অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹെല്‍ത്ത്‌കെയര്‍

ഹെല്‍ത്ത്‌കെയര്‍

  1. ഹെയര്‍ ഡൈ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
  2. കുഞ്ഞുങ്ങളുടെ പനിക്ക് ഉടനടി പരിഹാരമായി ചില നാടന്‍ വഴികളിതാ
  3. അയമോദകത്തിന്‍റെ ഔഷധഗുണങ്ങള്‍
  4. കുട്ടികളുടെ ചർമരോഗങ്ങൾ അവഗണിക്കരുത്
  5. ഉറക്കം ആറുമണിക്കൂറിൽ കുറഞ്ഞാൽ?..
  6. പച്ചക്കായയുടെ ആരോഗ്യഗുണങ്ങള്‍
  7. മഴക്കാലം ആയുര്‍വേദത്തിലൂടെ.....
  8. പോഷകക്കുറവ് നികത്താം
  9. ചെവിവേദനയ്ക്ക് പരിഹാരമായി നാടന്‍ വഴികളിതാ
  10. കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം
  11. ഓട്‌സ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍
  12. പ്രിയപ്പെട്ടവരെയോർത്ത് പുകവലി ഉപേക്ഷിക്കാം
  13. ഇലക്കറികൾ പോഷകങ്ങളുടെ കലവറ
  14. മുട്ടപ്പഴത്തിന്‍റെ ഔഷധഗുണങ്ങള്‍
  15. കഴുത്തിലും ഷോള്‍ഡറിലും ഉള്ള വേദന നിസാരമാക്കരുത്
  16. പകര്‍ച്ച പനിയില്‍ നിന്ന് രക്ഷനേടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം !
  17. മഴക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പഴങ്ങള്‍ കഴിക്കാം
  18. വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍
  19. ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍
  20. സ്മാർട്ട്ഫോൺ തമ്പ്
  21. കുമ്പളങ്ങയുടെ ആരോഗ്യഗുണങ്ങള്‍
  22. കണ്‍മണിയെ കരുതാം
  23. കരിഞ്ചീരകത്തിന്‍റെ ഔഷധഗുണങ്ങള്‍

ഹെയര്‍ ഡൈ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

കേശസംരക്ഷണത്തില്‍ ഒരു പ്രായം കഴിഞ്ഞാല്‍ പിന്നെ എല്ലാവരും ഉപയോഗിക്കുന്ന ഒന്നാണ് ഹെയര്‍ ഡൈ. പ്രായം മാത്രമല്ല ഇതിന്‍റെ മാനദണ്ഡം. അകാല വാര്‍ദ്ധക്യം കൊണ്ട് കഷ്ടപ്പെടുന്നവരും ഡൈ ചെയ്യുന്നവര്‍ തന്നെയാണ്.

എന്നാല്‍ ഡൈ ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ ഡൈ ചെയ്യുന്നത് പല തരത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും മുടി പൂര്‍ണമായും നഷ്ടപ്പെടാനും വരെ കാരണമാകും.

മുടിക്ക് വേറിട്ട നിറങ്ങള്‍ നല്‍കുക എന്നതിലുപരി വെളുത്ത മുടികള്‍ കറുപ്പിക്കുക എന്നതാണ് ഹെയര്‍ ഡൈയുടെ ഉദ്ദേശം. എന്നാല്‍ ഹെയര്‍ ഡൈ തിരഞ്ഞെടുക്കുമ്പോള്‍ എപ്പോഴും അതീവശ്രദ്ധാലുക്കളായിരിക്കണം. കാരണം ഇതുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല എന്നത് തന്നെ.

പല ബ്രാന്‍ഡഡ് ഹെയര്‍ ഡൈ ഇന്ന് വിപണിയിലുണ്ട്. എന്നാല്‍ ഇവയിലും ധാരാളം ദൂഷ്യഫലങ്ങളുണ്ട് എന്നതാണ് സത്യം. ബ്രാന്‍ഡഡ് ആയതുകൊണ്ട് ദോഷം ഉണ്ടാവില്ലെന്ന ധാരണ ഉണ്ടെങ്കില്‍ അത് തെറ്റാണ്.

ഹെയര്‍ഡൈ പാക്കറ്റിനു പുറത്ത് ഒരിക്കലും അതിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളുടെ പേര് രേഖപ്പെടുത്താറില്ല. മുടിയ്ക്ക് കൂടുതല്‍ കറുപ്പ്നിറം നല്‍കാനായി പാരാസിനഡിന്‍ഡൈയാമിന്‍ ആണ് ചേര്‍ക്കാറുള്ളത്.  ഇതാകട്ടെ ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഒന്നാണ്.

ഇതിനെല്ലാം പരിഹാരം എന്ന് പറയുന്നത് ഹെര്‍ബല്‍ ഡൈ ആണ്. എന്നാല്‍ ഹെര്‍ബല്‍ഡൈകള്‍ ഉപയോഗിക്കുമ്പോഴും പ്രകൃതി ദത്ത ചേരുവകള്‍ മാത്രമല്ല അടങ്ങിയിട്ടുള്ളത് എന്നതാണ് സത്യം. പല തരത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന രാസ വസ്തുക്കള്‍ ഇവയില്‍ അടങ്ങിയിട്ടുണ്ട്.

ഹെര്‍ബല്‍ ഡൈ ഗുണമുള്ളതാണോ എന്നറിയാന്‍ ചെറിയ പരീക്ഷണം നടത്തി നോക്കാം. ഒരുചെറിയ പാത്രത്തില്‍ അല്‍പം ഡൈ ചെയ്യുന്ന പൊടിയെടുത്ത് വെള്ളം ചേര്‍ത്ത് വെയ്ക്കുക പൊടിയില്‍ മുകളിലായി ബ്രൗണ്‍ നിറം കാണപ്പെടുന്നുണ്ടെങ്കില്‍ഹെന്നയാണ് ഇതില്‍ കൂടുതലായി അടങ്ങിയിട്ടുള്ളത് എന്ന് മനസ്സിലാക്കാം. ഇത് ഉപയോഗിക്കു ന്നതില്‍  തെറ്റില്ല.

എന്നാല്‍ പാത്രത്തിനു മുകളില്‍ കാപ്പിപ്പൊടിയുടെ നിറമെങ്കില്‍ അത്ദോഷഫലങ്ങള്‍ ഉണ്ടാക്കുന്നു. അതിനര്‍ത്ഥം അതില്‍ അടങ്ങിയിട്ടുള്ളത് പാരാസിനഡിന്‍ഡൈയാമിന്‍ ആണ് എന്നതാണ്.

ഡൈ മുടിയില്‍ മാത്രമാണ് ഉപയോഗിക്കേണ്ടത്. കണ്‍പിലീ, പുരികം എന്നിവിടങ്ങളില്‍ ഒരിക്കലും ഹെയര്‍ഡൈ ഉപയോഗിക്കരുത്. ഇത് കാഴ്ച ശക്തിയെ വരെ ഇല്ലാതാക്കും.

കൂടുതല്‍ സമയം മുടിയില്‍ ഡൈ ചെയ്ത് വച്ചാല്‍ അത് മുടിയ്ക്ക് കറുപ്പ് നിറം കൂടുതല്‍ നല്‍കും എന്നൊരു ധാരണ ഉണ്ടെങ്കില്‍ അത് തെറ്റാണ്. മാക്‌സിമം അരമണിക്കൂര്‍ മാത്രമാണ് വെയ്‌ക്കേണ്ടത്. അതിനു ശേഷം കഴുകിക്കളയണം. അല്ലാത്ത പക്ഷം ഇതിന്‍റെ  ദോഷഫലങ്ങള്‍ വളരെ വലുതായിരിക്കും.

കുഞ്ഞുങ്ങളുടെ പനിക്ക് ഉടനടി പരിഹാരമായി ചില നാടന്‍ വഴികളിതാ

പനി മുതിര്‍ന്നവര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമെല്ലാം ഒരുപോലെ വരുന്നതാണ്. കുഞ്ഞുങ്ങള്‍ക്കു വരുന്ന  പനി കൂടുതല്‍ ശ്രദ്ധിയ്ക്കണമെന്നുമാത്രം. കാരണം ഇത് ഇവരുടെ ശരീരത്തെ ദോഷകരമായി ബാധിയ്ക്കാന്‍ സാധ്യത കൂടുതലാണ്.

പനി കുറയ്ക്കാന്‍ മരുന്നുകളെ ആശ്രയിക്കുകയാണ് പതിവായി എല്ലാവരും ചെയ്യുക. എന്നാല്‍ ഇതല്ലാതെയും ചില സ്വാഭാവിക വഴികളുണ്ട്, കുഞ്ഞുങ്ങളുടെ പനി കുറയ്ക്കാന്‍. സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

ഉരുളക്കിഴങ്ങ് തൊലി കളഞ്ഞ് അരിഞ്ഞോ ഗ്രേറ്റ് ചെയ്തോ കുഞ്ഞുങ്ങളുടെ പാദത്തിനടിയില്‍ വച്ചു സോക്സിടുവി യ്ക്കുക. ഇത് പനി പെട്ടെന്നു കുറയാന്‍ സഹായിക്കും.

കുട്ടിയുടെ ശരീരം തണുപ്പിയ്ക്കാന്‍ ഇളംചൂടുവെള്ളം കൊണ്ടു മേല്‍ക്കഴുവിയ്ക്കുന്നതും നല്ലതാണ്.

കുഞ്ഞിനെ പുതപ്പിച്ചു കിടത്താതെ ദേഹത്തെ വസ്ത്രങ്ങള്‍ നീക്കം ചെയ്യാം. ഇത് ചൂടു കുറയാന്‍ സഹായിക്കും.

വെള്ളത്തില്‍ തുണി പിഴിഞ്ഞ് ദേഹമാസകലം തുടയ്ക്കുന്നതും ഗുണം നല്‍കും.നെറ്റിയില്‍ തണുത്ത വെള്ളത്തില്‍ മുക്കിപ്പിഴിഞ്ഞ തുണി വയ്ക്കാം.

കുഞ്ഞിന് ധാരാളം വെള്ളവും പാനീയങ്ങളും നല്‍കുക. പനി കാരണം ശരീരത്തിന് ഡീഹൈഡ്രേഷന്‍ സംഭവിയ്ക്കാതിരിയ്ക്കാന്‍ ഇത് ഏറെ നല്ലതാണ്.

കുഞ്ഞിന് മൂന്നുമാസത്തില്‍ താഴെ പ്രായമെങ്കില്‍ പനി വന്നാല്‍ ഉടന്‍ ഡോക്ടറെകാണിയ്ക്കണം. 3-5 മാസം വരെയുള്ള കുഞ്ഞെങ്കില്‍ 101 ഡിഗ്രി പനിയായാല്‍ഉടന്‍ തന്നെ ഡോക്ടറെ കാണിയ്ക്കാന്‍ മടിയ്ക്കരുത്.

6 മാസത്തില്‍ കൂടുതല്‍പ്രായമുള്ള കുഞ്ഞെങ്കില്‍ 102 ഡിഗ്രി പനിയെങ്കില്‍ ഡോക്ടറെ കാണിയ്ക്കുക.

അയമോദകത്തിന്‍റെ ഔഷധഗുണങ്ങള്‍

  • ഔഷധങ്ങളുടെ കലവറയാണ് അയമോദകം. ഈ അയമോദകം ഉപയോഗിച്ച് ചാടിയ വയറും അമിതവണ്ണവും കുറയ്ക്കാവുന്നതാണ്.
  • ആന്‍റിഓക്‌സിഡന്‍റുകളാല്‍ സമ്പുഷ്ടമാണ് അയമോദകം. ഇത് ശരീരത്തിലെ അമിത കലോറിയെ ഇല്ലാതാക്കും.
  • അയമോദകത്തില്‍ അടങ്ങിയിട്ടുള്ള ആന്‍റിഓക്‌സിഡന്‍റുകള്‍ ട്യൂമറിനെ വരെ പ്രതിരോധിയ്ക്കാന്‍ കഴിവുള്ളതാണ്.
  • മൂത്രാശയ സംബന്ധമായ അസുഖങ്ങൾക്കും ഇത് ഉത്തമമാണ്.
  • തേന്‍ വെള്ളത്തില്‍ ചാലിച്ച് അതില്‍ 25 ഗ്രാം കുതിര്‍ത്ത് വെച്ച അയമോദകം ചേര്‍ത്ത് എന്നും രാവിലെ കഴിക്കുന്നത് വണ്ണം കുറയ്ക്കാൻ ഉത്തമമാണ്.
  • കൂടാതെ അയമോദകം നല്ല പോലെ പൊടിച്ച് നാരങ്ങാ നീരു ചേര്‍ത്ത് വെള്ളത്തില്‍ ലയിപ്പിച്ചു വെറും വയറ്റില്‍ രാവിലെ കഴിക്കുന്നതും തടി കുറയ്ക്കും.

കുട്ടികളുടെ ചർമരോഗങ്ങൾ അവഗണിക്കരുത്

കു​ഞ്ഞു​ങ്ങ​ളു​ടെ ശ​രീ​ര​ത്തി​ലെ നേ​രി​യ നി​റം​മാ​റ്റം പോ​ലും മാ​താ​പി​താ​ക്ക​ളെ അ​സ്വ​സ്ഥ​രാ​ക്കു​ക പ​തി​വാ​ണ്. ച​ർ​മ​ത്തി​ൽ കാ​ണു​ന്ന വെ​ളു​ത്ത പാ​ടു​ക​ളൊ​ക്കെ കു​ഷ്ഠ​മോ മറ്റോ ആ​ണെ​ന്ന് ധ​രി​ക്കു​ന്ന​വ​രാ​ണ് അ​ധി​കം​പേ​രും. പാ​ണ്ടു​പോ​ലെ കാ​ണു​ന്ന ചി​ല ക​ല​ക​ൾ മ​റു​കു​ക​ൾ ആ​കാം. കൂ​ടാ​തെ പോ​ഷ​ക​ഹാ​ര​ക്കു​റ​വ്, ചു​ണ​ങ്ങ്, അ​ൾ​ട്രാ വ​യ​ല​റ്റ് ര​ശ്മി​യോ​ടു​ള്ള അ​ല​ർ​ജി തു​ട​ങ്ങി നി​ര​വ​ധി കാ​ര​ണ​ങ്ങ​ൾ​കൊ​ണ്ട് വെ​ളു​ത്ത പാ​ടു​ക​ൾ കാ​ണാം.

ക​ല​ക​ളും മ​റു​കു​ക​ളും

സാ​ധാ​ര​ണ ജ​നി​ച്ച ഉ​ട​നെ മ​റു​കു​ക​ൾ തെ​ളി​ഞ്ഞു കാ​ണാ​റി​ല്ല. ര​ണ്ടു മാ​സ​ങ്ങ​ൾ​ക്ക​കം ചെ​റി​യ പാ​ടാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട് കു​ഞ്ഞു​വ​ള​രു​ന്ന​തോ​ടൊ​പ്പം വ​ലു​താ​വു​ന്നു. കു​ഞ്ഞു​ങ്ങ​ളു​ടെ മു​ഖ​ത്തും പു​റ​ത്തും തു​ട​ക​ളി​ലൊ​ക്കെ പൊ​രി​ച്ചി​ലോ​ടു കൂ​ടി​യ വെ​ള്ള​പ്പാ​ടു​ക​ൾ വ​ര​ണ്ട ച​ർ​മം മൂ​ല​മോ, പോ​ഷ​കാ​ഹാ​ര​ക്കു​റ​വ് മൂ​ല​മോ ആ​യി​രി​ക്കാം. ചു​രു​ക്കം ചി​ല​ത് വെ​ള്ള​പ്പാ​ണ്ടി​ന്‍റെ തു​ട​ക്ക​മാ​വാം. തു​ട​ക്ക​ത്തി​ൽ ത​ന്നെ ചി​കി​ത്സി​ച്ചാ​ൽ പാ​ണ്ടു​രോ​ഗം ഭേ​ദ​മാ​ക്കാ​വു​ന്ന​തേ​യു​ള്ളൂ.

ഇ​ൻ​ഫെ​ക്ഷ​ൻ

സ്റ്റ​ഫൈ​ലോ​കോ​ക്ക​സ് ഓ​രി​യ​സ്, സ്ട്രെ​പ്പ്റ്റോ കോ​ക്ക​സ് എ​ന്നീ അ​ണു​ബാ​ധ​ക​ളാ​ണ് ച​ർ​മ​ത്തെ കൂ​ടു​ത​ൽ ബാ​ധി​ക്കു​ന്ന​ത്. കു​ട്ടി​ക​ളി​ൽ കാ​ലി​നും കൈ​യി​ലും വാ​യി​ലും വാ​യ​ക്ക് ചു​റ്റും കാ​ണു​ന്ന കു​മി​ള​ക​ൾ നി​റ​ഞ്ഞ് ചെ​റി​യ പ​നി​യോ​ടെ തു​ട​ങ്ങു​ന്ന എ​ച്ച്എ​ഫ്എം​ഡി രോ​ഗം ഇ​ന്ന് വ​ള​രെ സാ​ധാ​ര​ണ​മാ​ണ്. ഈ ​രോ​ഗ​ത്തി​ന് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ സ്വീ​ക​രി​ച്ചാ​ൽ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ അ​സു​ഖം മാ​റാ​വു​ന്ന​താ​ണ്.

