Skip to content. | Skip to navigation

Vikaspedia

ഹോം പേജ് / ആരോഗ്യം / ആരോഗ്യവിവരങ്ങൾ / ഇക്കിളിന്‍റെ കാരണങ്ങള്‍
പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഇക്കിളിന്‍റെ കാരണങ്ങള്‍

ഡയഫ്രം പേശിയുടെ ഹ്രസ്വമായ സങ്കോചങ്ങളാണ് എക്കിള്‍ / ഇക്കിള്‍ . കഴുത്തില്‍ നിന്നും നെഞ്ചിലേക്കുള്ള നാഡികള്‍ക്ക് അസ്വസ്ഥത ഉണ്ടാകുമ്ബോള്‍ എക്കിള്‍ ഉണ്ടാകുന്നു.

ഡയഫ്രം പേശിയുടെ ഹ്രസ്വമായ സങ്കോചങ്ങളാണ് എക്കിള്‍ / ഇക്കിള്‍ .
കഴുത്തില്‍ നിന്നും നെഞ്ചിലേക്കുള്ള നാഡികള്‍ക്ക് അസ്വസ്ഥത ഉണ്ടാകുമ്ബോള്‍ എക്കിള്‍ ഉണ്ടാകുന്നു.പല കാരണങ്ങള്‍ കൊണ്ട് ഈ അസ്വസ്ഥത ഉണ്ടാകാം.വേഗത്തില്‍ ഭക്ഷണം കഴിക്കുന്നതിനൊപ്പം വായുവും വിഴുങ്ങുക,പുകവലി,കൂടുതല്‍ ഭക്ഷണം കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്യുക,സ്ട്രോക്ക്,തലച്ചോറിലെ ട്യൂമര്‍,വാഗ്‌സ് നാഡികളുടെ ക്ഷതം,ചില മരുന്നുകള്‍,ഉത്കണ്ഠ,സമ്മര്‍ദ്ദം,കുട്ടികളില്‍ കരയുമ്ബോഴോ,ചുമയ്ക്കുമ്ബോഴോ അല്ലെങ്കില്‍ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്ലെക്സ്‌ കാരണമോ എക്കിള്‍ ഉണ്ടാകാം
വളരെ അപൂര്‍വമായി മാത്രമേ ഇക്കിളിനെക്കുറിച്ചു ആകുലപ്പെടേണ്ടതുള്ളൂ.എക്കിള്‍ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുകയോ മൂന്നു മണിക്കൂറിലധികമോ ഉണ്ടാകുന്നുവെങ്കില്‍ ,അല്ലെങ്കില്‍ ഉറക്കം,ഭക്ഷണം കഴിക്കല്‍ എന്നിവയെ ബാധിക്കുന്നുവെങ്കില്‍,ഛര്‍ദ്ദില്‍,വയറുവേദന,ശ്വാസതടസ്സം,രക്തം തുപ്പുക,തൊണ്ട അടഞ്ഞതുപോലെ തോന്നുക എന്നിവയുണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതാണ്. ഇക്കിളിന്റെ കാരണങ്ങള്‍ അറിയാം
ഇക്കിളിനെ നിയന്ത്രിക്കാം.പല വീട്ടു ഉപാധികളിലൂടെ നമുക്ക് ഇക്കിളിനെ നിയന്ത്രിക്കാം.ശ്വാസം നിയന്ത്രിച്ചു,വേഗത്തില്‍ ഒരു ഗ്ലാസ് വെള്ളം കുടിച്ചു,ഉപ്പ് നാവില്‍ വയ്ക്കുകയോ മണപ്പിക്കുകയോ ചെയ്തു അല്ലെങ്കില്‍ മറ്റു വിധത്തില്‍ നമുക്ക് ഇക്കിളിനെ നിയന്ത്രിക്കാം. കഠിനമായ എക്കിള്‍ ഉണ്ടെങ്കില്‍ അല്ലെങ്കില്‍ വീട്ടു വൈദ്യത്തിലൂടെ മാറിയില്ലെങ്കില്‍ വൈദ്യ സഹായം അല്ലെങ്കില്‍ മരുന്ന് കഴിക്കേണ്ടതാണ്.അനസ്‌തേഷ്യ വഴി ഫ്രേനിക് ഞരമ്ബിനെ തടയുകയോ,ശസ്ത്രക്രീയ ചെയ്യുകയോ ഇലക്‌ട്രോണിക് സ്റ്റിമുലര്‍ ഉപയോഗിക്കുകയോ ചെയ്യാവുന്നതാണ്.ഫ്രുനിക് നാഡിയെ ശസ്ത്രക്രീയ ചെയ്യുന്നതാണ് അവസാനമാര്‍ഗ്ഗം.പലര്‍ക്കും മറ്റൊന്നും ചെയ്യാതെ തന്നെ എക്കിള്‍ നില്‍ക്കാറുണ്ട്.എന്നാല്‍ എക്കിള്‍ തുടരുകയോ വഷളാകുകയോ സംസാരിക്കാനോ,ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ കഴയാത്ത അവസ്ഥയില്‍ എത്തുകയാണെങ്കില്‍ ചികിത്സ തേടണം.
എന്താണ് ഇക്കിള്‍
ഡയഫ്രം പേശിയുടെ ഹ്രസ്വമായ സങ്കോചങ്ങളാണ് എക്കിള്‍ .ഈ പേശികള്‍ തുടരെത്തുടരെ സങ്കോചിക്കുകയാണെങ്കില്‍ വോക്കല്‍ കൊടിനിടയിലുള്ള സുഷിരം അടയുകയും വായു അകത്തേക്ക് കടക്കുന്നത് എക്കിള്‍ ശബ്ദത്തോടെ ആകുകയും ചെയ്യും.ഈ അസ്വസ്ഥത കഴുത്തില്‍ നിന്നും നെഞ്ചു വരെ വ്യാപിക്കുകയും ചെയ്യും.ഇത് ചിലപ്പോള്‍ പല രോഗങ്ങളുമായും ബന്ധപ്പെട്ടിരിക്കും.ന്യുമോണിയ,വൃക്ക തകരാര്‍,രക്തത്തില്‍ ചില ഘടകങ്ങള്‍ വ്യാപിക്കുക എന്നിവ കാരണവും എക്കിള്‍ ഉണ്ടാകാം.എക്കിള്‍ അത്ര ഗുരുതരമല്ല.ഇതുണ്ടാകാനായുള്ള കാരണവും അത്ര വ്യക്തമല്ല.വളരെ അപൂര്‍വമായി എക്കിള്‍ ചില ആരോഗ്യ പ്രശനങ്ങള്‍,സംസാരത്തിന് തടസ്സം,ഭക്ഷണം കഴിക്കാനും ഉറങ്ങാനും ബുദ്ധിമുട്ട് എന്നിവ ഉണ്ടാക്കാം.
എന്തെല്ലാമാണ് ഇക്കിള്‍ഉണ്ടാക്കുന്നത്?
പല കാരണങ്ങള്‍ കൊണ്ടും ഇക്കിള്‍ ഉണ്ടാകാം.ഒരു വ്യക്തി വേഗത്തില്‍ ഭക്ഷണം കഴിക്കുക,ഭക്ഷണത്തോടൊപ്പം വായുവും വിഴുങ്ങിയാല്‍ അത് ഇക്കിളില്‍ വന്നു ചേരാം.പുകവലി അല്ലെങ്കില്‍ ച്യൂയിങതിനൊപ്പം വായു ഉള്ളില്‍ കടക്കുന്നതും ഇക്കിളിനു കാരണമാകും.ഡയഫ്രത്തെ അസ്വസ്ഥമാക്കുന്ന തരത്തില്‍ ഭക്ഷണം അമിതമായി കഴിക്കുന്നതും ആല്‍ക്കഹോള്‍ അല്ലെങ്കില്‍ കാര്‍ബണേറ്റ് പാനീയങ്ങള്‍ അമിതമായി കുടിക്കുന്നതും എക്കിള്‍ ഉണ്ടാക്കും .ഈ അവസരങ്ങളില്‍ വയര്‍ ഡയഫ്രത്തോട് ചേര്‍ന്നിരിക്കുകയും വികസിക്കുകയും ചെയ്യും.അപ്പോള്‍ ഭക്ഷണം കഴിക്കുകയോ പാനീയങ്ങള്‍ കുടിക്കുകയോ ചെയ്യുമ്ബോള്‍ ശ്വാസതടസ്സസത്തിനു പകരം എക്കിള്‍ ഉണ്ടാകുന്നു.ബ്രെയിന്‍ സ്റെമ്മിലാണ് സ്ട്രോക്ക് അല്ലെങ്കില്‍ മസ്തിഷ്ക്ക ട്യൂമറുകള്‍ ഉണ്ടാകുന്നത്.ചില ദീര്‍ഘകാല രോഗങ്ങളും ഇക്കിളിനു കാരണമാകും.മസ്തിഷ്ക്ക ട്രോമാ,മെനിഞ്ചറ്റിസ് തുടങ്ങിയവയും എക്കിള്‍ ഉണ്ടാക്കും.
വാഗ്‌സ് അഥവാ ഫ്രുന്‍സ് നാഡികള്‍ക്ക് ക്ഷതം ഉണ്ടാകുമ്ബോള്‍ എക്കിള്‍ ദീര്‍ഘകാലം നില്‍ക്കും.കരള്‍ രോഗം,അണുബാധ,വീക്കം,ഡയഫ്രത്തിനുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവ എക്കിള്‍ ഉണ്ടാക്കും.ചില മരുന്നുകളുടെ പാര്‍ശ്വഫലങ്ങള്‍ അസിഡിക് വ്യതിയാനം ഉണ്ടാക്കുകയും എക്കിള്‍ ഉണ്ടാക്കുകയും ചെയ്യും.ബെന്‍സോഡിയാസെപൈന്‍, ഡയസാപാം (വാളിയം), അല്‍പ്രസോളം (സനക്സ്), ലോറസപം (ആറ്റിവന്‍) എന്നിവ ഉള്‍പ്പെടെയുള്ളവാ എക്കിള്‍ ഉണ്ടാക്കും.ഇതുകൂടാതെ ലെവോഡോപ (ലരോഡോപ), നിക്കോട്ടിന്‍, ഓഡ്ഡെന്‍സെറോണ്‍ (സോഫോണ്‍) തുടങ്ങിയ മരുന്നുകളും എക്കിള്‍ ഉണ്ടാക്കുന്നവയാണ്.. വൊക്കോപ്പൊ, മെത്തിലോഡോപ്പ (അള്‍ടോമറ്റ്), നിക്കോട്ടിന്‍, ഓഡന്‍സറ്റെറോണ്‍ (സോഫോണ്‍), ബാര്‍ബിറ്റേറ്റുകള്‍, ഒപി ഓ പെയിന്‍ കില്ലറുകള്‍ , കോര്‍ട്ടികോസ്റ്റീറോയിഡുകള്‍, അനസ്തേഷ്യ, അല്ലെങ്കില്‍ കീമോതെറാപ്പി മരുന്നുകള്‍ എന്നിവയും എക്കിള്‍ ഉണ്ടാക്കും.പുകവലി എക്കിള്‍ കൂടുതലായി ഉണ്ടാക്കുന്ന ഒന്നാണ്.കുഞ്ഞുങ്ങള്‍ക്ക് കരയുമ്ബോഴോ ചിരിക്കുമ്ബോഴോ എക്കിള്‍ ഉണ്ടാകാറുണ്ട്.ഇത് ആദ്യ വര്‍ഷങ്ങളില്‍ കുഞ്ഞുങ്ങളില്‍ സാധാരണയാണ്.ചിലപ്പോള്‍ ഗ്യാസ്‌ട്രോ ഈസോഫാഗല്‍ റിഫ്ളക്സ് എക്കിള്‍ ഉണ്ടാക്കാറുണ്ട്.ഉത്കണ്ഠയും സമ്മര്‍ദ്ദവും ഹ്രസ്വവും നീണ്ടു നില്‍ക്കുന്നതുമായ എക്കിള്‍ ഉണ്ടാകാന്‍ കാരണക്കാരാണ് .
ഇക്കിളിന്റെ ലക്ഷണങ്ങള്‍
ഡയഫ്രത്തില്‍ അസ്വസ്ഥത ഉണ്ടാകുന്നതുമൂലം ഏതാനും സെക്കന്റുകളാണ് സാധാരണ എക്കിള്‍ ഉണ്ടാകാറുള്ളത്.ഇത് മനുഷ്യരില്‍ സാധാരണയായി കാണുന്നവയും ഏതൊരു ചികിത്സയും ആവശ്യമില്ലാതെ മാറുന്നതും ആണ്.
ഏതു ഡോക്ടറാണ് ഇക്കിള്‍ ചികിത്സിക്കുന്നത്;
കുട്ടികള്‍ക്ക് എക്കിള്‍ നീണ്ടു നിന്നാല്‍ പീഡിയാട്രീഷനെ കാണിക്കുക.മുതിര്‍ന്നവര്‍ക്ക് എമെര്‍ജന്‍സി മെഡിക്കല്‍ ഡോക്ടറെയോ,ഇ എന്‍ ടി ,ഗ്യാസ്‌ട്രോഎന്ററോളജിസ്റ്റ്,ന്യൂറോളജിസ്റ്റ് അല്ലെങ്കില്‍ സൈക്കോളജിസ്റ്റിനെ കാണിക്കുക.
എപ്പോഴാണ് ഒരാള്‍ക്ക് ഇക്കിളിന് ചികിത്സ വേണ്ടത്?
എക്കിള്‍ നിരന്തരമായി ശല്യം ചെയ്യുകയോ മൂന്ന് മണിക്കൂറില്‍ കൂടുതല്‍ നില്‍ക്കുകയോ,ഭക്ഷണം കഴിക്കാനോ ,സംസാരിക്കാനോ,ഉറങ്ങാനോ സാധിക്കാതെ വരികയോ,ഇക്കിളിനൊപ്പം ഛര്‍ദ്ദില്‍,വയറുവേദന ,രക്തം തുപ്പുക,എന്നിവ ഉണ്ടായാല്‍ ചികിത്സ ആവശ്യമാണ്.
എങ്ങനെയാണ് ഇക്കിളിന്റെ കാരണങ്ങള്‍ കണ്ടുപിടിക്കുന്നത്?
ലക്ഷണങ്ങള്‍ വഴിയോ ലബോറട്ടറിയില്‍ പരിശോധന വഴിയോ ഇക്കിളിന്റെ കാരണങ്ങള്‍ കണ്ടെത്താവുന്നതാണ്.
എക്കിള്‍ മാറാനുള്ള വീട്ട് വൈദ്യം എന്തെല്ലാമാണ്?
ശ്വാസം നിയന്ത്രിച്ചു,ധാരാളം വെള്ളം കുടിച്ചു ,ഉപ്പ് നാവില്‍ വച്ച്‌ അങ്ങനെ നിരവധി വിധത്തില്‍ എക്കിള്‍ മാറ്റാവുന്നതാണ് .
ശ്വാസം നിയന്ത്രിക്കുക/ പിടിച്ചു വയ്ക്കുക.
പെട്ടെന്ന് ഒരു ഗ്ലാസ് വെള്ളം വേഗത്തില്‍ കുടിക്കുക
ആരെങ്കിലും നിങ്ങളെ പേടിപ്പിക്കുകയോ അതിശയിപ്പിക്കുകയോ ചെയ്യുക.
ഉപ്പ് മണപ്പിക്കുക.
അര സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ കോണ്‍ സിറപ്പ് നാവില്‍ വയ്ക്കുക . രണ്ടു മിനിറ്റിനിടയില്‍ 3 തവണ ഇത് ചെയ്യാവുന്നതാണ്
കടപ്പാട്: boldsky.com
2.73333333333
സ്റ്റാറുകള്‍ക്കു മുകളിലൂടെ നീങ്ങി, റേറ്റ് ചെയ്യുന്നതിനായി ക്ലിക്ക് ചെയ്യുക.
Sarath Nov 18, 2019 11:08 AM

എരിവ് കൂട്ടുമ്പോൾ ഇക്കിൾ വരുന്നത് എന്ത് കൊണ്ടാണ്?

നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top