অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആര്‍ത്തവ ദിനങ്ങളിലെ വയറുവേദനയ്‌ക്ക് പരിഹാരം വെണ്ണയിലുണ്ട്

ആര്‍ത്തവ ദിനങ്ങളിലെ വയറുവേദനയ്‌ക്ക് പരിഹാരം വെണ്ണയിലുണ്ട്

നിരവധി പോഷകഗുണങ്ങള്‍ വെണ്ണയ്‌ക്ക് ഉണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ തടിവെക്കുമെന്ന് ചിന്തിച്ച്‌ വെണ്ണ കഴിക്കാന്‍ പേടിയുള്ളവരാണ് പലരും. എന്നാല്‍ അറിഞ്ഞോളൂ ദിവസവും കുറച്ച്‌ വെണ്ണ വീതം കഴിക്കുന്നത് ആരോഗ്യത്തിന് അത്യുത്തമമാണ്.
അമിതമായാല്‍ മാത്രമേ വെണ്ണ കഴിക്കുന്നത് തടിവയ്‌ക്കാന്‍ കാരണമാകുകയുള്ളൂ. വെണ്ണയില്‍ ധാരാളം കാത്സ്യം അടങ്ങിയിട്ടുണ്ട്. അത് കൊണ്ട് തന്നെ പല്ലുകളുടെയും എല്ലുകളുടെയും വളര്‍ച്ചക്ക് ഏറ്റവും നല്ലതാണ് വെണ്ണ. വെണ്ണയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ അണുക്കളെ നശിപ്പിക്കാന്‍ ദിവസവും വെണ്ണ കഴിക്കുന്നത് ഉത്തമമാണ്.
മലബന്ധം അകറ്റാന്‍ ഏറ്റവും നല്ലതാണ് വെണ്ണ.
പ്രതിരോധശേഷി കൂട്ടാനും വെണ്ണകഴിക്കുന്നത് ഗുണം ചെയ്യും. ആര്‍ത്തവ സമയത്തെ വയറ് വേദന അകറ്റാന്‍ വെണ്ണ കഴിക്കുന്നത് ഉത്തമമാണ്. കൂടാതെ ആര്‍ത്തവം ക്യത്യമാകാനും വെണ്ണ സഹായിക്കും. മുലപ്പാല്‍ നല്‍കുന്ന അമ്മമാര്‍ നിര്‍ബന്ധമായും ദിവസവും അല്‍പം വെണ്ണം കഴിക്കുക. പാല്‍ വര്‍ധിക്കാനുംകൂടുതല്‍ ഉന്മേഷത്തോടെയിരിക്കാനും വെണ്ണ കഴിക്കുന്നത് സഹായിക്കും.
കടപ്പാട് ഇപേപ്പർ

അവസാനം പരിഷ്കരിച്ചത് : 2/16/2020



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate