অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

എന്താണ് ഇക്കിൾ ?

എന്താണ് ഇക്കിൾ ?
ഇക്കിൾ മാറ്റാനുള്ള ശാസ്ത്രിയമായ വഴികൾ ഏതൊക്കെ ?
ഇക്കിൾ കളയാൻ പലരും പലതരം വഴികൾ പറയാറുണ്ട് .
ഉദാഹരണത്തിന് പഞ്ചസാര കഴിക്കുക, വെള്ളം കുടിക്കുക, ശ്വാസം പിടിച്ചുവക്കുക .. അങ്ങനെ വളരെ വ്യത്യസ്ഥവും രസകരവുമായ രീതികൾ . ഇവ ശരിക്കും ഇക്കിൾ കളയുമോ ? കളയുമെങ്കിൽ എന്തുകൊണ്ട് ? ശാസ്ത്രിയമായി നമുക്ക് ചെയ്യാന്പറ്റുന്ന ഏറ്റവും ഫലപ്രദമായ വഴി
ഏതാണ് ?
ഇതിനുത്തരം കണ്ടെത്തണെങ്കിൽ എന്തുകൊണ്ടാണ് ഇക്കിൾ ഉണ്ടാകുന്നതെന്ന് പഠിക്കണം . അതിന് ആദ്യം Diaphragm എന്താണ് എന്ന് മനസ്സിലാക്കണം .
സസ്‌തനജീവികളുടെ ഉദരവും ശ്വാസകോശവും തമ്മിൾ വേർതിരിക്കുന്ന ഒരു പേശിയാണ് Diaphragm.നമ്മൾ ശ്വാസം ഉള്ളിലേക്ക് എടുക്കുമ്പോൾ Diaphragm താഴേക്ക് ചുരുങ്ങുന്നതുമൂലം, ഒരു negative pressure ഉണ്ടാകുകയും (അതായത് സമർദ്ദം കൂറയുകയും), ശ്വാസകോശത്തിലേക്ക് വായു വലിച്ചെടുക്കപെടുകയും ചെയ്യും. ശ്വാസം പുറത്തേക്ക് വിടുമ്പോൾ ചുരുങ്ങിയ Diaphragm അയയുകയും പൂർവസ്ഥിതിയിലേക്ക് വരുകയും ചെയ്യും. ഈ ശ്വസന പ്രക്രിയ അനുക്രമമായി ആണ് നടക്കുന്നത്.ഇക്കിൾ ഉണ്ടാകുന്നത് Diaphram ചുരുങ്ങുകയും വികസിക്കുകയും ചെയ്യുന്നതിന്റെതാളം തെറ്റുമ്പോൾ ആണ്. ഓരോ Spasm(കോച്ചിപിടിക്കല്) ഉണ്ടാകുമ്പോഴും ശ്വാസനാളവും (larynx) സ്വരനാളപാളിയും (vocal cords) പൊടുന്നനെ അടഞ്ഞുപോകും. അതു കാരണം പെട്ടന്ന് വായു ഉള്ളിലേക്ക് വലിക്കുന്നു, അതുണ്ടാക്കുന്ന അസ്വാസ്ഥ്യം ആണ് ഇക്കിൾ ശബ്ദം ഉണ്ടാക്കുന്നത്.ഈ spasm തുടരുന്നത് വരെ
നമ്മുക്ക് ഇക്കിൾ ഉണ്ടായികൊണ്ടിരിക്കും. ഭൂരിഭാഗം ഇക്കിളുകളും പ്രത്യക്ഷത്തിൽ ഒരു കാരണവും കൂടാതെ ആണ് ഉണ്ടാകുക, അവ കുറച്ചു മിനിറ്റുകൾക്കുള്ളിൽ തന്നെ പോകുകയും ചെയ്യും. 48 മണിക്കൂറിൽ കൂടുതൽ നിക്കുന്ന ഇക്കിളിനെ persistent(സ്ഥിരമായ) ഇക്കിൾ എന്നും 2 മാസത്തിൽ കൂടുതൽ നിന്നാൽ intractable (വഴങ്ങാത്ത)
ഇക്കിൾ എന്നും വേർതിരിച്ചിരിക്കുന്നു.
പെട്ടെന്ന് മാറുന്ന ഇക്കിളുകൾ ഉണ്ടാകാൻ പ്രേരിപ്പിക്കുന്ന കാരണങ്ങള് പലതും കണ്ടെത്തിയിട്ടുണ്ട് - ആർത്തിപിടിച്ചു കഴിക്കൽ, എരിവുള്ള ആഹാരം കഴിക്ക്, മദ്യപാനം, സോഡ കുടിക്കൽ, നല്ല ചൂടോ തണുത്തതോ
ആയ ഭക്ഷണം കഴിക്കൽ,പെട്ടെന്ന് വികാരഭരിതൻ ആകുകയോ ക്ഷോഭം കൊള്ളുന്നതു
മൊക്കെയാണ് ഉദാഹരണങ്ങൾ.
സ്ഥിരമായി നിക്കുന്ന ഇക്കിളുകൾ ഉണ്ടാകുന്നത് Phrenic Nerveന്റെയോ Vagus Nerveന്റെയോ തകരാറുകൊണ്ടാകാം(Diaphramന്റെ ചലനം നിയന്ത്രിക്കുന്ന രണ്ട് ഞരമ്പുകൾ ആണ് ഇവ.
ഇനി ഏറ്റവും പ്രധാനമായ ഭാഗത്തേക്ക് കടക്കാം . എങ്ങനെ ഇക്കിൾ മാറ്റാം ?
അതിന് നമ്മുക്ക് നമ്മുടെ ഞരമ്പുകൾക്ക് നിർദ്ദേശം നൽകി diaphragm അയച്ചു പഴയ താളത്തിലേക്ക് കൊണ്ടു വരുകയാണ് ചെയ്യണ്ടത്. അതിന് രണ്ട് വഴികൾ ആണ് ഉള്ളത് . ഒന്ന് Vagus nerveനെ ഉത്തേജിപ്പിക്കുകയോ ശ്രദ്ധ തിരിക്കുകയോ ചെയ്യുക എന്നതാണ്. പഞ്ചസാര കഴിക്കുമ്പോൾ സംഭവിക്കുന്നത് അതാണ്. പഞ്ചസാര തൊണ്ട വഴി താഴേക്കിറങ്ങുമ്പോൾ vagus nerveന്റെ ശ്രദ്ധ ഒരൽപം diaphragm കോച്ചിപിടിപ്പിക്കുന്നതിൽ നിന്ന് മാറി തൊണ്ടയിലേക്കാകുന്നു. ഇനി മറ്റൊരു വഴി എന്നത് നമ്മുടെ രക്തത്തിലെ CO2 (കാർബൺ ഡയോക്സൈഡ്) അളവ് കൂട്ടുകയാണ് . കേൾക്കുമ്പോൾ വിചിത്രം എന്ന് തോന്നാമെങ്കിലും രക്തത്തിലെ CO2 അളവാണ് നമ്മുടെ ശ്വാസക്രമം നിയന്ത്രിക്കുന്നത്. CO2 അളവ് കൂടുമ്പോൾ നാഡീവ്യൂഹത്തില് നിന്നും Diaphragm-ത്തിലേക്കും Lungs-ലേക്കും ശ്വസന പ്രക്രിയ ശരിയാക്കാൻ വേണ്ട നിർദ്ദേശം പോകും. നമ്മൾ ചെയ്യുന്ന ഏറെ കുറെ എല്ലാ സൂത്രങ്ങളുടെയും പിന്നിലെ ശാസ്ത്രം ഇതാണ്.
ഉദാഹരണത്തിന് വെള്ളം ഒരുപാട് കുടിക്കുമ്പോളും, ശ്വാസം പിടിച്ചുവക്കുമ്പോളും, മൂക്കും വായും പൊത്തിപിടിച്ച് വായിൽ നിന്നു വരുന്ന വായു ശ്വസിക്കുമ്പോളും ഒക്കെ സംഭവിക്കുന്നത് രക്തത്തിലെ co2 അളവ് കൂടുകയാണ്.ഇനി ഇതിൽ ഏതാണ് ഏറ്റവും ഫലപ്രദം എന്ന് ചോദിച്ചാൽ , ഏറ്റവും കൂടുതൽ ആൾക്കാർ ഫലപ്രദം എന്ന് പറയുന്ന രീതി ശ്വാസം പിടിച്ചുവക്കലാണ്, അതുകഴിഞ്ഞാൽ ഒരുപാട് വെള്ളം കുടിക്കലും ആണ്.

 © 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate