অসমীয়া   বাংলা   बोड़ो   डोगरी   ગુજરાતી   ಕನ್ನಡ   كأشُر   कोंकणी   संथाली   মনিপুরি   नेपाली   ଓରିୟା   ਪੰਜਾਬੀ   संस्कृत   தமிழ்  తెలుగు   ردو

ആരോഗ്യവും വീട്ടുചികിത്സയും

ആരോഗ്യവും വീട്ടുചികിത്സയും

ആരോഗ്യം കാക്കാന്‍ കുമ്പളങ്ങ

സസ്യലതാദികളെല്ലാം മനുഷ്യന് ഉപകാരത്തിനല്ലാതെ സൃഷ്ടിക്കപ്പെട്ടിട്ടില്ലയെന്ന് നൂറു ശതമാനം ശരിയാണെന്ന് കുമ്പളങ്ങയെ പറ്റി പഠിച്ചാല്‍ മനസ്സിലാകും. സാമ്പാറിനുള്ള കഷ്ണം, നാളികേരപ്പാലുകൊണ്ടുണ്ടാക്കുന്ന കറിയിലെ കഷ്ണങ്ങള്‍, കുമ്പളങ്ങ കൊണ്ടുണ്ടാക്കുന്ന മുറബ്ബ, മിഠായി, തടികുറക്കാന്‍ ഉപയോഗിക്കുന്നത് ഇങ്ങനെയാണ് കുമ്പളങ്ങ അറിയപ്പെടുന്നത്. എന്നാല്‍ കുമ്പളങ്ങയ്ക്ക് പുറമെ അതിന്റെ വള്ളിപോലും ഔഷധത്തിനുപയോഗിച്ചു വരുന്നു. വള്ളികളില്‍ വെച്ചുണ്ടാകുന്ന ഫലങ്ങളില്‍ ശ്രേഷ്ടമാണ് കുമ്പളങ്ങ. അതാവട്ടെ വാത, പിത്ത രോഗങ്ങളെ ജയിക്കുമെന്നു പറയുന്നു.

ഇന്ത്യയിലെല്ലായിടത്തും ഭാഗികമായി കൃഷി ചെയ്തുവരുന്നതുമാണ്. കേരളത്തില്‍ സമതല പ്രദേശങ്ങളിലും, പാടങ്ങളിലും വെച്ചു പിടിപ്പിക്കുന്നു. പച്ചില വളങ്ങളും ആവശ്യത്തിന് ചാണകപ്പൊടിയും ഉണ്ടായാല്‍ നന്നായി വളരാനുള്ള ആഹാരമായി. നനയില്‍ വീഴ്ച വരരുതെന്ന് മാത്രം. നിലത്തു നന്നായി പടര്‍ന്നുണ്ടാകുന്നു. വെയിലിന്റെ ആധിക്യമുണ്ടെങ്കില്‍ ഇവയുടെ വളര്‍ച്ചക്കനുസരിച്ച് അടിയില്‍ പൊത (കഴുങ്ങിന്‍ പട്ട, തെങ്ങിന്‍ പട്ട) വിരിച്ചു അതിലേക്ക് പടര്‍ത്തണം. പന്തലുണ്ടാക്കിയും വളര്‍ ത്താം. പന്തലുണ്ടാക്കി വളര്‍ത്തു ന്നത് നിലത്ത് പടര്‍ത്തുന്നതിനേക്കാള്‍ കായഫലം കൂടുതല്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നാണനുഭവം.

ഫലങ്ങള്‍ ഉരുണ്ടും നീളം കൂടിയുമിരിക്കും. കായ മൂപ്പാവുന്നതോടെ അവയുടെ പുറംതൊലി കട്ടി കൂടിവരികയും പുറത്ത് കുമ്മായം പോലെയുള്ള പൊടി പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ആറ് ശതമാനം വെള്ളവും 0.4 ശതമാനം പ്രോട്ടീനും 0.1 ശതമാനം കൊഴുപ്പും കാര്‍ബോ ഹൈഡ്രേറ്റ്, 3.2 ശതമാനവും ധാതുലവണങ്ങളും 0.3 ശതമാനം വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്നു. ബുദ്ധിശക്തി വര്‍ധിപ്പിക്കുന്നതിനും ശ്വാസകോശത്തെ ഉത്തേജിപ്പിക്കുന്നതിനുമുള്ള കഴിവ് ഇതിന്റെ പ്രത്യേകതയാണ്.ശ്വാസകോശ രോഗിയില്‍ കുമ്പളങ്ങ കൊണ്ടുള്ള പ്രയോഗം പ്രമാണമാണ്. കുമ്പളങ്ങാ നീരില്‍ നല്ലജീരകപ്പൊടി ചേര്‍ത്ത് കഴിക്കുന്നതും കുമ്പളങ്ങാ നീരില്‍ കൂവളത്തിനില അരച്ചു നിത്യവും ശീലിക്കുന്നതും ശ്വാസകോശങ്ങളെ ഒരു പരിധിവരെ നിയന്ത്രിക്കാന്‍ സാധിക്കും. കുമ്പളങ്ങാ വിത്ത് ഒന്നാംതരം കൃമി നാശകമാണ്. കുമ്പളങ്ങാ വിത്ത് കഴുകി വൃത്തിയാക്കി വെയിലത്തുവെച്ചുണക്കിപ്പൊടിയാക്കി ഒരു ടീസ്പൂണ്‍ ഒരു ഗ്ലാസ് വെള്ളത്തില്‍ ചേര്‍ത്തു കഴിക്കുക. ഇത് മൂന്ന് ദിവസം ആവര്‍ത്തിച്ചാല്‍ കൃമി ദോഷം ശമിക്കുന്നതാണ്. മൂത്ര തടസ്സം, അതിമൂത്രം എന്നീ രോഗങ്ങളെ തടയാനും കുമ്പളങ്ങക്കു കഴിയും. ദേഹപുഷ്ടിയുണ്ടാക്കാനുള്ള കഴിവും കുമ്പളങ്ങക്കുണ്ട്. ശൂല, ചോദന, ചുമ, ക്ഷയം, രക്തപിത്തം, അമ്ലപിത്തം, ക്ഷയകാസം, ഗുന്മം, വിഷജ്വരം, ഉന്മാദം, ചിത്തഭ്രമം, ഞരമ്പു രോഗങ്ങള്‍, അപസ്മാരം, പ്രമേഹം, രക്തം ചുമച്ചു തുപ്പല്‍, രക്താതിസാരം, മൂത്രത്തിലൂടെയുള്ള രക്തസ്രാവം, ശ്വാസകോശ രോഗങ്ങള്‍ എന്നിവയെ ഒരു പരിധിവരെ നിയന്ത്രിക്കാനുള്ള കഴിവും ഇതിനുണ്ട്.വിട്ടുമാറാത്ത ചുമക്ക് നൂറ് മില്ലി കുമ്പള നീരില്‍ അഞ്ച് ഗ്രാം ആടലോടകത്തിനില പൊടിച്ച് ചേര്‍ത്തു രാവിലെയും വൈകുന്നേരവും കൊടുക്കാവുന്നതാണ്. മാറാത്ത മൂത്ര സംബന്ധമായ അസുഖങ്ങള്‍ക്ക് കുമ്പളങ്ങാ നീരില്‍ നാലിലൊരുഭാഗം ഞെരിഞ്ഞില്‍ കഷായം ചേര്‍ത്തു കലര്‍ത്തി രാവിലെയും വൈകുന്നേരവും ശീലിക്കാവുന്നതാണ്. പ്രമേഹം നിയന്ത്രിക്കുവാനായി ആഹാര പഥ്യത്തോടൊപ്പം ദിവസവും കുമ്പളങ്ങാ നീരില്‍ അല്‍പം അഭ്രഭസ്മം കഴിക്കുന്നത് ഫലപ്രദമാണ്. കുമ്പളങ്ങയില്‍ നിന്നുണ്ടാക്കുന്ന ഔഷധമാണ് കൂഷ്മാണ്ഡരസായനം. കാസം, ക്ഷയം എന്നിവ മാറ്റുന്നതിനും ബുദ്ധിശക്തി വര്‍ധിപ്പിച്ച് ആരോഗ്യ വര്‍ധനവുണ്ടാകുന്നതിനും ഇത് വളരെ നല്ലതാണ്

മുടി നരയ്ക്കുന്നതു തടയാം

ഭൂരിപക്ഷം ആളുകളുടെയും, പ്രത്യേകിച്ച് സ്ത്രീകളുടെ ഏറ്റവും വലിയ പേടിസ്വപ്നമാണ് മുടി നരയ്ക്കുകയെന്നത്. പ്രായമാകുമ്പോള്‍ മുടി നരയ്ക്കും എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാലിന്ന് മുപ്പത് വയസിന് താഴെയുള്ളവരുടെ പോലും മുടി നരയ്ക്കുന്നത് സാധാരണമാണ്. പിഗ്മെന്‍റ് ഉത്പാദനം അവസാനിക്കുമ്പോളാണ് മുടി നരയ്ക്കാനാരംഭിക്കുന്നത്. മുടിയിഴകള്‍ക്ക് കറുപ്പ് നിറം നല്കുന്നത് പിഗ്മെന്‍റാണ്. അമേരിക്കക്കാര്‍ക്ക് അവരുടെ മുപ്പതാം വയസില്‍ മുടിയുടെ നിറം നഷ്ടപ്പെടുമ്പോള്‍, ഏഷ്യക്കാര്‍ക്ക് മുപ്പതിന് ശേഷവും, ആഫ്രിക്കന്‍-അമേരിക്കക്കാര്‍ക്ക് നാല്പതുകളിലുമാണ് മുടിയുടെ നറത്തില്‍ മാറ്റം വരുന്നത്. തലമുടിയില്‍ സ്വഭാവികമായ ഹൈഡ്രജന്‍ പെറോക്സൈഡ് ഉത്പാദിപ്പിക്കപ്പെടുന്നതിനാലാണ് മുടി വെളുക്കുന്നത് എന്നാണ് കണക്കാക്കപ്പെടുന്നത്. മുടി നരയ്ക്കുന്നത് തടയാനുള്ള ചില പ്രതിവിധികളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

നെല്ലിക്ക ---------അകാല നരയ്ക്ക് മികച്ച പരിഹാരമാണ് നെല്ലിക്ക. വെളിച്ചെണ്ണയില്‍ ഏതാനും കഷ്ണം നെല്ലിക്കയിട്ട് തിളപ്പിക്കുക. എണ്ണക്ക് കറുപ്പ് നിറമായി മാറും. ഇത് മുടിയില്‍ മസാജ് ചെയ്യുന്നത് നരയകറ്റും. നെല്ലിക്ക എണ്ണയുടെ രൂപത്തിലോ, പേസ്റ്റ് രൂപത്തിലോ ഉപയോഗിക്കാം. നെല്ലിക്ക കഷായം പതിനഞ്ച് ദിവസത്തിനുള്ളില്‍ ഫലം നല്കും. ഇത് തയ്യാറാക്കാന്‍ ഏതാനും നെല്ലിക്ക കഷ്ണങ്ങള്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇതില്‍ ഒരു സ്പൂണ്‍ യൂക്കാലിപ്റ്റസ് ഓയില്‍ ചേര്‍ക്കുക. ഇത് ഒരു ഇരുമ്പ് പാത്രത്തില്‍ ശേഖരിച്ച് ഒരു രാത്രി വെച്ച് മുട്ടയും, നാരങ്ങ നീരും, തൈരും ചേര്‍ത്ത് രാവിലെ ഉപയോഗിക്കുക. നെല്ലിക്ക മുടിയുടെ പിഗ്മെന്‍റേഷന്‍ വീണ്ടും ശക്തിപ്പെടുത്തും. നെല്ലിക്ക ജ്യൂസ് നേരിട്ട് കഴിക്കാനും സാധിക്കും. അത് നിങ്ങളുടെ തലമുടി സംബന്ധമായ പ്രശ്നം മാത്രമല്ല മറ്റ് ആരോഗ്യ പ്രശ്നങ്ങളെയും അകറ്റും.

ഇഞ്ചി------- അരിഞ്ഞ ഇഞ്ചിയില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ദിവസവും കഴിക്കുന്നത് മുടി നരയ്ക്കുന്നത് തടയും.

വെളിച്ചെണ്ണ ------പലവിധ ചര്‍മ്മ പ്രശ്നങ്ങള്‍ക്കും പരിഹാരമായ വെളിച്ചെണ്ണ മുടി നരയ്ക്കുന്നത് തടയാനും സഹായിക്കും. തലയോട്ടിയില്‍ വെളിച്ചെണ്ണയും, നാരങ്ങ നീരും ചേര്‍ത്ത് മസാജ് ചെയ്യുന്നത് മുടിക്ക് നിറവും തിളക്കവും നല്കും

നെയ്യ് --------ശുദ്ധമായ നെയ്യ് ഉപയോഗിച്ച് ആഴ്ചയില്‍ രണ്ട് തവണ മസാജ് ചെയ്യുന്നത് നര തടയാന്‍ സഹായിക്കും.

കറിവേപ്പില --------വെളിച്ചെണ്ണയില്‍ കുറച്ച് കറിവേപ്പിലയിട്ട് കറുത്ത നിറമാകുന്നത് വരെ ചൂടാക്കുക. ഇത് ഹെയര്‍ടോണിക്കായി തലയില്‍ തേക്കുന്നത് പിഗ്മെന്‍റേഷനും മുടികൊഴിച്ചിലും തടയും. കറിവേപ്പില തൈര്, മോര് എന്നിവയുമായി ചേര്‍ത്തും ഉപയോഗിക്കാം.

മൈലാഞ്ചി -------രണ്ട് സ്പൂണ്‍ മൈലാഞ്ചി പൊടി, ഒരു സ്പൂണ്‍ ഉലുവ പൊടി, രണ്ട് സ്പൂണ്‍ തുളസിയില അരച്ചത്, മൂന്ന് സ്പൂണ്‍ കാപ്പി, മൂന്ന് സ്പൂണ്‍ പുതിന നീര്, ഒരു സ്പൂണ്‍ തൈര് എന്നിവ ചേര്‍ത്ത് ഉപയോഗിക്കുന്നത് മുടി നരയ്ക്കുന്നതിന് ഫലപ്രദമാണ്. ഇത് പതിവായി ഉപയോഗിക്കുക. മൈലാഞ്ചി വെളിച്ചെണ്ണയുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതും മുടിക്ക് സ്വഭാവികമായ നിറം നല്കും. തലേരാത്രി കുതിര്‍ത്ത് വെച്ച മൈലാഞ്ചി വാള്‍നട്ട് പള്‍പ്പുമായി ചേര്‍ത്ത് ഉപയോഗിക്കുന്നതും വളരെ ഫലപ്രദമാണ്. മുടിയുടെ നര മാറ്റാന്‍ മാത്രമല്ല തിളക്കം ലഭിക്കാനും ഇത് സഹായിക്കും.

റിഡ്ജ് ഗോര്‍ഡ്‌ --------ചുരയ്ക്കയുടെ ഇനത്തില്‍ പെട്ട റിഡ്ജ് ഗോര്‍ഡ്‌ കഷ്ണങ്ങള്‍ വെളിച്ചെണ്ണയില്‍ കറുപ്പ് നിറമാകുന്നത് വരെ 3-4 മണിക്കൂര്‍ തിളപ്പിക്കുക. ഇത് തലയില്‍ മസാജ് ചെയ്യുന്നത് അകാലനര ഭേദമാക്കും.

ബ്ലാക്ക് കോഫി--------- ഒരു കപ്പ് ബ്ലാക്ക് കോഫിയെടുത്ത് അതില്‍ ഒരു ടേബിള്‍ സ്പൂണ്‍ ഉപ്പ് ചേര്‍ക്കുക. ഇതുപയോഗിച്ച് തലമുടി മസാജ് ചെയ്ത് ഒരു മണിക്കൂറിന് ശേഷം കഴുകിക്കളയുക. ഇത് പതിവായി ചെയ്യുന്നത് നരയകറ്റും

ഉള്ളി ---------ഉള്ളിയുടെ നീര് അകാലനരയും, മുടികൊഴിച്ചിലും അകറ്റും.

കുരുമുളക് ---------ഒരു ഗ്രാം കുരുമുളക് അര കപ്പ് തൈരുമായി ചേര്‍ത്ത് മസാജ് ചെയ്യുന്നത് ഫലപ്രദമായിരിക്കും. നാരങ്ങനീരും ഇതില്‍ ചേര്‍ക്കാവുന്നതാണ്.

ജമന്തിപ്പൂവ്-------- ജമന്തിപ്പൂവ് പൊടി വെള്ളത്തില്‍ ചേര്‍ത്ത് 20 മിനുട്ട് തിളപ്പിക്കുക. തണുക്കുമ്പോള്‍ ഇത് അരിച്ചെടുത്ത് പതിവായി തലയില്‍ തേക്കുക.

റോസ്മേരി-------- തുല്യ അളവ് റോസ്മേരിയും സാല്‍വി തുളസിയും ഒരു കപ്പ് വെള്ളത്തില്‍ ചേര്‍ക്കുക. ഇത് അരിച്ച് പിഴിഞ്ഞ് ഒരു പ്രകൃതിദത്ത നിറമായി ഉപയോഗിക്കാം. റോസ്മേരി ഓയില്‍ നേരിട്ട് മുടിയില്‍ തേക്കാവുന്നതാണ്.

ബദാം ഓയില്‍ --------ബദാം ഓയില്‍, നാരങ്ങനീര്, നെല്ലിക്ക നീര് എന്നിവ തുല്യമായി ചേര്‍ത്ത് തലമുടി മസാജ് ചെയ്യുക.

ഷിക്കക്കായ് ----------ഒരു ജഗ്ഗ് വെള്ളത്തില്‍ 3-4 ഷിക്കാക്കായും, 10-12 സോപ്പ് കായും തലേരാത്രി ഇട്ടുവെയ്ക്കുക. ഇത് തിളപ്പിച്ച് ഒരു കുപ്പിയില്‍ സൂക്ഷിച്ച് ഒരു പ്രകൃതിദത്ത ഷാംപൂവായി ഉപയോഗിക്കാം. ഏതാനും കഷ്ണം നെല്ലിക്ക പ്രത്യേകമായി തിളപ്പിച്ച് കണ്ടീഷണറായി ഉപയോഗിക്കാം. ഇത് മുടി നരയ്ക്കല്‍, കൊഴിച്ചില്‍, കട്ടി കുറയല്‍ എന്നിവയ്ക്കൊക്കെ ഫലപ്രദമാണ്.

പേരയ്ക്ക ----------നരച്ച മുടിക്ക് കറുപ്പ് നല്കാന്‍ പേരയ്ക്ക ഇല ഫലപ്രദമാണ്. പതിവായി ഏതാനും പേരയില അരച്ച് തലയില്‍ തേക്കുക.

ചീര ---------ചുവന്ന ചീരയുടെ നീര്‌ മുടിയ്ക്കു കറുപ്പു നല്‍കും.

കറ്റാര്‍വാഴ --------അകാലനര തടയാന്‍ കറ്റാര്‍വാഴ നീര് തേക്കുന്നത് ഫലപ്രദമാണ്.

കടുകെണ്ണ ---------250 ഗ്രാം കടുകെണ്ണയില്‍ 60 ഗ്രാം മൈലാഞ്ചിയില ചേര്‍ത്ത് പൂര്‍ണ്ണമായി ചേരുന്നത് വരെ തിളപ്പിക്കുക. ഇത് തലയില്‍ തേക്കുന്നത് മുടിക്ക് തിളക്കവും നിറവും നല്കും.

അമുക്കിരം --------നരയകറ്റാന്‍ തലമുടിയില്‍ അമുക്കിരം തേക്കുക. ഇത് തലമുടിയിലെ മെലാനിന്‍ വര്‍ദ്ധിപ്പിക്കും.

ലിംഗ്സ്ട്രം -------ലിംഗ്സ്ട്രം വള്‍ഗാരെ അഥവാ വൈല്‍ഡ് പ്രിവെറ്റ് ഒരു ചൈനീസ് ഔഷധമാണ്. ഇത് മുടിയുടെ സ്വഭാവിക നിറം വീണ്ടെടുക്കാന്‍ സഹായിക്കുന്നതാണ്.

ബയോട്ടിന്‍ --------ബയോട്ടിന്‍ കൂടുതലായി അടങ്ങിയ ഭക്ഷണം കഴിക്കുന്നത് മുടി നരയ്ക്കുന്നത് സാവധാനമാക്കും. മുട്ടയുടെ ഉണ്ണി, തക്കാളി, യീസ്റ്റ്, സോയബീന്‍, വാല്‍നട്ട്, കാരറ്റ്, പശുവിന്‍ പാല്‍, ആട്ടിന്‍ പാല്‍, വെള്ളരിക്ക, ഓട്ട്സ്, ബദാം എന്നിവ ബയോട്ടിന്‍ കൂടുതലായി അടങ്ങിയവയാണ്.

കയ്യോന്നി --------കട്ടിയും, കറുത്ത നിറവും, തിളക്കവുമുള്ള മുടി ലഭിക്കാന്‍ കയ്യോന്നി ഓയിലില്‍ ചേര്‍ത്ത് തേക്കുകയോ, അകമേ കഴിക്കുകയോ ചെയ്യാം.

ചുരയ്ക്ക നീര് ---------ചുരയ്ക്ക നീര് ഒലിവ് ഓയില്‍ അല്ലെങ്കില്‍ എള്ളെണ്ണയില്‍ ചേര്‍ത്ത് ഉപയോഗിക്കുന്നത് അകാലനര തടയും.

ഗ്രാമ്പൂ ഓയില്‍--------- മുടിയുടെ നരയകറ്റാന്‍ ഫലപ്രദമാണ് ഗ്രാമ്പൂ ഓയില്‍.

വേപ്പെണ്ണ --------മുടി നരയ്ക്കുന്നത് തടയാന്‍ കഴിവുള്ളതാണ് വേപ്പെണ്ണ. ഇതിലെ ആന്‍റി ബാക്ടീരിയല്‍ ഘടകങ്ങള്‍ തലമുടി സംബന്ധമായ മറ്റ് പ്രശ്നങ്ങളും പരിഹരിക്കും.

കറുപ്പ് വാല്‍നട്ട് --------കറുപ്പ് വാല്‍നട്ടിന്‍റെ പുറന്തോട് ഒരു പ്രകൃതിദത്ത നിറമായി മുടിയില്‍ ഉപയോഗിക്കാം. വെള്ളവും, കറുപ്പ് വാല്‍നട്ടും ചേര്‍ത്ത് ഒരു ലായനി തയ്യാറാക്കി ഇത് മുടിയില്‍ 30 മിനുട്ട് തേച്ചിരിക്കുക.

കടുക്ക------- കടുക അഥവാ ആര്‍ണിക്ക എണ്ണ തലയില്‍ തേക്കുന്നത് അകാലനര തടയും. ഉണങ്ങിയ ആര്‍ണിക്ക പൂക്കളില്‍ നിന്ന് നിര്‍മ്മിക്കുന്ന എണ്ണ ആന്‍റി-ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ളതാണ്. ഇത് അകാലനരയും, മുടികൊഴിച്ചിലും തടയും.

ബ്രഹ്മി ഹെയര്‍ ഓയില്‍ ------ബ്രഹ്മി ഓയില്‍ തലയില്‍ മസാജ് ചെയ്യുന്നത് പിഗ്മെന്‍റേഷനും, മുടി പിളരുന്നതും, കഷണ്ടിയും തടയാന്‍ സഹായിക്കും.

മാങ്ങയണ്ടി--------- മാങ്ങയണ്ടിയുടെ പൊടി നെല്ലിക്കപ്പൊടിയുമായി ചേര്‍ത്ത് തലമുടിയില്‍ തേക്കുക. നരയകറ്റാന്‍ ഇത് സഹായിക്കും.

കാരറ്റ് ജ്യൂസ് --------ദിവസവും ഓരോ ഗ്ലാസ്സ് കാരറ്റ് ജ്യൂസ് കുടിക്കുന്നത് മുടി നരയ്ക്കുന്നത് തടയും

താരന്‍ മാറാന്‍ ചില എളുപ്പവഴികള്‍

ഇക്കാലത്ത് സ്ത്രീ-പുരുഷന്‍മാര്‍ ഒരു പോലെ നേരിടുന്ന പ്രശ്നമാണ്‌ താരന്‍. താരന്‍ മൂലം മുടി കൊഴിച്ചില്‍ മാത്രമല്ല, തലയില്‍ ചൊറിച്ചിലിനും പലവിധ ചര്‍മരോഗങ്ങളും ഉണ്ടാകും. താരന്‍ അധികമായാല്‍ പുരികത്തിലെ രോമങ്ങള്‍ വരെ കൊഴിഞ്ഞു പോകുന്ന അവസ്ഥയുമുണ്ടാകും. താരന്‍ കളയാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പരിഹാരമാര്‍ഗങ്ങളുണ്ട് അവ പരിചയപ്പെടാം...
ഇളം ചൂടുള്ള എണ്ണകൊണ്ട് മസാജ് ചെയ്യുന്നത് താരന്‍ മാറാന്‍ സഹായിക്കും. ഒലിവെണ്ണയോ ശുദ്ധമായ വെളിച്ചെണ്ണയോ ചൂടാക്കി തലയോട്ടിയില്‍ തേച്ചു പിടിപ്പിക്കണം. രാത്രി മുഴുവന്‍ അങ്ങനെ വിട്ടേയ്ക്കുക. അടുത്ത ദിവസം നാരങ്ങയുടെ നീര് തലയോട്ടിയില്‍ പുരട്ടി മസാജ് ചെയ്യുക. ഒരു മണിക്കൂറിന് ശേഷം കെമിക്കല്‍സ് അധികം അടങ്ങിയിട്ടില്ലാത്തെ ഷാംപൂ ഉപയോഗിച്ച് കഴുകാം.

ഹെന്നയുടെ കൃത്യമായ ഉപയോഗവും താരന്‍ കുറയ്ക്കും. ഹെന്നയും നാരങ്ങാനീരും മുട്ടയും ചേര്‍ന്ന മിശ്രിതം തലയില്‍ തേയ്‌ക്കുന്നത് താരന് ഫലപ്രദമായ പരിഹാരമാര്‍ഗമാണ്.

പ്രമേഹം (Diabetes) എത്ര പഴകിയതായാലും ഒരാഴ്ച കൊണ്ട് സുഖപ്പെടുത്തുന്ന ചിറ്റാമൃത്

കാമില, കുഷ്ഠം, വാതവ്യാധികൾ, രക്തദൂഷ്യം, ജ്വരം, കൃമി, ഛർദി ഇവയെ നശിപ്പിക്കുകയും പ്രമേഹം, ശ്വാസരോഗം, കാസരോഗം, അർശസ്, മൂത്രകൃച്ഛ്രം, ഹൃദ്രോഗം എന്നിവയെ ശമിപ്പിക്കുകയും ചെയ്യുന്നു

ചിറ്റാമൃതിന്‍റെ പ്രധാന ഔഷധപ്രയോഗങ്ങള്‍:
വൃക്കരോഗത്തിന് അമൃത് ഇടിച്ചുപിഴിഞ്ഞ നീര് 15 മി.ലി വീതം രാവിലെയും വൈകിട്ടും പതിവായി കുടിക്കുന്നത് ഉത്തമമാണ്.
ശരീരത്തില്‍ അധികമായ ചുട്ടുനീറ്റല്‍ ഉണ്ടായാല്‍ അമൃതാസത്വം 250 മി.ഗ്രാം വീതം ദിവസം മൂന്നു നേരം വീതം കഴിച്ചാല്‍ ശമനം കിട്ടും.
പെരുമുട്ടു വാതത്തിന് അമൃതവള്ളിയും ത്രിഫലയും സമയമെടുത്ത് കഷായം വെച്ച് 25 മി.ലി വീതം രാവിലെയും വൈകിട്ടും തുടര്‍ന്നു കുടിക്കുന്നതു നന്ന്.
കുഷ്ടരോഗം, രക്തപിത്തം, വാതരക്തം, മഞ്ഞപ്പിത്തം എന്നീ രോഗങ്ങളുടെ ശമനത്തിന് അമൃതവള്ളി ഇടിച്ചുപിഴിഞ്ഞ നീര് 10-15 മി.ലി ദിവസവും രണ്ടുനേരം തേനും ചേര്‍ത്തു കഴിക്കുന്നത് ഉത്തമം.

ഇടിച്ചുപിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്ത് സേവിച്ചാല്‍ എല്ലാവിധ പ്രമേഹരോഗവും ശമിക്കും.
സത്വം 250 മി.ഗ്രാം രാവിലെയും വൈകിട്ടും പതിവായി തേനില്‍ ചാലിച്ചു കഴിച്ചാല്‍ ഏതുതരം വിളര്‍ച്ചാരോഗവും ശമിക്കുന്നതാണ്.
അമൃതാദിചൂര്‍ണ്ണം, ഗുളുചിസത്വം, സംശനീവടി, ഗുളുച്യാദിമോദകം, അമൃതാരിഷ്ടം, ഗുളുച്യാദികഷായം എന്നിവ അമൃത് ചേര്‍ത്തുണ്ടാക്കുന്ന പ്രധാന ഔഷധങ്ങളാണ്.

ചികിത്സാ വിധികള്‍ക്ക് കടപ്പാട്:

അഷ്ടവൈദ്യന്‍ പുലാമന്തോള്‍ ശങ്കരന്‍ മൂസ്

തുളസി വളര്‍ത്തൂ ആരോഗ്യം നേടൂ

തുളസിച്ചെടിയുളളത്‌ വീടിന്‌ ഐശ്വര്യമാണ്‌. പണ്ടുകാലത്തുളളവര്‍ ഇതു പറഞ്ഞിരുന്നത്‌ വെറുതെയല്ല. നിരവധി അസുഖങ്ങള്‍ക്കും വിഷബാധയില്‍ നിന്നു മോചനത്തിനും തുളസി സഹായകമാണ്‌. കൃഷ്‌ണതുളസി വളരെ മുമ്പുതന്നെ വീടുകളില്‍ വളര്‍ത്തിയിരുന്നു. ജലദോഷം, കഫം,കുട്ടികളിലെ വയറുവേദന, തുമ്മല്‍ എന്നിവ ശമിപ്പിക്കാന്‍ തുളസി ഉപയോഗിക്കുന്നു. ഇലയുടെ നീര്‌ ദിവസേന കഴിച്ചാല്‍ കുട്ടികളുടെ വയര്‍ സംബന്ധമായ അസുഖം മാറും. കുടലിലെ വ്രണങ്ങള്‍ ശമിപ്പിക്കുന്നതാണ്‌ തുളസി. തേനീച്ച, പഴുതാര എന്നിവ കുത്തിയാലുണ്ടാകുന്ന വ്രണം മാറാന്‍ നല്ലതാണ്‌.

തേനീച്ച, പഴുതാര എന്നിവ കുത്തിയാലുണ്ടാകുന്ന നീര്‌ ശമിക്കാന്‍ കൃഷ്‌ണതുളസിയും പച്ചമഞ്ഞളും ചേര്‍ത്ത്‌ അരച്ചു പുരട്ടിയാല്‍ മതി. ഫലത്തില്‍ അണുനാശിനിയായും ആന്റി ഓക്‌സിഡന്റ്‌ ആയും തുളസി ഉപയോഗിക്കാം. ഒരു ടീസ്‌പൂണ്‍ തുളസിനീരും തേനും ചേര്‍ത്തു ദിവസവും വെറും വയറ്റില്‍ കഴിച്ചാല്‍ വിളര്‍ച്ച മാറും. രക്‌തപ്രസാദം കൈവരും. തുളസിയില കഷായംവെച്ച്‌ കവിള്‍കൊണ്ടാല്‍ വായ്‌നാറ്റം ശമിക്കും. എക്കിള്‍, ശ്വാസംമുട്ടല്‍ എന്നിവയ്‌ക്കും തുളസിക്കഷായം ഉത്തമമാണ്‌.

നെല്ലിക്ക കാലങ്ങളോളം പോഷകം നഷ്ടപ്പെടാതെ സൂക്ഷിച്ചുവെയ്ക്കാം

ആവശ്യമായ സാധനങ്ങള്‍:

1. ഇന്ത്യന്‍ നെല്ലിക്ക- ഒരു കിലോ

2. കല്ലുപ്പ്- 250 ഗ്രാം

3. പച്ചമുളക് – 150 ഗ്രാം മുഴുവനോടെ

വലിയ മണ്‍കലത്തില്‍ നെല്ലിക്ക, പച്ചമുളക്, ഉപ്പ് എന്നിവ ഇട്ടുവെയ്ക്കുക. നെല്ലിക്ക മൂടാനുള്ള അത്രയും വെള്ളമൊഴിച്ച് ഒരു നേര്‍ത്ത തുണികൊണ്ട് മൂടിവെയ്ക്കുക. ഇതു തിളപ്പിച്ചശേഷം തീ കുറച്ചുവെച്ച് 10 മിനിട്ട് തിളപ്പിക്കുക. തീയില്‍ നിന്നും മാറ്റി ആറാന്‍ അനുവദിക്കുക. ഒരു ചെറിയ പാത്രത്തില്‍ എരിയുന്ന കനല്‍ക്കട്ടകള്‍ നിറച്ച് നെല്ലിക്കയിട്ട് കലത്തിലിടുക. അടച്ചുവെച്ച് ചെറു തീയില്‍ 20 മിനിട്ട് തിളപ്പിക്കുക. കനല്‍പ്പാത്രം എടുത്തുമാറ്റി നെല്ലിക്ക പതുക്കെ കുലുക്കി ഇളക്കുക. ഈ പ്രവൃത്തി ഒരാഴ്ച ആവര്‍ത്തിക്കുക.

നെല്ലിക്കഭരണിയിലെ ചാറ് വറ്റി കറുത്തുചുളിഞ്ഞു വരണം. ഒരാഴ്ച കഴിഞ്ഞാല്‍ കഴുകിയുണക്കി ഭരണിയിലിട്ട് ഇതു സൂക്ഷിക്കാം. തണുപ്പുള്ള ഒരു സ്ഥലത്തുവെച്ച് രണ്ടു മാസം സൂക്ഷിച്ചശേഷം ഉപയോഗിക്കുക.

കരിനെല്ലിക്ക എന്ന ഇന്ത്യന്‍ നെല്ലിക്കയില്‍ വളരെയധികം ജീവകം സി യുണ്ട്. അത് പല ആയുര്‍വ്വേദ ഔഷധങ്ങളിലും മറ്റും ഉപയോഗിച്ച് വരുന്നു. ഇത്തരത്തില്‍ പുകച്ചു സൂക്ഷിച്ചാലും അതിന്റെ വിശേഷ ഔഷധമൂല്യമൊന്നും നഷ്ടപ്പെടില്ല.

പരമ്പരാഗത രീതിയില്‍ വിറകടുപ്പിലെ എരിയുന്ന കനല്‍ക്കട്ടകളില്‍ വെച്ചാണിത് പുകയ്ക്കുന്നതെങ്കിലും ആധുനിക അടുക്കളയിലും ഇത് തയ്യാറാക്കാം.2 മാസത്തിനുള്ളില്‍ ഇത് പാകമാകും. ഈ നെല്ലിക്ക സുഗന്ധവെഞ്ജനങ്ങള്‍ ചേര്‍ത്ത് അച്ചാറിടുകയോ, തേങ്ങചേര്‍ത്ത് ചമ്മന്തി അരയ്ക്കുകയോ, ഉള്ളിക്കൊപ്പം അരിഞ്ഞു വിളമ്പുകയോ ചെയ്യാം

മഞ്ഞള്‍ സ്ഥിരമായി കഴിച്ചാല്‍

പ്രമേഹ രോഗികള്‍, വൃക്ക രോഗികള്‍, ബ്ലഡ്‌ പ്രഷര്‍ കൂടുതല്‍ ഉള്ളവര്‍ തുടങ്ങിയവര്‍ക്ക് വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലാവാനുള്ള സാധ്യതയുണ്ട്...

മഞ്ഞള്‍ സ്ഥിരമായി കഴിച്ചാല്‍ ഈ സാധ്യത കുറയ്ക്കാം...

ഡയബറ്റിസ് ഉള്ള മൃഗങ്ങളില്‍ നടത്തിയ പരീക്ഷണ ങ്ങളില്‍ തുടര്‍ച്ചയായി 8 ആഴ്ച മഞ്ഞള്‍ കൊടുത്ത മൃഗങ്ങളുടെ വൃക്കകളുടെ പ്രവര്‍ത്തനം കൂടിയതായി കണ്ടു..

അതുപോലെ മൂത്രം വഴി നഷ്ടപ്പെട്ടുകൊണ്ടിരുന്ന പ്രോട്ടീന്‍ (ആല്‍ബുമിന്‍) ന്റെ അളവ് ഗണ്യമായി കുറഞ്ഞതായും കണ്ടു...കൂടാതെ ബ്ലഡ്‌ ഷുഗര്‍ , കൊഴുപ്പിന്റെ അളവും കുറയ്ക്കാനും, കാന്‍സര്‍ രോഗവും അല്‍ഷീമെഴ് സ് രോഗവും പ്രതിരോധിക്കാനും മഞ്ഞളിന് കഴിവുണ്ട്.. നമ്മള്‍ മലയാളികള്‍ ആഹാരത്തില്‍ മഞ്ഞള്‍ ഉള്‍പ്പെടുത്തും എങ്കിലും ആഹാരത്തോടൊപ്പം മഞ്ഞള്‍ ശരീരം വലിച്ചെടുക്കുന്നത് കുറവാണ്.. അതിനാല്‍ കഴിയുന്നതും വെറും വയറ്റിലോ നെല്ലിക്ക നീരിനോപ്പമോ മഞ്ഞള്‍ കഴിക്കുക..

ഒരുദിവസം 200 മില്ലിഗ്രാം മഞ്ഞള്‍ ശരീരത്തില്‍ എത്തിയാല്‍ നന്ന്

വെളിച്ചെണ്ണ തടി കുറയ്ക്കും

രുചിക്കൂട്ടായി മാത്രമല്ലാ, വണ്ണം കുറയ്ക്കാനും വെളിച്ചെണ്ണ സഹായിക്കും. വെളിച്ചെണ്ണ ദഹിക്കുവാന്‍ എളുപ്പമാണ്. ഇതില്‍ ഫാറ്റി ആസിഡുകള്‍ കുറവാണെന്നതാണ് ഇതിന് കാരണം. മറ്റു ഭക്ഷണങ്ങള്‍ ദഹിക്കാനും വെളിച്ചെണ്ണ സഹായിക്കും. ദഹനം സ്വഭാവികമായും വണ്ണം കുറയ്ക്കുകയും ചെയ്യും.

വെളിച്ചെണ്ണയില്‍ ഗ്ലിസറൈഡുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് അപചയപ്രക്രിയ എളുപ്പമാക്കുകയും ഫാറ്റി ആസിഡുകളെ ഊര്‍ജമാക്കി മാറ്റുകയും ചെയ്യും.

ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. വിശപ്പു കുറയ്ക്കാന്‍ ഇത് സഹായിക്കും. ഭക്ഷണം കുറച്ചാല്‍ തടി കുറയും.

ചൂടുവെള്ളത്തില്‍ ഒരു സ്പൂണ്‍ വെളിച്ചെണ്ണ കലര്‍ത്തി കുടിയ്ക്കുന്നത് തടി കുറയ്ക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇതിന് കഴിയും.

വണ്ണം കുറയ്ക്കുന്നതിന് പുറമെ എല്ലുകളുടെ ആരോഗ്യത്തിനും വെളിച്ചെണ്ണ സഹായിക്കും. ശരീരത്തിന് കൂടുതല്‍ വേഗത്തില്‍ കാല്‍സ്യം വലിച്ചെടുക്കാനുള്ള കഴിവു നല്‍കാന്‍ വെളിച്ചെണ്ണയ്ക്കാവും. ഇതുവഴി സ്ത്രീകളില്‍ മെനോപോസിനോട് അനുബന്ധമായി കണ്ടു വരുന്ന ഓസ്റ്റിയോപെറോസിസ് വരുന്നതു തടയാന്‍ വെളിച്ചെണ്ണയ്ക്കാവും.

ചര്‍മ, കേശ സംരക്ഷണത്തിനും വെളിച്ചെണ്ണ വളരെയേറെ ഗുണം ചെയ്യും.

ബി പി കുറയ്ക്കാം മരുന്നില്ലാതെ

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സര്‍വ്വസാധാരണമായ ഒരു ജീവിതശൈലീരോഗമായി മാറിയിരിക്കുന്നു. നമ്മുടെ മാറിയ ജീവിത സാഹചര്യങ്ങളും വര്‍ദ്ധിച്ച മനോസംഘര്‍ഷങ്ങളുമൊക്കെ ഇതിന്റെ കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. കേരളത്തിലെ മധ്യവയസ്കരില്‍ ഏകദേശം 22 ശതമാനത്തോളം പേര്‍ക്ക് രക്താതിസമ്മര്‍ദ്ദം ഉണ്ടെന്നാണ് സമീപകാല പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. സാധാരണ രക്തസമ്മര്‍ദ്ദം 120/80 മി.മി മെര്‍ക്കുറിക്ക് താഴെയായി നിര്‍ത്തുന്നതാണ് അഭികാമ്യം. ബി. പി. 140/90 ന് മുകളിലേക്ക് ഉയരുന്നതും ഹൃദ്രോഗം, പക്ഷാഘാതം, വൃക്കരോഗങ്ങള്‍ തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ ആനുപാതികമായി കൂടുന്നതിനാല്‍ ചികിത്സ ആവശ്യമാണ്.

ജീവിതശൈലീ രോഗങ്ങളില്‍ പ്രധാനിയായ ഉയര്‍ന്ന ബി. പി. മരുന്നുകള്‍ സേവിച്ച് പെട്ടന്ന് നിയന്ത്രണവിധേയമാക്കാമെങ്കിലും ദീര്‍ഘകാലം മരുന്നുകള്‍ തുടര്‍ച്ചയായി ഉപയോഗിക്കേണ്ടതിനാലും ഈ മരുന്നുകള്‍ ബി. പി. കുറയ്ക്കുകയല്ലാതെ രോഗത്തിലേക്ക് നയിച്ച മൂലകാരണങ്ങളെ നിയന്ത്രിക്കുവാന്‍ യാതൊന്നും ചെയ്യാത്തതിനാലും സാധ്യമായവരില്‍ മരുന്നില്ലാതെ ബി. പി. നിയന്ത്രിക്കുന്നതാണ് അഭികാമ്യം. ശക്തികുറഞ്ഞ രക്താതിസമ്മര്‍ദ്ദമുള്ള മിക്കവരിലും ജീവിതശൈലി പുനര്‍ക്രമീകരണത്തിലൂടെയും ഭക്ഷണ നിയന്ത്രണത്തിലൂടെയും ഇത് സാധ്യമാവുകയും ചെയ്യും.

കറിയുപ്പ് ഉപയോഗം 6 ഗ്രാമില്‍ താഴെ നിര്‍ത്തണം.

രക്താതിസമ്മര്‍ദ്ദം നിയന്ത്രിക്കുന്ന ഭക്ഷണക്രമീകരണങ്ങളില്‍ പ്രധാനം കറിയുപ്പിന്റെ ഉപയോഗം കുറയ്ക്കുക എന്നതാണ്. ഒരാള്‍ക്ക് ഒരു ദിവസം ഏകദേശം 6 ഗ്രാമില്‍ താഴെയേ കറിയുപ്പ് ആവശ്യമുള്ളൂ. ഭക്ഷണസാധനങ്ങളില്‍ സ്വതവേ അടങ്ങിയിട്ടുള്ള കറിയുപ്പില്‍ നിന്ന് ഇത് ലഭിക്കുകയും ചെയ്യും. എന്നാല്‍ ആധുനിക പാചകരീതിയുടെ പ്രത്യേകതകൊണ്ട് പത്ത് പന്ത്രണ്ട് ഗ്രാം കറിയുപ്പ് ഒരു സാധാരണ കേരളീയന്‍ ദിവസവും അകത്താക്കുന്നു. ഉയര്‍ന്ന ബി. പി യുള്ളവര്‍ ഉപ്പ് കൂടുതലടങ്ങിയിട്ടുള്ള പപ്പടം, അച്ചാറുകള്‍, ഉണക്കമീന്‍, ടിന്‍ ഫുഡുകള്‍ എന്നിവ പൂര്‍ണ്ണമായും ഒഴിവാക്കണം. കൂടാതെ രുചി വര്‍ദ്ധിപ്പിക്കുവാന്‍ വേണ്ടി കറികളില്‍ ചേര്‍ക്കുന്ന കറിയുപ്പിന്റെ അളവ് ഗണ്യമായി കുറയ്ക്കുകയും വേണം. ആവശ്യമെങ്കില്‍ കറിയുപ്പിന് പകരം ഇന്തുപ്പ് (പൊട്ടാസ്യം ക്ളോറൈഡ്) ഉപയോഗിക്കാം. ഇന്തുപ്പില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം പ്രെഷര്‍ കുറയ്ക്കുവാന്‍ നല്ലതാണ്.

മത്സ്യം കറിവെച്ച് കഴിക്കാം.

കടല്‍ മത്സ്യങ്ങളായ മത്തി, അയല ചൂര, കോര തുടങ്ങിയവ സ്ഥിരമായി കറിവെച്ച് കഴിക്കുന്നത് ബി. പി. കുറയ്ക്കുവാന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പറയുന്നു. ഈ മീനുകളില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഒമേഗ 3 കൊഴുപ്പമ്ളങ്ങള്‍ പ്രഷര്‍ കുറയ്ക്കുന്നത് കൂടാതെ ഹൃദ്രോഗസാധ്യത കുറയ്ക്കുകയും ചെയ്യും. മീന്‍ വിഭവങ്ങള്‍ വറുത്ത് ഉപയോഗിച്ചാല്‍ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയില്ല. ചില പ്രത്യേകതരം അര്‍ബുദത്തെ പ്രതിരോധിക്കുവാനുള്ള അത്ഭുതസിദ്ധിയും കടല്‍ മത്സ്യങ്ങളില്‍ ധാരാളമായി കാണുന്ന ഒമേഗ 3 കൊഴുപ്പമ്ളങ്ങള്‍ക്കുണ്ടത്രേ.

ഡാഷ് ഡയറ്റ്

ബി. പി. നിയന്ത്രിക്കുവാന്‍ ശാസ്ത്രീയമായി സംവിധാനം ചെയ്തിട്ടുള്ള ഭക്ഷണരീതിയാണ് ഡാഷ് ഡയറ്റ് (Dietry Approach to Stop Hypertension) ധാരാളം പഴങ്ങളും പച്ചക്കറികളും കൊഴുപ്പ് നീക്കം ചെയ്ത പാല്‍, മത്സ്യം, പരിപ്പുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഈ ഭക്ഷണത്തില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം എന്നീ ധാതുക്കള്‍ പ്രഷര്‍ കുറയ്ക്കുമെന്ന് പഠത്തില്‍ തെളിയിച്ചിട്ടുണ്ട്. ഉലുവ, മുരിങ്ങയില, വെളുത്തുള്ളി എന്നിവയുടെ ഉപയോഗവും പ്രഷര്‍ കുറയ്ക്കുവാന്‍ നല്ലതാണ്.

മദ്യം വര്‍ജ്ജിക്കുക, കാപ്പി കുറയ്ക്കുക

അമിതമായി കാപ്പി കുടിക്കുന്നത് പ്രഷര്‍ വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ ഹൃദ്രോഗവും, രക്താതി സമ്മര്‍ദ്ദവും ഉള്ളവര്‍ കാപ്പികുടി കുറയ്ക്കുന്നതാണ് ഉത്തമം. ചായകുടി പ്രഷര്‍ കൂട്ടുമെങ്കിലും ചായയിലടങ്ങിയിരിക്കുന്ന നിരോക്സീകാരികളായ ഫ്ളേവനോയ്ഡുകള്‍ ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിനാല്‍ മിതമായി കടുപ്പം കുറഞ്ഞ ചായ ഉപയോഗിക്കുന്നതില്‍ തെറ്റില്ല.

അമിതമദ്യപാനം രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇക്കൂട്ടര്‍ മദ്യപാനം നിര്‍ത്താത്തിടത്തോളം കാലം പ്രഷറിനുള്ള ചികിത്സ ഫലപ്രദമാവുകയുമില്ല.

പുകവലി-പുകയില ഉപയോഗം ഉപേക്ഷിക്കണം

പുകവലിക്കുമ്പോള്‍ പ്രഷര്‍ കുതിച്ചുകയറും. പുകവലിയും മറ്റ് പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും വര്‍ജ്ജിക്കേണ്ടത് പ്രഷര്‍ നിയന്ത്രിക്കുവാന്‍ അനിവാര്യമാണ്. ഭാരതത്തിലെ സ്ത്രീകള്‍ പാശ്ചാത്യരെ അപേക്ഷിച്ച് വളരെ വിരളമായേ പുകവലിക്കാറുള്ളൂ. എന്നാല്‍ നിഷ്ക്രിയ പുകവലി (ജമശ്ൈല ടാീസശിഴ) പുകവലിക്കാത്ത ഭാരതീയ സ്ത്രീകള്‍ക്കും രക്താതിസമ്മര്‍ദ്ദത്തിന് കാരണമാകുന്നു.

ശരീരഭാരം

പൊണ്ണത്തടിയുള്ളവരില്‍ രക്താതിസമ്മര്‍ദ്ദം ഉണ്ടാകുവാനുള്ള സാധ്യത കൂടുതലാണ്. ശരീരഭാര നിയന്ത്രണത്തിലൂടെ പൊണ്ണത്തടിയുള്ളവരില്‍ രക്താതിസമ്മര്‍ദ്ദം നിയന്ത്രിച്ച് നിര്‍ത്തുവാന്‍ സാധിക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ഇക്കൂട്ടരില്‍ പത്ത് കിലോഗ്രാം ശരീരഭാരം കുറയുമ്പോള്‍ ഏകദേശം 5 മുതല്‍ 20 വരെ രക്താതിസമ്മര്‍ദ്ദം കുറയുന്നതായാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. ശരീരഭാര നിയന്ത്രണം ബി. പി കുറയ്ക്കുന്നതില്‍ എത്രമാത്രം പ്രയോജനകരമാണെന്ന് ഇതില്‍ നിന്നും മനസ്സിലാവുമല്ലോ. ആഹാര നിയന്ത്രണത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും ശരീരഭാരം നിയന്ത്രിച്ച് നിര്‍ത്തേണ്ടത് രക്താതിസമ്മര്‍ദ്ദത്തെ പ്രതിരോധിക്കുവാനും നിയന്ത്രിച്ച് നിര്‍ത്തുവാനും അനിവാര്യമാണ്.

ചിട്ടയായ വ്യായാമം വേണം

ചിട്ടയായ വ്യായാമം പ്രഷര്‍ കുറയ്ക്കുവാന്‍ ഉത്തമമാണ്. നടത്തം, ജോഗിംഗ്, നീന്തല്‍, നൃത്തം നടകയറിയിറക്കം, കളികള്‍ തുടങ്ങിയവയെല്ലാം തന്നെ പ്രഷര്‍ കുറക്കുവാന്‍ ഉത്തമമാണ്. ദിവസവും രാവിലെ കുറഞ്ഞത് അരമണിക്കൂറെങഅകിലും ആഹാരത്തിന് മുന്‍പ് വ്യായാമം ചെയ്താലെ ഉദ്ദേശിക്കുന്ന ഫലം ലഭിക്കുകയുള്ളൂ. വ്യായാമം പ്രഷര്‍ കുറയ്ക്കുന്നതിന് പുറമെ ഹൃദ്രോഗം, പ്രമേഹം, കൊളസ്ട്രോള്‍, പൊണ്ണത്തടി, മനോസംഘര്‍ഷം എന്നിവ കുറയ്ക്കുവാനും നല്ല ഉറക്കം ലഭിക്കുവാനും ഇടയാക്കുന്നു.

ധ്യാനവും യോഗയും ജീവനകലയും പ്രഷര്‍ കുറയ്ക്കും.

ആധുനിക മനുഷ്യരില്‍ വര്‍ദ്ധിച്ചുവരുന്ന മാനസിക പിരിമുറുക്കമാണ് ജീവിതശൈലീ രോഗങ്ങളായ പ്രഷറും, പ്രമേഹവും, കൊളസ്ട്രോളും കൂടി ഹൃദ്രോഗ സാധ്യത ഏറുവാന്‍ ഇടയാക്കിയത്. ദിവസവും കുറച്ചുസമയം മാനസിക പിരിമുറുക്കങ്ങള്‍ അകറ്റുന്ന യോഗ, ധ്യാനം, പ്രാര്‍ത്ഥന, ജീവനകല എന്നിവയില്‍ ഏതെങ്കിലും ഒന്ന് അഭ്യസിക്കുവാന്‍ വേണ്ടി മാറ്റിവെക്കേണ്ടത് പ്രഷര്‍ കുറയ്ക്കുന്നതിനുപരിയായി ഹൃദയാരോഗ്യം സംരക്ഷിച്ച് ഹൃദയാഘാതത്തെ തടയുവാന്‍ അത്യന്താപേക്ഷിതമാണ്. സ്ഥിരമായി പ്രാണായാമവും സൂര്യനമസ്കാരവും ചെയ്യുന്നവരില്‍ രക്തസമ്മര്‍ദ്ദം കുറയുന്നതോടൊപ്പം തന്നെ പ്രമേഹം, കൊളസ്ട്രോള്‍ ഹൃദ്രോഗസാധ്യത എന്നിവയും കുറയുന്നതായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

കടപ്പാട് : myarogyam.blogspot.in© 2006–2019 C–DAC.All content appearing on the vikaspedia portal is through collaborative effort of vikaspedia and its partners.We encourage you to use and share the content in a respectful and fair manner. Please leave all source links intact and adhere to applicable copyright and intellectual property guidelines and laws.
English to Hindi Transliterate