Skip to content. | Skip to navigation

Vikaspedia

പങ്കുവയ്ക്കുക
Views
  • നില എഡിറ്റ്‌ ചെയുവാൻ വേണ്ടി തയ്യാ

ഇ ആർ സി പി

കൂടുതല്‍ വിവരങ്ങള്‍

 

ഡെഫനിഷന്‍കരൾ, പിത്തനാളി, പാൻക്രിയാസ് ഇവയെ ബാധിക്കുന്ന നിർണ്ണയിക്കുവാനും ചികിത്സിക്കുവാനുമുള്ള ഉപാധിയാണ് ഇ ആർ സി പി (Endoscopic retrograde cholangiopancreatography) .

അഗ്രഭാഗത്ത് ക്യാമറ ഘടിപ്പിച്ച എൻഡോസ്‌കോപ്പിലൂടെ ഡോക്ടർക്ക് വയറിന്റെ ഉൾഭാഗവും ചെറുകുടലിന്റെ അഗ്രഭാഗവും ദർശിക്കുവാൻ സാധിക്കുകയും തുടർന്ന് ഒരു റേഡിയോഗ്രാഫിക് കോൺട്രാസ്റ്റ് പിത്തനാളിയിലോ പാൻക്രിയാസ് ഗ്രന്ഥിയിലോ കുത്തിവെക്കുകയും ചെയ്യും ഇതിലൂടെ റേഡിയോഗ്രാഫർക്ക് ഉൾഭാഗത്തെ ദൃശ്യങ്ങൾ വ്യക്തമാകും.

പ്രൊസീജര്‍രോഗിയെ മയക്കി കിടത്തിയ ശേഷമാണ് പ്രൊസീജ്യർ ആരംഭിക്കുക. ഛർദ്ദിക്കാതിരിക്കാനായി ലോക്കൽ അനസ്‌തേഷ്യ നൽകും. ചില സന്ദർഭങ്ങളിൽ ലോക്കൽ അനസ്‌തേഷ്യയ്ക്ക് പകരം ഞരമ്പിനുള്ളിൽ കുത്തിവെക്കുന്ന മരുന്നും നൽകാറുണ്ട്.

അനസ്‌തേഷ്യയോട് അലർജിയുള്ളവരിലാണ് ഇത് കൂടുതലായി അനുവർത്തിക്കേണ്ടി വരുന്നത്. എക്‌സ്-റെ ടേബിളിൽ ഇടതുവശം ചേർന്ന് കിടന്ന ശേഷം ഞരമ്പിലേക്കുള്ള മരുന്ന് കുത്തിവെക്കും. വായയിലൂടെ അന്നനാളത്തിലേക്കും ഇവിടെ നിന്ന് ഉദരത്തിലേക്കും ക്യാമറ ഘടിപ്പിച്ച എൻഡോസ്‌കോപ്പ് പ്രവേശിപ്പിക്കും.

ശ്വസന നാളിയിലൂടെയല്ലാതെ, അന്നനാളിയിലൂടെ പ്രവേശിപ്പിക്കുന്നതിനാൽ ശ്വാസതടസ്സമുണ്ടാവില്ല. ഓക്കാനം സംഭവിക്കാനുളള മരുന്നുകൾ ആദ്യമേ തന്നെ നൽകുകയും ചെയ്യും. രോഗി അർദ്ധമയക്കത്തിലായിരിക്കുമെങ്കിലും ഡോക്ടറുടെ നിർദ്ദേശങ്ങളെ അനുസരിക്കാൻ സാധിക്കും. തുടർന്ന് ഒരു പ്ലാസ്റ്റിക് കത്തീറ്റർ/കാനുല പ്രവേശിപ്പിക്കുകയും, പിത്തനാളി/പാൻക്രിയാറ്റിക് നാളിയിൽ കോൺട്രാസ്റ്റ് ഡൈ കുത്തിവെക്കുകയും ചെയ്യും. ഉള്ളിലെ തടസ്സങ്ങള്, തടിപ്പ്, കല്ലുകൾ മുതലായവയ്ക്ക് ഫ്‌ളൂറോസ്‌കോപ്പി ഉപയോഗിക്കും. ആവശ്യമായി വരികയാണെങ്കിൽ പിത്തനാളിയുടെ ആരംഭത്തിൽ ഒരു ചെറിയ മുറിവ് സൃഷ്ടിക്കുകയോ, മറ്റ് പ്രൊസീജ്യറുകൾ സ്വീകരിക്കുകയോ ചെയ്തുകൊണ്ട് പിത്തനാളിയിലെ കല്ല് നീക്കം ചെയ്യും.

