ ആരോഗ്യത്തിന് ഒട്ടും നന്നല്ല.

ഇത്രയേറെ ഗുണങ്ങള്‍ ഉണ്ട് എന്ന് കരുതി എണ്ണയുടെ ഉപയോഗം കൂട്ടരുത്. അധികമായാല്‍ ഒരുപാട് ആരോഗ്യപ്രശനങ്ങള്‍ ഇവ ഉണ്ടാക്കും... നമ്മുടെ ഭക്ഷണരീതി അനുസരിച്ച് ഒരോ ദിവസവും ആവശ്യമായ കൊഴുപ്പിന്റെ നല്ലോരംശം മറ്റു ഭക്ഷണങ്ങളില്‍ നിന്നും നമുക്ക് ലഭിക്കുന്നുണ്ട്. കൂടാതെ വളരെ കുറഞ്ഞ അളവില്‍ മാത്രം ഒമേഗ ഫാറ്റി ആസിഡുകളും, ജീവകങ്ങളും നമുക്ക് ആവശ്യമുള്ളൂ. ആയതിനാല്‍ വളരെ കുറച്ചു എണ്ണ മാത്രം ഉപയോഗിച്ച് ശീലിക്കുക.

സ്മോക്ക്‌ പോയന്റ് : ചൂടാക്കുമ്പോള്‍ എണ്ണ പുകയുന്ന താപനില.
ഫ്ലാഷ് പോയന്റ് : ചൂടാക്കുമ്പോള്‍ എണ്ണ തീ പിടിക്കുന്ന താപനില.
കൂടിയ സ്മോക്ക്‌ പൊയന്റും ഫ്ലാഷ് പൊയന്റും ഉള്ള എണ്ണകള്‍ മാത്രം ഉയര്ന്ന ചൂടില്‍ഉള്ള പാചകത്തിന് ഉപയോഗിക്കുക. എണ്ണകള്‍ വീണ്ടും വീണ്ടും ചൂടാക്കി ഉപയോഗിക്കാതിരിക്കുക.

കടപ്പാട് : ottamoolli.blogspot.in

3.31428571429
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