ഫം​ഗ​ൽ രോ​ഗ​ങ്ങ​ൾ

പു​ഴു​ക്ക​ടി (വ​ട്ട​ച്ചൊ​റി) എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഈ ​രോ​ഗം ആ​രം​ഭി​ക്കു​ന്ന​ത് ചൊ​റി​ച്ചി​ലോ​ടു​കൂ​ടി​യ ചെ​റി​യ ത​ടി​പ്പാ​യാ​ണ്. ഏ​താ​നും ദി​വ​സ​ങ്ങ​ൾ​ക്ക​കം വൃ​ത്താ​കൃ​തി​യി​ൽ പ​ക​ർ​ന്നു​പി​ടി​ക്കു​ന്നു. മു​തി​ർ​ന്ന​വ​രി​ൽ തു​ട​യി​ലും ക​ക്ഷ​ത്തി​ലു​മാ​ണ് ഈ ​രോ​ഗം പ​ട​രു​ന്ന​തെ​ങ്കി​ൽ കു​ട്ടി​ക​ളി​ൽ മു​ഖ​ത്തും ത​ല​യി​ലു​മാ​ണ് കൂ​ടു​ത​ൽ കാ​ണ​പ്പെ​ടു​ന്ന​ത്. ത​ല​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ൽ വൃ​ത്താ​കൃ​തി​യി​ൽ മു​ടി കൊ​ഴി​ഞ്ഞു​പോ​കു​ക, ക​റു​ത്ത പൊ​റ്റ പി​ടി​ച്ചി​രി​ക്കു​ക, പ​ഴു​പ്പു നി​റ​ഞ്ഞ കു​മി​ള​ക​ൾ കാ​ണു​ക എ​ന്നി​വ​യെ​ല്ലാം ത​ല​യി​ൽ കാ​ണു​ന്ന ഫം​ഗ​സ് രോ​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണ്.

ഉറക്കം ആറുമണിക്കൂറിൽ കുറഞ്ഞാൽ?..

ഉപാപചയ രോഗങ്ങളായ പൊണ്ണത്തടി, പ്രമേഹം, രക്തസമ്മർദം ഇവ ബാധിച്ചവർ ആറുമണിക്കൂറെങ്കിലും ഉറങ്ങിയില്ലെങ്കിൽ മരണസാധ്യത ഇരട്ടിയെന്നു പഠനം. ഉപാപചയ രോഗങ്ങൾ (Metabolic syndrome) ബാധിച്ചവർ ആറുമണിക്കൂറിൽ കുറവ് ഉറങ്ങിയാൽ ഹൃദ്രോഗവും പക്ഷാഘാതവും മൂലം മരിക്കാനുള്ള സാധ്യത രണ്ടു മടങ്ങാണെന്ന് പഠനം പറയുന്നു. കൂടുതൽ ഉറക്കം ലഭിക്കുന്നവർക്ക് മരണസാധ്യത കുറയും.

ഉപാപചയ രോഗങ്ങൾ ബാധിക്കാത്തവരെ അപേക്ഷിച്ച് ഈ രോഗങ്ങൾ ബാധിച്ച ഉറക്കക്കുറവുള്ളവർക്ക് ഏതെങ്കിലും കാരണത്താല്‍ മരിക്കാനുള്ള സാധ്യത 1.99 ഇരട്ടിയാണ്.

ഹൃദ്രോഗം വരാനുള്ള സാധ്യതാ ഘടകങ്ങള്‍ നിങ്ങളിലുണ്ടെങ്കിൽ നന്നായി ഉറങ്ങാന്‍ ശ്രദ്ധിക്കണമെന്നും ആവശ്യമെങ്കിൽ വൈദ്യസഹായം തേടണമെന്നും അതുവഴി ഹൃദ്രോഗമോ പക്ഷാഘാതമോ മൂലമുള്ള മരണസാധ്യത കുറയ്ക്കാന്‍ സാധിക്കുമെന്നും പഠനത്തിനു നേതൃത്വം നൽകിയ ജൂലിയോ ഫെർണാണ്ടസ് മെൻഡോസ പറഞ്ഞു.

ശരാശരി 49 വയസ്സു പ്രായമുള്ള 1344 പേരിലാണ് പഠനം നടത്തിയത്. ഇവരിൽ 42 ശതമാനം പുരുഷന്മാരായിരുന്നു. പഠനത്തിനായി ഒരു രാത്രി സ്‌ലീപ്പ് ലബോറട്ടറിയിൽ ഇവർ കഴിഞ്ഞു.

ഇവരിൽ 39 ശതമാനത്തിനും കുറഞ്ഞത് മൂന്ന് രോഗസാധ്യതാ ഘടകങ്ങൾ ഉള്ളതായി കണ്ടു. ബോഡിമാസ് ഇൻഡക്സ് (BMI) 30 ൽ കൂടുതൽ, കൊളസ്ട്രോള്‍, ഫാസ്റ്റിങ്ങ് ബ്ലഡ് ഷുഗർ, രക്തസമ്മർദം, ട്രൈഗ്ലിസറൈഡ് നില ഇവ കൂടുതൽ ആണെന്നും കണ്ടു. ശരാശരി പതിനാറു വർഷത്തെ തുടർ പഠനത്തിനിടയിൽ 22 ശതമാനം പേർ മരണമടഞ്ഞു.

രക്തസമ്മര്‍ദവും രക്തത്തിലെ ഗ്ലൂക്കോസ് നിലയും കുറച്ച് ഉറങ്ങുന്ന സമയം വർധിപ്പിച്ചാൽ മെറ്റബോളിക് സിൻഡ്രോം ബാധിച്ചവരിൽ അപകടസാധ്യത കുറയ്ക്കാൻ സാധിക്കുമോ എന്നതിനെക്കുറിച്ച് കൂടുതൽ പഠനങ്ങൾ നടത്തേണ്ടതുണ്ടെന്നു ഫെർണാണ്ടസ് മെൻഡോസ പറഞ്ഞു.

പെന്‍സിൽവാനിയ സർവകലാശാല ഗവേഷകർ നടത്തിയ ഈ പഠനം അമേരിക്കൻ ഹാർട്ട് അസോസിയേഷന്റെ ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കണ്ണിനു പുകച്ചില്‍ അനുഭവപ്പെടുന്നുണ്ടോ? സംശയിക്കേണ്ട കാര്യം അതു തന്നെയാണ്

ജൈവമായ സംയുക്തമാണ് വിറ്റാമിന്‍ എ. റെറ്റിനോള്‍, റെറ്റിനോയിക് ആസിഡ്, റെറ്റിനല്‍ എന്നിവയെല്ലാം കൂടിച്ചേര്‍ന്നതാണ് വിറ്റാമിന്‍ എ. കണ്ണുകള്‍ക്ക് ഏറ്റവും പ്രധാനമാണ് വിറ്റാമിന്‍ എ. ശരീരത്തിന്റെ വളര്‍ച്ചയ്ക്കും പ്രതിരോധശേഷിയ്ക്കും വിറ്റാമിന്‍ എ' യുടെ പ്രാധാന്യം വളരെ വലുതാണ്. പാല്, മീനെണ്ണ, ഇലവര്‍ഗ്ഗങ്ങള്‍, മുട്ട എന്നിവയില്‍ ധാരാളം വിറ്റാമിന്‍ എ' അടങ്ങിയിട്ടുണ്ട്.

വിറ്റാമിന്‍ എ'യുടെ കുറവ് പലവിധ ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. രാത്രിയില്‍ കണ്ണുകള്‍ക്ക് കാഴ്ച്ചക്കുറവ് അുഭവപ്പെടുന്നത് ഇതിന് ഉദാഹരണമാണ്. ശിശുമരണ നിരക്കാണ് മറ്റൊരു പ്രധാന പ്രശ്‌നം.

വിറ്റാമിന്‍ എ'യുടെ കുറവിന്റെ ലക്ഷണങ്ങള്‍

1. കണ്ണുകള്‍ക്ക് വരള്‍ച്ച - കണ്ണുകള്‍ വരളുന്നത് വിറ്റാമിന്‍ എ'യുടെ പ്രധാന കാരണമാണ്. തുടര്‍ന്ന് കണ്ണുകള്‍ക്ക് കാഴ്ചക്കുറവും അനുഭവപ്പെടാം.

2. രാത്രിയിലുള്ള കാഴ്ചക്കുറവ് - പകല്‍ സാധാരണ കാഴ്ചയുണ്ടെങ്കിലും രാത്രിയല്‍ കാഴ്ച കുറയുന്നത് വിറ്റാമിന്‍ എ'യുടെ കുറവാണ്.

3. മുടിയും ചര്‍മ്മവും വരളുന്നത് - മുടിയും ചര്‍മ്മവും വരളുന്നത് വിറ്റാമിന്‍ എ' യുടെ കുറവ് മൂലം സംഭവിക്കുന്നതാണ്.

4. കാഴ്ചയ്ക്കുണ്ടാകുന്ന പ്രശ്‌നം - വിറ്റാമിന്‍ എ'യുടെ കുറവ് മൂലം റെറ്റിനയ്ക്കുണ്ടാകുന്ന പ്രശ്‌നം കാഴ്ചയെയും ബാധിക്കുന്നു.

5. കണ്ണിന് പുകച്ചില്‍ - വിറ്റാമിന്‍ എ'യുടെ കുറവ് മൂലം ഉണ്ടാകുന്ന മറ്റൊരു പ്രശ്‌നമാണ് കണ്ണിന്റെ പുകച്ചില്‍.

6. വളര്‍ച്ചയ്ക്ക് - ശരിയായ വളര്‍ച്ചയ്ക്ക് ആവശ്യമായ ഒന്നാണ് വിറ്റാമിന്‍ എ'.

7. മൂത്രാശയ സംബന്ധമായ അണുബാധ - മൂത്രാശയ സംബന്ധമായ അണുബാധ ഉണ്ടാകുന്നതിന് വിറ്റാമിന്‍ എ'യുടെ കുറവ് കാരണമാകുന്നു.

വിറ്റാമിന്‍ എ'യുടെ കുറവ് എങ്ങനെ പരിഹരിക്കാം

പാല്‍, ലിവര്‍, ക്യാരറ്റ്, ഇലവര്‍ഗ്ഗങ്ങള്‍, മുട്ട, മാങ്ങ എന്നിവയില്‍ ധാരാളം വിറ്റാമിന്‍ എ' അടങ്ങിയിട്ടുണ്ട്. ഗര്‍ഭിണികളായ സ്ത്രീകള്‍ വിറ്റാമിന്‍ എ' അടങ്ങിയ ആഹാരങ്ങള്‍ ധാരാളം കഴിക്കണം. വിറ്റാമിന്‍ എ' അടങ്ങിയ ഭക്ഷണം ദിവസവും ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്തണം.

പച്ചക്കായയുടെ ആരോഗ്യഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങള്‍ ഉള്ള ഒന്നാണ് പച്ചക്കായ. പൊട്ടാസ്യത്തിന്റെ കലവറ. പൊട്ടാസ്യം മാത്രമല്ല ധാതുക്കളും കൊണ്ട് സമ്പുഷ്ടമാണ് പച്ചക്കായ. എന്തൊക്കെ ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ ലഭിയ്ക്കുന്നതെന്ന് നോക്കാം.

പ്രമേഹത്തിന് പരിഹാരം നല്‍കാന്‍ ഏറ്റവും മികച്ചതാണ് പച്ചക്കായ.  പ്രമേഹ നിയന്ത്രണത്തിന് മാത്രമല്ല ഇതിലുള്ള മഗ്നീഷ്യം എല്ലിനും പല്ലിനും ബലവും ഉറപ്പും നല്‍കുന്നതിനും മുന്നിലാണ്. മാത്രമല്ല മസിലിന്‍റെ  ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു.

നല്ല രീതിയില്‍ ദഹനം നടക്കാനും പച്ചക്കായ സഹായിക്കുന്നു. ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം നല്‍കുകയും ശരീരത്തിലേയും രക്തത്തിലേയും മാലിന്യങ്ങളെ പുറന്തള്ളാന്‍ സഹായിക്കുകയും ചെയ്യുന്നു.

അമിതഭാരം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്കും നല്ലൊരു പരിഹാരമാണ് പച്ചക്കായ. പച്ചക്കായ സ്ഥിരമായി കഴിയ്ക്കുന്നത് ഭാരം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസം നല്‍കും.

ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് പച്ചക്കായ. ഇതിലുള്ള പൊട്ടാസ്യവും മിനറല്‍സും ഹൃദയത്തിന്‍റെ ആരോഗ്യത്തേയും സംരക്ഷിക്കുന്നു.

മഴക്കാലം ആയുര്‍വേദത്തിലൂടെ.....

ഇന്ത്യയില്‍ മഴക്കാലം ഉത്സവം പോലെയാണ്. കഠിനമായ ചൂടിന് ശേഷം എത്തുന്ന മഴയ്ക്കായി എല്ലാവരും ഒരു പോലെ കാത്തിരിക്കും. ആദ്യ മഴയില്‍ ആളുകള്‍ നൃത്തം ചവിട്ടിയും മറ്റും ആഹ്ലാദം പ്രകടിപ്പിക്കുന്നത് കാണാം. എന്നാല്‍, മഴക്കാലം പലതരം രോഗങ്ങളുടെയും അണുബാധയുടെയും ആരോഗ്യ പ്രശ്‌നങ്ങളുടെയും കാലം കൂടിയാണ്

താപനിലയില്‍ പെട്ടന്നുണ്ടാകുന്ന മാറ്റം മൂലം നമ്മുടെ ശരീരത്തിന്‍റെ രോഗപ്രതിരോധ ശേഷി കുറയുകയും വിവിധ രോഗങ്ങള്‍ ബാധിക്കാന്‍ കാരണമാവുകയും ചെയ്യും. ആയുര്‍വേദത്തില്‍ പറയുന്നത് മഴക്കാലം പിത്ത ദോഷം ഉയരുന്ന സമയം കൂടിയാണന്നാണ്. ശരീരത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍, ദഹനം, ജ്വലനം എന്നിവയ്ക്കുള്ള ഊര്‍ജ്ജം നല്‍കുന്നതും നിയന്ത്രിക്കുന്നത് പിത്തമാണ്. ഈ കാലയളവില്‍ ദഹനം വളരെ ദുര്‍ബലമായിരിക്കും. പിത്ത ദോഷം മൂലമുള്ള രോഗങ്ങളായ പുളിച്ച് തികട്ടല്‍, ദഹനക്കേട്, ചര്‍മ്മരോഗങ്ങള്‍, മുടി കൊഴിച്ചില്‍, അണുബാധ എന്നിവ ഈ കാലയളവില്‍ പതിവാണ്. ആയുര്‍വേദത്തിലെ സ്തനാരോഗ്യ രഹസ്യങ്ങള്‍ അന്തരീക്ഷത്തിലെ ഈര്‍പ്പം ഉയര്‍ന്നിരിക്കുന്ന ഈ കാലയളവ് പ്രധാന ദ്രവമായ ഓജസ് കുറയുന്നതിന് കാരണമാകും. അന്തരീക്ഷത്തില്‍ ഓക്‌സിജന്‍റെ അളവ് കുറയുന്നത് മൂലം ശ്വാസതടസ്സവും തളര്‍ച്ചയും അനുഭവപ്പെടുക പതിവാണ്.
കട്ടിയുള്ളതും ചൂടുള്ളതും പുളിപ്പുള്ളതും(അച്ചാര്‍,ചട്‌നി,തൈര് ) ഉപ്പ് കൂടിയതുമായ ആഹാരങ്ങള്‍ ഒഴിവാക്കുക. വെള്ളം പിടിച്ചു നിര്‍ത്തുന്നതിനാലും, ദഹനക്കേട്, പുളിച്ച് തികട്ടല്‍ തുടങ്ങിയവയ്ക്ക് കാരണം ആകും എന്നതിനാലുമാണിത്. നന്നായി പൊരിച്ച ആഹാരങ്ങളും ജങ്ക് ഫുഡ്, മാംസം എന്നിവയും ഒഴിവാക്കുക.സാലഡുകളും ഇല ആഹാരങ്ങളും കഴിക്കുന്നത് ഒഴിവാക്കുക.

ദഹിക്കാന്‍ എളുപ്പമുള്ള കട്ടി കുറഞ്ഞ ആഹാരങ്ങള്‍ കഴിക്കുക. ആവിയില്‍ വേവിച്ച പച്ചക്കറികള്‍, മത്തങ്ങ, ആവി കയറ്റിയ സാലഡ്, പഴങ്ങള്‍, ചെറുപയര്‍, ചോളം,കടല മാവ്, ഓട്‌സ് എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.
നെയ്യ്, ഒലീവ് ഓയില്‍, കോണ്‍ ഓയില്‍, സൂര്യകാന്തി എണ്ണ തുടങ്ങിയ കട്ടി കുറഞ്ഞ എണ്ണകള്‍ പാചകം ചെയ്യാന്‍ ഉപയോഗിക്കുക. കട്ടി കൂടിയ കടുകെണ്ണ, വെണ്ണ, നിലക്കടല എണ്ണ തുടങ്ങിയവയും ചൂട് നല്‍കുന്ന എണ്ണകളും ഒഴിവാക്കുക

ഓട്ടം, സൈക്ലിങ് പോലുള്ള കഠിനമായ വ്യായാമങ്ങളില്‍ ഏര്‍പ്പെടാതിരിക്കുക. ഇത് പിത്ത (ചൂട്) ദോഷം കൂട്ടും. യോഗ, നടത്തം, നീന്തല്‍, സ്‌ട്രെച്ചിങ് എന്നിവ നല്ലതാണ്.

പുറത്തു നിന്നും ഭക്ഷണം കഴിക്കുമ്പോള്‍ വൃത്തിയും ശുചിത്വവും ഉള്ളിടത്തു നിന്നു മാത്രം കഴിക്കുക. നിരത്തിലും മറ്റും തുറന്നു വച്ചിരിക്കുന്ന ഭക്ഷണങ്ങള്‍ വാങ്ങി കഴിക്കരുത്.

പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിന് മുമ്പ് നന്നായി കഴുകുക. കയ്പ്പ് രസം പിത്തത്തെ സമതുലിതമാക്കും അതുകൊണ്ട് കയ്പ്പയ്ക്ക പോലുള്ള പച്ചക്കറികളും വേപ്പ്, ഉലുവ മഞ്ഞള്‍ തുടങ്ങിയ കയ്പ്പുള്ള ഔഷധങ്ങളും അണുബാധയെ പ്രതിരോധിക്കാന്‍ കഴിക്കുക.

മഴക്കാലത്ത് ആരോഗ്യത്തോടിരിക്കുന്നതിന് ആഴ്ചയില്‍ രണ്ട് പ്രാവശ്യമെങ്കിലും ശരീരത്ത് എള്ളെണ്ണ തേച്ച് മസ്സാജ് ചെയ്യുന്നത് നല്ലതാണ്. ചിലര്‍ക്ക് എള്ളെണ്ണ ചൂട് നല്‍കും അവര്‍ക്ക് വെളിച്ചെണ്ണ ഉപയോഗിക്കാം.

ദേഷ്യം, അസൂയ, അഹങ്കാരം തുടങ്ങിയ ചൂടന്‍ വികാരങ്ങള്‍ ഒഴിവാക്കുക. ഇത് പിത്തം ഉയര്‍ത്താന്‍ കാരണമാകും. ഇത് കരപ്പന്‍, നെഞ്ചെരിച്ചില്‍, മൂത്ര നാളിയില്‍ അണുബാധ തുടങ്ങിയവയ്ക്ക് വഴി തെളിയിക്കും.

പോഷകക്കുറവ് നികത്താം

ഭക്ഷണത്തിലെ പോഷകങ്ങളുടെ കുറവ് മുടികൊഴിച്ചിലിന്നിടയാക്കും. മാംസ്യം, ഒമേഗ 3, 6  ജീവകങ്ങള്‍ ബി6 ബി12, ഫോളിക് ആസിഡ്, മഗ്‌നീഷ്യം സിങ്ക് എന്നിവ ആവശ്യത്തിനടങ്ങിയ ഭക്ഷണം വേണം തിരഞ്ഞെടുക്കാന്‍. ചണക്കുരുവിലും ബദാമിലും വേണ്ടത്ര ഒമേഗ 3,6 അടങ്ങിയിരിക്കുന്നു ചൂടു തട്ടിയാല്‍ നഷ്ടപ്പെടുന്നതാണ് ഈ ഫാറ്റി അമ്ലങ്ങള്‍. . ചെറുപയര്‍ മുളപ്പിച്ചത്, നിലക്കടല മുളപ്പിച്ചത് എന്നിവയില്‍ ധാരാളം ജീവകങ്ങള്‍, മാംസ്യം അടങ്ങിയിരിക്കുന്നു. സോയാബീന്‍സ് ഉപയോഗിക്കുന്നതും വളരെ ഗുണം ചെയ്യും. പഴങ്ങളിലും വേവിക്കാത്ത പച്ചക്കറികളിലും വേണ്ടത്ര ഫോളിക് ആസിഡ്, ജീവകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

ജീവകം ബി6 പഴങ്ങളിലും തക്കാളിയിലും വേണ്ടത്ര ഉണ്ട്.ദിവസം ഒരുനേരം പഴങ്ങള്‍/വേവിക്കാത്ത പച്ചക്കറികള്‍ മാത്രം കഴിക്കുകയും മുളപ്പിച്ച ചെറുപയര്‍, തേന്‍, തവിടുകളയാത്ത അരി, ഗോതമ്പ്, റാഗി എന്നിവ വേണ്ടത്ര ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്യുന്ന സാത്വിക ഭക്ഷണരീതി സ്വീകരിച്ചാല്‍ മുടികൊഴിച്ചിലിനിടയാക്കുന്ന എല്ലാവിധ പോഷണക്കുറവും നികത്താന്‍ സാധിക്കും വ.ളര്‍ത്തുമൃഗങ്ങള്‍ക്ക് പോഷകാംശം നല്ല രീതിയില്‍ ഉള്ള ഭക്ഷണം കൊടുക്കുമ്പോള്‍ ഇടതൂര്‍ന്ന രോമവളര്‍ച്ച ഉണ്ടാകുന്നത് ശ്രദ്ധിച്ചാല്‍ ഇതിന്‍റെ പ്രാധാന്യം എളുപ്പത്തില്‍ മനസ്സിലാക്കാന്‍ കഴിയും.
മുളപ്പിച്ച ചെറുപയര്‍, പഴങ്ങള്‍, പച്ചക്കറികള്‍ (കഴിയുന്നതും ജൈവകൃഷിയിലൂടെ ഉണ്ടാക്കിയത്) യോഗ, ധ്യാനം, തടവല്‍  എന്നിവകൊണ്ടുമാത്രം മുടികൊഴിച്ചില്‍ ഒഴിവാക്കാന്‍ കഴിയുമെന്നതില്‍ ഒട്ടും അതിശയോക്തിയില്ല.

ചെവിവേദനയ്ക്ക് പരിഹാരമായി നാടന്‍ വഴികളിതാ

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ചെവിവേദനയുണ്ടാകാറുണ്ട്. കുട്ടികളെ ഈ പ്രശ്‌നവുമായി ഡോക്ടറുടെ അടുത്തേക്ക് കൊണ്ടുപോകുന്നത് സാധാരണമാണ്. കുട്ടികളില്‍ പ്രതിരോധശേഷി കുറവായതിനാല്‍ ജലദോഷവും രോഗാണുക്കളും അവരെ വേഗത്തില്‍ കീഴ്‌പ്പെടുത്താനിടയാകും. ചെവിവേദന സ്ഥിരമായോ, കുറഞ്ഞും കൂടിയുമോ ഇരിക്കാം. വളരെ തീവ്രമായോ, കുറഞ്ഞ അളവിലോ, എരിച്ചില്‍ പോലെയോ, തുടിക്കുന്നത് പോലെയോ വേദന അനുഭവപ്പെടാം. ചെവിവേദന മാറ്റാനായി വീട്ടില്‍ തന്നെ പരിഹാരമാര്‍ഗ്ഗങ്ങള്‍ തേടാവുന്നതാണ്. നിങ്ങള്‍ ഒരു ഡോക്ടറെ മരുന്നിനായി സമീപിക്കുകയാണെങ്കില്‍ പോലും മരുന്ന് കഴിച്ചുതുടങ്ങുന്നത് വരെ വേദന തടഞ്ഞ് നിര്‍ത്താന്‍ സഹായിക്കുന്ന വീട്ടുചികിത്സകള്‍ ചെയ്യാനാവും. അണുബാധയോ, വേദനയോ ഉണ്ടെങ്കില്‍ മാറ്റാന്‍ സഹായിക്കുന്ന ലളിതമായ ചില മാര്‍ഗ്ഗങ്ങള്‍ പരിചയപ്പെടാം.
ചൂട് നല്‍കല്‍
ചെവിയിലെ വേദന കുറയ്ക്കാന്‍ ചൂട് വെയ്ക്കുന്നത് ഫലപ്രദമാണ്. ചൂട് വേദനയുള്ള ഭാഗത്തിന് ആശ്വാസം നല്കുകയും, നീര്‍ക്കെട്ട് കുറയ്ക്കുകയും ചെയ്യും. ജലദോഷം മൂലമാണ് ചെവിവേദനയെങ്കില്‍ ഇത് ഫലപ്രദമാണ്.
വീട്ടിലുള്ള വേദനാ സംഹാരമാര്‍ഗ്ഗങ്ങള്‍
ഒലിവ് ഓയില്‍  : ചെവി വേദനയ്ക്ക് മികച്ച പ്രതിവിധിയാകുന്നതാണ് ചൂടുള്ള ഒലിവ് ഓയില്‍. ഏതാനും തുള്ളി ഒലിവ് ഓയില്‍ ചൂടാക്കുക. ചുരുങ്ങിയ അഗ്രഭാഗമുള്ള ഒരു ബോട്ടിലില്‍ ഇത് ഒഴിച്ച് വേദനയുള്ള ചെവിയില്‍ ഏതാനും തുള്ളികള്‍ വീഴ്ത്തുക. ചെവിയില്‍ നിന്ന് എണ്ണ പുറത്തേക്ക് വരാതെ നോക്കണം.
മൂക്ക് വൃത്തിയാക്കുക
ചെവി വേദനയ്‌ക്കൊപ്പം മൂക്ക് അടയുന്നുമുണ്ടെങ്കില്‍ ജലദോഷം മൂലമാകാം. മൂക്ക് വൃത്തിയാക്കുന്നത് വേദനയ്ക്ക് ശമനം നല്കാന്‍ സഹായിക്കും. വായുവിന്‍റെ ശ്വസന മാര്‍ഗ്ഗങ്ങള്‍ വൃത്തിയായാല്‍ ചെവിയിലേക്കുള്ള പാതയിലുള്ള സമ്മര്‍ദ്ദം കുറയും. ഇത് വേദന കുറയാന്‍ സഹായിക്കും.
ഉള്ളി
ചെവിവേദന മാറ്റാന്‍ ഉള്ളി പേസ്റ്റ് രൂപത്തിലാക്കി ഉപയോഗിക്കാം. നീര്‍ക്കെട്ട് മൂലമാണ് ചെവിവേദനയെങ്കില്‍ ഇത് ഉപയോഗിക്കാം. ഉള്ളിയുടെ പേസ്റ്റ് ചെവിയുടെ പുറം ഭാഗങ്ങളില്‍ തേച്ചാല്‍ വേദനയ്ക്ക് ശമനം ലഭിക്കും.
വെളുത്തുള്ളിയും മുല്ലൈന്‍ പുഷ്പവും
നിങ്ങളുടെ കൈവശം ഒലിവ് ഓയില്‍ ഇല്ലെങ്കില്‍ വെളുത്തുള്ളി ഓയിലും മുല്ലൈന്‍ ഓയിലും ചേര്‍ത്ത് മിശ്രിതമുണ്ടാക്കി ഉപയോഗിക്കുക. ഇതിന് രോഗകാരണമാകുന്ന മൈക്രോബുകളെ ചെറുക്കാനും വേദന കുറയ്ക്കാനുമുള്ള കഴിവുണ്ട്.
കര്‍പ്പൂര ഓയില്‍
ചെവിക്ക് പുറത്തുള്ള അസ്വസ്ഥതതകള്‍ക്ക് ഇത് ഉപയോഗിക്കാം. ചെവിക്ക് പുറമേ കര്‍പ്പൂര ഓയില്‍ പുരട്ടി തിരുമ്മുക. ഇടക്കിടെ ഇത് പുരട്ടുന്നത് വേദനയ്ക്ക് ആശ്വാസം നല്കും.
ചെവി ചലിപ്പിക്കുക
പ്രത്യേക വിധത്തില്‍ ചെവികള്‍ ചലിപ്പിക്കുന്നത് വേദനയ്ക്ക് ആശ്വാസം നല്കും. കുട്ടികളിലും ഇത് ഫലപ്രമാകും. കോട്ടുവായ ഇടുക, അല്ലെങ്കില്‍ ചെവി മുന്നോട്ടും പിന്നോട്ടും ചലിപ്പിക്കുന്നത് യൂസ്റ്റാചിയന്‍ ട്യൂബിനെ ഉയര്‍ത്തും. ഇത് സമ്മര്‍ദ്ദം ഒഴിവാക്കുകയും കെട്ടിക്കിടക്കുന്ന ദ്രവങ്ങള്‍ പുറത്തേക്ക് പോവുകയും ചെയ്യും.
ആവിയും യൂക്കാലിപ്റ്റസ് ഓയിലും
മൂക്കിലേക്കുള്ള ദ്വാരങ്ങളില്‍ നിന്ന് ദ്രവങ്ങള്‍ മാറ്റി വൃത്തിയാക്കിയാല്‍ വേദനയ്ക്ക് ആശ്വാസം ലഭിക്കും. അതിന് തിളച്ച വെള്ളത്തില്‍ ഏതാനും തുള്ളി യൂക്കാലിപ്റ്റസ് ചേര്‍ക്കുക. ഇതില്‍ നിന്നുള്ള ആവി ശ്വസിക്കുന്നത് നാസാദ്വാരങ്ങള്‍ തുറക്കാന്‍ സഹായിക്കും.

കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം

കൈക്കുഴയ്ക്ക് അസഹ്യമായ വേദനയും തരിപ്പുമുണ്ടോ എങ്കില്‍ നിസാരമായി കാണരുത്. സ്പര്‍ശന ശേഷിപോലും ഇല്ലാതാക്കിയേക്കാം അത്. വാതരോഗമുള്ളവര്‍, തൈറോയിഡ് പ്രശ്‌നമുളവര്‍ തുടര്‍ച്ചയായുള്ള കംമ്പ്യൂട്ടര്‍ ഉപയോഗം, അമിതവണ്ണമുള്ളവര്‍ എന്നിവരിലുണ്ടാകുന്ന കാര്‍പല്‍ ടണല്‍ സിന്‍ഡ്രോം എന്ന രോഗാവസ്ഥയാണിത്. മധ്യവയസ്‌കരാ യ സ്ത്രീകളിലാണ് കൂടുതല്‍ കാണപ്പെടുന്നത്.

ഗര്‍ഭിണികളിലും അമിതവണ്ണമുള്ളവര്‍ക്കും ശരീരത്തിലെ കോശങ്ങളില്‍ ജലാംശം കൂടുന്നതുകാരണം മാംസത്തില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നത് ഈ രോഗത്തിലേക്കു വഴിവയ്ക്കും. എല്ലുകളിലു ഉണ്ടാകുന്ന സ്ഥാനപ്രശ്‌നവും ഞരമ്പുകളിലെ ട്യൂമറുമൊക്കെ ഈ രോഗത്തിനു കാരണമാകും.

ചൂണ്ടുവിരല്‍, മോതിരവിരല്‍ എന്നിവയ്ക്കു വേദന അനുഭവപ്പെടുന്നതാണ് ഈ രോഗത്തിന്‍റെ ലക്ഷണം. ഒരുവസ്തു കൂറച്ചുനേരം പിടിക്കുകയോ എന്തെങ്കിലും തൂക്കി പിടിക്കുകയോ മറ്റോ ചെയ്താല്‍ ശക്തമായ വേദനയുണ്ടാകും. രോഗം മൂര്‍ച്ചിക്കുമ്പോള്‍ തള്ളവിരലിന്‍റെ സ്പര്‍ശന ശേഷിതന്നെ നഷ്ടപ്പെടും.

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഈ രോഗത്തെ പൂര്‍ണമായി അകറ്റി നിര്‍ത്താം. ജോലിക്കിടെ കൈകള്‍ക്ക് വിശ്രമം നല്‍കുക, കംപ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ മൗസ് കീബോര്‍ഡിന് സമമായി ക്രമീകരിക്കുക. കൈകള്‍ ബലമായി പിടിക്കാതെ തോളില്‍ നിന്നും അനായാസം കിടക്കും വിധം സ്വതന്ത്രമായി വെക്കുക, കൈപ്പത്തികള്‍ കൈമുട്ടിനു സമാന്തരമായോ അല്‍പം താഴ്ത്തിയോ ഇരിക്കുക എന്നിവ ഇത്തരം അസുഖങ്ങള്‍ അകറ്റി നിര്‍ത്താന്‍ അത്യാവശ്യമാണ്.

മൗസിലും കീപാഡിലും വിരലുകള്‍ ബലംപിടിക്കാതെ സ്വാഭാവികമായ രീതിയില്‍ വളഞ്ഞിരിക്കണം, വിരല്‍ത്തുമ്പുകള്‍ കൊണ്ട് മാത്രം ടൈപ്പ് ചെയ്യുക., ടൈപ്പ് ചെയ്യുമ്പോള്‍ എല്ലാവിരലുകളും ഉപയോഗിക്കുക എന്നീ രീതികളും അവലംബിക്കാം.

ഓട്‌സ് കഴിക്കുന്നതു കൊണ്ടുള്ള ഗുണങ്ങള്‍

ഏതുപ്രായക്കാര്‍ക്കും എപ്പോഴും കഴിക്കാവുന്ന ഒന്നാണ് ഓട്‌സ്. ഓട്‌സ് ഫൈബറിന്‍റെ കലവറയാണ് ഇത് ധാരാളം ഊര്‍ജ്ജം നല്‍കുകയും ചെയ്യുന്നു. ഓട്‌സ് പ്രഭാത ഭക്ഷണമായും ഉപയോഗിക്കാവുന്നതാണ്. ഓട്‌സ് കഞ്ഞിയായിട്ടോ ഉപ്പുമായിട്ടോ ഉപയോഗിക്കാവുന്നതാണ്

ഓട്‌സില്‍ ഫൈബറും ബീറ്റാ ഗ്ലൂക്കണ്‍ എന്ന ഘടകവും അടങ്ങിയിരിക്കുന്നു. ബീറ്റാ ഗ്ലൂക്കാന്‍ ബാക്റ്റീരിയ , വൈറസ് എന്നിവക്കെതിരെ പോരാടുകയും നമ്മുടെ ശരീരത്തിന്‍റെ  രോഗ പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു

ശരീര ഭാരം കുറയ്ക്കുന്നു

ഓട്‌സ് ശരീര ഭാരം കുറയ്ക്കുന്നു കൂടാതെ ശരീര ഭാരം ബാലന്‍സ് ചെയ്യ്ത് നിലനിര്‍ത്താന്‍ സഹായിക്കുന്നു. ഓട്‌സ് വളരെ പതുക്കെ മാത്രമേ ദഹിക്കുകയുള്ളൂ. ഇത് മൂലം വിശപ്പ് ശമിക്കുന്നതിനും ഇത് എണ്ണയും ഉപ്പും ആഹാരത്തില്‍ കുറക്കുന്നതിനും കാരണാമാകും. ഓട്‌സില്‍ ധാരാളം ഫൈബര്‍ അടങ്ങിരിരിക്കുന്നത് കാരണം ഇത് ദഹനത്തിന് സഹായിക്കുന്നു. ഇത് ശരീര ഭാരം കുറയുന്നതോടൊപ്പം ആരോഗ്യമുള്ള ശരീരം ലഭിക്കുന്നതിനും സഹായിക്കുന്നു.