ചില സന്ദർഭങ്ങളിൽ കല്ലുകൾ പൊടിച്ച് കളയാനും, മറ്റ് ബുദ്ധിമുട്ടുകൾ നേരിട്ട് കണ്ട് നിർണ്ണയിക്കാനും ഇലക്ട്രോഹൈഡ്രോളിക് ലിതോട്രിപ്‌സി എന്ന മറ്റൊരു ക്യാമറ കൂടി ആദ്യ എൻഡോസ്‌കോപ്പിന്റെ കൂടെ പ്രവേശിപ്പിക്കും.

ഇ ആർ സി പി യോടൊപ്പം തന്നെ നിർവ്വഹിക്കാവുന്ന മറ്റൊരു പ്രൊസീജ്യറാണ് എൻഡോസ്‌കോപ്പിക് അൽട്രാസോണോഗ്രഫി. പിത്തനാളി, പിത്തസഞ്ചി, പാൻക്രിയാറ്റിക് നാളി, പാൻക്രിയാസ് തുടങ്ങിയവയെ അൽട്രാസൗണ്ടിലൂടെ വിശദ പരിശോധനയ്ക്ക് വിധേയമാക്കുവാൻ ഇതിലൂടെ സാധിക്കും. പാൻക്രിയാസിന്റെ ബയോപ്‌സി നിർവ്വഹിക്കുവാനും ഇതിലൂടെ സാധിക്കും. സാധാരണഗതിയിൽ 15 മിനിട്ട് മുതൽ ഒരു മണിക്കൂർ വരെ സമയം ഈ പ്രൊസീജ്യറിനെടുക്കും. എന്നാൽ അവസ്ഥയുടെ ഗൗരവത്തിനനുസരിച്ച് ചിലപ്പോൾ സമയപരിധിയിൽ മാറ്റങ്ങളുണ്ടാവുകയും ചെയ്യും.

വരാവുന്ന ബുദ്ധിമുട്ടുകള്‍


ആഗ്നേയഗ്രന്ഥിയുമായി ബന്ധപ്പെട്ട സങ്കീർണ്ണതകളാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. സാധാരണഗതിയിൽ ഇത് ഗുരുതരമായി മാറാറില്ല. 

എന്നാൽ അപൂർവ്വമായി മാത്രം ആശുപത്രി വാസം ആവശ്യമായി വരികയും, അത്യപൂർവ്വമായി മരണം ഉൾപ്പടെയുള്ള പ്രത്യാഘാതങ്ങൾ സംഭവിക്കാറുമുണ്ട്. 

യൗവ്വന പ്രായത്തിലുള്ളവരോ, നേരത്തെ ഇആർസിപി പാൻക്രിയാറ്റൈറ്റിസ് ഉള്ളവരോ, സ്ത്രീകളോ ആണെങ്കിൽ പാൻക്രിയാറ്റിക് നാളിയിൽ ചെയ്യുന്ന കാനുലൈസേഷേനും ഇഞ്ചക്ഷനും ആഗ്നേയഗ്രന്ഥിയിൽ പ്രശ്‌നങ്ങൾ സൃഷ്ടിക്കുവാൻ കൂടുതൽ സാധ്യതകളുണ്ട്. കുടലിൽ ദ്വാരമുണ്ടാകുവാനുള്ള സാധ്യതയും രക്തസ്രാവമുണ്ടാകുവാനുള്ള സാധ്യതയുമുണ്ട്. 

ചില രോഗികളിൽ ദൃശ്യവ്യക്തതയ്ക്കുവേണ്ടി സ്വീകരിക്കുന്ന കോൺട്രാസ്റ്റ് ഡൈ അലർജി ഉണ്ടാക്കുവാൻ സാധ്യതയുണ്ട്. രക്തസമ്മർദ്ദത്തിൽ കുറവ്, ചർദ്ദി, ശ്വസനസംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങിയവ ഉണ്ടാകുവാനിടയുണ്ട്. അത്യപൂർവ്വമായി ഹൃദയ സംബന്ധമായതോ, ശ്വാസകോശ സംബന്ധമായതോ ആയ പ്രശ്‌നങ്ങളും, അലർജിയും ഉണ്ടാകുവാനിടയുണ്ട്.

