Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഇൻഫ്ലേമറ്ററി ബവൽ ഡിസീസ്
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഇൻഫ്ലേമറ്ററി ബവൽ ഡിസീസ്

ഇൻഫ്ലേമറ്ററി ബവൽ ഡിസീസിേലക്കു (ഐബിഡി) നയിക്കുന്ന പല ഘടകങ്ങൾ

യഥാർഥ കാരണം ഇനിയും അജ്ഞാതമാെണങ്കിലും ഇൻഫ്ലേമറ്ററി ബവൽ ഡിസീസിേലക്കു (ഐബിഡി) നയിക്കുന്ന പല ഘടകങ്ങളുണ്ട്. ജീവിക്കുന്ന ചുറ്റുപാടുകളും ശരീരത്തിന്റെ പ്രതിേരാധ േശഷിയിലുണ്ടാകുന്ന വ്യതിയാനങ്ങളും ജനിതകമായ കാരണങ്ങളും മൂലം േരാഗമുണ്ടാകാം. 15-40 വയസിനിടയിൽ പ്രായമുള്ളവരിലാണു സാധാരണ കണ്ടുവരുന്നത്. പുരുഷൻമാരിലും സ്ത്രീകളിലും സാധ്യത ഒരുേപാെല. കുടുംബത്തിൽ ഒരാൾക്ക് ഐബിഡി വന്നാൽ ബാക്കിയുള്ളവർക്കും വരാൻ സാധ്യതയേറെ.

പാശ്ചാത്യരിലാണു കൂടുതലായി കണ്ടിരുന്നെതങ്കിലും ജീവിതശൈലിയിൽ വരുന്ന വ്യതിയാനങ്ങൾ ഇപ്പോൾ ഏതു രാജ്യക്കാരിലും ഐബിഡിക്കു വഴിെയാരുക്കുന്നു. ജീവിക്കുന്ന പാരിസ്ഥിതിക പശ്ചാത്തലവും സ്വാധീനിക്കുന്നു. േചരികളിലും വൃത്തിഹീനമായ പരിസരങ്ങളിലും താമസിക്കുന്നവരെക്കാൾ, വികസിതവും മികച്ച ശുചിത്വവുമുള്ള ചുറ്റുപാടുകളിൽ താമസിക്കുന്നവരിലാണ് ഐബിഡി കൂടുതലായി കണ്ടുവരുന്നത് എന്നതാണു ശ്രദ്ധേയം.

രണ്ടു വിധം

േക്രാൺസ് ഡിസീസ്, അൾസറേറ്റീവ് െകാൈളറ്റിസ് എന്നിങ്ങനെ ഐബിഡി രണ്ടു തരത്തിലുണ്ട്്. അൾസേററ്റീവ് െകാൈളറ്റിസ് വൻകുടലിെന മാത്രം ബാധിക്കുന്നതാെണങ്കിൽ, ക്രോൺസ്ഡിസീസ് വായ മുതൽ മലദ്വാരം വരെ ഏതു ഭാഗത്തുമുണ്ടാകാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ക്രോൺസ് ഡിസീസ് റിേപ്പാർട്ട് െചയ്തിരിക്കുന്നത് േകരളത്തിലാണ്.

അൾസറേറ്റീവ് െകാൈളറ്റിസ്

വൻകുടലിെന്റ ഉൾപ്പാളികളിലുണ്ടാകുന്ന വ്രണങ്ങളാണിത്. ദീർഘകാലം ഈ വ്രണങ്ങൾ ഉണങ്ങാെത നിൽക്കും. വയറിളക്കവും രക്തം കലർന്ന മലവുമാണു പ്രധാന ലക്ഷണങ്ങൾ. അതികഠിനമായ വയറുേവദന, ശരീരഭാരം കുറയൽ, ഭക്ഷണത്തോടു വിരക്തി തുടങ്ങിയവയും ലക്ഷണങ്ങളാണ്.

േക്രാൺസ് ഡിസീസ്

വൻകുടലിൽ മാത്രമല്ല, ദഹനവ്യവസ്ഥയിെലവിെടയും ബാധിക്കാം. ഏറ്റവും കൂടുതലായി കണ്ടുവരുന്നതു െചറുകുടലിെന്റ അവസാനഭാഗത്തും മലാശയത്തിലുമാണ്. വ്രണങ്ങൾകൂടുതൽ ആഴത്തിലുള്ളതാകും. കുട്ടികളിലും കൂടുതലായി കാണപ്പെടുന്ന അവസ്ഥയാണു ക്രോൺസ് ഡിസീസ്. ദഹന വ്യവസ്ഥയുെട ഏതു ഭാഗത്തെയാണു ബാധിച്ചിരിക്കുന്നത് എന്നതിെന ആശ്രയിച്ചിരിക്കും.

ലക്ഷണങ്ങൾ

വയറിളക്കം, പനി, അസഹ്യമായവേദന, രക്തം കലർന്ന മലം, വിശപ്പില്ലായ്മ തുടങ്ങിയവയെല്ലാം രണ്ടു തരം ഐബിഡിക്കും കണ്ടുവരുന്ന പൊതു ലക്ഷണങ്ങളാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുേമ്പേഴ ചികിൽസ േതടാൻ മറക്കരുത്. േക്രാൺസ് ഡിസീസ് കുടൽ ചുരുങ്ങാനും ദഹന പ്രക്രിയ ശരിയായ വിധത്തിൽ നടക്കാതിരിക്കാനും കാരണമാകും. കുടലിനു തടസമുണ്ടാകാനും ഫിസ്റ്റുല ബാധിക്കാനും സാധ്യതയേറെയാണ്.

യഥാസമയം ചികിത്സ േതടാതിരുന്നാൽ,രോഗം മൂർച്ഛിച്ചു ജീവനുതന്നെ ഭീഷണിയാകും. കുടലിെന മാത്രമല്ല, കരൾ, സന്ധികൾ, കണ്ണ്, ത്വക്ക്, എന്നിവിടങ്ങളിലും ഈരോഗങ്ങൾ ബാധിക്കാം. രണ്ടുരോഗങ്ങളും കുടലിെല കാൻസറിേലക്കു നയിേച്ചക്കാം. പുകവലിക്കാരിൽ േക്രാൺസ് ഡിസീസ് വരാൻ സാധ്യത കൂടുതലാണ്.

രോഗം തിരിച്ചറിയാൻ

രക്ത പരിേശാധന

എൻേഡാസ്േകാപ്പി

േകാളണോസ്േകാപ്പി

സിടി / എംആർ എൻട്രോഗ്രഫി

ക്യാപ്സൂൾ എൻട്രോസ്േകാപ്പി

ബയോപ്സി പരിേശാധന

ചികിൽസ

രോഗം പൂർണമായി േഭദമാക്കാൻ കഴിഞ്ഞിെല്ലങ്കിലും, ഐബിഡിക്കു ഫലപ്രദമായ ചികിൽസ ഇന്നുണ്ട്. കുടലിെല വ്രണങ്ങളുെട വ്യാപനം തടയാനും അവ ഉണങ്ങാനുംരോഗത്തിെന്റ സങ്കീർണത കുറയ്ക്കാനും കഴിയും. മരുന്നുകൾ ഫലവത്താകാത്തവർക്കുംരോഗം ഗുരുതരമാകുേമ്പാഴും ശസ്ത്രക്രിയവേണ്ടിവരും. ദീർഘകാലം- ഒരുപക്ഷേ ജീവിതകാലം മുഴുവൻ- മരുന്നുകളെ ആശ്രയേക്കണ്ടിയും വരാം. കൃത്യമായ ചികിൽസയും തുടർപരിേശാധനകളും നിർബന്ധമാണ്.രോഗം മൂർച്ഛിച്ചിരിക്കുേമ്പാൾ നാരുകൾ കൂടുതലടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണു നല്ലത്.

ഓർമിക്കാം

ജീവിതശൈലിയിലും ആഹാരക്രമത്തിലും വരുത്തുന്ന മാറ്റങ്ങൾ വഴിരോഗം നിയന്ത്രിക്കാം.

പാലും പാലുൽപന്നങ്ങളും ഒഴിവാക്കുന്നതുരോഗം നിയന്ത്രിച്ചു നിർത്തും.

കുട്ടികളിലും െചറുപ്പക്കാരിലുമുണ്ടാകുന്ന ഫിസ്റ്റുല, േക്രാൺസ്ഡിസീസിെന്റ തുടക്കമാകാം.

നീണ്ടുനിൽക്കുന്ന വയറിളക്കം, രക്തം കലർന്ന മലം (പ്രത്യേകിച്ചു െചറുപ്പക്കാരിൽ) എന്നിവയുണ്ടെങ്കിൽ ഐബിഡിരോഗനിർണയം നടത്തേണ്ടതാണ്.

കൗമാരക്കാരിലുണ്ടാകുന്ന വളർച്ചക്കുറവ് (പ്രത്യേകിച്ച് ഉദരസംബന്ധമായരോഗലക്ഷണത്തോടു കൂടിയുള്ളത്) ശ്രദ്ധിക്കണം. ഇവർ ഐബിഡി പരിേശാധന നടത്തേണ്ടത് അത്യാവശ്യം

വിവരങ്ങൾ:

ഡോ. മാത്യു ഫിലിപ്പ് ഡയറക്ടർ, പിവിഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ൈഡജസ്റ്റീവ് ഡിസീസസ്, പിവിഎസ് മെമ്മോറിയൽ േഹാസ്പിറ്റൽ, െകാച്ചി

2.94736842105
rishi Aug 22, 2015 11:06 PM

ദഹനരോഗങ്ങൾക് സാധാരണ നാരുകൾ അടങ്ങിയ bhakshanam kazhikkanam ennalle.. ivide kazhikkaruth enn parayunnath Enth kondan??

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top