ഓട്‌സ് പ്രമേഹരോഗികള്‍ക്ക്

ഓട്‌സില്‍ പഞ്ചസാരയുടെ അളവ് വളരെ കുറവാണ് ആയതിനാല്‍ ഇത് ഡയബെറ്റീസ് രോഗികള്‍ക്ക് വളരെ ഫലപ്രദമാണ്. ഓട്‌സ് നമ്മുടെരക്തത്തിലെ ഗ്ലൂക്കോസിന്‍റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നു. നമ്മുടെ ശരീരത്തിലെ ഇന്‍സുലിന്‍റെ അളവ് ഒരു പരിധി വരെ ഇല്ലാതെയാക്കാന്‍ ഓട്‌സ് സഹായിക്കുന്നു. പഠനം അനുസരിച്ച് നമ്മുടെ ശരീരത്തിലെ 40 ശതമാനത്തോളം ഇന്‍സുലിന്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ഓട്‌സിനെ ഡയബെറ്റീസ് സൗഹ്യദ ഭക്ഷണമായി ഉപയോഗിക്കാം

രക്തസമ്മര്‍ദ്ധം കുറയുന്നതിന്

ദിവസവും ഓട്‌സ് ഭക്ഷണത്തില്‍ ഉപയോഗിക്കുന്നത് രക്തസമ്മര്‍ദ്ധം കുറയുന്നതിന് സഹായിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന സോഡിയത്തിന്‍റെ തോതും വളരെ കുറവാണ് ഒരു ഡോക്ടറുടെ ഉപദേശപ്രകാരം ഓട്‌സ് നമ്മുടെ ഭക്ഷണക്രമത്തില്‍ ഉപയോഗിക്കാവുന്നതാണ്

ഓട്‌സ് ആസ്മയ്ക്ക് പരിഹാരം

ആസ്മയ്ക്ക് പരിഹാരമായും ഓട്‌സ് ഉപയോഗിക്കാം . ഒരു നേരമെങ്കിലും ഭക്ഷണത്തില്‍ ഉപയോഗിച്ചാല്‍ ആസ്മയെ ഒരു പരിധിവരെ തടയാം എന്ന് പഠനം സൂചിപ്പിക്കുന്നു.

കൊളസ്‌ട്രോള്‍ കുറയുന്നതിന്

കൊളസ്‌ട്രോള്‍ കുറയുന്നതിന് ഓട്‌സ് സഹായിക്കുന്നു. ഓട്‌സില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിന് സഹായിക്കുന്നു.

ക്യാന്‍സറിന് പ്രതിവിധി

ഓട്‌സില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ഇയും ആന്‍റിഓക്‌സിഡന്‍റും ക്യാന്‍സര്‍പോലുള്ള മാരകരോഗങ്ങള്‍ വരാതെ നമ്മുടെ ശരീരത്തെ സംരക്ഷിക്കുനു.

ഓട്‌സ് മുഖസൗന്ദര്യത്തിനും

മുഖസൗന്ദര്യത്തിനും ഓട്‌സ്. ഇതു കൂടാതെ ഓട്‌സിനെ ഫെയിസ് പാക്കായും ഉപയോഗിക്കാം ഓട്‌സും തൈരും തേനും ചേര്‍ത്ത് ഫെയിസ് പാക്കായി ഉപയോഗിക്കാം ഇത് നമ്മുടെ ചര്‍മ്മത്തിന് തിളക്കം വര്‍ദ്ധിക്കുന്നതിന് സഹായിക്കുന്നു. ഇതൊന്നും കൂടാതെ ശരീരത്തിന് ഷെയ്പ്പ് ലഭിക്കുന്നതിനും സഹായിക്കുന്നു. കൂടാതെ മുടിയുടെ സംരക്ഷണത്തിനും ഓട്‌സ് ഉത്തമമാണ്. ഓട്‌സ് വെള്ളം ചേര്‍ത്ത് മിശ്രിതമാക്കി തലയോടില്‍ തേച്ചാല്‍ താരനും മുടികൊഴിച്ചിലും കുറയും .

പ്രിയപ്പെട്ടവരെയോർത്ത് പുകവലി ഉപേക്ഷിക്കാം

പു​ക​വ​ലി​യു​മാ​യി ബ​ന്ധ​മു​ള്ള രോ​ഗ​ങ്ങ​ൾ

ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ, ശ്വാ​സ​കോ​ശ​രോ​ഗ​ങ്ങ​ൾ, വി​വി​ധ ത​രം കാ​ൻ​സ​റു​ക​ൾ - കു​ടും​ബ ബ​ജ​റ്റ് ത​ക​രാ​റി​ലാ​ക്കു​ന്നു. അധികതുക കണ്ടെത്തേണ്ടിവരുന്നു. അതു സാന്പത്തിക ബാധ്യതയ്ക്കു കാരണമാകുന്നു. പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും ഉ​പേ​ക്ഷി​ക്കാം. ദാരിദ്ര്യത്തിൽ നിന്നു കരകയറാം. പു​ക​വ​ലി​ക്കു ചെ​ല​വ​ഴി​ച്ചി​രു​ന്ന പ​ണം ഇ​നി ഗു​ണ​മേന്മയു​ള്ള ഭ​ക്ഷ​ണ​ത്തി​നും കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും ആ​രോ​ഗ്യ​സം​ര​ക്ഷ​ണ​ത്തി​നും പ്ര​യോ​ജ​ന​പ്പെ​ടു​ത്താം. ആ​രോ​ഗ്യ​മു​ള്ള കുടുംബങ്ങളുടെ പ്രയത്ന​ത്തി​ൽ രാ​ജ്യ​മാ​കെ വി​ക​സ​ന​ത്തി​ന്‍റെ പ്ര​കാ​ശം നി​റ​യും. രാ​ജ്യം സു​സ്ഥി​ര പു​രോ​ഗ​തി നേ​ടും.

"സു​ര​ക്ഷി​ത' പു​ക​വ​ലി? അങ്ങനെയൊന്നില്ല

സി​ഗ​ര​റ്റ്, സി​ഗാ​ർ, പൈ​പ്പ്, ഹൂ​ക്ക...​ഏ​ത് ഉ​പ​യോ​ഗി​ച്ചാ​ലും പു​കവലിയുടെ ദോ​ഷ​ഫ​ല​ങ്ങ​ളി​ൽ നി​ന്നു ര​ക്ഷ​യി​ല്ല. ഒ​രേ​ത​രം രാ​സ​വ​സ്തു​ക്ക​ൾ തന്നെ എല്ലാറ്റിലും. സി​ഗാ​റി​ൽ സി​ഗ​ര​റ്റി​ലു​ള്ള​തി​ല​ധി​കം കാ​ർ​സി​നോ​ജ​നു​ക​ളും വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ളും ടാ​റുമുണ്ട്. ഹൂ​ക്ക പൈ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്പോ​ൾ നേ​രിട്ടു സി​ഗ​ര​റ്റ് വ​ലി​ക്കു​ന്പോ​ൾ എ​ത്തു​ന്ന​തി​ലും അ​ധി​ക​അ​ള​വി​ൽ പു​ക ശ്വാ​സ​കോ​ശ​ങ്ങ​ളി​ലെ​ത്തു​ന്നു.

പുകവലിയിൽ "സമത്വം' !!

സ്ട്ര​സ്ഫു​ൾ ജോ​ലി ചെ​യ്യു​ന്ന, സാ​ന്പ​ത്തി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും മുന്നിൽ നിൽക്കുന്നവരും സാ​ന്പ​ത്തി​ക​മാ​യും വി​ദ്യാ​ഭ്യാ​സ​പ​ര​മാ​യും പിന്നിൽ നിൽക്കുന്നവരും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​ത്തി​ൽ ഒ​രു​പോ​ലെ!

പുകയില്ലാത്ത പുകയില ഉത്പന്നങ്ങൾ

മദ്യനിരോധനം വന്നതിനുശേഷം പാൻപരാഗ് പോലെയുള്ള പുകയില ഉത്പന്നങ്ങൾ ഉപയോഗിക്കുന്ന കൗമാരക്കാരുടെ എണ്ണം വർധിച്ചിട്ടുണ്ട്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾക്കൊപ്പം നമ്മു​ടെ കുട്ടി​ക​ളും അവയ്ക്ക് അ​ടി​മ​ക​ളാവു​ക​യാ​ണ്. അതൊരു സാമൂഹികപ്രശ്നമായി വളർന്നിരിക്കുന്നു. നാ​ലും കൂട്ടി​യു​ള്ള മു​റു​ക്ക്്, പാ​ൻ​പ​രാ​ഗ്, ത​ന്പാ​ക്ക്... തു​ട​ങ്ങി​യ പു​ക​യി​ല്ലാ​ത്ത (smokeless tobacco) പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളും വി​നാ​ശ​കാ​രി​ക​ൾ ത​ന്നെ.

നിക്കോട്ടിനും കാർബൺ മോണോക്സൈഡും

പു​ക​യി​ല​യി​ലു​ള്ള നി​ക്കോട്ടി​ൻ എ​ന്ന മ​യ​ക്കു​മ​രു​ന്നാ​ണ് പു​ക​വ​ലി​ക്ക് അ​ടി​മ​യാ​ക്കു​ന്ന​ത്. സി​ഗ​ര​റ്റ് പു​ക​യി​ലു​ള്ള കാ​ർ​ബ​ണ്‍ മോ​ണോ​ക്സൈ​ഡ് ര​ക്ത​ത്തി​ലെ ഹീ​മോ​ഗ്ലോ​ബി​നു​മാ​യി ചേ​ർ​ന്നു കാ​ർ​ബോ​ക്സി ഹീ​മോ​ഗ്ലോ​ബി​നാകുന്നു. ഓ​ക്സി​ജ​നു ഹീ​മോ​ഗ്ലോ​ബി​നു​മാ​യി ചേ​രാ​നു​ള്ള അ​വ​സ​രം ന​ഷ്ട​മാ​കു​ന്നു. ര​ക്ത​ത്തി​ൽ നി​ന്ന് കോ​ശ​ങ്ങ​ൾ​ക്കു മ​തി​യാ​യ തോ​തി​ൽ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ​യാ​കു​ന്നു.

പുകവലിക്കാരിൽ ഇതിനൊക്കെ സാധ്യത കൂടുതൽ

*വി​വി​ധ​ത​രം ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​റു​ക​ൾ, ഹൃ​ദ​യ​രോ​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യ്ക്കു മു​ഖ്യ​കാ​ര​ണം
*ത​ല​ച്ചോ​റി​ലേ​ക്കു​ള്ള ര​ക്ത​ക്കു​ഴ​ലു​ക​ൾ ദു​ർ​ബ​ല​മാ​കു​ന്ന​തി​നും അ​വ​യി​ൽ ര​ക്തം ക​ട്ടപി​ടി​ക്കാ​നു​മു​ള്ള സാ​ധ്യ​ത (സ്ട്രോ​ക്ക്സാ​ധ്യ​ത)
*രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കു​റ​യ്ക്കു​ന്നു. ന്യു​മോ​ണി​യ, ആ​സ്ത്്മ, ക്ഷ​യം തു​ട​ങ്ങി​യ ശ്വാ​സ​കോ​ശരോഗങ്ങൾക്കു ​വർധിച്ച സാ​ധ്യ​ത.

പുകവലി: പഠനങ്ങൾ പറയുന്നത്

*സി​ഗ​ര​റ്റി​ൽ 599 രാ​സ​ഘ​ട​കങ്ങൾ. സി​ഗ​ര​റ്റ് പു​ക​യി​ൽ 4000 ൽ​പ​രം രാ​സ​വ​സ്തു​ക്ക​ൾ. ഇ​തി​ൽ 69 എ​ണ്ണം കാ​ൻ​സ​റി​നി​ട​യാ​ക്കു​മെ​ന്നു പ​ഠ​ന​ങ്ങ​ൾ.
*പ്രാ​യ​മാ​യ​വ​രി​ൽ സാ​ധാ​ര​ണ ക​ണ്ടു​വ​രു​ന്ന ടൈ​പ്പ് 2 പ്ര​മേ​ഹ​വും പു​ക​വ​ലി​യും തമ്മി​ൽ ബ​ന്ധ​മു​ണ്ട്.
*പു​ക​വ​ലി സ്ത​നാ​ർ​ബു​ദ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.
*പു​ക​വ​ലി പു​രു​ഷൻമാരു​ടെ പ്ര​ത്യു​ത്പാ​ദ​ന​ക്ഷ​മ​ത കു​റ​യ്ക്കുന്നു.

സ്ത്രീകൾ പുകവലിച്ചാൽ

സ്ത്രീക​ളി​ൽ പു​ക​വ​ലി വ​ർ​ധി​ക്കു​ന്ന​താ​യി പഠനങ്ങൾ. 20 വ​ർ​ഷം മു​ന്പു​ള്ള ക​ണ​ക്കു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​ന്പോ​ൾ സ്ത്രീ​ക​ളി​ലെ ശ്വാ​സ​കോ​ശ അ​ർ​ബു​ദ നി​ര​ക്കി​ലെ വ​ർ​ധ​ന ഏ​ക​ദേ​ശം 30 ഇ​രട്ടി​യി​ല​ധി​കം.

* ലൈ​റ്റ് സി​ഗ​ര​റ്റ്, സി​ഗ​ര​റ്റ്സ് ഫോ​ർ ലേ​ഡീ​സ് എ​ന്നി​ങ്ങ​നെ അ​പ​ക​ട​സാ​ധ്യ​ത ഇ​ല്ലെ​ന്ന പ​ര​സ്യ​ങ്ങ​ളോ​ടെ സ്ത്രീ​ക​ളെ ല​ക്ഷ്യ​മാ​ക്കി​യും സി​ഗ​ര​റ്റ് ബ്രാ​ൻ​ഡു​ക​ൾ (ഇ ​സി​ഗ​ര​റ്റും- ​ഇ​ല​ക്ട്രോ​ണി​ക് സി​ഗ​ര​റ്റ് - ഉൾപ്പെടെ) വി​പ​ണി​യി​ലു​ണ്ട്.

ഗർഭിണികൾ പുകവലിച്ചാൽ

ഗ​ർ​ഭ​മ​ല​സ​ൽ, മാ​സം തി​ക​യാ​തെ​യു​ള്ള പ്ര​സ​വം, പ്ലാ​സ​ൻ​റ​യു​മാ​യി ബ​ന്ധ​പ്പെട്ട പ്ര​ശ്ന​ങ്ങ​ൾ എ​ന്നി​വ​യ്ക്കു സാധ്യത.

പുകവലിയും കാൻസറും

കാ​ൻ​സ​റു​ക​ളി​ൽ നി​ന്നു ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന ജീ​നു​ക​ളു​ടെ നാ​ശ​ത്തി​നു പു​ക​വ​ലി കാ​ര​ണ​മാ​കു​ന്നു.

* അ​തി​ജീ​വ​ന സാ​ധ്യ​ത ഏ​റ്റ​വും കു​റ​വു​ള്ള കാ​ൻ​സ​റു​ക​ളി​ലൊ​ന്നാ​ണ് ശ്വാ​സ​കോ​ശ അ​ർ​ബു​ദം. കാ​ൻ​സ​ർ മ​ര​ണ​ങ്ങ​ളു​ടെ മു​ഖ്യ കാ​ര​ണ​ങ്ങ​ളി​ലൊ​ന്നും.

* സ്വ​ന​പേ​ട​കം, ഈ​സോ​ഫേ​ഗ​സ്, വാ​യ, തൊ​ണ്ട. ശ്വാ​സ​കോ​ശ​ങ്ങ​ൾ, മൂ​ത്രാ​ശ​യം, പാ​ൻ​ക്രി​യാ​സ്, വൃ​ക്ക​ക​ൾ, ക​ര​ൾ, ആ​മാ​ശ​യം, കു​ട​ൽ, സെ​ർ​വി​ക്സ്, അണ്ഡാ​ശ​യം, മൂ​ക്ക്, സൈ​ന​സ് എ​ന്നീ അ​വ​യ​വ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന കാ​ൻ​സ​റു​ക​ൾ 
* ചി​ല​ത​രം ര​ക്താ​ർ​ബു​ദ​ങ്ങ​ൾ​

കാൻസർ സൂചനകൾ

പു​ക​വ​ലി​ക്കാ​ർ​ക്ക് നി​ര​വ​ധി അ​പ​ക​ട മു​ന്ന​റി​യി​പ്പു​ക​ൾ കിട്ടാ​റു​ണ്ട്. അപ്പോഴെ​ങ്കി​ലും പു​ക​വ​ലി നി​ർ​ത്തു​ക​യും വി​ദ​ഗ്ധ ചി​കി​ത്സ തേ​ടു​ക​യും ചെ​യ്താ​ൽ അ​തി​ജീ​വ​ന​സാ​ധ്യ​ത​യേ​റും.

ഈ​സോ​ഫാ​ഗ​സ്, ആ​മാ​ശ​യം

* വി​ശ​പ്പി​ല്ലാ​യ്മ
* ഭ​ക്ഷ​ണം ഇ​റ​ക്കു​ന്ന​തി​നു വി​ഷ​മം

ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് കാ​ൻ​സ​ർ

*ക​ഴു​ത്തി​ൽ ത​ടി​പ്പു​ക​ൾ, മു​ഴ​ക​ൾ

ശ്വാസകോശ അർബുദം

* വിട്ടുമാറാത്ത ചുമ
* നെഞ്ചുവേദന
* ശ്വാസംമുട്ടൽ
*ചുമയ്ക്കുന്പോൾ രക്തംവരിക
* ശബ്ദവ്യത്യാസം

ആറു മാസം മുതൽ ഒരു വർഷത്തിനുള്ളിൽ ഈ ലക്ഷണങ്ങൾ പ്രകടമാവും. രോഗം പഴകുന്നതോടെ അസ്ഥിവേദനയും അനുഭവപ്പെടാം.