സര്‍ജറിക്ക് മുന്‍പ്

ട്രാൻസ്പ്ലാന്റിന് ഏതാനും മണിക്കൂറുകൾക്ക് മുൻപ് എന്തെങ്കിലും കഴിക്കുവാനോ കുടിക്കുവാനോ താങ്കൾക്ക് അനുവാദമില്ല. മറ്റ് മെഡിക്കൽ സംബന്ധമായ ബുദ്ധിമുട്ടികൾ സങ്കീർണ്ണതകളിലേക്ക് നയിക്കാതിരിക്കുവാൻ നിർദ്ദേശിക്കപ്പെട്ട മരുന്നുകൾ കൃത്യമായി കഴിച്ചിട്ടുണ്ട് എന്ന് നിർബന്ധമായും ഉറപ്പ് വരുത്തണം.

രാവിലെയാണ് പരിശോധനയെങ്കിൽ ഒഴിഞ്ഞ വയറ്റിൽ വേണം നിർവ്വഹിക്കുവാൻ. ഉച്ചയ്ക്ക് ശേഷമാണെങ്കിൽ ഒരു കപ്പ് ചായ, കാപ്പി, പാല്, ജ്യൂസ് തുടങ്ങിയവയിലേതെങ്കിലും ഒന്ന് നാല് മണിക്കൂർ മുൻപ് കഴിക്കാം. ഗുളികകൾ കഴിക്കുന്നവർ ഗുളികയോടൊപ്പം കുറഞ്ഞ അളവിലുള്ള വെള്ളം മാത്രമേ കഴിക്കാവൂ.

സര്‍ജറിക്ക് ശേഷം

 

പ്രൊസീജ്യറിന് ശേഷം പോസ്റ്റ് ഓപ്പറേറ്റീവ് റൂമിലേക്ക് രോഗിയെ മാറ്റുകയും, വിശദമായ പരിശോധനകൾക്കും, ഏതാനും മണിക്കൂർ നേരത്തെ നിരീക്ഷണത്തിനും വിധേയമാക്കും. 

പ്രൊസീജ്യറിന്റെ ഭാഗമായുള്ള മരുന്നുകളുടെ സാന്നിധ്യം കൊണ്ട് ചിലപ്പോൾ ചെറുതായി ഓക്കാനം അനുഭവപ്പെട്ടേക്കാം. പ്രൊസീജ്യറിന് ശേഷം ഒന്നോ രണ്ടോ ദിവസത്തേക്ക് തൊണ്ട വേദന അനുഭവപ്പെടാൻ സാധ്യതയുണ്ട്. ഉപ്പുവെള്ളം വായയിലും തൊണ്ടയിലുമായി അൽപ്പസമയം നിലനിർത്തിയാൽ (gargle) ആശ്വാസം ലഭിക്കും. 

കുറച്ച് ദിവസം കഴിഞ്ഞിട്ടും വേദന ശമിക്കുന്നില്ലെങ്കിൽ ഡോക്ടറെ ബന്ധപ്പെടണം.നല്ലവിശ്രമവും, ധാരാളം ജലവും, കാഠിന്യമില്ലാത്ത ഭക്ഷണ പദാർത്ഥങ്ങളുമാണ് പ്രൊസീജ്യറിന് ശേഷം നിർദ്ദേശിക്കപ്പെടുക. അമിതമായ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടോ, വയർ വീർത്ത് വരുന്നത് പോലെ തോന്നുകയോ ചെയ്താൽ അടിവയറ്റിൽ ഹീറ്റിങ്ങ് പാഡ് ഉപയോഗിക്കാവുന്നതാണ്. ഇത്തരം അസ്വസ്ഥതകൾ നീണ്ടുനിൽക്കുകയാണെങ്കിൽ ഡോക്ടറെ സന്ദർശിക്കേണ്ടതാണ്.

കടപ്പാട്-ml.astermimssurgeryguide.com

3.36842105263
നിങ്ങളുടെ നിര്‍ദ്ദേശം പോസ്റ്റ് ചെയ്യുക

(നിങ്ങള്‍ക്ക് അന്വേഷണങ്ങള്‍ പോസ്റ്റ് ചെയ്യുകയോ ചര്‍ച്ച ചെയ്യുകയോ ചേര്‍ക്കുകയോ ചെയ്യാം)

Enter the word
നവിഗറ്റിഒൻ
Back to top