অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ഹെല്‍ത്ത് കെയര്‍ - 5

ഹെല്‍ത്ത് കെയര്‍ - 5

  1. നാഡികളെയും പേശികളെയും ബാധിക്കുന്ന മയസ്തീനിയ ഗ്രാവിസ്
  2. ഡയബെറ്റിക് റെറ്റിനോപ്പതി തിരിച്ചറിയാന്‍ വൈകരുത്
  3. ബദാം എണ്ണയുടെ ആരോഗ്യപരമായ ഗുണങ്ങള്‍
  4. തലവേദന അകറ്റാന്‍ എളുപ്പമാര്‍ഗങ്ങളിതാ
  5. മഴക്കാലം ആരോഗ്യ പൂര്‍ണമാക്കാന്‍ ആഹാരക്രമത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താം
  6. അള്‍സര്‍ ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം
  7. എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമല്ല
  8. കുഞ്ഞുങ്ങളിലെ ശ്വസന പ്രശ്നത്തിന് ചില പരിഹാരങ്ങളിതാ
  9. ഹൃദയാരോഗ്യത്തിന് നാടന്‍ ഔഷധങ്ങളിതാ
  10. പുളിച്ച്‌ തികട്ടല്‍ മാറ്റും പൊടിക്കൈകളിതാ
  11. സൗന്ദര്യത്തിനും ആരോഗ്യത്തിനും കഞ്ഞിവെള്ളം
  12. സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നേത്രരോഗത്തിനു കാരണമാകും
  13. ചേനയുടെ പോഷകഗുണങ്ങള്‍
  14. സന്ധിവേദനക്ക് പരിഹാരം നല്‍കും എണ്ണകളിതാ

നാഡികളെയും പേശികളെയും ബാധിക്കുന്ന മയസ്തീനിയ ഗ്രാവിസ്

നാഡികളെയും പേശികളെയും ബാധിക്കുന്ന ഒരു ഓട്ടോ ഇമ്യൂണ്‍ രോഗമാണ് മയസ്തീനിയ ഗ്രാവിസ്. ശരീരത്തിന്‍റെ ചലനത്തിനായി സഹായിക്കുന്ന അസ്ഥികളുമായി ബന്ധപ്പെട്ടിട്ടുള്ള പേശികള്‍ക്ക് തളര്‍ച്ചയുണ്ടാക്കുന്നതാണ് ഈ രോഗം. നാഡികളും പേശികളും തമ്മില്‍ ശരിയായ രീതിയില്‍ വിനിമയം നടക്കാത്തതു മൂലം ശരിയായ രീതിയില്‍ പേശികള്‍ ചുരുങ്ങാതിരിക്കുകയും അത് പേശികളുടെ തളര്‍ച്ചയ്ക്ക് കാരണമാവുകയും ചെയ്യും. ലോക ജനസംഖ്യയില്‍ ഒരുലക്ഷം പേരില്‍ പത്തു മുതല്‍ ഇരുപതു വരെ പേര്‍ക്ക് ഈ രോഗമുണ്ടാകാം.

സ്ത്രീകളേയും പുരുഷന്മാരേയും ഈ രോഗം ബാധിക്കാമെങ്കിലും കൂടുതലായി കാണുന്നത് സ്ത്രീകളിലാണ്. ഏതു പ്രായത്തില്‍ വേണമെങ്കിലും ഈ രോഗമുണ്ടാകാം. സാധാരണയായി 40 വയസ്സിന് മുകളിലുള്ളവരിലാണ് ഈ രോഗം ഉണ്ടാകുന്നത്. സ്ത്രീകള്‍ മുതിര്‍ന്ന പ്രായത്തിലേക്ക് എത്തുമ്പോഴും പുരുഷന്മാരില്‍ അറുപത് വയസ്സിലോ അതിനു മുകളിലോ പ്രായത്തിലെത്തുമ്പോഴുമാണ് രോഗം കാണപ്പെടുന്നത്.

ഓട്ടോ ഇമ്യൂണ്‍ രോഗം എന്നതിന് അപ്പുറം ജീനുകളിലെ ജനിതക മാറ്റങ്ങള്‍ മൂലം ജനിക്കുന്ന കാലം മുതലേ ഈ രോഗത്തിനുള്ള കാരണങ്ങള്‍ ശരീരത്തില്‍ കാണപ്പെടാം. നാഡികളും പേശികളും തമ്മിലുള്ള വിനിമയത്തിലെ തകരാര്‍ മൂലം പേശികളിലെ കോശങ്ങള്‍ക്ക് ശരിയായ രീതിയില്‍ സന്ദേശങ്ങള്‍ ലഭിക്കാതെ പോകുകയും അവ ചുരുങ്ങിപ്പോകുകയുമാണ് ചെയ്യുന്നത്.

ലക്ഷണങ്ങള്‍
പ്രവൃത്തികള്‍ ചെയ്യുന്നതിന് അനുസരിച്ച്‌ ക്ഷീണം വര്‍ധിക്കുകയും വിശ്രമിക്കുമ്പോള്‍ സ്ഥിതി മെച്ചപ്പെടുകയും ചെയ്യുന്നതാണ് മയസ്തീനിയ ഗ്രാവിസിന്റെ പ്രധാന ലക്ഷണം.  കണ്‍പോളകള്‍ തൂങ്ങിപ്പോകുക, സംസാരിക്കാന്‍ പ്രയാസം അനുഭവപ്പെടുക, മുഖത്തിന് തളര്‍ച്ചയുണ്ടാകുക, പടികള്‍ കയറാനും സാധനങ്ങള്‍ എടുത്തുയര്‍ത്താനും പ്രയാസം നേരിടുക, പേശികളുടെ തളര്‍ച്ചമൂലം ശ്വാസമെടുക്കാന്‍ പ്രയാസം നേരിടുക, ആഹാരം ചവയ്ക്കാനും വിഴുങ്ങാനും പ്രയാസം നേരിടുക, തളര്‍ച്ച, ശബ്ദം പരുക്കനാകുക, വസ്തുക്കള്‍ ഇരട്ടിയായി കാണുക തുടങ്ങിയവയാണ് മറ്റ് ലക്ഷണങ്ങള്‍. എല്ലാ ലക്ഷണങ്ങളും ഒരു രോഗിയില്‍ കാണപ്പെടണമെന്നില്ല. പേശികളുടെ തളര്‍ച്ച ദിവസംതോറും മാറി വന്നേക്കാം. എന്നാല്‍, ചികിത്സിക്കാതിരുന്നാല്‍ ലക്ഷണങ്ങള്‍ വര്‍ധിക്കും.

രോഗനിര്‍ണയം

രോഗിയുടെ വിശദമായ ചരിത്രം, ശാരീരിക പരിശോധനകള്‍, നാഡീ പരിശോധനകള്‍ എന്നിവയിലൂടെയാണ് മയാസ്തീനിയ ഗ്രാവിസ് രോഗം കണ്ടെത്തുന്നത്. പ്രതികരണങ്ങള്‍ പരിശോധിക്കുക, പേശികളുടെ തളര്‍ച്ച, സ്ഥിതി, കണ്ണുകള്‍ ശരിയായ രീതിയില്‍ ചലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക, ശരീരത്തിലെ വിവിധ ഭാഗങ്ങളിലെ പ്രതികരണങ്ങള്‍, ചലനശേഷി എന്നിവ കണക്കിലെടുത്താണ് രോഗനിര്‍ണയം നടത്തുന്നത്.

ചികിത്സകള്‍

മയസ്തീനിയ ഗ്രാവിസ് പൂര്‍ണമായും സുഖപ്പെടുത്താനാവില്ലെങ്കിലും ചികിത്സയിലൂടെ ഗുണം ലഭിക്കും. രോഗലക്ഷണങ്ങള്‍ മരുന്നുകള്‍ വഴി നിയന്ത്രിക്കുകയും രോഗപ്രതിരോധ സംവിധാനം മികച്ച രീതിയിലാണെന്ന് ഉറപ്പുവരുത്തുകയും ചെയ്താല്‍ മിക്ക രോഗികളിലും രോഗം കുറയുന്നതായി കണ്ടിട്ടുണ്ട്. സ്റ്റിറോയ്ഡുകള്‍, രോഗപ്രതിരോധത്തെ തടയുന്നതിനുള്ള മരുന്നുകള്‍ എന്നിവയാണ് ഉപയോഗുന്നത്.

അസാധാരണമായ രോഗപ്രതിരോധ പ്രതികരണങ്ങള്‍ കുറയ്ക്കുന്നതിന് ഇവ സഹായിക്കും. കോളിനെസ്റ്റേയ്സ് ഇന്‍ഹിബിറ്ററുകള്‍ ഉപയോഗിക്കുന്നത് നാഡികളും പേശികളും തമ്മിലുള്ള വിനിമയം വര്‍ധിപ്പിക്കാന്‍ സഹായിക്കും. ശരീരത്തിലെ രോഗപ്രതിരോധ ശേഷിയുമായി ബന്ധപ്പെട്ടു കിടക്കുന്ന \'തൈമസ് ഗ്രന്ഥി\' ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത് രോഗപ്രതിരോധ പ്രതികരണങ്ങള്‍ നിയന്ത്രിക്കുന്നതിനും പേശികളുടെ തളര്‍ച്ച കുറയ്ക്കുന്നതിനും സാധിക്കും.

മയസ്തീനിയ ഗ്രാവിസ് രോഗികളില്‍ പത്തു മുതല്‍ പതിനഞ്ചു ശതമാനം വരെ പേര്‍ക്ക് തൈമസില്‍ മുഴകള്‍ കണ്ടേക്കാം. കാന്‍സര്‍ സാധ്യത കുറയ്ക്കുന്നതിനായി ഇവ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യും. രോഗിയുടെ തളര്‍ച്ച അധികമാകുമ്പോള്‍ അല്ലെങ്കില്‍, ശസ്ത്രക്രിയ ചെയ്യുന്നതിനു മുമ്പ് പ്ലാസ്മ എക്സ്ചേഞ്ച് പ്ലാസ്മ ഫെരേസിസ് നടത്തി വിനാശകരമായ ആന്‍റിബോഡികള്‍ രക്തത്തില്‍നിന്ന് നീക്കം ചെയ്യാനും കുറഞ്ഞ കാലംകൊണ്ട് പേശികളുടെ ബലം വര്‍ധിപ്പിക്കാനും സാധിക്കും.

