Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഈ ലക്ഷണങ്ങള്‍ സൂക്ഷിച്ചാല്‍ ഹൃദയം പണിമുടക്കില്ല.
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഈ ലക്ഷണങ്ങള്‍ സൂക്ഷിച്ചാല്‍ ഹൃദയം പണിമുടക്കില്ല.

ലോകത്തിലെ ഏറ്റവും മരണകാരിയായ രോഗാവസ്ഥയാണ് ഹൃദ്രോഗങ്ങള്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 2008ല്‍ മാത്രം 17.3 മില്യണ്‍ പേരാണ് ഹൃദ്രോഗങ്ങള്‍ മൂലം മരിച്ചത്. 2030 ആകുമ്പോഴേക്കും പ്രതിവര്‍ഷം 23 മില്യണ്‍ പേരുടെ മരണത്തിന് ഹൃദ്രോഗങ്ങള്‍ ഹേതുവാകുമെന്നും കണക്കുകള്‍ പറയുന്നു.
ഹൃദ്രോഗങ്ങള്‍ എന്തുകൊണ്ട് അപകടകാരികളാകുന്നു..?
ഹൃദ്രോഗങ്ങളുടെ പേരില്‍ മിക്കവരും മോശം ഭക്ഷണശീലത്തെയും അനാരോഗ്യമായ ജീവിതരീതികളെയും അന്തരീക്ഷ മലിനീകരണത്തെയുമൊക്കെയാണ് പഴിചാരുന്നത്. എന്നാല്‍, ലക്ഷണങ്ങള്‍ കാണുമ്പോള്‍ തന്നെ തിരിച്ചറിയാന്‍ വൈകുന്നതാണ് ശരിക്കും അപകടകാരണം. ഹൃദ്രോഗങ്ങളുടെ ലക്ഷണങ്ങളെന്താണെന്നു തന്നെ പലര്‍ക്കും അറിയില്ല. കാരണം രോഗലക്ഷണങ്ങള്‍ ഓരോരുത്തര്‍ക്കും മാറിമാറിയാവും പ്രത്യക്ഷപ്പെടുന്നത്.
ഹൃദ്രോഗത്തിന്റെ കൃത്യമായ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ വളരെ ബുദ്ധിമുട്ടാണ്. എങ്കിലും താഴെപ്പറയുന്ന ലക്ഷണങ്ങള്‍ ഒന്നു ശ്രദ്ധിച്ചാല്‍ ഹൃദ്രോഗങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാന്‍ കഴിയും. ഇവയില്‍ ഏതെങ്കിലും ലക്ഷണങ്ങള്‍ കണ്ടാല്‍ പിന്നത്തേക്കു മാറ്റിവയ്ക്കാതെ ഉടന്‍ തന്നെ വൈദ്യപരിശോധന നടത്തുന്നതാകും നല്ലത്.
1. തലചുറ്റല്‍, ശ്വാസതടസം
ആസ്ത്മയോ ശ്വാസകോശ പ്രശ്‌നങ്ങളോ ഇല്ലാത്ത ഒരാള്‍ക്ക് ശ്വാസതടസം അനുഭവപ്പെട്ടാല്‍ ഹൃദയാഘാതത്തിനുള്ള സാധ്യത മുന്‍കൂട്ടി കാണേണ്ടതാണ്. തലചുറ്റലും ഒരു ലക്ഷണമാണ്.
2. രോഗങ്ങള്‍
വയറുവേദന, ദഹനക്കുറവ്, ഛര്‍ദി, ക്ഷീണം തുടങ്ങിയവ ഹൃദ്രോഗ ലക്ഷണമാകാം
3. രക്തസമ്മര്‍ദം
നെഞ്ചിന്റെ ഭാഗത്ത് അസ്വസ്ഥതകള്‍ തോന്നുക. അതായത്, നെഞ്ചില്‍ എന്തെങ്കിലും ശക്തമായി അമര്‍ത്തുന്ന തോന്നലുണ്ടാകുക.
4. നെഞ്ചുവേദന
എല്ലാ നെഞ്ചുവേദനയും ഹൃദയത്തില്‍ നിന്നല്ല. അതിനാല്‍, വേദന എവിടെയാണെന്ന് കൃത്യമായി മനസിലാക്കുക. വാരിയെല്ലിനു താഴെ നെഞ്ചിന്റെ ഇടതുഭാഗത്തിനോടു ചേര്‍ന്നോ മധ്യഭാഗത്തോ ഉണ്ടാകുന്ന വേദനകളാണ് ഹൃദയസംബന്ധമായത്. നെഞ്ചില്‍ ശക്തമായ ഭാരം വച്ചതുപോലെ തോന്നുകയോ സമ്മര്‍ദം അനുഭവപ്പെടുകയോ ചെയ്യുന്നതാണ് ലക്ഷണം.
5. അസ്വാഭാവികമായ വേദനകള്‍
ഹൃദ്രോഗങ്ങളുമായി ബന്ധപ്പെട്ട വേദനകള്‍ നെഞ്ചിനെ മാത്രം കേന്ദ്രീകരിച്ചാവില്ല. ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലേക്കും ഇതു വ്യാപിക്കാം. നെഞ്ചിന്റെ ഇടതോ വലതോ ഭാഗങ്ങളില്‍ നിന്ന് ആരംഭിക്കുന്ന വേദന കഴുത്തിലേക്കും താടിയിലേക്കുമെത്താം. 2012ല്‍ യുഎസില്‍ നടത്തിയ പഠനത്തില്‍, ഹൃദയാഘാതം സംഭവിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ച രോഗികളില്‍ നല്ലൊരു ശതമാനം പേരും നെഞ്ചു വേദനയോ അസ്വസ്ഥതകളോ പോലുമില്ലാത്തവരായിരുന്നുവെന്ന് കണെ്ടത്തിയിരുന്നു.
6. ആകാംക്ഷ
ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍, പ്രത്യേകിച്ച് തലകറക്കമോ മറ്റ് അസ്വസ്ഥതകളോ ഉണ്ടായതിനു ശേഷം, ചിലപ്പോള്‍ ഹൃദയത്തിന്റെ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ശരീരത്തിന്റെ സൂചനകളാകാം.
7. ക്ഷീണം, തളര്‍ച്ച
ഹൃദയാഘാതം സംഭവിക്കുന്ന ഒരാളുടെ ശരീരം ക്ഷീണിച്ച അവസ്ഥയിലായിരിക്കും. രക്തസമ്മര്‍ദം താഴുന്നതിനാല്‍ അവരുടെ ശരീരം വിറളിയിരിക്കും.
8. ഹൃദയമിടിപ്പ്
തലകറക്കം, ക്ഷീണം, ശ്വാസതടസം എന്നിവയുടെ ഫലമായുള്ള ദ്രുതഗതിയിലുള്ള, ക്രമരഹിതമായ ഹൃദയമിടിപ്പ് ഹൃദ്രോഗത്തിന്റെ ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങള്‍ അവഗണിച്ചാല്‍ പക്ഷാഘാതം വരെ സംഭവിച്ചേക്കാം.
9. വിയര്‍ക്കുക
ശരീരം അകാരണമായി വിയര്‍ക്കുന്നതും ഹൃദ്രോഗലക്ഷണമാണ്. തണുപ്പുള്ളപ്പോള്‍ പോലും വിയര്‍ക്കുന്നത് ശ്രദ്ധിക്കേണ്ട ഒന്നാണ്.
ആര്യ ഉണ്ണി
കടപ്പാട്
2.44444444444
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top