പരോക്ഷപുകവലി

സി​ഗ​ര​റ്റിന്‍റെ പു​ക​യു​ന്ന അ​ഗ്ര​വും വായുവിൽ ക​ല​രു​ന്ന വി​ഷ​ലി​പ്ത​മാ​യ പു​ക​യും പു​ക വ​ലി​ക്കാ​ത്ത​വ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു.

* സ്ട്രോ​ക്ക്, ഹൃ​ദ​യാ​ഘാ​തം, കൊ​റോ​ണ​റി ഹാ​ർട്ട് രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യ്ക്കു​ള്ള ഉ​യ​ർ​ന്ന സാ​ധ്യ​ത

പു​ക​വ​ലി​ക്കുന്നവരുടെ മ​ക്ക​ൾ​ക്ക്

ചു​മ, ശ്വാ​സം​മു​ൽ, ആ​സ്ത്മ, ന്യു​മോ​ണി​യ, ബ്രോ​ങ്കൈ​റ്റി​സ്, ചെ​വി​യി​ൽ അ​ണു​ബാ​ധ എ​ന്നി​വ​യ്ക്കു സാ​ധ്യ​ത.

ഗ​ർ​ഭി​ണി​ക​ൾ പുക ശ്വസിച്ചാൽ

പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു​പോ​ലെ ത​ന്നെ അ​പ​ക​ട​ക​ര​മാ​ണ് ഗ​ർ​ഭി​ണി​ക​ൾ അ​വ​യി​ൽ നി​ന്നു​ള്ള പു​ക ശ്വ​സി​ക്കാ​നാ​നി​ട​യാ​കു​ന്ന​തും.

*ന​വ​ജാ​ത​ശി​ശു​വി​നു തൂ​ക്ക​ക്കു​റ​വ്
*വി​വി​ധ​ത​രം ജ​ന​ന​വൈ​ക​ല്യ​ങ്ങ​ൾ
*സ​ഡ​ൻ ഇ​ൻ​ഫ​ൻ​റ് ഡെ​ത്ത് സി​ൻ​ഡ്രോം (​എ​സ്ഐ​ഡി​എ​സ്)

ന​വ​ജാ​ത​ശി​ശു​ക്ക​ൾ​ പുക ശ്വസിച്ചാൽ

* ചെവിയിൽ അ​ണു​ബാ​ധ
* ആ​സ്ത്മ

തെറ്റു തിരുത്താം

പ​റ​യും​പോ​ലെ അ​ത്ര എ​ളു​പ്പ​മ​ല്ല പു​ക​വ​ലി ഉപേക്ഷിക്കൽ. പ​ക്ഷേ, കു​ടും​ബ​ത്തെ സ്നേ​ഹി​ക്കു​ന്ന​വ​ർ​ക്ക് അ​തു പ്ര​യാ​സ​മു​ള​ള കാ​ര്യ​മ​ല്ല. പു​ക​വ​ലി​യി​ലൂ​ടെ പ​രോ​ക്ഷ​മാ​യി ത​ക​രാ​റി​ലാ​കു​ന്ന​ത് പ്രി​യ​പ്പെ​വ​രു​ടെ​കൂ​ടി ആ​രോ​ഗ്യ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ക. സ​മൂ​ഹ​ത്തി​നു ഗു​ണ​ക​ര​മാ​യ തീ​രു​മാ​ന​മെ​ടു​ക്കാം. തെ​റ്റ് തി​രു​ത്താ​ൻ ത​യാ​റാ​കു​ന്പോ​ഴാ​ണ് ഒ​രാ​ൾ ഹീ​റോ ആ​കു​ന്ന​ത്. തെ​റ്റു തു​ട​രാ​ൻ ശ്ര​മി​ക്കു​ന്നി​ട​ത്തോ​ളം വ​ലി​യ ഒ​രു സീ​റോ ത​ന്നെ. പു​ക​വ​ലി​യും പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗ​വും നി​ർ​ത്താം. ന​മു​ക്കും ഹീ​റോ​യാ​വാം.

ഇലക്കറികൾ പോഷകങ്ങളുടെ കലവറ

ഭക്ഷണത്തിൽ ഇലക്കറികൾ ഉൾപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. ഇലക്കറികളുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാം.

ആരോഗ്യദായകം

ഇലക്കറികളിൽ കലോറി മൂല്യം കുറവായതുകൊണ്ട് അവയുടെ ഉപയോഗം ശരീരഭാരം വർധിപ്പിക്കാതെ നിയന്ത്രിച്ചുനിർത്താൻ സഹായിക്കുന്നു. ഇവയിൽ അടങ്ങിയിരിക്കുന്ന ധാരാളം നാരുകളുടെ അംശവും, കുറഞ്ഞ അളവിലുള്ള കൊഴുപ്പും, ഫോളിക് ആസിഡ്, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ല്യൂട്ടിൻ, ബീറ്റാ ക്രിപ്റ്റോ സാന്തിൻ, സിയാസാന്തിൻ, ബീറ്റാ കരോിൻ എന്നിവയുടെ സാന്നിദ്ധ്യം കാൻസർ രോഗത്തിന്റെയും ഹൃദയാഘാതത്തിന്റെയും നിരക്ക് കുറയ്ക്കുന്നതിൽ ഗണ്യമായ പങ്കു വഹിക്കുന്നു. ശരീരത്തിനു രോഗപ്രതിരോധശക്തി നൽകുന്നതോടൊപ്പം തന്നെ ആയുർദൈർഘ്യത്തേയും പ്രധാനം ചെയ്യുന്നു.

ഇലക്കറികളിൽ കൂടുതലായി അടങ്ങിയിരിക്കുന്ന മഗ്നീഷ്യത്തിെന്റെ അളവും, കുറഞ്ഞ തോതിലുള്ള ഗ്ലൂക്കോസും ടൈപ്പ് 2 പ്രമേഹ രോഗികളിൽ രോഗ നിയന്ത്രണത്തിന് സഹായകമാണ്.

ഇലക്കറികളിൽ, കൂടുതലായി അടങ്ങിയിരിക്കുന്ന വിറ്റാമിൻ കെയുടെ സാന്നിധ്യം അസ്ഥികളുടെ വളർച്ചയ്ക്ക് ആവശ്യമായ ഓസ്റ്റിയോ കാൽസ്യം ശരീരത്തിൽ വേണ്ടുന്ന അളവിൽ നിലനിർത്തുന്നതിനും, ഇതുമൂലം മധ്യവയസായ സ്ത്രീകളിൽ കണ്ടുവരുന്ന ഇടുപ്പ് എല്ലുപൊട്ടൽ എന്ന അവസ്ഥയെ ഗണ്യമായി കുറക്കുന്നതിനും സഹായകമാണ്.

രോഗപ്രതിരോധശേഷി കൂട്ടും

പച്ചനിറമുള്ള ഇലക്കറികൾ ഇരുമ്പിന്റെയും കാൽത്സ്യത്തിന്റെയും ബീറ്റാ കരോട്ടിനുകളുടെയും ഏറ്റവും നല്ല കലവറയാണ്. ഈ ബീറ്റാ കരോട്ടിനുകൾ വിറ്റാമിൻ എ ആയി മാറ്റാൻ ശരീരത്തിന് എളുപ്പം സാധിക്കുന്നതുകൊണ്ട് രോഗപ്രതിരോധശേഷി വർധിപ്പിക്കുന്നതിനു സഹായകമാകുന്നു. ആഹാരത്തിൽനിന്നും വിറ്റാമിൻ എ കിട്ടുന്നത് കുറവു വരുന്നതുമൂലം കുട്ടികളിൽ കാഴ്ചക്കുറവും മറ്റു അസുഖങ്ങളും ബാധിക്കുന്നുണ്ട്.

നല്ല കടും പച്ചനിറമുള്ള ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന കരോട്ടിനോയിഡ് എന്ന പദാർത്ഥം കണ്ണിന്റെ ലെൻസിനേയും റെറ്റിനയേയും സംരക്ഷിക്കുന്നതിൽ പ്രാധാന്യം അർഹിക്കുന്നു. പ്രായമാകുന്നവരിൽ ഉണ്ടാകുന്ന തിമിരം, റെറ്റിനയ്ക്ക് ഉണ്ടാകുന്ന തകരാറുകൾ എന്നിവയെ ഇത്തരം ഇലക്കറികളുടെ ഉപയോഗം മൂലം തടയാൻ സാധിക്കുന്നു. പ്രായാധിക്യത്തിലും കാഴ്ചശക്തിയെ ഒരു പരിധിവരെ നിലനിർത്താൻ സഹായിക്കുന്നു.

കാൻസർ സാധ്യത കുറയ്ക്കും

പച്ചിലക്കറികളിലെ സിയാസാന്തിൻ എന്ന പദാർത്ഥം സ്തനങ്ങളിലും ശ്വാസകോശങ്ങളിലും കാൻസർ രോഗം ഉണ്ടാകുന്നതിനുള്ള സാധ്യതയെ കുറയ്ക്കും. അതേപോലെ തന്നെ ഹൃദ്രോഗത്തിന്റെ നിരക്കിനേയും സ്ട്രോക്ക് ഉണ്ടാകാനുള്ള സാധ്യതകളേയും ഗണ്യമായി കുറയ്ക്കുന്നതുമാണ്.

പച്ചിലക്കറികളിൽ പല തരത്തിലുള്ള കരോട്ടിനോയിഡുകൾ, ഫ്ളേവനോയിഡുകൾ, മറ്റു ശക്തിയേറിയ ആൻറീ ഓക്സിഡൻറുകൾ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം കാൻസറിനെ പ്രതിരോധിക്കും. ആഴ്ചയിൽ മൂന്നോ അതിലധികമോ പ്രാവശ്യം ധാരാളം ഇലക്കറികൾ ഉപയോഗിക്കുന്നത് ലോകത്തുണ്ടാകുന്ന കാൻസറുകളിൽ നാലാം സ്ഥാനം വഹിക്കുന്ന ആമാശയ കാൻസറിനെ തടയുന്നതിനും ചർത്തിലുണ്ടാകുന്ന കാൻസറിനെ തടയുന്നതിനും സഹായിക്കുന്നുണ്ടെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.

കാബേജ്, കോളീഫ്ളവർ, ബ്രസൽസ്, ബ്രക്കോളി എന്നിവയിൽ അടങ്ങിയിരിക്കുന്ന ഇൻഡോൾസ്, ഐസോതയോ സൈനേറ്റുകൾ എന്നിവയുടെ സാന്നിധ്യം ആമാശയ കാൻസറുകളും മറ്റു കാൻസറുകളിൽ തടയുന്നു.

പച്ചിലക്കറികളിലെ നൈട്രേറ്റുകൾ ശരീരത്തിൽ കൊഴുപ്പു അടിഞ്ഞുകൂടുന്ന കോശങ്ങളെ, കൊഴുപ്പിനെ ദഹിപ്പിക്കുന്ന കോശങ്ങളായി രൂപാന്തരപ്പെടുത്തുന്നതിൽ സഹായിക്കുന്നു.

ചർമ്മം സുന്ദരമാക്കാം

പച്ചിലക്കറികളിലെ ഫോളേറ്റ്, ബീറ്റാകരോട്ടിൻ, വിറ്റാമിൻ കെ, ല്യൂട്ടിൻ എന്നിവ പ്രായമാകുമ്പോൾ ചർത്തിലുണ്ടാകുന്ന ചുളിവുകൾ, വരൾച്ച തുടങ്ങി ഒട്ടനവധി പ്രശ്നങ്ങളെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. ഇവയിലെ ആൻറീ ഓക്സിഡൻറുകൾ കോശങ്ങളിൽ ഉണ്ടാകുന്ന സമ്മർദ്ദത്തെ ലഘൂകരിക്കുക വഴിയാണ് ഇതിനെ സഹായിക്കുന്നത്.

സ്ത്രീകൾക്ക് ഉത്തമം

ഫോളേറ്റുകളുടെ കുറവ് മൂലം സ്ത്രീകളിൽ ക്രമം തെറ്റിയ അണ്ഡോൽപ്പാദനവും വിളർച്ചയും ഉണ്ടാകുന്നു. ഇത് ഗർഭം അലസലിനും, വന്ധ്യതയ്ക്കും പ്രധാന കാരണമാണ്. പച്ചിലക്കറികളിൽ ധാരാളം ഫോളേറ്റ് അടങ്ങിയിരിക്കുന്നതുമൂലം ഇവയുടെ ഉപയോഗം ചുവന്ന രക്താണുക്കൾ വർധിക്കുന്നതിനും, വിളർച്ചയെ തടയുന്നതിനും സഹായിക്കുന്നു. അണ്ഡോൽപ്പാദനത്തെ ക്രമത്തിലാക്കുക വഴി ഗർഭം അലസലിനെ തടയുകയും ഗർഭധാരണ ശേഷിയേ വർധിപ്പിക്കുകയും ചെയ്യുന്നു.

പച്ചിലക്കറികളിലെ വിറ്റാമിൻ ബി 9, ഫോളേറ്റ്, കരോട്ടിനോയിഡുകൾ, ആൻറീ ഓക്സിഡൻറുകൾ എന്നിവ തലച്ചോറിെൻറ ആരോഗ്യത്തെ കാത്തു സൂക്ഷിക്കുന്നവയാണ്. ഇവയിലെ ആൻറീ ഓക്സിഡൻറുകൾ, ഫ്രീറാഡിക്കിളുകളെ നശിപ്പിക്കുക വഴി പ്രായമാകുന്പോൾ ഉണ്ടാകുന്ന ഓർക്കുറവിനെ തടയാൻ സഹായിക്കുന്നു.

മുട്ടപ്പഴത്തിന്‍റെ ഔഷധഗുണങ്ങള്‍

കേരളത്തില്‍ വളരെ സുലഭമായി ലഭിക്കുന്ന ഒന്നാണ് മുട്ടപ്പഴം. ഏറെ പോഷകഗുണങ്ങളുളള ഒന്നാണ് മുട്ടപ്പഴം .ധാരാളം ആന്‍റിഓക്‌സിഡന്‍റ് അടങ്ങിയിട്ടുളളതിനാല്‍ പ്രായത്തെ ചെറുത്ത് യുവത്വം നിലനിര്‍ത്താനും മുട്ടപ്പഴം സഹായകമാകും.  വിളര്‍ച്ച, കാന്‍സര്‍, അസിഡിറ്റി തുടങ്ങിയ രോഗങ്ങള്‍ക്കെതിരെ പ്രതിരോധശക്തി ഉണ്ടാകാന്‍ മുട്ടപ്പഴം സഹായകമാകും.

മഞ്ഞ നിറത്തിലുളള മുട്ടപ്പഴത്തില്‍ ധാരാളം ബീറ്റാകരോട്ടിന്‍ അടങ്ങിയിട്ടുളളത്‌കൊണ്ട് തന്നെ കണ്ണിന്‍റെ ആരോഗ്യത്തിനും  തലമുടിയുടെ വളര്‍ച്ചയ്ക്കും മുട്ടപ്പഴം നല്ലതാണ്. ഇതില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഇരുമ്പിന്‍റെ  അംശം രക്തത്തിലെ ഓക്‌സിജന്‍റെ  അളവ് വര്‍ധിപ്പിക്കുവാനും ഇത് ഓര്‍മ്മശക്തി കൂടാനും ശരീരത്തിന്‍റെ ഊര്‍ജം വര്‍ധിപ്പിക്കാനും സഹായിക്കും.  കൊളസ്‌ട്രോള്‍ കുറയ്ക്കാനും ശരീരത്തില്‍ അമിതമായ തോതില്‍ അടങ്ങിയിരിക്കുന്ന കൊഴുപ്പ് നീക്കം ചെയ്യാനും  മുട്ടപ്പഴത്തില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍, സഹായിക്കും.

കഴുത്തിലും ഷോള്‍ഡറിലും ഉള്ള വേദന നിസാരമാക്കരുത്

സ്ത്രീകളിലും പുരുഷന്‍മാരിലും കുട്ടികളിലും ഒരു പോലെ കണ്ടുവരുന്ന രോഗമാണ് ശരീരവേദന. അതില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് കഴുത്ത് വേദനയും ഷോള്‍ഡര്‍ വേദനയും. ഇവ ചിലപ്പോള്‍ മറ്റ് ചില രോഗങ്ങളുടെയും ലക്ഷണവുമാകാം. പലപ്പോഴും അശ്രദ്ധകൊണ്ടാണ് ഇത്തരം രോഗങ്ങള്‍ വരുന്നത് എന്ന് പറയുന്നതില്‍ തെറ്റില്ല. നിങ്ങള്‍ക്കറിയാമോ എന്താണ് ഇത്തരം രോഗങ്ങള്‍ വരാന്‍കാരണമെന്ന്. എന്നാല്‍ ഇതറിഞ്ഞോളൂ.

സ്വാഭാവികമായി കുറേ സമയം കംപ്യൂട്ടറിന്‍റെമുമ്പിലിരുന്നു കഴിഞ്ഞാല്‍ കഴുത്തിനും പുറത്തുമെല്ലാം വേദനയുണ്ടാകും. കംപ്യൂട്ടറിന്‍റെ അമിതമായ ഉപയോഗവും, തെറ്റായ രീതിയിലുള്ള ഇരിപ്പ്, വ്യായാമത്തിന്‍റെ അഭാവം ഇവയെല്ലാം ശരീരത്തിലെ പല ഭാഗങ്ങളിലും വേദന ഉണ്ടാക്കാന്‍ കാരണമാകുന്നുണ്ട്.

അധികനേരം വണ്ടിയോടിക്കുന്നവരിലും ഫോണ്‍ അധികം ഉപയോഗിക്കുന്നവര്‍, കിടന്നുകൊണ്ട് ടിവി കാണുന്നവര്‍, കിടന്നുവായിക്കുന്നവര്‍, സ്ഥിരമായി യാത്രചെയ്യുന്നവര്‍ ഇവരെല്ലാം ഈ പ്രശ്നം അനുഭവിക്കുന്നവരാണ്. കുടാതെ അമിതഭാരം എടുക്കുന്നവരിലും ഇത്തരത്തിലുള്ള രോഗങ്ങള്‍ കാണാറുണ്ട്.

ഹാര്‍ട്ട് അറ്റാക്ക്, പേശികള്‍ പെട്ടുന്നത് , എല്ല് പൊടിയുന്നത് ഇത്തരം രോഗങ്ങളുടെ പ്രാരംഭ ലക്ഷണമാണ് കഴുത്ത് വേദനയും, ഷോള്‍ഡര്‍ വേദനയും. ആവശ്യത്തിനുള്ള ശ്രദ്ധനല്‍കിയില്ലെങ്കില്‍ ഇത്തരം രോഗങ്ങള്‍ അപകടമായി മാറുന്നതായിരിക്കും.

പകര്‍ച്ച പനിയില്‍ നിന്ന് രക്ഷനേടാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം !

ആരോഗ്യത്തെ കടന്നാക്രമിക്കുന്ന വൈറൽപനികൾ അഥവാ പകർച്ചാപനികൾ ഇന്ന് വ്യാപകമാണ്. മനുഷ്യരുടെ ആരോഗ്യത്തിൽ ഏറ്റവും ദാരുണമായ ഒന്നാണ് പകർച്ചപ്പനി. പനിയും പകർച്ചപ്പനിയും പടർന്നു പിടിക്കാൻ ഉള്ളതിന്‍റെ പ്രധാനകാരണം മഴക്കാലമാണ്. ഏറ്റവും വ്യാപകമായ രീതിയിൽ വളരെ പെട്ടന്ന് പടർന്ന് പിടിക്കുന്ന പനിയാണ് വൈറൽഫീവർ. ഫ്ലൂവെന്നും ഇതിനെ വിളിക്കും.    മഴക്കാലങ്ങളിലാണ് ഇത് വ്യാപകമാകുന്നത്, കുട്ടികളെ മാത്രമല്ല മുതിർന്നവരെയും കടന്നാക്രമിക്കാൻ വൈറൽഫീവറിന് മടിയില്ല. റൈനോ വൈറസ്, അഡിനോ വൈറസ്, കൊറോണ വൈറസ് തുടങ്ങിയവയാണ് രോഗകാരികളായ വൈറസുകളാണ് ഈ രോഗത്തിന്‍റെ പ്രധാനകാരണക്കാര്‍‍. കുടാതെ  മൂക്കൊലിപ്പ്, ചെറിയ പനി, തലവേദന, തുമ്മൽ, തൊണ്ടവേദന, തൊണ്ടയിൽ കിരുകിരുപ്പ് തുടങ്ങിയവയാണ് വൈറൽഫീവറിന്‍റെ ലക്ഷണങ്ങൾ. സാധാരണ 5 ദിവസം വരെ ഈ പനി നീണ്ടു നില്‍ക്കരുണ്ട്.   പരിസര ശുചീകരണവും വ്യക്തി ശുചിത്വവും, കൊതുകു നിര്‍മ്മാര്‍ജ്ജനം, പഴകിയതും തണുത്തതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ ഒഴിവാക്കല്‍, പുറത്ത് നിന്നുള്ള ഭക്ഷണം, കൃത്രിമ ഭക്ഷണങ്ങള്‍, ഫാസ്റ്റ് ഫുഡ്, എണ്ണയില്‍ വറുത്തതും പൊരിച്ചതും ബേക്കറി സാധനങ്ങള്‍, അമിത ഉപ്പ്, അമിത മസാലകള്‍ തുടങ്ങിയവ ഒഴിവാക്കല്‍, വിറ്റാമിന്‍ സി അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിക്കല്‍, ശുദ്ധജലം മാത്രം കുടിക്കല്‍ (തിളപ്പിച്ചാറിയ വെള്ളവും ആവാം), ദിവസവും കുറഞ്ഞത് അരമണിക്കൂര്‍ വ്യായാമം ചെയ്യല്‍ (യോഗ, നടത്തം, നീന്തല്‍ തുടങ്ങിയവ). കൈകൾ വൃത്തിയായി കഴുകുക. നല്ല ആഴത്തിൽ ഉറങ്ങുക, ആരോഗ്യത്തിന് നല്ലതായ കട്ടൻ ചായയും ഗ്രീൻ ടീയും കുടിക്കുക.

മഴക്കാലത്ത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ പഴങ്ങള്‍ കഴിക്കാം

മഴക്കാലം കടുത്ത വേനലിന് ശേഷം വരുന്ന ആഹ്ലാദകാലം കൂടയാണ്. എങ്കിലും മഴക്കാലത്ത് പകര്‍ച്ചവ്യാധികള്‍ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. ദഹനക്കേട് അലര്‍ജി എന്നിവയ്ക്കും സാധ്യതയുണ്ട്. മഴക്കാലത്ത് ഭക്ഷണത്തില്‍ പ്രത്യേക ശ്രദ്ധ വേണം. മഴക്കാല രോഗങ്ങളെ തടയാന്‍ കഴിയുന്ന തരത്തിലുള്ള പഴങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ പഴങ്ങള്‍ക്ക് രോഗങ്ങളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്.

ദഹനവ്യവസ്ഥയെ ദോഷകരമായി ബാധിക്കുന്ന എണ്ണ ധാരാളം അടങ്ങിയ ആഹാരങ്ങളും സ്ട്രീറ്റ് ഫുഡും മഴക്കാലത്ത് ഒഴിവാക്കേണ്ടതുതന്നെ. പകരം ഭക്ഷണത്തില്‍ ധാരാളം പഴങ്ങള്‍ ഉള്‍പ്പെടുത്തണം. രോഗങ്ങള്‍ ഒഴിവാക്കാന്‍ മഴക്കാലത്ത് തീര്‍ച്ചയായും പഴങ്ങള്‍ കഴിക്കേണ്ടതുണ്ട്.

ചെറി പഴം

മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന ചെറിപഴത്തിന് പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. ആന്‍റിഓക്‌സിഡന്‍റ്സ് ധാരളം അടങ്ങിയിരിക്കുന്ന ചെറി തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകും.

പീച്ച്

മഴക്കാലത്ത് കഴിക്കാവുന്ന മറ്റൊരു പഴമാണ് പീച്ച്. വിറ്റാമിന്‍ സി ധാരളം അടങ്ങിയിരിക്കുന്ന പീച്ച് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കും. ഇതില്‍ അടങ്ങിയിരിക്കുന്ന കുറഞ്ഞ കലോറിയും ഉയര്‍ന്ന ഫൈബറും ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ മഴക്കാലത്തെ ഈര്‍പ്പമുള്ള കാലാവസ്ഥയില്‍ ചര്‍മ്മത്തിന് പ്രത്യേക സംരംക്ഷണവും നല്‍കും.

ലിച്ചി

വിറ്റാമിന്‍ സി ധാരളം അടങ്ങിയിരിക്കുന്ന ലിച്ചി പകര്‍ച്ചവ്യാധികളെ തടയുന്നതിനൊപ്പം പ്രതിരോധ ശേഷി വര്‍ധപ്പിക്കുകയും ചെയ്യും.

പ്ലം

മഴക്കാലത്ത് സുലഭമായി ലഭിക്കുന്ന പ്ലം ജലദോഷം, പനി എന്നിവയെ പ്രതിരോധിക്കാന്‍ ഉത്തമമാണ്.ധാരളം ഫൈബറും ഇതില്‍ അടങ്ങിയിട്ടുണ്ട്.

മാതളനാരങ്ങ

മഴക്കാലത്ത് പോഷക സമൃധമായ മാതള നാരങ്ങ കഴിക്കുന്നത് പ്രതിരോധ ശേഷി ഉയര്‍ത്തും.

സബര്‍ജല്ലി

ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ അടങ്ങിയിരിക്കുന്ന സബര്‍ജല്ലിക്കും പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാന്‍ കഴിവുണ്ട്. വിറ്റാമിന്‍ സി ധാരളമായി അടങ്ങിയിരിക്കുന്ന പപ്പായ, വിറ്റാമിനും മിനറല്‍സും അടങ്ങിയിരിക്കുന്ന വാഴപ്പഴം, ആപ്പിള്‍ എന്നിവയും മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കും.

ഭക്ഷണകാര്യത്തിലും വേണം കരുതല്‍

വേവിക്കാത്ത ഭക്ഷണങ്ങള്‍ ഒഴിവാക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കാന്‍ ശ്രദ്ധിക്കണം. മഴക്കാലത്ത് ദഹനം ശരിയായ വിധം നടക്കണമെന്നില്ല. അതിനാല്‍ കഞ്ഞിയായിട്ടു കുടിക്കുന്നതാണ് നല്ലത്. തണുത്ത ഭക്ഷണം കഴിക്കുന്നത് ഒഴിവാക്കുക. ചെറുചൂടുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്. വെജിറ്റബിള്‍ സൂപ്പ്, പരിപ്പുചാറ് ഇതൊക്കെ മഴക്കാലത്ത് കഴിക്കാവുന്നതാണ്.

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍

ഇന്ത്യന്‍ ഭക്ഷത്തിന്‍റെ രുചി നിര്‍ണ്ണയിക്കുന്ന ഒരു അവിഭാജ്യ ഘടകമാണ് വെളുത്തുള്ളി എന്ന സുഗന്ധദ്രവ്യം. വെളുത്തുളളി ചേര്‍ക്കേണ്ടേ ഭക്ഷണപദാര്‍ത്ഥങ്ങളില്‍ അത് ചേര്‍ത്തില്ലെങ്കിലുണ്ടാകുന്ന രുചികേട് തിരിച്ചറിയപ്പെടുന്നതാണ്.  തേങ്ങ ചേര്‍ത്ത് തയ്യാറാക്കുന്ന ഭക്ഷണത്തിലെ ഒരുപ്രധാന ചേരുവ തന്നെയാണ് വെളുത്തുളളി. ഭക്ഷണ സാധനങ്ങളില്‍ രുചിയ്ക്കുള്ള ചേരുവയെന്ന ഒറ്റ സ്ഥാനം മാത്രമല്ലാ, വെളുത്തുള്ളിക്കുള്ളത്. ഇത്  നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. രോഗങ്ങള്‍ വരാതിരിക്കാന്‍ മാത്രമല്ലാ, ചര്‍മരോഗങ്ങള്‍ക്കുള്ള ഒറ്റമൂലിയും കൂടിയാണ് വെളുത്തുള്ളി. പ്രമേഹമുള്ളവര്‍ ദിവസവും ഒരു വെളുത്തുള്ളിയല്ലി കഴിയ്ക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ഇന്‍സുലിന്‍ തോത് നിയന്ത്രിക്കും. ഭക്ഷ്യ വിഷബാധയുള്‍പ്പെടെ വയറ് സംബന്ധമായ ഏത് അസുഖത്തിനും നമ്മള്‍ വെളുത്തുള്ളിയേയും ഒപ്പം കൂട്ടാറുണ്ട്.

വെളുത്തുള്ളിയില്‍ ഇത്തിരി ഒത്തിരി ആരോഗ്യം

വെളുത്തുള്ളിയുടെ ശരീരത്തിലുള്ള പ്രധാന ഉപയോഗം വൃത്തിയാക്കലാണ്. ബാക്ടീരിയ, ഫംഗസ്, വൈറസ് എന്നിവയെ നശിപ്പിച്ച് ശരീരത്തെ വൃത്തിയാക്കുന്നത് വെളുത്തുള്ളിയാണ്. വെളുത്തുള്ളിയുടെ ഹൃദയാരോഗ്യ രഹസ്യവും  എടുത്തു പറയേണ്ടതാണ്. വെളുത്തുള്ളി ശരീരത്തിലെ രക്ത ചംക്രമണം നല്ല രീതിയില്‍ കൊണ്ടു പൊകുന്നത് വഴി, ഹൃദയാരോഗ്യത്തിനും പ്രതിരോധ ശക്തി കൂട്ടുന്നതിനും സഹായിക്കുന്നുണ്ട്. സള്‍ഫര്‍ സംയുക്തമായ അല്ലാസിനാണ് വെളുത്തുള്ളിയില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത്.  ഈ അലാസിന്‍ ഒരു ആന്‍റി ബയോട്ടിക്കായി ജോലി ചെയ്യുന്നതു കൊണ്ടും ബാക്ടീരിയകളേയും വൈറസുകളേയും ഒന്നും വളരാന്‍ അനുവദിക്കാത്തതുകൊണ്ടുമാണ് മോശം ഭക്ഷണം കഴിച്ചതു മൂലമുള്ള വിഷബാധയ്ക്ക് വെളുത്തുള്ളി ഉപയോഗിക്കുന്നത്.

വെളുത്തുള്ളിയുടെ ഔഷധ ഗുണങ്ങള്‍

പ്രമേഹരോഗികള്‍ക്ക് : ചില പ്രമേഹരോഗികള്‍ക്കു ദഹനക്കുറവും കാല്‍ക്കഴപ്പും കാണാറുണ്ട്. അത്തരക്കാര്‍ നിത്യേന രാവിലെ ഓരോ വെളുത്തുള്ളി ചതച്ചിട്ടു കാച്ചിയ പാല്‍ കഴിച്ചാല്‍ വളരെ നല്ലതാണ്.

വായുദോഷം : ചിലര്‍ക്കു ഭക്ഷണം കഴിച്ചാലും ഇല്ലെങ്കിലും വയറ്റില്‍ എന്തോ ഓടിക്കൊണ്ടിരിക്കുന്നതു പോലെയും ചിലര്‍ക്കതു മേലോട്ടു കയറി നെഞ്ചെരിച്ചില്‍ പോലെയോ പുകച്ചിലോ അല്ലെങ്കില്‍ വേദനയോ അനുഭവപ്പെടാറുണ്ട്. അങ്ങനെയുള്ളവര്‍ ദിവസേന കുറേശ്ശെ വെളുത്തുള്ളി തൊലി കളഞ്ഞു നല്ലതുപോലെ അരിഞ്ഞു ഭക്ഷണത്തിലൂടെ കഴിച്ചാല്‍ സുഖം കിട്ടും.

മുറിവ്, ചതവ് : ദേഹത്തിലെവിടെയെങ്കിലും മുറിവോ ചതവോ പറ്റിയാല്‍ വെളുത്തുള്ളി തൊലി കളഞ്ഞു നല്ലപോലെ അരച്ചു പുരട്ടി ശുദ്ധമായ തുണി കൊണ്ടു കെട്ടിയാല്‍ മുറിവുണങ്ങുന്നതാണ്.

കര്‍ണ്ണരോഗം : കര്‍ണ്ണ സംബന്ധമായ മിക്ക അസുഖങ്ങള്‍ക്കും വെളുത്തുള്ളി വിശ്വസനീയമായ ഒരു പ്രതിവിധിയാണു. വെളുത്തുള്ളി ഉപ്പുവെള്ളം തളിച്ചു പതച്ചു പിഴിഞ്ഞ നീരു ചെവിയിലിറ്റിച്ചാല്‍  ചെവിവേദന ശമിക്കുന്നതാണു. അതു തന്നെ തീയില്‍ ചൂടാക്കി പിഴിഞ്ഞ നീരിറ്റിച്ചാലും അതേ ഗുണം ലഭ്യം.

വളംകടി : വെളുത്തുള്ളിയും സമം മഞ്ഞളും ചേര്‍ത്തരച്ച് ഒരാഴ്ച്ച പുരട്ടിയാല്‍ ക്രിമിയും ആ ഉപദ്രവവും ഒഴിയും. ആറു വെളുത്തുള്ളി തൊലി കളഞ്ഞ് നല്ലപോലെ കുഴഞ്ഞു ചേരുന്ന വരെ പാലില്‍ കാച്ചി ദിവസേന രാവിലെ കഴിക്കുകയാണെങ്കില്‍ രക്ത സമ്മര്‍ദ്ധം അതിശയകരമാം വണ്ണം കുറയും.

തൊണ്ടവീക്കം: വെളുത്തുള്ളി ചൂടാക്കി അതു ഭക്ഷിക്കുകയും അരച്ചത് തൊണ്ടയില്‍ പുരട്ടുകയും ചെയ്താല്‍ തൊണ്ടവീക്കത്തിനു നല്ലതാണ്.

വാതം : വെളുത്തുള്ളി ചേര്‍ത്ത് കാച്ചിയ എണ്ണ എല്ലാത്തരം വാത പക്ഷവാത രോഗങ്ങള്‍ ക്കും വിശേഷമാണ്. വെളുത്തുള്ളിയില്‍ നിന്നെടുക്കുന്ന തൈലം സൗരഭ്യമുള്ളതും വിറപ്പനിക്കു സേവിച്ചാല്‍ നല്ല ഫലം ലഭിക്കുന്നതുമാണ്. ഇതിന്‍റെ  എണ്ണ കൊതുകുനിവാരണി കൂടിയാണ്.

ചുമ : എട്ട് ഔണ്‍സ് നല്ല വെളുത്തുള്ളിയെടുത്ത് അല്‍പം വെള്ളവും ചേര്‍ത്ത് നല്ല പോലെ ചതച്ച് ചാറെടുത്ത് സമം പഞ്ചസാരയുമെടുത്ത് കലക്കി അതില്‍നിന്ന് ഓരോ കരണ്ടി വീതം കുട്ടികളുടെ ജ്വരം ചുമ എന്നിവ ശമിക്കും. ഇതിന്‍റെ ഇരട്ടി സേവിച്ചാല്‍ മുതിര്‍ന്നവര്‍ക്കുണ്ടാകുന്ന ചുമയും നില്‍ക്കുന്നതാണു.

മൂത്രതടസ്സം : വെളുത്തുള്ളി ചതച്ചു അടിവയറ്റത്തു വെച്ചുകെട്ടിയാല്‍ മൂത്ര തടസ്സം മാറി മൂത്രം ധാരാളം പോകും.

ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ചില കാര്യങ്ങള്‍

ഗര്‍ഭിണികള്‍ വീട്ടിലും ചുറ്റുപാടും ജോലിസ്ഥലത്തുമൊക്കെ പല പദാര്‍ഥങ്ങളുമായി സ്ഥിരം സമ്പര്‍ക്കത്തിലാവാറുണ്ട്. ഇതില്‍ ചിലത് ചര്‍മം, ശ്വാസകോശം, അന്നനാളം എന്നിവയിലൂടെ ഉള്ളിലെത്തി അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. റേഡിയേഷന്‍, പുകവലി, മദ്യപാനം, കീടനാശിനികള്‍, രാസപദാര്‍ഥങ്ങള്‍, രോഗാണുക്കള്‍ തുടങ്ങിയവയെല്ലാം ഇതില്‍പെടും.

റേഡിയേഷന്‍

എക്സ്റേയും സിടി സ്കാനും അയേണൈസിങ് റേഡിയേഷന്‍ പുറത്തുവിടുന്നു, ഉയര്‍ന്ന അളവില്‍ അയേണൈസിങ് റേഡിയേഷന്‍ ഉപയോഗിച്ചാല്‍ കുഞ്ഞിന് അംഗവൈകല്യം, വളര്‍ച്ചക്കുറവ്,  ഭാവിയില്‍ ലുക്കിമിയ സാധ്യത തുടങ്ങിയവയ്ക്ക് വഴിവെക്കും.സാധാരണ എക്സ്റേയിലും സിടി സ്കാനിലും പരിശോധനയ്ക്ക് നിശ്ചയിച്ച അളവില്‍ (diagnostic dose) മാത്രമേ ഉപയോഗിക്കുന്നുള്ളൂ. അതുകൊണ്ട് ഗര്‍ഭാവസ്ഥയില്‍ ഒറ്റതവണ ചെയ്യുന്ന എക്സ്റേയോ സിടി സ്കാനോ സുരക്ഷിതമാണ്.

പ്രഗ്നനന്‍സി കലണ്ടര്‍

നിങ്ങളോ നിങ്ങളുടെ വേണ്ടപ്പെട്ടവരോ ഗര്‍ഭിണിയാണോ? ഓരോ ആഴ്ചയിലെയും ഗര്‍ഭസ്ഥശിശുവിന്‍റെ വളര്‍ച്ച, ശ്രദ്ധിക്കേണ്ടകാര്യങ്ങള്‍, നടത്തേണ്ട പരിശോധനകല്‍ എന്നിവ അറിയാന്‍ രജിസ്റ്റര്‍ചെയ്യുക. ഇ-മെയിലില്‍ യഥാസമയം ഇക്കാര്യങ്ങള്‍ നിങ്ങളെ അറിയിക്കും.

മദ്യപാനവും പുകവലിയും

മദ്യം എത്ര ചെറിയ തോതിലായാലും കുഞ്ഞിനെ ദോഷകരമായി ബാധിക്കും. മദ്യപാനമുള്ള അമ്മയുടെ രക്തത്തില്‍ നിന്നും പ്ലാസന്‍റ വഴി മദ്യം കുഞ്ഞിന്‍റെ രക്തത്തിലെത്തുന്നു. മദ്യത്തിലെ ചില രാസവസ്തുക്കള്‍ fetal alcohol syndrome എന്ന പ്രത്യേക തരം രോഗം കുഞ്ഞിനുണ്ടാക്കുന്നു. വളര്‍ച്ചക്കുറവ്, ബുദ്ധിമാന്ദ്യം, ലേണിങ് പ്രശ്നങ്ങള്‍, ഹൃദയ വാല്‍വ് തകരാറ്, നാഡീ വൈകല്യങ്ങള്‍ തുടങ്ങിയവയും കാണുന്നു.

ഗര്‍ഭിണിക്ക് പുകവലി ശീലമില്ലെങ്കിലും ഭര്‍ത്താവിന്‍റെ പുകവലി തത്തുല്യമായ ദോഷം ചെയ്യും. പുകവലിക്കുന്നവരുടെ സാമീപ്യം അപകടകരം തന്നെ. മറുപിള്ള നേരത്തെ വിട്ടു പോകുക, മാസം തികയാതെ പ്രസവിക്കുക, തൂക്കക്കുറവുള്ള കുഞ്ഞുങ്ങള്‍ ജനിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ ഇതുമൂലം ഉണ്ടാകാം. പ്ലാസ്റ്റിക്കും റബ്ബറും കത്തുന്ന പുക ശ്വസിക്കുന്നത് ഗര്‍ഭിണികള്‍ക്ക് ദോഷകരമാണ്. കഴിയുന്നതും വീട്ടിനടുത്ത് വെച്ച്‌ ഇവ കത്തിക്കരുത്. അത്തരം സാഹചര്യങ്ങള്‍ ഉണ്ടാവുമ്പോള്‍ അവിടെനിന്നും മാറി നില്‍ക്കുക.

അണുബാധകള്‍

ഗര്‍ഭിണികള്‍ക്ക് പിടിപെടുന്ന അണുബാധയുടെ തീവ്രത വളരെ കൂടുതലുമായിരിക്കും. ചില അണുബാധ അമ്മയെ വലുതായി ബാധിച്ചില്ലെങ്കിലും കുഞ്ഞിന് വളരെ ഹാനികരമാകും. ഉദാഹരണത്തിന് ടോക്സോപ്ലാസ്മോസിസ് (toxoplasmosis). ഇത് അണുബാധയേറ്റ വളര്‍ത്തുമൃഗങ്ങളുടെ വിസര്‍ജന വസ്തുക്കളില്‍ നിന്നോ, മാംസഭക്ഷണത്തില്‍ നിന്നോ പകരുന്നു. ഇത് ഗര്‍ഭത്തിന്‍റെ  ആദ്യത്തെ മൂന്ന് മാസത്തിനുള്ളില്‍ വന്നാല്‍ കുഞ്ഞിനെ കണ്‍ജനിറ്റല്‍ ടോക്സോപ്ലാസ്മോസിസ് (congenital toxoplasmosis) എന്ന രോഗം ബാധിക്കുന്നു. കുഞ്ഞിന്‍റെ തലയില്‍ വെള്ളം കെട്ടിക്കിടക്കുക, അന്ധത, ജന്നി, കുഞ്ഞിന് തൂക്കക്കുറവ്, തുടങ്ങിയവ കാണുന്നു. വ്യക്തി ശുചിത്വം പാലിക്കുകയാണ് പ്രധാന പ്രതിരോധമാര്‍ഗം, ആഹാരത്തിനു മുമ്പ്സോപ്പും വെള്ളവും ഉപയോഗിച്ച്‌ കൈ നന്നായി കഴുകുക, നന്നായി പാകം ചെയ്ത മാംസം മാത്രം ഭക്ഷിക്കുക. ഗര്‍ഭിണികള്‍ വളര്‍ത്തു മൃഗങ്ങളുമായി അടുത്തിടപഴകാതിരിക്കാന്‍ ശ്രദ്ധിക്കണം.

കീടനാശിനികള്‍

കീടനാശിനിയുടെ അംശം ശരീരത്തിലെത്തുന്നത്, ഗര്‍ഭമലസല്‍, കുഞ്ഞിന് വളര്‍ച്ചകുറവ് , നേരത്തേയുള്ള പ്രസവം, വൈകല്യങ്ങള്‍ തുടങ്ങിയവയ്ക്ക് വഴിവെക്കുന്നു, ജൈവ വളമിട്ട് ഉണ്ടാക്കുന്ന പച്ചക്കറികള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക, നാടന്‍ കപ്പയും പയറും മുരിങ്ങയിലയും ഭക്ഷണത്തിലുള്‍പ്പെടുത്തുക.

സ്മാർട്ട്ഫോൺ തമ്പ്

സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗം ജീ​വി​ത​ച​ര്യ​യു​ടെ ഭാ​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്ന ത​ല​മു​റ​യാ​ണ് ഇ​ന്നു​ള്ള​ത്. അ​നി​യ​ന്ത്രി​ത സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗം വ​ലി​യ ശാ​രീ​രി​ക ബു​ദ്ധി​മു​ട്ടു​ക​ൾ​ക്കും കാ​ര​ണ​മാ​കാ​റു​ണ്ട്. ഫോ​ണു​ക​ളി​ൽ സ​ഞ്ച​രി​ക്കു​ന്ന വി​ര​ലു​ക​ൾ​ക്ക് ച​ലി​ക്കാ​ൻ ബു​ദ്ധി​മു​ട്ടും വേ​ദ​ന​യും ഉ​ണ്ടാ​കു​ന്ന രോ​ഗാ​വ​സ്ഥ​യാ​ണ് സ്മാ​ർ​ട്ട്ഫോ​ൺ ത​മ്പ് എ​ന്ന പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്ന​ത്. സ​ന്ധി​ക​ൾ​ക്ക് വീ​ക്ക​മു​ണ്ടാ​കു​ന്ന അ​വ​സ്ഥ​യാ​ണി​ത്.
നേ​ര​ത്തെ ഫാ​ക്ട​റി ജോ​ലി​ക്കാ​രി​ൽ മാ​ത്രം ക​ണ്ടു​വ​ന്നി​രു​ന്ന രോ​ഗ​മാ​യി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ സ്മാ​ർ​ട്ട്ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ ത​ള്ള​വി​ര​ലു​ക​ളി​ലും ഇ​വ ബാ​ധി​ക്കു​ന്നു. വി​ര​ൽ മ​ട​ക്കാ​നോ ച​ലി​പ്പി​ക്കാ​നോ ക​ഴി​യാ​ത്ത അ​വ​സ്ഥ വ​രു​ന്നു. 
ഓ​രോ വ​ർ​ഷ​വും ഈ ​രോ​ഗാ​വ​സ്ഥ​യി​ലെ​ത്തു​ന്ന​വ​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. ത​ള്ള​വി​ര​ലു​ക​ളി​ലെ സ​ന്ധി​ക​ൾ​ക്ക് തേ​യ്മാ​നം സം​ഭ​വി​ച്ച് അ​യ​വു​ള്ള​താ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. ഏ​ഴു വ​ർ​ഷ​മാ​യി അ​മേ​രി​ക്ക​യി​ൽ സ്മാ​ർ​ട്ട്ഫോ​ൺ ത​മ്പ് രോ​ഗാ​വ​സ്ഥ​യെ​ക്കു​റി​ച്ച് പ​ഠ​ന​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ട്.

കുമ്പളങ്ങയുടെ ആരോഗ്യഗുണങ്ങള്‍

കുമ്പളങ്ങയില്‍ വൈറ്റമിന്‍ ബിയും കുക്കുര്‍ ബിറ്റിനും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ വിഷവസ്തുക്കളെ പുറംതള്ളാന്‍ ഇതിന്‍റെ ജ്യൂസ് ശീലമാക്കാവുന്നതാണ്.

സമൃദ്ധമായി മൂത്രം പോകുന്നതിനും മൂത്രക്കല്ലുകളെ അലിയിക്കുന്നതിനും കഴിവുള്ള ഇത് ശ്വാസകോശങ്ങളെയും കിഡ്‌നിയെയും ഉത്തേജിപ്പിക്കും.

കുമ്പളങ്ങാനീരില്‍ ഇരട്ടിമധുരം ചേര്‍ത്ത് സേവിച്ചാല്‍ അപസ്മാരം ശമിക്കും.

വൃക്കരോഗങ്ങള്‍ മാറാന്‍ രാവിലെ വെറുംവയറ്റില്‍ 5 ഔണ്‍സ് കുമ്പളങ്ങാനീരില്‍ ഒരു നുള്ള് തഴുതാമയിലയും രണ്ടു നുള്ള് ചെറൂള ഇലയും അരച്ച് സേവിച്ചാല്‍ മതി.

ആന്തരാവയവങ്ങളില്‍ അടിഞ്ഞുകൂടിയ വിഷവസ്തുക്കള്‍ പുറന്തള്ളപ്പെടുന്നതിന് കുമ്പളങ്ങാനീര് 10 മില്ലി വീതം രണ്ടു നേരവും കഴിച്ചാല്‍ മതി.

ദഹനക്കേട്, ഛര്‍ദ്ദി എന്നിവയെ ശമിപ്പിക്കും. കുമ്പളത്തിന്‍റെ ഇല വാട്ടിപ്പിഴിഞ്ഞ് അതിന്‍റെ നീരുകുടിച്ചാല്‍ വയറിലെ അസുഖങ്ങള്‍ മാറും.

കണ്ണിന് ഭംഗി കൂട്ടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വിവിധ ഭാവങ്ങൾ മിന്നിമറയുന്ന കണ്ണുകൾ കവികളുടെ സൗന്ദര്യ സങ്കൽപ്പങ്ങളിൽ എന്നും തിളങ്ങി നിൽക്കുന്ന ഒന്നാണ്. മനുഷ്യ ശരീരത്തെ സംബന്ധിച്ചിടത്തോളം കണ്ണുകൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. സ്ത്രീകൾ സ്വന്തം കണ്ണുകൾ ആകർഷകങ്ങളാക്കാൻ സൗന്ദര്യവർധക സാമഗ്രികളുടെ സഹായം തേടുന്നത് സാധാരണമാണ്. എന്നാൽ, ഇവ ശരിയായ രീതിയിലല്ല ഉപയോഗിക്കുന്നത് എങ്കിൽ ഗുണത്തിനു പകരം ദോഷമായിരിക്കും ഫലം.

സൗന്ദര്യവർദ്ധക സാമഗ്രികൾ ഉപയോഗിക്കുമ്പോൾ കണ്ണുകൾ സുരക്ഷിതമായിരിക്കാൻ ശ്രദ്ധിക്കുക

സൗന്ദര്യവർധക സാമഗ്രിക്ക് മേൽ രേഖപ്പെടുത്തിയിരിക്കുന്ന എല്ലാ വിവരങ്ങളും പരിശോധിച്ചുവെന്ന് ഉറപ്പുവരുത്തുക

ചേരുവകൾ, കൃത്രിമ നിറങ്ങൾ, നിർമ്മിച്ച തീയതി, കാലാവധി തുടങ്ങിയ വിവരങ്ങൾ കണ്ണുകൾക്കായുള്ള സൗന്ദര്യവർധക സാമഗ്രിക്കു മേൽ രേഖപ്പെടുത്തിയിരിക്കണം. അംഗീകൃത നിറങ്ങളാണോ ചേർത്തിരിക്കുന്നത് എന്ന് അറിയാൻ എഫ്‌ഡിഎ (ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ) പുറത്തുവിട്ടിരിക്കുന്ന പട്ടികയുമായി ഒത്തുനോക്കണം.

പുരികങ്ങൾ

പുരികങ്ങൾക്കും കൺപീലികൾക്കും സ്ഥിരമായി നിറമോ നിറഭേദമോ നൽകുമെന്ന് അവകാശപ്പെടുന്ന ഉത്പന്നങ്ങളെ ശ്രദ്ധിക്കുക, അവ കണ്ണുകൾക്ക് ദോഷകരങ്ങളായേക്കും. ഇതുവരെയായും സ്ഥിരമായ നിറവ്യത്യാസം നൽകുന്ന ഒരു കൃത്രിമ നിറത്തിനും എഫ്‌ഡിഎ അംഗീകാരം നൽകിയിട്ടില്ല.

കൺപീലികൾ

കൺപീലികളുടെ എണ്ണം കൂട്ടുന്നതിനുള്ള കൃത്രിമ രോമങ്ങളും (ഐലാഷ് എക്സ്റ്റൻഷൻ) കൃത്രിമ കൺപീലികളും ഇവ ഒട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും സൗന്ദര്യവർധക വസ്തുക്കളുടെ നിയന്ത്രണങ്ങൾ പാലിക്കുന്നവയാണെന്ന് ഉറപ്പുവരുത്തണം. ഇത് അറിയുന്നതിന്, യു.എസ് ഫൂഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ പുറത്തിറക്കിയിരിക്കുന്ന അംഗീകൃത സൗന്ദര്യവർധക സാമഗ്രികളുടെ പട്ടിക പരിശോധിച്ചാൽ മതിയാവും.

കൺപോളകൾ

കൺപോളകൾ മൃദുലങ്ങളായതിനാൽ അലർജി അല്ലെങ്കിൽ ചൊറിച്ചിൽ ഉണ്ടാവുന്നത് പരുക്കുകൾക്കും കാരണമാവും. അതിനാൽ, കൃത്രിമ കൺപീലികൾ പോലെയുള്ള സൗന്ദര്യവർധക സാമഗ്രികൾ ഒട്ടിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ അലർജിയുണ്ടാക്കുന്നത് അല്ല എന്ന് ഉറപ്പുവരുത്തണം.