ആന്‍റിബോഡികള്‍ രൂപപ്പെടുന്നതും അവ പ്രവര്‍ത്തനക്ഷമമാകുന്നതും തടയുന്ന ഗ്ലോബുലിന്‍ ശരീരത്തിലേക്ക് കുത്തിവയ്ക്കുന്ന രീതിയും മയസ്തീനിയ ഗ്രാവിസ് രോഗികളുടെ ചികിത്സയില്‍ ഉപയോഗിക്കാറുണ്ട്. ആവശ്യത്തിന് വിശ്രമം, സമ്മര്‍ദം ഒഴിവാക്കുക, ചൂട് അടിക്കുന്നത് കുറയ്ക്കുക എന്നിങ്ങനെ ജീവിത സാഹചര്യങ്ങളില്‍ മാറ്റം വരുത്തുന്നത് മയസ്തീനിയ ഗ്രാവിസ് രോഗികളുടെ ലക്ഷണങ്ങള്‍ നിയന്ത്രിച്ചു നിര്‍ത്തുന്നതിന് സഹായകമാണ്.

രോഗലക്ഷണങ്ങള്‍ ഒഴിവാക്കുന്നതിനായി ജീവിതശൈലിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ടതുണ്ട്. ഏറെനേരം വിശ്രമിക്കുന്നതും ക്ലേശമുള്ള കാര്യങ്ങള്‍ ഒഴിവാക്കുന്നതും ചൂടേല്‍ക്കാതിരിക്കുന്നതും രോഗശമനത്തിന് സഹായിക്കും. ചില രോഗികളില്‍ രോഗം കുറയുന്നതോടെ ചികിത്സ ഒഴിവാക്കാം.

മയസ്തീനിയ ഗ്രാവിസിന്‍റെ സങ്കീര്‍ണതകള്‍
ഏറ്റവും അപകടകരമായ മയസ്തീനിക് ആപത്ഘട്ടങ്ങളില്‍ ഒന്ന് ശ്വാസതടസ്സമാണ്. ഇത് ജീവനുതന്നെ ഭീഷണിയായേക്കാം. രോഗികളില്‍ ഓട്ടോ ഇമ്യൂണ്‍ രോഗങ്ങളായ ലൂപ്പസ്, സന്ധിവാതം എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഗുരുതരമായ അവസ്ഥയാണ് മയസ്തീനിയ ഗ്രാവിസ് എന്നതിനാല്‍ ദീര്‍ഘകാലത്തേക്ക് ഇവയുടെ ചികിത്സ വേണ്ടിവരും. ചില രോഗികളില്‍ പരിമിതമായ രീതിയിലായിരിക്കും രോഗലക്ഷണങ്ങള്‍, എന്നാല്‍, ചിലര്‍ക്ക് രോഗാതുരത മൂലം വീല്‍ച്ചെയറിനെ അഭയം പ്രാപിക്കേണ്ട അവസ്ഥ വരും. നേരത്തെയും ശരിയായ രീതിയിലുള്ളതുമായ ചികിത്സ മിക്കവരിലും രോഗത്തിന്‍റെ ആധിക്യം കുറയ്ക്കുകയും രോഗം വര്‍ധിക്കുന്നത് തടയുകയും ചെയ്യും.

ഡയബെറ്റിക് റെറ്റിനോപ്പതി തിരിച്ചറിയാന്‍ വൈകരുത്

നി​യ​ന്ത്രണ വി​ധേ​യ​മ​ല്ലാ​ത്ത പ്ര​മേ​ഹം ശ​രീ​ര​ത്തി​ലെ മ​റ്റ് ഏ​ത് അ​വ​യ​വ​ങ്ങ​ളെ​യും പോ​ലെ ക​ണ്ണി​നെ​യും സാ​ര​മാ​യി ബാ​ധി​ക്കും. പ്ര​മേ​ഹം മൂ​ലം ക​ണ്ണി​നു​ള്ളി​ലെ റെ​റ്റി​ന​യില്‍ ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ ശ​ക്തി​ക്ഷ​യി​ച്ച്‌ ര​ക്ത​സ്രാ​വ​മോ, നീര്‍​വീ​ക്ക​മോ ഉ​ണ്ടാ​കു​ന്ന​ത് കാ​ര​ണം രോ​ഗി​ക്ക് കാ​ഴ്ച​ക്കു​റ​വു​ണ്ടാ​കു​ന്ന​തി​നെ​യാ​ണ് ഡ​യ​ബെ​റ്റി​ക് റെ​റ്റി​നോ​പ്പ​തി (​പ്ര​മേ​ഹ​ജ​ന്യ നേ​ത്രാ​ന്തര പ​ടല രോ​ഗം) എ​ന്നു പ​റ​യു​ന്ന​ത്. ദീര്‍​ഘ​കാ​ല​മാ​യി പ്ര​മേ​ഹ​മു​ള്ളവ​രില്‍​(​ പ​ത്തു​വര്‍​ഷ​ത്തില്‍ കൂ​ടു​തല്‍) ഡ​യ​ബെ​റ്റി​ക് റെ​റ്റി​നോ​പ്പ​തി ഉ​ണ്ടാ​കു​വാ​നു​ള്ള സാ​ധ്യത വ​ള​രെ കൂ​ടു​ത​ലാ​ണ്.

ആ​രംഭ ഘ​ട്ട​ത്തില്‍ ഡ​യ​ബെ​റ്റി​ക് റെ​റ്റി​നോ​പ്പ​തി രോ​ഗ​ത്തി​ന് ല​ക്ഷ​ണ​ങ്ങള്‍ ഒ​ന്നും ഉ​ണ്ടാ​കി​ല്ല. അ​തി​നാല്‍ ത​ന്നെ രോ​ഗം കൂ​ടു​തല്‍ മൂര്‍​ച്ഛി​ച്ച്‌ കാ​ഴ്ച​യെ സാ​ര​മാ​യി ബാ​ധി​ച്ചു ക​ഴി​യു​മ്പോഴാ​ണ് രോ​ഗി ഡോ​ക്ട​റെ സ​മീ​പി​ക്കു​ന്ന​ത്. അ​തു​ത​ന്നെ​യാ​ണ് രോ​ഗ​ത്തെ കൂ​ടു​തല്‍ അ​പ​ക​ട​ക​ര​മാ​ക്കു​ന്ന​തും. കൃ​ത്യ​സ​മ​യ​ത്ത് രോഗ നിര്‍​ണ​യം ന​ട​ത്തുക വ​ഴി അ​ന്ധ​ത​യില്‍ നി​ന്നും ഒ​രു വ്യ​ക്തി​യെ ര​ക്ഷി​ക്കു​വാന്‍ സാ​ധി​ക്കും. റെ​റ്റി​ന​യി​ലെ പൊ​ട്ടാ​റായ ര​ക്ത​ക്കു​ഴ​ലു​ക​ളെ​യോ ര​ക്ത​സ്രാ​വ​ത്തെ​യോ പ്ര​ത്യേക ലേ​സര്‍ ര​ശ്മി​കള്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ട് ചി​കി​ത്സി​ക്കുക വ​ഴി രോ​ഗം കൂ​ടു​തല്‍ മൂര്‍​ച്ഛി​ച്ച്‌ കാ​ഴ്ച ന​ഷ്ട​മാ​കാ​തി​രി​ക്കു​വാന്‍ സാ​ധി​ക്കു​ന്നു. റെ​റ്റി​ന​യി​ലെ മ​ദ്ധ്യ​ഭാ​ഗ​ത്തെ (​മാ​ക്യു​ല) നീര്‍​വീ​ക്ക​ത്തെ കു​ത്തി​വ​യ്പ്പു​ക​ളി​ലൂ​ടെ നി​യ​ന്ത്രി​ക്കു​വാ​നു​ള്ള ചി​കി​ത്സ ഇ​പ്പോള്‍ നി​ല​വി​ലു​ണ്ട്. രോ​ഗം മൂര്‍​ച്ഛി​ച്ച ഘ​ട്ട​ത്തില്‍ റെ​റ്റിന ഇ​ള​കി​വ​രു​ക​യാ​ണെ​ങ്കില്‍ (​റെ​റ്റി​നല്‍ ഡി​റ്റാ​ച്ച്‌മെ​ന്‍റ്) അ​തി​നെ യ​ഥാ​സ്ഥാ​ന​ത്തു ഉ​റ​പ്പി​ക്കു​വാ​നു​ള്ള ചി​കി​ത്സ​യും സാ​ധ്യ​മാ​ണ്. 

ചി​കി​ത്സി​ച്ച്‌ പൂര്‍​ണ​മാ​യി ഭേ​ദ​മാ​ക്കു​വാന്‍ ക​ഴി​യി​ല്ലാ​യെ​ങ്കി​ലും നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​ലൂ​ടെ രോ​ഗ​ത്തെ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കു​ന്ന​തി​നും കാ​ഴ്ച കൂ​ടു​തല്‍ ന​ഷ്ട​മാ​കാ​തെ ര​ക്ഷി​ക്കാ​നും ക​ഴി​യും. അ​തി​നാല്‍ പ്ര​മേഹ രോ​ഗി​കള്‍​ക്ക് ഇ​ട​വി​ട്ടു​ള്ള നേ​ത്ര പ​രി​ശോ​ധ​ന​യും രോ​ഗ​നിര്‍​ണ​യ​വും ചി​കി​ത്സ​യും വ​ഴി അ​ന്ധ​ത​യില്‍ നി​ന്നും ര​ക്ഷ​നേ​ടാം. പ്ര​മേ​ഹ​മു​ള്ള ഒ​രു വ്യ​ക്തി​യു​ടെ അ​ശ്ര​ദ്ധ ഒ​രു പ​ക്ഷെ അ​യാ​ളെ അ​ന്ധ​ത​യി​ലേ​ക്ക് ന​യി​ച്ചേ​ക്കാം എ​ന്ന കാ​ര്യം മ​റ​ക്കാ​തി​രി​ക്ക​ണം.

ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങള്‍
1. പ്ര​മേ​ഹം ആ​രം​ഭ​ത്തി​ലേ നി​യ​ന്ത്രണ വി​ധേ​യ​മാ​ക്കു​ക​യാ​ണെ​ങ്കില്‍ ഡ​യ​ബെ​റ്റി​ക് റെ​റ്റി​നോ​പ്പ​തി വ​രാ​നു​ള്ള സാ​ധ്യത വ​ള​രെ കു​റ​വാ​ണ്.
2. പ്ര​മേ​ഹ​ത്തോ​ടൊ​പ്പം ര​ക്ത​സ​മ്മര്‍​ദ്ദം കൂ​ടി ഉ​ണ്ടെ​ങ്കില്‍ രോ​ഗം വ​രാ​നു​ള്ള സാ​ധ്യത വ​ള​രെ കൂ​ടു​ത​ലാ​ണ്. അ​തി​നാല്‍ ര​ണ്ടും നി​യ​ന്ത്രി​ച്ചു നിര്‍​ത്തു​ക.
3. പ്ര​മേ​ഹം ക​ണ്ടെ​ത്തി​ക്ക​ഴി​ഞ്ഞാല്‍ വൈ​കാ​തെ ആ വ്യ​ക്തി നേ​ത്ര​രോഗ വി​ദ​ഗ്ധ​നെ സ​മീ​പി​ക്കു​ക​യും വേ​ണ്ട പ​രി​ശോ​ധ​ന​കള്‍ ന​ട​ത്തു​ക​യും ചെ​യ്യ​ണം.
4. ക​ണ്ണില്‍ മ​രു​ന്ന് ഇ​റ്റി​ച്ച്‌ കൃ​ഷ്ണ​മ​ണി വി​ക​സി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​ശോ​ധ​ന​യി​ലൂ​ടെ ഡ​യ​ബെ​റ്റി​ക് റെ​റ്റി​നോ​പ്പ​തി ക​ണ്ടെ​ത്തു​വാന്‍ എ​ളു​പ്പ​ത്തില്‍ സാ​ധി​ക്കും. പ്ര​മേ​ഹ​മു​ള്ള​വര്‍ ഒ​രു വര്‍​ഷ​ത്തി​ലൊ​രി​ക്കല്‍ ഈ പ​രി​ശോ​ധന ചെ​യ്യ​ണം. നേ​ത്ര​രോഗ വി​ദ​ഗ്ധന്‍ ഉ​ള്ള എ​ല്ലാ ഗ​വ. ആ​ശു​പ​ത്രി​ക​ളി​ലും സൗ​ജ​ന്യ​മാ​യി ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മു​ണ്ടാ​കും.
5. ഡ​യ​ബെ​റ്റി​ക് റെ​റ്റി​നോ​പ്പ​തി സ്ഥി​രീ​ക​രി​ച്ച വ്യ​ക്തി​ക​ളില്‍ ഡോ​ക്ടര്‍ നിര്‍​ദ്ദേ​ശി​ക്കു​ന്ന കാ​ല​യ​ള​വില്‍ കൃ​ഷ്ണ​മ​ണി വി​ക​സി​പ്പി​ച്ചു​കൊ​ണ്ടു​ള്ള പ​രി​ശോ​ധന ചെ​യ്യേ​ണ്ട​താ​ണ്.
6. ഡ​യ​ബെ​റ്റി​ക് റെ​റ്റി​നോ​പ്പ​തി സ്ഥി​രീ​ക​രി​ച്ച ചില രോ​ഗി​ക​ളില്‍ രോ​ഗ​ത്തി​ന്‍റെ തീ​വ്രത അ​നു​സ​രി​ച്ച്‌ ലേ​സര്‍ ചി​കി​ത്സ നിര്‍​ദ്ദേ​ശി​ക്കാ​റു​ണ്ട്. ലേ​സര്‍ ചി​കി​ത്സാ നിര്‍​ദ്ദേ​ശം കി​ട്ടി​യി​ട്ടു​ണ്ടെ​ങ്കില്‍ കാ​ല​താ​മ​സം ഉ​ണ്ടാ​കാ​തെ ചി​കി​ത്സ​യ്ക്ക് വി​ധേ​യ​രാ​ക​ണം.

ബദാം എണ്ണയുടെ ആരോഗ്യപരമായ ഗുണങ്ങള്‍

പ്രോട്ടീന്‍, ഫൈബര്‍, വൈറ്റമിന്‍ ഇ, മഗ്നീഷ്യം, കാല്‍സ്യം, പൊട്ടാസ്യം എന്നിങ്ങനെ പോഷകങ്ങളുടെ ഒരു കലവറയാണ് ബദാം. ബദാം എണ്ണയ്ക്കും ആരോഗ്യപരമായ നിരവധി ഗുണങ്ങളുണ്ട്. വൈറ്റമിന്‍ ഇ, പ്രോട്ടീന്‍, മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍, പൊട്ടാസ്യം, സിങ്ക് തുടങ്ങിയവയും മറ്റ് നിരവധി ധാതുക്കളും വൈറ്റമിനുകളും ഇതില്‍ അടങ്ങിയിരിക്കുന്നു. ഇവ ചര്‍മ്മത്തിനും തലമുടിക്കും പൊതുവായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും പ്രയോജനം ചെയ്യും.

കയ്പ്പുള്ള ബദാമില്‍ നിന്നും മധുരമുള്ള ബദാമില്‍ നിന്നും എണ്ണയെടുക്കാറുണ്ട്. കയ്പുള്ള ബദാം കഴിക്കുന്നതിന് അനുയോജ്യമല്ല. ഇതില്‍ ഹൈഡ്രജന്‍ സയനേഡ് എന്ന വിഷപദാര്‍ത്ഥം അടങ്ങിയിട്ടുണ്ട്. മധുരമുള്ള ബദാമാണ് സാധാരണയായി നാം കഴിക്കാറുള്ളത്. ഇതിന്‍റെ എണ്ണയ്ക്കും മധുരവും ബദാം പരിപ്പിന്‍റെ രുചിയും ഉണ്ടായിരിക്കും.

ആരോഗ്യപരമായ ഗുണങ്ങള്‍

പുറമേ പുരട്ടുന്നതിനും മറ്റും രണ്ട് തരത്തിലുള്ള ബദാം എണ്ണകളും ഉപയോഗിക്കാറുണ്ട്. എന്നാല്‍, കഴിക്കുന്നതിന് മധുരമുള്ള ബദാമിന്‍റെ എണ്ണ മാത്രമേ ഉപയോഗിക്കാറുള്ളൂ. ബദാം എണ്ണയുടെ ആരോഗ്യപരമായ ചില ഗുണങ്ങളെ കുറിച്ച് അറിയൂ

  • ആന്‍റിഓക്സിഡന്‍റ് : ബദാം എണ്ണ ചെറിയതോതിലുള്ള ഒരു നിരോക്സീകാരിയാണ്.
  • ആന്‍റിഇന്‍ഫ്ളമേറ്ററി : ബദാം എണ്ണ പുരട്ടുന്നതും കഴിക്കുന്നതും കോശജ്വലനം കുറയ്ക്കുന്നതിനു സഹായിക്കുമെന്ന് പഠനങ്ങളില്‍ പറയുന്നു.
  • പ്രതിരോധശേഷി ഉയര്‍ത്തുന്നു : ബദാം എണ്ണ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുമെന്നും സാധാരണ അണുബാധകളില്‍ നിന്ന് സംരക്ഷണം നല്‍കുമെന്നും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്.
  • ദഹനത്തെ സഹായിക്കുന്നു : ദഹനവ്യവസ്ഥയെ ശുദ്ധീകരിക്കുകയും മലബന്ധം ഒഴിവാക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
  • ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും: ബദാം എണ്ണയില്‍ ഒമേഗ-3 ഫാറ്റി ആസിഡുകളും പൊട്ടാസ്യവും അടങ്ങിയിരിക്കുന്നു. ഇത് നാഡീവ്യൂഹത്തിന്‍റെ പോഷണത്തിനു സഹായകമാവും.
  • രക്തസമ്മര്‍ദം നിയന്ത്രിക്കുന്നു : രക്തസമ്മര്‍ദവും നല്ല കൊളസ്ട്രോളിന്‍റെ നില നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ ബദാം എണ്ണ ഹൃദയാരോഗ്യത്തെ സംരക്ഷിക്കുന്നു.
  • ഗര്‍ഭിണികള്‍ക്ക് ഗുണപ്രദം : ഗര്‍ഭസ്ഥ ശിശുവിന്‍റെ വികാസത്തിനു സഹായിക്കുന്ന ഫോളിക് ആസിഡും ബദാം എണ്ണയില്‍ അടങ്ങിയിരിക്കുന്നു.
  • ലാക്സേറ്റീവ് : ഒരു ഗ്ളാസ് വെള്ളത്തില്‍ ഒന്നോ രണ്ടോ തുള്ളി ബദാം ഓയില്‍ ചേര്‍ത്ത് കുടിക്കുന്നത് വയര്‍ ശുചിയാവുന്നതിനും ദഹനവ്യവസ്ഥയ്ക്കും സഹായകമാണ്.

ഭക്ഷണം പാകം ചെയ്യുന്നതിന്

ബദാം എണ്ണ ഭക്ഷണം പാകം ചെയ്യുന്നതിനും ഉപയോഗിക്കാവുന്നതാണ്. ബദാം എണ്ണയില്‍ അടങ്ങിയിരിക്കുന്ന മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകള്‍ ശരീരത്തിലെ ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും നല്ല കൊളസ്ട്രോള്‍ കൂട്ടുന്നതിനും സഹായിക്കും. ഇത് നിരോക്സികാരിയായി പ്രവര്‍ത്തിക്കുന്നതിനാല്‍, കോശജ്വലനം (ഇന്‍ഫ്ളമേഷന്‍) കുറയ്ക്കുന്നതിനും ഹൃദയവും രക്തധമനികളും സംബന്ധിച്ച രോഗങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുന്നതിനും സഹായിക്കും. വെര്‍ജിന്‍ അല്ലെങ്കില്‍ ശുദ്ധീകരിക്കാത്ത ബദാം എണ്ണ അതിന്‍റെ സ്വാഭാവിക ഗുണങ്ങള്‍ നഷ്ടപ്പെടാത്ത രീതിയില്‍, കുറഞ്ഞ താപനിലയില്‍, വേണം പാകം ചെയ്യാന്‍ ഉപയോഗിക്കേണ്ടത്. സലാഡുകള്‍, കുറഞ്ഞ താപനിലയിലുള്ള ബേക്കിംഗ് എന്നിവയ്ക്കും ഭക്ഷണപദാര്‍ത്ഥങ്ങള്‍ക്കുള്ള ഫ്ളേവറുകളായും ബദാം എണ്ണ ഉപയോഗിക്കാവുന്നതാണ്.

തലവേദന അകറ്റാന്‍ എളുപ്പമാര്‍ഗങ്ങളിതാ

സ്ട്രസ്, ഹോര്‍മോണുകളുടെ പ്രവര്‍ത്തനം തുടങ്ങിയവയെല്ലാം തലവേദനയ്ക്കു കാരണമാകും. തലവേദനയെ അകറ്റാന്‍ മിക്ക ആളുകളും ഇംഗ്ലീഷ് മരുന്നുകളെയാണ് ആശ്രയിക്കുക. എന്നാല്‍ വീട്ടില്‍ തന്നെ ചില വഴികള്‍ പരീക്ഷിച്ചാല്‍ തലവേദന അകറ്റാവുന്നതാണ്.

തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ ഇഞ്ചി നല്ലൊരു ഉപാധിയാണ്. ചതച്ച ഇഞ്ചി തിളപ്പിച്ച വെള്ളത്തിലിട്ട് ആ വെള്ളം ഉപയോഗിച്ച്‌ ചായയുണ്ടാക്കി കുടിച്ചാല്‍ ആശ്വാസം ലഭിക്കും.

തലയില്‍ ഐസ്പാക്ക് വയ്ക്കുന്നത് തലവേദനയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ സഹായിക്കും.

ധ്യാനവും തലവേദനയ്ക്ക് ഉത്തമമാണ്. ശാന്തമായി ഒരുമൂലയില്‍ ഇരുന്ന് കണ്ണുകള്‍ അടച്ച്‌ ധ്യാനിക്കുക. നിങ്ങളുടെ ശ്വാസോച്ഛ്വാസത്തില്‍ മാത്രം ശ്രദ്ധകേന്ദ്രീകരിക്കുക. തലവേദയ്ക്ക് ആശ്വാസം ലഭിക്കും.

പഴക്കമേറിയ തലവേദയില്‍ നിന്നും ആശ്വാസം ലഭിക്കാന്‍ അക്യുപ്രഷര്‍ തെറാപ്പി ഉപയോഗിക്കാം. കഴുത്തിനു പിന്‍ഭാഗത്തെ പ്രഷര്‍ പോയിന്‍റുകളില്‍ തെറാപ്പി ചെയ്യാം.

മഴക്കാലം ആരോഗ്യ പൂര്‍ണമാക്കാന്‍ ആഹാരക്രമത്തില്‍ ചില പരിഷ്കാരങ്ങള്‍ വരുത്താം

ആഹാരം

  • വൃ​ത്തി​യു​ള്ള അ​ന്ത​രീ​ക്ഷ​ത്തി​ല്‍ ന​ന്നാ​യി വേ​വി​ച്ച ആ​ഹാ​ര ​സാ​ധ​ന​ങ്ങ​ള്‍ ക​ഴി​ക്കാ​ന്‍ ശ്ര​ദ്ധി​ക്ക​ണം.
  • മാ​ര്‍​ക്ക​റ്റി​ല്‍​നി​ന്ന്​ വാ​ങ്ങു​ന്ന പ​ച്ച​ക്ക​റി​ക​ളും പ​ഴ​വ​ര്‍​ഗ​ങ്ങ​ളും നേ​രി​ട്ട്ഉ​പ​യോ​ഗി​ക്കാ​തെ വൃ​ത്തി​യാ​യി ക​ഴു​കി​യ​തി​നു​ ശേ​ഷം മാ​ത്രംഉ​പ​യോ​ഗി​ക്കു​ക.
  • വേ​വി​ക്കാ​ത്ത പ​ച്ച​ക്ക​റി​ക​ള്‍ ചേ​ര്‍​ത്ത ആ​ഹാ​ര​സാ​ധ​ന​ങ്ങ​ള്‍ ഒ​രി​ട​ത്തു​ നി​ന്നും വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
  • കാ​ബേ​ജ്, കോ​ളി​ഫ്ല​വ​ര്‍, ബീ​ന്‍​സ്, ചീ​ര തു​ട​ങ്ങി​യ പ​ച്ച​ക്ക​റി​ക​ള്‍ഉ​പ്പു​വെ​ള്ള​ത്തി​ല്‍ കു​റെ സ​മ​യം മു​ക്കിവെ​ച്ച​തി​നു​ശേ​ഷം മാ​ത്രംഉ​പ​യോ​ഗി​ക്കു​ക.
  • ഒ​രു നി​ശ്ചി​ത അ​ള​വി​ല്‍ കൂ​ടു​ത​ല്‍ പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക.
  • പ​ച്ച​ക്ക​റി​ക​ള്‍, മ​ത്സ്യം, ഇ​റ​ച്ചി മു​ത​ലാ​യ​വ മു​റി​ക്കാ​നു​പ​യോ​ഗി​ക്കു​ന്ന ക​ത്തി, ക​ട്ടി​ങ് ബോ​ര്‍​ഡ്, തേ​ങ്ങ ചി​ര​കാ​നു​പ​യോ​ഗി​ക്കു​ന്ന ചി​ര​വ എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു മു​മ്പും  പി​മ്പും ന​ന്നാ​യി വൃ​ത്തി​യാ​ക്കു​ക.
  • വൃ​ത്തി​യു​ള്ള​തും ന​ന​വി​ല്ലാ​ത്ത​തു​മാ​യ ഇ​ട​ങ്ങ​ളി​ല്‍ ഭ​ക്ഷ്യ​വ​സ്തു​ക്ക​ള്‍ സൂ​ക്ഷി​ക്ക​ണം.
  • പ​യ​റു​വ​ര്‍​ഗ​ങ്ങ​ള്‍, ധാ​ന്യ​ങ്ങ​ള്‍, പൊ​ടി​ക​ള്‍ എ​ന്നി​വ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ളു​ടെ മു​ക​ളി​ല്‍ വൃ​ത്തി​യു​ള്ള​തും ഉ​ണ​ങ്ങി​യ​തു​മാ​യ കോ​ട്ട​ണ്‍ തു​ണി ​കൊ​ണ്ട് മൂ​ടി​ക്കെ​ട്ടി​യാ​ല്‍ ബാ​ക്ടീ​രി​യ, ഫം​ഗ​സ്എ​ന്നി​വ​യെ പ്ര​തി​രോ​ധി​ക്കാം.
  • മ​ത്സ്യം, ഇ​റ​ച്ചി എ​ന്നി​വ ഫ്രി​ഡ്ജി​ല്‍ വെ​ക്കു​മ്പോള്‍ അ​തി​ല്‍ ​നി​ന്ന്​ വെ​ള്ളം മ​റ്റുഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ വീ​ഴാ​തെ ന​ന്നാ​യി അ​ട​ച്ചു​വെ​ക്ക​ണം.
  • പാ​കം​ചെ​യ്ത ഭ​ക്ഷ​ണം അ​ട​ച്ചു​വെ​ക്കാ​തെ അ​ടു​ക്ക​ള​യി​ലോ ഡൈ​നി​ങ് ഹാ​ളി​ലോ വെ​ക്ക​രു​ത്.
  • വി​ഭ​വ​ങ്ങ​ള്‍ പാ​കം​ചെ​യ്ത് അ​ധി​കം ​വൈ​കാ​തെ ഉ​പ​യോ​ഗി​ക്കു​ക.
  • ഫ്രി​ഡ്ജി​ല്‍ സൂ​ക്ഷി​ക്കു​മ്പോള്‍ പാ​കം ചെ​യ്ത​തും അ​ല്ലാ​ത്ത​തും വെ​വ്വേ​റെ വെ​ക്കു​ക.
  • ജീ​വ​കം സി ​അ​ട​ങ്ങി​യ മു​സം​ബി, ഓ​റ​ഞ്ച്, നെ​ല്ലി​ക്ക, പേ​ര​ക്ക തു​ട​ങ്ങി​യ​വ സ്ഥി​ര​മാ​യി ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ല്‍ ഒ​ര​ള​വു​വ​രെ രോ​ഗ ​പ്ര​തി​രോ​ധശേ​ഷി ല​ഭി​ക്കും.
  • വൈ​റ​സ് രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ന് ഭ​ക്ഷ​ണ​ത്തി​ല്‍ വെ​ളു​ത്തു​ള്ളി ചേ​ര്‍​ത്ത് ക​ഴി​ക്കാം.
  • വീ​ട്ടി​ല്‍ ത​യാ​റാ​ക്കു​ന്ന പ​ല​ത​രം സൂ​പ്പു​ക​ളും മ​ഴ​ക്കാ​ല​ത്ത് ഭ​ക്ഷ​ണ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്താം.
  • ഉ​ലു​വ, ജീ​ര​കം, മ​ഞ്ഞ​ള്‍ എ​ന്നി​വ ചേ​ര്‍​ത്ത് ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ള്‍ ശ​രീ​ര​ത്തി​ന്‍റെ  രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി കൂ​ട്ടും.
  • യാ​ത്ര​ക​ളി​ല്‍  ഉണ​ങ്ങി​യ പ​ഴ​ങ്ങ​ള്‍, ക​ട്ടി​യു​ള്ള പു​റംതൊ​ലി​യു​ള്ള പ​ഴ​ങ്ങ​ള്‍, വീ​ട്ടി​ല്‍ പാ​കം​ ചെ​യ്ത ഭ​ക്ഷ​ണം എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക.
  • മ​ഴ​ക്കാ​ല​ത്ത് തണു​ത്ത ആ​ഹാ​ര ​പ​ദാ​ര്‍​ഥ​ങ്ങ​ള്‍​ക്കും സാ​ല​ഡു​ക​ള്‍​ക്കും പ​ക​ര​മാ​യി സൂ​പ്പോ പാ​കം ചെ​യ്ത മ​റ്റു ഭ​ക്ഷ​ണ​ങ്ങ​ളോ ഉ​പ​യോ​ഗി​ക്ക​ണം.
  • പാ​ക​ത്തി​ന് ചൂ​ടു​ള്ള ഭ​ക്ഷ​ണം ക​ഴി​ക്കു​ക. എ​ണ്ണ​യി​ല്‍ പൊരി​ച്ചെ​ടു​ത്ത​വ ന​ല്ല ചൂ​ടോ​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത് പതി​വാ​ക്ക​രു​ത്.
  • പ​ഴ​ച്ചാ​റു​ക​ള്‍, ല​സ്സി, തൈ​ര്, ക​രി​മ്പിന്‍ ജ്യൂ​സ് മു​ത​ലാ​യ​വ ഒ​ഴി​വാ​ക്ക​ണം.
  • ദ​ഹ​നപ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്ന കി​ഴ​ങ്ങു​വ​ര്‍​ഗ​ങ്ങ​ള്‍, മു​ള​പ്പി​ച്ച ധാ​ന്യ​ങ്ങ​ള്‍, ചി​ല പ​യ​ര്‍വ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നി​വ​യും ഒ​ഴി​വാ​ക്ക​ണം.
  • ചാ​ട്ട് മ​സാ​ല, സ​മോ​സ, അ​ച്ചാ​റു​ക​ള്‍, ഉ​പ്പി​ലി​ട്ട​ത്, ബ​ര്‍​ഗ​ര്‍, ചി​ക്ക​ന്‍ റോ​ള്‍, ച​ട്ട്ണി എ​ന്നി​വ മ​ഴ​ക്കാ​ല​ത്ത്  കുറ​ക്കാം.
  • പ​ഴ​ങ്ങ​ള്‍, ക​ക്കി​രി എ​ന്നി​വ മു​റി​ച്ചു ക​ഷ​ണ​ങ്ങ​ളാ​ക്കി വി​ല്‍​ക്കു​ന്ന ഇ​ട​ങ്ങ​ളി​ല്‍​നി​ന്ന്​ വാ​ങ്ങി ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ക.
  • വ​ലി​യ വി​രു​ന്നു സ​ല്‍​ക്കാ​ര​ങ്ങ​ളി​ലൊ​ക്കെ പ​ല​വി​ധ പ​ഴ​ങ്ങ​ള്‍ ചെ​റി​യ ക​ഷ​ണ​ങ്ങ​ളാ​ക്കി വ​ലി​യ പ​ത്ര​ങ്ങ​ളി​ല്‍ തു​റ​ന്നു​ വെ​ച്ചി​രി​ക്കും.ആ​വ​ശ്യ​ക്കാ​ര്‍​ക്ക് ഇ​ഷ്​​ടാ​നു​സ​ര​ണം എ​ടു​ത്തു​ക​ഴി​ക്കാം.എ​ന്നാ​ല്‍, പ​ഴ​ങ്ങ​ള്‍ ന​ന്നാ​യി ക​ഴു​കി​യി​ട്ടു​ണ്ടാ​ക​ണ​മെ​ന്നി​ല്ല.തു​റ​ന്നു​ വെ​ച്ച​പ്പോ​ള്‍ ഈ​ച്ച​ക​ള്‍ വ​ന്നി​രു​ന്നി​ട്ടു​മു​ണ്ടാ​വും.
  • മ​ഴ​ക്കാ​ല​ത്ത് പച്ച​മു​ട്ട, പാ​തിവെ​ന്ത മു​ട്ട, ചെ​മ്മീ​ന്‍ പോ​ലു​ള്ള ചി​ല​ത​രം ക​ട​ല്‍ മത്സ്യ​ങ്ങ​ള്‍ എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​താ​ണ് ഉ​ത്ത​മം.ചി​ല​ത​രം ക​ട​ല്‍മ​ത്സ്യ​ങ്ങ​ളു​ടെ പ്ര​ജ​ന​ന​കാ​ലം മ​ഴ​ക്കാ​ല​മാ​യ​തി​നാ​ല്‍ അ​വ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​ത്അ​ണു​ബാ​ധ​ക്ക്​ കാ​ര​ണ​മാ​കാം.

വെള്ളം

  • മ​ഴ​ക്കാ​ലമാ​ണ​ല്ലോ എ​ന്നു ക​രു​തി ആ​വ​ശ്യ​ത്തി​ന് വെ​ള്ളം കു​ടി​ച്ചി​ല്ലെ​ങ്കി​ല്‍ നി​ര്‍​ജ​ലീ​ക​ര​ണം വ​രും. തി​ള​പ്പി​ച്ചാ​റി​യവെ​ള്ളം​ മാ​ത്രം ഉ​പ​യോ​ഗി​ക്കാം. പ​ല ഹോ​ട്ട​ലു​ക​ളി​ലും തി​ള​ച്ച​ വെ​ള്ള​ത്തി​ല്‍ പ​ച്ച​വെ​ള്ളം ചേ​ര്‍​ത്ത് ചൂ​ട് കു​റ​ച്ചു​ന​ല്‍​കു​ക​യാ​ണ് പ​തി​വ്. ഈ ​വെ​ള്ളം കു​ടി​ക്ക​രു​ത്.
  • ഫി​ല്‍​റ്റ​ര്‍ ചെ​യ്ത വെ​ള്ളം, മി​ന​റ​ല്‍ വാ​ട്ട​ര്‍ തു​ട​ങ്ങി​യ​വ അ​ണു​മു​ക്ത​മാ​ണെ​ന്നു​റ​പ്പി​ച്ച്‌ ഉ​പ​യോ​ഗി​ക്കു​ക.
  • പു​റ​ത്തു​നി​ന്ന്​ ജ്യൂ​സ്, നാ​ര​ങ്ങ​വെ​ള്ളം മു​ത​ലാ​യ പാ​നീ​യ​ങ്ങ​ള്‍ ക​ഴി​ക്കാ​തി​രി​ക്കു​ക.
  • ഗ്രീ​ന്‍ടീ, ​ചു​ക്ക് കാ​പ്പി എ​ന്നി​വ മ​ഴ​ക്കാ​ല​ത്ത് ന​ല്ല​താ​ണ്. എ​ന്നാ​ല്‍, ചാ​യ, കാ​പ്പി എ​ന്നി​വ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കാ​നും പാ​ടി​ല്ല.

അള്‍സര്‍ ഒഴിവാക്കാന്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാം

ഒട്ടു മിക്ക ആളുകളിലും കണ്ടു വരുന്ന ഒരു രോഗമാണ് അള്‍സര്‍. ചെറുപ്പക്കാരെന്നോ പ്രായമായവരെന്നോ വ്യത്യാസമില്ലാതെ മിക്കവരെയും അലട്ടുന്ന ഈ രോഗം ജീവിത രീതികള്‍ കൊണ്ട് ഉണ്ടാകുന്നതാണ്. ആമാശയത്തിനെയും ചെറുകുടലിനെയും അനുബന്ധഭാഗങ്ങളെയുമാണ് രോഗം പ്രധാനമായും ബാധിക്കുക. വയറുവേദനയാണ് രോഗത്തിന്‍റെ പ്രധാന ലക്ഷണം. നെഞ്ചിനു താഴെ വലതുഭാഗത്തായി ഇടക്കിടെ ഉണ്ടാകുന്ന വേദനയും ആഹാരം കഴിച്ച്‌ അരമണിക്കൂറിനും ഒരു മണിക്കൂറിനും ഇടയില്‍ ഇടയ്ക്കിടെയും സ്ഥിരമായും ഉണ്ടാകുന്ന വേദനയും അള്‍സറിന്‍റെ ലക്ഷണമാകാം. ഇത്തരം അസ്വസ്ഥതകള്‍ ഉണ്ടായാല്‍ ഡോക്ടറെ സമീപിക്കുന്നതാണ് നല്ലത്. എന്നാല്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ അള്‍സര്‍ എന്ന വില്ലനെ ഒരു കൈയ്യകലത്തില്‍ നിര്‍ത്താനാകും.

നല്ല എരിവുള്ള കറികളും അച്ചാറും പുളിചേര്‍ത്തരച്ച കറികള്‍ കൂട്ടുന്നതുമൊക്കെ രുചികരമായ കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഇവയുടെ പതിവായ ഉപയോഗം അള്‍സര്‍ എന്ന രോഗത്തിലേക്ക് എത്തിക്കുo . അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുന്നതാണ് നല്ലത്. രുചി കുറഞ്ഞാലും രോഗം വരില്ലല്ലോ.

ഇടക്കിടെ ചായ അല്ലെങ്കില്‍ കാപ്പി കുടിക്കുക എന്നത് മലയാളികളുടെ ഒരു ശീലമാണ്. ചായയുടെയും കാപ്പിയുടെയും അമിതമായ ഉപയോഗവും അസിഡിറ്റിക്ക് കാരണമാകും എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

കറികളില്‍ മസാലക്കൂട്ടുകള്‍ മിതമായ അളവില്‍ ഉപയോഗിക്കുക. പഴങ്ങളും പച്ചക്കറികളും മറ്റു ഭക്ഷണങ്ങളുടെ കൂടെ കഴിക്കുന്നത് ആരോഗ്യം നിലനിര്‍ത്തുന്നതിന് സഹായിക്കും.

ദഹനത്തിന് ഏറെ സമയമെടുക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങളും എണ്ണയില്‍ വറുത്ത ഭക്ഷണങ്ങളും കഴിവതും ഒഴിവാക്കുന്നത് നല്ലതാണ്.

അമിതമായി പുക വലിക്കുന്നവരിലും മദ്യപിക്കുന്നവരിലും അള്‍സര്‍ സാധാരണയായി കണ്ടു വരുന്നു.

എന്തിനും ഏതിനും ടെന്‍ഷന്‍ എന്ന പതിവുശൈലി മാറ്റുക. അമിത ഉല്‍കണ്ഠയും മാനസിക സംഘര്‍ഷങ്ങളും നിങ്ങളെ അള്‍സര്‍ രോഗിയാകുകയാണെന്നു തിരിച്ചറിയുക. അതിനാല്‍ സന്തോഷത്തോടെ ആയിരിക്കാന്‍ ശ്രമിക്കുക.
നമ്മെ വേട്ടയാടുന്ന പല രോഗങ്ങളും നമ്മുടെ ജീവിത രീതികള്‍ കൊണ്ട് ഉണ്ടാകുന്നതാണ്. ഒന്ന് ശ്രദ്ധിച്ചാല്‍ പല രോഗങ്ങളും വരുന്നത് തടയാനാകും. രോഗം വന്നു ചികിത്സിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത് വരാതിരിക്കാന്‍ ശ്രദ്ധിക്കുന്നതല്ലേ?

എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമല്ല

മനുഷ്യനെ ഏറെ പേടിപ്പെടുത്തുന്ന വേദനകളിലൊന്നാണ് നെഞ്ചുവേദന. ശരീരത്തിന്‍റെ മധ്യഭാഗത്തായി എവിടെ വേദന അനുഭവപ്പൊലും അത് ഹൃദയാഘാതമാണോ എന്ന പേടിയുണ്ടാകുന്നത് സ്വാഭാവികവുമാണ്. എന്നാൽ വെറും നെഞ്ചുവേദനയെ അത്രമേൽ പേടിയോടെ സമീപിക്കേണ്ടതില്ല. വേദനകൾ പലതും ശരീരത്തിന് ദോഷകരമായ പ്രക്രിയ ആണെങ്കിലും എല്ലാ നെഞ്ചുവേദനയും ഹൃദയാഘാതമെന്ന് കരുതേണ്ടതില്ല. ഹൃദയാഘാതവും മറ്റു നെഞ്ചുവേദനകളും തമ്മിൽ വലിയ വ്യത്യാസങ്ങളില്ലെങ്കിലും രോഗികൾക്ക് ഒറ്റ നോട്ടത്തിൽ ഇത് തിരിച്ചറിയാൻ സാധിക്കും. 

എന്താണ് ഹൃദയാഘാതം

കൊളസ്ട്രോളും ചില കോശങ്ങളും അടിഞ്ഞുണ്ടാകുന്ന പ്ലാക്കുകൾക്ക് ക്ഷതം ഉണ്ടാകുമ്പോൾ അവിടെ രക്തം കട്ടപിടിക്കുകയും രക്തക്കുഴൽ പൂർണമായി അടഞ്ഞുപോവുകയും ചെയ്യുന്നു. ഇങ്ങനെ രക്തയോട്ടം പെട്ടെന്ന് നിലച്ചുപോകുന്പോൾ ഹൃദയകോശങ്ങൾ നശിക്കുകയും തന്‍മൂലം ദീർഘനേരം നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്യുന്നു. ഇതാണ് ഹൃദയാഘാതം. 

ഹൃദയാഘാതത്തിെൻറ വേദന 30 മുതൽ 60 മിനിറ്റ് വരെ ഒരു രോഗിക്ക് അനുഭവപ്പെടും. നെഞ്ചിൽ കലശലായ വേദന അനുഭവപ്പെടും. വലിയ ഭാരം കയറ്റി വച്ചതു പോലുള്ള വേദന. ഇത് ചിലപ്പോൾ ഒരു നീറ്റലായിരിക്കാം. ഇത്തരം വേദന ശരീരത്തിന് മുകൾ ഭാഗത്തേക്കും പരന്നേക്കാം. ഇടത് കൈയിലേക്കും തോളിലേക്കും മുതുകിലേക്കും വേദന വ്യാപിക്കും. ശരീരത്തിന് മുകളിൽ കഴുത്തിലേക്കും താടിയെല്ലിന്‍റെ ഭാഗത്ത് വരെയും വേദന വ്യാപിക്കുന്നതും ഒരു പ്രധാന ലക്ഷണമാണ്. എന്നാൽ വയറിന് താഴേക്ക് വേദന അനുഭവപ്പെടില്ല. അതോടൊപ്പം തന്നെ ശരീരം വല്ലാതെ വിയർക്കുകയും ചെയ്യും. 

എന്നാൽ പ്രമേഹ രോഗികൾക്ക് വേദന ഇല്ലാതെ ചില അസ്വസ്ഥതകൾ മാത്രമാണുണ്ടാവുക. അതേസമയം പ്രമേഹ രോഗികളുടെ ശരീരവും വിയർക്കുന്നത് സാധാരണയാണ്. ഇത്തരം വേദനകൾ അനുഭവപ്പൊൽ ഉടനടി മറ്റൊരാളുടെ സഹായത്തോടെ ഡോക്ടറെ കാണണം.

ഗ്യാസ്ട്രബിൾ

ഗ്യാസ്ട്രബിൾ അല്ലെങ്കിൽ ദഹനക്കേട് എന്ന രോഗവും ഹൃദയാഘാതത്തോട് വളരെയേറെ സാമ്യമുള്ളവയാണ്. ഹൃദയാഘാത്തിന്‍റെ വേദനയോട് സാമ്യമുണ്ടാവുമെങ്കിലും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പരക്കാനുള്ള സാധ്യത നന്നേ കുറവാണ്. നല്ല വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. എന്നാൽ ശരീരം വിയർക്കില്ല. 

ന്യൂമോണിയ മൂലമുണ്ടാകുന്ന നെഞ്ചുവേദന

ന്യൂമോണിയ ബാധിച്ചവർക്കും നെഞ്ചുവേദന അനുഭവപ്പെ ടാം. ന്യൂമോണിയ മൂലമുണ്ടാകുന്ന വേദനയും ഹൃദയാഘാതവും തമ്മിൽ വലിയ അന്തരമുണ്ട്. ന്യൂമോണിയ ബാധിച്ചവർക്ക് ചെസ്റ്റ് ഇൻഫക്ഷൻ കാരണമാണ് നെഞ്ചുവേദന അനുഭവപ്പെടുക. ഇത് പെട്ടെന്നുണ്ടാകുന്ന വേദനയല്ല. ന്യൂമോണിയ രോഗികൾക്ക് കലശലായ ചുമയും ശ്വാസംമുലുമുണ്ടാകും. സാമാന്യം കാഠിന്യമുള്ള വേദനയാണെങ്കിലും ഹൃദയാഘാതവുമായി താരതമ്യം ചെയ്യുമ്പോൾ വേദന കുറവായിരിക്കും. മാത്രവുമല്ല ന്യൂമോണിയ ലക്ഷണങ്ങൾ കൂടുന്നതിനനുസരിച്ച് തുടർച്ചയായുള്ള വേദനയായിരിക്കും അനുഭവപ്പെടുക. ഇത്തരം വേദനകൾ ശ്വാസമെടുക്കുമ്പോൾ അധികമാവാനുള്ള സാധ്യതയും ഏറെയാണ്. 

മസിൽ വേദന
മസിൽ വേദനകൾ നെഞ്ചിൽ ഒരു പോയിൻറിൽ മാത്രമായി അനുഭവപ്പെടുന്നതാണിത്. ഇത്തരം വേദനയും ശരീരത്തിന്‍റെ മറ്റു ഭാഗങ്ങളിലേക്ക് പരക്കില്ല. പുകവലി, ഭക്ഷണക്രമം, കൊഴുപ്പിെൻറ അളവ് കൂടുക തുടങ്ങിയ കാരണങ്ങളാൽ ഉണ്ടായേക്കാവുന്ന വേദനയാണ് മസിൽ വേദന. വേദന അനുഭവപ്പെടുന്ന ശരീരഭാഗങ്ങൾക്ക് ചലനമുണ്ടാകുമ്പോൾ വേദന കൂടാനും സാധ്യതയേറെയാണ്. 

വേദനയെ അവഗണിക്കരുത്

നെഞ്ചുവേദന പലതാണെങ്കിലും അനുഭവപ്പെടുന്നയുടൻ വിദഗ്ധ പരിശോധന നടത്തണം. നെഞ്ചുവേദനയുടെ യഥാർഥ കാരണം കണ്ടെത്തി ചികിത്സ നൽകാൻ വിദഗ്ധ പരിശോധന അത്യാവശ്യമാണ്. വേദനയുണ്ടായാൽ ഉടൻതന്നെ രോഗിയെ മറ്റൊരാളുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിക്കണം. നെഞ്ചുവേദനയെ നിസാരവൽക്കരിച്ച് സമയം പാഴാക്കിയാൽ ജീവൻ തന്നെ നഷ്ടമായേക്കാം.

കുഞ്ഞുങ്ങളിലെ ശ്വസന പ്രശ്നത്തിന് ചില പരിഹാരങ്ങളിതാ

ചൂട് ഷവറിൽ നിന്ന് വരുന്ന നീരാവി ശ്വാസ തടസ്സം നീക്കി എളുപ്പത്തിൽ ശ്വസിക്കാൻ സഹായിക്കും .ഇത് അന്തരീക്ഷത്തിലെ ചൂട് ശ്വസനത്തിന് സഹായിക്കും .

ഹ്യുമിഡിഫയർ അന്തരീക്ഷത്തിൽ കൂടുതൽ നനവ് ഉണ്ടാക്കുകയും കുഞ്ഞിന് എളുപ്പത്തിൽ ശ്വസിക്കാൻ സഹായിക്കുകയും ചെയ്യും .

ശ്വസനപ്രശനങ്ങൾ ഉള്ളപ്പോൾ കുഞ്ഞിന് ധാരാളം ദ്രാവകങ്ങൾ നൽകി നിർജ്ജലിനീകരണം ഇല്ലെന്ന് ഉറപ്പു വരുത്തുക . വിറ്റാമിൻ ഡി യുടെ കുറവ് കൊണ്ടും കുഞ്ഞിന് ശ്വസനപ്രശ്നങ്ങൾ ഉണ്ടാകാം .അതിനാൽ ദിവസവും കുറച്ചു വെയിൽ കൊള്ളുക .

ഒരു വയസ്സിനു മുകളിലുള്ള കുഞ്ഞുങ്ങളുടെ സാധാരണ ചുമ ,ആസ്തമ ,ജലദോഷംഎന്നിവയ്ക്ക് തേൻ നല്ലൊരു ഉപാധിയാണ് .ഇതിന് ആന്‍റിബാക്റ്റീരിയൽ ,ആന്‍റിഓക്സിഡന്‍റ് സ്വഭാവം ഉള്ളതിനാൽ ഇവ നല്ലതാണ് .

.ചൂട് പാലിൽ തേൻ ചേർത്ത് ദിവസവും രണ്ടു നേരം കുഞ്ഞിന് കൊടുക്കുന്നതുംനല്ലതാണ് .

ഇഞ്ചിക്ക് ആന്‍റിബാക്റ്റീരിയൽ ,ആന്‍റിഇൻഫ്ളമേറ്ററി ,ആന്‍റി വൈറൽ തുടങ്ങിയസവിശേഷതകൾ ഉള്ളതിനാൽ ചുമ തടയാനും ,ശ്വസനപ്രശ്നങ്ങൾ പരിഹരിക്കാനും ഉത്തമമാണ് .

വളർന്ന കുട്ടികൾക്ക് ശ്വസനപ്രശ്നങ്ങൾ പരിഹരിക്കാൻ ചൂട് ചിക്കൻ സൂപ്പ് നല്ലതാണ് .ഇത് നല്ലൊരു പോഷകാഹാരം കൂടിയാണ് .

ഹൃദയാരോഗ്യത്തിന് നാടന്‍ ഔഷധങ്ങളിതാ

വെളുത്തുള്ളി ഹൃദയത്തെ സംരക്ഷിക്കുന്നു. ഇതിലുള്ള ആന്‍റി ഇന്‍ഫ്ളമേറ്ററി, ആന്‍റിത്രോംബോട്ടിക്, ആന്‍റിപ്ലേറ്റ്‌ലറ്റ് ഗുണങ്ങളാണ് ഹൃദയത്തെസംരക്ഷിക്കുന്നത്. വെളുത്തുള്ളി ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും പ്ലേറ്റ്‌ലറ്റുകളുടെ  എണ്ണം വര്‍ദ്ധിപ്പിക്കുന്നു ഹൈപ്പര്‍ ടെന്‍ഷന്‍കുറക്കുകയും ചെയ്യും. ദിവസവും ഒന്നോ രണ്ടോ വെളുത്തുള്ളി കഴിക്കാം. എന്നാല്‍ദിവസവും ഇത് ശീലമാക്കുന്നതിനു മുന്‍പ് ഡോക്ടറെ സമീപിക്കണം.

കുര്‍ക്കുമിനും ശക്തിയേറിയ ആന്‍റി ഓക്‌സിന്‍റും ആന്‍റിഇന്‍ഫ്ളമേറ്ററിഗുണങ്ങളും അടങ്ങിയിട്ടുള്ളതാണ് മഞ്ഞള്‍. മഞ്ഞള്‍ പല രോഗങ്ങള്‍ക്കുംപ്രതിവിധിയാണ് കൂടാതെ ഹൃദയവുമായി ബന്ധപ്പെട്ട രോഗങ്ങളേയും രോഗാവസ്ഥയേയുംനിര്‍മ്മാര്‍ജ്ജനം ചെയ്യാനും മഞ്ഞള്‍ സഹായിക്കുന്നു

മഞ്ഞള്‍ ഉപയോഗിക്കുന്നതിലൂടെ രക്തയോട്ടം വര്‍ദ്ധിക്കുന്നു. ഇത് ഹൃദയാഘാതമുണ്ടായാലും രക്തം കട്ടപിടിക്കാതെ കാക്കുന്നു. മാത്രമല്ല ഹൃദയാഘാതത്തിലേക്ക് നയിക്കുന്ന അവസ്ഥയെ ഇല്ലാതാക്കുന്നു. ധമനികളില്‍ കൊഴുപ്പ് അടിഞ്ഞ് കൂടുകയും കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കുകയും ചെയ്യുന്നതിനും പരിഹാരം കാണുന്നു.

ഹൃദയത്തിന്‍റെ സംരക്ഷണത്തിന് ചെമ്പരത്തി പണ്ട് കാലം മുതല്‍ തന്നെ ഉപയോഗിക്കാറുണ്ട്. ചെമ്പരത്തി പൂവിലുള്ള വെള്ളം പ്രമേഹം, രക്തസമ്മര്‍ദ്ദം എന്നിവയെ എല്ലാം നിയന്ത്രിക്കുന്നു. ഹൃദയത്തിന്‍റെ പൂര്‍ണ സംരക്ഷണവും ചെമ്പരത്തിയിലൂടെ ലഭിക്കുന്നു. ഉയര്‍ന്ന കൊളസ്‌ട്രോളാണ് ഹൃദയാഘാതത്തിന്‍റെ പ്രധാന കാരണം. എന്നാല്‍ ചെമ്പരത്തിയുടെ ഉപയോഗം കൊളസ്‌ട്രോളിനെ നിയന്ത്രിക്കുന്നു.

ശക്തമായ ആന്‍റിഓക്‌സിഡന്‍റായ കാപ്‌സേസിന്‍ മുളകില്‍ ഉണ്ട്. ഇത് രക്തക്കുഴലുകളുടെ വികാസത്തിന് സഹായിക്കുന്നു മാത്രമല്ല രക്തം കട്ട പിടിക്കുന്നത് തടയാനും സഹായിക്കുന്നു. ഇവയെല്ലാം ചേര്‍ന്ന് ഹൃദയത്തിന് നല്ല ആരോഗ്യമാണ് നല്‍കുന്നത്.ചീത്ത കൊളസ്‌ട്രോളിനെ കുറക്കാന്‍ കാപ്‌സേസിന്‍ സഹായിക്കുന്നു. പിന്നീട് ട്രൈഗ്ലിസറൈഡ്‌സിനേയും കുറക്കാന്‍ സഹായിക്കുന്നു. അമിതകലോറിയെ കത്തിച്ച് കളയാനും അതിലൂടെ അമിത വണ്ണത്തിന് പരിഹാരം കാണാനും ചുവന്ന മുളക് ഉപയോഗം സഹായിക്കുന്നു.

ഗ്രീന്‍ടീയില്‍ ധാരാളം ഫ്‌ളവനോയ്ഡുകളും ആന്‍റിഓക്‌സിഡന്‍റുകളും ഉണ്ട്. ഇത് ഹൃദയത്തെ സംരക്ഷണകവചത്തിലെന്ന പോലം സഹായിക്കുന്നു. ഹൃദയത്തിന്‍റേയും രക്തക്കുഴലുകളുടേയും ഉള്ളിലുള്ള കോശങ്ങളെ ഗ്രീന്‍ ടീ സംരക്ഷിക്കുന്നു. കൊളസ്‌ട്രോള്‍, ഗ്രൈ ഗ്ലിസറൈഡ്‌സ് എന്നിവയുടെ അളവ് കുറക്കുന്നതിലും പ്രധാന പങ്ക് വഹിക്കുന്നു.

കറുവപ്പട്ട ഏത് ഹൃദയസംബന്ധമായ രോഗങ്ങളേയും ഇല്ലാതാക്കുന്നു. രക്തത്തിലെ പ്ലേറ്റ്‌ലറ്റിലുള്ള പാടയില്‍ നിന്നുള്ള കൊഴുപ്പിനെ ഇത് തടയുന്നു. കൂടാതെ രക്തത്തിന്‍റെ കട്ടി വിലനിര്‍ത്താനും കറുവപ്പട്ടക്ക് കഴിയും. കറുവപ്പട്ട രക്തസമ്മര്‍ദ്ദം കുറക്കുകയും ധമനികളുടേയും മറ്റ് അവയവങ്ങളുടേയും നാശം തടയുകയും ചെയ്യും. ഇതൊന്നും കൂടാതെ ട്രൈഗ്ലിസറൈഡ്‌സ്, ചീത്ത കൊളസ്‌ട്രോള്‍ എന്നിവയുടെ അളവില്‍ കാര്യമായ കുറവ് വരുത്തുകയും ഹൃദയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ കൃത്യമായി നടക്കുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

പുളിച്ച്‌ തികട്ടല്‍ മാറ്റും പൊടിക്കൈകളിതാ

തുളസിയില കഴിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ വര്‍ദ്ധിപ്പിക്കും. എന്നാല്‍ തുളസിയിലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് പുളിച്ച് തികട്ടലിന് പരിഹാരം കാണാന്‍ സഹായിക്കും.

ഗ്രാമ്പൂ കഴിക്കുന്നത് വയറ്റിലെ ഹൈഡ്രോളിക് ആസിഡിന്‍റെ അളവ് ഉയര്‍ത്തുന്നു. ഇത് പുളിച്ച് തികട്ടല്‍ ഇല്ലാതാക്കാന്‍ മാത്രമല്ല മറ്റ് ദഹനസംബന്ധമായ പ്രശ്‌നങ്ങളെയെല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.

പുളിച്ച് തികട്ടലിന് ഏറ്റവും ഉത്തമ പരിഹാരമാണ് വാഴപ്പഴം. ഇത് അസിഡിറ്റി അകറ്റുന്നു എന്ന് മാത്രമല്ല മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്.

നല്ലതു പോലെ തണുത്ത പാല്‍ കഴിക്കുന്നതും പുളിച്ച് തികട്ടലിന് പരിഹാരമാണ്. അസിഡിറ്റി കുറക്കുന്നതും കാത്സ്യം വയറിലെ അമിത ആസിഡിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇഞ്ചിയാണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. ദഹനം മെച്ചപ്പെടുത്തുന്നതിനും അസിഡിറ്റിയും പുളിച്ച് തികട്ടല്‍ ഒഴിവാക്കുന്നതിനും ഇഞ്ചി പരിഹാരം നല്‍കുന്നു.

ഞാവല്‍പ്പഴം കഴിക്കുന്നത് പുളിച്ച് തികട്ടലിനെ പ്രതിരോധിക്കും. ഞാവല്‍പ്പഴം ഭക്ഷണ ശേഷം കഴിച്ച് നോക്കൂ. ഇത് എല്ലാ തരത്തിലുള്ള വയറിന്‍റെ അസ്വസ്ഥതകളും ഇല്ലാതാക്കും.

ആപ്പിള്‍ സിഡാര്‍ വിനീഗര്‍ ആണ് മറ്റൊരു പരിഹാര മാര്‍ഗ്ഗം. അത് എല്ലാ തരത്തിലുള്ള പുളിച്ച് തികട്ടലിനേയും ദഹന പ്രശ്‌നങ്ങളേയും ഇല്ലാതാക്കും. ആപ്പിള്‍ സിഡാര്‍ വിനീഗര്‍ അല്‍പം വെള്ളത്തില്‍ കലക്കി കഴിച്ചാല്‍ മതി.

ജീരകം കഴിക്കുന്നതും പുളിച്ച് തികട്ടല്‍ ഇല്ലാതാക്കുന്നു. പുളിച്ച് തികട്ടല്‍ ഇല്ലാതാക്കാന്‍ ജീരകം തിളപ്പിച്ച വെള്ളം ഭക്ഷണ ശേഷം കുടിക്കാം. ഇത് വയറ്റിലെ അസ്വസ്ഥതകളും പുളിച്ച് തികട്ടലും ഇല്ലാതാക്കുന്നു.

കാരറ്റ് ജ്യൂസ് കഴിക്കുന്നതും വയറ്റിലെ പുളിച്ച് തികട്ടല്‍ ഇല്ലാതാക്കുന്നു. മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കുന്നതിനും ദഹനത്തിനും കാരറ്റ് ജ്യൂസ് സഹായിക്കുന്നു.

സൗന്ദര്യത്തിനും ആരോഗ്യത്തിനും കഞ്ഞിവെള്ളം

കഞ്ഞി വെള്ളത്തിന്‍റെ ആരോഗ്യ ഗുണങ്ങള്‍ വളരെ വലുതാണ് എന്ന് എല്ലാവര്‍ക്കും അറിയാം. വെറും വയറ്റില്‍ കഞ്ഞി വെള്ളം കുടിച്ചാല്‍ ശരീരത്തില്‍ ഉണ്ടാകുന്ന ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെ എന്ന് നോക്കാം . കഞ്ഞിവെള്ളം നമുക്ക് നല്ല ഊര്‍ജ്ജം നല്‍കുന്നു രാവിലെ വെറും വയറ്റില്‍ കഞ്ഞി വെള്ളം കുടിക്കുന്നത് ദിവസം മുഴുവന്‍ നല്ല ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

ശരീരത്തിന്‍റെ താപനില ക്രമപ്പെടുത്തി നിര്‍ത്തുന്നതിനു നല്ലൊരു വഴിയാണ് കഞ്ഞി വെള്ളം കുടിക്കുന്നത്. പലപ്പോഴും ക്ഷീണം കാരണം പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളും ഉണ്ടാവുന്നുണ്ട്. എന്നാല്‍ ക്ഷീണത്തെ അകറ്റാനുള്ള ഒറ്റമൂലിയാണ് കഞ്ഞി വെള്ളം എന്ന കാര്യത്തില്‍ സംശയമില്ല. മലബന്ധം ഉള്ളവര്‍ സ്ഥിരമായി കഞ്ഞിവെള്ളം കുടിക്കുന്നത് മലബന്ധം അകറ്റുന്നതിനുള്ള നല്ലൊരു വഴിയാണ്.

ആമാശയത്തിലും കുടലിനും ഉണ്ടാകുന്ന വീക്കം തടയുന്നു. കഞ്ഞിവെള്ളം ഉപയോഗിച്ച്‌ കഴുകുന്നതിലൂടെ ചര്‍മ്മം മൃദുലമാകുന്നു. തലമുടിയുടെ ആരോഗ്യവും, തിളക്കവും വര്‍ദ്ധിപ്പിക്കാന്‍ കഞ്ഞിവെള്ളം ഉപയോഗിച്ച്‌ മുടി കഴുകുക.

ടോണിക്കിന് പകരമായി കഞ്ഞിവെള്ളം കുടിക്കുക. മുഖത്തെ അടഞ്ഞ ചര്‍മ്മ സുഷിരങ്ങള്‍ തുറക്കാന്‍ കഞ്ഞിവെള്ളം ഉപയോഗിച്ച്‌ നിത്യവും മുഖം കഴുകുക. തലയില്‍ താരന്‍ ഉള്ളവര്‍ കഞ്ഞിവെള്ളം ഉപയോഗിച്ച്‌ തല കഴുകിയാല്‍ താരന്‍ പോകും.

സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം നേത്രരോഗത്തിനു കാരണമാകും

സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവര്‍ ജാഗ്രത. പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത് സ്മാര്‍ട്ട് ഫോണ്‍ അമിതമായി ഉപയോഗിക്കുന്നത് നേത്രരോഗത്തിനു കാരണമാകുന്നു എന്നാണ്. ഇന്നു പ്രായഭേദമില്ലാതെ ആളുകള്‍ കംപ്യൂട്ടറും സ്മാര്‍ട്ട് ഫോണും ഉപയോഗിക്കുന്നു. പലരും മണിക്കൂറുകളാണ് ഇതിനു മുന്നില്‍ സമയം ചെലവിടുന്നത്. ഇതു നേത്രരോഗത്തിനു കാരണമാകുന്നു എന്ന പഠന റിപ്പോര്‍ട്ട് പുറത്തുവന്നു.
ഹൂസ്റ്റണ്‍ സര്‍വകലാശാലയിലെ കോളജ് ഓഫ് ഒപ്ടോമെട്രിയിലെ ഒപ്ടോമെട്രിസ് സ്പെഷ്യലിസ്റ്റായ ഡോ. അംബര്‍ ഗോം ഗിയാനോനിയുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തിലാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തുവന്നത്.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ അമിതോപയോഗം ഡ്രൈ ഐസ് എന്ന നേത്രരോഗത്തിനുള്ള സാധ്യത കൂട്ടുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയത്. സ്ക്രീനിലേക്ക് ഒരുപാട് സമയം തുറിച്ചു നോക്കുന്നവര്‍ കുറച്ചു മാത്രമാണ് കണ്ണു ചിമ്മുന്നത്. കണ്ണിനെ നനവുള്ളതാക്കാന്‍ ഗ്രന്ഥികളിലെ കണ്ണുചിമ്മല്‍ സഹായിക്കും. ഇതു കൃത്യമായി നടക്കാതെ വരുമ്പോള്‍ ഡ്രൈ ഐസ് എന്ന രോഗത്തിനു കാരണമാകുന്നു

കണ്ണുകള്‍ക്ക് സ്ട്രെയ്ന്‍ ഉണ്ടാകാതിരിക്കാന്‍ 20-20-20 എന്ന മാര്‍ഗം അവലംബിക്കണമെന്ന് ഗിയനോനി പറഞ്ഞു. സ്ക്രീനില്‍ നിന്നും 20 അടി അകലെ ഇരിക്കണമെന്നും സ്ക്രീനിലേക്ക് നോക്കിയിരിക്കുന്ന ഓരോ 20 മിനിറ്റിലും 20 സെക്കന്‍റ് ഇടവേള എടുക്കണമെന്നും പഠനം പറയുന്നു. കംപ്യൂട്ടറിനും സ്മാര്‍ട്ട്ഫോണിനും മുന്നില്‍ സമയം ചെലവഴിക്കുന്ന കുട്ടികള്‍ക്കാണ് ഈ രോഗം വരാനുള്ള സാധ്യത കൂടുതല്‍. സ്മാര്‍ട്ട് ഫോണോ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളോ ഉപയോഗിക്കാത്ത കുട്ടികള്‍ക്ക് ഡ്രൈ ഐസ് വരാനുള്ള സാധ്യത വളരെ കുറവാണെന്നും പഠനം പറയുന്നു

ചേനയുടെ പോഷകഗുണങ്ങള്‍

തെക്ക് കിഴക്ക് ഏഷ്യയിൽ ഉൽഭവിച്ച ഒരു വിളയായ ചേനയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ ആഫ്രിക്കയും ഇന്ത്യയുമൊകയാണ്. ഇന്ത്യയിൽ കേരളം കൂടാതെ ആന്ധ്ര, മഹാരാഷ്ട്ര, ഒറീസ എന്നിവിടങ്ങളിലും ചേന കൂടുതലായി ഉപയോഗിക്കുന്നുണ്ട്. ഇവിടുങ്ങളിലെല്ലാംതന്നെ ധാന്യങ്ങൾക്കു തുല്യമായാണ് ചേന കഴിക്കുന്നത്. പുഴുങ്ങിയും ബേക്ക് ചെയ്തും വറുത്തും അച്ചാർ രൂപത്തിലും കറികളിൽ ചേർത്തുമൊക്കെ ചേന ഉപയോഗിക്കുന്നു. കൊഴുപ്പ് കുറച്ച് ആരോഗ്യം നൽകുന്ന ഒരു ഭക്ഷണമാണ് ചേന. ഇത് പല പോഷകങ്ങളുടെയും ഉറവിടമാണ്. ഇവയിൽ അന്നജം, നാരുകള്‍ കൂടാതെ പൊട്ടാസ്യം, മഗ്നീഷ്യം, ഫോസ്ഫറസ്, സിങ്ക്, കോപ്പർ പോലുള്ള മിനറലുകളുടെയും വിറ്റമിനുകളുടെയും ശേഖരമാണ്. ഇതു കൂടാതെ നല്ല ഫാറ്റി ആസിഡും പ്രോട്ടീനും മിതമായ തോതിൽ അടങ്ങിയിട്ടുണ്ട്. ചേനയിൽ നാരുകള്‍ കൂടുതൽ അടങ്ങിയിട്ടുട്. ചേനയിൽ നാരുകള്‍ കൂടുതൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ദഹനത്തെ സഹായിക്കാനും മലബന്ധം കുറയ്ക്കാനും ചേനയ്ക്കു കഴിയും. എസ്സൻഷ്യൽ ഫാറ്റി ആസിഡ് ഉള്ളതിനാലും കൊളസ്ട്രോൾ നിയന്ത്രിക്കാൻ സഹായിക്കുന്നതിനാലും ഇവ ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉത്തമമാണ്. മിക്ക വിറ്റമിനുകളും മിനറലുകളും പ്രോട്ടീനും അടങ്ങിയ ചേന ബാലൻസ്ഡ് ഡയറ്റിൽ ഉൾപ്പെടുത്താൻ പറ്റിയ ഭക്ഷണമാണ്. ചേനയിലെ ആന്‍റിഓക്സിഡന്‍റുകൾക്ക് ആന്‍റിജൻ പ്രോപ്പർട്ടി ഉള്ളതായും പറയപ്പെടുന്നു. ഗ്ലൈസീമിക് ഇൻഡക്സു കുറഞ്ഞ ചേന പ്രമേഹ രോഗികളുടെ ഭക്ഷണത്തിലും ഉൾപ്പെടുത്താം. ഇവിടെയും പാചകരീതിയും അളവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. ചേന പാചകം ചെയ്യുമ്പോൾ തേങ്ങ, തേങ്ങാപാൽ ഇവ അമിതമായി ഉപയോഗിക്കുന്നതും വറുക്കുന്നതും എണ്ണയുടെ കൂടുതലായ ഉപയോഗവും ചേനയുടെ ഗുണ ഗണങ്ങളെ ദോഷമായി ബാധിക്കുന്നു. അമിതമായ ചേനയുടെ ഉപയോഗം കൂടുതൽ ഊർജ്ജം ഉള്ളിൽ ചെല്ലാനും അതുവഴി ഇവയുടെ ഗുണങ്ങളെ വിപരീത ദിശയിലാക്കാനും കാരണമാകുന്നു.

സന്ധിവേദനക്ക് പരിഹാരം നല്‍കും എണ്ണകളിതാ

യ്‌ലാങ് ഓയില്‍ വിദേശ രാജ്യങ്ങളില്‍ നിന്ന് ഇന്ന് ഇന്ത്യയിലേക്ക് വരുന്ന എണ്ണകളില്‍ ഒന്നാണ് യ്‌ലാങ് ഓയില്‍. ഇതിന്‍റെ സൗരഭ്യം ഒന്ന് വേദനയുള്ള ഭാഗത്ത് തൊട്ടാല്‍ മതി അത് എല്ലാ വേദനയേയും ഇല്ലാതാക്കുന്നു. പേശീവേദനയെ നല്ല രീതിയില്‍ കുറക്കുന്നതിനും ഈ എണ്ണ സഹായിക്കുന്നു.

കര്‍പ്പൂര തുളസിയെണ്ണയാണ് പേശീവേദനയെ ഇല്ലാതാക്കുന്ന മറ്റ് ഒരു ഔഷധം. ഇത് ദിവസംഹനപ്രശ്‌നങ്ങളേയും ശരീരത്തിന് ഊര്‍ജ്ജം നല്‍കാനും സഹായിക്കുന്നു.വേദനയുള്ള ഭാഗത്ത് അല്‍പം കര്‍പ്പൂരതുളസിയെണ്ണ ചേര്‍ത്ത് തേച്ചാല്‍ മതി.ഇത് വേദനയെ വളരെയധികം കുറക്കുന്നു.

ലാവന്‍ഡര്‍ ഓയിലാണ് പേശീവേദന കുറക്കുന്ന മറ്റൊരു എണ്ണ. ഇത് വേദനയുള്ളഭാഗത്ത് തണുപ്പും, ആശ്വാസവും വളരെയധികം നല്‍കുന്നു. ഇത് പേശീവേദനകുറക്കുന്നതോടൊപ്പം നല്ലൊരു വേദനസംഹാരിയും കൂടിയാണ് എന്ന കാര്യത്തില്‍രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല.

ഗെരാനിയം എണ്ണ മാനസിക സമ്മര്‍ദ്ദം, ഡിപ്രഷന്‍ എന്നീ മാനസികമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും മികച്ചതാണ് ഗെരാനിയം എണ്ണ. മാത്രമല്ല ഈ എണ്ണഉപയോഗിക്കുന്നതിലൂടെ പേശീവേദന. മുട്ടുവേദന, സന്ധിവേദന എന്നീ ഗുരുതരാവസ്ഥകളെയെല്ലാം പ്രതിരോധിക്കാനും കഴിയും.

റോസ്‌മേരി ഓയില്‍: മുടി വളരാന്‍ പലരും ആശ്രയിക്കുന്നത് റോസ്‌മേരി ഓയിലിനെയാണ്. പേശീവേദനക്കും സന്ധിവേദനക്കും റോസ്‌മേരിഓയില്‍ ഉപയോഗിക്കാം. ആര്‍ത്രൈറ്റിസ് വേദന വരെ ഇല്ലാതാക്കാന്‍ റോസ്‌മേരി ഓയിലിന് കഴിയും.

കടപ്പാട് : ഇന്‍ഫോ മാജിക്

 

അവസാനം പരിഷ്കരിച്ചത് : 10/24/2019



© C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate