Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / എലിപ്പനി; രോഗബാധയും നിവാരണമാര്‍ഗ്ഗങ്ങളും
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

എലിപ്പനി; രോഗബാധയും നിവാരണമാര്‍ഗ്ഗങ്ങളും

രോഗം ബാധിച്ച ജീവികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതും, രോഗാണുബാധയുള്ള ജലം ഉപയോഗിക്കുന്നതും, രോഗം ബാധിച്ച ജീവികളുടെ മൂത്രം തുടങ്ങിയ വിസര്‍ജ്ജ്യങ്ങളുമായി സമ്ബര്‍ക്കമുണ്ടാകുന്നതും എലിപ്പനിയുടെ ഏറ്റവും ഉയര്‍ന്ന ഭയാശങ്കകളാണ്.

രോഗം ബാധിച്ച ജീവികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതും, രോഗാണുബാധയുള്ള ജലം ഉപയോഗിക്കുന്നതും, രോഗം ബാധിച്ച ജീവികളുടെ മൂത്രം തുടങ്ങിയ വിസര്‍ജ്ജ്യങ്ങളുമായി സമ്ബര്‍ക്കമുണ്ടാകുന്നതും എലിപ്പനിയുടെ ഏറ്റവും ഉയര്‍ന്ന ഭയാശങ്കകളാണ്.

രോഗംബാധിച്ച വ്യക്തികളില്‍ വിവിധങ്ങളായ രോഗലക്ഷണങ്ങള്‍ പ്രകടമാകും. പ്രത്യേകമായ ലക്ഷണങ്ങളൊന്നും ചിലപ്പോള്‍ ഉണ്ടാകണമെന്നില്ല. എലിപ്പനിയുടെ പൊതുവായ രോഗലക്ഷണങ്ങള്‍ ചുവടെ പറയുന്നവയാണ്. വലിയ തോതിലുള്ള പനി, കുളിരും വിറയലും, തലവേദന, ഉദരവേദന തുടങ്ങിയവ.

രോഗബാധ

രോഗംബാധിച്ച വ്യക്തിയുടെ ശരീരത്തില്‍നിന്നും ബാക്ടീരിയങ്ങളെ വേര്‍പെടുത്തിക്കൊണ്ടുള്ള രോഗനിര്‍ണ്ണയമാണ് സാധാരണയായി നടത്തുന്നത്. ചില പ്രത്യേക തരത്തിലുള്ള രക്തപരിശോധനകളും അവലംബിക്കാറുണ്ട്. ഫലപ്രദമായ രോഗാണുനാശിനികള്‍ (antibiotics) എലിപ്പനിയെ ചികിത്സിക്കുന്നതിന് ലഭ്യമാണ്.

മനുഷ്യരിലും മൃഗങ്ങളിലും രോഗബാധ ഉണ്ടാകുന്നത് തടയുന്നതിനുള്ള രോഗപ്രതിരോധൗഷധങ്ങള്‍ (vaccines) ചില രാജ്യങ്ങളില്‍ നിലകൊള്ളുന്നു. അത്തരം ഔഷധങ്ങള്‍ക്ക് ചില പരിമിതികളുണ്ട്. കാരണം പ്രത്യേകതരം അണുക്കള്‍ക്കെതിരായി മാത്രമേ അവയുടെ രോഗപ്രതിരോധം ഫലപ്രദമാകുന്നുള്ളൂ. ഡോക്‌സിസൈക്ലൈന്‍ (Doxycycline) വിഭാഗത്തില്‍പ്പെട്ട ഔഷധങ്ങള്‍ (വൈബ്രാമൈസിന്‍, ഒറാഷ്യ, അഡോക്‌സാ, ആട്രിഡോക്‌സ്) എലിപ്പനിയില്‍നിന്നും സംരക്ഷണം നല്‍കാന്‍ ഉപയോഗിക്കുന്നതും ഹ്രസ്വകാലഫലം പ്രദാനംചെയ്യുന്നതുമായ രോഗാണുനാശിനികളാണ്.

എന്താണ് എലിപ്പനി?

ഇംഗ്ലീഷില്‍ ലെപ്‌റ്റോസ്‌പൈറോസിസ് (Leptospirosis), വെയ്ല്‍സ് രോഗം (Weil's disease), ഗ്രിപ്പോടൈഫോസ (grippotyphosa), കാനിക്കോള (canicola) എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന എലിപ്പനി എന്ന രോഗം, ബാക്ടീരിയങ്ങള്‍ (ലെപ്‌റ്റോസ്‌പൈറ ഇന്ററോഗന്‍സ്) മുഖാന്തിരം ഉടലെടുക്കുന്ന ഒരു രോഗമാണ്. രണ്ട് ഘട്ടങ്ങളിലായി വിവിധ ലക്ഷണങ്ങള്‍ ഈ രോഗം പ്രകടമാക്കുന്നു. വൃക്കകളുടെയും കരളിന്റെയും പ്രവര്‍ത്തനം തകരാറിലാകുക, ശ്വാസം നിന്നുപോകുക, മസ്തിഷ്‌കജ്വരം, മരണം എന്നിവ ചില രോഗികള്‍ക്ക് ഉണ്ടാകാം.

വളര്‍ത്തുമൃഗങ്ങള്‍ (നായ, കുതിര മുതലായ) തുടങ്ങി വന്യജീവികള്‍ (എലികള്‍, കാട്ടുപന്നികള്‍ മുതലായ) ഉള്‍പ്പെടെയുള്ള ജന്തുക്കളുടെ രോഗാണുസാന്നിദ്ധ്യമുള്ള വിസര്‍ജ്ജ്യങ്ങളിലൂടെ; പ്രത്യേകിച്ചും മൂത്രത്തിലൂടെയാണ് ഈ രോഗാണുക്കള്‍ പകരുന്നത്. മൃഗങ്ങളില്‍നിന്ന് പകരുന്നതുകൊണ്ട് ഒരു ജന്തുജന്യരോഗമായി ഇതിനെ കണക്കാക്കുന്നു.

ശുദ്ധജലത്തിലും മണ്ണിലും മാസങ്ങളോളം അതിജീവിച്ച്‌ നിലകൊള്ളുവാന്‍ ലെപ്‌റ്റോസ്‌പൈറ ഇന്ററോഗന്‍സ് ബാക്ടീരിയങ്ങള്‍ക്ക് കഴിയും. സമശീതോഷ്ണ പ്രദേശങ്ങളിലും ഉഷ്ണമേഖലാ പ്രദേശങ്ങളിലുമാണ് കൂടുതലായി ഈ രോഗം കാണപ്പെടുന്നത്. ഈ ബാക്ടീരിയങ്ങളുടെ സാന്നിദ്ധ്യം ലോകത്ത് എല്ലായിടവും കാണുവാനാകും.

എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍

വിറയലോടുകൂടി കുളിര് അനുഭവപ്പെടും എന്നതാണ് എലിപ്പനിയുടെ പ്രധാന രോഗലക്ഷണം. പനി ഉണ്ടാകുകയോ ഉണ്ടാകാതിരിക്കുകയോ ചെയ്യാം. പനി ഇല്ലാതെതന്നെ തണുത്ത അന്തരീക്ഷത്തില്‍ ബന്ധപ്പെടുമ്ബോള്‍ കുളിര് തുടങ്ങും. പനി ഉണ്ടാകുന്നതിന് അനുകൂലമായ സാഹചര്യം ഉണ്ടാകുകയാണെങ്കില്‍, കുളിരും പനിയും ഉണ്ടാകും. ജ്വരപ്പനിയുടെ കാര്യത്തിലും ഇവ രണ്ടും പൊതുവായ ലക്ഷണങ്ങളാണ്.

എലിപ്പനിയുടെ കാരണങ്ങള്‍

ഗ്രാം-നെഗറ്റീവ് (ബാക്ടീരിയയെ തിരിച്ചറിയുന്നതിനുള്ള ഒരു പ്രാഥമിക സാങ്കേതികത) ആയ സര്‍പ്പിളാകാരത്തിലുള്ള ചില ബാക്ടീരിയങ്ങള്‍ കാരണമായാണ് എലിപ്പനി ഉണ്ടാകുന്നത്. പലതരത്തിലുള്ള ജീവികളെയും (കാട്ടുമൃഗങ്ങള്‍, കരണ്ടുതിന്നുന്ന ജീവികള്‍, നായ, പൂച്ച, പന്നി, കുതിര, കന്നുകാലികള്‍) ലെപ്‌റ്റോസ്‌പൈറ ബാക്ടീരിയങ്ങള്‍ ബാധിക്കാം. അത്തരം ജീവികള്‍ മൂത്രവിസര്‍ജ്ജനം നടത്തുമ്ബോള്‍ കുളങ്ങള്‍, തോടുകള്‍, നദികള്‍, മണ്ണ്, വിളകള്‍ തുടങ്ങിയവ മലിനപ്പെടുന്നു. തുടര്‍ന്ന് പല മാര്‍ഗ്ഗങ്ങളിലൂടെയും ബാക്ടീരിയങ്ങള്‍ മനുഷ്യരിലേക്ക് എത്തിച്ചേരുന്നു.

കരള്‍, വൃക്കകള്‍, കേന്ദ്രനാഡീവ്യവസ്ഥ എന്നീ ശരീരഭാഗങ്ങളില്‍ ബാക്ടീരിയങ്ങള്‍ പെരുകുന്നു. വ്യക്തികളില്‍നിന്ന് വ്യക്തികളിലേക്ക് അവ പകരുന്നത് അത്യപൂര്‍വ്വമാണ്.

ലെപ്‌റ്റോസ്‌പൈറോസിസ് ബാക്ടീരിയങ്ങള്‍ സമ്ബര്‍ക്കത്തിലൂടെ പകരുന്നതാണോ?

മനുഷ്യരെ ബാധിക്കുന്ന ലെപ്‌റ്റോസ്‌പൈറോസിസ് ബാക്ടീരിയങ്ങള്‍ സമ്ബര്‍ക്കത്തിലൂടെ പകരുവാന്‍വേണ്ടും ശക്തമല്ല. കാരണം രോഗബാധ ഉണ്ടായിരിക്കുമ്ബോഴും, രോഗം കഴിയുമ്ബോഴും ഈ ബാക്ടീരിയങ്ങള്‍ മറ്റ് ജീവികളില്‍ എന്നതുപോലെ മനുഷ്യരിലും മൂത്രവിസര്‍ജ്ജനത്തിലൂടെ പുറത്ത് പോകും. അതിനാല്‍ രോഗംബാധിച്ച ആളുകളുടെ മൂത്രവുമായി സമ്ബര്‍ക്കമുണ്ടാകുകയാണങ്കില്‍ മാത്രമേ രോഗം പകരുന്നുള്ളൂ.

വായുവിലൂടെ ഈ ബാക്ടീരിയങ്ങള്‍ പകരുകയില്ല, മാത്രമല്ല ഉമിനീരില്‍ ഉണ്ടായിരിക്കുന്നതിനുള്ള ഭയാശങ്ക വളരെ കുറവുമാണ്. രോഗംബാധിച്ച വ്യക്തിയുടെ രക്തംപുരണ്ടതോ മൂത്രത്താല്‍ കുതിര്‍ന്നതോ ആയ തുണികള്‍ കൈകാര്യം ചെയ്യുന്ന വ്യക്തിയ്ക്ക് രോഗബാധയുണ്ടാകാനുള്ള സാധ്യതയുണ്ട്. ലൈംഗികബന്ധ സമയത്ത് രോഗം പകര്‍ന്നതായുള്ള അത്യപൂര്‍വ്വം ഉദാഹരണങ്ങളേ ഉള്ളൂ. അതിനാല്‍ അത്തരത്തിലുള്ള രോഗപ്പകര്‍ച്ചയുടെ സാധ്യത ഇല്ലെന്നുതന്നെ പറയാം. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് രോഗബാധയുണ്ടെങ്കില്‍, ഭ്രൂണത്തെയും അത് ബാധിക്കാം.

സമ്ബര്‍ക്കത്തിലൂടെ പകരുന്നതിന്റെ കാലയളവ്;

എത്ര കാലത്തോളം മൂത്രവിസര്‍ജ്ജനത്തിലൂടെ ബാക്ടീരിയങ്ങള്‍ പുറത്തുപോകുന്നു എന്നതിനെ ആശ്രയിച്ച്‌ നിലകൊള്ളുന്നു. രോഗബാധിതരായ മിക്ക ആളുകളും ഏതാനും ആഴ്ചകള്‍ മൂത്രവിസര്‍ജ്ജ്യത്തോടൊപ്പം ബാക്ടീരിയങ്ങളെ പുറന്തള്ളും.

എങ്കിലും മൂത്രത്തിലൂടെ മനുഷ്യരില്‍നിന്ന് ഒരു വര്‍ഷംവരെ അവ പുറന്തള്ളപ്പെടുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. രോഗബാധ ഉണ്ടായിക്കഴിഞ്ഞാല്‍, ഏകദേശം 12 മാസത്തെ ഭയാശങ്ക നിലകൊള്ളുന്നതായി വിദഗ്ദര്‍ ചൂണ്ടിക്കാണിക്കുന്നു.

എലിപ്പനിയ്ക്ക് രോഗപ്രതിരോധൗഷധങ്ങള്‍ ലഭ്യമാണോ? നിവാരണമാര്‍ഗ്ഗങ്ങള്‍ സാധ്യമാണോ?

എല്ലാ രാജ്യങ്ങളിലും എലിപ്പനിയ്ക്കുവേണ്ടിയുള്ള രോഗപ്രതിരോധൗഷധങ്ങള്‍ ലഭ്യമല്ല. ഈ രോഗത്തിന്റെ ഉയര്‍ന്ന ഭയാശങ്ക നിലകൊള്ളുന്ന ചില ഏഷ്യന്‍ രാജ്യങ്ങളിലും യൂറോപ്യന്‍ രാജ്യങ്ങളിലും ചില വാക്‌സിനുകള്‍ നിലകൊള്ളുന്നു. ദൗര്‍ഭാഗ്യവശാല്‍, അത്തരം രോഗപ്രതിരോധൗഷധങ്ങള്‍ ബാക്ടീരിയങ്ങളുടെ പ്രത്യേക വിഭാഗങ്ങള്‍ക്കുവേണ്ടി തയ്യാറാക്കപ്പെട്ടിട്ടുള്ളവയാണ്. 200 ലധികം തരത്തിലുള്ള എലിപ്പനി ബാക്ടീരിയങ്ങള്‍ നിലവിലുള്ളതിനാല്‍ എല്ലാറ്റിനും എതിരായ വ്യാപക സംരക്ഷണം അത്തരം വാക്‌സിനുകളില്‍നിന്നും ലഭിക്കുക സാധ്യമല്ല.

മൃഗങ്ങള്‍ക്കുവേണ്ടിയുള്ള ചില രോഗപ്രതിരോധൗഷധങ്ങളും നിലവിലുണ്ട്. എന്നാല്‍ മനുഷ്യര്‍ക്കുവേണ്ടിയുള്ള അത്തരം ഔഷധങ്ങളെപ്പോലെതന്നെ നിശ്ചിത വിഭാഗം ബാക്ടീരിയങ്ങള്‍ക്കുവേണ്ടിയുള്ള പ്രതിരോധം മാത്രമേ അവയില്‍നിന്നും ലഭ്യമാകുന്നുള്ളൂ. മാത്രമല്ല, വേദനയോടുകൂടിയ നീര്‍വീക്കം ഈ ഔഷധങ്ങള്‍ സംജാതമാക്കും. ചില പ്രത്യേക സാഹചര്യങ്ങളില്‍, കീമോപ്രോഫിലാക്‌സിസ് (Chemoprophylaxis - രോഗം തടയാന്‍ പ്രത്യേകതരം മയക്കുമരുന്നുകള്‍ ഉപയോഗിക്കല്‍) രോഗപ്രതിരോധത്തിന് പ്രയോജനകരമാണ്.

നിവാരണമാര്‍ഗ്ഗങ്ങള്‍

ജന്തുക്കളുടെ വിസര്‍ജ്ജ്യങ്ങളുമായി സമ്ബര്‍ക്കമുണ്ടാകാതെ സൂക്ഷിക്കുന്നതും, നല്ല ആരോഗ്യ പരിതഃസ്ഥിതി പാലിക്കുന്നതും, മലിനമാക്കപ്പെട്ട വെള്ളവും മണ്ണും ഒഴിവാക്കുന്നതും എലിപ്പനി ബാധിക്കാതിരിക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങളാണ്.

നായകളെയും മറ്റ് വളര്‍ത്തുമൃഗങ്ങളെയും എലിപ്പനി ബാധിക്കാം. കുറഞ്ഞത് 12 മാസമെങ്കിലും എലിപ്പനി ബാധിക്കാതിരിക്കുവാന്‍ നായകള്‍ക്കും മറ്റ് മൃഗങ്ങള്‍ക്കും രോഗപ്രതിരോധൗഷധങ്ങള്‍ നല്‍കുവാന്‍ മൃഗഡോക്ടര്‍മാര്‍ക്ക് കഴിയും. അത്തരം ജീവികളുടെ ഉടമസ്ഥരെ രോഗബാധയുടെ ഭയാശങ്കയില്ലാതെ ഒരു വര്‍ഷത്തോളം പരിപാലിക്കാന്‍ ഇങ്ങനെ നടത്തുന്ന പ്രരിരോധൗഷധ പ്രയോഗം സഹായിക്കും.

കടപ്പാട്:boldsky

2.92857142857
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top