ചെയ്യാവുന്നവയും ചെയ്യരുതാത്തവയും

  • പൊടിയും ഈർപ്പവും സൗന്ദര്യവർധക ഉത്പന്നങ്ങൾ മലിനമാക്കുകയും അണുബാധയിലേക്ക് നയിക്കുകയും ചെയ്തേക്കാം. അതിനാൽ കണ്ണുകൾക്കുള്ള സൗന്ദര്യവർധക സാമഗ്രികൾ വൃത്തിയുള്ളതും ഈർപ്പരഹിതവുമായ സാഹചര്യത്തിൽ അടച്ച് സൂക്ഷിക്കുക.
  • കണ്ണുകൾക്ക് മേക്കപ്പ് ചെയ്യുന്നതിനു മുമ്പ് കൈകൾ വൃത്തിയായി കഴുകി ഉണക്കണം. അധികം വരുന്ന മേക്കപ്പ് സാധനങ്ങൾ വിരലുകൾ ഉപയോഗിച്ച് തുടച്ചു മാറ്റുന്ന രീതി നല്ലതല്ല, ഇത് അണുബാധയ്ക്ക് കാരണമായേക്കാം.
  • കോണ്ടാക്ട് ലെൻസ് ധരിക്കുന്നതിനു മുമ്പു വേണം കണ്ണുകൾക്കുള്ള മേക്കപ്പ് നടത്തേണ്ടത്, അല്ലെങ്കിൽ സൗന്ദര്യവർധക സാമഗ്രികൾ കോണ്ടാക്ട് ലെൻസുകൾക്ക് കേടുവരുത്തിയേക്കാം.
  • അതേപോലെ, മേക്കപ്പ് നീക്കം ചെയ്യുന്നതിനു മുമ്പ് കോണ്ടാക്ട് ലെൻസുകൾ നീക്കംചെയ്തിരിക്കണം.
  • കണ്ണുകൾക്ക് മേക്കപ്പ് ഇടുമ്പോൾ നഖങ്ങൾ കണ്ണിൽ മുറിവേൽപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം, നഖങ്ങൾ മുറിക്കുന്നതിൽ വീഴ്ചവരുത്തരുത്.
  • മേക്കപ്പുകൾ ചിലപ്പോൾ കണ്ണുകൾക്ക് ഭാരം നൽകുന്നവയായിരിക്കും. അത് നിങ്ങളുടെ കണ്ണുകൾക്ക് അസ്വസ്ഥത നൽകിയേക്കാം. അതിനാൽ, ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കണ്ണുകൾക്ക് മേക്കപ്പ് ഇടാതെ വിശ്രമം നൽകുക. ലഘുവായി മസാജ് ചെയ്യുന്നത് കണ്ണുകളുടെ പിരിമുറുക്കം കുറയ്ക്കാൻ സഹായിക്കും.
  • കണ്ണിനുള്ള മേക്കപ്പ് സാധനങ്ങൾ മറ്റുള്ളവരുമായി പങ്കിടരുത്. മറ്റുള്ളവരുടെ കണ്ണുകളിലെ ബാക്ടീരിയകൾ നിങ്ങളുടെ കണ്ണുകളെ ബാധിച്ചേക്കാം.
  • കണ്ണുകളുടെ മേക്കപ്പിനായി കൂർത്ത പെൻസിലുകൾ ഉപയോഗിക്കരുത്. കണ്ണുകൾക്ക് പരുക്ക് പറ്റാതിരിക്കാനായി മുന കുറഞ്ഞ പെൻസിൽ ഉപയോഗിക്കുക.
  • റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് മറ്റുള്ളവർ ഉപയോഗിച്ചതിന്‍റെ ബാക്കി സൗന്ദര്യവർധക സാമഗ്രികൾ പരീക്ഷണത്തിനായി ഉപയോഗിക്കരുത്. ഒറ്റത്തവണ ഉപയോഗിക്കാനുള്ള ആപ്ലിക്കേറ്ററുകൾ ചോദിച്ചു വാങ്ങുക.
  • കണ്ണുകൾക്ക് അണുബാധയുള്ളപ്പോൾ ഉപയോഗിച്ചിരുന്ന സൗന്ദര്യവർധക സാമഗ്രികൾ തുടർന്ന് ഉപയോഗിക്കരുത്. പകരം മറ്റൊന്ന് വാങ്ങുക.
  • കണ്ണുകൾക്ക് അസ്വസ്ഥത സൃഷ്ടിക്കുന്ന സൗന്ദര്യവർധക സാമഗ്രികൾ ഉപയോഗിക്കരുത്. നിങ്ങൾക്ക് അനുയോജ്യമായവ തെരഞ്ഞെടുക്കുന്നതിന് ഡോക്ടറുടെ സഹായം തേടാവുന്നതാണ്.
  • സംരക്ഷണോപാധികളുടെ (പ്രിസർവേറ്റീവുകൾ) ഗുണം നഷ്ടപ്പെടുമെന്നതിനാൽ സൗന്ദര്യവർധക വസ്തുക്കൾ കൂടിയതോ കുറഞ്ഞതോ ആയ താപനിലയിൽ സൂക്ഷിക്കരുത്.
  • ലിപ് ലൈനറുകൾ ഐ ലൈനറുകളായി ഒരിക്കലും ഉപയോഗിക്കരുത്. ഇവയുടെ ചേരുവകൾ തികച്ചും വ്യത്യസ്തങ്ങളായിരിക്കും.
  • യാത്രചെയ്യുന്ന അവസരത്തിൽ വാഹനങ്ങളിൽ വച്ച് മേക്കപ്പ് നീക്കംചെയ്യരുത്, ഇത് കണ്ണുകൾക്ക് പരുക്ക് പറ്റാൻ കാരണമാവും.
  • സൗന്ദര്യവർധക സാമഗ്രികൾ ഉണങ്ങിപ്പോകുന്ന അവസരത്തിൽ അവ ഈർപ്പമുള്ളതാക്കാൻ തുപ്പൽ ഉപയോഗിക്കരുത്. വായിലെ ബാക്ടീരിയകൾ അണുബാധയ്ക്ക് കാരണമായേക്കാം.

കണ്‍മണിയെ കരുതാം

കുട്ടികളുടെ വളർച്ചയും വികാസവുമാണ് അമ്മമാർക്കുണ്ടാകുന്ന ഏറ്റവും വലിയ ടെൻഷൻ. ഓരോ പ്രായത്തിലും ഏതൊക്കെ ഭക്ഷണം നൽകണമെന്ന കാര്യത്തിൽ പലർക്കും ആശങ്കയാണ്. കുട്ടികളുടെ വളർച്ച കൂടുതൽ വേഗത്തിൽ നടക്കുന്നത് ജനനം മുതൽ ഒരുവയസു വരെയാണ്. ഈ കാലയളവിൽ നൽകുന്ന സമീകൃതാഹാരമാണ് നല്ല ആരോഗ്യം വാർത്തെടുക്കുന്നതിന്‍റെ അടിസ്ഥാനം. ആരോഗ്യമുള്ള ഒരു കുഞ്ഞ് അഞ്ചു മാസം ആകുമ്പോൾ ജനനസമയത്തുള്ള തൂക്കത്തിന്‍റെ രണ്ടിരട്ടിയും ഒരു വയസാകുമ്പോൾ അതിന്‍റെ മൂന്നിരട്ടിയും ആകും. ആറുമാസം വരെ കുഞ്ഞുങ്ങൾക്ക് മുലപ്പാൽ മാത്രമേ നൽകാവൂ. ഒരു വയസിനുശേഷം മാത്രമേ പശുവിൻ പാൽ നൽകി തുടങ്ങാൻ പാടുള്ളൂ. കുഞ്ഞുങ്ങൾക്ക് ആഹാരം നൽകുമ്പോൾ 2,3 മണിക്കൂർ ഇടവേള യുണ്ടാവണം. കുഞ്ഞുങ്ങൾ വളരുന്നതിനനുസരിച്ച് ആഹാരം നൽകുന്നതിനുള്ള ഇടവേള കൂട്ടുക. നിർബന്ധിച്ച് ആഹാരം നൽകുന്നതിനേക്കാൾ കുഞ്ഞുങ്ങൾ ആവശ്യപ്പെടുന്ന സമയത്ത് ആഹാരം നൽകുന്നതാണ് ഉചിതം. വീട്ടിൽ തയ്യാറാക്കുന്ന ആഹാരങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുന്നതാണ് ഏറെ നല്ലത്. പുതിയ ആഹാരസാധനങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകുമ്പോൾ ഒരു ആഴ്ച ഇടവിട്ട് ഓരോന്നായി നൽകുക. 

ആദ്യ ആറുമാസത്തിലെ ആഹാരം
ജനനം മുതൽ ആറുമാസം വരെ മുലപ്പാൽ മാത്രം നൽകുക. ആറാം മാസം മുതൽ കൂവരക്, പനം കൽക്കണ്ടോ കരിപ്പട്ടിയോ ചേർത്ത് കുറുക്കി നൽകിത്തുടങ്ങാം. പശുവിൻപാലിന് പകരം തേങ്ങാപ്പാൽ ചേർത്ത് കുറുക്കുന്നതാണ് നല്ലത്. ഒരുവയസിനുശേഷം മാത്രം പശുവിൻ പാൽ നൽകുക. തൂക്കം കുറവുള്ള കുഞ്ഞുങ്ങളാണെങ്കിൽ കുറുക്ക് തയ്യാറാക്കുമ്പോൾ അതിലേക്ക് ഒരു തുള്ളി നെയ്യ് ചേർത്ത് കൊടുക്കാം. ഏത്തയ്ക്കാപ്പൊടിയും ഇതുപോലെ തയ്യാറാക്കി കുഞ്ഞുങ്ങൾക്ക് നൽകാം. ആദ്യം നൽകുമ്പോൾ 1, 2 സ്പൂൺ നൽകുക. ക്രമേണ അളവ് കൂട്ടി അര കപ്പ് വീതം ദിവസം ഒന്നുരണ്ട് തവണ നൽകാം. മുലപ്പാലും ഇടവിട്ട് നൽകണം. പഴവർഗ്ഗങ്ങളുടെ ജ്യൂസും അല്പം കൊടുത്ത് തുടങ്ങാം. ഈ പ്രായത്തിൽ കുഞ്ഞുങ്ങൾക്ക് മുലപ്പാലിൽ നിന്നുമാത്രം ആവശ്യമുള്ള അയൺ കിട്ടുകയില്ല.

6 മാസം മുതൽ 9 മാസം വരെ
ആറുമാസത്തിനുശേഷം വീട്ടിൽ തയ്യാറാക്കുന്ന ആഹാരസാധനങ്ങൾ ഓരോന്നായി നൽകിത്തുടങ്ങാം. വേവിച്ചുടച്ച ചോറ്, വേവിച്ചുടച്ച പച്ചക്കറികൾ, പച്ചക്കറികളുടെ സൂപ്പ്, പഴവർഗ്ഗങ്ങൾ, ജ്യൂസ്, പയർ, പരിപ്പ്, മുട്ടയുടെ മഞ്ഞ, ക്രമേണ മുട്ടയുടെ വെള്ളഭാഗം എന്നിവയെല്ലാം ചെറിയ അളവിൽ നൽകാം. ദിവസവും 4 5 പ്രാവശ്യം ആഹാരം നൽകിയാൽ മതിയാകും. ഇതോടൊപ്പം മുലപ്പാലും ഇടവിട്ട് നൽകണം.

9 മുതൽ 12 മാസം വരെ
9 മാസത്തിനുശേഷം വീട്ടിൽ തയ്യാറാക്കിയ പലതരത്തിലുള്ള ആഹാരസാധനങ്ങൾ 4 മുതൽ 6 പ്രാവശ്യം വരെ നൽകാം. ക്രമേണ അളവ് കൂട്ടാം. ഒരു വയസാകുമ്പോൾ വീട്ടിൽ തയ്യാറാക്കുന്ന എല്ലാ ആഹാരവും കുഞ്ഞ് കഴിക്കണം. ചോറിന്‍റെ കൂടെ മീൻ കൊടുത്ത് തുടങ്ങാം. ഒരു വയസ് കഴിയുമ്പോൾ ചിക്കൻ കൊടുത്തു തുടങ്ങാം. വിവിധ രുചികളിൽ വ്യത്യസ്തമായ രീതികളിൽ കുഞ്ഞുങ്ങൾക്ക് ആഹാരം തയ്യാറാക്കി നൽകുക. എല്ലാ ദിവസവും ഒരേ രുചി കുഞ്ഞുങ്ങൾ ഇഷ്ടപ്പെടുകയില്ല. ഒരു വയസിനുശേഷം പശുവിൻ പാൽ വെള്ളം ചേർക്കാതെ ചെറിയ അളവിൽ നൽകാവുന്നതാണ്.
ശ്രദ്ധിക്കാൻ
ഒരു നവജാതശിശുവിന് വളരെക്കുറച്ച് ആഹാരം മാത്രമേ സംഭരിച്ച് വയ്ക്കാൻ കഴിയുകയുള്ളൂ. ജനിക്കുമ്പോൾ 30 മി.ലി. ആണ് വയറിന്‍റെ സംഭരണശേഷി. ഒരു വയസാകുമ്പോൾ ഒരു കപ്പ് ആഹാരം (250 മി.ലി.) ആണ് സംഭരിക്കാൻ കഴിയുന്നത്. ഈ പ്രായത്തിൽ ഇത്രയും അളവ് മതിയാകും. അതേസമയം കുറച്ച് അളവിൽ കുഞ്ഞുങ്ങൾ തികട്ടി കളയാറുണ്ട്. അത് സാധാരണ കാണുന്ന പ്രശ്നമാണ്. എന്നാൽ കുഞ്ഞ് തുടർച്ചയായി ഛർദ്ദിക്കുകയാണെങ്കിൽ ഡോക്ടറെ കാണണം. ആവശ്യത്തിൽ കൂടുതൽ ആഹാരം നൽകിയാലും ആവശ്യത്തിനുള്ള ആഹാരം കിട്ടാതിരുന്നാലും കുഞ്ഞുങ്ങൾ അസ്വസ്ഥത കാണിക്കാറുണ്ട്.

കരിഞ്ചീരകത്തിന്‍റെ ഔഷധഗുണങ്ങള്‍

കരിഞ്ചീരകം എന്നത് അനവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ്. അനവധി ഫലങ്ങളും ഔഷധമൂല്യങ്ങളും അടങ്ങിയതാണ് കരിഞ്ചീരകം. ഫോസ്‌ഫേറ്റ്, അയണ്‍, ഫോസ്ഫറര്‍, കാര്‍ബണ്‍, ഹൈഡ്രേറ്റ് തുടങ്ങിയവ ഇതില്‍ അടങ്ങിയിരിക്കുന്നു.

കരിഞ്ചീരകത്തിന്‍റെ 28 ശതമാനത്തോളം എണ്ണയാണ്. വൈറസിനെയും സൂക്ഷമാണുക്കളേയും നശിപ്പിക്കുന്ന ജൈവപ്രതിരോധ ഘടകങ്ങളും കരിഞ്ചീരകത്തില്‍ അടങ്ങിയിരിക്കുന്നു. കൂടാതെ കാന്‍സറിനെ പ്രതിരോധിക്കുന്ന കരോട്ടിനും ശക്തമായി ഇതില്‍ അടങ്ങിയിരിക്കുന്നു. മൂത്രത്തെയും പിത്തത്തെയും ഇളക്കിവിടുന്ന യൂററ്റിക്, ദഹനത്തെ സഹായിക്കുന്ന എന്‍സൈമുകള്‍, അമ്ല പ്രതിരോധകങ്ങള്‍ തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിക്കുന്നു.

അനവധി രോഗങ്ങള്‍ക്കുള്ള മരുന്നാണ് കരിഞ്ചീരകം. ഉഷ്ണവീര്യമുള്ളവ ആയതുകൊണ്ട് തന്നെ ശൈത്യരോഗങ്ങളെ അവ ഇല്ലാതാക്കുന്നു.

മുടികൊഴിച്ചില്‍: :  കരിഞ്ചീരക പൊടി കാട്ടാശാലയുടെ നീരില്‍ ഒരു ടീസ്പൂണ്‍ സുര്‍ക്കെസെയിനും ഒരു കപ്പ് സൈറ്റൂണെണ്ണയും കൂട്ടി കുഴച്ച് വൈകുന്നേരങ്ങളില്‍ തലയില്‍ തേച്ച് പിടിപ്പിക്കുക. എന്നിട്ട് ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് കഴുകി ശുദ്ധിയാക്കുക. മുടികൊഴിച്ചിലിന് ശമനമുണ്ടാവും. തലയില്‍ തേച്ച് പിടിപ്പിച്ച ശേഷം 15 മിനുറ്റ് വെയില്‍ കായുക. അഞ്ചു മണിക്കൂറിന് ശേഷം മാത്രമേ കുളിക്കാവൂ. ഇപ്രകാരം ഒരാഴ്ച തുടരുക.

തലവേദന: അല്‍പ്പം കരിഞ്ചീരകപ്പൊടിയും അതിന്‍റെ പകുതി ഗ്രാമ്പൂവിന്‍റെയും നന്നായി പൊടിച്ച പൊടികള്‍ സമമായി കൂട്ടിച്ചേര്‍ത്ത് തലവേദനയുണ്ടാകുമ്പോള്‍ വെണ്ണ ചേര്‍ക്കാത്ത പാലില്‍ സേവിക്കുക. കൂടാതെ കരിഞ്ചീരക എണ്ണ തലവേദനയുള്ളിടത്ത് തേച്ച് ഉഴിയുന്നതും ഉത്തമമാണ്.

ഉറക്കമില്ലായ്മ: ഒരു സ്പൂണ്‍ കരിഞ്ചീരകത്തില്‍ തേനില്‍ ചാലിച്ച് ഒരു കപ്പ് ചൂടുപാലില്‍ ചേര്‍ത്ത് കുടിക്കുക.

കടപ്പാട് : www.infomagic.com

അവസാനം പരിഷ്കരിച്ചത് : 8/29/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate