অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഇരട്ട വ്യക്തിത്വം എന്നത് മാനസിക രോഗം ?

മനസികാരോഗ്യവുമായി ബന്ധപെട്ടു നമ്മള്‍ ഇടയ്ക്കിടെ പല സാഹചര്യങ്ങളിലും കേള്‍ക്കാറുള്ള രോഗങ്ങളുടെ പേരുകളാണ് ഇരട്ട വ്യക്തിത്വം, ഹിസ്റ്റീരിയ, തുടങ്ങിയവ. ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍ അഥവാ വ്യക്തിത്വ വ്യത്യാസങ്ങള്‍ എന്ന് അറിയപ്പെട്ടു വരുന്ന ഈ മാനസിക രോഗം ഒരു സങ്കീര്‍ണമായ മാനസികാവസ്ഥയാണ്.

ബാല്യത്തില്‍ നേരിടേണ്ടി വന്ന തീവ്രമായ മാനസിക ശാരീരിക പീഡനമോ, ആവര്‍ത്തിച്ചുള്ള വൈകാരിക ചൂഷണമോ ആകാം ഈ അസുഖത്തിന്റെ പ്രധാന കാരണം.

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍ എന്താണ്?

ഒരു പ്രത്യേക കാര്യം ചെയ്തു കൊണ്ടിരിക്കുമ്ബോള്‍ പെട്ടന്ന് ചുറ്റുമുള്ളതൊക്കെ മറന്നു പോവുകയും ദിവാസ്വപ്നം കാണുകയും ചെയ്യാറുണ്ട് നമ്മള്‍. നമ്മള്‍ നമ്മളെ തന്നെ മറന്നു പോകുന്ന അവസ്ഥ നിങ്ങള്‍ക്കു തന്നെ പല തവണ അനുഭവപെട്ടിട്ടുണ്ടാകാം.

എന്നാല്‍ ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍ ഇതില്‍ നിന്നും തികച്ചും വ്യത്യസ്തമായ ,വിദൂരമായ അവസ്ഥയാണ് . ഈ രോഗാവസ്ഥയില്‍ രോഗി താന്‍ ജീവിക്കുന്ന ചുറ്റുപാടുകളെയോ ബന്ധങ്ങളെയോ,ഓര്‍മകളെയോ, വികാരങ്ങളെയോ ചിന്തകളെയോ കുറിച്ച്‌ ബോധവാനായിരിക്കില്ല.

ഡിസൊഷ്യേറ്റീവ് ഐഡന്റിറ്റി രോഗാവസ്ഥയില്‍ ചില രോഗികള്‍ താന്‍ ജീവിക്കുന്ന ചുറ്റുപാടുകളില്‍ നിന്ന് തന്നെ പൂര്‍ണമായും പറിച്ചു മാറ്റി മറ്റൊരിടത്തു സ്വയം പറിച്ചുനടുന്നു .ഈ അവസ്ഥ സങ്കീര്‍ണവും വേദനാജനകവുമാണ്. ഇത്തരം ഒരവസ്ഥയാണ് മലയാളികള്‍ ഫാസില്‍ ചിത്രമായ മണിച്ചിത്രത്താഴില്‍ കണ്ടത്.

ഇരട്ട വ്യക്തിത്വം എന്ന മാനസിക രോഗം

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍ എന്ന രോഗം വാസ്തവമാണോ?

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍ യഥാര്‍ത്ഥമാണോ എന്ന് നിങ്ങള്‍ ചിന്തിച്ചേക്കാം. സിനിമകളില്‍ ഈ അസുഖത്തെ കുറിച്ച്‌ പല രീതിയില്‍ പരാമര്‍ശിച്ചത് കൊണ്ടാണ് ഈ സംശയം . ഇരട്ട വ്യക്തിത്വം എന്ന മാനസിക വിഭ്രാന്തി ഒരു വ്യക്തിയില്‍ എങ്ങനെ ഉടലെടുക്കുന്നു എന്നും. പിന്നീട് അത് എങ്ങനെ സങ്കീര്‍ണമാക്കുന്നു എന്നും മാനസികാരോഗ്യ ഡോക്ടര്‍മാരുടെ ഇടയില്‍ പോലും പല അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു.

അത്ര ഏറെ സങ്കീര്‍ണമാണ് ഒരു മനുഷ്യന്റെ മനസ്സ്. പ്രവര്‍ത്തന പരിചയവും വിദ്യാഭ്യാസ സമ്ബന്നനുമായ ഡോക്ടര്‍ ആണെങ്കില്‍ പോലും ഒരു വ്യക്തിയുടെ താളം തെറ്റിയ മനസ് മനസ്സിലാക്കാന്‍ പ്രയാസം തന്നെ ആണ്. ചില മാനസികരോഗ വിദഗ്ദ്ധര്‍, വിശ്വസിക്കുന്നത് ഇത് ചിത്തഭ്രമത്തിന്റെ മറ്റൊരാവസ്ഥയാണെന്നാണ് . സമ്മര്‍ദ്ദങ്ങളെ ചെറുക്കുന്നതില്‍ പരാജയപെടുന്നവരും , ബന്ധങ്ങളില്‍ വിള്ളല്‍ ഉണ്ടാകുമ്ബോള്‍ അത് താങ്ങാന്‍ കഴിയാത്തവരുമാണ് ഈ അവസ്ഥയിലേക്ക് പോകുന്നത് എന്ന് ചില മനഃശാസ്ത്രജ്ഞര്‍ പറയുന്നു

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡറിന്‍റെ ലക്ഷണങ്ങള്‍ എന്തൊക്കെയാണ്?

രണ്ടോ അതിലധികമോ വ്യക്തികളായി പെരുമാറുക, സ്വഭാവത്തില്‍ മുന്‍പ് കാണാത്ത രീതിയിലുള്ള ദേഷ്യവും സങ്കടവും പ്രകടമാവുക തുടങ്ങിയവയാണ് ആദ്യ ലക്ഷണങ്ങള്‍. ഏറ്റവും ലളിതമായ കാര്യങ്ങള്‍, പ്രത്യേകിച്ച്‌ വ്യക്തിഗത വിവരങ്ങള്‍ ഓര്‍ക്കാന്‍ കഴിയാതെ വരുക എന്നത് മറ്റൊരു ലക്ഷണമാണ്. ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡിനൊപ്പം ഓര്‍മക്കുറവ് പ്രകടമാണ്. ചുറ്റും ഉള്ളവരെ, സ്ഥലം, പേരുകള്‍ തുടങ്ങിയവ രോഗി മറന്നു തുടങ്ങുന്നു.

"ഇരട്ട വ്യക്തിത്വം " എന്ന മാനസിക അവസ്ഥയും രോഗി മറ്റൊരാളായി മാറുമ്ബോള്‍, ഭൂരിഭാഗം രോഗികളും തന്‍്റെ സമ പ്രായക്കാരായോ, താനുമായി സാമ്യമുള്ളവരുമായോ ആണ് മാറുക. ഓരോരുത്തര്‍ക്കും അവരവരുടേതായ ആംഗ്യങ്ങള്‍, വ്യത്യസ്തത, സംസാരിക്കുന്ന ശൈലി തുടങ്ങിയവ ഉണ്ട്. അത് കൊണ്ട് തന്നെ ഈ മാറ്റം പെട്ടന്ന് തിരിച്ചറിയാന്‍ സാധിക്കും. ചിലര്‍ മാറുന്നത് മനസ്സില്‍ അവര്‍ തന്നെ കണ്ടെത്തിയ സാങ്കല്പിക വ്യക്തികളായിട്ടാകും. ചിലപ്പോള്‍ മൃഗങ്ങള്‍. പെട്ടന്നുള്ള ഈ മാറ്റാതെ "സ്വിച്ചിംഗ്" എന്ന് വിളിക്കുന്നു. രോഗത്തിന്റെ തീവ്രത അനുസരിച്ചു ദിവസങ്ങളിലേക്കോ, നിമിഷങ്ങളിലേക്കോ ആകാം ഈ മാറ്റം . ഹിപ്നോസിസിന് വിധേയമാകുന്ന സമയത്ത്, വ്യക്തിയുടെ വ്യത്യസ്ത "മാറ്റങ്ങളും" അല്ലെങ്കില്‍ തിരിച്ചറിയലുകളും ഡോക്ടര്‍ക്ക് മനസ്സിലാക്കാം

ഈ ലക്ഷണങ്ങളും രോഗിയില്‍ കാണാം

ഡിസൊസോഷ്യേഷന്‍, മള്‍ട്ടിപ്പിള്‍ അല്ലെങ്കില്‍ സ്പ്ലിറ്റ് വ്യക്തിത്വങ്ങള്‍ക്കൊപ്പം ഈ ലക്ഷണങ്ങളും രോഗിയില്‍ കാണാം ,

വിഷാദം

മൂഡ് മാറ്റം

ആത്മഹത്യാ പ്രവണതകള്‍

ഉറക്കക്കുറവ് (ഉറക്കമില്ലായ്മ, ഉറക്കത്തില്‍ എഴുനേറ്റു നടത്തം)

ആശങ്ക, ആക്രമണങ്ങള്‍

മദ്യവും മയക്കുമരുന്ന് ഉപയോഗവും

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡിലെ മറ്റു ലക്ഷണങ്ങള്‍

തലവേദന, ഓര്‍മ കുറവ് , സ്ഥല കാല ബോധം ഇല്ലായ്മ എന്നിവ ഉള്‍പ്പെടാം.

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി സിന്‍ഡ്രോം ചലരില്‍ സ്വയം-വേദനിപ്പിക്കാനും ആക്രമിക്കാനും പ്രവണത ഉണ്ടാക്കിയേക്കാം. ഉദാഹരണമായി, ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി സിന്‍ഡ്രോം ഉള്ള ഒരാള്‍ സാധാരണഗതിയില്‍ ചെയ്യാത്ത കാര്യങ്ങള്‍ ചെയ്യുന്നത്, വേഗത, അശ്രദ്ധമായ ഡ്രൈവിംഗ്, അല്ലെങ്കില്‍ അവരുടെ കൂടെ ജോലി ചെയുന്ന സുഹൃത്തിന്റെ പണം മോഷ്ടിക്കുക, തുടങ്ങിയവ ,

ഈ രോഗം വരാന്‍ സാധ്യത ഉള്ളവര്‍ ആരൊക്കെ

ഡിസോസിറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡറുടെ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമല്ലെങ്കിലും, ഈ രോഗത്തിന് വ്യക്തിപരവും ജീവിതത്തില്‍ നേരിടേണ്ടി വരുന്ന അനുഭവങ്ങളുമായി നല്ല ബന്ധമുണ്ട്.

പ്രത്യേകിച്ചും കുട്ടിക്കാലത്തു നേരിടേണ്ടി വരുന്ന വൈകാരികമായ അനുഭവങ്ങളോ , ആഴത്തില്‍ മനസിനെ വേദനിപ്പിച്ച മറ്റെന്തെങ്കിലും സംഭവമൊ . ഈ രോഗം കണ്ടെത്തിയ ൯൯ ശതമാനം വ്യക്തികളും കുട്ടിക്കാലത്തു ദുരനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്.

ശാരീരികമോ ലൈംഗികമോ ആയ ദുരനുഭവങ്ങള്‍ ഇല്ലെങ്കിലും, നിരന്തരമായി അവഗണിക്കപ്പെടുകയോ വൈകാരിക പീഡനം ഉണ്ടാകുകയോ ചെയ്യുമ്ബോള്‍ ഇത്തരമൊരു രോഗാവസ്ഥയില്‍ എത്തി ചേര്‍ന്നേക്കാം. കുട്ടികളെ നിരന്തരമായി ഭയപ്പെടുത്തുകയും, ചട്ടക്കൂടിനുള്ളില്‍ വളര്‍ത്തുകയും ചെയുന്ന മാതാപിതാക്കള്‍ കുഞ്ഞിന്റെ മാനസികാവസ്ഥയെ ഈ ശൈലി ബാധിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടതാണ്.

ഡിസോഷ്യേറ്റീവ് ഐഡന്റിറ്റി ഡിസോര്‍ഡര്‍ കണ്ടുപിടിക്കുന്നതിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങള്‍ വായിക്കൂ

രണ്ടോ അതിലധികമോ വ്യക്തിത്വം ഒരു വ്യക്തി പ്രകടമാകുന്നു. രണ്ടും പരസ്പര ബന്ധമില്ലാത്തതും, ചുറ്റുപാടുകളോ, ആളുകളോ ആയുമായും സാമ്യമില്ലാത്തതും ആണ്.

താന്‍ ചെയ്തു കൊണ്ടിരുന്ന കാര്യങ്ങള്‍ ,തന്നെ കുറിച്ചുള്ള വിവരങ്ങള്‍ എന്നിവ മറന്നു പോവുക.

ഈ അസുഖം നേരിടുന്ന വ്യക്തി സങ്കീര്‍ണമായ മാനസികാവസ്ഥയുടെ ആണ് കടന്നു പോവുക.

ഈ അസ്വസ്ഥത മതപരമായോ മറ്റു അന്ധ വിശ്വാസങ്ങളുമായോ കൂട്ടി ചേര്‍ക്കരുത്.

ഈ ലക്ഷണങ്ങള്‍ മരുന്നുകളുടെ സൈഡ് എഫക്റ്റായോ, മദ്യത്തിന്റെ അമിത ഉപയോഗം മൂലമാണെന്നും തെറ്റിധരിക്കരുത്.

കടപ്പാട്:boldsky© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate